Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Letters

കുട്ടികൾക്കുള്ള മരുന്നിലും കൊള്ളരുതായ്മ

കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഒ​രു കൊ​ള്ള​രു​താ​യ്മ​യെ കു​റി​ച്ചാ​ണിത്.

ഈ ​മ​രു​ന്ന് വ​രു​ന്ന​ത് ഒ​രു പാ​ക്ക​റ്റ് പൊ​ടി​യും അ​ലി​യി​ച്ച് ചേ​ർ​ക്കാ​നു​ള്ള ഡി​സ്റ്റി​ൽ​ഡ് ജ​ല​വും ആ​യി​ട്ടാ​ണ്. മി​ക്ക ഡോ​ക്ട​ർ​മാ​രും അ​ഞ്ചു​ ദി​വ​സ​ത്തേ​ക്കാ​ണ് ഇ​ത് നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഒ​രു പാ​ക്ക​റ്റ് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മേ ഉ​ള്ളൂ. അ​പ്പോ​ൾ രോ​ഗി​ക​ൾ ര​ണ്ടു പാ​ക്ക​റ്റ് വാ​ങ്ങേ​ണ്ടി​വ​രു​ന്നു. ഇ​ത് രാ​ജ്യ​ത്തെ രോ​ഗി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി ദ്രോ​ഹി​ക്കു​ക​യി​ല്ലാ​തെ മ​റ്റെ​ന്താ​ണ്?

ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ അ​ഥോ​റി​റ്റി​യും മ​റ്റും ഇ​ങ്ങ​നെ​യു​ള്ള അ​ധാ​ർ​മി​ക പ്ര​വൃ​ത്തി​ക​ൾ കാ​ണാ​തെ പോ​കു​ന്ന​ത് എ​ന്താ​ണ്? വാ​യ്‌​വ​ട്ടം കൂ​ട്ടി പേ​സ്റ്റ് ഉ​പ​ഭോ​ഗം കൂ​ട്ടാ​ൻ മാ​ർ​ക്ക​റ്റിം​ഗ് വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കും​പോ​ലെ നി​ർ​ദോ​ഷ​മാ​യി ഇ​തി​നെ കാ​ണാ​ൻ സാ​ധി​ക്കി​ല്ല. കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ഇ​ൻ​ഫെ​ക‌്ഷ​ൻ സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് അ​നാ​വ​ശ്യ ചെ​ല​വി​ലേ​ക്ക് അ​വ​രെ ത​ള്ളി​യി​ട്ടു ദ്രോ​ഹി​ക്ക​രു​ത്

-ആ​ർ. ​രാ​ധാ​കൃ​ഷ്ണ​ൻ പാ​ല​ക്കാ​ട്

Letters

ക്ലീ​​​​ൻ കേ​​​​ര​​​​ള പ​​​​ദ്ധ​​​​തി​​​​ക്കു രൂ​​​​പം ന​​​​ൽ​​​​ക​​​​ണം

എ​​​​ക്ക​​​​ല​​​​ടി​​​​ഞ്ഞും പു​​​​ല്ലും കാ​​​​ടും ക​​​​യ​​​​റി​​യും ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​ക​​​​ളി​​​​ലെ പ​​​​ല ആ​​​​റു​​​​ക​​​​ളു​​ടെയും തോ​​​​ടു​​​​ക​​​​ളു​​ടെയും ആ​​​​ഴം കു​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ഇ​​ത് രൂ​​​​ക്ഷ​​​​മാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നും വേ​​​​ലി​​​​യേ​​​​റ്റ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ര​​​​ണ​​​​മാ​​​​യിത്തീ​​​​രു​​​​ന്നു. മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന പ്ര​​​​ശ്ന​​​​മാ​​​​ണ് റോ​​​​ഡു​​​​ക​​​​ളി​​ൽ കാ​​​​ടു​​​​ക​​​​യ​​​​റി മൂ​​​​ടു​​​​ന്ന​​​​തും മാ​​​​ലി​​​​ന്യ​​ക്കൂ​​ന്പാ​​​​രം നി​​​​റ​​​​യു​​​​ന്ന​​​​തും. അ​​​​ത​​​​തു സ​​​​മ​​​​യ​​​​ത്ത് ഇ​​​​തു മാ​​​​റ്റാ​​​​തെ വ​​​​രു​​​​ന്പോ​​​​ൾ പി​​ന്നീ​​ട് വ​​​​ൻ​​തു​​​​ക മു​​​​ട​​​​ക്കേ​​ണ്ടി​​വ​​രു​​ന്നു.

ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട അം​​​​ഗ​​​​ങ്ങ​​​​ളും ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യും ഈ​​​​യൊ​​​​രു പ്ര​​​​ശ്ന​​​​ത്തി​​​​ന് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​ക​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ന്ന് അ​​​​നേ​​​​കം അ​​​​യ​​​​ൽ​​ക്കൂ​​ട്ട​​​​ങ്ങ​​​​ളും റ​​​​സി​​​​ഡ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ ഒ​​​​ന്നി​​​​പ്പും ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​വും ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ ഈ ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ന് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കും.

-ജോ​​​​സ് വി. ​​​​ജോ​​​​സ​​​​ഫ് പു​​​​ളി​​​​ങ്കു​​​​ന്ന്, ആ​​​​ല​​​​പ്പു​​​​ഴ

Letters

സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു വി​​വ​​ര​​മു​​ണ്ടാ​​ക​​ട്ടെ!

പ​​ഞ്ചാ​​യ​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ര​​​​ണ്ടു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ വേ​​റി​​ട്ട രീ​​തി​​യി​​ൽ മ​​​​ത്സ​​​​രി​​​​ച്ച് വി​​​​ജ​​​​യി​​​​ച്ച വാ​​​​ർ​​​​ത്ത പ​​​​ത്ര​​​​ത്തി​​​​ൽ വാ​​​​യി​​​​ച്ചു. എ​​ത്ര ന​​ല്ല മാ​​തൃ​​ക​​യാ​​ണ് അ​​വ​​രു​​ടേ​​ത്. ഇ​​വ​​രു​​ടേ​​താ​​യി ഫ്ള​​​​ക്സും ബാ​​​​ന​​​​റു​​മൊ​​ന്നും ഒ​​രി​​ട​​ത്തു​​മു​​ണ്ടാ​​യി​​രു​​ന്നി​​​​ല്ല. സ്വ​​ന്തം മ​​​​ന​​​​സും മ​​​​ന​​​​സാ​​ക്ഷി​​​​യും വ്യ​​​​ക്തി​​​​ത്വ​​​​വും മാ​​​​ത്രം മ​​​​തി വി​​​​ജ​​​​യി​​​​ക്കാ​​​​ൻ എ​​​​ന്ന ഉ​​​​റ​​​​ച്ച​​​​ ബോ​​​​ധ്യം ഇ​​​​വ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

അ​​​​ല​​​​ഞ്ഞു വ​​​​ല​​​​ഞ്ഞു ന​​​​ട​​​​ക്കു​​​​ക​​​​യോ ശ​​ബ്ദ​​മാ​​ലി​​ന്യ​​മു​​ണ്ടാ​​ക്കു​​ക​​യോ മ​​റ്റു മാ​​ലി​​ന്യ​​ങ്ങ​​ളു​​ണ്ടാ​​ക്കു​​ക​​യോ ചെ​​യ്യാ​​തെ ഈ ​​​​മി​​​​ടു​​​​ക്ക​​​​​​ർ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഏ​​​​തൊ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നും മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന സ​​​​ക​​​​ല സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും സ്വ​​​​ന്തം അ​​​​ഡ്ര​​​​സ് (മേ​​​​ൽ​​​​വി​​​​ലാ​​​​സം) ന​​​​ൽ​​​​കി കാ​​​​ത്തി​​​​രു​​​​ന്നാ​​​​ൽ മാ​​​​ത്രം മ​​​​തി. ജ​​​​നം വോ​​​​ട്ട് ചെ​​​​യ്യും. ഒ​​​​രു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ​​​​യും മു​​​​ഖ​​​​വും ശ​​​​രീ​​​​ര​​​​വും പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കേ​​​​ണ്ട ഒ​​​​രാ​​​​വ​​​​ശ്യ​​​​വു​​​​മി​​​​ല്ല. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​ല്ലാം വി​​​​വ​​​​ര​​​​മു​​​​ണ്ടാ​​​​ക​​​​ട്ടെ.

-ബേ​​​​ബി വ​​​​ട​​​​ക്കേ​​​​ കു​​​​ന്നും​​​​പു​​​​റ​​​​ത്ത് വ​​​​ഞ്ചി​​​​മ​​​​ല

Letters

ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധവി​​​​കാ​​​​രം അ​​​​ണ​​​പൊ​​​​ട്ടി​​​​യൊഴു​​​​കി

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഹു​​​​ങ്കും അ​​​​ഹ​​​​ങ്കാ​​​​ര​​​​വും മ​​​​റ്റ് മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ സ്വാ​​​​ർ​​ഥ​​ത​​​​യും ഭ​​​​ര​​​​ണ വൈ​​​​ക​​​​ല്യ​​​​വും പി​​​​ടി​​​​പ്പു​​​​കേ​​​​ടും മൂ​​​ല​​​​മു​​​​ണ്ടാ​​​​യ ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം പ്ര​​​​ബു​​​​ദ്ധ​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ൾ വോ​​​​ട്ടി​​​​ലൂ​​​​ടെ കാ​​​​ണി​​​​ച്ചു കൊ​​​​ടു​​​​ത്തു. ​ബം​​​​ഗാ​​​​ളി​​​​ൽ മു​​​​പ്പ​​​​ത് വ​​​​ർ​​​​ഷ​​​​മെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ൽ ഇ​​​​വി​​​​ടെ ജ​​​​ന​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ പ​​​​ത്ത് വ​​​​ർ​​​​ഷ​​​​മേ​​​​യെ​​​​ടു​​​​ത്തു​​​​ള്ളൂ എ​​​​ന്ന​​​​ത് എ​​​​ടു​​​​ത്തു പ​​​​റ​​​​യേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. പാ​​​​ർ​​​​ട്ടി പാ​​​​പ്പ​​​​ര​​​​ത്ത​​​​ത്തി​​​​ലേ​​​ക്കു കൂ​​​​പ്പു​​​​കു​​​​ത്തി. പി​​​​ണ​​​​റാ​​​​യി മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രും പാ​​​​ർ​​​​ട്ടി​​​​യും. ഭ​​​​ര​​​​ണ​​​​മെ​​​​ന്ന ഹു​​​​ങ്കി​​​​ൽ എ​​​​ല്ലാം ത​​​​ക​​​​ർ​​​​ന്ന് ത​​​​രി​​​​പ്പ​​​​ണ​​​​മാ​​​​യി.


