x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​വ​ൽ രോ​ഹി​ണി ന​ക്ഷ​ത്ര​ക്കാ​രു​ടെ പു​ണ്യ​വൃ​ക്ഷം

സു​രേ​ഷ്കു​മാ​ർ ക​ള​ർ​കോ​ട്
Published: November 20, 2025 03:45 PM IST | Updated: November 20, 2025 03:45 PM IST

രോ​ഹി​ണി ന​ക്ഷ​ത്ര​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട വൃ​ക്ഷ​മാ​ണ് ഞാ​വ​ൽ. മി​ർ​ട്ടേ​സി​യെ (MYRTACEAE) കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഞാ​വ​ലി​ന്‍റെ ശാ​സ്ത്രീ​യ നാ​മം സി​സി​ജി​യം ക്യു​മി​നി​യെ​ന്നും (Syzygium cumini) ഇം​ഗ്ലീ​ഷി​ൽ ബ്ലാ​ക്ക് പ്ലം ​എ​ന്നു​മാ​ണ്.

വ​ള​രെ​യ​ധി​കം ഔ​ഷ​ധ​ഗു​ണ​വും പോ​ഷ​ക മൂ​ല്ല്യ​വു​മു​ള്ള ഈ ​പ​ഴം പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ന​ല്ല​താ​ണ്. വി​റ്റാ​മി​ൻ സി​യും ഇ​രു​ന്പും ധാ​രാ​ളം അ​ട​ങ്ങി​യി​രി​ക്കു​ന്ന ഞാ​വ​ൽ​പ്പ​ഴ​ത്തി​ന്‍റെ കു​രു പൊ​ടി​ച്ച് പ്ര​മേ​ഹ​രോ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു.

ഒ​രു കാ​ല​ത്ത് പാ​ത​യോ​ര​ങ്ങ​ളി​ലും അമ്പ​ല​പ്പ​റമ്പു​ക​ളി​ലും ധാ​രാ​ള​മാ​യി ക​ണ്ടു വ​ന്നി​രു​ന്ന ഞാ​വ​ൽ ഇ​പ്പോ​ൾ വ​ള​രെ കു​റ​വാ​യാ​ണു കാ​ണു​ന്ന​ത്. ഞാ​വ​ലി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഔ​ഷ​ധ ഗു​ണ​മു​ള്ള​വ​യാ​ണ്.

തൊ​ലി, ഇ​ല, കാ​യ, പ​ഴം, വി​ത്ത്, വേ​ര് എ​ല്ലാം​ത​ന്നെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്. ത​ല​യി​ൽ പു​ര​ട്ടു​വാ​നു​ള്ള തൈ​ലം, പി​ത്ത സം​ബ​ന്ധ​മാ​യ അ​തി​സാ​രം, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നും ഞാ​വ​ൽ ഉ​പ​യോ​ഗി​ക്കു​ന്നു.

പൊ​തു​വേ ദോ​ഷ​ക​ര​മ​ല്ലാ​ത്ത ഒ​രു ഫ​ല​മാ​ണെ​ങ്കി​ലും ചി​ല​രി​ൽ പ​ല​വി​ധ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യേ​ക്കാം. അ​മി​ത​മാ​യി ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ല​ബ​ന്ധം, ഛർ​ദി, ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​യു​ക, മു​ഖ​ക്കു​രു പോ​ലു​ള്ള ച​ർ​മ്മ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യേ​ക്കാം.

