x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​വി​ടെ ഒ​ന്നും പാ​ഴ​ല്ല! ഇ​താ​ണ് "മാ​ത്തു​ക്കു​ട്ടി​യു​ടെ സ്വ​ർ​ഗ​രാ​ജ്യം'

ജിബിൻ കുര്യൻ
Published: November 18, 2025 11:06 AM IST | Updated: November 18, 2025 11:20 AM IST

ജാ​ഗ്വ​ർ, ലാ​ൻ​ഡ് റോ​വ​ർ, ബി​എം​ഡ​ബ്ല്യു ക​മ്പ​നി​ക​ളി​ലെ ആ​റ​ക്ക മാ​സ​ശ​ന്പ​ള​മു​ള്ള ജോ​ലി വേ​ണ്ട​ന്നു​വ​ച്ചു മ​ണ്ണി​ലേ​ക്കി​റ​ങ്ങി പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ് കോ​ട്ട​യം മ​ര​ങ്ങാ​ട്ടു​പ​ള്ളി പാ​ല​യ്ക്കാ​ട്ടു​മ​ല തെ​ങ്ങും​തോ​ട്ട​ത്തി​ൽ മാ​ത്തു​ക്കു​ട്ടി ടോം ​എ​ന്ന യു​വ​ക​ർ​ഷ​ക​ൻ.

മാ​ത്തു​ക്കു​ട്ടി​യു​ടെ 18 ഏ​ക്ക​റി​ൽ ഇ​ല്ലാ​ത്ത കൃ​ഷി​ക​ളി​ല്ല. റ​ബ​റും തെ​ങ്ങും ക​മു​കും ജാ​തി​യും കു​രു​മു​ള​കും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കൃ​ഷി ഇ​വ​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. പോ​ത്ത്, കോ​ഴി, താ​റാ​വ്, ആ​ട്, പ​ന്നി, മ​ത്സ്യം തു​ട​ങ്ങി കൈ​വ​യ്ക്കാ​ത്ത മേ​ഖ​ല​ക​ളി​ല്ല. ഓ​മ​നി​ക്കാ​ൻ കു​തി​ര​യും ക​ഴു​ത​യും നാ​യ്ക്ക​ളു​മു​ണ്ട്.

ഉ​പേ​ക്ഷി​ച്ച ജോ​ലി​യി​ലെ ശ​ന്പ​ള​ത്തി​ന്‍റെ നാ​ലി​ര​ട്ടി​യോ​ളം ആ​ദാ​യം ഇ​ന്നു പ്ര​തി​മാ​സം മാ​ത്തു​ക്കു​ട്ടി​ക്കു ല​ഭി​ക്കു​ന്നു. ടി​ജെ​ടി എ​ന്ന സ്വ​ന്തം ഔട്ട്‌ലെ​​റ്റി​ലൂ​ടെ​യാ​ണ് മാം​സ​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തി​ന്‍റെ​യും വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. ഹോ​സ്റ്റ​ലു​ക​ൾ, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണു മ​റ്റു വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ.

സ​ർ​ദാ​ർ​ജി​യി​ൽ​നി​ന്നു കി​ട്ടി​യ അ​റി​വ്

കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മാ​ത്തു​ക്കു​ട്ടി സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ മു​യ​ൽ വ​ള​ർ​ത്ത​ലി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. എം​ബി​എ ബി​രു​ദം നേ​ടി ജോ​ലി​ക്കു ചേ​ർ​ന്നെ​ങ്കി​ലും ര​ക്ത​ത്തി​ല​ലി​ഞ്ഞ കൃ​ഷി​പാ​ര​ന്പ​ര്യം പി​ന്തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.

കോ​ർ​പ​റേ​റ്റ് ജോ​ലി​യി​ലെ ശ​മ്പള​വും പ്ര​മോ​ഷ​നും മാ​ത്തു​ക്കു​ട്ടി​ക്ക് സം​തൃ​പ്തി ന​ൽ​കി​യി​ല്ല. കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം വാ​ണി​ജ്യ​കൃ​ഷി​യു​ടെ സാ​ധ്യ​ത​തേ​ടി സ​ർ​ദാ​ർ​ജി​യു​ടെ നാ​ടാ​യ പ​ഞ്ചാ​ബി​ലേ​ക്ക് ഒ​റ്റ​യാ​ത്ര. അ​വി​ടു​ത്തെ കൃ​ഷി​യും കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ളും ക​ണ്ട് തീ​ർ​ച്ച​യും മൂ​ർ​ച്ച​യും വ​രു​ത്തി​യ തീ​രു​മാ​ന​ങ്ങ​ളു​മാ​യി​ട്ടാ​യി​രു​ന്നു മാ​ത്തു​ക്കു​ട്ടി​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം.

