x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​യി വ​നി​താ ഗ്രീ​ൻ ആ​ർ​മി

റെ​ജി ജോ​സ​ഫ്
Published: December 17, 2025 01:02 PM IST | Updated: December 17, 2025 01:02 PM IST

പ​ണി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷി ഉ​പേ​ക്ഷി​ച്ചെ​ന്ന പ​രി​ഭ​വ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യാ​ണ് തി​രു​മാ​റാ​ടി​യി​ലെ വ​നി​താ ഗ്രീ​ൻ ആ​ർ​മി. എ​ന്തു കാ​ർ​ഷി​ക ജോ​ലി​യും വി​ശ്വ​സി​ച്ച് ഏ​ൽ​പി​ക്കാം, സ​മ​യ​ത്തു വെ​ടി​പ്പാ​യി ചെ​യ്തു ത​രും.

ഇ​വ​രു​ടെ കാ​ർ​ഷി​ക ന​ഴ്സ​റി​ക​ളി​ൽ വ​ഴു​ത​ന, പ​യ​ർ, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, പീ​ച്ചി​ൽ, പാ​വ​ൽ, പ​ട​വ​ലം, വെ​ണ്ട തു​ട​ങ്ങി​യ​വ​യു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​റ്റ​ഴി​ക്കു​ന്നു.

മാ​വ്, പ്ലാ​വ്, ക​ട​പ്ലാ​വ്, തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ​യു​ടെ തൈ​ക​ളും ത​യാ​റാ​ക്കു​ന്നു. ചേ​ന, ഇ​ഞ്ചി, ക​ച്ചോ​ലം, കാ​ച്ചി​ൽ, ചേ​ന്പ്, കി​ഴ​ങ്ങ് ന​ടീ​ൽ വ​സ്തു​ക്ക​ളും വി​ൽ​പ​ന​യ്ക്കു​ണ്ട്.

പു​ല്ലു​വെ​ട്ടും തെ​ങ്ങി​നു ത​ട​മെ​ടു​ക്ക​ലും തേ​ങ്ങാ പി​രി​ക്ക​ലും തെ​ങ്ങൊ​രു​ക്ക​ലും ഇ​വ​ർ​ക്ക് ന​ല്ല വ​രു​മാ​ന​മാ​ണ്. ദി​വ​സം മു​പ്പ​തു തെ​ങ്ങി​ൽ വ​രെ ക​യ​റി തേ​ങ്ങ​യി​ടു​ന്ന​വ​ർ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ഒ​രു തെ​ങ്ങി​ൽ തേ​ങ്ങ ഇ​ടാ​ൻ 65 രൂ​പ​യും മു​ക​ൾ​ഭാ​ഗം വെ​ടി​പ്പാ​ക്കി മ​രു​ന്ന​ടി​ക്കാ​ൻ 130 രൂ​പ​യു​മാ​ണ് കൂ​ലി.

പാ​ന്പാ​ക്കു​ട​യി​ലെ ബ​യോ​ഫാ​ർ​മ​സി​യി​ൽ രാ​സ, ജൈ​വ, കു​മി​ൾ കീ​ട​നാ​ശി​നി​ക​ൾ ത​യാ​റാ​ക്കി സം​ഘം ക​ർ​ഷ​ക​രി​ലെ​ത്തി​ക്കു​ന്നു​ണ്ട്. കു​മി​ൾ ബാ​ധ​യ്ക്ക് ജൈ​വ കു​മി​ൾ​നാ​ശി​നി​യും ബാ​ക്ടീ​രി​യ​ൽ രോ​ഗ​ത്തി​ന് ജീ​വാ​ണു കീ​ട​നാ​ശി​നി​ക​ളും കൊ​ടു​ക്കും.

പാ​ന്പാ​ക്കു​ട അ​ഗ്രോ വി​ക​സ​ന കേ​ന്ദ്രം ഇ​തോ​ട​കം പ​ത്തു കോ​ടി രൂ​പ​യു​ടെ ടേ​ണ്‍ ഓ​വ​ർ നേ​ടി​യ​താ​യും മൂ​ന്നു കോ​ടി രൂ​പ​യു​ടെ സ​ർ​വീ​സ് ചാ​ർ​ജ് വി​ത​ര​ണം ചെ​യ്ത​താ​യും ഹ​രി​ത സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഫ​സി​ലി​റ്റേ​റ്റ​റും മു​ൻ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​റു​മാ​യ വി.​സി. മാ​ത്യു പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു​ത​ന്നെ ഒ​രു ഹ​രി​ത സം​ഘ​ത്തി​ൽ ആ​ദ്യ​മാ​യി പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തും ഇ​വി​ടെ​യാ​ണ്. ന​ഗ​ര​ങ്ങ​ളി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ച്ച​ക്ക​റി​ക​ൾ ഗ്രോ​ബാ​ഗി​ലും ചെ​ടി​ച്ച​ട്ടി​യി​ലും ത​യ്യാ​റാ​ക്കി ന​ൽ​കു​ന്നു​ണ്ട്.

