x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര​ജി​ന്‍റെ വ​നാ​മി വി​ജ​യ​ഗാ​ഥ


Published: December 26, 2025 11:00 AM IST | Updated: December 26, 2025 11:04 AM IST

എ​റ​ണാ​കു​ള​ത്ത് ഫു​ട്വെ​യ​ർ ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന സൂ​ര​ജ് ഭാ​ര്യാ​പി​താ​വി​ൽ​നി​ന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണു ചെ​മ്മീ​ൻ കൃ​ഷി​യി​ലേ​ക്കു ക​ട​ന്ന​ത്.

ഹൈ​ടെ​ക് രീ​തി​യി​ൽ ഏ​ഴു​വ​ർ​ഷ​മാ​യി വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി​ചെ​യ്യു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് ന​ന്ദ​ന അ​ക്വാ ഫാം ​ഉ​ട​മ സൂ​ര​ജ് ല​ക്ഷ​ങ്ങ​ളു​ടെ നേ​ട്ട​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ വ​നാ​മി വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ...

മ​ത്സ്യ​കൃ​ഷി​യി​ലെ വി​ജ്ഞാ​ന​കോ​ശം

എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് പാ​യി​ത്ര വീ​ട്ടി​ൽ സു​കു​മാ​ര​ന്‍റെ​യും വി​ജ​യ​മ്മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ൻ സൂ​ര​ജ് കൊ​ടു​ങ്ങ​ല്ലൂ​ർ പു​ല്ലൂ​റ്റി​ൽ​നി​ന്നു സി​നി​യെ വി​വാ​ഹം ചെ​യ്യു​ന്പോ​ൾ സി​നി​യു​ടെ അ​ച്ഛ​ൻ ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ ഭാ​ര്യാ​പി​താ​വ് സു​ധാ​ക​ര​ൻ ചെ​മ്മീ​ൻ കൃ​ഷി​യി​ലെ വി​ജ്ഞാ​ന​കോ​ശ​മാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട​യാ​ൾ ക​ണ്ട​ത്. നാ​രാ​യ​ണ​മം​ഗ​ലം ക​ണ​ക്ക​ൻ​ക​ട​വി​ൽ 17 ഏ​ക്ക​ർ പാ​ടം വാ​ങ്ങി അ​വി​ടെ മ​ത്സ്യ​ക്കൃ​ഷി ന​ട​ത്തി​യാ​ണ് സു​ധാ​ക​ര​ൻ "ത​ന്‍റേ​താ​യ മ​ത്സ്യ​ലോ​കം’ തീ​ർ​ത്ത​ത്.

2003ൽ ​ഗ​ൾ​ഫ് ജോ​ലി അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ അ​മ്മാ​യ​ച്ഛ​ൻ വ​ല്ലാ​ർ​പാ​ടം എം​പി​ഇ​ഡി​എ​യി​ലും കൊ​ച്ചി​യി​ലെ മ​റൈ​ൻ ഫി​ഷ​റീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും നാ​ഗ​പ​ട്ട​ണ​ത്തെ രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ അ​ക്വാ ക​ൾ​ച്ച​റി​ലു​മെ​ല്ലാം വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ൾ സ്വാ​യ​ത്ത​മാ​ക്കി.

ശേ​ഷ​മാ​ണ് മീ​ൻ പാ​ട​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്. ആ ​വ​ർ​ഷം ഗ്രീ​ൻ മ​ഡ് ക്രാ​ബ് ആ​യി​രു​ന്നു കൃ​ഷി. ഇ​തി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ല്ല ഞ​ണ്ടു ക​ർ​ഷ​ക​നു​ള്ള 2003ലെ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു.

പി​ന്നെ വി​വി​ധ​ത​രം മ​ത്സ്യ​ക്കൃ​ഷി​ക​ൾ പ​രീ​ക്ഷി​ച്ചു. ക​രി​മീ​ൻ, തി​ലാ​പ്പി​യ (പി​ലോ​പ്പി), ക​ണ​ന്പ്, തി​രു​ത, പൂ​മീ​ൻ. 2017ൽ ​ചെ​യ്ത കാ​ര​ച്ചെ​മ്മീ​ൻ കൃ​ഷി​ക്ക് സം​സ്ഥാ​ന​ത്തെ മി​ക​ച്ച ചെ​മ്മീ​ൻ ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ചു.

