x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ബാ​യ് ഡ്രീം​സ്!

സാ​ബു മ​ഞ്ഞ​ളി
Published: December 14, 2025 03:49 AM IST | Updated: December 14, 2025 03:49 AM IST

പ്ര​ഭാ​ത​വെ​യി​ലേ​റ്റ മ​ൺ​വീ​ടു​ക​ൾ സാ​ക്ഷി​യാ​യി വി​മാ​നം മ​രു​ഭൂ​മി​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി. അ​ബു​ദാ​ബി ഷെ​യ്ഖ് സ​യീ​ദ് വി​മാ​ന​ത്താ​വ​ളം. മ​ണ​ലാ​ര​ണ്യം അ​പ്പാ​ടെ ത​ണു​പ്പി​ച്ചെ​ടു​ത്ത കു​ളി​രും പ്രൗ​ഢി​യും പ​കി​ട്ടു​മു​ണ്ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്. ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ഏ​റെ ദൂ​രം ന​ട​ന്നാ​ണ് പു​റ​ത്തു ക​ട​ന്ന​ത്. ക​വാ​ട​ത്തി​ൽ പെ​ഷ​വാ​റി​ൽ നി​ന്നു​ള്ള മു​ദാ​സ​ർ അ​വാ​ൻ ഒ​രു ആ​ഡം​ബ​ര വാ​ഹ​ന​വു​മാ​യി കാ​ത്തു​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

പ്രാ​ത​ൽ ക​ഴി​ച്ച് ആ​ദ്യം എ​ത്തി​യ​ത് ഷെ​യ്ഖ് സെ​യ്ദ് ഗ്രാ​ൻ​ഡ് മോ​സ്കി​ലേ​ക്ക്. വെ​ണ്ണ​ക്ക​ല്ലു​ക​ളി​ൽ അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ന്ന മി​നാ​ര​ങ്ങ​ളും ക​മാ​ന​ങ്ങ​ളും ചു​മ​ർ​ചി​ത്ര​ങ്ങ​ളും, വി​സ്മ​യ​പ്പെ​ടു​ത്തു​ന്ന പ​ര​വ​താ​നി​ക​ളും ചി​ല്ല് തൂ​ക്കു​വി​ള​ക്കു​ക​ളും കാ​ണാ​ൻ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ജ​നം ഒ​ഴു​കി​യെ​ത്തു​ന്നു. അ​ബു​ദാ​ബി ന​ഗ​ര പ്ര​ദ​ക്ഷി​ണം കാ​ഴ്ച​ക​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി. ആ​ദ്യ പെ​ട്രോ​ൾ ഖ​ന​ന യ​ന്ത്ര​വും ബീ​ച്ചും പ​ച്ച​ത്തു​രു​ത്തു​ക​ളും രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര​വും സു​ന്ദ​ര​വും ഗം​ഭീ​ര​വു​മാ​ണ്. സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ലെ സൂ​ക്ഷ്മ​മാ​യ വെ​ള്ള മാ​ർ​ബി​ൾ കൊ​ത്തു​പ​ണി​ക​ൾ മ​രു​ഭൂ​മി​യി​ലെ മ​റ്റൊ​രു വി​സ്മ​യ​മാ​യി.

അ​ബു​ദാ​ബി​യി​ൽ നി​ന്നു ദു​ബാ​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​രു മ​രു​ഭൂ​മി അം​ബ​ര​ചും​ബി​ക​ൾ നി​റ​ഞ്ഞ വി​ക​സി​ത ന​ഗ​ര​മാ​യി പ​രി​ണ​മി​ക്കു​ന്ന​തി​ന്‍റെ സൗ​ന്ദ​ര്യം വി​ളി​ച്ചോ​തു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ജോ​ലി​ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളെ കാ​ണാം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ മ​രു​ഭൂ​മി​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ളെ ഒ​രു​നി​മി​ഷം ഓ​ർ​ത്തു.

