Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lcoal News

Kasaragod

ജി​ല്ല​യി​ലെ വ​രു​മാ​നം 17.50 ല​ക്ഷം

കാ​സ​ര്‍​ഗോ​ഡ്: കു​ടും​ബ​ശ്രീ​യു​ടെ കേ​ര​ളാ ചി​ക്ക​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ നേ​ട്ടം കൊ​യ്ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 13 ഫാ​മു​ക​ളാ​ണ് ഉ​ള്ള​ത്. അ​ജാ​നൂ​ര്‍, മ​ധൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി ക​ഴി​ഞ്ഞു. പ​ദ്ധ​തി വ​ഴി ജി​ല്ല​യി​ല്‍ 17.50 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ലാ​ഭം ഉ​ണ്ടാ​യി.

ജി​ല്ല​യി​ലെ ഉ​ത്പാ​ദ​ന​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ ഫാ​മു​ക​ളും ഔ​ട്ട്‌​ലെ​റ്റു​ക​ളും തു​ട​ങ്ങാ​ന്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഇ​പ്പോ​ള്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​രം​ഭ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍, തീ​റ്റ, മ​രു​ന്ന് എ​ന്നി​വ കു​ടും​ബ​ശ്രീ നേ​രി​ട്ട് എ​ത്തി​ച്ചു​ന​ല്‍​കും. വ​ള​ര്‍​ത്തു​ക, വി​ല്ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ് സം​രം​ഭ​ക​ര്‍ ചെ​യ്യേ​ണ്ട​ത്. 35 മു​ത​ല്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വ​ള​ര്‍​ത്തു കൂ​ലി ന​ല്‍​കി കോ​ഴി​ക​ളെ കു​ടും​ബ​ശ്രീ ത​ന്നെ തി​രി​കെ എ​ടു​ക്കു​ന്ന​തി​നാ​ല്‍ വി​പ​ണ​ന​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല.

ഫാം ​ആ​രം​ഭി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ആ​യി​ര​ത്തി​ന് മു​ക​ളി​ല്‍ കോ​ഴി​ക​ളെ വ​ള​ര്‍​ത്താ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്ക​ണം. ഓ​രോ കോ​ഴി​ക്കും 1.2 ച​തു​ര​ശ്ര അ​ടി സ്ഥ​ലം എ​ന്ന ക​ണ​ക്കി​ല്‍ കൂ​ടു​ക​ള്‍ സ​ജ്ജ​മാ​ക്ക​ണം. വാ​ഹ​ന സൗ​ക​ര്യ​മു​ള്ള സ്ഥ​ല​മാ​യി​രി​ക്ക​ണം ഫാ​മു​ക​ള്‍​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സും ഇ​തി​നാ​യി അ​നി​വാ​ര്യ​മാ​ണ്. വ്യ​ക്തി​ക​ള്‍​ക്കും ഗ്രൂ​പ്പു​ക​ള്‍​ക്കും ഒ​രു​പോ​ലെ ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ സാ​ധി​ക്കും.

അ​തു​പോ​ലെ ത​ന്നെ കേ​ര​ള ചി​ക്ക​ന്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​ട​ങ്ങാ​നും ജി​ല്ല​യി​ല്‍ അ​വ​സ​ര​മു​ണ്ട്. 400 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള, റി​സ​പ്ഷ​ന്‍, ക​ട്ടിം​ഗ് ഏ​രി​യ, സ്റ്റോ​ക്ക് ഏ​രി​യ എ​ന്നി​വ​യു​ള്ള ക​ട​മു​റി​ക​ളാ​ണ് ഇ​തി​നാ​യി വേ​ണ്ട​ത്. ഒ​രേ​സ​മ​യം 200 കോ​ഴി​ക​ളെ എ​ങ്കി​ലും സ്റ്റോ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ഫ്എ​സ്എ​സ്എ​ഐ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സാ​നി​റ്റ​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ലൈ​സ​ന്‍​സ്, സി​ഡി​എ​സ് അ​ഫി​ലി​യേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ള്ള​വ​ര്‍​ക്ക് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കാ​യി അ​പേ​ക്ഷി​ക്കാം. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ പു​തു​വ​ത്സ​ര വി​പ​ണി​യി​ല്‍ വെ​റും ര​ണ്ടു ദി​വ​സം കൊ​ണ്ട് 1.21 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് കേ​ര​ള ചി​ക്ക​ന്‍ നേ​ടി​യി​രു​ന്നു.

District News

നാ​രാ​യ​ണ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ മ​ണ്ഡ​ലം മൂ​ന്നാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​ർ​ഘ​കാ​ലം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി. ​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​വി. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ്, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബി​ൻ​സി ജെ​യി​ൻ, വി. ​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ മ​ക​ളും ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ. ​ല​ത, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഷോ​ബി ജോ​സ​ഫ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, വി. ​മാ​ധ​വ​ൻ നാ​യ​ർ, പി. ​രാ​ഘ​വ​ൻ, പി.​സി. ര​ഘു​നാ​ഥ്, ജോ​സ​ഫ് വ​ർ​ക്കി, കെ. ​സു​രേ​ന്ദ്ര​ൻ, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, ജോ​സ് വ​ർ​ഗീ​സ്, മ​നോ​ഹ​ര​ൻ ഇ​ട​ത്തോ​ട്, പി. ​പ​ത്മ​വാ​തി, വി. ​സു​കു​മാ​ര​ൻ നാ​യ​ർ, ജോ​സു​കു​ട്ടി അ​റ​ക്ക​ൽ, പി. ​അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കാ​ഞ്ഞ​ങ്ങാ​ട്-പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത; പു​രോ​ഗ​തി വി​ല​യി​രു​ത്തി

പ​ന​ത്ത​ടി: കാ​ഞ്ഞ​ങ്ങാ​ട്-പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ബ​ളാം​തോ​ട് ക്ഷീ​ര​സം​ഘം ഹാ​ളി​ല്‍ ചേ​ര്‍​ന്നു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​ആ​ർ​എ​ഫ്ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി.​ജെ. കൃ​ഷ്ണ​ൻ, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​യ​ദീ​പ്, അ​സി. എ​ൻ​ജി​നി​യ​ർ മ​ധു വെ​ള്ളി​ക്കോ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. വേ​ണു​ഗോ​പാ​ൽ, ആ​ർ. സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട്, ബി. ​അ​നി​ൽ​കു​മാ​ർ, അ​ജി​ത്, കെ. ​ബാ​ല​ൻ, ജി. ​ഷാ​ജി​ലാ​ൽ, കെ.​യു. കൃ​ഷ്ണ​കു​മാ​ർ, കെ.​കെ. അ​ശോ​ക​ൻ, ഷാ​ജു പോ​ൾ, പ്ര​ദീ​പ്കു​മാ​ർ, എം.​വി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഇ​നി​യും വേ​ഗ​ത കൈ​വ​ന്നി​ട്ടി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന പാ​ത​യു​ടെ അ​തി​ർ​ത്തി നി​ര്‍​ണ​യി​ച്ച് ക​ല്ലു​ക​ൾ സ്ഥാ​പി​ക്കാ​ന്‍ പ്ര​ത്യേ​ക സ​ർ​വേ ടീ​മി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ബ​ളാം​തോ​ട് ടൗ​ണി​ലെ ലെ​വ​ലിം​ഗ്, കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ള്‍ വി​ല​യി​രു​ത്തി. ബ​ളാം​തോ​ട്-​മാ​ച്ചി​പ്പ​ള്ളി റോ​ഡി​ല്‍ ഓ​വു​ചാ​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​മെ​ന്ന പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

District News

മ​ഴ​യി​ൽ കു​തി​ർ​ന്ന് കാ​പ്പി​യും കു​രു​മു​ള​കും; കു​ട​ക് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

ഇ​രി​ട്ടി: കേ​ര​ള​ത്തോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ർ​ണാ​ട​ക​യു​ടെ കു​ട​ക് ജി​ല്ല​യി​ലും കാ​ലം തെ​റ്റി​യെ​ത്തി​യ മ​ഴ ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി. മ​ഴ​യി​ൽ കു​തി​ർ​ന്ന് നി​ൽ​ക്കു​ക​യാ​ണ് കാ​പ്പി​യും കു​രു​മു​ള​കും. ഇ​രു​വി​ള​ക​ളും പ​റി​ച്ചെ​ടു​ത്ത് ഉ​ണ​ക്കേ​ണ്ട സ​മ​യ​ത്താ​ണ് മ​ഴ​യെ​ത്തി​യ​ത്. കു​ട​കി​ൽ മൂ​ന്ന് നാ​ല് ദി​വ​സ​മാ​യി മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ എ​ല്ലാം മ​ഴ​യി​ൽ കു​തി​ർ​ന്നു. ഉ​ണ​ക്കാ​നി​ട്ട നെ​ല്ലും കാ​പ്പി​ക്കു​രു​വും മ​ഴ​യി​ൽ മു​ങ്ങി.

വ​ലി​യ ക​ള​ങ്ങ​ളി​ൽ ഉ​ണ​ങ്ങാ​നി​ട്ട വി​ള​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ ക​ഠി​ന​ശ്ര​മ​ത്തി​ലൂ​ടെ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​കു​തി​യി​ല​ധി​കം ഉ​ത്പ​ന്ന​ങ്ങ​ളും മ​ഴ​യി​ൽ മു​ങ്ങി. മ​ഴ വീ​ണ്ടും തു​ട​ർ​ന്നാ​ൽ മു​ഴു​വ​ൻ ഉ​ത്പ​ന്ന​ങ്ങ​ളും ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യി നി​ൽ​ക്കു​ന്ന കാ​പ്പി​ക്കു​രു പ​റി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വീ​ണു​പോ​വു​ക​യാ​ണ്. മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ കാ​ര​ണം ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി മ​ല​നാ​ട് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് കാ​പ്പി ഉ​ണ​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഉ​ണ​ക്കാ​ൻ വ​ച്ച കാ​പ്പി വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. മേ​ഖ​ല​യി​ലെ ക​ലാ​സ, കു​ദ്രേ​മു​ഖ്, മു​ദി​ഗ​രെ, ഹൊ​റ​നാ​ട്, ശൃം​ഗേ​രി, ചി​ക്ക​മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്തു.

ഏ​റെ ന​ഷ്ടം മ​ല​യാ​ളി​ക​ൾ​ക്ക്

വി​ള​വെ​ടു​പ്പു​കാ​ല​ത്തെ മ​ഴ കു​ട​കി​ലെ ക​ർ​ഷ​ക​രേ​ക്കാ​ൾ കൂ​ടു​ത​ൽ ബാ​ധി​ക്കു​ക മ​ല​യാ​ളി​ക​ളെ​യാ​ണ്. കു​ട​കി​ലെ തോ​ട്ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ളാ​ണ്. കൃ​ഷി​യി​ട​ത്തി​ലെ ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​ല ക​ണ​ക്കാ​ക്കി പാ​ട്ടം എ​ടു​ക്കു​ക​യും പാ​ട്ട​ത്തു​ക​യു​ടെ നി​ശ്ചി​ത ശ​ത​മാ​നം മു​ൻ​കൂ​റാ​യി തോ​ട്ടം ഉ​ട​മ​യ്ക്ക് ന​ൽ​കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് ഉ​ട​മ​യോ, ഉ​ട​മ നി​ശ്ച​യി​ക്കു​ന്ന ആ​ളു​ടേ​യൊ മേ​ൽ​നോ​ട്ട​ത്തി​ൽ പ​റി​ച്ച് ഉ​ണ​ക്കി ബാ​ക്കി പാ​ട്ട​ത്തു​ക​യും ന​ൽ​കി​യാ​ൽ മാ​ത്ര​മേ ഉ​ത്പ​ന്നം പാ​ട്ടം കൊ​ണ്ട​യാ​ൾ​ക്ക് വി​ല്പ​ന ചെ​യ്യാ​ൻ പ​റ്റൂ. വി​ള​വെ​ടു​ക്കു​ന്ന​തി​ലും ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന​തി​ലും ഉ​ണ്ടാ​കു​ന്ന ന​ഷ്ടം ഏ​റെ​യാ​ണ്.

പ​ല​രും ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തോ, വ​ട്ട​പ്പ​ലി​ശ​ക്കാ​രി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യോ​യാ​ണ് കു​ട​കി​ലെ തോ​ട്ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​ത്. അ​ടു​ത്ത കാ​ല​ത്തെ​ങ്ങും ഉ​ണ്ടാ​കാ​ത്ത കാ​ലാ​വ​സ്ഥാ മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ക​ർ​ഷ​ക​രും പ​റ​യു​ന്നു.

District News

കൊ​ലു​സ് സ്ത്രീ ​ശാ​ക്തീ​ക​ര​ണ യ​ജ്ഞ​വു​മാ​യി കെ​സി​വൈ​എം

ത​ല​ശേ​രി: കെ​സി​വൈ​എം, എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​വി​ധ ടൗ​ണു​ക​ളി​ൽ ‘കൊ​ലു​സ് ' സ്ത്രീ​ശാ​ക്തീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു. പെ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ മാ​സാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​ശേ​രി ബി​കെ​ജെ​എം സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ള​രി​ക്കു​ണ്ടി​ൽ ആ​രം​ഭി​ച്ച യ​ജ്ഞം ചി​റ്റാ​രി​ക്ക​ൽ, ചെ​റു​പു​ഴ, ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ, ന​ടു​വി​ൽ, ചെ​മ്പേ​രി, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ, ഇ​രി​ട്ടി, മ​ട്ട​ന്നൂ​ർ, കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ്ലാ​ഷ് മോ​ബും ബോ​ധ​വ​ത്ക​ര​ണം പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ച ശേ​ഷം ത​ല​ശേ​രി​യി​ൽ സ​മാ​പി​ച്ചു.

കെ​സി​വൈ​എം ത​ല​ശേ​രി​അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രേ​യ ശ്രു​തി​നി​ല​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര, ഡ​യ​റ​ക്ട​ർ ഫാ.​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി, ­ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സ്ന എ​സ്എ​ച്ച്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ പേ​ഴും​കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ കൗ​ൺ​സി​ല​ർ അ​ഞ്ജ​ലി വ​രി​ക്ക​നാ​നി​യ്ക്ക​ൽ, സ്റ്റേ​റ്റ് സി​ൻ​ഡി​ക്കേ​റ്റ് മെം​ബ​ർ അ​പ​ർ​ണ സോ​ണി, വി​വി​ധ ഫൊ​റോ​ന പ്ര​സി​ഡ​ന്റു​മാ​ർ, ഡ​യ​റ​ക്ട​മാ​ർ, ആ​നി​മേ​റ്റ​ർ​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

മി​ന്ന​ലേ​റ്റ് മ​സ്ജി​ദി​ന്‍റെ മി​നാ​രം ത​ക​ർ​ന്നു

കൂ​ത്തു​പ​റ​മ്പ്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് മു​സ്‌​ലിം പ​ള്ളി​യു​ടെ മി​നാ​രം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ​കോ​ട്ട​യം അ​ങ്ങാ​ടി​യി​ലെ പു​തി​യ പ​ള്ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന പൊ​ന്ന​ന്പ​ലാ​ത്ത് പ​ള്ളി​യു​ടെ മി​നാ​ര​മാ​ണ് ത​ക​ർ​ന്ന​ത്. മി​നാ​ര​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലെ ഭാ​ഗം മി​ന്ന​ലേ​റ്റ് ത​ക​രു​ക​യാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് പാ​ളി​ൽ പൊ​ട്ടി താ​ഴേ​ക്ക് വീ​ണു. പ​ള്ളി​യു​ടെ പു​റ​ത്താ​യു​ള്ള വൈ​ദ്യ​തി ബോ​ർ​ഡി​ന്‍റെ മീ​റ്റ​റും ക​ത്തി ന​ശി​ച്ചു. ഏ​താ​ണ്ട് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടം ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കോ​ട്ട​യം മ​ഹ​ല്ല് ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കാ​സിം പ​റ​ഞ്ഞു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു.

 

District News

രാ​സ ല​ഹ​രി​യു​മാ​യി യു​വ​തി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: രാ​സ ല​ഹ​രി മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ക്സൈ​സ് സം​ഘം യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പി​നി​ശേ​രി അ​ഞ്ചാം​പീ​ടി​ക​യി​ലെ എ.​ഷി​ൽ​ന​യെ​യാ​ണ് (32) പാ​പ്പി​നി​ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​വൈ. ജ​സീ​ർ അ​ലി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യി​ൽ നി​ന്നും അ​ര ഗ്രാ​മോ​ളം മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി യു​വ​തി​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് രാ​സ​ല​ഹ​രി സ​ഹി​തം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡു​മാ​രാ​യ ശ്രീ​കു​മാ​ർ, പ​ങ്ക​ജാ​ക്ഷ​ൻ, ര​ജി​രാ​ഗ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി​ഷ, ഷൈ​മ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി​യെ ആ​ർ​എ​സ്പി പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: ആ​ർ​എ​സ്പി ദേ​ശീ​യ സ​മി​തി​യം​ഗം ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഇ​ന്ന​ലെ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് ന‌​ട​പ​ടി​യെ​ടു​ത്ത​ത്. നി​ര​ന്ത​ര​മാ​യി സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​വും പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​ഭാ​ഗീ​യ​ത​യും ന​ട​ത്തി​യ​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

യു​ഡി​എ​ഫി​ൽ ആ​ർ​എ​സ്പി​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന മ​ട്ട​ന്നൂ​ർ, ആ​റ്റി​ങ്ങ​ൽ നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ ഇ​ത്ത​വ​ണ പാ​ർ​ട്ടി മ​ത്സ​രി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക ആ​രോ​പ​ണ​വും ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​റ​ത്താ​ക്ക​ൽ.

ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി ഇ​നി എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും പാ​ർ​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​മോ​ഹ​ന​ൻ പ​റ​ഞ്ഞു. ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ മ​ധു പേ​പ്പ​റ​ന്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​വി​ജി​ത്ത്കു​മാ​ർ, ജോ​ൺ​സ​ൺ പി. ​തോ​മ​സ്, വി.​ഷാ​ജി, കെ.​എം. കൃ​ഷ്ണ​ദാ​സ്, സ​ജി മാ​ത്യു, ര​ത്നാ​ക​ര​ൻ വൈ​ദ്യ​ർ, കെ.​എ​ൻ. നാ​സ​ർ, രാ​ജീ​വ​ൻ തോ​ല​ന്പ്ര, സു​ഭാ​ഷ് പ​യ്യ​ന്നൂ​ർ, സി.​ജെ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ല​ഹ​രി​ഗു​ളി​ക ക​ട​ത്ത് കേ​സ്: പ്ര​തി​ക്ക് ‌ അ​ഞ്ചു​ വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ത​ല​ശേ​രി: ഓ​ട്ടോ​റി​ക്ഷ​യി​ൽ ല​ഹ​രി ഗു​ളി​ക​ക​ൾ ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴ​യും. ത​ല​ശേ​രി പു​ന്നോ​ൽ സ്വ​ദേ​ശി കെ.​എ​ൻ. നി​സാ​ർ എ​ന്ന മ​ച്ചി നി​സാ​റി​നെ​യാ​ണ് (34) വ​ട​ക​ര എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി സെ​ഷ​ൻ​സ് ജ​ഡ്ജ് വി.​ജി.​ബി​ജു​വാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ത​ല​ശേ​രി മ​ഞ്ഞോ​ടി​യി​ൽ വ​ച്ച് ല​ഹ​രി ഗു​ളി​ക​ക​ൾ ക​ട​ത്തു​ന്ന​തി​നി​ടെ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും നി​ല​വി​ൽ ക​ണ്ണൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​മാ​യ പി.​കെ. സ​തീ​ഷ്കു​മാ​റും സം​ഘ​വു​മാ​യി​രു​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ​യി​ൽ നി​ന്ന് 312 (193 ഗ്രാം) ​ല​ഹ​രി ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 2018 ജൂ​ലൈ ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ല​ശേ​രി കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഗു​ളി​ക​ക​ൾ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് പ്ര​തി. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ വേ​റെ​യും ല​ഹ​രി​ക്കേ​സു​ക​ളു​ണ്ടാ​യി​രു​ന്നു.

എ​ക്സൈ​സ് എ​ൻ​ഫോ​സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​വി.​ദി​ലീ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എം.​കെ.​സ​ജി​ത്കു​മാ​ർ, സി. ​പ​ങ്ക​ജാ​ക്ഷ​ൻ, ഒ. ​ലി​മേ​ഷ്, എം. ​സ​ജി​ത്ത് ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം പി.​ജ​ലീ​ഷ്, എ​ക്സൈ​സ് ഡ്രൈ​വ​ർ പി.​ഷ​ജി​ത്ത് എ​ന്നി​വും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 2021 മാ​ർ​ച്ചി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ദേ​വ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. വി.​കെ ജോ​ർ​ജ് ഹാ​ജ​രാ​യി.

