Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksrtc

ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലും സീ​റ്റ് റി​സ​ർ​വേ​ഷ​ൻ തു​ട​ങ്ങാ​ൻ കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ഓ​ൺ​ലൈ​നാ​യി റി​സ​ർ​വ് ചെ​യ്യാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. നി​ല​വി​ൽ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ലും സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ലും ദീ​ർ​ഘ​ദൂ​ര സൂ​പ്പ​ർ ഫാ​സ്റ്റ് സ​ർ​വീ​സു​ക​ളി​ലു​മാ​ണ് ഓ​ൺ​ലൈ​നാ​യി റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള​ത്.

ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലാ​ണ് റി​സ​ർ​വേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ ഇ​ത് ന​ട​പ്പാ​ക്കി​ല്ല. വ​യോ​ജ​ന​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ പ്ര​ത്യ​കം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കും.

ഒ​രു സ്ത്രീ​യോ വ​യോ​ധി​ക​നോ ഇ​രി​ക്കു​ന്ന സീ​റ്റി​ൽ മ​റ്റ് പു​രു​ഷ യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്കും റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​പി.​പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു.

ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ആ​ശ്വാ​സ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കെ​എ​സ് ആ​ർ​ടി​സി​ക്ക്. നി​ല​വി​ൽ സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ ന​ട​ത്തു​ന്ന അ​തേ സം​വി​ധാ​ന​ത്തി​ലാ​യി​രി​ക്കും ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലെ​യും റി​സ​ർ​വേ​ഷ​ൻ രീ​തി.

Viral

നിയമം തോറ്റിടത്ത് ജനങ്ങൾ ജയിക്കുന്നു; ബസുകളിലെ ലഹരി പരസ്യങ്ങൾ വലിച്ചുകീറി കർണാടകയിലെ സ്ത്രീകൾ

നി​യ​മ​ങ്ങ​ൾ ക​ട​ലാ​സി​ൽ ഉ​റ​ങ്ങു​മ്പോ​ൾ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങു​ന്ന അ​പൂ​ർ​വ്വ കാ​ഴ്ച​യ്ക്കാ​ണ് ക​ർ​ണാ​ട​ക സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന ഗു​ഡ്‌​ക, പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ര​സ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​ണ് വ​ലി​യൊ​രു ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തു​റ​ന്ന​ത്.

2013-ൽ ​ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ർ​ണാ​ട​ക​യി​ൽ ഇ​ത്ത​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മ്മാ​ണ​വും വി​ത​ര​ണ​വും വി​ൽ​പ​ന​യും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച​ത്.

എ​ന്നാ​ൽ നി​യ​മം ന​ട​പ്പി​ലാ​ക്കേ​ണ്ട അ​ധി​കാ​രി​ക​ൾ ത​ന്നെ വ​രു​മാ​ന​ത്തി​നാ​യി ല​ഹ​രി പ​ര​സ്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2026 ജ​നു​വ​രി മാ​സ​ത്തി​ൽ സം​സ്ഥാ​ന​ത്തെ യു​വ​ത​ല​മു​റ​യും സ്ത്രീ​ക​ളും ഈ ​വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ പ​തി​ച്ചി​ട്ടു​ള്ള പു​ക​യി​ല പ​ര​സ്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ത​ന്നെ നേ​രി​ട്ട് കീ​റി​യെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ​യി​ൽ, ര​ണ്ട് സ്ത്രീ​ക​ൾ ചേ​ർ​ന്ന് ഒ​രു സ​ർ​ക്കാ​ർ ബ​സി​ലെ ഗു​ഡ്‌​ക പ​ര​സ്യം ആ​വേ​ശ​ത്തോ​ടെ നീ​ക്കം ചെ​യ്യു​ന്ന​ത് കാ​ണാം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി. അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഈ ​പോ​രാ​ട്ട​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ വ​ൻ​തോ​തി​ൽ അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്.

ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ക​യും എ​ന്നാ​ൽ അ​വ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണ് ഇ​വി​ടെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ മ​ടി​ക്കു​മ്പോ​ൾ സ്വ​ന്തം ആ​രോ​ഗ്യ​വും വ​രും​ത​ല​മു​റ​യു​ടെ സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി ജ​ന​ങ്ങ​ൾ ത​ന്നെ ക​ടി​ഞ്ഞാ​ൺ ഏ​റ്റെ​ടു​ക്കു​ന്ന ഈ ​രീ​തി സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന്‍റെ പു​തി​യൊ​രു മു​ഖ​മാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​ത്.

Kerala

കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി: ഗൗരവമുള്ള വിഷ‌യമെന്നു ഹൈക്കോടതി

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍ടി​​​സി വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ര്‍മാ​​​രു​​​ടെ ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യി​​​ല്‍ ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ജ​​​സ്റ്റീ​​​സ് എ​​​ന്‍. നഗ​​​രേ​​​ഷ് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

കെ​​​എ​​​സ്എ​​​സ്ആ​​​റി​​​ല്‍ ഇ​​​ത്ത​​​രം വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍, ശ​​​മ്പ​​​ള​​​ത്തോ​​​ടെ​​​യു​​​ള്ള ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി ന​​​യം സം​​​സ്ഥാ​​​ന​​​ത്തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​മോ​​​യെ​​​ന്ന​​​തി​​​ല്‍ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ഇ​​​ര​​​ട്ട ഡ്യൂ​​​ട്ടി സ​​​മ്പ്ര​​​ദാ​​​യം പി​​​ന്തു​​​ട​​​രു​​​ന്നു​​​ണ്ടെ​​​ന്നും ക​​​ണ്ട​​​ക്ട​​​ര്‍മാ​​​ര്‍ പ്ര​​​തി​​​ദി​​​നം 14 മു​​​ത​​​ല്‍ 16 മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ ജോ​​​ലി ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ര്‍മാ​​​രാ​​​യ ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ച​​​ത്.

അ​​​തി​​​നാ​​​ല്‍ വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ര്‍മാ​​​ര്‍ക്ക് ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ള​​​ത്തോ​​​ടു​​​കൂ​​​ടി​​​യ ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യം.

Kerala

ആ​ര്യ രാ​ജേ​ന്ദ്ര​നെ കാ​ണ​രു​തേ​യെ​ന്ന് പ്രാ​ർ​ഥ​ന; ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി യ​ദു

തി​രു​വ​ന​ന്ത​പു​രം: അ​ബ​ദ്ധ​ത്തി​ൽ പോ​ലും മു​ൻ മേ​യ​ർ‌ ആ​ര്യ രാ​ജേ​ന്ദ്ര​നെ കാ​ണ​രു​തേ​യെ​ന്ന് പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് മു​ൻ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ യ​ദു. കെ​എ​സ്ആ​ർ​ടി​സി​യി​ലെ ജോ​ലി ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് നി​ല​വി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് യ​ദു.

2024 ഏ​പ്രി​ല്‍ 27 ന് ​രാ​ത്രി 10ഓ​ടെ ആ​യി​രു​ന്നു പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് സ​മീ​പം യ​ദു​വി​ന്‍റെ ജീ​വി​തം മാ​റ്റി മ​റി​ച്ച സം​ഭ​വം ന​ട​ക്കു​ന്ന​ത്. ആ​ര്യ​യും ഭ​ര്‍​ത്താ​വും എം​എ​ല്‍​എ​യു​മാ​യ സ​ച്ചി​ന്‍​ദേ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ല്‍ ബ​സ് ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ടു​റോ​ഡി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

മേ​യ​റെ​യും മ​റ്റു​ള്ള​വ​രെ​യും അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പി​ന്നാ​ലെ യ​ദു​വി​ന്‍റെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വം ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കേ​സെ​വി​ടെ​യു​മെ​ത്താ​ത്ത​തി​നാ​ൽ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ യ​ദു​വി​ന് സാ​ധി​ച്ചി​ല്ല.

ഇ​തേ തു​ട​ർ​ന്നാ​ണ് കു​ടും​ബം നോ​ക്കാ​ൻ യ​ദു ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ജോ​ലി നോ​ക്കി​യെ​ങ്കി​ലും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​പ്പോ​ഴും ത​ന്‍റെ വാ​ഹ​നം പി​ടി​കൂ​ടി​യി​രു​ന്ന​താ​യി യ​ദു പ​റ​യു​ന്നു.

ഇ​തോ​ടെ ബ​സ് ഉ​ട​മ​ക​ളും ഒ​ഴി​വാ​ക്കാ​ൻ തു​ട​ങ്ങി. മ​റ്റ് വ​ഴി​ക​ളി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഈ ​ജോ​ലി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും യ​ദു പ​റ​യു​ന്നു. വി​വാ​ദ​ത്തി​ന് ശേ​ഷം ആ​ര്യാ രാ​ജേ​ന്ദ്ര​നെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല. കാ​ണ​രു​തെ​ന്നാ​ണ് പ്രാ​ർ​ഥ​ന​യെ​ന്നും യ​ദു പ​റ​യു​ന്നു.

ക​ണ്ടാ​ൽ വീ​ണ്ടും പു​തി​യ ക​ള്ള​ക്കേ​സ് വ​ല്ല​തും കൊ​ടു​ത്താ​ൽ ഇ​നി​യും ദു​രി​ത​ത്തി​ലാ​കു​മെ​ന്നാ​ണ് യ​ദു​വി​ന്‍റെ ആ​രോ​പ​ണം. നി​ല​വി​ൽ ആ​ര്യ​യു​ടെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന മു​ട​വ​ൻ​മു​ക​ൾ ഭാ​ഗ​ത്താ​ണ് യ​ദു ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മേ​യ​റു​ടെ ഡ്രൈ​വ​റാ​യി ത​ന്നെ നി​യ​മി​ക്കു​മെ​ന്നെ​ല്ലാം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്ന​താ​യി യ​ദു പ​റ​യു​ന്നു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു വി​ളി​യും വ​ന്നി​ട്ടി​ല്ലെ​ന്നും ജോ​ലി​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും യ​ദു വ്യ​ക്ത​മാ​ക്കി.

 

Kerala

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല സ്വ​ദേ​ശി മി​ഥു​ൻ​മോ​ൻ, മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ ക​ള​ക്ഷ​ൻ ബാ​ഗ് ത​ട്ടി​ത്തെ​റി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ന്നാ​ർ-​മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ കാ​രാ​ഴ്മ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റോ​പ്പി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​മ്പോ​ഴാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ് വ​ട്ടം നി​ർ​ത്തു​ക​യും ജീ​വ​ന​ക്കാ​ർ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​ത്.

പ​രി​ക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന്നാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Kerala

ഇ​ട​ത് സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കി: കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

കൊ​ല്ലം: ഇ​ട​ത് സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കി​യെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്കാ​ര​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലെ വി​പു​ലീ​ക​ര​ണം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും മെ​ച്ച​പ്പെ​ടു​ത്തും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​നും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ വി​ജ​യി​ച്ചു​വെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ​ടി​സി അ​ങ്ക​ണ​വാ​ടി ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ട്ടാ​ര​ക്ക​ര വ​രെ​യും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ർ​ക്കു​ല​ർ മി​നി ബ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​ടി​സി ജം​ഗ്ഷ​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പു​തി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ സാ​ധി​ക്കും വി​ധ​മാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ് ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​ടി​സി ജം​ഗ്ഷ​ൻ, തോ​ട്ട​മു​ക്ക്, ന​വോ​ദ​യ, കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കൊ​ട്ടാ​ര​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യാ​ണ് ബ​സ് സ​ർ​വീ​സ്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​ക​ണം

ചാ​​​​​ത്ത​​​​​ന്നൂ​​​​​ർ: കെ ​​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​​​സി​​​​​യു​​​​​ടെ എ​​​​​ല്ലാ സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ളും സ​​​​​ർ​​​​​വീ​​​​​സ് റോ​​​​​ഡു വ​​​​​ഴി പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് ര​​​​​ണ്ടാ​​​​​മ​​​​​തും ഉ​​​​​ത്ത​​​​​ര​​​​​വ്. ആ​​​​​ദ്യം ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഉ​​​​​ത്ത​​​​​ര​​​​​വ് ന​​​​​ല്കി​​​​​യി​​​​​ട്ടും ഡ്രൈ​​​​​വ​​​​​ർ​​​​​മാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് അ​​​​​നു​​​​​സ​​​​​രി​​​​​ക്കാ​​​​​തെ ഉ​​​​​യ​​​​​ര​​​​​പാ​​​​​ത​​​​​വ​​​​​ഴി പാ​​​​​ഞ്ഞു പോ​​​​​കു​​​​​ന്ന​​​​​തു വ​​​​​ലി​​​​​യ പ​​​​​രാ​​​​​തി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യാ​​​​​ക്കി​​​​​യ​​​​​തി​​​​​നെത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം വീ​​​​​ണ്ടും താ​​​​​ക്കീ​​​​​തോ​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​യ​​​​​ത്. സ​​​​​ർ​​​​​വീ​​​​​സ് റോ​​​​​ഡ് വ​​​​​ഴി പോ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ക​​​​​ർ​​​​​ശ​​​​​ന ശി​​​​​ക്ഷാ​​​​​ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു​​​​​മു​​​​​ണ്ട്.

കെ​​​​​എ​​​​​സ്ആ​​​​​ർ​​​​​ടി സി ​​​​​ബ​​​​​സു​​​​​ക​​​​​ൾ ഉ​​​​​യ​​​​​ര​​​​​പാ​​​​​ത​​​​​യി​​​​​ലൂ​​​​​ടെ പോ​​​​​കു​​​​​മ്പോ​​​​​ൾ യാ​​​​​ത്ര​​​​​ക്കാ​​​​​രെ ക​​​​​യ​​​​​റ്റാ​​​​​നോ ഇ​​​​​റ​​​​​ക്കാ​​​​​നോ ക​​​​​ഴി​​​​​യി​​​​​ല്ല. വെ​​​​​റു​​​​​തേ ബ​​​​​സ് ഓ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​ണ് ഇ​​​​​ത്. ടി​​​​​ക്ക​​​​​റ്റ് ചാ​​​​​ർ​​​​​ജ് ഇ​​​​​ന​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ക്കേ​​​​​ണ്ട ല​​​​​ക്ഷ​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​തു വ​​​​​ഴി ന​​​​​ഷ്ട​​​​​മാ​​​​​കു​​​​​ന്ന​​​​​ത്.