പ്ര​ഭാ​തം ന​ന്മ​ക​ളാ​ൽ സ​മൃ​ദ്ധം

പു​ല​രി​ക്കു മു​ന്പേ ദു​ബാ​യ് ന​ഗ​രം പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​യി​ക്ക​ഴി​ഞ്ഞു. ജോ​ലി​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ങ്ങും. ക​ട​ക​ൾ എ​ല്ലാം തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്നു. സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ. അ​വ​രെ യാ​ത്ര​യ​യ​യ്ക്കാ​ൻ നി​ൽ​ക്കു​ന്ന അ​മ്മ​മാ​ർ. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ർ.

ചാ​യ​ക്ക​പ്പും എ​രി​യു​ന്ന സി​ഗ​ര​റ്റു​മാ​യി മൊ​ബൈ​ൽ നോ​ക്കു​ന്ന​വ​ർ. എ​ങ്ങു​നി​ന്നൊ​ക്കെ​യോ മു​റി​ഞ്ഞു​വീ​ഴു​ന്ന മ​ല​യാ​ളം വാ​മൊ​ഴി​ക​ൾ. ത​ണു​ത്ത ഒ​രി​ളം കാ​റ്റ​ടി​ക്കു​ന്നു. ചാ​യ​മ​ക്കാ​നി​ക്കു മു​ന്നി​ൽ ബാ​യി ബാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​വ​രി​ൽ ഇ​ന്ത്യ​നും പാ​ക്കി​സ്ഥാ​നി​യും സു​ഡാ​നി​യും യ​മ​നി​യും ഫി​ലി​പ്പി​നോ​യും ചീ​ന​നും ജോ​ർ​ദാ​നി​യു​മു​ണ്ട്.

സ​ഹി​ഷ്ണു​ത​യു​ടെ ന​ഗ​രം

സ​ഹി​ഷ്ണു​ത​യു​ടെ ന​ഗ​ര​മെ​ന്നാ​ണ് ദു​ബാ​യ് അ​റി​യ​പ്പെ​ടു​ന്ന​ത്. വം​ശ-​വ​ർ​ണ-​മ​ത-​രാ​ഷ്ട്ര-​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും സ​മ​ഭാ​വ​ന​യോ​ടെ ക്ഷ​ണി​ച്ചി​രു​ത്തി വി​രു​ന്നൂ​ട്ടു​ന്ന ന​ഗ​രം. മ​രു​ഭൂ​മി​യി​ലൂ​ടെ അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന 240 പൂ​ർ​വി​ക​ർ ദൈ​റ ക​ട​ലി​ടു​ക്കി​ന​ടു​ത്ത് താ​മ​സ​മാ​രം​ഭി​ച്ചി​ട​ത്തു​നി​ന്നാ​ണ് ഈ ​ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്രം തു​ട​ങ്ങു​ന്ന​ത്. 1950ക​ളി​ലെ പെ​ട്രോ​ളി​ന്‍റെ ക​ണ്ടു​പി​ടു​ത്തം രാ​ജ്യ​ത്തെ വി​ക​സ​ന​ക്കു​തി​പ്പി​ലെ​ത്തി​ച്ചു.

യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ് എ​ന്ന പേ​രി​ൽ അ​ബു​ദാ​ബി ത​ല​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ഏ​ഴ് സ്വ​ത​ന്ത്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ ന​ഗ​രം ദു​ബാ​യ് ആ​ണ്. പൗ​രാ​ണി​ക അ​റ​ബ് വാ​സ്തു​വി​ല​ധി​ഷ്ഠി​ത​മാ​ണ് ദു​ബാ​യി​ലെ ന​ഗ​രാ​സൂ​ത്ര​ണം. ആ​ധു​നി​ക​മാ​യ കെ​ട്ടി​ട​ങ്ങ​ളും അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ തീ​ർ​ക്കു​ന്ന നി​റ​ങ്ങ​ളു​ടെ വ​ർ​ണ​പ​ര​വ​താ​നി​ക​ളാ​യ പൂ​ന്തോ​പ്പു​ക​ളും ഒ​രു മ​രു​ന​ഗ​രം എ​ന്ന സ​ങ്ക​ൽ​പ്പ​ത്തെ മാ​റ്റി​മ​റി​ക്കു​ന്നു.

