Kerala
തൃശൂർ: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരിക്കേറ്റ മേയർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സതേടി.
ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗൺസിലർമാരെ പോലീസ് പിന്നീട് വിട്ടയച്ചു. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയായിരുന്നുവെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി.ഐ. മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിനു നേരെ സിപിഎം ആക്രമണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി.കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.
സംഘർഷത്തിൽ പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. അതേസമയം പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണം കൊണ്ടുവന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞുവന്ന പ്രചാരണങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തുന്നുണ്ട്.
ഇത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം പറയുന്നത്.
Kerala
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് സംഭവം.
ഗണഗീതം പാടിയതോടെ രണ്ട് സിപിഎം പ്രവർത്തർ സ്റ്റേജിലേക്ക് കയറി പാട്ട് പാട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.
പിന്നാലെ വേദിക്ക് സമീപം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
National
മുംബൈ: മുംബൈയിൽ ബിജെപി മേയർ ഉണ്ടാകുന്നതിൽ ഏക്നാഥ് ഷിൻഡെയ്ക്കും അനുയായികൾക്കും താത്പര്യമില്ലെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത്. ചാക്കിട്ടുപിടിത്തം ഭയന്ന് ഷിൻഡെപക്ഷ കൗൺസിലർമാരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.
തിരശ്ശീലയ്ക്കു പിന്നിൽ പലതും സംഭവിക്കുമെന്ന് റൗത് പറഞ്ഞു. "ഷിൻഡെപക്ഷത്തെ ഭൂരിഭാഗം കൗൺസിലർമാരും ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ അംഗങ്ങളായിരുനന്നു. മുംബൈയിൽ ബിജെപി മേയറുണ്ടാകുന്നതു ഷിൻഡെപോലും ആഗ്രഹിക്കുന്നില്ല. കൗൺസിലർമാരെ ഹോട്ടലിൽ പൂട്ടിയിട്ടാലും സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും വ്യത്യസ്ത മാർഗങ്ങളുണ്ട്' -റൗത് പറഞ്ഞു.
ബ്രിഹൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഷിൻഡെപക്ഷ ശിവസേനയ്ക്ക് 29 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 89 അംഗങ്ങളുണ്ട്. ഭരണം ലഭിക്കണമെങ്കിൽ ഷിൻഡെപക്ഷത്തിന്റെ പിന്തുണ വേണം. രണ്ടു കക്ഷികൾ ചേർന്നാലും 118 പേരുടെ പിന്തുണയാകും.
മൂന്ന് അംഗങ്ങളുള്ള എൻസിപി (അജിത്) ബിജെപിയെ പിന്തുണച്ചേക്കും. 227 അംഗ കൗൺസിലിൽ ഭൂരിപക്ഷത്തിനു വേണ്ടത് 114 പേരുടെ പിന്തുണയാണ്. പ്രതിപക്ഷത്ത് 65 അംഗങ്ങളുള്ള ഉദ്ധവ് പക്ഷ ശിവസേനയാണ് വലിയ കക്ഷി. സഖ്യകക്ഷിയായ എംഎൻഎസ് ആറിടത്തു വിജയിച്ചു.
കോൺഗ്രസ്-24, എഐഎംഐഎം-8, സമാജ്വാദി പാർട്ടി-2 എൻസിപി (ശരദ് പവാർ)-1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ പാർട്ടികളുടെ അംഗബലം. പ്രതിപക്ഷത്തിന് 106 അംഗങ്ങളുണ്ട്. എട്ടു പേരുടെ പിന്തുണകൂടി ലഭിച്ചാൽ പ്രതിപക്ഷത്തിന് അധികാരം പിടിക്കാനാകും.
Sports
തിരുവനന്തപുരം: മലപ്പുറത്തും കാസർഗോഡും തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ വർഗീയ പരാമർശം നടത്തിയിട്ടില്ല.രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണ് പറഞ്ഞ്.
അത് ചിലർ വളച്ചൊടിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്ലിം ലീഗ് ജയിക്കുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ബിജെപി വിജയിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്റെ ഭാവിക്ക് അപകടമാണെന്നാണ് താൻ ഉദ്ദേശിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര വർഗീയത പ്രചരിപ്പിക്കുന്നവർ വിജയിക്കുന്ന അപകടമാണ് ചൂണ്ടിക്കാട്ടിയത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ആരും അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഞ്ജു സാംസണിന്റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നും തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
ഇടുക്കി: സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്നും ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽ നിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടിക്കെതിരെ തിരിയുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2006 മുതൽ 2021 വരെ തുടർച്ചയായ 15 വർഷം അദ്ദേഹം ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കള്‍ രാജേന്ദ്രനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
തമിഴ് കുടിയേറ്റ തൊഴിലാളികൾ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളിൽ സ്വാധീനമുള്ള മറ്റ് പാർട്ടി നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ കുറച്ചുനാളായി അവർ ശ്രമിച്ചുവരുകയാണ്.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
Kerala
കൊല്ലം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകും.
അതേസമയം കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 16127, 16128 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു.
16325, 16325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും. 16327, 16328 മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിലും 16334 തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
16336 നാഗർകോവിൽ - ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിലും 16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തും.
16609 തൃശൂർ - കണ്ണൂർ എക്സ്പ്രസ് കണ്ണൂർ സൗത്ത് സ്റ്റേഷനിലും 16730 പുനലൂർ-മധുരൈ എക്സ്പ്രസ് ബാലരാമപുരം സ്റ്റേഷനിലും നിർത്തും.16791 തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ് കിളികൊല്ലൂർ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.
19259 തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) - ഭാവ്നഗർ എക്സ്പ്രസ്, 22149, 22150 എറണാകുളം - പൂന്നൈ എക്സ്പ്രസ് എന്നിവ വടകര സ്റ്റേഷനിൽ നിർത്തും.16309, 16310 എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.
22475, 22476 ഹിസാർ - കോയമ്പത്തൂർ എക്സ്പ്രസ് തിരൂരിലും 22651, 22652 ചെന്നൈ സെൻട്രൽ - പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തും. 66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്റ്റേഷനിൽ നിർത്തുമെന്നും അറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ഇടത് സഹയാത്രികൻ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി ധാരണയുടെ ഉദാഹരണമാണ് റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനമെന്ന് ചെന്നിത്തല പറഞ്ഞു.
ഇന്നലെയും പിണറായി വിജയനെ ന്യായീകരിച്ചയാൾ ബിജെപിയിൽ ചേർന്നിരിക്കുകയാണെന്നും യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രി പി.രാജീവിന്റെ ആരോപണങ്ങൾക്കും ചെന്നിത്തല മറുപടി പറഞ്ഞു.