യാ​​​​​ത്ര​​​​​ക്കാ​​​​​ർ സ​​​​​ർ​​​​​വീ​​​​​സ് റോ​​​​​ഡു​​​​​ക​​​​​ളി​​​​​ലെ ബ​​​​​സ്‌​​​​​സ്റ്റോ​​​​​പ്പു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ബ​​​​​സ് കാ​​​​​ത്തു നി​​​​​ല്ക്കു​​​​​ന്ന​​​​​ത്. സ​​​​​ർ​​​​​വീ​​​​​സ് റോ​​​​​ഡി​​​​​ലൂ​​​​​ടെ ബ​​​​​സ് വ​​​​​രാ​​​​​താ​​​​​കു​​​​​മ്പോ​​​​​ൾ യാ​​​​​ത്ര​​​​​ക്കാ​​​​​ർ സ​​​​​മാ​​​​​ന്ത​​​​​ര സ​​​​​ർ​​​​​വീ​​​​​സ് പോ​​​​​ലെ​​​​​യു​​​​​ള്ള വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളെ ആ​​​​​ശ്ര​​​​​യി​​​​​ക്കും. ഇ​​​​​ത്ത​​​​​രം വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ കെ​​​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​​​സി​​​​​യു​​​​​ടെ ടി​​​​​ക്ക​​​​​റ്റ് നി​​​​​ര​​​​​ക്കി​​​​​നേക്കാ​​​​​ൾ കു​​​​​റ​​​​​ഞ്ഞ തു​​​​​ക​​​​​യാ​​​​​ണ് യാ​​​​​ത്രാ കൂ​​​​​ലി​​​​​യാ​​​​​യി വാ​​​​​ങ്ങു​​​​​ന്ന​​​​​ത്. ഇ​​​​​ത് യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് സൗ​​​​​ക​​​​​ര്യ​​​​​പ്ര​​​​​ദ​​​​​മാണ്. സാ​​​​​മ്പ​​​​​ത്തി​​​​​ക ലാ​​​​​ഭവും ഉ​​​​​ണ്ടാ​​​​​ക്കി കൊ​​​​​ടു​​​​​ക്കു​​​​​ന്നു. ഉയ​​​​​രപാ​​​​​ത​​​​​യി​​​​​ലൂ​​​​​ടെ കാ​​​​​ലി​​​​​യാ​​​​​യി ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി ബ​​​​​സു​​​​​ക​​​​​ളും ലോ​​​​​ക്കൽ ഫാ​​​​​സ്റ്റു​​​​​ക​​​​​ളും പോ​​​​​കു​​​​​മ്പോ​​​​​ൾ ന​​​​​ഷ്ടം കെ​​​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​​​സി​​​​​ക്ക് മാ​​​​​ത്രം.

സ​​​​​ർ​​​​​വീ​​​​​സ് റോ​​​​​ഡി​​​​​ലെ സ്റ്റോ​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ യാ​​​​​ത്ര​​​​​ക്കാ​​​​​രെ ഇ​​​​​റ​​​​​ക്കാ​​​​​ത്ത​​​​​തു​​​​​മൂ​​​​​ലം, യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ക​​​​​ഷ്ടന​​​​​ഷ്ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സി​​​​​എം​​​​​ഡി​​​​​യെ ഒ​​​​​ന്നാം പ്ര​​​​​തി​​​​​യാ​​​​​ക്കി ഉ​​​​​പ​​​​​ഭോ​​​​​ക്‌​​​​​തൃ ത​​​​​ർ​​​​​ക്ക പ​​​​​രി​​​​​ഹാ​​​​​ര ഫോ​​​​​റ​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​തി​​​​​ക​​​​​ളെ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തു കെ​​​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​​​സി​​​​​ക്ക് വ​​​​​ലി​​​​​യ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ണ്ടാ​​​​​ക്കും. യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം വി​​​​​ധി​​​​​ച്ചാ​​​​​ൽ അ​​​​​ത് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി​​​​​ൽനി​​​​​ന്ന് ഈ​​​​​ടാ​​​​​ക്കി ന​​​​ൽകാ​​​​​നാ​​​​​ണ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് നീ​​​​​ക്കം.

Kerala

ബിസിനസ് ക്ലാസ് ബസ് വരുന്നു, കണ്ടക്ടർക്കു പകരം ബസ് ഹോസ്റ്റസ്

നെടുമങ്ങാട്: പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ.

ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു

കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്‍റെയും നെടുമങ്ങാട് - പറശിനിക്കടവ്, നെടുമങ്ങാട് - മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബസിൽ കുടിവെള്ളം

വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്‍റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സിനെ വട്ടംകറക്കി കാ​ർ; അന്വേഷണം തുടങ്ങി

കാ​സ​ർ​ഗോ​ഡ്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് മു​ന്നി​ൽ മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ച് റോഡിൽ അഭ്യാസം കാണിച്ചു കാ​ർ യാ​ത്ര​ക്കാ​ര​ൻ. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യ​ത്തേ​ക്കു പു​റ​പ്പെ​ട്ട സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​നെയാണ് കാർ ഡ്രൈവർ വലച്ചത്. മറികടന്നു പോകാൻ സൈഡ് നാൽകാതെ മനപ്പൂർവം ബസിനു മുന്നിൽ വെട്ടിച്ചും തിരിച്ചും കാർ പായിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബ​സ് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​താ​ണ് പ്ര​കോ​പ​നമെന്നു പറയുന്നു. അ​ഞ്ച് കി​ലോ മീ​റ്റ​ർ ദൂ​രം ഇങ്ങനെ ബസിന്‍റെ മുന്നിൽ കാറോടിച്ചു. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ നീ​ലേ​ശ്വ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Kerala

വ​രു​മാ​നം 43 കോ​ടി ക​ട​ന്നു; കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന് വ​ൻ കു​തി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​ജ​​​റ്റ് ടൂ​​​റി​​​സം സെ​​​ല്ലി​​​ന് (ബി​​​ടി​​​സി) മി​​​ക​​​ച്ച നേ​​​ട്ടം. 2023-24 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ 23 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം, 2024-25 കാ​​​ല​​​യ​​​ള​​​വി​​​ൽ 43 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

നൂ​​​ത​​​ന​​​വും വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന​​​തു​​​മാ​​​യ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ണ് ഈ ​​​നേ​​​ട്ടം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി കൈ​​​വ​​​രി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ക്കാ​​​ഴ്ച​​​ക​​​ൾ എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഇ​​​ല​​​ക്‌ട്രി​​​ക് ഡ​​​ബി​​​ൾ ഡ​​​ക്ക​​​ർ ബ​​​സ് സ​​​ർ​​​വീ​​​സ്, മൂ​​​ന്നാ​​​റി​​​ലെ ‘റോ​​​യ​​​ൽ വ്യൂ’ ​​​ഗ്ലാ​​​സ് ടോ​​​പ്പ് ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ, കൊ​​​ച്ചി ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ സി​​​റ്റി ടൂ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി വി​​​നോ​​​ദ​​​വും വി​​​ജ്ഞാ​​​ന​​​വും കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യ ട്രാ​​​വ​​​ൽ ടു ​​​ടെ​​​ക്നോ​​​ള​​​ജി പാ​​​ക്കേ​​​ജു​​​ക​​​ൾ, തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പാ​​​ക്കേ​​​ജു​​​ക​​​ൾ, അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ടൂ​​​റി​​​സം പാ​​​ക്കേ​​​ജു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത്.

2024 മാ​​​ർ​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ക്കാ​​​ഴ്ച​​​ക​​​ൾ പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1,191 സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി 2.77 കോ​​​ടി രൂ​​​പ വ​​​രു​​​മാ​​​നം നേ​​​ടി. 2.08 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നലാ​​​ഭം. 2025 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച മൂ​​​ന്നാ​​​ർ ‘റോ​​​യ​​​ൽ വ്യൂ’ ​​​ഗ്ലാ​​​സ് ടോ​​​പ്പ് ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ സ​​​ർ​​​വീ​​​സ് 1.18 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള​​​ക്‌​​​ഷ​​​ൻ നേ​​​ടി. സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​ശ​​​സ്ത​​​മാ​​​യ ഇ​​​തി​​​ന്‍റെ വി​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2026 ജ​​​നു​​​വ​​​രി രണ്ടു മു​​​ത​​​ൽ ര​​​ണ്ടാ​​​മ​​​തൊ​​​രു ബ​​​സ് കൂ​​​ടി റോ​​​യ​​​ൽ വ്യൂ 2 ​​​എ​​​ന്ന പേ​​​രി​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

2025 ജൂ​​​ലൈ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച കൊ​​​ച്ചി ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ സി​​​റ്റി ടൂ​​​ർ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 3,712 യാ​​​ത്ര​​​ക്കാ​​​ർ കൊ​​​ച്ചി ന​​​ഗ​​​ര​​​ക്കാ​​​ഴ്ച​​​ക​​​ൾ ആ​​​സ്വ​​​ദി​​​ച്ചു. സ്‌​​​കൂ​​​ളു​​​ക​​​ളെ​​​യും കോ​​​ള​​​ജു​​​ക​​​ളെ​​​യും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി ടൂ​​​റി​​​സ​​​ത്തി​​​ന് 310 ട്രി​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ച്ച വ​​​രു​​​മാ​​​നം 27 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്.


തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പാ​​​ക്കേ​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​മാ​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി കൈ​​​കോ​​​ർ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.

 

Kerala

പ്ര​വേ​ശ​നം സ്ത്രീ​ക​ള്‍​ക്ക് മാ​ത്രം; കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പി​ങ്ക് ബ​സ് വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ പി​ങ്ക് ബ​സ് ഉ​ട​ൻ നി​ര​ത്തി​ലി​റ​ങ്ങു​ന്നു. മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ആ​ദ്യ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ഇ​ത് വി​ജ​യ​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ കൊ​ച്ചി​യി​ലേ​ക്കും മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വീ​സു​ക​ൾ വ്യാ​പി​പ്പി​ക്കും.

ഇ​തി​ലെ ജീ​വ​ന​ക്കാ​രും സ്ത്രീ​ക​ളാ​യി​രി​ക്കും. സ്ത്രീ ​സൗ​ഹൃ​ദ ബ​സി​ന് പി​ങ്ക് നി​റ​മാ​ണ് ന​ല്‍​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി മുൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം​.ജി.രാ​ജ​മാ​ണി​ക്യത്തിന്‍റെ ആ​ശ​യ​മാ​ണ് പി​ങ്ക് ബ​സ്.

Kerala

പാ​ലോ​ട് യു​വാ​വി​ന്‍റെ കാ​ലി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി

തി​രു​വ​ന​ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന്‍റെ കാ​ലി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി അ​പ​ക​ടം. ന​ന്ദി​യോ​ട് സ്വ​ദേ​ശി നി​ഖി​ലി​ന് ആ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പാ​ലോ​ട് ഇ​ള​വ​ട്ട​ത്തി​നും കു​റു​പു​ഴ​യ്ക്കും ഇ​ട​യ്ക്ക് ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു നി​ഖി​ൽ. ഈ ​സ​മ​യം മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ നി​ഖി​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി ബൈ​ക്ക് വെ​ട്ടി​ച്ചു​മാ​റ്റി. ഇ​തോ​ടെ നി​ഖി​ലി​ന്‍റെ ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബ​സി​ന​ടി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​ച​ക്രം നി​ഖി​ലി​ന്‍റെ കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​ഖി​ലി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

കൊട്ടാരക്കരയിൽ കെസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഓർഡിനറി ബസും എതിർദിശയിൽവന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപെട്ടത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

അഗ്നിരക്ഷാ സേനയും പോലീസും എത്തിയതിനു പിന്നാലെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ബസിന്‍റെ ഡ്രൈവറെയും ടാങ്കർ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്. ഡ്രൈ​വ​ർ​ക്കും എ​ട്ട് യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ്
അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കും പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ര​ണ്ട് ബ​സു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​യ​മ​നയോ​ഗ്യ​ത പ​രി​ഷ്‌​ക​രി​ക്കു​ന്നു

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​യ​​​​മ​​​​ന രീ​​​​തി​​​​ക​​​​ളി​​​​ല്‍ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലി​​​​സം കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള നീ​​​​ക്ക​​​​വു​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി. എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നും നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ യോ​​​​ഗ്യ​​​​ത​​​​യും നി​​​​യ​​​​മ​​​​ന രീ​​​​തി​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന റെ​​​​ഗു​​​​ലേ​​​​ഷ​​​​ന്‍​സ് 2026 ക​​​​ര​​​​ടു​​​​രേ​​​​ഖ​​​​യ്ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​കി.

നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​യ​​​​മ​​​​ന ച​​​​ട്ട​​​​ങ്ങ​​​​ള്‍ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്താ​​​​ണ് പു​​​​തി​​​​യ പ​​​​രി​​​​ഷ്‌​​​​കാ​​​​രം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം. പ​​​​ബ്ലി​​​​ക് സ​​​​ര്‍​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​നു​​​​മാ​​​​യി ച​​​​ര്‍​ച്ച ചെ​​​​യ്ത് വ​​​​രു​​​​ത്തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് ച​​​​ട്ട​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍, അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍, ഓ​​​​പ​​​​റേ​​​​ഷ​​​​ന്‍​സ്, വി​​​​ജി​​​​ല​​​​ന്‍​സ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ലും യോ​​​​ഗ്യ​​​​ത​​​​യി​​​​ലു​​​​മാ​​​​ണ് മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​ത്. പ്ര​​​​ധാ​​​​ന​​​​മാ​​​​യും സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം വ​​​​ഴി നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തും. യോ​​​​ഗ്യ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ല്‍ ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ന്‍ വ​​​​ഴി​​​​യു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ക്കും. പ​​​​ക്ഷേ യോ​​​​ഗ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് ക​​​​ര​​​​ട് രേ​​​​ഖ​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍ എ​​​​ന്‍​ജി​​​​നീ​​​​യ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള പ്ര​​​​മോ​​​​ഷ​​​​ന്‍ വ​​​​ഴി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍​ക്ക് അം​​​​ഗീ​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള റെ​​​​ഗു​​​​ല​​​​ര്‍ ബി.​​​​ടെ​​​​ക് (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍/ ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ല്‍) ബി​​​​രു​​​​ദം നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ചീ​​​​ഫ് പേ​​​​ഴ്‌​​​​സ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ (അ​​​​ക്കൗ​​​​ണ്ട്‌​​​​സ്) ത​​​​സ്തി​​​​ക​​​​യി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്ക് എ​​​​ച്ച്ആ​​​​ര്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഫി​​​​നാ​​​​ന്‍​സി​​​​ല്‍ റെ​​​​ഗു​​​​ല​​​​ര്‍ എം​​​​ബി​​​​എ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഓ​​​​പ​​​​റേ​​​​ഷ​​​​ന്‍​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ചീ​​​​ഫ് ട്രാ​​​​ഫി​​​​ക് മാ​​​​നേ​​​​ജ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള​​​​വ​​​​ര്‍​ക്ക് ബി.​​​​ടെ​​​​ക് ബി​​​​രു​​​​ദ​​​​വും ഓ​​​​പ​​​​റേ​​​​ഷ​​​​ന്‍​സ്, എ​​​​ച്ച്ആ​​​​ര്‍, ഫി​​​​നാ​​​​ന്‍​സ് എ​​​​ന്നി​​​​വ​​​​യി​​​​ലേ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നി​​​​ല്‍ എം​​​​ബി​​​​എ ബി​​​​രു​​​​ദ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. മു​​​​മ്പ് യോ​​​​ഗ്യ​​​​ത നോ​​​​ക്കാ​​​​തെ എ​​​​ടി​​​​ഒ​​​​മാ​​​​രെ വ​​​​രെ നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്ന ത​​​​സ്തി​​​​ക​​​​യാ​​​​ണി​​​​ത്.

