x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​തെ പോ​ക​രു​ത് കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​മ്പത്ത്

പീ​റ്റ​ർ ഏ​ഴി​മ​ല
Published: December 19, 2025 03:02 PM IST | Updated: December 19, 2025 03:02 PM IST

കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല(​കു​ഫോ​സ്)​യു​ടെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പ്ര​ഥ​മ പു​ര​സ്കാ​ര ജേ​താ​വ്, ഭാ​ര​തീ​യ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ ജ​ഗ്ജീ​വ​ൻ റാം ​അ​ഭി​ന​വ് കി​സാ​ൻ പു​ര​സ്കാ​ര ജേ​താ​വ്, അ​ക്വാ​ക​ൾ​ച്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (അ​ഡ്കോ​സ്) ചെ​യ​ർ​മാ​ൻ, കേ​ര​ള അ​ക്വാ ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ത്രൈ​മാ​സി​ക​യാ​യ ജ​ല ക​ർ​ഷ​ക​ൻ എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും ചെ​ന്നൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര ഓ​രു ജ​ല ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​ത​ന​മാ​യ കാ​ർ​ഷി​ക രീ​തി​ക​ൾ​ക്ക് നേ​തൃ​ത്വ​വും ന​ൽ​കി​വ​രു​ന്ന മ​ത്സ്യ​ക്ക​ർ​ഷ​ക​നാ​യ പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖം.

മൂ​ന്നു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ത്സ്യ​ക്കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രു​ഷോ​ത്ത​മ​ൻ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യു​ടെ​യും മൂ​ന്നു​പ​തി​റ്റാ​ണ്ടി​ലേ​റെ​യു​ള്ള ത​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തും​കൊ​ണ്ട് വി​ജ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യു​ള്ള ജൈ​ത്ര​യാ​ത്ര​യി​ലാ​ണ്.

ചെ​മ്മീ​ൻ​കൃ​ഷി​യും മ​ത്സ്യ​ക്കൃ​ഷി​യും ക​ല്ലു​മ്മ​ക്കാ​യ് കൃ​ഷി​യും ന​ട​ത്തു​ന്ന​തി​നു പു​റ​മേ മ​ത്സ്യ​വി​ത്തു​ൽ​പ്പാ​ദ​ന​വും അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി​യും ഇ​ദ്ദേ​ഹം ന​ട​ത്തു​ന്നു. ‌

അ​ഞ്ച​ര ഹെ​ക്ട​ർ ചെ​മ്മീ​ൻ​പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി​യ ഇ​ദ്ദേ​ഹം ത​ന്‍റെ കൃ​ഷി​യി​ടം പ​ത്ത് ഹെ​ക്ട​റാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണി​പ്പോ​ൾ.

ശാ​സ്ത്രീ​യ​രീ​തി വി​ജ​യ​ത്തി​നാ​ധാ​രം

തി​ക​ച്ചും ശാ​സ്ത്രീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൃ​ഷി രീ​തി​യാ​ണ് അ​ക്വാ​ക​ൾ​ച്ച​ർ. ഇ​ത് തെ​റ്റി​ക്കു​ക​യോ കൃ​ഷി രീ​തി​യി​ൽ വെ​ള്ളം ചേ​ർ​ക്കു​ക​യോ ചെ​യ്താ​ൽ കൈ​പൊ​ള്ളും. കൃ​ത്യ​മാ​യ രീ​തി​യി​ൽ കൃ​ഷി ചെ​യ്താ​ൽ കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാം.

വി​ത്തി​റ​ക്കു​ന്ന​തു​മു​ത​ൽ മാ​ർ​ക്ക​റ്റിം​ഗ് വ​രെ ശാ​സ്ത്രീ​യ രീ​തി സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് പ​രാ​ജ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ചി​ല​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ കാ​ര​ണം അ​ശാ​സ്ത്രീ​യ​ത കൊ​ണ്ടാ​വാം. ന​ല്ല വി​ത്ത് തെ​ര​ഞ്ഞെ​ടു​ക്കു​ക, ന​ല്ല ആ​സൂ​ത്ര​ണ​മു​ണ്ടാ​വു​ക, ആ​വ​ശ്യ​ത്തി​നു മാ​ത്രം തീ​റ്റ കൊ​ടു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്.

ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ തീ​റ്റ കൊ​ടു​ത്താ​ൽ പ​ണം ന​ഷ്ട​മാ​കു​ന്ന​തി​ന് പു​റ​മേ കു​ള​ത്തി​ലെ വെ​ള്ളം മോ​ശ​മാ​കു​ന്ന​തി​നും ഇ​തി​ലൂ​ടെ കൃ​ഷി നാ​ശ​ത്തി​നു​മി​ട​യാ​കും. ചെ​മ്മീ​ൻ പാ​ട​ത്തു​ള്ള വൈ​റ​സ് വ്യാ​പ​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

കൃ​ഷി ചെ​യ്യു​ന്ന​തി​ന് മൂ​ന്നു​ദി​വ​സം മുമ്പ് ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളെ ന​ശി​പ്പി​ക്കാ​നാ​യി അ​നു​കൂ​ല ബാ​ക്ടീ​രി​യ​ക​ളെ നി​ക്ഷേ​പി​ക്കും. കൃ​ഷി​യാ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ൽ ചെ​മ്മീ​ൻ​പാ​ട​ത്തെ വെ​ള്ളം മാ​റ്റു​ന്ന​തി​ലൂ​ടേ​യും പ​ക്ഷി, ഞ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടേ​യും വൈ​റ​സു​ക​ളു​ണ്ടാ​കാം.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഇ​ത് ക​ണ്ടെ​ത്താ​നാ​കും. എ​ങ്കി​ലും ഒ​രേ കൃ​ഷി​യു​ടെ ആ​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​വും ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്.

ഇ​തി​നാ​യാ​ണ് ചെ​മ്മീ​ൻ പാ​ട​ങ്ങ​ളി​ൽ ക​രി​മീ​ൻ, പൂ​മി​ൻ, കാ​ളാ​ഞ്ചി, തി​രി​ത, ചെ​ന്പ​ല്ലി എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ത് വൈ​റ​സു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ മാ​ർ​ഗ​മാ​ണ്.

ചെ​മ്മീ​ൻ പാ​ട​ത്തെ അ​ധി​ക വ​രു​മാ​നം

ചു​റ്റും ഉ​പ്പു​വെ​ള്ള​മാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ചെ​മ്മീ​ൻ പാ​ട​ങ്ങ​ളു​ടെ ബ​ണ്ടി​ന് മു​ക​ളി​ലെ ഉ​പ്പ് ഇ​റ​ങ്ങി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഈ ​സ​മ​യ​ത്താ​ണ് ബ​ണ്ടി​ന് മു​ക​ളി​ൽ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യേ​ണ്ട​ത്. കേ​ര​ള​ത്തി​ലെ ഓ​രു​ജ​ല ക​ർ​ഷ​ക​ർ ന​ന്നാ​യി കൃ​ഷി​ചെ​യ്താ​ൽ ഓ​ണ​ക്കാ​ല​ത്ത് വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി ല​ഭി​ക്കും.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ട​ണ്‍​ക​ണ​ക്കി​ന് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത പ​ച്ച​ക്ക​റി ഒ​ഴി​വാ​ക്കു​ന്ന​തി​നും ചെ​മ്മീ​ൻ പാ​ട​ത്ത് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും സാ​ധി​ക്കും. ഇ​ത് താ​ൻ തെ​ളി​യി​ച്ച​താ​ണ്.

ചെ​മ്മീ​ൻ പാ​ട​ത്തെ വി​ള​വെ​ടു​പ്പി​നു​ശേ​ഷം പാ​ട​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്പോ​ൾ കോ​രി​മാ​റ്റു​ന്ന സ്ല​റി മാ​ത്രം മ​തി ന​ല്ല പ​ച്ച​ക്ക​റി വി​ള​വി​നു​ള്ള വ​ള​മാ​ക്കു​വാ​ൻ. രാ​സ​വ​ള​ങ്ങ​ളു​ടെ ആ​വ​ശ്യ​മേ​യി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