വെ​​​​യി​​​​ൽ​​കൊ​​​​ണ്ട് വാ​​​​ടി​​​​ക്ക​​​​രി​​​​ഞ്ഞ ആ​​​​ശാ വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​രു​​​​ടെ അ​​​​തി​​​​ദാ​​​​രു​​​​ണ​​​​മാ​​​​യ സ​​​​മ​​​​ര കാ​​​​ഴ്ച​​​​ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ളെ വ​​​​ല്ലാ​​​​തെ വേ​​​​ദ​​​​നി​​​​പ്പി​​​​ച്ചു.​ സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​ഴി​​​​യാ​​​​ൻ നി​​​​സാ​​​​ര മാ​​​​സ​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​പ്പോ​​​​ൾ ധാ​​​​രാ​​​​ളി​​​​ത്തം കു​​​​റ​​​​യ്ക്കാ​​​​നാ​​​​കാ​​​​തെ കോ​​ടി​​ക​​ൾ മു​​​​ട​​​​ക്കി ആ​​ഡം​​ബ​​ര കാ​​​​ർ വാ​​​​ങ്ങി. 80 ല​​​​ക്ഷം ദി​​​​വ​​​​സ​​​​വാ​​​​ട​​​​ക​​​​യ്ക്ക് വെ​​​​റു​​​​തെ വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ത്ത് കി​​​​ട​​​​ക്കു​​​​ന്ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ.

അ​​​​ങ്ങി​​​​നെ നീ​​​​ളു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൈ​​​​ലി.​ കി​​​​റ്റും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും വാ​​​​ങ്ങിത്തി​​​​ന്ന് പാ​​​​ർ​​​​ട്ടി​​​​ക്ക് പാ​​​​ര​​​​വ​​​​ച്ചെ​​​​ന്ന എം.​​​​എം. ​മ​​​​ണി​​​​യു​​​​ടെ ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​ല​​​​ട്ടു​​​​ന്നു. ഖ​​​​ജ​​​​നാ​​​​വി​​​​ലെ പൈ​​​​സ​​​​യെ​​​​ല്ലാം ഇ​​​​വ​​​​രു​​​​ടെ സ്വ​​​​ന്തം സ്വ​​​​ത്താ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണ​​നേ​​​​താ​​​​ക്ക​​​​ൾ.


ഇ​​​​ത്ത​​​​രം ആ​​​​ശ​​​​യ​​​​ക്കാ​​​​രെ ജ​​​​നം അ​​​​ക​​​​റ്റി നി​​​​ർ​​​​ത്തു​​​​മെ​​​​ന്ന​​​​ത് തീ​​​​ർ​​​​ച്ച.​ ഇ​​​​തെ​​​​ല്ലാം കോ​​​​ണ്‍​ഗ്ര​​​​സി​​​​നും ബി​​​ജെ​​​പി​​​ക്കും ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ക​​​​യ​​​​റാ​​​​നു​​​​ള്ള ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യാ​​​​കു

-കാ​​​​വ​​​​ല്ലു​​​​ർ ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട

Letters

തെ​​​​രു​​​​വു​​​​നാ​​​​യശ​​​​ല്യം ഇ​​​​നി സ​​​​ഹി​​​​ക്കാ​​​​നാ​​​​കില്ല

പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന​​​​വും സു​​​​ര​​​​ക്ഷ​​​​യും ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ പ്ര​​​​ശ്ന​​​​മാ​​​​യി തെ​​​​രു​​​​വു​​​​നാ​​​​യശ​​​​ല്യം മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ന​​​​ഗ​​​​രവ​​​​ഴി​​​​ക​​​​ളി​​​​ലോ ഗ്രാ​​​​മപാ​​​​ത​​​​ക​​​​ളി​​​​ലോ എ​​​​ന്നി​​​​ല്ലാ​​​​തെ യാ​​​​ത്ര ചെ​​​​യ്യു​​​​ന്പോ​​​​ൾ കൂ​​​​ട്ട​​​​മാ​​​​യി സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന നാ​​​​യ്ക്ക​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ മ​​​​ന​​​​സി​​​​ൽ വി​​​​ത​​​​യ്ക്കു​​​​ന്ന ഭീ​​​​തി ചെ​​​​റു​​​​ത​​​​ല്ല. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ജോ​​​​ലി​​​​ക്കാ​​​​രും രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ യാ​​​​ത്ര​​​​ചെ​​​​യ്യു​​​​ന്ന​​​​വ​​​​രും, പ്ര​​​​ത്യേ​​​​കി​​​​ച്ച് സ്ത്രീ​​​​ക​​​​ളും വ​​​​യോ​​​​ധി​​​​ക​​​​രും ഭ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് യാ​​​​ത്ര ചെ​​​​യ്യുന്ന​​​​ത്.

തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന ഓ​​​​രോ സം​​​​ഭ​​​​വ​​​​വും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ എ​​​​ത്ര​​​​ത്തോ​​​​ളം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ന്നു​​​​വെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ്. പ്ര​​​​ശ്ന​​​​ത്തെ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണം എ​​​​ന്ന ഒ​​​​റ്റ സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ക​​​​യോ, “​അ​​​​വ​​​​യ്ക്കും ജീ​​​​വി​​​​ക്കാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ട്” എ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തെ വി​​​​സ്മ​​​​രി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ്. മ​​​​നു​​​​ഷ്യ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ട​​​​ത്ത്, അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ബോ​​​​ധ​​​​വും ക​​​​ഠി​​​​ന​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള ശാ​​​​സ്ത്രീ​​​​യ​​​​വും ഏ​​​​കോ​​​​പി​​​​ത​​​​വു​​​​മാ​​​​യ മാ​​​​ർ​​​​ഗം എ​​​ബി​​​സി ​പ​​​​ദ്ധ​​​​തി ശ​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക എന്ന​​​​താ​​​​ണ്. നാ​​​​യ്ക്ക​​​​ളെ ഓ​​​​മ​​​​ന​​​​മൃ​​​​ഗ​​​​മാ​​​​യി വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​ർ, പ്രാ​​​​യാ​​​​ധി​​​​ക്യ​​​​ത്താ​​​​ലും രോ​​​​ഗ​​​​ങ്ങ​​​​ളാ​​​ലും അ​​​​വ​​​​യെ പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു.

അ​​​​തു​​​​പോ​​​​ലെ, മാ​​​​ലി​​​​ന്യ​​​സം​​​​സ്ക​​​​ര​​​​ണം ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​തെ തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യം കു​​​​റ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ല. ഭ​​​​ക്ഷ്യാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ത​​​​ള്ളു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത നാ​​​​യ്ക്ക​​​​ളെ മ​​​​നു​​​​ഷ്യ​​​​ർ വ​​​​സി​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ക​​​​യും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​കാ​​​​രി​​​​ക​​​​ള​​​​ാക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന് പ​​​​ഠ​​​​ന​​​​ങ്ങ​​​​​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. മൃ​​​​ഗ​​​​ങ്ങ​​​​ളോ​​​​ട് ക്രൂ​​​​ര​​​​ത പു​​​​ല​​​​ർ​​​​ത്തു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​മൂ​​​​ഹം ഒ​​​​രി​​​​ക്ക​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ജീ​​​​വ​​​​നും ആ​​​​രോ​​​​ഗ്യ​​വും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണം എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം വി​​​​സ്മ​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​റ​​​​ച്ച ഇ​​​​ട​​​​പെ​​​​ട​​​​ലും ഒ​​​​ന്നി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​മേ തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​കൂ. റോ​​​​ഡു​​​​ക​​​​ളും പൊ​​​​തു ഇ​​​​ട​​​​ങ്ങ​​​​ളും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​കു​​​​ന്ന​​​​ത് പൗ​​​​ര​​​ന്മാ​​​​രു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്. ഈ ​​​അ​​​​വ​​​​കാ​​​​ശം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന​​​​ത് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ട​​​​മ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വു​​​​മാ​​​​ണ്.

-സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ ക​​​​ൽ​​​​ത്തൊ​​​​ട്ടി ല​​​​ബ്ബ​​​​ക്ക​​​​ട, ഇ​​​​ടു​​​​ക്കി

Letters

ഇ​​​​ങ്ങനെ മ​​​​തി​​​​യോ റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണം?

