Kerala
തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് എം.എ. ഷഹനാസ്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിന്റെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെത്തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ലെന്നും പരാതിയിലുണ്ട്. നിബു വർഗീസ് എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
National
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം. മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കഴകം നേതാവുമായ ഒ. പനീർശെൽവം ഡിഎംകെയിൽ ചേരുമെന്നാണ് സൂചന.
മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിമുമായി പനീർശെൽവം കൂടിക്കാഴ്ച നടത്തി. അന്തരിച്ച നേതാവ് വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തിൽ ചേർന്നതിന് പിന്നാലെയാണ് ഒ. പനീർസെൽവത്തെയും മുന്നണിയിൽ എത്തിക്കാൻ ഡിഎംകെ നീക്കം നടത്തുന്നത്.
നിയമസഭ മന്ദിരത്തിൽ വച്ചായിരുന്നു പനീർസെൽവവുമായുള്ള ചർച്ചകൾ നടന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചർച്ചയിൽ പങ്കെടുത്തു. എൻഡിഎയിൽ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാമോ എന്നും ഒപിഎസിനോട് സ്റ്റാലിൻ ആരാഞ്ഞതായാണ് വിവരം. ഒപിഎസിന്റെ മകനും ഒപ്പമുണ്ടായിരുന്നു.
Kerala
കണ്ണൂർ: ഓൺലൈൻ സേവനങ്ങൾ യാഥാർഥ്യമാണെന്ന് ഓരോരുത്തരും അനുഭവിച്ചറിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന തദ്ദേശ ദിനാചരണത്തിന്റെ സമാപന സമ്മേളനം മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ-സ്മാർട്ടിലൂടെ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം തീർപ്പാക്കിയ ഫയലുകളുടെ എണ്ണം 10 ലക്ഷത്തിലധികമാണ്.
ഒരു മിനിറ്റിനകം നൽകിയ കെട്ടിട നിർമാണ പെർമിറ്റുകൾ രണ്ടു ലക്ഷത്തിലധികമുണ്ട്. മാലിന്യ നിർമാർജനത്തിനായി 2011 മുതൽ 2016 വരെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 29,500 കോടി നൽകി.
2016 മുതൽ 2021 വരെ 53,000 കോടി രൂപയായി വർധിച്ചു. 2021 മുതൽ ഇതേ വരെ 70,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. അഞ്ചു വർഷത്തിൽ റോഡ് പ്രവൃത്തികൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് 8,867 കോടി ലഭ്യമാക്കി.അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണത്തിനായി 1,187 കോടി ലഭ്യമാക്കി.
മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള എല്ലാ പ്രദേശങ്ങൾക്കും നഗരസ്വഭാവം വന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയം ഭരണവകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതി ദാരിദ്ര്യനിർമാർജനം, ഡിജി കേരളം പദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി.
സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, സ്വരാജ് മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ശുചിത്വ ഗ്രേഡിംഗ് പുരസ്കാരം എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. എം.വി. ഗോവിന്ദൻ എംഎൽഎ സ്വാഗതം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
കേസിൽ പിടിയിലായ പലരും പുറത്തിറങ്ങി. കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാകണം. സംഭവം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടി മുതൽ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാൻ കോടതി മുൻകൈയെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാൻ കോടികളാണു പൊടിപൊടിച്ചത്. ഇതിനു സിപിഎം അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോടു മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Kerala
കൊച്ചി: സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി സീരിയൽ നടി രേഖ രതീഷ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി നൽകിയ പരാതി സൈബർ പോലീസിന് കൈമാറി.
നടി വിവാഹം കഴിക്കുന്നുവെന്ന പേരിൽ അധിക്ഷേപ കാപ്ഷനുകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടിമാർ ഉൾപ്പെടെയുളളവരുടെ വ്യക്തിജീവിതം വിഷയമാക്കി അധിക്ഷേപ വീഡിയോകൾ നിർമിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് രേഖ പറഞ്ഞു.
Kerala
മല്ലപ്പള്ളി: അപ്രതീക്ഷിത വിയോഗത്തിലൂടെ നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാപ്പള്ളി സ്വദേശിയായ ആലിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജ്, സിപിഎം പത്തനം ജില്ലാ സെക്രട്ടറി രാജു എബ്രഹാം എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ആലിന്റെ വീട്ടിലെത്തിയത്.
വൈകുന്നേരം ആറരയോടെ മല്ലപ്പള്ളിയിലെ ആലിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി 15 മിനിറ്റ് നേരത്തോളം കുടുംബാംഗങ്ങൾക്കൊപ്പം ചിവലഴിച്ചു. കോഴിക്കോട്ട് ചേവായൂരിൽ പുതുതായി വരാൻ പോകുന്ന അവയവദാന കേന്ദ്രത്തിന് ആലിന് ഷെറിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.
കുടുംബത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനത്തിലൂടെ നാല് കുട്ടികൾക്ക് പുതുജീവൻ നൽകിയ ആലിന്റെ മൃതദേഹം ഇന്നലെ ഔദ്യോഗി ബഹുമതികളോടെ നെടുങ്ങാപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്കരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
Kerala
കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ ചെണ്ടമേളം ഉയർന്നതോടെയായിരുന്നു മുഖ്യമന്ത്രി ക്ഷോഭിച്ചത്. മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയവരെ മുഖ്യമന്ത്രി വേദിയിൽ പരസ്യമായി ശാസിച്ചു. നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇതെന്ന് പിണറായി ചോദിച്ചു. ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ആൾക്കാർ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോയെന്ന് ചോദിച്ച പിണറായി വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോൾ തടസമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും പറഞ്ഞു.
മൈക്കിലൂടെ പരസ്യമായാണ് മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചത്. ഗൗരവതരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരം പ്രവണത ശരിയല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം കോട്ടയത്ത് വിവിധ പരിപാടികൾക്കായെത്തിയ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി.
കോട്ടയത്ത് ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രിയെ ആദ്യം മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശിയും പ്രതിഷേധിച്ചു.
National
ദിസ്പുർ: ആസാമിൽ കോൺഗ്രസ് തകർന്നടിയുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്നും ഹിമന്ത പറഞ്ഞു. മുൻ പിസിസി അധ്യക്ഷനായ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്തയുടെ പ്രതികരണം.
കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിൽ മനംനൊന്താണ് ബോറ പാർട്ടി വിട്ടതെന്നും ബോറ പറഞ്ഞു. കോൺഗ്രസിൽ കുടുംബരാഷ്ട്രീയമാണെന്നും ഹിമന്ത കുറ്റപ്പെടുത്തി. എന്നാൽ ബോറ ബിജെപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹിമന്ത വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഭുപെൻ ബോറ കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.
2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ.
Kerala
മല്ലപ്പള്ളി: അവയവദാനത്തിലൂടെ ശ്രദ്ധേയായ പത്തു മാസം പ്രായമുള്ള ആലിന് ഷെറിന് ഏബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിക്കാനും മാതാപിതാക്കളെ സന്ദർശിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തും.
ഇന്നു വൈകുന്നേരം ആറോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ പരിപാടിക്കുശേഷമായിരിക്കും മുഖ്യമന്ത്രി എത്തുക. വൈകുന്നേരം ഇരവിപേരൂരില്‍ പിആര്‍ഡിഎസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്.
മല്ലപ്പള്ളി സ്വദേശി അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന് സൂസന് ജോണിന്റെയും മകളാണ് ആലിൻ. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മസ്തിഷ്ക മരണത്തേ തുടര്‍ന്ന് ആലിന്റെ അവയവങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതില്‍ കരളും വൃക്കയും മറ്റു രണ്ടു കുഞ്ഞുങ്ങള്‍ക്കായി നല്കി.
ഞായറാഴ്ച ആലിന്റെ സംസ്കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കുമ്പോള്‍ ചരിത്രവും ആ കുരുന്നിനു മുമ്പില്‍ വഴിമാറുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി ആലിന് മാറി. ഇത്രയും പ്രായംകുറഞ്ഞ ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ബഹുമതി ചരിത്രത്തില്‍ ആദ്യമായിരുന്നു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരടക്കം ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന പോലീസ് സേന ഔദ്യോഗിക ബഹുമതികള്‍ നല്‍കിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം റീത്ത് സമര്‍പ്പിച്ചു.
Kerala
തിരുവനന്തപുരം: വിഷൻ -2031 നവകേരളത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും അതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ -2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന രൂപീകരണത്തിനുശേഷം ഏഴ് പതിറ്റാണ്ടിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധയാകർഷിച്ച കേരളാ മോഡൽ വികസനമാണ്.
കാലഘട്ടത്തിനനുസരിച്ച് മാതൃകയെ നവീകരിച്ച് പുതിയ കുതിച്ചുചാട്ടത്തിന് കേരളം തയാറെടുക്കുകയാണ്. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
കാർഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ഉത്പാദന ക്ഷമത വർധിപ്പിക്കും. കാർഷിക ഉത്പ്പന്നങ്ങളുടെ മൂല്യവർധനവിനും വിപണനത്തിനും ആധുനിക സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കും.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ ശാസ്ത്രീയമായ ജലപരിപാലനവും പുനരുപയോഗ ഊർജ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. ഗവേഷണത്തിനും പുതിയ കണ്ടെത്തലുകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും.
