Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinarayi Vijayan

..ആരോഗ്യമന്ത്രിയെ കാണാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ കാണാനെത്തിയത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ആരോഗ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റിരുന്നു.

വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്തുവ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കിയിരുന്നു.

Kerala

ലൈഫിൽ പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ; ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് നടത്തും

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.

വൈകുന്നേരം നാലിന് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ചു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും.

'മനസോടിത്തിരി മണ്ണ്' പദ്ധതിക്കായി 2.61 ഏക്കർ ഭൂമി സംഭാവന ചെയ്ത കെ സുകുമാരൻ വൈദ്യരെയും, ലൈഫ് മിഷന് പിന്തുണ നൽകിയ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്‍റർനാഷണൽ തുടങ്ങിയ സംഘടനകളെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും.

ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച ആകെ 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയാക്കിയത്.

 

Kerala

പ​ട്ട​യ​മേ​ള സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 26ന്

തൃ​​​ശൂ​​​ർ: പ​​​ട്ട​​​യ​​​മേ​​​ള സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 26നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ 10.30നു ​​​ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു, കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

പെ​രു​ന്നാ​ളി​ന് കു​റ​ഞ്ഞ​ത് മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി; മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി സ​മ​സ്ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പെ​രു​ന്നാ​ളി​ന് മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ൽ ഉ​ല​മ. കു​റ​ഞ്ഞ​ത് മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മ​സ്ത നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് പെ​രു​ന്നാ​ളി​ന് നി​ല​വി​ൽ ല​ഭി​ക്കു​ന്ന ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തെ അ​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് സ​മ​സ്ത ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​മ​സ്ത​യു​ടെ നൂ​റാം വാ​ർ​ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കി​യ പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു കൂ​ടു​ത​ൽ അ​വ​ധി ദി​വ​സ​ങ്ങ​ൾ.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യി കേ​ര​ള​ത്തി​ലും അ​വ​ധി മൂ​ന്ന് ദി​വ​സ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​മ​സ്ത സെ​ക്ര​ട്ട​റി ഉ​മ​ർ ഫൈ​സി മു​ക്കം, മു​ശാ​വ​റ അം​ഗം അ​സ്ഗ​റ​ലി ഫൈ​സി ത​ങ്ങ​ൾ, സ​മ​സ്ത മാ​നേ​ജ​ർ കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്റ്റ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്.

മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് അ​വ​ധി ക​ല​ണ്ട​റി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് സ​മ​സ്ത നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Leader Page

അതിജീവനത്തിന്‍റെ കേരള സ്റ്റോറി

ആ​​​​ധു​​​​നി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടേ​​​​ണ്ട ര​​​​ണ്ടു ദി​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​മ്മു​​​​ടെ മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. ലൈ​​​​ഫ് മി​​​​ഷ​​​​ൻ മു​​​​ഖേ​​​​ന പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​ഞ്ചു​​​​ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം. മു​​​​ണ്ട​​​ക്കൈ-ചൂ​​​​ര​​​​ൽ​​​​മ​​​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ സ​​​​ർ​​​​വ​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​മി​​​​ച്ച ടൗ​​​​ണ്‍ഷി​​​​പ്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം. ഇ​​​​ത് ര​​​​ണ്ടും കേ​​​​വ​​​​ല​​​​മാ​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ള​​​​ല്ല. മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തെ​​​​യും ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക​​​​ളെ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷാ​​​​ത്കാ​​​​ര​​​​മാ​​​​ണ്.
സ്വ​​​​ന്ത​​​​മാ​​​​യി ഒ​​​​രു തു​​​​ണ്ട് ഭൂ​​​​മി​​​​യും അ​​​​തി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ വീ​​​​ടും എ​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ മ​​​​നു​​​​ഷ്യ​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്വ​​​​പ്ന​​​​മാ​​​​ണ്. ആ ​​​​സ്വ​​​​പ്നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​കോ​​​​പി​​​​ത​​​​മാ​​​​യ രൂ​​​​പം എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് 2017ൽ ​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ലൈ​​​​ഫ് മി​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഭ​​​​വ​​​​ന നി​​​​ർമാ​​​​ണ​​​​ത്തെ ഒ​​​​രു ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യി മാ​​​​ത്ര​​​​മ​​​​ല്ല, ഒ​​​​രു അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്തു. അ​​​​ഞ്ചു ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ൾ എ​​​​ന്ന അ​​​​ഭി​​​​മാ​​​​ന സം​​​​ഖ്യ​​​​യി​​​​ൽ നേ​​​​ട്ടം എ​​​​ത്തു​​​​ന്പോ​​​​ൾ എ​​​​ണ്ണ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ചു​​​​വ​​​​രു​​​​ക​​​​ളും മേ​​​​ൽ​​​​ക്കൂ​​​​ര​​​​ക​​​​ളും അ​​​​ല്ല. ഇ​​​​രു​​​​പ​​​​തു ല​​​​ക്ഷ​​​​ത്തി​​​​ൽ​​​പ​​​​രം മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​മാ​​​​ണ്.

മു​​​​ണ്ട​​​ക്കൈ-ചൂ​​​​ര​​​​ൽ​​​​മ​​​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ മ​​​​നു​​​​ഷ്യ​​​​ന്‍റെ നി​​​​​സ​​​​ഹാ​​​​യ​​​​ത​​​​യു​​​​ടെ ആ​​​​ഴം കാ​​​​ണി​​​​ച്ച ദു​​​​ര​​​​ന്ത​​​​മാ​​​​യി​​​​രു​​​​ന്നു. പ്ര​​​​കൃ​​​​തി​​​​യു​​​​ടെ താണ്ഡവത്തി​​ൽ എ​​​​ല്ലാം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ക​​​​ണ്ണു​​​​നീ​​​​ർ ന​​​​മ്മു​​​​ടെ​​​​യാ​​​​കെ വേ​​​​ദ​​​​ന​​​​യാ​​​​യി. ഇ​​​​ന്ന് ക​​​​ൽ​​​​പ്പ​​​​റ്റ പ​​​​ട്ട​​​​ണ​​​​ത്തി​​​​നു സ​​​​മീ​​​​പം ഉ​​​​യ​​​​ർ​​​​ന്ന ടൗ​​​​ണ്‍ഷി​​​​പ്പ് സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി ഒ​​​​രു കെ​​​​ട്ടി​​​​ട​​​​സ​​​​മു​​​​ച്ച​​​​യം ആ​​​​ണെ​​​​ന്ന് വി​​​​ശേ​​​​ഷിപ്പി​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും അ​​​​ത് ‘ആ​​​​രും ഒ​​​​റ്റ​​​​യ്ക്ക​​​​ല്ല’ എ​​​​ന്ന സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​ച്ച വാ​​​​ക്കാ​​​​ണ്. ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ​​​​വും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും വെ​​​​റും അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​മാ​​​​യി ഒ​​​​തു​​​​ങ്ങാ​​​​തെ, മാ​​​​ന്യ​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള പൂ​​​​ർ​​​​ണ പു​​​​നഃ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​മാ​​​​ക​​​​ണം എ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പ്രാ​​​​യോ​​​​ഗി​​​​ക രൂ​​​​പ​​​​മാ​​​​ണ് അ​​​​ത്.

കി​​​​ട​​​​പ്പാ​​​​ട​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് വീ​​​​ടും ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്പോ​​​​ൾ, പ​​​​റ​​​​ഞ്ഞ​​​​ത് ചെ​​​​യ്യും എ​​​​ന്ന വാ​​​​ക്കാ​​​​ണ് പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. നാ​​​​ടി​​​​ന്‍റെ വി​​​​ക​​​​സ​​​​നം എ​​​​ന്ന​​​​ത് കൂ​​​​ട്ടി​​​​യും കി​​​​ഴി​​​​ച്ചും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ള​​​​ല്ല; മ​​​​റി​​​​ച്ച് പി​​​​ന്നി​​​​ലാ​​​​യ​​​​വ​​​​രെ മു​​​​ന്നി​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് എ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വാ​​​​ണ് ഈ ​​​​നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നം. ഇ​​​​തി​​​​നെ ഭ​​​​ര​​​​ണ​​​​നേ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ഘോ​​​​ഷം മാ​​​​ത്ര​​​​മാ​​​​യി കാ​​​​ണു​​​​ന്ന​​​​തി​​​​ന് പ​​​​ക​​​​രം മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വ​​​​വും മ​​​​നു​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​വും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​​യ ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യു​​​​ടെ തെ​​​​ളി​​​​വാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ണു​​​​ക​​​​യാ​​​​ണ്. നാ​​​​ടി​​​​ന്‍റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കാ​​​​റു​​​​ണ്ട്; പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രാ​​​​റു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ടു​​​​ക​​​​ളാ​​​​യും പു​​​​തു​​​​ജീ​​​​വി​​​​ത​​​​ങ്ങ​​​​ളാ​​​​യും മാ​​​​റു​​​​ന്ന ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ എ​​​​ളു​​​​പ്പം ക​​​​ണ്ടെ​​​ത്താ​​​​നാ​​​​വി​​​​ല്ല. ആ ​​​​അ​​​​ർ​​​​ഥ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ മാ​​​​തൃ​​​​ക​​​​യും പൊ​​​​തു​​​​വാ​​​​യ ക്ഷേ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും തി​​​​ള​​​​ക്ക​​​​മു​​​​ള്ള​​​​താണ്.

ലൈ​​​​ഫ് ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി

സ​​​​ന്പൂ​​​​ർ​​​​ണ പാ​​​​ർ​​​​പ്പി​​​​ട സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ലൈ​​​​ഫ് മി​​​​ഷ​​​​ൻ. 2026 ഫെ​​​​ബ്രു​​​​വ​​​​രി 21 വ​​​​രെ 6,04,046 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ഭ​​​​വ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഇ​​​​തി​​​​ൽ അ​​​ഞ്ചു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ് ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മെ ഭ​​​​വ​​​​ന സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. നാ​​​​ല് ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു. ഒ​​​​രു ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യം വി​​​​ല​​​​യ്ക്കു വാ​​​​ങ്ങി ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് കൈ​​​​മാ​​​​റി. 10 ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ/​​​​സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, പാ​​​​ർ​​​​ട്ട്ണ​​​​ർ​​​​ഷി​​​​പ്പ്/ സ്പോ​​​​ണ്‍സ​​​​ർ​​​​ഷി​​​​പ്പ് എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ 13 ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഭൂ​​​​ര​​​​ഹി​​​​ത ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് സ​​​​മ​​​​ഗ്ര പ​​​​ദ്ധ​​​​തി​​​​യാ​​​​യി​​​​ട്ടാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് ‘ലൈ​​​​ഫ്’ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാം ചേ​​​​ർ​​​​ത്ത് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് നാ​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കു​​​​ന്നു. സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ളി​​​​ലും ദു​​​​ർ​​​​ഘ​​​​ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും വ​​​​സി​​​​ക്കു​​​​ന്ന പ​​​​ട്ടി​​​​കവ​​​​ർ​​​​ഗ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​റു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ആ​​​​നു​​​​കൂ​​​​ല്യം.

ലൈ​​​​ഫ് ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി 2017-18 വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ​​​​രെ​​​​യു​​​​ള്ള ആ​​​​കെ ചെ​​​​ല​​​​വ് 20,831.60 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. അ​​​​തി​​​​ൽ 2,488.90 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് കേ​​​​ന്ദ്ര വി​​​​ഹി​​​​തം. ബാ​​​​ക്കി 18,342.70 കോ​​​​ടി രൂ​​​​പ സം​​​​സ്ഥാ​​​​ന വി​​​​ഹി​​​​ത​​​​മാ​​​​ണ്. അ​​​​തി​​​​ൽ ഹ​​​​ഡ്കോ​​​​യി​​​​ൽ നി​​​​ന്നെ​​​​ടു​​​​ത്ത വാ​​​​യ്പ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടും. പ​​​​രി​​​​മി​​​​ത​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന പി​​​​എം​​​എ​​​വൈ ഗ്രാ​​​​മീ​​​​ണ, ന​​​​ഗ​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ വി​​​​ഹി​​​​തം, പി​​​​എം​​​ജ​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള 2.11 കോ​​​​ടി രൂ​​​​പ എ​​​​ന്നി​​​​വ ഒ​​​​ഴി​​​​ച്ചാ​​​​ൽ ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്.
കേ​​​​ര​​​​ളം ഇ​​​​വി​​​​ടെ വേ​​​​റി​​​​ട്ട് നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സ​​​​ന്പൂ​​​​ർ​​​​ണ പാ​​​​ർ​​​​പ്പി​​​​ട-​​​​സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു ഭാ​​​​ഗ​​​​ത്തും ഇ​​​​ല്ല. ഉ​​​​ള്ള ചി​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഇ​​​​തു​​​​പോ​​​​ലെ ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്നു​​​​മി​​​​ല്ല.

ക​​​​ൽ​​​പ്പ​​​​റ്റ ടൗ​​​​ണ്‍ഷി​​​​പ്പ്

വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ മു​​​​ണ്ട​​​ക്കൈ-​​​​ചൂ​​​​ര​​​​ൽ​​​​മ​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​ണ്ടാ​​​യ ​ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ലോ​​​​ക മ​​​​നഃ​​​സാ​​​​ക്ഷി​​​​യെ ഞെ​​​​ട്ടി​​​​ച്ച ദു​​​​ര​​​​ന്ത​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ന​​​​വ​​​​ധി ജീ​​​​വ​​​​നു​​​​ക​​​​ളും സ്വ​​​​പ്ന​​​​ങ്ങ​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ട ആ ​​​​ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ച്ച ദി​​​​നം മു​​​​ത​​​​ൽ ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​ർ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ഊ​​​​ർ​​​​ജ​​​​വും വി​​​​നി​​​​യോ​​​​ഗി​​​​ച്ചു. വി​​​​വി​​​​ധ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ, സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​സീ​​​​മ​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണം -ഇ​​​​വ​​​​യെ​​​​ല്ലാം ചേ​​​​ർ​​​​ന്നാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​തി​​​​നു പി​​​​ന്നാ​​​​ലെ, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം എ​​​​ന്ന ദൗ​​​​ത്യം സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​വും മാ​​​​ന്യ​​​​വു​​​​മാ​​​​യ ജീ​​​​വി​​​​തം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലെ എ​​​​ൽ​​​​സ്റ്റ​​​​ണ്‍ എ​​​​സ്റ്റേ​​​​റ്റി​​​​ൽ മാ​​​​തൃ​​​​കാ ടൗ​​​​ണ്‍ഷി​​​​പ്പ് പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്. 2025 മാ​​​​ർ​​​​ച്ച് 27ന് ​​​​ത​​​​റ​​​​ക്ക​​​​ല്ലി​​​​ട്ട ഈ ​​​​ടൗ​​​​ണ്‍ഷി​​​​പ്പി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട ഉ​​​​ദ്ഘാ​​​​ട​​​​നം മാ​​​​ർ​​​​ച്ച് ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കും.

64.47 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന ഈ ​​​​ടൗ​​​​ണ്‍ഷി​​​​പ്പി​​​​ൽ ആ​​​​കെ 410 വീ​​​​ടു​​​​ക​​​​ളാ​​​​ണ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 178 വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. 410 വീ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും പ​​​​ണി തീ​​​​രു​​​​ന്ന​​​​തോ​​​​ടെ 1,662ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത കി​​​​ട​​​​പ്പാ​​​​ടം ല​​​​ഭ്യ​​​​മാ​​​​കും. എ​​​​ന്നാ​​​​ൽ ഇ​​​​ത് വെ​​​​റും വീ​​​​ടു​​​​ക​​​​ളു​​​​ടെ സ​​​​മു​​​​ച്ച​​​​യം മാ​​​​ത്ര​​​​മ​​​​ല്ല. പൊ​​​​തു​​​​റോ​​​​ഡു​​​​ക​​​​ൾ, ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്രം, അ​​​​ങ്ക​​​​ണ​​​​വാ​​​​ടി, പൊ​​​​തു​​​​മാ​​​​ർ​​​​ക്ക​​​​റ്റ്, ക​​​​മ്യൂ​​​​ണി​​​​റ്റി സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ സ​​​​മ​​​​ഗ്ര പാ​​​​ർ​​​​പ്പി​​​​ട പ​​​​ദ്ധ​​​​തി​​​​യാ​​​​ണ്. വ​​​​യ​​​​നാ​​​​ടി​​​​ന്‍റെ ഭൂ​​​​പ്ര​​​​കൃ​​​​തി​​​​യു​​​​ടെ​​​​യും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യു​​​​ടെ​​​​യും പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ, ഇ​​​​വി​​​​ടെ പ​​​​ണി​​​​യു​​​​ന്ന വീ​​​​ടു​​​​ക​​​​ൾ ചെ​​​​റി​​​​യ ഭൂ​​​​ക​​​​ന്പ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ ഒ​​​​തു​​​​ങ്ങു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര പാ​​​​ക്കേ​​​​ജ് ഉ​​​​റ​​​​പ്പാ​​​​ക്കി. ക​​​​ട​​​​മു​​​​റി​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഏ​​​ഴു ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും ഒ​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ക​​​​ട​​​​മു​​​​റി​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യാ​​​​ൽ അ​​​​ധി​​​​ക​​​​മു​​​​ള്ള ഓ​​​​രോ മു​​​​റി​​​​ക്കും 2.5 ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നു. സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​യ ​ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ 50 ശ​​​​ത​​​​മാ​​​​നം വ​​​​രെ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കും. മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി 20 ല​​​​ക്ഷം രൂ​​​​പ, സ​​​​ർ​​​​വീ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ 10 ല​​​​ക്ഷം രൂ​​​​പ, ട്രേ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ ഏ​​​ഴു ല​​​​ക്ഷം രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​തു​​​​ക മു​​​​ഴു​​​​വ​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു. 155 കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ 1620 വാ​​​​യ്പ​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തു. ഇ​​​​തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 18.75 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​യി. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ക​​​​ട​​​​ബാ​​​​ധ്യ​​​​ത എ​​​​ഴു​​​​തി​​​ത്ത​​​ള്ളാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്ത​​​​പ്പോ​​​​ഴും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ നി​​​​​സം​​​​ഗ​​​​മാ​​​​യി നി​​​​ന്നി​​​​ല്ല. കേ​​​​ര​​​​ള ബാ​​​​ങ്ക് നേ​​​​ര​​​​ത്തേത​​​​ന്നെ വാ​​​​യ്പ​​​​ക​​​​ൾ എ​​​​ഴു​​​​തി​​​ത്ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു പു​​​​റ​​​​മെ​​​​യു​​​​ള്ള ക​​​​ട​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ക്കാ​​​​നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് തു​​​​ക ക​​​​ണ്ടെ​​​ത്തി​​​​യ​​​​ത്.

വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ൽ ക​​​​ഴി​​​​യാ​​​​ൻ ഇ​​​​തു​​​​വ​​​​രെ 6.16 കോ​​​​ടി​​​യി​​​ൽ​​​പ​​​​രം രൂ​​​​പ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ​​​​ഹാ​​​​യ​​​​മാ​​​​യി ഒ​​​​രാ​​​​ൾ​​​​ക്ക് 300 രൂ​​​​പ വീ​​​​തം 1184 പേ​​​​ർ​​​​ക്ക് വി​​​​ത​​​​ര​​​​ണം തു​​​​ട​​​​രു​​​​ന്നു; ഇ​​​​തി​​​​നാ​​​​യി ഇ​​​​തി​​​​ന​​​​കം 17.7 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​യി. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് 13 കോ​​​​ടി​​​​യി​​​​ൽ​​​പ​​​​രം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട 21 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് 10 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ഡി​​​​പ്പോ​​​​സി​​​​റ്റാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ചു. 958 പേ​​​​ർ​​​​ക്ക് ഇ​​​​പ്പോ​​​​ഴും ഭ​​​​ക്ഷ​​​​ണ കൂ​​​​പ്പ​​​​ണു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ടൗ​​​​ണ്‍ഷി​​​​പ്പി​​​​ൽ വീ​​​​ട് വേ​​​​ണ്ടെ​​​ന്നു ​പ​​​​റ​​​​ഞ്ഞ 14 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് 15 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി.

വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത​​​​ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്ന ഏ​​​​കോ​​​​പി​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ഫ​​​​ല​​​​മാ​​​​ണ് മാ​​​​തൃ​​​​കാ ടൗ​​​​ണ്‍ഷി​​​​പ്പ്. ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ച്ച് ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ത്ര​​​​യും വ​​​​ലി​​​​യ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ ദൗ​​​​ത്യം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണ്. ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച് മു​​​​ന്നേ​​​​റു​​​​ന്ന ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​നും ജ​​​​ന​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യ്ക്കും തെ​​​​ളി​​​​വാ​​​​യി ഈ ​​​​പ​​​​ദ്ധ​​​​തി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു.

ക​​​​ൽ​​​​പ്പ​​​​റ്റ ടൗ​​​​ണ്‍ഷി​​​​പ്പ് ഉ​​​​ദ്​​​​ഘാ​​​​ട​​​​ന​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ആ ​​​​ദു​​​​ര​​​​ന്ത​​​​ത്തെ ന​​​​മ്മു​​​​ടെ നാ​​​​ട് എ​​​​ങ്ങ​​​​നെ നേ​​​​രി​​​​ട്ടു എ​​​​ന്നുകൂ​​​​ടി ഓ​​​​ർ​​​​ക്കേ​​​​ണ്ട​​​തു​​​​ണ്ട്. മ​​​​ഹാ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ നാ​​​​ളു​​​​ക​​​​ളി​​​​ൽ ത​​​​ന്നെ കേ​​​​ര​​​​ളം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ന്നു. മ​​​​ന്ത്രി​​​​മാ​​​​ർ, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, സേ​​​​നാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, ശു​​​​ചീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി നാ​​​​നാ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​ർ ജീ​​​​വ​​​​ൻ​​​​പ​​​​ണ​​​​യം​​​വ​​​ച്ച് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന​​​​ത് ന​​​​മ്മു​​​​ടെ നാ​​​​ടി​​​​ന്‍റെ കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ ഉ​​​​ജ്വ​​​​ല​​​​മാ​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്.

ആ ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ത​​​​ന്നെ, ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ എ​​​​ല്ലാം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രെ ലോ​​​​കോ​​​​ത്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന്, ആ ​​​​വാ​​​​ഗ്ദാ​​​​നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് നാം ​​​​കാ​​​​ണു​​​​ന്ന​​​​ത്. ഈ ​​​​ച​​​​രി​​​​ത്രനി​​​​മി​​​​ഷം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മാ​​​​ത്രം നേ​​​​ട്ട​​​​മ​​​​ല്ല. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന ഓ​​​​രോ കൈ​​​​യും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നാ​​​​യി അ​​​​ക​​​​മ​​​​ഴി​​​​ഞ്ഞു സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യ ഓ​​​​രോ മ​​​​ന​​​​​സും ചേ​​​​ർ​​​​ന്നു​​​​ണ്ടാ​​​ക്കി​​​​യ മ​​​​ഹാനേ​​​​ട്ട​​​​മാ​​​​ണ്.

ദു​​​​ര​​​​ന്ത​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ചും വേ​​​​ദ​​​​ന​​​​യെ ശ​​​​ക്തി​​​​യാ​​​​ക്കി മാ​​​​റ്റി​​​​യും മു​​​​ന്നേ​​​​റു​​​​ന്ന ന​​​​മ്മു​​​​ടെ നാ​​​​ടി​​​​ന്‍റെ യാ​​​​ത്ര, ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നാം ​​​​തീ​​​​ർ​​​​ത്ത ഒ​​​​രു ‘റി​​​​യ​​​​ൽ കേ​​​​ര​​​​ള സ്റ്റോ​​​​റി’യാ​​​​ണ്. അ​​​​ത് ലോ​​​​ക​​​​ത്തി​​​​ന് മു​​​​ന്നി​​​​ൽ ഒ​​​​രു മാ​​​​തൃ​​​​ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കും. മ​​​​നു​​​​ഷ്യ​​​​സ്നേ​​​​ഹ​​​​വും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും ചേ​​​​ർ​​​​ന്നാ​​​​ൽ ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് എ​​​​ത്ര ഉ​​​​യ​​​​ര​​​​ത്തി​​​​ൽ എ​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​യി തി​​​​ള​​​​ങ്ങി നി​​​​ൽ​​​​ക്കും.

Kerala

ആ​രോ​ഗ്യ​രം​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ക്ക​ണ്ട; ക​ടു​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​രം​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. അ​തി​ൽ യാ​തൊ​രു വി​ട്ടു വീ​ഴ്ച​യും ആ​രും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

വീ​ഴ്ച​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കും. ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ന്നു വ​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Kerala

ജീവനക്കാർക്ക് കത്ത്: മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കത്ത് അയച്ചത് ജീവനക്കാരുടെ സ്വകാര്യതാ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

അവരുടെ സമ്മതമില്ലാതെ ചെയ്തതിനാൽ മുഖ്യമന്തിക്കും ഉദ്യോഗസ്ഥർക്കുമെതിരേ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യതാ നിയമത്തെ സർക്കാർ തന്നെ ലംഘിച്ചിരിക്കുകയാണ്. മുമ്പ് സ്പ്രിംഗ്ളർ കേസിലും ഇതുതന്നെയായിരുന്നു. ഔദ്യോഗിക കാര്യത്തിനുള്ള സ്വകാര്യ ഡേറ്റ തെരത്തെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ്. പോലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് അതിനു മുൻകൈ എടുക്കും.

ആരോഗ്യരംഗം പൂർണമായി തകർത്ത മന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കുന്നതാണ് ഭേദമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Kerala

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വാട്സ്ആപ്പിൽ മുഖ്യമന്ത്രിയുടെ ‘വിവാദ’കത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ക​​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും വാ​​​ട്സ്ആ​​​പ്പി​​​ൽ നേ​​​രി​​​ട്ടു ല​​​ഭി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യ പ്ര​​​ധാ​​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും പ്ര​​​ഖ്യാ​​​പി​​​ച്ച ഡി​​​എ, ഡി​​​ആ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പേ​​​രെ​​​ടു​​​ത്തു പ​​​റ​​​ഞ്ഞു​​​ള്ള ക​​​ത്തി​​​ന്‍റെ ആ​​​മു​​​ഖ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 13 ശ​​​ത​​​മാ​​​നം ഡി​​​എ, ഡി​​​ആ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​സം​​​തൃ​​​പ്തി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണ് പേ​​​രെ​​​ടു​​​ത്തു പ​​​റ​​​ഞ്ഞു വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി എ​​​ല്ലാ​​​വ​​​ർ​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തെ​​​ഴു​​​തി​​​യ​​​ത്.

മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ള്ള ക​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ പേ​​​ര് മാ​​​ത്രം ഇം​​​ഗ്ലീ​​​ഷി​​​ലാ​​​ണ്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​വും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഒ​​​പ്പ​​​മു​​​ണ്ടെ​​​ന്നും വ​​​രും നാ​​​ളു​​​ക​​​ളി​​​ലും ക​​​രു​​​ത​​​ൽ തു​​​ട​​​രു​​​മെ​​​ന്നും ഉ​​​റ​​​പ്പാ​​​ണ് വാ​​​ക്കെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ൽ, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്വ​​​കാ​​​ര്യ ഫോ​​​ണ്‍ ന​​​ന്പ​​​രു​​​ക​​​ളി​​​ലേ​​​ക്ക് ഗ്രൂ​​​പ്പാ​​​യി സ​​​ന്ദേ​​​ശം അ​​​യ​​​യ്ക്കു​​​ക വ​​​ഴി ഡാ​​​റ്റ ചോ​​​ർ​​​ച്ച​​​യും സ്വ​​​കാ​​​ര്യ​​​ത​​​യു​​​ടെ ലം​​​ഘ​​​ന​​​വു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​തോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ത്തെ​​​ഴു​​​ത്ത് വി​​​വാ​​​ദ​​​ത്തി​​​ലാ​​​യി.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ൾ സ്പാ​​​ർ​​​ക്കി​​​ൽ നി​​​ന്നു ചോ​​​ർ​​​ത്തി രാ​​​ഷ്‌ട്രീ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യു​​​ള്ള പി​​​ആ​​​ർ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​ച്ച​​​ത് അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ആ​​​ക്‌​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ക​​​ണ്‍​വീ​​​ന​​​ർ എം.​​​എ​​​സ്. ഇ​​​ർ​​​ഷാ​​​ദ് ആ​​​രോ​​​പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീസി​​​ൽനി​​​ന്നു​​​ള്ള വെ​​​രി​​​ഫൈ​​​ഡ് അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്നാ​​​ണ് സ​​​ന്ദേ​​​ശം വ​​​ന്ന​​​ത്.

ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ത​​​ന്നെ നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​രി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്വ​​​കാ​​​ര്യ ന​​​ന്പ​​​റു​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ചാര​​​ണ സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ ആ​​​രോ​​​പി​​​ച്ചു.

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വാ​​​ട്സ്ആ​​​പ്പ് ന​​​ന്പ​​​ർ ഈ ​​​പ്ര​​​മോ​​​ഷ​​​ണ​​​ൽ മെ​​​സേ​​​ജ് അ​​​യ​​​യ്ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന് എ​​​വി​​​ടെനി​​​ന്ന് ല​​​ഭി​​​ച്ചു. ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ശ​​​ന്പ​​​ള സോ​​​ഫ്റ്റ് വെ​​​യ​​​റാ​​​യ സ്പാ​​​ർ​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഡാ​​​റ്റാ​​​ബേ​​​സു​​​ക​​​ളി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ൾ അ​​​വ​​​രു​​​ടെ അ​​​റി​​​വോ സ​​​മ്മ​​​ത​​​മോ ഇ​​​ല്ലാ​​​തെ ബ​​​ൾ​​​ക്ക് മെ​​​സേ​​​ജിം​​​ഗ് കാ​​​ന്പ​​​യി​​​നു​​​ക​​​ൾ​​​ക്കും പി​​​ആ​​​ർ ജോ​​​ലി​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു ക​​​ടു​​​ത്ത സ്വ​​​കാ​​​ര്യ​​​താ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും കെ​​​ജി​​​ഒ​​​എ ആ​​​രോ​​​പി​​​ച്ചു.

Kerala

ആരോഗ്യമന്ത്രി കിച്ചൻ ക്യാബിനറ്റ് മന്ത്രി, പിണറായിയെ പ്രകീർത്തിച്ചു കിട്ടിയ മന്ത്രിസ്ഥാനം: ഒ.ജെ. ജനീഷ്

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ശക്തമായ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ. ജെ. ജനീഷ് . ആരോഗ്യവകുപ്പ് മരണപ്പെട്ടു അതുകൊണ്ടാണ് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ റീത്ത് വച്ച് പ്രതിഷേധം നടത്തിയതെന്നും ജനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ പൊതുജന ആരോഗ്യത്തെ പരിഗണിച്ച് മന്ത്രി രാജിവയ്ക്കണം. പിണറായിയെ പ്രകീർത്തിച്ച് കിട്ടിയ മന്ത്രിസ്ഥാനം ആണ് ആരോഗ്യമന്ത്രിയുടെത്. ആരോഗ്യമന്ത്രി കിച്ചൻ ക്യാബിനറ്റ് മന്ത്രിയണെന്ന് വിമർശിച്ച ഒ. ജെ. ജനീഷ് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത നടപടിയിലും പ്രതിഷേധം അറിയിച്ചു.

നിരന്തരമായി ഉണ്ടാകുന്ന ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ തിങ്കളാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ജനീഷ് പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസിന്റെ ഒമ്പത് പ്രവർത്തകർ റിമാൻഡിൽ ആണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്‍റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.

രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവ‌ർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവ‌ർത്തകർ ജീപ്പ് തടഞ്ഞുവച്ചു.

വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്‍റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്‍റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കാലിലും ജീപ്പ് കയറി.

സംഭത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്‍റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ,ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.

Kerala

ആ​ക്കു​ളം-​ചേ​റ്റു​വ ജ​ല​പാ​ത ഒ​ന്നാം ഘ​ട്ടം 26ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​ൾ​​​നാ​​​ട​​​ൻ ജ​​​ല​​​ഗ​​​താ​​​ഗ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​ൽ പു​​​തി​​​യ തു​​​ട​​​ക്കം കു​​​റി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​മാ​​​ന പ​​​ദ്ധ​​​തി​​​യാ​​​യ വെ​​​സ്റ്റ് കോ​​​സ്റ്റ് ക​​​നാ​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ആ​​​ക്കു​​​ളം ചേ​​​റ്റു​​​വ ജ​​​ല​​​പാ​​​ത​​​യു​​​ടെ ഒ​​​ന്നാം​​​ഘ​​​ട്ട ന​​​വീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ആ​​​ക്കു​​​ളം മു​​​ത​​​ൽ തൃ​​​ശൂ​​​രി​​​ലെ ചേ​​​റ്റു​​​വ വ​​​രെ​​​യു​​​ള്ള 280 കി​​​ലോ​​​മീ​​​റ്റ​​​ർ ക​​​നാ​​​ൽ പാ​​​ത 26നു ​​​വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വെ​​​സ്റ്റ് കോ​​​സ്റ്റ് ക​​​നാ​​​ൽ ന​​​വീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ൻ​​​ലാ​​​ൻ​​​ഡ് നാ​​​വി​​​ഗേ​​​ഷ​​​ൻ വി​​​ഭാ​​​ഗം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും ചി​​​ല​​​ക്കൂ​​​ർ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.

വ​​​ർ​​​ക്ക​​​ല​​​യി​​​ലെ ചി​​​ല​​​ക്കൂ​​​ർ ബീ​​​ച്ച് പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ വി. ​​​ജോ​​​യ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ​​​യും (സി​​​യാ​​​ൽ) സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ കേ​​​ര​​​ള വാ​​​ട്ട​​​ർ​​​വേ​​​യ്സ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ലി​​​മി​​​റ്റ​​​ഡ് (ക്വി​​​ൽ) ആ​​​ണ് വെ​​​സ്റ്റ് കോ​​​സ്റ്റ് ക​​​നാ​​​ൽ ന​​​വീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി ന​​​ട​​പ്പാ​​​ക്കു​​​ന്ന​​​ത്.

പു​​​ഴ​​​ക​​​ൾ, കാ​​​യ​​​ലു​​​ക​​​ൾ, ക​​​നാ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് 11 ജി​​​ല്ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന കോ​​​വ​​​ളം-​​​ബേ​​​ക്ക​​​ൽ പാ​​​ത​​​യെ ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​നും ടൂ​​​റി​​​സ​​​ത്തി​​​നും തു​​​ല്യ​​​പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി 24 മ​​​ണി​​​ക്കൂ​​​റും ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യ​​​മാ​​​യ ആ​​​ധു​​​നി​​​ക ജ​​​ല​​​പാ​​​ത​​​യാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ആ​​​ക്കു​​​ളം മു​​​ത​​​ൽ ചേ​​​റ്റു​​​വ വ​​​രെ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത്.

വ​​​ർ​​​ക്ക​​​ല​​​യി​​​ലെ ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ചി​​​ല​​​ക്കൂ​​​ർ തു​​​ര​​​ങ്ക​​​ത്തി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണ​​​വും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്രീ​​​കൃ​​​ത സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​വും സി​​​യാ​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ്. ടൂ​​​റി​​​സം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​ന്‍റെ ജീ​​​വി​​​ത​​​വും സ​​​ന്ദേ​​​ശ​​​വും, കേ​​​ര​​​ള ച​​​രി​​​ത്രം, സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​കം എ​​​ന്നി​​​വ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന ലൈ​​​റ്റ് ആ​​​ൻ​​​ഡ് സൗ​​​ണ്ട് ഷോ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ഇ​​​ല​​​ക്ട്രി​​​ക് ബോ​​​ട്ടും സി​​​യാ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കും.

Kerala

വ​യ​നാ​ട് മാ​തൃ​കാ ടൗ​ണ്‍​ഷി​പ്; ഒ​ന്നാം​ഘ​ട്ടം സ​ജ്ജം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ണ്ട​​​ക്കൈ ചു​​​ര​​​ൽ​​​മ​​​ല ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കു​​​ന്ന വ​​​യ​​​നാ​​​ട് മാ​​​തൃ​​​കാ ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​യി. 25നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ൽ​​​സ്റ്റ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​ള്ള പ​​​ട്ട​​​യ വി​​​ത​​​ര​​​ണ​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.

