Kerala
ആലപ്പുഴ: ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ കേസിൽ യുവതിയെ പിടികൂടാനാകാതെ പോലീസ്. മാരാരിക്കുളം വടക്ക് താമസിക്കുന്ന ആതിര ആണ് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ തുടരുന്നത്.
ഭർതൃവീട്ടിൽ നിന്ന് 35 പവന് സ്വര്‍ണവും 30,000 രൂപയും തട്ടിയെടുത്തെന്നാണ് ആതിരയ്ക്കെതിരായ കേസ്. ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2024 നവംബറിലാണ് ആതിരയുടെ ഭർതൃ മാതാവ് ചിട്ടി പിടിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന് സ്വര്‍ണവും, ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി അറിയുന്നത്.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മോഷ്ടിച്ചത് താനാണെന്ന് ആതിര കുറ്റസമ്മതം നടത്തി.
മോഷ്ടിച്ചതിന് പകരം സ്വർണം വാങ്ങി നൽകാമെന്ന് ആതിര ഭർത്താവിനെയും കുടുംബത്തെയും അറിയിച്ചു. ഇതുപ്രകാരം 2024 ഓഗസ്റ്റില്‍ കൊച്ചിയിലെ ജ്വലറിയില്‍ ഭര്‍ത്താവും സഹോദരിയും അമ്മയുമെത്തി. ആതിരയും അച്ഛനും സഹോദരിക്കുമൊപ്പമെത്തി കണക്കനുസരിച്ച് സ്വര്‍ണം വാങ്ങി.
എന്നാൽ ഓഫീസില്‍ വച്ച് സ്വര്‍ണം കൈമാറി കേസ് തീര്പ്പാക്കാനെന്ന് പറഞ്ഞ് അവിടുന്നിറങ്ങിയ ആതിര വീണ്ടും മുങ്ങി. കേസ് ഒടുവില്‍ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ആതിരയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിക്കുകയും ചെയ്തു. എന്നാൽ പ്രതി നിലവിൽ ഒളിവിൽ തുടരുകയാണ്.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി.
ശനിയാഴ്ചയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് ജുൻസി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പരാതിക്കാരുടെ മൊഴികൾ ഫെബ്രുവരി 13ന് കോടതിയിൽ വീഡിയോ വഴി രേഖപ്പെടുത്തി. പോലീസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു.
ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായും തെളിവുകൾ അടങ്ങിയ സിഡി കോടതിയിൽ സമർപ്പിച്ചതായും പരാതിക്കാരന് പറയുന്നു. അതേസമയം ആരോപണം നിഷേധിച്ച് അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയിട്ടുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച അവിമുക്തേശ്വരാനന്ദ സരസ്വതി, കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു. കോടതി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് രജിസ്റ്റർ ചെയ്ത ശേഷം അവർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം പനങ്ങാട് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പനങ്ങാട് ഉദയത്തുംവാതിൽ മരോട്ടിക്കൽ വീട്ടിൽ സജിത് വേണു(36) ആണ് പിടിയിലായത്. പനങ്ങാട് എംഎൽഎ റോഡിലുള്ള പ്രതിയുടെ വീട്ടിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്.
പ്രതിയിൽ നിന്ന് 176ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇതുകൂടാതെ രാസലഹരി വിതരണത്തിലൂടെ ലഭിച്ച 1.02 ലക്ഷം രൂപയും പിടിച്ചെടുത്തു. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് സജിത് വേണു പിടിയിലായത്.
യുവാക്കൾക്ക് രാസലഹരി വിതരണം ചെയ്യുന്ന മുഖ്യകണ്ണിയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ടാക്സി ഡ്രൈവറായ സജിത് ഇതിന്റെ മറവിലാണ് രാസലഹരി വിതരണം ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Kerala
മാനന്തവാടി: വയനാട് മാനന്തവാടിയിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാർഥികളെ മർദിക്കുകയും നിര്‍ബന്ധിച്ച് ലഹരി പദാർഥങ്ങള്‍ ഉപയോഗിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.
മാനന്തവാടി വിമലാനഗര്‍ പാലാക്കുളി പോത്തനാട്ടില്‍ വീട്ടില്‍ ഡിങ്കൻ എന്ന എ.വി. അജിത്(22) ആണ് പിടിയിലായത്. പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂര്‍ ബോയപാളയത്ത് നിന്നാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ നേരത്തെയും ലഹരി കേസുകളിൽ പ്രതിയായിരുന്നതായി പോലീസ് വ്യക്തമാക്കി. കേസിൽ നേരത്തെ മാനന്തവാടി കൊണിയന്‍മുക്ക് ചിറക്കല്‍ വീട്ടില്‍ അജിത് കുമാര്‍(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടില്‍ വിഷ്ണു (22) എന്നിവർ പിടിയിലായിരുന്നു.
Kerala
ഇടുക്കി: പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിനിടെ ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് വാക്കേറ്റം. പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം. വാക്കേറ്റം രൂക്ഷമായതോടെ ഭാരവാഹികൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങളെ സംബന്ധിച്ചും, തിരുവനന്തപുത്തെ എസ്എഫ്ഐ ആക്രമണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് തർക്കം ഉടലെടുത്തത്. തുടർന്ന് ഇത് പരസ്യമായ വാക്കേറ്റത്തിന് വഴിവച്ചു.
ഇതിനിടെ ചര്‍ച്ചയിലെ പാനൽ ഇടപെട്ട് സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഒരു വിഭാഗം പോലീസുകർ പ്രസംഗം നിര്‍ത്തുന്നതിനെ എതിർത്തു. ഇതിനുശേഷമാണ് വലിയ രീതിയിലുള്ള വാക്കേറ്റമുണ്ടായത്.
തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനായ മിഥുൻ റോയ്യെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമുണ്ടായത്.
Kerala
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി കോടതിയിൽ നിന്ന് മുങ്ങി. ആസാം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്.
കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ചൊവ്വാഴ്ചയാണ് സംഭവം. കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ കോടതി വിധി പറയാനിരിക്കെ പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
വകുപ്പുകൾ പ്രകാരം 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവിലാണ് പ്രതി സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്.
പെൺകുട്ടി തന്റെ ഭാര്യയാണെന്നാണ് പ്രതി മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.