ച​ട്ടി​ക​ളി​ലും ഗ്രോ​ബാ​ഗി​ലും മ​ണ്ണും വി​ള​വും നി​റ​ച്ച് കി​ളി​ർ​പ്പി​ച്ച തൈ​ക​ൾ ഇ​വ​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ത​രും. കൂ​ത്താ​ട്ടു​കു​ളം, പാ​ന്പാ​ക്കു​ട, പി​റ​വം, രാ​മ​മം​ഗ​ലം, മു​ള​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ല​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന അ​റു​പ​ത് ഹെ​ക്ട​റി​ലേ​റെ പാ​ട​ങ്ങ​ളെ​യാ​ണു പ​ച്ച​പ്പ​ട്ടാ​ളം പ​ച്ച​പ്പ​ണി​യി​ച്ച​ത്.

ച​ല​ച്ചി​ത്ര ന​ട​ൻ ശ്രീ​നി​വാ​സ​ൻ പാ​ട്ട​ത്തി​നെ​ടു​ത്ത പാ​ട​വും ഇ​തി​ൽ​പ്പെ​ടും. കാ​ടും പ​ട​ലും ക​യ​റി​ക്കി​ട​ന്ന പ​ന്ത്ര​ണ്ട് ഏ​ക്ക​ർ ക​ര​ഭൂ​മി നെ​ൽ​പ്പാ​ട​മാ​ക്കി ഇ​വ​ർ കൂ​ത്താ​ട്ടു​ക​ളം കൃ​ഷി​ഭ​വ​നു കീ​ഴി​ൽ വി​സ്മ​യം തീ​ർ​ത്തു. ക​ണ്ട നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലും പി​റ​വ​ത്തെ ചേ​ല്ലേ​ത്തു പാ​ട​ത്തും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം വി​ത​യും കൊ​യ്ത്തും ന​ട​ത്തി​യ​ത് ഇ​തേ കൂ​ട്ടാ​യ്മ​യാ​ണ്.

 

K-Rail Survey

25 വ​ർ​ഷ​ത്തി​ല​ധി​കം​കാ​ലം ത​രി​ശു കി​ട​ന്ന ഇ​ട​യാ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ഞ്ച് ഏ​ക്ക​റി​ൽ ര​ണ്ടു നെ​ല്ലും മൂ​ന്നാം വി​ള​യാ​യി പ​ച്ച​ക്ക​റി, എ​ള്ള് എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു. നെ​ല്ല് സീ​ഡ് അ​തോ​റി​ട്ടി​ക്ക് വി​ത്താ​യും സ​പ്ലൈ​കോ​യ്ക്ക് നെ​ല്ലാ​യും വി​ൽ​ക്കു​ന്നു.

പോ​ളി ഹൗ​സു​ക​ൾ നി​ർ​മി​ച്ച് എ​ല്ലാ സീ​സ​ണി​ലും വി​ള​വെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​വ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ പ​യ​ർ, വെ​ണ്ട വി​ത്തു​ക​ൾ നേ​ര്യ​മം​ഗ​ലം കൃ​ഷി​ഫാ​മി​ൽ നി​ന്നും മ​റ്റു വി​ത്തു​ക​ൾ തൃ​ശൂ​രി​ലെ ന​ഴ്സ​റി​ക​ളി​ൽ നി​ന്നും വാ​ങ്ങും.

ട്രേ​യി​ൽ ച​കി​രി​ച്ചോ​റു നി​റ​ച്ചാ​ണ് വി​ത്ത് പാ​കു​ക. കൃ​ത്യ​മാ​യി പ​രി​ച​രി​ച്ചാ​ൽ ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ തൈ​ക​ൾ വി​ത​ര​ണ​ത്തി​നു പാ​ക​മാ​കും. പ​വ​ർ സ്പ്രെ​യ​ർ ഉ​പ​യോ​ഗി​ച്ച് ജാ​തി, കു​രു​മു​ള​ക്, വാ​ഴ മു​ത​ലാ​യ അ​യാ​യി​ര​ത്തി​ല​ധി​കം വി​ള​ക​ൾ​ക്ക് കൃ​ഷി​ഭ​വ​നു​ക​ളു​ടെ ശു​പാ​ർ​ശ പ്ര​കാ​രം കു​മി​ൾ നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തു​ന്നു​മു​ണ്ട്.

