Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പശ്ചാത്തലത്തിലാണ് വിമർശനം. ഇന്ത്യയിൽ മുസ്ലിംകൾ സുരക്ഷിതരെന്ന് കാന്തപുരം പറയുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് അത് അംഗീകരിക്കുന്നില്ലെന്നും ശോഭ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയെ മടിയിൽ ഇരുത്തിയാണ് പ്രതിപക്ഷ നേതാവിത് പറയുന്നത്. മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് നേതൃത്വം നൽകാനാണ് താത്പര്യമെന്നും, എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.
ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ശ്രമം നടക്കുന്നതായി അറിയാമായിരുന്നു. ഇക്കാര്യത്തില്‍ ഒരു വര്‍ഷം മുന്‍പ് പിന്തുണ ആവശ്യപ്പെട്ട് ബാറുടമകള്‍ സമീപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സമയം നീട്ടി നല്കുന്നതില് പ്രതിപക്ഷത്തിന് ഒരു റോളുമില്ല. അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിന്റെ അഭിപ്രായം ബാര്‍ ഉടമകളല്ല സര്‍ക്കാരിനോട് പറയേണ്ടത്. പക്ഷെ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ലായിരുന്നുവെന്നും സതീശൻ അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫ് കണ്‍വീനറോ നേതാക്കളോ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മന്ത്രിസഭയില്‍ വയ്ക്കാതെ, ആരുമായും ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എക്സൈസ് മന്ത്രി ഈ വിഷയം പ്രതിപക്ഷത്തെ ഒരാളുമായും ചര്‍ച്ച നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഒരു ഫോണ്‍ കോളിലൂടെയോ നിയമസഭയില്‍ നേരിട്ടോ എക്സൈസ് മന്ത്രി സംസാരിച്ചിട്ടില്ലെന്നും വി.ഡി.സതീശൻ അറിയിച്ചു.
സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കില്‍ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ ബാര്‍ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവനയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ. സംസ്ഥാന സർക്കാരിനെ രാജീവിയൻ സർക്കാരെന്നാണ് അയ്യർ വിശേഷിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ ഭരണം നടത്തുന്നു. പഞ്ചായത്ത് രാജ് ആക്ട് കേരളം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.
കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്. നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. താൻ ധരിക്കുന്നത് വേഷ്ടിയാണ്. അതിന് കോൺഗ്രസിന്റെ നിറം ആണെന്നും, കോൺഗ്രസുകാരനെന്ന നിലയിൽ യുഡിഎഫ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നതായും മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു.
എന്നാൽ പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും. വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദേശിക്കില്ല. ധാരാളം മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ട്. താൻ ഒരു ഉറച്ച കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിനെ അഭിനവ സർദാർ വല്ലഭായ് പട്ടേൽ ആക്കാൻ ശ്രമിക്കുന്നവരുടെ തലച്ചോർ പരിശോധിക്കണം. രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്താനില്ല. പക്ഷേ കഴിവുള്ളവരെയും അർഹരെയും തിരിച്ചറിയണമെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
Kerala
ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഭിന്നശേഷി സംവരണ വിഷയം ഉള്‍പ്പെടെ അധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഭിന്നശേഷി സംവരണ വിഷയത്തില്‍ എന്‍എസ്എസ് സുപ്രീം കോടതിയില്‍നിന്നും ഉത്തരവ് സമ്പാദിച്ചു. ഏതെങ്കിലും പൊതുവായ വിഷയത്തില്‍ ഒരുവിധിയുണ്ടായാല്‍ ആ വിധി അതേ പ്രശ്നമുള്ള എല്ലാവര്ക്കും ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഈ വിധി നിലനില്‍ക്കേ അഡ്വേക്കേറ്റ് ജനറലിന്റെയും നിയമ പണ്ഡിതരുടെയും ഉപദേശം വാങ്ങി കോടതിയില്‍ സത്യവാംഗ്മൂലം നല്കി കാര്യങ്ങള്‍ മനപൂര്‍വം വൈകിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സതീശന് കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് അധ്യാപകനിയമനം നടത്താതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു നിയമ തടസവുമില്ലാതെ ഈ അധ്യാപക നിയമനങ്ങള്‍ നടത്തുമെന്ന് ഉറപ്പു നല്‍കുന്നതായും സതീശന് കൂട്ടിച്ചേര്‍ത്തു. ഡിഎ അവകാശമല്ലെന്നു പറഞ്ഞ് കോടതിയില്‍ പോയ സര്‍ക്കാര്‍ ഇനി നാളെ എട്ടുമണിക്കൂര്‍ ജോലി അവകാശമല്ലന്നും പറഞ്ഞ് കോടതിയില്‍ പോകുമോ എന്നും സതീശൻ പരിഹസിച്ചു. അനാവശ്യമായ യോഗ്യതാ പരീക്ഷകള്‍ നടത്തി മനപൂര്‍വമായി അധ്യാപകരെ ദ്രോഹിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.
അടുത്തകാലത്തുണ്ടായ ചില ഉത്തരവുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. എയ്ഡഡ് വിദ്യഭ്യാസ മേഖലയോട് സര്‍ക്കാരിനു ശത്രുതാ മനോഭാവമാണുള്ളത്. കേരളത്തിലെ വിദ്യാഭ്യസ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയും വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയേയും എയ്ഡഡ് മേഖലയേയും രണ്ടായി കാണുന്ന സമീപനം യുഡിഎഫിനില്ല. എയ്ഡഡ് സ്കൂളുകള്‍ക്ക് എംഎല്‍എ ഫണ്ട് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി.
കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തി. സഭയുടെ ഹൃദയത്തിലാണ് അധ്യാപകരുടെ കരുതലെന്ന് മാര്‍ തോമസ് തറയിൽ പറഞ്ഞു.
നീതിക്കുവേണ്ടിയാണ് അധ്യാപകര്‍ പ്രതികരിച്ചതെന്നും കത്തോലിക്ക വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗൂഡശ്രമം നടക്കുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സര്‍ക്കാരിന്റെ ഏറ്റവും വലിയ അഭ്യൂദയകാംഷികളാണ് എയ്ഡഡ് മാനേജ്മെന്റ്. വിവിധ ഉത്തരവുകളിലൂടെ എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്റണി അറയ്ക്കല്‍ അവാര്‍ഡു പ്രഖ്യാപനം നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. സ്കറിയ കന്യാകോണില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍, ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ഷൈനി കുര്യാക്കോസ്, ചങ്ങനാശേരി അതിരുപത പ്രസിഡന്റ് ഈശോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ജി.ബിജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചങ്ങനാശേരി അതിരൂപത കോര്‍പററ്റ് മാനേജര്‍ ഫാ. ജബി ആന്റണി മൂലയില്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ റോബിന് മാത്യു നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നിന്നും എസ്ബി കോളജിലേക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയും നടന്നു. റാലി കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. റാലിയിലും സമ്മേളനത്തിലും കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് അതേ സ്ഥാനത്ത് തുടരുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
വർഗീയതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയും തന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത പറഞ്ഞ മന്ത്രി യുഡിഎഫിലാണെങ്കിൽ 24 മണിക്കൂർ പോലും ആ സ്ഥാനത്തുണ്ടാവില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ മുതലക്കുളം മൈതാനത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സജി ചെറിയാന്റെ മലപ്പുറം പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പച്ചയ്ക്ക് വർഗീയത പറയുന്നവരെ പൊന്നാട അണിയിക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി തങ്ങൾ വർഗീയത പറയില്ലെന്നും തുടർ ഭരണം വേണ്ടെന്ന് സാംസ്കാരിക കേരളം പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖലയെ വീണ്ടെടുക്കാനായി യുഡിഎഫ് നിയോഗിച്ച ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കമ്മീഷന് പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോഗ്യകേരളം എന്ന ലക്ഷ്യത്തിലൂന്നി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പ്രഖ്യാപനങ്ങളില്‍ ചികിത്സാ ചെലവ് കുറയ്ക്കല്‍, വണ്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം, ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും ഷീ ആശുപത്രികളും എല്ലാ ജില്ലകളിലും സ്പെഷാലിറ്റി, മള്‍ട്ടി സ്പെഷാലിറ്റി ചികിത്സാ സൗകര്യം, ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും പ്രത്യേക പരിചരണം, എല്ലാ പഞ്ചായത്തുകളിലും അടിയന്തര ചികിത്സ സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍, പരിശോധനയും മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ അവകാശം തുടങ്ങിയ പദ്ധതികളാണുള്ളത്.
ഹെല്‍ത്ത് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തിറക്കാനായി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ മുന്നണി ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു കമ്മീഷനെ നിയോഗിച്ചതെന്നും ഹെല്‍ത്ത് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭാവി കേരളത്തിന് ഒരു വിജ്ഞാന സമ്പത്തായിരിക്കുമെന്നതില്‍ സംശയമില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
Kerala
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമുഖ അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കോട്ടയം ജില്ലയിലെത്തുന്നു. രണ്ടു സംഘടനകളുടെയും യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഭിന്നശേഷി സംവരണ വിഷയത്തില്‍ എന്തു പ്രഖ്യാപനം നടത്തുമെന്ന ആകാംക്ഷയിലാണ് അധ്യാപക സമൂഹം.