പു​​​​തി​​​​യ റോ​​​​ഡ് മ​​​​ണ്ണി​​​​ട്ടു​​​​യ​​​​ർ​​​​ത്തി നി​​​​ർ​​​​മി​​​​ക്കു​​​​ന്പോ​​​​ൾ പാ​​​​ലി​​​​ക്കേ​​​​ണ്ട ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​യ ഒ​​​​രു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ലെന്ന​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​ന്നാ​​ണ് മാ​​ധ‍്യ​​മ വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത്.​

ഇ​​​​ത്ര ഉ​​​​യ​​​​ര​​​​ത്തി​​​​ൽ മ​​​​ണ്ണി​​​​ട്ടു നി​​​​ക​​​​ത്തി റോ​​​​ഡ് രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്യു​​​​ന്പോ​​​​ൾ ര​​​​ണ്ടു വ​​​​ശ​​​​ത്തും വേ​​​​ണ്ട​​​​ത്ര അ​​​​ടി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് വീ​​​​തി​​​​യു​​​​ള്ള ആ​​​​ർ​​സി​​സി റീ​​​​ട്ടെ​​​​യ്നിം​​​ഗ്​​​​വാ​​​​ൾ വേ​​​​ണം. ച​​​​തു​​​​പ്പു നി​​​​ല​​​​ത്തി​​​​ലെ ബ്ലാ​​ക്ക് കോ​​​​ട്ട​​​​ണ്‍ സോ​​​​യി​​​​ൽ മാ​​​​റ്റേ​​​​ണ്ട​​​​തു​​​​ണ്ട്. ന​​​​ല്ല ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള മ​​​​ണ്ണ് 15 സെ​​ന്‍റി മീ​​റ്റ​​ർ ക​​​​ട്ടി​​​​യി​​​​ൽ ഇ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു ഭാ​​​​ര​​​​മു​​​​ള്ള റേ​​​​മ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​മ​​​​ർ​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​മി​​​​ത​​​​ഭാ​​​​ര​​​​മു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ മു​​​​ക​​​​ളി​​​​ൽ വ​​​​രു​​​​ന്പോ​​​​ൾ റോ​​​​ഡ് ബ​​​​ൾ​​​​ജ് ആ​​​​കു​​​​ന്ന​​​​താ​​​​ണ് ഇ​​​​വി​​​​ട​​​​ത്തെ പ്ര​​​​ശ്നം. ഇ​​​​നി റോ​​​​ഡ് താ​​​​ഴേ​​​ക്ക് ഇ​​​​രി​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. മു​​​​ക​​​​ളി​​​​ൽ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും വെ​​​​ള്ളം കെ​​​​ട്ടിനി​​​​ൽ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൂ​​​​ടാ.

റോ​​​​ഡ് രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യി​​​​ൽ വ​​​​ന്ന വ​​​​ൻ വീ​​​​ഴ്ച​​​​യും നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​യു​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു വ​​​​ഴി​​​​യി​​​​ട്ട​​​​ത്.​ ഈ ​​​ക​​​​ന്പ​​​​നി​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​നി​​​​യും ഇ​​​​ത്ത​​​​രം അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ക്കാം. റി​​​​ട്ടെ​​​​യി​​​​നിം​​​ഗ് വാ​​​​ളി​​​​ന്‍റെ ഉ​​​​റ​​​​പ്പാ​​​​ണ് റോ​​​​ഡി​​​​ന്‍റെ ഉ​​​​റ​​​​പ്പി​​​​ന് മു​​​​ഖ്യം.

-കാ​​​​വ​​​​ല്ലൂ​​​​ർ ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ (റി​​​​ട്ട. എ​​​​ൻ​​ജി​​​​നീ​​​​യ​​​​ർ), ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട

Letters

തെ​രു​വു​നാ​യശ​ല്യം പ​രി​ഹ​രി​ക്കാ​ൻ 2001ന് ​മു​ന്പു​ള്ള നി​യ​മം നി​ല​വി​ൽവ​ര​ണം

തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹാ​രം കൈ​യെത്താ​ത്ത ദൂ​ര​ത്തു ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും. ഓ​രോ സു​പ്രീംകോ​ട​തിവി​ധി വ​രു​ന്പോ​ഴും വി​ധി​യെ പ​റ്റി, ഇ​ത് മു​ൻ​പേ വ​രേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് എ​ല്ലാ​വ​രും പു​ക​ഴ്ത്തി​പ​റ​യാ​റു​ണ്ട്. പ​ക്ഷേ, ഒ​ന്നും ന​ട​പ്പാ​യി​ക്കണ്ടില്ല.​ പു​തി​യ വി​ധി ഇ​ങ്ങി​നെ​യാ​ണ്.​

‘സ്വ​കാ​ര്യ- സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, കാ​യി​ക കേ​ന്ദ്ര​ങ്ങ​ൾ/​ബ​സ് സ്റ്റാ​ൻ​ഡു​ക​ളും ഡി​പ്പോ​ക​ളും റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ പ​രി​സ​ര​ങ്ങ​ൾ തെ​രു​വു​നാ​യ​ക​ൾ ക​യ​റാ​ത്ത രീ​തി​യി​ൽ അ​തി​ർ​ത്തി കെ​ട്ടി സം​ര​ക്ഷി​ക്ക​ണം​’ നി​ർ​ദേശം പാ​ലി​ക്കാ​തി​രു​ന്നാ​ൽ പി​ഴ ന​ട​പ​ടി​ക​ള​ട​ക്കം കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യും ഉ​ണ്ടാ​കും.​

ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ ആ​രാ​ണ് ഉ​ള്ള​ത്. ആ​ളു​ക​ൾ​ക്കുത​ന്നെ താ​മ​സി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത കേ​ര​ള​ത്തി​ൽ ഷെ​ൽ​ട്ട​ർ ഒ​രു​ക്കാ​ൻ ക​ഴി​യു​മോ? ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും പ​ട്ടി​ക​ളെ വ​ള​ർ​ത്താ​ൻ സ്ഥ​ലം ആ​രും ത​രി​ല്ല. നാ​ട്ടു​കാ​രും സ​മ്മ​തി​ക്കി​ല്ല.

സ്ഥ​ലം കിട്ടി​യാ​ൽത​ന്നെ അ​വ​റ്റ​ക​ളു​ടെ ഭ​ക്ഷ​ണ​വും മ​റ്റ് കാ​ര്യ​ങ്ങ​ളും ആ​രു നോ​ക്കും. അ​തി​ന് പ്ര​ത്യേ​ക സം​വി​ധാ​നംത​ന്നെ വേ​ണ്ടെ?
കോ​ട​തിവി​ധി ന​ട​പ്പാ​ലാ​ക്കാ​ൻ അ​ത്ര എ​ളു​പ്പ​മ​ല്ല. പേ ​വി​ഷം ചീ​റ്റു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്നു​ക​ള​ഞ്ഞാ​ൽ എ​ന്ത് ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. മ​നു​ഷ്യ​രോ​ടി​ല്ലാ​ത്ത സ്നേ​ഹം നാ​യ്ക്ക​ളോ​ട് എ​ന്തി​നാ​ണ്.

ല​ക്ഷം ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റു. ​നി​ര​പ​രാ​ധി​ക​ളാ​യ ഒ​ട്ടേ​റെ പേ​ർ മ​രി​ച്ചു. പ​ല​ർ​ക്കും പ​രി​ക്കു​പ​റ്റി.​ ഇ​തി​നെ​ല്ലാം ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ക​ണ​മെ​ങ്കി​ൽ 2001 വ​രെ തു​ട​ർ​ന്നി​രു​ന്ന നി​യ​മം ന​ട​പ്പി​ലാ​ക്ക​ണം.

കാ​വ​ല്ലൂ​ർ ഗം​ഗാ​ധ​ര​ൻ, റി​ട്ട. എന്‍ജിനീ​യ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട

Letters

റെ​​​​യി​​​​ല്‍​വേ സു​​​​ര​​​​ക്ഷാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി വേ​​​​ണം

‘ശു​​​​ഭ​​​​യാ​​​​ത്ര സു​​​​ര​​​​ക്ഷി​​​​ത​​​​യാ​​​​ത്ര’ എ​​​​ന്നാണ് റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ പ​​​​ര​​​​സ്യ​​​​വാ​​​​ക്യമെങ്കിലും ആ​​​​ശ​​​​ങ്ക​​​​യാ​​​​ത്ര അ​​​​ര​​​​ക്ഷി​​​​ത​​​​യാ​​​​ത്ര എ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്ക് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ കൈ​​​​വി​​​​ട്ടു പോ​​​​കു​​​​ന്നു. സു​​​​ര​​​​ക്ഷാ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ പാ​​​​ളി​​​​ച്ച​​​​ക​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി വേ​​​​ണം.

രാ​​​​വി​​​​ലെ​​​​യും വൈ​​​​കി​​​​ട്ടും ഉ​​​​ള്ള ഓ​​​​ഫീ​​​​സ് സ​​​​മ​​​​യ​​​​ത്തെ യാ​​​​ത്ര​​​​ക​​​​ൾ​​​​ക്ക് നേ​​​​രി​​​​ടു​​​​ന്ന രൂ​​​​ക്ഷ​​​​മാ​​​​യ അ​​​​സൗ​​​​ക​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ കു​​​​റ​​​​ച്ചു​​​​കൂ​​​​ടി തെ​​​​ക്കോ​​​​ട്ടും വ​​​​ട​​​​ക്കോ​​​​ട്ടും ദീ​​​​ര്‍​ഘി​​​​പ്പി​​​​ച്ചാ​​​​ല്‍ ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ ആ​​​​ശ്വാ​​​​സ​​​​മാ​​​​കും.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ഒ​​​​ന്നു ശ്ര​​​​മി​​​​ച്ചാ​​​​ല്‍ രാ​​​​വി​​​​ലെ ഓ​​​​ഫീ​​​​സ് സ​​​​മ​​​​യ​​​​ത്ത് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് 10 മ​​​​ണി​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​വു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ വേ​​​​ളാ​​​​ങ്ക​​​​ണ്ണി എ​​​​ക്സ്പ്ര​​​​സ് 16362 സ​​​​മ​​​​യം പുനഃക്രമീ​​​​ക​​​​രി​​​​ക്കാ​​​​നാ​​കും. ഒ​​​​പ്പം തി​​​​രി​​​​കെ ട്രെ​​​​യി​​​​ന്‍ 16361, 2.30ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​​നി​​​​ന്ന് തു​​​​ട​​​​ങ്ങാ​​​​ന്‍ ഒ​​​​രു പ​​​​രി​​​​ശ്ര​​​​മം ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​യാ​​​​ല്‍ ഓ​​​​ഫീ​​​​സ് സ​​​​മ​​​​യ​​​​ത്ത് തി​​​​ര​​​​ക്കി​​​​ന് ഒ​​​​രു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി. ഇ​​​​തു​​​​പോ​​​​ലെ മ​​​​റ്റ് ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചാ​​​​ല്‍ ന​​​​ന്ന്.


