x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ത്തോ​രു​ടെ കൃ​ഷി​ക്കൂ​ട്ടം

എ.ജെ. അലക്സ് റോയ്
Published: November 24, 2025 01:28 PM IST | Updated: November 24, 2025 01:28 PM IST

അ​റു​പ​തു​ക​ഴി​ഞ്ഞ​വ​ർ കൃ​ഷി​യി​ലെ​ന്തു കാ​ട്ടാ​നെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. എ​ന്നാ​ൽ അ​റു​പ​ത​ല്ല, എ​ഴു​പ​ത് ക​ഴി​ഞ്ഞാ​ലും കൃ​ഷി​യി​ൽ ചി​ല ന​ല്ല കാ​ര്യ​ങ്ങ​ൾ കാ​ണി​ക്കാ​നു​ണ്ടെ​ന്ന് കോ​ട്ട​യം പാ​ന്പാ​ടി എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ "കൃ​ഷി​നി​റ​വ്@​എ​ലി​ക്കു​ളം 60+’’ ന്‍റെ അം​ഗ​ങ്ങ​ൾ തെ​ളി​യി​ച്ചു.

സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പൊ​തു കൂ​ട്ടാ​യ്മ​യാ​യ "നി​റ​വ് 60+’ ന്‍റെ ചി​ല പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ കൂ​ടി​യാ​ലെ​ന്ത് എ​ന്ന ചി​ന്ത​യു​ദി​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി​യു​ടെ​യും പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നു​മാ​യ എ​സ്. ഷാ​ജി എ​ന്നി​വ​രു​ടെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും കൂ​ടെ​യാ​യ​പ്പോ​ൾ ഒ​ന്ന​ല്ല എ​ട്ടു കൃ​ഷി​ക്കൂ​ട്ട​ങ്ങ​ളാ​ണ് പി​റ​വി​യെ​ടു​ത്ത​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി കൃ​ഷി​യി​ൽ താ​ല്പ​ര്യ​മു​ള്ള മു​തി​ർ​ന്ന​വ​രു​ടെ ക​ർ​ഷ​ക​സം​ഗ​മം പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ന്ധ​ഹാ​പ്പി​ന​സ്‌​സ് പാ​ർ​ക്കി​ലെ ആ​ദ്യ​കൂ​ടി​ച്ചേ​ര​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ഉൗ​ർ​ജ്ജ​വും ഉ​ന്മേ​ഷ​വും പ​ക​രു​ന്ന ഒ​ന്നാ​യി​രു​ന്നു​വെ​ന്ന് നി​റ​വ് 60+ന്‍റെ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ഗോ​പി​നാ​ഥ​പി​ള്ള​യും അ​തി​ന് കൃ​ഷി​കാ​ര്യ​ങ്ങ​ളെ എ​ങ്ങ​നെ മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ണ്‍, അ​സി. കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യി​യും വി​ശ​ദീ​ക​രി​ച്ചു.

മ​ല​നാ​ടി​ന്‍റെ പ്ര​ധാ​ന ഭ​ക്ഷ​ണ​യി​ന​മാ​യ ക​പ്പ​യും, കാ​ന്താ​രി​യും ക​ട്ട​നു​മൊ​ക്കെ നു​ക​ർ​ന്ന് ഗൗ​ര​വ​ത​ര​മാ​യ ച​ർ​ച്ച​യി​ലേ​ക്കു ക​ട​ന്നു. കൃ​ഷി ഭ​വ​നി​ൽ​നി​ന്നു പ​ച്ച​ക്ക​റി വി​ത്തു​ക​ളും ഇ​ത​ര ന​ടീ​ൽ വ​സ്തു​ക്ക​ളും കൃ​ഷി​ല​ഘു​ലേ​ഖ​ക​ളും ന​ൽ​കി.

 

 

 

K-Rail Survey

നി​ര​ന്ത​ര​മാ​യ പ​ഠ​ന​പ​രി​പാ​ടി​ക​ൾ, സം​ശ​യ​ല​ഘൂ​ക​ര​ണം, കൃ​ഷി​യി​ട​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഇ​വ സം​ഘ​ടി​പ്പി​ച്ചു. മു​തി​ർ​ന്ന​വ​രു​ടെ കൃ​ഷി​ക്കൂ​ട്ട രൂ​പീ​ക​ര​ണം പ​ക​ർ​ന്നു ന​ൽ​കി​യ പ​ര​സ്പ​ര സൗ​ഹൃ​ദം ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ, കൃ​ഷി​യ​റി​വു​ക​ൾ എ​ന്നി​വ​യു​ടെ ശ​രി​യാ​യ കൈ​മാ​റ്റ​ത്തി​ന് വ​ഴി​വെ​ച്ചു.

വെ​ളി​യ​ന്നൂ​ർ ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​തി​ർ​ന്ന​വ​രു​ടെ കൃ​ഷി​ക്കൂ​ട്ടം വാ​ഴ, പ​ച്ച​ക്ക​റി, കി​ഴ​ങ്ങ് വ​ർ​ഗ വി​ള​ക​ളി​ൽ തു​ട​ങ്ങി പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലേ​ക്കു​വ​രെ കൈ​വ​ച്ചു​ക​ഴി​ഞ്ഞു.

വ​ള്ള​വ​ശേ​രി​ൽ ദാ​മേ​ദ​ര​ൻ, മേ​ല​ണ്ണൂ​ർ​ക​രോ​ട്ട് ഗോ​പി, പ​റ​പ്പ​ള​ളി​ത്താ​ഴെ പി.​എ​സ്. രാ​ജീ​വ്, ആ​ഴാ​ന്ത​യി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ, പു​തു​പ്പ​റ​ന്പി​ൽ മു​ര​ളി, പു​ല്ലാ​ട്ട് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, മ​റ്റ​ക്ക​ര​ക്കു​ന്നേ​ൽ ഉ​ണ്ണി, മേ​ച്ചേ​രി​ൽ ശാ​ന്ത​കു​മാ​രി​യ​മ്മ, മൂ​ഴി​പ്പു​റ​ത്ത് രാ​ഗി​ണി​യ​മ്മ, കു​ന്നേ​ൽ കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പു​തു​പ്പ​റ​ന്പി​ൽ ശി​വ​രാ​മ​ൻ നാ​യ​ർ, വെ​ച്ചു​പ്പ​റ​ന്പി​ൽ മോ​ഹ​ന​ൻ, കൂ​ന​ൻ​മാ​ക്ക​ൽ ര​വി, പൂ​വ​ത്തു​ങ്ക​ൽ ഉ​ണ്ണി എ​ന്നി​വ​രാ​ണ് കൃ​ഷി​ക്കൂ​ട്ട​ത്തി​ലെ അം​ഗ​ങ്ങ​ൾ.

2023ൽ ​സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ന​ല്ല വ​യോ​ജ​ന സൗ​ഹൃ​ദ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച എ​ലി​ക്കു​ളം മു​തി​ർ​ന്ന​വ​രു​ടെ കൃ​ഷി​ക്കൂ​ട്ട രൂ​പീ​ക​ര​ണ​ത്തി​ലും മി​ക​വാ​ർ​ന്ന തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും കാ​ട്ടു​ന്ന ആ​ർ​ജ്ജ​വം അ​നു​ക​ര​ണീ​യ​മാ​ണ്.

ഫോ​ണ്‍: 9447129098

Tags : Agriculture Elikulam Farmers

Recent News

Up