ആ​​​കെ 410 വീ​​​ടു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ 178 വീ​​​ടു​​​ക​​​ളാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. ദു​​​ര​​​ന്ത​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും വീ​​​ടു ന​​​ഷ്ട​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ വീ​​​ടു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്. പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ൾ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും വി​​​ധം 1,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ൽ ഒ​​​റ്റ​​​നി​​​ല​​​യി​​​ൽ പ​​​ണി​​​ത കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഭാ​​​വി​​​യി​​​ൽ ഇ​​​രു​​​നി​​​ല നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​ത്ത​​​റ​​​യോ​​​ടെ​​​യാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന കി​​​ട​​​പ്പു​​​മു​​​റി, ര​​​ണ്ടു മു​​​റി​​​ക​​​ൾ, സി​​​റ്റൗ​​​ട്ട്, ലി​​​വിം​​​ഗ്, സ്റ്റ​​​ഡി റൂം, ​​​ഡൈ​​​നിം​​​ഗ്, അ​​​ടു​​​ക്ക​​​ള, സ്റ്റോ​​​ർ ഏ​​​രി​​​യ എ​​​ന്നി​​​വ വീ​​​ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ ഒ​​​രു​​​ങ്ങു​​​ന്ന 410 വീ​​​ടു​​​ക​​​ളി​​​ലാ​​​യി 1,662 ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് ത​​​ണ​​​ലൊ​​​രു​​​ങ്ങു​​​ന്ന​​​ത്. വീ​​​ടു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ പൊ​​​തു റോ​​​ഡ്, ആ​​​രോ​​​ഗ്യ കേ​​​ന്ദ്രം, അ​​​ങ്ക​​​ണ​​​വാ​​​ടി, പൊ​​​തു​​​മാ​​​ർ​​​ക്ക​​​റ്റ്, ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​കും. ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി, ഫാ​​​ർ​​​മ​​​സി, പ​​​രി​​​ശോ​​​ധ​​​ന-​​​വാ​​​ക്സി​​​നേ​​​ഷ​​​ൻ-​​​ഒ​​​ബ്സ​​​ർ​​​വേ​​​ഷ​​​ൻ മു​​​റി​​​ക​​​ൾ, ഒ​​​പി, ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​ർ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ​​​ജ്ജീ​​​ക​​​രി​​​ക്കും. പൊ​​​തു മാ​​​ർ​​​ക്ക​​​റ്റി​​​ൽ ക​​​ട​​​ക​​​ൾ, സ്റ്റാ​​​ളു​​​ക​​​ൾ, ഓ​​​പ്പ​​​ണ്‍ മാ​​​ർ​​​ക്ക​​​റ്റ്, കു​​​ട്ടി​​​ക​​​ൾ​​​ക്കു ക​​​ളി​​​സ്ഥ​​​ലം, പാ​​​ർ​​​ക്കിം​​​ഗ് എ​​​ന്നി​​​വ ഒ​​​രു​​​ക്കും. മ​​​ർ​​​ട്ടി പ​​​ർ​​​പ്പ​​​സ് ഹാ​​​ൾ, ക​​​ളി​​​സ്ഥ​​​ലം, ലൈ​​​ബ്ര​​​റി, സ്പോ​​​ട്സ് ക്ല​​​ബ്, ഓ​​​പ്പ​​​ണ്‍ എ​​​യ​​​ർ തീയേ​​​റ്റ​​​ർ എ​​​ന്നി​​​വ ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​റി​​​ൽ നി​​​ർ​​​മി​​​ക്കും.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​നാ​​​യി ടൗ​​​ണ്‍​ഷി​​​പ്പ് നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​ൽ​​​പ്പ​​​റ്റ വി​​​ല്ലേ​​​ജി​​​ലെ എ​​​ൽ​​​സ്റ്റ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ലെ 64.4705 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. അ​​​തി​​​ജീ​​​വി​​​ത​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത സ്ഥ​​​ലം വാ​​​സ​​​യോ​​​ഗ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​യി​​​രു​​​ന്നു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന് തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. 2025 മാ​​​ർ​​​ച്ച് 27 ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ടൗ​​​ണ്‍​ഷി​​​പ്പി​​​നു ത​​​റ​​​ക്ക​​​ല്ലി​​​ട്ടു. 25നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Kerala

ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ഓ​രോ​രു​ത്ത​രും അ​നു​ഭ​വി​ച്ച​റി​യു​ന്നെന്ന്‌ മു​ഖ്യ​മ​ന്ത്രി

ക​​​​ണ്ണൂ​​​​ർ: ഓ​​​​ൺ​​​​ലൈ​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണെ​​​​ന്ന് ഓ​​​​രോ​​​​രു​​​​ത്ത​​​​രും അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

സം​​​​സ്ഥാ​​​​ന ത​​​​ദ്ദേ​​​​ശ ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം മാ​​​​ങ്ങാ​​​​ട്ടു​​​​പ​​​​റ​​​​മ്പ് കെ​​​​എ​​​​പി ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ മൈ​​​​താ​​​​നി​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. കെ-​​​​സ്മാ​​​​ർ​​​​ട്ടി​​​​ലൂ​​​​ടെ അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ച്ച് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യ ഫ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 10 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​ണ്.

ഒ​​​​രു മി​​​​നി​​​റ്റി​​​​ന​​​​കം ന​​​​ൽ​​​​കി​​​​യ കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ പെ​​​​ർ​​​​മി​​​​റ്റു​​​​ക​​​​ൾ ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മു​​​​ണ്ട്. മാ​​​​ലി​​​​ന്യ നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​ന​​​​ത്തി​​​​നാ​​​​യി 2011 മു​​​​ത​​​​ൽ 2016 വ​​​​രെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 29,500 കോ​​​​ടി ന​​​​ൽ​​​​കി.

2016 മു​​​​ത​​​​ൽ 2021 വ​​​​രെ 53,000 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. 2021 മു​​​​ത​​​​ൽ ഇ​​​​തേ വ​​​​രെ 70,000 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ റോ​​​​ഡ് പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ​​​​ക്കാ​​​​യി ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 8,867 കോ​​​​ടി ല​​​​ഭ്യ​​​​മാ​​​​ക്കി.അ​​​​ങ്ക​​​​ണ​​​​വാ​​​​ടി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി 1,187 കോ​​​​ടി ല​​​​ഭ്യ​​​​മാ​​​​ക്കി.

മ​​​​ഞ്ചേ​​​​ശ്വ​​​​രം മു​​​​ത​​​​ൽ പാ​​​​റ​​​​ശാ​​​​ല വ​​​​രെ​​​​യു​​​​ള്ള എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ഗ​​​​ര​​​​സ്വ​​​​ഭാ​​​​വം വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​​​​​ണെന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.‌ ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്രോ​​​​ഗ്ര​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. അ​​​​തി ദാ​​​​രി​​​​ദ്ര്യ​​​​നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം, ഡി​​​​ജി കേ​​​​ര​​​​ളം പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​ന​​​​വും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി.

സ്വ​​​​രാ​​​​ജ് ട്രോ​​​​ഫി, മ​​​​ഹാ​​​​ത്മാ പു​​​​ര​​​​സ്‌​​​​കാ​​​​രം, മ​​​​ഹാ​​​​ത്മാ അ​​​​യ്യ​​​​ങ്കാ​​​​ളി പു​​​​ര​​​​സ്‌​​​​കാ​​​​രം, സ്വ​​​​രാ​​​​ജ് മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​രം, ലൈ​​​​ഫ് മി​​​​ഷ​​​​ൻ പു​​​​ര​​​​സ്‌​​​​കാ​​​​രം, ശു​​​​ചി​​​​ത്വ ഗ്രേ​​​​ഡിം​​​​ഗ് പു​​​​ര​​​​സ്‌​​​​കാ​​​​രം എ​​​​ന്നി​​​​വ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​മ്മാ​​​​നി​​​​ച്ചു. എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ എം​​​​എ​​​​ൽ​​​​എ സ്വാ​​​​ഗ​​​​തം പ​​​​റ​​​​ഞ്ഞു.

Kerala

'ഇ​തു മൈ​ക്കി​ന്‍റെ ക​ളി': ഇ​ത്ത​വ​ണ മൈ​ക്ക് ത​ക​രാ​റി​ൽ കോ​പി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി

ത​ളി​പ്പ​റ​മ്പ്​: ത​ളി​പ്പ​റ​മ്പി​ൽ ന​ട​ന്ന ത​ദ്ദേ​ശ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നി​ടെ മൈ​ക്ക് ത​ക​രാ​റി​ലാ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ സ​ര​സ​മാ​യ പ്ര​തി​ക​ര​ണം വാ​ർ​ത്ത​യാ​യി​രി​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ മൈ​ക്കി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം ഉ​യ​രാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ അ​ദ്ദേ​ഹം പ്ര​സം​ഗം നി​ർ​ത്തി. വീ​ണ്ടും തു​ട​ങ്ങി​യ​പ്പോ​ഴും ത​ക​രാ​ർ തു​ട​ർ​ന്ന​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

"സാ​ധാ​ര​ണ ഞാ​ൻ ഉ​ണ്ടാ​കു​മ്പോ​ൾ മൈ​ക്ക് ക​ളി​ക്കു​ന്ന ക​ളി"​യാ​ണെ​ന്നും ഇ​ത് നേ​ര​ത്തെ ത​ന്നെ തു​ട​ങ്ങി​യ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. മു​ൻ​പ് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​കോ​പി​ത​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ വ​ള​രെ ശാ​ന്ത​നാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്.

മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്വ​രാ​ജ് ട്രോ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. മൈ​ക്ക് ത​ക​രാ​റി​നെ മു​ഖ്യ​മ​ന്ത്രി ത​മാ​ശ​യോ​ടെ നേ​രി​ട്ട​ത് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തി.

Kerala

ലൗ ​ജി​ഹാ​ദ് ഒ​രു കെ​ട്ടു​ക​ഥ​യ​ല്ല; മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ സി​നി​മ കാ​ണ​ണ്ടെ​ന്ന് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ച​ല​ച്ചി​ത്രം കേ​ര​ള സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ. 

കേ​ര​ള സ്റ്റോ​റി ഇ​ഷ്ട്ട​മു​ള്ള​വ​ർ​ക്ക് കാ​ണാം, മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഷ്ട​മ​ല്ലെ​ങ്കി​ൽ സി​നി​മ കാ​ണേ​ണ്ട​തി​ല്ലെ​ന്ന് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും ലൗ ​ജി​ഹാ​ദ് ഒ​രു കെ​ട്ടു​ക​ഥ​യ​ല്ലെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

ഹ​മാ​സ് ഇ​വി​ടെ വ​രു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ശ്നം ഇ​ല്ലെ​ന്നും എ​ന്നാ​ൽ മൂ​ക്കി​ന് മു​ൻ​പി​ൽ ന​ട​ക്കു​ന്ന ലൗ ​ജി​ഹാ​ദു​ക​ളെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​തെ ഗാ​സ​യെ​യും കേ​ര​ള സ്റ്റോ​റി​യേ​യും കു​റി​ച്ചാ​ണോ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ 10 കൊ​ല്ല​മാ​യി ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി മൗ​ന​മാ​യി​ട്ട് ഇ​രി​ക്കു​ക​യാ​ണ്. ഹ​മാ​സി​നെ വി​ളി​ച്ചു വ​രു​ത്തി സ്വീ​ക​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് ചി​ല​ർ ത​ന്നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലൗ ​ജി​ഹാ​ദ്- ഹ​മാ​സ് എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ൽ ഉ​ട​ൻ വ​ർ​ഗീ​യ​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കും. അ​ങ്ങ​നെ അ​ഭി​പ്രാ​യ​മു​ള്ള​വ​ർ ഉ​ണ്ട്. അ​ങ്ങ​നെ ഒ​ന്ന് ഇ​ല്ലെ​ങ്കി​ൽ തെ​ളി​യി​ക്ക​ണ​മെ​ന്നും രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

'ദ ​കേ​ര​ള സ്റ്റോ​റി 2'; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി 

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ച​ല​ച്ചി​ത്രം കേ​ര​ള സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. "ദ ​കേ​ര​ള സ്റ്റോ​റി 2' എ​ന്ന ചി​ത്ര​ത്തി​നെ​തി​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷം വി​ത​യ്ക്കാ​നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ഇ​ത്ത​രം വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

സി​നി​മ​യു​ടെ ഒ​ന്നാം ഭാ​ഗം കേ​ര​ള വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളും വി​ദ്വേ​ഷ​വും നി​റ​ച്ച വ​ർ​ഗീ​യ അ​ജ​ണ്ട​യോ​ടെ​യാ​യി​രു​ന്നു നി​ർ​മി​ച്ച​തെ​ന്ന് ഈ ​നാ​ട് തി​രി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

'ബീ​ഫ്' എ​ന്ന പേ​രി​ട്ട​ത് കൊ​ണ്ട് ച​ല​ച്ചി​ത്ര മേ​ള​യി​ലെ ഒ​രു ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി പോ​ലും നി​ഷേ​ധി​ച്ച കാ​ല​ത്ത്, സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യും വി​ദ്വേ​ഷ​വും പ​ട​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് എ​ങ്ങ​നെ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Kerala

ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യത്തിൽ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഉ​യ​ർ​ത്തി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഇ​തി​നു​പി​ന്നി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫി​നെ​തി​രെ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​റി​വോ​ടു​കൂ​ടി​യാ​ണ് പു​തി​യ ഭേ​ദ​ഗ​തി എ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ഒ​ത്തു​ക​ളി രാ​ഷ്ട്രീ​യ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

ത​ങ്ങ​ൾ തു​റ​ക്കു​ന്ന​ത് ബാ​റു​ക​ൾ അ​ല്ല, സ്കൂ​ളു​ക​ളാ​ണെ​ന്ന് മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പി​ണ​റാ​യി സ​ർ​ക്കാ​ർ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ ബാ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ വ​ർ​ധ​ന​വ് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വ്യ​ക്ത​മാ​ക്കി.

ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം 12 മ​ണി വ​രെ ഉ​യ​ർ​ത്തി​യ​തോ​ടെ മാ​സം 60 മ​ണി​ക്കൂ​ർ, അ​താ​യ​ത് അ​ഞ്ച് പ്ര​വ​ർ​ത്തി ദി​വ​സ​ത്തി​ന് തു​ല്യ​മാ​യ വ​ർ​ധ​ന​വാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ബാ​റു​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഫ​ണ്ട് സ​മാ​ഹ​ര​ണ​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ജ​ന​ങ്ങ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ന​ശി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല എ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

 

Kerala

കേ​ര​ള വി​ക​സ​നമാ​തൃ​ക നി​ര​ന്ത​ര​മാ​യ ന​വീ​ക​ര​ണ​ത്തി​ന്‍റേ​ത്: മു​ഖ്യ​മ​ന്ത്രി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഭൂ​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം, പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-​​​​​ആ​​​​​രോ​​​​​ഗ്യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ നി​​​​​ക്ഷേ​​​​​പം എ​​​​​ന്നി​​​​​വ മു​​​​​ത​​​​​ൽ സാ​​​​​മൂ​​​​​ഹ്യ സു​​​​​ര​​​​​ക്ഷ​​​​​യും വി​​​​​കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​വും വ​​​​​രെ നീ​​​​​ളു​​​​​ന്ന ‘കേ​​​​​ര​​​​​ള വി​​​​​ക​​​​​സ​​​​​ന മാ​​​​​തൃ​​​​​ക’ നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റേ​​​​​താ​​​​​ണെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ.

സം​​​​​സ്ഥാ​​​​​ന ആ​​​​​സൂ​​​​​ത്ര​​​​​ണ ബോ​​​​​ർ​​​​​ഡ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച വി​​​​​ഷ​​​​​ൻ 2031 അ​​​​​ന്താ​​​​​രാ​​​​​ഷ്‌ട്ര കോ​​​​​ണ്‍​ഫ​​​​​റ​​​​​ൻ​​​​​സി​​​​​ൽ ‘മ​​​​​തേ​​​​​ത​​​​​ര​​​​​ത്വം, ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം, ക​​​​​ണ്‍​സ​​​​​ൾ​​​​​ട്ടേ​​​​​റ്റീ​​​​​വ് ഗ​​​​​വ​​​​​ണ്‍​മെ​​​​​ന്‍റ്’ എ​​​​​ന്ന സ​​​​​മാ​​​​​പ​​​​​ന സെ​​​​​ഷ​​​​​നി​​​​​ൽ ആ​​​​​മു​​​​​ഖ​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി.

വി​​​​​പ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്രം സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്നും, മാ​​​​​ന​​​​​വി​​​​​ക വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന് പൊ​​​​​തു ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും കൂ​​​​​ട്ടാ​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​വും അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​ണെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

വ​​​​​രും​​​​​കാ​​​​​ല​​​​​ത്ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ എ​​​​​ല്ലാ ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മു​​​​​ള്ള വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കു​​​​​ള്ള അ​​​​​ടി​​​​​ത്ത​​​​​റ​​​​​യാ​​​​​വും ഈ ​​​​​കോ​​​​​ണ്‍​ഫ​​​​​റ​​​​​ൻ​​​​​സി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​ന്ന ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളും നി​​​​​ർ​​​​​ദേ​​​​ശ​​​​​ങ്ങ​​​​​ളും എ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ സം​​​​​ശ​​​​​യ​​​​​മി​​​​​ല്ല. തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്ത​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ വ​​​​​ലി​​​​​യ നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ടു വ​​​​​യ്ക്കാ​​​​​ൻ ഇ​​​​​തി​​​​​നു ക​​​​​ഴി​​​​​ഞ്ഞു.