-സു​​​​നി​​​​ല്‍ തോ​​​​മ​​​​സ്, റാ​​​​ന്നി

Letters

ന​മ്മു​ടെ ന​ദി​ക​ളെ ആ​ര് ര​ക്ഷി​ക്കും?

അ​​നാ​​ഥ​​മാ​​യ ന​​മ്മു​​ടെ ന​​ദി​​ക​​ൾ പൂ​​ർ​​ണ​​മാ​​യി മ​​ലി​​നപ്പെടു​​ന്ന​​തോ​​ടെ കേ​​ര​​ള​​ത്തി​​ൽ രൂ​​ക്ഷ​​മാ​​യ കു​​ടി​​വെ​​ള്ള​​ക്ഷാ​​മ​​വും ജ​​ല​​ജ​​ന്യരോ​​ഗ​​ങ്ങ​​ളും ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ളും ഉ​​ട​​ലെ​​ടു​​ക്കും.

കി​​ഴ​​ക്കോ​​ട്ടൊഴു​​കു​​ന്ന മൂ​ന്നു ന​​ദി​​ക​​ളും പ​​ടി​​ഞ്ഞാ​​റോ​​ട്ടൊ​​ഴു​​കു​​ന്ന 41 ന​​ദി​​ക​​ളു​​മാ​​ണ് കേ​ര​ള​ത്തി​ന്‍റെ ജീ​വ​ൻ. വെ​​ള്ളം, വൈ​​ദ്യു​​തി, കൃ​​ഷി, വ​​നം, പ​​ച്ച​​പ്പ്‌, ജ​​ന​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യം എ​​ല്ലാം ഈ ​​ന​​ദി​​ക​​ളു​​ടെ ആ​​യു​സി​​നെ ആ​​ശ്ര​​യി​​ക്കു​ന്നു. ഹൈ​​റേ​​ഞ്ചി​​ൽ​നി​​ന്നും ഇ​​ട​​നാ​​ട്ടി​​ൽ​നി​​ന്നും ധാതു​​ല​​വ​​ണ​​ങ്ങ​​ൾ കാ​​യ​​ലി​​ലേ​​ക്കും ക​​ട​​ലി​​ലേ​​ക്കും ഒ​​ഴു​​ക്കി​ക്കൊ​​ണ്ടു​​വ​​രു​​ന്ന​​ത് ന​​ദി​​ക​​ളാ​​ണ്.

മ​​ത്സ്യ​​ങ്ങ​​ളു​​ടെ ക​​ല​​വ​​റ​​യാ​​ണ് ന​​ദി​​ക​​ൾ. ഭൂ​​ഗ​​ർ​​ഭ ജ​​ല​​ത്തി​​ന്‍റെ പ്ര​​ധാ​​ന ഉ​​റ​​വി​​ടം പു​​ഴ​​ക​​ളാ​​ണ്. കേ​​ര​​ളീ​​യ സം​​സ്കാ​​ര​​ത്തി​​ൽ ന​​ദി​​ക​​ളു​​ടെ പ​​ങ്ക് അ​​വ​​ർ​​ണ​​നീ​​യ​​മാ​​ണ്. ഉ​​ൾ​​നാ​​ട​​ൻ യാ​​ത്ര​​ക​​ളി​​ലും ന​​ദി​​ക​​ൾ​​ക്ക് പ​​ങ്കു​​ണ്ട്. നി​​മി​​ഷ പ്ര​​ള​​യ​​ങ്ങ​​ളെ ഒ​​ഴു​​ക്കി​​വി​​ടു​​ന്ന​​തി​​ലും വ​​ര​​ൾ​​ച്ച​​യൊ​​ഴി​​വാ​​ക്കി പി​​ടി​​ച്ചു നി​​ർ​​ത്തു​​ന്ന​​തി​​ലും ന​​മ്മു​​ടെ പു​​ഴ​​ക​​ൾ​ക്ക് വ​​ലി​​യ പ​​ങ്കു​​​ണ്ട്. എ​ങ്കി​ലും, ന​​ദി​​ക​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ ഒ​​രു സ​​ർ​​ക്കാ​​രും ചെ​​റു​​വി​​ര​​ൽ അ​​ന​​ക്കി​​യി​​ട്ടി​​ല്ല.

-ഡോ. ​​സി.എം. ​​ജോ​​യി

Letters

ഡോ​ക്‌​ട​ർ​മാ​ർ രോ​ഗി​ക​ളോ​ട് വായ ​തു​റ​ന്നാ​ൽ മ​തി

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു ഹൃ​ദ്‌​രോ​ഗി മ​രി​ക്കു​ന്ന​തി​നു മു​മ്പ് അ​ദ്ദേ​ഹം ഇ​ട്ട വോ​യി​സ് മെ​സേ​ജ് ശ്ര​ദ്ധി​ച്ചു. എ​ന്തു ചോ​ദി​ച്ചാ​ലും ഒ​രു ഉ​ത്ത​ര​വും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​രും ത​രു​ന്നി​ല്ല, എ​ന്തെ​ങ്കി​ലും കൈ​ക്കൂ​ലി കൊ​ടു​ത്താ​ലേ ഇ​വ​ർ വായ ​തു​റ​ക്കൂ എ​ന്നാ​ണോ എ​ന്ന രീ​തി​യി​ൽ.​ ഈ സം​ശ​യം പ​ല​ർ​ക്കും ഉ​ണ്ടാ​കാ​റു​ണ്ട്.

പ​ല മി​ടു​ക്ക​രാ​യ ഡോ​ക‌്ട​ർ​മാ​രും സം​സാ​രി​ക്കു​ന്ന​തി​ൽ പി​ശു​ക്കു കാ​ണി​ക്കു​ന്ന​വ​രാ​ണ്. അ​ല്ലെ​ങ്കി​ൽ ത​ർ​ക്കു​ത്ത​രം / നി​ഷേ​ധം രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തും ക​ണ്ടി​ട്ടു​ണ്ട്. ആ​ശ്വാ​സ​ത്തി​നു​വേ​ണ്ടി ഡോ​ക്‌​ട​റു​ടെ മു​ന്നി​ൽ എ​ത്തു​ന്ന​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യെക്കു​റി​ച്ചും അ​വ​രോ​ട് പെ​രു​മാ​റേ​ണ്ട വി​ധ​വും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്‌​ട​ർ​മാ​ർ അ​ല്ലാ​ത്ത വി​ദ​ഗ്ധ​ർ ക്ലാ​സ് എ​ടു​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. സീ​നി​യ​ർ ഡോ​ക്‌​ട​ർ​മാ​ർ​ക്ക് പ​ല​ർ​ക്കും ഇ​ത​റി​യി​ല്ല.

വി​ദേ​ശ​ങ്ങളിൽ രോ​ഗി​ക​ളെ ചി​കി​ത്സാ​രീ​തി പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ അ​വ​ർ ചി​കി​ത്സ തു​ട​ങ്ങു. ചു​ണ്ടി​ന​ടി​യി​ൽ​വ​ച്ച് എ​ന്തോ പി​റു​പി​റു​ക്കു​ന്ന ഡോ​ക്‌​ട​ർ​മാ​രു​ടെ വാ​മൊ​ഴി​യെ പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ഐ വേ​ണ്ടി​വ​രു​മ​ല്ലോ എ​ന്നു ഞാ​ൻ പ​ല​പ്പോ​ഴും വി​ചാ​രി​ച്ചി​ട്ടു​ണ്ട്. മ​രു​ന്ന് കൊ​ടു​ത്ത് ക്രി​യാ​റ്റി​ൻ കു​റ​ച്ചി​ട്ട് മാ​ത്ര​മേ ആ​ൻ​ജി​യോ​ഗ്രാം ചെ​യ്യാ​നാ​വൂ എ​ന്ന് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹം പേ​ടി​ച്ചു ബി​പി കൂ​ട്ടി തു​ട​ർ​ച്ച​യാ​യ ഹൃ​ദ​യാ​ഘാ​ത​ത്തി​ന് കീ​ഴ​ട​ങ്ങി​ല്ലാ​യി​രു​ന്നു.

രോ​ഗി​ക​ളോ​ട് ന​ന്നാ​യി സം​സാ​രി​ക്കു​ന്ന ഡോ​ക‌്ട​ർ​മാ​ർ​ക്ക് മ​രു​ന്ന് ന​ൽ​കാ​തെത​ന്നെ ആ​ശ്വാ​സ​മേ​കാ​നാ​കും എ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യം ത​ന്നെ​യാ​ണ്.

-ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ പാ​ല​ക്കാ​ട്

Letters

മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം ഖേ​​​​ദ​​​​ക​​​​രം

പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്ന് തെ​​​​രു​​​​വു​​നാ​​​​യ്ക്ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി വ​​​​ന്ധ്യം​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി ഷെ​​​​ല്‍​ട്ട​​​​ര്‍ ഹോ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​ട​​​​ന​​​​ടി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്ന ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണ്.

തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍​ക്ക് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ പേ​​​​ര്‍ ഇ​​​​ര​​​​യാ​​​​കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​ണ് കേ​​​​ര​​​​ളം. ഈ ​​​​വ​​​​ര്‍​ഷം ആ​​​​ദ്യ നാ​​​​ലു മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഒ​​​​ന്ന​​​​ര ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ര്‍​ക്ക് ക​​​​ടി​​​​യേ​​റ്റെ​​ന്ന വ​​​​സ്തു​​​​ത മ​​​​ന്ത്രി അ​​​​റി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു​​​​ണ്ടോ?

നാ​​​​യ്ക്ക​​​​ളു​​​​ടെ ക​​​​ടി​​​​യേ​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​രി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും കു​​​​ട്ടി​​​​ക​​​​ളും വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ളും സ്ത്രീ​​​​ക​​​​ളു​​​​മാ​​​​ണ്. കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് മി​​​​ക്ക​​​​വാ​​​​റും പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ന്ന​​​​ത് മു​​​​ഖ​​​​ത്താ​​​​ണ്. പ്ര​​​​തി​​​​രോ​​​​ധ വാ​​​​ക്സി​​​​ന്‍ എ​​​​ടു​​​​ത്തി​​​​ട്ടും കു​​​​ട്ടി​​​​ക​​​​ള്‍ മ​​​​രി​​​​ച്ച പ​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ നാ​​​​യ്ക്ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി സ​​​​മ്പൂ​​​​ര്‍​ണ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് തെ​​​​ളി​​​​ഞ്ഞു​​ക​​​​ഴി​​​​ഞ്ഞു.

ഒ​​​​രു സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഥ​​​​മ ക​​​​ര്‍​ത്ത​​​​വ്യം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍​കു​​​​ക​​​​യാ​​​​ണ്. സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ച്ഛാ​​​​ശ​​​​ക്തി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ കാ​​​​ണി​​​​ക്ക​​​​ണം. ഓ​​​​രോ​​​​രോ കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ല്‍​നി​​​​ന്ന് ഒ​​​​ഴി​​​​യാ​​​​നാ​​​​ണ് ഭാ​​​​വ​​​​മെ​​​​ങ്കി​​​​ല്‍ ആ​​​​സ​​​​ന്ന​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ല്‍ ജ​​​​നം ബാ​​​​ല​​​​റ്റി​​​​ലൂ​​​​ടെ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​റ​​​​ക്ക​​​​രു​​​​ത്.

-സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പാ​​​​താ​​​​മ്പു​​​​ഴ, തൊ​​​​ടു​​​​പു​​​​ഴ

Letters

ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ല്ല​​​​തുത​​​​ന്നെ; പ​​​​ക്ഷേ...

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പ​​​​നം കേ​​​​ട്ടു. ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ മു​​​​ത​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ക്കു​​​​മു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ വ​​​​രെ​​​​യു​​​​ള്ള ക്ഷേ​​​​മപ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​ല്ലാം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​പ്രേ​​​​രി​​​​ത​​​മാ​​​​ണെ​​​​ങ്കി​​​​ലും ന​​​​ല്ല​​​​തുത​​​​ന്നെ! പ​​​​ക്ഷേ, ഇ​​​​തെ​​​​ല്ലാം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ 10,000 കോ​​​​ടി രൂ​​​​പ​​​യോ​​​​ള​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​ക​ച്ചെ​​​​ല​​​​വ് വ​​​​രി​​​​ക.

സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ള്ളൊ​​​​രു സ​​​​ർ​​​​ക്കാ​​​​രാ​​​​ണ​​​​ല്ലോ ന​​​​മ്മു​​​​ടേ​​​​ത്.​​​​ ആ നി​​​​ല​​​​യ്ക്ക് ഇ​​​​തി​​​​നു​​​​ള്ള തു​​​​ക എ​​​​വി​​​​ടെ​​​നി​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ്ടെ​​​​ത്തും? മ​​​​റ്റു വ​​​​ഴി​​​​ക​​​​ളൊ​​​​ന്നും ഇ​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ ഒ​​​​രു സം​​​​ശ​​​​യം. ഇ​​​​നി സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ഈ ​​​​ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ നാ​​​​ളെ മ​​​​റ്റൊ​​​​രു നി​​​​കു​​​​തിബാ​​​​ധ്യ​​​​ത​​​​യാ​​​​യി ജ​​​​ന​​​​ങ്ങ​​​​ൾത​​​​ന്നെ ചു​​​​മ​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മോ? ക​​​​ണ്ട​​​​റി​​​​യാം.

-സു​​​​നി​​​​ൽ ക​​​​ണ്ണോ​​​​ളി,തേ​​​​ല​​​​പ്പി​​​​ള്ളി

Letters

മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നും ക​​​​മ​​​​ൽഹാ​​​​സ​​​​നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ

അ​​​​തി​​​​ദാ​​​​രി​​​​ദ്ര്യം കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ചെ​​​​ന്ന് കൊ​​​​ട്ടി​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ, ഇം​​​​ഗ്ലീ​​​​ഷ് പ​​​​ത്ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും മു​​​​ഖ​​​​പേ​​​​ജി​​​​ൽ മു​​​​ഴു​​​​വ​​​​ൻ സ്ഥ​​​​ല​​​​ത്തും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ചി​​​​രി​​​​ച്ചു​​​കൊ​​​​ണ്ട് നി​​​​ൽ​​​ക്കു​​​​ന്ന പ​​​​ടം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വാ​​​​ർ​​​​ത്ത കൊ​​​​ടു​​​​ക്കാ​​​​ൻ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യാ​​​​ണ് തു​​​​ല​​​​ച്ച​​​​ത്. ആ​​​​ർ​​​​ഭാ​​​​ട​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്താ​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ സ്റ്റേ​​​​ഡി​​​​യം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നും ല​​​​ക്ഷ​​​​ങ്ങ​​​​ൾ പൊ​​​​ടി​​​​പൊ​​​​ടി​​​​ച്ചു.

പൊ​​​​ള്ള​​​​യാ​​​​യ ഈ ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ ക്ഷ​​​​ണം കി​​​​ട്ടി​​​​യ ന​​​​ട​​​​ൻ മോ​​​​ഹ​​​​ൻ​​​​ലാ​​​​ലും ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നും ഒ​​​​ഴി​​​​വുക​​​​ഴി​​​​വു​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞ് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ​​​നി​​​​ന്നു വി​​​​ട്ടു​​​നി​​​​ന്ന​​​​തിനും ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​രെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. അ​​​​ത്ര​​​​യ്ക്കും മ​​​​നഃ​​സാ​​​​ക്ഷി​​​​യി​​​​ല്ലാ​​​​ത്ത​​​​വ​​​​ര​​​​ല്ല, ത​​​​രം​​​​താ​​​​ഴ്ന്ന​​​​വ​​​​ര​​​​ല്ല ഇ​​​​വ​​​​ർ എ​​​​ന്ന് ജ​​​​നം മ​​​​ന​​​​സി​​​​ലാ​​​​ക്കി.​ മ​​​​മ്മൂട്ടി​​​​ക്കും അ​​​​തി​​​​ദാ​​​​രി​​​​ദ്ര്യം തു​​​​ട​​​​ച്ചുനീ​​​​ക്കാ​​​​നാ​​​​യെ​​​​ന്ന് പ​​​​റ​​​​യാ​​​​ൻ മ​​​​നഃ​​​​സാ​​​​ക്ഷി അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ല. അ​​​​ദ്ദേ​​​​ഹം ദാ​​​​രി​​​​​ദ്ര്യം മു​​​​ഴു​​​​വ​​​​നും നീ​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്ന് വേ​​​​ദി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഇ​​​​ഷ്ട​​​​പ്പെ​​​​ട്ടുകാ​​​​ണി​​​​ല്ല.

വേ​​​​ദി​​​​യി​​​​ൽ പി​​​​ണ​​​​റാ​​​​യി വ​​​​രു​​​​ന്പോ​​​​ൾ മു​​​​ട്ടു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ന്ന മ​​​​ന്ത്രി​​​​മാ​​​​രെ കാ​​​​ണു​​​​ന്പോ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാം, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് മ​​​​ന്ത്രി​​​​മാ​​​​രി​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം എ​​​​ത്ര വ​​​​ലു​​​​താ​​​​ണെ​​​​ന്ന്. ത​​​​ന്നെ​​​​യു​​​​മ​​​​ല്ല മി​​​​ക​​​​വു​​​​റ്റ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​ണെ​​​​ന്ന് ഇ​​​​തി​​​​ൽ​​​നി​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​ക്കാം. അ​​​​ത് ജ​​​​ന​​​​ങ്ങ​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ധൂ​​​​ർ​​​​ത്തും സ്വ​​​​ജ​​​​ന​​​​പ​​​​ക്ഷ​​​​പാ​​​​ത​​​​വും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം.

ല​​​​ക്ഷ​​​​ങ്ങ​​​​ൾ ദി​​​​വ​​​​സ​​​​വാ​​​​ട​​​​ക​​​ കൊ​​​​ടു​​​​ത്ത് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​തെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ഇ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ കി​​​​ട്ടു​​​​ന്ന ലാ​​​​ഭം ആ​​​​ശാ വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​രെപ്പോ​​​​ലെ ക​​​​ഷ്ട​​​​ത​​​​യ​​​​നു​​​​ഭ​​​​വി​​​​ക്കുന്ന​​​​വ​​​​ർ​​​​ക്കു ന​​​​ൽ​​​​കി നാ​​​​ട്ടി​​​​ലെ ദാ​​​​രി​​​​ദ്ര്യ​​​ത്തി​​​​ന് അ​​​​റു​​​​തിവ​​​​രു​​​​ത്തിക്കൂ​​​​ടേ?