150 ഗ്രാം ​മു​ത​ൽ 200 ഗ്രാം ​വ​രെ​യു​ള്ള ക​രി​മീ​ൻ 500 മു​ത​ൽ 2000 വ​രെ കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കും. മു​ട്ട​യി​ട്ടാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​രി​യു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ൻ​കൃ​ഷി​പോ​ലെ ക​രി​മീ​ൻ​കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​യെ​ങ്കി​ലും ക​രി​മീ​ൻ വി​ത്തു​ൽ​പ്പാ​ദ​നം ന​ഷ്ട​മ​ല്ലാ​യെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ മാ​ത്ര​മാ​ണ് ക​രി​മീ​ൻ വി​ത്തു​ൽ​പ്പാ​ദ​നം ന​ട​ന്നി​രു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ 18 രൂ​പ​ക്ക് കൊ​ടു​ക്കു​ന്ന ക​രി​മീ​ൻ വി​ത്ത് 10 രൂ​പ​യ്ക്കാ​ണ് പു​രു​ഷോ​ത്ത​മ​ൻ ന​ൽ​കി​യ​ത്.

ഉ​പ്പു​വെ​ള്ള​ത്തി​നു പു​റ​മേ ശു​ദ്ധ​ജ​ല​ത്തി​ൽ അ​ൽ​പം ഉ​പ്പി​ട്ടു​കൊ​ടു​ത്തും ന​ല്ല വി​ള​വു​ണ്ടാ​ക്കാ​ൻ ഈ ​ക​രി​മീ​ൻ വി​ത്തു​ക​ൾ​ക്കാ​വു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ൻ പാ​ട​ത്ത് ക​രി​മീ​ൻ കൃ​ഷി ന​ട​ത്തി വൈ​റ​സ്ബാ​ധ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ധി​ക വ​രു​മാ​നം നേ​ടാ​മെ​ന്നും ഇ​ദ്ദേ​ഹം തെ​ളി​യി​ച്ചി​രു​ന്നു.

 

K-Rail Survey

ജ​ല സ​മ്പ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം

കേ​ര​ളം ഇ​ന്ത്യ​യി​ലെ വ​ള​രെ ചെ​യി​യ സം​സ്ഥാ​ന​മാ​ണ്. എ​ന്നാ​ൽ, മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​നു​മി​ല്ലാ​ത്ത ജ​ല​സ​ന്പ​ത്താ​ണ് കേ​ര​ള​ത്തി​ന് സ്വ​ന്ത​മാ​യു​ള്ള​ത്. ഇ​തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ന​മു​ക്കാ​വു​ന്നി​ല്ല.
ഇ​ന്ത്യ​യി​ലെ ചെ​മ്മീ​ൻ ഉ​ദ്പാ​ദ​നം 11,62,721 ട​ണ്ണോ​ള​മാ​ണ്.

ഇ​തി​ൽ കേ​ര​ള​ത്തി​ലെ ഉ​ദ്പ്പാ​ദ​നം 1,852 ട​ണ്‍ (0.16 ശ​ത​മാ​നം) മാ​ത്ര​മാ​ണ്. എ​ന്നാ​ൽ മ​ത്സ്യം ക​ഴി​ക്കു​ന്ന​വ​രി​ൽ മ​ല​യാ​ളി മു​ന്നി​ലാ​ണ്. ഇ​ന്ത്യ​യി​ൽ ഒ​രാ​ൾ ഒ​രു​വ​ർ​ഷ​ത്തി​ൽ ശ​രാ​ശ​രി ഏ​ഴു​കി​ലോ മ​ത്സ്യം ക​ഴി​ക്കു​ന്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ ഉ​പ​യോ​ഗ​മാ​ക​ട്ടെ ശ​രാ​ശ​രി 24 കി​ലോ​യാ​ണ്.

ഇ​ന്ത്യ​യി​ൽ ചെ​മ്മീ​ൻ ഉ​ദ്പ്പാ​ദി​പ്പി​ക്കു​ന്ന​വ​രി​ൽ ആ​ന്ധ്ര​യാ​ണ് 70 ശ​ത​മാ​നം ഉ​ദ്പാ​ദ​ന​വു​മാ​യി മു​ന്നി​ലു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും പ​ദ്ധ​തി​ക​ളും ത​യ്യാ​റെ​ടു​പ്പു​ക​ളു​മു​ണ്ടെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ മ​ത്സ്യ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ക്കാ​നും ന​മ്മു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​ക്കു​വാ​നും ന​മു​ക്ക് സാ​ധി​ക്കും.