ഇതേ തുടർന്ന് ശാസ്താംകോട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
National
ചണ്ഡീഗഡ്: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റായ യുവാവ് പിടിയിൽ. ഹരിയാന ബഹദൂർഗഢിലാണ് സംഭവം നടന്നത്. ഹിസാർ, സെക്ടർ 14 സ്വദേശി അൻഷുൽ ധവാൻ ആണ് പിടിയിലായത്.
ബാങ്ക് ജീവനക്കാരിയായ മഹാക് (27) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 15ന് ആയിരുന്നു കൊലപാതകം നടന്നത്. പ്രതി ഭാര്യയുമൊത്ത് ഹിസാർ സന്ദർശിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദമ്പതികൾ അവിടെ നിന്ന് മടങ്ങിയത്.
തുടർന്നായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. ഏതാനും പേർ തങ്ങളെ ആക്രമിച്ചെന്നും ഭാര്യയെ അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും അൻഷുൽ ധവാൻ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ആദ്യം കവർച്ചാ കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിൽ അൻഷുൽ ധവാനാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ആദ്യം മഹാകിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. പാപ്പനംകോട് 300 കിലോഗ്രാമിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ. കരകുളം സ്വദേശി അഫ്സൽ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്നോവ കാറിലെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. തലസ്ഥാനത്ത് അടുത്തിടെ നടന്നിട്ടുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറയുന്നു.
പിടിയിലായ പ്രതി അഫ്സൽ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നു എന്നാണ് വിവരം. ഇന്നോവ കാറും അതിലുണ്ടായിരുന്ന 300 കിലോഗ്രാം കഞ്ചാവും മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴായിരുന്നു പ്രതി പിടിയിലായത്.
Kerala
കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ആലപ്പുഴ മാന്നാർ സ്വദേശി സാബു ആണ് പിടിയിലായത്. പാലാരിവട്ടം പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ചെറുതോണി-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിലാണ് അതിക്രമം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.
പഠനാവശ്യത്തിനായി എറണാകുളത്തെത്തിയ യുവതിയാണ് അതിക്രമത്തിന് ഇരയായത്. അതിക്രമം നടന്നയുടനെ യുവതി കണ്ടക്ടറെ വിവരം ധരിപ്പിച്ചു. കെഎസ്ആർടിസി ജീവനക്കാർ വിവരം അറിയിച്ചത് അനുസരിച്ച് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം എളമക്കരയിൽ ആറ് വയസുകാരിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പോലീസ്. ജനുവരി 16ന് ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചി എളമക്കര പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കുട്ടിയുടെ പിതാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. മകള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയെന്ന നിഗമനത്തിലായിരുന്നു പോലീസ്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ മരണ കാരണം വിഷം ഉള്ളിലെത്തിയതാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്‍ക്വസ്റ്റിനിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ട പോലീസ് ഇത് ഫോറന്‍സിക് സര്‍ജനെ അറിയിച്ചിരുന്നു.
Kerala
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ പിടിയിലാകാനുള്ള പ്രതിക്കായി ഊർജിത അന്വേഷണം. കേസിലെ നാലാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്.
ഇയാൾ പീഡനത്തിനിരയായ 14കാരിയുടെ പിതാവിന്റെ ബന്ധുവാണ്. പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. പിതാവിനൊപ്പം മദ്യപിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. അതേസമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് കൂടുതൽ ചോദ്യം ചെയ്യും. 2022 മുതലാണ് കുട്ടി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം ഏറ്റുവാങ്ങിയത്.
സുഹൃത്തിനോട് പെൺകുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് അതിജീവിതയായ പെൺകുട്ടി.
Kerala
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയ്ക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വച്ചത് മറ്റ് രണ്ട് ഉദ്യോഗസ്ഥരെയെന്ന നിഗമനത്തിലാണ് പോലീസ്.
നേരത്തെ മറ്റൊരു കേസിൽ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ നിലവിൽ ടൗൺ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇവരെ ലക്ഷ്യം വച്ച് കത്തി കൈയിൽ കരുതിയിരുന്നതായി പ്രതി പലരോടും പറഞ്ഞതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ശനിയാഴ്ച വൈകുന്നേരം പോലീസ് സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തിനെ തുടർന്നാണ് പ്രതി എസ്ഐയ്ക്കെതിരെ ആക്രമണം നടത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷാഫി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. സംഭവത്തിൽ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതോടകം വൈറലായിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി രേഖപ്പെടുത്തിയ ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂ എന്നാണ് പോലീസിന്റെ നിലപാട്.
വഞ്ചിയൂർ പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. അതേസമയം എസ്എഫ്ഐക്കാരുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത നടപടിയിൽ സേനയ്ക്കുള്ളിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പോലീസ് ട്രെയിനിംഗ് കോളജിൽ നടക്കുന്നതിനിടെയാണ് സംഭവം.
ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം, കമ്മീഷണറുടെ നിർദേശത്തിലാണ് എസ്എഫ്ഐക്കാരുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
International
വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ വിദേശ വനിതകളെ യുഎസിൽ നിർത്താൻ ഉപയോഗിച്ചിരുന്ന തന്ത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ നീതിന്യായ വകുപ്പ്. സ്റ്റുഡൻഡ് വിസ, ഇംഗ്ലീഷ് ഭാഷാ കോഴ്സുകൾ, വ്യാജ വിവാഹങ്ങൾ തുടങ്ങിയ മാർഗങ്ങൾ ഇതിനായി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.
ഇതുസംബന്ധിച്ച തെളിവുകളും രേഖകളും അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലിൽ ഇതുസംബന്ധിച്ച നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മെസേജുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവയിലും ഇതുസംബന്ധിച്ച തെളിവുകളുണ്ട്. ഇതിലെ പ്രധാന കേസാണ് എപ്സ്റ്റീന്റെ പെൺസുഹൃത്ത് കരീന ഷുലിയാക്കിന്റേത്. ഇവരായിരുന്നു എപ്സ്റ്റീന്റെ അവസാന കാമുകിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വിസ പ്രശ്നങ്ങൾ നേരിട്ട 2012-13 കാലഘട്ടത്തിൽ ഷുലിയാക്കിനായി എപ്സ്റ്റീൻ തന്റെ സ്വാധീനവലയം ഉപയോഗിച്ച് ഇമിഗ്രേഷൻ സഹായം തേടിയിരുന്നു. വൈറ്റ് ഹൗസ് മുൻ നിയമോപദേശകൻ ഗ്രെഗ് ക്രെയ്ഗ്, യുഎസ് ഇമിഗ്രേഷൻ മേധാവിയായിരുന്ന അലെക്സാണ്ട്രോ മയോർക്കസ് എന്നിവരുടെ പേരുകൾ ഇ-മെയിൽ സന്ദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.