2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷ​മാ​ണ് വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്. ര​ണ്ടു പ്ര​കൃ​തി​ദ​ത്ത കു​ള​ങ്ങ​ളി​ലും ഒ​രു ബ​യോ​ഫ്ളോ​ക്ക് പോ​ണ്ടി​ലും ആ​യി​രു​ന്നു കൃ​ഷി. നാ​ല​ര ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ ഇ​റ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ഇ​തു വ​ൻ​വി​ജ​യ​മാ​യി.

ബി​രു​ദ​ധാ​രി​യാ​യ മ​ക​ൻ സ​നേ​ഷും അ​ച്ഛ​നൊ​പ്പം കൂ​ടി; പാ​ത പി​ന്തു​ട​ർ​ന്നു. ഇ​ന്ന് 76-ാം വ​യ​സി​ലും സു​ധാ​ക​ര​ൻ വ​നാ​മി കൃ​ഷി​യി​ൽ വി​ജ​യ​യാ​ത്ര തു​ട​രു​ന്നു. ഒ​പ്പം കു​റ​ച്ച് ക​രി​മീ​ൻ, തി​രു​ത, പൂ​മീ​ൻ, ചെമ്പ​ല്ലി എ​ന്നി​വ​യും.

 

 

K-Rail Survey

റോ​ൾ​മോ​ഡ​ലാ​യ ഭാ​ര്യാ​പി​താ​വ്

ഭാ​ര്യാ​പി​താ​വി​ന്‍റെ അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വും സ്ഥി​രോ​ത്സാ​ഹ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും വി​ജ​യം ക​ര​ഗ​ത​മാ​ക്കാ​നു​ള്ള അ​ഭി​വാ​ഞ്ഛ​യും സൂ​ര​ജ് എ​ന്ന ബി​സി​ന​സു​കാ​ര​നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചു.

ഒ​രു​വേ​ള പോ​ലും സു​ധാ​ക​ര​ൻ പ​റ​യാ​തി​രു​ന്നി​ട്ടു​കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ത പി​ന്തു​ട​രാ​ൻ മ​രു​മ​ക​ൻ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ ഭാ​ര്യ വീ​ടി​നു നാ​ല​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി കോ​ണ​ത്തു​കു​ന്നി​ൽ ഒ​രു വാ​ട​ക വീ​ട് എ​ടു​ത്ത് താ​മ​സം അ​ങ്ങോ​ട്ടു​മാ​റ്റി.

ആ​ദ്യം അ​വി​ടെ കൃ​ഷി ആ​രം​ഭി​ച്ചു. പി​ന്നീ​ട് എ​റി​യാ​ട് ക​ട​ലി​നു സ​മീ​പം സ്ഥ​ല​മെ​ടു​ത്ത് അ​വി​ടെ ഒ​രു സി​ന്ത​റ്റി​ക് ഹൈ​ടെ​ക് പോ​ണ്ട് നി​ർ​മി​ച്ച് വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം പു​തി​യ ര​ണ്ട് സി​ന്ത​റ്റി​ക് ഹൈ​ടെ​ക് പ​ടു​താ​ക്കു​ള​ങ്ങ​ൾ​കൂ​ടി നി​ർ​മി​ച്ച് കൃ​ഷി വി​പു​ലീ​ക​രി​ച്ചു.

ഇ​പ്പോ​ൾ മൂ​ന്നു കു​ള​ങ്ങ​ളി​ലാ​യി ആ​റു​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്.