വി​​​​ജി​​​​ല​​​​ന്‍​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ചീ​​​​ഫ് പേ​​​​ഴ്‌​​​​സ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍, ചീ​​​​ഫ് ട്രാ​​​​ഫി​​​​ക് മാ​​​​നേ​​​​ജ​​​​ര്‍ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​യി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്ക് എം​​​​ബി​​​​എ കൂ​​​​ടാ​​​​തെ എ​​​​ല്‍​എ​​​​ല്‍​ബി ബി​​​​രു​​​​ദ​​​​വും നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

യോ​​​​ഗ്യ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ല​​​​ഭി​​​​ക്കാ​​​​ത്ത പ​​​​ക്ഷം ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ന്‍ വ​​​​ഴി നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​മ്പോ​​​​ള്‍ ചു​​​​രു​​​​ങ്ങി​​​​യ​​​​ത് 15 വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ക്കും. എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ വി​​​​ര​​​​മി​​​​ക്ക​​​​ല്‍ പ്രാ​​​​യം 56 വ​​​​യ​​​​സാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ വ​​​​ര്‍​ഷം​​​​തോ​​​​റും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക​​​​യും റി​​​​പ്പോ​​​​ര്‍​ട്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബോ​​​​ര്‍​ഡി​​​​ന് സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

District News

ക​ൽ​പ്പ​റ്റ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു പു​തി​യ ര​ണ്ട് സ​ർ​വീ​സ്

ക​ൽ​പ്പ​റ്റ: കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു പു​തി​യ ര​ണ്ട് സ​ർ​വീ​സ് തു​ട​ങ്ങി. ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്നു ഉ​ച്ച​യ്ക്ക് 1.40ന് ​മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡി​എം വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ​നി​ന്നു മൂ​ന്നി​നു പു​റ​പ്പെ​ട്ട് ക​ൽ​പ്പ​റ്റ, മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി കോ​ഴി​ക്കോ​ട് എ​ത്തി രാ​ത്രി 9.45ന് ​ഡി​എം വിം​സ് ആ​ശു​പ​ത്രി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ഒ​രു സ​ർ​വീ​സ്.

കോ​ഴി​ക്കോ​ട്-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ലാ​ണ് ര​ണ്ടാ​മ​ത്തേ​ത്. പു​ല​ർ​ച്ചെ 4.30ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​ത്. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ടി​ഒ രാ​ജേ​ഷ്, ജ​ന​റ​ൽ സി​ഐ മോ​ഹ​ന​ൻ, എ​ഡ്വി​ൻ അ​ല​ക്സ്, മു​ജീ​ബ് റ​ഹ്മാ​ൻ, സി. ​അ​ഷ​റ​ഫ്, സാ​ഹി​ർ അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ ര​ണ്ട് സ​ർ​വീ​സും യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Kerala

കെ-സ്വിഫ്റ്റ് ബ​സു​ക​ളു​ടെ ചെയ്സ് പൊ​ട്ടു​ന്ന​ത് തു​ടർക്കഥ​യാ​കുന്നു

ചാ​​​ത്ത​​​ന്നൂ​​​ർ: കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബ​​​സു​​​ക​​​ളു​​​ടെ ചേ​​​യ്സ് പൊ​​​ട്ടു​​​ന്ന​​​ത് തു​​​ട​​​ർക്കഥ​​​യാ​​​വു​​​ന്നു. നാ​​​ല് വ​​​ർ​​​ഷം മാ​​​ത്രം പ​​​ഴ​​​ക്ക​​​മു​​​ള്ള അ​​​ഞ്ച് ബ​​​സു​​​ക​​​ളു​​​ടെ ചേ​​​യ്സാണ് അടുത്തിടെ പൊ​​​ട്ടി​​​യ​​​ത്. കു​​​റ​​​ച്ചു നാ​​​ൾ മു​​​ൻ​​​പ് ഒ​​​രു ബ​​​സി​​ന്‍റെ ചെ​​​യ്സ് പൊ​​​ട്ടി​​​യ​​​പ്പോ​​​ൾ വ​​​ലി​​​യ മാ​​​ധ്യ​​​മശ്ര​​​ദ്ധ ഉ​​​ണ്ടാ​​​വു​​​ക​​​യും സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​വു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ​ബ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സെ​​​ൻ​​​ട്ര​​​ൽ വ​​​ർ​​​ക്ക് ഷോ​​​പ്പി​​​ലേ​​​യ്ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു.

ബ​​​സ് നി​​​ർ​​​മാ​​​താക്ക​​​ളാ​​​യ ക​​​മ്പനി പു​​​തി​​​യ ചെ​​​യ്സ് ന​​​ല്കി​​​യെ​​​ന്ന് കെ-​​​സ്വി​​​ഫ്റ്റ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.​ ഇ​​​പ്പോ​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​യ ചെ​​​യ്സ് പൊ​​​ട്ട​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് കെ​​എ​​​സ് 86 എ​​​ന്ന ന​​​മ്പ​​​രു​​​ള​​​ള ബ​​​സി​​​ലാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-മാ​​​ന​​​ന്ത​​​വാ​​​ടി റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് എ​​​യ​​​ർ​​​ബ​​​സാ​​​ണ് ഇ​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും ബോ​​​ധ​​​പൂ​​​ർ​​​വം അ​​​ത് വി​​​സ്മ​​​രി​​​ച്ചുകൊ​​​ണ്ടാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ന​​​ട​​​പ​​​ടി.

വ​​​യ​​​നാ​​​ട​​​ൻ ചു​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ ദു​​​ർ​​​ഘ​​​ടം നി​​​റ​​​ഞ്ഞ റോ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ​സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് എ​​​യ​​​ർ ബ​​​സി​​​ന്‍റെ യാ​​​ത്ര.​​​ ത​​​ക​​​രാ​​​ര്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ അ​​​ത് ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​ച്ചു കൊ​​​ണ്ടാ​​​ണ് ഇ​​​പ്പോ​​​ഴും​​​സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ പ​​​ണ​​​യം വ​​​ച്ചു കൊ​​​ണ്ടു​​​ള്ള യാ​​​ത്ര​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും ആ​​​ശ​​​ങ്കാ​​​കു​​ല​​​രാ​​​ണ്. നാ​​​ല് വ​​​ര്‍​ഷ​​​ത്തെ പ​​​ഴ​​​ക്കം മാ​​​ത്ര​​​മാ​​​ണ് ​ബ​​​സി​​​നു​​​ള്ള​​​ത്.​

ഇ​​​തേ സീ​​​രീ​​​സി​​​ല്‍ വാ​​​ങ്ങി​​​യ കെ ​​​എ​​​സ്-16, കെ ​​​എ​​​സ് -18, കെ ​​​എ​​​സ്-30 എ​​​ന്നീ ബ​​​സു​​​ക​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ പ്ര​​​ശ്നം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.​ ഈ ​​സീ​​​രീ​​​സി​​​ൽ വാ​​​ങ്ങി​​​യ ബ​​​സു​​​ക​​​ളു​​​ടെ ചേ​​​യ്സു​​​ക​​​ൾ ത​​​ക​​​രു​​​ന്ന​​​ത് ജീ​​​വ​​​ന​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടും ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ൽ നി​​​ന്നും പി​​​ൻ​​​വ​​​ലി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ശോ​​​ക് ലെ​​​യ്‌​​ല​​​ന്‍റ് ക​​​മ്പനി​​​യു​​​ടേ​​​താ​​​ണ് ​ബ​​​സു​​​ക​​​ൾ. ചെയ്സ് പൊ​​​ട്ടി​​​യ​​​ത് ഗ്യാ​​​സ് വെ​​​ൽ​​​ഡ് ചെ​​​യ്ത് ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണ് കെ-സ്വി​​​ഫ്റ്റ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം.​​​

കെ-സ്വി​​​ഫ്റ്റ് ബ​​​സു​​​ക​​​ൾ കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​ട​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കെ​​എ​​​സ്ആ​​​ർ​​ടി​​സിക്ക് ​​​വേ​​​ണ്ടി ഓ​​​ടു​​​ന്ന​​​താ​​​ണ്. മി​​​ക്ക​​​തും ദീ​​​ർ​​​ഘ ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളും സൂ​​​പ്പ​​​ർ ക്ലാ​​​സ് ബ​​​സു​​​ക​​​ളു​​​മാ​​​ണ്. സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര എ​​​ന്ന കെ​​എ​​​സ്ആ​​​ർ​​ടി​​സി​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​രം ബ​​​സു​​​ക​​​ൾ. ബ​​​സ് വാ​​​ങ്ങി​​​യ​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പി​​​ച്ച് ടി​​ഡി​​എ​​​ഫ് അ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സി​​​ന് പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. പ​​​ക്ഷേ അ​​​തി​​​ൽ ഒ​​​രു അ​​​ന്വേ​​​ഷ​​​ണ​​​വും ഉ​​​ണ്ടാ​​​യി​​​ല്ല.​

ആ​​​ന്‍റ​​​ണി രാ​​​ജു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യും ബി​​​ജു പ്ര​​​ഭാ​​​ക​​​ര്‍ സി​​​എം​​​ഡി​​​യു​​​മാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് ഈ ​​​ബ​​​സെ​​​ല്ലാം വാ​​​ങ്ങി​​​യ​​​ത്.

Kerala

മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി ചെ​യ്ത​വ​രെ 5,000 രൂ​പ പി​ഴ​യ​ട​ച്ചാ​ൽ തി​രി​ച്ചെടു​ക്കും

ചാ​​​ത്ത​​​ന്നൂ​​​ർ: മ​​​ദ്യ​​​പി​​​ച്ച് ഡ്യൂ​​​ട്ടി ചെ​​​യ്ത​​​തി​​നു ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​വ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി. ന​​​ട​​​പ​​​ടി നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ഭാ​​​ഗം ബ​​​ദ​​​ലി ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് 5,000 രൂ​​​പ വീ​​​തം പി​​​ഴ ഈ​​​ടാ​​​ക്കി തി​​​രി​​​കെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കും.

പി​​​ഴ അ​​​ട​​​യ്ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഇ​​​വ​​​ർ​​​ക്കു ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാം. ഡ്രൈ​​​വ​​​ർ ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന കെഎ​​​സ്ആ​​​ർടി ​​​സിക്കു ​​​നി​​​ല​​​വി​​​ലു​​​ള്ള ബ​​​ദ​​​ലി ഡ്രൈ​​​വ​​​ർ​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​കെ താ​​​ളം തെ​​​റ്റും. സ​​​ർ​​​വീ​​​സു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്താ​​​നും വ​​​രു​​​മാ​​​നവ​​​ർ​​​ധ​​​ന​​​യ്ക്കു ബ​​​ദ​​​ലി ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട​​​ക​​​മാ​​​ണ്.

വി​​​ജി​​​ല​​​ൻ​​​സ് വി​​​ഭാ​​​ഗം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​ണ് പി​​​ഴ അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​രെ ജോ​​​ലി​​​യി​​​ൽ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ​​നി​​​ന്ന് ഇ​​​തു​​​വ​​​രെ 650ഓ​​​ളം ഡ്രൈ​​​വ​​​ർ​​​മാ​​​രെ​​​യാ​​​ണു പു​​​റ​​​ത്താ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Kerala

കാ​ലാ​വ​ധി ക​ഴി​ഞ്ഞ സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സി​ന് ഒ​രു​ക്കു​ന്നു


ചാ​​​​ത്ത​​​​ന്നൂ​​​​ർ: കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ ഓ​​​​ടി​​​​ത്ത​​​​ള​​​​ർ​​​​ന്ന കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ൾ പെ​​​​യി​​​​ന്‍റ് മാ​​​​റ്റി ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ന് ഒ​​​​രു​​​​ക്കു​​​​ന്നു.

നി​​​​ല​​​​വി​​​​ൽ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി 12 വ​​​​ർ​​​​ഷ​​​​വും ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റി​​​​ന്‍റേത് 15 വ​​​​ർ​​​​ഷ​​​​വു​​​​മാ​​​​ണ്. 12 വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ൾ മൂ​​​​ന്നു വ​​​​ർ​​​​ഷംകൂ​​​​ടി ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റാ​​​​യി ഓ​​​​ടി​​​​ക്കാ​​​​നാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ നീ​​​​ക്കം. ഇ​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

2016-നു ​​​മു​​​​മ്പ് സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​വും ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റി​​​​ന്‍റേ​​​​ത് ഏ​​​​ഴു വ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തു ക​​​​ഴി​​​​ഞ്ഞാ​​​​ൽ പി​​​​ന്നീ​​​​ട് ഈ ​​​​ബ​​​​സു​​​​ക​​​​ൾ ഓ​​​​ർ​​​​ഡി​​​​ന​​​​റി സ​​​​ർ​​​​വീ​​​​സ് ആ​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​താ​​​​യ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലെ സൂ​​​​പ്പ​​​​ർ, ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​ർ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ര​​​​ണ്ടു ഘ​​​​ട്ട​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണ് 12ഉം 15-​​​​ഉം വ​​​​ർ​​​​ഷ​​​​മാ​​​​ക്കി​​​​യ​​​​ത്.

ആ​​​​ദ്യഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​വി​​​​ധ ഡി​​​​പ്പോ​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള 54 സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ൾ നി​​​​റം മാ​​​​റ്റി ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റാ​​​​ക്കി മ​​​​റ്റ് ഡി​​​​പ്പോ​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കും.