സ്റ്റുഡന്‍ഡ് വിസ കാലാവധി അവസാനിച്ചതോടെ ഷുലിയാക്ക് യുഎസ് പൗരനെ വിവാഹം ചെയ്ത് ഗ്രീൻ കാർഡും പിന്നീട് പൗരത്വവും നേടിയിരുന്നു. പിന്നാലെ അവർ വിവാഹമോചനം നേടി.
National
ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഡൽഹി സുൽത്താൻപുരിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെ പി-ബ്ലോക്കിലെ ഒരു വീട്ടിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് കിടക്കയിൽ ചലനമറ്റ നിലയിൽ കിടന്നിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. സമീപത്തായി യുവതിയുടെ ഭർത്താവ് അനിലിനെ മദ്യപിച്ച നിലയിലും പോലീസ് കണ്ടെത്തി.
യുവതിയ ഉടൻതന്നെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന 10 ഉം 13ഉം വയസുള്ള മക്കൾ നൽകിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്.
അനിൽ ഭാര്യയുടെ കഴുത്തിൽ സ്കാർഫ് കെട്ടി മുറുക്കി കൊലപ്പെടുത്തിയെന്നാണ് കുട്ടികൾ നൽകിയ മൊഴി. തുടർന്ന് ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
National
ബംഗുളൂരു: കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജ് അറസ്റ്റിൽ. വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് ബൈരതി ബസവരാജ് അറസ്റ്റിലായത്.
കൊലപാതക കേസിൽ ബസവരാജ് സമർപ്പിച്ച ജാമ്യ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ആയിരുന്നു എംഎൽഎയുടെ അറസ്റ്റ്. നേരത്തെ കർണാടക ഹൈക്കോടതി ബസവരാജിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എംഎൽഎ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. 2025 ജൂലൈ 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഭാരതി നഗറിൽ ശിവപ്രകാശ്(40) എന്ന ബിക്കു ശിവുവിനെ കാറിലെത്തിയ സംഘം അമ്മയുടെ മുന്നിൽവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കിത്തഗനൂർ പ്രദേശത്തെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ അഞ്ചാം പ്രതിയാണ് ബൈരതി ബസവരാജ്.
Kerala
കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് രാവിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്.
ഫെബ്രുവരി രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 18കാരിയായ ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും ഉമ്മർ ഫറൂഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകങ്ങളിൽ കലാശിച്ചത്. ഷേക്കുഞ്ഞിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ഷേക്കുഞ്ഞിയെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
വയനാട്: മാനന്തവാടിയില്‍ നിന്ന് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ടെന്ന് പോലീസ്. ശനിയാഴ്ച ആയിരുന്നു വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് രണ്ട് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കുഞ്ഞിനെ ഏഴ് കിലോമീറ്റർ അപ്പുറത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിന്റെ ലക്ഷ്യം പുറത്തുവന്നത്. കുട്ടിയുടെ ദേഹത്തുള്ള ആഭരണം എടുക്കാൻ ശ്രമിക്കുന്പോള്‍ കരഞ്ഞതിനെ തുടർന്ന് ഏഴ് കിലോമീറ്റർ അകലെ വച്ച് കുട്ടിയെ പ്രതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
ജിഹാസ് നേരത്തെ ലഹരി കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ജിഹാസ് കുട്ടിയെയും കൊണ്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ ദുരൂഹത ഉടലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനക്കൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക.
സ്വകാര്യ ബസിൽ ഷിംജിത പകർത്തിയ ദീപക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മൊബൈല്‍ ഫോണിന്റേയും ലാപ്ടോപ്പിന്റേയും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കുന്നത് വരെ പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ, കേസിൽ ഷിംജിത 21 ദിവസമായി ജയിലിൽ കഴിയുകയാണെന്നും ഫോറന്‍സിക് ഫലം വരുന്നതു വരെ റിമാൻഡിൽ തുടരേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത ജാമ്യം തേടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
അപകീര്‍ത്തികരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയ്ക്കെതിരെ പോലീസ് കേസെടുത്തത്.
Kerala
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്.
ഇയാളെ റാന്നിയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ ഒന്നാം പ്രതി മരണ സുബിൻ ഉൾപ്പെടെ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് സുബിനെ കൂടാതെ പിടിയിലായ മറ്റ് രണ്ട് പേർ.
കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ബംഗുളൂരുവിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കിരൺ, സജിൻ എന്നീ പ്രതികളാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസമാണ് ഒളിവിലായിരുന്ന വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് കാപ്പാ കേസ് പ്രതി മരണ സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിനിരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. സഹപ്രവർത്തകയെയും ഇവരുടെ ആൺസുഹൃത്തിനെയും കേസിൽ പ്രതി ചേർത്തേയ്ക്കും.
National
അജ്മിർ: രാജസ്ഥാനിലെ അജ്മിറിൽ മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയും ആൺസുഹൃത്തും പിടിയിൽ. ഉത്തർപ്രദേശ് വാരാണസി സ്വദേശി അഞ്ജലി സിംഗും ഇവരുടെ ലിവ് ഇൻ പങ്കാളി അക്ലേഷ് ഗുപ്തയുമാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അന സാഗർ തടാകത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ജലി സിംഗിനെയും സുഹൃത്തിനെയും അതുവഴി വന്ന പട്രോളിംഗ് സംഘം ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
രാത്രി 10 മണിയോടെ മകളുമായി പുറത്തുപോയെന്നും കുട്ടിയെ വഴിയിൽ എവിടെയോ നഷ്ടപ്പെട്ടെന്നുമായിരുന്നു യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
National
ബംഗുളൂരു: കർണാടക മന്ത്രിയുടെ ഓഫീസിലെത്തിയ ആളുടെ പണവും സ്വർണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കർണാടകത്തിലെ നഗര വികസന മന്ത്രി ബൈരതി സുരേഷയുടെ ഓഫീസിലെത്തിയ നവീൻ എന്നയാളുടെ ബാഗ് ആണ് മോഷണം പോയത്.
സംഭവത്തിൽ ഡി ഗ്രൂപ്പ് ജീവനക്കാരൻ ആന്റണി പിടിയിലായി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നവീൻ മന്ത്രിയെ കാണാനായി ഓഫീസിൽ എത്തിയിരുന്നു. തിരികെ ഇറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗെടുക്കാൻ മറന്നു.