ഇടതുപക്ഷ അധ്യാപക സംഘടനയിലെ പ്രമുഖ സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള അധ്യാപക റാലിയെ തുടര്‍ന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു മുഖ്യമന്ത്രി പിണറായി വിജയന് കോട്ടയത്ത് എത്തുന്നത്. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ചങ്ങനാശേരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയെ തുടര്‍ന്നുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സമ്മേളനത്തില്‍ ഭിന്നശേഷി സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. അതേസമയം വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേക്കുറിച്ചും പ്രതിപക്ഷ നേതാവും പ്രഖ്യാപനം നടത്താനാണ് സാധ്യത.
ഇന്നും നാളെയുമായി ചങ്ങനാശേരിയിലാണു കാത്തിലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം. നാളെ രാവിലെ ചങ്ങനാശേരിയില്‍ അധ്യാപകരുടെ അവകാശ സംരക്ഷണ റാലി നടക്കും. തുടര്‍ന്നു ചേരുന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തുന്നത്.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ്ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേയുള്ള പ്രതിഷേധം ടീച്ചേഴ്സ് ഗില്‍ഡ് സമ്മേളനത്തിൽ ചര്‍ച്ച ചെയ്യും.
കോട്ടയത്ത് നടക്കുന്ന കെഎസ്ടിഎയുടെ 35-ാം സംസ്ഥാന സമ്മേളനത്തിനാണ് മഖ്യമന്ത്രി എത്തുന്നത്. 16നു വൈകുന്നേരം തിരുനക്കര മൈതാനത്തെ പൊതുസമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നാളെ പ്രതിനിധി സമ്മേളനം പരകാല പ്രഭാകരനും സാംസ്കാരിക സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടിയും സെമിനാര്‍ മന്ത്രി കെ.എന്‍. ബാലഗോപാലുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭിന്നശേഷി വിഷയത്തിൽ ടീച്ചേഴ്സ് ഗില്‍ഡിന്റെ നിലപാടുകൾക്കൊപ്പമായിരുന്നു കെഎസ്ടിഎ എന്നതും ശ്രദ്ധേയമാണ്.
ഭിന്നശേഷി പ്രശ്നം മനഃപൂര്‍വം വഷളാക്കിയത് സര്‍ക്കാരാണെന്ന നിലപാടിലാണു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയമനുവദിച്ച് കേസ് മാറ്റിവച്ചത് സിംഗിള്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി മാത്രമായാണ്. സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്‍എസ്എസിനു നല്കിയ സുപ്രീംകോടതി ഉത്തരവ് ബാധകമായതിനാല്‍ മറ്റ് കോര്‍പറേറ്റ് മാനേജ്മെന്റുകളുടെ സ്കൂളുകളില്‍ അധ്യാപക നിയമനാംഗീകാരം നല്കാന് യാതൊരുതടസവും ഇപ്പോഴില്ല. പകല്‍ പോലെ വ്യക്തമായ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി തന്ത്രപൂര്‍വം മറച്ചുവയ്ക്കുകയാണെന്നും മറിച്ചുള്ള രീതിയില്‍ നിയമസഭയില്‍ ഉള്‍പ്പെടെ പ്രസ്താവന നടത്തുകയാണെന്നും ടീച്ചേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നു.
ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ എല്ലാവിധത്തിലും സഹകരിച്ചിട്ടുള്ള കോര്‍പറേറ്റ് സ്കൂള്‍ മാനേജ്മെന്റ് ഏജന്‍സികളും ബന്ധപ്പെട്ട എല്ലാ അധ്യാപകരും, സര്‍ക്കാരിനൊപ്പം നിന്നില്ല എന്ന മന്ത്രിയുടെ കണ്ടെത്തല്‍ വിരോധാഭാസമാണ്. നിലവില്‍ ശമ്പളം ലഭിക്കാത്ത 22,000 വരുന്ന അധ്യാപരിലാരും കോടതിയില്‍ ഒരു വാദവും ഉയര്‍ത്തിയിട്ടില്ല. ശമ്പളം ലഭിക്കുന്ന അധ്യാപകര്‍ ഹർജിക്കാരും ഭിന്നശേഷിക്കാര്‍ എതിർകക്ഷികളുമായ ഒരു കേസില്‍ ശമ്പളം ലഭിക്കാത്ത 22,000 അധ്യാപകരുടെ വിഷയം അനാവശ്യമായി വലിച്ചിട്ട സര്‍ക്കാര്‍ അധ്യാപക സമൂഹത്തോട് മാപ്പ് പറഞ്ഞു തിരുത്തണമെന്നും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.
Kerala
കൊച്ചി: ദേശീയ പണിമുടക്കിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടന്ന യുഡിഎഫ് ജാഥയെ വിമര്‍ശിച്ച് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. യുഡിഎഫ് ജാഥ തൊഴിലാളികളെ അവഹേളിക്കുന്നതാണെന്ന് എളമരം കരീം പറഞ്ഞു.
എല്‍എഡിഎഫിന്റെ മേഖല ജാഥ മാറ്റി വച്ചതു പോലെ യുഡിഎഫിന്റെ ജാഥയും മാറ്റിവയ്ക്കണമായിരുന്നുവെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് മാനിക്കാതെ യുഡിഎഫ് ഇന്ന് ജാഥ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഐഎന്‍ടിയുസി വിഭാഗത്തില്‍ പെട്ടവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്താകെ ലക്ഷക്കണിന് തൊഴിലാളികള്‍ ജീവന് മരണ സമരം നടത്തുമ്പോള്‍ അതിനോടുള്ള ബഹുമാന സൂചകമായെങ്കിലും ഇന്ന് യുഡിഎഫിന്റെ ജാഥ മാറ്റി വയ്ക്കേണ്ടതായിരുന്നുവെന്ന് എളമരം കരീം വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരത്തെ നിശ്ചയിച്ച ജാഥ ഇന്നും ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് അത് മാറ്റിവച്ചു. ഈ പണിമുടക്ക് ഒരു താക്കീതാണെന്നും സമരങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: വടകരയിലെ സ്വീകരണ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി.
വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഷാഫി പറമ്പിൽ നീരസം പ്രകടിപ്പിച്ചത്. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.
ജാഥ ക്യാപ്റ്റൻ വി.ഡി. സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യതവഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.
തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു.
പിന്നീട് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി "പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ' വെന്നും കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി.വി. അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചതെന്നും പ്രസ്താവന ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
അതേസമയം വർഗീയതയുമായി ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത ആര് പറഞ്ഞാലും അതിനെ എതിർക്കുമെന്നും മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും സതീശൻ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവച്ചിട്ടാണ് അടുത്ത മാസം കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കണ്ണൂരിലെ പുതുയുഗ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും സമാധാനാന്തരീക്ഷം തകർന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളം പഴയ ബിഹാറായി മാറുകയാണോയെന്ന് ചോദിച്ച വി.ഡി. സതീശൻ തിരുവല്ലയിലെ സ്പാ പീഡനക്കേസിലും പ്രതികരിച്ചു. ഇത്തരം ക്രൂരകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും അദ്ദേഹം ആരാഞ്ഞു.
മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നും ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കൈയടക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ലീഗിനെതിരെ പറയുന്നത് ആർക്കെതിരെയെന്നത് സാമാന്യബുദ്ധികൊണ്ട് മനസിലാകുമെന്നും സതീശൻ വ്യക്തമാക്കി.
ലീഗ് നിലനിൽക്കേണ്ടത് മതേതര വിശ്വാസികളുടെ ആവശ്യമാണെന്നും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു ഡിഎഫിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
കാസര്‍ഗോഡ്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ഇന്നു കാസര്‍ഗോഡ് കുമ്പളയില്‍ തുടക്കമാകും.
വൈകുന്നേരം നാലിന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ഷിബു ബേബി ജോണ്‍, പി.എം.എ. സലാം അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. രാത്രി ഏഴിനു കാസര്‍ഗോഡ് ജാഥയ്ക്ക് സ്വീകരണം നല്‍കും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സാന്നിധ്യമേയില്ലാത്ത ബജറ്റ് ചർച്ചയിൽ നിറഞ്ഞു നിന്നതു രാഷ്ട്രീയമായിരുന്നു.
പത്തു വർഷത്തെ ഇടതുഭരണത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃഗുണങ്ങളുമെല്ലാം പറഞ്ഞുള്ള വാഴത്തുപാട്ടു പ്രസംഗങ്ങൾക്കിടയിലും പൊതുശത്രു ആരെന്നു പ്രസംഗങ്ങളിലൂടെ അവർ വ്യക്തമാക്കിക്കൊണ്ടിരുന്നു.