ഇ​തോ​ടൊ​പ്പം ഫാം ​ടൂ​റി​സ സാ​ധ്യ​ത​ക​ളു​മു​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വ​ണം. ഇ​തി​നൊ​ക്കെ ജ​ന​ങ്ങ​ളും സ​ർ​ക്കാ​രും മു​ന്നോ​ട്ടു​വ​ര​ണം. കേ​ര​ള​ത്തി​ൽ വ​ള​രെ ലാ​ഭ​ക​ര​മാ​യി മ​ത്സ്യ​ക്കൃ​ഷി ചെ​യ്യു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, ഇ​വ​രി​ൽ പ​ല​രും പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന​വ​രാ​ണ്.

ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളി​ലി​ല്ലാ​യെ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ​ല ഫാ​മു​ക​ളി​ലും വൈ​ദ്യു​തി​യി​ല്ല. വൈ​ദ്യു​തി​യു​ള്ളി​ട​ങ്ങ​ളി​ൽ വോ​ൾ​ട്ടേ​ജി​ല്ല. ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ളു​പ​യോ​ഗി​ച്ചാ​ൽ വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​മു​ണ്ടാ​കും.

ഇ​തി​നെ​ല്ലാം പു​റ​മേ​യാ​ണ് വി​പ​ണി പ്ര​ശ്ന​വു​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൃ​ഷി​ക്കാ​ർ​ക്ക് ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മൊ​രു​ക്കി കൊ​ടു​ക്കേ​ണ്ട​ത് ആ​ത്യാ​വ​ശ്യ​മാ​ണ്.

പ്ര​തി​സ​ന്ധി​യു​ണ്ട്; മ​റി​ക​ട​ക്കാ​ൻ വ​ഴി​യും

ചെ​മ്മീ​ൻ കൃ​ഷി വ​ലി​യ പ്ര​തി​സ​ന്ധി​യെ​യാ​ണ് നേ​രി​ടു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ തീ​രു​വ ചു​മ​ത്ത​ൽ ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യി​ൽ 40 ശ​ത​മാ​ന​ത്തോ​ളം അ​മേ​രി​ക്ക​യി​ലേ​ക്കാ​ണ്.

അ​ധി​ക​തീ​രു​വ​യു​ടെ ന​ഷ്ടം സ​ഹി​ക്കാ​ൻ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​വ​ർ ത​യാ​റാ​കി​ല്ല. ഇ​തി​നാ​ൽ നി​കു​തി വ​ർ​ധ​ന​വ് ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ക​ർ​ഷ​ക​രേ​യാ​ണ്.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലൂ​ടെ​യു​ള്ള വി​പ​ണ​ന സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യ​ണം. ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ മാ​ർ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്താ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ലു​മു​ണ്ടാ​ക​ണം.

മ​ത്സ്യ വി​ഭ​വ​ങ്ങ​ൾ മ​റ്റു ഉ​ത്പ​ന്ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​പ്പു​റം സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നാ​വി​ല്ല എ​ന്ന​തും പ​രി​ഗ​ണി​ക്ക​ണം.

കം​ബോ​ഡി​യ വ​ഴി​യെ​ത്തു​ന്ന മേ​ക്കോ​ണ്‍ ന​ദി മാ​ത്ര​മു​പ​യോ​ഗി​ച്ചാ​ണ് വി​യ​റ്റ്നാ​മി​ൽ മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ 44 ന​ദി​ക​ളു​ള്ള കേ​ര​ളം​പോ​ലെ ജ​ല​സമ്പ​​ത്തു​ള്ള സ്ഥ​ലം ലോ​ക​ത്ത് മ​റ്റെ​വി​ടേ​യും കാ​ണാ​ൻ ക​ഴി​യി​ല്ല.

ന​ല്ല പ്ലാ​നിം​ഗു​ണ്ടെ​ങ്കി​ൽ വി​യ​റ്റ്നാ​മി​നേ​ക്കാ​ൾ ന​ന്നാ​യി ഇ​വി​ടെ കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കും.

Tags : Agriculture Karshakan

Recent News

Up