-കാ​​​​വ​​​​ല്ലൂ​​​​ർ ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട

Letters

മെ​​​​ഡി​​​​സെപ്: ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം

സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും​ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​ക്കാ​​​​രു​​​​ടെ​​​​യും ചി​​​​കി​​​​ത്സച്ചെ​​​​ല​​​​വി​​​​നു​​​​ള്ള സ​​​​ഹാ​​​​യം ല​​​​ക്ഷ്യ​​​​മി​​​​ട്ട് ആ​​​​രം​​​​ഭി​​​​ച്ച ഇ​​​​ൻ​​​​ഷ്വ​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യാ​​​​യ മെ​​​​ഡി​​​​സെപ്, ഇ​​​​പ്പോ​​​​ൾ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കാ​​​​ത്ത പ​​​​ദ്ധ​​​​തി​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. നി​​​​ല​​​​വി​​​​ൽ മെ​​​​ഡി​​​​സെപ് വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്ന തു​​​​ക ചി​​​​കി​​​​ത്സച്ചെ​​​​ല​​​​വി​​​​ന്‍റെ ചെ​​​​റി​​​​യൊ​​​​രു ഭാ​​​​ഗം മാ​​​​ത്ര​​​​മാ​​​​ണ്; ബാ​​​​ക്കി​​​​യു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ തു​​​​ക​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ സ്വ​​​​ന്ത​​​​മാ​​​​യി വ​​​​ഹി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്നു. ഹൃ​​​​ദ്‌​​​രോ​​​​ഗം, വൃ​​​​ക്ക​​​​രോ​​​​ഗം, കാ​​​​ൻ​​​​സ​​​​ർ, അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ, ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ ചെ​​​​ല​​​​വാ​​​​കു​​​​ന്പോ​​​​ൾ മെ​​​​ഡി​​​​സെ​​​​പ്പി​​​​ൽ​​​നി​​​​ന്നു​​​​ള്ള സ​​​​ഹാ​​​​യം നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​കു​​​​ന്നു.


സ​​​ർ​​​ക്കാ​​​ർ നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള പ്രീ​​​​മി​​​​യം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യി അ​​​​ട​​​​യ്ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ. അ​​​​വ​​​​രു​​​​ടെ രോ​​​​ഗാ​​​​വ​​​​സ്ഥ​​​​യി​​​​ൽ മു​​​​ഴു​​​​വ​​​​ൻ ചി​​​​കി​​​​ത്സച്ചെ​​​​ല​​​​വു​​​​ക​​​​ളും ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ൾ വ​​​​ഹി​​​​ക്കേ​​​​ണ്ട​​​​ത് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്, ആ​​​​നു​​​​കൂ​​​​ല്യ​​​​മ​​​​ല്ല. അ​​​​തി​​​​നാ​​​​ൽ, മെ​​​​ഡി​​​​സെപ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യ പ​​​​രി​​​​ഷ്ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ, സ്വ​​​​കാ​​​​ര്യ, സ​​ഹ​​ക​​ര​​ണ, മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ​​​​യും പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. കൂ​​​​ടാ​​​​തെ, എ​​​​ല്ലാം രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ചി​​​​കി​​​​ത്സച്ചെ​​​​ല​​​​വി​​​​ന്‍റെ മു​​​​ഴു​​​​വ​​​​ൻ ഭാ​​​​ഗ​​​​വും മെ​​​​ഡി​​​​സെപ് വ​​​​ഴി ന​​​​ൽ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലേ​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യെ മാ​​​​റ്റ​​​​ണം.

-സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ,ക​​​​ൽ​​​​ത്തൊ​​​​ട്ടി, ല​​​​ബ്ബ​​​​ക്ക​​​​ട

Letters

വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ സ​​​​മ​​​​ത്വ​​​​ത്തി​​​​ന്‍റെ വേ​​​​ദി​​​​യായി​​​​രി​​​​ക്ക​​​​ട്ടെ

ആ​​​​രെ​​​​യും വേ​​​​ർ​​​​തി​​​​രി​​​​ക്കാ​​​​ത്ത സ​​​​മ​​​​ത്വ​​​​ത്തി​​​​ന്‍റെ വേ​​​​ദി​​​​യാ​​​​യി​​​​രി​​​​ക്കേ​​​​ണ്ട സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​ത് വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. യൂ​​​​ണി​​​​ഫോം എ​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ർ​​​​ഥം വീ​​​​ണ്ടും ഓ​​​​ർ​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്.


യൂ​​​​ണി​​​​ഫോം എ​​​​ന്ന ആ​​​​ശ​​​​യം 1552ലാ​​​​ണ് ഉ​​ട​​ലെ​​ടു​​ത്ത​​തെ​​​​ന്നു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്നു. ‘എ​​​​ല്ലാ​​​​വ​​​​രും ഒ​​​​രു​​​​പോ​​​​ലെ’ എ​​​​ന്ന ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യം. ഇ​​​​ന്നും അ​​​​തേ ല​​​​ക്ഷ്യ​​​​മാ​​​​ണ് സ്കൂ​​​​ൾ യൂ​​​​ണി​​​​ഫോം മു​​​​ന്നോ​​​​ട്ടു വ​​യ്​​​​ക്കു​​​​ന്ന​​​​ത്.


വ്യ​​​​ത്യ​​​​സ്ത മ​​​​ത, സാ​​​​മൂ​​​​ഹി​​​​ക, സാ​​​​ന്പ​​​​ത്തി​​​​ക, രാ​​​​ഷ്‌​​​ട്രീ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​ലു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നി​​​​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ യൂ​​​​ണി​​​​ഫോം വെ​​​​റും വ​​​​സ്ത്ര​​​​മ​​​​ല്ല; അ​​​​ത് ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഷ​​​​യാ​​​​ണ്.


‘എ​​​​ന്‍റെ സ്കൂ​​​​ൾ, എ​​​​ന്‍റെ യൂ​​​​ണി​​​​ഫോം, എ​​​​ന്‍റെ അ​​​​ഭി​​​​മാ​​​​നം’ എ​​​​ന്ന വി​​കാ​​ര​​​​ത്തോ​​​​ടെ സ്കൂ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം വി​​​​ജ്ഞാ​​​​ന​​​​സ​​​​ന്പാ​​​​ദ​​​​ന​​ത്തി​​നു പു​​റ​​മേ സ​​​​ഹ​​​​ജീ​​​​വ​​​​ന​​​​ബോ​​​​ധം, ക​​​​രു​​​​ണ, ബ​​​​ഹു​​​​മാ​​​​നം, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​ന്നി​​​​വ നി​​​​റ​​​​ഞ്ഞ പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യെ വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യുംകൂ​​ടി​​യാ​​​​ണ്.


-സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ ക​​​​ൽ​​​​ത്തൊ​​​​ട്ടി, ല​​​​ബ്ബ​​​​ക്ക​​​​ട

 

Letters

തൃ​​​​ശൂ​​​​ർ -എ​​​​റ​​​​ണാ​​​​കു​​​​ളം റൂ​​​​ട്ടി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​റ​​​​ൽ കോ​​ച്ചു​​ക​​​​ൾ വേ​​​​ണം

എ​​​​ൻ​​​എ​​​ച്ച് 544ൽ (​​​പ​​​​ഴ​​​​യ എ​​​​ൻ​​​എ​​​ച്ച് 47) ​തൃ​​​​ശൂ​​​​ർ മു​​​​ത​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​രെ ഫ്ലൈ ​​​​ഓ​​​​വ​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ദി​​​​വ​​​​സ​​​​വും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം വാ​​​​ഹ​​​​നഗ​​​​താ​​​​ഗ​​​​തം റോ​​​​ഡി​​​​ൽ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. ഇ​​​​തു​​​​മൂ​​​​ലം റോ​​​​ഡ് മാ​​​​ർ​​​​ഗം ഉ​​​​പേ​​​​ക്ഷി​​​​ച്ചു കൂ​​​​ടു​​​​ത​​​​ൽ പേ​​​​രും ട്രെ​​​​യി​​​​ൻ യാ​​​​ത്ര​​​​യാ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.


തൃ​​​​ശൂ​​​​ർ മു​​​​ത​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​രെ ജ​​​​ന​​​​റ​​​​ൽ കം​​പാ​​ർ​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ സൂ​​​​ചി കു​​​​ത്താ​​​​ൻ​​​പോ​​​​ലും ഇ​​​​ട​​​​മി​​​​ല്ലാ​​​​ത്തവി​​​​ധം തി​​​​ര​​​​ക്കാ​​​​ണ്. താ​​​​ത്കാ​​​​ലി​​​​ക പ​​​​രി​​​​ഹാ​​​​രം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ റോ​​​​ഡി​​​​ലെ ഗ​​​​താ​​​​ഗ​​​​ത ത​​​​ട​​​​സം തീ​​​​രു​​​​ന്ന​​​​തു​​​ വ​​​​രെ​​​​യെ​​​​ങ്കി​​​​ലും തൃ​​​​ശൂ​​​​ർ മു​​​​ത​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​രെ കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​റ​​​​ൽ കം​​പാ​​ർ​​ട്ട്​​​മെ​​​​ന്‍റു​​​​ക​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​ര​​​​മാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണം.