ഗ​രി​മ​യാ​ർ​ജി​ച്ച എ​ത്ര​യെ​ത്ര കെ​ട്ടി​ട​ങ്ങ​ൾ. പെ​ട്ടി​ക​ൾ അ​ടു​ക്കി​വ​ച്ച​പോ​ലെ, ആ​യ​ത്തു​ക​ൾ എ​ഴു​തി​യ കാ​ൽ​ച്ചി​ല​മ്പു പോ​ലെ, ആ​കാ​ശ​ത്തേ​ക്ക് പി​രി​യു​ന്ന വൃ​ത്താ​കാ​ര തൂ​ൺ​പോ​ലെ, വാ​യ് തു​റ​ന്ന ചി​പ്പി പോ​ലെ, പ​ള്ള വീ​ർ​ത്ത ഭ​ര​ണി​പോ​ലെ, ചെ​ത്തി​യ മു​ള​ങ്ക​മ്പു​പോ​ലെ, പൂ​ണ്ട മാ​മ്പ​ഴം പോ​ലെ, വി​ട​ർ​ന്നു​തു​ട​ങ്ങു​ന്ന പു​ഷ്പം​പോ​ലെ... രൂ​പ​ങ്ങ​ളു​ടെ എ​ത്ര​യെ​ത്ര വി​സ്മ​യ​ങ്ങ​ൾ. ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച ബു​ർ​ജ് ഖ​ലീ​ഫ, ഫ്യൂ​ച്ച​ർ മ്യൂ​സി​യം, അ​റ്റ്‌​ലാ​ന്‍റി​സ്, ബു​ർ​ജ് അ​ൽ അ​റ​ബ്, ദു​ബാ​യ് ഫ്രെ​യിം തു​ട​ങ്ങി​യ നി​ർ​മി​തി​ക​ൾ അ​തി​ശ​യം​തീ​ർ​ക്കും. ത​ല​ങ്ങും വി​ല​ങ്ങും ന​ഗ​ര​ത്തെ ചു​റ്റി​പ്പി​ണ​യു​ന്ന ആ​കാ​ശ​പാ​ത​ക​ളി​ലൂ​ടെ മെ​ട്രോ​യും ട്രാ​മും വാ​ഹ​ന​ങ്ങ​ളും ചീ​റി​പ്പാ​യു​ന്നു.

നി​ര​നി​ര​യാ​യ ഈ​ന്ത​പ്പ​ന​ക​ൾ മ​ന​സി​ൽ വ​ന്യ​മാ​യ മ​ണ​ലാ​ര​ണ്യ ചി​ന്ത​ക​ൾ ഉ​ണ​ർ​ത്തു​ന്നു. വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള തെ​രു​വു​ക​ൾ. ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളു​ടെ പി​ൻ​ബ​ല​മു​ള്ള ചി​ട്ട​യാ​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ. എ​ങ്കി​ലും വാ​ഹ​ന​ബാ​ഹു​ല്യം പ​ല​പ്പോ​ഴും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എ​ല്ലാ​ത്ത​രം ആ​ധു​നി​ക വേ​ഷ​ധാ​രി​ക​ളെ​യും നി​ങ്ങ​ളി​വി​ടെ ക​ണ്ടു​മു​ട്ടും.

ദു​ബാ​യ് പൈ​തൃ​ക ഗ്രാ​മം

‌ദു​ബാ​യ് പൈ​തൃ​ക ഗ്രാ​മ​ത്തി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ​യാ​ത്ര. ഒ​രു ക​ട​ലി​ടു​ക്കി​ന്‍റെ അ​പ്പു​റ​വും ഇ​പ്പു​റ​വും പ​ഴ​യ-​പു​തി​യ ന​ഗ​ര​ങ്ങ​ൾ. ഒ​രു മേ​ഖ​ല​യാ​കെ ക​ളി​മ​ണ്ണി​ൽ സൃ​ഷ്ടി​ച്ചെ​ടു​ത്ത ഗ്രാ​മീ​ണ വീ​ടു​ക​ൾ. പ​ഴ​യ​കാ​ല​ത്തെ അ​തേ​പ​ടി പു​ന​ർ​നി​ർ​മി​ച്ച ഒ​ട്ട​ന​വ​ധി കെ​ട്ടി​ട​ങ്ങ​ൾ. ത​ടി​യി​ൽ തീ​ർ​ത്ത ഒ​രു വ​ലി​യ യാ​നം പൗ​രാ​ണി​ക​ത​പേ​റി മു​ന്നി​ലു​ള്ള ജ​ല​പാ​ത​യി​ലൂ​ടെ പ​തി​യെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്നു.

