University News
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ് സി, എംബിഎ , എംസിഎ, എം.ലിബ്.ഐഎസ്സി, എംപിഇഎസ്, എൽ എൽ എം ( സിബിസിഎസ്എസ് - സപ്ലിമെന്ററി -2023,2024 അഡ്മിഷൻ ), ജൂൺ 2025 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം,സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഫെബ്രുവരി 26 ന് വൈകുന്നേരം അഞ്ചു വരെ ഓഫ് ലൈനായി അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റഗുലർ), മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 20 മുതൽ 23 വരെയും പിഴയോടുകൂടെ ഫെബ്രുവരി 24 വരെയും അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംസിഎ, എം എൽഐഎസ്സി, എൽഎൽഎം, എംബിഎ, എംപിഇഎസ് (സിബിസിഎസ്എസ് -റഗുലർ -2024 അഡ്മിഷൻ, സപ്ലിമെന്ററി -2023 & 2022 അഡ്മിഷൻ ), മേയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 18 മുതൽ 27 വരെയും പിഴയോട് കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ ഒന്നാം സെമസ്റ്റർ എം എഡ് ഡിഗ്രി (സിബിസിഎസ്എസ്) റഗുലർ, നവംബർ 2025 പരീക്ഷയുടെ ഫലം 13-2-2026 മുതൽ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന,ഫോട്ടോകോപ്പി എന്നിവയ്ക്ക് ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചു വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംകോം. (5 year Integrated) ഡിഗ്രി (സിബിസിഎസ്എസ് - സപ്ലിമെന്ററി 2023 അഡ്മിഷൻ) നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരകടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 27 വരെ അപേക്ഷിക്കാം.
ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്
കണ്ണൂർ: ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ്, ഇംഗ്ലീഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാമ്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലീഷ് കമ്മ്യുമ്യൂണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് 28 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 4,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 03.03.2026 വൈകുന്നേരം അഞ്ചിനു മുമ്പായി സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.
University News
പ്രൈവറ്റ് രജിസ്ട്രേഷൻ എഫ്വൈയുജിപി (റെഗുലർ - 2024 അഡ്മിഷൻ) നവംബർ 2024 പരീക്ഷകളുടെ ഫലം ഫെബ്രുവരി 11 ന് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ കെ. റീപ് ലോഗിനിലും സ്റ്റുഡന്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്. പനഃപരിശോധന/ സൂക്ഷ്മപരി ശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ കെ. റീപ് ലോഗിൻ വഴി 24 ന് വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം.
പരീക്ഷാ വിജ്ഞാപനം
17.03.2026 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജിലെ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്ലൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 23 മുതൽ 26 വരെ പിഴയില്ലാതെയും 28 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ, എംഎസ്സി, എംസിഎ, എംഎൽഐഎസ്സി, എൽഎൽഎം, എംബിഎ, എംപിഇഎസ് ( സിബിസിഎസ്എസ്- സപ്ലിമെന്ററി), ജനുവരി 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 16 മുതൽ 19 വരെയും, പിഴയോടു കൂടി ഫെബ്രുവരി 20 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ലാബ് അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ: സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ ദിവസ വേതനടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ലൈഫ് സയൻസ് /സുവോളജി /മൈക്രോ ബയോളജി /ബയോടെക്നോളജി /എംഎൽടിയിലെ ബിരുദം ആണ് യോഗ്യത. പ്രായപരിധി 18 നും 36 നും ഇടയിൽ ഉള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 17 ന് രാവിലെ 10.30 നു വകുപ്പ് മേധാവിക്ക്
മുന്‍പാകെ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 9663749475.
University News
30.03.2026ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബിഎഡ് (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 25.02.2026 മുതൽ 03.03.2026 വരെ പിഴയില്ലാതെയും 05.03.2026 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പുതുക്കി നിശ്ചയിച്ചു
ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (റഗുലർ/സപ്ലിമെന്ററി) നവംബർ 2025 പരീക്ഷ 16.03.2026 ന് ആരംഭിക്കുന്ന വിധം പുതുക്കി നിശ്ചയിച്ചു. പുതുക്കിയ പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിഎഡ്, ഡിഗ്രി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പരീക്ഷകളുടെ പ്രസിദ്ധീകരിച്ചു. ഫലം സർകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
University News
നാളെ അസൈൻമെന്റ് സമർപ്പിക്കേണ്ടിയിരുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റെഗുലർ - 2023 പ്രവേശനം/ സപ്ലിമെന്ററി - 2020, 2021, 2022 പ്രവേശനം), നവംബർ 2025 സെഷൻ, വിദ്യാർഥികൾ, അസൈൻമെന്റുകൾ 13 ന് സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. അസൈൻമെന്റ് സമർപ്പിക്കേണ്ട സമയക്രമത്തിൽ മാറ്റമില്ല.
തത്സമയ പ്രവേശനം
കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ കോസ്റ്റ് ഷേറിംഗ് അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷം നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) - എക്സിക്യൂട്ടീവ് - ഈവനിംഗ്" പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 16 നു രാവിലെ 11 ന് താവക്കര കാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. യോഗ്യത: ബിരുദവും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. കോഴ്സ് ഫീസ്: ഓരോ സെമസ്റ്ററിനും 35,000 രൂപ-. ക്ലാസുകൾ ഫെബ്രുവരി മൂന്നാം വാരം ആരംഭിക്കുന്നതാണ്. ഫോൺ: 0497 2715183.
ഹാൾടിക്കറ്റ്
സർവകലാശാലയുടെ ഭൂമിശാസ്ത്ര പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് (റെഗുലർ/ സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിഎ/ബിബിഎ/ബികോം (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 23 വരെ സ്വീകരിക്കുന്നതാണ്.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യ നിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 23 വൈകുന്നേരം അഞ്ചുവരെ.
കണ്ണൂർ മോഡൽ കരിയർ സെന്റർ ഉദ്ഘാടനവും ദേശീയ സെമിനാറും
കണ്ണൂർ: വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും മികച്ച കരിയർ സേവനങ്ങൾ നൽകുന്നതിനായി രാജ്യത്തെ തെരഞ്ഞെടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും എംപ്ലോയ്മെന്റ് ബ്യൂറോകളും മോഡൽ കരിയർ സെന്ററാക്കി ഉയർത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ അത്യാധുനിക സൗകര്യങ്ങളോടെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മങ്ങാട്ടുപറമ്പ് കാമ്പസിൽ സജ്ജീകരിച്ച കണ്ണൂർ മോഡൽ കരിയർ സെന്ററിന്റെ ഉദ്ഘാടനവും വകുപ്പിന്റെ വൊക്കേഷണൽ ഗൈഡൻസ് ശാക്തീകരണ പരിപാടിയുടെ ഭാഗമായി തൊഴിൽ മേഖലയിലെ നൂതന പ്രവണതകൾ ചർച്ചചെയ്യുന്നതിനായി 'യൂത്ത് എംപ്ലോയബിലിറ്റി ആൻഡ് സ്കിൽസ്' എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും 17 ന് രാവിലെ 9.30 ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സൗജന്യ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് മുഖാന്തിരം 14 നു മുന്‍പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. https://docs.google.com/forms/d/13403e0R6TY0aRGrX-scYyYhaKj9tXZAIR_RDy7pcKSc/edit . ഫോൺ: 04972703130.
University News
കണ്ണൂർ: സർവകലാശാല താവക്കര കാമ്പസ് മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ ഒഴിവിലേക്ക് (ദിവസ വേതനം /മണിക്കൂർ വേതനം) നിയമനം നടത്തുന്നു. എംബിഎ ബിരുദാനന്തര ബിരുദം കൂടാതെ യുജിസി നെറ്റ് ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരേയും പരിഗണിക്കും. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പ്, താവക്കര കാമ്പസിൽ 11ന് രാവിലെ11 ന് ഹാജരാവേണ്ടതാണ്.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ ജിയോളജി വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.ആർ. സൂരജ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് ഫെബ്രുവരി 20 ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ കാസർഗോഡ് ഗവ. കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ മലയാളം വിഷയത്തിൽ ഗവേഷണം നടത്തുന്ന സി.കെ. മിനി എന്ന വിദ്യാർഥിനി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 20 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ തലശേരി ഗവ. ബ്രണ്ണൻ കോളജിലെ മലയാളം വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
പരീക്ഷാ ഫലം
എഫ്വൈയുജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ റെഗുലർ/സപ്ലിമെന്ററി (നവംബർ 2025 ) പരീക്ഷകളുടെ ഫലം കെ റീപ്പ് ലോഗിനിലും സ്റ്റുഡന്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനഃപരി ശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈൻ ആയി 20 ന് വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാവുന്നതാണ്.
പരീക്ഷാ ഫലം
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര ക്കടലാസ് പുനർമൂല്യ നിർണയം /സൂക്ഷ്മ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 20 വൈകുന്നേരം അഞ്ചു വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
24.03.2026 ന് ആരംഭിക്കുന്ന, ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്ട്രേഷൻ ) ബിരുദ സപ്ലിമെന്ററി (2020 മുതൽ 2023 വരെ അഡ്മിഷൻ ) നവംബർ 2025 പരീക്ഷകൾക്ക് 23 മുതൽ 26 വരെ പിഴയില്ലാതെയും 28 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ) ബിരുദ പ്രോഗ്രാമുകളുടെ (എഫ്വൈയുജിപി-പാറ്റേൺ) മൂന്നാം സെമസ്റ്റർ നവംബർ 2025 പരീക്ഷാ രജിസ്ട്രേഷൻ 17 മുതൽ 19വരെ പിഴയില്ലാതെയും 22 വരെ പിഴയോടുകൂടിയും ചെയ്യാവുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ തളാപ്പിലെ ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിംഗ്, തൃക്കരിപ്പൂരിലുള്ള ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ് എന്നിവിടങ്ങളിൽ 2026-27 അധ്യയന വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (പിജിഡിസിപി - പാർട്ട് ടൈം) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 12. സീറ്റുകളുടെ എണ്ണം, ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസി ലിംഗ് - 36, ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ് - 30. കോഴ്സ് കാലാവധി ഒരു വർഷം (രണ്ട് സെമസ്റ്ററുകൾ). ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടു കൂടി അംഗീകൃത സർവകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദ/ബിരുദാനന്തര ബിരുദ തലത്തിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ചവർക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക. ഫോൺ നമ്പർ :
ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസലിംഗ് - 9447278001, 8289952801, 0497-2708001.