District News

ച​ര്‍​ച്ച പ​രാ​ജ​യം; കു​മ്പ​ള​യി​ല്‍ ടോ​ള്‍ പി​രി​വ് തു​ട​രും, പ്ര​തി​ഷേ​ധ​വും

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്-​ത​ല​പ്പാ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ കു​മ്പ​ള ആ​രി​ക്കാ​ടി ആ​രം​ഭി​ച്ച ടോ​ള്‍ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര​സ​മി​തി ജി​ല്ലാ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ടോ​ള്‍ പി​രി​വ് തു​ട​രു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ നി​ല​പാ​ടെ​ടു​ത്തു. ടോ​ളി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ചൂ​ണ്ടി​ക്കാ​ട്ടി സ​മ​രം തു​ട​രു​മെ​ന്ന് എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ല്‍​എ​യും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ച​ര്‍​ച്ച​യി​ല്‍ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ല.

കോ​ട​തി വി​ധി വ​രു​ന്ന​തു​വ​രെ ടോ​ള്‍ പി​രി​വ് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രും സ​മ​ര​സ​മി​തി​യും മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ല്‍, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കോ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കോ ഇ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും യോ​ഗ​തീ​രു​മാ​ന​ങ്ങ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ ഉ​റ​പ്പു​ന​ല്‍​കി.

അ​തി​നുശേ​ഷം ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കു​മ്പ​ള​യി​ലെ ടോ​ള്‍ പി​രി​വ് അ​നാ​വ​ശ്യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​പ്പ​ക​ല്‍ സ​മ​രം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ എം​എ​ല്‍​എ​മാ​രു​ടെ​യും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടേ​യും യോ​ഗം ജി​ല്ലാ ക​ല​ക്ട​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്.

ടോ​ള്‍ പി​രി​വ് അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും ടോ​ള്‍ പി​രി​വ് തു​ട​രു​മെ​ന്നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യോ​ഗം അ​വ​സാ​നി​ച്ച​ത്. നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ഘ​ട്ട​ത്തി​ല്‍ ടോ​ള്‍ വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​മ്പ​ള ആ​രി​ക്കാ​ടി​യി​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ച​ത്. ആ​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ത​ന്നെ വ​ന്‍​പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് എ.​കെ.​എം. അ​ഷ​റ​ഫ് എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ണ് ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സം യൂ​സ​ര്‍ ഫീ ​പി​രി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ സ​മ​ര​വും ആ​രം​ഭി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ല്‍ ര​ണ്ടു ടോ​ള്‍ പ്ലാ​സ​ക​ള്‍ ത​മ്മി​ലു​ള്ള ദൂ​ര വ്യ​ത്യാ​സം 60 കി​ലോ​മീ​റ്റ​ര്‍ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍, കു​മ്പ​ള​യി​ലെ​യും ത​ല്പാ​ടി​യി​ലെ​യും ടോ​ള്‍​ബൂ​ത്തു​ക​ള്‍ ത​മ്മി​ല്‍ 22 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മേ​യു​ള്ളൂ. ഇ​ത് അ​ന്യാ​യ​മാ​ണെ​ന്നും അ​ന​ധി​കൃ​ത പി​രി​വ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നി​ല​പാ​ട്. ടോ​ള്‍ പി​രി​വി​നെ​തി​രെ ആ​ക്ഷ​ന്‍ ക​മ്മി​റ്റി ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

District News

ക​ന​ത്ത മ​ഴ​യി​ൽ ചാ​വ​ശേ​രി കൃ​ഷി ഭ​വ​നി​ൽ നാ​ശം

ചാ​വ​ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി കീ​ഴൂ​ർ ചാ​വ​ശേ​രി കൃ​ഷി ഭ​വ​നി​ൽ നാ​ശം. കഴിഞ്ഞദിവസം രാ​ത്രി​യോ​ടെ പെ​യ്ത മ​ഴ​യി​ലാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​യൊ​ന്നാം മൈ​ൽ -ന​ടു​വ​നാ​ട് റോ​ഡി​ലാ​ണ് കൃ​ഷി​ഭ​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​ഭ​വ​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ഴ പെ​യ്ത് വെ​ള്ളം ക​യ​റി​യ​ത്. വൈ​കു​ന്നേ​രം മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ​യി​ൽ കൃ​ഷി​ഭ​വ​ന്‍റെ ര​ണ്ടാം നി​ല​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. മേ​ൽ​ക്ക‌ൂ​ര​യ്ക്കാ​യി സ്ഥാ​പി​ച്ച സീ​ലിം​ഗ് അ​ട​ക്കം ന​ശി​ച്ചു.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ് കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​രാ​ജ​ൻ, കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ. ജി​തി​ൻ, സു​രേ​ഷ് ബാ​ബു, അ​മ​ൽ, വി​മ​ൽ രാ​ജ് എ​ന്നി​വ​രും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി. കൃ​ഷി​ഭ​വ​ന്‍റെ ര​ണ്ടാം നി​ല​യി​ൽ സൂ​ക്ഷി​ച്ച ഫ​യ​ലു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് ഫ​യ​ലു​ക​ളും മ​റ്റും മാ​റ്റി​യ​ത്. വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ മൊ​ബൈ​ൽ ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ലാ​ണ് ര​ണ്ടാം നി​ല​യി​ൽ കെ​ട്ടി​ക്കി​ട​ന്ന വെ​ള്ളം നീ​ക്കി​യ​ത്.

District News

ചെ​റു​വാ​ര​ത്തോ​ട് പാ​ല​ത്തി​നാ​യു​ള്ള നാ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു

കേ​ള​കം: ക​ണി​ച്ചാ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ചെ​റു​വാ​ര​ത്തോ​ടി​ന് പൂ​വ​ത്തി​ൻചോ​ല-​ചെ​റു​പു​ര​യി​ടംക​വ​ല - ചെ​ങ്ങോം റോ​ഡി​ല്‍ പാ​ലം പ​ണി​യ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ഇ​പ്പോ​ഴും അ​വ​ഗ​ണ​ന​യി​ൽ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം പ​ണി​യാ​ൻ ഒ​രു കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. വ​ലി​യ പാ​ലം പ​ണി​യു​ന്ന​തി​ന് പ​ക​രം ചെ​റി​യ പാ​ലം പ​ണി​തെ​ങ്കി​ലും ത​ങ്ങ​ളു​ടെ യാ​ത്രാ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

നി​ല​വി​ൽ തോ​ട്ടി​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ സ്വ​ന്തം ചെ​ല​വി​ൽ തോ​ട്ടി​ൽ കോ​ൺ​ക്രീ​റ്റ് പൈ​പ്പും മ​ണ്ണും ഇ​ട്ട് ത​യാ​റാ​ക്കി​യ താ​ത്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ​യാ​ണ്തോ​ട് മു​റി​ച്ച് ക​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ മ​ണ്ണ് ഒ​ലി​ച്ചു പോ​കു​ന്ന​താ​നാ​ൽ മ​ഴ മാ​റി നി​ൽ​ക്കു​ന്ന സ​മ​യ​ത്തേ താ​ത്കാ​ലി​ക പാ​ല​ത്തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ന്നു​മു​ള്ളൂ.

ഇ​വി​ടെ പാ​ലം വ​ന്നാ​ൽ പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക് എ​ളു​പ്പം കേ​ള​കം ടൗ​ണി​ലെ​ത്താ​നാ​കും. ഇ​വി​ടെ നി​ന്ന് പൂ​വ​ത്തി​ന്‍​ചോ​ല - ചെ​ങ്ങോം - കൊ​ള​ക്കാ​ട് വ​ഴി നെ​ടു​പൊ​യി​ലേ​ക്കും പോ​കാ​നാ​കും. കൂ​ടാ​തെ കൊ​ട്ടി​യൂ​ർ വൈ​ശാ​ഖോ​ത്സ​വ കാ​ല​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ളെ ഇ​തു​വ​ഴി തി​രി​ച്ചു വി​ടു​ക​യും ചെ​യ്യാ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​

പൂ​വ​ത്തി​ന്‍​ചോ​ല - ചെ​റു​പു​ര​യി​ടം ക​വ​ല റോ​ഡി​ന്‍റെ കേ​ള​കം പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് തോ​ടി​ന് സ​മീ​പം വ​രെ​യും ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഭാ​ഗ​ത്ത് ചെ​റു​വാ​ര​ത്തോ​ടി​ല്‍ നി​ന്നും ഏ​ക​ദേ​ശം 150 മീ​റ്റ​ര്‍ അ​ക​ലെ വ​രെ​യും ടാ​ർ റോ​ഡു​ക​ളു​ണ്ട്. അ​തു കൊ​ണ്ടു ത​ന്നെ പാ​ലം പ​ണി​താ​ലും റോ​ഡു​ക​ൾ നി​ർ​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്ന് ഇ​വി​ടു​ത്തു​കാ​ർ പ​റ​ഞ്ഞു.

District News

റെ​യി​ൽ​വേ​യു​ടെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി ത​ട​ഞ്ഞ് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ

ക​ണ്ണൂ​ർ: അ​ണ്ട​ർ ബ്രി​ഡ്ജ് ഭാ​ഗ​ത്ത് കോ​ർ​പ​റേ​ഷ​ൻ വി​ക​സ​ന​ത്തി​ന്‌ തു​ര​ങ്കം വ​ച്ച് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ചു​റ്റി​മ​തി​ൽ നി​ർ​മി​ക്കു​ന്ന​ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ മേ​യ​റു​ടെ നേ​തൃ​ത്വ ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ ക​ത്ത് ന​ല്കി യെ​ങ്കി​ലും അ​ത് മു​ഖ​വി​ല​കെ​ടു​ക്കാ​തെ റെ​യി​ൽ​വെ വീ​ണ്ടും പ്ര​വൃ​ത്തി തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ക്കു​ക​യും എം​പി​യെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു. ഇ​ത​ടെ ഇ​നി ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​വു​ന്ന​തു വ​രെ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ​രം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കാ​യ​ക്ക​ൽ രാ​ഹു​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. മോ​ഹ​ന​ൻ, ര​ഞ്ജി​ത്ത് താ​ളി​ക്കാ​വ്, പി. ​അ​നു​പ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സോ​ന ജ​യ​റാം, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ജി​ത്ത് പാ​റ​ക്ക​ണ്ടി, രേ​ഷ്മ വി​നോ​ദ്, സി.​എ​ച്ച്. റ​ഫീ​ന സ, ​മു​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ സു​രേ​ഷ് കാ​ന​ത്തു​ർ, റാ​ഷി​ദ് ചാ​ലാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ഇ​രി​ട്ടി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. ഇ​രി​ട്ടി ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രി​ട്ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​രി​ട്ടി, കീ​ഴൂ​ർ, പ​യ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 18 ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

ബീ​ഫ്, പൊ​രി​ച്ച മ​ത്സ്യം, മീ​ൻ​ക്ക​റി, കു​ബൂ​സ് അ​തി​നൊ​പ്പം വി​ള​മ്പു​ന്ന സ​ലാ​ഡ്, പ​ച്ച​ടി, വ​റ​വ് തു​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. കീ​ഴൂ​രി​ലെ ശ്രീ​നാ​രാ​യ​ണ, പ​ത്മി​നി,വൈ​റ്റ് ലൈ​ൻ, ഇ​രി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ലെ റാ​റാ​വീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യ​ത്. സാ​ധാ​ര​ണ ന​ട​ത്താ​റു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് പു​റ​മേ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ഇ​രി​ട്ടി ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​വി. രാ​ജീ​വ​ൻ പ​റ​ഞ്ഞു. നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​വൃ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി. ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ​ക്ക് പു​റ​മേ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. സ​ന്ദീ​പ്, സ്വ​പ്ന​ശ്രീ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. വ​രു ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

District News

തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം

ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​ൻ വി​ശു​ദ്ധ പൗ​ലോ​സ് സ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്നു മു​ത​ൽ 18 വ​രെ ന​ട​ക്കും. നാ​ലു ദി​വ​സ​ങ്ങളി​ലാ​യി ന​ട​ക്കു​ന്ന തി​രു​നാ​ളിനു തു​ട​ക്കംകു​റി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം 5.30‌ന് ​ഇ​ട​വ​ക വി​കാ​രി മോ​ൺ. ആ​ന്‍റ​ണി പ​യ​സ് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ജ​പ​മാ​ല​യും വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും.

പി​ലാ​ത്ത​റ ഫൊ​റോ​ന വി​കാ​രി ഫാ. ​തോം​സ​ൺ കൊ​റ്റി​യ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മാ​ത​മം​ഗലം ​സെ​ന്‍റ് മേ​രീ​സ് എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഷി​റോ​ൺ ആ​ന്‍റ​ണി വ​ച​ന സ​ന്ദേ​ശം ന​ല്കും.16ന് ​വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു തൈ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഏ​ഴി​മ​ല ലൂ​ർ​ദ് മാ​ത പ​ള​ളി വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ എ​ട​ത്തി​ൽ വ​ച​ന സ​ന്ദേ​ശം ന​ല്കും. 17ന് ​വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റ​ണി ഫ്രാ​ൻ​സീ​സ് മു​ഖ്യ​കാ​ർ​മി ക​നാ​കും. മ​രി​യ​പു​രം നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ലെ ഫാ. ​റോ​യ് നെ​ടു​ന്താ​നം വ​ച​ന സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ദീ​പാ​ലം​കൃ​ത​മാ​യ പ്ര​ദ​ക്ഷി​ണം.

18 ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​രി​യാ​രം പാ​ദു​വ ക​പ്പു​ച്ചി​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ജോ​നാ​ഥ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം 6.30 ന് ​ക​ലാ​സ​ന്ധ്യ ന​ട​ക്കും. 19 ന് ​വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ത്തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ ത്തി​ന് സ​മാ​പ​ന​മാ​കും.

ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന
പ​ള്ളി തി​രു​നാ​ൾ നാ​ളെ മു​ത​ൽ

ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​വും നൊ​വേ​ന​യും ഊ​ട്ടു​നേ​ർ​ച്ച​യും നാ​ളെ മു​ത​ൽ 25 വ​രെ ന​ട​ക്കും. നാ​ളെ ഉ​ച്ച ക​ഴി​ഞ്ഞ 3.30ന് ​ഇ​ട​വ​കാ വി​കാ​രി ഫാ.​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. നാ​ലി​ന് ന​ട​ക്കു​ന്ന ജ​പ​മാ​ല, ആ​രാ​ധ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ജ​യിം​സ് അ​ട്ടാ​റ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​വ​ർ​ഗീ​സ് താ​ന്നി​ക്കാ​കു​ഴി നേ​തൃ​ത്വം ന​ൽ​കും. 18ന് ​രാ​വി​ലെ 7.15ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കും.

23 വ​രെ​യു​ള്ള എ​ല്ലാ തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് മേ​പ്ര​ത്ത്, ഫാ.​ഏ​ലി​യാ​സ് എ​ടു​ക്കു​ന്നേ​ൽ, ഫാ.​സി​ജോ​യ് ക​രി​ങ്ങാ​ലി​ച്ചി​റ, ഫാ.​തോ​മ​സ് പൂ​ക​മ​ല, റ​വ.​ഡോ.​ജോ​സ് വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

24ന് ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ചെ​റു​പു​ഴ ടൗ​ണി​ലേ​ക്ക് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷി​ണ റാ​ലി. സ​മാ​പ​നാ​ശീ​ർ​വാ​ദം. സ​മാ​പ​ന ദി​ന​മാ​യ 25ന് ​രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശി​ർ​വാ​ദം, ഊ​ട്ടു​നേ​ർ​ച്ച എ​ന്നി​വ​യോ​ടെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും.

 

District News

ക​ണ്ണൂ​രി​നെ ആ​ധി​കാ​രി​ക ആ​യു​ർ​വേ​ദ‌ ന​ഗ​ര​മാ​ക്കി മാ​റ്റും: എ​എ​ച്ച്എം​എ

ക​ണ്ണൂ​ർ: ക​ണ്ണൂ​രിനെ ആ​യു​ർ​വേ​ദ ന​ഗ​ര​മാ​ക്കി മാ​റ്റാ​ൻ ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു. ഹോ​ട്ട​ൽ റോ​യ​ൽ ഒ​മേ​ഴ്സി​ൽ മേ​യ​ർ പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഇ​ടൂ​ഴി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ ​പി.​പി. അ​ന്ത്രു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​കെ. പ്ര​പ​ഞ്ച്, ഡോ. ​കേ​ശ​വ​ൻ, ഡോ. ​നി​ർ​മ​ൽ നാ​രാ​യ​ണ​ൻ, ഡോ. ​ഐ. ഉ​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ​ക്കും ക്ലി​നി​ക്കു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സ് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ. ​ബി​നു സി. ​നാ​യ​ർ ക്ലാ​സ് ന​യി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​പി.​പി. അ​ന്ത്രു -പ്ര​സി​ഡ​ന്‍റ്, ഡോ. ​കെ. പ്ര​പ​ഞ്ച്- സെ​ക്ര​ട്ട​റി, ഡോ. ​കേ​ശ​വ​ൻ -ട്ര​ഷ​റ​ർ, ഡോ. ​നി​ർ​മ​ൽ നാ​രാ​യ​ണ​ൻ -വൈ​സ് പ്ര​സി​ഡ​ന്‍റ, ഡോ. ​ഐ. ഉ​മേ​ഷ് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

നൈ​പു​ണ്യ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

ത​ളി​പ്പ​റ​മ്പ്: ലൂ​ർ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി 15 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​പ​രി​പാ​ടി ‘സ്കി​ൽ​ഫോ​ർ​ജ്’ ആ​രം​ഭി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യു​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

10 ദി​വ​സം പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​യാ​യ ജാ​വ പ​രി​ശീ​ല​ന​വും അ​ഞ്ചു​ദി​വ​സ​ത്തെ ആ​പ്റ്റി​റ്റ്യു​ഡ് പ​രി​ശീ​ല​ന വു​മാ​ണ് ന​ല്കു​ക. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യു ​സ്‌​പൈ​ഡ​ർ എ​ന്ന സ്ഥാ​പ​ന​മാ​ണ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. 'ബ്രാ​ൻ​ഡി​സം' എ​ന്ന ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു ദി​വ​സ​ത്തെ തു​ട​ർ​പ​രി​ശീ​ല​ന​വും ന​ല്കും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡൊ​മി​നി​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ രാ​ഖി ജോ​സ​ഫ് മു​ഖ്യ ഭാ​ഷ​ണം ന​ട​ത്തി. ട്രെ​യി​ന​ർ കെ. ​പ​വ​ൻ​കു​മാ​ർ ക്ലാ​സെ​ടു​ത്തു.

District News

ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ഒ​രേ​ക്ക​ർ പ​ച്ച​ക്ക​റി​ത്തോ​ട്ടം നി​ലം​പൊ​ത്തി

ചെ​റു​പു​ഴ: ചെ​റു​പു​ഴ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി ഉ​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും പ​ച്ച​ക്ക​റി​ത്തോ​ട്ടം ന​ശി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മീ​ന്തു​ള​ളി സ്വ​ദേ​ശി മ​ന​യാ​നി​ക്ക​ൽ ഷി​ജു​വി​ന്‍റെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ പാ​വ​ൽ തോ​ട്ട​മാ​ണ് ന​ശി​ച്ച​ത്.

ഷി​ജു ഒ​രേ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പാ​വ​ൽ, പ​ട​വ​ലം, പ​യ​ർ എ​ന്നി​വ കൃ​ഷി ചെ​യ്ത​ത്. പാ​വ​ൽ വ​ള​ർ​ത്താ​നാ​യി കെ​ട്ടി ഉ​യ​ർ​ത്തി​യ പ​ന്ത​ൽ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു വീ​ണു. വി​ള​വെ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. മൂ​ന്ന് ല​ക്ഷം രൂപയുടെ ന​ഷ്ട​ം ക​ണ​ക്കാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ജി കെ. ​ജോ​ൺ, ഷൈ​മ ജെ​നു ത​ച്ചു​കു​ന്നേ​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

District News

ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും

ചെ​മ്പേ​രി: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഇ​രു​പ​ത്തെ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വ്, ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ഫാ. ​ബി​ജു ജോ​ൺ എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ആ​ർ​ച്ച്ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​റും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​എം. ആ​ഗ്ന​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​സോ​ണി വ​ട​ശേ​രി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സ്റ്റാ​ഫ് പ്ര​തി​നി​ധി വി​മ​ൽ സി. ​ഏ​ബ്ര​ഹാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഡം​ഗം മേ​രി ഫ്രാ​ൻ​സി​സ്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി അ​ല​ക്സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജി മ​നോ​ജ്, സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​ഷി ജോ​ൺ, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​ത്സ​മ്മ ജോ​സ​ഫ്, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ൻ ഗ്രേ​സ് അ​നീ​ഷ്, സ്റ്റാ​ഫ് പ്ര​തി​നി​ധി ശോ​ഭ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വ്, അ​ധ്യാ​പ​ക​ൻ ഫാ. ​ബി​ജു ജോ​ൺ എ​ന്നി​വ​രെ ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ആ​ദ​രി​ച്ചു.

സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൽ​വി​ൻ ആ​ന്‍റ​ണി, ദി​യ ആ​ൻ വ​ർ​ഗീ​സ്, ഇ.​കെ. ആ​കാ​ശ്, റോ​സ് മ​രി​യ ജോ​സ​ഫ്, ദി​യ മ​രി​യ റോ​ബി, ഫെ​ലി​ക്സ്, അ​ഭി​ന​വ് ബി​ജു, വി​നി​ൽ വി​നു, ബേ​സി​ൽ ടോം ​സ്ക​റി​യ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. 2025-26 വ​ർ​ഷ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

District News

മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ ണ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ റ​വ. ഡോ. ​സോ​ണി വ​ട​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ർ​വീ​സി​ൽനി​ന്ന് വി​ര​മി​ക്കു​ന്ന മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​കു​ര്യാ ക്കോ​സ് അ​റ​യ്ക്ക​ൽ, ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ജോ​ർ​ജ്, രാ​ജേ​ഷ് മാ​ത്യു, സു​മ, ജോ​ജി ക​ന്നി​ക്കാ​ട്ട്, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ര​യ​റോം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി തി​രു​നാ​ൾ തു​ട​ങ്ങി

ര​യ​റോം: ര​യ​റോം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി​യി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക്ഫാ.​സെ​ബാ​സ്റ്റ്യ​ൻ കാ​ഞ്ഞി​ര​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു മു​ത​ൽ 22 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് റം​ശ​യും 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഈ ​ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മാ​ത്യു ക​രി​യി​ൽ, ഫാ. ​തോ​മ​സ് കോ​ള​ങ്ങാ​യി​ൽ, ഫാ. ​ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫാ. ​ജോ​ർ​ജ് കു​മ്പി​ളും​മൂ​ട്ടി​ൽ, ഫാ. ​തോ​മ​സ് വ​ലി​യ​നി​ര​പ്പേ​ൽ, ഫാ. ​ബോ​ബി​ൻ മ​രി​യ, ഫാ. ​അ​നു​ഗ്ര​ഹ്, ഫാ. ​മാ​ത്യു ക​ട​പ്പു​ത്ത​ല​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 23ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്‌​ഠ, നാ​ലി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന. ഫാ. ​തോ​മ​സ് മേ​ന​പ്പാ​ട്ട് പ​ടി​ക്ക​ൽ, ഫാ.​മാ​ത്യൂ കു​ന്നേ​ൽ, ഫാ.​മാ​ത്യൂ മാ​ന്ത​റ എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. 6.30-ന് ​സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്‌​കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 24 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ഫാ. ​ജോ​സ​ഫ് ആ​ന​ക്ക​ല്ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.45 ന് ​ടൗ​ൺ പ്ര​ദ​ക്ഷി​ണം, ഫാ. ​തോ​മ​സ് കീ​ഴാ​ര​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. ഒ​ൻ​പ​തി​ന് ഗാ​ന​മേ​ള. സ​മാ​പ​ന ദി​വ​സ​മാ​യ 25ന് ​രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജോ​സ​ഫ് കോ​വാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

District News

വ​ന്യ​മൃ​ഗ ശ​ല്യം: ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി

ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ വ​കു​പ്പ് മ​ന്ത്രി​ക്കും ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്കും വ​ന്യ​മൃ​ഗ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജോ​സ്ഗി​രി​യി​ൽ കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും പ​ട്രോ​ളിം​ഗി​നാ​യി പു​ളി​ങ്ങോം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ സ്ഥി​രം വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും സോ​ളാ​ർ​വേ​ലി നി​ർ​മി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​നൂ​പ് കൃ​ഷ്ണ​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​ര​ഞ്ജി​ത്ത്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ് വ​ർ​ഗീ​സ്, എം.​കെ. ജി​ജേ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, മ​നോ​ജ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ഡി. പ്ര​വീ​ൺ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ എ​ന്തെ​ങ്കി​ലും താ​മ​സം നേ​രി​ട്ടാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് ജോ​സ്ഗി​രി​യി​ൽ 400 മീ​റ്റ​ർ ദൂ​ര​ത്തി​ൽ സോ​ളാ​ർ തൂ​ക്കു​വേ​ലി നി​ർ​മി​ക്കു​മെ​ന്നും ഇ​തി​നാ​യി അ​ടു​ത്ത ഡി​പി​സി യോ​ഗ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ചും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

District News

റെയിൽവേയുടെ അനാസ്ഥ: അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വേ​യു​ടെ അ​നാ​സ്ഥ: അ​മ്മ​യും കു​ഞ്ഞും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​രി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​യും ന​ൽ​കി. കോ​ച്ച് ഓ​ഡ​റി​ലെ പി​ഴ​വാ​ണു സം​ഭ​വ​ത്തി​നു കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തേ​ക്ക് വേ​ണാ​ട് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ നാ​യി വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സ്റ്റേ​ഷ​നി​ൽ എ​ഴു​തി​വെ​ച്ച കോ​ച്ച് പോ​സി​ഷ​ൻ​ചാ​ർ​ട്ടി​ലെ തെ​റ്റാ​യ വി​വ​ര​മാ ണ് ​അ​പ​ക​ട​ത്തി​നു വ​ഴി​വെ​ച്ച​ത്.

ഡി ​വ​ൺ കോ​ച്ചി​ൽ റി​സ​ർ​വേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്ന അ​മ്മ​യും കു​ഞ്ഞും സ്റ്റേ​ഷ​നി​ലെ ചാ​ർ​ട്ട് പ്ര​കാ​രം 6-ാം സ്ഥാ​ന​ത്ത് ട്രെ​യി​ൻ​കാ​ത്തു​നി​ന്നു. എ​ന്നാ​ൽ ട്രെ​യി​ൻ എ​ത്തി​യ പ്പോ​ൾ ഡി ​ഒ​ന്ന് കോ​ച്ച് 17-ാം സ്ഥാ​ന​ത്താ​യി​രു​ന്നു​വ​ന്നു​നി​ന്ന​ത്. തെ​റ്റ് മ​ന​സി​ലാ​ക്കി അ​ടു​ത്ത കോ​ച്ചി​ൽ ഓ​ടി​ക്ക​യ​റി റി​സ​ർ​വേ​ഷ​ൻ ചെ​യ്ത സീ​റ്റി​ലേ​ക്ക് മാ​റാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ട്രെ​യി​നി​ലെ ഉ​ൾ​ഭാ​ഗ​ത്തെ വാ​തി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ലെ​ഗേ​ജും കു​ട്ടി​യെ​യും കൂ​ട്ടി പു​റ​ത്തി​റ​ങ്ങി​അ​ടു​ത്ത​കോ​ച്ചി​ലേ​ക്ക്മാ​റി ക​യ​റു​ന്ന​തി​നി​ടെ തീ​വ​ണ്ടി ഓ​ടി​ത്തു​ട​ങ്ങി. പ​രി​ഭ്രാ​ന്തി​യി​ൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച അ​മ്മ​യും ആ​റ് വ​യ​സു​കാ​രി​യും വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ഗ്യം​കൊ​ണ്ട് ഇ​വ​ർ ട്രെ​യി​നി​നു​ള്ളി​ൽ​ത​ന്നെ വീ​ണ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

District News

മ​ക​ര സം​ക്ര​മ​ദി​ന​ത്തി​ൽ ഗു​രു​വാ​യൂ​ര​പ്പ സ​ന്നി​ധി​യി​ൽ 25 ക​ലാ​കാ​ര​ന്മാ​രു​ടെ വാ​ദ്യസേ​വ

ഗു​രു​വാ​യൂ​ർ: മ​ക​ര​സം​ക്ര​മ ദി​ന​ത്തി​ൽ ക​ണ്ണ​ന്‍റെ സ​ന്നി​ധി​യി​ൽ 25 വാ​ദ്യ ക​ലാ​കാ​ര​ന്മാ​രു​ടെ വാ​ദ്യ സേ​വ.

ത​രു​വെ​ങ്കി​ടം ദേ​ശ പ​റ​യോ​ട​നു​ബ​ന്ധി​ച്ച് ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം വാ​ദ്യ ക​ലാ​കാ​ര​ന്മാ​രാ​യ ചൊ​വ്വ​ല്ലൂ​ർ മോ​ഹ​ന​ൻ, ഇ​രി​ങ്ങ​പ്പു​റം ബാ​ബു, ഗു​രു​വാ​യൂ​ർ ക​മ​ൽ​നാ​ഥ്, ഗു​രു​വാ​യൂ​ർ അ​ജി, ശ​ശി​ക​ണ്ണ​ത്ത്, ഗോ​കു​ൽ ഗു​രു​വാ​യൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​രി​ക​ന്നി​യൂ​ർ, ദാ​സ​ൻ എ​ട​വ​ന , ഗു​രു​വാ​യൂ​ർ സു​രേ​ഷ്, പ​ട്ടി​ക്കാ​ട് സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വെ​ങ്കി​ടം ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളാ​യ ശ​ശി വാ​റ​ണാ​ട്ട്, ഇ. ​രാ​ജു , ബാ​ല​ൻ വാ​റ​ണാ​ട്ട്, ഹ​രി കൂ​ട​ത്തി​ങ്ക​ൽ, ശി​വ​ൻ ക​ണി​ച്ചാ​ട​ത്ത് എ​ന്നി​വ​ർ​നേ​തൃ​ത്വം ന​ൽ​കി.

District News

അ​ക്കി​ക്കാ​വി​ൽ വീ​ടി​നു തീ​പി​ടി​ച്ചു; ആ​റം​ഗകു​ടും​ബം ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

അ​ക്കി​ക്കാ​വ്: പെ​രു​മ്പി​ലാ​വ് അ​ക്കി​ക്കാ​വി​ൽ വീ​ടി​നു തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശം. അ​ക്കി​ക്കാ​വ് സ്വ​ദേ​ശി ത​റ​മേ​ൽ മാ​ധ​വ​ന്‍റെ വീ​ടാ​ണു പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ടി​നു​ള്ളി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ പു​റ​ത്തേ​യ്ക്ക് ഓ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം തീ ​വീ​ടു മു​ഴു​വ​ൻ ആ​ളി​പ്പ​ട​ർ​ന്നു. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് കു​ന്നം​കു​ളം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. കു​ന്നം​കു​ളം അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബെ​ന്നി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണു തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. കു​ന്നം​കു​ളം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ വീ​ട്ടി​ലെ സ​ക​ല സാ​ധ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി​ട്ടു​ണ്ട്.

District News

കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സം; വീ​ട്ട​മ്മ​മാ​ർ എ​ൻ​ജി​നീ​യ​റെ ത​ട​ഞ്ഞു​വ​ച്ചു

വാ​ടാ​ന​പ്പി​ള്ളി: കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ൻ​ജി​നി​യ​റെ ഓ​ഫീ​സി​ൽ ക​യ​റി വ​ള​ഞ്ഞ് വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​ഷേ​ധം.

ന​ടു​വി​ൽ​ക്ക​ര പാ​ലം പ​രി​സ​ര​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് സ​ഹി​കെ​ട്ട് കു​ട്ടി​വെ​ള്ള​ത്തി​നാ​യി സ​മ​ര രം​ഗ​ത്ത് ഇ​റ​ങ്ങി​യ​ത്. പാ​ല​ത്തി​നു തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. മാ​സ​ങ്ങ​ളാ​യി ക​നോ​ലി പു​ഴ​യു​ടെ തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 23 കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. മു​റ​വി​ളി​യെ തു​ട​ർ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ 150 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ടാ​പ്പു​ക​ളി​ൽ വെ​ള്ളം എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ പി​ന്നീ​ട് ടാ​പ്പു​ക​ളി​ൽ വെ​ള്ള​മെ​ത്തി​യി​ല്ല. ഇ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ വീ​ണ്ടും വ​ല​ഞ്ഞ​ത്.

ന​ട്ടം​തി​രി​ഞ്ഞ വീ​ട്ട​മ്മ​മാ​ർ വാ​ർ​ഡ് അം​ഗം റെ​ജീ​ന രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​ക്കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​ൽ ക​യ​റി ഉ​ദ്യോ​ഗ​സ്ഥ​യെ വ​ള​ഞ്ഞു. മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​ത്തി​ന് ന​ട്ടം തി​രി​യു​ക​യാ​ണെ​ന്നും 650 രൂ​പ ചെ​ല​വാ​ക്കി​യാ​ണ് ടാ​ങ്ക് വെ​ള്ളം വാ​ങ്ങി കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും വീ​ട്ട​മ്മ​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​യെ ധ​രി​പ്പി​ച്ചു. വി​വ​രം അ​റി​ഞ്ഞ് വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഐ.​എ​ൻ. സു​ധീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​എ​സ് .സു​ജി​ത്ത്, മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. നി​സാ​ർ, സി​പി​എം നേ​താ​ക്ക​ളാ​യ കെ.​എ. വി​ശ്വം​ഭ​ര​ൻ, ഷാ​ജു​ദ്ദീ​ൻ, കെ. ​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും സ്ഥ​ല​ത്ത് എ​ത്തി.

പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്നും കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തു​മെ​ന്നും വീ​ട്ട​മ്മ​മാ​ർ ത​റ​പ്പി​ച്ചു​പ​റ​ഞ്ഞു. പു​തി​യ പൈ​പ്പ് സ്ഥാ​പി​ച്ച​ശേ​ഷം വെ​ള്ളം എ​ത്തി​യെ​ന്നും പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തെ​ന്നും പൊ​ട്ടി​യ പൈ​പ്പ് മാ​റ്റി കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യും അ​ടു​ത്ത ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ള്ളം എ​ത്തി​യി​ല്ലെ​ങ്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ത​ട​സം നീ​ക്കി വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഉ​റ​പ്പി​ലാ​ണ് വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ഇ​നി​യും വെ​ള്ളം എ​ത്തി​യി​ല്ലെ​ങ്കി​ൽ വീ​ണ്ടും ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി ഇ​റ​ങ്ങു​മെ​ന്ന് വീ​ട്ട​മ്മ​മാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. സ​മ​ര​ത്തി​ന് മി​നി സു​ധ​ർ​മ​ൻ, ധ​ന്യ, ന​സീ​റ, സ​ജി​നി, ക​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പു​ഴ​യോ​ര മേ​ഖ​ല​യി​ലെ കി​ണ​റു​ക​ളി​ൽ ഉ​പ്പു വെ​ള്ള​മാ​യ​തോ​ടെ ഇ​വി​ട​ത്തു​കാ​ർ കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​മെ​ല്ലാം വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ടാ​പ്പു​ക​ളി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് മാ​സ​ങ്ങ​ളാ​യി നി​ല​ച്ച​ത്.

District News

വ​രാ​ക്ക​ര പൂ​രം ഭ​ക്തി​സാ​ന്ദ്രം

വ​രാ​ക്ക​ര: ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​രം ഭ​ക്തി​സാ​ന്ദ്ര​മാ​യി. രാ​വി​ലെ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു.

20 ഗ​ജ​വീ​ര​ന്മാ​ർ അ​ണി​നി​ര​ന്ന എ​ഴു​ന്ന​ള്ളി​പ്പി​ൽ കാ​ള​ക്ക​ല്ല് ക​ര​യോ​ഗ​ത്തി​ന്‍റെ ചെ​ർ​പ്പു​ള​ശേ​രി രാ​ജ​ശേ​ഖ​ര​ൻ ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി.

പാ​ല​ക്കാ​ട് ക​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ് ണ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 100 ലേ​റെ വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​രു​ടെ പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു എ​ഴു​ന്ന​ള്ളി​പ്പ്.

തു​ട​ർ​ന്ന് 20 പൂ​ര സെ​റ്റ് ക​ര​യോ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വ​ടി വ​ര​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി. ര​ണ്ടു​വ​രെ ക്ഷേ​ത്ര മൈ​താ​നി​യി​ൽ കാ​വ​ടി​യാ​ട്ടം ന​ട​ന്നു. ഉ​ച്ച​തി​രി​ഞ്ഞ് പാ​ണ്ടി​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ൽ ന​ട​ന്ന കാ​ഴ്ച​ശീ​വേ​ലി​ക്ക് ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് എ​ത്തി​യ​ത്.

വൈ​കി​ട്ട് വ​രാ​ക്ക​ര ന​ന്തി​ക്ക​ര സാം​ബ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ന്ത​ൽ​വ​ര​വി​ന് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ്വീ​ക​രി​ച്ച ശേ​ഷം ക്ഷേ​ത്ര മൈ​താ​നി​യി​ൽ പ്ര​വേ​ശി​ച്ചു.​തു​ട​ർ​ന്ന് നാ​ദ​സ്വ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ദീ​പാ​രാ​ധ​ന ന​ട​ന്നു. താ​യ​മ്പ​ക, കേ​ളി, കൊ​മ്പു​പ​റ്റ്, കു​ഴ​ൽ​പ​റ്റ് എ​ന്നി​വ ന​ട​ന്നു.

രാ​ത്രി​യി​ൽ സാം​മ്പ​വ നൃ​ത്ത​ത്തോ​ടെ​യു​ള്ള വേ​ല​വ​ര​വ്, പൂ​രം വ​ര​വ്, കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ആ​റാ​ട്ട് ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വി​ത്തി​ട​ൽ ച​ട​ങ്ങു​ക​ളോ​ടെ പൂ​ര​ത്തി​നു സ​മാ​പ​ന​മാ​കും.

District News

വ​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി യാ​ത്രി​ക​നു പ​രി​ക്ക്

ചേ​ല​ക്ക​ര: റോ​ഡി​ൽ താ​ഴ്ന്നു കി​ട​ന്ന ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​വീ​സ് വ​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്.

പ​ങ്ങാ​ര​പ്പി​ള്ളി മു​ന​മ്പ​ത്ത് അ​ബ്ബാ​സി​നാ​ണ് (49) സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ പ​ങ്ങാ​ര​പ്പി ള്ളി ​പ​ള്ളി​ക്കു മു​മ്പി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്റ്റു​ഡി​യോ ഫോട്ടോ​ഗ്രാ​ഫ​റാ​യ അ​ബ്ബാ​സ് രാ​ത്രി ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​ജ്ഞാ​ത വാ​ഹ​നം ത​ട്ടി തൂ​ങ്ങി​ക്കി​ട​ന്ന വൈ​ദ്യു​തി വ​യ​ർ ക​ഴു​ത്തി​ൽ ചു​റ്റി​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കി​ൽ നി​ന്നും അ​ബ്ബാ​സ് റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും റ​ഫ​ർ ചെ​യ്തു.

കെ​എ​സ്ഇ​ബി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഈ ​റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും സ​ർ​വീ​സ് വ​യ​റു​ക​ളും കേ​ബി​ളു​ക​ളും അ​പ​ക​ട​കം​വി​ധം താ​ഴേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും ഇ​തി​നെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ളി​യ റോ​ഡ് നേ​ർ​ച്ച​യ്ക്ക് ആ​ന​ക​ളും ഉ​യ​ര​മേ​റി​യ മ​റ്റ് വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കേ​ണ്ട പാ​ത​യാ​ണി​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​നി​ട​യു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ലൈ​നു​ക​ൾ ഉ​യ​ർ​ത്തി​ക്കെ​ട്ടാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ഹൈ​സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി സ​മാ​പ​നം

കു​റ്റി​ക്കാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷ​വും വ​ജ്രജൂ​ബി​ലി സ​മാ​പ​ന​വും​ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ചു.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. വ​ജ്ര ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ​ദ്ധ​തി​ക​ളാ​യ ഭൂ​മി​ക, സ​ഹ​പാ​ഠി​ക്ക് ഒ​രു സ്നേ​ഹ​വീ​ട്, ത​ണ​ൽ എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ത്തി. അ​ധ്യാ​പി​ക വി.​ജി. പോ​ളി​ന് യാ​ത്ര​യ​പ്പും സം​സ്ഥാ​ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് അ​നു​മോ​ദ​ന​വും​ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ എം.​ടി. ജെ​യ്സ​ൺ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സീ​ജോ ഇ​രു​മ്പ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലി​ജു പോ​ൾ പ​റ​മ്പ​ത്ത്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പ​ല്ലി​ശേ​രി, ഷാ​ജു വ​ല്ല​ത്തു​കാ​ര​ൻ, ജി​സ്മി ബി​നോ​യ്, ജോ​സി ജോ​ർ​ജ്, ബി​ന്ദു ജേ​ക്ക​ബ്, പി.​കെ. ആ​ന്‍റു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​തി​നാ​വെ​ടി മു​ഴ​ങ്ങി: കു​രും​ബ​ക്കാ​വി​ൽ താ​ല​പ്പൊ​ലി​യു​ടെ ആ​ര​വ​മു​യ​ർ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ക​ര​സം​ക്ര​മ​ദി​ന​ത്തി​ൽ കാ​വി​ൽ മു​ഴ​ങ്ങി​യ 1001 ക​തി​നാ​വെ​ടി​ക​ളോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.