സി​ന്ത​റ്റി​ക് പോ​ണ്ടും എ​യ​റേ​റ്റ​റും

25 സെ​ന്‍റ് വീ​തം സ്ഥ​ല​ത്ത് 40 മീ​റ്റ​ർ നീ​ള​വും 45 മീ​റ്റ​ർ വീ​തി​യു​മു​ള്ള മൂ​ന്ന് ഹൈ​ടെ​ക് സി​ന്ത​റ്റി​ക് പ​ടു​താ​ക്കു​ള​ങ്ങ​ളാ​ണ് ന​ന്ദ​ന അ​ക്വാ​ഫാ​മി​ന്‍റെ കൃ​ഷി​യി​ടം. 500 ജി​എ​സ്എം ക​ന​മു​ള്ള എ​ച്ച്ഡി​പി ഷീ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ള​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ട​ലി​ൽ​നി​ന്ന് വ​ലി​യ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് നേ​രി​ട്ട് ഉ​പ്പു​വെ​ള്ളം സി​ന്ത​റ്റി​ക് കു​ള​ത്തി​ലേ​ക്ക് (കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച കു​ളം) അ​ടി​ച്ചു​ക​യ​റ്റു​ക​യാ​ണു ചെ​യ്യു​ന്ന​ത്. മൂ​ന്നു കു​ള​ങ്ങ​ളി​ലും മൂ​ന്നു വീ​തം വ​ലി​യ എ​യ​റേ​റ്റ​ർ (ഓ​ക്സി​ജ​ന്‍റെ അ​ള​വ് സ​മൃ​ദ്ധ​മാ​യി ല​ഭി​ക്കും​വി​ധം വെ​ള്ള​ത്തെ റൊ​ട്ടേ​റ്റ് ചെ​യ്യി​ക്കു​ന്ന മെ​ഷീ​ൻ) സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​വ 24 മ​ണി​ക്കൂ​റും തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കും. തീ​റ്റ കൊ​ടു​ക്കു​ന്ന സ​മ​യ​ത്ത് 5-10 മി​നി​റ്റു മാ​ത്ര​മാ​ണ് ഇ​വ ഓ​ഫ് ചെ​യ്യു​ക. അ​ല്ലാ​ത്ത മു​ഴു​വ​ൻ സ​മ​യ​വും ഈ ​മെ​ഷീ​ൻ പ്ര​വ​ർ​ത്തി​ക്കും. ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞാ​ൽ മീ​നു​ക​ൾ ച​ത്തു​പോ​കാ​ൻ ഇ​ട​യു​ണ്ട്.

ത്രീ ​ഫേ​സ് ക​ണ​ക്ഷ​ൻ വൈ​ദ്യു​തി​യാ​ണ് ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​റ​ന്‍റ് പോ​യാ​ൽ ഉ​ട​ൻ ര​ണ്ടു വ​ലി​യ ജ​ന​റേ​റ്റ​റു​ക​ൾ ഓ​ണാ​വും. രാ​ത്രി തു​ട​ർ​ച്ച​യാ​യി വെ​ള്ളം റൊ​ട്ടേ​റ്റ് ചെ​യ്യു​ന്ന എ​യ​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കും.

K-Rail Survey

വ​നാ​മി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ തീ​റ്റ​യും പ​രി​ച​ര​ണ​വും

പോ​ണ്ടി​ച്ചേ​രി​യി​ൽ​നി​ന്നു ലാ​ബ് ടെ​സ്റ്റ് ചെ​യ്ത് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. 9 പി​എ​ൽ വ​ലി​പ്പ​മു​ള്ള (വി​രി​ഞ്ഞ് ഒ​ൻ​പ​തു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള തീ​രെ ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ) ഇ​വ​യ്ക്ക് ഒ​ന്നി​ന് 35 പൈ​സ​യാ​ണ് അ​വി​ടെ വി​ല. ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​നും മ​റ്റു ചെ​ല​വു​ക​ളു​മാ​യി ഇ​വി​ടെ സൈ​റ്റി​ൽ എ​ത്തു​ന്പോ​ൾ 40 പൈ​സ വി​ല വ​രും.