തൃക്കരിപ്പൂരിലുള്ള ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ്- 9447051039
University News
24.03.2026 ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ (എഫ് വൈയുജി പി- പാറ്റേൺ) ഒന്നാം സെമസ്റ്റർ (റഗുലർ 2025 അഡ്മിഷൻ, സപ്ലിമെന്ററി 2024 അഡ്മിഷൻ) നവംബർ 2025 പരീക്ഷകൾക്ക് 23.02.2026 മുതൽ 26.02.2026 വരെ പിഴയില്ലാതെയും 28.02.2026 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിംഗ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഫ്സൽ-ഉൽ - ഉലമ (പ്രിലിമിനറി) പ്രോഗ്രാം രജിസ്ട്രേഷൻ കാർഡ്
കണ്ണൂർ സർവകലാശാല 2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ-ഉൽ -ഉലമ (പ്രിലിമിനറി) പ്രോഗ്രാമുകൾക്കു രജിസ്റ്റർ ചെയ്തവരുടെ രജിസ്ട്രേഷൻ കാർഡ് ഒൻപതു മുതൽ സർവകലാശാല വെബ്സൈറ്റിൽ Academic - Private Registration - Print registration card എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
02.03.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദ സപ്ലിമെന്ററി (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകൾക്ക് 16.02.2026 മുതൽ 18.02.2026 വരെ പിഴയില്ലാതെയും 19.02.2026 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
District News
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ നൃത്ത-സംഗീതവേദികള്‍ ഇന്നുണരും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി ഒ.ആര്.കേളു നിര്‍ഹിക്കും.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലയിലെ എംഎല്‍എമാര്‍, വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത പ്രകമ്പനം സിനിമയുടെ അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും. മോഹിനിയാട്ടം, നാടോടിനൃത്തം, മാര്‍ഗംകളി, പരിചമുട്ട്, മോണോആക്ട്, മിമിക്രി, സംഘഗാനം, പാശ്ചാത്യസംഗീതം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍.
രണ്ടാംദിനം സ്റ്റേജിതരമത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 124 പോയന്റുമായി വിളയങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 84 പോയന്റുമായി തലശേരി ബ്രണ്ണന്‍ കോളജാണ് രണ്ടാംസ്ഥാനത്ത്. 70 പോയന്റുമായി പയ്യന്നൂര്‍ കോളജാണ് മൂന്നാമത്. 62 പോയന്റ് വീതം നേടി വിദ്യാനഗര്‍ ചാല കാസര്‍ഗോഡ് കാമ്പസും കൂത്തുപറമ്പ് നിര്‍മലഗിരി കോളജും നാലാംസ്ഥാനത്തും 60 പോയന്റോടെ തളിപ്പറമ്പ് സര് സയ്യിദ് കോളജ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ചാര്‍ക്കോളില്‍ വിജയചിത്രമെഴുതി വൈദികവിദ്യാര്‍ഥി
കാഞ്ഞങ്ങാട്: ചാര്‍ക്കോള്‍ ഡ്രോയിംഗില്‍ ഒന്നാംസ്ഥാനം നേടി വൈദികവിദ്യാര്‍ഥി. അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിലെ മൂന്നാംവര്‍ഷ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയായ ബ്രദര്‍ എം.എസ്.ഷാരൂണ്‍ ജൂഡാണ് വിജയി. കൊല്ലന്റെ ആല എന്നതായിരുന്നു മത്സരവിഷയം.
ക്ലരീഷന്‍ മിഷനറിയായ ഷാരൂണ്‍ ഇതാദ്യമായാണ് കലോത്സവവേദിയില്‍ വിജയം നേടുന്നത്. ചിത്രകല ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും ആര്‍ട്ടിസ്റ്റായ പിതാവിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയമാണ് മത്സരത്തില്‍ വിജയം നേടാന്‍ സഹായിച്ചതെന്ന് ഷാരൂണ്‍ പറയുന്നു. വയനാട് വൈത്തിരിയിലെ മാറാപ്പിള്ളില്‍ ഷാജു-റെനി ദന്പതികളുടെ മകനാണ്.
ധന്യ കീപ്പേരി വീണ്ടും കഥപറയും
കാഞ്ഞങ്ങാട്:ഒരുകാലത്ത് കഥാപ്രസംഗവേദിയിലെ 'സൂപ്പര്‍ സ്റ്റാര്‍' ആയിരുന്ന ധന്യ കീപ്പേരി രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് വിരാമമിട്ട് വീണ്ടും കഥപറയാനൊരുങ്ങുന്നു. നെഹ്റു കോളജില്‍ പ്രീഡിഗ്രി പഠനകാലത്ത് കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രഥമ കലാതിലകമായ ധന്യ ഇന്ന് ഇതേ കോളജില്‍ മലയാളവിഭാഗം മേധാവിയാണ്.
പ്രശസ്ത കാഥികന് കെ.എന്‍.കീപ്പേരിയുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന ദീപ കീപ്പേരിയുടെയും മകളായ ധന്യ രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കലോത്സവത്തില്‍ വിജയിയാവുന്നത്. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ നീലേശ്വരത്ത് നടന്ന സംസ്ഥാന ടൂറിസം വാരാഘോഷത്തില്‍ 30 മിനുട്ട് ദൈര്‍ഘ്യമുള്ള കഥാപ്രസംഗം അവതരിപ്പിച്ച് പൊതുവേദിയില്‍ അരങ്ങേറ്റം കുറിച്ചു.
തുടർന്ന് യാഗമേഷം എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുരാണകഥ അവതരിപ്പിച്ച് പ്രഫഷണല്രംഗത്തേക്ക് കാലെടുത്തുവച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നുതവണ കഥാപ്രസംഗ വിജയകിരീടം ചൂടിയ ധന്യ രണ്ടു തവണ യൂണിവേഴ്സിറ്റി കലാതിലകവും എട്ടു വര്‍ഷം ജില്ലാ കലാതിലകവുമായിരുന്നു. ആയിരത്തിലേറെ വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു. 1998ല്‍ ലോക മലയാളി സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി കഥാപ്രസംഗം, കഥകളി എന്നിവ അവതരിപ്പിച്ചു. പ്രേംജി അവാര്‍ഡ്, ചേര്‍ത്തല ഭവാനിയമ്മ പുരസ്കാരം, ജോസഫ് കൈമാപ്പറമ്പന്‍ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
'കഥാപ്രസംഗം: ആഖ്യാന പരിസരവും പ്രത്യയശാസ്ത്രവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കഥാപ്രസംഗത്തില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ധന്യ. ഈ വിഷയത്തില്‍ രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.കഥാപ്രസംഗത്തെ ഡിജിറ്റല്‍ ഇടങ്ങളിലേക്ക് പറിച്ചുനട്ടുകൊണ്ട് കലാരൂപത്തിന് പുതുജീവന്‍ നല്‍കാനാണ് തന്റെ ശ്രമമെന്ന് ധന്യ പറയുന്നു.
കല കേവലം ഗ്രേസ് മാര്‍ക്കിനുള്ള ഉപാധിയല്ലെന്നും അതു സമൂഹത്തോട് സംവദിക്കാനുള്ള കരുത്തുറ്റ മാധ്യമമാണെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
കാശിഷ് വീണ്ടും കസറി
കാഞ്ഞങ്ങാട്: സംസ്ഥാന കേരളോത്സവം നാടകമത്സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ശ്രദ്ധേയായ ഉത്തരേന്ത്യന്‍ സ്വദേശിനി കാശിഷ് മുകേഷ് സര്‍വകലാശാല കലോത്സവത്തിലും മികവ് തെളിയിച്ചു. മാനന്തവാടി ഗവ.കോളജിലെ ഒന്നാംവര്‍ഷ എംകോം വിദ്യാര്‍ഥിനിയായ കാശിഷ് ഹിന്ദി കവിതാലാപനത്തില്‍ ഒന്നാംസ്ഥാനവും ഹിന്ദി പ്രസംഗത്തില്‍ രണ്ടാംസ്ഥാനവുമാണ് സ്വന്തമാക്കിയത്.
രാജസ്ഥാന് സ്വദേശി മുകേഷ് സിംഗിന്റെയും ഉത്തര്‍പ്രദേശ് സ്വദേശിനി പൂജയുടെയും മകളാണ്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വാടകയ്ക്കു താമസിച്ചുകൊണ്ടിരുന്ന ഇവര്‍ക്ക് പിന്നീട് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും കോട്ടപ്പാറ സനാതന കോളജ് എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് മടിക്കൈ വാഴക്കോട്ട് വീട് നിര്‍മിച്ചുനല്‍കി. കരള്‍രോഗബാധിതനായ അച്ഛന് മുകേഷ് രാജസ്ഥാനിലേക്കു മടങ്ങിയപ്പോള്‍ അമ്മ പൂജയാണ് തയ്യല്‍ ജോലി ചെയ്ത് ഏഴുമക്കളെയും പഠിപ്പിച്ചുവളര്ത്തുന്നത്.