ഭരണപക്ഷത്തിന്റെ ആക്രമണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നേരെയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുടെ നിരയും ഭരണപക്ഷത്തു നിന്നു പ്രസംഗിച്ച എല്ലാവരും ’സതീശൻ വധ’ത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. അടുത്ത ബജറ്റ് തങ്ങൾ അവതരിപ്പിക്കുമെന്ന സതീശന്റെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുമെന്ന് മുരളി പെരുനെല്ലി പറഞ്ഞു. പ്രതിപക്ഷത്തിന്റെ മനോനില തകിടം മറിഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ലെന്നും മുരളി പറഞ്ഞു. നിയമസഭയ്ക്കുള്ളിൽ അക്രമത്തിനു സതീശൻ പ്രേരിപ്പിച്ചു എന്നായിരുന്നു ആന്റണി ജോണ്‍ കണ്ടുപിടിച്ച കുറ്റം. അടുത്ത അഞ്ചു വർഷം കൂടി ഇപ്പോഴത്തെ പ്രതിപക്ഷത്തിനു പാരഡി പാട്ടും പാടി തെരുവിലൂടെ നടക്കാമെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എൻ. ബാലഗോപാലാകട്ടെ സുദീർഘമായ മറുപടി പ്രസംഗത്തിൽ ബജറ്റിനേക്കുറിച്ചു കുറച്ചു മാത്രമേ സംസാരിച്ചുള്ളു. കേരളത്തിലെ ഇടതുപക്ഷത്തിന് ഇടതുസ്വഭാവം നഷ്ടപ്പെട്ടു എന്നു പ്രതിപക്ഷ നേതാവ് നിരന്തരമായി പറഞ്ഞു നടക്കുന്നതിലാണ് ബാലഗോപാലിനു വിഷമം. സമൂഹത്തിലെ ദുർബലരായ എല്ലാ വിഭാഗത്തിന്റെയും ക്ഷേമത്തിനായി ഇത്രയധികം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച തങ്ങൾ ഇടതുപക്ഷമല്ലെങ്കിൽ പിന്നെ ആരാണ് ഇടതുപക്ഷം എന്നാണു ബാലഗോപാലിന്റെ ചോദ്യം.
മൂന്നു ദിവസത്തെ ബജറ്റ് ചർച്ചയിൽ പ്രതിപക്ഷം ഒരു മിനിറ്റ് പോലും പങ്കെടുത്തില്ല. പ്രതിപക്ഷം വിട്ടു നിന്നതിനേക്കുറിച്ചു ഭരണപക്ഷത്തു തന്നെ പല വ്യാഖ്യാനങ്ങളുണ്ട്. ധനമന്ത്രി പറയുന്നതു ചർച്ചയിൽ പങ്കെടുത്താൽ പ്രതിപക്ഷത്തു കാര്യമാത്രമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരൊക്കെ പ്രസംഗിക്കും. അവർക്ക് അവസരം ലഭിക്കാതിരിക്കാനാണത്രെ സതീശൻ ബഹിഷ്കരണം പ്രഖ്യാപിക്കുന്നത്.
വി.ഡി. സതീശനെതിരായ വിമർശനങ്ങൾക്കു പുറമേ ബിജെപി ബന്ധം എന്ന ആക്ഷേപവും ഊട്ടിയുറപ്പിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നുണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്താൽ കേന്ദ്ര ബജറ്റിനേക്കുറിച്ചു പറയേണ്ടി വരും. അതു ബിജെപിക്ക് എതിരാകും. അതിൽ താൽപര്യമില്ലാത്തതു കൊണ്ടാണു പ്രതിപക്ഷം ചർച്ച ബഹിഷ്കരിച്ചതെന്ന മറ്റൊരു വ്യാഖ്യാനവും പ്രസംഗങ്ങളിലൂടെ പുറത്തു വരുന്നുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കൾക്കു പോലും എത്തിപ്പെടാൻ സാധിക്കാത്ത സോണിയാഗാന്ധിയുടെ വസതിയിൽ ശബരിമല കേസിലെ പ്രതികൾ എത്തിയതിൽ എന്തോ പ്രശ്നമുണ്ടെന്ന തോന്നൽ ധനമന്ത്രിക്കുണ്ട്. അതേക്കുറിച്ച് വിശദീകരിക്കേണ്ടി വരും എന്നതിനാലാണു ബഹിഷ്കരണമെന്ന വാദവും ധനമന്ത്രി മുന്നോട്ടു വച്ചു.
സർക്കാർ പറഞ്ഞതെല്ലാം നടപ്പിലാക്കിയെന്നും കടക്കെണിയിലാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ബാലഗോപാൽ തറപ്പിച്ചു പറഞ്ഞു. റബറിന്റെ തറവില വർധിപ്പിക്കണമെന്ന ഭരണപക്ഷാംഗമായ ജോബ് മൈക്കിളിന്റെ ആവശ്യം പക്ഷേ ധനമന്ത്രി കേന്ദ്ര സർക്കാരിന്റെ കോർട്ടിലേക്കു തട്ടിവിട്ടു. കിലോയ്ക്ക് 50 രൂപ വർധിപ്പിക്കാൻ വേണ്ട ധനസഹായം നൽകണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന ആശ്വാസവാക്കു മാത്രമാണു ജോബ് മൈക്കിളിനു ലഭിച്ചത്.
പ്രതിപക്ഷ നേതാവിനെതിരേ ഇന്നലെ നിയമസഭയിൽ നിരന്നതു മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി തുടങ്ങിയവരായിരുന്നു. പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിനെതിരേ മന്ത്രി രാജേഷ് പ്രമേയവും അവതരിപ്പിച്ചു. കൂടാതെ കേന്ദ്രാവഗണനയ്ക്കെതിരേയുള്ള പ്രമേയവും ഇന്നലെ സഭയിൽ വന്നു.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ നിന്നു സ്വര്‍ണം കട്ടത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎം സ്വര്‍ണം കട്ടതിന് സോണിയാഗാന്ധിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
സ്വര്‍ണം കട്ട പ്രതികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം പുറത്തേക്കുവരാന്‍ പോകുകയാണ്. 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം എസ്ഐടി നല്കിയിരുന്നുവെങ്കില് പ്രതികള്‍ക്ക് ജാമ്യം കിട്ടില്ലായിരുന്നു.
എസ്ഐടിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് കേസ് അട്ടിമറിക്കുകയാണ്. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം അട്ടിമറിച്ചു. സ്വര്‍ണക്കവര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുകയാണ്. തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താന്‍ എസ്ഐടിക്ക് സാധിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം കാരണമാണ്.
സ്വര്‍ണക്കൊള്ളയില്‍ ഉന്നതരുടെ പങ്ക് പുറത്തുവരണം. ഉന്നതര്‍ പിടിയിലാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു.
മുഖ്യമന്ത്രിയെ ന്യായികരിക്കുന്ന നിലപാടാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സഭ ബഹിഷ്കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
കാസര്‍ഗോഡ്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ആറിനു കുമ്പളയില്‍ തുടക്കമാകും.
വൈകുന്നേരം നാലിന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. യുഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. അന്നേദിവസം രാത്രി ഏഴിന് കാസര്‍ഗോഡ് ജാഥയ്ക്ക് സ്വീകരണം നല്‍കും.
ഏഴിനു രാവിലെ 10ന് ഉദുമ ടൗണിലും 11ന് കാഞ്ഞങ്ങാടും 12ന് തൃക്കരിപ്പൂരിലും സ്വീകരണം നല്‍കും. തുടര്‍ന്ന് യാത്ര കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും. യാത്ര മാര്‍ച്ച് ആറിനു വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.
പത്രസമ്മേളനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, യുഡിഎഫ് ജില്ലാ ചെയര്മാന് കല്ലട്ര മാഹിന്‍ ഹാജി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, യുഡിഎഫ് കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍, യുഡിഎഫ് സെക്രട്ടറി എ. ഗോവിന്ദന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് പല്ലശന സ്വദേശിയായ ഒൻപത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ ഘടിപ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 11ന് ആണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടർന്നാണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിക്കുന്നത്.
ഇതേ തുടർന്നുണ്ടായ ചികിത്സ പിഴവിന് പിന്നാലെയാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയത്. കൈ മാറ്റിവയ്ക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
കുടുംബത്തിന് ആകെ ലഭിച്ചത് 2 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെയാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇടപെടുന്നത്. വി.ഡി. സതീശൻ ഇന്ന് ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കും.
Kerala
തിരുവനന്തപുരം: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതരമായ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും അടിസ്ഥാന കർഷക പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന കാർഷിക പഠനരേഖകൾ വിവിധ കർഷക സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിനു സമർപ്പിച്ചു.
കർഷകരുടെ പ്രധാന പ്രശ്നങ്ങളായ വന്യമൃഗശല്യം, ഭൂപതിവു ചട്ട ഭേദഗതിയിലെ ഭരണഘടനാവിരുദ്ധമായ ഭേദഗതികൾ, വിവിധ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, വർധിപ്പിച്ച വിവിധ നികുതികൾ, ജീവിതനിലവാരത്തകർച്ച തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സ്വതന്ത്ര കർഷക സംഘടനാ പ്രതിനിധികൾ യുഡിഎഫ് നേതാക്കളുമായി നേരിൽ കണ്ടു ചർച്ച നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാർഷിക പഠനരേഖകൾ ഏറ്റുവാങ്ങി. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ, കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, യുഡിഎഫ് കാർഷിക സബ് കമ്മിറ്റി ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മുസ്ലിം ലീഗ് കർഷക സംഘടന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ തുടങ്ങിയ യുഡിഎഫ് നേതൃസംഘം കർഷക പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു.
യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രധാനപ്പെട്ട കർഷക വിഷയങ്ങൾ ഉൾപ്പെടുത്തുമെന്നു നേതാക്കൾ ഉറപ്പു നൽകി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള പോര് തുടരുന്നു. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ഡീലിന്റെ അന്തസത്തയെന്നും ശിവൻകുട്ടി ആരോപിച്ചു.
വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷ നേതാവിനെ വി.ശിവൻകുട്ടി നേരത്തെ നേമത്ത് മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, ശിവൻകുട്ടി തന്നേക്കാൾ വളരെയധികം സംസ്കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സണ്ണി എം. ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
എന്നാൽ, അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. സി.ആര്. മഹേഷും നജീബ് കാന്തപുരവുമാണ് സത്യാഗ്രഹം നടത്തുന്നത്.
സഭയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും ഒരു വശത്ത് സമരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞത്.
എന്നാല്‍ പ്രതിപക്ഷത്തിന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും ഹൈക്കോടതിക്കെതിരായ സമരമായി കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിച്ചപ്പോൾ പുതിയ സമരതന്ത്രവുമായി പ്രതിപക്ഷം. ശബരിമല സ്വർണക്കേസിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സമരം സഭയ്ക്കു പുറത്തേക്ക് നീട്ടി.
സഭാകവാടത്തിൽ സത്യാഗ്രഹ സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ അറിയിച്ചു. എംഎൽഎമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷുമാണ് സത്യഗ്രഹ സമരം നടത്തുന്നത്.
അതേസമയം, പ്രതിപക്ഷത്തിന്റെ സമരം സർക്കാരിനെതിരേയല്ല, ഹൈക്കോടതിക്കെതിരേയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു.
Kerala
വിഴിഞ്ഞം: മുൻ വർഷത്തെപ്പോലെ വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കത്തിന് ഇക്കുറിയും മാറ്റമുണ്ടായില്ല. ഉമ്മൻ ചാണ്ടിയാണ് ശില്പിയെന്ന് പ്രതിപക്ഷ നേതാവിന്റെ വാദത്തെ അവഗണിച്ച് മന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തി. പദ്ധതി വി.എസ്. അച്യുതാനന്ദന്റേതാണെന്നും അന്ന് താൻ വി.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നെന്നും മന്ത്രി പറഞ്ഞു.
എന്നാൽ പ്രതിപക്ഷത്തെയോ കേന്ദ്രത്തെയോ പ്രത്യക്ഷമായി തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേന്ദ്രത്തെ കുറ്റപ്പെടുത്തി വി.എൻ. വാസവൻ അധ്യക്ഷ പ്രസംഗം നടത്തിയപ്പോൾ വിഴിഞ്ഞം തുറമുഖ നിർമാണം ഇഴഞ്ഞതിലുള്ള പരിഭവം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുണ്ടായി.
പിതൃത്വാവകാശം ഒഴിച്ചാൽ കാര്യമായ രാഷ്ട്രീയ പോർ വിളിയില്ലാതെയും കുറ്റപ്പെടുത്തലുകൾ ഇല്ലാതെയുമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടന ദിനം കടന്നുപോയത്.
കേരളം വികസിക്കില്ലെന്ന് കരുതി പരിഹസിച്ചവർക്കും കുറ്റപ്പെടുത്തിയവർക്കുമുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിക്ക് പുരോഗതി കുറഞ്ഞെന്ന് വി.ഡി. സതീശൻ അക്കമിട്ട് നിരത്തി പ്രസംഗിച്ചു.
തുറമുഖം ബൈപാസുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന്റെ കാലതാമസം, റിംഗ് റോഡ്, റെയിൽവേ, ടൗൺഷിപ്പ് എന്നിവ നടപ്പിലാകാതെ എന്തു വികസനമുണ്ടാകുമെന്നുള്ള ചോദ്യമായിരുന്നു സതീശന്റേത്.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭ സമ്മേളനം തുടരുന്നതിനിടെ ഇന്ന് സഭയിൽ ഭരണ-പ്രതിപക്ഷ പോരിന് സാധ്യത. ശബരിമല സ്വർണക്കൊള്ള വിഷയമാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കുക.
സ്വർണക്കൊള്ള അടിയന്തര പ്രമേയ നോട്ടീസ് ആയി കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. കേസിൽ ജയിലിൽ തുടരുന്നവരുടെ സിപിഎം ബന്ധം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കും. ഇതുകൂടാതെ കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും സിപിഎമ്മിന് സഭയിൽ തിരിച്ചടിയാകും.
ഉണ്ണികൃഷ്ണൻ പോറ്റി-സോണിയ ഗാന്ധി കൂടിക്കാഴ്ചയുടെ ചിത്രവും വാജി വാഹന കൈമാറ്റവും ഭരണ പക്ഷം ഉന്നയിച്ചേക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ ആരംഭിക്കുന്ന ഒൻപത് മണി മുതൽ ഭരണ-പ്രതിപക്ഷ പോരിനാണ് സാധ്യത.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് ആരംഭിക്കും. അതേസമയം മുൻ ദേവസ്വം പ്രസിഡന്റും സിപിഎം നേതാവുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ. വാസുവിന്റെ അപ്പീൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് വാസു അപ്പീലിൽ ആവശ്യപ്പെടുന്നു. കേസ് അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവും ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് എൻ. വാസുവിന്റെ അപ്പീല്‍ പരിഗണിക്കുക. അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.
Kerala
തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Kerala
ചേർത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ.
ഈഴവരെ മാത്രമല്ല എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരു ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും അറിവോടെയാണോ നീക്കമെന്നു വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ബിഹാറിലെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നോക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്എൻഡിപി യോഗത്തെ മാത്രമല്ല ഗുരുദേവ ദർശനങ്ങളെയാണു സതീശൻ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശൻ എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരിൽ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നാണ് സതീശന്റെ നീക്കങ്ങൾ.
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ കൊണ്ടുപോകാനാണു ശ്രമം.
സമുദായ നേതാക്കളുടെ തിണ്ണനിരങ്ങില്ലെന്നു വീമ്പിളക്കിയ സതീശൻ എൻഎസ്എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തുവന്നു കഴിഞ്ഞു.
കൊച്ചിയിൽ സീറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന ഇരട്ടമുഖമാണിത്. എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ, ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല. അതു പ്രീണന നയവും ഇരട്ടത്താപ്പുമാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.
Kerala
കൊച്ചി:വർഗീയത ആര് പറഞ്ഞാലും സിപിഎം യോജിക്കില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഗോവിന്ദൻ പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ തിങ്കളാഴ്ച എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല. സിപിഎമ്മിനെ കടന്ന് ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വര്‍ഗീയ വിരുദ്ധതയാണ് സിപിഎമ്മിന്റെ മുഖമുദ്ര. ഇന്ത്യയിൽ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമായി നിലകൊള്ളുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് വര്‍ഗീയ ശക്തികളുമായി ചേരുന്നവരാണെന്നും അവരാണിപ്പോള്‍ സിപിഎമ്മിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു മടിയുമില്ല വി.ഡി. സതീശനെന്നും എന്നിട്ടാണ് സിപിഎമ്മിനെതിരെ തിരിയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് സതീശനെനും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Kerala
കൊച്ചി: കേരളം കത്തിക്കാൻ കാത്തിരിക്കുന്നവർക്ക് തീപ്പന്തം എറിഞ്ഞുകൊടുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ. എറണാകുളം മറൈൻ ഡ്രൈവിൽ കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിനെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്നവർക്കു കുടപിടിക്കുകയാണ് സർക്കാരും സിപിഎമ്മും. അതിനെ ചെറുത്തു തോൽപ്പിക്കുകതന്നെ ചെയ്യും.
കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും തിളക്കമാർന്ന വിജയമാണു തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്. കാലാവധി പൂർത്തിയാക്കുമ്പോൾ ജനങ്ങളോടു കടമ പൂർത്തിയാക്കിയെന്ന സംതൃപ്തിയുണ്ടാകണം.
വീറുറ്റ പോരാളികളെപ്പോലെ പൊരുതാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരും വിജയിച്ചവരും മുന്നിലുണ്ടാകണമെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വര്ഗീയതയ്ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫ് കൊണ്ടുനടക്കുന്നു. സതീശന് ആര്‍എസ്എസിന് മുന്നില്‍ വഴങ്ങിയതുപോലെ ജമാഅത്തെയുടെ മുന്നിലും വഴങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തോട് യോജിക്കുന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം മന്ത്രി സജി ചെറിയാന് നടത്തിയ പ്രസ്താവനയില്‍ മറുപടി പറയാതെ എം.വി. ഗോവിന്ദൻ ഒഴിഞ്ഞു മാറി.
Kerala
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗ് വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണെന്നും സജി ചെറിയാൻ പറഞ്ഞു.