 

K-Rail Survey

ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ

500 കോ​ഴി​ക​ളു​മാ​യി റ​ബ​ർ തോ​ട്ട​ത്തി​ലെ ഒ​രു ഷെ​ഡി​ൽ കോ​ഴി വ​ള​ർ​ത്ത​ൽ തു​ട​ങ്ങി. ഇ​പ്പോ​ൾ ഏ​ഴാ​യി​രം കോ​ഴി​ക​ൾ വ​രെ​യു​ണ്ട്. ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന ത​മി​ഴ്നാ​ട​ൻ​ലോ​ബി​യു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം ഇ​ട​യ്ക്കു ന​ഷ്ടം സം​ഭ​വി​ച്ച​പ്പോ​ൾ പ​ഠി​ച്ച ബി​സി​ന​സ് പാ​ഠ​ങ്ങ​ൾ വാ​ല്യു അ​ഡീ​ഷ​ൻ ചി​ന്ത പ​ക​ർ​ന്നു.

കോ​ഴി​ക​ളെ ഇ​വി​ടെ​ത്ത​ന്നെ ഡ്ര​സ് ചെ​യ്തു വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കു​ന്ന മൂ​ല്യ​വ​ർ​ധി​ത രീ​തി. 80 ല​ക്ഷ​ത്തി​ന്‍റെ ബി​എം​ഡ​ബ്ള്യു വി​റ്റു ന​ട​ന്ന മാ​ത്തു​ക്കു​ട്ടി 80 രൂ​പ​യ്ക്കു ന​ല്ല ബ്രോ​യി​ല​ർ കോ​ഴി​യി​റ​ച്ചി വി​ൽ​ക്കാ​ൻ തു​ട​ങ്ങി. ലോ​ലി​പോ​പ്, ഡ്രം​സ്റ്റി​ക് എ​ന്നി​ങ്ങ​നെ​യാ​യി ദി​വ​സ​വും ശ​രാ​ശ​രി മൂ​ന്നു ട​ണ്‍ മാം​സ​മാ​ണു ചി​ക്ക​ൻ പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ൽ​നി​ന്നും ക​യ​റി പോ​കു​ന്ന​ത്. മു​ട്ട​ക്കോ​ഴി​ക​ളാ​ണു മ​റ്റൊ​രു ആ​ദാ​യ മാ​ർ​ഗം.

പ​ന്നി ഫാം

​കോ​ഴി സം​സ്ക​ര​ണ​ത്തി​ലെ ശേ​ഷി​ക്കു​ന്ന തൂ​വ​ലും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും വെ​റു​തേ ക​ള​യു​ന്ന​തു ക​ണ്ട​പ്പോ​ൾ മാ​ത്തു​ക്കു​ട്ടി പ​ന്നി വ​ള​ർ​ത്ത​ലി​ലേ​ക്കു തി​രി​ഞ്ഞ​ത്. നാ​ലു പ​ന്നി​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ ഫാ​മി​ൽ ഇ​പ്പോ​ൾ 400 പ​ന്നി​ക​ളു​ണ്ട്. ലാ​ർ​ജ് വൈ​റ്റ് യോ​ർ​ക്ക്ഷെ​യ​ർ, ഡ്യു​റോ​ക്ക് ഇ​ന​ത്തി​ൽ​പെ​ട്ട​താ​ണ് ഭൂ​രി​ഭാ​ഗ​വും.