ആരോഗ്യരംഗത്ത് പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ജീവിതശൈലീ രോഗങ്ങൾക്കും വയോജന സംരക്ഷണത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഫോര്‍സ വെയര്‍ഹൗസിംഗിനു കീഴിലുള്ള ഡ്രൈവര്‍ ലോജിസ്റ്റിക്സിന്റെ വെയര്‍ ഹൗസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൾ വഹാബ് എംപി, കളമശേരി മുനിസിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാടന്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ഡ്രൈവര്‍ ലോജിസ്റ്റിക്സ് ചെയര്മാന് ആഷിക് കൈനിക്കര, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
മലപ്പുറം: പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നത് സർക്കാരിന്റെ സുചിന്തിത അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. പൗരത്വമില്ലെന്ന് ആരോപിക്കപ്പെടുന്നവരെ പാർപ്പിക്കാൻ ഒരു തടങ്കൽപ്പാളയവും കേരളത്തിൽ പണിയില്ല. ഇക്കാര്യം നേരത്തേ പ്രഖ്യാപിച്ചതാണ്. ആ ഉറപ്പ് വീണ്ടും ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.ടി. ജലീൽ എംഎൽഎ രചിച്ച ‘സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ എന്ന പുസ്തകം മലപ്പുറം ടൗണ്‍ ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ മതവിശ്വാസധാരയിൽപ്പെടുന്നവരെയും ചേർത്തുപിടിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. എല്ലാവരോടും സമസാമീപ്യമാണ് സർക്കാരിനുള്ളത്. ഒരു ആനുകൂല്യ പട്ടികയിൽനിന്നും ആരെയും മാറ്റിനിർത്തിയിട്ടില്ല. പരിഗണിച്ചില്ല, വിവേചനം കാണിച്ചുവെന്ന് പരാതിപ്പെടാൻ കഴിയുന്ന ഒരു സംഭവവും ഒരു വിഭാഗത്തിനും കേരളത്തിൽ ഉണ്ടായിട്ടില്ല. എല്ലാ പ്രദേശങ്ങളും ജനവിഭാഗങ്ങളും വികസനത്തിന്റെ സ്വാദ് അനുഭവിക്കണമെന്ന സാമൂഹികനീതിയിൽ അധിഷ്ഠിത വികസനമാണ് നടപ്പാക്കിയത്.
ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിധി ജമാഅത്തെ ഇസ്ലാമിയെ പൊക്കികൊണ്ടു നടക്കുന്നവർക്കുള്ള അനുഭവപാഠമാണ്. നാടിന്റെ സ്വാസ്ഥ്യം തകർക്കാനുള്ള നീക്കം രാജ്യമാകെ വ്യാപിക്കുകയാണ്.
മണിപ്പുർ, ഡൽഹി, ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിൽ നിന്നുള്ള വാർത്തകൾ ഒട്ടും സുഖകരമല്ല. മുസ്ലിംകളും ദളിതരും കാലങ്ങളായി താമസിക്കുന്ന കൂരകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസുമെല്ലാം ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി അഞ്ച് പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തീരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.
വെള്ളിയാഴ്ച തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ രണ്ട് കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ്, ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ - സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: റാപ്പിഡ് റെയില്‍ പദ്ധതിക്ക് അനുമതി തേടി കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിപിആര്‍ തയാറാക്കാനുള്ള അനുമതി തേടിയാണ് സംസ്ഥാനം കത്തയച്ചത്. സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലേ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാവുകയുള്ളു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ ആര്‍ആര്‍ടിഎസ് നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 583 കിലോ മീറ്റർ പാതയാണ് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അതിവേഗ ട്രെയിൻ പദ്ധതി (ആർആർടി)യുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരിനു കത്തയച്ചു.
ഡിപിആർ തയാറാക്കാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് പുതിയ അതിവേഗ ട്രെയിൻ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.
ഇ.ശ്രീധരൻ മുന്നോട്ടുവച്ച പുതിയ അതിവേഗ ട്രെയിൻ പദ്ധതിക്കു ബദലായാണ് സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, സർക്കാരിന്റെ ആർആർടി പദ്ധതി അപ്രായോഗികമാണെന്നാണ് ഇ.ശ്രീധരന്റെ നിലപാട്. ഇതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീധരനെ നിശിതമായി വിമർശിച്ചിരുന്നു.
Kerala
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമുഖ അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കോട്ടയം ജില്ലയിലെത്തുന്നു. രണ്ടു സംഘടനകളുടെയും യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഭിന്നശേഷി സംവരണ വിഷയത്തില്‍ എന്തു പ്രഖ്യാപനം നടത്തുമെന്ന ആകാംക്ഷയിലാണ് അധ്യാപക സമൂഹം.
ഇടതുപക്ഷ അധ്യാപക സംഘടനയിലെ പ്രമുഖ സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള അധ്യാപക റാലിയെ തുടര്‍ന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു മുഖ്യമന്ത്രി പിണറായി വിജയന് കോട്ടയത്ത് എത്തുന്നത്. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ചങ്ങനാശേരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയെ തുടര്‍ന്നുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സമ്മേളനത്തില്‍ ഭിന്നശേഷി സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. അതേസമയം വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേക്കുറിച്ചും പ്രതിപക്ഷ നേതാവും പ്രഖ്യാപനം നടത്താനാണ് സാധ്യത.
ഇന്നും നാളെയുമായി ചങ്ങനാശേരിയിലാണു കാത്തിലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം. നാളെ രാവിലെ ചങ്ങനാശേരിയില്‍ അധ്യാപകരുടെ അവകാശ സംരക്ഷണ റാലി നടക്കും. തുടര്‍ന്നു ചേരുന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തുന്നത്.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ്ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേയുള്ള പ്രതിഷേധം ടീച്ചേഴ്സ് ഗില്‍ഡ് സമ്മേളനത്തിൽ ചര്‍ച്ച ചെയ്യും.
കോട്ടയത്ത് നടക്കുന്ന കെഎസ്ടിഎയുടെ 35-ാം സംസ്ഥാന സമ്മേളനത്തിനാണ് മഖ്യമന്ത്രി എത്തുന്നത്. 16നു വൈകുന്നേരം തിരുനക്കര മൈതാനത്തെ പൊതുസമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നാളെ പ്രതിനിധി സമ്മേളനം പരകാല പ്രഭാകരനും സാംസ്കാരിക സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടിയും സെമിനാര്‍ മന്ത്രി കെ.എന്‍. ബാലഗോപാലുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭിന്നശേഷി വിഷയത്തിൽ ടീച്ചേഴ്സ് ഗില്‍ഡിന്റെ നിലപാടുകൾക്കൊപ്പമായിരുന്നു കെഎസ്ടിഎ എന്നതും ശ്രദ്ധേയമാണ്.
ഭിന്നശേഷി പ്രശ്നം മനഃപൂര്‍വം വഷളാക്കിയത് സര്‍ക്കാരാണെന്ന നിലപാടിലാണു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയമനുവദിച്ച് കേസ് മാറ്റിവച്ചത് സിംഗിള്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി മാത്രമായാണ്. സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്‍എസ്എസിനു നല്കിയ സുപ്രീംകോടതി ഉത്തരവ് ബാധകമായതിനാല്‍ മറ്റ് കോര്‍പറേറ്റ് മാനേജ്മെന്റുകളുടെ സ്കൂളുകളില്‍ അധ്യാപക നിയമനാംഗീകാരം നല്കാന് യാതൊരുതടസവും ഇപ്പോഴില്ല. പകല്‍ പോലെ വ്യക്തമായ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി തന്ത്രപൂര്‍വം മറച്ചുവയ്ക്കുകയാണെന്നും മറിച്ചുള്ള രീതിയില്‍ നിയമസഭയില്‍ ഉള്‍പ്പെടെ പ്രസ്താവന നടത്തുകയാണെന്നും ടീച്ചേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നു.
ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ എല്ലാവിധത്തിലും സഹകരിച്ചിട്ടുള്ള കോര്‍പറേറ്റ് സ്കൂള്‍ മാനേജ്മെന്റ് ഏജന്‍സികളും ബന്ധപ്പെട്ട എല്ലാ അധ്യാപകരും, സര്‍ക്കാരിനൊപ്പം നിന്നില്ല എന്ന മന്ത്രിയുടെ കണ്ടെത്തല്‍ വിരോധാഭാസമാണ്. നിലവില്‍ ശമ്പളം ലഭിക്കാത്ത 22,000 വരുന്ന അധ്യാപരിലാരും കോടതിയില്‍ ഒരു വാദവും ഉയര്‍ത്തിയിട്ടില്ല. ശമ്പളം ലഭിക്കുന്ന അധ്യാപകര്‍ ഹർജിക്കാരും ഭിന്നശേഷിക്കാര്‍ എതിർകക്ഷികളുമായ ഒരു കേസില്‍ ശമ്പളം ലഭിക്കാത്ത 22,000 അധ്യാപകരുടെ വിഷയം അനാവശ്യമായി വലിച്ചിട്ട സര്‍ക്കാര്‍ അധ്യാപക സമൂഹത്തോട് മാപ്പ് പറഞ്ഞു തിരുത്തണമെന്നും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.