മലപ്പുറത്ത് ജയിച്ചവരുടെ പട്ടിക നോക്കിയാൽ മതി. മുസ്ലീം ലീഗ് ഉയർത്തുന്ന ധ്രുവീകരണം ആർക്കും മനസിലാവില്ലെന്ന് കരുതരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഎസ്എസ്-എസ്എൻഡിപി സഹകരണം സിപിഎം സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഭാഗമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. അസുഖമായി കിടന്നപ്പോഴാണ് എൻഎസ്എസ് ജനറൻ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ പോയതെന്ന് സതീശൻ പറഞ്ഞ വേദി ഉചിതമായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തി കൈയടി നേടാനാണ് സതീശൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുതയുണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാകരുതെന്നുമാണ് കോൺഗ്രസ് നിലപാടെന്ന് സതീശൻ പറഞ്ഞു.
എസ്എൻഡിപി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു വി.ഡി.സതീശൻ. താൻ എൻഎസ്എസിനോ എസ്എൻഡിപിക്കോ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ആരും വർഗീയത പറയരുത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. വർഗീയത പറഞ്ഞതിനെയാണ് എതിർത്തത്. അല്ലാതെ സമുദായ നേതാക്കളെയല്ല എതിർത്തത്. വർഗീയത ആര് പറഞ്ഞാലും എതിർക്കുമെന്നും സതീശൻ പറഞ്ഞു.
ഈ നിലപാടുകൾ മൂലമാണ് തനിക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എല്ലാ കാലത്തും വർഗീയതക്കെതിരാണ് തന്റെ നിലപാടെന്നും വി.ഡി.സതീശൻ അറിയിച്ചു.
വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കേണ്ടി വന്നാലും പിന്നോട്ടില്ല. വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞ് ഓടിയിട്ട് പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു സമുദായ നേതാവിനെയും കാണില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പെരുന്നയിൽ പലതവണ പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണാറുണ്ട്. നേതാക്കളെ കാണുന്നതും വർഗീയതയ്ക്കെതിരെ നിലപാട് എടുക്കുന്നതും തമ്മിൽ ബന്ധമില്ല. സഭയുടെ സിനഡ് യോഗത്തിൽ പോയതിൽ എന്താണ് തെറ്റെന്നും വി.ഡി. സതീശൻ ചോദിച്ചു.
Kerala
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻഎസ്എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കെപിസിസി പ്രസിഡന്റ് നോക്കുകുത്തി ആണോ. എല്ലാത്തിനും സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനെ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ആയിരുന്നു ജി. സുകുമാരൻ നായരും
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെക്കുറിച്ചും സുകുമാരൻ നായർ പ്രതികരിച്ചു.
നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരിക്കലും മുസ്ലിം വിരോധിയല്ലെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയതക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും വെളളാപ്പള്ളി ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുന്നുവെന്നും സതീശൻ പറഞ്ഞു. വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കുമെന്നും പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
"2016ൽ എന്നെ പറവൂരിൽ തോൽപ്പിക്കാൻ വർഗീയ ശക്തികൾ എല്ലാം ചേർന്ന് ശ്രമിച്ചതാണ്. എന്നാൽ പറവൂരിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. വൻ ഭൂരിപക്ഷത്തിലാണ് എന്നെ അവർ വിജയിപ്പിച്ചത്. ഇനിയും അവർ തന്നെ വിജയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.'-സതീശൻ പറഞ്ഞു.
തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണെന്നും വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചെന്നും സതീശൻ പറഞ്ഞു. മുസ്ലീം ലിഗാണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തെറ്റിച്ചതെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം തെറ്റാണെന്നും സതീശൻ കൂട്ടിച്ചർത്തു.
എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തെയും സതീശൻ സ്വാഗതം ചെയ്തു. എല്ലാ സമുദായങ്ങളും ഐക്യത്തോടെ ഇരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സതീശൻ പറഞ്ഞത്.
Kerala
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയ വാദിയെന്ന് വിളിച്ച സതീശൻ ഇന്നലെ പൂത്ത തകരയാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. താൻ വർഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ.കെ. ആന്റണിയോ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ - ഈഴവ ഐക്യത്തോട് ലീഗിന് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടു. ലീഗ് ആണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലീം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം 21ന് ആലപ്പുഴയിൽ നടക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.
Kerala
കൊച്ചി: കേരള കോൺഗ്രസ്-എം യുഡിഎഫിലേയ്ക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോസ് വരുന്ന കാര്യമല്ല വിസ്മയമെന്നും തെരഞ്ഞെടുപ്പിന് മുൻപ് അത് കാണാമെന്നും സതീശൻ പറഞ്ഞു.
"യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തും. വ്യക്തികളും പാർട്ടികളുമടക്കം വരും. വിസ്മയം എന്താണെന്ന് ഞങ്ങളാണ് പറയേണ്ടത്. ഐഷാ പോറ്റി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അത് വിസമയം ആകുമായിരുന്നോ. കാത്തിരുന്നാൽ ഇനിയും വിസ്മങ്ങൾ കാണാം.'-സതീശൻ പറഞ്ഞു.
കേരള കോൺഗ്രസ്-എം വരുന്ന കാര്യമാണ് വിസ്മയം എന്നൊക്കെ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. യുഡിഎഫിന്റെ നേതാക്കളാരും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും വന്ന് വിസ്മയത്തിന് കുറിച്ച് പറയേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്തായാലും കൂടൂതൽ പേർ യുഡിഎഫിൽ എത്തുമെന്നും സതീശൻ ആവർത്തിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മണ്ണന്തലയിൽ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റിയെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു. അറസ്റ്റിലായ എ. പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കും. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഖജനാവില്‍ നിന്നു പണമെടുത്ത് സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചെലവിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? അദ്ദേഹം ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ക്വിസ് മത്സരം നടത്തി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പിണറായി വിജയനെന്ന് വരുത്തിതീര്‍ക്കുന്ന നാണംകെട്ട പരിപാടി കേരളത്തില്‍ ആരും ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പാണ് ക്വിസ് മത്സരം. സര്‍ക്കാര്‍ ചെലവിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. ഈ നാണംകെട്ട പരിപാടി മുഖ്യമന്ത്രിക്ക് വ്യക്തിപരമായി നാണക്കേടായി മാറും. ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.
സിപിഎം വോളണ്ടിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ പോകുന്ന പരിപാടിയും അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്വന്തം കാശെടുത്ത് ചെയ്താല്‍ മതി. നിങ്ങള്‍ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിലും ഞങ്ങള്‍ക്ക് വിരോധമില്ല. സര്‍ക്കാരിന്റെ കാശെടുത്ത് ഈ പണി ചെയ്യരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
സര്‍ക്കാരിന്റെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അത് ചെയ്യുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഏതറ്റം വരെയും നിയമയുദ്ധം നടത്തി, സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിലിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി പഠനത്തിനും ജീവിതം ഉഴിഞ്ഞുവച്ചയാളാണ് ഗാഡ്ഗിലെന്ന് സതീശൻ പ്രതികരിച്ചു.
പശ്ചിമഘട്ട പരിസ്ഥിതിയെ ഇത്രത്തോളം ആഴത്തില്‍ പഠിച്ച വ്യക്തികള്‍ വിരളമാണ്. മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി സംരക്ഷണം - പരിപാലനം, സന്തുലിത വികസനം, വികേന്ദ്രീകൃത ഭരണം എന്നിവ ഗാഡ്ഗില്‍ ദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദുക്കളായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
വരുംതലമുറകള്‍ക്കായി രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് കാത്തു സൂക്ഷിക്കണമെന്ന് ഗാഡ്ഗിൽ നിരന്തരം ആവശ്യപ്പെട്ടു. വിമര്‍ശനങ്ങളെ സമചിത്തതയോടെയും ശാസ്ത്രബോധത്തോടെയും നേരിട്ടു. സൗമ്യവും ദീപ്തവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതു കൈ നഷ്ടപ്പെട്ട ഒന്‍പതു വയസുകാരി വിനോദിനിക്കു കൃത്രിമ കൈ വയ്ക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസിക്കു മുഴുവൻ തുകയും കൈമാറി.
കൃത്രിമ കൈ നിർമിച്ചു നൽകാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാടു നിന്ന് കൊച്ചിയിൽ എത്തിച്ചു. അമൃത ആശുപത്രിയിൽ എല്ലാ വിധ പരിശോധനകളും പൂർത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു.
ഇതിനുള്ള ഉപകരണങ്ങൾ വിദേശത്ത് നിന്ന് ഓർഡർ നൽകി കൊണ്ടു വരേണ്ടതുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ കൃത്രിമ കൈ തയാറാകും. കൃത്രിമ കൈ കുട്ടിക്കു വച്ചതിനു ശേഷമുള്ള പരിശോധനകൾ പരമാവധി മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Kerala
സുൽത്താൻ ബത്തേരി: എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ വിസ്മയങ്ങളുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്ഫോമിലെത്തുമെന്നും വി.ഡി. സതീശൻ അറിയിച്ചു.
കേരളത്തിന്റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവച്ചതെന്നും അദേഹം വ്യക്തമാക്കി.
വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ഉയരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാർശയിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ. വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയ ശേഷമാകും സർക്കാർ അന്തിമ തീരുമാനത്തിലെത്തുക.
