x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ളി​നെ പി​ന്തു​ട​രു​ന്ന​വ​ർ

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ
Published: November 1, 2025 09:07 PM IST | Updated: November 1, 2025 09:07 PM IST

എ​വി​ടെ​യാ​ണ് ഈ ​ജ​ന​ത്തി​നു തെ​റ്റു​പ​റ്റി​യ​ത്? അ​വ​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച​ത് ഒ​രു വ്യാ​ജ പ്ര​വാ​ച​ക​നി​ലാ​യി​രു​ന്നു. അ​യാ​ളു​ടെ നു​ണ​ക​ൾ അ​വ​ർ സ​ത്യ​മാ​യി ക​രു​തി. അ​യാ​ളു​ടെ ഇ​രു​ണ്ട വ​ഴി​ക​ളി​ലൂ​ടെ അ​വ​ർ വെ​ളി​ച്ചം കാ​ണാ​തെ ന​ട​ന്നു. വെ​ളി​ച്ച​ത്തി​നു പ​ക​രം അ​വ​ർ ഇ​രു​ളി​നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഹം​ഗേ​റി​യ​ൻ എ​ഴു​ത്തു​കാ​ര​നാ​ണ് ലാ​സ്‌​ലോ ക്രാ​സ്ന​ഹോ​ർ​കാ​യ്. സാ​ഹി​ത്യ​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ നൊ​ബേ​ൽ സ​മ്മാ​നം അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് പി​യാ​നി​സ്റ്റാ​യി ചി​ല മ്യൂ​സി​ക് ബാ​ൻ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ക്രാ​സ്ന​ഹോ​ർ​കാ​യ് കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് സാ​ഹി​ത്യ​ര​ച​ന​യി​ലേ​ക്കു ക​ട​ന്ന​ത്.

1977ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ചെ​റു​ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും 1985ൽ ​പു​റ​ത്തി​റ​ങ്ങി​യ "സാ​ത്താ​ൻ​ടാം​ഗോ' എ​ന്ന നോ​വ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​സി​ദ്ധ​നാ​ക്കി​യ​ത്. ഈ ​നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി അ​ദ്ദേ​ഹം​ത​ന്നെ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ "സാ​ത്താ​ൻ​ടാം​ഗോ' എ​ന്ന സി​നി​മ​യ്ക്കും ജ​ന്മം ന​ൽ​കി. ക്രാ​സ്ന​ഹോ​ർ​കാ​യ് ജ​നി​ച്ചു​വ​ള​ർ​ന്ന​ത് ഹം​ഗ​റി​യി​ലെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് "സാ​ത്താ​ൻ​ടാം​ഗോ'​യി​ലെ ക​ഥ ഇ​ത​ൾ​വി​ട​ർ​ത്തു​ന്ന​ത്. ക​ഥ ന​ട​ക്കു​ന്ന​ത് ഒ​രു ക​ർ​ഷ​ക​ഗ്രാ​മ​ത്തി​ലാ​ണ്. എ​ല്ലാ രീ​തി​യി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ ഗ്രാ​മം. പ​ട്ടി​ണി​യാ​ണ് മു​ഖ​മു​ദ്ര. പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട് അ​ർ​ധ​മൃ​ത​രാ​യി ക​ഴി​യു​ന്ന​വ​രാ​ണ് ഗ്രാ​മ​വാ​സി​ക​ൾ.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് മ​രി​ച്ചു​പോ​യി എ​ന്നു ജ​നം ക​രു​തി​യി​രു​ന്ന ഇ​രീ​മി​യാ​സ് എ​ന്നൊ​രാ​ൾ ആ ​ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. അ​യാ​ളെ ക​ണ്ട​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു: "അ​വ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നു. ന​മ്മെ ര​ക്ഷി​ക്കാ​നാ​യി അ​വ​ൻ വ​ന്നി​രി​ക്കു​ക​യാ​ണ്.' പെ​ട്ടെ​ന്ന് ആ ​ഗ്രാ​മ​വാ​സി​ക​ളി​ൽ പ്ര​തീ​ക്ഷ മു​ള​യെ​ടു​ത്തു. അ​യാ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് എ​ന്താ​ണെ​ന്ന് അ​വ​ർ ശ്ര​ദ്ധി​ച്ചു. ദു​രി​ത​ങ്ങ​ളി​ൽ​നി​ന്ന് മോ​ച​നം​ന​ൽ​കാ​നെ​ത്തി​യ ര​ക്ഷ​ക​നാ​യാ​ണ് അ​വ​ർ ഇ​രീ​മി​യാ​സി​നെ ക​ണ്ട​ത്.

ഇ​രീ​മി​യാ​സ് ജ​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടു പ​റ​ഞ്ഞു: ""ന​മ്മ​ൾ പു​തി​യൊ​രു സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ പോ​വു​ക​യാ​ണ്. നി​ങ്ങ​ൾ എ​ന്‍റെ​കൂ​ടെ വ​രൂ. നാം ​ഒ​രു​മി​ച്ച് പ​ട്ടി​ണി മാ​റ്റും. ന​മ്മു​ടെ​യി​ട​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കും. അ​ധി​കാ​രി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ൽ​നി​ന്നു നി​ങ്ങ​ളെ ഞാ​ൻ മോ​ചി​പ്പി​ക്കും. ന​മ്മ​ൾ പു​തി​യൊ​രു ജ​ന​മാ​യി മാ​റും. നാം ​ഒ​രു​മി​ച്ച് പു​ത്ത​ൻ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​ട​മ​ക​ളാ​യി​മാ​റും.''