ക​ട​ലി​ന​ടി​യി​ലൂ​ടെ​യു​ള്ള തു​ര​ങ്ക​ത്തി​ലൂ​ടെ​യാ​ണ് ഈ​ന്ത​പ്പ​ന​യു​ടെ രൂ​പ​ത്തി​ലു​ള്ള പാം ​ജു​മൈ​റ​യി​ലെ​ത്തി​യ​ത്. പാം ​ജു​മൈ​റ​യി​ലാ​ണ് അ​റ്റ്‌​ലാ​ന്‍റി​സ് ഹോ​ട്ട​ൽ. ഇ​വി​ടെ ലോ​സ്റ്റ് വേ​ൾ​ഡ് അ​ക്വേ​റി​യ​ത്തി​ലും ഈ​സ്റ്റ് വെ​സ്റ്റ് ട​വ​റി​ലും എ​ൻ​ഫ്യു​ക്കൊ​വി​ലും സീ ​ഫ​യ​റി​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ കാ​ഴ്ച​ക​ൾ നി​ങ്ങ​ൾ​ക്കു​മു​ന്നി​ലെ​ത്തു​ന്നു. മു​ൻ​വ​ശ​ത്തു​ള്ള വി​ശാ​ല​മാ​യ ക​ട​ൽ​പ്പ​ര​പ്പി​ൽ വാ​ട്ട​ർ സ്കൂ​ട്ട​റു​ക​ളി​ലും സ്പീ​ഡ് ബോ​ട്ടു​ക​ളി​ലും അ​ര​ങ്ങേ​റു​ന്ന പ​ല​ത​രം ജ​ല​കേ​ളി​ക​ൾ.

ഡെ​സ​ർ​ട്ട് സ​ഫാ​രി

ഉ​ച്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ഡെ​സ​ർ​ട്ട് സ​ഫാ​രി. ന​ഗ​ര പ്രാ​ന്ത​ങ്ങ​ൾ പി​ന്നി​ട്ട​തും വി​ജ​ന​മാ​യ മ​രു​ഭൂ​മി​ക​ൾ മാ​ത്ര​മാ​യി. മ​രു​പ്പ​റ​മ്പു​ക​ൾ​ക്കു​മ​ധ്യേ ഫു​ജൈ​റ​യി​ലേ​ക്കു​നീ​ളു​ന്ന വി​ശാ​ല ഹൈ​വേ മു​ന്നി​ൽ നീ​ണ്ടു കി​ട​ന്നു. ഇ​ട​യ്ക്കി​ടെ ചു​ണ്ണാ​ന്പു മ​ല​ക​ളും ചെ​മ്മ​ണ​ൽ കു​ന്നു​ക​ളും ഈ​ന്ത​പ്പ​ന​ത്തോ​ട്ട​ങ്ങ​ളും കാ​ഴ്ച​ക​ളെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

പ്ര​ധാ​ന​പാ​ത​വി​ട്ട് മ​ണ​ൽ​മ​ല​ക​ളി​ലൂ​ടെ​യാ​യി യാ​ത്ര. ഇ​പ്പോ​ൾ ചു​റ്റി​ലും ചെ​മ്പി​ന്‍റെ നി​റ​മു​ള്ള അ​ന​ന്ത​മാ​യ മ​ണ​ൽ​ക്കു​ന്നു​ക​ൾ മാ​ത്രം. വ​ള​വു​ക​ളും തി​രി​വു​ക​ളും ചെ​ങ്കു​ത്താ​യ ക​യ​റ്റി​റ​ക്ക​ങ്ങ​ളും ചെ​രി​ഞ്ഞും പി​രി​ഞ്ഞും പി​ന്നി​ടു​ന്ന സാ​ഹ​സി​ക​യാ​ത്ര. വ​ലി​യൊ​രു മ​ണ​ൽ​മ​ല​യു​ടെ മു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ന്നു. എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങി. ന​ല്ല ത​ണു​ത്ത കാ​റ്റ് വീ​ശു​ന്നു. ചു​റ്റി​ലും വി​ശാ​ല​മാ​യ മ​ണ​ൽ​പ്പ​ര​പ്പു​ക​ൾ മാ​ത്രം. ദൂ​രെ ചെ​മ്പ​ട്ടു​ടു​ത്ത സൂ​ര്യ​ൻ മ​ണ​ലാ​ര​ണ്യ​ത്തി​ലേ​ക്ക് താ​ഴു​വാ​ൻ തു​ട​ങ്ങു​ന്നു. മ​രു​ഭൂ​മി​യി​ലെ അ​സ്ത​മ​യം.