University News
ഏഴാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ് - റെഗുലർ - 2022 അഡ്മിഷൻ, ലാറ്ററൽ എൻട്രി - 2025 അഡ്മിഷൻ ), നവംബർ 2025 പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക്16 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ ഗവേഷണം നടത്തുന്ന എൻ.വി. ഫാസിൽ അഷർ എന്ന ഗവേഷണ വിദ്യാർഥി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് 17 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻ സിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്‍പ് മുതൽ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട് സ് സയൻസസ്, കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (റെഗുലർ /സപ്ലിമെന്ററി) നവംബർ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലെ 2009-2013 അഡ്മിഷൻ യുജി വിദ്യാർഥികൾക്കുള്ള ഒറ്റത്തവണ മേഴ്സി ചാൻസ് (ഏപ്രിൽ 2025 സെഷൻ) നാല്, ആറ് സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ, 2ഫെബ്രുവരി 24 മുതൽ എൻഎഎം കോളജ് കല്ലിക്കണ്ടി, സെന്റ് പയസ് ടെൻത് കോളജ് രാജപുരം, സെന്റ് ജോസഫ്സ് കോളജ് പിലാത്തറ, നിർമലഗിരി കോളജ് കുത്തുപറമ്പ എന്നീ പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ തീയതി പുനഃക്രമീകരിച്ചു
17.03.2026 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷാ രജിസ്ട്രേഷൻ 10.02.2026 ന് ആരംഭിക്കും. 17.02.2026 വരെ പിഴയില്ലാതെയും 19.02.2026 വരെ പിഴയോട് കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
23.03.2026 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ /സപ്ലിമെന്ററി ) മേയ് 2026 പരീക്ഷകൾക്ക് 18.02.2026 മുതൽ 24.02.2026 വരെ പിഴയില്ലാതെയും 26.02.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്.
24.03.2026 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ /സപ്ലിമെന്ററി ) മെയ് 2026 പരീക്ഷകൾക്ക് 17.02.2026 മുതൽ 23.02.2026 വരെ പിഴയില്ലാതെയും 25.02.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്.
16.03.2026 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ /സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകൾക്ക് 11.02.2026 25 17.02.2026 2 പിഴയില്ലാതെയും 19.02.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നിന്നും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് (2023 പ്രവേശനം) ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് 30- 01- 2026 മുതൽ സർവകലാശാല വെബ്സൈറ്റ് വഴി (www.kannuruniversity.ac.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് ഘടനയും അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളും ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ്.
ഇഇസി നാലാം ബാച്ച് പ്രവേശനം
ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി, കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഇംഗ്ലിഷ് പഠനവകുപ്പുമായി ചേർന്ന് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് (ഇഇസി)സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച്എസ്ഇ/ പ്ലസ് ടു. 4000 രൂപയാണ് കോഴ്സ് ഫീസ്: 02.02.2026 മുതൽ 16.02.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 18.02.2026 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലുമായി താവക്കര കാന്പസിലാണ് ക്ലാസുകൾ നടക്കുക. വിശദവിവരങ്ങൾ ക്ക് www.kannuruniversity.ac.in എന്ന സൈറ്റ് സന്ദർശിക്കുക.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റി ക്സ് ഫോർ സ്പേഷൽ പ്ലാനിംഗ് (റെഗുലർ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2026 ജനുവരി 29 മുതൽ 31 വരെയും പിഴയോടുകൂടെ ഫെബ്രുവരി രണ്ടു വരെയും അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെയും,സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ ഡിഗ്രി (മേയ് 2025) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
24.02.2026 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജിഡിസിപി (റെഗുലർ/സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകൾക്ക് 30.01.2026 മുതൽ 03.02.2026 വരെ പിഴയില്ലാതെയും 05.02.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ യൂണിവേഴ്സിറ്റി ഐടി എഡ്യുക്കേഷൻ സെന്ററിൽ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനം 179 ദിവസത്തേക്കോ അല്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതു വരെയെ ആയിരിക്കും. നിയമനത്തിനുള്ള അഭിമുഖം 30ന് രാവിലെ 11ന് പാലയാട് കാന്പസിലെ ഐടിഇസി വിഭാഗത്തിൽ നടക്കും. എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ് ആണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
University News
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം/ സപ്ലിമെന്ററി - 2020, 2021, 2022 പ്രവേശനം), നവംബർ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയിതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കില്ല. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്റുകൾ ഫെബ്രുവരി 13നകം ലഭിക്കണം.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ റഗുലർ (സ്പെഷ്യൽ) നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
District News
കാഞ്ഞങ്ങാട്: ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ടി. ദിനേശ് അധ്യക്ഷത വഹിച്ചു.
സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ, സെനറ്റ് അംഗം ആര്യ എം. ബാബു, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു, ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. എ. മോഹനൻ, സംഘാടകസമിതി കൺവീനർ കെ. പ്രണവ് എന്നിവർ സംബന്ധിച്ചു.
University News
സർവകലാശാല ഐടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പിജിഡിഡിഎസ്എ ) (റഗുലർ/സപ്ലിമെന്ററി), മേയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ:പ്രാക്ടിക്കൽ ക്ലാസുകൾ 24 മുതൽ
കണ്ണൂർ സർവകലാശാല 2025 -26 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ, കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ കണ്ണൂർ സർവകലാശാല, മാങ്ങാട്ടുപറമ്പ കാന്പസിലെ ഐടി പഠനവകുപ്പിൽ 24 ന് ആരംഭിക്കും. പ്രാക്ടിക്കൽ ക്ലാസിനൊപ്പം പ്രസ്തുത കോഴ്സിന്റെ നിരന്തര സമഗ്ര മൂല്യനിർണയവും (Continuous Comprehensive Assessment - CCA) ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധ മാണ്. ടി വിദ്യാർഥികൾ 24 ന് രാവിലെ 9.30 ന് മാങ്ങാട്ട് പറമ്പ് കാമ്പസിൽ ഐടി പഠന വകുപ്പ് അധ്യക്ഷൻ മുന്‍പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2784535 (ഐടി പഠനവകുപ്പ്).
ഹാൾ ടിക്കറ്റ്
അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിഎസ്സി സൈബർ സെക്യൂരിറ്റി / ബിഎസ്സി ഡാറ്റ അനലിറ്റിക്സ് (എഫ്വൈ യുജിപി -2025 പ്രവേശനം-റെഗുലർ) വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2025) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് കണ്ണൂർ യൂണിവേഴ്സിറ്റി കെ-റീപ്പ് പോർട്ടലിലും സ്റ്റുഡൻറ്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്.
പരീക്ഷാ ഫലം
കണ്ണൂർ സർവകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിഎ/ബികോം/ബിബിഎ (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുനഃ പരിശോധന/ സൂക്ഷ്മ പരിശോധന/ പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 02.02.2026 വരെ സ്വീകരിക്കുന്നതാണ്.
University News
കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകള്‍ക്ക് കീഴിലുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (2023 പ്രവേശനം) ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 19.01.2026 മുതല്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഓദ്യോഗിക വെബ്സൈറ്റ് വഴി (www.kannuruniversity.ac.in) ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് ഘടനയും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
University News
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ്, ഇംഗ്ലീഷ് പഠനവകുപ്പിന്റെ സഹകരണത്തോടെ താവക്കര കാന്പസിൽ നടത്തുന്ന ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ ഹ്ര്വസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ച് (2025 പ്രവേശനം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ ബികോം അഡിഷണൽ കോ -ഓപറേഷൻ (റഗുലർ-2024 അഡ്മിഷൻ )(സപ്ലിമെന്ററി -2022 -23 അഡ്മിഷൻ) ഡിഗ്രി ഏപ്രിൽ 2025 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു . മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃ:പരിശോധന ,സൂക്ഷ്മ പരിശോധന ,പകർപ്പ് ,എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 28 .01 .2026 വരെ സ്വീകരിക്കും.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംബിഎ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്, വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിളയങ്കോട്, ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാല എന്നീ കോളജുകളിലെ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിഎസ്സി സൈബർ സെക്യൂരിറ്റി, ബിബിഎ ലോജിസ്റ്റിക്സ്, ബിബിഎ, ബിസിഎ (എഫ്വൈയുജിപി -2024 പ്രവേശനം-റഗുലർ) നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് കണ്ണൂർ യൂണിവേഴ്സിറ്റി കെ-റീപ്പ് പോർട്ടലിലും സ്റ്റുഡൻറ്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്.
പ്രായോഗികപരീക്ഷകൾ
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ, സപ്ലിമെന്ററി) ഒക്ടോബർ 2025, വിവിധ കില പ്രോഗ്രാമുകളുടെ പ്രായോഗികപരീക്ഷകൾ, വൈവ-വോസി എന്നിവ തളിപ്പറന്പ് കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആൻഡ് ലീഡർഷിപ്പിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവർണൻസ്, എംഎ സോഷ്യൽ എന്റപ്രനർഷിപ്പ് ആൻഡ് ഡവലപ്മെന്റ് പരീ ക്ഷകൾ 19ന് നടക്കും
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംഎൽഐഎസ്സി, എംബിഎ (സിബിസിഎസ്എസ്-സപ്ലിമെന്ററി) ജൂൺ 2025 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എംകോം. (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബിസിഎസ്എസ് - സപ്ലിമെന്ററി) നവംബർ 2025, ഒന്നാം സെമസ്റ്റർ എംഎഡ്. ഡിഗ്രി (സിബിസിഎസ്എസ് -റഗുലർ/ സപ്ലിമെന്ററി), നവംബർ 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ - മഹാത്മാഗാന്ധി എന്നീ സർവകലാശാലകളുടെ ജോയിന്റ് എംഎസ് സി പ്രോഗ്രാമുകളുടെ (എംഎസ് സി ഫിസിക്സ് / കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ) ഒന്നാം സെമസ്റ്റർ (സിഎസ്എസ്- റഗുലർ / സപ്ലിമെന്ററി), നവംബർ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പിഎച്ച്ഡി എൻട്രൻസ് 18 ന്
കണ്ണൂർ സർവകലാശാല പിഎച്ച്ഡി എൻട്രൻസ് പരീക്ഷ ഒക്ടോബർ 2025, ഈ മാസം 18 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. മങ്ങാട്ടുപറമ്പ സെന്ററിൽ അപേക്ഷ സമർപ്പിച്ചവർ താവക്കര സെന്ററിൽ പരീക്ഷ എഴുതണം . എൻട്രൻസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ നിന്നും (research.kannuruniversity.ac.in) 16 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
University News
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണി ക്കേഷൻ ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി ) ഒക്ടോബർ 2025, പ്രായോഗിക പരീക്ഷകൾ / വൈവ - വോസി എന്നിവ 20 ന് അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .
കണ്ണൂർ സർവകലാശാല ധർമശാല കാമ്പസിലെ ടീച്ചർ എഡ്യൂ ക്കേഷൻ സെന്ററിൽ മലയാളം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുകളിലേക്ക് (ഒന്ന് വീതം) ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനു വേണ്ടിയുള്ള കൂടിക്കാഴ്ച 16 രാവിലെ 10.30 ന് കാമ്പസിൽ നടക്കുന്നതാണ്. എംഎഡ്, നെറ്റ്/പിഎച്ച്ഡി എന്നിവയാണ് യോഗ്യത. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ എംഎഡ് പരിഗണിക്കുന്നതാണ്. ഫോൺ: 994798890.
പ്രായോഗിക പരീക്ഷകൾ/ വൈവ-വോസി
കണ്ണൂർ സർവകലാശാല അഫീലിയേറ്റഡ് കോളജുകളിലെയും, സെൻററുകളിലെയും മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) നവംബർ 2025 പ്രായോഗിക പരീക്ഷകൾ, വൈവ-വോസി എന്നിവ 19 മുതൽ 22 വരെയുള്ള തീയതികളിലായി അതാത് കോളജുകളിൽ നടക്കും. .വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി (FYIMP ) റെഗുലർ /സപ്ലിമെന്ററി, നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് (പ്രൊവിഷണൽ ), നോമിനൽ റോൾ എന്നിവ കെ റീപ് ലോഗിനിലും കെ റീപ് മൊബൈൽ ആപ്പിലും ലഭ്യമാണ്
ടെക്നിക്കൽ അസിസ്റ്റന്റ് താത്കാലിക നിയമനം
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഈ നിയമനം 179 ദിവസത്തേക്ക് അല്ലെങ്കിൽ അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതു വരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെ ക്നോ ളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 14 ന് രാവിലെ 10.30 ന് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9446870675.
University News
കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ (ഡോ .പി.കെ രാജൻ മെമ്മോറിയൽ കാന്പസ്, നീലേശ്വരം) പാർട്ട് ടൈം മണിക്കൂർ വേതനാടിസ്ഥാനത്തിൽ സംസ്കൃതത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള യുജിസി നിഷ്കർഷിക്കുന്ന ജനുവരി 13ന് രാവിലെ 11.30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മലയാളം വകുപ്പിൽ അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 9400887801.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംസിഎ, എം എൽ എസ് സി, എംബിഎ, എംപിഇഎസ് (സിബിസിഎസ് -റഗുലർ, സപ്ലിമെന്ററി) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന ,സൂക്ഷ്മപരിശോധന ,ഫോട്ടോകോപ്പി എന്നിവക്കായി 17.01.2026 വൈകുന്നേരം അഞ്ചു വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പിൽ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ഇൻഫർമാറ്റിക് ഫോർ സ്പെഷൽ പ്ലാനിംഗ് (റഗുലർ, സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃ പരിശോധന ,സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 17.01.2026 വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
പരീക്ഷാ പുനർ വിജ്ഞാപനം
ജനുവരി എട്ടു മുതൽ ആരംഭിക്കാനിരുന്ന പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എഫ്വൈഐഎംപി (സിബിസിഎസ്എസ്-റഗുലർ, സപ്ലിമെന്ററി), നവംബർ 2025 പരീക്ഷകൾ ജനുവരി 14 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനഃ ക്രമീകരിച്ചു. പരിഷ്ക്കരിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാവിജ്ഞാപനം
പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംസിഎ, എംഎൽഐഎസ്സി, എൽ എൽഎം. എംബിഎ, എംപിഇഎസ് (സിബിസിഎസ്എസ്- സപ്ലിമെന്ററി), ജൂൺ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി ആറു മുതൽ എട്ടുവരെയും പിഴയോട് കൂടി ഒന്പതുവരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/സപ്ലിമെന്ററി) ഒക്ടോബർ2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്കലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം. എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷ ഈ മാസം 13നും എംഎസ്സി അപ്ലൈഡ് സൈക്കോളജി 14നും നടക്കും.
University News
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാന്തര ബിരുദ (റഗുലർ/സപ്ലിമെന്ററി ഒക്ടോബർ 2025) വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ടുകളുടെ മൂല്യനിർണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.വിഷയം പരീക്ഷ തീയതി എന്നീ ക്രമത്തിൽ ചുവടെ.
എംഎസ് സി സയൻസ് കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇൻറലിജൻസ് ( 08/01/2026, 09/01/2026), എംഎസ്സി കൗൺസിലിംഗ് സൈക്കോളജി (09/01/2026, 12/01/2026), എംഎസ് സി ഫോറസ്ട്രി ( 12/01/2026).
University News
കണ്ണൂർ സർവകലാശാല പെഡഗോജിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എഡ് (സിബിസിഎസ്എസ്- റഗുലർ, സപ്ലിമെന്ററി) നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി അഞ്ചു മുതൽ ആറു വരെയും പിഴയോട് കൂടെ വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പിആർഒ നിയമനം
കണ്ണൂർ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (ദിവസവേതന അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള വാക് ഇൻ ഇൻറർവ്യൂ ഏഴിന് ഉച്ചയ്ക്ക് 12ന് താവക്കരയിലെ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടക്കും. ജേർണലിസം/മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിലെ ബിരുദാനന്തര ബിരുദ അഥവാ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസമോ മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽഡിപ്ലോമയുമാണ് യോഗ്യത. മാധ്യമ രംഗത്ത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഥവാ സർക്കാർ / അർദ്ധ സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിൽ പി ആർ പ്രൊഫഷണലായുള്ള ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവയും വേണം. നിയമനകാലാവധി മൂന്നു മാസം. 1600 രൂപയാണ് ദിവസ വേതനം. ഇന്റർവ്യുവിന് ഹാജരാകുന്നവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏഴിന് രാവിലെ പത്തിന്കണ്ണൂർ സർവകലാശാല താവക്കര ക്യാന്പസിൽ എത്തണം. വിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ഹാൾടിക്കറ്റ്
07.01.2026ന് ആരംഭിക്കുന്ന അഞ്ചാം സെമെസ്റ്റർ ബിഎ, ബിബിഎ, ബികോം റഗുലർ (2023 അഡ്മിഷൻ) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2020-2022 അഡ്മിഷൻ) നവംബർ 2025 പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്,ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞ് 1.30 ന് (വെള്ളി ഉച്ച കഴിഞ്ഞ് രണ്ടിന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ട് വരണം.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ എഫ് വൈയുജിപി.മൂന്നാം സെമെസ്റ്റർ റഗുലർ(നവംബർ2025)പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലം കെറീപ് ലോഗിനിലും കെറീപ് മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനപരിശോധന/സൂക്ഷഅമ പരിശോധന,ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈൻ ആയി 15.01.2026 വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കാം.
University News
കണ്ണൂർ സർവകലാശാല 2025 -26 അധ്യയനവർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന് വർഷ എഫ്വൈ യുജിപി പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി https://kannur.kreap.co.in/ ലിങ്ക് സന്ദർശിച്ച് കോഴ്സ് സെലക്ഷനും രജിസ്ട്രേഷനും ഇതുവരെ പൂർത്തിയാക്കാത്തവർക്കായി 2025 ഡിസംബർ 31 വരെ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. ഒന്നാം സെമസ്റ്റർ കോഴ്സ് സെലക്ഷനും രജിസ്ട്രേഷനും ഇനിയൊരു അവസരം ഉണ്ടായിരിക്കുന്നതല്ല. ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് കോഴ്സ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടുന്നത് നിർബന്ധമാണ്.
പരീക്ഷകൾ മാറ്റി
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ 06.01.2026-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ നവംബർ 2025 എംഎ ഹിന്ദി Medieval Hindi Poetry (MAHIN01DSC03), എംഎ മലയാളം Modern Malayalam Poetry (MAMAL01DSC03) എന്നീ പരീക്ഷകൾ 07.01.2026 തീയതിയിലേക്കും എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്റെ History of Journalism (MJJMC01DSC04) പരീക്ഷ 09.01.2026- തീയതിയിലേക്കും പുന:ക്രമീകരിച്ചിട്ടുണ്ട്.
University News
കണ്ണൂർ സർവകലാശാല 2025-26 അധ്യയനവർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന് വർഷ എഫ്വൈയുജിപി പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിച്ചവർ സർവകലാശാല വെബ്സൈറ്റിലെ https://kannur.kreap.co.in/ ലിങ്ക് സന്ദർശിച്ച് കോഴ്സ് സെലക്ഷനും രജിസ് ട്രേഷനും 2025 ഡിസംബർ 27നകം പൂർത്തിയാക്കണം. ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് കോഴ്സ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടുന്നത് നിർബന്ധമാണ്.
അഡ്ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്ക്സ് പ്രോഗ്രാമിൽ അഡ്ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ തസ്തികയിലുള്ള ഒഴിവിലേക്ക് (ഒരു ഒഴിവ് )വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.യോഗ്യത : കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഉള്ള പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം. ഡാറ്റാ സയൻസ് മേഖലയിൽ ഉള്ള പ്രവർത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് രാവിലെ പത്തിന് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാന്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം.
University News
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ - 2024 പ്രവേശനം/സപ്ലിമെന്ററി - 2022 ആൻഡ് 2023 പ്രവേശനം), നവംബർ 2025 സെഷൻ, ഇന്റണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 07.02.2026 വൈകുന്നേരം നാലിന് മുൻപായി സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.
അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2025 സെഷൻ പരീക്ഷയിലെ അതാത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായിരിക്കണം.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മൂന്നാം സെമസ്റ്റർ എംകോം. (5 year Integrated) ഡിഗ്രി (സിബിസിഎസ്എസ്, 2023 ആൻഡ് 2022 അഡ്മിഷൻ) സപ്ലിമെന്ററി നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരകടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 03/01/2026 വരെ അപേക്ഷിക്കാം.