പി. രാജീവ് കഥയറിയാതെ ആട്ടം കാണുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. തനിക്ക് ലഭിച്ച വിവരം എസ്ഐടിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. ഡി. മണിക്ക് എസ്ഐടി ക്ലീൻ ചിറ്റ് കൊടുത്തതായി അറിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതാവ് ആർച്ച് ബിഷപ്പിനെ കണ്ടതിൽ തെറ്റൊന്നുമില്ലെന്നും, കൂടിക്കാഴ്ചയ്ക്ക് രഹസ്യ സ്വഭാവമില്ലെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന റെജി ലൂക്കോസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം. റെജി ലൂക്കോസിന് പാർട്ടിയുമായി ഒരുബന്ധമില്ലെന്നും ഒരുബന്ധവും ഇല്ലാത്തയാളെ എങ്ങനെ പുറത്താക്കുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആർ.രഘുനാഥ് ചോദിച്ചു.
വഴിയാത്രക്കാരന് എതിലേയും പോകാമെന്നും അദ്ദേഹം പറഞ്ഞു. റെജി ലൂക്കോസ് സിപിഎം അംഗമല്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. ഇയാൾ പാർട്ടി മെമ്പറൊന്നുമല്ല. പാർട്ടി വക്താക്കളായിട്ട് അവരെയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില വിഷയങ്ങൾ വരുമ്പോൾ അവർവന്ന് സംസാരിക്കുന്നു.
അത്ര മാത്രമേയുള്ളൂ. പാർട്ടിയുടെ കാലാകാലങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളിൽ എത്രയോപേർ അനുകൂലിക്കുന്നു. എത്രയോപേർ പ്രതികൂലിക്കുന്നു. അനുകൂലിച്ചവർ തന്നെ പ്രതികൂലിച്ച് പിന്നെ അഭിപ്രായപ്രകടനം നടത്തുന്നുണ്ടല്ലോയെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി പറയേണ്ട കാര്യങ്ങൾ സിപിഎം പറയുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ലാമിയുടെ കൈയിലായിരിക്കും എന്ന എ.കെ. ബാലന്റെ പരാമർശം വർഗീയമായ ചേരിതിരിവുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ബിജെപിയുടെ സ്വരവും ഭാഷയുമാണ് ബാലന്.
കേരളത്തിൽ ഇതിനുമുന്‍പും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ടുണ്ട്. അപ്പോൾ എടുത്തിട്ടുള്ള നിലപാടുകളും സമീപനങ്ങളും കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ ഈ പ്രചാരണം നടത്തുന്നത് ബിജെപിക്കു വേണ്ടിയാണ്. ഇത് ഇടതുമുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവിധേയനായ പോറ്റിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കൾക്കെതിരേ സിപിഎമ്മും ബിജെപിയും നടത്തുന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കോൺഗ്രസിനെ ആക്ഷേപിക്കാനായി സിപിഎമ്മും ബിജെപിയും ഒന്നിച്ചു പരിശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊള്ള നടത്തിയവരെ സംരക്ഷിക്കാനായി ഭരണസംവിധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്.
കോണ്‍ഗ്രസ് രാജ്യത്തും സംസ്ഥാനത്തും പ്രതിപക്ഷത്താണ്. അതുകൊണ്ട് ശബരിമലയിലെ കള്ളന്മാര്ക്ക് ഒത്താശ ചെയ്യാന്‍ സാധിക്കുക ഭരണകക്ഷിക്കാണ്. ശബരിമലക്കൊള്ളയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികള്‍ക്കെതിരേ സിപിഎം ചെറിയ ശിക്ഷണനടപടി പോലും എടുത്തില്ല. പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ജയിക്കാന്‍ യുഡിഎഫ് സ്വതന്ത്രനെ പണം നല്കി സിപിഎം സ്വാധീനിച്ചു. അതിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നു. കുതിരക്കച്ചവടം നടത്തി തെരഞ്ഞെടുപ്പ് പരാജയം മറച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റത്തൂരിലും കാലുമാറ്റത്തിനു പ്രോത്സാഹനം നടത്തുകയാണു ചെയ്തത്. ഇതെല്ലാം സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളാണു തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരും. തിരുവനന്തപുരം തിലകം അണിയുമെന്നാണ് താൻ പറഞ്ഞത്.
അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം. തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.
തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസിലാക്കണം.
പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറയില്ല. അത് ജനങ്ങൾക്കറിയാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കത്തിനിടെ ഓഫീസ് തുറന്ന് ആര്.ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്.
ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള ചെറിയ മുറിയാണെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്‍ശിക്കുന്നുണ്ട്.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കസ്റ്റഡിയിൽ കഴിയുന്ന കുൽദീപ് സെൻഗാറിനെ വിട്ടയക്കരുതെന്നും കോടതി ഉത്തരവിട്ടു.
കേസ് അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കും. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും കോടതി കേട്ടത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹീനമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
പീഡനക്കുറ്റം സംശയാതീതമായി തെളിയിക്കാനായെന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടിയെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു.
Kerala
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ. കോണ്‍ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് മറ്റത്തൂരിൽ കണ്ടത്. സിപിഎമ്മിനോടുള്ള എതിർപ്പിനെ തുടർന്ന് ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ പറഞ്ഞു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി കല്ലറയ്ക്കൽ, വൈസ് പ്രസിഡന്റ് നൂര്‍ ജഹാൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പിൽ, ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ കുമാര്‍, ലിന്റോ പള്ളിപറമ്പൻ, മറ്റു പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി. തൃശൂര്‍ ഡിസിസിക്കെതിരെയും അംഗങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി.
അംഗങ്ങൾക്ക് വിപ്പ് ലഭിച്ചിരുന്നില്ല. ഡിസിസി ചിഹ്നം കൊടുത്ത മൂന്ന് സ്ഥാനാര്‍ഥികൾ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണയിൽ മത്സരിച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഇവരോട് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് യോഗത്തിൽ പങ്കെടുത്ത കെ.ആര്. ഔസേപ്പിനെ സിപിഎം വിലയ്ക്കെടുക്കുകയായിരുന്നു.
ഔസേപ്പ് കാലുമാറുമെന്ന് കൗണ്‍സിൽ ഹാളിലെത്തും വരെ അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയത്. സിപിഎമ്മിനോടുള്ള വിരോധം കാരണമാകാം ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തത്.