സ​മ്പൂ​ർ​ണ നെ​യ്‌​വി​ള​ക്ക് തെ​ളി​ഞ്ഞ​ശേ​ഷ​മാ​ണ് ക​തി​ന​ക​ൾ​ക്ക് തീ​പ​ക​ർ​ന്ന​ത്. രാ​ത്രി ചി​ല​മ്പാ​ട്ടം അ​ര​ങ്ങേ​റി. ഒ​ന്നാം താ​ല​പ്പൊ​ലി നാ​ളാ​യ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തെ​ക്കേ​ന​ട​യി​ലെ കു​രും​ബാം​മ്മ​യു​ടെ ന​ട​യി​ൽ​നി​ന്ന് പ​ഞ്ച​വാ​ദ്യ​ത്തോ​ടെ എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ക്കും. ചോ​റ്റാ​നി​ക്ക​ര സു​ഭാ​ഷ് നാ​രാ​യ​ണ​മാ​രാ​ർ പ​ഞ്ച​വാ​ദ്യ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കും.

അ​ഞ്ച് ആ​ന​ക​ൾ അ​ണി​നി​ര​ന്ന് ആ​രം​ഭി​ക്കു​ന്ന എ​ഴു​ന്ന​ള്ളി​പ്പ് കാ​വി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ ഒ​മ്പ​താ​ന​ക​ളാ​കും. പ​ഞ്ച​വാ​ദ്യം കൊ​ട്ടി​യൊ​ഴി​യു​മ്പോ​ൾ പാ​ണ്ടി​മേ​ളം തു​ട​ങ്ങും. ചേ​രാ​നെ​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ട​ൻ മാ​രാ​ർ പാ​ണ്ടി​മേ​ള​ത്തി​ന് പ്രാ​മാ​ണ്യം​വ​ഹി​ക്കും.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഇ​ന്നു​മു​ത​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു മു​ത​ൽ 18 വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​യ്ക്കു​പോ​കു​ന്ന ഓ​ർ​ഡി​ന​റി ബ​സു​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി യാ​ത്ര അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തും തി​രി​കെ ച​ന്ത​പ്പു​ര​യി​ൽ​നി​ന്ന് ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് യാ​ത്ര തു​ട​രേ​ണ്ട​തു​മാ​ണ്.

ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കു​പോ​കു​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പ്പാ​സ്, കോ​ട്ട​പ്പു​റം വ​ഴി എ​റ​ണാ​കു​ള​ത്തേ​യ്ക്ക് യാ​ത്ര തു​ട​ര​ണം. മ​റ്റു വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ലേ​ക്ക് വ​രാ​തെ നേ​രി​ട്ട് ബൈ​പ്പാ​സ് വ​ഴി യാ​ത്ര തു​ട​ര​ണം.

അ​ഴി​ക്കോ​ട് എ​റി​യാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​യ്ക്കു​വ​രു​ന്ന ഓ​ർ​ഡി​ന​റി ബ​സു​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം. അ​വി​ടെ​നി​ന്നു​ത​ന്നെ ടൗ​ണി​ലേ​ക്ക് ക​യ​റാ​തെ യാ​ത്ര തു​ട​ര​ണം.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ കോ​ട്ട​പ്പു​റം സി​ഗ്ന​ലി​ൽ​നി​ന്ന് ബൈ​പ്പാ​സി​ൽ ക​യ​റി ച​ന്ത​പ്പു​ര​യി​ലെ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി യാ​ത്ര തു​ട​ര​ണം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തേ​യ്ക്കു​പോ​കു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ കോ​ട്ട​പ്പു​റം സി​ഗ്ന​ലി​ൽ​നി​ന്ന് ബൈ​പ്പാ​സി​ൽ ക​യ​റി ച​ന്ത​പ്പു​ര വ​ഴി യാ​ത്ര തു​ട​രേ​ണ്ട​താ​ണ്.

മാ​ള, കൃ​ഷ്ണ​ൻ​കോ​ട്ട, പ​റ​വൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​നി​ൽ​നി​ന്ന് ബൈ​പ്പാ​സി​ൽക​യ​റി കൊ​ടു​ങ്ങ​ല്ലൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ലെ​ത്തി​ച്ചേ​രേ​ണ്ട​തും അ​വി​ടെ​നി​ന്ന് സ​ർ​വീ​സ് റോ​ഡ് വ​ഴി ത​ന്നെ കോ​ട്ട​പ്പു​റം വ​ഴി തി​രി​കേ​പോ​കേ​ണ്ട​താ​ണ്.

തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ കൊ​ടു​ങ്ങ​ല്ലു​ർ ട്ര​സ്റ്റ് ബ​സ് സ്റ്റാ​ന്‍റി​ൽ യാ​ത്ര അ​വ​സാ​നി​ക്കേ​ണ്ട​തും അ​വി​ടെ​നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റി യാ​ത്ര തു​ട​ര​ണം.
അ​ഴി​ക്കോ​ട്, എ​റി​യാ​ട് എ​ന്നിവ​ിട​ങ്ങ​ളി​ൽ​നി​ന്നു​വ​രു​ന്ന കാ​റ​ട​ക്ക​മു​ള​ള വാ​ഹ​ന​ങ്ങ​ൾ ബൈ​പ്പാ​സി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​തും ടൗ​ണി​ലേ​ക്ക് ക​യ​റാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​ണ്.

തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ കോ​ണ​ത്തു​കു​ന്നി​ൽ​നി​ന്നു​തി​രി​ഞ്ഞ് എ​സ്എ​ൻ പു​രം വ​ഴി പോ​കേ​ണ്ട​തും അ​ല്ലാ​ത്ത പ​ക്ഷം ട്രാ​ഫി​ക്ക് ക്ര​മീ​ക​ര​ണ​സ​മ​യ​ത്ത് കെ​കെ​ടി​എം കോ​ള​ജ് ഗ്രൗ​ണ്ട് പ​രി​സ​ര​ത്തും പാ​ർ​ക്ക് ചെ​യ്യേ​ണ്ട​തും ട്രാ​ഫി​ക്ക് ക്ര​മീ​ക​ര​ണ​സ​മ​യ​ത്തി​നു​ശേ​ഷം യാ​ത്ര തു​ട​രേ​ണ്ട​തു​മാ​ണ്.

തെ​ക്കേ​ന​ട​യി​ൽ പോ​സ്റ്റോ​ഫീ​സ് പ​രി​സ​ര​ത്ത് രാ​വി​ലെ 11വ​രെ മാ​ത്ര​മെ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ക​യു​ള​ളു.

District News

ദേവാലയങ്ങളിൽ തിരുനാൾ

കൊ​ട​ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ്

കൊ​ട​ക​ര: ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ മാ​ര്‍ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. ഫാ. ​ആ​ന്‍റോ ത​ച്ചി​ല്‍ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​ജി പാ​ല​മ​റ്റ​ത്ത്, സ​ഹ​വി​കാ​രി ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ലി​സ​ന്‍ വ​ട​ക്കേ​പീ​ടി​ക, കൈ​ക്കാ​ര​ന്മാ​രാ​യ ജെ​യിം​സ് കു​റ്റി​ക്കാ​ട​ന്‍, ആ​ന്‍റോ ചെ​ത​ല​ന്‍, വി​ജോ​യ് കു​റ്റി​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

വ​ട​ക്കും​ക​ര സെ​ന്‍റ്
ആ​ന്‍റ​ണീ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ട​വ​ക​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‍ 17, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 17ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. അ​റേ​ബ്യ​ന്‍ പെ​നി​ന്‍​സു​ല​യു​ടെ അ​പ്പ​സ്‌​തോ​ലി​ക് വി​സി​റ്റ​ര്‍ ഫാ. ​ജോ​ളി വ​ട​ക്ക​ന്‍ കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും.

രാ​ത്രി ഒ​മ്പ​തി​ന് അ​മ്പ് പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. തി​രു​നാ​ള്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി പ്ര​ഫ​സ​ര്‍ റ​വ.​ഡോ. പോ​ള്‍ കൊ​മ്പ​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ല്‍​നി​ന്നു മ​രി​ച്ചു​പോ​യ​വ​ര്‍​ക്കു​ള്ള അ​നു​സ്മ​ര​ണ​ബ​ലി​യും പൊ​തു ഒ​പ്പീ​സും ന​ട​ക്കും. തി​രു​നാ​ള്‍ കൊ​ടി​യേ​റ്റം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ ന​ട​ത്തി. തി​രു​നാ​ള്‍ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ നാ​ളെ വൈ​കീ​ട്ട് 7.30ന് ​നി​ര്‍​വ​ഹി​ക്കും. വി​കാ​രി ഫാ. ​ജി​ജോ വാ​ക​പ​റ​മ്പി​ലി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ആ​ന്‍റ​ണി കാ​ള​ത്തു​പ​റ​മ്പി​ല്‍, ജോ​സ് കാ​ള​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മ​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

വൈ​ന്ത​ല സെ​ന്‍റ് ജോ​സ​ഫ്സ്

കാ​ടു​കു​റ്റി: വൈ​ന്ത​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​രാ​യ ഫാ. ​വി​നോ​യ് തെ​റ്റ​യി​ൽ, ഫാ. ​ക്രി​സ്റ്റ​ൺ കൈ​നാ​ട​ത്ത്പ​റ​മ്പി​ൽ, ഫാ. ​ജി​തി​ൻ ത​ണ്ടി​യേ​ക്ക​ൽ, ഫാ. ​വി​ക്ട​ർ തൊ​മ്മ​നാ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ലാ​ണ് കൊ​ടി​യേ​റ്റി​യ​ത്. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ​ഷം രൂ​പം എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്കും. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്.

രാ​ത്രി ഒ​മ്പ​തി​ന് അ​മ്പു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഫാ. വി​നി​ൽ കു​രി​ശു​ത​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ഡെ​ർ​ബി​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, വ​ർ​ണ​ക്കാ​ഴ്ച. രാ​ത്രി 7.30ന് ​നാ​ട​കം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

ത​ച്ചു​ടപ​റ​മ്പ് സെ​ന്‍റ്
സെ​ബാ​സ്റ്റ്യ​ൻ​സ്

ത​ച്ചു​ടപ​റ​മ്പ്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​നോ​സി​ന്‍റെ അ​മ്പ് തി​രു​നാ​ളി​ന് റ​വ.​ഡോ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ കൊ​ടി ഉ​യ​ർ​ത്തി. വി​കാ​രി റ​വ.​ഡോ. പോ​ളി പ​ട​യാ​ട്ടി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ജൊ മാ​ളി​യേ​ക്ക​ൽ, ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ൺ ക​ര​യാ​പ​റ​മ്പി​ൽ, സാ​ബു അ​ച്ചാ​ണ്ടി, കൈ​ക്കാ​ര​ൻ​മാ​രാ​യ ഡേ​വി​സ് ത​ച്ചു​പ​റ​മ്പി​ൽ, ജോ​ഷി കു​ത്തോ​ട്ടു​ങ്ങ​ൽ, ജോ​ജൂ ചെ​ങ്ങി​നി​മ​റ്റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 17ന് ​രാ​വി​ലെ ദി​വ്യ​ബ​ലി, യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി ഒ​മ്പ​തി​ന് അ​മ്പെ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ, ഞാ​യ​ർ രാ​വി​ലെ 10.30ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ഷി​ബു ക​ള്ളാം​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ഫ്രി​ജൊ പാ​റ​യ്ക്ക​ൽ സ​ന്ദേ​ശം​ന​ൽ​കും. നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, വ​ർ​ണ​മ​ഴ. രാ​ത്രി ഏ​ഴി​ന് തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ നാ​ട​കം ഉ​ണ്ടാ​യി​രി​ക്കും.

District News

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍.
1943ല്‍ ​അ​ന്ന​ത്തെ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ പ​രി​ശ്ര​മ​ഫ​ല​മാ​യി പ്രൈ​മ​റി സ്‌​കൂ​ളാ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. 1978ല്‍ ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത നി​ല​വി​ല്‍ വ​ന്ന​തോ​ടെ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി. 1984ല്‍ ​സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ഹൈ​സ്‌​കൂ​ളാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ടു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ ബാ​ച്ച് മു​ത​ലേ ഉ​യ​ര്‍​ന്ന വി​ജ​യ​ശ​ത​മാ​ന​ത്തോ​ടെ സ്വ​ന്ത​മാ​യ ഒ​രി​ടം നേ​ടി​യെ​ടു​ത്തു. 2000ല്‍ ​ബി​ഷ​പ് മാ​ര്‍ ജെ​യിം​സ് പ​ഴ​യാ​റ്റി​ലി​ന്‍റെ​യും ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് ഇ​രു​മ്പ​ന്‍റെ​യും പ​രി​ശ്ര​മ​ഫ​ല​മാ​യി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ടു.

2001 ജ​നു​വ​രി 30ന് ​ബി​ഷ​പ് മാ​ര്‍ ജെ​യിം​സ് പ​ഴ​യാ​റ്റി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ന് ത​റ​ക്ക​ല്ലി​ട്ട് കെ​ട്ടി​ട​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ 20ന് ​ഉ​ദ്ഘാ​ട​നം ന​ട​ത്തി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​പ്പോ​ള്‍ പ്ല​സ് വ​ണ്‍, പ്ല​സ് ടു​വി​ലാ​യി 480 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്നു. ആ​ദ്യ ബാ​ച്ചി​ല്‍ ത​ന്നെ 95 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ജ​യം​നേ​ടി​യി​രു​ന്നു. ര​ണ്ടാം​വ​ര്‍​ഷം സ​യ​ന്‍​സി​ല്‍ 100 ശ​ത​മാ​ന​വും കൊ​മേ​ഴ്‌​സി​ല്‍ 95 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലും വി​ജ​യ​മു​ണ്ടാ​യി. 2018,24 വ​ര്‍​ഷ​ങ്ങ​ളി​ലെ പൊ​തു​പ​രീ​ക്ഷ​ക​ളി​ല്‍ സ്‌​കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി.

2024 ലെ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച സ്‌​കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്ത് സെ​ന്‍റ് മേ​രീ​സ് ഇ​ടം​പി​ടി​ച്ചു. 2006ല്‍ ​എ​ന്‍​സി​സി യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. എ​ന്‍​സി​സി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സം​സ്‌​കൃ​തം അ​ധ്യാ​പി​ക മേ​ജ​ര്‍ എ​ന്‍.​വി. മാ​യ​യ്ക്ക് 2013ലും 2016​ലും റി​പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു.

2023ല്‍ ​എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്, 2025 ഭാ​ര​ത് സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സി​ന്‍റെ റോ​വ​ര്‍ റേ​ഞ്ച​ര്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. കെ​സി​എ​സ്എ​ല്‍, സി​ജി​എ​സി, ടൂ​റി​സം ക്ല​ബ്, സൗ​ഹൃ​ദ ക്ല​ബ്, ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക് ക്ല​ബ് എ​ന്നി​വ​യും സ​ജീ​വ​മാ​ണ്.

ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്

ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 4.30ന് ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ പി. ​ആ​ന്‍​സ​ന്‍ ഡൊ​മി​നി​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​സ് ചി​റ​യ​ത്ത്, സ്‌​കൂ​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ സി.​ബി. ക്രി​സ്റ്റ​ഫ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കും.

District News

ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്

എ​സ്എ​ൻ​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ യു​ഡി​എ​ഫി​നെ അ​പ​മാ​നി​ച്ച് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചും ആ​രോ​പ​ണ​വി​ധേ​യ​യാ​യ ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ഹ​ന പി. ​ആ​ന​ന്ദി​നെ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. കോ​ൺ​ഗ്ര​സ് എ​സ്എ​ൻ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് വ​ഴി​യി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.

ഡി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ. ഷം​സു​ദീ​ൻ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​എ. സി​റാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും സെ​ക്ര​ട്ട​റി​ക്കെ​തി​രേ പോ​രാ​ടു​മെ​ന്ന് ഷം​സു​ദീ​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​ആ​ർ. അ​ശോ​ക​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ. ഹൈ​ദ്രോ​സ്, സു​നി​ൽ​കു​മാ​ർ ചാ​ണാ​ടി, ഷി​ലു, ഫാ​സി​ല അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചാ​ല​ക്കു​ടിപ്പു​ഴ​യി​ലേ​ക്കു കൂ​ടു​ത​ൽ ജ​ലം തു​റ​ന്നു​വി​ട​ണം

ചാ​ല​ക്കു​ടി: കൂ​ടു​ത​ൽ വെ​ള്ളം ചാലക്കുടിപ്പു​ഴ​യി​ലേ​യ്ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വൈ​ദ്യു​തി​മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ക​ത്തു​ന​ല്കി.

പു​ഴ​ത്ത​ട​ത്തി​ലെ ജ​ല​സേ​ച​നം, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പെ​രി​ങ്ങ​ൽ​കു​ത്തി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​നം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് പു​റ​മേ കൂ​ടു​ത​ൽ വെ​ള്ളം പു​ഴ​യി​ലേ​യ്ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ചാ​ല​ക്കു​ടി പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് വ​ള​രെ കു​റ​വാ​യ​തി​നാ​ൽ ചാ​ല​ക്കു​ടി റി​വ​ർ ഡൈ​വേ​ർ​ഷ​ൻ സ്‌​കീ​മി​ൽ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ന്നും ജ​ല​സേ​ച​ന​ത്തി​ന് ആ​വ​ശ്യ​മാ​യ​തി​ന്‍റെ 25 ശ​ത​മാ​നം ജ​ലം മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ന്ന​തെ​ന്നും ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ആ​വ​ശ്യ​മാ​യ നീ​രൊ​ഴു​ക്ക് ല​ഭ്യ​മാ​കാ​തി​രു​ന്നാ​ൽ ചാ​ല​ക്കു​ടി പു​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​വും കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ക​ടു​ത്ത ആ​ശ​ങ്ക​യും മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യി എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

എം​ഇ​ടി സ്കൂ​ളി​ൽ ഇ​ന്നൊ​വേ​ഴ്സ് - ടെ​ക് എ​ക്സ്പോ 2026

മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​ടി സ്കൂ​ളി​ൽ ഇ​ന്നൊ​വേ​ഴ്സ് ടെ​ക് എ​ക്സ്പോ 2026 സം​ഘ​ടി​പ്പി​ച്ചു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ മ​ന​സി​ലാ​ക്കി ഭാ​വി​യി​ൽ സാ​ങ്കേ​തി​ക വി​ദ്യാലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച എ​ഐ റോ​ബോ​ട്ടി​ക്സ് ടെ​ക് എ​ക്സ്പോ എം​ഇ​ടി സെ​ക്ര​ട്ട​റി ജോ​ബ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ വി​ദ്യ അ​നൂ​പ് സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജ്യോ​തി​സ് മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ.​കെ. രോ​ഹി​ണി ന​ന്ദി പ​റ​ഞ്ഞു.

District News

ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം കാ​ര​ണം വ​ള​രെ​യ​ധി​കം ശ്ര​ദ്ധേ​യ​മാ​യി. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ലാ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് വ​ർ​ണ്ണാ​ഭ​മാ​യ കോ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. കോ​ല​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ പ​വ​ൻ​കു​മാ​ർ നേ​രി​ട്ടു പ​രി​ശോ​ധി​ക്കു​ക​യും മാ​ർ​ക്കി​ടു​ക​യും ചെ​യ്തു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. തു​ട​ർ​ന്നു​ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ക​ള​ക്ട​റും പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ന്‍റെ അ​വ​സാ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം നൃ​ത്തം​ചെ​യ്തു ജി​ല്ലാ ക​ള​ക്ട​ർ കൈ​യ​ടി നേ​ടി.