300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിധാൻസൗധ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പിന്നാലെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ആന്റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Kerala
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിക്കുകയും നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊണിയൻമുക്ക് സ്വദേശി അജിത് കുമാർ (22), കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി രണ്ടിന് ആണ് കേസിന് ആസ്പദമായ സംഭവം. എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വച്ച് നാലംഗ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
കുട്ടികളുടെ കൈവശമുണ്ടായിരുന്ന 13,500 രൂപ പ്രതികൾ തട്ടിയെടുത്തു. കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് വധഭീഷണിയും മുഴക്കി. മർദനത്തിന് പിന്നാലെ ഇരുവരെയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകർഷകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലങ്കോട് ബംഗ്ലാമേട് സ്വദേശി ജോബിന് നേരെയാണ് ആക്രമണമുണ്ടായത്. കൊഴിഞ്ഞാമ്പാറ സിപി ചള്ള സ്വദേശി ദീപേഷ് ആണ് ജോബിനെ ആക്രമിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. പണം കടം കൊടുക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സിപി ചള്ളയിൽ സ്ഥലം പാട്ടത്തിനെടുത്ത് മത്സ്യകൃഷി നടത്തി വരികയായിരുന്നു ജോബിൻ.
ജോബിനോട് ദീപേഷ് പണം കടം ചോദിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്ന് ദീപേഷ് ജോബിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ജോബിൻ കൊഴിഞ്ഞാമ്പാറ അത്താണിയിലെ ആശുപത്രി ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ദീപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കും. ജോബിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
പാലക്കാട്: ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീർ(57) ആണ് പിടിയിലായത്. ഷൊർണൂർ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇവിടേക്ക് ഇടപാടുകാരെ എത്തിച്ച എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബംഗുളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരാണ് പിടിയിലായത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവയ്ക്കുന്നതാണ് ലോഡ്ജിലെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ ബഷീർ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്പാ കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പേർ പ്രതാകളായേക്കുമെന്ന് സൂചന. സ്പായിലെ സഹപ്രവർത്തകയും ക്രൂര പീഡനത്തിന് ഒത്താശ ചെയ്തെന്ന് അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഒത്താശ ചെയ്ത സഹപ്രവർത്തകയിലേക്കും ഇവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്.
അതേസമയം പിടിയിലാകാനുള്ള പ്രതികൾ സംസ്ഥാനംവിട്ടെന്നാണ് സൂചന.
കേസിൽ ഇതുവരെ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായത്. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് പിടിയിലായത്. മറ്റ് നാല് പേർ ഒളിവിൽ തുടരുകയാണ്. പോലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി.
ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആർ. ആനന്ദ് പറഞ്ഞു. സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും എസ്പി വ്യക്തമാക്കി. പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും ആർ.ആനന്ദ് അറിയിച്ചു.
കഴുത്തിൽ കത്തി വച്ച് അതിക്രൂരമായി പീഡിപ്പിച്ച സുബിൻ സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തിയെന്നും പരാതിയുണ്ട്. എന്നാൽ ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്നാണ് സ്പാ ഉടമയുടെ ആരോപണം.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പോങ്ങനാട് സ്വദേശിയായ മണിക്കുട്ടൻ(60) ആണ് പിടിയിലായത്.
പോങ്ങനാട് പഴയചന്ത തട്ടാക്കുന്നിൽ വീട്ടിൽ സിന്ധുവിന് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ ഇരുകൈകൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സിന്ധുവിന്റെ അമ്മാവനും അയൽവാസിയുമാണ് പ്രതിയായ മണിക്കുട്ടൻ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30ഓടെ ആയിരുന്നു സംഭവം. മകളെ ട്യൂഷന് കൊണ്ടുവിട്ടശേഷം സിന്ധു വീട്ടിലേക്ക് കയറുന്ന വഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് പ്രതി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളത്ത് 21 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായിയാണ് പിടിയിലായ മസൂദ് ആലം.
കബൂത്തർ ഭായി എന്ന ജുഹിദുൽ ഇസ്ലാമിന് അസമിൽ നിന്നും ഹെറോയിൻ എത്തിച്ചുകൊടുത്തിരുന്നത് മസൂദ് ആലം ആണെന്ന് എക്സൈസ് വ്യക്തമാക്കി. ആസാമിൽ നിന്നാണ് മസൂദ് ആലം ഹെറോയിൻ എത്തിച്ചുനൽകിയിരുന്നത്.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മസൂദ് ആലം പിടിയിലായത്. ചൈന വൈറ്റ് ഹെറോയിനുമായി കബൂത്തർ ഭായിയെ കൊച്ചിയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം.
16 ഗ്രാം ചൈന വൈറ്റ് ഹെറോയിൻ, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് ഇയാളിൽ നിന്ന് പിടികൂടിയത്.
Kerala
വര്‍ക്കല: വർക്കലയിൽ എംഡിഎംഎ പിടികൂടിയതിനെ തുടർന്ന് അറസ്റ്റിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് 500ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.
പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെ ജനുവരി 22ന് പുലർച്ചെ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഒന്നര ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. ഇതിന് പിന്നാലെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ലഹരി ശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് പോലീസ് വാഹനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
Kerala
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിന് 47 വര്‍ഷം കഠിന തടവിന് വിധിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശേരി അമര്‍ തേജസ് (26) ആണ് കേസിലെ പ്രതി.
ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
അമർ തേജസിന് 47 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. നെടുമങ്ങാട്, ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അൻസർ എന്നയാളാണ് സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൻസറിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു.
National
ബിലാസ്പുര്‍: മൊബൈല്‍ ഫോണില്‍ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് ആൺസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
കാംത പ്രസാദ് സൂര്യവംശി(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാംത പ്രസാദിന്റെ പെൺസുഹൃത്ത് റോഷ്നി സൂര്യവംശിയാണ് പിടിയിലായത്. ആറ് മാസം മുൻപ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
കാംത പ്രസാദ് ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഇരുവരും പ്രണയത്തിലായതിന് പിന്നാലെ യുവാവ് റോഷ്നിയുടെ ഫോണ്‍ കോളുകളും മെസേജുകളും അവഗണിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം മുൻപ് കാംത പ്രസാദ് യുവതിയുടെ നമ്പറും ബ്ലോക്ക് ചെയ്തിരുന്നു.
