x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​നി​ശ​ബ്‌​ദ​ത​യി​ൽ ഒ​രു ഏ​ദ​ൻ​തോ​ട്ടം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
Published: November 26, 2025 02:17 PM IST | Updated: November 26, 2025 02:17 PM IST

കൊ​ല്ലം കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി കാ​ന്പ​സി​ലെ കോ​ണ്‍​വ​ന്‍റ് വ​ക കൃ​ഷി​യി​ട​വും പ​രി​സ​ര​വും ഹ​രി​ത​നി​ശ​ബ്ദ​ത​യി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വി​വി​ധ​ത​ര​ത്തി​ലു​ള്ള വി​ള​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ലെ പ​ശു​ഫാം പോ​ലും നി​ശ​ബ്ദ​മാ​ണ്.

സൊ​സൈ​റ്റി ഓ​ഫ് ദി ​സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഹോ​ളി ക്രോ​സി​ലെ സ​ന്യ​സ്ത​ർ ഈ ​കൃ​ഷി​ഭൂ​മി​യി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ്. ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ സി​സ്റ്റ​ർ മേ​രി സെ​ബാ​സ്റ്റ്യ​നെ കൃ​ഷി​യെ​ക്കു​റി​ച്ചു പ്ര​ത്യേ​കം പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് നേ​ര​ത്തേ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്നു സി​സ്റ്റ​ർ പെ​ട്രീ​ന സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ത്രെ​സി​ൽ​ഡ​യും മ​റ്റു സ​ന്യ​സ്ത​രും ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ഏ​ദ​ൻ​തോ​ട്ട​ത്തി​ന്‍റെ സ​മൃ​ദ്ധി​ക്കു പി​ന്നി​ലി​ല്ലെ​ന്നു സി​സ്റ്റ​ർ മേ​രി പ​റ​ഞ്ഞു. പൂ​ന്തോ​ട്ട​വും പ​ച്ച​ക്ക​റി​ത്തോ​ട്ട​വും ഫ​ല​വൃ​ഷ​ങ്ങ​ളും പ​ശു​ഫാ​മും ഒ​രി​ട​ത്തു​ത​ന്നെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണു പ്ര​ത്യേ​ക​ത. തെ​ങ്ങും മാ​വും പ്ലാ​വും പ​പ്പാ​യ​യും ഇ​ട​ക​ല​ർ​ന്നു​നി​ൽ​ക്കു​ന്നു.

പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ പ​യ​റും വെ​ണ്ട​യും വ​ഴു​ത​ന​യും ത​ക്കാ​ളി​യും ചീ​ര​യും പാ​വ​യ്ക്ക​യും പ​ട​വ​ല​വും വ​ള​രു​ന്നു. വാ​ഴ​ത്തോ​ട്ട​ത്തി​ൽ ഇ​ട​വി​ള​യാ​യി ചേ​ന്പും ചേ​ന​യും കാ​ച്ചി​ലും ചെ​റു​കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും കൃ​ഷി ചെ​യ്തി​രി​ക്കു​ന്നു.

K-Rail Survey

ഏ​ത്ത​വാ​ഴ​യും ഞാ​ലി​പ്പൂ​വ​നും പൂ​വ​നും റോ​ബോ​സ്റ്റാ​യും വി​ള​വെ​ടു​ക്കാ​ൻ പ്രാ​യ​ത്തി​ൽ നി​ൽ​ക്കു​ന്നു. വാ​ഴ​ക​ൾ ഓ​രോ മൂ​ന്നോ നാ​ലോ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പി​ഴു​തു​മാ​റ്റു​ക​യും പു​തി​യ​വ വീ​ണ്ടും ന​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് രീ​തി.

സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​പാ​ല​നം, സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം, ആ​ധു​നി​ക ത​ര​ത്തി​ലു​ള്ള ജ​ല​സേ​ച​നം എ​ന്നി​വ​യാ​ണ് വി​ജ​യം നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. തോ​ട്ട​ത്തി​ലെ ജാ​തി മ​ര​ങ്ങ​ളും മി​ക​ച്ച വി​ള​വാ​ണ് ന​ൽ​കു​ന്ന​ത്.

സ​മ​ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ​യും മ​ണ്ണി​ലെ ഫ​ല​ഭൂ​യി​ഷ്ഠി​ത​യും ജ​ല​സേ​ച​ന​വു​മാ​ണ് മി​ക​ച്ച​വി​ള​വി​നു പി​ന്നി​ൽ. അ​യ​ൽ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ് ജാ​തി​ക്ക പൊ​ട്ടി​ക്കാ​നും ശേ​ഖ​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​ത്.

മു​പ്പ​തോ​ളം പ​ശു​ക്ക​ൾ

ജേ​ഴ്സി, എ​ച്ച്എ​ഫ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മു​പ്പ​തോ​ളം പ​ശു​ക്ക​ൾ​കൊ​ണ്ട് സ​ന്പ​ന്ന​മാ​ണ് ഫാം. ​തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ങ്കി​ലും സി​സ്റ്റ​ർ മേ​രി സെ​ബാ​സ്റ്റ്യ​ന്‍റെ ക​ണ്ണും കാ​തും എ​ല്ലാ​യി​ട​ത്തു​മെ​ത്തും. പ​ശു​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ​യ്ക്കാ​യി ര​ണ്ടേ​ക്ക​ർ ഭൂ​മി​യി​ൽ തീ​റ്റ​പ്പൂ​ൽ​കൃ​ഷി ന​ട​ത്തി വ​രു​ന്നു.

തീ​റ്റ​യും കു​ടി​യും പ​ശു​വി​നു കു​റ​യ്ക്കാ​റി​ല്ല. ക​റ​വ​പ്പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ നി​ല​നി​ൽ​പി​ന് ഓ​രോ പ​ശു​വി​നും നി​ത്യേ​ന ശ​രീ​ര ഭാ​ര​ത്തി​ന്‍റെ പ​ത്തു​ശ​ത​മാ​നം വീ​തം പ​ച്ച​പ്പു​ല്ല് ന​ൽ​കു​ന്നു​ണ്ട്. 120 ലി​റ്റ​ർ പാ​ലാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​റ​വ​യ​ന്ത്ര​മു​ണ്ടെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.

പ​ശു​ക്ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​മൊ​ന്നും ഉ​ണ്ടാ​കാ​തെ​യി​രി​ക്കാ​നാ​ണി​ത്. മ​ഠ​ത്തി​ലേ​ക്കും ഇ​വി​ടെ​യു​ള്ള മ​റ്റു സ​ന്യ​സ്ത​സ​മൂ​ഹ​ങ്ങ​ളു​ടെ കേ​ന്ദ്ര​ത്തി​ലേ​ക്കു​മാ​ണ് പാ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വി​വി​ധ വി​ഭാ​ഗ​ത്തി​ലാ​യി മ​ഠ​ത്തി​ൽ 135 സ​ന്യ​സ്ത​രു​ണ്ട്.

ചി​ത്ര​ങ്ങ​ൾ: റോ​ണ റി​ബൈ​റോ

Tags : Agriculture

Recent News

Up