x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​വു​കാ​ർ​ക്ക് കൂ​ലി വ​ർ​ധി​പ്പി​ച്ചു കൊ​ടു​ത്താ​ൽ മാ​ത്രം പോ​രാ...


Published: January 21, 2026 12:42 AM IST | Updated: January 21, 2026 12:42 AM IST


സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലു​ള്ള ത​ട​വു​കാ​ർ​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വേ​ത​നവ​ർ​ധ​ന കേ​ട്ട​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി! അ​വി​ദ​ഗ്ധ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​രു​ടെ വേ​ത​നം 63 രൂ​പ​യി​ൽ​നി​ന്ന് 530 ആ​യും അ​ർ​ധ​വി​ദ​ഗ്ധ ജോ​ലി​ക്കാ​രു​ടേ​ത് 127 രൂ​പ​യി​ൽ​നി​ന്ന് 560 ആ​യും വി​ദ​ഗ്ധ ജോ​ലി​ക്കാ​രു​ടേ​ത് 152 രൂ​പ​യി​ൽ​നി​ന്ന് 620 ആ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വി​ടി​ത്തെ ആ​ശാ വ​ർ​ക്ക​ർ​മാ​ർ 100 രൂ​പ കൂ​ട്ടി​ത്ത​രാ​ൻ ചോ​ദി​ച്ച​പ്പോ​ൾ പ​റ്റി​ല്ല​യെ​ന്നു പ​റ​ഞ്ഞ സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ൾ ത​ട​വു​കാ​ർ​ക്ക് ഇ​ങ്ങ​നെ വാ​രി​ക്കോ​രി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണി​ത്? ആ​ശാ​ വർ​ക്ക​ർ​മാ​ർ​ക്കി​ല്ലാ​ത്ത എ​ന്തു മ​ഹി​മ​യാ​ണ് ക്രി​മി​നലു​ക​ളാ​യ ത​ട​വു​കാ​ർ​ക്കു​ള്ള​ത്. അ​വ​ർ പാ​വ​ങ്ങ​ളാ​ണെ​ന്നാ​ണ് സി​പി​എം കേ​ന്ദ്ര ക​മ്മിറ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​യു​ന്ന​ത്.

അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ സ​ഖാ​വേ, ത​ട​വു​കാ​ർ​ക്ക് ഇ​ത്ര​യും കൂ​ലി വ​ർ​ധി​പ്പി​ച്ചു കൊ​ടു​ത്താ​ൽ മാ​ത്രം പോ​രാ, ആ ​പാ​വ​ങ്ങ​ൾ ജ​യി​ലി​ൽ​നി​ന്നു വി​ര​മി​ക്കു​മ്പോ​ൾ അ​വ​ർ​ക്ക് ആ​ജീ​വ​നാ​ന്തം ക​ഴി​യാ​ൻ പെ​ൻ​ഷ​നും കൂ​ടി കൊ​ടു​ക്ക​ണം. ആ ​‘പാ​വ​ങ്ങ​ൾ’ ജീ​വി​ച്ചോ​ട്ടെ.

- ക​ണ്ണോ​ളി സു​നി​ൽ, തേ​ല​പ്പി​ള്ളി

 

Tags :

Recent News

Up