എന്നാൽ അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസിന്റെ കണ്ടെത്തലുകള്‍ തന്നെ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം സംബന്ധിച്ച സർക്കാർ തീരുമാനമുണ്ടായാൽ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പ്രളയത്തിൽ തകർന്ന വീടുകളുടെ നിർമാണത്തിനായി പുനർജനി പദ്ധതിക്കുവേണ്ടി വിദേശഫണ്ട് വാങ്ങിയതിലെ തിരിമറിയെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷണം. യുകെയിൽ നിന്ന് അമീർ അഹമ്മദ് ചെയർമാനായ മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിക്കായി പണമെത്തിയത്.
പണം വന്നതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. എന്നാൽ വിദേശ ധനസഹായം വാങ്ങാനുള്ള അനുമതിയുള്ള അക്കൗണ്ടാണ് മണപ്പാട് ഫൗണ്ടേഷനുള്ളതെന്നായിരുന്നു നിയമോപദേശം. വി.ഡി. സതീശൻ പണം സതീശൻ വകമാറ്റിയതിന് തെളിവില്ലാത്തതിനാൽ സിബിഐ അന്വേഷണം നിലനില്‍ക്കില്ല.
Kerala
തൃശൂർ: പുനർജനി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് ഒരു നിലപാടുണ്ട്. വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യാൻ കഴിയുന്നതായിരിക്കും ചെയ്യുകയെന്നും ഗോവിന്ദൻ പ്രതികരിച്ചു.
കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് ഒരു നിലപാടുണ്ട്. ഇവിടുത്തെ വിഷയം വിദേശ പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ടതാണ്. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുകയെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കമാണിതെന്ന ആരോപണം ഗോവിന്ദൻ തള്ളി. അതും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ട. വിദേശത്ത് പോയി പണം സ്വരൂപിക്കാൻ ആർക്കും അവകാശമില്ലെന്നും അദേഹം പറഞ്ഞു.
സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സിബിഐ അന്വേഷണം എന്നത് എല്ലാത്തിന്റെ അവസാന വാക്കാണെന്ന നിലപാട് തങ്ങൾക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യം അന്വേഷിച്ച റിപ്പോർട്ടാണ് വിജിലൻസ് നൽകിയിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി.ഡി. സതീശനാണ്. അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ?
അല്ല…
ബിജെപി ആണോ?
അല്ല…
അത് ശ്രീ വി ഡി സതീശൻ തന്നെയാണ്.
ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.
ആ ആരോപണത്തിന് മറുപടിയായി ശ്രീ വി ഡി സതീശൻ പറഞ്ഞത് “ ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്.
പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.
ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്.'
Kerala
കോഴിക്കോട്: പുനർജനി പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത വിജിലൻസിന്റെ നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും വിജിലൻസ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സതീശൻ പറഞ്ഞു. ഇനി സിബിഐ അന്വേഷണം നടത്തുകയാണെങ്കിലും തനിക്ക് ഭയമില്ലെന്നും സതീശൻ പറഞ്ഞു.
"കേസ് നിലനിൽക്കില്ല. വിജിലൻസിനും അത് അറിയാം. എനിക്ക് അനുകൂലമായുള്ള തെളിവുകൾ കൈയിലുണ്ട്. ഇനി സിബിഐ അല്ല ആര് വന്നാലും ഒന്നുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്.'- സതീശൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ഒരു വർഷം മുമ്പത്തെ കാര്യം ഇപ്പോൾ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഒരു കേസ് ഇരിക്കട്ടെയെന്ന് സർക്കാർ തീരുമാനിച്ചതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടിയെന്നും സതീശൻ പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായുള്ള മിഡ്ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
Kerala
കട്ടപ്പന: ഉപാധിരഹിത പട്ടയമാണ് കര്‍ഷകര്‍ക്കു നല്‍കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ്ഹാളിലെ ഫാ. മാത്യു വടക്കേമുറി നഗറില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലിന്റെ വില കൂട്ടണമെന്ന് ആദ്യമായി നിയമസഭയില്‍ ആവശ്യപ്പെട്ട പ്രതിപക്ഷമാണ് ഇപ്പോഴത്തേത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദനച്ചിലവിനനുസരിച്ചാണ് കാര്‍ഷികോത്പന്നത്തിന്റെ തറവിലയും താങ്ങുവിലയും പ്രഖ്യാപിക്കേണ്ടത്. ആ സ്ഥിതിയിലേക്ക് കര്‍ഷകര്‍ക്ക് സുരക്ഷിതത്വമുണ്ടാക്കുന്ന മിനിമം സപ്പോര്‍ട്ട് പ്രൈസ് പ്രധാനപ്പെട്ട എല്ലാ കാര്‍ഷികവിളകള്‍ക്കും ഉണ്ടാകണം. ഇക്കാര്യത്തില്‍ വലിയ പോരാട്ടമാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ആ പോരാട്ടത്തിന് പൂര്‍ണമായ പിന്തുണ രജതജൂബിലി സമ്മളനത്തില്‍ പ്രഖ്യാപിക്കുന്നു. ഇന്‍ഫാം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ പ്രവൃത്തിപദത്തിലെത്തിക്കാന് കൂടെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ എന്നത് ഏതു രാജ്യത്തിന്റെയും നാടിന്റെയും സമ്പദ്ഘടനയുടെ അടിസ്ഥാനമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ ഇന്‍ഫാം ഇടപെട്ടു.
ഇന്‍ഫാം മുന്നോട്ടുവച്ച പല കര്‍ഷകപ്രശ്നങ്ങളിലും സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് കര്‍ഷകരെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇനിയും തീരാത്ത ഒരുപിടി പ്രശ്നങ്ങളുണ്ട്. പട്ടയപ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമത്തിന്റെ സാങ്കേതികക്കുരുക്ക് പറഞ്ഞ് നിശബ്ദരാകുന്ന സമീപനം പാടില്ല. ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തണം. നിയമാനുസൃതമായി ചെയ്യാവുന്ന പല കാര്യങ്ങളും അലംഭാവം കൂടാതെ പരിഹരിക്കാന്‍ സാധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികമേഖലയെ വന്യമൃഗങ്ങളില്‍നിന്നു സംരക്ഷിക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജനപ്രതിനിധികള്‍ അലംഭാവമില്ലാതെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമന്ന് ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇന്‍ഫാം അനേക കര്‍ഷകര്‍ക്ക് താങ്ങും തണലുമായിത്തീര്ന്നതായി അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മൈക്രോ ഇറിഗേഷന്‍ പ്രോജക്ട് നടപ്പിലാക്കുന്നതിനായി രണ്ടു കോടി രൂപ ഇന്‍ഫാം പറയുന്ന മേഖലയില്‍ നല്കാന് തയാറാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ഒരു മേഖലയില്‍ പരീക്ഷിച്ച് ഭാവിയില്‍ മറ്റു മേഖലകളിലേക്ക് ഗുണകരമാക്കാന്‍ പറ്റുമോയെന്നു ശ്രദ്ധിക്കാം. രണ്ടു മാസത്തിനുള്ളില്‍ അതിനാവശ്യമായ ഭരണാനുമതി നല്കാന് സാധിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കട്ടപ്പന മുനിസിപ്പല്‍ ചെയര്മാന് ജോയി വെട്ടിക്കുഴി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മംഗലത്തില്‍, തമിഴ്നാട് കാര്‍ഷിക ജില്ലാ പ്രസിഡന്റ് ആര്.കെ. ദാമോദരന്‍, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഓസാനാം സ്കൂള്‍ ഗ്രൗണ്ടില്‍നിന്നും സെന്റ് ജോര്‍ജ് സ്കൂള്‍ ഗ്രൗണ്ടില്‍നിന്നുമായി ആരംഭിച്ച കര്‍ഷക മഹാറാലിയില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കണ്ണൂര്‍, കോതമംഗലം, മാവേലിക്കര, പാറശാല, പുനലൂര്‍, തലശേരി, താമരശേരി, തിരുവല്ല കാര്‍ഷികജില്ലകളിലെ കര്‍ഷകര്‍ക്കു പുറമേ തമിഴ്നാട്, ഗുജറാത്ത്, ഗോവ, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടെ പതിനേഴായിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു.
കട്ടപ്പന: പാല്‍വില വര്‍ധിപ്പിച്ച് ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയിൽ.
ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദനച്ചെലവു പോലും കൂട്ടിമുട്ടാതെയാണ് ക്ഷീരമേഖല കടന്നുപോകുന്നത്. പാല്‍വില വര്‍ധിപ്പിച്ചു ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് ജനപ്രതിനിധികള്‍ സഹായിക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആന്റണി രാജു അറിഞ്ഞ് കൊണ്ട് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും എല്ലാം അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയത് തെറ്റെന്നും വിഡി സതീശന് പറഞ്ഞു.
"എല്ലാം അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തെ രണ്ടരവര്‍ഷം മന്ത്രിയാക്കി കൊണ്ടുനടന്നു. ഒരിക്കലും ആക്കാന്‍ പാടില്ലായിരുന്നു. നിയമസഭയില്‍ മത്സരിപ്പിക്കാന്‍ പോലും പാടില്ലായിരുന്നു.'-സതീശൻ വിമർശിച്ചു.
കോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് കേസില്‍ രണ്ടാമതും തെളിവെടുപ്പ് നടത്തിയത്. ഇതുതന്നെയാണ് ശബരിമലക്കേസിലും നടക്കുന്നത്. സ്വര്‍ണം കൊള്ള ചെയ്ത സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൊളളകാര്‍ക്ക് കുട പിടിച്ചുകൊടുക്കയാണ്. ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല' -സതീശന് പറഞ്ഞു.
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
Kerala
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ നഷ്ടമായ ഒമ്പതുവയസുകാരി വിനോദിനിക്ക് സഹായഹസ്തവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ഏറ്റവും മികച്ച രീതിയിൽ തന്നെ കൃത്രിമക്കൈ വയ്ക്കാനുള്ള നടപടികൾ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൃത്രിമക്കൈ വയ്ക്കാനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടിയ വിനോദിനിയുടെ കുടുംബം കളക്ടറെ കണ്ട് പരാതി അറിയിച്ചിരുന്നു. ഇത് വാർത്തയായതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെ പിന്തുണച്ച് മുതിർന്ന നേതാവ് പി.ജെ. കുര്യൻ. താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസൻ ആളുകൾ കോൺഗ്രസിലുണ്ട്. ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കും. യുവാക്കള്‍ക്ക് അവസരം നല്‍കണം. എന്നാല്‍, ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും പി.ജെ. കുര്യൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും എഐ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം ആണെന്നും സതീശൻ പറഞ്ഞു.
"ഏകാധിപതി ആയ ഭരണാധികാരിയെ ആണ് കേരളത്തിൽ കാണുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ അടക്കം എത്ര പേർ പരാതി നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.'-സതീശൻ പറഞ്ഞു.
"പ്രിയങ്ക ഗാന്ധിയെ വരെ ഉൾപ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബർമാർക്ക് പണം നൽകി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയിൽ പങ്കെടുത്തില്ല എന്ന് പറയുന്നത് എം.വി. ഗോവിന്ദൻ മാത്രമാണ്. പരിപാടിയിൽ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിന്റെ ആരംഭം ആണ്.'-സതീശൻ പറഞ്ഞു.
സോണിയാ- പോറ്റി കൂടിക്കാഴ്ചയിലും വി.ഡി. സതീശൻ പ്രതികരിച്ചു. നേതാക്കളെ പലരും വന്ന് കാണും. മുഖ്യമന്ത്രിയെ കാണാൻ പറ്റുമെങ്കിൽ സോണിയ ഗാന്ധിയെ കാണാൻ എന്താണ് ബുദ്ധിമുട്ട്. വന്നു കാണുന്നവർ എങ്ങനെയുള്ളവരാണെന്ന് അറിയാൻ യന്ത്രം ഇല്ല. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
സ്വര്‍ണക്കൊള്ള മറയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു: പ്രതിപക്ഷ നേതാവ്
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സ്വര്‍ണം കവര്‍ന്ന രണ്ട് സിപിഎം നേതാക്കള്‍ ജയിലിലാണ്. അവരെ ഇപ്പോഴും സിപിഎം സംരക്ഷിക്കുകയാണ്. ഇതൊക്കെ മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി അദ്ദേഹം നടത്തിയ ഏറ്റവും നിലവാരം കുറഞ്ഞ പത്രസമ്മേളനത്തില്‍, സോണിയ ഗാന്ധിക്കൊപ്പം പോറ്റിയുടെ ഫോട്ടോ ഉണ്ടെന്ന ആരോപണം ഉന്നയിച്ചത്.
പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്ന ഫോട്ടോ ഉണ്ടായിട്ടും മുഖ്യമന്ത്രിക്കു സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നു ഞങ്ങള്‍ പറഞ്ഞോ? ഇത്തരത്തിലുള്ളവര്‍ പലര്ക്കൊപ്പംനിന്ന് ഫോട്ടോ എടുത്തിട്ടുണ്ടാകും. പക്ഷേ, ഇവിടത്തെ വിഷയം അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചതാണ്. സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ല.
കൊള്ളയ്ക്കു പിന്നില്‍ വന്‍തോക്കുകള്‍ ഉണ്ടെന്നു കോടതിതന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. പോറ്റിക്കു മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാമെങ്കില്‍ സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തതില്‍ എന്തു തെറ്റാണുള്ളത്? യഥാര്‍ഥ വിഷയം മറച്ചുവയ്ക്കാനാണു സിപിഎം ശ്രമിക്കുന്നത്. വ്ലോഗറെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്തതിനെത്തുടർന്നു മന്ത്രി റിയാസിനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ അതിൽ മന്ത്രി തെറ്റുകാരനല്ലെന്ന നിലപാടാണു ഞങ്ങൾ സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ്, പോലീസിലെ ഹയരാര്‍ക്കി തകര്‍ക്കുന്ന തരത്തില്‍ ഇടപെടുന്നുണ്ട്. ഡിഐജി ഡിജിപിക്കെതിരേ ആരോപണം ഉന്നയിച്ചു. പണം വാങ്ങി ഡിഐജി പ്രതികള്‍ക്കു പരോള്‍ നല്‍കുകയും ഉന്നത ഉദ്യോഗസ്ഥര്‍ ലഹരി മാഫിയയ്ക്ക് കൂട്ടുനില്ക്കുകയുമാണ്.
നിലവില്‍ ആരോപണവിധേയനായി നില്ക്കുന്ന വിനോദ്കുമാറിനെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അതു പൂഴ്ത്തിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ടു ബന്ധമുള്ളയാളാണു വിനോദ്കുമാര്‍.
ഒരു മാഫിയ സംഘമാണു പോലീസിനെ നിയന്ത്രിക്കുന്നത്. അതെല്ലാം ഇപ്പോള്‍ പുറത്തുവരികയാണ്. ഉന്നത ഉദ്യോഗസ്ഥരാണ് പോലീസില്‍ നടക്കുന്നതു വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ ആരോപണമുയര്‍ന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കൊച്ചിയിൽ മേയറെ കണ്ടെത്തിയതിൽ താനോ ഏതെങ്കിലും നേതാക്കളോ ഇടപെട്ടിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസിയുടെ നടപടിക്രമം അനുസരിച്ചാണു മേയറെ നിശ്ചയിച്ചത്.
“കൊച്ചിയില്‍ തെരഞ്ഞെടുപ്പ് ജയിപ്പിക്കുന്നതു വരെ മാത്രമേ ഞാന്‍ അവിടെ ഇടപെട്ടിട്ടുള്ളൂ. അതിനു ശേഷം ഇടപെട്ടില്ലെന്നതാണ് എനിക്കെതിരായ പരാതി.
തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെപിസിസി സര്‍ക്കുലര്‍ ബാധകമാണ്. തൃശൂരിലും കൗണ്‍സിലര്‍മാരുടെ അഭിപ്രായം ചോദിച്ചാണ് മേയറെ തെരഞ്ഞെടുത്തത്. മുകളില്‍നിന്ന് ആരെയും കെട്ടിയിറക്കിയിട്ടില്ല.
കെപിസിസിയുടെ മാനദണ്ഡം പുറത്തു വരുന്നതിനു മുന്‍പു തന്നെ ചില മാധ്യമങ്ങള്‍ കൊച്ചിയില്‍ മേയറെ തീരുമാനിച്ചു. ഒരാളെ മാത്രമേ മേയറാക്കാനാകൂ.
ബിജെപി, സിപിഎം, എസ്ഡിപിഐ എന്നീ കക്ഷികളിൽ ആരുടെയെങ്കിലും പിന്തുണയില്‍ തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷരായി ജയിച്ചാല്‍ അപ്പോള്‍ത്തന്നെ രാജിവയ്ക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്”- വി.ഡി. സതീശൻ മാധ്യമങ്ങളോടു വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ വന്‍ സമ്മര്‍ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
മര്യാദയുടെ പേരില്‍ മാത്രം ആ ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. എസ്ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും പിന്മാറണം. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തുമെന്നും വി.ഡി. സതീശന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണം. ഇത് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസാണ്. എസ്ഐടിയില്‍ തങ്ങള്‍ ഇതുവരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. യഥാർഥ കുറ്റവാളികളെ, വന്‍ സ്രാവുകളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീശന് പറഞ്ഞു.
Kerala
കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടുറോഡിൽ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഒരു ജീവൻ രക്ഷിക്കുക, ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക, അത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്നും പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വി.ഡി. സതീശന്റെ കുറിപ്പിന്റെ പൂർണരൂപം:
ഒരു ജീവൻ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്
ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്
രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക.
Kerala
തിരുവനന്തപുരം: വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലേക്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്നെയും രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിഷ്ണുപുരം ചന്ദ്രശേഖരൻ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വിഷ്ണുപുരം രണ്ട് തവണ തന്നെ വിളിച്ചിരുന്നെന്നും വിവരം പറയുകയും ചെയ്തെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും യുഡിഎഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദേഹത്തിന്റെ ആവശ്യമെന്നും സതീശൻ പറഞ്ഞു.