കോ​ഴി ഇ​റ​ച്ചി​യു​ടെ വേ​സ്റ്റി​ൽ തൂ​ക്കം മി​നു​ക്കു​ന്ന പ​ന്നി ജെ​നു​സു​ക​ൾ ഹോ​ട്ട​ൽ വേ​സ്റ്റും ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ളും ക​ഴി​ച്ചു മേ​നി​യി​ൽ പെ​ട്ടെ​ന്നു മാ​സം നി​റ​ച്ച് ഇ​റ​ച്ചി​ക്കാ​യി ത​യാ​റാ​കു​ന്നു. കോ​ഴി​യി​റ​ച്ചി​ക്കൊ​പ്പം ന​ല്ല​യി​നം പ​ന്നി​യി​റ​ച്ചി​യും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.

മീ​ൻ വ​ള​ർ​ത്ത​ൽ

പ​ന്നി​ഫാ​മി​ലെ മാ​ലി​ന്യം പ​രി​ഹ​രി​ക്കാ​നാ​യി​ട്ടാ​ണു പ​റ​ന്പി​ലെ പാ​റ​ക്കു​ള​ത്തി​ൽ മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഇ​ന്നു പ​റമ്പിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ചു കു​ള​ങ്ങ​ളു​ണ്ട്. ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ​നി​ന്നും ല​ഭി​ച്ച ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ നീ​ന്തി​ത്തു​ടി​ക്കു​ന്ന​ത്.

അ​ഞ്ചു കു​ള​ങ്ങ​ളി​ലാ​യി 25,000 മീ​നു​ക​ളു​ണ്ട്. ക​ട്ല രോ​ഹു, ന​ട്ട​ർ, ജ​യ​ന്‍റ് ഗൗ​രാ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള മീ​നു​ക​ളാ​ണു​ള്ള​ത്.

 

K-Rail Survey

പ​ശു​വി​ൽ​നി​ന്ന് പോ​ത്തി​ലേ​ക്ക്

ചാ​ണ​കം ല​ക്ഷ്യ​മി​ട്ടാ​ണു പ​ശു​ക്ക​ളെ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​പ്പം ശു​ദ്ധ​മാ​യ പാ​ലും ല​ഭി​ക്കും. പ​ശു​ക്ക​ളെ വാ​ങ്ങി​യ​തോ​ടെ പ​റ​ന്പി​ലെ ര​ണ്ട​ര​യേ​ക്ക​റി​ൽ പു​ൽ​കൃ​ഷി​യും തു​ട​ങ്ങി. പ​ശു​വി​ൻ ചാ​ണ​ക​വും മൂ​ത്ര​വും ഉ​പ​യോ​ഗി​ച്ചു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ലെ അ​വ​ശേ​ഷി​ക്കു​ന്ന സ്ല​റി തീ​റ്റ​പ്പു​ല്ലി​ന് ന​ല്ല വ​ള​മാ​യി.

600 കി​ലോ​ഗ്രാം തീ​റ്റ​പ്പു​ല്ല് ഇ​ന്ന് ആ​ന​ക​ൾ​ക്കു​ള്ള തീ​റ്റ​യാ​യി ദി​വ​സ​വും വി​ൽ​ക്കു​ന്നു. 45 ദി​വ​സം കൂ​ടു​ന്പോ​ൾ ഒ​രേ​ക്ക​റി​ൽ​നി​ന്നു 11 ട​ണ്‍ പു​ല്ല് ല​ഭി​ക്കു​ന്നു​ണ്ട്. പ​ശു​വ​ള​ർ​ത്ത​ൽ അ​ത്ര ആ​ദാ​യ​ക​ര​മാ​യി തോ​ന്നാ​ത്ത മാ​ത്തു​ക്കു​ട്ടി പോ​ത്തു​കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞു.

ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള മു​റ ഇ​ന​ത്തി​ൽ പെ​ട്ട 25 പോ​ത്തു​ക​ളാ​ണ് കൂ​ട്ടി​ൽ മെ​ഴു​മെ​ഴാ മി​നു​ങ്ങി നി​ൽ​ക്കു​ന്ന​ത്. മാം​സ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വു​മാ​ണ് ല​ക്ഷ്യം. പോ​ത്തു​ക​ൾ​ക്കു ന​ല്ല മാം​സം ല​ഭി​ക്കു​വാ​ൻ സ​മീ​കൃ​ത ആ​ഹാ​ര​മാ​ണ് ന​ൽ​കു​ന്ന​ത്.