ഈ ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ എ​​​​​ടു​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും. ഇ​​​​​വ​​​​​യി​​​​​ൽ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ കൊ​​​​​ണ്ടു​​​​​വ​​​​​രും. കൂ​​​​​ടു​​​​​ത​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വും പ​​​​​ഠ​​​​​ന​​​​​വും ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ശ​​​​​ദ​​​​​വും ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​വു​​​​​മാ​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ ത​​​​​യാ​​​റാ​​​​​ക്കും. ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

വി​​​​​കേ​​​​​ന്ദ്രീ​​​​​ക​​​​​ര​​​​​ണം എ​​​​​ന്ന​​​​​ത് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ ഒ​​​​​രു പ​​​​​ദ്ധ​​​​​തി​​​​​യ​​​​​ല്ലെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു. മാ​​​​​റു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക-​​​​​സാ​​​​​ന്പ​​​​​ത്തി​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ണ​​​​​മി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ, കേ​​​​​ര​​​​​ള മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി, പ​​​​​ഞ്ചാ​​​​​യ​​​​​ത്തീ​​​​​രാ​​​​​ജ് നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശം ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

ശ​​​​​ങ്ക​​​​​ര​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ൻ ത​​​​​ന്പി ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ന്ന സ​​​​​മാ​​​​​പ​​​​​ന സെ​​​​​ഷ​​​​​നി​​​​​ൽ മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ കെ.​​​​​എ​​​​​ൻ. ബാ​​​​​ല​​​​​ഗോ​​​​​പാ​​​​​ൽ, എം.​​​​​ബി. രാ​​​​​ജേ​​​​​ഷ്, ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​എ. ജ​​​​​യ​​​​​തി​​​​​ല​​​​​ക്, പ്ലാ​​​​​നിം​​​​​ഗ് ബോ​​​​​ർ​​​​​ഡ് മെ​​​​​ന്പ​​​​​ർ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​ഷ​​​​​ർ​​​​​മി​​​​​ള മേ​​​​​രി ജോ​​​​​സ​​​​​ഫ്, ജ​​​​​മ്മു കാ​​​​​ശ്മീ​​​​​ർ മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡോ. ​​​​​ഫാ​​​​​റൂ​​​​​ഖ് അ​​​​​ബ്ദു​​​​​ള്ള, മു​​​​​ൻ ഡ​​​​​ൽ​​​​​ഹി ഹൈ ​​​​​കോ​​​​​ർ​​​​​ട്ട് ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് എ.​​​​​പി. ഷാ, ​​​​​ദ ഹി​​​​​ന്ദു ഗ്രൂ​​​​​പ്പ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ എ​​​​​ൻ. റാം, ​​​​​ക​​​​​നി​​​​​മൊ​​​​​ഴി ക​​​​​രു​​​​​ണാ​​​​​നി​​​​​ധി എം​​​​​പി, സി​​​​​പി​​​​​എം മു​​​​​ൻ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി പ്ര​​​​​കാ​​​​​ശ് കാ​​​​​രാ​​​​​ട്ട്, കെ.​​​​​ആ​​​​​ർ. നാ​​​​​രാ​​​​​യ​​​​​ണ​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് വി​​​​​ഷ്വ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ആ​​​​​ർ​​​​​ട്സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ സ​​​​​യീ​​​​​ദ് അ​​​​​ക്ത​​​​​ർ മി​​​​​ർ​​​​​സ, സം​​​​​സ്ഥാ​​​​​ന ആ​​​​​സൂ​​​​​ത്ര​​​​​ണ ബോ​​​​​ർ​​​​​ഡ് വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ണ്‍ പ്ര​​​​​ഫ. വി. ​​​​​കെ. രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ൻ, സം​​​​​സ്ഥാ​​​​​ന ആ​​​​​സൂ​​​​​ത്ര​​​​​ണ ക​​​​​മ്മീ​​​​​ഷ​​​​​ൻ അം​​​​​ഗം ജി​​​​​ജു പി. ​​​​​അ​​​​​ല​​​​​ക്സ് എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Kerala

വേ​ദി​യി​ൽ വീ​ണ്ടും ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി; ഇ​ത്ത​വ​ണ ശ​കാ​രം ചെ​ണ്ട​ക്കാ​ർ​ക്ക്

കോ​ട്ട​യം: കെ​എ​സ്ടി​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന വേ​ദി​യി​ൽ ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​സം​ഗ​ത്തി​നി​ടെ ചെ​ണ്ട​മേ​ളം ഉ​യ​ർ​ന്ന​തോ​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ക്ഷോ​ഭി​ച്ച​ത്. മാ​മ​ൻ‌ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​സം​ഗ​ത്തി​നി​ടെ ചെ​ണ്ട​കൊ​ട്ടി​യ​വ​രെ മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ൽ പ​ര​സ്യ​മാ​യി ശാ​സി​ച്ചു. നി​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​ട്ടാ​ണോ ഇ​തെ​ന്ന് പി​ണ​റാ​യി ചോ​ദി​ച്ചു. ഇ​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​റ​യു​ന്ന​ത് ശ്ര​ദ്ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന മ​ട്ടി​ൽ നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള ആ​ൾ​ക്കാ​ർ ചെ​ണ്ട​യെ​ടു​ത്ത് കൊ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണോ​യെ​ന്ന് ചോ​ദി​ച്ച പി​ണ​റാ​യി വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും നാ​ടി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ഗൗ​ര​വ​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞു.

മൈ​ക്കി​ലൂ​ടെ പ​ര​സ്യ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച​ത്. ഗൗ​ര​വ​ത​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഇ​ത്ത​രം പ്ര​വ​ണ​ത ശ​രി​യ​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം കോ​ട്ട​യ​ത്ത് വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ര​ണ്ടി​ട​ത്ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

കോ​ട്ട​യ​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ആ​ദ്യം മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത ബ​ലൂ​ണു​ക​ൾ പ​റ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി​യും പ്ര​തി​ഷേ​ധി​ച്ചു.

Kerala

‌കോ​ട്ട​യ​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കോ​ട്ട​യ​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത ബ​ലൂ​ണു​ക​ൾ പ​റ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ന് സ​മീ​പ​വും കു​ട​മാ​ളൂ​രി​ലു​മാ​ണ് മ​ഹി​ളാ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി പ്ര​തി​ഷേ​ധി​ച്ച​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

 

Kerala

ആ​ലി​ന്‍ ഷെ​റി​ന്‍റെ മാതാപിതാക്കളെ കാണാൻ മുഖ്യമന്ത്രിയെത്തും

മ​ല്ല​പ്പ​ള്ളി: അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ പ​ത്തു​ മാസം പ്രായമുള്ള ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ സന്ദർശിക്കാനും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ടെ​ത്തും.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റോ​ടെ ആ​ലി​ന്‍റെ മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷ​മാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ത്തു​ക. വൈ​കു​ന്നേ​രം ഇ​ര​വി​പേ​രൂ​രി​ല്‍ പി​ആ​ര്‍​ഡി​എ​സ് ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും മു​ഖ്യ​മ​ന്ത്രി​യാ​ണ്.

മല്ലപ്പള്ളി സ്വദേശി അ​രു​ണ്‍ ഏ​ബ്ര​ഹാ​മി​ന്‍റെയും ഷെ​റി​ന്‍ സൂ​സ​ന്‍ ജോ​ണിന്‍റെയും മകളാണ് ആലിൻ. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ മ​സ്തി​ഷ്‌​ക മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് ആ​ലി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ക​ര​ളും വൃ​ക്ക​യും മ​റ്റു ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കി.

ഞായറാഴ്ച ആ​ലി​ന്‍റെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്‌​ഐ പ​ള്ളി​യി​ല്‍ ന​ട​ക്കു​മ്പോ​ള്‍ ച​രി​ത്ര​വും ആ ​കു​രു​ന്നി​നു മു​മ്പി​ല്‍ വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യി ആ​ലി​ന്‍ മാ​റി. ഇ​ത്ര​യും പ്രാ​യം​കു​റ​ഞ്ഞ ഒ​രു വ്യ​ക്തി​ക്ക് സ​ര്‍​ക്കാ​ര്‍ ബ​ഹു​മ​തി ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി മ​ന്ത്രി​മാ​ര​ട​ക്കം ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​സ്ഥാ​ന പോ​ലീ​സ് സേ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ള്‍ ന​ല്‍​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ട​ക്കം റീ​ത്ത് സ​മ​ര്‍​പ്പി​ച്ചു.

Kerala

തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വം; പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടി​ൽ ത​ന്‍റെ മൊ​ഴി നി​ഴ​ലി​ച്ചു​പോ​ലും ക​ണ്ടി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വി​ഷ​യ​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം പൂ​രം ന​ല്ല രീ​തി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​രു അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. അ​തി​ല്‍ താ​ൻ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ബ​ന്ധം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ഒ​രു കാ​ര്യം മൊ​ഴി​യെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് താ​ൻ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ല്‍ അ​ത് റി​പ്പോ​ർ​ട്ടി​ല്‍ വ​ന്നി​ട്ടി​ല്ല. പി​ന്നെ ആ ​റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ പൂ​ർ​ണ​മാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ഷ‍​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും എം​പി അ​റി​യി​ച്ചു. അ​തേ​സ​മ​യം എ​യിം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ലും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. എ​യിം​സ് വ​രാ​തെ എ​വി​ടെ പോ​കാ​നെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

എ​യിം​സ് വ​രു​മ്പോ​ൾ അ​തി​ന്‍റെ മ​ഹ​ത്വം ത​നി​ക്ക് ത​ന്നെ​യാ​വും. എ​യിം​സ് പ​റ​ഞ്ഞ് വോ​ട്ട് ചോ​ദി​ക്കാ​ൻ താ​ൻ വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

പി​ണ​റാ​യി വി​ജ​യ​ൻ അ​ടു​ത്ത ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി​യാ​കും: കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. 'വി​ഷ​ൻ 2031' അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ലെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പി​ണ​റാ​യി വി​ജ​യ​നെ വേ​ദി​യി​ലി​രു​ത്തി​യാ​ണ് മ​ണി​ശ​ങ്ക​ർ അ​യ്യ​റു​ടെ പ​രാ​മ​ർ​ശം.

"അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ' എ​ന്നാ​യി​രു​ന്നു മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ​രാ​മ​ർ​ശം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ​ത്തെ പു​ക​ഴ്ത്തി​യ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​നാ​യി മ​ഹാ​ത്മാ ഗാ​ന്ധി കാ​ണി​ച്ചു​ത​ന്ന ദി​ശ​യി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യൊ​രു ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദ​ർ​ശ​നം ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കി​യ​ത് ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് മാ​ർ​ക്‌​സി​സ്റ്റ് പാ​ർ​ട്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ക​യു​ണ്ടാ​യി.

സ​മ്മേ​ള​നം ബ​ഹി​ഷ്‌​ക​രി​ച്ച ത​ന്‍റെ പാ​ർ​ട്ടി സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ വ​ള​രെ​യ​ധി​കം ഖേ​ദി​ക്കു​ന്നു. ഇ​ന്ന് ന​മ്മോ​ടൊ​പ്പ​മി​ല്ലാ​ത്ത മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ മ​റ്റേ​ത് സം​സ്ഥാ​ന​ത്തേ​ക്കാ​ളും മി​ക​ച്ച രീ​തി​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ കേ​ര​ള​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ആ​ലി​ൻ ഷെ​റി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട ന​ൽ​കും; സം​സ്കാ​രം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഇ​ന്ന്. 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം അ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത്.

ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കോ​ട്ട​യ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ലി​ൻ ഷെ​റി​ന് ക​ഴി​ഞ്ഞ ദി​വ​സം മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് സ​മ്മ​തം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ‌​ട്ട​ത്തി​ന് ശേ​ഷം മ​ല്ല​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം വൈ​കി​ട്ട് 3.30ന് ​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ ന​ട​ക്കും.

കു​ട്ടി​യു​ടെ സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​നി​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ എ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും മ​ക​ളാ​ണ് ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം.

Kerala

കേരളത്തിൽ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കി​ല്ലെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ സു​ചി​ന്തി​ത അ​ഭി​പ്രാ​യം: മു​ഖ്യ​മ​ന്ത്രി

മ​​​​ല​​​​പ്പു​​​​റം: പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്റ്റ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​ല്ലെ​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സു​​​​ചി​​​​ന്തി​​​​ത അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യു​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. പൗ​​​​ര​​​​ത്വ​​​​മി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ പാ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​രു ത​​​​ട​​​​ങ്ക​​​​ൽ​​​​പ്പാ​​​​ള​​​​യ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ​​​​ണി​​​​യി​​​​ല്ല. ഇ​​​​ക്കാ​​​​ര്യം നേ​​​​ര​​​​ത്തേ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​ണ്. ആ ​​​​ഉ​​​​റ​​​​പ്പ് വീ​​​​ണ്ടും ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കെ.​​​​ടി. ജ​​​​ലീ​​​​ൽ എം​​​​എ​​​​ൽ​​​​എ ര​​​​ചി​​​​ച്ച ‘സോ​​​​ഷ്യ​​​​ലി​​​​സ്റ്റാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബി’ എ​​​​ന്ന പു​​​​സ്ത​​​​കം മ​​​​ല​​​​പ്പു​​​​റം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

എ​​​​ല്ലാ മ​​​​ത​​​വി​​​​ശ്വാ​​​​സ​​​​ധാ​​​​ര​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ​​​​യും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ​​​​വ​​​​രോ​​​​ടും സ​​​​മ​​​​സാ​​​​മീപ്യ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ള്ള​​​​ത്. ഒ​​​​രു ആ​​​​നു​​​​കൂ​​​​ല്യ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നും ആ​​​​രെ​​​​യും മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല, വി​​​​വേ​​​​ച​​​​നം കാ​​​​ണി​​​​ച്ചു​​​​വെ​​​​ന്ന് പ​​​​രാ​​​​തി​​​​പ്പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഒ​​​​രു സം​​​​ഭ​​​​വ​​​​വും ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ സ്വാ​​​​ദ് അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക​​​നീ​​​​തി​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത വി​​​​ക​​​​സ​​​​ന​​​​മാ​​​​ണ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ധി ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യെ പൊ​​​​ക്കി​​​​കൊ​​​​ണ്ടു ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള അ​​​​നു​​​​ഭ​​​​വ​​​പാ​​​​ഠ​​​​മാ​​​​ണ്. നാ​​​​ടി​​​​ന്‍റെ സ്വാ​​​​സ്ഥ്യം ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം രാ​​​​ജ്യ​​​​മാ​​​​കെ വ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മ​​​​ണി​​​​പ്പു​​​​ർ, ഡ​​​​ൽ​​​​ഹി, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, ആ​​​​സാം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ഒ​​​​ട്ടും സു​​​​ഖ​​​​ക​​​​ര​​​​മ​​​​ല്ല. മു​​​സ്‌​​​ലിം​​​ക​​​ളും ദ​​​​ളി​​​​ത​​​​രും കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന കൂ​​​​ര​​​​ക​​​​ൾ ബു​​​​ൾ​​​​ഡോ​​​​സ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ്. ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സു​​​​മെ​​​​ല്ലാം ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രേ തൂ​​​​വ​​​​ൽ പ​​​​ക്ഷി​​​​ക​​​​ളാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അപക്വവും അസംബന്ധവും: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധവും അപക്വവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.‌ അനിൽ. ചൂരമീൻ വിവാദത്തിൽ സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും പറയാൻ‌ പാടില്ലാത്തതായിരുന്നെന്ന് മന്ത്രി പറഞ്ഞു.

അപക്വമായിട്ടുള്ള ഒരു രാഷ്‌ട്രീയ നേതാവ് ചിന്തിക്കാൻ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണമാണ് ദിവാകരൻ നടത്തിയതെന്നും അനിൽ പറഞ്ഞു.
 
കാരണവന്മാർക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്. അദ്ദേഹത്തിന്‍റെ പ്രതികരണം അതായി മാത്രം കണ്ടാൽ മതി. അതിനപ്പുറം വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമില്ല. പാർട്ടിയുടെ മുതിർന്ന നേതാവെന്ന വിശേഷണം നൽകുമ്പോൾ അതിനനുസരിച്ച് പ്രവർത്തനവും പ്രതികരണവും അവരിൽ നിന്നും ഉണ്ടാകേണ്ടതാണ്. അതുണ്ടാകാത്തവർക്ക് പാർട്ടിയും ജനങ്ങളും പ്രാധാന്യം നൽകുന്നുണ്ടോ എന്ന് നോക്കിയാൽ മതിയെന്നും അനിൽ പറഞ്ഞു.

Kerala

വ​ർ​ഗീ​യ​ത പ​റ​യു​ന്ന​വ​രെ പി​ണ​റാ​യി പൊ​ന്നാ​ട അ​ണി​യി​ക്കു​ന്നു: വി.​ഡി.​സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു മ​ന്ത്രി പ​ച്ച​യ്ക്ക് വ​ർ​ഗീ​യ​ത പ​റ​ഞ്ഞി​ട്ട് അ​തേ സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ ഒ​രു വി​ട്ടു​വീ​ഴ്ച​യും ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഒ​രി​ക്ക​ലു​മു​ണ്ടാ​കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി. വ​ർ​ഗീ​യ​ത പ​റ​ഞ്ഞ മ​ന്ത്രി യു​ഡി​എ​ഫി​ലാ​ണെ​ങ്കി​ൽ 24 മ​ണി​ക്കൂ​ർ പോ​ലും ആ ​സ്ഥാ​ന​ത്തു​ണ്ടാ​വി​ല്ലെ​ന്നും സ​തീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തു​യു​ഗ യാ​ത്ര​യു​ടെ കോ​ഴി​ക്കോ​ട്ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ത​ല​ക്കു​ളം മൈ​താ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. സ​ജി ചെ​റി​യാ​ന്‍റെ മ​ല​പ്പു​റം പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ​ശ​നം.

പ​ച്ച​യ്ക്ക് വ​ർ​ഗീ​യ​ത പ​റ​യു​ന്ന​വ​രെ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. നാ​ല് വോ​ട്ടി​ന് വേ​ണ്ടി ത​ങ്ങ​ൾ വ​ർ​ഗീ​യ​ത പ​റ​യി​ല്ലെ​ന്നും തു​ട​ർ ഭ​ര​ണം വേ​ണ്ടെ​ന്ന് സാം​സ്‌​കാ​രി​ക കേ​ര​ളം പ​റ​യു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​ണ​റാ​യി​യും കു​ടും​ബ​വും അ​മേ​രി​ക്ക​ൻ വി​സ​യെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്നു: പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പി.​വി. അ​ൻ​വ​ർ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​വും 10 വ​ർ​ഷ​ത്തെ വി​സ​യെ​ടു​ത്ത് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു.

‌കേ​ര​ള​ത്തി​ലെ ഭ​ര​ണം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​വ​ർ നാ​ടു​വി​ടു​മെ​ന്നും അ​ൻ​വ​ർ ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ കോ​ഴി​ക്കോ​ട്ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൻ​വ​ർ. ‌‌

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ പി​ണ​റാ​യി വി​ജ​യ​ൻ അ​ധി​കാ​ര​ത്തി​ൽ നി​ന്നും പു​റ​ത്താ​കു​മെ​ന്നും അ​ൻ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം ‌പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഒ​രി​ക്ക​ലും രാ​ഷ്ട്രീ​യ വ​ന​വാ​സം ഉ​ണ്ടാ​വി​ല്ലെ​ന്നും പി.​വി. അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് പ​റ​ഞ്ഞ് കൊ​ള്ള ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി. സൊ​സൈ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ എ​ത്തു​മ്പോ​ൾ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Business

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ര്‍​വേ​ദ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഇ​​​​​ന്‍റ​​​​​ര്‍​നാ​​​​​ഷ​​​​​ണ​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ആ​​​​​യു​​​​​ര്‍​വേ​​​​​ദ​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം 25ന് ​​​​​രാ​​​​​വി​​​​​ലെ 10ന് ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍ നി​​​​​ര്‍​വ​​​​​ഹി​​​​​ക്കും. ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ 200 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വി​​​​​ക​​​​​സ​​​​​ന പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

100 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ഗ​​​​​വേ​​​​​ഷ​​​​​ണ ആ​​​​​ശു​​​​​പ​​​​​ത്രി, മോ​​​​​ഡ​​​​​ല്‍ പേ​​​​​ഷ്യ​​​​​ന്‍റ് കെ​​​​​യ​​​​​ര്‍ സെ​​​​​ന്‍റ​​​​​ര്‍, താ​​​​​ളി​​​​​യോ​​​​​ല പ​​​​​ഠ​​​​​ന കേ​​​​​ന്ദ്രം, അ​​​​​ഡ്വാ​​​​​ന്‍​സ്ഡ് മെ​​​​​ഡി​​​​​സി​​​​​ന​​​​​ല്‍ പ്ലാ​​​​​ന്‍റ് ന​​​​​ഴ്സ​​​​​റി എ​​​​​ന്നി​​​​​വ ഇ​​​​​തി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്നു. ആ​​​​​ദ്യ ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ കാ​​​​​ന്‍​സ​​​​​ര്‍ ഡീ​​​​​ജ​​​​​ന​​​​​റേ​​​​​റ്റീ​​​​​വ് രോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നും പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​നും ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് മു​​​​​ന്‍​ഗ​​​​​ണ​​​​​ന ന​​​​​ല്‍​കും. മ​​​​​ല​​​​​ബാ​​​​​ര്‍ കാ​​​​​ന്‍​സ​​​​​ര്‍ സെ​​​​​ന്‍റ​​​​​ര്‍ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കും.