12 വോട്ട് ടെസിക്കും 11 വോട്ട് ഔസേപ്പിനും കിട്ടിയെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു. ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അംഗങ്ങളും വ്യക്തമാക്കി. മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാതെ രാജിവെയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആർ.ശ്രീലേഖ രംഗത്ത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
എന്നാൽ വാടക കരാർ അവസാനിക്കാതെ മാറില്ലെന്ന് വി.കെ. പ്രശാന്ത് അറിയിച്ചു.അടുത്ത മാര്‍ച്ച് വരെ കാലാവധി ബാക്കിയുണ്ടെന്നും അതിനാൽ ഒഴിയില്ലെന്നും എംഎൽഎ വ്യക്തമാക്കി. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
കൗണ്‍സിൽ തീരുമാന പ്രകാരമാണ് എംഎൽഎ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും.
Kerala
തിരുവനന്തപുരം: ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരമുണ്ടാകൂ എന്ന് തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർഥി വി.വി. രാജേഷ്. ബിജെപി മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജേഷ്.
ഇന്ന് ഉച്ചയ്ക്കാണ് തീരുമാനം ഉണ്ടായതെന്നും ഇത് സാധാരണക്കാരുടെ വിജയമാണെന്നും വി.വി. രാജേഷ് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവമായി കാണുന്നു. 50 പേരും മേയർ ആകാൻ യോഗ്യരാണെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.
പാർട്ടി ഏൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ബിജെപിയുടെ ഡപ്യൂട്ടി മേയർ സ്ഥാനാർഥി ആശാനാഥും പ്രതികരിച്ചു. വളരെ അപ്രതീക്ഷിതമായിട്ടാണ് തീരുമാനം വന്നതെന്നും ജനങ്ങളിൽ ഒരാൾ ആയി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആശാനാഥ് വ്യക്തമാക്കി.
Kerala
കോട്ടയം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച നടത്തുന്നതിനെതിരെ ബിജെപി.
തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയോളം സമയം ഉണ്ടായിരുന്നിട്ടും ചടങ്ങ് നടത്താതെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ദിവസവും പൊതു അവധി ദിവസവുമായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് പിണറായി സർക്കാർ വാശിപിടിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് ബിജെപി ദേശീയ ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത്ത് ജോർജ് ചോദിച്ചു.
കേരളത്തിലെ ക്രൈസ്തവർക്കെതിരെ തുടർച്ചയായി പിണറായി സർക്കാരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന അവഹേളനങ്ങളുടെ ബാക്കിപത്രമായി ഇതിനെയും കാണാൻ കഴിയും.
ക്രിസ്ത്യൻ സമൂഹം വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച, വിശ്വാസികൾക്ക് പരിശുദ്ധ കുർബാന നിഷേധിക്കപ്പെടുന്നു എന്ന് മാത്രമല്ല സൺഡേ സ്കൂൾ അധ്യാപകരായ പലരും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ അവർക്കും അന്നേദിവസം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ പിണറായി സർക്കാർ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത് പുനഃപരിശോധിക്കേണ്ടതാണ്.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഞായറാഴ്ച അവരുടെ വിശുദ്ധ ദിനമായി ആചരിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ക്രൈസ്തവരുടെ വിശുദ്ധ ദിനത്തിൽ തന്നെ സർക്കാറിന്റെ പല പരിപാടികളും ആസൂത്രണം ചെയ്യുന്നത് ക്രിസ്ത്യാനികളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആണോ എന്ന സംശയം കൂടുതൽ ഉറപ്പിക്കുന്ന നീക്കം ആണ് ഇടതുപക്ഷ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്.
തുടരെത്തുടരെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും ഇടതുപക്ഷ സർക്കാരിന്റെ ഒത്താശ ഉണ്ടോയെന്ന് സംശയിക്കേണ്ട സഹചര്യമുണ്ട്. പ്രതിപക്ഷമായ കോൺഗ്രസും ഈ വിഷയത്തിൽ ഇടപെടാതെ ക്രൈസ്തവരെ അവഹേളിക്കുന്നതിന് കൂട്ടുനിൽക്കുകയാണ്.
ക്രൈസ്തവ അവഹേളനങ്ങളിൽ യുഡിഎഫ് നിശബ്ദത പാലിക്കുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ട് സത്യപ്രതിജ്ഞയുടെ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായും സുമിത്ത് ജോർജ് പറഞ്ഞു.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ബിജെപി നേതാവ് വി.മുരളീധരൻ. കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
2016 ൽ കഴക്കൂട്ടത്ത് മത്സരിച്ചപ്പോൾ വി.മുരളീധരൻ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് 7347 വോട്ടുകൾക്കാണ് കടകംപള്ളി സുരേന്ദ്രനോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രനായിരുന്നു കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി.
ശോഭാ സുരേന്ദ്രനും രണ്ടാം സ്ഥാനത്തെത്തിയെങ്കിലും 23497 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രൻ ജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Kerala
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി സിപിഎം നേതാവും പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബാലഗംഗാധരൻ നിലവിൽ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റാണ്.
പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തി. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു.
ബാലഗംഗാധരനെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ബിജെപിയിലേക്ക് സ്വീകരിച്ചു. ബാലഗംഗാധരന്റെെ പാർട്ടി മാറ്റത്തെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
കണ്ണൂർ: ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇരിട്ടി വട്ടക്കയത്തുണ്ടായ സംഭവത്തിൽ വട്ടക്കയം സ്വദേശി സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്.
അക്രമി സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടക വസ്തു എറിയുന്നതിനിടെ അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ സിപിഎ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. നിലവിലെ പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.
പറ്റ്നയിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിഹാറിലെ പൊതുമരാമത്ത് മന്ത്രിയുമാണ് നിതിൻ നബീൻ. ദേശീയതലത്തിൽ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിൻ നബീനിലൂടെ പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.
ബിജെപി അധ്യക്ഷനായ നഡ്ഡയ്ക്കു പകരം നിതിൻ ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. ബംഗാൾ, അസം, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട ചുമതല നബീനാണെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ബിജെപി നില മെച്ചപ്പെടുത്തി. കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, അയ്മനം പഞ്ചായത്തുകൾ ബിജെപി നേടി. കഴിഞ്ഞതവണ അയ്മനം പഞ്ചായത്തിൽ ഏഴു വാർഡുകളിൽ വിജയിച്ചിരുന്ന ബിജെപി ഇത്തവണ ഒമ്പതു സീറ്റുകൾ നേടി.
പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ എട്ടു സീറ്റുകൾ ബിജെപി നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം നേടിയിരുന്നത്. ബിജെപി എട്ട്, എൽഡിഎഫ് അഞ്ച്, യുഡിഎഫ് രണ്ടു സീറ്റുകളിലുമാണ് വിജയിച്ചത്.
കിടങ്ങൂർ പഞ്ചായത്തിൽ ഏഴു സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. യുഡിഎഫ് അഞ്ചു സീറ്റിലും എൽഡിഎഫ് നാലു സീറ്റിലും വിജയിച്ചു. 2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ തവണ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചിരുന്നെങ്കിൽ ഇത്തവണ അവർക്ക് ഈ രണ്ട് പഞ്ചായത്തുകളും നഷ്ടമായി. പള്ളിക്കത്തോട്ടിൽ യുഡിഎഫും മുത്തോലിയിൽ എൽഡിഎഫുമാണ് ഇത്തവണ വിജയിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലമാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മൂന്ന്, യുഡിഎഫ് മൂന്ന്, എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
സ്ഥാനാർഥിത്വത്തിൽ വിവാദമുണ്ടായ മുട്ടടയിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് പിന്നിൽ നിൽക്കുകയാണ്. കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഏഴു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
Kerala
കോട്ടയം: ബിജെപി നേതാക്കൾ സ്ഥാനാർഥികളെ കബളിപ്പിച്ചെന്ന് ആക്ഷേപം. നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പണവും പിന്തുണയും നൽകാതെ നേതാക്കൾ മുങ്ങിയെന്നാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾ ആരോപിക്കുന്നത്.
പഞ്ചായത്തിലെ 21 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം കൂടാൻ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് സ്ഥാനാർഥികൾ പറയുന്നു.
തെരഞ്ഞെടുപ്പു ദിവസം വോട്ടർമാർക്ക് സ്ലിപ്പു നൽകുന്നതിനായി ബൂത്തും പ്രവർത്തകരും ഉണ്ടായിരുന്നത് മൂന്നു വാർഡുകളിൽ മാത്രമാണെന്നാണ് ഇവർ പറയുന്നത്.
ചിലർക്ക് കെട്ടിവയ്ക്കാനുള്ള തുകയും നാലോ അഞ്ചോ ഫ്ലക്സ് ബോർഡുകളും പ്രസ്താവനയും നൽകി. ബോർഡുകൾ പോലും ലഭിക്കാത്ത സ്ഥാനാർഥികളുമുണ്ട്.
തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ ഇരിക്കാനോ സഹായത്തിനോ പാർട്ടി പ്രവർത്തകർ എത്തിയില്ലെന്ന പരാതിയുമായി ആറാം വാർഡിലെ (റെയിൽവേ സ്റ്റേഷൻ) സ്ഥാനാർഥി ജനജമ്മ ഡി. ദാമോദരൻ രംഗത്തെത്തി.
മണ്ഡലം നേതാക്കൾക്കെതിരെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനു പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന ജനജമ്മക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടായിരുന്നില്ല.
ബിജെപിക്കാർ തന്നെ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്നാണ് ജനജമ്മ പറയുന്നത്. തെരഞ്ഞെടുപ്പ് ചെലവിനായി 2,500 രൂപയും കുറച്ച് നോട്ടീസും മാത്രമാണ് ലഭിച്ചത്.
പ്രചാരണത്തിന് പ്രവർത്തകർ ഉണ്ടായിരുന്നില്ല. വീട് കയറി പ്രചാരണം നടത്തിയതെല്ലാം തനിയെയാണ്. തെരഞ്ഞെടുപ്പു ദിവസം പോലും പ്രവർത്തകരോ നേതാക്കളോ എത്തിയില്ല. ഇതോടെ അവർ പോളിംഗ് സ്റ്റേഷനു മുന്നിൽ പരസ്യ പ്രതിഷേധം നടത്തി.
തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പല സ്ഥാനാർഥികളും വിവരം പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് സ്ഥാനാർഥികൾ പറയുന്നത്.
അതേസമയം, ഉത്തരവാദപ്പെട്ട വില ഭാരവാഹികൾ തെരഞ്ഞെടുപ്പിനു വേണ്ടി വ്യാപകമായി ധനസമാഹരണം നടത്തിയിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വൈകുന്നേരം നാല് വരെ 60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്തും (55.71%) കൂടുതൽ പോളിംഗ് എറണാകുളത്തുമാണ് (63.54%) രേഖപ്പെടുത്തിയത്.
ആലപ്പുഴ 62.64%, കൊല്ലം 59.68%, പത്തനംതിട്ട 57.49%, കോട്ടയം 60.02%, ഇടുക്കി 58.84% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. സ്ഥാനാർഥികൾ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസം നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ് പോളിംഗിൽ കാണാൻ കഴിയുന്നത്. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകിയാണ് ആരംഭിച്ചത്. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്.
ഇതോടെ പട്ടാഴിയിലും തലവൂരിലും വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ഏഴുജില്ലകള്‍ക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13ന് രാവിലെ വോട്ടെണ്ണും.
National
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ത്യാ മുന്നണി വിടുന്നു. ഡൽഹിയിലെത്തിയ ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് മുന്നണി മാറ്റത്തിന് കാരണമെന്നാണ് സൂചന.
മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ജാർഖണ്ഡ് മുക്തി മോർച്ച ശ്രമിച്ചിരുന്നു. എന്നാൽ ആർജെഡി, കോൺഗ്രസ് നേതൃത്വങ്ങൾ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാർട്ടി നേതൃത്വത്തെ ആർജെഡിയുമായും കോൺഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എൽജെപി ഒന്ന്, എജെഎസ്യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില.
ഡൽഹിയിലുള്ള ഹേമന്ത് സോറനും ഭാര്യ ഭാര്യ കൽപന സോറനും ബുധനാഴ്ച റാഞ്ചിയിൽ തിരിച്ചെത്തി നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 16 കോൺഗ്രസ് എംഎൽഎമാരിൽ എട്ടു പേർ തങ്ങളുമായി ബന്ധം പുലർത്തുന്നവരാണെന്ന് ജെഎംഎം നേതാക്കൾ പറഞ്ഞു.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണവും ഗർഭവും ചർച്ച ചെയ്യേണ്ടന്നും വികസനം ചർച്ച ചെയ്യണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. തൃശൂരിൽ എല്ലാ വിഭാഗം ജനങ്ങളും തനിക്ക് വോട്ട് ചെയ്തു.
സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
കെ. മുരളീധരൻ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താൻ പറഞ്ഞത്. തെരഞ്ഞെടുപ്പുകളിൽ വികസനമായിരിക്കണം ചർച്ച ചെയ്യേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂര്‍: യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ പാലക്കാട് എംഎല്‍എ രാഹൂല്‍ മാങ്കുട്ടത്തിലിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ.
ആ പെൺകുട്ടിക്ക് പരാതി ഉണ്ടെന്ന് മാത്രമല്ല, അവൾ തെളിവുകളും കൈമാറിയിരിക്കുന്നു. എന്നിട്ടും രാഹുൽ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോൺഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുകയെന്ന് പത്മജ ചോദിച്ചു.
ഒരു ജനപ്രതിനിധി എല്ലാ മനുഷ്യരുടെയും വീടുകളിൽ സന്ദർശനം നടത്തേണ്ട ഒരാളാണ്. ഇങ്ങനെ സ്വഭാവ വൈകല്യം ഉള്ള ഒരുവനെ എങ്ങനെ ആണ് വിശ്വസിച്ച് വീട്ടിൽ കയറ്റാൻ കഴിയുകയെന്നും ഗർഭസ്ഥ ശിശുക്കളെ കൊന്ന് കളഞ്ഞ കൊലപാതകി ആയ ഒരുവനെ പാലക്കാടിന് വേണോ എന്ന് പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കണമെന്നും പത്മജ വിമർശിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ആഭ്യന്തരവകുപ്പ് അടിയന്തരമായി രാഹുലിന്റെ വന്ധ്യം കരിക്കണം.
ഈ വിത്തുകാളെ ഇപ്പോൾ ഇവിടെയാണെന്നാണ് കേരളം അന്വേഷിക്കുന്നതെന്ന് ബിജെപിയുടെ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. രാഹുൽ എന്ന ക്രമിനലിനെ അറസ്റ്റ് ചെയ്യണം. ഉടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം.
ഇയാളും ഒരു അമ്മയുടെ വയറ്റിൽ നിന്നല്ലെവന്നത്. ഇയാളുടെ കുടുംബത്തിലും അമ്മയും പെങ്ങൻമാരുമില്ലേയെന്നും പ്രശാന്ത് ശിവൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതി ഒരു പോരാളിയാണ് അവർക്ക് വേണ്ട എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി - കോണ്‍ഗ്രസ് അന്തര്‍ധാര സജീവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബിജെപിയും കോൺഗ്രസും ധാരണയിലാണ് മത്സരിക്കുന്നത്. ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് ഇരു കക്ഷികളും ശ്രമിക്കുന്നത്.
ജനങ്ങൾ ഇതു കാണുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാരോ എല്ഡിഎഫോയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ എസ്ഐടി അന്വേഷണം മതി.
കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് മാപ്പുപറയണം. പത്മകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് ഒരു അങ്കലാപ്പുമില്ല. ഞങ്ങള്‍ ആരെയും സംരക്ഷിക്കില്ല. പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തതില്‍ അജണ്ടയുണ്ടെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
Kerala
പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മിൽ ചേർന്നു. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ബന്ധു കോട്ടേത്ത് ഹരിയാണ് ബിജെപി വിട്ടത്. പന്തളം നഗരസഭയിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് പാർട്ടി വിടാന്‍ കാരണമെന്നാണ് സൂചന.
ഹരികുമാറിനെ സ്കൂളിൽ പഠിപ്പിച്ച അധ്യാപിക നിർമല ടീച്ചറാണ് അദ്ദേഹത്തെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആംഗവുമാണ് നിർമ്മലടീച്ചർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം മുനിസിപ്പിലാറ്റിയിൽ പാർട്ടി സ്ഥാനാർഥികളായി ചിലരെ ഹരികുമാർ നിർദേശിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന ഹരികുമാറിന്റെ നിർദേശം നേതൃത്വം അംഗീകരിച്ചില്ല.
പാർട്ടി സ്ഥാനാർഥികൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയ ഹരികുമാർ സ്വയം വിമതനായി പത്രിക നൽകിയിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ ശക്തമായ സമ്മർദത്തെ തുടർന്ന് വിമത സ്ഥാനാർഥിത്വത്തിൽ നിന്ന് ഹരികുമാർ പിന്മാറി. അതിന് ശേഷമാണ് സിപിഎമ്മിലേക്കുള്ള ചുവടുമാറ്റം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതിനു പിന്നാലെ മത്സരരംഗത്തുള്ളവരുടെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 50709 പുരുഷന്മാരും 56501 പേര് സ്ത്രീകളുമുൾപ്പടെ 107210 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
2479 നാമനിര്‍ദേ പത്രികകള്‍ തള്ളിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കാസര്‍ഗോഡ് 4363, കണ്ണൂര്‍ 8140, വയനാട് 3164, കോഴിക്കോട് 9998, മലപ്പുറം13362, പാലക്കാട് 10162, തൃശൂര്‍ 10998, എറണാകുളം 9545, ഇടുക്കി 4093, കോട്ടയം 6218, ആലപ്പുഴ 7193, പത്തനംതിട്ട 4219, കൊല്ലം 7168, തിരുവനന്തപുരം 8587 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.
തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ഇതിനു ശേഷമാകും തദ്ദേശപ്പോരിന്റെ അന്തിമചിത്രം തെളിയുക. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനുശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.
സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ മത്സരരംഗത്തുള്ളത് 98451 സ്ഥാനാര്‍ഥികള്‍. 2261 പത്രികകളാണ് തള്ളിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം തള്ളിയത് 527 പത്രികകളാണ്.
കോട്ടയത്ത് 401, എറണാകുളത്ത് 348 പത്രികകളും തള്ളി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് (19,959). തൃശൂര്‍(17,168), എറണാകുളം (16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ് (5,227).
തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയാറാക്കിയ നോട്ടീസ് നല്‍കാം. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിനു ശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്,മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടുത്ത വിക്കറ്റ് ഉടൻ വീഴുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. എ.പത്മകുമാറിന്റെ അറസ്റ്റോടെ സർക്കാരും സിപിഎം നേതൃത്വവും നടത്തിയ ഗൂഢാലോചന തെളിഞ്ഞു.
തെളിവുകൾ നശിപ്പിക്കുന്നതിനു മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും അറസ്റ്റ് ചെയ്യാൻ എസ്ഐടി തയാറാവണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കടകംപള്ളി സുരേന്ദ്രന്റെയും വിശ്വസ്തനായ അനുയായിയാണ് എ.പത്മകുമാർ.