ചൊവ്വാഴ്ച കാംത പ്രസാദിനെ നേരിട്ട് കാണാൻ താമസസ്ഥലത്തെത്തിയ റോഷ്നി കൈവശം കത്തിയും സൂക്ഷിച്ചിരുന്നു. പ്രസാദിനെ കണ്ട യുവതി യുവാവിന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാൽ കാംത പ്രസാദ് ഫോൺ നൽകാൻ തയാറായില്ല.
ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ യുവതി കാംത പ്രസാദിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ കാംതയുടെ സുഹൃത്ത് കുത്തേറ്റ് നിലത്തുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ റോഷ്നിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കാംത പ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
കോഴിക്കോട്: മാവൂർ കൂളിമാടിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൂളിമാട് മുന്നൂര് സ്വദേശി ഇര്ഫാൻ ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കൂളിമാട് സ്വദേശികളായ തസ്നീം, സഹോദരൻ തൻസീൽ എന്നിവരെയാണ് ഇർഫാൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിലെ പ്രതിയും പരിക്കേറ്റ സഹോദരങ്ങളും അയൽക്കാരാണ്. സംഭവ ദിവസം രാവിലെ തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ ആക്രമിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പണമിടപാടിനെ തുടർന്നാണ് ഇർഫാൻ തൻസിഫിനെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തൻസിഫിനെ തുടർന്ന് ഇർഫാൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേ തുടർന്ന് ഇർഫാനെ തേടി ബൈക്കിൽ കറങ്ങുകയായിരുന്നു ഇരു സഹോദരങ്ങളും.
ആയുധങ്ങളുമായി ഇർഫാന്റെ വാഹനം തടയാൻ ശ്രമിക്കുമ്പോഴായിരുന്നു സഹോദരങ്ങളെ ഇടിച്ചുവീഴ്ത്തി പ്രതി കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയിരുന്നു.
ഇതേ തുടർന്ന് പോലീസ് പ്രതിക്ക് വേണ്ടി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്നു പ്രതി ഇന്ന് മാവൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ഇർഫാനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Kerala
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ ആനന്ദിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീ ആനന്ദ് ഉൾപ്പെടെ മൂന്ന് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായതോടെ പ്രതികൾ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.
ശ്രീ ആനന്ദിന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികൾ പിടിയിൽ. പട്പർഗഞ്ച് സ്വദേശി അരുൺ രാജ് (22) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 8.15ഓടെ പാണ്ഡവ് നഗറിൽ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം അരുൺ രാജുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അരുൺ രാജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ തുടരുന്ന ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.
കേസിൽ ഷിംജിതയെ വിശദമായി ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചാൽ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് ജില്ലാ കോടതി പരിഗണിക്കുക. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്.
Kerala
തിരുനാവായ: എസ്ഐആർ അപേക്ഷ പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീവേഷത്തിലെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൻപീടിയേക്കൽ ഷാക്കിർ (34) ആണ് പിടിയിലായത്.
കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഇവരുടെ അയൽവാസിയാണ് പിടിയിലായ ഷാക്കിർ. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഹംസ ഹാജി പള്ളിയിൽ പോയതിന് പിന്നാലെയാണ് ഷാക്കിർ സ്ത്രീ വേഷത്തിൽ വീട്ടിലെത്തിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട അപേക്ഷ പൂരിപ്പിക്കണമെന്ന് പ്രതി നഫീസയോട് ആവശ്യപ്പെട്ടു. തുടർന്ന് ഇതിനാവശ്യമായ രേഖകളെടുക്കാൻ നഫീസ മുറിയിലേക്ക് പോയപ്പോൾ, പ്രതി പിന്നാലെയെത്തി വീട്ടമ്മയെ ഉപദ്രവിച്ച് ആഭരണങ്ങൾ കവരുകയായിരുന്നു.
പ്രതിയുടെ ശബ്ദത്തിൽ നിന്ന് വീട്ടിലെത്തിയത് പുരുഷനാണെന്ന് നഫീസ മനസിലാക്കിയിരുന്നു. പ്രതി വന്നു പോയപ്പോൾ മറന്നുവച്ച ബുക്ക് കേസിൽ നിർണായക തെളിവായി. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ നഫീസ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് മോഷണം പോയ ആഭരണങ്ങൾ കണ്ടെടുത്തു. ഇയാളെ തെളിവെടുപ്പിനായി ശനിയാഴ്ച സംഭവസ്ഥലത്തെത്തിച്ചു. ഷാക്കിറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: മാളിക്കടവ് കൊലപാതകത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി പ്രതി വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഇതിനുശേഷം യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞാണ് യുവതിയെ വൈശാഖൻ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തിയത്.
ഇതിനായി രണ്ട് കുരുക്കുകൾ തയാറാക്കിയ വൈശാഖൻ യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. 16 വയസുമുതൽ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഡയറി കുറിപ്പുകളും പോലീസിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് വൈശാഖനെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിയുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും.
Kerala
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും. കേസിൽ ജയിലിൽ തുടരുന്ന ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ കേസിലാണ് വിചാരണ.
ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത്. 2011ൽ ആണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യം വിചാരണ ആരംഭിച്ചത് റോയ് തോമസ് കൊല്ലപ്പെട്ട കേസിലാണ്. നിലവിൽ അവസാനഘട്ടത്തിലാണ് റോയ് തോമസ് കേസിലെ വിചാരണ. ഇതോടകം കേസിലെ എല്ലാ സാക്ഷികളേയും പ്രോസിക്യൂഷന് വിസ്തരിച്ച് കഴിഞ്ഞു.
കേസിൽ ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
Kerala
കോഴിക്കോട്: മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖന്റെ കസ്റ്റഡി ആവശ്യപ്പെടാൻ അന്വേഷണ സംഘം. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ നൽകുക.
കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. പ്രതി യുവതിയെ 16 വയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വൈശാഖനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. വിവാഹം ചെയ്തില്ലെങ്കിൽ ഇരുവരും തമ്മിലുള്ള ബന്ധം വൈശാഖന്റെ ഭാര്യയെ അറിയിക്കുമെന്ന് യുവതി പ്രതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതി 26കാരിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ഒരുമിച്ച് ജീവിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും അതിനാൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ വൈശാഖൻ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് രണ്ട് കുരുക്കുകളുണ്ടാക്കിയ ശേഷം പ്രതി യുവതിയുടെ കഴുത്തിൽ കയറിട്ട് കൊലപ്പെടുത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് അർധരാത്രി പോലീസ് ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ സന്ദേശങ്ങളയയ്ക്കുന്നതായി പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷിനെതിരെയാണ് പരാതി.