ഇ​​​​​ന്‍റ​​​​​ര്‍​നാ​​​​​ഷ​​​​​ണ​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ആ​​​​​യു​​​​​ര്‍​വേ​​​​​ദ (ഐ​​​​​ആ​​​​​ര്‍​ഐ​​​​​എ) കേ​​​​​ര​​​​​ളം ലോ​​​​​ക​​​​​ത്തി​​​​​ന് ന​​​​​ല്‍​കു​​​​​ന്ന മി​​​​​ക​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന​​​​​യാ​​​​​ണെ​​​​​ന്ന് ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി വീ​​​​​ണാ ജോ​​​​​ര്‍​ജ് പ​​​​​റ​​​​​ഞ്ഞു. ആ​​​​​യു​​​​​ര്‍​വേ​​​​​ദ രം​​​​​ഗ​​​​​ത്തെ ദീ​​​​​ര്‍​ഘ വീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണി​​​​​ത്. താ​​​​​ളി​​​​​യോ​​​​​ല​​​​​ക​​​​​ള്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത അ​​​​​റി​​​​​വു​​​​​ക​​​​​ള്‍ ഭാ​​​​​വി ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്ക് വേ​​​​​ണ്ടി സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്നു. ആ​​​​​യു​​​​​ര്‍​വേ​​​​​ദ രം​​​​​ഗ​​​​​ത്തെ മി​​​​​ക​​​​​ച്ച രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​മി​​​​​ത്.

ലോ​​​​​ക​​​​​ത്തെ പ​​​​​ല ആ​​​​​രോ​​​​​ഗ്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കും. ആ​​​​​യു​​​​​ര്‍​വേ​​​​​ദ​​​​​ത്തി​​​​​ന്‍റെ പു​​​​​രാ​​​​​ത​​​​​ന വി​​​​​ജ്ഞാ​​​​​ന​​​​​ത്തെ ആ​​​​​ധു​​​​​നി​​​​​ക ശാ​​​​​സ്ത്രീ​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി സം​​​​​യോ​​​​​ജി​​​​​പ്പി​​​​​ച്ച്, ആ​​​​​ഗോ​​​​​ള മി​​​​​ക​​​​​വി​​​​​ന്‍റെ കേ​​​​​ന്ദ്ര​​​​​മാ​​​​​യി മാ​​​​​റാ​​​​​നാ​​​​​ണ് ഐ​​​​​ആ​​​​​ര്‍​ഐ​​​​​എ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ആ​​​​​യു​​​​​ര്‍​വേ​​​​​ദ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലെ സു​​​​​പ്ര​​​​​ധാ​​​​​ന മേ​​​​​ഖ​​​​​ല​​​​​ക​​​​​ള്‍ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ആ​​​​​റ് പ്ര​​​​​ത്യേ​​​​​ക വ​​​​​കു​​​​​പ്പു​​​​​ക​​​​​ളാ​​​​​യാ​​​​​ണ് ഐ​​​​​ആ​​​​​ര്‍​ഐ​​​​​എ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ആ​​​​​യു​​​​​ര്‍​വേ​​​​​ദി​​​​​ക് ബ​​​​​യോ​​​​​ള​​​​​ജി ആ​​​​​ന്‍​ഡ് ട്രാ​​​​​ന്‍​സ്‌‌ലേഷ​​​​​ണ​​​​​ല്‍ ആ​​​​​യു​​​​​ര്‍​വേ​​​​​ദ, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് മെ​​​​​ഡി​​​​​സി​​​​​ന​​​​​ല്‍ പ്ലാ​​​​​ന്‍റ്സ് ആ​​​​​ന്‍​ഡ് നാ​​​​​ച്ചു​​​​​റ​​​​​ല്‍ പ്രൊ​​​​​ഡ​​​​​ക്ട്സ്, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ട്രാ​​​​​ന്‍​സ്‌ലേ​​​​​ഷ​​​​​ണ​​​​​ല്‍ ഡ്ര​​​​​ഗ് റി​​​​​സ​​​​​ര്‍​ച്ച്, ക്ലി​​​​​നി​​​​​ക്ക​​​​​ല്‍ എ​​​​​പ്പി​​​​​ഡെ​​​​​മി​​​​​യോ​​​​​ള​​​​​ജി, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ക്ലി​​​​​നി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് പ​​​​​ബ്ലി​​​​​ക് ഹെ​​​​​ല്‍​ത്ത് റി​​​​​സ​​​​​ര്‍​ച്ച്, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ഹെ​​​​​ല്‍​ത്ത് ഹെ​​​​​റി​​​​​റ്റേ​​​​​ജ്, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ഐ​​​​​സി​​​​​ടി സ​​​​​ര്‍​വീ​​​​​സ​​​​​സ് എ​​​​​ന്നീ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​കു​​​​​ക.

ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി 20ന് ​​​​​സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് കോ​​​​​ണ്‍​ഫ​​​​​റ​​​​​ന്‍​സും 22 മു​​​​​ത​​​​​ല്‍ 25 വ​​​​​രെ ആ​​​​​യു​​​​​ര്‍​വേ​​​​​ദ എ​​​​​ക്സ്പോ​​​​​യും ക​​​​​ണ്ണൂ​​​​​രി​​​​​ല്‍ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കും. ആ​​​​​യു​​​​​ഷ് മി​​​​​ഷ​​​​​ന്‍ സ്റ്റേ​​​​​റ്റ് മി​​​​​ഷ​​​​​ന്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഡോ. ​​​​​ഡി. സ​​​​​ജി​​​​​ത്ത് ബാ​​​​​ബു ആ​​​​​യു​​​​​ര്‍​വേ​​​​​ദ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഡോ. ​​​​​ടി.​​​​​ഡി. ശ്രീ​​​​​കു​​​​​മാ​​​​​ര്‍, ഐ​​​​​ആ​​​​​ര്‍​ഐ​​​​​എ നോ​​​​​ഡ​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍ ഡോ. ​​​​​വി. രാ​​​​​ജ്മോ​​​​​ഹ​​​​​ന്‍, നാ​​​​​ഷ​​​​​ണ​​​​​ല്‍ ആ​​​​​യു​​​​​ഷ് മി​​​​​ഷ​​​​​ന്‍ സ്റ്റേ​​​​​റ്റ് പ്രോ​​​​​ഗ്രാം മാ​​​​​നേ​​​​​ജ​​​​​ര്‍​മാ​​​​​രാ​​​​​യ ഡോ. ​​​​​പി.​​​​​ആ​​​​​ര്‍.​​​​​സ​​​​​ജി, ഡോ. ​​​​​ആ​​​​​ര്‍. ജ​​​​​യ​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Kerala

കൊച്ചി വിമാനത്താവളത്തെ എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് ഹബ്ബാക്കും: മുഖ്യമന്ത്രി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ ലോ​​​ക​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള സ​​​മ്പൂ​​​ര്‍ണ വ്യോ​​​മ​​​യാ​​​ന വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​മാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. സി​​​യാ​​​ലി​​​ന്‍റെ ബൃ​​​ഹ​​​ദ് പ​​​ദ്ധ​​​തി​​​യാ​​​യ എ​​​യ്‌​​​റോ പാ​​​ര്‍ക്ക് ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 101 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​ണ് സി​​​യാ​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്. എ​​​യ​​​ര്‍പോ​​​ര്‍ട്ട് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ഏ​​​രി​​​യ​​​യി​​​ലേ​​​ക്കും സി​​​റ്റി സൈ​​​ഡി​​​ലേ​​​ക്കും ക​​​ണ​​​ക്ടി​​​വി​​​റ്റി ഒ​​​രു​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ‌ഈ ​​​സം​​​വി​​​ധാ​​​നം യാ​​​ഥാ​​​ര്‍ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ നേ​​​രി​​​ട്ട് 2000 പേ​​​ര്‍ക്കും പ​​​രോ​​​ക്ഷ​​​മാ​​​യി അ​​​തി​​​ന്‍റെ മൂ​​​ന്നി​​​ര​​​ട്ടി ആ​​​ളു​​​ക​​​ള്‍ക്കും തൊ​​​ഴി​​​ല്‍ ല​​​ഭി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​യ്‌​​​റോ പാ​​​ര്‍ക്ക് ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 56 കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ന്നു പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ള്‍കൂ​​​ടി ഉ​​​ട​​​ന്‍ സ​​​ജ്ജ​​​മാ​​​ക്കും. 45 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ നി​​​ര്‍മി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ക​​​വേ​​​ഡ് എ​​​യ​​​ര്‍ക്രാ​​​ഫ്റ്റ് പാ​​​ര്‍ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യു​​​ള്ള കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​തി​​​വേ​​​ഗം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ​​​ന്‍ വ്യോ​​​മ​​​യാ​​​ന ഭൂ​​​പ​​​ട​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യെ ഒ​​​രു എ​​​യ​​​ര്‍ക്രാ​​​ഫ്റ്റ് മെ​​​യി​​​ന്‍റ​​​ന​​​ന്‍സ് ഹ​​​ബ്ബാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഹാ​​​രി​​​സ് ബീ​​​രാ​​​ന്‍ എം​​​പി, എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ അ​​​ന്‍വ​​​ര്‍ സാ​​​ദ​​​ത്ത്, റോ​​​ജി എം.​​​ജോ​​​ണ്‍, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ.​​​ ജ​​​യ​​​തി​​​ല​​​ക്, സി​​​യാ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍മാ​​​രാ​​​യ എം.​​​എ. യൂ​​​സ​​​ഫ​​​ലി, ഇ.​​​കെ. ഭ​​​ര​​​ത് ഭൂ​​​ഷ​​​ണ്‍, എ​​​ന്‍.​​​വി. ജോ​​​ര്‍ജ്, വ​​​ര്‍ഗീ​​​സ് ജേ​​​ക്ക​​​ബ്, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​സ്.​​​ സു​​​ഹാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ആശുപത്രികളില്‍ പ്രാഥമിക അര്‍ബുദ ചികിത്സ ആരംഭിക്കും: മുഖ്യമന്ത്രി

ക​​​ള​​​മ​​​ശേ​​​രി: താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ക​​​ളി​​​ല​​​ട​​​ക്കം സ​​​ര്‍ജ​​​റി, ഇ​​​എ​​​ന്‍ടി, ഗൈ​​​ന​​​ക്കോ​​​ള​​​ജി ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ സം​​​യോ​​​ജി​​​പ്പി​​​ച്ച് പ്രാ​​​ഥ​​​മി​​​ക അ​​​ര്‍ബു​​​ദ ചി​​​കി​​​ത്സ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

ഇ​​​തു​​​വ​​​ഴി രോ​​​ഗി​​​ക​​​ളെ വി​​​ദൂ​​​ര ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു റ​​​ഫ​​​ര്‍ ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം കു​​​റ​​​യ്ക്കാ​​​നും ചി​​​കി​​​ത്സ​​​യു​​​ടെ പ്രാ​​​രം​​​ഭ​​​ഘ​​​ട്ടം ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്നും കൊ​​​ച്ചി​​​ന്‍ കാ​​​ന്‍സ​​​ര്‍ റി​​​സ​​​ര്‍ച്ച് സെ​​​ന്‍റ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്ക​​​വെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു ശ്ര​​​ദ്ധേ​​​യ​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്തി​​​നു കൈ​​​വ​​​രി​​​ക്കാ​​​നാ​​​യെ​​​ങ്കി​​​ലും വ​​​ള​​​രെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ സ​​​മീ​​​പി​​​ക്കേ​​​ണ്ട ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ട്. ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ഗ​​​ണ​​​ത്തി​​​ലാ​​​ണ് കാ​​​ന്‍സ​​​ര്‍.

റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യു​​​ന്ന കേ​​​സു​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്. രോ​​​ഗ​​​മു​​​ണ്ടാ​​​യ ശേ​​​ഷ​​​മു​​​ള്ള ചി​​​കി​​​ത്സ​​​യ്ക്കു പ​​​ക​​​രം പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും നേ​​​ര​​​ത്തേ​​​യു​​​ള്ള രോ​​​ഗ​​​നി​​​ര്‍ണ​​​യ​​​ത്തി​​​നു​​​മാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ ഊ​​​ന്ന​​​ല്‍ ന​​​ല്‍കു​​​ന്ന​​​ത്. ഇ​​​വ​​​കൊ​​​ണ്ടു​​​ മാ​​​ത്രം കാ​​​ന്‍സ​​​റി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നാ​​​കി​​​ല്ല. ഇ​​​തി​​​ന് ബ​​​ഹു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്, എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ അ​​​ന്‍വ​​​ര്‍ സാ​​​ദ​​​ത്ത്, ഉ​​​മാ തോ​​​മ​​​സ്, ആ​​​ന്‍റ​​​ണി ജോ​​​ണ്‍, കെ.​​​ ബാ​​​ബു, ക​​​ള​​​മ​​​ശേ​​​രി മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ജ​​​മാ​​​ല്‍ മ​​​ണ​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ന​മ്മു​ടെ കേ​ര​ളം: എ​ല്ലാ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ച് ഒ​​​റ്റ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ജ​​​ന​​​കേ​​​ന്ദ്രി​​​ത ഡി​​​ജി​​​റ്റ​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ‘ന​​​മ്മു​​​ടെ കേ​​​ര​​​ളം’ ത​​​യാ​​​റാ​​​കു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ലും സു​​​ര​​​ക്ഷി​​​ത​​​മാ​​​യും ഏ​​​ക​​​ജാ​​​ല​​​ക​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ആ​​​പ്പി​​​ന്‍റെ ല​​​ക്ഷ്യം. ആ​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​കാ​​​ശ​​​നം 24ന് ​​​നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ജ​​​ന​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ മു​​​ത​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം, ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ, പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ, ഫീ​​​സു​​​ക​​​ൾ, അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ 150-ല​​​ധി​​​കം സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​കും.

ഐ​​​ടി വ​​​കു​​​പ്പി​​​നു​​​വേ​​​ണ്ടി കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി, സി-​​​ഡി​​​റ്റു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് ആ​​​പ്പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ആ​​​പ്പി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​കാ​​​ശ​​​ന​​​ത്തി​​​ന് ശേ​​​ഷം ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലേ ​​​സ്റ്റോ​​​റി​​​ലും, ആ​​​പ്പി​​​ൾ സ്റ്റോ​​​റി​​​ലും ആ​​​പ്പ് ല​​​ഭി​​​ക്കും.

Kerala

കാ​സ​ർ​ഗോ​ഡ് കേ​ര​ള​ത്തി​ന്‍റെ സോ​ളാ​ര്‍ ഹ​ബ് ആ​യി മാ​റും: പി​ണ​റാ​യി വി​ജ​യ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് കേ​ര​ള​ത്തി​ന്‍റെ സോ​ളാ​ര്‍ ഹ​ബ് ആ​യി മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചീ​മേ​നി, പെ​ര്‍​ദാ​ല എ​സ്റ്റേ​റ്റു​ക​ളി​ലെ സോ​ളാ​ര്‍ വൈ​ദ്യു​ത നി​ല​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നി​ല​വി​ൽ‌ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ പൈ​വ​ളി​ഗെ​യി​ലും അ​മ്പ​ല​ത്ത​റ​യി​ലും ക​രി​ന്ത​ള​ത്തും സോ​ളാ​ര്‍ പാ​ര്‍​ക്കു​ക​ളു​ണ്ട്. ചീ​മേ​നി​യി​ലും പെ​ർ​ദാ​ല​യും കൂ​ടി സൗ​രോ​ർ​ജ വൈ​ദ്യു​ത നി​ല​യം വ​രു​ന്ന​തോ​ടെ കാ​സ​ർ​ഗോ​ഡ് കേ​ര​ള​ത്തി​ന്‍റെ സോ​ളാ​ര്‍ ഹ​ബ് ആ​യി മാ​റു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

എ​സ്റ്റേ​റ്റു​ക​ളി​ല്‍ ബാ​റ്റ​റി സ്റ്റോ​റേ​ജോ​ടു​കൂ​ടി​യ 110 മെ​ഗാ​വാ​ട്ട് സോ​ളാ​ര്‍ നി​ല​യം സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ചീ​മേ​നി എ​സ്റ്റേ​റ്റി​ല്‍ 80 മെ​ഗാ​വാ​ട്ട് നി​ല​യ​വും പെ​ര്‍​ദാ​ല എ​സ്റ്റേ​റ്റി​ല്‍ 30 മെ​ഗാ​വാ​ട്ട് നി​ല​യ​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നാ​ല് മു​ത​ല്‍ എ​ട്ട് മ​ണി​ക്കൂ​ര്‍ വ​രെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ വ​ട​ക്ക​ന്‍ മ​ല​ബാ​റി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ഊ​ര്‍​ജം പ​ക​രു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മീൻ പരാമർശം: തന്‍റെ അനുഭവമാണ്, വിവാദമാക്കേണ്ട കാര്യമില്ലെന്ന് സി. ദിവാകരൻ

തിരുവനന്തപുരം: പിണറായി വിജയന്‍റെ മത്സ്യ വിഭവത്തെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് സി. ദിവാകരൻ. തന്‍റെ അനുഭവമാണെന്നും ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ആഹാരരീതി അദ്ദേഹത്തിനും അറിയാം, അദ്ദേഹത്തിന്‍റെ രീതി തനിക്കും അറിയാം. അത് ഇത്ര വിവാദം ആക്കേണ്ട കാര്യമില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയന്‍റെ മത്സ്യപ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി. ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.

പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്‍റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്‍റെ വിവാദ പ്രസ്താവന. ആനത്തലവട്ടം വി.എസ്. പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്‍റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

Kerala

പിണറായി വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്, സന്തോഷത്തോടെയാണ് പോയത്: ആനത്തലവട്ടം ആനന്ദന്‍റെ മകൻ

തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന്‍റെ ആരോപണത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദന്‍റെ മകൻ ജീവ ആനന്ദൻ. പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ ഫേസ്ബുക്കിൽ കുറിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്‍റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ പറഞ്ഞു.

നേരത്തെ സി. ദിവാകരൻ പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്‍റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയിരുന്നു. ആനത്തലവട്ടം ആനന്ദൻ വി.എസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്‍റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

പിണറായി വിജയന്‍റെ മത്സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ട് എന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്. 

Kerala

'എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല': സി. ദിവാകരന്‍റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി. ദിവാകരന്‍റെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു.

സി. ദിവാകരന്‍റെ പ്രതികരണം ഓർമക്കുറവ് കൊണ്ടായിരിക്കാം. പുസ്തകം ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു.

പിണറായി വിജയന്‍റെ മത്സ്യപ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി. ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.

പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്‍റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്‍റെ വിവാദ പ്രസ്താവന. ആനത്തലവട്ടം വി.എസ്. പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്‍റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

Kerala

'പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്; എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനം ചർച്ചയാകേണ്ടതില്ല'

കൊച്ചി: എസ്‌എൻഡിപി - എൻഎസ്‌എസ്‌ ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്‌എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി യോഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂവെന്നും അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സമുദായ സ്ഥാനാർഥി വേണമെന്ന ആവശ്യം എസ്‌എൻഡിപി ഉന്നയിക്കില്ല. തന്‍റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്‌എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Kerala

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

കോഴിക്കോട്: ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്‍റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍. സ്വകാര്യ മേഖലയില്‍ വന്‍ തുകയാണ് ഇതിന് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രികള്‍ മാറിയാല്‍ ചെലവില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു.

പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരില്‍നിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിര്‍ദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു അവയവമാറ്റ ആശുപത്രിയോ ഗവേഷണ കേന്ദ്രമോ ഇല്ലാത്തതിനാല്‍ അതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ചേവായൂരില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്ഥാപിക്കുന്നത്.

വലിയ ചികിത്സാ ചെലവ് വരുന്ന അവയവ മാറ്റത്തിന് ആശുപത്രി യാഥാര്‍ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാകും. അവയവമാറ്റം കഴിഞ്ഞ രോഗികള്‍ക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശാസ്ത്ര, ഗവേഷണ, ചികിത്സാ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്. ചികിത്സയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സാധാരണക്കാരെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നേറുന്നത്.

ആര്‍ദ്രം മിഷന്‍ നടപ്പാക്കിയതോടെ കേരളത്തിലെ താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 12 ആശുപത്രികളില്‍ മാത്രമായിരുന്ന ഡയാലിസിസ് സൗകര്യം ഇപ്പോൾ 125 കേന്ദ്രങ്ങളിലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എംപി, മേയര്‍ ഒ. സദാശിവന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.കെ. രമ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി.വിശ്വനാഥന്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.ജി.സജിത്ത് കുമാര്‍, ഡിഎംഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം സി.കെ ഷാജി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്പെഷല്‍ ഓഫീസര്‍ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala

തോ​റ്റു​ക​ഴി​യു​മ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ടം​വ​ഴി ഓ​ടും: പ്ര​തി​പ​ക്ഷ നേ​താ​വ്

തിരുവനന്തപുരം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് 100ല​ധി​കം സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നും തോ​റ്റു​ക​ഴി​യു​മ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ടം​വ​ഴി ഓ​ടു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

വി​ക​സ​ന​മ​ല്ലാ​തെ മ​റ്റൊ​ന്നും യു​ഡി​എ​ഫ് പ​റ​ഞ്ഞി​ട്ടി​ല്ല. പു​തു​യു​ഗ യാ​ത്ര എ​ന്നു പ​റ​ഞ്ഞാ​ല്‍, കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചും പു​തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്യു​ന്ന ഒ​ന്നാ​ണ്. 30 ദി​വ​സം ക​ഴി​യു​മ്പോ​ള്‍ അ​ത് എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ഗോ​വി​ന്ദ​ന് ഇ​പ്പോ​ൾ മ​റ​വി​രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ​ത​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സി​നെ പ​ഠി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം വ​രേ​ണ്ട. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വോ​ട്ട് വാ​ങ്ങി ജ​യി​ച്ച ച​രി​ത്ര​മാ​ണ് ഗോ​വി​ന്ദ​നു​ള്ള​ത്. നാ​ല് പ​തി​റ്റാ​ണ്ടോ​ളം ഇ​തേ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച സി​പി​എം, ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി നി​ല​പാ​ട് മാ​റ്റു​ക​യാ​ണ്.

പ​ഴ​യ ബ​ന്ധ​ങ്ങ​ളെ​ല്ലാം സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്നു​കൊ​ണ്ടാ​ണ് ഗോ​വി​ന്ദ​ൻ ഇ​പ്പോ​ൾ യു​ഡി​എ​ഫി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.​ഞ​ങ്ങ​ള്‍ 100 സീ​റ്റി​ല​ധി​കം ജ​യി​ക്കു​മെ​ന്ന് പ​റ​യു​മ്പോ​ള്‍ അ​ത് എം.​വി. ഗോ​വി​ന്ദ​നെ പോ​ലെ ഉ​ള്ള​വ​ര്‍​ക്ക് അം​ഗീ​ക​രി​ക്കാ​ന്‍ പ​റ്റു​മോ?.

മാ​ഷി​ന് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞ​പ്പോ​ലെ ഒ​രു 110 ആ​ക്കാം. ഞാ​ന്‍ ഒ​രു ട്രോ​ളി​ല്‍ ക​ണ്ടു, 100 അ​ല്ല 110 ആ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഞ​ങ്ങ​ളെ ക​ളി​യാ​ക്കി. 110 ത​ന്നെ ആ​യി​രി​ക്കും, അ​തു​പ​ക്ഷേ തോ​റ്റു​ക​ഴി​യു​മ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ടം​വ​ഴി ഓ​ടു​ന്ന സ്പീ​ഡ് ആ​യി​രി​ക്കും.

തി​രു​വ​ല്ല ബ​ലാ​ത്സം​ഗം, ഇ​ത് ബീ​ഹാ​റാ​ണോ, കേ​ര​ള​മ​ല്ലേ. മു​ഖ്യ​മ​ന്ത്രി​യ്ക്ക് നാ​ണ​മു​ണ്ടോ. ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ​ക്കൊ​ക്കെ സു​ഖ​വാ​സം ഒ​രു​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ക്രി​മി​ന​ലു​ക​ൾ അ​ഴി​ഞ്ഞാ​ടു​ന്നു. ജ​യി​ലി​ൽ ഉ​ൾ​പ്പെ​ടെ ക്രി​മി​ന​ലു​ക​ൾ​ക്ക് സു​ഖ​വാ​സ​മാ​ണ്. ടെ​ക്നോ​ള​ജി​യി​ൽ മാ​റ്റ​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു. അ​ത് ശ​രി​യാ​ണ്, ഗൂ​ഗി​ൾ പേ​യി​ലാ​ണ് ഇ​പ്പോ​ൾ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

Kerala

പോറ്റിയെ കയറ്റിയത് യുഡിഎഫ്: മുഖ്യമന്ത്രി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ നാ​യ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റ്റി​യ​തും അ​തീ​വ സു​ര​ക്ഷ​യു​ള്ള ന​മ്പ​ര്‍ 10 ജ​ന്‍പ​ഥി​ല്‍ എ​ത്തി​ച്ച​തും അ​ട​ക്ക​മു​ള്ള യാ​ഥാ​ര്‍ഥ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​രാ​ന്‍ യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി ന​യി​ക്കു​ന്ന എ​ല്‍ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള വി​ഷ​യം ഉ​യ​ര്‍ത്തി നി​യ​മ​സ​ഭ സ്തം​ഭി​പ്പി​ച്ച പ്ര​തി​പ​ക്ഷം ഇ​തു ച​ര്‍ച്ച ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണ്. പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച​തു​ള്‍പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​യി​ല്‍ ഉ​യ​ര്‍ന്നു​വ​രു​മെ​ന്ന ഭ​യം യു​ഡി​എ​ഫി​നു​ണ്ട്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് പോ​റ്റി ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്.

കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​ന്ന​ത​നാ​യ അ​ഖി​ലേ​ന്ത്യാ നേ​താ​വ് 2004ല്‍ ​ദേ​വ​സ്വം​മ​ന്ത്രി​യാ​യി​രു​മ്പോ​ഴാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍പോ​റ്റി ആ​ദ്യം ശ​ബ​രി​മ​ല​യി​ല്‍ ക​യ​റി ക​ളി​ക​ള്‍ തു​ട​ങ്ങി​യ​ത്. കോ​ണ്‍ഗ്ര​സ് നേ​താ​വ് പ്ര​സി​ഡ​ന്‍റാ​യ ദേ​വ​സ്വം ബോ​ര്‍ഡാ​ണ് ഇ​തി​നൊ​ക്കെ അ​വ​സ​രം ഒ​രു​ക്കിക്കൊ​ടു​ത്ത​ത്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പു​റ​ത്തു വ​രാ​തി​രി​ക്കാ​നാ​ണ് ന​യ​പ്ര​ഖ്യാ​പ​ന ച​ര്‍ച്ച​യി​ല്‍ നി​ന്നും പ്ര​തി​പ​ക്ഷം ഒ​ളി​ച്ചോ​ടി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

ഇ​പ്പോ​ള്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തിത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണ് കോ​ണ്‍ഗ്ര​സെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ശ​ബ​ര​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ബി​ജെ​പി​യാ​ണ്. കോ​ണ്‍ഗ്ര​സും അ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നു.

കോ​ണ്‍ഗ്ര​സി​ന് ഹൈ​ക്കോ​ട​തി​യേ​ക്കാ​ള്‍ ബി​ജെ​പി​യെ​യാ​ണോ വി​ശ്വാ​സം എ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ ആ​രോ​പി​ച്ചു.
വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍മാ​ന്‍ കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി, മ​ന്ത്രി വീ​ണാ ജോ​ര്‍ജ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ.കെ. ശൈ​ല​ജ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജോ​സ് കെ. ​മാ​ണി ന​യി​ക്കു​ന്ന ജാ​ഥ ഇ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം കോ​ട്ട​യ​ത്തേ​ക്കു പ്ര​വേ​ശി​ക്കും. 14ന് ​എ​റ​ണാ​കു​ള​ത്താ​ണ് സ​മാ​പ​നം. കെ.​കെ. ശൈ​ല​ജ, പി.​കെ.​ ബി​ജു , പി.​പി. സു​നീ​ര്‍ എം​പി, സാ​ബു ജോ​ര്‍ജ്, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ഡോ. ​വ​ര്‍ഗീ​സ് ജോ​ര്‍ജ്, മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, കെ.ജി. അ​ജി​ത്ത് , ഫ്രാ​ന്‍സി​സ് തോ​മ​സ്, എം.​എ. ല​ത്തീ​ഫ്, ബി​നോ​യ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ജാ​ഥാം​ഗ​ങ്ങ​ള്‍.

Kerala

‘ഇ​എം​എ​സ് സ്മൃ​തി’ ആ​ധു​നി​ക കേ​ര​ളച​രി​ത്ര​ത്തി​ന് നേ​രേ പി​ടി​ച്ച ക​ണ്ണാ​ടി: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ മ്യൂ​​​സി​​​യ​​​ത്തി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​എം​​​എ​​​സ് സ്മൃ​​​തി, ആ​​​ധു​​​നി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ന് നേ​​​രേ പി​​​ടി​​​ച്ച ക​​​ണ്ണാ​​​ടി​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

വ്യാ​​​ജ ച​​​രി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഇ​​​ക്കാ​​​ല​​​ത്ത് യ​​​ഥാ​​​ർ​​​ഥ ച​​​രി​​​ത്ര​​​ത്തെ വ​​​സ്തു​​​നി​​​ഷ്ഠ​​​മാ​​​യി പ​​​ഠി​​​ക്കാ​​​ൻ ഇ​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ സ​​​ഹാ​​​യി​​​ക്കും. കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ജി. ​​​കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ മ്യൂ​​​സി​​​യ​​​ത്തി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള ഇ​​​എം​​​എ​​​സ് സ്മൃ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ഇ​​​എം​​​എ​​​സി​​​ന്‍റെ സ്മ​​​ര​​​ണ​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നും, പു​​​തി​​​യ ത​​​ല​​​മു​​​റ​​​യ്ക്ക് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യാ​​​ണ് ഇ​​​എം​​​എ​​​സ് സ്മൃ​​​തി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ എ.എ​​​ൻ. ഷം​​​സീ​​​ർ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

എഐ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ച ഹൈ​​​ടെ​​​ക്ക് മ്യൂ​​​സി​​​യം നി​​​യ​​​മ​​​സ​​​ഭ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കും അ​​​ക്കാ​​​ദ​​​മി​​​ക് താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന​​​താ​​​ണെ​​​ന്ന് സ്പീ​​​ക്ക​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

ഇ​ല​ക്‌​ഷ​ൻ വ​രു​ന്പോ​ൾ പ​ല ആ​പ്പീ​സു​ക​ളും തു​റ​ക്കും: ​ശ്രീ​ധ​ര​നെ ട്രോ​ളി മു​ഖ്യ​മ​ന്ത്രി

തൃ​​​ശൂ​​​ർ: മെ​​​ട്രോ​​​മാ​​​ൻ ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സി​​​നെ ട്രോ​​​ളി മു​​​ഖ്യ​​​മ​​​ന്ത്രി. ഇ​​​ല​​​ക്‌​​​ഷ​​​ൻ ആ​​​കു​​​ന്പോ​​​ൾ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ സ്വ​​​ന്ത​​​മാ​​​യി ഓ​​​രോ ഓ​​​ഫീ​​​സു​​​ക​​​ൾ തു​​​റ​​​ക്കും. ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ പ​​​ര​​​സ്യ​​​നീ​​​ക്കം എ​​​ടു​​​ത്ത​​​യാ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം. ഇ​​​ല​​​ക്‌​​​ഷ​​​ൻ വ​​​രു​​​ന്പോ​​​ൾ പ​​​ല ആ​​​പ്പീ​​​സു​​​ക​​​ളും തു​​​റ​​​ക്കും.

ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​വു​​​മെ​​​ന്നു​​​പ​​​റ​​​ഞ്ഞ് മ​​​റ്റൊ​​​രാ​​​പ്പീ​​​സ് ഇ​​​ദ്ദേ​​​ഹം മു​​​ന്പ് തു​​​ട​​​ങ്ങി​​​യി​​​രു​​​ന്ന​​​ല്ലോ. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ അ​​​തി​​​വേ​​​ഗ റെ​​​യി​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് സ​​​ർ​​​ക്കാ​​​ർ മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ എ​​​ന്ന സ​​​ങ്ക​​​ല്പ​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ വ​​​ള​​​രെ ദൂ​​​രം മു​​​ന്നോ​​​ട്ടു​​​ പോ​​​യ​​​താ​​​ണ്. എ​​​ന്നാ​​​ൽ,, കേ​​​ര​​​ള​​​ജ​​​ന​​​ത ഇ​​​ത്ര വേ​​​ഗ​​​ത്തി​​​ൽ യാ​​​ത്ര​​​ചെ​​​യ്താ​​​ൽ മ​​​തി​​​യെ​​​ന്നു കേ​​​ന്ദ്രം തീ​​​രു​​​മാ​​​നി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കാ​​​നു​​​ള്ള ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സാ​​​ണ് സ​​​ർ​​​ക്കാ​​​ർ കെ-​​​റെ​​​യി​​​ലി​​​ലൂ​​​ടെ വി​​​ഭാ​​​വ​​​നം​​​ ചെ​​​യ്ത​​​ത്. കേ​​​ന്ദ്രാ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ റെ​​​യി​​​ൽ​​​വേ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. അ​​​നു​​​വാ​​​ദ​​​ത്തി​​​നു​​​വേ​​​ണ്ടി കു​​​റെ കാ​​​ത്തി​​​രു​​​ന്നു. അ​​​വ​​​സാ​​​നം കേ​​​ന്ദ്രം പ​​​റ​​​യു​​​ന്പോ​​​ൾ തു​​​ട​​​ങ്ങാ​​​മെ​​​ന്ന സ​​​മീ​​​പ​​​നം സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പറഞ്ഞു.

 

Kerala

എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് തു​ട​ക്കം; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

തൃ​ശൂ​ര്‍: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി. ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

കേ​ന്ദ്രം കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ജാ​ഥ ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രം കേ​ര​ള​ത്തോ​ട് അ​തീ​വ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ബ​ജ​റ്റി​ല്‍ ചി​ല്ല​റ ആ​ശ്വാ​സം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെങ്കിലും അ​തു​ണ്ടാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചേ​ല​ക്ക​ര മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. 13ന് ​ജാ​ഥ സ​മാ​പി​ക്കും.

Kerala

പ്ര​തി​പ​ക്ഷ​ നി​ല​പാ​ട് കേ​ന്ദ്ര​ അ​വ​ഗ​ണ​ന​യ്ക്ക് പ്രോ​ത്സാ​ഹ​ന​മേ​കു​ന്നു: പി​ണ​റാ​യി വി​ജ​യ​ന്‍

കു​​​മ്പ​​​ള (കാ​​​സ​​​ര്‍​ഗോ​​​ഡ്): കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കു പ്രോ​​​ത്സാ​​​ഹ​​​ന​​​മേ​​​കു​​​ന്ന​​​താ​​​ണ് ഇ​​​വി​​​ടു​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. എ​​​ല്‍​ഡി​​​എ​​​ഫ് വ​​​ട​​​ക്ക​​​ന്‍ മേ​​​ഖ​​​ല വി​​​ക​​​സ​​​ന​​​മു​​​ന്നേ​​​റ്റ​​​ജാ​​​ഥ കു​​​മ്പ​​​ള​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ന​​​മ്മു​​​ടെ അ​​​യ​​​ല്‍​സം​​​സ്ഥാ​​​ന​​​മാ​​​യ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലും കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ല്‍ അ​​​തി​​​വേ​​​ഗ റെ​​​യി​​​ല്‍​പാ​​​ത​​​അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തു ന​​​ല്ല കാ​​​ര്യ​​​മാ​​​ണ്. പ​​​ക്ഷേ എ​​​ന്താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​യോ​​​ഗ്യ​​​ത? അ​​​തേ​​​ക്കു​​​റി​​​ച്ച് നാം ​​​ബോ​​​ധ​​​വാ​​​ന്മാ​​​രേ​​​ക​​​ണ്ട​​​തു​​​ണ്ട്.

പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ള്‍ വ​​​രു​​​മ്പോ​​​ള്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ രാ​​ഷ്‌​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട​​​ല്ല കേ​​​ര​​​ള​​​ത്തി​​​ല്‍ ചി​​​ല​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും നാ​​​ടി​​​ന്‍റെ പൊ​​​തു​​​ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഒ​​​രു​​​മി​​​ച്ച് ശ​​​ബ്ദ​​​മു​​​യ​​​ര്‍​ത്തും. എ​​​ന്നാ​​​ല്‍, എ​​​ല്ലാ പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും എ​​​തി​​​ര്‍​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളാ​​​യ കോ​​​ണ്‍​ഗ്ര​​​സും മു​​​സ്‌​​​ലിം​​​ലീ​​​ഗും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു കേ​​​ര​​​ള​​​ത്തെ ദ്രോ​​​ഹി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ കാ​​​ണു​​​ന്നതെന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു.

ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജാ​​​ഥാ ക്യാ​​​പ്റ്റ​​​ന്‍ എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍, എം.​​​വി. ജ​​​യ​​​രാ​​​ജ​​​ന്‍, ജാ​​​ഥാ മാ​​​നേ​​​ജ​​​ര്‍ പി. ​​​സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ര്‍ എം​​​പി, സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​എ​​​സ്. സ​​​ലീ​​​ഖ, മാ​​​ത്യു കു​​​ന്ന​​​പ്പ​​​ള്ളി, പി.​​​പി. ദി​​​വാ​​​ക​​​ര​​​ന്‍, പി.​​​എം. സു​​​രേ​​​ഷ്ബാ​​​ബു, മ​​​ന​​​യ​​​ത്ത് ച​​​ന്ദ്ര​​​ന്‍, കാ​​​സിം ഇ​​​രി​​​ക്കൂ​​​ര്‍, ബാ​​​ബു ഗോ​​​പി​​​നാ​​​ഥ്, വ​​​ട​​​ക്കോ​​​ട് മോ​​​നി​​​ച്ച​​​ന്‍, എ.​​​ജെ. ജോ​​​സ​​​ഫ്, നൈ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. എ​​​ല്‍​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​ണ്‍​വീ​​​ന​​​ര്‍ കെ.​​​പി. സ​​​തീ​​​ഷ്ച​​​ന്ദ്ര​​​ന്‍ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.
ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​നു പെ​​​രി​​​യാ​​​ട്ട​​​ടു​​​ക്ക​​​ത്തും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു കാ​​​ഞ്ഞ​​​ങ്ങാ​​​ട് കോ​​​ട്ട​​​ച്ചേ​​​രി​​​യി​​​ലും വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു കാ​​​ലി​​​ക്ക​​​ട​​​വി​​​ലും സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കും. തു​​​ട​​​ര്‍​ന്ന് ജാ​​​ഥ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കും. ജാ​​​ഥ 16നു ​​​പാ​​​ല​​​ക്കാ​​​ട് ത​​​രൂ​​​രി​​​ല്‍ സ​​​മാ​​​പി​​​ക്കും

Kerala

അ​തി​വേ​ഗ പാ​ത; മെ​ട്രോ​മാ​നെ​തി​രെ ഒ​ളി​യ​മ്പു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​നെ​തി​രെ ഒ​ളി​യ​മ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌.അ​തി​വേ​ഗ പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ എ​ന്തോ വ​രാ​ൻ പോ​കു​ന്നു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ച​വ​ർ​ക്ക് ഇ​പ്പോ​ൾ മ​റു​പ​ടി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്. എ​യിം​സി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി​യോ​ട​ട​ക്കം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടും കേ​ന്ദ്രം മു​ഖം തി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ പ്ര​തി​പ​ക്ഷം ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന നി​ല​പാ​ട് കോ​ൺ​ഗ്ര​സും, ലീ​ഗും സ്വീ​ക​രി​ച്ചു. ഇ​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​സ​ര​മാ​യി ക​ണ്ടു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ടി​ന്‍റെ പൊ​തു​വാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു​മി​ച്ചു നി​ൽ​ക്കും.

എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ​യ​ല്ല. ഇ​ത് കേ​ന്ദ്ര​ത്തി​ന് അ​റി​യാം. ബ​ജ​റ്റ് അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Kerala

കേ​ന്ദ്ര ധ​ന​മ​ന്ത്രി കേ​ര​ള​ത്തെ മ​റ​ന്നു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ൽ കേ​ര​ളം ഉ​ണ്ടെ​ന്ന് ത​ന്നെ കേ​ന്ദ്ര ധ​ന​മ​ന്ത്രി മ​റ​ന്നു. ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് യാ​തൊ​രു പ​രി​ഗ​ണ​ന​യും കി​ട്ടി​യി​ല്ല. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി​മാ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​നം ദീ​ർ​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സ്, റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യു​ള്ള ഏ​ഴ് അ​തി​വേ​ഗ ഇ​ട​നാ​ഴി​ക​ൾ, വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജ് എ​ന്നി​വ​യെ​ല്ലാം ത​ഴ​യ​പ്പെ​ട്ടു. ഫി​നാ​ൻ​സ് ക​മ്മീ​ഷ​ൻ വി​ഹി​തം ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ചു.

41 ശ​ത​മാ​നം വി​ഹി​ത​മെ​ന്ന നി​ല​വി​ലെ സ്ഥി​തി തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ബ​ജ​റ്റ് കോ​ർ​പ​റേ​റ്റു​ക​ളെ കൊ​ഴു​പ്പി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​രെ കൂ​ടു​ത​ൽ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന​തി​നു​മു​ള്ള ന​യ​രേ​ഖ​യാ​ണ്.

കേ​ന്ദ്ര വി​ഹി​ത​മാ​യ ഡി​വി​സി​ബി​ൾ പൂ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ​ത് ന​ൽ​കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല റ​വ​ന്യൂ ഡെ​ഫി​സി​റ്റ് ഗ്രാ​ന്‍റു​ക​ൾ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം വ​ഴി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ധാ​തു​സ​മ്പ​ത്ത് കൈ​ക്ക​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്.

എ​ന്നാ​ൽ കേ​ന്ദ്ര ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് ഖ​ന​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന ന​യ​മാ​ണ്. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ പോ​ലും റ​ദ്ദാ​ക്കി​ക്കൊ​ണ്ട് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കി സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നാ​ണ് കേ​ന്ദ്ര നീ​ക്കം.

വി​ഴി​ഞ്ഞം, ച​വ​റ, കൊ​ച്ചി എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് പൊ​തു​മേ​ഖ​ല​യി​ൽ ഒ​രു ധാ​തു ഇ​ട​നാ​ഴി സ്ഥാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​യി സ്വ​കാ​ര്യ കു​ത്ത​ക​ൾ​ക്ക് ധാ​തു​സ​മ്പ​ത്ത് വി​ട്ടു​കൊ​ടു​ക്കു​ന്ന കേ​ന്ദ്ര നീ​ക്കം അ​പ​ക​ട​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ന​യി​ക്കും. എം.​വി. ഗോ​വി​ന്ദ​ൻ ക്യാ​പ്ട​നാ​കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ മു​ന്നേ​റ്റ ജാ​ഥ 16ന് ​പാ​ല​ക്കാ​ട് ത​രൂ​രി​ൽ സ​മാ​പി​ക്കും.

ഇ​ന്നും നാ​ളെ​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ ബി​നോ​യ്‌ വി​ശ്വ​വും, മ​ധ്യ​മേ​ഖ​ല ജാ​ഥ ജോ​സ് കെ. ​മാ​ണി​യും ന​യി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യെ കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക്‌ മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രി​ക്കും എ​ൽ​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം.

 

Kerala

സു​ര​ക്ഷി​ത വി​ദേ​ശ കു​ടി​യേ​റ്റ​ത്തി​ന് നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​ര​​​ക്ഷി​​​ത വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നു നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യി​​​ലെ ച​​​ര്‍​ച്ച​​​ക​​​ളി​​​ല്‍ ഉ​​​യ​​​ര്‍​ന്ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്ക് മ​​​റു​​​പ​​​ടി ന​​​ല്‍​കി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

സ​​​ജീ​​​വ​​​മാ​​​യ ച​​​ര്‍​ച്ച​​​ക​​​ളും വി​​​ല​​​പ്പെ​​​ട്ട നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍​ന്ന​​​ത്. സു​​​ര​​​ക്ഷി​​​ത കു​​​ടി​​​യേ​​​റ്റ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രാ​​​ണ്.

നോ​​​ര്‍​ക്ക കെ​​​യ​​​ര്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍ തി​​​രി​​​കെ​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ളേ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളേ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Kerala

പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ഹൈ​പ​വ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ കാ​​​​ര്യ​​​​ങ്ങ​​​​ൾ ഗൗ​​​​ര​​​​വ​​​​പൂ​​​​ർ​​​​വം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഹൈ​​​​പ​​​​വ​​​​ർ ക​​​​മ്മി​​​​റ്റി​​​​ക്ക് രൂ​​​​പം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി, സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി എ​​​​ന്നി​​​​വ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഹൈ​​​​പ​​​​വ​​​​ർ ക​​​​മ്മി​​​റ്റി മാ​​​​സ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന് സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ അ​​​​വ​​​​ലോ​​​​ക​​​​നം ചെ​​​​യ്യും. അ​​​​ഞ്ചാ​​​​മ​​​​ത് ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യു​​​​ടെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​വാ​​​​സി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

ഓ​​​​സ്ട്രി​​​​യ​​​​യി​​​​ലും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും ഭാ​​​​ഷാ പ്രാ​​​​വീ​​​​ണ്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള A1, A2, B1, B2 മോ​​​​ഡ്യൂ​​​​ളി​​​​ന്‍റെ വ്യാ​​​​ജ സ​​​​ർ​​​​ട്ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ, വ്യാ​​​​ജ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് എ​​​​ന്നി​​​​വ വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് ഗൗ​​​​ര​​​​വ​​​​മു​​​​ള്ള പ്ര​​​​ശ്‌​​​​ന​​​​മാ​​​​ണ്. 2024ൽ ​​​​മാ​​​​ത്രം ഈ ​​​​ഗ​​​​ണ​​​​ത്തി​​​​ൽ 1300 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു. ഇ​​​​തി​​​​നെ​​​​തി​​​​രേ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തും. ഇ​​​​തി​​​​നു പു​​​​റ​​​​മെ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പു​​​​തു​​​​താ​​​​യി സ്ഥാ​​​​പി​​​​ക്കു​​​​ന്ന നോ​​​​ർ​​​​ക്ക പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ. നോ​​​​ർ​​​​ക്ക പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ഏ​​​​തു പ്ര​​​​വാ​​​​സി​​​​ക്കും നേ​​​​രി​​​​ട്ട് എ​​​​ഫ്‌​​​​ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യി​​​​ൽ പ്ര​​​​വാ​​​​സി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ക്കാ​​​​നാ​​​​യി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

നോ​​​​ർ​​​​ക്ക വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ക്‌​​​​സ് ഒ​​​​ഫീ​​​​ഷ്യോ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും. തി​​​​രി​​​​കെവ​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. നോ​​​​ർ​​​​ക്ക കെ​​​​യ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഇ​​​​ക്കാ​​​​ര്യം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​മോ എ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ജ​​​​ർ​​​​മ​​​​നു പു​​​​റ​​​​മേ കൂ​​​​ടു​​​​ത​​​​ൽ വി​​​​ദേ​​​​ശഭാ​​​​ഷ​​​​ക​​​​ൾ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ നോ​​​​ർ​​​​ക്ക ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ലാം​​​​ഗ്വേ​​​​ജ​​​​സ് വ​​​​ഴി തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത്, വാ​​​​ർ​​​​ഡ് ത​​​​ല​​​​ത്തി​​​​ൽ ഡ​​​​യ​​​​സ്‌​​​​പോ​​​​റ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​വാ​​​​സി മി​​​​ഷ​​​​ൻ മു​​​​ഖേ​​​​ന ന​​​​ട​​​​പ്പാ​​​​ക്കും. മി​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം അ​​​​ടു​​​​ത്ത​​​​മാ​​​​സം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. തി​​​​രി​​​​ച്ചു​​​​വ​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം, സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​യാ​​​​സ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം പ്ര​​​​വാ​​​​സി മി​​​​ഷ​​​​ന് കീ​​​​ഴി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ഷ്‌ട്ര​​​​ങ്ങ​​​​ളി​​​​ലെ സാ​​​​ഹി​​​​ത്യന​​​​ഗ​​​​രി പ​​​​ദ​​​​വി കി​​​​ട്ടി​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ൽ ഈ ​​​​പ​​​​ദ​​​​വി ല​​​​ഭി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ടു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് സാം​​​​സ്‌​​​​കാ​​​​രി​​​​ക ഇ​​​​ട​​​​നാ​​​​ഴി എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി പ​​​​രി​​​​ശ്ര​​​​മം ന​​​​ട​​​​ത്തും. പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​നാ​​​​യി ഷെ​​​​ർ​​​​പ്പ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്‌​​​​ഫോം ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
വി​​​​ദേ​​​​ശ​​​​ത്ത് പ​​​​ഠ​​​​ന​​​​ത്തി​​​​നു പോ​​​​കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് ന​​​​ൽ​​​​കാ​​​​ൻ സ്റ്റു​​​​ഡ​​​​ന്‍റ് മൈ​​​​ഗ്രേ​​​​ഷ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലും ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചു. ഇ​​​​തൊ​​​​ക്കെ​​​​യും പ്ര​​​​വാ​​​​സി​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. പ്ര​​​​വാ​​​​സി സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. മൂ​​​​ന്നു ത​​​​വ​​​​ണ എ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് നി​​​​യ​​​​മ​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​ന്ന​​​​ത് തു​​​​ട​​​​രും.

പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് സം​​​​സ്ഥാ​​​​നം മു​​​​ഖ്യ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ. പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ന​​​​വ​​​​കേ​​​​ര​​​​ള പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. അ​​​​കം കേ​​​​ര​​​​ള​​​​ത്തി​​​​നൊ​​​​പ്പം പു​​​​റം കേ​​​​ര​​​​ള​​​​വും ചേ​​​​രു​​​​മ്പോ​​​​ഴാ​​​​ണ് ന​​​​വ​​​​കേ​​​​ര​​​​ളം രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​കു​​​​ക​​​​യെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ വ്യ​​​​വ​​​​സാ​​​​യ സൗ​​​​ഹൃ​​​​ദ അ​​​​ന്ത​​​​രീ​​​​ക്ഷം ലോ​​​​കം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​ൻ പ്ര​​​​വാ​​​​സി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യി​​​​ൽ 125 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള 500ൽ​​​​പ്പ​​​​രം പ്ര​​​​വാ​​​​സി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. 12 പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

Kerala

ഇൻഫാം കര്‍ഷകരെ ഒന്നിപ്പിച്ച പ്രസ്ഥാനം: മുഖ്യമന്ത്രി

പൊ​​​ടി​​​മ​​​റ്റം (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി): ക​​​ഴി​​​ഞ്ഞ കാ​​​ല്‍ നൂ​​​റ്റാ​​​ണ്ടു​​​കാ​​​ലം മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​യും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ​​​യും ക​​​ര്‍ഷ​​​കജീ​​​വി​​​ത​​​ത്തി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​വ​​​രു​​​ന്ന പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് ഇ​​​ന്‍ഫാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ഇ​​​ന്‍ഫാം ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ര്‍ഷ​​​ക​​​രെ ഒ​​​ന്നി​​​പ്പിച്ചു നി​​​ര്‍ത്താ​​​ന്‍ ഇ​​​ന്‍ഫാ​​​മി​​​നു സാ​​​ധി​​​ച്ചു.

സ​​​ര്‍ക്കാ​​​രി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​ന്‍ഫാം ന​​​ല്‍കു​​​ന്ന നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ കാ​​​ര്‍ഷി​​​ക ന​​​യരൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ലി​​​യ പ​​​ങ്കു വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. കാ​​​ര്‍ഷി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടോ ക​​​ര്‍ഷ​​​ക​​​രെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടോ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ഇ​​​ന്‍ഫാ​​​മി​​​നെ​​​പ്പോ​​​ലു​​​ള്ള പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​മ്പോ​​​ള്‍ അ​​​ത് അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ജാ​​​തി​​​മ​​​ത ചി​​​ന്ത​​​ക​​​ള്‍ക്ക​​​തീ​​​ത​​​മാ​​​യി ക​​​ര്‍ഷ​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ ജീ​​​വി​​​തം സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​ന്‍ഫാം മു​​​ന്നോ​​​ട്ടു​​​ വ​​​ച്ചി​​​ട്ടു​​​ള്ള ആ​​​ദ​​​ര്‍ശം.

പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ കാ​​​ര്‍ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണ​​​ന​​​ത്തി​​​നും മൂ​​​ല്യ​​​വ​​​ര്‍ധ​​​ന​​​യ്ക്കും സ​​​ഹാ​​​യി​​​ക്കു​​​ന്ന പു​​​തി​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​ല്ലാ അ​​​ര്‍ഥ​​​ത്തി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഒ​​​ന്നാ​​​ണ്.

പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​യി​​​ല്‍ വ​​​ലി​​​യ മാ​​​റ്റം ഇ​​​പ്പോ​​​ള്‍ത​​​ന്നെ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു. ഇ​​​ന്‍ഫാ​​​മി​​​ന്‍റെ പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​​​കൂ​​​ടി വ​​​രു​​​മ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പ​​​ച്ച​​​ക്ക​​​റി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യും. ന​​​മ്മു​​​ടെ നാ​​​ട് പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട​​​പ്പോ​​​ഴൊ​​​ക്കെ ഇ​​​ന്‍ഫാം മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തി.​

കോ​​​വി​​​ഡ്, ദു​​​രി​​​താ​​​ശ്വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്‍ഫാം ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ര്‍ത്ത​​​നം വ​​​ലു​​​താ​​​ണ്. മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യും വി​​​ക​​​സ​​​ന​​​വും കൈ​​​കോ​​​ര്‍ക്കു​​​ന്ന ന​​​വ​​​കേ​​​ര​​​ള നി​​​ര്‍മാ​​​ണ​​​ത്തി​​​ല്‍ ഇ​​​ന്‍ഫാ​​​മി​​​നെ​​​പ്പോ​​​ലു​​​ള്ള ക​​​ര്‍ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സേ​​​വ​​​നം വ​​​ലു​​​താ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​ന്‍ഫാം ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഇ​​​ന്‍ഫാം സം​​​ഘ​​​ട​​​നാം​​​ഗ​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ചു ചേ​​​ര്‍ത്ത് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച പ​​​ച്ച​​​പ്പൊ​​​ലി​​​മ എ​​​ന്ന പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി രേ​​​ഖ​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​ർ​​വ​​ഹി​​ച്ചു.