പല പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കടകംപള്ളിയും മുഖ്യമന്ത്രിയും അതീവ താൽപര്യമെടുത്താണ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. സ്വർണക്കൊള്ളയിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും കൈകൾ ശുദ്ധമാണെന്ന് പറയുന്നതിൽ ന്യായമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മത്സര രംഗത്തുള്ളത് 108580 സ്ഥാനാർഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറം ജില്ലയിലാണ്. 13595 പേരാണ് ഇവിടെ പത്രിക നൽകിയത്.
പാലക്കാട് ജില്ലയിൽ 10372, തൃശൂരിൽ 11079, എറണാകുളം ജില്ലയിൽ 10092 പേരും മത്സര രംഗത്തുണ്ട്. കാസർഗോഡ് 4374, കണ്ണൂർ 8238, വയനാട് 3180, കോഴിക്കോട് 9977, ഇടുക്കി 4257, കോട്ടയം 6276, ആലപ്പുഴ 7210, പത്തനംതിട്ട 4164, കൊല്ലം 7141, തിരുവനന്തപുരം 8625 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാനാർഥികളുടെ എണ്ണം.
സംസ്ഥാനത്താകെ 164427 നാമനിർദേശ പത്രികകളാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ. തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
National
പാറ്റ്ന: ബിഹാറിലെ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് കൈയൊഴിയുന്നത്.
ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാൻ ജെഡിയു വിമുഖത കാണിച്ചതിനെ തുടർന്ന് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ താത്കാലികമായി സ്തംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ നിർണായകമായ നിയമസഭാ സ്പീക്കർ സ്ഥാനവും ബിജെപിക്ക് ലഭിച്ചിരുന്നു.
വിജയ് കുമാർ സിൻഹയ്ക്ക് ഖനന, ഭൂഗർഭശാസ്ത്ര വകുപ്പിനൊപ്പം ഭൂപരിഷ്കരണ റവന്യൂ വകുപ്പിന്റെ ചുമതലയും നൽകി. ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല മംഗൾ പാണ്ഡെയ്ക്കാണ്. ദിലീപ് ജയ്സ്വാളാണ് വ്യവസായ മന്ത്രി.
റോഡ് നിർമാണ വകുപ്പും നഗരവികസന, ഭവന വകുപ്പും നിതിൻ നബിനാണ്. രാംകൃപാൽ യാദവ് കൃഷി മന്ത്രിയായും സഞ്ജയ് ടൈഗർ തൊഴിൽ വിഭവ വകുപ്പ് മന്ത്രിയായും സ്ഥാനം ഏറ്റെടുത്തു.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാറ്റ് ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിലായിരുന്നു നിതീഷ് അധികാരമേറ്റത്. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. പത്താം തവണയാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്.
ബുധനാഴ്ചയ എൻഡിഎ നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്തിരുന്നു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്.
ജെഡി-യു നിയമസഭാ കക്ഷി നേതാവായും നിതീഷ്കുമാറിനെ തെരഞ്ഞെടുത്തിരുന്നു. സമ്രാട്ട് ചൗധരിയാണ് ബിജെപി നിയമസഭാ കക്ഷി നേതാവ്. വിജയ്കുമാർ സിൻഹയാണ് ബിജെപി നിയമസഭാ കക്ഷി ഉപനേതാവ്.
Kerala
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ് ആണ് ബിജെപിയിൽ ചേർന്നത്.
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമർ മാധ്യമങ്ങളോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാർഥിയുടെ വീടിനു തീയിടാൻ അജ്ഞാതരുടെ ആക്രമണം. ടിന്റു ജി. വിജയന്റെ വീടിന് നേരെയായിരുന്നു ആക്രമണം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് എത്തിയ രണ്ടുപേരാണ് തീയിടാന്‍ ശ്രമിച്ചത്. കൂടാതെ, തീ കത്തിച്ച് ജനലിലൂടെ വീടിനുള്ളിലേക്ക് ഇടാനും ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയതോടെ സംഘം കടന്നുകളഞ്ഞു.
Kerala
പാലക്കാട്: ബിജെപി സ്ഥാനാർഥി പട്ടികയിൽ പരസ്യമായി പ്രതിഷേധമറിയിച്ച് പാലക്കാട് മുന്‍ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയാറാക്കി.
സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് ഇന്നലെ വൈകുന്നേരമാണ്. ഇതിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചില്ല.
ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ല. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അതുകൊണ്ടാണ്. തന്റെ പ്രവർത്തനം കൊണ്ടാണ് പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും ബിജെപി സ്ഥാനാർഥികൾക്ക് വിജയിക്കാൻ കഴിഞ്ഞതെന്നും പ്രമീള ശശിധരന് പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി ജെഡിയു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലന്‍ സിംഗും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
ജെഡിയുവിന് 14 മന്ത്രിമാരുണ്ടാകും. ബിജെപിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാരുണ്ടാകും. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് മൂന്നും ജിതിന് റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
തിങ്കളാഴ്ച എന്‍ഡിഎ എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷ് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടക്കുമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി പട്ടികയിൽ ഈ പേര് ഉണ്ടായിരുന്നില്ല.
ഒരു കാലത്തും ആനന്ദ് പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ല. ഉദ്ദവ് താക്കറയുടെ ശിവസേനയിലാണ് ആനന്ദിന് അംഗത്വമുള്ളത്. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണ്. യുവാവിന്റെ മരണം ദുഃഖകരമാണ്.
ഇതിൽ സമഗ്രമായ അന്വേഷണം നടത്തണം. തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയതെന്നും എസ്.സുരേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്കോട്ടല വാര്‍ഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ചത്.
ശാലിനിയെ മുനിസിപ്പാലിറ്റി 16-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയാറാക്കുകയും അനൗദ്യോഗിക പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്ഥാനാര്ഥിത്വമില്ലെന്ന് അറിയിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് മകന് എഴുന്നേറ്റ് നോക്കുമ്പോള്‍ കൈ ഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ച് നില്ക്കുന്ന നിലയില്‍ ശാലിനിയെ കാണുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി നിലവില്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയതിനു പിന്നാലെയാണ് പുതിയ സംഭവം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആനന്ദ് ശിവസേനയില്‍ അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെള്ളിയാഴ്ചയാണ് ആനന്ദ് ശിവസേനയിൽ (യുബിടി) അംഗത്വമെടുത്തത്. സ്വതന്ത്രസ്ഥാനാർഥിയായി തൃക്കണ്ണാപുരത്തുനിന്ന് മത്സരിക്കുന്നതിൽ അദ്ദേഹത്തിനു ഭീഷണിയുണ്ടായിരുന്നതായി സൂചനയുണ്ട്. ഈ ഭീഷണി മറികടക്കാനാണ് ആനന്ദ് ശിവസേനയിൽ ചേരാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
ശിവസേന (യുബിടി) സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമലയിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ശിവസേനയുടെ സ്ഥാനാർഥിയായി തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാനും തിങ്കളാഴ്ച വാർഡ് കൺവഷൻ വിളിക്കാനും തീരുമാനിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി നേതാക്കൾ. ആനന്ദ് കെ.തമ്പി ജീവനൊടുക്കിയതിൽ അതിയായ സങ്കടമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് വിവരങ്ങൾ അന്വേഷിച്ചു. വാർഡിൽ നിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.
ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്ന് ബിജെപി നേതാവ് വി.വി.രാജേഷ് പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. സ്ഥാനാർഥി പട്ടിക വാർഡുകളിൽ നിന്ന് വന്നപ്പോൾ അത്തരത്തിൽ ഒരു പേരുള്ളതായി താൻ ഓർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണൽ മാഫിയക്ക് നേതൃത്വം നൽകുന്നവരാണ് ആർഎസ്എസ് - ബിജെപി നേതൃത്വമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റുമോ എന്നായിരുന്നു ബിജെപി നേതാവ് വി. മുരളീധരന്റെ ചോദ്യം. ആനന്ദ് എഴുതിയതെന്ന് പറയുന്ന കുറിപ്പിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിഹാറിൽ എൻഡിഎ നേടിയ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ അംഗീകാരമാണ് ബിഹാറിലെ വിജയം.
ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ബിഹാറിൽ അതിശയിപ്പിക്കുന്ന കുതിപ്പാണ് എൻഡിഎ നടത്തിയത്. നിലവിൽ അവർ 206 സീറ്റിൽ ലീഡു ചെയ്യുകയാണ്.
മറുഭാഗത്ത് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ ലീഡ് 30 സീറ്റിൽ മാത്രമായി ചുരുങ്ങി.
സഖ്യത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ ആർജെഡി മാത്രമാണ് സ്വാധീനം അൽപമെങ്കിലും നിലനിർത്തിയത്. ആർജെഡി കഴിഞ്ഞ തവണ നേടിയത് 75 സീറ്റ്. ഇത്തവണ അത് പകുതിയായി. വോട്ടു ചോരിയെന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രചാരണം വിലപ്പോയില്ല.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോൾ എൻഡിഎ സഖ്യം 203 സീറ്റിലാണ് ലീഡു ചെയ്യുന്നത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 33 സീറ്റിൽ മാത്രമാണ് മുന്നിൽ. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒരു ചലനമുണ്ടാക്കാനുമായില്ല. മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല.
രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 4000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബിജെപിക്ക് അനിവാര്യമായിരുന്നു.
Kerala
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ.പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ പോക്സോ കോടതി കണ്ടെത്തി. ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായിരുന്ന പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം.
2021ൽ ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാൾ. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ താഴെയിറക്കാനുള്ള തന്ത്രങ്ങൾ ബിജെപിയുടെ അണിയറയിൽ ഒരുങ്ങുകയാണ്.
ഇതിന്റെ സൂചനകൾ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്റെ ഊഴമാണെന്ന് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ബംഗളുമായി അതിർത്തി പങ്കിടുന്ന സീമാഞ്ചൽ മേഖലയിലും എൻഡിഎയ്ക്ക് വിജയിക്കാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും റെഡാറിലുള്ള സംസ്ഥാനമാണ് ബംഗാൾ. നിലവിലെ നിയമസഭയിൽ ബിജെപിക്ക് 65 എംഎൽഎമാരുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 12 എംപിമാരെ വിജയിപ്പിക്കാനും അവർക്കായി.
2026ൽ നിലവിലെ നിയമസഭയുടെ കാലാവധി കഴിയും. ഭരണവിരുദ്ധവികാരം പരമാവധി വോട്ടാക്കി മാറ്റാമെന്നും അങ്ങനെ ഭരണം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ബിഹാറിലെയും ഹരിയാനയിലെയും വിജയവും അവർക്ക് ആത്മവിശ്വാസം നൽകുന്നു.
ഈ സാഹചര്യത്തിൽ താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്താൽ വിജയിക്കാൻ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
അടുത്ത തെരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി നേതാക്കൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനുള്ള ഗ്രൗണ്ടവർക്കുകളും അവർ തുടങ്ങിക്കഴിഞ്ഞു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൻഡിഎ കുതിക്കുന്നു. നിലവിൽ അവർ 200 സീറ്റിൽ ലീഡു ചെയ്യുകയാണ്. ഇന്ത്യാ സഖ്യം കേവലം 40 സീറ്റിലേക്കൊതുങ്ങി.
പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം കടന്നുകയറിയാണ് എൻഡിഎ മുന്നേറുന്നത്. അൻഗ പ്രദേശിൽ ആകെയുള്ള 27 സീറ്റിൽ മഹാഖഡ്ബന്ധൻ അഞ്ച് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇവിടെ എൻഡിഎ 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
ബോഡ്പൂർ മേഖലയിൽ ആകെയുള്ള 46 സീറ്റുകളിൽ എൻഡിഎ 26 സീറ്റിലും ഇന്ത്യാ സഖ്യം 16 സീറ്റിലാണ് ലീഡുചെയ്യുന്നത്. മഗധ് മേഖലയിലെ ആകെയുള്ള 47 സീറ്റുകളിൽ 31 എണ്ണത്തിൽ മുന്നേറ്റം തുടരുകയാണ് എൻഡിഎ.