പ്രോജക്ട്/ വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎ ഡവലപ്മെന്റ് ഇക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രോജക്ട്/വൈവ പരീക്ഷകൾ 2025 ഡിസംബർ 26ന് താവക്കര കാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ (UGC-HRDC) വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ: മൂന്നാം വർഷ ബിഎ, ബിഎസ് സി/ ബിസിഎ(വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി - വൺ ടൈം മേഴ്സി ചാൻസ്) മാർച്ച് 2025, പ്രൈവറ്റ് രജിസ്ട്രേഷൻ - ഒന്നാം സെമസ്റ്റർ എംഎ എക്കണോമിക്സ്, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി (നവംബർ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
University News
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, എംസിഎ, എംബിഎ, ബിഎഡ് സെന്ററുകളിലും, 2025-26 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും ബിഎഡ്, എംബിഎ, എംസിഎ പ്രോഗ്രാമുകളുടെയും സർവകലാശാല ഡിപ്പാർട്ടുമെന്റുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും, ബിഎ എൽഎൽബി, മൂന്ന് ഇയർ എൽഎൽബി, എംഎഡ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളുടെയും രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനായി വിദ്യാർഥികൾക്ക് 2025 ഡിസംബർ 23 വൈകുന്നേരം അഞ്ചുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.(www.kannur university.ac.in-certificate portal)
വിദ്യാർഥികൾ പുനഃപ്രവേശന അപേക്ഷ സമർപ്പിച്ച വിവരം തൊട്ടടുത്ത ദിവസം തന്നെ അതാതു കോളജുകളെ അറിയിക്കേണ്ടതാണ്.
University News
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്പോർട്സ് സയൻസസിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഈന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ് - 2023 അഡ്മിഷൻ - സപ്ലിമെൻററി) നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 29 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാ
ടൈം ടേബിൾ
2026 ജനുവരി ഒൻപതിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എംബിഎ (റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് , മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽഎൽബി ഒന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്(ഫോൺ: 04972715264.
കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി),നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
സുധാകൃഷ്ണൻ എൻഡോവ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
കണ്ണൂർ: 2025 -26 അധ്യയന വർഷത്തെ സുധാകൃഷ്ണൻ എൻഡോവ്മെന്റ് സ്കോളർ ഷിപ്പിനായി കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ ഡിഗ്രി വിദ്യാർഥികളിൽ നിന്നും (സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ) അപേക്ഷകൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ19.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഏഴാം സെമസ്റ്റർ എംകോം (5 വർഷ ഇന്റഗ്രേറ്റഡ്) ( സിബി സിഎസ്എസ് - റെഗുലർ/ ലാറ്ററൽ എൻട്രി ), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാ ശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി സപ്ലിമെന്ററി വിദ്യാർഥികളുടെ അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ-2020 മുതൽ 2023 വരെ പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് പൂരിപ്പിച്ച് അസൈൻമെന്റി നൊപ്പം സമർപ്പിക്കേണ്ടതാണ്. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്റുകൾ ലഭിക്കേണ്ട അവസാന തീയതി 31.12.2025 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ 31.12.2025 നു സമർപ്പിക്കേണ്ടതാണ്. BA പ്രോഗ്രാമുകളുടെ അസൈൻമെന്റ് രാവിലെയും, BBA/BCom പ്രോഗ്രാമുകളുടെ അസൈൻമെന്റ് ഉച്ചയ്ക്കുശേഷവുമാണ് സ്വീകരിക്കുക. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതല്ല.
University News
നാലാം സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ- റഗുലർ, സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ പരീക്ഷകൾ ഡിസംബർ 16, 17 തീയതികളിൽ തളിപ്പറമ്പ സർ സയ്ദ് കോളജിലും നാലാം സെമസ്റ്റർ എം കോം (പ്രൈവറ്റ് രജിസ്ട്രേഷൻ, റെഗുലർ) ഏപ്രിൽ 2025 പ്രോജക്ട്, വൈവ പരീക്ഷകൾ ഡിസംബർ 20 ന് താവക്കര ക്യാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ (UGC-HRDC) വച്ചും നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2025) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി 22.12.2025 വരെ നീട്ടി
2025 പ്രവേശന പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല 2025 -26 അധ്യയനവർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന് വർഷ എഫ്വൈയുജിപി പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിച്ചവർ സർവകലാശാല വെബ്സൈറ്റിലെ https://kannur.kreap.co.in/ ലിങ്ക് സന്ദർശിച്ച് കോഴ്സ് സെലക്ഷനും രജിസ്ട്രേഷനും 2025 ഡിസംബർ 20 നകം പൂർത്തിയാക്കണം.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംബിഎ, എംലിബ്. ഐഎസ്സി, എംസിഎ, എൽഎൽഎം, എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് - റഗുലർ (2025 അഡ്മിഷൻ), സപ്ലിമെന്ററി (2022,2023 & 2024 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംബിഎ /എംസിഎ/ എം ലിബ് ഐഎസ്സി /എംപിഇഎസ്/എൽഎൽഎം ( സിബിസിഎസ്എസ് -സപ്ലിമെന്ററി -2023 അഡ്മിഷൻ ), ജൂൺ 2025 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 20 ന് വൈകുന്നേരം അഞ്ചു വരെ ഓഫ് ലൈനായി അപേക്ഷിക്കാം.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സിബിസിഎസ്എസ്- റെഗുലർ-2025 അഡ്മിഷൻ/സപ്ലിമെന്ററി-2024 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക്18 മുതൽ 23 വരെ അപേക്ഷിക്കാവുന്നതാണ്. ഇതിന് മുന്നോടിയായി ഡിപ്പാർട്മെന്റ് ലെവൽ കോഴ്സ് രജിസ്ട്രേഷനും, (Selection of Courses from the University Course Basket), സ്റ്റുഡന്റ് രജിസ്ട്രേഷനും (Selection of Courses by the Students from the Department Course basket) ഡിസംബർ 16 വരെയുള്ള തീയതികളിൽ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
മൂന്നാം സെമസ്റ്റ൪ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ, സപ്ലിമെന്ററി),ഒക്ടോബർ 2025 പ്രായോഗിക പരീക്ഷകൾ ഡിസംബർ അഞ്ചാ, എട്ട് തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയയൻസ് കോളജിൽ നടക്കും.
ഡിസംബർ രണ്ടിന് നടത്താൻ നിശ്ചയിച്ച മൂന്നാം സെമസ്റ്റർ എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവർണൻസ്, എംഎ പബ്ലിക്ക് പോളിസി ഡവലപ്മെന്റ്, എം.എ സോഷ്യൽ എൻട്രപ്രനർഷിപ്പ് ആന്‍ഡ് ഡവലപ്മെന്റ് (റഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2025, പ്രായോഗികപരീക്ഷകൾ /വൈവ-വോസി പുന:ക്രമീകരിച്ചു. പ്രസ്തുത പരീക്ഷകൾ 2025 ഡിസംബർ 15 ന് തളിപ്പറന്പ് കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ലീഡർഷിപ്പിൽ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ, സപ്ലിമെന്ററി) ഒക്ടോബർ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും.
എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ - 2025 ഡിസംബർ 15. എംഎ ഇക്കണോമിക്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ് - 2025 ഡിസംബർ 16.വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ടൈം ടേബിൾ
07.01.2026 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രഷൻ അഞ്ചാം സെമസ്റ്റർ ബിരുദ (റഗുലർ / സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ പുനഃക്രമീകരണം
മൂന്നാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ് - റഗുലർ, സപ്ലിമെന്ററി), നവംബർ 2025 പരീക്ഷകളുടെ 05.12.2025, 08.12.2025 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ യഥാക്രമം 16.12.2025, 18.12.2025 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചു.
പരീക്ഷാ ടൈംടേബിൾ
ഒന്നാം സെമസ്റ്റർ എം എ, എംഎസ്സി, എംസിഎ, എംഎൽഐഎസ്സി, എൽഎൽഎം. എംബിഎ. എം പിഇഎസ് ( സിബിസിഎസ് എസ്- റഗുലർ -2025 അഡ്മിഷൻ, സപ്ലിമെന്ററി -2024, 2023 ആൻഡ് 2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
University News
ഇന്ന് ആരംഭിക്കുന്ന നാലുവർഷ ബിരുദപ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2025) റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വിദ്യാർഥികൾക്ക് കെ-റീപ്പ് മൊബൈൽ ആപ്പിൽ നിന്നും ലഭ്യമാകും.
ടൈം ടേബിൾ
19ന് ആരംഭിക്കുന്ന, മഞ്ചേശ്വരം കാമ്പസിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2025 , പാലയാട് കാമ്പസിലെ ഒന്നാം സെമസ്റ്റർ ബിഎ എൽഎൽ ബി (റെഗുലർ /സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പിജിഡിഎൽഡി - റെഗുലർ / സപ്ലിമെന്ററി), നവംബർ 2024 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 11 ന് വൈകുന്നേരം അഞ്ചു വരെ.
പരീക്ഷകൾ മാറ്റി
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന്, ഡിസംബർ അഞ്ചിന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പരീക്ഷകൾ 22നും ഡിസംബർ 6 ന് നടത്താനിരുന്ന ബിരുദ പരീക്ഷകൾ 19നും നടക്കുന്ന വിധം പുനഃക്രമീകരിച്ചു . മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല
University News
ഡിസംബർ 11 ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, ഡിസംബർ എട്ട്, 10, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അഫിലിയേറ്റഡ് കോളജു ളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എംബിഎ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), നവംബർ 2025 പരീക്ഷകൾ യഥാക്രമം 19.12.2025, 22.12.2025, 05.01.2026 തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റു തീയതികളിലെ പരീക്ഷകൾക്കും പരീക്ഷാ സമയത്തിലും മാറ്റമില്ല .
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ വിദ്യാർഥികൾ ഡിസംബർ രണ്ടിനകംഎബിസിഐഡി അപ്ലോഡ് ചെയ്യണം
2025-26 അക്കാദമിക വർഷം പ്രവേശനം ലഭിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ തങ്ങളുടെ എബിസിഐഡി നമ്പർ സർവകലാശാല വെബ്സൈറ്റിലെ ACADEMICS > PRIVATE REGISTRATION > ABC ID ENTRY എന്ന ലിങ്കിൽ 2025 ഡിസംബർ രണ്ടിനകം അപ്ലോഡ് ചെയ്യേണ്ടതാണ്.
പുനർമൂല്യനിർണയഫലം
ഒന്നും,രണ്ടും വർഷ പിജി(വിദൂര വിദ്യാഭ്യാസം - സപ്ലിമെന്ററി - വൺ ടൈം മേഴ്സി ചാൻസ്) ജൂൺ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലംപ്രസിദ്ധീകരിച്ചു.