ഗ​ർ​ഭി​ണി​ക​ൾ ഞാ​വ​ൽ​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. എ​ന്നാ​ൽ, മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും ഉ​ത്ത​മം. ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​വാ​നും ര​ക്ത​ശു​ദ്ധീ​ക​ര​ണ​ത്തി​നും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ മ​റി​ക​ട​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ലു​മാ​കാം പൂ​ർ​വി​ക​ർ ഈ ​പ​ഴ​ത്തെ ജം​ബൂ ഫ​ല​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഭാ​ര​ത​ത്തി​ൽ അ​ഞ്ചു​ത​ര​ത്തി​ലു​ള്ള ഞാ​വ​ലു​ക​ളെ​പ്പ​റ്റി പ​രാ​മ​ർ​ശ​മു​ണ്ട്. ജം​ബൂ, മ​ഹാ​ജം​ബൂ, ക്ഷു​ദ്ര ജം​ബൂ, ഭൂ​മി ജം​ബൂ എ​ന്നി​ങ്ങ​നെ വി​വി​ധ പേ​രു​ക​ളി​ൽ അ​റി​യു​ന്നു. അ​ൻ​പ​തു മു​ത​ൽ നൂ​റ​ടി വ​രെ ഉ​യ​രം വ​രു​ന്ന നി​ത്യ​ഹ​രി​ത വ​ന വൃ​ക്ഷ​മാ​ണ് ഞാ​വ​ൽ.

ഡി​സം​ബ​റി​ൽ പൂ​ക്കാ​ലം തു​ട​ങ്ങും. പു​ഷ്പ​ങ്ങ​ൾ ചെ​റു​തും മ​ങ്ങി​യ വെ​ള്ള​നി​റ​ത്തോ​ടും കൂ​ടി​യ​താ​ണ്. നേ​രി​യ മ​ണ​മു​ണ്ട്. ബാ​ഹ്യ​ദ​ള​ങ്ങ​ളും ദ​ള​ങ്ങ​ളും നാ​ലു വീ​ത​വും ധാ​രാ​ളം സ്വ​ത​ന്ത്ര കേ​സ​ര​ങ്ങ​ളും ര​ണ്ട​റ​ക​ളും അ​നേ​കം ബീ​ജാ​ണ്ഡ​ങ്ങ​ളു​മു​ള്ള​താ​ണ് അ​ണ്ഡാ​ശ​യം.

പ​ഴം മാം​സ​ള​മാ​ണ്. പ​ഴു​ത്ത കാ​യ്ക​ൾ മു​ന്തി​രി​പ്പ​ഴം​പോ​ലെ​യി​രി​ക്കും. പ​ഴ​ത്തി​ന്‍റെ മാം​സം തി​ന്നാ​ൻ കൊ​ള്ളാ​വു​ന്ന​താ​ണ്. തി​ന്നു ക​ഴി​ഞ്ഞാ​ൽ നാ​ക്കും ചു​ണ്ടും കു​റ​ച്ച് നേ​ര​ത്തേ​ക്കു ക​റു​ത്തി​രി​ക്കും.

ഞാ​വ​ൽ ന​ല്ല ത​ണ​ൽ വൃ​ക്ഷ​മാ​യി വ​ള​ർ​ത്തു​വാ​ൻ പ​റ്റു​ന്ന മ​ര​മാ​ണ്. പ​ച്ച നി​റ​ത്തോ​ടു​കൂ​ടി കു​ട പോ​ലെ വ​ള​ർ​ന്നു വ​രു​ന്ന ഞാ​വ​ൽ പാ​ത​യോ​ര​ത്തും സ്കൂ​ൾ-​കോ​ളേ​ജ് അ​ങ്ക​ണ​ങ്ങ​ളി​ലും ത​ണ​ൽ വൃ​ക്ഷ​മാ​യി വ​ള​ർ​ത്തു​ന്നു.

K-Rail Survey

യാ​ത്ര ചെ​യ്യുമ്പോ​ൾ പാ​ത​യോ​ര​ങ്ങ​ളി​ൽ ഞാ​വ​ൽ​പ്പ​ഴം വി​ല്പ​ന​യ്ക്കാ​യി​വെ​ച്ചി​രി​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ ഞാ​വ​ൽ​പ്പ​ഴ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും സാ​ധ്യ​ത​യും മ​ന​സി​ലാ​കും.

വി​വി​ധ​യി​ന​ത്തി​ൽ​പ്പെ​ട്ട ഒ​ട്ടു ഞാ​വ​ൽ തൈ​ക​ൾ ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. ജാ​മൂ​ൽ - 6, ജാ​മൂ​ൽ - 8, EJ4 എ​ന്നീ ഹൈ​ബ്രീ​ഡ് ഇ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ന​ന്നാ​യി മൂ​ത്തു വി​ള​ഞ്ഞ കാ​യ്ക​ൾ പാ​കി മു​ള​പ്പി​ച്ചാ​ണ് തൈ​ക​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​റ്.

കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഞാ​വ​ൽ ന​ന്നാ​യി കാ​യ്ക്കാ​റു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഞാ​വ​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തു വ​രു​ന്നു. മൂ​ത്ത കാ​യ്ക​ളി​ൽ​നി​ന്നു വി​ത്ത് ശേ​ഖ​രി​ച്ച് ഉ​ട​ൻ ത​ന്നെ പോ​ട്ടി​ങ്ങ് മി​ശ്രി​തം നി​റ​ച്ച ക​വ​റു​ക​ളി​ൽ ന​ട്ടു മു​ള​പ്പി​ക്ക​ണം.

വി​ത്തു​ക​ൾ വ​ള​രെ വേ​ഗം മു​ള​ക്കു​ക​യും എ​ന്നാ​ൽ താ​മ​സി​ക്കു​ന്തോ​റും വി​ത്തു​ക​ളു​ടെ മു​ള​യ്ക്ക​ൽ ശേ​ഷി കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്ന​താ​ണ്. പ​തി​വെ​ച്ചും ഗ്രാ​ഫ്റ്റു​ചെ​യ്തും ബ​ഡ്ഡ് ചെ​യ്തും തൈ​ക​ൾ ത​യാ​റാ​ക്കാം.

ര​ണ്ടു വ​ർ​ഷം കൊ​ണ്ട് ര​ണ്ടു മു​ത​ൽ നാ​ലു മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രും. ഗ്രാ​ഫ്റ്റ്, ബ​ഡ്ഡ് തൈ​ക​ൾ മൂ​ന്നു​വ​ർ​ഷം മു​ത​ൽ കാ​യ്ച്ചു തു​ട​ങ്ങും.

ഒ​രു കാ​ർ​ഷി​ക വി​ള​യാ​യി കൃ​ഷി​ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ പ​തി​നെ​ട്ട​ടി വീ​തം അ​ക​ല​ത്തി​ൽ ന​ടാ​വു​ന്ന​താ​ണ്. ന​ല്ല നീ​ർ​വാ​ഴ്ച ഉ​ള്ള സ്ഥ​ല​മാ​ണ് ഉ​ത്ത​മം. അ​ര​മീ​റ്റ​ർ ച​തു​ര​ത്തി​ൽ കു​ഴി​യെ​ടു​ക്കു​ക.

ജൈ​വ​വ​ള​വും മേ​ൽ​മ​ണ്ണും ഇ​ള​ക്കി​ച്ചേ​ർ​ത്ത കു​ഴി​യി​ൽ പി​ള്ള​ക്കു​ഴി​യെ​ടു​ത്ത് ഞാ​വ​ൽ ന​ടാ​വു​ന്ന​താ​ണ്. പ്രൂ​ണ്‍ ചെ​യ്തു വ​ള​ർ​ച്ച ക്ര​മീ​ക​രി​ച്ച് ഞാ​വ​ൽ മ​ര​ത്തെ ഭം​ഗി​യാ​യി നി​ർ​ത്താം.

നൂ​റു മു​ത​ൽ നൂ​റ്റി​യി​രു​പ​തു വ​ർ​ഷം പ്രാ​യ​മു​ള്ള ഞാ​വ​ൽ മ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വി​ര​ള​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. രോ​ഹി​ണി ന​ക്ഷ​ത്ര​ക്കാ​രു​ടെ പു​ണ്യ​വൃ​ക്ഷ​മാ​യ ഞാ​വ​ൽ മ​ര​ത്തെ വ​ലി​യ ച​ട്ടി​യി​ൽ ന​ട്ടു വീ​ടു​ക​ളി​ൽ വെ​യ്ക്കു​ന്ന​ത് ന​ല്ല​താ​ണ്.

അ​ന്യം​നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​വൃ​ക്ഷ​ത്തെ പു​തി​യ ത​ല​മു​റ​ക​ൾ​ക്ക് അ​റി​യാ​നും പ​ഠി​ക്കാ​നും സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

 

Tags : Agriculture

Recent News

Up