മഗധ് മേഖലയിൽ മഹാഖഡ്ബന്ധൻ 16 സീറ്റിലാണ് മുന്നേറുന്നത്. ആകെ 50 സീറ്റുകളുള്ള മിട്ടാഞ്ചലിൽ എൻഡിഎ മുന്നേറ്റം. 35 സീറ്റുകളിലാണ് എൻഡിഎ സഖ്യം മുന്നേറുന്നത്. നിലവിൽ 15 സീറ്റിലാണ് മഹാഖഡ്ബന്ധൻ ഇവിടെ മുന്നേറുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം ഉറപ്പിച്ചു. നിലവിൽ എൻഡിഎ സഖ്യം 190 സീറ്റിലും ഇന്ത്യാ സഖ്യം 50 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുകയാണ്. ബിജെപി 72 സീറ്റുകളിലും ലീഡുചെയ്യുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നേറ്റമായിരുന്നു. പിന്നീട് ഇരു സഖ്യങ്ങളും ഒപ്പത്തിനൊപ്പം വന്നെങ്കിലും ജെഡിയുവിന്റെ തേരിലേറി എൻഡിഎ കുതിക്കുകയായിരുന്നു. ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ തവണ അഞ്ചു സീറ്റുകളിൽ വിജയിച്ച അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ഒരു സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. തങ്ങൾ കറുത്ത കുതിരകളാകുമെന്ന് പ്രഖ്യാപിച്ച് മത്സരരംഗത്തേക്ക് കടന്നുവന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് തുടക്കത്തിൽ ചില മുന്നേറ്റം നടത്താൻ കഴിഞ്ഞെങ്കിലും അത് നിലനിർത്താൻ അവർക്കായില്ല.
സീമഞ്ചൽ മേഖലയിൽ ആകെയുള്ള 24 സീറ്റിൽ 15 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം എട്ടിടത്താണ് ലീഡ് ചെയ്യുന്നത്. 49 സീറ്റുകളുള്ള തിർഹട്ട് മേഖലയിൽ 37 സീറ്റിലാണ് എൻഡിഎ മുന്നേറുന്നത്. ഇവിടെ മഹാഖഡ്ബന്ധന് 12 സീറ്റിൽ മാത്രമാണ് ലീഡുള്ളത്.
നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടന്നതോടെ ബിജെപി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും ഒരുക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മുന്നേറുകയാണ്. നിലവിൽ ബിജെപി 76 സീറ്റിലും ജെഡിയു 66 സീറ്റിലും മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ ബഹുദൂരം മുന്നേറ്റം നടത്തുന്നതിനിടെ ഔദ്യോഗിക വസതിക്കുമുന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഇപ്പോഴും ശക്തിയുള്ള കടുവ എന്ന വിശേഷണമാണ് പോസ്റ്ററിൽ. പാറ്റ്നയിലെ അണ്ണാ മാർഗ് വസതിക്കുമുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജെഡിയുവിനെ തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാ മതവിഭാഗങ്ങൾക്കും പോസ്റ്ററിൽ നന്ദി പറയുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും സംരക്ഷകൻ എന്ന വിശേഷണമാണ് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.
നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ ബഹുദൂരം മുന്നിൽ. നിലവിലെ സൂചനപ്രകാരം എൻഡിഎ 160 സീറ്റിലും ഇന്ത്യാ സഖ്യം 60 സീറ്റിലും മുന്നേറ്റം നടത്തുകയാണ്.
മഹാസഖ്യത്തിൽ ആർജെഡി മാത്രമാണ് പിടിച്ചു നിൽക്കുന്നത്. കോൺഗ്രസും ഇടതുപാർട്ടികളും പിന്നോട്ടു പോയതാണ് അവർക്ക് തിരിച്ചടിയായത്. നിലവിൽ ഇടതുപാർട്ടികൾക്ക് രണ്ടു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്. കഴിഞ്ഞ തവണ ഇടതു പക്ഷത്തിന് 12 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.
29 സീറ്റിൽ മത്സരിച്ച ചിരാഗ് പാസ്വാന്റെ പാർട്ടി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിയും ജെഡിയും പാലംവലിച്ചതാണെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ സ്ഥാനാർഥികളെ ചിരാഗ് പാസ്വാൻ തെരഞ്ഞുപിടിച്ചു പരാജയപ്പെടുത്തിയിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 46 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ 8.30 മുതൽ ലഭ്യമാകും. ഒരുറൗണ്ടിൽ 14 ഇവിഎമ്മുകൾ എന്നകണക്കിലാണ് എണ്ണൽ പുരോഗമിക്കുന്നത്.
നിതീഷ് കുമാറിന്റെ ജെഡിയുവുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എൻഡിഎയും തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പറേഷനില്‍ സിപിഎം - ബിജെപി ഡീലെന്ന് ആരോപണം ഉന്നയിച്ച ആനി അശോകനെ സിപിഎം പുറത്താക്കി. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ആനി അശോകൻ.
കടകംപള്ളി സുരേന്ദ്രന് എംഎൽഎ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നാണ് ആനി അശോകന് ആരോപിച്ചത്. കോര്‍പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്നും പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നുമാണ് ഡീലെന്നാണ് ആനി അശോകന് ആരോപണം ഉന്നയിച്ചത്.
ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് ആനിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. കടകംപള്ളി സുരേന്ദ്രന് ജനകീയനായ നേതാവാണെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ കരിവാരിത്തേച്ചെന്ന് ആരോപിച്ചാണ് ആനി അശോകനെ പുറത്താക്കിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിക്കുന്ന രണ്ടാംഘട്ട സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. മുൻ എംപി എ.സമ്പത്തിന്റെ സഹോദരൻ എ. കസ്തൂരി തൈക്കാട് വാര്‍ഡില്‍ നിന്ന് ജനവിധി തേടും.
സിപിഎം നേതാവ് കെ.അനിരുദ്ധന്റെ മകനും എ.സമ്പത്തിന്റെ സഹോദരനും എന്ന വിശേഷണത്തോടെയാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ സ്വാഗതം ചെയ്തത്. കുമ്മനം രാജശേഖരൻ കസ്തൂരിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് തൈക്കാട്. ജി. വേണുഗോപാലാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിൽ സിഎംപി മത്സരിക്കുന്ന സീറ്റിൽ എം.ആർ.മനോജാണ് സ്ഥാനാർഥി. 31 പേരുടെ പട്ടികയാണ് ബിജെപി വ്യാഴാഴ്ച പുറത്തിറക്കിയത്.
Kerala
കോഴിക്കോട്: തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാനാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പലയിടത്തും എൽഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാട്ടും പന്തളവും നില നിർത്തി കൂടുതൽ നഗരസഭകൾ എൻഡിഎ പിടിച്ചെടുക്കും.
തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ ആറുമാസമായി ബിജെപി നല്ല മുന്നൊരുക്കങ്ങളാണ് നടത്തിയത്. കേരളം ഇന്ന് നേരിടുന്ന വികസന പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം മുന്നോട്ട് വച്ചാണ് എൻഡിഎ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേന്ദ്ര പദ്ധതികളുടെ പ്രയോജനം പൂർണമായും ജനങ്ങൾക്ക് ലഭിക്കാത്തതിനു കാരണം എൽഡിഎഫ്- യുഡിഎഫ് മുന്നണികളാണെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.