Business
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉദ്ഘാടനം 25ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡല്‍ പേഷ്യന്റ് കെയര്‍ സെന്റര്‍, താളിയോല പഠന കേന്ദ്രം, അഡ്വാന്‍സ്ഡ് മെഡിസിനല്‍ പ്ലാന്റ് നഴ്സറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ കാന്‍സര്‍ ഡീജനറേറ്റീവ് രോഗങ്ങളിലെ ഗവേഷണത്തിനും പരിചരണത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഗണന നല്‍കും. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണവുമായി സഹകരിക്കും.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) കേരളം ലോകത്തിന് നല്കുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുര്‍വേദ രംഗത്തെ ദീര്‍ഘ വീക്ഷണമാണിത്. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുര്‍വേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്.
ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. ആയുര്‍വേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച്, ആഗോള മികവിന്റെ കേന്ദ്രമായി മാറാനാണ് ഐആര്‍ഐഎ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആയുര്‍വേദ ഗവേഷണത്തിലെ സുപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ആറ് പ്രത്യേക വകുപ്പുകളായാണ് ഐആര്‍ഐഎ പ്രവര്‍ത്തിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ആയുര്‍വേദ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്സ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ എപ്പിഡെമിയോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ഹെറിറ്റേജ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഐസിടി സര്‍വീസസ് എന്നീ വിഭാഗങ്ങളാണുണ്ടാകുക.
ഉദ്ഘാടനത്തിന്റെ ഭാഗമായി 20ന് സയന്റിഫിക് കോണ്‍ഫറന്‍സും 22 മുതല്‍ 25 വരെ ആയുര്‍വേദ എക്സ്പോയും കണ്ണൂരില്‍ സംഘടിപ്പിക്കും. ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഐആര്‍ഐഎ നോഡല്‍ ഓഫീസര്‍ ഡോ. വി. രാജ്മോഹന്‍, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്.സജി, ഡോ. ആര്. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സെൽഫി എടുക്കാൻ പോയപ്പോൾ മുഖ്യമന്ത്രി അവഗണിച്ച് കടന്നുപോയെന്ന വാർത്തകളോട് പ്രതികരിച്ച് തിരുവനന്തപുരം വെള്ളറട ഡിവിഷനിലെ ജില്ല പഞ്ചായത്തംഗം ആതിര ഗ്രേസ്.
സെല്‍ഫി എടുക്കാൻ പോയതല്ല. മൊബൈലിലുള്ള നിവേദനം കാണിക്കാനാണ് ശ്രമിച്ചത്. എന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ല. എനിക്കല്ല, കാണുന്നവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത്.
മുഖ്യമന്ത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ട്.- ആതിര ഗ്രേസ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കുമ്പിച്ചല്‍കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചിരുന്നു. ശേഷം അമ്പൂരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തിനിടെയാണ് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവവമുണ്ടായത്.
സെൽഫിയെടുക്കാൻ സമീപിച്ച ആതിരയെ മുഖ്യമന്ത്രി അവഗണിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
Kerala
തിരുവനന്തപുരം: സ്ത്രീ സുരക്ഷ വികസിത സമൂഹത്തിന്റെ അടയാളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. സ്ത്രീകളുടെ പലതരം നിസഹായവസ്ഥ പരിഗണിക്കപ്പെടുന്നില്ലായിരുന്നു. ഇവിടെയാണ് ഇടപെടൽ നടത്തുന്നത്. താങ്ങും തണലും നഷ്ടപെട്ടവർക്ക് മാന്യമായി ജീവിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 10.98 ലക്ഷം പേർ ഇതിനകം അപേക്ഷ സമർപിച്ചിട്ടുണ്ട്. അവർക്ക് എല്ലാം പദ്ധതിയുടെ ഗുണഫലം ലഭിക്കും. സാമ്പത്തികമായ പരാശ്രയത്വം വീടുകൾക്ക് ഉള്ളിൽ പോലും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. അതിന് പരിഹാരമാണ് പദ്ധതി.
സ്ത്രീകളുടെ ആത്മവിശ്വാസം വർധിക്കുമ്പോൾ കുടുംബത്തിന്റെ ആത്മവിശ്വാസം വർധിക്കും. കുടുംബങ്ങളുടെ ആത്മവിശ്വാസം സമുഹത്തിന് ആകെ ഗുണകരമായി വരും. ബജറ്റിന്റെ ഗണ്യമായ ഭാഗം സ്ത്രീകൾക്കു വേണ്ടിയുള്ള പദ്ധതികൾക്കാണ് നീക്കിവയ്ക്കുന്നത്. സ്ത്രീ സുരക്ഷ പ്രകടന പത്രികയിലെ വാഗ്ദാനം മാത്രല്ല സർക്കാരിന്റെ വിട്ടു വീഴ്ചയില്ലാത്ത നയം കൂടിയായിരുന്നു. സ്ത്രീ സുരക്ഷാ പദ്ധതി, ഗുണഭോക്താക്കൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്നതിനായി 105 കോടി രൂപ അനുവദിച്ചു
ഇത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. സ്ത്രീ സുരക്ഷയിൽ മാത്രമല്ല, പല കാര്യങ്ങളിലും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. ഇത് ബോധപൂർവമായ ഇടപെടൽ കൊണ്ട് സംഭവിച്ചതാണ്. നമുക്ക് ഇരുണ്ട ഒരു കാലം ഉണ്ടായിരുന്നു. തീണ്ടലിനും ഉച്ചനീചത്വങ്ങൾക്കും എതിരെ വലിയ പോരാട്ടം നടന്നിട്ടുണ്ട്. നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ കൊണ്ടാണ് അതു സംഭവിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
കളമശേരി: താലൂക്ക് ആശുപത്രികളികളിലടക്കം സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രാഥമിക അര്‍ബുദ ചികിത്സ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇതുവഴി രോഗികളെ വിദൂര ചികിത്സാകേന്ദ്രങ്ങളിലേക്കു റഫര്‍ ചെയ്യേണ്ട സാഹചര്യം കുറയ്ക്കാനും ചികിത്സയുടെ പ്രാരംഭഘട്ടം തദ്ദേശീയമായി കൈകാര്യം ചെയ്യാനും സാധിക്കുമെന്നും കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തു ശ്രദ്ധേയമായ നേട്ടങ്ങള്‍ സംസ്ഥാനത്തിനു കൈവരിക്കാനായെങ്കിലും വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ആരോഗ്യപ്രശ്നങ്ങളുണ്ട്. ജീവിതശൈലീ രോഗഗണത്തിലാണ് കാന്‍സര്‍.
റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. രോഗമുണ്ടായ ശേഷമുള്ള ചികിത്സയ്ക്കു പകരം പ്രതിരോധത്തിനും നേരത്തേയുള്ള രോഗനിര്‍ണയത്തിനുമാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇവകൊണ്ടു മാത്രം കാന്‍സറിനെ പ്രതിരോധിക്കാനാകില്ല. ഇതിന് ബഹുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഉമാ തോമസ്, ആന്റണി ജോണ്‍, കെ. ബാബു, കളമശേരി മുനിസിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊച്ചി:കളമശേരിയിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ബജറ്റിന് പുറത്തുള്ള സാമ്പത്തിക സ്രോതസുകൾ കണ്ടെത്താതെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സംസ്ഥാനം നേരിട്ട സാമ്പത്തിക പരിമിതികളെ മറികടക്കാൻ കിഫ്ബിയെ ഫലപ്രദമായി ഉപയോഗിച്ചുവെന്നും കിഫ്ബിയിലൂടെയുള്ള നിക്ഷേപം കേരളത്തിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർബുദ ചികിത്സാ രംഗത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി ഈ കേന്ദ്രം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ്, എംഎൽഎമാരായ ഉമ തോമസ്, കെ. ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. കാന്‍സര്‍ രോഗികള്‍ക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ 100 കിടക്കകളോടെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജ് ക്യാമ്പസിലെ 12.63 ഏക്കര്‍ സ്ഥലത്ത് 6.3 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒന്‍പതുനില കെട്ടിടത്തില്‍ റേഡിയേഷന് തെറാപ്പി മെഷീന്, എംആര്‍ഐ, സിടി, പെറ്റ് സിടി സ്കാനിംഗ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്തഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 360 കിടക്കകള്‍ ഇവിടുണ്ടാകും.
Kerala
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.
യുവമോർച്ച ജില്ലാ പ്രസിഡന്റ് എം. വിജിത്തിന്റെ നേതൃത്വത്തിൽ മലാപ്പറമ്പ് ജംക്ഷനിൽ വച്ചാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Education
തിരുവനന്തപുരം: പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന ചടങ്ങിൽ 10 ലക്ഷം രൂപയുടെ 1,100 പഠന മികവിനുള്ള സ്കോളർഷിപ്പുകളാണ് വിതരണം ചെയ്യുന്നത്.
ഉന്നതവിദ്യാഭ്യാസ രംഗത്തു സ്കോളർഷിപ്പ് നൽകാനായി 50 വർഷത്തേക്കു രവി പിള്ള ഫൗണ്ടേഷൻ 525 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഈ വർഷം ലഭിച്ച 10,942 അപേക്ഷകളിൽ നിന്നു വിദ്യാഭ്യാസ മികവും സാന്പത്തിക പിന്നാക്കാവസ്ഥയും പരിഗണിച്ചാണ് 1,500 വിദ്യാർഥികളെ തെരഞ്ഞെടുത്തത്. മൂന്നു ലക്ഷം രൂപ കുടുംബത്തിന്റെ പ്രതിവർഷ വരുമാനമാണ് പ്രാഥമിക മാനദണ്ഡം.