പ്രോജക്ട്/ വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രോജക്ട്/വൈവ പരീക്ഷകൾ 05.12.2025 ന് താവക്കര കാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ (UGC-HRDC) വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പിജിഡിഎൽഡി - റെഗുലർ / സപ്ലിമെന്ററി), നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 11/ 12 /2025 , 5 P M .
ക്രിസ്മസ് അവധി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ/സെന്ററുകൾ/ അഫിലിയേറ്റഡ് കോളജുകൾ എന്നിവിട ങ്ങളിലെ 2025-2026 അധ്യയന വർഷത്തെ ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ 2026 ജനുവരി നാലു വരെ (രണ്ടു തീയതികളും ഉൾപ്പെടെ ) ആയി പുന:ക്രമികരിച്ചിരിക്കുന്നു.
University News
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി
അഫീലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1) എംഎസ്സി ഫിസിക്സ്/ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ നാനോസയൻസ് സ്പെഷലൈസേഷൻ - 2025 ഡിസംബർ മൂന്നു മുതൽ 22 വരെ
2) എംഎസ്സി ബോട്ടണി/പ്ലാൻറ് സയൻസ് വിത്ത് ബയോഇൻഫോമാറ്റിക്സ് -
2025 ഡിസംബർ 18,19.
പരീക്ഷാ സമയം/തീയതി മാറ്റി
യഥാക്രമം ഡിസംബർ ഒന്ന്, 15 തീയതികളിൽ ആരംഭിക്കുന്ന മൂന്ന്, ഒന്ന് സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2025. പരീക്ഷകൾ രാവിലെ 10 ന് തുടങ്ങും.
നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രിയുടെ ബിഎഡ് C101 : Psychology of Childhood and Growing Up എന്ന പരീക്ഷ 22 ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു.
പരിഷ്കരിച്ച പരീക്ഷാ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
.
University News
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംകോം, എംഎസ്ഡബ്ല്യൂ, എംടിടിഎം, എംഎസ്സി (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 12 ന് വൈകുന്നേരം അഞ്ച്.
ഹാൾടിക്കറ്റ്
ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി (റെഗുലർ/അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംകോം, എംഎസ്ഡബ്ല്യൂ, എംടിടിഎം, എംഎസ്സി (റെഗുലർ സപ്ലിമെന്ററി/ഇംപ്രൂവ്മെൻറ്) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.kannuruniversity.ac.in) ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
2025 ഡിസംബർ ഒന്നാം തീയതി ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്മെൻറ്) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
University News
അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെൻറ്ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) മേയ് 2025 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 06/ 12/ 2025 , 5 PM
ഹാൾ ടിക്കറ്റ്
ഡിസംബർ രണ്ടിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി -2019 മുതൽ 2023 അഡ്മിഷൻ വരെ ) നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഏഴാം സെമസ്റ്റർ എംകോം ( ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) (സിബിസിഎസ്എസ്-റെഗുലർ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 27 മുതൽ ഡിസംബർ ഒന്നു വരെയും, പിഴയോടു കൂടി ഡിസംബർ മുന്നുവരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
പ്രൈവറ്റ് രജിസ്ട്രേഷൻ - മൂന്നാം സെമസ്റ്റർ ബിരുദം (നവംബർ 2024), എട്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ആൻഡ് മെഷീൻ ലേണിംഗ് (ഏപ്രിൽ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംബിഎ -എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം : ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ കോസ്റ്റ് ഷേറിംഗ് അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) - എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാം” (2025-26) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നാളെ രാവിലെ 10.30 ന് താവക്കര കാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഓഫീസിൽ നടക്കും. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ 0497 2715183 ൽ ബന്ധപ്പെടേണ്ടതാണ്.
പ്രായോഗിക പരീക്ഷകൾ
അഫീലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഒക്ടോബർ 2025 പ്രായോഗിക പരീക്ഷകൾ 28 ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കി യിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .അഫീലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025, വിവിധ കില പ്രോഗ്രാമുകളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ്, തളിപ്പറമ്പിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .
ടൈം ടേബിൾ
ഡിസംബർ രണ്ടിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എഫ്വൈയു ജിപി (2024 ആൻഡ് 2025 അഡ്മിഷൻ ) / ബിരുദം (2019 - 2023 അഡ്മിഷൻ ) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
University News
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിഎ ഉറുദു ആൻഡ് ഇസ്ലാമി ഹിസ്റ്ററി (റഗുലർ-2023 പ്രവേശനം) നവംബർ 2025 സെഷൻ പ്രോഗാമുകളുടെ പരീക്ഷകളുടെ ഭാഗമായുള്ള പ്രോജക്ട് റിപ്പോർട്ട് 27.12.2025 ന് വൈകുന്നേരം നാലിന് മുന്‍പായി
സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ഇസ്ലാമിക് ഹിസ്റ്ററിയുടെ സിലബസിൽ പ്രോജക്ട് തയാറാക്കി സമർപ്പിക്കന്നതിനുള്ള മാർഗ നിർദേശങ്ങൾ ലഭ്യാണ്.
University News
രണ്ടാം സെമസ്റ്റർ ബിസിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ- എഫ്വൈയുജിപി പാറ്റേൺ), ഏപ്രിൽ 2025 പ്രായോഗിക പരീക്ഷ നവംബർ 25 ന് കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റ്, മാങ്ങാട്ടുപറമ്പിൽ നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഏപ്രിൽ 2025 പരീക്ഷാ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 03.12.2025, വൈകുന്നേരം അഞ്ച്.
University News
സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ മൂന്നാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് - റെഗുലർ / സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബിഎ ഭരതനാട്യം ഡിഗ്രി (സപ്ലിമെന്ററി) നവംബർ 2025 പ്രായോഗിക പരീക്ഷകൾ 2025 നവംബർ 21 ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .അഫീലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1) എംഎസ്സി സ്റ്റാറ്റിസ്റ്റികസ് - 2025 നവംബർ 28
2) എംഎസ്ഡബ്ല്യൂ - 2025 നവംബർ 25, 26
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി (റെഗുലർ/സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകളുടെ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നവംബർ 22 വരെ നീട്ടി
ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി (സപ്ലിമെന്ററി ) ജനുവരി 2025 പരീക്ഷകളുടെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി 22 വരെ നീട്ടി
University News
ഒന്നാം സെമസ്റ്റർ എഫ് വൈയുജിപി (2024 ,2025 അഡ്മിഷൻ -റഗുലർ / സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ ബിരുദം (2019 -2023 അഡ്മിഷൻ - സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകൾ 01 .12 .2025 ന് നടക്കുന്ന വിധം പുനഃ ക്രമീകരിച്ചു .പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി , എംസിഎ, എം എൽ ഐഎസ്സി, എൽഎൽഎം, എംബിഎ, എംപിഇഎസ് (സി ബി സി എസ് എസ് -റഗുലർ -2025 അഡ്മിഷൻ / സപ്ലിമെന്റ -2023 & 2024 അഡ്മിഷൻ ), നവംബർ 2025 ആൻഡ് ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംസിഎ, എംഎൽഐഎസ്സി, എൽഎൽഎം, എംബിഎ, എംപിഇഎസ് (സി ബി സി എസ് എസ് - സപ്ലിമെന്ററി -2022 അഡ്മിഷൻ ) നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 നവംബർ 19 മുതൽ 25 വരെയും പിഴയോട് കൂടി 2025 നവംബർ 26 വരെയും സമർപ്പിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എംകോം. ( അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ) സിബിസിഎസ് എസ് -സപ്ലിമെന്ററി-2023 - 2022 അഡ്മിഷൻ ] നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പിഎച്ച് ഡി പ്രവേശനം - അവസാന തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധി ഡിസംബർ 15 വരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്കായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക (research.kannuruniversity.ac.in).
നോമിനൽ റോൾ, ഹാൾടിക്കറ്റ്
സർവകലാശാലയുടെ കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ) (സിബിസിഎസ്എസ്) സപ്ലിമെന്ററി (2022 - 2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്ഈമാസം 24 -ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി, ഒക്ടോബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എഫ് വൈ യുജിപി (നവംബർ 2025 ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി.
University News
കണ്ണൂർ: കണ്ണൂർ സർവകലാശാലാ നാഷണൽ സർവീസ് സ്കീം 2024 - 25 വർഷത്തെ സർവകലാശാലാതല അവാർഡിനായുള്ള അപേക്ഷകൾ 2025 ഡിസംബർ അഞ്ചിന് വൈകുന്നേരം നാലുവരെ സർവകലാശാല എൻഎസ്എസ് വിഭാഗത്തിൽ സ്വീകരിക്കും. സർവകലാശാലാ അവാർഡ് ലഭിക്കുന്ന എൻട്രികൾ സംസ്ഥാന അവാർഡിനും തുടർന്ന് ദേശീയ അവാർഡിനും പരിഗണിക്കും. അതിനാൽ ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിച്ച് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എൻഎസ്എസ് യൂണിറ്റ് ആൻഡ് പ്രോഗ്രാം ഓഫീസർ, വോളന്റിയർമാർ (ആൺ,പെൺ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.
പുനർമൂല്യനിർണയ ഫലം
കണ്ണൂർ: സർവകലാശാല മാനന്തവാടി കാമ്പസിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഡിഗ്രി മെയ് 2025 പരീക്ഷകളുടെയും, പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസ്, മഞ്ചേശ്വരം കാമ്പസ് എന്നിവിടങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ എൽഎൽബി ബിരുദം മെയ് 2025,എട്ടാം സെമസ്റ്റർ ബിഎഎൽഎൽബി ബിരുദം മെയ് 2025 പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
University News
ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്, വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ കോളജുകളിലെ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ എഫ്വൈയുജി പി (റെഗുലർ) നവംബർ 2024 പരീക്ഷാഫലം കെ റീപ്പ് ലോഗിനിലും, കെ റീപ്പ് മൊബൈൽ ആപ്പിലും ലഭ്യമാണ്.പുനഃപരിശോധന/സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷ കൾ, ഓൺലൈൻ ആയി 25 ന് വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കാം.