പ​ച്ച​പ്പാ​ട​ങ്ങ​ളു​ടെ​യും കാ​ള​വ​യ​ലി​ന്‍റെ​യും കാ​ള​യോ​ട്ട​ത്തി​ന്‍റെ​യും പെ​രു​മ​യു​ള്ള പി​റ​വം കാ​ക്കൂ​രി​ലെ മോ​ഡ​ൽ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ലെ ഭി​ത്തി​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്നു. ‘കൃ​ഷി ഒ​രു സ​ന്യാ​സ​മാ​ണ്. നി​ങ്ങ​ൾ അ​തി​ന്‍റെ പ്ര​വാ​ച​ക​രും പ​രി​പോ​ഷ​ക​രും മാ​റ്റ​ക്കാ​രു​മാ​കാ​ൻ ശ്ര​മി​ക്കു​ക. സ്നേ​ഹം ശീ​ല​മാ​ക​ട്ടെ. സേ​വ​നം അ​നു​ഷ്ഠാ​ന​വും’.

തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തു ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തെ തു​ട​ർ​ന്നു സ​ർ​ക്കാ​രി​ൽ​നി​ന്ന് 15 ല​ക്ഷം രൂ​പ​യു​ടെ യ​ന്ത്ര​ങ്ങ​ൾ കൂ​ടി ല​ഭി​ച്ചു. യ​ന്ത്ര​ങ്ങ​ളി​ൽ​നി​ന്ന് ഇ​തോ​ട​കം ര​ണ്ടു കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം നേ​ടി.

ഞാ​റു​ന​ടീ​ൽ​യ​ന്ത്രം മാ​ത്രം ഇ​തു​വ​രെ അ​ഞ്ചു ല​ക്ഷം രൂ​പ​യി​ലേ​റെ വ​രു​മാ​ന​മു​ണ്ടാ​ക്കി. അ​ഞ്ച് ബ്ര​ഷ് ക​ട്ട​റു​ക​ളി​ൽ നി​ന്നു മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ രൂ​പ കി​ട്ടി. വൈ​ക്കോ​ൽ കെ​ട്ടു​ക​ളാ​ക്കു​ന്ന ബെ​യി​ല​റി​ൽ​നി​ന്നു ഒ​രു മാ​സം കൊ​ണ്ട് ഇ​രു​പ​തി​നാ​യി​രം രൂ​പ​യി​ലേ​റെ നേ​ടി.

നി​ല​മു​ഴാ​ൻ ട്രാ​ക്ട​റും ടി​ല്ല​റും കി​ള​യ്ക്കാ​ൻ ഗാ​ർ​ഡ​ൻ ടി​ല്ല​ർ, തെ​ങ്ങി​നു ത​ട​മെ​ടു​ക്കാ​ൻ കോ​ക്ക​ന​ട്ട് ബേ​സി​ൻ ഡി​ഗ​ർ, പാ​ട​ത്തെ മ​ണ്ണു​ട​യ്ക്കാ​ൻ റോ​ട്ട​വേ​റ്റ​ർ, ക​ൾ​ട്ടി​വേ​റ്റ​ർ, മ​രു​ന്ന​ടി​ക്കാ​ൻ പ​വ​ർ​സ്പ്രെ​യ​ർ, കു​ഴി​യെ​ടു​ക്കാ​ൻ പോ​സ്റ്റ്ഹോ​ൾ ഓ​ഗ​ർ, ഞാ​റു ന​ടാ​ൻ ട്രാ​ൻ​സ്പ്ലാ​ൻ​റ​ർ, നെ​ല്ലു മെ​തി​ക്കാ​ൻ ത്ര​ഷ​ർ, തെ​ങ്ങി​ൽ ക​യ​റാ​ൻ കോ​ക്ക​ന​ട്ട് ക്ലൈം​ബ​ർ, കാ​ടു​വെ​ട്ടാ​ൻ ബ്ര​ഷ് ക​ട്ട​ർ, മ​രം മു​റി​ക്കാ​ൻ ചെ​യി​ൻ സോ, ​ക​ഴു​കി വൃ​ത്തി​യാ​ക്കാ​ൻ പ്ര​ഷ​ർ വാ​ഷ​ർ ഇ​ങ്ങ​നെ നീ​ളു​ന്നു യ​ന്ത്ര​പ്പു​ര​യി​ലെ ക​രു​ത​ൽ.

Tags : Agriculture Green Army

Recent News

Up