Kerala

ലോകകേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച അഞ്ചു ലോക കേരള സഭാസമ്മേളനങ്ങൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നുവെന്ന് കോൺഗ്രസ്‌ നേതാവ് ചെറിയാൻ ഫിലിപ്പ്.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ഏതാനും പേർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിലുള്ള വിശ്വാസതകർച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം.

പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണ്. പ്രവാസികളുടെ പുനരധിവാസ പദ്ധതി, ക്ഷേമ പെൻഷൻ, ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ് .

ലോക കേരളസഭ സിപിഎമ്മിന് തെരഞ്ഞെടുപ്പുകളിൽ പണപ്പിരിവ് നടത്താനുള്ള ഒരു കറവപ്പശു മാത്രമാണ്. വിദേശങ്ങളിലെ ധനാഢ്യന്മാർക്കും സിപിഎം ഘടകങ്ങളുടെ മേധാവികൾക്കുമാണ് ലോക കേരളസഭയിൽ മുൻതൂക്കം.

ലോക കേരളസഭ പ്രവാസി മലയാളി സമൂഹത്തിന്‍റെ പരിച്ഛേദമോ പ്രതിനിധിസഭയോ അല്ല. എല്ലാ ലോക കേരളസഭയിലും കോട്ടും സൂട്ടും ധരിച്ച് എത്തുന്ന ചില സ്ഥിരം മുഖങ്ങൾ പിൻവാതിൽ വഴി പ്രവേശിച്ച പ്രാഞ്ചിയേട്ടന്മാരാണെന്നും അദ്ദേഹം പരിഹസിച്ചു.

Kerala

ന​വ​കേ​ര​ളത്തിനായി ഒ​പ്പം നി​ൽ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജ്ഞാ​​​ന സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യി​​​ലൂ​​​ന്നി​​​യ ന​​​വ​​​കേ​​​ര​​​ളം രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ എ​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ​​​വും പ്ര​​​വാ​​​സി സ​​​മൂ​​​ഹം കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ അ​​​ഞ്ചാം പ​​​തി​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. മാ​​​റു​​​ന്ന ലോ​​​കാ​​​വ​​​സ്ഥ​​​യ്ക്ക​​​നു​​​സ​​​രി​​​ച്ച് ന​​​വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ര​​​ളം പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ടു​​​പോ​​​കും.

എ​​​ല്ലാ​​​വ​​​ർ​​​ക്കും വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ സ്വാ​​​ദ് അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​കു​​​ന്നു വി​​​ക​​​സ​​​ന കാ​​​ഴ്ച​​​പ്പാ​​​ടാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​ത്. ഡ​​​ൽ​​​ഹി-​​​മീ​​​റ​​​റ്റ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ‘റാ​​​പ്പി​​​ഡ് റെ​​​യി​​​ൽ ട്രാ​​​ൻ​​​സി​​​റ്റ് സി​​​സ്റ്റം’ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യും പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നോ​​​ർ​​​ക്ക വ​​​ഴി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന നോ​​​ർ​​​ക്ക കെ​​​യ​​​ർ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തോ​​​ളം പ്ര​​​വാ​​​സി​​​ക​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ പ്ര​​​വാ​​​സി ഭ​​​ദ്ര​​​ത പ​​​ദ്ധ​​​തി വ​​​ഴി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ്പീ​​​ക്ക​​​ർ എ.എ​​​ൻ. ഷം​​​സീ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ൻ, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, കെ.എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, എ.കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ജി.ആ​​​ർ. അ​​​നി​​​ൽ, ഒ.ആ​​​ർ. കേ​​​ളു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, ആ​​​ർ. ബി​​​ന്ദു, എം.ബി. രാ​​​ജേ​​​ഷ്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ. ​​​ജ​​​യ​​​തി​​​ല​​​ക്, നോ​​​ർ​​​ക്ക റൂ​​​ട്സ് സെ​​​ക്ര​​​ട്ട​​​റി ടി.വി. അ​​​നു​​​പ​​​മ, പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​ക​​​ളാ​​​യ എം.എ. യൂ​​​സ​​​ഫ​​​ലി, ര​​​വി പി​​​ള്ള, മ​​​റ്റ് പ്ര​​​മു​​​ഖ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​ക​​​ൾ, മ​​​റ്റ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് ത​ട​സ​മു​ണ്ടാ​യ​ത് നി​ർ​ഭാ​ഗ്യ​ക​രം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് ത​ട​സ​മു​ണ്ടാ​യ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ദീ​ർ​ഘ​ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ചാ​മ​ത് ലോ​ക​കേ​ര​ള സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് നാ​ലു മ​ണി​ക്കൂ​ർ​ക്കൊ​ണ്ട് കാ​സ​ർ​ഗോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ൽ കൊ​ച്ചി​യി​ലു​മെ​ത്താ​ൻ ക​ഴി​യ​ണം. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത്ത​ര​മൊ​രു കാ​ര്യ​ത്തി​നു ത​ട​സ​മു​ണ്ടാ​യി. അ​തി​വേ​ഗ റെ​യി​ൽ​പാ​താ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ങ്കി​ൽ റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി വേ​ണം.

അ​വ​ർ അ​നു​മ​തി ത​ന്നി​ല്ല. സം​സ്‌​ഥാ​ന സ​ർ​ക്കാ​ർ അ​തി​നാ​യി നി​ര​ന്തരം പ​രി​ശ്ര​മി​ച്ചു. അ​പ്പോ​ഴാ​ണ് അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്കു​ള്ള റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​നു കൊ​ടു​ത്തെ​ന്നും അ​വ​ർ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഇ. ​ശ്രീ​ധ​ര​ൻ പ​റ​ഞ്ഞ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യാ​നാ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യെ കാ​ണാ​ൻ കേ​ര​ള​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​തി​നി​ധി​പോ​യി. പ​ദ്ധ​തി നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് റെ​യി​ൽ​വേ മ​ന്ത്രി​യെ ക​ണ്ട​പ്പോ​ഴും അ​നു​കൂ​ല​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

മ​ല​യാ​ള ഭാ​ഷാ ബി​ൽ: ക​ർ​ണാ​ട​ക​യു​ടെ ആ​ശ​ങ്ക അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ മ​​​ല​​​യാ​​​ളം നി​​​ർ​​​ബ​​​ന്ധി​​​ത ഒ​​​ന്നാം ഭാ​​​ഷ​​​യാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ആ​​​ശ​​​ങ്ക അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​ക്ക് അ​​​യ​​​ച്ച മ​​​റു​​​പ​​​ടി ക​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഭാ​​​ഷാ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന യാ​​​തൊ​​​രു വ്യ​​​വ​​​സ്ഥ​​​യും നി​​​യ​​​മ​​​ത്തി​​​ലി​​​ല്ല.

ക​​​ന്ന​​​ഡ മീ​​​ഡി​​​യം സ്കൂ​​​ളു​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ളം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല. മ​​​ല​​​യാ​​​ളം ഒ​​​ന്നാം ഭാ​​​ഷ​​​യാ​​​ക്കു​​​മെ​​​ന്ന് നി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും മാ​​​തൃ​​​ഭാ​​​ഷ മ​​​ല​​​യാ​​​ള​​​മ​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ ​​​ഭാ​​​ഷ​​​യോ​​​ടൊ​​​പ്പം മ​​​ല​​​യാ​​​ളം പ​​​ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ൽ​​​കും. ദേ​​​ശീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ഷ്ട​​​മു​​​ള്ള ഭാ​​​ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നോ വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നോ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്താം ക്ലാ​​​സി​​​ലും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ലും മ​​​ല​​​യാ​​​ളം പ​​​രീ​​​ക്ഷ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.​​

കേ​​​ര​​​ള​​​വും ക​​​ർ​​​ണാ​​​ട​​​ക​​​വും ത​​​മ്മി​​​ലു​​​ള്ള സാം​​​സ്കാ​​​രി​​​ക ബ​​​ന്ധ​​​വും സ​​​ഹ​​​ക​​​ര​​​ണ ഫെ​​​ഡ​​​റ​​​ലി​​​സ​​​വും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചാ​​​ണ് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

തെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന് ആശങ്കയില്ല

തിരുവനന്തപുരം: തെ​ര​ഞ്ഞെ​ടു​പ്പി​നെ കു​റി​ച്ചോ​ർ​ത്ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​രാ​ശ​ങ്ക​യു​മി​ല്ല. ഇ​ത് ക​പ​ട ആ​ത്മ​വി​ശ്വാ​സ​മ​ല്ല. നി​റ​ഞ്ഞ ആ​ത്മ​വി​ശ്വാ​സം ത​ന്നെ​യാ​ണ്.

കാ​ര​ണം എ​ൽ​ഡി​എ​ഫ് ജ​ന​പ​ക്ഷ​ത്താ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളെ അ​റി​യാം. ത​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ളെ​യും അ​റി​യാം. അ​തു​കൊ​ണ്ട് പ്ര​തി​പ​ക്ഷം എ​ന്തു പു​ക​മ​റ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല.

മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​ത് 100 സീ​റ്റ് നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണ്. എ​ന്നാ​ൽ ’അ​തു​ക്കും മേ​ലെ’ സീ​റ്റു​ക​ൾ നേ​ടി എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ഡി​എ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശം ത​ന്നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഡി​എ അ​വ​കാ​ശ​മ​ല്ലെ​ന്ന നി​ല​പാ​ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡി​എ സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ള്ള​തു ത​ന്നെ​യാ​ണ്. പ​ക്ഷേ അ​തൊ​രു സ്റ്റാ​റ്റ്യൂ​ട്ട​റി അ​വ​കാ​ശ​മാ​ക്കി മാ​റ്റി​യാ​ലു​ള്ള സ്ഥി​തി എ​ന്താ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​നും അ​റി​യാ​മ​ല്ലോ എ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്മേ​ൽ നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സാ​ധാ​ര​ണ നി​ല​യി​ൽ സ​ർ​ക്കാ​ർ ഡി​എ ന​ൽ​കാ​റു​ണ്ട്. അ​തു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പൊ​തു നി​ല​പാ​ട് ഡി​എ കൊ​ടു​ക്കു​ക എ​ന്ന​താ​ണ്. അ​ക്കാ​ര്യ​ത്തി​ൽ സ​മ​യ​ക്ര​മ​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നേ​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം പ​ങ്കാ​ളി​ക​ളാ​കു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​ക്ക​ൾ അ​ട​ക്കം പ​ങ്കെ​ടു​ക്ക​രു​തെ​ന്ന നി​ല​പാ​ടും കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചു. അ​ടു​ത്ത മാ​സം 12 നു ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ലും കേ​ര​ള​ത്തി​ൽ യോ​ജി​ച്ചു​ള്ള പ്ര​ക്ഷോ​ഭം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ്വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​ൻ​ടി​യു​സി​യെ​യും എ​സ്ടി​യു​വി​നെ​യും വി​ല​ക്കി. ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള താ​ൽ​പ​ര്യം ബി​ജെ​പി​യെ സു​ഖി​പ്പി​ക്ക​ലാ​ണ്. പ​ല​കാ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​യോ​ട് കാ​ണി​ച്ച മൃ​ദു​സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും ഇ​ത് കേ​ര​ള​ത്തി​നാ​കെ അ​പ​മാ​ന​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ എ​ല്ലാ​കാ​ല​ത്തും ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത് എ​ൽ​ഡി​എ​ഫാ​ണ്. വ​ർ​ഗീ​യ​ത​യെ എ​തി​ർ​ത്താ​ൽ അ​ത് ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തി​ന് എ​തി​രാ​കു​മോ എ​ന്ന് ഇ​ട​തു​പ​ക്ഷം ചി​ന്തി​ക്കാ​റി​ല്ല. ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യ്ക്കെ​തി​രാ​യി എ​ൽ​ഡി​എ​ഫ് ഇ​ത്ത​ര​ത്തി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് ആ ​സ​മൂ​ഹ​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ പ​ട​ർ​ത്തു​ക​യാ​ണ് യു​ഡി​എ​ഫ്. നി​ല​നി​ൽ​പി​നു വേ​ണ്ടി പ്ര​തി​പ​ക്ഷം എ​ന്തും ആ​യു​ധ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ഇ​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക​ളും ത​ല​പൊ​ക്കി​യി​ട്ടി​ല്ല. ഒ​രു വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടി​ല്ല. വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ കേ​ര​ള​ത്തി​ലി​ല്ലാ​ത്ത​തു കൊ​ണ്ട​ല്ല ഇ​ത്. അ​വ​രെ ചാ​രി ആ​രും നി​ൽ​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് അ​തി​നു കാ​ര​ണം. അ​വ​രി​ൽ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന് സം​ര​ക്ഷ​ണ​മി​ല്ല. ആ​രാ​യാ​ലും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യാ​ൽ അ​തി​നെ​തി​രേ ക​ർ​ക്ക​ശ​മാ​യ സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു പോ​രു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ​യാ​ണ് വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ല്ലാ​ത്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം എ​ന്തോ വ​ലി​യ തെ​റ്റു ചെ​യ്തു എ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തു​ള്ള ഏ​ത് കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ടാ​ത്ത​ത്. ആ​ദ്യം വി​ട്ടു​നി​ന്ന​വ​ർ പോ​ലും പി​ന്നീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യെ​ന്നും ഇ​ക്കാ​ര്യം സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക​റി​യി​ല്ലേ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

ഒ​രി​ക്ക​ലും ഇ​വി​ടെ ന​ട​പ്പി​ലാ​കി​ല്ല എ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യാ​ണ് ഈ ​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​വി​ശ്വാ​സ​നീ​യ​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നാ​യി. ഇ​ക്കാ​ര്യ​ങ്ങ​ളും ഭാ​വി​യെ കു​റി​ച്ചു​ള്ള രൂ​പ​രേ​ഖ​യും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കും. ജ​ന​ങ്ങ​ളെ വ്യാ​മോ​ഹി​പ്പി​ക്കു​ക എ​ന്ന അ​ജ​ൻ​ഡ എ​ൽ​ഡി​എ​ഫി​നി​ല്ല. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം മു​ന്നി​ൽ കാ​ണു​ന്ന​ത് മ​ഹാ​ന്ധ​കാ​രം നി​റ​ഞ്ഞ ഭാ​വി​യാ​ണ്. അ​തി​നാ​ൽ ഒ​രു ത​രം രാ​ഷ്ടീ​യ നി​സ​ഹാ​യ​ത​യി​ലാ​ണ് പ്ര​തി​പ​ക്ഷം. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ സ​ർ​ക്കാ​രി​നെ​തി​രാ​യി നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.

വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ൽ സ​ർ​ക്കാ​ർ ഒ​ര​ടി പോ​ലും പി​ന്നോ​ട്ടു വ​യ്ക്കി​ല്ല. അ​തി​നെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കൊ​ട്ട​യി​ൽ എ​റി​യ​പ്പെ​ടു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Kerala

ക്യാ​പ്റ്റ​ൻ 3.0; 14 ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലും പി​ണ​റാ​യി നേ​രി​ട്ടെ​ത്തും

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ള്‍​ക്കും പ്ര​രം​ഭ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്കു​മാ​യു​ള്ള സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ടു പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പി​ണ​റാ​യി പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​ത്.

കോ​ഴി​ക്കോ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തു ക​ഴി​ഞ്ഞു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ യോ​ഗം ചേ​രും.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ങ്ങ​ളി​ലും നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​ര്‍ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന​ത്.

Kerala

ദു​രി​താ​ശ്വാ​സ സ​ഹാ​യം കേ​ന്ദ്രം ത​ട​ഞ്ഞു: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ഹാ​​​​മാ​​​​രി​​​​യും പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളും നേ​​​​രി​​​​ട്ട സ​​​​ന്ദ​​​​ർ​​​​ഭ​​​​ത്തി​​​​ൽ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​നി​​​​രു​​​​ന്ന ദു​​​​രി​​​​താ​​​​ശ്വാ​​​​സ സ​​​​ഹാ​​​​യം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​ടി​​​​വാ​​​​ശി മൂ​​​​ലം ന​​​​ഷ്ട​​​​മാ​​​​യെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ചി​​​​ല രാ​​​​ജ്യ​​​​ത്തി​​​​ലെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​നു സ​​​​ഹാ​​​​യം ന​​​​ൽ​​​​കാനാ​​​​യി മു​​​​ന്നോ​​​​ട്ടു വ​​​​ന്നി​​​​രു​​​​ന്നു. പ​​​​ക്ഷേ കേ​​​​ന്ദ്ര​​​​ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ത്ത​​​​രം സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലാ​​​​യെ​​​​ന്നു ക​​​​ർ​​​​ക്ക​​​​ശ നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​വ കേ​​​​ര​​​​ള​​​​ത്തി​​​​നു ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽനി​​​​ന്ന് 2016 മു​​​​ത​​​​ൽ 2021 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 5715.92 കോ​​​​ടി രൂ​​​​പ​​​​യും ര​​​​ണ്ടാം ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 2569.15 കോ​​​​ടി രൂ​​​​പ​​​​യും ചി​​​​കി​​​​ത്സാ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി.

ക​​​​ഴി​​​​ഞ്ഞ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ഉ​​​​ത്ത​​​​ര​​​​വാ​​​​യി​​​​ട്ടും ന​​​​ൽ​​​​കാ​​​​തി​​​​രു​​​​ന്ന 36.40 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന ശേ​​​​ഷ​​​​മാ​​​​ണു കൊ​​​​ടു​​​​ത്തു​​​​തീ​​​​ർ​​​​ത്ത​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റേ​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യ സ​​​​മ​​​​രം


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​ടെ പേ​​​​രി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​രം ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കെ​​​​തിരേ​​​​യാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്ഐ​​​​ടി​​​​യെ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും കോ​​​​ട​​​​തി​​​​യാ​​​​ണ്.

നി​​​​യ​​​​മ​​​​സ​​​​ഭ ക​​​​വാ​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷം ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​രം ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്ക് എ​​​​തി​​​​രാ​​​​യ സ​​​​മ​​​​ര​​​​മാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Up