District News

ഇ​ട​വ​കദി​നാ​ഘോ​ഷം നടത്തി

ഒ​റ്റ​പ്പാ​ലം: സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നപ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ട​വ​കദി​നാ​ഘോ​ഷം ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഫാ. ​സ​ജി പ​ന​പ്പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലാ​ലോ ബേ​ർ​ളി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ എ​ൽ​സീ​ന എ​ഫ്സി​സി, ജോ​സ് ഗി​രി കോ​ൺ​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സ്ന എം​എ​സ്എം​ഐ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് നി​സ്റ്റ​ൽ തോ​മ​സ്, എ​കെ​സി​സി സെ​ക്ര​ട്ട​റി കെ.​ജെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ ആ​ൻ​സ​ൻ വ​ല്യാ​റ സ്വാ​ഗ​ത​വും കൈ​ക്കാ​ര​ൻ ജെ​യിം​സ് പു​ര​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​യും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

District News

വി​സ്മ​യവീ​ടൊ​രു​ക്കി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​ര്‍; പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് റ​ഫ​ലും റി​ഫാ​ന​യും

ഒ​റ്റ​പ്പാ​ലം: കേ​ള്‍​വിപ​രി​മി​ത​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ റ​ഫ​ലും റി​ഫാ​ന​യും ഒ​രി​ന്ദ്ര​ജാ​ലം ക​ണ്ട സ​ന്തോ​ഷ​ത്തി​ലാ​ണ്. ഉ​പ്പ​യു​ടെ​യും ഉ​മ്മ​യു​ടെ​യും ക​ഷ്ട​പ്പാ​ടു​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി ഒ​രു മ​നോ​ഹ​രവീ​ട് സൃ​ഷ്ടി​ച്ചു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​ര്‍.

ഇ​ന്ന​ലെ വ​രെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഒ​രു വീ​ട്ടി​ല്‍ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഇ​നി​മു​ത​ല്‍ ഈ ​മ​ക്ക​ള്‍​ക്കൊ​പ്പം സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാം.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഡി​എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന മാ​ജി​ക്ക് ഹോം ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ലം വ​രോ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ അ​ച്ഛ​ന്‍ മു​ഹ​മ്മ​ദ് റ​ഷീ​ദി​നും അ​മ്മ റ​ജീ​ന​യ്ക്കു​മൊ​പ്പം ഇ​വ​ര്‍ ഏ​റ്റു​വാ​ങ്ങി. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ന്‍റെ തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ല്‍നി​ന്നും വീ​ട് നി​ര്‍​മി​ക്കു​ക എ​ന്ന​ത് ഈ ​കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്‌​നം മാ​ത്ര​മാ​യി​രു​ന്നു.

വ​രോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് 622 ച​തു​ര​ശ്ര​അ​ടി​യി​ല്‍ ഭി​ന്ന​ശേ​ഷി മാ​തൃ​കാ ഭ​വ​നം ഒ​രു​ക്കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ല്‍ ചെ​റു​ക​ഥാ​കൃ​ത്ത് വൈ​ശാ​ഖ​ന്‍, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ലാ​ല്‍​ജോ​സ്, ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ ജി​ജി തോം​സ​ണ്‍, എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഒ​റ്റ​പ്പാ​ലം സ്മാ​ര്‍​ട്ട് അ​സോ​സി​യേ​റ്റ്‌​സ് എം​ഡി മ​നോ​ജ് കാ​ഞ്ഞി​ര​ത്തൊ​ടി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു കൈ​മാ​റി.

District News

ക​ടു​വാഭീ​ഷണി: ഓ​ടം​തോ​ട് സി​വി​എം​കു​ന്നി​ൽ എം​എ​ൽ​എ​യും സം​ഘവും സ​ന്ദ​ർ​ശ​നംന​ട​ത്തി

മം​ഗ​ലം​ഡാം: ക​ടു​വ​യെ​ത്തി​യ ഓ​ടം​തോ​ട് സി​വി​എം കു​ന്നി​ൽ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നംവ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല​സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ കാ​ടു​വെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

19 ന് ​കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ രാ​വി​ലെ 10 നും ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ൾ ചേ​രും. ആ​വ​ശ്യ​മാ​യ മ​റ്റു ന​ട​പ​ടി​ക​ൾ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ര​ണ്ടാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഇ​ല്ലെ​ന്നു​ള്ള​താ​ണ് സ്ഥി​രീ​ക​ര​ണം. സി​വി​എം ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​പ്പിം​ഗ് കാ​മ​റ​യി​ലും ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ണ​ചേ​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ക​ടു​വ​ക​ൾ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ പ​രി​ധി വി​ട്ടും യാ​ത്ര ചെ​യ്യാ​റു​ണ്ട്. അ​ങ്ങ​നെ എ​ത്തി​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് വ​നംവ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

നെ​ന്മാ​റ ഡി​എ​ഫ്ഒ പി. ​പ്ര​വീ​ൺ, ആ​ല​ത്തൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ, വാ​ർ​ഡ് മെം​ബ​ർ എ. ​ഷെ​റീ​ഫ്, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​വി. രാ​ജ​ൻ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

വി​ദ്യാഭ്യാ​സസ്ഥാപനങ്ങൾ പരി​ശീ​ല​നവേ​ദി​ക​ളാ​ക​ണം: മാ​ർ പീറ്റർ കൊ​ച്ചു​പുര​യ്ക്ക​ൽ

മം​ഗ​ലം​ഡാം: പ​രി​ശീ​ല​ന​ങ്ങ​ളു​ടെ വേ​ദി​യാ​ക​ണം വി​ദ്യാ​ഭ്യാ​സ​മെ​ന്നും ന​മ്മ​ളി​ലു​ള്ള അ​ജ്ഞ​ത​യെ മാ​റ്റി വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു മാ​ത്ര​മെ ക​ഴി​യു​വെ​ന്നും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ. മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വ്യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ 24-ാം വാ​ർ​ഷി​കാ​ഘോ​ഷപ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. മാ​ത്യു വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി​ൻ തോ​മ​സ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ൻ​ഡ്ര​ല്ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​സു​മേ​ഷ് നാ​ൽ​പ​താം​ക​ളം മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൈ​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ അ​ശോ​ക​ൻ, സ്കൂ​ൾ ഹെ​ഡ് ബോ​യ് സാ​ൻ​ജോ ബി​ജി, ഹെ​ഡ്ഗേ​ൾ റോ​സ് നാ​ഷി​ജോ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജാ​ൻ​സി ഷാ​ജി ന​ന്ദി പ​റ​ഞ്ഞു.

പ​ഠ​ന-​പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ൽ മി​ക​വു പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷിപ്പ് വി​ത​ര​ണ​വും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ​ടോ​പ്പ​റും മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ കാ​ത​റി​ൻ മ​റ്റു രം​ഗ​ങ്ങ​ളി​ലും മി​ക​വു തെ​ളി​യി​ച്ച കെ.​എ. അ​യ​ന, അ​ല​ൻ ബി​നോ​യ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.

District News

കു​ട്ട​നാ​ട് സീ​റ്റ്: പ്രാ​ദേ​ശി​ക വി​കാ​രം ആ​ളി​ക്ക​ത്തി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ

എട​ത്വ: കു​ട്ട​നാ​ട് സീ​റ്റി​നെച്ചൊല്ലി പോ​ര്‍​മു​ഖം തെ​ളി​യു​ന്നു. പ്രാ​ദേ​ശി​ക വി​കാ​രം ആ​ളി​ക്ക​ത്തി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ. സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷ​ക്കേ മു​ന്ന​ണി നേ​തൃ​ത്വം സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് തി​ര​ക്കി​ട്ട ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ കു​ട്ട​നാ​ട് സീ​റ്റി​ല്‍ വ്യ​ക്ത​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ ഇ​ട​ത്-​വ​ല​ത് എ​ന്‍​ഡി​എ മു​ന്ന​ണി​ക​ള്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

രാ​ഷ്ട്രീ​യ മാ​ന​ത്തി​ന​പ്പു​റം പ്രാ​ദേ​ശി​ക വി​കാ​ര​വും സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ പ്ര​ചാ​ര​ക​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ണ്ഡ​ല രൂ​പീ​ക​ര​ണ​ത്തി​നുശേ​ഷം മൂ​ന്നു മു​ന്ന​ണി​യി​ലെ​യും ഘ​ട​കക​ക്ഷി​ക​ള്‍ മാ​ത്ര​മാ​ണ് അ​ധി​ക​വും മ​ത്സ​രി​ക്കാ​റു​ള്ള​ത്. മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ള്‍ ഏ​താ​നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ത്രം ജ​ന​വി​ധി തേ​ടി​യി​യെ​ങ്കി​ലും വി​ജ​യം നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍​നി​ന്ന് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ ഇ​ട​തു-​വ​ല​തു മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ള്‍ പ​ല​ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു. ഇ​ക്കു​റി​യും ഇ​രു​മു​ന്ന​ണി​യി​ലെ​യും പ്ര​ധാ​നക​ക്ഷി​ക​ള്‍ കു​ട്ട​നാ​ട് സീ​റ്റി​ൽ ക​ണ്ണും​ന​ട്ട് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ന്ന​ണി തീ​രു​മാ​നം എ​ത്തു​ന്ന​തി​നു മു​ന്‍​പേ ഘ​ട​കക​ക്ഷി​ക​ള്‍ സ്വ​യം പ്ര​ഖ്യാ​പ​നം ന​ട​ത്തി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി പ​രി​വേ​ഷം ഒ​രു​പ​രി​ധി വ​രെ വി​ജ​യി​ച്ച് നി​ല്‍​ക്കു​മ്പോ​ഴാ​ണ് പ്രാ​ദേ​ശി​ക വി​കാ​രം ഉ​യ​ര്‍​ന്ന​ത്.

കു​ട്ട​നാ​ട്ടി​ലെ സ്ഥി​ര താ​മ​സ​ക്കാ​ര്‍ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക​ണ​മെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യു​ള്ള പ്ര​ച​ാര​ണം. ഈ ​പ്ര​ച​ാര​ണ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് യു​ഡി​എ​ഫി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തുവ​ന്നു. കോ​ണ്‍​ഗ്ര​സി​ല്‍ ഒ​രു​പി​ടി നേ​താ​ക്ക​ന്മാ​രു​ടെ പേ​രു​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ നേ​തൃ​ത്വ​ത്തി​നും ത​ല​വേ​ദ​ന​യാ​യി മാ​റി.

കോ​ണ്‍​ഗ്ര​സി​ല്‍ മൂന്നി​ലേ​റെ നേ​താ​ക്ക​ളാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നാ​യി മു​റ​വി​ളികൂ​ട്ടു​ന്ന​ത്. സീ​റ്റു വി​ട്ടു ന​ല്‍​കി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃത്വ​വും വാ​ശി​യി​ലാ​ണ്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ധാ​ര​ണ ന​ല്‍​കാ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലും സ്ഥാ​നാ​ര്‍​ഥി മോ​ഹ​വു​മാ​യി നി​ര​വ​ധി​പേ​രു​ണ്ട്.

എ​ന്‍​സി​പി​യു​ടെ സ്ഥി​രം മ​ണ്ഡ​ല​മാ​യ കു​ട്ട​നാ​ട്ടി​ല്‍ സി​പി​എ​മ്മും സീ​റ്റി​ല്‍ ക​ണ്ണു​വെ​ച്ചി​ട്ട് നാ​ളു​ക​ളാ​യി. സ്ഥി​രം സീ​റ്റി​ല്‍നി​ന്ന് എ​ന്‍​സി​പി​യെ മാ​റ്റി സീ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സി​പി​എ​മ്മും മ​ടി​ക്കു​ക​യാ​ണ്. ഏ​റ്റെ​ടു​ക്കു​ന്ന സീ​റ്റി​ലെ വി​ജ​യ സാ​ധ്യ​ത​യാ​ണ് സി​പി​എ​മ്മി​നെ പി​ന്‍​തി​രി​പ്പി​ക്കു​ന്ന​ത്.

എ​ന്‍​ഡി​എ​യി​ൽ ഘ​ട​കക​ക്ഷി സ​മ്മ​ര്‍​ദമി​ല്ല ബി​ഡി​ജെ​എ​സ് മ​ത്സ​രരം​ഗ​ത്തുവ​ര​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​യ മ​ണ്ഡ​ല​ത്തി​ല്‍ ആ​രു സീ​റ്റ് ഏ​റ്റെ​ടു​ത്താ​ലും എ​ന്‍​ഡി​എ​യി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല.

District News

ഓ​ട്ടോ​യ്ക്കു പി​ന്നി​ല്‍ കാ​ര്‍ ത​ട്ടി​യ​തി​ല്‍ ത​ര്‍​ക്കം; ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കും പ്ര​ദേ​ശ​വാ​സി​ക്കും മ​ര്‍​ദന​ം

ചേ​ര്‍​ത്ത​ല: ഓ​ട്ടോ​യ്ക്കു പി​ന്നി​ല്‍ കാ​ര്‍ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​റെ​യും പ്ര​ശ്‌​നം പ​റ​ഞ്ഞുതീ​ര്‍​ക്കാ​നെ​ത്തി​യ സ​മീ​പ​വാ​സി​യെ​യും കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​നും സ​ഹോ​ദ​ര​നും ചേ​ര്‍​ന്ന് മ​ര്‍​ദിച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ര്‍ മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ര്‍​ഡ് ചാ​ര​മം​ഗ​ലം ത​ട​ത്തി​ല്‍ സു​നി​ല്‍​കു​മാ​ര്‍ (42), ചേ​ര്‍​ത്ത​ല തെ​രു​വി​ല്‍ ടി.​ടി. സ​ജി എ​ന്നി​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്ത​കൃ​ഷ്ണ​ന്‍, സ​ഹോ​ദ​ര​ന്‍ വി​ഷ്ണു​ര​വി എ​ന്നി​വ​രെ പ്ര​തി​യാ​ക്കി ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇന്നലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് ചേ​ര്‍​ത്ത​ല ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്കു സ​മീ​പം സു​നി​ല്‍​കു​മാ​റി​ന്‍റെ ഓ​ട്ടോ​യ്ക്കു പി​ന്നി​ല്‍ കാ​ര്‍ ത​ട്ടി​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത സു​നി​ല്‍ കു​മാ​റി​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും റോ​ഡി​ലി​ട്ട് മ​ര്‍​ദിക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി.

വി​വ​ര​മ​റി​ഞ്ഞ് പ്ര​ശ്നം പ​റ​ഞ്ഞു​തീ​ര്‍​ക്ക​നെ​ത്തി​യ സ​ജി​യെ​യും മ​ര്‍​ദിച്ചെ​ന്നാ​ണ് പ​രാ​തി. പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് അ​ന​ന്ത​കൃ​ഷ്ണ​നെ​യും വി​ഷ്ണു​വി​നെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ര്‍​ദന​മേ​റ്റ സ​ജി​യെ​യും സു​നി​ല്‍ കു​മാ​റി​നെ​യും ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

District News

പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ​യി​ലെ പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് പ​രോ​ളി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ ഒ​ന്നാം പ്ര​തി നാ​ലു വ​ർ​ഷ​ത്തി​നുശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി. ആ​ലാ പെ​ണ്ണു​ക്ക​ര വ​ട​ക്കും​മു​റി മ​ഠ​ത്തി​ലേ​ത്ത് വീ​ട്ടി​ൽ ‘ബോ​ഞ്ചോ’ എ​ന്നുവി​ളി​ക്കു​ന്ന അ​നൂ​പ് കു​മാ​റി​നെ​യാ​ണ് (36) ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

2016 ഫെ​ബ്രു​വ​രി 18നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ള​ക്കു​ഴ കാ​ണി​ക്ക​മ​ണ്ഡ​പം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള രേ​ണു ഓ​ട്ടോ ഫ്യു​വ​ൽ​സ് പ​മ്പി​ൽ ഇ​ന്ധ​നം അ​ടി​ക്കാ​നെ​ത്തി​യ പ്ര​തി​ക​ളാ​യ മ​നോ​ജും അ​നൂ​പും ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​ത് ത​ട​യാ​നെ​ത്തി​യ പ​മ്പ് ഉ​ട​മ മു​ര​ളീ​ധ​ര​ൻ നാ​യ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​വ​ർ മ​ട​ങ്ങി​പ്പോ​യി.
അ​ന്ന് വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ മു​ര​ളീ​ധ​ര​ൻ നാ​യ​ർ ബ​ന്ധു​വാ​യ ശ​ശി​കു​മാ​റി​നൊ​പ്പം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​ക​വെ, ര​ണ്ടാം പ്ര​തി രാ​ജീ​വ് ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി. തു​ട​ർ​ന്ന് പി​ന്നാ​ലെ​യെ​ത്തി​യ മ​നോ​ജും അ​നൂ​പും ചേ​ർ​ന്ന് ക​മ്പി​വ​ടി​കൊ​ണ്ട് മു​ര​ളീ​ധ​ര​ൻ നാ​യ​രെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ൽ അ​നൂ​പ് കു​മാ​ർ, രാ​ജീ​വ്, മ​നോ​ജ് എ​ന്നി​വ​ർ​ക്ക് മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വും 35,000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യി​രു​ന്ന അ​നൂ​പ്. 2022 മേയ് ആ​റി​ന് 14 ദി​വ​സ​ത്തെ പ​രോ​ളി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യി. മ​റ്റ് പ്ര​തി​ക​ളാ​യ രാ​ജീ​വ് നി​ല​വി​ൽ നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ലും മ​നോ​ജ് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലു​മാ​ണ്.

പ്ര​തി​ക്കാ​യി 2023 മു​ത​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വ്യാ​ജ പാ​സ്‌​പോ​ർ​ട്ടി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി കിം​വ​ദ​ന്തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത്, ആ​ന്ധ്രാ​പ്ര​ദേ​ശ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി വ്യാ​ജ​പേ​രു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. പോ​ലീ​സ് പി​ൻ​തു​ട​രു​ന്നു​ണ്ടെ​ന്ന് വി​ശ്വ​സ്ത സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്നു മ​ന​സി​ലാ​ക്കി.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പേ​ക്ഷി​ച്ച്, ബ​ന്ധു​ക്ക​ളു​മാ​യോ സു​ഹൃ​ത്തു​ക്ക​ളു​മാ​യോ യാ​തൊ​രു ബ​ന്ധ​വും പു​ല​ർ​ത്താ​തെ​യാ​യി​രു​ന്നു അ​നൂ​പി​ന്‍റെ ഒ​ളി​വു​ജീ​വി​തം. ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ പ്ര​തി ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യ​വേ പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ ന​ഴ്സു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ബം​ഗ​ളൂ​രു കൊ​ഡി​ഗെ​ഹ​ള്ളി​യി​ൽ ഒ​രു ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ ക​മ്പി​യി​ലാ​യി​രു​ന്നു ഇ​യാ​ൾ​ക്ക് ജോ​ലി.

ഇ​ത​റി​ഞ്ഞ് പ്ര​തി​ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ചെ​ങ്കി​ലും പ്ര​തി ത​ന്‍റെ പെ​ൺ​സു​ഹൃ​ത്തി​നെ കാ​ണാ​ൻ നാ​ട്ടി​ലെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. യു​വ​തി​യു​ടെ ആ​ൾത്താമ​സ​മി​ല്ലാ​ത്ത ത​റ​വാ​ട് വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​നൂ​പി​നെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട് വ​ള​ഞ്ഞ് പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സി​ഐ എ.​സി. വി​പി​ൻ, എ​എ​സ് ഐ സി​നു വ​ർ​ഗീ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, മു​ഹ​മ്മ​ദ് ഷ​ഫീ​ക്, അ​രു​ൺ ഭാ​സ്കർ, ജി​ജോ സാം, ​ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണസം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഹാ​ജ​രാ​ക്കി.

District News

വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ സ്മ​ര​ണ​ക​ള്‍ നി​റ​ഞ്ഞ്...​

വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ സ്മ​ര​ണ​ക​ളു​ള്ള വി​ശ്ര​മ​മു​റി​ക്കു മു​ന്നി​ലും അ​നു​ഗ്ര​ഹ​ങ്ങ​ള്‍ തേ​ടി​യെ​ത്താ​റു​ണ്ട്. വി​ശു​ദ്ധി​യു​ടെ പ​രി​മ​ളം പ​ര​ത്തി​യ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​തും പ്ര​ഥ​മ​ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ച​തും അ​ര്‍​ത്തു​ങ്ക​ല്‍ ദേ​വാ​ല​യ​ത്തി​ലാ​ണ്.

അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന മു​റി ഇ​പ്പോ​ഴും ഏ​റെ പ​രി​പാ​വ​ന​മാ​യി ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. തി​രു​വ​സ്ത്ര​ങ്ങ​ളും ബ​ലി​പീ​ഠ​ത്തി​ല്‍ ദി​വ്യ​ബ​ലി​ക്കാ​യി ഉ​പ​യോ​ഗി​ച്ച കാ​സ​യും സ​ക്രാ​രി​യും ക​ട്ടി​ലും പാ​യ​യും ക​സേ​ര​യും ക്ലോ​ക്കു​മൊ​ക്കെ മു​റി​യി​ല്‍ കാ​ണാം. അ​ര്‍​ത്തു​ങ്ക​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ താ​മ​സി​ച്ച് ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന കേ​ര​ള സ​ഭ​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മെ​ത്രാ​ന്‍ മൗ​റേ​ലി​യൂ​സ് സ്ത​ബി​ലി​നി​യി​ല്‍നി​ന്ന് 1829 ന​വം​ബ​ര്‍ 29 നാ​ണ് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലിയാസ് വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച​ത്.

ഇ​പ്പോ​ഴ​ത്തെ പ​ഴ​യ​പ​ള്ളി​യു​ടെ അ​ള്‍​ത്താ​ര​യി​ലാ​യി​രു​ന്നു പ്ര​ഥ​മ ദി​വ്യ​ബ​ലി. ആ​ല​പ്പു​ഴ രൂ​പ​ത​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ള്ളി​ത്തോ​ട് സെന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ലാ​ണ് വൈ​ദി​ക ശു​ശ്രൂ​ഷ​യ്ക്കാ​യി ആ​ദ്യം നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. അ​വി​ടെ​യാ​യി​രി​ക്കു​മ്പോ​ള്‍ പ​ള്ളി​പ്പു​റം പ​ള്ളി​യി​ലും ശു​ശ്രൂ​ഷ​യ്ക്കാ​യി പോ​യി​രു​ന്നു. ല​ത്തീ​ന്‍ ഭാ​ഷ​യി​ല്‍ പ്രാ​വീ​ണ്യം നേ​ടു​ന്ന​തി​നാ​യി ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലും കു​റ​ച്ചു​കാ​ലം താ​മ​സി​ച്ചു. ഒ​ത്തി​രി​യേ​റെ തീ​ര്‍​ഥാ​ട​ക​ര്‍ വി​ശു​ദ്ധ ചാ​വ​റ അ​ച്ച​ന്‍റെ മാ​ധ്യ​സ്ഥം പ്രാ​ര്‍​ഥി​ക്ക​ന്ന​തി​നാ​യും പ​ഴ​യ പ​ള്ളി​ക്ക് പു​റ​കി​ല്‍ ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മ്യൂ​സി​യം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​രാ​റു​ണ്ട്.

District News

അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ ഇ​ന്ന് സാം​സ്‌​കാ​രി​ക ദി​നം

അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് സാം​സ്‌​കാ​രി​ക​ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തോ​ടൊ​പ്പം ഇ​ട​വ​ക​ദി​ന​മാ​യും ബി​സി​സി സം​ഗ​മ​വു​മാ​യും ആ​ഘോ​ഷി​ക്കും. തീ​ര​ദേ​ശ​ത്തെ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ ഒ​ത്തു​ചേ​ര​ലി​ന് സാ​ക്ഷ്യം വ​ഹി​ക്കും. പു​ല​ർ​ച്ചെ 5.30ന് ​ദി​വ്യ​ബ​ലി​യോ​ടും നൊ​വേ​ന​യോ​ടും കൂ​ടി തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. 6.45ന് ​പ്ര​ഭാ​ത പ്രാ​ർ​ഥന​യും ദി​വ്യ​ബ​ലി​യും 10.30ന് ​നൊ​വേ​ന​യും ലി​റ്റ​നി​യും ന​ട​ക്കും. 11ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് അ​മ്പ​ല​പ്പു​ഴ ഒ​സി​ഡി സെ​മി​നാ​രി​യി​ലെ ഫാ. ​സു​നി​ൽ മാ​ർ​ട്ടി​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല​യും നൊ​വേ​ന​യെ​യും തു​ട​ർ​ന്ന് ആ​റി​നു വി​ശേ​ഷാ​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. ഫാ.​ ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് ഡൊമി​നി​ക് വ​ട്ട​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. സെ​ക്യൂ​ർ സം​ഘ​ട​ന​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് ഇ​ന്ന​ത്തെ ശു​ശ്രൂ​ഷാക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
രാ​ത്രി 7.30ന് ​ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ക​ലാ​സ​ന്ധ്യ ആ​രം​ഭി​ക്കും. കെ​ആ​ർ​എ​ൽ​സി​സി ബി​സി​സി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ ക​ലാ​സ​ന്ധ്യ​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. തു​ട​ർ​ന്ന് ബി​സി​സി​യു​ടെ എ,​ബി വാ​ർ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

District News

ഉ​ത്ത​ര​പ്പള്ളി​യാ​ർ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് വേ​ഗ​മേ​റു​ന്നു: സാ​റ്റ​ലൈ​റ്റ് സ​ർ​വേ പൂ​ർ​ത്തി​യാ​യി

ചെ​ങ്ങ​ന്നൂ​ർ: ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടാ​യി നാ​മ​മാ​ത്ര​മാ​യി മാ​റി​യ ഉ​ത്ത​ര​പ്പ​ള്ളി​യാ​റി​നെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​മേ​റു​ന്നു. ന​ദി​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ണ്ണ​യ്ക്കാ​ട്, പു​ലി​യൂ​ർ വി​ല്ലേ​ജു​ക​ളി​ൽ ജി​പി​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള സാ​റ്റ​ലൈ​റ്റ് സ​ർ​വേ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​റി​ഗേ​ഷ​ൻ, റ​വ​ന്യു, സ​ർ​വേ, പ​രി​സ്ഥി​തി, ഭൂ​വി​ഭ​വം എ​ന്നീ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

വി​ദ​ഗ്ധ സ​മി​തി

ന​ദി വീ​ണ്ടെ​ടു​ക്കാ​ൻ വി​ദ​ഗ്ധസ​മി​തി വേ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ജ​ല​വി​ഭ​വവ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​പേ​ഴ്സ​ണാ​യു​ള്ള 17 അം​ഗ സ​മി​തി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ രൂ​പീ​ക​രി​ച്ചി​രു​ന്നു. നാ​ഷ​ണ​ൽ സെന്‍റർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ​സി​ലെ മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ഡി. പ​ത്മ​ലാ​ൽ, സി​ഡ​ബ്ല്യു​ആ​ർ​ഡി​എ​മ്മി​ലെ ഡോ. ​ടി.എം. ​ശ​ര​ണ്യ തു​ട​ങ്ങിയ പ്ര​മു​ഖ​ർ അ​ട​ങ്ങു​ന്ന​താ​ണ് സ​മി​തി. ആ​ലാ റൂ​റ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് ന​ദി വീ​ണ്ടെ​ടു​ക്ക​ൽ പ്ര​ക്രി​യ​യ്ക്ക് ഊ​ർ​ജമാ​യ​ത്.

കൈ​യേ​റ്റ​ങ്ങ​ൾ

വെ​ൺ​മ​ണി മു​ത​ൽ ബു​ധ​നൂ​ർ വ​രെ 18 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്ന ന​ദി ഇ​ന്ന് പ​ല​യി​ട​ത്തും ഓ​ർ​മ മാ​ത്ര​മാ​ണ്. റ​വ​ന്യു സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 145 കൈ​യേ​റ്റ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ൽ പ​ല​യി​ട​ത്തും ഇ​രു​നി​ല കെ​ട്ടി​ട​ങ്ങ​ൾ വ​രെ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. കു​ളി​ക്കാം​പാ​ലം മു​ത​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ന​ദി പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. രാ​ജ​ഭ​ര​ണ​കാ​ല​ത്തെ രേ​ഖ​ക​ളി​ൽ പോ​ലും ചി​ല​യി​ട​ങ്ങ​ളി​ൽ ആ​റി​ന്‍റെ അ​ട​യാ​ള​ങ്ങ​ളി​ല്ല എ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രെ അ​മ്പ​ര​പ്പി​ക്കു​ന്നു.

മ​ലി​നീ​ക​ര​ണം

ഒ​ഴു​ക്ക് നി​ല​ച്ച​തോ​ടെ ന​ദി മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ച്ച​താ​യി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​ണ്ടെ​ത്തി.
100 മി​ല്ലി വെ​ള്ള​ത്തി​ൽ 4200 കോ​ളി​ഫോം ബാ​ക്ടീ​രി​യ​യും 2800 ഫീ​ക്ക​ൽ കോ​ളി​ഫോ​മും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ ക​ർ​ശ​നനി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ന​കീ​യാ​വ​ശ്യം

നൂ​റു​ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ജ​ല​സ്രോ​ത​സും പ​ല ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ആ​റാ​ട്ടു​ക​ട​വു​മാ​യ ഉ​ത്ത​ര​പ​ള്ളി​യാ​റി​നെ വീ​ണ്ടെ​ടു​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ആ​ലാ റൂ​റ​ൽ ഡെ​വ​ല​പ്‌​മെന്‍റ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ ക​ണ്ടെ​ത്തി​യ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ക​യും നി​യ​മ​പ​ര​മാ​യ സ്ഥ​ലം കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ഉ​ച​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യ​തോ​ടെ, മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി എ​ത്ര​യും വേ​ഗം ന​ദി​യു​ടെ പ​ഴ​യ​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

District News

ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​ക​ള്‍

എ​ട​ത്വ: ത​ക​ര്‍​ന്നുകി​ട​ന്ന ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി എ​ട​ത്വ പ​യ​സ് ടെ​ന്‍​ത് ഐ​ടി​ഐ വി​ദ്യാ​ര്‍​ത്ഥി​ക​ൾ. അ​മ്പ​ല​പ്പു​ഴ അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് ട്ര​യി​നി​ങ് സെ​ന്‍റ​റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി മാ​റ്റി​യ​ത്.
സെ​ന്‍റ​ർ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സീ​താ​ല​ക്ഷ്മി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യ അ​വ​നീ​ന്ദ്ര​നാ​ഥ്, പ്രി​നീ​ത് ജെ. ​പ​യ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ ട്ര​യി​നി​ക​ള്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കി​യ​ത്.

District News

നെ​ല്ലുസം​ഭ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടംത​ന്നെ ത​ർ​ക്ക​ത്തി​ലേ​ക്ക്

രാ​മ​ങ്ക​രി: പു​ഞ്ച​ക്കൊ​യ്ത്തി​ന് ആ​രം​ഭം കു​റി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ക​ർ​ഷ​ക​രും മി​ല്ലു​ട​മ​ക​ളും സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​രും ത​ങ്ങ​ളു​ടെ നി​ലപാ​ടു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച കാ​ട്ടാ​തെ പ​ര​സ്പ​രം പോ​ര​ടി​ക്കാ​ൻ ത​യാറാ​യ​തോ​ടെ ആ​ദ്യ​ദി​വ​സം ത​ന്നെ സം​ഭ​ര​ണം ക​ല്ലു​ക​ടി​യാ​യി. ത​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​വാ​നാ​യി മി​ല്ലു​ട​മ​ക​ൾ​ക്ക് സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ ചെ​യ്തു​വ​രു​ന്ന​താ​യും ക​ർ​ഷ​ക​ർ.

ഇ​പ്രാ​വ​ശ്യ​ത്തെ പു​ഞ്ച​ക്കൊ​യ്ത്തി​ന് ര​ണ്ടു​ദി​വ​സം മു​ന്പ് ആ​രം​ഭം കു​റി​ച്ച നെ​ടു​മു​ടി കൃ​ഷി​ഭ​വ​ന് കീ​ഴി​ലെ 80 ഏ​ക്ക​റോ​ളം വ​രു​ന്ന മ​ണ​ത്ര​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്താ​ണ് മൂ​ന്ന് കൂ​ട്ട​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​ര​ണം ത​ട​സപ്പെ​ടാ​നി​ട​യാ​യ​ത്.

സ​പ്ലൈ​കോ അ​ധി​കൃ​ത​ർ മേ​രി​മാ​താ മി​ല്ലു​കാ​ർ​ക്കാ​ണ് ഇ​വി​ടെ നി​ന്നും നെ​ല്ലു സം​ഭ​രി​ക്കു​വാ​നു​ള്ള ചു​മ​ത​ല ന​ല്കി​യി​രു​ന്ന​ത്. . മി​ല്ലു​ട​മ​ക​ൾ 10 കി​ലോ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​ങ്ങ​ൾ 5 കി​ലോ ന​ല്കാം എ​ന്ന് ക​ർ​ഷ​ക​രും നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഇ​ത് ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും പി​ന്നീ​ട് സം​ഭ​ര​ണം ത​ട​സ​പ്പെ​ടു​ക​യും ആ​യി​രു​ന്നു.

ഇ​തി​നി​ടെ ഇ​വ​ർ പ​ല​വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​യി​ല്ല . ഇ​തോ​ടെ മേ​രി​മാ​ത​യ്ക്ക് പ​ക​രം വേ​റെ ഏ​തെ​ങ്കി​ലും മി​ല്ലു​കാ​ർ​ക്ക് സം​ഭ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല ന​ല്ക​ണ​മെ​ന്നാ​യി ക​ർ​ഷ​ക​ർ. സ​പ്ലൈ​കോ അ​ധി​കൃ​ത​ർ ഇ​ത്പ്ര​കാ​രം മ​റ്റൊ​രു​മി​ല്ലി​ന് ചു​മ​ത​ല ന​ല്കാ​ൻ ത​യാ​റാ​യെ​ങ്കി​ലും അ​വ​ർ ഇ​ത് ഏ​റ്റെ​ടു​ക്കു​വാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വ​ന്ന ക​ർ​ഷ​ക​ർ മി​ല്ലു​കാ​രു​ടെ ക​ടും​പി​ടിത്ത​ത്തി​ന് വ​ഴ​ങ്ങി 7 കി​ലോ വീ​തം കി​ഴി​വ് ന​ല്കി പ്ര​ശ്നം തീ​ർ​ക്കു​ക​യും ഇ​ന്നു മു​ത​ൽ സം​ഭ​ര​ണം ആ​രം​ഭി​ക്കാ​മെ​ന്ന് മി​ല്ലു​കാ​ർ ഉ​റ​പ്പ് ന​ല്കു​ക​യു​മാ​യി​രു​ന്നെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ക​ർ​ഷ​ക​രും മി​ല്ലു​കാ​രു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​കു​ന്പോ​ഴെ​ല്ലാം സ​പ്ലൈ​കോ അ​ധി​കൃ​ത​ർ മി​ല്ലു​കാ​രു​ടെ പ​ക്ഷം ചേ​രു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ഇ​ത് പ​ല​പ്പോ​ഴും ത​ങ്ങ​ൾ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും ക​ർ​ഷ​ക​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്.

District News

വേഴപ്ര പാക്കള്ളിപാലം-ഉമാച്ചേരി റോഡ് കുണ്ടും കുഴിയുമായി യാത്ര ദുരിതത്തിൽ

രാ​മ​ങ്ക​രി: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് വേ​ഴ​പ്ര പാ​ക്ക​ള്ളി​പാ​ലം-​ഉ​മാ​ച്ചേ​രി റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി. നാ​ട്ടു​കാ​രു​ടെ യാ​ത്ര ക​ടു​ത്ത ദു​രി​ത​ത്തി​ൽ. വേ​ഴ​പ്ര ഹോ​മി​യോ ആ​ശു​പ​ത്രി, സി​ദ്ധ ആ​ശു​പ​ത്രി, കൊ​ച്ചു കു​ഞ്ഞു​ങ്ങ​ൾ പ​ഠി​ക്കു​ന്ന അങ്കണ​വാ​ടി, എ​ൽ

പി ​സ്കൂൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി കൂ​ടി​യാ​ണീ റോ​ഡ്. ടാ​റിം​ഗ് ത​ക​ർ​ന്നു മെ​റ്റൽ ഇ​ള​കി​മാ​റി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​രു​ടെ അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ളാ​യ ടൂ​വീല​റു​ക​ളി​ലോ ഓ​ട്ടോ​റി​ക്ഷ​ക​ളി​ലോ പോ​ലും സ​ഞ്ച​രി​ക്കു​ക പ്ര​യാ​സ​മാ​യി മാ​റി. വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​ക​ളി​ൽ പെ​ട്ട് രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​തും ആ​ളു​ക​ൾ​ക്ക് പ​രി ക്ക് ഏ​ല്ക്കു​ന്ന​തും പ​തി​വ് സം​ഭ​വ​മാ​യി ക​ഴി​ഞ്ഞു.

റോ​ഡി​ൽ രാ​ത്രി തീ​രെ വെ​ളി​ച്ച​മി​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് അ​ടി​യ​ന്തര​മാ​യി ന​ന്നാ​ക്കി വീ​ണ്ടും ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ നി​വേ​ദന​ങ്ങ​ൾ ന​ല്കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് കു​ള​മാ​യി മാ​റി​യ റോ​ഡി​ൽ ഈ ​വേ​ന​ൽ​ക്കാ​ല​ത്ത് മാ​ത്ര​മാ​യി​രു​ന്നു അ​ല്പ​മൊ​രാ​ശ്വാ​സം. വേ​ന​ൽ​മ​ഴ​യ്ക്ക് തു​ട​ക്കം കു​റി​ച്ച​തോ​ടെ റോ​ഡി​ലെ യാ​ത്ര വീ​ണ്ടും പ​ഴ​യ വെ​ള്ള​പ്പൊ​ക്ക​കാ​ല​ത്തെ ദു​രി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു പോ​കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. അ​തി​നാ​ൽ അ​ടി​യ​ന്തര​മാ​യി റോ​ഡ് ന​ന്നാ​ക്കാ​നും ടാ​ർ ചെ​യ്യാനും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാറാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

District News

പ​ണി​യും, പൊ​ളി​ക്കും; വീ​ണ്ടും പ​ണി​യും എ​ന്നു തീ​രും എ​സി റോ​ഡ് നി​ർ​മാ​ണം

ച​മ്പ​ക്കു​ളം: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ പ​ണി​ക​ൾ എ​ന്നു തീ​രു​മെ​ന്ന് ഒ​രു നി​ശ്ച​യ​വു​മി​ല്ലാ​ത്ത അ​വ​സ്ഥ. പ​ണി​യു​ക  അ​തു പൊ​ളി​ക്കു​ക വീ​ണ്ടും പ​ണി​യു​ക ഇ​താ​ണ് ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും തോ​ന്നു​ക. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ പ​ണ​മു​പ​യോ​ഗി​ച്ച് എ​ന്തും ചെ​യ്യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ എ​സി റോ​ഡി​ൽ കാ​ണു​ന്ന​ത്.

ഇ​വി​ടെ പ​ണി പൂ​ർ​ത്തി​യാ​യ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ വ​രെ തീ​ർ​ന്നി​രു​ന്നു. പ​ല പാ​ല​ങ്ങ​ളി​ലും ഉ​യ​ര​പ്പാ​ത​ക​ളി​ലും ഒ​ന്നി​ല​ധി​കം ത​വ​ണ ടാ​റിം​ഗ് പ​ണി​ക​ളും പൂ​ർ​ത്തീക​രി​ച്ചി​രു​ന്നു. 

അ​ങ്ങ​നെ പൂ​ർ​ത്തീ​ക​രി​ച്ച പ​ല സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​വും വി​ധം റോ​ഡി​ലെ ടാ​റിം​ഗി​ന് സ്ഥാ​ന​മാ​റ്റം വ​ന്നി​രു​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​പ​യോ​ഗി​ച്ചെ​ന്നു കൊ​ട്ടി​ഘോ​ഷി​ച്ച് ക​രാ​ർ ക​മ്പ​നി ന​ട​ത്തു​ന്ന നി​ർ​മാ​ണ​ങ്ങ​ൾ ഈ ​റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ പ​രാ​ജ​യ​മാ​യി മാ​റു​മ്പോ​ൾ, കു​ട്ട​നാ​ട്ടി​ൽ സാ​ധാ​ര​ണ ന​ട​ത്തു​ന്ന റോ​ഡു പ​ണി​യാ​യി​രു​ന്നു എ​ങ്കി​ൽ ഇ​തി​നേ​ക്കാ​ൾ മെ​ച്ച​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.

