കുട്ടികൾക്ക് നൽകുന്ന ആന്റിബയോട്ടിക്കുകൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന ഒരു കൊള്ളരുതായ്മയെ കുറിച്ചാണിത്.
ഈ മരുന്ന് വരുന്നത് ഒരു പാക്കറ്റ് പൊടിയും അലിയിച്ച് ചേർക്കാനുള്ള ഡിസ്റ്റിൽഡ് ജലവും ആയിട്ടാണ്. മിക്ക ഡോക്ടർമാരും അഞ്ചു ദിവസത്തേക്കാണ് ഇത് നിർദേശിക്കുന്നത്. ഒരു പാക്കറ്റ് മൂന്നു ദിവസത്തേക്ക് മാത്രമേ ഉള്ളൂ. അപ്പോൾ രോഗികൾ രണ്ടു പാക്കറ്റ് വാങ്ങേണ്ടിവരുന്നു. ഇത് രാജ്യത്തെ രോഗികളെ സാമ്പത്തികമായി ദ്രോഹിക്കുകയില്ലാതെ മറ്റെന്താണ്?
ഡ്രഗ്സ് കൺട്രോൾ അഥോറിറ്റിയും മറ്റും ഇങ്ങനെയുള്ള അധാർമിക പ്രവൃത്തികൾ കാണാതെ പോകുന്നത് എന്താണ്? വായ്വട്ടം കൂട്ടി പേസ്റ്റ് ഉപഭോഗം കൂട്ടാൻ മാർക്കറ്റിംഗ് വിദഗ്ധർ നിർദേശിക്കുംപോലെ നിർദോഷമായി ഇതിനെ കാണാൻ സാധിക്കില്ല. കുട്ടികൾക്കുണ്ടാകുന്ന ഇൻഫെക്ഷൻ സർവസാധാരണമാണ്. ഈ സാഹചര്യം മുതലെടുത്ത് അനാവശ്യ ചെലവിലേക്ക് അവരെ തള്ളിയിട്ടു ദ്രോഹിക്കരുത്
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Tags :