ഒന്നാം സെമസ്റ്റർ പിജിഡിസിപി (റെഗുലർ /സപ്ലിമെന്ററി ) നവംബർ 2024 പരീക്ഷാ ഫലം സർവകലാ ശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണയം /സൂക്ഷ്മ പരിശോധന/ ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 26.
പരീക്ഷാ ടൈം ടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ് വിദ്യാർഥി കളുടെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സബിസിഎസ്എസ്- സപ്ലിമെന്ററി-2023 അഡ്മിഷൻ), നവംബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
നവംബർ ന് ആരംഭിക്കുന്ന സർവകലാശാല പഠന വകുപ്പുകളിലെ Third Semester November 2025 (CBCSS -REGULAR- FYIMP 2024 Admission-Five Year Integrated Masters Programme in Computational Science/Physical Science/Commerce/Clinical Psychology/Anthropological Science/Physical Education and Sports ) എന്നീ പരീക്ഷകളുടെ ഹാൾടിക്കറ്റ് പഠനവകുപ്പുകൾക്ക് K REAP login ൽ നിന്നും വിദ്യാർഥികൾക്ക് student mobile app ൽ നിന്നും ലഭ്യമാകുന്നതാണ്.
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/ എംബിഎ/എം. ലിബ്. ഐഎസ്സി/എംസിഎ/എൽഎൽഎം /എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് - റെഗുലർ(2024 അഡ്മിഷൻ)/ സപ്ലിമെന്ററി (2022,2023 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ്) (സിബിസിഎസ്എസ്- 2023 അഡ്മിഷൻ-റെഗുലർ) മേയ് 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
പരിഷ്കരിച്ച ടൈംടേബിൾ
കണ്ണൂർ സർവകലാശാല ജേർണലിസം പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (സിബിസിഎസ്എസ് - റെഗുലർ/സപ്ലിമെന്ററി), നവംബർ 2025 പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
ഏഴ്, ഒന്‍പത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്‍ഡ് മെഷീൻ ലേണിംഗ് (റെഗുലർ), ഒക്ടോബർ 2025 പ്രായോഗിക പരീക്ഷകൾ നവംബർ 20, 27 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയന്‍സ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
ഹാൾ ടിക്കറ്റ്
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമെസ്റ്റർ ത്രിവത്സര എൽഎൽബി, നവംബർ 2025 (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെന്ററിലെയും19 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷ 26ന്
തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റിലെ മൂന്നാം സെമസ്റ്റർ എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന PPD3C14 Policies for Local Economic and Social Development എന്ന പരീക്ഷ നവംബർ 26ലേക്ക് മാറ്റി.
University News
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎസ്എസി കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ഡിഗ്രി (റഗുലർ, ,സപ്ലിമെന്ററി) ഒക്ടോബർ 2025 പ്രായോഗികപരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2025 നവംബർ 27 ന് അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
രണ്ടാം സെമസ്റ്റർ ബിസിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ- എഫ് വൈയുജിപി പാറ്റേൺ), ഏപ്രിൽ 2025 പ്രായോഗിക പരീക്ഷ 25 ന് മാങ്ങാട്ട്പറന്പിലെ കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ ടൈംടേബിൾ
പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( എഫ്വൈഐഎംപി-സിബിസിഎസ്എസ്- റഗുലർ), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2022 പ്രവേശനം) ജിപിഎം. ഗവ. കോളജ്, മഞ്ചേശ്വരം, ഗവ.കോളജ്, കാസർഗോഡ്, ഇകെഎൻഎം. ഗവ. കോളജ്, എളേരിത്തട്ട്, സെന്റ് പയസ് ടെൻത് കോളജ്, രാജപുരം, എൻഎഎസ് കോളജ്, കാഞ്ഞങ്ങാട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത് ബിഎ. ഇക്കണോമിക്സ്/ ബിഎ മലയാളം/ ബിഎ അഫ്സൽ-ഉൽ-ഉലമ/ ബിഎ ഇംഗ്ലിഷ്/ ബിഎ. ഹിസ്റ്ററി/ ബിഎ. പൊളിറ്റിക്കൽ സയൻസ്/ ബിബിഎ / ബികോം ഡിഗ്രി ഏപ്രിൽ, 2025 സെഷൻ പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2025 സെഷൻ (2023 പ്രവേശനം), ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമി നറി, ഏപ്രിൽ 2025 സെഷൻ (2024 പ്രവേശനം) പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും വർഷം ബിരുദം (ഏപ്രിൽ 2024 സെഷൻ - 2011 മുതൽ 2018 (മേഴ്സി ചാൻസ്) 2019 (സപ്ലിമെന്ററി) വരെയുള്ള പ്രവേശനം) സപ്ലിമെന്ററി വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ, 13 ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ കണ്ണൂർ യൂണിവേഴ്സിറ്റി കാസർഗോഡ് കാന്പസ്, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച് വിതരണം ചെയ്യും.
ഹാൾ ടിക്കറ്റ്/സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നല്‍കുന്നതല്ല. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ അന്നേ ദിവസം ഗ്രേഡ് കാർഡുകൾ കൈപ്പറ്റാനാവാത്ത വിദ്യാർഥികൾ പിന്നീട് സർവകലാശാലയുടെ കണ്ണൂർ താവക്കര കാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് വിഭാഗത്തിൽ നേരീട്ട് ഹാജരായി ഗ്രേഡ് കാർഡുകൾ കൈപ്പറ്റണം.
നവംബർ12 ലെ പരീക്ഷയ്ക്ക് മാറ്റം
2025 നവംബർ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷകൾ നവംബർ 24ലേക്ക് മാറ്റി. നവംബർ 14 മുതൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ ടൈംടേബിളിൽ പ്രതിപാദിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.
Kerala
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ എംകെസിഎൽ എന്ന കമ്പനിയുമായുള്ള ഇടപാടുകളിൽ വീണ്ടും ദുരൂഹത ആരോപിച്ച് സെനറ്റേഴ്സ് ഫോറം രംഗത്ത്.
ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി പരീക്ഷ രജിസ്ട്രേഷന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന് കെ-റീപ്പ് സോഫ്റ്റ്വേറിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഡാറ്റ തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം വൈസ് ചാൻസലറെ അറിയിച്ചു. പരീക്ഷ രജിസ്ട്രേഷന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന ശേഖരിക്കുന്ന വിവരങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ട്. ഡാറ്റാ തട്ടിപ്പിനുള്ള സാധ്യത വ്യക്തമാണ്.
വിദ്യാർഥികളുടെ ജനനത്തീയതി, വിവാഹസ്ഥിതി വിവരം, ജാതി വിവരം, വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ഫോൺ നമ്പറുകൾ, ഇ-മെയിൽ ഐഡികൾ, അഡ്രസിനോടൊപ്പം ലാൻഡ്മാർക്ക്, രക്ഷിതാവിന്റെ വാർഷിക വരുമാനം എന്നിവ എംകെസിഎൽ ശേഖരിച്ചതിൽ നിഗൂഢതയുണ്ട്.
University News
കണ്ണൂർ: സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിരം അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫസർ -02 ഒഴിവുകൾ, അസോസിയേറ്റ് പ്രഫസർ - 11 ഒഴിവുകൾ, അസിസ്റ്റന്റ് പ്രഫസർ -03 ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ എട്ടു മുതൽ ആരംഭിക്കും. ഡിസംബർ ആറു വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ മറ്റ് അനുബന്ധ രേഖകൾ സഹിതം ഡിസംബർ12 ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് www.kannuruniversity.ac.in സന്ദർശിക്കുക.
പ്രോജക്ട് അസിസ്റ്റന്റ്
കണ്ണൂർ: പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഇൽ, കൊച്ചിൻ ഷിപ്യാർഡ് ഫണ്ട് ചെയ്യുന്ന റിസർച്ച് പ്രോജക്ടിലേക്ക്, പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യം ഉണ്ട്. ആറു മാസത്തേക്കാണ് നിയമനം. എൽഎൽഎം ബിരുദധാരികൾ നവംബർ 10 നു രാവിലെ 11 ന് പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അനുബന്ധ രേഖകളുമായി ഹാജരാകണം.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് (റെഗുലർ/ സപ്ലിമെന്ററി), മേയ് 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
2026 ജനുവരി ഏഴിന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷകൾക്ക് 18.11.2025 മുതൽ 25.11.2025 വരെ പിഴയില്ലാതെയും 27.11.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. (www.kannuruniversity.ac.in) ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) മേയ് 2025 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കു ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 20/11/2025 വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
നവംബർ 12 ലെ പരീക്ഷയ്ക്ക് മാറ്റം
2025 നവംബർ 12-ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷകൾ നവംബർ 24ലേക്ക് മാറ്റി. നവംബർ 14 മുതൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ ടൈംടേബിളിൽ പ്രതിപാദിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി (നവംബർ 2025 ) പരീക്ഷകളുടെ കോളജ് തല കോഴ്സ് രജിസ്ട്രേഷൻ, സ്റ്റുഡന്റ് രജിസ്ട്രേഷൻ, കോളജ് തല വെരിഫിക്കേഷൻ എന്നിവ പൂർത്തീകരിക്കുന്ന തിനുള്ള അവസാന തീയതി 10 വരെ നീട്ടി.
University News
ANRF- PAIR പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയ്ക്കു ലഭിച്ച പദ്ധതിയുടെ നടത്തിപ്പിലേക്കായി പ്രോജക്ട് അസോസിയേറ്റ്, റിസർച്ച് അസോസിയേറ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള 28.10.2025 ലെ വിജ്ഞാപന പ്രകാരം അപേക്ഷകൾ സ്വീകരിക്കേണ്ട അവസാന തീയതി 15ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്( www.kannuruniversity.ac.in)
പരീക്ഷാഫലം
എഫ്വൈയുജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ജനുവരി 2025 (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കെ - റീപ്പ് ലോഗിനിലും വിദ്യാർഥികളുടെ കെ- റീപ്പ് മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈൻ ആയി 18ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
University News
കണ്ണൂർ സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാട് കാമ്പസിലെ മൂന്നാം സെമെസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ എൽഎബി ഡിഗ്രി (റഗുലർ 2024 അഡ്മിഷൻ,സപ്ലിമെന്ററി 2023 അഡ്മിഷൻ) ബിഎ എൽഎൽബി സപ്ലിമെന്ററി (2016 - 2022 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497-2715264.