-ജെ​​​​യിം​​​​സ് മു​​​​ട്ടി​​​​ക്ക​​​​ൽ, അ​​​​യ്യ​​​​ന്തോ​​​​ൾ, തൃ​​​​ശൂ​​​​ർ

Letters

വ​​ഴി​​മാ​​റി​​യ​​ത് വ​​ൻ അ​​പ​​ക​​ടം

രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി സ​​​​ഞ്ച​​​​രി​​​​ച്ച ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ഇ​​​​റ​​​​ക്കി​​​​യ​​​​ത് കോ​​​​ണ്‍​ക്രീ​​​​റ്റ് ചെ​​​​യ്ത സ്ഥ​​​​ല​​​​ത്താ​​​​ണെ​​​​ങ്കി​​​​ലും ചെ​​​​ളി​​​​ക്കു​​​​ണ്ടി​​​​ൽ പു​​​​ത​​​​ഞ്ഞ പ്ര​​​​തീ​​​​തി​​​​യാ​​യി​​രു​​ന്നു.

വീ​​​​തി കു​​​​റ​​​​ഞ്ഞ പ്ര​​​​ത​​​​ല​​​​മു​​​​ള്ള ച​​​​ക്ര​​​​വും വ​​ലി​​യ ഭാ​​​​ര​​​​വു​​മു​​ള്ള ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റാ​​​​ണ് കോ​​​​ണ്‍​ക്രീ​​​​റ്റ് ഇ​​​​ട്ട് ഒ​​​​രു ദി​​​​വ​​​​സം പോ​​​​ലും ആ​​​​കു​​​​ന്ന​​​​തി​​നു മു​​​​ന്പ് ഹെ​​ലി​​പാ​​ഡി​​ൽ ഇ​​​​റ​​​​ക്കി​​​​യ​​​​ത്. ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ന്‍റെ ച​​​​ക്രം താ​​​​ഴ്ന്നു പോ​​​​യി. കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളെ കൂ​​​​ട്ടി ത​​​​ള്ളി​​നീ​​​​ക്കാ​​​​നാ​​​​യ​​​​ത് ഭാ​​​​ഗ്യ​​​​മാ​​​​യി.​


പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​ൾ​​​​ക്ക് ഏ​​​​ഴു ദി​​​​വ​​​​സ​​​​മെ​​​​ങ്കി​​​​ലും വെ​​​​ള്ളം ഒ​​​​ഴി​​​​ച്ച് ക്യൂ​​​​റിം​​​ഗ് ന​​​​ട​​​​ത്തി​​​​യ ഹെ​​​​വി ഡ്യൂ​​​​ട്ടി പ്ര​​​​ത​​​​ല​​​​മാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്ന് ആ​​​​ർ​​​​ക്കാ​​​​ണ് അ​​​​റി​​​​യാ​​​​ത്ത​​​​ത്. കോ​​​​ണ്‍​ക്രീ​​​​റ്റ് ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ലും നി​​​​ര​​​​പ്പാ​​​​യ സ്ഥ​​​​ല​​​​ത്ത് ഇ​​​​റ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​ലും ഭേ​​​​ദം. വ​​​​ൻ അ​​​​പ​​​​ക​​​​ടം ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​വി​​​​ടെ വ​​​​ഴി​​​​മാ​​​​റി​​​​​യ​​​​ത്.


-കാ​​​​വ​​​​ല്ലൂ​​​​ർ ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട

Letters

അ​​ന്യ​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളെ കൈ​​യൊ​​​​ഴി​​​​യ​​​​രു​​​​ത്

ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് ശാ​​​​രീ​​​​രി​​​കാ​​​​ധ്വാ​​​​നം വേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന ഏ​​​​താ​​​​ണ്ട് എ​​​​ല്ലാ തൊ​​​​ഴി​​​​ലു​​​​ക​​​​ളി​​​​ലും ഇ​​​​പ്പോ​​​​ൾ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് അ​​ന്യ​​സം​​സ്ഥാ​​ന​​​​ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ​​​​ല്ലോ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ അ​​​​പ​​​​ക​​​​ട​​​​സാ​​ധ്യ​​​​ത​​​​യു​​​​ള്ള​​​ ഇട​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ചി​​​​ല​​​​ർ മ​​​​ര​​​​ണ​​​​മ​​​​ട​​​​യു​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ കാ​​​​ണു​​​​ന്നു​​​​ണ്ട്. ഇ​​​​വി​​​​ടെ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞു​​​​കൂ​​​​ടി, ദൂ​​ര​​നാ​​ട്ടി​​ലെ കു​​ടും​​ബം നോ​​ക്കു​​ന്ന അ​​വ​​രു​​ടെ മ​​​​ര​​​​ണ​​​​വാ​​​​ർ​​​​ത്ത​​ കേ​​ൾ​​ക്കു​​ന്പോ​​ഴും ആ ​​​​മൃ​​​​ത​​​​ശ​​​​രീ​​​​രം വീ​​​​ട്ടി​​​​ലെ​​​​ത്തു​​​​ന്പോ​​​​ഴും ഉ​​​​ണ്ടാ​​​​കു​​​​ന്ന വ്യ​​​​ഥ​​ എ​​​​ത്ര​​​​യോ തീ​​​​വ്ര​​​​മാ​​​​യി​​​​രി​​​​ക്കും.

വ​​​​ൻ​​​​തു​​​​ക മു​​​​ട​​​​ക്കി വ​​​​ന്പ​​​​ൻ​​​​ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും മ​​​​റ്റു നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും ആ ​​​​സാ​​​​ധു​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ഹാ​​​​യ​​​​മാ​​​​യി ന​​​​ൽ​​​​കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​രാ​​​​ക​​​​ണം, അ​​​​തു​​​​മ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു​​​​ള്ള ഇ​​​​ൻ​​​​ഷ്വ​​റ​​​​ൻ​​​​സ് ഏ​​​​ർ​​​​പ്പാ​​​​ടു ചെ​​​​യ്യ​​​​ണം. അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ഇ​​​​ക്കാ​​​​ര്യം ശ്ര​​​​ദ്ധി​​​​ക്ക​​​​ണം. പ്ര​​​​ബു​​​​ദ്ധ​​​​കേ​​​​ര​​​​ള​​​​മെ​​​​ന്ന​​​​ത് അ​​​​ന്വ​​​​ർ​​​​ഥ​​​​മാ​​​​ക​​​​ട്ടെ.

-സി.​​​​സി. മ​​​​ത്താ​​​​യി മാ​​​​റാ​​​​ട്ടു​​​​ക​​​​ളം, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി 

Letters

തെ​രു​വു​നാ​യ്ക്ക​ൾ ഇ​ങ്ങ​നെ അ​ല​യാ​മോ?

തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്ക​ണമെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ഒ​ന്നു​ര​ണ്ടു സം​ശ​യം: വ​ന്ധ്യം​ക​ര​ണം ന​ട​ത്തി പൊ​തു​നി​ര​ത്തി​ലേ​ക്കി​റ​ക്കി​വി​ട്ടാ​ൽ പ​ട്ടി ക​ടി​ക്കാ​തി​രി​ക്കു​മോ? വ​ന്ധ്യം​ക​രി​ച്ചാ​ൽ പേയ് വിഷ ​ബാ​ധ മാ​റു​മോ?

വ​ന്ധ്യം​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ​കൂ​ടി ഒ​രു പ​ട്ട​ണ​ത്തി​ൽ നി​ശ്ചി​ത എ​ണ്ണം തെ​രു​വു​നാ​യ്ക്ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും നി​ർ​ബ​ന്ധ​മു​ണ്ടോ?


ഒ​രു കാ​ര്യം ഓ​ർ​ക്കു​ക. നാ​യ്ക്ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യി രൂ​പാ​ന്ത​രം വ​ന്ന​വ​യാ​ണ്. വ​ള​ർ​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഓ​മ​നി​ച്ചു വ​ള​ർ​ത്ത​ട്ടെ. തെ​രു​വി​ൽ അ​ല​ഞ്ഞു​ന​ട​ന്നു മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​വ​യെ കൊ​ല്ലു​ക​ത​ന്നെ വേ​ണം. കു​റേ​ക്കാ​ലം മു​ന്പു​വ​രെ ഇ​താ​ണു ചെ​യ്തി​രു​ന്ന​ത്.

-ജോ ​മു​റി​ക​ല്ലേ​ൽ,പാ​ലാ

Letters

നാ​യ ഇ​റ​ച്ചി ക​യ​റ്റു​മ​തി​ക്ക് സാ​ധ്യ​ത തേ​ട​ണം

തെ​രു​വു​നാ​യ്ക്ക​ളു​ടെ പ്ര​ശ്നം വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ളം ച​ർ​ച്ച ചെ​യ്തി​ട്ടും നാ​ട്ടു​കാ​ർ​ക്ക് ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല. നി​യ​മ​ങ്ങ​ൾ ഇ​ഴ​കീ​റി പ​രി​ശോ​ധി​ക്കു​ന്ന ജ​ഡ്ജി​മാ​രും അ​ധി​കാ​രി​ക​ളും കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് കൊ​ണ്ടാ​ണോ ഈ ​പ്ര​ശ്നം അ​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കാ​ത്ത​ത് എ​ന്ന​റി​യി​ല്ല.


ആ​ന​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന​വ​രെ നാ​യ ക​ടി​ക്കി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം ന​മു​ക്ക് അ​റി​യാ​മെ​ങ്കി​ലും അ​ങ്ങ​നെ ആ ​പ്ര​ശ്ന​ത്തെ ചെ​റു​താ​ക്കി കാ​ണാ​ൻ ആ​വി​ല്ല​ല്ലോ! എ​ന്തു​കൊ​ണ്ടാ​ണു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​രു​വു​നാ​യ നി​യ​മ​പ്ര​ശ്നം ആ​കാ​ത്ത​തും തെ​രു​വു​നാ​യ്ക്ക​ൾ അ​വി​ടെ പ്ര​ശ്ന​മാ​കാ​ത്ത​തും എ​ന്ന് ആ​രെ​ങ്കി​ലും ആ​ലോ​ചി​ക്കാ​റു​ണ്ടോ? പ്ര​ബു​ദ്ധ​ത കൂ​ടി​പ്പോ​യ​തും മ​റ്റു​ള്ള​വ​ർ​ക്ക് ഏ​തു​കാ​ര്യ​ത്തി​നും ‘ഒ​രു​പ​ണി കൊ​ടു​ക്കാം’ എ​ന്ന ദു​ഷി​ച്ച ചി​ന്ത മ​ന​സി​ൽ ഒ​ളി​പ്പി​ച്ച വ്യ​വ​ഹാ​ര​പ്രി​യ​ർ കൂ​ടു​ത​ലു​ള്ള നാ​ടാ​യി കേ​ര​ളം എ​ന്ന​തു​മാ​കാം കാ​ര​ണം.