ഹയർസെക്കൻഡറി വിഭാഗത്തിൽ 50,000 രൂപ വീതമുള്ള 1,100 സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലുള്ള കുട്ടികളെ ഇതിൽ പരിഗണിച്ചിട്ടുണ്ട്.
ബിരുദ തലത്തിൽ ഒരു ലക്ഷം രൂപ വീതമുള്ള 200 സ്കോളർഷിപ്പുകളും ബിരുദാനന്തര ബിരുദ വിഭാഗത്തിൽ ഒന്നേകാൽ ലക്ഷം രൂപ വീതമുള്ള 200 സ്കോളർഷിപ്പുകളും ആണു വിതരണം ചെയ്യുന്നത്. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ പ്രവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അഞ്ചു ശതമാനം സ്കോളർഷിപ്പുകൾ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കും വിതരണം ചെയ്യുന്നുണ്ട് .
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. റവന്യൂ മന്ത്രി കെ. രാജൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
Kerala
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ആന്തരിക അവയവം മാറ്റിവയ്ക്കലിനു മാത്രമായുള്ള മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോഴിക്കോട് ചേവായൂരിലാണ് മെഡിക്കൽ രംഗത്ത് ചൈനയ്ക്കും അമേരിക്കയ്ക്കും മാത്രം അവകാശപ്പെടാവുന്ന ആന്തരികാവയവങ്ങൾ മാറ്റിവയ്ക്കുന്നതിനായുള്ള അത്യാധുനിക മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
602.14 കോടി രൂപ കിഫ്ബി വഴി ചിലവഴിച്ച് കേരള സർക്കാർ നിർമാണം ആരംഭിക്കുന്ന ഈ പദ്ധതിയിൽ ആന്തരികാവയവം മാറ്റിവയ്ക്കൽ, ടിഷ്യു മാറ്റിവയ്ക്കൽ, അധ്യാപനം, പരിശീലനം, പഠനം, ഗവേഷണം എന്നിവ ഉൾപ്പെടും.
പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ ഈ സ്ഥാപനം കേരളത്തിനകത്തും പുറത്തുമായി എട്ട് കോടിയോളം ജനങ്ങൾ പ്രയോജനമാകും.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദ നായകന് ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയതും അതീവ സുരക്ഷയുള്ള നമ്പര്‍ 10 ജന്‍പഥില്‍ എത്തിച്ചതും അടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷം ഇതു ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടുകയാണ്. പോറ്റിയെ ശബരിമലയിലെത്തിച്ചതുള്പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്ന ഭയം യുഡിഎഫിനുണ്ട്. യുഡിഎഫ് ഭരണകാലത്താണ് പോറ്റി ശബരിമലയിലെത്തിയത്.
കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവ് 2004ല്‍ ദേവസ്വംമന്ത്രിയായിരുമ്പോഴാണ് ഉണ്ണികൃഷ്ണന്‍പോറ്റി ആദ്യം ശബരിമലയില്‍ കയറി കളികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് ഇതിനൊക്കെ അവസരം ഒരുക്കിക്കൊടുത്തത്. ഇക്കാര്യങ്ങളൊക്കെ പുറത്തു വരാതിരിക്കാനാണ് നയപ്രഖ്യാപന ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ശബരമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും അതിനെ പിന്തുണയ്ക്കുന്നു.
കോണ്‍ഗ്രസിന് ഹൈക്കോടതിയേക്കാള്‍ ബിജെപിയെയാണോ വിശ്വാസം എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും പിണറായി വിജയന് ആരോപിച്ചു.
വികസന മുന്നേറ്റ ജാഥ സ്വാഗത സംഘം ചെയര്മാന് കുര്യന് മടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണി എംപി, മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കെ.കെ. ശൈലജ എംഎൽഎ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് കെ. മാണി നയിക്കുന്ന ജാഥ ഇന്ന് പത്തനംതിട്ട ജില്ലയിലെ പര്യടനത്തിനുശേഷം കോട്ടയത്തേക്കു പ്രവേശിക്കും. 14ന് എറണാകുളത്താണ് സമാപനം. കെ.കെ. ശൈലജ, പി.കെ. ബിജു , പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. അജിത്ത് , ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങള്‍.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതി ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്.
ജൂൺ ഒന്ന് വരെ പാസ്പോർട്ട് കൈവശം വയ്ക്കാനുള്ള അനുമതി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയത്.
പാസ്പോർട്ട് പുതുക്കാനും സ്വകാര്യ ആവശ്യത്തിന് വിദേശത്തു പോകാനുമാണ് പാസ്പോർട്ട് വിട്ടുനൽകുന്നത്. ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം.
നേരത്തെ, കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് കോടതി അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. ഒന്നാം പ്രതി ഫർസിൻ മജീദ്, പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം.
2022 ജൂണ്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന് എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
Kerala
തിരുവനന്തപുരം: വിദേശ വിമാന സർവീസ് നിർത്തലാക്കലും ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തലും നടത്തി വിദേശ മലയാളികളെ ബുദ്ധിമുട്ടിക്കുകുയാണെന്നും വിമാനക്കന്പനികളെ നിലയ്ക്കു നിർത്തണമെന്ന് ആവശ്യപ്പെട്ടു വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ വിമാനസർവീസുകൾ നിർത്തലാക്കുന്നതും ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നതും തടയാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരളം വീണ്ടും ആവശ്യപ്പെടണമെന്ന നിർദേശവുമായുള്ള കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
National
ഇംഫാൽ: രാഷ്ട്രപതി ഭരണം പിൻവലിച്ചതിനെ തുടർന്ന് മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിച്ച് ബിജെപി. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ബല്ലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാന ബിജെപിയിലെ മുതിർന്ന നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.
ബിജെപി എംഎൽഎ നെംച്ച കിപ്ഗെനും എൻപിഎഫിന്റെ ലോസി ദിക്കോയും ഉപമുഖ്യമന്ത്രിമാരായും ഗോവിന്ദദാസ് ആഭ്യന്ത്രമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്.
വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിംഗ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ റൂട്ടുകൾ സംബന്ധിച്ച ഗതാഗത മന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
"കെഎസ്ആർസി നഷ്ടത്തിൽ ഓടിയിരുന്നതിന്റെ രഹസ്യം പറയാം. പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു കെഎസ്ആർടിസിക്ക്. പ്രൈവറ്റ് ബസുകൾ പുതിയ ബസുകളായിരിക്കും. അവർ മത്സരിച്ച് ഓടാൻ തയാറാണ്. നമ്മുടെ ഡ്രൈവർമാർ അതിന് തയാറല്ല'.
"ഞാൻ മന്ത്രിയായി വന്നപ്പോൾ ആദ്യം തന്നെ ഒരു പോളിസിയുണ്ടാക്കി. പ്രൈവറ്റ് ബസിന്റെ തലയ്ക്കൽ ഓടുന്ന പരിപാടി നിർത്താം. അവരുടേത് ഒരു ബിസിനസാണ്. അവർ നികുതി അടയ്ക്കുന്നവരാണ്. അവർ അത് നടത്തട്ടെ. നമുക്ക് എക്സ്ക്ലൂസീവ് ആയിട്ടുള്ള മലയോര മേഖലകളിലടക്കം സർവീസ് നടത്തിയപ്പോൾ അവിടെ കളക്ഷൻ വർധിച്ചു'.
"അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷൻ വർധിച്ചതിന്റെ രഹസ്യം. അവരും ബസോടിക്കുന്നു പൈസയുണ്ടാക്കുന്നു. ടാക്സടയ്ക്കുന്നു. നമ്മളൊരു സൈഡിലൂടെ മുന്നേറുന്നു. പ്രൈവറ്റ് ബസുകളോ കെഎസ്ആർടിസിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മൾ മാറി'.-മന്ത്രി പറഞ്ഞു.
തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. "പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്ആർടി ബസ് ഓടാതിരിക്കുക എന്നത് മന്ത്രി ഒരു നയമായി പറഞ്ഞതായി തോന്നി. അങ്ങനെ വന്നാൽ അത് വലിയ പ്രയാസം ഉണ്ടാകും. അനാരോഗ്യകരമായ മത്സരം പാടില്ല എന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടത് തന്നെയാണ്. പക്ഷേ, കേരളത്തിൽ പ്രൈവറ്റ് ബസ് ഓടുന്ന റൂട്ടുകളിലും കെഎസ്ആർടിസി ബസ് ഓടുന്നുണ്ട്. അവിടുന്നെല്ലാം കെഎസ്ആർടിസി ബസ് പിൻവലിക്കുക എന്ന നയം നമ്മുടെ സർക്കാരിന് സ്വീകരിക്കാനാകില്ല. ആ തരത്തിലേക്ക് പോയാൽ വിഷമമായി മാറും'.- മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, എന്നാൽ താൻ പറഞ്ഞതിന്റെ അർഥം പ്രൈവറ്റ് ബസ് ഓടുന്ന എല്ലാ സ്ഥലത്ത് നിന്നും മാറികൊടുക്കണം എന്നല്ല. അങ്ങനെ മാറി കൊടുക്കില്ല. പ്രൈവറ്റ് ബസിന്റെ കുത്തക തകർത്താണ് കെഎസ്ആർടിസി മുന്നേറുന്നത്. ബംഗുളൂരു റൂട്ടുകളിലൊക്കെ പ്രൈവറ്റ് ബസിനേക്കാൾ കളക്ഷനാണ് നമുക്കുള്ളതെന്നും മന്ത്രി ഗണേഷ് കുമാർ വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും തങ്ങളത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാനർ പിടിച്ച ഒരാൾ വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലുകയായിരുന്നു. സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് തോന്നുന്നു. ആ ഘട്ടത്തിലാണ് വാച്ച് ആൻഡ് വാർഡ് അത് തടുക്കാനും പിടിക്കാനും നോക്കുന്നത്. ഇത് ഞങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഈ സംഭവങ്ങൾ ഉണ്ടാകുന്നത്. ബോധപൂർവം കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് നോക്കിയത്. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങൾക്ക് സഭ അപലപിക്കണം.- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്ന് രണ്ട് തവണ നിയമസഭാ നടപടികൾ നിർത്തിവച്ചിരുന്നു. അൻവർ സാദത്ത് എംഎൽഎ സ്പീക്കറുടെ ഡയസിൽ കയറാൻ ശ്രമിച്ചതുൾപ്പടെ നാടകീയ സംഭവങ്ങൾക്കാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്.
