x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​മു​ക്കി​ലെ ച​ക്ക​വി​പ്ല​വം


Published: November 12, 2025 12:06 PM IST | Updated: November 12, 2025 12:06 PM IST

ആ​ർ​ക്കും വേ​ണ്ടാ​തെ പ​റ​മ്പിൽ കി​ട​ന്നു പോ​കു​ന്ന ച​ക്ക​യി​ൽ​നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​സ്മ​യ​ക്ക​ല​വ​റ തീ​ർ​ക്കു​ക​യാ​ണ് ത​ങ്ക​ച്ച​ൻ യോ​ഹ​ന്നാ​ൻ. സ്റ്റാ​ർ ജാ​ക്ക് ബ്രാ​ൻ​ഡി​ൽ അ​റു​പ​തോ​ളം ച​ക്ക​വി​ഭ​വ​ങ്ങ​ളാ​ണ് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

48 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം 2018ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ ഏ​തു മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു ത​ങ്ക​ച്ച​ൻ. പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​യി​രു​ന്നു ആ​ദ്യം.

പി​ന്നീ​ട്, ച​ക്ക​യി​ൽ​നി​ന്നു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ച്ചാ​ലോ​യെ​ന്ന ചി​ന്ത​വ​ന്നു. ഇ​തോ​ടെ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബാ​ബു ജോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ്യ​വ​സാ​യ വ​കു​പ്പി​നെ സ​മീ​പി​ച്ചു.

ഇ​വി​ടെ​നി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഡി​ആ​ർ​ഡി​ഒ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ബാം​ഗ​ളൂ​രു ഡി​ഫ​ൻ​സ് ഫു​ഡ് റി​സ​ർ​ച്ച് ലാ​ബോ​ട്ട​റി​യി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി.

ര​ണ്ട​ര​വ​ർ​ഷം​കൊ​ണ്ട് പ​ഴ​ങ്ങ​ൾ ദീ​ർ​ഘ​കാ​ലം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന ഹാ​ർ​ഡി​ൽ വി​ദ്യ പ​രി​ശീ​ലി​ച്ചു. കു​ക്കി​ക​ൾ, ബി​സ്ക​റ്റ്, ബ്ര​ഡു​ക​ൾ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ശാ​സ്ത്രീ​യ നി​ർ​മാ​ണ രീ​തി​യി​ൽ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് ബം​ഗ​ളൂ​രു​വി​ലെ ഐ​ഐ​എ​ച്ച്ആ​ർ​ൽ​നി​ന്ന് പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തു.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഭ​ക്ഷ്യ സം​സ്ക​ര​ണ​ത്തി​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലും തൃ​ശൂ​ർ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ​രി​ശീ​ല​നം നേ​ടി. 2021ൽ ​പാ​ല​മു​ക്ക് വ​ട്ട​മു​രി​ൽ സ്റ്റാ​ർ ജാ​ക്ക് ഫാ​ക്ട​റി ആ​രം​ഭി​ച്ചു.

 

K-Rail Survey

ഏ​ക​ദേ​ശം 40 മു​ത​ൽ 50 ട​ണ്‍ വ​രെ ച​ക്ക ഇ​വി​ടെ പ്ര​തി​വ​ർ​ഷം സം​സ്ക​രി​ക്കു​ന്നു. ച​ക്ക പ്ര​ധാ​ന അ​സം​സ്കൃ​ത വ​സ്തു​വാ​യ ഷു​ഗ​ർ ഫ്രീ ​ബ്ര​ഡ്, ബി​സ്ക്ക​റ്റ്, കു​ക്കീ​സ്, ബ​ണ്‍, പു​ട്ടു​പൊ​ടി, പാ​യ​സം, സ്വീ​റ്റ്, ഹ​ൽ​വ, ച​ക്ക ബി​രി​യാ​ണി എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

കൂ​ടാ​തെ ഇ​ഞ്ചി​പ്പൊ​ടി, മു​രി​ങ്ങ​യി​ല​പ്പൊ​ടി, ഏ​ത്ത​ക്ക പൊ​ടി, കൈ​ത​ച്ച​ക്ക പൊ​ടി, ബീ​റ്റ്റൂ​ട്ട് പൊ​ടി എ​ന്നി​ങ്ങ​നെ വി​വി​ധ​ത​ര​ത്തി​ലു​ള്ള മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ൽ എ​ത്തു​ക്കു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന ച​ക്ക കി​ലോ​യ്ക്ക് ഏ​ഴു രൂ​പ നി​ര​ക്കി​ലാ​ണ് ഇ​വി​ടെ ശേ​ഖ​രി​ക്കു​ന്ന​ത്.

ഫാ​ക്ട​റി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ച​ക്ക​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ത​ങ്ക​ച്ച​ൻ ഏ​ഴേ​ക്ക​ർ സ്ഥ​ല​ത്തു പ്ലാ​വ് കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ച​ക്ക​യി​ൽ​നി​ന്ന് ഒ​ന്നും ക​ള​യാ​നി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് ത​ങ്ക​ച്ച​ൻ. ച​ക്ക​യു​ടെ അ​ര​ക്ക് ശേ​ഖ​രി​ച്ച് ഉ​ണ​ക്കി​പ്പൊ​ടി​ച്ച് തി​ള​ച്ച വെ​ള്ള​ത്തി​ൽ കു​ടി​ക്കു​ന്ന​ത്. ഇ​ത് പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് അ​ത്യു​ത്ത​മ​മാ​ണെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ക്ക​യു​ടെ മു​ള്ള് ഉ​ണ​ക്കി​പ്പൊ​ടി​ച്ച് ഗ്രാ​ന്പൂ ചേ​ർ​ത്ത് പ​ല്ലു തേ​ക്കാ​നു​ള്ള പൗ​ഡ​ർ, ച​കി​ണി​യി​ൽ​നി​ന്ന് ജെ​ല്ലി മി​ഠാ​യി, ച​ക്ക​ക്കു​രു​വി​ന്‍റെ വെ​ളു​ത്ത​പാ​ട​യി​ൽ​നി​ന്ന് ഫേ​ഷ്യ​ൽ ക്രീ​മു​ക​ൾ, ച​ക്ക​ക്കു​രു ചോ​ക്ലേ​റ്റ്, കാ​പ്പി​പ്പൊ​ടി എ​ന്നി​വ​യും സ്റ്റാ​ർ ജാ​ക്കി​ൽ നി​ർ​മി​ക്കു​ന്നു.

അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ എ​ണ്ണ​യി​ല്ലാ​തെ വാ​ക്വം​ഫ്രൈ ചെ​യ്ത ച​ക്ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്.

ഫോ​ണ്‍: 9544992944

Tags : Agriculture

Recent News

Up