പൊ​തു​ജ​ന​ത്തി​ന്‍റെ ന്യാ​യ​മാ​യ വി​കാ​ര​ത്തി​നെതി​രേ നി​ൽ​ക്കു​ന്ന​വ​രെ നി​ല​യ്ക്കു നി​ർ​ത്താ​ൻ രാ​ഷ്‌ട്രീ​യ, ജാ​തി, മ​ത​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഒ​ന്നി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ് മ​റ്റു​ള്ള​വ എ​ന്ന​താ​ണു സ​ത്യം. നാ​യ്ക്ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ എ​ടു​ക്കു​ന്ന ഏ​തു ന​ട​പ​ടി​യേ​യും പി​ന്തു​ണ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കു​മ്പോ​ൾ എ​തി​ർ​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ ചെ​ല​വി​ൽ തെ​രു​വു​നാ​യ്ക്ക​ളെ പ​രി​പാ​ലി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും ഏ​റ്റെ​ടു​ക്ക​ണം.


നാ​യ ഇ​റ​ച്ചി ക​ഴി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​തു ക​യ​റ്റി അ​യ​ച്ച് വി​ദേ​ശ​നാ​ണ്യം സ​മ്പാ​ദി​ക്കാ​നും നി​യ​മ​മു​ണ്ടാ​ക്കി​ക്കൂ​ടെ?

<b>- ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ പാ​ല​ക്കാ​ട്</b>

Letters

പൊ​​​​തു​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ഫി​​​​റ്റ്ന​​​​സ് നേ​​​​ട​​​​ണം

വി​ദ്യാ​ല​യ​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽനി​ന്ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ന്പാ​ദി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ക്കാ​നാ​കൂ. അ​തു​പോ​ലെ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടു​ന്ന​തു​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് എ​ല്ലാ സാ​ന്പ​ത്തി​ക വ​ർ​ഷാ​രം​ഭ​ത്തി​ലും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ന്പാ​ദി​ച്ചാ​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​വൂ.


ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളു​ടെ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ൾ സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ വ​കു​പ്പ് മേ​ധാ​വി​ക​ളെ​ അ​റി​യിച്ച് പൊ​ളി​ക്കാ​നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റണം. ​കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി വാ​ങ്ങി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി സു​ര​ക്ഷ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണം. ഇ​തി​നാ​വ​ശ്യ​മാ​യ​ അ​വ​കാ​ശ​വും അ​ധി​കാ​ര​വും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും സ്ഥാ​പ​ന ​മേ​ധാ​വി​ക​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണം.
മേ​ലി​ൽ​ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലോ​ടെ പ്ര​വ​ർ​ത്തി​ക്കാം.

-റോ​​​​യി വ​​​​ർ​​​​ഗീ​​​​സ്ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ, മു​​​​ണ്ടി​​​​യ​​​​പ്പ​​​​ള്ളി

Letters

മ​​ല​​യാ​​ള​​ത്തി​​നു നി​​രാ​​ശ

മ​​​​ല​​​​യാ​​​​ള ഭാ​​​​ഷ​​​​യു​​​​ടെ വ്യാ​​​​പ​​​​ന​​​​ത്തി​​​​നും പ​​​​രി​​​​പോ​​​​ഷ​​​​ണ​​​​ത്തി​​​​നും വേ​​​​ണ്ടി 2015ൽ ​​​​നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ മ​​​​ല​​​​യാ​​​​ള ഭാ​​​​ഷാ ബി​​​​ല്ലി​​​​ന്, നീ​​​​ണ്ട കാ​​​​ല​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ൽ ഇ​​​​പ്പോ​​​​ൾ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചു​​​​വെന്ന ​​​​വാ​​​​ർ​​​​ത്ത വ​​​​ലി​​​​യ നി​​​​രാ​​​​ശ​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന​​താ​​​​ണ്.

കേ​​​​ര​​​​ളം വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ വ​​​​ച്ചു പു​​ല​​​​ർ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു മ​​​​ല​​​​യാ​​​​ള ഭാ​​​​ഷാ ബിൽ. ബി​​​​ൽ ന​​​​ട​​​​പ്പാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ മ​​​​ല​​​​യാ​​ള ​​ഭാ​​​​ഷ​​​​യു​​​​ടെ സ​​​​ർ​​​​വ​​​​വ്യാ​​​​പ​​​​നം സാ​​​​ധ്യ​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു.

ഭ​​​​ര​​​​ണ​​ഭാ​​​​ഷ മ​​​​ല​​​​യാ​​​​ള​​​​മാ​​​​ക്കു​​​​ക, മ​​​​ത്സ​​​​ര​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ മ​​​​ല​​​​യാ​​ള​​​​ത്തി​​​​ൽ കൂ​​​​ടി​​​​യാ​​​​ക്കു​​​​ക, ജി​​​​ല്ലാ കോ​​​​ട​​​​തി വ​​രെ​​​​യു​​​​ള്ള കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ വ്യ​​​​വ​​​​ഹാ​​​​ര​​ഭാ​​​​ഷ മ​​​​ല​​​​യാ​​​​ള​​​​മാ​​​​ക്കു​​​​ക, ബോ​​​​ർ​​​​ഡു​​​​ക​​​​ൾ മ​​​​ല​​​​യാ​​​​ള​​ത്തി​​​​ൽ കൂ​​​​ടി​​​​യാ​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി എ​​​​ല്ലാ രം​​​​ഗ​​ത്തും ​​മ​​​​ല​​​​യാ​​​​ളം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഒ​​​​ട്ടേ​​​​റെ സു​​​​പ്ര​​​​ധാ​​​​ന നി​​​​ർ​​ദേ​​ശ​​​​ങ്ങ​​​​ൾ അ​​​​ടങ്ങി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ബി​​​​ൽ.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ സ​​​​ർ​​​​വ​​വ്യാ​​​​പ​​​​നം ന​​​​ട​​​​പ്പാ​​​​വു​​​​ക​​ത​​​​ന്നെ വേ​​​​ണം. ബി​​​​ല്ലി​​​​ന് അ​​​​നു​​മ​​​​തി നേ​​​​ടാ​​​​നാ​​​​കാ​​​​തെ വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​ൽ ​​സാ​​​​ധ്യ​​​​മാ​​​​യ മ​​​​റ്റു മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ തേ​​​​ട​​​​ണം.

മു​​​​ര​​​​ളീ​​​​മോ​​​​ഹ​​​​ൻ മ​​​​ഞ്ചേ​​​​രി, മ​​​​ല​​​​പ്പു​​​​റം

Letters

സു​​​​ര​​​​ക്ഷാ​​ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നി​​​​യോ​​​​ഗി​​​​ക്ക​​​​ണം

സ​​ർ​​ക്കാ​​ർ ഓ​​​​ഫീ​​​​സ് പ​​​​രി​​​​സ​​​​ര​​​​ത്ത് അ​​​​ല​​​​ഞ്ഞു​​ന​​​​ട​​​​ക്കു​​​​ന്ന നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം പ​​​​ല​​യി​​ട​​ത്തും ഉ​​​​ണ്ടാ​​​​കു​​ന്നു​​ണ്ട്. ഏ​​​​ത് സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സി​​ൽ പോ​​യാ​​ലും നി​​​​ര​​​​വ​​​​ധി നാ​​​​യ്ക്ക​​​​ൾ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ വ​​​​രാ​​​​ന്ത​​​​യി​​​​ലും പ​​​​രി​​​​സ​​​​ര​​​​ത്തും ചു​​​​റ്റി​​​​ത്തി​​​​രി​​​​ഞ്ഞ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത് കാ​​​​ണാം.

കോ​​​​ട​​​​തി വ​​​​രാ​​​​ന്ത​​​​ക​​​​ളി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി വ​​​​രാ​​​​ന്ത​​​​ക​​​​ളും പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളും വി​​​​ദ്യാ​​​​ഭ്യാ​​​​സ ഓ​​​​ഫീ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​വു​​മെ​​​​ല്ലാം നാ​​​​യ്ക്ക​​​​ൾ താ​​​​വ​​​​ളം ആ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​ല​​​​പ്പോ​​​​ഴും ജീ​​​​വ​​​​ന​​​​ക്കാ​​​​രും കു​​​​ട്ടി​​​​ക​​​​ളും സ്ത്രീ​​​​ക​​​​ളും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​വ​​ർ ഭാ​​​​ഗ്യം​​കൊ​​​​ണ്ടാ​​​​ണ് നാ​​​​യ്ക്ക​​​​ളു​​​​ടെ ക​​​​ടി​​യേ​​ൽ​​​​​​ക്കാ​​​​തെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. അ​​ടി​​യ​​ന്ത​​ര​​മാ​​യി സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സ് പ​​​​രി​​​​സ​​​​ര​​​​ത്ത് നി​​​​യോ​​​​ഗി​​​​ക്ക​​​​ണം.

റോ​​​​യി വ​​​​ർ​​​​ഗീ​​​​സ്, ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ, മു​​​​ണ്ടി​​​​യ​​​​പ്പ​​​​ള്ളി

Latest News

Up