Kerala
തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ആദായ നികുതി വകുപ്പ് പരിശോധനയ്ക്കിടെ റോയ് തോക്കെടുത്ത് സ്വയം വെടിവച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് മരണത്തിന് കാരണമായതെന്ന സി.ജെ. റോയിയുടെ സഹോദരന്റെ പരാതിയെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്.
നികുതി വെട്ടിപ്പിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെങ്കിലും, പരിശോധനകളുടെ പേരിൽ ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. ഈ മരണം രാജ്യത്തെ നികുതി ഭരണസംവിധാനത്തിന് ഒരു കളങ്കമാണ്.
പോലീസ് അന്വേഷണമുണ്ടെങ്കിലും, എല്ലാ വശങ്ങളും പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണം. സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തിൽ കേരളത്തിലെ ജനങ്ങളുടെ അഗാധമായ ദുഃഖം പങ്കുവയ്ക്കാനാണ് കത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.
Kerala
കൊച്ചി: മനുഷ്യരെ ഒന്നിപ്പിക്കാന്‍ ശാസ്ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണ്. വിവേചനങ്ങളില്ലാത്ത ഒരു സമൂഹനിര്‍മിതിക്കായി ശാസ്ത്ര കോണ്‍ഗ്രസ് പോലുള്ള വേദികള്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം സെന്റ് ആല്‍ബർട്സ് കോളജില്‍ കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കിക്കൊണ്ട് ശാസ്ത്രം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. സ്ത്രീവിരുദ്ധമായ പല അനാചാരങ്ങളും ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇല്ലാതായി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശാസ്ത്ര-സാങ്കേതികരംഗത്ത് രാജ്യത്തിനു മുന്നില്‍ ശക്തമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞു. വരള്‍ച്ചയും പ്രളയവും ഒരുപോലെ അനുഭവിച്ച ഒരു സംസ്ഥാനമായിട്ടും ശാസ്ത്രീയ പഠനങ്ങളും ഡാറ്റാധിഷ്ഠിത തീരുമാനങ്ങളും ഉപയോഗിച്ച് ജലവിഭവ മാനേജ്മെന്റില്‍ പുതിയ വഴികള്‍ നാം തുറന്നു. ദുരന്തനിവാരണ രംഗത്ത് ശാസ്ത്രത്തിന്റെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥാ പഠനങ്ങള്‍, തീരദേശ സംരക്ഷണ ഗവേഷണങ്ങള്‍, പരിസ്ഥിതി മാനേജ്മെന്റ് പദ്ധതികള്‍ ഇവയെല്ലാം ശാസ്ത്രത്തിന്റെ പിന്തുണയോടെ നടപ്പാക്കിവരുന്നു. ആരോഗ്യ-ശാസ്ത്ര രംഗത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലെയുള്ള സ്ഥാപനങ്ങള്‍ കേരളത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കി. സംരംഭകത്വ രംഗത്തും ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഇഴചേര്‍ക്കാന്‍ നമുക്കു കഴിഞ്ഞു. ശാസ്ത്ര ഗവേഷണ രംഗത്തും സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024ലെ കേരള ശാസ്ത്ര പുരസ്കാരം ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് മുന്‍ ഡയറക്ടര്‍ ജനറല്‍ ടെസി തോമസിന് മുഖ്യമന്ത്രി കൈമാറി. കേരള ശാസ്ത്രസാഹിത്യ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീര്‍ അധ്യക്ഷനായി. മന്ത്രി പി. രാജീവ്, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, കേരള സയന്‍സ് കോണ്‍ഗ്രസ് ചെയര്മാന് പി. ബല്‍റാം തുടങ്ങിയവരും പങ്കെടുത്തു.
നൂതന ആശയങ്ങളുടെ സംവാദവേദിയായി സയന്‍സ് കോണ്‍ഗ്രസ്
കൊച്ചി: ശാസ്ത്രത്തെ ലബോറട്ടറികളില്‍ ഒതുക്കാതെ സമൂഹത്തിന്റെ യഥാര്‍ഥ്യ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതുമയുള്ള ആശയങ്ങളുടെ ചര്‍ച്ചാ കേന്ദ്രമായി 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് മാറി. വിവിധ ശാസ്ത്രമേഖലകളില്നിന്നുള്ള യുവ ഗവേഷകരും മുതിര്‍ന്ന വിദഗ്ധരും ഒരുമിച്ച് പങ്കെടുത്ത ചര്‍ച്ചകള്‍ ശാസ്ത്രീയ അറിവിനെ നയരൂപീകരണത്തിലേക്കും സാമൂഹ്യ വികസനത്തിലേക്കും കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ തുറന്നു.
കൃഷി, ഭക്ഷ്യസുരക്ഷാ മേഖലകളില്‍ നാട്ടുവിഭവങ്ങളായ കടല്‍പ്പായല്‍, ചക്കക്കുരു, തെങ്ങിന്പൊങ്ങ് എന്നിവയെ മൂല്യവര്‍ധിത സൂപ്പര്‍ ഫുഡ്ഡുകളാക്കി മാറ്റാനുള്ള പഠനങ്ങളാണ് അവതരിക്കപ്പെട്ടത്. ബയോടെക്നോളജി രംഗത്ത് സസ്യജന്യ ഫംഗസുകള്‍, വെളിച്ചെണ്ണ, ജൈവ പോളിമറുകള്‍ എന്നിവയെ ആധാരമാക്കി പ്രമേഹം, നാഡീരോഗങ്ങള്‍, ഭക്ഷ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ പുതിയ ചികിത്സാ സാധ്യതകള്‍ അവതരിപ്പിച്ചു.
ശാസ്ത്ര കോണ്‍ഗ്രസിന് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ ആശയങ്ങളുടെ തുടര്സാധ്യതകള്കൂടി ഗവേഷകര്‍ പരിശോധിക്കും.
Kerala
കാസര്‍ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഇന്നു കുമ്പളയില്‍ തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ജാഥാ മാനേജര്‍ പി. സന്തോഷ്കുമാര്‍ എംപി, സ്ഥിരാംഗങ്ങളായ കെ.എസ്. സലീഖ (സിപിഎം), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ്- എം) പി.പി. ദിവാകരന് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), പി.എം. സുരേഷ് ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്(ആര്‍ജെഡി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), വടക്കോട് മോനിച്ചന് (കേരള കോണ്‍ഗ്രസ്-ബി), എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), നൈസ് മാത്യു (കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ്) എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു കാസര്‍ഗോഡ് നുള്ളിപ്പാടിയില്‍ ജാഥയ്ക്കു സ്വീകരണം നല്‍കും.
നാളെ രാവിലെ പത്തിനു പെരിയാട്ടടുക്കത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകുന്നേരം നാലിന് കാലിക്കടവിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും.
Kerala
തിരുവനന്തപുരം: ആർആർടിഎസ് പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയിൽ നിന്ന് മാറ്റാൻ പോകുന്നു എന്ന് പറഞ്ഞ് ബഹളം വച്ചതാണ് സിപിഎമ്മെന്നും ഇപ്പോൾ എല്ലാവരും ചേർന്ന് ശ്രീധരനെ പരിഹസിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രാരംഭ പഠനം നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. പാരിസ്ഥിതിക പരിശോധനകൾ നടത്തിയശേഷം കേരളത്തിന് സാമ്പത്തികമായി താങ്ങാൻ കഴിയുന്ന പദ്ധതി കൊണ്ടുവരണം. കേരളത്തിന് ഗുണകരമായ ഏതു പദ്ധതിയും ആര് കൊണ്ടുവന്നാലും കോൺഗ്രസ് എതിർക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.
അതേസമയം, സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് താൻ കേസ് കൊടുത്തിട്ടില്ലെന്നും ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.ജെ. റോയിയുടെ ആത്മഹത്യയിൽ ഗൗരവകരമായ അന്വേഷണം നടത്തണമെന്നും ദുരൂഹത നീക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: വിജ്ഞാന സന്പദ്ഘടനയിലൂന്നിയ നവകേരളം രൂപപ്പെടുത്താൻ എല്ലാ സഹകരണവും പ്രവാസി സമൂഹം കേരളത്തിനു നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക കേരള സഭയുടെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന ലോകാവസ്ഥയ്ക്കനുസരിച്ച് നവീകരിച്ചില്ലെങ്കിൽ കേരളം പിന്തള്ളപ്പെട്ടുപോകും.
എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവവേദ്യമാകുന്നു വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഡൽഹി-മീററ്റ് മാതൃകയിലുള്ള ‘റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം’ നടപ്പിലാക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോർക്ക വഴി നടപ്പിലാക്കുന്ന നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. കോവിഡ് കാലത്ത് മടങ്ങിയെത്തിയവർക്കായി നടപ്പിലാക്കിയ പ്രവാസി ഭദ്രത പദ്ധതി വഴി ആയിരക്കണക്കിന് ആളുകൾക്ക് സഹായം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി, കെ.എൻ. ബാലഗോപാൽ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, നോർക്ക റൂട്സ് സെക്രട്ടറി ടി.വി. അനുപമ, പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, മറ്റ് പ്രമുഖ പ്രവാസി വ്യവസായികൾ, മറ്റ് ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്
കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും.
പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്.
എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്ന് മാറ്റി കേരളം എന്നാക്കുന്നതിനായി നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ചതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി അറിയിച്ച് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കേരള എന്ന പേര് കേരളം എന്നാക്കുന്നതിലൂടെ യഥാര്‍ഥ നാമം പുനസ്ഥാപിക്കുകയാണ് നമ്മള് ചെയ്യുന്നതെന്നും ബിജെപി അധ്യക്ഷന്‍ നല്കിയ പിന്തുണയില്‍ സന്തോഷം ഉണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ഭാഷയും സംസ്കാരവും ശക്തിപ്പെടുത്തുന്നതിന് ഒപ്പം നിൽക്കുന്നതിൽ സന്തോഷം എന്നും കത്തിൽ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: കിളിമാനൂർ വാഹനാപകടത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാ പിഴവും കേസന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് നീക്കി.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഖില എ.പി, ദീപുരാജ്, അജയ് ജെ.ജി. എന്നിവരാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് നിരാഹാര സമര പന്തലിന് സമീപമായിരുന്നു പ്രതിഷേധം.
Kerala
തിരുവനന്തപുരം: ഭരണ നിര്‍വഹണ മേഖലയില്‍ നിര്‍മിതബുദ്ധിക്ക് വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മിത ബുദ്ധിയുടെ വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരള റീജണല്‍ എഐ ഇംപാക്റ്റ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണനിര്‍വഹണത്തില്‍ എഐ ഉപയോഗം സംബന്ധിച്ച സര്‍ക്കാരിന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ അദ്ദേഹം അഭിപ്രായം വ്യക്തമാക്കി. ജനാധിപത്യവും ധാര്‍മിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാവണം നിര്‍മിതബുദ്ധി പ്രോത്സാഹിപ്പിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ആഗോള നിര്‍മിത ബുദ്ധി സമ്മിറ്റിന് വൈജ്ഞാനികവും ക്രിയാത്മകവുമായ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ ഈ കോണ്‍ഫറന്‍സിന് സാധിച്ചു.
ചരിത്രം അടയാളപ്പെടുത്തുന്ന നേട്ടമാണിത്. ഇന്നവേഷന്‍ ടൂ ഇംപാക്ട് എന്നത് സാങ്കേതിക വിദ്യയെ കേവലം കല്പനകളായി മാത്രം കാണാതെ പ്രായോഗികമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ആഹ്വാനം കൂടിയാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് സര്‍കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ നിര്‍മിതബുദ്ധിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കൃഷിക്കും ഗൃഹനിർമാണത്തിനുമായി പതിച്ചുനൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റുതരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകാൻ രൂപീകരിക്കുന്ന പുതിയ ചട്ടങ്ങൾ ലളിതവും ജനങ്ങൾക്കു സൗകര്യ പ്രദവുമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
പുതിയ ചട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലായിരുന്നു നിർദേശം. ചട്ടലംഘനങ്ങൾ ക്രമീകരിക്കുന്നതിന് സ്വീകരിച്ചതിനേക്കാൾ ലളിതമായവ ആകണം പുതിയ ചട്ടങ്ങൾ.
മലയോര കർഷകരുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങൾക്ക് അനുസൃതമായി വേണം ജീവനോപാധിക്കുള്ള ഭൂവിനിയോഗത്തെ കാണേണ്ടത്.
സർക്കാർ നൽകിയ ആവശ്യത്തിന് അല്ലാതെ മറ്റൊന്നിനും ഭൂമി വിനിയോഗിക്കാത്ത, ചട്ടലംഘനം നടത്താത്ത ഉടമകൾ എന്നതു പരിഗണിച്ചു ലഘൂകരിച്ച നടപടിക്രമങ്ങളും വ്യവസ്ഥകളുമാണ് ചട്ടങ്ങളിലുണ്ടാകേണ്ടത്.
പൂർണമായി കർഷക സൗഹൃദമായ നില സ്വീകരിക്കണം. തരംമാറ്റി വിനിയോഗിക്കാനുള്ള അനുമതി തേടുന്നതിന് സമയപരിധി നിശ്ചയിക്കേണ്ടതില്ല. ഉടമ ആഗ്രഹിക്കുന്ന സമയത്തു തരംമാറ്റം അനുവദിക്കാം. പൊതു ആവശ്യത്തിനും വ്യാപാര ആവശ്യത്തിനുമുള്ള നിർമിതികൾക്കുള്ള തരംമാറ്റലിന്റെ കാര്യത്തിൽ അപേക്ഷാ ഫീസ് മാത്രം ഈടാക്കി മാറ്റം അനുവദിക്കണം.
ഏത് ആവശ്യത്തിനാണോ തരം മാറ്റപ്പെടുന്നത് അതിന് അനുസൃതമായ നിർമാണങ്ങൾ, ഭൂമിയുടെ പരിവർത്തനങ്ങൾ എന്നിവയ്ക്ക് ആകെ ഭൂമിയുടെ നിശ്ചിത ശതമാനം വരെയെന്ന് നിജപ്പെടുത്തണം. എന്നാൽ ചെറിയ അളവിലുള്ള പട്ടയങ്ങളിൽ ഈ വ്യവസ്ഥയ്ക്ക് മതിയായ ഇളവും ലഭിക്കണം. തരം മാറ്റാൻ നിശ്ചിത സമയപരിധി വേണം.
പട്ടയം ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷയോടൊപ്പം നിജസ്ഥിതി സർട്ടിഫിക്കറ്റ് പരിഗണിക്കണം. ഉയർന്ന അളവിലുള്ള തരംമാറ്റലിന് അപേക്ഷാഫീസിന് പുറമേ ഫീസ് ഈടാക്കാം. എന്നാൽ കനത്ത ഫീസ് ആകരുത്.
അപേക്ഷകൾ തഹസിൽദാർ പരിശോധിച്ച് അതത് ജില്ലയിൽ തന്നെ അനുമതി നൽകാനുള്ള വ്യവസ്ഥ വേണം. നിർമാണങ്ങളെ പരിവർത്തനം ലക്ഷ്യമിടുന്ന ആദായം അടിസ്ഥാനമാക്കി തരംതിരിക്കാമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: യുവജനങ്ങളെ ഉത്പാദനമേഖലയുമായി ബന്ധപ്പെടുത്തുന്ന പദ്ധതികൂടിയാണ് കണക്ട് ടു വർക്ക് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പഠനം കഴിഞ്ഞു ജോലിക്കു തയാറെടുക്കുന്ന ധാരാളം പേർ നാട്ടിലുണ്ട്. ഓരോ ജോലിക്കും ആവശ്യമായ വിദ്യാഭ്യാസയോഗ്യത മാത്രം പോരാ, പ്രത്യേകമായ നൈപുണ്യംകൂടിവേണം. അങ്ങനെ നൈപുണ്യം വേണ്ടവർക്കു പിന്തുണ നൽകുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കണക്്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.
പരമാവധി ഒരു വർഷത്തേക്ക് ആയിരം രൂപ പ്രതിമാസം ലഭിക്കുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ മുപ്പതിനായിരത്തിലധികം അപേക്ഷ ലഭിച്ചു. കുറച്ചുകാലം മുന്‍പുവരെ കണ്ടുവന്ന പ്രവണത എന്തെങ്കിലും കോഴ്സ് പഠിക്കുന്നു.
പഠനം അവസാനിക്കുന്നതോടെ കോഴ്സുമായുള്ള ബന്ധം അവസാനിക്കുന്നു എന്നതായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിക്കു മാറ്റം വന്നുതുടങ്ങി.
പഠനത്തിനുശേഷം തൊഴിലന്വേഷണം എന്ന രീതിയിൽ നിന്നു മാറി പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ വികസനവും എന്ന കാഴ്ചപ്പാടിലേക്കു കുട്ടികളെത്തി.
ഇതിനായി നടത്തിയ ഇടപെടലുകളുടെ തുടർച്ചയാണു കണക്ട് ടു വർക്ക് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, വി.കെ. പ്രശാന്ത് എംഎൽഎ, എ.എ. റഹിം എംപി എന്നിവർ പങ്കെടുത്തു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
"കേന്ദ്രമന്ത്രിയുടെ പ്രസ്താവന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണ്. ഫെഡറൽ സംവിധാനങ്ങൾക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ആർആസ്എസിന്റെ ചൊൽപടിക്ക് നിർത്താനുള്ള ശ്രമമാണിത്. നിയോ ഫാസിസത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവന.'-ഗോവിന്ദൻ കുറ്റപ്പെടുത്തി.
പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും ആയിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പരാമര്‍ശം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും അത്താവലെ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ.
എൻഡിഎയിൽ ചേർന്നാൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷെ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകും. ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപനത്തെ അതേദിവസംതന്നെ സഭയിൽ മുഖ്യമന്ത്രി തിരുത്തുന്നത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യം.
ഗവർണർ നയപ്രഖ്യാപനത്തിലെ ആദ്യഭാഗവും അവസാന ഭാഗവും വായിച്ചാൽത്തന്നെ പൂർണമായി വായിച്ചതായി കണക്കാക്കുന്നതാണ് കീഴ്വഴക്കം. ഇതുസംബന്ധിച്ച് സ്പീക്കർമാരുടെ നിരവധി റൂളിംഗുകൾ നിലവിലുണ്ട്.
ഇന്നലെ കേന്ദ്രവിരുദ്ധ ഭാഗവും നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത നടപടിയും ഗവർണർ വായിക്കാതിരുന്നത് ഗവർണർ സഭ വിട്ടതിനു പിന്നാലെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയാണെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്.
ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലം നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ ബഹളത്തെ തുടർന്ന് ഏഴു മിനിറ്റ് മാത്രം വായിച്ച് അവസാനിപ്പിച്ചിരുന്നു. ഇതു പൂർണ നയപ്രഖ്യാപന പ്രസംഗമായി കരുതണമെന്ന സ്പീക്കറുടെ റൂളിംഗും നിലവിലുണ്ട്. സുഖ്ദേവ് സിംഗ് കാങ് മുതൽ ആരിഫ് മുഹമ്മദ്ഖാൻ വരെ ഗവർണറായിരുന്ന കാലം വായിക്കാതെ വിട്ടുകളഞ്ഞ ഭാഗത്തിൽ സ്പീക്കർമാരുടെ റൂളിംഗുകൾ നിലവിലുണ്ട്.
സാധാരണയായി ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഗവർണർക്കു കഴിയില്ല. ഇക്കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കണ്ണൂർ: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിനു പിന്നില്‍ ഇലക്ഷന് സ്പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ചു നടത്തുന്ന നാടകമാണിത്. ഗവര്‍ണര്‍ക്കു വെട്ടാന്‍ സൗകര്യം ഒരുക്കിയപ്പോള്‍, അതു തിരുത്താന്‍ പിണറായിക്ക് അവസരവും നല്‍കിയെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ കെ.സി. വേണുഗോപാൽ പറഞ്ഞു.
ഗവര്‍ണര്‍ ഒഴിവാക്കുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കില്‍ എന്തേ മുന്‍പ് ഇതുചെയ്തില്ല? സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണു മന്ത്രി സജി ചെറിയാന്റേ തെന്ന് എംപി പറഞ്ഞു. പിണറായി വിജയനെ പഠിക്കുകയാണു മന്ത്രി സജി ചെറിയാൻ.
സാംസ്കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്. വോട്ടിനു വേണ്ടി വര്‍ഗീയത പറയുന്നതി നെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനോടു ചേര്‍ന്നു നില്ക്കുന്നതാണു മന്ത്രിയുടേത്. ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. മുഖ്യമന്ത്രിക്ക് ആര്‍ജവം ഉണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കണം.
മതതീവ്രവാദികള്‍ പോലും ഇത്തരത്തില്‍ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരള ജനത വോട്ടു ചെയ്യു ന്നത്.
ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്സഭയിലേക്കു വിജയിച്ചത്. ഒരു വര്‍ഗീതയെയും കൂട്ടുപിടിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനില്ലെന്നും മതേതരത്വത്തിന്റെ രക്തമാണ് കോണ്‍ഗ്രസിന്റെ സിരകളിലുള്ളതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
ആലപ്പുഴ: മത തീവ്രവാദികൾ പോലും പറയാത്ത രീതിയിലുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
"സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവന ഇത് മുൻപ് കേട്ടിട്ടില്ല. ജാതി തിരിച്ച് അല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. തിരിച്ചും അങ്ങനെത്തന്നെയാണ്. കേരളത്തിലെ ജനങ്ങൾ ജാതിയൊന്നും നോക്കാറില്ല.'-വേണുഗോപാൽ പറഞ്ഞു.
"പത്ത് വോട്ടിന് വേണ്ടി വർഗീത പറയുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. മത വിഭാഗങ്ങളെ തമ്മിലടിച്ച് ജയിക്കാനാണ് അവർ ശ്രമിക്കുന്നത്. ശരിക്ക് പറഞ്ഞാൽ പിണറായിക്ക് പഠിക്കുകയാണ് സജി ചെറിയാൻ. മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ. സംസ്കാരിക മന്ത്രി തന്നെ തരം താണ രീതിയിൽ പ്രസ്താവന നടത്തുന്നത് കേരള സമൂഹം പൊറുക്കില്ല.'-വേണുഗോപാൽ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.
ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.
District News
കൊല്ലം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായിവിജയനെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൊട്ടാരക്കരയിലും കൊല്ലത്തും കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ദീപ ആൽബർട്ട്, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സെയ്തലി എന്നിവർക്കെതിരെ കേസെടുത്തു.
മുഖ്യമന്ത്രിയുടെ കാറിന് 25,000 രൂപയുടെ കേടുപാടുണ്ട് എന്ന് പറഞ്ഞാണ് കിളികൊല്ലൂർ സി ഐ കേസെടുത്തിരിക്കുന്നതെന്നു കോൺഗ്രസ് ആരോപിക്കുന്നു.വീഡിയോ ദൃശ്യങ്ങളിൽ ഒരിടത്ത് പോലും കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കാറിൽ തൊടുന്നില്ലെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസലിനെ മുൻ വൈരാഗ്യത്തോടെ ജീപ്പിലിട്ട് സിഐയും പോലീസുകാരും ചേർന്ന് മർദിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലാതെയാണ് ദീപ ആൽബർട്ടിനെ വലിച്ചു ഇഴച്ചു ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കിളികൊല്ലൂർ പോലീസിന്റെ ഈ കാടത്ത ന ടപടിക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഡി.ഗീതാകൃഷ്ണനും പാലത്തറ രാജീവും അറിയിച്ചു.
Kerala
തൃശൂര്‍: വര്‍ണാഭമായ തുടക്കത്തോടെ കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശൂരിൽ ആരംഭിച്ച 64-ാമത് സ്കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ പ്രസംഗം.
സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന കലാപകാരികളെ ചെറുത്തുതോല്പിക്കാനുള്ള നല്ലൊരായുധമാണ് കലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കല പ്രധാനമാണ്. എന്നാല്‍ കലയെ മതത്തിന്റെ കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമുണ്ട്.
മുസ്ലീങ്ങള്‍ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചതു നമ്മള് കണ്ടതാണ്. അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍പറത്തി, ജാതിയോ മതമോ നോക്കാതെ നിങ്ങള്‍ കലകള്‍ അവതരിപ്പിക്കുകയെന്ന് കുട്ടികളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് പല കലകളും ജാതിയുടെയോ മതത്തിന്റെയോ ഉള്ളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ഫ്യൂഡലിസം അവസാനിച്ച് ജനാധിപത്യവും മതനിരപേക്ഷതയും അധിഷ്ഠിതമായ പുതിയകാലം പിറന്നതോടെ കലകളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. എല്ലാ കലകളും എല്ലാവരുടേതും ആയി മാറി.
കലാമണ്ഡലം ഹൈദരാലി, ഉസ്താദ് ബിസ്മില്ലാ ഖാന് തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു: 'കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലാകാരന്മാരായി കാണുക. കലയാണ് അവരുടെ മതം.'
മാപ്പിളപ്പാട്ടുകള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ തുടങ്ങി വിവിധ മതങ്ങളുടെ അനുഭൂതികള്‍ സ്വാംശീകരിക്കുന്ന കേരളത്തിന്റെ വിശാലമനസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ക്രിസ്മസ് കരോളുകള്‍ക്കു പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കേരളത്തിന്റെ മഹത്തായ സംസ്കാരം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര സാംസ്കാരിക സഹമന്ത്രി സുരേഷ് ഗോപിയും വേദിയിലിരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.
Kerala
തിരുവനന്തപുരം: മന്ത്രിസഭാംഗങ്ങളെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
110 സീറ്റ് നേടുമെന്ന് പറയുന്ന എൽഡിഎഫ്, ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ലെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് എൽഡിഎഫിന്റെ കേന്ദ്രസർക്കാർ വിരുദ്ധ സമരത്തെയും പരിഹസിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയിൽ ധവളപത്രമിറക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ എൽഡിഎഫ് തകർത്തു. തകർന്ന കേരളത്തെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിന് വ്യക്തമായ പദ്ധതി ഉണ്ട്.