ഷെ​​​​ഡ്യൂ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റു​​​​ക​​​​ൾ തി​​​​ക​​​​യാ​​​​ത്ത ഡി​​​​പ്പോ​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ത്ത​​​​രം ബ​​​​സു​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​ത്. കൈ​​​​മാ​​​​റാ​​​​നു​​​​ള്ള ബ​​​​സു​​​​ക​​​​ൾ നി​​​​ശ്ച​​​​യി​​​​ച്ച് യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ മ​​​​ന്ത്രി​​​​യാ​​​​യ​​​​ശേ​​​​ഷം പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​ൻ തു​​​​ട​​​​ങ്ങി. സ​​​​ർ​​​​ക്കാ​​​​രി​​​​ൽനി​​​​ന്നു​​​​ള്ള പ്ലാ​​​​ൻ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 360 പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ​​​​ക്ക് ഓ​​​​ർ​​​​ഡ​​​​ർ കൊ​​​​ടു​​​​ത്തു. ഈ ​​​​ബ​​​​സു​​​​ക​​​​ൾ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ. ആ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റു​​​​ക​​​​ൾ ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​റു​​​​ക​​​​ളാ​​​​ക്കു​​​​ന്ന​​​​ത്.

Kerala

കാൽനടയാത്രികൻ കുറുകെ ചാടി; നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു

പേരൂർക്കട: റോഡ് മുറിച്ചുകടന്ന കാൽനടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസും രണ്ടു കാറും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 9.30 ഓടു കൂടിയായിരുന്നു അപകടം.

നാലു വാഹനങ്ങളും എം.സി റോഡിൽ നാലാഞ്ചിറ ഭാഗത്തേക്ക് പോകുകയായിരുന്നു. പൊടുന്നനെ കാൽനടയാത്രികൻ കുറുകെ ചാടിയതുകണ്ട് ഇരുചക്ര വാഹനം ഓടിച്ചിരുന്നയാൾ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ വന്ന ബിഎംഡബ്ല്യു കാർ ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. കൈക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ബിഎംഡബ്ല്യു കാറിനു പിന്നിൽ ടാറ്റ പഞ്ച് കാർ വന്നിടിക്കുകയായിരുന്നു. കാറുകൾ സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിറകെ വരികയായിരുന്ന വികാസ് ഭവൻ ഡിപ്പോയിലെ ബസ് ടാറ്റാ പഞ്ച് കാറിനു പിന്നിലിടിച്ചു. മൂന്നു വാഹനങ്ങളും തകർന്നിട്ടുണ്ട്. ബസിന്‍റെ മുൻഭാഗവും തകർന്നു.

മണ്ണന്തല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട ഇരുചക്ര വാഹന യാത്രികന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്; ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി കു​ടും​ബം

ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്. ആ​നാ​രി സ്വ​ദേ​ശി​നി ന​ബീ​സ(78) ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ന​ബീ​സ​യെ ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹ​രി​പ്പാ​ട് സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യ​തോ​ടെ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ന​ബീ​സ. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ക​ഴി‍​യും മു​ൻ​പേ ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

ബ​സ് പെ​ട്ടെ​ന്ന് മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ ന​ബീ​സ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ന​ബീ​സ​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ ന​ബീ​സ​യു​ടെ കു​ടും​ബം ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്രാ​യ​മാ​യ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്നും ഇ​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

CAREER DEEPIKA

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റി​ൽ 50 വ​നി​താ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്‌ട​ർ

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റി​ൽ വ​നി​താ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ ഒ​ഴി​വ്. ക​രാ​ർ വ്യ​വ​സ്‌​ഥ​യി​ൽ ദി​വ സ​വേ​ത​ന നി​യ​മ​ന​മാ​ണ്. 50 ഒ​ഴി​വ്. ജ​നു​വ​രി 21 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്/​ത​ത്തു​ല്യ ജ​യം, ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​ല്ലെ​ങ്കി​ൽ ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സ്. തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടാ​ൽ മോ​ട്ട​ർ വെ​ഹി​ക്കി​ൾ വ​കു​പ്പി​ൽ​നി​ന്നു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ക​ണ്ട​ക്‌​ട​ർ ലൈ​സ​ൻ​സ് നേ​ട​ണം. പാ​സ​ഞ്ച​ർ ട്രാ​ൻ‌​സ്പോ​ർ​ട്ട് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നു​ള്ള ആ​രോ​ഗ്യം ഉ​ണ്ടാ​യി​രി​ക്ക​ണം.

പ്രാ​യ​പ​രി​ധി: HPV ലൈ​സ​ൻ​സു​ള്ള​വ​ർ​ക്കു 45 വ​യ​സും LMVലൈ​സ​ൻ​സു​ള്ള​വ​ർ​ക്കു 30 വ​യ​സുo. ശ​മ്പ​ളം: 8 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക് 715 രൂ​പ.

അ​ധി​ക മ​ണി​ക്കൂ​റി​നു 130 രൂ​പ അ​ല​വ​ൻ​സാ​യി ന​ൽ​കും. തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ, ഡ്രൈ​വിം​ഗ് ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ അ​ടി​സ്‌​ഥാ​ന​മാ​ക്കി ത​യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റ് മു​ഖേ​ന.

www.cmd.kerala.gov.in

Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​പ​ക​ട​പാ​ച്ചി​ലെ​ന്നു പ​രാ​തി: ഉ​ന്ന​ത​ത​ലയോ​ഗം വി​ളി​ക്കാ​ൻ ഉ​ത്ത​ര​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ അ​​​ശ്ര​​​ദ്ധ​​​മാ​​​യ ഡ്രൈ​​​വിം​​​ഗ് മൂ​​​ലം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ പ​​​തി​​​വാ​​​കു​​​ക​​​യാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം ഉ​​​ട​​​ൻ വി​​​ളി​​​ച്ചു പ​​​രാ​​​തി സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ജ​​​സ്റ്റീ സ് അ​​​ല​​​ക്സാ​​​ണ്ട​​ർ ​തോ​​​മ​​​സ്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ജി​​​ല്ലാ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ, റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി (സി​​​റ്റി, റൂ​​​റ​​​ൽ) ട്രാ​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണം. അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള പ്രാ​​​യോ​​​ഗി​​​ക നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​ർ ന​​​ൽ​​​ക​​​ണം.

യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി, റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി (സി​​​റ്റി, റൂ​​​റ​​​ൽ) എ​​​ന്നി​​​വ​​​ർ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ക​​​മ്മീ​​​ഷ​​​നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ​​​ത്ര​​​വാ​​​ർ​​​ത്ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

District News

കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​നോ​ദ​യാ​ത്ര​ക​ൾ​ക്ക് ഇ​നി പു​തി​യ ബ​സ്

കാ​ഞ്ഞ​ങ്ങാ​ട്: വി​നോ​ദ​യാ​ത്ര​ക​ൾ​ക്കും വി​വാ​ഹ-​തീ​ർ​ഥാ​ട​ന ട്രി​പ്പു​ക​ൾ​ക്കും മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​പ്പോ​യി​ൽ പു​തി​യ ബ​സ് എ​ത്തി. മ​ഞ്ഞ​യും പ​ച്ച​യും നി​റ​ങ്ങ​ളി​ലു​ള്ള പു​തി​യ സ്പെ​ഷ​ൽ സ​ർ​വീ​സ് ബ​സ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ചെ​മ്മ​ട്ടം​വ​യ​ലി​ലെ കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി. ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ആ​ൽ​വി​ൻ ടി. ​സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ജ​റ്റ് ടൂ​റി​സം സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​ദീ​പ് കു​മാ​ർ, അ​സി. ഡി​പ്പോ എ​ൻ​ജി​നി​യ​ർ വി.​എ​ച്ച്. ദാ​മോ​ദ​ര​ൻ, ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. കൃ​ഷ്ണ​ൻ, പി. ​ന​ന്ദ​കു​മാ​ർ, പി. ​രാ​ജു, ബ​ജ​റ്റ് ടൂ​റി​സം സ​ർ​വീ​സു​ക​ളി​ലെ പ​തി​വു യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി.

കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ 2024 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച ബ​ജ​റ്റ് ടൂ​റി​സം സെ​ൽ ഇ​തു​വ​രെ 50 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ഡി​പ്പോ​യ്ക്ക് നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്.


ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​ക​ളും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളും വി​വാ​ഹ-​തീ​ർ​ഥാ​ട​ന ട്രി​പ്പു​ക​ളു​മു​ൾ​പ്പെ​ടെ 152 സ്പെ​ഷ​ൽ ട്രി​പ്പു​ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ര​യും വ​രു​മാ​നം നേ​ടി​ക്കൊ​ടു​ത്ത​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​പു​ല​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.


ഇ​തു​വ​ഴി ആ​ന​വ​ണ്ടി യാ​ത്ര​ക​ൾ​ക്ക് ഫാ​ൻ​സ് ഗ്രൂ​പ്പു​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഭം​ഗി​യും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള പു​തി​യ ബ​സ് കൂ​ടി എ​ത്തി​യ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ വി​നോ​ദ​യാ​ത്ര​ക​ൾ​ക്ക് കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്ത​വും വ​രു​മാ​ന​വും നേ​ടി​യെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​ക്കു​ലാ​ർ സ​ർ​വീ​സ് 

കാ​ഞ്ഞ​ങ്ങാ​ട്: ആ​ലാ​മി​പ്പ​ള്ളി​യി​ലെ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​ക്കു​ലാ​ർ ടൗ​ൺ സ​ർ​വീ​സ് വ​രു​ന്നു. പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്ന് തു​ട​ങ്ങി കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ, കി​ഴ​ക്കും​ക​ര, മാ​വു​ങ്കാ​ൽ, ജി​ല്ലാ ആ​ശു​പ​ത്രി, കൂ​ളി​യ​ങ്കാ​ൽ, ല​ക്ഷ്മി​ന​ഗ​ർ വ​ഴി വീ​ണ്ടും പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കും തി​രി​ച്ചും ഓ​ടു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​ക്കു​ലാ​ർ സ​ർ​വീ​സ് ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശം സ​ജീ​വ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്കും ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പോ​കാ​നു​ള്ള യാ​ത്ര​ക്കാ​ർ​ക്കെ​ല്ലാം സ​ർ​ക്കു​ലാ​ർ സ​ർ​വീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ൾ ത​മ്മി​ൽ എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ത്താ​നും ആ​ലാ​മി​പ്പ​ള്ളി ബ​സ്‌​സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ സ​ജീ​വ​മാ​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​കും. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടി​യ നി​ര​ക്കി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യ്ക്കും മാ​റ്റ​മു​ണ്ടാ​കും.

ഈ ​പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ ക്ര​മേ​ണ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തും മ​റ്റും ഉ​ള്ള​തു​പോ​ലെ ന​ഗ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ടൗ​ൺ സ​ർ​വീ​സു​ക​ൾ വ്യാ​പി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കി​ഴ​ക്കു​ക​ര-​വെ​ള്ളി​ക്കോ​ത്ത്-​മ​ടി​യ​ൻ-​നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി, നെ​ല്ലി​ക്കാ​ട്ട്-​ചെ​മ്മ​ട്ടം​വ​യ​ൽ, പ​ട​ന്ന​ക്കാ​ട്-​ഒ​ഴി​ഞ്ഞ​വ​ള​പ്പ്-​ക​ല്ലൂ​രാ​വി തു​ട​ങ്ങി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് സ​ർ​ക്കു​ലാ​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​കും.

ന​ഗ​ര​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​യും തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ​യും വി​വി​ധ റോ​ഡു​ക​ളി​ലൂ​ടെ ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നും ഇ​ത് വ​ഴി​യൊ​രു​ക്കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി​യു​ടെ മാ​തൃ​ക​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും അ​ജാ​നൂ​ർ, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

കെ​എ​സ്ആ​ർ​ടി​സിയു​ടെ ക​ടം തീ​രാ​ൻ 2038 വ​രെ കാ​ത്തി​രി​ക്ക​ണം

ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ബാ​​​ങ്ക് ക​​​ൺ​​​സോ​​​ർ​​​ഷ്യ​​​ത്തി​​​ലു​​​ള്ള ക​​​ടം തീ​​​രാ​​​ൻ 2038 വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​​ണം. ക​​​ടം എ​​​ടു​​​ത്ത തു​​​ക​​​യു​​​ടെ എ​​​ട്ടി​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം ഇ​​​തു​​​വ​​​രെ പ​​​ലി​​​ശ​​​യാ​​​യി അ​​​ട​​​ച്ചുക​​​ഴി​​​ഞ്ഞു. ഇ​​​നി​​​യും ബാ​​​ക്കി ക​​​ടം അ​​​വ​​​സാ​​​ന​​​ത്തെ ഓ​​​ഡി​​​റ്റ് അ​​​നു​​​സ​​​രി​​​ച്ച് 2787.58 കോ​​​ടി​​​യാ​​​ണ്. ക​​​ടം തീ​​​രും വ​​​രെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡി​​​എ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ക്കാ​​​നേ ക​​​ഴി​​​യി​​​ല്ലെ​​​ന്നു മാ​​​നേ​​​ജ്മെ​​​ന്‍റ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നു.

2008ലാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നും 300 കോ​​​ടി ക​​​ട​​​മെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ 2017-18 വ​​​രെ ഒ​​​രു ചി​​​ല്ലി​​​ക്കാ​​​ശും തി​​​രി​​​ച്ച​​​ട​​​ച്ചി​​​ല്ല. ഒ​​​ടു​​​വി​​​ൽ ബാ​​​ങ്ക് ക​​​ൺ​​​സോ​​​ർ​​​ഷ്യം ക​​​ട​​​വും പ​​​ലി​​​ശ​​​യും ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ത് 3600 കോ​​​ടി​​​യാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി.

2018-19 മു​​​ത​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദി​​​വ​​​സ​​​വും 1.19 കോ​​​ടി വീ​​​തം എ​​​സ്ബി​​​ഐ​​​യി​​​ൽ അ​​​ട​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്ക​​​യാ​​​ണ്. മാ​​​സം 36 കോ​​​ടി രൂ​​​പ ബാ​​​ങ്ക് ക​​​ൺ​​​സോ​​​ർ​​​ഷ്യ​​​ത്തി​​​നും അ​​​ട​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഫി​​​നാ​​​ൻ​​​ഷൽ ക​​​ൺ​​​ട്രോ​​​ള​​​റും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ.​​​ ഷാ​​​ജി പ​​​റ​​​ഞ്ഞു. ഇ​​​തു വ​​​രെ പ​​​ലി​​​ശ​​​യി​​​ന​​​ത്തി​​​ൽ 2314.61 കോ​​​ടി​​​യാ​​​ണ് അ​​​ട​​​ച്ച​​​ത്.

