പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് ഹൈക്കോടതി കർശനമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ, പൊതുനിരത്തുകളിലും ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥാപനങ്ങളുടെ പരിസരത്തും പുകവലി വ്യാപകമായി. പാസീവ് സ്മോക്കിംഗ് ആണ് കൂടുതൽ അപകടകരമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനെപ്പോലും മറികടന്ന് പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിയമലംഘനമാണെന്ന് അറിയാമായിട്ടും നിയമപാലകർ നടപടി എടുക്കാത്തത് എന്താണ്? ഹൈക്കോടതി ഉത്തരവിന് പിന്നാലെ പൊതുസ്ഥലങ്ങളിൽ പുകവലി അപ്രത്യക്ഷമായിരുന്നു.
വിപണന കേന്ദ്രങ്ങളിൽ അനുമതിയുള്ള പുകയില ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിച്ചിരുന്നെങ്കിലും അവിടെ പുകവലിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നില്ല. എന്നാൽ, പുകവലിക്കുന്നതിനുള്ള സൗകര്യം വ്യാപാരികൾ തന്നെ ലഭ്യമാക്കുന്നതാണ് പൊതുസ്ഥലങ്ങളിൽ പുകവലി വർധിക്കാനുള്ള കാരണം. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കെതിരേയും പുകവലിക്കാൻ സൗകര്യമൊരുക്കുന്ന വ്യാപാരികൾക്കെതിരേയും നടപടിയെടുത്ത് പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം കർശനമായി നടപ്പാക്കാൻ നിയമപാലകർ ശ്രദ്ധിക്കണം.
അതുപോലെതന്നെ പാതയോരങ്ങളിൽ ആരംഭിച്ചിട്ടുള്ള സുഗന്ധമുറുക്കാൻ വിപണ കേന്ദ്രങ്ങളിൽ, നിരോധിച്ചിട്ടുള്ള പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരേയും കർശന നടപടി സ്വീകരിക്കാൻ അധികാരികൾ തയാറാകണം
-റോയ് വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
Tags :