ബിഎഎംഎസ് മേഴ്സി ചാൻസ് പരീക്ഷ
തേർഡ് പ്രഫഷണൽ ബിഎഎംഎസ് മേഴ്സി ചാൻസ് (2008 ആൻഡ് 2009 അഡ്മിഷൻ) ഡിസംബർ 2025 പരീക്ഷകൾക്ക് 29.11.2025 വരെ പിഴയില്ലാതെയും 02.12.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പരിഷ്ക്കരിച്ച വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ 18.11.2025 തീയതിയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സിബിസിഎസ്എസ്- റഗുലർ), നവംബർ 2025 പരീക്ഷകളുടെ പരിഷ്ക്കരിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുതുക്കിയ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ 2025 നവംബർ 24 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംസിഎ, എംഎൽഐസ്സി, എൽഎൽഎം, എംബിഎ, എംപിഇഎസ്
(സിബിസിഎസ്എസ്- റഗുലർ -2024 അഡ്മിഷൻ, സപ്ലിമന്ററി2023 & 2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സപ്ലിമെന്ററി പരീക്ഷകൾ
സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എംകോം. ( ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്- സപ്ലിമെന്ററി-2023 & 2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 നവംബർ 10 മുതൽ 11 വരെയും, പിഴയോടുകൂടി നവംബർ 12 വരെയും അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (2023 അഡ്മിഷൻ) എംഎ, എംഎസ്സി, എംബിഎ, എംസിഎ, എംലിബ് സയൻസ്, എൽഎൽഎം, എംപിഇഎസ് (സി ബി സി എസ് എസ്) സപ്ലിമെന്ററി (2023 അഡ്മിഷൻ ) ജൂൺ 2025 പരീക്ഷ ഹാൾടിക്കറ്റ് (പ്രൊവിഷണൽ ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
University News
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീലേശ്വരം കാമ്പസിലെ, സെന്റർ ഫോർ എംബിഎയിൽ ഒരു അസിസ്റ്റൻറ് പ്രഫസർ (ഫിനാൻസ് സ്പെഷലൈസേഷൻ) ഒഴിവിലേക്ക് അഭിമുഖം ഏഴിന് ഡിപ്പാർമെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്, താവക്കര കാമ്പസിൽ നടക്കും. ഉദ്യോഗാർഥികൾ 50 ശതമാനത്തിൽ കൂടുതൽ ബിരുദനന്തര ബിരുദം ഉള്ളവരും , നെറ്റ് പാസായവരും ആയിരിക്കണം , നെറ്റ് ഉള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരേയും പരിഗണിക്കും. റിട്ടയർ പ്രഫസേർസ് ഇൻ മാനേജ്മെന്റ് /കൊമേഴ്സ്, ഇൻഡസ്ട്രീ എക്സ്പേർട്സ് ഇവരേയും പരിഗണിക്കുന്നതാണ്.ഫോൺ: 8848015764 .
ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ, ഏഴാം സെമസ്റ്റർ ബിഎ എൽഎൽബി ഡിഗ്രി (നവംബർ 2025) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല ഓഫീസുമായി ബന്ധപ്പെ ടേണ്ടതാണ്. ഫോൺ: 0497 2715264.
പരീക്ഷാ വിജ്ഞാപനം
ഡിസംബർ എട്ടിന് ആരംഭിക്കുന്ന, പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ, ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകൾക്ക് 11 മുതൽ 15 വരെ പിഴയില്ലാതെയും 18 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
08.12.2025 ന് ആരംഭിക്കുന്ന, മഞ്ചേശ്വരം കാമ്പസിലെ ഒന്നാം സെമസ്റ്റർ ത്രി വത്സര എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2025 പരീക്ഷകൾക്ക് 17 മുതൽ 20 വരെ പിഴയില്ലാതെയും 22 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്ന്, മൂന്ന് സെമസ്റ്റർ ബിരുദാന്തര ബിരുദം (റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു പുനഃ പരിശോധന , ഫോട്ടോകോപ്പി സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 15 വരെ സ്വീകരിക്കും.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ് വിദ്യാർഥി കളുടെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- റെഗുലർ-), മേയ് 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ പുനർ വിജ്ഞാപനം
നവംബർ 12 മുതൽ ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി /എംസിഎ/ എംഎൽഐഎസ്സി/എൽഎൽഎം/ എംബിഎ/ എംപിഇ എസ് ( സിബിസിഎസ്എസ്-റെഗുലർ/സപ്ലിമെന്ററി), നവംബർ 2025 പരീക്ഷകൾ 24.11.2025 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനഃ ക്രമീകരിച്ചു.
താത്കാലിക നിയമനം
കണ്ണൂർ: നീലേശ്വരം പാലാത്തടത്തുള്ള ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ 700 രൂപ ദിവസ വേതന നിരക്കിൽ ഇലക്ട്രിഷ്യൻ തസ്തികയിലേക്ക്, താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാലിന് രാവിലെ11 ന് കാമ്പസ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുക ളുമായി അന്നേ ദിവസം കാമ്പസ് ഡയറക്ടറുടെ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8606050283, 9349852787. പ്രായം : 18 - 36 /നിയമാനുസൃതമായ വയസിളവ്. യോഗ്യത :(1) എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്. (2)എൻടിസി ഇലക്ട്രിക്കൽ/വയർമാൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വയർമാൻ ലൈസൻസ്, (3) വയർമാൻ / ഇലക്ട്രീഷ്യൻ ആയി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം
University News
നവംബർ നാലിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .(www.kannuruniversity.ac.in)
താത്കാലിക നിയമനങ്ങൾ
കണ്ണൂർ സർവകലാശാല ഐടി. സെന്ററിൽ ജൂണിയർ പ്രോഗ്രാമർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .(www.kannuruniversity.ac.in). അപേക്ഷകൾ നവംബർ 17ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
ANRF -PAIR പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലക്കു ലഭിച്ച പദ്ധതിയുടെ നടത്തിപ്പിലേക്കായി പ്രോജക്ട് അസോസിയേറ്റ് റിസർച്ച് അസോസിയേറ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു .വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്( www.kannuruniversity.ac.in) . അപേക്ഷകൾ നവംബർ ആറിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
University News
04-11-2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകളുടെ നോമിനൽ റോളും ഹാൾ ടിക്കറ്റും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
പരീക്ഷാ വിജ്ഞാപനം
2020 അഡ്മിഷൻ ബി എ എൽ എൽ ബി വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഇന്റേണൽ ഇംപ്രൂവ്മെന്റ്(നവംബർ 2025) പരീക്ഷകൾക്ക് 04.12.2025 വരെ പിഴയില്ലാതെയും 06.12.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംപിഇഎസ്. (സിബി.സിഎസ്എസ്- സപ്ലിമെന്ററി -2023 അഡ്മിഷൻ), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ അഞ്ചു മുതൽ ഏഴു വരെയും പിഴയോടു കൂടി നവംബർ 10 വരെയും അപേക്ഷിക്കാം.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ, എംഎസ് സി, എംസിഎ, എംഎൽഐഎസ് സി, എൽഎൽഎം. (സിബിസിഎസ്എസ്-സപ്ലിമെന്ററി- 2023 അഡ്മിഷൻ) ജൂൺ 2025 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ, സപ്ലിമെന്ററി) നവംബർ 2025 പ്രായോഗിക പരീക്ഷകൾ 03.11.2025 മൂതൽ 19.11.2025 വരെയുള്ള തീയതികളിൽ നടക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംസിഎ, എംഎൽ എസ്സി, എംബിഎ, എംപിഇഎസ്, എംഎഡ് (സിബിസിഎസ് -റഗുലർ /സപ്ലിമെന്ററി) മേയ് 2025 പരീക്ഷകളുടെ ഫലംപ്രസിദ്ധീകരിച്ചു.ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന ,ഫോട്ടോകോപ്പി എന്നിവക്കായി 11.11.2025 വൈകുന്നേരം അഞ്ചു വരെ ഓഫ്ലൈനായി അപേക്ഷിക്കാം .
University News
കണ്ണൂർ സർവകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2025-26 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലേക്ക് കോളജ് മാറ്റം, പുന:പ്രവേശനം, കോളജ് മാറ്റത്തോടു കൂടിയുള്ള പുനഃ പ്രവേശനം എന്നിവയും, ബിഎഡ് പ്രോഗ്രാ മിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനവും, സർവകലാശാല ഡിപ്പാർട്ടുമെന്റുകളിലെ INTEGRATED, FYIMP പ്രോഗ്രാമിന്റേയും, ബിഎഡ്. സെന്ററുകളിലെ ബിഎഡ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്കും, INTEGRATED MCom-ന്റേയും, 3 year LL.B പ്രോഗ്രാമിന്റേയും, ആറാം സെമസ്റ്ററിലേക്കും, B.A. LLB പ്രോഗ്രാമിന്റെ 4, 6, 8, 10 സെമസ്റ്ററുകളിലേക്കും പുന:പ്രവേശനം അനുവദിക്കുന്നതിനായി വിദ്യാർഥികൾക്ക് 550 രൂപ പിഴയോടു കൂടി ഓൺലൈനായി അപേക്ഷിക്കു ന്നതിനുള്ള സമയ പരിധി 31.10.2025 വൈകുന്നേരം അഞ്ചു വരെയായി ദീർഘിപ്പിച്ചിരിക്കുന്നു (www.kannuruniversity.ac.in-certificate portal).
ടൈം ടേബിൾ
25.11.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ANRF - PAIR പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയ്ക്കു ലഭിച്ച പദ്ധതിയുടെ നടത്തിപ്പിലേക്കായി പ്രോജക്ട് അസോസിയേറ്റ് റിസർച്ച് അസോസിയേറ്റ് , ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു .വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്( www.kannuruniversity.ac.in) . അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 06.11.2025 വൈകുന്നം അഞ്ചിന്