ക​​​ടം എ​​​ടു​​​ത്ത​​​തി​​​ന്‍റെ എ​​​ട്ടി​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം ഇ​​​തി​​​ന​​​കം പ​​​ലി​​​ശ​​​യാ​​​യി അ​​​ട​​​യ്ക്കേ​​​ണ്ടിവ​​​ന്നു. ബാ​​​ങ്ക് ക​​​ൺ​​​സോ​​​ർ​​​ഷ്യ​​​ത്തി​​​ന്‍റെ ക​​​ടം 2038 മാ​​​ർ​​​ച്ചി​​​ൽ മാ​​​ത്ര​​​മേ തീ​​​രു​​​ക​​​യു​​​ള്ളൂ എ​​​ന്ന് വി​​​വ​​​ര​​​വാ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​സം 36 കോ​​​ടി വീ​​​തം അ​​​ട​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ക​​​ടം തീ​​​രാ​​​ൻ ഇ​​​ത്ര​​​യ​​​ധി​​​കം കാ​​​ലതാ​​​മ​​​സ​​​മു​​​ണ്ടാ​​​കും.

ക​​​ടം നീ​​​ണ്ടുപോ​​​കു​​​ന്ന​​​തി​​​നാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​മൊ​​​ഴി​​​കെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും കൊ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 37% ഡി​​​എ കു​​​ടി​​​ശി​​​ക​​​യാ​​​ണ്. ഇ​​​തു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ചി​​​ന്തി​​​ക്കാ​​​നേ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ വാ​​​ദം.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് മു​​​മ്പു വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ 2023 മാ​​​ർ​​​ച്ച് വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും കൊ​​​ടു​​​ത്തുക​​​ഴി​​​ഞ്ഞു. 2024 മാ​​​ർ​​​ച്ച് വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് പി​​​എ​​​ഫ് ആ​​​നു​​​കൂ​​​ല്യം വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ​​​മ്പ​​​ൻ വ​​​രു​​​മാ​​​നം നേ​​​ടു​​​മ്പോ​​​ഴും ജീ​​​വ​​​ന​​​ക്കാ​​​ർ ഡി​​​എ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്ക​​​ണം. ​​​

Kerala

ഇ​പ്പോ​ൾ ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ൾ?; വ​രു​മാ​ന​ത്തി​ൽ റി​ക്കാ​ർ​ഡി​ട്ട് കെ​എ​സ്ആ​ർ​ടി​സി; സ​ന്തോ​ഷ​മ​റി​യി​ച്ച് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: റി​ക്കാ​ർ​ഡ് വ​രു​മാ​നം സ്വ​ന്ത​മാ​ക്കി കേ​ര​ള സം​സ്ഥാ​ന റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (കെ​എ​സ്ആ​ർ​ടി​സി).

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ്ര​തി​ദി​ന വ​രു​മാ​നം 13 കോ​ടി രൂ​പ പി​ന്നി​ട്ടു. ജ​നു​വ​രി അ​ഞ്ചി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ലെ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റാ​ണ് ഈ ​വ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്.

കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും നി​ങ്ങ​ളെ​യോ​ർ​ത്ത് ഞാ​ൻ അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

"ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം'

ഇ​പ്പോ​ൾ ന​മ്മ​ൾ ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ഴാ?. ച​രി​ത്ര​ത്തി​ൽ ഇ​ത് ആ​ദ്യ​മാ​ണ്. ഈ ​നേ​ട്ട​ത്തി​ൽ ന​മ്മ​ൾ​ക്ക് അ​ഭി​മാ​നി​ക്കാം..​ന​മ്മ​ൾ​ക്ക് അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജീ​വ​ന​ക്കാ​ർ തെ​ളി​യി​ച്ചു.

പ്രി​യ​പ്പെ​ട്ട എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രേ, നി​ങ്ങ​ളെ​യോ​ർ​ത്ത് ഞാ​ൻ അ​ഭി​മാ​നം കൊ​ള്ളു​ന്നു. ന​മ്മ​ൾ നേ​ടു​ന്ന ഓ​രോ നേ​ട്ട​ങ്ങ​ളും ന​മ്മു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ടാ​ണ്. ഇ​നി​യും ഏ​റെ ദൂ​രം ന​മ്മ​ൾ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മ​ൾ​ക്ക് ക​ഴി​യും, നി​ങ്ങ​ൾ കൂ​ടെ നി​ന്നാ​ൽ മ​തി.

ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. 05.01.2026 ലെ ​ആ​കെ വ​രു​മാ​നം 13.01 കോ​ടി (ടി​ക്ക​റ്റ് വ​രു​മാ​നം 12.18 Cr. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം 0.83 Cr.)

കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ഡോ.​പ്ര​മോ​ജ് ശ​ങ്ക​റി​ന്‍റെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ​യും ഓ​ഫീ​സ​ർ​മാ​രു​ടെ​യും ഏ​കോ​പി​ത​മാ​യ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് തു​ട​ർ​ച്ച​യാ​യി മി​ക​ച്ച വ​രു​മാ​നം നേ​ടി മു​ന്നേ​റു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം നി​ല​നി​ന്നി​രു​ന്ന സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലും ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ദ്ധ​ന​വി​ല്ലാ​തെ​യും പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ലി​യ ല​ക്ഷ്യം കെ​എ​സ്ആ​ർ​ടി​സി കൈ​വ​രി​ച്ച​ത്.

ഞാ​ൻ മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ​ടു​ത്ത​തി​ന് ശേ​ഷം ന​ട​ത്തി​യ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി​ക​ളും, കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും "സ്വ​യം​പ​ര്യാ​പ്ത കെ​എ​സ്ആ​ർ​ടി​സി" എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി.

പു​തി​യ ബ​സു​ക​ളു​ടെ വ​ര​വും, സേ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും യാ​ത്ര​ക്കാ​രി​ൽ വ​ൻ സ്വീ​കാ​ര്യ​ത നേ​ടി​യി​ട്ടു​ണ്ട്. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ ഡി​പ്പോ​ക​ളും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലാ​ണ്.

മി​ക​ച്ച ടി​ക്ക​റ്റ് വ​രു​മാ​നം നേ​ടു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രു​ന്ന ടാ​ർ​ജ​റ്റ് നേ​ടു​ന്ന​തി​നാ​യി ഡി​പ്പോ​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ബു​ദ്ധി​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ഫ് റോ​ഡ് കു​റ​ച്ച് പ​ര​മാ​വ​ധി ബ​സു​ക​ൾ നി​ര​ത്തി​ലി​ക്കാ​നാ​യ​തും സേ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും വ​രു​മാ​നം വ​ർ​ദ്ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ തു​ട​ർ​ച്ച​യാ​യ, ഈ ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ഡോ.​പ്ര​മോ​ജ് ശ​ങ്ക​റി​നും മാ​നേ​ജ്മെ​ന്‍റി​നും കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും എ​ന്‍റെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു. വി​ശ്വാ​സ്യ​ത പു​ല​ർ​ത്തി കെ​എ​സ്ആ​ർ​ടി​സി​യോ​ടോ​പ്പം നി​ൽ​ക്കു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു.

കെ​ബി ഗ​ണേ​ഷ് കു​മാ​ർ
ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി

Kerala

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ട്രാ​വ​ൽ കാ​ർ​ഡ് വി​ത​ര​ണം നി​ല​ച്ചു

ചാ​​​ത്ത​​​ന്നൂ​​​ർ: യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ല​​​ച്ചു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​ശ്നം മൂ​​​ലം യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ക​​​ട്ടെ നി​​​ര​​​ന്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്നു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും വ​​​ള​​​രെ​​​യേ​​​റെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നു ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ്. വ​​​ള​​​രെ വേ​​​ഗം ക​​​ണ്ട​​​ക്ട​​​ർ​​​ക്കു ടി​​​ക്ക​​​റ്റ് ന​​​ല്കാ​​​നും ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. മു​​​ൻ​​​കൂ​​​ർ പ​​​ണ​​​മ​​​ട​​​ച്ച് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​യ്ക്ക് പ​​​ണം കൈ​​​യി​​​ലി​​​ല്ലെ​​​ങ്കി​​​ലും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ൽ കാ​​​ർ​​​ഡി​​​നെ​​​തി​​​രെ പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നും എ​​​തി​​​ർ​​​പ്പ് ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ബാ​​​ഹ്യ സ​​​മ്മ​​​ർ​​​ദം മൂ​​​ല​​​മാ​​​ണ് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ച​​​തെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. ബ​​​സു​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു യു​​​പി​​​ഐ വ​​​ഴി​​​യു​​​ള്ള സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തു​​​മു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ടി​​​ക്ക​​​റ്റ് തു​​​ക കൈ​​​വ​​​ശം ക​​​രു​​​താ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ പ​​​ല​​​വി​​​ധ കാ​​​ര​​​ണ​​​ത്താ​​​ൽ കൃ​​​ത്യ​​​മാ​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യും ന​​​ട​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യും പ​​​ല​​​രീ​​​തി​​​യി​​​ലു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ഇ​​​ട​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കി​​​ല്ല. പ​​​ല​​​പ്പോ​​​ഴും യു​​​പി​​​ഐ മു​​​ഖേ​​​ന ബ​​​സ്ചാ​​​ർ​​​ജ് അ​​​ട​​​ച്ചാ​​​ലും ടി​​​ക്ക​​​റ്റ് ഇ​​​ടി​​​എം റി​​​ലീ​​​സ് ചെ​​​യ്യാ​​​റി​​​ല്ല. യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ണം ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ ഇ​​​തു യാ​​​ത്ര​​​ക്കാ​​​രും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രും ത​​​മ്മി​​​ലു​​​ള്ള വ​​​ഴ​​​ക്കി​​​നും ഇ​​​ട​​​യാ​​​ക്കു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല മൂ​​​ന്ന് മി​​​നി​​​റ്റോ​​​ളം സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

തി​​​ര​​​ക്കു​​​ള്ള ബ​​​സു​​​ക​​​ളി​​​ൽ ഇ​​​ത് വ​​​ലി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. യു​​​പി ഐ ​​​ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്താ​​​മെ​​​ന്ന​​​തി​​​നാ​​​ൽ ടി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ണം കൈ​​​യി​​​ൽ ക​​​രു​​​താ​​​ത്ത​​​വ​​​ർ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​യും വ​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യും കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ൽ പൊ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യും ഓ​​​ഫ് ലൈ​​​ൻ മു​​​ഖേ​​​ന​​​യും യു​​​പി​​​ഐ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ൾ ഇ​​​ടി​​​എ​​​മ്മി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്റ്റു​​​ഡ​​​ന്‍റ് കാ​​​ർ​​​ഡി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ യാ​​​തൊ​​​രു​​​വി​​​ധ വി​​​വ​​​ര​​​ങ്ങ​​​ളോ (ഫോ​​​ട്ടോ, പേ​​​ര്, പ​​​ഠി​​​ക്കു​​​ന്ന സ്കൂ​​​ൾ) എ​​​വി​​​ടെ മു​​​ത​​​ൽ എ​​​വി​​​ടെ വ​​​രെ​​​യാ​​​ണ് യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്, കാ​​​ലാ​​​വ​​​ധി എ​​​ന്നി​​​വ​​​യെ പ​​​റ്റി​​​യു​​​ള്ള അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ല്ല എ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കാ​​​തെ വ​​​രി​​​ക​​​യും ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​ൻ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ക്ക​​​ൽ പ​​​ണ​​​മി​​​ല്ലാ​​​തെ വ​​​രി​​​ക​​​യും ചെ​​​യ്താ​​​ൽ നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം ടി​​​ക്ക​​​റ്റ് ഇ​​​ല്ലാ​​​തെ​​​യു​​​ള്ള യാ​​​ത്ര കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. ടി​​​ക്ക​​​റ്റ് തു​​​ക ഇ​​​ല്ലാ​​​ത്ത യാ​​​ത്ര​​​ക്കാ​​​രെ ബ​​​സി​​​ൽ നി​​​ന്നും ഇ​​​റ​​​ക്കി​​​വി​​​ടു​​​ക​​​യോ അ​​​തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത​​​വ​​​രെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഏ​​​ല്പി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മം.

അ​​​ങ്ങ​​​നെ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ്ട​​​ക്ട​​​ർ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​കും എ​​​ന്നാ​​​ത​​​ണ് സ്ഥി​​​തി. ഈ ​​​പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ട്രേ​​​ഡ് യൂ​​​ണി​​​നു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത് ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഐ​​​ടി​​​ഇ​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​ഷാ​​​ദ് സി​​​എം​​​ഡി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ല്കി.

Kerala

കെഎസ്ആര്‍ടിസിയിൽ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച പെ​​​ന്‍ഷ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം: ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യി​​​ല്‍നി​​​ന്ന് 2022 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​മു​​​മ്പ് വി​​​ര​​​മി​​​ച്ച​​​വ​​​ര്‍ക്കും പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച പെ​​​ന്‍ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണ് ജ​​​സ്റ്റീ​​​സ് ടി.​​​ആ​​​ര്‍. ര​​​വി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി 2023ലും 2024​​​ലും ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം നി​​​ര​​​സി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ട്രാ​​​ന്‍സ്‌​​​പോ​​​ര്‍ട്ട് റി​​​ട്ട​​​യേ​​​ര്‍ഡ് ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് ഫോ​​​റം, കെ​​​എ​​​സ്ആ​​​ര്‍ടി​​​സി പെ​​​ന്‍ഷ​​​നേ​​​ഴ്‌​​​സ് ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ഹ​​​ര്‍ജി​​​ക​​​ള്‍ തീ​​​ര്‍പ്പാ​​​ക്കി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

Kerala

യാത്രക്കാരന്‍റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി

വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.


തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്‍റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്‍റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.

തലയോലപ്പറമ്പ് ഗവൺമെന്‍റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ സ​ർ​വീ​സ്; നി​ല​പാ​ടി​ലു​റ​ച്ച് മേ​യ​ർ വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കി​യ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ന​ഗ​ര​ത്തി​ൽ ഓ​ടി​യാ​ൽ മ​തി​യെ​ന്ന് ആ​വ​ർ​ത്തി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി.​രാ​ജേ​ഷ്. സ്‌​മാ​ർ​ട്ട് സി​റ്റി​യു​ടെ ഭാ​ഗ​മാ​യാ​ണ് 113 ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കി​യ​ത്.