പു​തി​യ ​ടാ​റിം​ഗ് പ​ല​യി​ട​ത്തും പൊ​ങ്ങി​യും താ​ണും നി​ൽ​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ടാ​ർ ചെ​യ്ത​ത് ഇ​ള​ക്കി മാ​റ്റി വീ​ണ്ടും ടാ​ർ ചെ​യ്യാ​നു​ള്ള പ​ണി ന​ട​ത്തി​വ​രു​ന്നു. ഒ​ന്നി​ല​ധി​കം ത​വ​ണ ഇ​പ്ര​കാ​ര​മു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും സാ​ർ​ക്കാ​രി​നാ​ണു വ​രു​ന്ന​ത്. എ​ന്തു​കൊ​ണ്ട് ഇ​പ്ര​കാ​രം അ​നാ​വ​ശ്യ പ്ര​വൃത്തി​ക​ൾ ചെ​യ്യേ​ണ്ടി​വ​രു​ന്നു? ഇ​തി​ന് ആ​ർ​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലുംനി​ന്ന് ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നും ഫ​ലം കാ​ണു​ന്നി​ല്ലെ​ന്നു മാ​ത്രം.

കി​ലോ​മീ​റ്റ​റി​ന് 30കോ​ടി​യി​ല​ധി​കം ചെല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന റോ​ഡാ​ണ് പ്രാ​ദേ​ശി​ക ഗ്രാ​മീ​ണ റോ​ഡി​നേക്കാ​ൾ മോ​ശ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​വെ​ള്ളം റോ​ഡി​ൽ പ​ല​ഭാ​ഗ​ത്തും കെ​ട്ടി​ക്കി​ട​ന്ന​ത് യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി ആ​യി​രു​ന്നു. വ​ശ​ത്ത് ക​നാ​ലു​ണ്ടാ​യി​രി​ക്കേ അ​ത് അ​വ​ഗ​ണി​ച്ച് ഉ​യ​ര​ത്തി​ൽ ഓ​ട നി​ർ​മി​ക്കാ​നു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് വൈ​ദ​ഗ്ധ്യം ഇ​വി​ടെ എ​ടു​ത്തു പ​റ​യേ​ണ്ടി​വ​രും. മ​ഴ പെ​യ്താ​ൽ റൂം ​ഫോ​ർ റി​വ​ർ എ​ന്ന​ത് മാ​റ്റി റോ​ഡ് ഫോ​ർ റി​വ​ർ എ​ന്നാ​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് എ​സി റോ​ഡ്.

എ​സി റോ​ഡി​ന്‍റെ ശാ​പ​മെ​ന്ന് അ​വ​സാ​നി​ക്കും. ഏ​ഴ് പ​തി​റ്റാ​ണ്ട് മു​ൻ​പ് ആ​രം​ഭി​ച്ച ഈ ​റോ​ഡി​ന് കേ​വ​ലം 24 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മേ​യു​ള്ളൂ എ​ങ്കി​ലും, നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ഇ​ന്നു​വ​രെ ഈ ​ദൂ​രം മു​ഴു​വ​ൻ ഒ​രേ പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ ഈ ​നാ​ട്ടു​കാ​ർ​ക്ക് ഭാ​ഗ്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മു​തി​ർ​ന്ന ത​ല​മു​റ പ​റ​യു​ന്ന​ത്.

ഇ​താ​ണ് നി​ർ​മാ​ണ രീ​തി​യെ​ങ്കി​ൽ അ​ടു​ത്ത കാ​ല​ത്തൊ​ന്നും എ​സി റോ​ഡ് പൂ​ർ​ണ​മാ​യും സ​ഞ്ചാ​ര​യോ​ഗ്യ​മാ​കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

District News

നി​ന​ച്ചി​രി​ക്കാ​തെ വേ​ന​ൽ​മ​ഴ, ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൊ​യ്ത്ത് ആ​രം​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വേ​ന​ൽ​മ​ഴ​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത് ക​ർ​ഷ​ക​രെ വ​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മു​ടി കൃ​ഷി​ഭ​വ​ന് കീ​ഴി​ലെ കു​രു​ശു​പ​ള്ളി പാ​ട​ത്ത് ആ​യി​രു​ന്നു കൊ​യ്ത്തി​ന് തു​ട​ക്കം. തൊ​ട്ടു​പി​ന്നാ​ലെ രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കി​ട​ങ്ങ​റ, ച​ന്പ​ക്കു​ളം തു​ട​ങ്ങി ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.

ഉ​ച്ച​യ്ക്ക് 2.30ഓ​ടെ ആ​രം​ഭി​ച്ച മ​ഴ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്നു. നെ​ല്ലു വി​ള​ഞ്ഞു​കി​ട​ക്കു​ന്ന മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​ത് ചെ​റി​യ​തോ​തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​യ്ത്ത് ആ​രം​ഭ​ച്ച കു​രി​ശു​പ​ള്ളി പാ​ട​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് മ​ഴ കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​തി​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യെ​ന്നു​വേ​ണം പ​റ​യാ​ൻ.

അ​ല്ലെ​ങ്കി​ൽ കൊ​യ്തു​കൂ​ട്ടി​യ നെ​ല്ല് ന​ന​യു​ന്ന​തി​ന് പു​റ​മെ സം​ഭ​ര​ണം പോ​ലും ത​ട​സ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി മാ​റി​യേ​നെ എ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും കൊ​യ്ത്ത് വ്യാ​പ​ക​മാ​കാ​നി​രി​ക്കേ ഇ​ന്ന​ലെ പൊ​ടു​ന്ന​നെ പെ​യ്ത മ​ഴ കു​ട്ട​നാ​ട്ടി​ലെ ഭൂ​ര​ിഭാ​ഗം വ​രു​ന്ന ക​ർ​ഷ​ക​രെ​യും മു​ൾ​മു​ന​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ല തു​ട​ർ​ന്നാ​ൽ അ​ത് ഇ​പ്രാ​വ​ശ്യ​ത്തെ കൊ​യ്ത്താ​കെ​ത​ന്നെ താ​ളം​തെ​റ്റു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കു​മോ എ​ന്നും ഇ​വ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. മാ​ന​ത്ത് മ​ഴ​ക്കാ​റ് ക​ണ്ടാ​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് സം​ഭ​ര​ണ​ത്തി​ന് ഉ​ട​ക്ക് ഇ​ടു​ന്ന​താ​ണ് മി​ല്ലു​കാ​രു​ടെ പ​തി​വ് രീ​തി.

കൂ​ടാ​തെ ഓ​രോ ക്വി​ന്‍റ​ലി​നും പ​രി​ധി​യി​ൽ കൂ​ടു​ത​ൽ തൂ​ക്കം നെ​ല്ല് ആ​വ​ശ്യ​പ്പെ​ടാ​നും തു​ട​ങ്ങും. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ക​ർ​ഷ​ക​ർ അ​നു​ഭ​വി​ച്ചു​വ​രു​ന്നൊ​രു പ്ര​ശ്ന​മാ​ണി​ത്. ഇ​പ്രാ​വ​ശ്യ​മെ​ങ്കി​ലും ഇ​തി​ൽ നി​ന്നൊ​ന്ന് ര​ക്ഷ​പി​ടി​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ല​ത്തെ ശ​ക്ത​മാ​യ മ​ഴ.

District News

കെഐപി ​ക​നാ​ൽ വ​ഴി വെ​ള്ളമെ​ത്തി, ഒ​പ്പം ട​ൺ ​ക​ണ​ക്കി​ന് മാ​ലി​ന്യ​വും

ചാ​രും​മൂ​ട്: വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ കൃ​ഷി ആ​വ​ശ്യ​ത്തി​നും ജ​ല​ക്ഷാ​മം നേ​രി​ടാ​നും കെഐപി ​ക​നാ​ൽ തു​റ​ന്ന​തോ​ടെ ചാ​രും​മൂ​ട് മേ​ഖ​ല​യി​ൽ ക​നാ​ലി​ലൂ​ടെ വെ​ള്ള​മെ​ത്തി. എ​ന്നാ​ൽ, വെ​ള്ള​ത്തി​നൊ​പ്പം ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​വും ഒ​ഴു​കി​യെ​ത്തി. വെ​ള്ളം തു​റ​ന്നുവി​ടും മു​മ്പ് ക​നാ​ൽ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ത്ത​ത് മൂ​ല​മാ​ണ് മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തി​യ​ത്.

തെ​ന്മ​ല ഡാ​മി​ൽനി​ന്നു​മു​ള്ള വെ​ള്ളം കെ​ഐ​പി വ​ല​ത് ക​നാ​ൽ വ​ഴി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തു​റ​ന്നു​വി​ട്ട​ത്. ഇ​തോ​ടെ നൂ​റ​നാ​ട് ചാ​രും​മൂ​ട് ഭാ​ഗ​ത്ത് ക​നാ​ലി​ൽ വെ​ള്ള​മെ​ത്തി ക​നാ​ലി​ൽ അ​ടി​ഞ്ഞുകൂ​ടി കി​ട​ന്നി​രു​ന്ന ട​ൺ​ക​ണ​ക്കി​നു മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​നീ​ക്കി​യാ​ണ് വെ​ള്ളം ക​നാ​ൽ വ​ഴി ഒ​ഴു​കു​ന്ന​ത്.

മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞുകൂ​ടി പ​ല ഭാ​ഗ​ത്തും ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വെ​ള്ളം തു​റ​ന്നുവി​ടു​ന്ന​തി​നു മു​മ്പാ​യി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ കെ​ഐ​പി അ​ധി​കാ​രി​ക​ളോ മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്. പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ മേ​ട്ടു​പ്പു​റം മു​ത​ൽ മു​തു​കാ​ട്ടു​ക​ര ക​നാ​ൽ ജം​ഗ്‌​ഷ​ൻ വ​രെ ക​നാ​ൽ നി​റ​യെ പാ​ഴ്മ​ര​ങ്ങ​ളും വ​ള്ളി​ച്ചെ​ടി​ക​ളും വ​ള​ർ​ന്നുനി​ൽ​ക്കു​ന്നു.

പേ​രി​ന് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടിത്തെ​ളി​യി​ച്ചെ​ങ്കി​ലും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തെ ക​നാ​ലി​ൽ ത​ന്നെ ഇ​ട്ട​തു കാ​ര​ണം വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് പ​ല​സ്ഥ​ല​ത്തും ത​ട​സ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

District News

മ​ട്ടു​പ്പാ​വി​ൽ ക​ണ്ട സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; കു​ട്ടിക്കർ​ഷ​ക​ർ വി​മാ​നം ക​യ​റും​

ആ​ല​പ്പു​ഴ: സ്വ​പ്ന സാ​ഫ​ല്യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലും ആ​ഗ്ര​ഹം സ്വ​യം സ​ഫ​ലീ​ക​രി​ച്ച​തി​ലു​ള്ള അ​ഭി​മാ​ന​ത്തി​ലു​മാ​ണ് കു​ട്ടിക്കർ​ഷ​ക​രാ​യ സ​ഹോ​ദ​രി​മാ​ർ.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വ​ട്ട​യാ​ൽ വാ​ർ​ഡ് പു​ത്ത​ൻ​വീ​ട് പു​ര​യി​ട​ത്തി​ൽ, ഫ​രീ​ദ മ​ൻ​സി​ലി​ൽ കു​ട്ടിക്ക​ർ​ഷ​ക​രായ ഫ​രീ​ദ ഫി​റോ​സും ഫാ​ദി​യ ഫി​റോ​സു​മാ​ണ് വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽനി​ന്നു ക​ണ്ട വി​മാ​ന യാ​ത്ര എ​ന്ന സ്വ​പ്നം സ്വ​യം സാ​ക്ഷാ​ത്ക​രി​ച്ച​ത്.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ല​ക്ഷ്യം വ​ച്ചും ചെ​റു​പ്പ​ത്തി​ലെ ജൈ​വ​കൃ​ഷി​ക്ക് പ്ര​ചാ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ക​ഴി​ഞ്ഞ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ജൈ​വ​കൃ​ഷി ചെ​യ്തു വ​രി​ക​യാ​ണി​വ​ർ. ഇ​തി​ൽ ഇ​വ​ർ​ക്കു ല​ഭി​ച്ച പു​ര​സ്കാര​ങ്ങ​ളി​ലെ കാ​ഷ് പ്രൈ​സ് കൂ​ട്ടി​വച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ർ വി​മാ​ന ടി​ക്കെ​റ്റെ​ടു​ത്ത് കു​ടും​ബസ​മേ​തം യാ​ത്ര​തി​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ഈ ​യാ​ത്രാ ആ​ഗ്ര​ഹം മ​ന​സി​ലാ​ക്കി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഒ​രു അ​ഭ്യു​ദ​യാ​കാം​ക്ഷിയു​ടെ സ​ഹാ​യ​വും കു​ട്ടി​ക​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും കു​ട്ടിക്കർ​ഷ​ക​ർ​പ​റ​ഞ്ഞു. ഈ ​മാ​സം 29ന് ​രാ​വി​ലെ കൊ​ച്ചി​യി​ൽനി​ന്നും മും​ബൈ​യി​ലേ​ക്കാ​ണ് കു​ട്ടിക്ക​ർ​ഷ​ക​രും കു​ടും​ബ​വും യാ​ത്ര തി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് മ​ട​ക്കം.

ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് എ​ച്ച്എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫ​രീ​ദ ഫി​റോ​സ്. സെന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫാ​ദി​യ ഫി​റോ​സ്.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഫി​റോ​സ് അ​ഹ​മ്മ​ദും നാ​സി​ല​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ലി​യോ തേ​ർ​ട്ടീ​ന്ത് എ​ൽ​പി​എ​സി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ ഫാ​ദി​ൽ മു​ഹ​മ്മ​ദ് ഫി​റോ​സാ​ണ് അ​നു​ജ​ൻ.

District News

സ്കൂ​ൾ വാ​ർ​ഷി​കം​

ചേ​പ്പാ​ട്: ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 84-ാമ​ത് വാ​ർ​ഷി​കം മ​ല​ങ്ക​ര കാ​ത്തോ​ലി​ക്കാസ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വാ​ര​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര രൂ​പ​ത സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​ഡാ​നി​യേ​ൽ തെ​ക്കേ​ട​ത്ത്, സി​എം​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം റി​ട്ട. അ​ധ്യാ​പ​ക​ൻ ഡോ. ​ചേ​രാ​വ​ള്ളി ശ​ശി, പ്രി​ൻ​സി​പ്പ​ൽ ബി​നു കെ. ​സാ​മൂ​വേ​ൽ, ഹെ​ഡ് മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് തോ​മ​സ്,പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു രാ​ജേ​ന്ദ്ര​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡന്‍റ് സോ​മ​ൻ നാ​യ​ർ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി മോ​നു ജി. ​സ്ക​റി​യ, ജി​ജി കെ. ​ജോ​ർ​ജ്, സി.​റ്റി. ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഈവ​ർ​ഷം സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ക്കു​ന്ന സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് തോ​മ​സി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. ക​ലാ കാ​യി​ക​മേ​ള​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

District News

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: ആ​ദ്യ​ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റി​ന് അം​ഗീ​കാ​രം

ചാ​രും​മൂ​ട്: കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത 183 നാ​ലു​വ​രി പാ​ത​യാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റി​ന് അ​ന്തി​മ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി പ​റ​ഞ്ഞു. കൊ​ല്ലം ക​ട​വൂ​രി​ലെ ദേ​ശീ​യ​പാ​ത 66ൽനി​ന്നാ​ണ് നാ​ലു​വ​രി പാ​ത​യാ​യി റോ​ഡ് വി​ക​സ​നം ആ​രം​ഭി​ക്കു​ന്ന​ത്.

കേ​ന്ദ്ര ഹൈ​വേ-റോ​ഡ് ഗ​താ​ഗ​തമ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ കൊ​ല്ലം മു​ത​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ കു​മ​ളി വ​രെ നീ​ളു​ന്ന ദേ​ശീ​യ​പാ​ത 183ന്‍റെ ആ​കെ ദൈ​ർ​ഘ്യം ഏ​ക​ദേ​ശം 215 കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ൽ കൊ​ല്ലം-ചെ​ങ്ങ​ന്നൂ​ർ റോ​ഡി​ൽ ക​ട​വൂ​ർ-ആ​ഞ്ഞി​ലി​മൂ​ട് ഭാ​ഗ​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് നേ​ര​ത്തെത​ന്നെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 62.1 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വി​ക​സ​നം ആ​രം​ഭി​ക്കും.

നാ​ലുവ​രി​പ്പാ​ത

എ​ന്നാ​ൽ, പു​തു​ക്കി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം വ​ള​വു​ക​ൾ മാ​റു​മ്പോ​ൾ 58 കി​ലോ​മീ​റ്റ​ർ ആ​യി പാ​ത​യു​ടെ ദൈ​ർ​ഘ്യം കു​റ​യും.​ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു​വ​രി പാ​ത​യാ​യി വി​ക​സ​നം ല​ക്ഷ്യ​മി​ട്ട കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യി​ലെ നി​ല​വി​ലെ ഗ​താ​ഗ​ത സ​മ്മ​ർ​ദവും ഭാ​വി​യി​ലെ ആ​വ​ശ്യ​ക​ത​ക​ളും വി​ല​യി​രു​ത്തി കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ൽ ക​ഴി​ഞ്ഞവ​ർ​ഷം ന​ട​ന്ന ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ദേ​ശീ​യ​പാ​ത നാ​ലുവ​രി​പ്പാ​ത​യാ​ക്കി വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ട​വൂ​ർ മു​ത​ൽ ആഞ്ഞി​ലി​മൂ​ട് വ​രെ ഭാ​ഗ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ​യും റി​പ്പോ​ർ​ട്ടും ഇ​തി​ന​കം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ന​സാ​ന്ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ഉ​യ​ർ​ന്ന ഭൂ​വി​ല​യു​ള്ള മേ​ഖ​ല​ക​ളി​ലൂ​ടെ​യും ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ, സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന്‍റെ ഉ​യ​ർ​ന്ന ചെ​ല​വും പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ൾ​ക്കുണ്ടാ​കു​ന്ന ബാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലെ ഡിപിആ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഫ​യ​ൽ കൈ​മാ​റി

അ​തേ​സ​മ​യം, ആഞ്ഞി​ലി​മൂ​ട് മു​ത​ൽ കു​മ​ളി വ​രെ കേ​ര​ള-ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​രെ​യു​ള്ള ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തി​​ന്‍റെ ഡി പിആ​ർ ത​യാറാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ക​ട​വൂ​ർ-ആഞ്ഞി​ലി​മൂ​ട് ഭാ​ഗ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​പ്പി​​ന്‍റെ 3 എ ​വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ മാ​ർ​ച്ച് 19-ന് ​ഭൂ​മി രാ​ശി പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വ് ക​ണ​ക്കു​ക​ൾ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സ്റ്റാ​ൻ​ഡിം​ഗ് ഫി​നാ​ൻ​സ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ഫ​യ​ൽ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ പു​തു​ക്കി​യ ഡി​എ​സ്ആ​ർ പ്ര​കാ​രം 2200 കോ​ടി രൂപ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എം​പി പ​റ​ഞ്ഞു. സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന് സം​സ്ഥാ​ന സ​ർ​ക​കാ​ർ 25 ശ​ത​മാ​നം വി​ഹി​തം ന​ൽ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ഹൈ​വേ മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു​വെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

ന​ഷ്ട​പ​രി​ഹാ​രം

എ​ന്നാ​ൽ, സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​വി​ലു​ള്ള സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന് തു​ക മു​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ നി​ർ​മാ​ണ ചെ​ല​വും കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യം ത​ന്നെ വ​ഹി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ അം​ഗീ​ക​രി​ച്ച അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം പാ​ത​യു​ടെ വി​ക​സ​നം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വ്യാ​പാ​രം, വി​നോ​ദ​സ​ഞ്ചാ​രം, ച​ര​ക്ക് ഗ​താ​ഗ​തം എ​ന്നി​വ​യ്ക്ക് വ​ലി​യ ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നീ​തി​യു​ക്ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കി പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്ക​ണ​മ​ന്നും കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

District News

ഗോ​ത്ര​വ​ർ​ഗ സ​മൂ​ഹ​ത്തി​നൊ​പ്പം​നി​ന്ന് മറയൂർ ജ​ന​മൈ​ത്രി പോ​ലീ​സ്

മ​റ​യൂ​ർ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ത​ണു​പ്പേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗോ​ത്ര​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ശൈ​ത്യ​ത്തി​നെ​തി​രേ ഊ​ഷ്മ​ള​മാ​യ സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​റ​യൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ്. ക​ന​ത്ത ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​മ്പി​ളി​ക​ളും സ്വെ​റ്റ​റു​ക​ളും വി​ത​ര​ണം ചെ​യ്തു. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ താ​യ​ണ്ണ​ൻ​കു​ടി, വെ​ള്ള​ക്ക​ല്ലു​കു​ടി, മു​ള​കാം​പ്പെ​ട്ടി​കു​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗോ​ത്ര കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ല​ഭി​ച്ച​ത്.