പ​രു​ത്തി​ക്കു​രു, മു​ട്ട, ക​ഞ്ഞി​വെ​ള്ളം, ലി​വ​ർ​ടോ​ണി​ക്, കാ​ത്സ്യം, ത​വി​ട്, പൈ​നാ​പ്പി​ൾ ത​ണ്ട് എ​ന്നി​വ കൃ​ത്യ​മാ​യ അ​ള​വി​ലും സ​മ​യ​ത്തും ന​ൽ​കു​ന്നു. ആ​ട് ഫാ​മി​ൽ ഇ​പ്പോ​ൾ 20 ആ​ടു​ക​ളു​ണ്ട്. മ​ല​ബാ​ർ ഇ​ന​ത്തി​ൽ​പെ​ട്ട ആ​ടു​ക​ളാ​ണ് ഏ​റെ​യും. കു​ഞ്ഞു​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തോ​ടൊ​പ്പം മാം​സ ഉ​ത്പാ​ദ​ന​വു​മാ​ണ് ല​ക്ഷ്യം.

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും നെ​ൽ​കൃ​ഷി​യും

വെ​ണ്ട, വ​ഴു​ത​ന, പ​യ​ർ, പാ​വ​ൽ, ചീ​ര, മു​ള​ക് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി. പ​ച്ച​ക്ക​റി​ക​ൾ​ക്കു​പു​റ​മേ പ​റ​ന്പി​ൽ 100 ചു​വ​ട് ഫാ​ഷ​ൻ ഫ്രൂ​ട്ടു​മു​ണ്ട്. ഇ​വ​യു​ടെ വി​ല്പ​ന​യു​മു​ണ്ട്. 250 ചു​വ​ട് റെ​ഡ്ലേ​ഡി പ​പ്പാ​യ​യും മ​റ്റൊ​രു ആ​ദാ​യ​മാ​ണ്. പ​പ്പാ​യ ഫ്രൂ​ട്ട് സ​ലാ​ഡി​നാ​യി​ട്ടാ​ണ് ന​ൽ​കു​ന്ന​ത്.

തെ​ങ്ങും​തോ​ട്ട​ത്തി​ൽ എ​ന്ന വീ​ട്ടു​പേ​രി​നെ അ​ന്വ​ർ​ഥ​മാ​ക്കും വി​ധം തെ​ങ്ങു​കൃ​ഷി​യു​മു​ണ്ട്. കു​ഞ്ഞ​ൻ തെ​ങ്ങു​ക​ൾ മാ​ത്രം നൂ​റോ​ളം പ​റ​ന്പി​ലു​ണ്ട്. ക​മു​ക്, ജാ​തി, മാ​വ്, പ്ലാ​വ് എ​ന്നി​വ​യ്ക്കു പു​റ​മേ ചേ​ന​യും ചേ​ന്പും കാ​ച്ചി​ലും ക​പ്പ​യും ഇ​ഞ്ചി​യും മ​ഞ്ഞ​ളും വാ​ഴ​യു​മെ​ല്ലാം നൂ​റു​മേ​നി വി​ള​വു ന​ൽ​കു​ന്നു.

അ​ല​ങ്കാ​ര​ക്കോ​ഴി​ക​ളും പ​ക്ഷി​ക​ളു​മു​ണ്ട്. പ​റ​ന്പി​നോ​ടു ചേ​ർ​ന്നു ത​രി​ശാ​യി കി​ട​ന്ന നെ​ൽ​പാ​ട​വും മാ​ത്തു​ക്കു​ട്ടി വെ​റു​തേ​യി​ട്ടി​ല്ല ഉ​മ വി​ത്തു​പാ​കി പൊ​ന്നു വി​ള​യി​ച്ചു.

ഇ​വി​ടെ ഒ​ന്നും പാ​ഴ​ല്ല

മാ​ത്തു​ക്കു​ട്ടി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഒ​ന്നും പാ​ഴ​ല്ല. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും പു​ന​ർ ഉ​പ​യോ​ഗ​ത്തി​നും ശാ​സ്ത്രീ​യ​മാ​യ മാ​ർ​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ചി​ക്ക​ൻ പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ൽ​നി​ന്നു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ പു​ഴു​ങ്ങി വേ​വി​ച്ച് പ​ന്നി, മീ​ൻ, താ​റാ​വ് എ​ന്നി​വ​യ്ക്കു തീ​റ്റ​യ്ക്കു​ള്ള ഒ​രു ഭാ​ഗ​മാ​ക്കു​ന്നു.