ഇ​രീ​മി​യാ​സി​ന്‍റെ മ​ധു​ര​വാ​ഗ്ദാ​ന​ങ്ങ​ൾ അ​ങ്ങ​നെ നീ​ണ്ടു​പോ​യി. ജ​നം അ​യാ​ളെ വി​ശ്വ​സി​ച്ചു. അ​ങ്ങ​നെ​യാ​ണ് ത​ട്ടി​പ്പി​ലൂ​ടെ അ​വ​രു​ടെ ജീ​വി​ത​സ​ന്പാ​ദ്യം മു​ഴു​വ​ൻ അ​യാ​ളു​ടെ കൈ​ക​ളി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ അ​യാ​ൾ വാ​ഗ്ദാ​നം​ചെ​യ്ത മോ​ഹ​ന പ​റു​ദീ​സ ഫ​ല​മ​ണി​ഞ്ഞി​ല്ല. എ​ങ്കി​ലും അ​യാ​ൾ പി​ടി​ക്ക​പ്പെ​ടു​ക​യോ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​താ​യി നോ​വ​ലി​ൽ കാ​ണു​ന്നി​ല്ല. ഇ​രീ​മി​യാ​സി​ന്‍റെ മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ച​വ​രാ​ക​ട്ടെ പ്ര​തീ​ക്ഷ ന​ശി​ച്ച​വ​രെ​പ്പോ​ലെ അ​ല​യു​ന്ന​താ​യി​ട്ടാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​വി​ടെ​യാ​ണ് ഈ ​ജ​ന​ത്തി​നു തെ​റ്റു​പ​റ്റി​യ​ത്? അ​വ​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച​ത് ഒ​രു വ്യാ​ജ പ്ര​വാ​ച​ക​നി​ലാ​യി​രു​ന്നു. അ​യാ​ളു​ടെ നു​ണ​ക​ൾ അ​വ​ർ സ​ത്യ​മാ​യി ക​രു​തി. അ​യാ​ളു​ടെ ഇ​രു​ണ്ട വ​ഴി​ക​ളി​ലൂ​ടെ അ​വ​ർ വെ​ളി​ച്ചം കാ​ണാ​തെ ന​ട​ന്നു. വെ​ളി​ച്ച​ത്തി​നു പ​ക​രം അ​വ​ർ ഇ​രു​ളി​നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.
ബ്രി​ട്ടീ​ഷ് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജി.​കെ. ചെ​സ്റ്റ​ർ​ട്ട​ൻ എ​ഴു​തി: ""വി​ശ്വാ​സ​മി​ല്ലാ​ത്തി​ട​ത്ത് വ്യാ​ജ ദേ​വ​ന്മാ​ർ ആ ​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കും.'' അ​പ്പോ​ൾ ആ​ളു​ക​ൾ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ക ദൈ​വ​ത്തി​ലാ​യി​രി​ക്കു​ക​യി​ല്ല. പ്ര​ത്യു​ത വ്യാ​ജ ദേ​വ​ന്മാ​രി​ലാ​യി​രി​ക്കും. അ​തു​പോ​ലെ, അ​വ​ർ ന​ൽ​കു​ന്ന വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ലും.

ക്രാ​സ്ന​ഹോ​ർ​കാ​യ് പ​റ​യു​ന്ന​ത് ഹം​ഗ​റി​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ ക​ഥ മാ​ത്ര​മ​ല്ല, അ​തു ന​മ്മു​ടെ​യും ക​ഥ​യാ​ണ്. കാ​ര​ണം, നാം ​ഇ​ട​യ്ക്കി​ടെ മ​റ്റു​ള്ള​വ​രു​ടെ മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ണു പോ​കാ​റി​ല്ലേ? അ​വ വ​രു​ന്ന​ത് രാ​ഷ്ട്രീ​യ​ക്കാ​രി​ൽ​നി​ന്നോ പു​ത്ത​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്നോ ആ​വാം. അ​ല്ലെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നോ മ​റ്റു മേ​ഖ​ല​ക​ളി​ൽ​നി​ന്നോ ആ​കാം.
എ​ല്ലാ​വ​രും വാ​ഗ്ദാ​നം ന​ൽ​കു​ന്ന​താ​ക​ട്ടെ ജീ​വി​ത​ത്തി​ൽ അ​ഭി​വൃ​ദ്ധി​യും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വു​മൊ​ക്കെ ന​ൽ​കു​മെ​ന്നു മോ​ഹി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും.

