x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​ക്ക് ടി20: ​ടോ​സ് നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക; സ​ഞ്ജു ഇല്ല


Published: December 9, 2025 06:41 PM IST | Updated: December 9, 2025 07:16 PM IST

ക​ട്ട​ക്ക്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ട്ട​ക്കി​ലെ ബാ​രാ​ബ​തി സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ് മു​തലാണ്​ മ​ത്സ​രം.

വി​ക്ക​റ്റ് കീ​പ്പ​റാ​യി ജി​തേ​ഷ് ശ​ര്‍​മ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ പു​റ​ത്താ​യി. അ​ഭി​ഷേ​ക് ശ​ര്‍​മ​യും ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​ണ് ഇ​ന്ത്യ​ക്കാ​യി ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന​ത്.

ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ നി​ന്ന് വി​ശ്ര​മം അ​നു​വ​ദി​ച്ച പേ​സ​ര്‍ ജ​സ്പ്രീ​ത് ബു​മ്ര​യും പ​രി​ക്കു​മൂ​ലം പു​റ​ത്താ​യി​രു​ന്ന ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ മൂ​ന്നാം പേ​സ​റാ​യി അ​ര്‍​ഷ്ദീ​പ് സിം​ഗും പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ടം നേ​ടി.

സ്പി​ന്ന​ര്‍​മാ​രാ​യി വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യും അ​ക്സ​ര്‍ പ​ട്ടേ​ലു​മാ​ണ് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി​യ​പ്പോ​ള്‍ കു​ല്‍​ദീ​പ് യാ​ദ​വും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും പു​റ​ത്താ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ല്‍ നീ​ണ്ട നാ​ള​ത്തെ ഇ​ട​വേ​ള​ക്കേു​ശേ​ഷം പേ​സ​ര്‍ ആ​ന്‍റി​ച്ച് നോ​ര്‍​ക്യ തി​രി​ച്ചെ​ത്തി.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: അ​ഭി​ഷേ​ക് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, ജി​തേ​ഷ് ശ​ർ​മ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ക്സ​ർ പ​ട്ടേ​ൽ, ജ​സ്പ്രീ​ത് ബു​മ്ര, വ​രു​ൺ ച​ക്ര​വ​ർ​ത്തി, അ​ർ​ഷ്ദീ​പ് സിം​ഗ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ലേ​യിം​ഗ് ഇ​ല​വ​ന്‍: ക്വി​ന്‍റ​ൺ ഡി ​കോ​ക്ക് (വി​ക്ക​റ്റ് കീ​പ്പ​ർ), ഏ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ്, ഡെ​വാ​ൾ​ഡ് ബ്രെ​വി​സ്, ഡേ​വി​ഡ് മി​ല്ല​ർ, ഡോ​നൊ​വ​ൻ ഫെ​രേ​ര, മാ​ർ​ക്കോ യാ​ൻ​സ​ൻ, കേ​ശ​വ് മ​ഹാ​രാ​ജ്, ലു​തോ സി​പാം​ല, ലും​ഗി എ​ൻ​ഗി​ഡി, ആ​ൻ​റി​ച്ച് നോ​ർ​ക്യ.

 

 

Tags : india south africa t20 cricket first match cuttack

Recent News

Up