ഇ​വി​ടു​ത്തെ ദ്ര​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബ​യോ​ഗ്യ​സ് ഉ​ണ്ടാ​ക്കു​ന്നു. ബ​യോ​ഗ്യാ​സി​ൽ​നി​ന്നു ശേ​ഷി​ക്കു​ന്ന സ്ല​റി നേ​രെ തീ​റ്റ​പ്പു​ല്ലു തോ​ട്ട​ത്തി​ലേ​ക്കും പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ലേ​ക്കു​മാ​ണു പോ​കു​ന്ന​ത്. പ​ന്നി ഫാ​മി​ലെ ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ നേ​രെ സം​സ്ക​രി​ച്ച് ക​ന്പോ​സ്റ്റാ​ക്കി മാ​റ്റു​ക​യാ​ണ്.

ദ്ര​വ​മാ​ലി​ന്യ​ങ്ങ​ൾ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ലേ​ക്കും. കൂ​ടാ​തെ ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള മൃ​ഗ​ങ്ങ​ളു​ടെ വേ​സ്റ്റും മാ​ലി​ന്യ​വു​മൊ​ക്കെ ന​ല്ല വ​ള​മാ​ക്കി വി​ൽ​ക്കു​ക​യാ​ണ്.

 

K-Rail Survey

ന്യൂ​ജെ​ൻ ക​ർ​ഷ​ക​ൻ

പു​ല​ർ​ച്ചെ മൂ​ന്നി​ന് മാ​ത്തു​ക്കു​ട്ടി​യും ഫാ​മും ഉ​ണ​രും. ആ​ദ്യം ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റാ​ണ് ജോ​ലി. സം​സ്ക​രി​ച്ച മാം​സം ജി​ല്ല​യു​ടെ വി​വി​ധ ഔ​ട്ട്ല​റ്റു​ക​ളി​ലേ​ക്കും ഓ​ർ​ഡ​ർ അ​നു​സ​രി​ച്ചു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​യ​യ്ക്കും.

നേ​രം പു​ല​ർ​ന്നാ​ൽ ഫാ​മി​ലെ ഓ​രോ സെ​ക്ഷ​നി​ലും ജോ​ലി​ക​ൾ ആ​രം​ഭി​ക്കും. എ​ല്ലാ​യി​ട​ത്തും മാ​ത്തു​ക്കു​ട്ടി ഓ​ടി​യെ​ത്തും. ഉ​ച്ച​യ​ക്ക് അ​ൽ​പ​സ​മ​യം വി​ശ്ര​മം. അ​തു ക​ഴി​ഞ്ഞാ​ൽ സാ​യാ​ഹ്നം വ​രെ കൃ​ഷി​യി​ട​ത്തി​ൽ.

 

K-Rail Survey

പി​താ​വ് ടോ​മി​യും അ​മ്മ മോ​ളി​യും ഭാ​ര്യ തെ​രേ​സ, മ​ക്ക​ളാ​യ അ​ല​ക്സാ​ണ്ട​ർ, മ​രി​യ​ൻ എ​ന്നി​വ​രും മാ​ത്തു​ക്കു​ട്ടി​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി ഏ​പ്പോ​ഴു​മു​ണ്ട്. പു​തി​യ കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​ർ സം​രം​ഭ​ക​രാ​യി മാ​റ​ണ​മെ​ന്നാ​ണ് മാ​ത്തു​ക്കു​ട്ടി​യു​ടെ പ​ക്ഷം.

വ്യ​ത്യ​സ്ത​വും നൂ​ത​ന​വു​മാ​യ കൃ​ഷി​രീ​തി​യി​ലൂ​ടെ​യും മൃ​ഗ​പ​രി​പാ​ല​ന​ത്തി​ലൂ​ടെ​യും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ച​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും മാ​ത്തു​ക്കു​ട്ടി​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

മാ​ത്തു​ക്കു​ട്ടി ടോം: 9447776464

ചിത്രങ്ങൾ: അനൂപ് ടോം

Tags : Agriculture

Recent News

Up