ഹോട്ടൽ ജീവനക്കാരിയായ യുവതി പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നല്‍കാനാണ് തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്. ഈ സമയം ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് ഇവരുടെ മൊബൈൽ നമ്പർ വാങ്ങിയിരുന്നു.
പിന്നാലെ രാത്രികാലങ്ങളിൽ നിരന്തരം സന്ദേശങ്ങളയച്ച് യുവതിയെ സന്തോഷ് ശല്യം ചെയ്യുന്നതായാണ് പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കാണ് യുവതി ഇതുസംബന്ധിച്ച പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ വിഷ്ണു നേരത്തെയും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പോലീസ് കണ്ടെത്തൽ.
ഇയാൾ മുൻപ് വെള്ളറട, വിഴിഞ്ഞം എന്നിവിടങ്ങളിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസുകളുണ്ട്. അതേസമയം അപകടം നടക്കുമ്പോൾ വിഷ്ണുവിനെ കൂടാതെ മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.
പ്രതി കൊല്ലം സ്വദേശിയായ സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിഷ്ണു കിളിമാനൂരിൽ വച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
തുടർന്ന് ഇടിച്ച വാഹനം പിന്നോട്ടെടുത്തപ്പോഴാണ് സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ജീപ്പിൽ കുരുങ്ങിയ ബൈക്കുമായി പോയപ്പോൾ ടയർ പൊട്ടി. തുടർന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടുന്നത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ ജാമ്യത്തിൽ വിട്ടതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും സംശയിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസ്, ഫയർഫോഴ്സ് ജീവനക്കാരായ സുഹൃത്തുക്കളുടെ തിരിച്ചറിയൽ കാർഡ് വണ്ടിയിൽ മറന്നുവച്ചതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും സംഭവസമയം ഇവർ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു. മുംബൈയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ശനിയാഴ്ച രാത്രി 10 ഓടെയാണ് തലസ്ഥാനത്തെത്തിച്ചത്.
ഇയാളെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയിട്ടുള്ളത്. തന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭർത്താവ് ആണെന്നായിരുന്നു മരിച്ച ഗ്രീമയുടെ സന്ദേശം.
അയർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പ്രതി ഗ്രീമയെ ഉപേക്ഷിച്ചതായും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
എന്നാൽ ഗ്രീമയുടെ അമ്മ സജിതയുടെ അമിത വാത്സല്യവും സ്വാർഥതയുമാണ് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് ഉണ്ണികൃഷ്ണന്റെ ബന്ധുക്കളുടെ വാദം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കുറ്റ്യാടി സ്വദേശി മൂസ ആണ് പിടിയിലായത്. കോപ്പർ ഭാഗങ്ങളാണ് പ്രതി ലാബിൽ നിന്ന് മോഷ്ടിച്ചത്. ക്യാമ്പസിലെ ബിഎസ്എൽ ത്രീ ടിബി ലാബിലാണ് മോഷണം നടന്നത്.
ലാബിലെ എയർ ഹാൻഡ്ലിംഗ് യൂണിറ്റിലെ കോപ്പർ ഭാഗങ്ങളാണ് മൂസ കവർച്ച നടത്തിയത്. സുപ്രധാനമായ കോപ്പർ ഭാഗങ്ങൾ ഇളക്കി മാറ്റിയതിനെ തുടർന്ന് ലാബിന്റെ പ്രവർത്തനം താത്കാലികമായി തടസപ്പെട്ടു.
മോഷണത്തിന് പിന്നാലെ ക്യാമ്പസിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
പാലക്കാട്: വാളയാറിൽ ഏഴു വയസുകാരനെ അയൽവാസി വീടുകയറി അക്രമിച്ചെന്ന് പരാതി. ഒരുമിച്ചിരുന്ന് സ്കൂൾ വാനിനുള്ളിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ വാനിന്റെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണം.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഉണ്ണികൃഷ്ണനെതിരെ വാളയാർ പോലീസ് കേസെടുത്തിട്ടുണ്ട്. മുഖത്തും കവിളിലും അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ ഏഴു വയസുകാരൻ ആരോടും മിണ്ടാതെ മുറിയിലേക്കു കടന്നുപോയെന്നും കുട്ടി പരിഭ്രമത്തിലായിരുന്നെന്നും മാതാപിതാക്കൾ പറയുന്നു. പിന്നാലെ വീടിനുള്ളിലേക്ക് കടന്നുകയറി ഉണ്ണികൃഷ്ണൻ കുട്ടിയെ മർദിക്കുകയായിരുന്നു.
കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കോഴിക്കോട്: ബാലുശേരിയിൽ പഞ്ചായത്തംഗത്തിനും സുഹൃത്തിനും നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. നാട്ടിലുണ്ടായ അടിപിടി സംബന്ധിച്ച് പോലീസില്‍ മൊഴി നല്കി മടങ്ങുമ്പോഴായിരുന്നു ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
ബാലുശേരി കോട്ടൂര്‍ പഞ്ചായത്തിലെ 12ാം വാർഡ് മെമ്പർ കെ.കെ. റനീഷ്(34), സുഹൃത്ത് സുവിന് ചെറിയമഠത്തില്‍(29) എന്നിവർക്ക് നേരെയാണ് ആക്രമണം. പരിക്കേറ്റ ഇരുവരെയും ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാകയാട് അങ്ങാടിയിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴി നല്കി തിരികെ വരുമ്പോള്‍ വൈകീട്ട് കാട്ടാമ്പള്ളി റോഡില്‍വച്ച് ആയിരുന്നു ആക്രമണം.
രണ്ട് ബൈക്കുകളിലായാണ് റനീഷും സുവിനും സഞ്ചരിച്ചിരുന്നത്. ബൈക്കില്‍ എത്തിയ ഒരു സംഘം മുന്നില്‍ സഞ്ചരിച്ചിരുന്ന റനീഷിനെ തടഞ്ഞു. പിന്നാലെ കാറിലെത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് നല്കിയ പരാതിയിലുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ പരാതിക്കാരിയുടെ സത്യവാംഗ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. രാഹുൽ ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാംഗ്മൂലത്തിനൊപ്പമുണ്ട്.
നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചതായും സത്യവാംഗ്മൂലത്തിൽ ആരോപിക്കുന്നു. വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിൽ ഉണ്ട്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു.
ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാംഗ്മൂലത്തിൽ പറയുന്നു. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിർത്തിരുന്നു.
ബലാത്സംഗത്തിനിടെയുണ്ടായ സാരമായ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചു. ജാമ്യാപേക്ഷയിൽ വക്രീകരിച്ച വസ്തുതകളും അർധ സത്യങ്ങളുമാണെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും ആരോപിക്കുന്നു.
പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ 10ഓളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയാണ്. പ്രതിക്ക് ജാമ്യം നൽകിയാൽ പരാതിക്കാരെ നിശബ്ദരാക്കുമെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.
Kerala
കോഴിക്കോട്: സമൂഹ മാധ്യമ അധിക്ഷേപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഷിംജിത മംഗളുരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
ഷിംജിതയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം ആരംഭിച്ചതായാണ് വിവരം. ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്തിയ ഷിംജിതയുടെ മൊബൈൽ ഫോണും പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്.
ലൈംഗികാതിക്രമം നടന്നതായി ഷിംജിത ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
യുവതി ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്.
Kerala
കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടില്‍ ഇബ്രാഹിം (58) ആണ് ആക്രമണത്തിനിരയായത്. വടകര എടച്ചേരിയിലാണ് സംഭവം. കാറിലെത്തിയ മുഖം മൂടി സംഘം ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് പരാതി.
ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വില്യാപള്ളി-തലശേരി സംസ്ഥാന പാതയില്‍ എടച്ചേരി ഇരിങ്ങണ്ണൂരില്‍ വച്ചായിരുന്നു ആക്രമണവും പിന്നാലെ കവർച്ചയും നടന്നതായി പരാതിയുള്ളത്. എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇബ്രാഹിം.
പിന്നാലെയെത്തിയ നീല നിറത്തിലുള്ള കാർ ആദ്യം ഇബ്രാഹിമിന്റെ വാഹനത്തെ മറികടന്ന് തടസമുണ്ടാക്കി. തുടർന്ന് കാറിലുണ്ടായിരുന്ന നാല് പേര് വാഹനത്തിൽ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി.
സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പടെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളത്ത് ഹോട്ടലിൽ ഗ്രേവിയെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. വെപ്പിനിൽ ഞായറാഴ്ച രാതിയായിരുന്നു സംഭവം. ഹോട്ടലുടമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതേ തുടർന്ന് തടയാനെത്തിയ സ്ത്രീക്ക് നേരെയും കൈയേറ്റമുണ്ടായി.
ഹോട്ടലിൽ പൊറോട്ട പാഴ്സൽ വാങ്ങാനെത്തിയ ജിബി എന്ന യുവാവ് അധികമായി ഗ്രേവി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഗ്രേവിക്ക് പ്രത്യേകം 20 രൂപ നൽകണമെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കിയതോടെ യുവാവ് പ്രകോപിതനായി.
തുടർന്ന് ഹോട്ടൽ ഉടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും, തർക്കം രൂക്ഷമായതോടെ യുവാവ് ഹോട്ടൽ ഉടമയെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച സ്ത്രീക്ക് നേരെയും ആക്രമണമുണ്ടായി.
സംഭവത്തിൽ പരിക്കേറ്റവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ യുവാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്ന പ്രതിയെ പിടികൂടി. തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് പിടിയിലായത്. ഇയാൾ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
തനിക്കെതിരെ പരാതി നൽകിയതിന് യുവാവിന്റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച കേസിൽ പ്രതിയാണ് മാർക്സിൻ. കഴിഞ്ഞ ദിവസം ഇയാൾ സ്കൂട്ടറിൽ കറങ്ങിനടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.
തുടർന്ന് മാർക്സിനെ പോലീസ് പിന്തുടർന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് സ്വദേശി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ മാർക്സിൻ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം പരാതിക്കാരനായ രവീന്ദ്രൻ നായരുടേതാണെന്ന് വ്യക്തമായി. പ്രതിക്കെതിരെ മോഷണക്കേസും പോലീസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ഇരുചക്ര വാഹനത്തിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേർ പിടിയിൽ. അരൂക്കുറ്റി ഷഫീക്ക് മൻസിലിൽ മുഹമ്മദ് അൻഷാദ് (19), പുല്ലേപടി സി.പി. ഉമ്മർ റോഡിൽ മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്.
നഗരത്തിലെ ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളും പെൺകുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്. പലരും അപമാനഭയത്താൽ പരാതിപ്പെടാതിരിക്കുന്നതോടെ പ്രതികൾ അവസരം മുതലെടുക്കുകയായിരുന്നു.
അതിക്രമത്തിനിരയായ പെൺകുട്ടി നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലായത്. പരാതിക്കാരി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കടവന്ത്ര-പാലാരിവട്ടം ഭാഗങ്ങളിലെ 500ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: സ്കൂളിൽ കയറി എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ പ്രതി പിടിയിൽ. ഏരൂർ കിട്ടൻകോണം സിന്ധുഭവനിൽ ആനന്ദ്(19) ആണ് പിടിയിലായത്. ഏരൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ആനന്ദ് കഴിഞ്ഞ കുറച്ചുനാളായി നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും ഇതേ തുടർന്ന് മാതാവ് സ്കൂളിലെത്തി അധ്യാപകരെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ശല്യം ചെയ്യുന്നത് തുടർന്നിരുന്നു.
ഇന്ന് സ്കൂൾ മതിൽ ചാടി കടന്നെത്തിയ പ്രതി ചോക്ലേറ്റുമായി പെൺകുട്ടിയുടെ പിന്നാലെ കൂടി. ചോക്ലേറ്റ് നിരസിച്ചതോടെ ഇയാൾ വിദ്യാർഥിനിയുടെ കൈയിൽ കടന്ന് പിടിച്ച് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു.