കോ​ർ​പ​റേ​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ന​ല്ലൊ​രു ഭാ​ഗ​വും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ് പ​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ വാ​യു​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ൻ ബ​സു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്.

ഇ​ത്ര​യും കാ​ലം ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​തി​ൽ ക​രാ​ർ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന് ല​ഭി​ക്കേ​ണ്ട ലാ​ഭ​വി​ഹി​തം കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വി.​വി. രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മ​ണി​മ​ല​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; അഗ്നിക്കിരയായത് ഉ​ല്ലാ​സ​യാ​ത്ര പോ​യ ബ​സ്

മ​ണി​മ​ല: കോ​ട്ട​യം മ​ണി​മ​ല​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. മ​ല​പ്പു​റ​ത്ത് നി​ന്ന് ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബ​സ് ആ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല.

പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് മ​ണി​മ​ല​യ്ക്ക​ടു​ത്ത് പ​ഴ​യി​ട​ത്ത് വ​ച്ച് ബ​സി​ന് തീ​പി​ടി​ച്ച​ത്. ബ​സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സി​ന്‍റെ പി​ൻ​വ​ശ​ത്ത് നി​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 28 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

 

 

 

Kerala

വാ​ഹ​നാ​പ​ക​ട ന​ഷ്‌ടപ​രി​ഹാ​രം; അ​ദാ​ല​ത്തു​ക​ൾ വി​ജ​യ​ക​ര​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ട്ട വാ​ഹ​നാ​പ​ക​ട കേ​സു​ക​ളു​ടെ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി ന​ട​ത്തി​യ അ​ദാ​ല​ത്തു​ക​ൾ വി​ജ​യ​ക​രം. ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന്‍റെ പ​ലി​ശ​യി​ന​ത്തി​ൽ കോ​ടി​ക​ളു​ടെ ലാ​ഭം നേ​ടാ​നാ​യെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന ന​ഷ്‌​ട​പ​രി​ഹാ​ര കേ​സു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

272 കേ​സു​ക​ൾ അ​തി​വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ലൈ 28 മു​ത​ൽ ന​വം​ബ​ർ 24 വ​രെ​യാ​ണ് ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. മാ​ത്ര​മ​ല്ല ഒ​രു മാ​സ​ത്തി​ന​കം ന​ഷ്‌​ട​പ​രി​ഹാ​രത്തു​ക​യും വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യാ​യി. ന​ഷ്‌​ട​പ​രി​ഹാ​ര തു​ക​യു​ടെ പ​ലി​ശ​യി​ന​ത്തി​ൽ ന​ഷ്‌​ട​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന കോ​ടി​ക​ൾ ലാ​ഭി​ക്കാ​നും ക​ഴി​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ എം​എ​സി​ടി​യി​ലെ കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ചീ​ഫ് ലോ ​ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​യ​മ​വി​ഭാ​ഗം ന​ട​ത്തി​യ ശ്ര​മ​മാ​ണു വി​ജ​യി​ച്ച​ത്. ഹൈ​ക്കോ​ട​തി​യു​ടെ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​സി​ടി കോ​ട​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കേ​സു​ക​ളാ​ണ് അ​തി​വേ​ഗം തീ​ർ​പ്പാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം, പെ​രു​മ്പാ​വൂ​ർ, തൊ​ടു​പു​ഴ, ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര, പ​ത്ത​നം​തി​ട്ട, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, ആ​റ്റി​ങ്ങ​ൽ, ത​ല​ശേ​രി, ത​ളി​പ്പ​റ​മ്പ്, ക​ൽ​പ്പ​റ്റ, എ​റ​ണാ​കു​ളം, മ​ഞ്ചേ​രി, വ​ട​ക​ര, കൊ​ല്ലം, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, പാ​ലാ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്, നെ​യ്യാ​റ്റി​ൻ​ക​ര തു​ട​ങ്ങി 28 സ്ഥ​ല​ങ്ങ​ളി​ലെ എം​എ​സി​ടി കോ​ട​തി​ക​ളി​ലെ അ​ദാ​ല​ത്തു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ത്.

തീ​ർ​പ്പാ​ക്കി​യ കേ​സു​ക​ളി​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ പ​രാ​തി​ക്കാ​ര​നു ന​ഷ്‌​ട​പ​രി​ഹാ​ര​ത്തു​ക ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​ർ അ​റി​യി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും ഈ ​ന​ട​പ​ടി​യി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ട്. കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​പ്പെ​ടു​ന്ന​തു​കാ​ര​ണം അ​പ​ക​ട​സം​ബ​ന്ധ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കേ​ണ്ട തു​ക വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കു​ന്നു​ണ്ട്.

Kerala

പു​തു​ക്കാ​ട് ബ​സ​പ​ക​ടം: ഡ്രൈ​വ​റെ സ​ർ​വീ​സി​ൽ​നി​ന്നു നീ​ക്കി

ചാ​​​​ത്ത​​​​ന്നൂ​​​​ർ: പു​​​​തു​​​​ക്കാ​​​​ട് ന​​​​ന്തി​​​​ക്ക​​​​ര​​​​യ്ക്കു സ​​​​മീ​​​​പം കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ലോ​​​​റി​​​​യു​​​​മാ​​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ബ​​​​സ് ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന ഡ്രൈ​​​​വ​​​​റെ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്നു നീ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ 29ന് ​​​​പാ​​​​ലാ ഡി​​​​പ്പോ​​​​യി​​​​ൽ​​​നി​​​​ന്നും സ​​​​ർ​​​​വീ​​​​സ് പോ​​​​യ സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ് ബ​​​​സ് ന​​​​ന്തി​​​​ക്ക​​​​ര പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​ഫീ​​​സി​​​നു സ​​​​മീ​​​​പം ഒ​​​​രേ ദി​​​​ശ​​​​യി​​​​ൽ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ലോ​​​​റി​​​​യി​​​​ൽ ഇ​​​​ടി​​​​ക്കു​​​​ക​​​​യും നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട ലോ​​​​റി ഡി​​​​വൈ​​​​ഡ​​​​ർ മ​​​​റി​​​​ക​​​​ട​​​​ന്ന് എ​​​​തി​​​​ർ​​​​ദി​​​​ശ​​​​യി​​​​ൽ വ​​​​ന്ന മ​​​​റ്റൊ​​​​രു ലോ​​​​റി​​​​യി​​​​ലും ബൈ​​​​ക്കി​​​​ലും ഇ​​​​ടി​​​​ച്ച് ബൈ​​​​ക്ക് യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ​

സം​​​ഭ​​​വ​​​ത്തി​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​ വി​​​​ജി​​​​ല​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ലും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ഡ്രൈ​​​​വ​​​​റു​​​​ടെ ഭാ​​​​ഗ​​​​ത്ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി.

ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​​നി​​​​യും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​പ​​​​ക്ഷം കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് സി​​​​എം​​​​ഡി​​​​യു​​​​ടെ അ​​​​റി​​​​യി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Kerala

ക​ണി​യാ​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​തി​രെ വ​ന്ന സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം.

ബൈ​ക്ക് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മം​ഗ​ല​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 

Kerala

നി​ല​മേ​ലി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: നി​ല​മേ​ൽ പു​തു​ശേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് അ​പ​ക​ടം. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കി​ട​പ്പ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​രു കാ​ർ ആം​ബു​ല​ൻ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​യി. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പേരൂർക്കട വഴയില റോഡിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസിലാണ് തീപിടിച്ചത്.

വഴയിലയിലെ പള്ളിക്ക് സമീപമെത്തിയപ്പോഴാണ് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടത്. ഗിയർ ലിവറിന്‍റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. അപകട സമയത്ത് മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ‌

പുക കണ്ടതോടെ ബസ് റോഡിന് അരികിലായി നിർത്തി ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഒപ്പം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അടുത്ത് നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് ജീവനക്കാർ തീയണയ്ക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Kerala

അ​മ്പ​ല​പ്പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ വീ​ൽ ഊ​രി​ത്തെ​റി​ച്ചു

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ വീ​ൽ ഊ​രി​ത്തെ​റി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ന്നു. വ​ള​ഞ്ഞ​വ​ഴി എ​സ്എ​ൻ ക​വ​ല ജം​ഗ്ഷ​നി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

തെ​ക്കും​ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ൻ​ച​ക്രം ഊ​രി​ത്തെ​റി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​നി​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

 

Kerala

നി​ല​മേ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. നി​ല​മേ​ൽ വാ​ഴോ​ട് മു​ക​ൾ ദ​ർ​ബാ​ർ ഹോ​ട്ട​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി​ക​ളാ​യ ബി​ച്ചു ച​ന്ദ്ര​ൻ, സ​തീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

Movies

ഈ ​വ​ഷ​ള​ന്‍റെ സി​നി​മ​യാ​ണോ? ബ​സി​ൽ ദി​ലീ​പി​ന്‍റെ സി​നി​മ ഇ​ട്ടു; യാ​ത്ര​ക്കാ​ർ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്കം  

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ദി​ലീ​പി​ന്‍റെ സി​നി​മ​യി​ട്ട​തി​ല്‍ ത​ര്‍​ക്കം. യാ​ത്ര​ക്കാ​ര്‍ ചേ​രി തി​രി​ഞ്ഞ​തോ​ടെ ക​ണ്ട​ക്ട​ര്‍ സി​നി​മ നി​ര്‍​ത്തി. തി​രു​വ​ന​ന്ത​പു​രം തൊ​ട്ടി​ല്‍​പ്പാ​ലം ബ​സി​ലാ​യി​രു​ന്നു ത​ര്‍​ക്കം.

ദി​ലീ​പി​ന്‍റെ പ​റ​ക്കും ത​ളി​ക എ​ന്ന ചി​ത്ര​മാ​ണ് ബ​സി​ലി​ട്ട​ത്. ബ​സി​ല്‍ കു​ടും​ബ​സ​മേ​തം സ​ഞ്ച​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി ര​ശ്മി ആ​ർ. ശേ​ഖ​റാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യ​മെ​ത്തി​യ​ത്. പി​ന്നാ​ലെ ബ​സി​ലെ മ​റ്റു ചി​ല യാ​ത്ര​ക്കാ​രും പി​ന്തു​ണ​ച്ചു.

എ​ന്നാ​ൽ കു​റ്റ​വി​മു​ക്ത​നാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​ലീ​പ് ചി​ത്രം വ​യ്ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് മ​റ്റു​ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​സ് പു​റ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ഇ​തോ​ടെ ഈ ​വ​ഷ​ള​ന്‍റെ സി​നി​മ​യാ​ണ​ല്ലോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തെ​ന്ന് ര​ശ്മി​യു​ടെ മ​ക​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ര​ശ്മി ക​ണ്ട​ക്ട​റോ​ട് പ​റ​ഞ്ഞ് സി​നി​മ ഒ​ഴി​വാ​ക്കാ​നോ അ​ല്ലെ​ങ്കി​ല്‍ മ​റ്റേ​തെ​ങ്കി​ലും സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നോ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ക​ണ്ട​ക്ട​ര്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​വ​ശ്യം നി​രാ​ക​രി​ച്ചു. അ​ടു​ത്ത സ്റ്റോ​പ്പാ​യ വ​ട്ട​പ്പാ​റ​യി​ലേ​ക്ക് ടി​ക്ക​റ്റ് ന​ല്‍​കി അ​വി​ടെ ഇ​റ​ങ്ങാ​ന്‍ ര​ശ്മി​യോ​ടു ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ടൂ​രി​ലേ​ക്കാ​യി​രു​ന്നു ര​ശ്മി​യ്ക്കു പോ​വേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ദി​ലീ​പി​ന്‍റെ ചി​ത്രം വേ​ണ്ട എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ക​ണ്ട​ക്ട​ര്‍ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി.

 

 

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യി; ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ന​മ്പൂ​തി​രി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ബാ​ബു​വാ​ണ് മ​രി​ച്ച​ത്. പു​തു​ക്കാ​ട് മ​ണ​ലി പാ​ല​ത്തി​നു താ​ഴെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പം ബ​സ് നി​ര്‍​ത്തി​യി​ട്ട് ബാ​ബു ഇ​റ​ങ്ങി​പ്പോ​യ​ത്. പി​ന്നീ​ട് യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു. ബ​സ് പി​ന്നീ​ട് പു​തു​ക്കാ​ട് ഡി​പ്പോ​യി​ലേ​യ്ക്ക് മാ​റ്റി.

ബാ​ബു​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് പു​തു​ക്കാ​ട് പോ​ലീ​സും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ മ​ണ​ലി പാ​ല​ത്തി​നു​സ​മീ​പ​മു​ള്ള ഭാ​ഗ​ത്ത് ബാ​ബു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ല​ഭി​ച്ചി​രു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ആ​ല​പ്പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി യു​വ​തി മ​രി​ച്ചു

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി യു​വ​തി മ​രി​ച്ചു. എ​ട​ത്വാ കു​ന്തി​രി​ക്ക​ൽ ക​ണി​ച്ചേ​രി​ൽ​ചി​റ സ്വ​ദേ​ശി​നി മെ​റീ​ന(24) ആ​ണ് മ​രി​ച്ച​ത്.

അ​മ്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ രാ​ത്രി 8.30ഓ​ടെ​യാ​ണ് അ​പ​ക‌​ടം ഉ​ണ്ടാ​യ​ത്. മെ​റീ​ന സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന മെ​റീ​ന ഒ​ന്നാം വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നാ​യി എ​ത്തി​യ​താ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് ഷാ​നോ കെ. ​ശാ​ന്ത​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

പ​മ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും നി​ല​ക്ക​ലി​ലേ​ക്ക് വ​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഒ​രു ബ​സി​ൽ തീ​ർ​ഥാ​ട​ക​ര​ട​ക്കം 48 പേ​രും അ​ടു​ത്ത ബ​സി​ൽ 45 പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും പ​ന​മ്പ​യി​ലേ​യും നി​ല​യ്ക്ക​ലി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കും മാ​റ്റി.‌ പ​ത്ത് വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള​വ​രെ​യാ​ണ് പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലു​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​സ​മ​യ​ത്താ​യി​രു​ന്ന​തി​നാ​ൽ ഡ്യൂ​ട്ട് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും ബ​സി​ലു​ണ്ടാ​യി​രു​ന്നു.