ആരോഗ്യകേരളത്തെ വെന്റിലേറ്ററിൽ നിന്ന് തിരിച്ചുകൊണ്ടുവരും. ജനം യുഡിഎഫിനെ കാണുന്നത് രക്ഷകരായാണ്. മുഖ്യമന്ത്രി സമരത്തിൽ ഇരിക്കുന്നത് തമാശയാണ്. ആരെ കളിയാക്കാനാണ് സമരം?. ഡൽഹിയിൽ പോയാൽ അമിത ഷായും മോദിയും പറയുന്നിടത്ത് ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി. അവർക്ക് മുന്നിൽ 90 ഡിഗ്രി കുനിഞ്ഞ് നിൽക്കുന്നയാളാണ് മുഖ്യമന്ത്രി.
പിഎം ശ്രീയിൽ ഡൽഹിയിൽ പോയി ഒപ്പുവച്ച്, സ്വന്തം ക്യാബിനറ്റിലെ സഹപ്രവർത്തകരെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണവിരുദ്ധ വികാരം ഇനി പ്രതിഫലിക്കാൻ പോകുന്നതേ ഉള്ളൂ. ജനം എല്ലാം ഓർത്തിരിക്കണം. ഏറ്റവും കൂടുതൽ വോട്ട് യുഡിഎഫിന് കിട്ടാൻ പോകുന്നത് ഇടത് സർവീസ് സംഘടനകളിൽ നിന്നായിരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അനർഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും നാടിന് അർഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോൾ അത് തടസപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട് താൽപര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ സത്യഗ്രഹ സമരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തിക്തമായ അനുഭവം കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. നിർഭാഗ്യവശാൽ ചില വിഭാഗങ്ങൾ കേരളത്തിന് വേണ്ടി ശബ്ദം ഉയർത്താൻ തയാറാകുന്നില്ല. കേരളത്തോട് ബിജെപിക്കും കേന്ദ്ര സർക്കാരിനും പക പോക്കൽ നടപടിയാണുള്ളത്.
കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോൾ ഇവിടെയുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നിൽക്കുന്നത്. സ്വന്തം കൈയിലുള്ള അധികാരം അത് അമിതാധികാരം ആണെന്ന് ധരിക്കുന്നതാണ് കേന്ദ്രത്തിലെ അധികാരികൾ.
കേരളത്തിന്റെ താൽപര്യം ഒരുതരത്തിലും ഉയർത്താൻ പ്രതിപക്ഷം തയാറല്ല. അതിന് അവരുടെതായ കാരണങ്ങൾ കാണും. നാട് മുന്നോട്ട് പോകാൻ പാടില്ല എന്ന കൂർമ ബുദ്ധിയാണ് യുഡിഎഫിനും കോൺഗ്രസിനും ഉള്ളത്.
കേരളത്തെ അവഗണിക്കുമ്പോൾ, അവഗണിക്കുന്ന കേന്ദ്ര സമീപനത്തെയാണ് കോൺഗ്രസ് പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തെ സാന്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്നു തിരുവനന്തപുരത്ത് ഉപവസിക്കും.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉപരോധ സമരം.
കഴിഞ്ഞ തവണ ഡൽഹിയിലായിരുന്നു കേന്ദ്രസർക്കാരിനെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ സമരം. നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കേയാണ് കേന്ദ്രത്തിനെതിരേയുള്ള സമരം തിരുവനന്തപുരത്തേക്കു മാറ്റിയത്.
Kerala
തിരുവനന്തപുരം: ബിജെപിയുടെ "മിഷൻ 2026' അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി' എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.
ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി പ്രതിനിധികളെ അമിത് ഷാ അഭിസംബോധന ചെയ്തു.
ഇന്ന് തലസ്ഥാന നഗരിയിൽ ബിജെപി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡിഎഫും യുഡിഎഫും തമ്മിൽ 'മാച്ച് ഫിക്സിംഗ്' ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.
കോർ കമ്മിറ്റി യോഗങ്ങളിലും ബിജെ പി - എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതന്ത്ര്യം ഇല്ലാതാക്കുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷ ബില്ലിനെ എതിര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാളം ആരെയും തന്ത്ര്യം ഇല്ലാതാക്കുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻഅടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ലെന്നും എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ഭാഷാ ബില്ലിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതികരിച്ചത്.
അതേസമയം മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക കൂടി പരിഗണിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലിയാണ് കേരളവും കർണാടകവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ബിൽ കാസർഗോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
ബില്ലുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടുമെന്നാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. അതേസമയം കർണാടകത്തിന്റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്ന ആരോപണം ഉയർത്തി ചെറുക്കുകയാണ് കേരളം. ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദമുഖങ്ങൾ ഉയരുമ്പോൾ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എടുക്കുന്ന നിലപാടാകും നിർണായകമാകുക.
Kerala
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: തന്റെ കുടുംബജീവിതം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്.
കുടുംബജീവിതം നശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടിന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എന്തുകൊണ്ടാണു നടപടി സ്വീകരിക്കാത്തതെന്നു വ്യക്തമാക്കണം.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതല്ലാതെ എന്തു നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്? പാര്‍ട്ടി നടപടിക്കു മുമ്പ് എംഎല്‍എസ്ഥാനം രാജിവയ്പിക്കണമായിരുന്നു. തനിക്കു നീതി ലഭിക്കണം. രാഹുല്‍ ഈശ്വര്‍ തനിക്കു പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ ആത്മാര്‍ഥമായാണെങ്കില്‍ അതിനെ സ്വീകരിക്കുന്നതായും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. വിവാഹമോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തെക്കുറിച്ചുയര്ന്ന പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല.
വിഷയത്തില്‍ പക്വത പാലിക്കണമെന്നാണ് അന്വേഷണസംഘം തന്നോടു പറഞ്ഞിട്ടുള്ളത്. തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പോലീസ് മേധാവിയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
നാലു തവണ എംഎൽഎയും അതിൽ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യകേരളത്തിലെ മുസ്ലീം ലീഗിന്റെ ശബ്ദമായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
അതേസമയം, വി.കെ. ഇബ്രാഹിം കുഞ്ഞിനോടുള്ള ആദരസൂചകമായി പാർട്ടിയുടെയും പോഷക സംഘടനകളുടെയും മൂന്ന് ദിവസത്തെ (ചൊവ്വ, ബുധൻ, വ്യാഴം) പൊതുപരിപാടികൾ മാറ്റിവച്ചതായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.
ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു ഇബ്രാഹിം കുഞ്ഞ്(74). ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ മരണംസംഭവിക്കുകയായിരുന്നു.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെയും മറ്റ് പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും ശൈലജ കൂട്ടിച്ചേർത്തു.
"ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി സ്ഥാനാർഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാർട്ടികളിൽ അത് കാണാറുണ്ട്.'-ശൈലജ പറഞ്ഞു.
"മൂന്നാം തവണയും എൽഡിഎഫ് വരുമെന്ന കാര്യം ഉറപ്പാണ്. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് എന്ന് പറയുന്നത്. എന്താണ് അവർക്ക് പ്രചരിപ്പിക്കാൻ ഉള്ളത്. 140 കിട്ടുമെന്ന് പറയാമല്ലോ.'-ശൈലജ അഭിപ്രായപ്പെട്ടു.
കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന്റെ ലക്ഷ്യം ഇടത് പക്ഷത്തെ ഇല്ലാതാക്കുകയെന്നാണ്. ഇത്തവണ അധികാരത്തിൽ വന്നിട്ട് എന്താണ് ചെയ്യുക. വർഗീയ ശക്തികളുമായി കൂട്ട് പിടിക്കുകയാണ്. ഞങ്ങൾ അതിന് എതിരാണെന്നും ശൈലജ പറഞ്ഞു.
Kerala
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ബാലൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ബാലൻ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ബാലൻ അവകാശപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലൻ പറഞ്ഞു. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർപൊടിക്കാരന്റെ സ്വപ്നമാണെന്നും ബാലൻ പരിഹസിച്ചു.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്. അതിൽ എന്താണ് തെറ്റെന്നും ബാലൻ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ ഉചിതമായ ഘട്ടത്തിൽ നടപടിയുണ്ടാകും. സ്വർണക്കൊള്ള വിഷയം എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ബാലൻ പറഞ്ഞു.
പോറ്റിയെ കണ്ടേ, സോണിയ കണ്ടു എന്ന് പാടാൻ അവർക്ക് നാവെന്താ പൊന്താത്തതെന്നും എ.കെ. ബാലൻ വിമര്‍ശിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ലെന്നും കഴിഞ്ഞ തവണ തന്നെ നിലപാട് അറിയിച്ചതാണെന്നും ബാലൻ പറഞ്ഞു.
National
മൈസൂരു (കർണാടക): നേതൃമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ആളെന്ന ബഹുമതി സ്വന്തമാക്കി സിദ്ധരാമയ്യ.
1972 മുതല്‍ 77 വരെയും 1978 മുതല്‍ 80 വരെയും മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അരശിന്റെ റിക്കാർഡിനൊപ്പം സിദ്ധരാമയ്യ എത്തിയത് ഇന്നലെയാണ്.
2013 മുതല്‍ 2018 വരെയുള്ള സർക്കാരിന്റെ കാലാവധി പൂർത്തിയാക്കിയശേഷം 2023 മേയ് മുതല്‍ വീണ്ടും സംസ്ഥാന ഭരണത്തിന്റെ അമരത്ത് എത്തുകയായിരുന്നു സിദ്ധരാമയ്യ.
പ്രിയനേതാവിന്റെ അസുലഭനേട്ടത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ആഘോഷം തുടങ്ങിക്കഴിഞ്ഞു.