ആ​റു കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നെ​യും മ​രു​ഭൂ​മി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് അ​ത്താ​ഴം ഒ​രു​ക്കി​യി​രു​ന്ന വി​ജ​ന​മാ​യ ഡെ​സ​ർ​ട്ട് ക്യാ​മ്പി​ൽ എ​ത്തി​യ​ത്. മ​രു​ഭൂ​മി​യി​ലെ രാ​ത്രി​വ​ന്യ​ത അ​ടു​ത്ത​റി​ഞ്ഞ യാ​ത്ര. ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച ഒ​രു നി​ശാ​താ​വ​ളം. എ​ത്ര ക​ണ്ടാ​ലും എ​ത്ര അ​റി​ഞ്ഞാ​ലും പു​തി​യ പു​തി​യ ച​മ​യ​ങ്ങ​ൾ എ​ടു​ത്ത​ണി​ഞ്ഞു പു​ഞ്ചി​രി​ക്കു​ക​യാ​ണ് ദു​ബാ​യ്.

ദു​ബാ​യ് ഫ്രെ​യിം

ദു​ബാ​യ് ന​ഗ​ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒ​രു വി​സ്മ​യ​നി​ർ​മി​തി​യി​ലേ​ക്കാ​യി അ​ടു​ത്ത പ്ര​ഭാ​ത​ത്തി​ൽ യാ​ത്ര. ദു​ബാ​യ് ഫ്രെ​യിം. ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ പ​ല​വ​ട്ടം ക​ണ്ട​താ​ണ്, ഫോ​ട്ടോ ഫ്രെ​യിം പോ​ലെ നി​ൽ​ക്കു​ന്ന ഒ​രു സ്വ​ർ​ണ​ച​തു​രം. 150 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 90 മീ​റ്റ​ർ നീ​ള​ത്തി​ൽ സ്വ​ർ​ണം പൊ​തി​ഞ്ഞൊ​രു ഇ​രു​മ്പു​കൂ​ട്. അ​ടി​ത്ത​ട്ടി​ൽ പു​രാ​ത​ന ദു​ബാ​യ് മു​ത​ൽ ആ​ധു​നി​ക ദു​ബാ​യ് വ​രെ​യു​ള്ള വി​കാ​സം പ​ല​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്നു.

ലി​ഫ്റ്റ് ഉ​യ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ ആ​കാ​ശ​ചി​ത്ര​ങ്ങ​ൾ പ​ക്ഷി​ക്ക​ണ്ണി​ൽ​നി​ന്നെ​ന്ന പോ​ലെ ല​ഭി​ച്ചു​തു​ട​ങ്ങും. വ​ശ​ങ്ങ​ളി​ലു​ള്ള കാ​ഴ്ച​ക​ളി​ൽ ഒ​ന്ന് പ​ഴ​യ ദു​ബാ​യ് ആ​ണെ​ങ്കി​ൽ മ​റു​വ​ശം ആ​ധു​നി​ക ദു​ബാ​യ്. അ​ടി​വ​ശ​ത്തെ ചി​ല്ലു​നി​ല​ത്തി​ലൂ​ടെ ദൃ​ശ്യ​മാ​കു​ന്ന​ത് 150 മീ​റ്റ​ർ താ​ഴ്ച​യി​ലെ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ.

ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ

മ​രു​ഭൂ​മി​യി​ലെ ജ​ല​ദൗ​ർ​ല​ഭ്യം എ​ന്ന സ​മ​സ്യ​യെ മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ എ​ന്ന പൂ​ന്തോ​ട്ടം. വ​ർ​ണ​പ്പൂ​ക്ക​ളു​ടെ മാ​യാ​ലോ​കം. ഒ​രു പ്ര​ദേ​ശ​മാ​കെ എ​ങ്ങ​നെ​യൊ​ക്കെ പൂ​ക്ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ക​ർ​ഷ​ക​മാ​ക്കാ​മോ അ​തി​ന്‍റെ​യെ​ല്ലാം അ​പ്പു​റ​മാ​ണ് ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ. പു​ഞ്ചി​രി​ക്കു​ന്ന പൂ​ക്ക​ൾ​കൊ​ണ്ട് അ​ണി​യി​ച്ചൊ​രു​ക്കി​യ വി​മാ​ന​വും കു​തി​ര​ക​ളും കൊ​ട്ടാ​ര​ങ്ങ​ളും ന​ർ​ത്ത​കി​മാ​രും പ​ക്ഷി​ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രെ സ്വ​പ്ന​ലോ​ക​ത്തെ​ത്തി​ക്കു​ന്നു.

ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്

ലോ​ക​മൊ​രു ഗ്രാ​മം എ​ന്ന സ​ങ്ക​ല്പ​ത്തി​ൽ​നി​ന്നാ​ണ് ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഉ​ത്ഭ​വം. പൂ​ക്ക​ളു​ടെ ലോ​ക​ത്തു​നി​ന്ന് നേ​രേ​യെ​ത്തി​യ​ത് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്കാ​യി​രു​ന്നു. മു​പ്പ​തോ​ളം രാ​ഷ്ട്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യ ത​ന​തു പൈ​തൃ​കം പ​റ​യു​ന്ന പ​വ​ലി​യ​നു​ക​ളാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​സ്റ്റാ​ളു​ക​ൾ ഇ​വി​ടെ​യു​ണ്ട്.

വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​നു​ഷ്യ​രെ​യും അ​വ​രു​ടെ ജീ​വി​ത​രീ​തി​ക​ളെ​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ​യും മ​രു​ഭൂ​മി​യി​ലൊ​രി​ട​ത്തു​വ​ച്ച് പ​രി​ച​യ​പ്പെ​ടു​വാ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കു ല​ഭി​ക്കു​ന്ന​ത്. മാ​ന​വി​ക​ത​യു​ടെ മാ​ന്ത്രി​ക ഭാ​വ​ങ്ങ​ൾ ഇ​വി​ടെ തു​ടി​കൊ​ട്ടു​ന്നു. സ​ന്തോ​ഷ​ത്തോ​ടെ, അ​തി​ലേ​റെ ഒ​രു​മ​യോ​ടെ പ​ല​വി​ധ രാ​ജ്യ​ക്കാ​ർ ആ​ർ​ത്തു​ല്ല​സി​ക്കു​ന്ന പാ​രി​ടം. കു​വൈ​റ്റ് പ​വ​ലി​യ​നി​ൽ​നി​ന്നാ​ണ് തു​ട​ക്കം.

തു​ട​ർ​ന്ന് മൊ​റോ​ക്കോ, ഈ​ജി​പ്ത്, ഇ​റാ​ൻ, യ​മ​ൻ, ഇ​ന്ത്യ, റ​ഷ്യ, ജോ​ർ​ദാ​ൻ, തു​ർ​ക്കി, പ​ല​സ്തീ​ൻ, പാ​ക്കി​സ്ഥാ​ൻ പ​വ​ലി​യ​നു​ക​ൾ. പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും അ​ർ​മാ​ദ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ഭ​ക്ഷ്യ സ്റ്റാ​ളു​ക​ളും പ​ല​വി​ധ വേ​ഷ​ഭൂ​ഷാ​ദി​ക​ൾ അ​ണി​ഞ്ഞ വി​വി​ധ ദേ​ശ​ക്കാ​രും ഗ്ലോ​ബ​ൽ വി​ല്ലേ​ജി​നെ ഒ​രു സം​ഭ​വ​മാ​ക്കി മാ​റ്റു​ന്നു.