Kerala

വീ​ണ്ടു​മൊ​രു തി​ങ്ക​ൾ; 10.5 കോ​ടി വ​രു​മാ​നം

ചാ​​​ത്ത​​​ന്നൂ​​​ർ: പു​​​തി​​​യ മാ​​​സാ​​​രം​​​ഭ​​​മാ​​​യ തി​​​ങ്ക​​​ളാ​​​ഴ്ച കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വീ​​​ണ്ടും ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ടാ​​​ർ​​​ഗ​​​റ്റ് 35 യൂ​​​ണി​​​റ്റു​​​ക​​​ൾ നേ​​​ടി. അ​​​ന്ന​​​ത്തെ മൊ​​​ത്തം വ​​​രു​​​മാ​​​നം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം. ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ നേ​​​ടി​​​യ​​​ത് 9.72 കോ​​​ടി​​​യാ​​​ണ്. ടി​​​ക്ക​​​റ്റ് ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ 77.9 ല​​​ക്ഷം രൂ​​​പ​​​യും നേ​​​ടി. ആ​​​കെ അ​​​ന്ന​​​ത്തെ വ​​​രു​​​മാ​​​നം 10.5 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​ത് ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു. ഓ​​​ണം ക​​​ഴി​​​ഞ്ഞ ആ​​​ദ്യ​​​തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യ അ​​​ന്ന് 10.19 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം. ടി​​​ക്ക​​​റ്റ് ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​മാ​​​യി 85 ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ച്ചു. ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ മാ​​​ത്രം അ​​​ന്ന് 1.57 കോ​​​ടി ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു.കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ 40 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു 1.57 കോ​​​ടി ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്.

ഈ ​​​ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് 10.5 കോ​​​ടി നേ​​​ടി​​​യ​​​പ്പോ​​​ൾ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ ദി​​​വ​​​സം 7.79 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം.​​​അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ഏ​​​കോ​​​പി​​​ത​​​മാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളു​​​മാ​​​ണ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി മി​​​ക​​​ച്ച വ​​​രു​​​മാ​​​നം നേ​​​ടി മു​​​ന്നേ​​​റു​​​ന്ന​​​തി​​​ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കു​​​ന്ന​​​ത്.

ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ 93 ഡി​​​പ്പോ​​​ക​​​ളും നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭ​​​ത്തി​​​ലാ​​​ണ്. മി​​​ക​​​ച്ച ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​തി​​​നാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി നി​​​ശ്ച​​​യി​​​ച്ചു ന​​​ൽ​​​കി​​​യി​​​രു​​​ന്ന ടാ​​​ർ​​​ജ​​​റ്റ് 35 ഡി​​​പ്പോ​​​ക​​​ൾ​​​ക്ക് നേ​​​ടാ​​​നാ​​​യ​​​തും മി​​​ക​​​ച്ച വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി.

പു​​​തി​​​യ ബ​​​സു​​​ക​​​ളു​​​ടെ വ​​​ര​​​വും, ഓ​​​ഫ് റോ​​​ഡ് കു​​​റ​​​ച്ച് പ​​​ര​​​മാ​​​വ​​​ധി ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​നാ​​​യ​​​തും ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഒ​​​ക്ടോ​​​ബ​​​ർ ആ​​​റി​​ലെ 9.41 കോ​​​ടി​​​യും ന​​​വം​​​ബ​​​ർ 24ന് ​​​നേ​​​ടി​​​യ 9.29 കോ​​​ടി​​​യു​​​മാ​​​ണ് ഇ​​​തി​​​ന് മു​​​മ്പു​​​ള്ള മി​​​ക​​​ച്ച വ​​​രു​​​മാ​​​നം.

District News

നാവികസേനയുടെ അഭ്യാസപ്രകടനം കാണാൻ കെഎസ്ആർടിസി യാത്ര

വൈ​ക്കം: നാ​വി​ക​സേ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ളെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ തി​രു​വ​ന​ന്തപു​രം ശം​ഖു​മു​ഖ​ത്തു ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ണാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ അ​വ​സ​ര​മൊ​രു​ക്കും.
ഐ​എ​ൻ​എ​സ് വി​ക്രാ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളും യുദ്ധ​ക്ക​പ്പ​ലു​ക​ളും അ​ന്ത​ർ​വാ​ഹി​നി​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ആ​ധു​നി​ക പ​ട​ക്കോ​പ്പു​ക​ളും ശം​ഖു​മു​ഖ​ത്തെ ക​ട​ലി​ലും ആ​കാ​ശ​ത്തും കാ​ണി​ക​ൾ​ക്കാ​യി ഓ​പ്പ​റേ​ഷ​ൻ ഡെ​മോ എ​ന്ന ദൃ​ശ്യ വി​സ്മ​യ​മൊ​രു​ക്കും. നാ​വി​ക സേ​ന​യു​ടെ പ്ര​ക​ട​ന​ങ്ങ​ൾ കാ​ണു​ന്ന​തി​നൊ​പ്പം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ കൂ​ടി കാ​ണാനും അവസരമുണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 9995987321.

Kerala

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു

ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കുമാരപുരം പഞ്ചായത്ത് ആറാം വാർഡിൽ ചേടുവള്ളിൽ കിഴക്കതിൽ പ്രദീപ് കുമാർ ഗിരിജ എന്നിവരുടെ മകൻ ഗോകുൽ (25), ശ്രീനിലയത്തിൽ ശ്രീകുമാർ തുളസി എന്നിവരുടെ മകൻ ശ്രീനാഥ് (25) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11ന് ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് യൂണിയൻ ബാങ്കിന് സമീപമാണ് അപകടം നടന്നത്. ഹരിപ്പാട്ടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടയിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Kerala

കെ​എ​സ്ആ​ർ​ടി​സി​ക്ക് തി​ങ്ക​ളാ​ഴ്ച ന​ല്ല ദി​വ​സം; 9.29 കോ​ടി രൂ​പ റി​ക്കാ​ർ​ഡ് വ​രു​മാ​നം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ ചാ​​​ത്ത​​​ന്നൂ​​​ർ: കെ ​​​എ​​​സ് ആ​​​ർ​​​ടി​​​സി​​​ക്ക് തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ല്ല ദി​​​വ​​​സ​​​മാ​​​യി മാ​​​റു​​​ന്നു. ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​ൽ മൂ​​​ന്നാ​​​മ​​​ത്തെ ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലെ​​​ത്തി-9.29 കോ​​​ടി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി റി​​​ക്കാ​​​ർ​​​ഡ് വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​തെ​​​ല്ലാം തി​​​ങ്ക​​​ളാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ്.      

പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 7.75 കോ​​​ടി വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യാ​​​ൽ ലാ​​​ഭ -ന​​​ഷ്ട​​​ങ്ങ​​​ളി​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു കെ ​​​എ​​​സ് ആ​​​ർ​​​ടി​​​സി​​​യു​​​ടെ ക​​​ണ​​​ക്ക്. യാ​​​ത്രാ ബ​​​സു​​​ക​​​ളി​​​ലെ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​നു പു​​​റ​​​മേ​​​യും മ​​​റ്റ് പ​​​ല രീ​​​തി​​​യി​​​ലു​​​ള്ള വ​​​രു​​​മാ​​​ന​​​ങ്ങ​​​ളും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ഉ​​​ണ്ട്.

ഓ​​​ണം ക​​​ഴി​​​ഞ്ഞ ആ​​​ദ്യ​​​ത്തെ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യ സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടി​​​ന്  കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം നേ​​​ടി-10.19 കോ​​​ടി. മ​​​റ്റൊ​​​രു തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യ ഒ​​​ക്ടോ​​​ബ​​​ർ ആ​​​റി​​​നാ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം നേ​​​ടി​​​യ​​​ത്.

അ​​​ന്ന് 9.41 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു ക​​​ള​​​ക്‌​​​ഷ​​​ൻ. മ​​​റ്റൊ​​​രു തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യ ന​​​വം​​​ബ​​​ർ 24  ന് 9.2 9 ​​​കോ​​​ടി​​​യു​​​മാ​​​യി മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ നേ​​​ട്ടം കൊ​​​യ്തു. ആ​​​ഡം​​​ബ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളും അ​​​ന്യ​​​സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​ണ് വ​​​ലി​​​യ വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​തി​​​ൽ മു​​​ഖ്യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്ന​​​ത്. 

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മാ​ല മോ​ഷ​ണം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ. തൂ​ത്തു​ക്കു​ടി കോ​വി​ൽ​പ്പെ​ട്ടി സ്വ​ദേ​ശി​നി​ക​ളാ​യ ല​ക്ഷ്മി, സി​ന്ധു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​യി​രു​ന്നു സം​ഭ​വം.

മു​ള​ക്കു​ഴ സ്വ​ദേ​ശി ജി​ജി​യു​ടെ മാ​ല​യാ​ണ് അ​ടൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് തി​രു​വ​ല്ല​യ്ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. മാ​ല ന​ഷ്ട​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ജി​ജി വി​വ​രം ക​ണ്ട​ക്ട​റെ വി​വ​രം ധ​രി​പ്പി​ച്ചു. ര​ണ്ട് യാ​ത്ര​ക്കാ​രെ ത​നി​ക്ക് സം​ശ​യ​മു​ണ്ടെ​ന്നും ജി​ജി അ​റി​യി​ച്ചു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​റും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളു​ടെ ബാ​ഗി​ൽ നി​ന്ന് മാ​ല ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വി​വ​രം ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ബ​സ് ചെ​ങ്ങ​ന്നൂ​ർ ഡി​പ്പോ​യി​ൽ എ​ത്തി​യ​തോ​ടെ പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

മ​ണ്ഡ​ല​കാ​ലം: ഒ​രു​ക്ക​ങ്ങ​ൾ വി​പു​ല​മാ​ക്കി കെ​എ​സ്ആ​ർ​ടി​സി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 450 ബ​സു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​നാ​യി രം​ഗ​ത്തി​റ​ക്കി​യ​ത്. നി​ല​യ്ക്ക​ൽ - പ​മ്പ ചെ​യി​ൻ ഓ​രോ മി​നി​റ്റി​ലും മൂ​ന്ന് ബ​സു​ക​ൾ വീ​തം സ​ർ​വീ​സ് ന​ട​ത്തും. ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കും.

202 ബ​സു​ക​ളാ​ണ് ചെ​യി​ൻ സ​ർ​വീ​സി​നാ​യി നി​ല​വി​ൽ പ​മ്പ​യി​ലെ​ത്തി​ച്ചി​ട്ടു​ള്ള​ത്. ലോ ​ഫ്ലോ​ർ എ​സി, ലോ ​ഫ്ലോ​ർ നോ​ൺ എ​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. 248 ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ന​ട​ത്തു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം തു​ട​ങ്ങി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ഉ​ണ്ട്. ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ പ​മ്പ​യി​ലെ​ത്തി​ക്കു​ന്ന​തി​നും സ​ർ​വീ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

നി​ല​യ്ക്ക​ൽ - പ​മ്പ സ​ർ​വീ​സി​നാ​യി 350 വീ​തം ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​മ്പ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി 95 ജീ​വ​ന​ക്കാ​രെ​യും കോ​ർ​പ്പ​റേ​ഷ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

District News

കെ​എ​സ്ആ​ര്‍​ടി​സി പെ​ന്‍​ഷ​നേ​ഴ്‌​സ് സ്‌​നേ​ഹ​സം​ഗ​മം

കൊ​ല്ലം : കെ​എ​സ്ആ​ര്‍​ടി​സി പെ​ന്‍​ഷ​കാ​രു​ടെ സ്‌​നേ​ഹ​സം​ഗ​മം മു​ന്‍ ഡി​ജി​പി ഡോ.​അ​ല്ക​സാ​ണ്ട​ര്‍ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ ഇ.​എം.​ഷാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സം​ഗ​മ​ത്തി​ല്‍ ഏ​റ്റ​വും ന​ല്ല നാ​ട​ക​സം​ഗീ​ത സം​വി​ധാ​ന​ത്തി​നു​ള്ള കേ​ര​ള സം​ഗീ​ത അ​ക്കാ​ഡ​മി​യു​ടെ അ​വാ​ര്‍​ഡ് ജേ​താ​വ് കേ​ര​ള​പു​രം ശ്രീ​കു​മാ​റി​നേ​യും ഇ​എം​എ​സ് കാ​റ്റ​റിം​ഗ് ഉ​ട​മ ഇ.​എം.​എ​സ്.​നൗ​ഷാ​ദി​നേ​യും ആ​ദ​രി​ച്ചു.

പെ​ന്‍​ഷ​ന്‍​കാ​രി​ല്‍ മു​തി​ര്‍​ന്ന​വ​രാ​യ എ.​താ​ഹാ​കു​ഞ്ഞ്, പി.​ആ​ര്‍.​പ്ര​കാ​ശ്, എം.​അ​ഹ​മ്മ​ദ്‌​കോ​യ, കെ.​രാ​ജു, കെ.​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, വി.​സ​ദാ​ശി​വ​ന്‍​പി​ള്ള, കെ.​ര​വീ​ന്ദ്ര​ന്‍​പി​ള്ള എ​ന്നി​വ​രേ​യും ആ​ദ​രി​ച്ചു.​യോ​ഗ​ത്തി​ല്‍ ആ​ര്‍.​ശ​ശി​ധ​ര​ന്‍, ക​ട​വൂ​ര്‍.​ബി.​ശ​ശീ​ധ​ര​ന്‍, എം.​എ.​ബ​ഷീ​ര്‍, പി.​സ​ദാ​ശി​വ​ന്‍, എ.​താ​ജു​ദ്ദീ​ന്‍, ടി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി.​കെ.​സി.​പ്ര​കാ​ശ്, കെ.​ശി​വ​ദാ​സ​ന്‍, എ.​അ​ബു, വി.​സ​ദാ​ശി​വ​ന്‍​പി​ള്ള, രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

മാ​സം ഒ​രു കോ​ടി​ രൂ​പ ലാ​ഭം ല​ക്ഷ്യമിട്ട് കെ​എ​സ്ആ​ർ​ടി​സി

 ചാ​​​ത്ത​​​ന്നൂ​​​ർ: ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ച് മാ​​​സം ഒ​​​രു കോ​​​ടി രൂ​​​പ നേ​​​ടാ​​​നും ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ഇ​​​ത് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും കെ​​​എ​​​സ് ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ​​​ദ്ധ​​​തി.  ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​ൺ ലി​​​റ്റ​​​ർ ഡീ​​​സ​​​ൽ ച​​​ല​​​ഞ്ച് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണ്.      