അസോസിയേറ്റ് മെമ്പറാകാൻ താത്പര്യമില്ലെങ്കിൽ വേണ്ടെന്ന് സതീശൻ വ്യക്തമാക്കി. അദേഹം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിൽ ചർച്ചയ്ക്ക് വെച്ചിരുന്നു. എതിർപ്പില്ലെന്ന് ഘടകകക്ഷികൾ അറിയിച്ചിരുന്നു. തുടർന്നാണ് ആദ്യഘട്ടമെന്ന നിലയിലാണ് അസോസിയേറ്റ് മെമ്പർ ആക്കിയത്. അദേഹത്തിന് താത്പര്യമില്ലെങ്കിൽ വേണ്ടെന്നും തങ്ങൾക്ക് ഒരു വിരോധവും ഇല്ലെന്ന് സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം കാമരാജ് കോൺഗ്രസ് യുഡിഎഫിലേക്കില്ലെന്നും എൻഡിഎയിൽ തന്നെ തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അസോസിയേറ്റ് ആക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൽ കത്തോ അപേക്ഷയോ നൽകിയിട്ടില്ല.
അത്തരത്തിൽ ഉണ്ടെങ്കിൽ അത് പുറത്തുവിടാനും വിഷ്ണുപുരം ചന്ദ്രശേഖരൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു.
Kerala
കൊച്ചി: നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എല്ലാമായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീനിവാസൻ മുൻകൂടി പറഞ്ഞ കാര്യങ്ങൾ ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ താൻ പറഞ്ഞിരുന്നു.
ശ്രീനിക്ക് ഇന്നലെ ഒരു സല്യൂട്ട് നൽകുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് മരണ വാർത്ത അറിഞ്ഞതെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ഉന്നതരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതരലിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തി. സ്വര്‍ണം വാങ്ങിയവരും സൂക്ഷിച്ചവരും വിറ്റവരും തമ്മിൽ ലിങ്ക് ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
2024ൽ ശബരിമലയിൽ നടന്നത് കവര്‍ച്ചാശ്രമമാണ്. കോടതി ഇടപെട്ടത് കൊണ്ടു മാത്രമാണ് കവര്‍ച്ച നടക്കാതിരുന്നതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിനുമേൽ സമ്മര്‍ദം ചെലുത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് പ്രതികളുടെ ജാമ്യം തള്ളിയുള്ള കോടതി ഉത്തരവ്. ഇപ്പോഴും എസ്ഐടിയിൽ അവിശ്വാസമില്ലെന്നു സതീശൻ പറഞ്ഞു.
"സംഘത്തിലുള്ളത് നല്ല ഉദ്യോഗസ്ഥരാണ്. എസ്ഐടിക്ക് മേൽ അനാവശ്യ സമ്മര്‍ദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണ്. ഇഡി അന്വേഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തരുത്. ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളിലൊന്നും വിശ്വാസമില്ല. ഇഡി അന്വേഷിക്കേണ്ട എന്ന് പറയാനാകില്ല.'-സതീശൻ വ്യക്തമാക്കി.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും മുന്നണി വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്നും സതീശൻ പറഞ്ഞു.
മുന്നണിയിലേയ്ക്ക് കൂടുതൽ ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിലും വിപുലമായി ശക്തിയോടെയുഡിഎഫ് നിയമസഭതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സതീശൻ വ്യക്തമാക്കി
ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല. മുന്നണി വിപുലീകരിക്കും. എൽഡിഎഫിൽ നിന്നും, എൻഡിഎ യിൽ നിന്നും ഇതിലൊന്നും പെടാത്തവരും മുന്നണിയിൽ ഉണ്ടാകുമെന്നും വി.ഡി. സതീശൻ കോട്ടയത്ത് പ്രതികരിച്ചു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു.
എറണാകുളത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷൻ 25ന്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല ഫലമെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിൽ നിൽക്കവേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ‘ദീപിക’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഫലം വന്നപ്പോൾ യാഥാർഥ്യമായി. സംസ്ഥാനത്തെ നാലു കോർപറേഷനുകളുടെ പേരെടുത്തു പറഞ്ഞ് ഇവയുടെ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്നായിരുന്നു വി.ഡി. സതീശന്റെ പ്രഖ്യാപനം.
കണ്ണൂർ കോർപറേഷൻ യുഡിഎഫ് നിലനിർത്തുമെന്നും തൃശൂർ, കൊച്ചി, കൊല്ലം കോർപറേഷനുകൾ പിടിച്ചെടുക്കുമെന്നുമായിരുന്നു വി.ഡി. സതീശൻ ’ദീപിക’യോടു പറഞ്ഞത്. കോഴിക്കോടും തിരുവനന്തപുരത്തും കടുത്ത പോരാട്ടം നടത്തി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർഥ്യമായി. പകുതി ജില്ലാ പഞ്ചായത്തുകളും പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എൽഡിഎഫും യുഡിഎഫും ഏഴു വീതമാണ് ജില്ലാ പഞ്ചായത്തുകളിൽ മുന്നേറ്റം നടത്തിയത്. ഗ്രാമപഞ്ചായത്തുകൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ വൻ മുന്നേറ്റം നടത്തുമെന്നും പറഞ്ഞിരുന്നു.
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളാണ് സ്ഥാനാർഥി നിർണയം അടക്കമുള്ള തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ കെ. മുരളീധരനും കൊല്ലത്ത് വി.എസ്. ശിവകുമാറും കൊച്ചിയിൽ വി.ഡി. സതീശനും കോഴിക്കോട് രമേശ് ചെന്നിത്തലയും കണ്ണൂരിൽ കെ. സുധാകരനും അടക്കമുള്ള മുതിർന്ന നേതാക്കളായിരുന്നു നേതൃത്വം വഹിച്ചത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെ നേരത്തെ പൂർത്തിയാക്കി പ്രചാരണ രംഗത്ത് ഇറങ്ങിയതും ഏറെ നാളത്തെ ഹോംവർക്കും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ നാട്ടിൽ യുഡിഎഫ് പ്രവർത്തകരെ മർദിച്ച സിപിഎം ക്രിമിനലുകളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നടപടിക്ക് പൊലീസ് തയാറായില്ലെങ്കിൽ മുഖംമൂടി സംഘങ്ങളെ അയച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കരുതേണ്ടി വരുമെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
"പിണറായി വിജയന്റെ നിയമസഭ മണ്ഡലമായ ധർമ്മടത്തെ വേങ്ങാട് പഞ്ചായത്ത് പതിനാറാം വര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷീനയെയും പോളിംഗ് ഏജന്റ് നരേന്ദ്രബാബുവിനെയുമാണ് പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം ക്രിമിനലുകൾ ആക്രമിച്ചത്. നരേന്ദ്രബാബുവിന്റെ ഓഫീസും വാഹനവും തല്ലിത്തകർത്തിട്ടും സിപിഎം ക്രിമിനൽ സംഘാംഗങ്ങളെ പോലെ പൊലീസ് നോക്കി നിന്നു.'-സതീശൻ കുറിച്ചു.
"വോട്ടെടുപ്പ് ദിനത്തിൽ സാദിഖ് എന്ന പ്രവർത്തകനെയും സിപിഎം ക്രിമിനലുകൾ ആക്രമിച്ചിരുന്നു. ആ സംഭവത്തിലും പോലീസ് നടപടി എടുത്തിട്ടില്ല. ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച സിപിഎം കേരളത്തിൻ്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്.'-സതീശൻ കുറ്റപ്പെടുത്തി.
സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെ എം.വി ഗോവിന്ദൻ്റെയും ജനാധിപത്യവും സോഷ്യലിസവും?
നാടിനെ കൊള്ളയടിച്ചും അഴിമതി നടത്തിയും ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റിയും നിങ്ങൾ കെട്ടിപ്പൊക്കിയ അധികാര കൊട്ടാരത്തിൻ്റെ അടിവേര് ജനങ്ങൾ അറുത്ത് തുടങ്ങിയിട്ടുണ്ട്. അത് നാളെ വരുന്ന ജനവിധിയിലും പ്രതിഫലിക്കും. പരാജയഭീതിയിൽ പ്രകോപിതരായിട്ട് കാര്യമില്ലെന്നാണ് ക്രിമിനൽ സംഘങ്ങളോട് പറയാനുള്ളത്. ഞങ്ങളുടെ പ്രവർത്തകർക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുക തന്നെ ചെയ്യും.
Kerala
തിരുവനന്തപുരം: എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകർച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ഉന്നയിച്ച ചില ചോദ്യങ്ങളിൽ മറുപടിയായി അദ്ദേഹം ഇറക്കിയ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു ചോദ്യത്തിനുപോലും ഉത്തരം കാണുന്നില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.
വസ്തുതാ വിരുദ്ധവും അബദ്ധവുമായ കാര്യങ്ങൾ നിരത്തി താൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂയെന്നും പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണെന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷന്, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്ഷന്,
ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്, കിഫ്ബി, അതിദാരിദ്ര്യ നിർമാര്‍ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാടെന്ത്, ഇതിനു മുന്‍പ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി കുറിച്ചു.