ഫ്യൂ​ച്ച​ർ മ്യൂ​സി​യം

2071 ഫെ​ബ്രു​വ​രി ര​ണ്ട് എ​ന്ന ദി​വ​സ​ത്തെ മ​ന​സി​ൽ​ക്ക​ണ്ടു വേ​ണം ദു​ബാ​യി​യി​ലെ ഫ്യൂ​ച്ച​ർ മ്യൂ​സി​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ. അ​ക​വും പു​റ​വും ആ​യ​ത്തു​ക​ൾ ആ​ലേ​ഖ​നം​ചെ​യ്ത വെ​ള്ളി​ക്കാ​ൽ​ച്ചി​ല​മ്പി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് മ്യൂ​സി​യം. 2071ൽ ​ദു​ബാ​യി​ലും ലോ​ക​ത്തും സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന ശാ​സ്ത്ര മു​ന്നേ​റ്റ​ങ്ങ​ളും ഇ​ന്ന​ത്തെ മ​നു​ഷ്യ​കു​ലം അ​തി​നാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണി​വി​ടെ.

ശൂ​ന്യാ​കാ​ശ​ത്തേ​ക്കു​യ​രു​ന്ന ഒ​രു ഉ​പ​ഗ്ര​ഹ​പേ​ട​ക​ത്തി​ൽ ക​യ​റി​യാ​ണ് നാ​ലു നി​ല​ക​ളി​ലാ​യു​ള്ള ഫ്യൂ​ച്ച​ർ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്ന​ത്. ഏ​തു ഭാ​ഷ​യി​ലും ഏ​തു സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ത​രു​ന്ന യ​ന്ത്ര​മ​നു​ഷ്യ​നും കാ​ണി​ക​ളെ ക​ണ്ട​റി​ഞ്ഞു നൃ​ത്തം​ചെ​യ്യ​ന്ന റോ​ബോ​ട്ടി​ക് ശു​ന​ക​നും കൗ​തു​ക​മു​ണ​ർ​ത്തും.

ബു​ർ​ജ് ഖ​ലീ​ഫ

ഡൗ​ൺ​ടൗ​ൺ ദു​ബാ​യി​ലാ​ണ് ലോ​ക​ത്തേ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ടം എ​ന്ന ഖ്യാ​തി നേ​ടി​യ ബു​ർ​ജ് ഖ​ലീ​ഫ. ദു​ബാ​യ് മാ​ളി​ലൂ​ടെ പ്ര​വേ​ശി​ച്ച് ഏ​റെ​നേ​രം വ​രി​യി​ൽ​നി​ന്നാ​ണ് ബു​ർ​ജ് ഖ​ലീ​ഫ​യി​ലേ​ക്ക് ഉ​യ​രു​വാ​ൻ ക​ഴി​ഞ്ഞ​ത്. കൃ​ത്യം ഒ​രു മി​നി​റ്റു​കൊ​ണ്ട് 124-ാം നി​ല​യി​ലെ​ത്തി​ച്ച ലി​ഫ്റ്റ് ന​ഗ​ര​ത്തി​ന്‍റെ അ​ന​ന്ത​വി​ഹാ​യ​സി​ലേ​ക്ക് കാ​ഴ്ച​ക​ളെ തു​റ​ന്നു​വി​ട്ടു. ആ​കാ​ശ​ത്തോ​ട് ഒ​ട്ടി​നി​ന്ന് 360 ഡി​ഗ്രി​യി​ൽ ദു​ബാ​യ് ന​ഗ​രം ഒ​രു വാ​ങ്മ​യ​ചി​ത്രം​പോ​ലെ ആ​സ്വ​ദി​ക്കാം.

ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ അ​ടി​ത്ത​ട്ടി​ലു​ള്ള ത​ടാ​ക​വും ദു​ബാ​യ് ഫൗ​ണ്ട​നും ദു​ബാ​യ് മാ​ളും ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​നു​ഷ്യ​രാ​ശി​യു​ടെ സം​ഗ​മ​വേ​ദി​ക​ളാ​ണ്. കാ​ഴ്ച​ക​ൾ‌​കൊ​ണ്ട് ന​മ്മെ പൊ​റു​തി​മു​ട്ടി​ക്കും ദു​ബാ​യ്! ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ണേ​ണ്ട സ്ഥ​ലം. ന​വം​ബ​ർ മു​ത​ൽ ജ​നു​വ​രി വ​രെ​യാ​ണ് ദു​ബാ​യ് സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യം.

Tags : Dubai Dreams travel story

Recent News

Up