എ​ന്നാ​ൽ ഇ​വ​യ്ക്കൊ​ന്നി​നും ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ഥ പ്ര​തീ​ക്ഷ​യും സ​ന്തോ​ഷ​വും ത​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. അ​തു ദൈ​വ​ത്തി​നു മാ​ത്ര​മേ സാ​ധി​ക്കൂ. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ക്കു​ന്ന​വ​ർ വീ​ണ്ടും ശ​ക്തി​പ്രാ​പി​ക്കും. അ​വ​ർ ക​ഴു​ക​നെ​പ്പോ​ലെ ചി​റ​ക​ടി​ച്ചു​യ​രും. അ​വ​ർ ഓ​ടി​യാ​ലും ക്ഷീ​ണി​ക്കു​ക​യി​ല്ല. ന​ട​ന്നാ​ൽ ത​ള​രു​ക​യു​മി​ല്ല'' (ഏ​ശ 40:31). ഈ ​വ​സ്തു​ത മ​ന​സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണ് സ​ങ്കീ​ർ​ത്ത​ക​നാ​യ ദാ​വീ​ദ് എ​ഴു​തി​യ​ത്: ""ദൈ​വ​ത്തി​ൽ മാ​ത്ര​മാ​ണ് എ​നി​ക്കാ​ശ്വാ​സം. അ​വി​ട​ന്നാ​ണ് എ​നി​ക്ക് പ്ര​ത്യാ​ശ ന​ൽ​കു​ന്ന​ത്'' (സ​ങ്കീ 62:5-6).

ദൈ​വ​വി​ശ്വാ​സ​മി​ല്ലാ​ത്ത ഒ​രു ജ​ന​ത​യെ​യാ​ണ് ക്രാ​സ്ന​ഹോ​ർ​കാ​യ് ത​ന്‍റെ നോ​വ​ലി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നു​മാ​ത്ര​മ​ല്ല, ഈ ​നോ​വ​ലി​ലെ ഗ്രാ​മ​വാ​സി​ക​ൾ സാ​ത്താ​നോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​താ​യി​ട്ടാ​ണ് നോ​വ​ലി​ന്‍റെ പേ​രു ന​ൽ​കു​ന്ന സൂ​ച​ന. ടാം​ഗോ എ​ന്ന​ത് ര​ണ്ടു​പേ​ർ ചേ​ർ​ന്നു​ള്ള ഒ​രു നൃ​ത്ത​മാ​ണ്. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ അ​ർ​ജ​ന്‍റീ​ന​യി​ലും യു​റ​ഗ്വേ​യി​ലു​മാ​യി രൂ​പം​കൊ​ണ്ട ഈ ​നൃ​ത്ത​രീ​തി ദ്രു​ത​ച​ല​ന​ങ്ങ​ളും നാ​ട​കീ​യ നീ​ക്ക​ങ്ങ​ളും ആ​ലിം​ഗ​ന​ങ്ങ​ളും​കൊ​ണ്ടു വ്യ​ത്യ​സ്ത​മാ​യി​ത്തീ​ർ​ന്ന​താ​ണ്.

"സാ​ത്താ​ൻ​ടാം​ഗോ' എ​ന്ന പേ​രു സൂ​ചി​പ്പി​ക്കു​ന്ന​ത് സാ​ത്താ​നോ​ടൊ​ത്തു നൃ​ത്തം ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചാ​വ​ണം. അ​താ​യ​ത് പ്ര​കാ​ശ​ത്തി​നു പ​ക​രം അ​ന്ധ​കാ​ര​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച്. അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ എ​ന്നും നി​രാ​ശ​യും അ​സ​മാ​ധാ​ന​വും അ​സം​തൃ​പ്തി​യും മാ​ത്ര​മേ ഉ​ണ്ടാ​കൂ. കാ​ര​ണം, അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ദൈ​വ​ത്തി​നു സ്ഥാ​ന​മി​ല്ല എ​ന്ന​തു​ത​ന്നെ.

എ​ന്നാ​ൽ ജീ​വി​ത​ത്തി​ൽ ദൈ​വ​ത്തി​ന് ഉ​ന്ന​ത​സ്ഥാ​നം ന​ൽ​കു​ന്ന​വ​രു​ടെ കാ​ര്യം ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""അ​ങ്ങ​യി​ൽ ഹൃ​ദ​യ​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന​വ​നെ അ​ങ്ങ് സ​മാ​ധാ​ന​ത്തി​ന്‍റെ തി​ക​വി​ൽ സം​ര​ക്ഷി​ക്കു​ന്നു. എ​ന്തെ​ന്നാ​ൽ, അ​വ​ൻ അ​ങ്ങ​യി​ൽ ആ​ശ്ര​യി​ക്കു​ന്നു'' (ഏ​ശ 26:3). ന​മു​ക്ക് എ​പ്പോ​ഴും ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ക്കാം. അ​പ്പോ​ൾ ന​മ്മു​ടെ പ്ര​തീ​ക്ഷ​ക​ൾ പൂ​വ​ണി​യും. നാം ​സ​മാ​ധാ​ന​ത്തി​ന്‍റെ തി​ക​വി​ലാ​യി​രി​ക്കു​ക​യും ചെ​യ്യും.

Tags : Chinthavshayam sunday

Recent News

Up