ഇ​ത്ത​ര​ത്തി​ൽ ആ​റു​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​വ​ന്നാ​ണ് മൂ​ന്നു കു​ള​ങ്ങ​ളി​ലാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്്. ഇ​വ 120-130 ദി​വ​സം കൊ​ണ്ടാ​ണു വി​ള​വെ​ടു​പ്പി​നു പാ​ക​മാ​വു​ക. അ​പ്പോ​ൾ 30-35 കൗ​ണ്ട് ആ​യി​ട്ടു​ണ്ടാ​കും. 30-35 എ​ണ്ണം​കൊ​ണ്ട് ഒ​രു കി​ലോ തൂ​ക്കം വ​രു​ന്ന​തി​നെ​യാ​ണ് കൗ​ണ്ട് എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു മൊ​ത്ത​വി​ല​യാ​യി കി​ലോ​യ്ക്ക് 450-500 രൂ​പ ല​ഭി​ക്കും.

ഇ​പ്പോ​ൾ 60 ദി​വ​സം പ്രാ​യ​മാ​യ 8-10 ഗ്രാം ​തൂ​ക്ക​മു​ള്ള കു​ഞ്ഞു​ങ്ങ​ളാ​ണു കു​ള​ത്തി​ലു​ള്ള​ത്. ഇ​തു തു​ട​ർ​ന്നു​ള്ള 60-70 ദി​വ​സം​കൊ​ണ്ട് 30 ഗ്രാം ​ആ​യി വ​ള​രും. ചെ​റു​പ്പ​ത്തി​ൽ തീ​റ്റ​യു​ടെ അ​ള​വ് കു​റ​വാ​യി​രി​ക്കും. ക്ര​മേ​ണ അ​തു വ​ർ​ധി​ച്ചു​വ​രും. ദി​വ​സ​വും നാ​ലു​നേ​ര​മാ​ണ് തീ​റ്റ ന​ൽ​കു​ന്ന​ത്.

ഇ​പ്പോ​ൾ ഒ​രു കു​ള​ത്തി​ൽ പ്ര​തി​ദി​നം 85-90 കി​ലോ തീ​റ്റ (20-22 കി​ലോ തീ​റ്റ​വീ​തം ഒ​രു​നേ​രം) ന​ൽ​കു​ന്നു​ണ്ട്. ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ൽ അ​തു വ​ർ​ധി​ച്ചു വ​രും. ഗ്രോ​വ​ൽ ക​ന്പ​നി​യു​ടെ വ​നാ​മി പ്രോ​ണ്‍​ഫീ​ഡ് ആ​ണ് ന​ൽ​കു​ന്ന​ത്.

ഇ​തി​ന് കി​ലോ​യ്ക്ക് 90 രൂ​പ വി​ല വ​രു​ന്നു​ണ്ട്. 8 മു​ത​ൽ 10 ട​ണ്‍ ഫീ​ഡാ​ണ് 130 ദി​വ​സ​ത്തോ​ളം നീ​ണ്ട വി​ള​വെ​ടു​പ്പു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ഒ​രു കു​ള​ത്തി​ലേ​ക്കു വേ​ണ്ടി​വ​രു​ന്ന​ത്. പ​രി​ച​ര​ണം ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ഒ​ന്നാ​ണ്.

കൃ​ത്യ​മാ​യി വെ​ള്ളം നി​റ​യ്ക്കു​ക, എ​യ​റേ​റ്റ​ർ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കു​ക ചെ​യ്യു​ക, നാ​ലു​നേ​രം തീ​റ്റ കൊ​ടു​ക്കു​ക, വേ​സ്റ്റ് ഡ്രൈ​നേ​ജ് പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കു​ക, ഓ​രോ കു​ള​ത്തി​ലെ​യും കു​ഞ്ഞു​ങ്ങ​ളെ വ​ല​യി​ൽ കോ​രി ഫം​ഗ​ൽ ഇ​ൻ​ഫെ​ക്ഷ​നോ മ​റ്റോ വ​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ സൂ​ക്ഷ്മ​മാ​യ ജോ​ലി​ക​ളെ​ല്ലാം ചെ​യ്യു​ന്ന​ത് നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളാ​ണ്; ദീ​പേ​ഷും സാ​ഗ​റും.

ഇ​വ​ർ പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി മു​ഴു​വ​ൻ സ​മ​യ​വും ഇ​വി​ടെ​യു​ണ്ട്. ഭാ​ര്യ സി​നി​യും മ​ക​ൾ ന​ന്ദ​ന​യും പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്.

Tags : Agriculture Sooraj Fish Farm

Recent News

Up