വി​ത​ര​ണച്ച​ട​ങ്ങി​ൽ മൂ​ന്നാ​ർ ഡി​വൈ​എ​സ്പി. എ​സ്. ച​ന്ദ്ര​കു​മാ​ർ, ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി ബി​ജു​കു​മാ​ർ, മ​റ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ൻ, എ​സ് ഐ ​മാ​ഹീം സ​ലീം, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ള​കാം​പ്പെ​ട്ടി കു​ടി​യി​ലെ​ത്തി ക​മ്പി​ളി​ക​ളും സ്വെ​റ്റ​റു​ക​ളും കൈ​മാ​റി.

കൂ​ടാ​തെ, മ​റ​യൂ​ർ സ​ഹാ​യ ഗി​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി​യി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക​മ്പി​ളി​ക​ളും വി​ത​ര​ണം ചെ​യ്തു. ഗോ​ത്ര​യു​വ​തി​ക​ളു​ടെ ശ​ക്തീ​ക​ര​ണ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ട്രൈ​ബ​ൽ ജ​ന​മൈ​ത്രി പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു യു​വ​തി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും എ​ട്ടു യു​വ​തി​ക​ൾ​ക്ക് സൗ​ജ​ന്യ ടെ​യ്‌​ല​റിം​ഗ് പ​രി​ശീ​ല​ന​വും ന​ൽ​കും. പ​രി​ശീ​ല​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ സ്ഥാ​പ​ന ഉ​ട​മ​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

District News

സ്്‌​കൂ​ള്‍ വാ​ര്‍​ഷി​കം ന​ട​ത്തി

ക​രി​ങ്കു​ന്നം : സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് വാ​ര്‍​ഷി​കം ന​ട​ത്തി. മി​യാ​വ് രൂ​പ​താ​ധ്യ​ക്ഷ​നും സ്‌​കൂ​ള്‍ പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​യു​മാ​യ മാ​ര്‍ ജോ​ര്‍​ജ് പ​ള്ളി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​ശോ​ഭി​ക്കാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ ജയിം​സ് വ​ട​ക്കേ​ക​ണ്ട​ങ്ക​രി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കോ​ട്ട​യം അ​തി​രൂ​പ​ത കോ​ര്‍​പറേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ക്ര​ട്ട​റി റ​വ.​ ഡോ. തോ​മ​സ് പു​തി​യ​കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നവും നി​ര്‍​വ​ഹി​ച്ചു. സ​ര്‍​വീ​സി​ല്‍നി​ന്നു വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ മെ​മ​ന്‍റോ ന​ല്‍​കി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ക​ലാ,കാ​യി​ക മേ​ഖ​ല​ക​ളി​ല്‍ സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ മി​ക​വു പു​ല​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ന​മി​ത ഡി​ജി​റ്റ​ല്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ ഷീ​ല സ്റ്റീ​ഫ​ന്‍, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​മോ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ജോ​ബി ജോ​സ്, സി​സ്റ്റ​ര്‍ റി​ന്‍​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ള​രി​ക്ക​ല്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മേ​രി ജെ​ന്‍​സി, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ഷീ​ബ സ്റ്റീ​ഫ​ന്‍, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് റ​മി​ത ഡാ​നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സാ​ല​സ് ചാ​ക്കോ, സ്‌​കൂ​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്ത​ര്‍ എ​ലി​സ​ബ​ത്ത് വി​ജ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ തു​ട​ര്‍​ന്നു കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

District News

കെ​ജി​ഒ​എ സം​സ്ഥാ​ന ക​ലാ​മേ​ള 17, 18 തീയ​തി​ക​ളി​ല്‍ അ​ല്‍ അ​സ്ഹ​റി​ല്‍

തൊ​ടു​പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​ലാ​മേ​ള 17, 18 തീ​യ​തി​ക​ളി​ല്‍ തൊ​ടു​പു​ഴ അ​ല്‍ അ​സ്ഹ​ര്‍ കോ​ള​ജി​ല്‍ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ച​ല​ച്ചി​ത്ര​താ​രം അ​നാ​ര്‍​ക്ക​ലി മ​ര​യ്ക്കാ​ര്‍ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.ആ​ര്‍.​ മോ​ഹ​ന​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​വി.​ വ​ര്‍​ഗീ​സ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി.​ മേ​രി, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, കെ​ജി​ഒ​എ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ.​ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

25 ഇ​ന​ങ്ങ​ളി​ലാ​യി ആ​റു വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി 1000 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കും. 18ന് ​ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ല്‍ സി​നി​മാ സം​വി​ധാ​യ​ക​ന്‍ മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​കും. കെ​ജി​ഒ​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം ​ഷാ​ജഹാ​ന്‍, സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജ​യ​ന്‍ പി.​ വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജ​യ​ന്‍ പി.​വി​ജ​യ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, പി.​എ​സ്.​അ​ബ​ദു​ള്‍ സ​മ​ദ്, ഡോ. ​ബോ​ബി പോ​ള്‍, ഷെ​ല്ലി ജ​യിം​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

തി​രു​നാ​ളാഘോഷം

നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ്
മേ​ജ​ര്‍ ആ​ര്‍​ക്കി എപ്പിസ്‌​കോ​പ്പ​ല്‍
തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ 19ന് ​സ​മാ​പി​ക്കും.

നാ​ളെ രാ​വി​ലെ 5.15ന് ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന - ഏ​ഴ് ന​വ​വൈ​ദി​ക​ര്‍, ഏ​ഴി​ന് ക​ലാ​സ​ന്ധ്യ (സ്‌​കൂ​ളു​ക​ള്‍, സം​ഘ​ട​ന​ക​ള്‍, കു​ടും​ബ കൂ​ട്ടാ​യ്മ​ക​ള്‍).

17ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് ക​ട്ട​ക്ക​യം, വ​ച​ന സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് വ​ലി​യ​വീ​ട്ടി​ല്‍, ആ​റി​ന് ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, 8.30ന് ​ക​ലാ​വി​സ്മ​യം (സാ​ബു ആ​ര​ക്കു​ഴ​യും സം​ഘ​വും).
18ന് ​രാ​വി​ലെ 7.30നും 10​നും 12നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജെ​റി​ന്‍ കു​ഴി​യ​ന്‍​പ്ലാ​വി​ല്‍, ആ​റി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, 8.30ന് ​സി​നി​മാ റി​ലീ​സും പ്ര​ദ​ര്‍​ശ​ന​വും (ഗൃ​ഹ​പാ​ഠം).

19ന് ​രാ​വി​ലെ 5.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം, വി​ശു​ദ്ധ കു​ര്‍​ബാ​ന, 7.15 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വ​ട്ട​മ​ല, അ​സി. വി​കാ​രി ഫാ. ​ചാ​ക്കോ ആ​യി​ലു​മാ​ലി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

മൈ​ല​ക്കൊ​മ്പ് ഫൊ​റോ​ന പ​ള്ളി​യി​ല്‍

തൊ​ടു​പു​ഴ: മൈ​ല​ക്കൊ​മ്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ 17, 18 തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. 17നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 7.30നു ​അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ല്‍. ഉ​ച്ച​ക​ഴി​ഞ്ഞ് 3.45നു ​ല​ദീ​ഞ്ഞ്. നാ​ലി​ന് പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​ന് നൊ​വേ​ന. 5.15​നു തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. ജോ​ര്‍​ജ് പീ​ച്ചാ​ണി​ക്കു​ന്നേ​ല്‍. പ്ര​സം​ഗം-​ഫാ.​സോ​മി പാ​ണ​ങ്കാ​ട്ട്. 7.15ന് ​തി​രി​പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന പ്രാ​ര്‍​ഥ​ന.

18നു ​രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് അ​മ്പ് പ്ര​ദ​ക്ഷി​ണം. 5.15നു ​ല​ദീ​ഞ്ഞ്. 5.30നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. അ​ഗ​സ്റ്റി​ന്‍ നി​ര​പ്പേ​ല്‍. പ്ര​സം​ഗം-​ഫാ. ജോ​ര്‍​ജ് എ​ട​ത്ത​ല. 7.30നു ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ര്‍​ഥ​ന, സെ​മി​ത്തേ​രി​യി​ല്‍ പ്രാ​ര്‍​ഥ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ല്‍, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കാ​ന്തി​പ്പാ​റ പ​ള്ളിയിൽ

കാ​ന്തി​പ്പാ​റ:​കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാളെ മു​ത​ൽ 18 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് പു​തി​യാ​പ​റ​മ്പി​ൽ അ​റി​യി​ച്ചു. നാളെ ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.45ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ.​അ​ല​ക്സ് ചേ​ന്നം​കു​ളം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, ഉ​ണ്ണി​യ​പ്പം നേ​ർ​ച്ച.

17ന് ​വൈ​കു​ന്നേ​രം 3.45ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പു​ത്തൂ​ർ, 5.30 ന് ​പ്ര​ദ​ക്ഷി​ണം മാ​ങ്ങാ​ത്തൊ​ട്ടി കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്, പ്ര​സം​ഗം - ഫാ. ​ജോ​സി പു​തു​പ്പ​റ​മ്പി​ൽ, വാ​ദ്യ​മേ​ള​ങ്ങ​ൾ, ആ​കാ​ശ​വി​സ്മ​യം.18ന് ​രാ​വി​ലെ 10ന് ​കൂ​ട്ടാ​യ്മ​ക​ളി​ൽനി​ന്നു​ള്ള അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും. 10.15ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​വി​നീ​ത് മേ​ക്ക​ൽ, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്,12.15ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന, സ്നേ​ഹ​വി​രു​ന്ന്, വൈ​കു​ന്നേ​രം 6.45ന് ​കൊ​ല്ലം ബിബി ഓ​ഡി​യോ​സി​ന്‍റെ ഗാ​ന​മേ​ള.19ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

മു​ല്ല​ക്കാ​നം ക​പ്പേ​ള​യി​ൽ

​മു​ല്ല​ക്കാ​നം: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ മു​ല്ല​ക്കാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.ഇന്നും നാളെ യും വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ന​ട​ക്കും.17ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജെ​യി​ൻ മാ​ട്ടേ​ൽ, നേ​ർ​ച്ച.18ന് ​വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ഐ​ബി​ൻ കാ​രി​ശേ​രി​ൽ, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച. വി​കാ​രി ഫാ. ​മാ​ത്യു ക​രോ​ട്ടു കൊ​ച്ച​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ച്ചു​കാ​ട്ട്, ഫാ. ​ബി​ബി​ൻ ഇ​ര​ട്ട​ച്ചി​റ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

District News

സു​പ്രീം കോ​ട​തി​യെ വി​വ​രം ധ​രി​പ്പി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്നു: ബി​ജോ മാ​ണി

നെ​ടു​ങ്ക​ണ്ടം: സി​എ​ച്ച്ആ​ര്‍ മേ​ഖ​ല​യി​ല്‍ വി​വി​ധ ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം, വി​സ്തീ​ര്‍​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കാ​ര്യ​ങ്ങ​ള്‍ സു​പ്രീം കോ​ട​തി​യെ ധ​രി​പ്പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജോ മാ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. സി​എ​ച്ച്ആ​ര്‍ മേ​ഖ​ല​യി​ലെ പ​ട്ട​യ വി​ത​ര​ണം ത​ട​ഞ്ഞി​ട്ട് ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ഈ ​വി​ധി പു​നഃപ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

സി​എ​ച്ച്ആ​റി​ന്‍റെ വി​സ്തൃ​തി, ഈ ​മേ​ഖ​ല​യി​ല്‍ ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തും സു​പ്രീം കോ​ട​തി അ​നു​മ​തി​യോ​ടെ​യാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ പ​ട്ട​യം ന​ല്‍​കി​യ​തെ​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ മ​റ​ച്ചു​വ​ച്ച​തു​മാ​ണ് പ​ട്ട​യ​വി​ത​ര​ണം ത​ട​യാ​ന്‍ കാ​ര​ണം.

കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റ​വ​ന്യു മ​ന്ത്രി​യും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ജി​ല്ല​യി​ലെ ഇ​ട​തു​നേ​താ​ക്ക​ളും പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തു ക​ള​വാ​ണെ​ന്ന് സ​ത്യ​വാങ്മൂ​ലം പ​രി​ശോ​ധി​ച്ചാ​ല്‍ വ്യ​ക്ത​മാ​കും. ഒ​രു പ​ഠ​ന​വും ന​ട​ത്താ​തെ​യാ​ണ് 2007ല്‍ ​ഈ കേ​സി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​ത്. ഇ​തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് 2024 ഒ​ക്ടോ​ബ​ര്‍ 23 ന് ​ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ വി​വ​ര ശേ​ഖ​ര​ണ​ത്തി​ല്‍നി​ന്നുത​ന്നെ വ്യ​ക്ത​മാ​ണ്. കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ് മൂ​ല​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ടം ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളും ത​മ്മി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. സി​എ​ച്ച്ആ​ര്‍ കേ​സു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കാ​ണി​ച്ച നി​രു​ത്ത​ര​വാ​ദി​ത്വ​മാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. .

2007 വ​രെ സി​എ​ച്ച്ആ​ര്‍ മേ​ഖ​ല​യി​ല്‍ 1993 റൂ​ള്‍ പ്ര​കാ​രം ന​ല്‍​കി​യ​താ​യി സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്ന ആ​കെ പ​ട്ട​യ​ങ്ങ​ള്‍ 2024 പൂ​ർ​ത്തി​യാ​യി​ട്ടും ന​ല്‍​കി​യി​ട്ടി​ല്ല. ശേ​ഖ​രി​ച്ച ക​ണ​ക്കി​ലെ​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ​യും പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ 30,461 എ​ണ്ണ​ത്തി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്. സി​എ​ച്ച്ആ​റി​ന്‍റെ ആ​കെ വി​സ്തൃ​തി സം​ബ​ന്ധി​ച്ചും തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

സ​ര്‍​ക്കാ​ര്‍ വി​വി​ധ കോ​ട​തി​ക​ളി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും തി​രു​വ​താം​കൂ​ര്‍ ഫോ​റ​സ്റ്റ് മാ​നു​വ​ലി​ലും വി​വി​ധ വി​ജ്ഞാപ​ങ്ങ​ളി​ലും സി​എ​ച്ച്ആ​റി​ന്‍റെ വി​സ്തൃ​തി 333 മു​ത​ല്‍ 336 വ​രെ ച​തു​ര​ശ്ര മൈ​ലാ​ണ്. എ​ന്നാ​ല്‍ 2007 ലും 2024 ​ലും സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്ന​ത് 413 സ്‌​ക്വ​യ​ര്‍​മൈ​ലാ​ണ് സി​എ​ച്ച്ആ​റി​ന്‍റെ വി​സ്തൃ​തി​യെ​ന്നാ​ണ്. സി​എ​ച്ച്ആ​റി​ല്‍ പ​ട്ട​യം ന​ല്‍​കി​യ ഭൂ​മി​യു​ടെ വി​സ്തൃ​തി സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ക​ണ​ക്കു​ക​ളി​ല്‍ 11,513 ഏ​ക്ക​ര്‍ ഭൂ​മി​യു​ടെ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്.

സി​എ​ച്ച്ആ​ര്‍ കേ​സി​ല്‍ സു​പ്രീം കോ​ട​തി ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ട്ട​യ വി​ത​ര​ണ​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടും യ​ഥാ​ര്‍​ഥ വി​വ​ര​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ നി​ന്ന് മ​റ​ച്ചു​വ​ച്ച് സ​ര്‍​ക്കാ​ര്‍ മ​ല​യോ​ര ജ​ന​ത​യെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ബി​ജോ മാ​ണി കു​റ്റ​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര​മാ​യി സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളി​ലെ തെ​റ്റുതി​രു​ത്തി യ​ഥാ​ര്‍​ഥ വ​സ്തു​ത​ക​ള്‍ കോ​ട​തി​യെ ധ​രി​പ്പി​ച്ച് പ​ട്ട​യ വി​ല​ക്ക് നീ​ക്കാ​നും സി​എ​ച്ച്ആ​ര്‍ പ്ര​ദേ​ശം റ​വ​ന്യൂ ഭൂ​മി​യാ​യി നി​ല​നി​ര്‍​ത്താ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജോ മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജേ​ഷ് ജോ​സ​ഫ്, എം.​എ​സ്. മേ​ശ്വ​ര​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം
(2024 ഒ​ക്ടോ​ബ​ര്‍ 23 വ​രെ)

1) 1993 റൂ​ള്‍ അ​നു​സ​രി​ച്ചു​ള്ള​വ - 21,014.
2) 1964 റൂ​ള്‍ അ​നു​സ​രി​ച്ചു​ള്ള​ത് - 24,868.
3) ഏ​ല പ​ട്ട​യം, എ​ല്‍ ടി ​പ​ട്ട​യം, ല​ക്ഷംവീ​ട് പ​ട്ട​യം, ട്രൈ​ബ​ല്‍ പ​ട്ട​യം, സീ​റോ ലാ​ന്‍​ഡ് പ​ട്ട​യം, എ​ച്ച്ആ​ര്‍​സി പ​ട്ട​യം, പു​തു​വ​ല്‍ റൂ​ള്‍ പ്ര​കാ​ര​മു​ള്ള പ​ട്ട​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ - 55,650 പ​ട്ട​യ​ങ്ങ​ള്‍.
സി​എ​ച്ച്ആ​റി​ല്‍ ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​ത് 2023 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ്. അ​തി​ലെ വി​വ​ര​ങ്ങ​ള്‍ ഇ​പ്ര​കാ​ര​മാ​ണ്,
1) 5.11.2007 വ​രെ 1993 റൂ​ള്‍ പ്ര​കാ​രം ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ള്‍ 25,293.
2) 5.11.2007നു ​ശേ​ഷം 1993 റൂ​ള്‍ പ്ര​കാ​രം ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ള്‍ 49,805.
3) 1964 റൂ​ള്‍ പ്ര​കാ​രം ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ള്‍ 11,013. ആ​കെ - 86,111

District News

ഇ​ര​ച്ചി​ൽ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള പാ​ത വീ​തി കൂ​ട്ടു​ന്നു

മ​റ​യൂ​ർ: മ​റ​യൂ​രി​ന​ടു​ത്തു​ള്ള പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഇ​ര​ച്ചി​ൽ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള പാ​ത​യു​ടെ വീ​തി കൂ​ട്ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഡ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ച് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ര​ച്ചി​ൽ​പ്പാ​റ​യ്ക്കും ക​ച്ചാ​രം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​ക്കു​മാ​യി ര​ണ്ടു വ​ർ​ഷം മു​മ്പ് അ​നു​വ​ദി​ച്ച 70 ല​ക്ഷം രൂ​പ (ഓ​രോ​ന്നി​നും 35 ല​ക്ഷം വീ​തം) ഉ​പ​യോ​ഗി​ച്ചാ​ണ് വി​ക​സ​ന​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​ൻ​രാ​ജ് പാ​ത വീ​തി കൂ​ട്ടു​ന്ന പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ചി​ല ഭാ​ഗ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രു​ന്നു.

ഇ​ട​ക്ക​ട​വ്, പൊ​ങ്ങും​പ​ള്ളി, വ​ണ്ണാ​ന്തു​റൈ, പാ​ള​പ്പെ​ട്ടി തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​ക യാ​ത്രാ മാ​ർ​ഗ​മാ​യ ഈ ​റോ​ഡി​ൽ അ​വ​ധി ദി​ന​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് കൂ​ടു​മ്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കും ഉ​ണ്ടാ​കു​ന്ന​താ​ണ്. പാ​ത​യ്ക്കു മ​തി​യാ​യ വീ​തി ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം.

ഇ​പ്പോ​ഴ​ത്തെ വി​ക​സ​ന​ത്തോ​ടെ യാ​ത്രാ​ദു​രി​തം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും സ​ഞ്ചാ​രി​ക​ളു​ടെ​യും പ്ര​തീ​ക്ഷ. കോ​വി​ൽ​ക്ക​ട​വ് ടൗ​ണി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് മ​നോ​ഹ​ര​മാ​യ ഇ​ര​ച്ചി​ൽ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം.

Latest News

Up