പ്രതിയുടെ കൈയിൽ കടിച്ച് വിദ്യാർഥിനി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ ഇയാൾ സ്കൂളിൽ നിന്ന് ഓടി രക്ഷപ്പെട്ട് സമീപത്തെ കടയിൽ ഒളിച്ചു. അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഏരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കടയ്ക്കുള്ളിൽ നിന്നും പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: ചിറ്റൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. പൊൽപ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്. പൊൽപ്പുള്ളി 6ാം വാർഡ് സ്ഥാനാർഥിയായിരുന്ന പ്രമോദ് കുമാർ ആണ് ആക്രമിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ പൊൽപ്പുള്ളി കെവിഎം സ്കൂളിന് മുന്നിലായിരുന്നു സംഭവം. പ്രമോദ് കുമാറിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്. കുടുംബ പ്രശ്നത്തെ തുടർന്ന് ഉണ്ടായ വഴക്കിനൊടുവിലാണ് ആക്രമണമുണ്ടായത്.
വാക്കുതർക്കത്തിന് പിന്നാലെ പ്രമോദ് കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഹോം നഴ്സായ യുവതിയുടെ രണ്ട് കാലും തല്ലിയൊടിച്ച ശേഷമാണ് പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
നാവായികുളം സ്വദേശിനി മുനീശ്വരിയെ ആണ് ഭർത്താവ് ബിനു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ ഏഴ് മണിക്ക് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കൊലപാതക ശ്രമത്തിലെത്തുകയുമായിരുന്നു. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് വഴക്ക് പതിവാണെന്ന് അയൽവാസികൾ പറയുന്നു.
മുനീശ്വരിയുടെ രണ്ട് കാലുകളും ബിനു കാറ്റാടിക്കഴ ഉപയോഗിച്ച് തല്ലിയൊടിക്കുകയായിരുന്നു. ഇതേ തുടർന്ന് നിലത്തുവീണ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. ആസാം സ്വദേശി മുസിബുർ റഹ്മാൻ ആണ് പിടിയിലായത്.
ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളിയുടെ 15 വയസുള്ള മകളെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
National
ബംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതി ബാലമുരുകൻ സേലം സ്വദേശിയായ വാടക കൊലയാളിയെ ബന്ധപ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തൽ.
ഡിസംബർ 23ന് ആണ് ബാലമുരുകനിൽ നിന്ന് അകന്നുകഴിയുകയായിരുന്ന ഭുവനേശ്വരിയെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഭുവനേശ്വരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് ബാലമുരുകൻ തോക്കുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണത്തിനൊടുവിലാണ് സേലം സ്വദേശി മൗലേഷ് എന്ന ഗുണ്ട അറസ്റ്റിലായത്. ഭാര്യയെ കൊല്ലാൻ സഹായം തേടി മൗലേഷിനെ സമീപിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബാലമുരുകൻ വെളിപ്പെടുത്തുകയായിരുന്നു.
പണം വാങ്ങി മൗലേഷ് തോക്ക് നൽകി ബാലമുരുകനെ തിരിച്ചയച്ചു. നേരിട്ടെത്താമെന്നും സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്ത് വച്ച് കൊലപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം. മൗലേഷ് ബംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നേരിട്ട് കൊലപ്പെടുത്താൻ ബാലമുരുകൻ തീരുമാനിക്കുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.
National
ജയ്പുർ: വനിത പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. 2017ൽ ആണ് കേസിന് ആസ്പദമായ സംഭവം.
സർദാർഷഹർ പോലീസ് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന കാലയളവിൽ എസ്ഐ ഉൾപ്പെടെയുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചെന്നാണ് വനിത ഉദ്യോഗസ്ഥയുടെ പരാതി. ചുരു ജില്ലാ പോലീസ് സൂപ്രണ്ടിനാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്.
ഇതേ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. സർദാർഷഹർ സ്റ്റേഷനിൽ എസ്ഐയായിരുന്ന സുഭാഷ്, കോൺസ്റ്റബിൾമാരായ രവീന്ദ്ര, ജയ്വീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കുപുറമേ വിക്കി എന്നയാളും കേസിലെ പ്രതിയാണ്.
എന്നാൽ കേസിലെ പരാതിക്കാരി നിലവിൽ സസ്പെൻഷനിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അച്ചടക്കലംഘനത്തിനാണ് വനിത ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Kerala
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ പരാതികളുമായി വിദ്യാർഥികൾ. ശിശു സംരക്ഷണ സമിതിയുടെ കൗൺസിലിംഗിനിടെയാണ് കൂടുതൽ വിദ്യാർഥികൾ ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിൽ നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയതായാണ് പുറത്തുവരുന്ന വിവരം. ആദ്യഘട്ടത്തിൽ ശിശു സംരക്ഷണ സമിതി കൗൺസിലിംഗ് നൽകിയ അഞ്ച് വിദ്യാർഥികളാണ് അനിലിനെതിരെ മൊഴി നൽകിയത്.
ശിശു സംരക്ഷണ സമിതി കൈമാറിയ അഞ്ച് വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്ത് മലമ്പുഴ പോലീസ്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ശിശു സംരക്ഷണ സമിതിയുടെ കൗൺസിലിംഗ് വരും ദിവസങ്ങളിലും തുടരും.
അതേസമയം നാളെയാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന തീയതി.
National
ബംഗളൂരു: വിദ്യാരണ്യപുരയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കിലോയിലേറെ സ്വർണം മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. വ്യവസായിയായ ഗോപാൽ ഷിൻഡെയുടെ ലക്ഷ്മിപുര ക്രോസിലെ വില്ലയിലായിരുന്നു വൻ കവർച്ച നടന്നത്.
ഡിസംബർ 24ന് കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയ സമയത്താണ് മോഷണം. സംഭവത്തിൽ ഷിൻഡെയുടെ ഡ്രൈവറും വീട്ടുജോലിക്കാരനും ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഡ്രൈവറും വീട്ടുജോലിക്കാരനും കൃത്യത്തിൽ പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തുന്നത്.
വീട്ടുജോലിക്കാരനായ മഞ്ജിത്തും ഡ്രൈവറായ നരേന്ദ്രയുമാണ് കവർച്ച ആസൂത്രണം ചെയ്തത്. ബിഹാർ സ്വദേശിയായ മഞ്ജിത്ത് സുഹൃത്തായ ചന്ദനെയും ദൊഡ ബെല്ലാപുര സ്വദേശി നരേന്ദ്ര കൂട്ടുകാരനായ മഞ്ജുനാഥിനെയും സഹായത്തിനായി ഒപ്പം കൂട്ടി.
മഞ്ജുനാഥ് ചെറുകിട മോഷണങ്ങൾ പതിവാക്കിയിരുന്ന ആളാണെന്ന് പോലീസ് പറയുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഷിൻഡെ മോഷണവിവരം മനസിലാക്കിയത്.