നി​​​ല​​​വി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പ്ര​​​തി​​​ദി​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡീ​​​സ​​​ലി​​​ൽ ബ​​​സു​​​ക​​​ളു​​​ടെ ശ​​​രാ​​​ശ​​​രി കെ​​​എം​​​പി​​​എ​​​ൽ (കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് ചെ​​​ല​​​വാ​​​കു​​​ന്ന ഡീ​​​സ​​​ൽ) വെ​​​റും ഒ​​​രു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​ കൈ​​​വ​​​രി​​​ച്ചാൽ പ്ര​​​തി​​​ദി​​​നം 3.25 ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​തി​​​മാ​​​സം ഒ​​​രു കോ​​​ടി രൂ​​​പ​യും ലാ​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി കെ​​​എം​​​പി​​​എ​​​ൽ 4.20 ആ​​​യി ഉ​​​യ​​​ർ​​​ത്തി പ്ര​​​തി​​​മാ​​​സ ഡീ​​​സ​​​ൽ ചെ​​​ല​​​വ് 100 കോ​​​ടി​​​ക്ക് താ​​​ഴെ എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം. 

District News

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പീ​ഡ​ന​ ശ്ര​മം: കേ​സെ​ടു​ത്തു

വി​ള​പ്പി​ൽ​ശാ​ല: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു നേ​രെ​യു​ണ്ടാ​യ പീ​ഡ​ന​ശ്ര​മ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വെ​ള്ള​റ​ട​യി​ലേ​ക്കു​പോ​യ ബ​സി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തു​ട​ർ​ന്നു വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​നു കൈ​മാ​റി. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും, ഫോ​ണി​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. യു​വ​തി പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്താ​യ​തി​നാ​ലാ​ണ് അ​വി​ടേ​ക്കു മൊ​ഴി ന​ൽ​കി​യ​ത്. പൂ​ജ​പ്പു​ര എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

District News

മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി കെഎ​സ്ആ​ര്‍ടിസി സ​ര്‍​വീ​സു​ക​ള്‍ ഒ​രു​ക്കും: മ​ന്ത്രി കെ.ബി. ഗ​ണേ​ഷ് കു​മാ​ര്‍

കൊ​ല്ലം: മി​ക​ച്ച​സൗ​ക​ര്യ​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ കെഎ​സ്ആ​ര്‍ടിസി ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ര്‍. പ​ത്ത​നാ​പു​ര​ത്ത് നി​ന്നു​ള്ള വി​വി​ധ ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പു​തി​യ കെഎ​സ്ആ​ര്‍ടിസി ബ​സ് സ്റ്റേ​ഷ െ ന്‍റ ശി​ലാ​സ്ഥാ​പ​നം ഉ​ട​നെ ന​ട​ക്കും.
ബ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ത​ട​സ​ര​ഹി​ത വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ന്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും കെഎ​സ്ആ​ര്‍ടിസി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സു​ക​ള്‍ ഉ​ട​നെ നി​ര​ത്തി​ലി​റ​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ത്ത​നാ​പു​രം - എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ ആ​രം​ഭി​ച്ച എ​സി പ്രീ​മി​യം സൂ​പ്പ​ര്‍​ഫാ​സ്റ്റ്, കു​ണ്ട​യം-​ഏ​നാ​ത്ത് -ക​ട​മ്പ​നാ​ട്-​ച​ക്കു​വ​ള്ളി വ​ഴി​യു​ള്ള ലി​ങ്ക് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള മി​നി ബ​സ് സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. തു​ള​സി അ​ധ്യ​ക്ഷ​നാ​യി. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. രമാ​ദേ​വി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സു​നി​ത രാ​ജേ​ഷ് കെഎ​സ് ആ​ര്‍ടിസി ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

District News

പാ​ല​ക്കാ​ട് ഗൂ​ഡ​ല്ലൂ​ർ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: പാ​ല​ക്കാ​ട് നി​ന്നും ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് ക​ഐ​സ്ആ​ർ​ടി​സി​യു​ടെ പു​തി​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് - ഗൂ​ഡ​ല്ലൂ​ർ ബ​സ് സ​ർ​വീ​സ് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്. ഈ ​സ​ർ​വീ​സ് പാ​ല​ക്കാ​ട്, മ​ല​പ്പു​റം, നീ​ല​ഗി​രി ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും.

ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നും കോ​യ​ന്പ​ത്തൂ​ർ, ത്രി​ച്ചി, പൊ​ള്ളാ​ച്ചി, ത​ഞ്ചാ​വൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് മേ​ട്ടു​പാ​ള​യം ചു​രം ക​യ​റാ​തെ യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കും. രാ​വി​ലെ 07.45ന് ​പാ​ല​ക്കാ​ട് നി​ന്നും പു​റ​പ്പെ​ട്ട് 8.55 ന് ​മ​ണ്ണാ​ർ​ക്കാ​ട്, 9.40ന് ​മേ​ലാ​റ്റൂ​ർ, 10 ന് ​പാ​ണ്ടി​ക്കാ​ട്, 10.40ന് ​നി​ല​ന്പൂ​ർ, 11.30ന് ​വ​ഴി​ക്ക​ട​വ്, 12.30ന് ​ഗൂ​ഡ​ല്ലൂ​രി​ൽ എ​ത്തും. തി​രി​ച്ച് ഉ​ച്ച​യ്ക്ക് 01.30ന് ​പാ​ല​ക്കാ​ട്ടേ​യ്ക്ക് പു​റ​പ്പെ​ടു​ന്ന ബ​സ് നി​ല​ന്പൂ​ർ, പാ​ണ്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ർ, മ​ണ്ണാ​ർ​ക്കാ​ട് വ​ഴി വൈ​കു​ന്നേ​രം 6.15ന് ​പാ​ല​ക്കാ​ട് എ​ത്തും.

District News

മ​ദ്യ​പി​ച്ച് കെഎ​സ്ആ​ർടിസി ബ​സി​ൽ ക​യ​റി അ​ഭ്യാ​സം കാ​ണി​ച്ചാ​ൽ പി​ടി വീ​ഴും

കൊ​ല്ലം: മ​ദ്യ​പി​ച്ച് കെഎ​സ്ആ​ർടി സി ബ​സി​ൽ ക​യ​റി അ​ഭ്യാ​സം കാ​ണി​ച്ചാ​ൽ പി​ടി വീ​ഴു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. അ​ത്ത​ര​ക്കാ​രെ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​ൻ ക​ണ്ട​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​ത്ത​നാ​പു​ര​ത്ത് പ​റ​ഞ്ഞു.

പു​ക​വ​ലി ചോ​ദ്യം ചെ​യ്ത പെ​ൺ​കു​ട്ടി​യെ ട്രെ​യി​നി​ൽ നി​ന്നും ച​വി​ട്ടി ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ െ ന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ദ്യ​പി​ച്ച കാ​ര​ണം കൊ​ണ്ട് ആ​രെ​യും ബ​സി​ൽ​ക​യ​റ്റാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ മ​ദ്യ​പി​ച്ച് സ​ഹ​യാ​ത്ര​ക്കാ​രോ​ടോ സ്ത്രീ​ക​ളോ​ടോ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ ആ​ർ​ക്കും ക​ണ്ട​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യാം. അ​വ​രെ അ​ടു​ത്ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​ൻ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി കെ.​ബി.ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

പു​ക​വ​ലി​ച്ചു കൊ​ണ്ട് അ​ടു​ത്തെ​ത്തി​യാ​ളോ​ട് മാ​റി നി​ന്നി​ല്ലെ​ങ്കി​ൽ പ​രാ​തി​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞ​തി​ന് വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തി​യ സം​ഭ​വം ന​ട​ന്ന​ത് ര​ണ്ടു ദി​വ​സം മു​ൻ​പാ​യി​രു​ന്നു. കെഎ​സ്ആ​ർടി സി​യി​ലും സ​മാ​ന​സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.ര​ണ്ടു മാ​സം മു​ൻ​പാ​ണ് കൊ​ല്ല​ത്ത് സ​ഹ​യാ​ത്രി​ക​യോ​ട് ഒ​രാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച് അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

District News

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ ബ്രാ​ൻ​ഡിം​ഗ് ന​ട​ന്നു

കാ​ട്ടാ​ക്ക​ട: ബ​സ് സ്റ്റേ​ഷ​നു​ക​ളും വ​ര്‍​ക്ക്ഷോ​പ്പു​ക​ളും ആ​ധു​നി​ക വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബ​സ് സ്റ്റേ​ഷ​ന്‍ ബ്രാ​ന്‍​ഡിം​ഗ് പ​ദ്ധ​തി കെ​എ​സ്ആ​ർ​ടി​സി കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ചു. ബ​സ് സ്റ്റേ​ഷ​ൻ ബ്രാ​ൻ​ഡിം​ഗ് പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തി​ലൂ​ടെ ബ​സ് സ്റ്റേ​ഷ​നി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യും ചെ​യ്യും.

പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും കാ​ട്ടാ​ക്ക​ട നി​ന്ന് ചെ​റു​കോ​ട്, വി​ള​പ്പി​ൽ​ശാ​ല, പു​ളി​യ​റ​ക്കോ​ണം, വ​ട്ടി​യൂ​ർ​ക്കാ​വ്, വെ​ള്ള​യ​മ്പ​ലം വ​ഴി കി​ഴ​ക്ക​ക്കോ​ട്ട​യ്ക്കു​ള്ള പു​തി​യ സ​ർ​വീ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർമ​വും കാ​ട്ടാ​ക്ക​ട ഡി​പ്പോ അ​ങ്ക​ണ​ത്തി​ൽ അ​ഡ്വ.​ഐ.​ബി.​ സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

District News

കോ​ത​മം​ഗ​ല​ത്തുനി​ന്ന് കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ന്ത​ർസം​സ്ഥാ​ന സ​ർ​വീ​സ്

കോ​ത​മം​ഗ​ലം: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റി​ൽ നി​ന്നും പു​തി​യ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. കോ​ത​മം​ഗ​ലം- ആ​ലു​വ -ക​ട്ട​പ്പ​ന- ക​മ്പം - എ​റ​ണാ​കു​ളം ഇ​ന്‍റ​ർ സ്റ്റേ​റ്റ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ൽ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു ഗ​ണേ​ഷ​ൻ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, കോ​ത​മം​ഗ​ലം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ​സ് പോ​ൾ, അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ജെ. ​നി​ജാ​മു​ദീ​ൻ , ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ അ​ന​സ് ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​ല​ർ​ച്ചെ 4.50ന് ​കോ​ത​മം​ഗ​ല​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് ആ​ലു​വ​യി​ൽ എ​ത്തി ആ​റി​ന് കോ​ത​മം​ഗ​ലം- ചെ​റു​തോ​ണി- ക​ട്ട​പ്പ​ന- ക​മ്പം​മെ​ട്ട് വ​ഴി ക​മ്പ​ത്തി​ന് പോ​കും. ഉ​ച്ച​യ്ക്ക് 12.10 ന് ​ക​മ്പ​ത്തു നി​ന്നും ഇ​തേ വ​ഴി ത​ന്നെ എ​റ​ണാ​കു​ള​ത്തി​ന് പോ​യി കോ​ത​മം​ഗ​ല​ത്ത് തി​രി​ച്ചെ​ത്തി അ​വ​സാ​നി​ക്കും. സ​ർ​വീ​സ് നാ​ളെ മു​ത​ൽ സ്ഥി​ര​മാ​യി ആ​രം​ഭി​ക്കും.

District News

പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി​യെ​ത്തി

പു​ലാ​മ​ന്തോ​ൾ: പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ, ഗ​താ​ഗ​ത മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ്കെ​എ​സ്ആ​ർ​ടി​സി​ക്ക് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ചു.

ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ൻ പ​ന​ങ്ങാ​ട്, പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി ചെ​യ​ർ​മാ​ൻ വി.​എം. വാ​സു​ദേ​വ​ൻ, സി. ​ഹം​സ, പി.​ടി.​എ​സ് മൂ​സു, അ​ബ്ദു​റ​ഹി​മാ​ൻ ക​ക്കാ​ട്ട്, കെ. ​വേ​ല​പ്പ​ൻ, പി.​ജി. സൂ​ര്യ​നാ​രാ​യ​ണ​ൻ, ദേ​വ​ദാ​സ് പ​ണി​ക്ക​ർ, കി​ഴ​ക്കേ​തി​ൽ മു​ഹ​മ്മ​ദ്കു​ട്ടി, മോ​ഹ​ന​ൻ, കെ.​പി. മൊ​യ്തീ​ൻ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

District News

ടോ​ൾ പ്ലാ​സ​യി​ലെ മീ​ഡി​യ​നി​ലേ​ക്ക് സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ചു ക​യ​റി

പ​ന​ങ്ങാ​ട്: കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ലെ മീ​ഡി​യ​നി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​സാ​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ രാ​ജേ​ഷ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ന​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബ​സ് കെ​ട്ടി വ​ലി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി വി​ട്ടു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി​യി​ലേ​ത് ഭ്രാ​ന്ത​ന്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് ഭ്രാ​ന്ത​ന്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഓ​രോ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

ഏ​ക​പ​ക്ഷീ​യ​മാ​യ സ​മീ​പ​ന​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ​യോ തൊ​ഴി​ലാ​ളി​ക​ള്‍​ക്കോ സം​ഘ​ട​ന​ക​ള്‍​ക്കോ യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ല്‍​കു​ന്നി​ല്ല.

പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ വി​ശ്വാ​സ​ത്തി​ല്‍ എ​ടു​ക്കാ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​ക​ണം. ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​ത്ത പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

District News

ബ​സ് മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ന്നു

കു​ള​ത്തൂ​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം - തെ​ങ്കാ​ശി അ​ന്ത​ർ സം​സ്ഥാ​ന മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ല്ലു​വെ​ട്ടാ​ൻ കു​ഴി 30 അ​ടി പാ​ല​ത്തി​നു സ​മീ​പം വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി‌​ട​യി​ൽ കെഎ​സ്ആ​ർടിസി ബ​സ് റോ​ഡ് സൈ​ഡി​ലെ തേ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ന്നു.

യാ​ത്ര​ക്കാ​ർ പ​രി​ക്ക് ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർടിസി ബ​സ് കു​ള​ത്തൂ​പ്പു​ഴ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ക​യ​റി​യ ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വാ​ഹ​നം വെ​ട്ടി തി​രി​ക്ക​വേ ആ​ണ് മ​ര​ത്തി​ൽ ഇ​ടി​ച്ച​ത്. അ​പ​ട​ത്തി​ൽ​പ്പെ​ട്ട ബ​സി​ന്‍റെ മുൻവശത്തെ ഗ്ലാ​സ് തകർന്നു.

Latest News

Up