Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Newes

Thrissur

ചെ​റു​കു​ന്നി​ൽ ആ​ക്രി​ക്ക​ട ക​ത്തിന​ശി​ച്ചു

പ​ഴ​യ​ങ്ങാ​ടി: ചെ​റു​കു​ന്ന് താ​വ​ത്ത് ആ​ക്രി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടു​ത്തം. പ​ഴ​യ​ങ്ങാ​ടി പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള ചെ​റു​കു​ന്ന് നാ​ലി​ൽ റോ​ഡി​ൽ പ്ര​മോ​ദ്, ദി​നേ​ശ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചു​വി​ല്ക്കു​ന്ന ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കുണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ല്ഫ​യ​ർ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

സ​മീ​പ​ത്തൊ​ന്നും കെ​ട്ടി​ട​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു. എ​ന്നാ​ൽ സ്ഥ​ല​ത്തേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും തെ​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ തീ​പ്പൊ​രി​യാ​ണ് തീ​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ ടാ​ങ്കു​ക​ളും ഓ​യി​ൽ ടാ​ങ്കു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ച​ത് തീ​പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നു. തീ​പി​ടി​ത്ത സ​മ​യ​ത്ത് നാ​ലു പേ​രാ​ണ് ആ​ക്രി​ക്ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

പ​യ്യ​ന്നൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ തോ​മ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച്. യാ​തൊ​രു അ​ഗ്നി സു​ര​ക്ഷ സം​വി​ധ​ന​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

District News

സ​ഹൃ​ദ​യ​യി​ല്‍ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ചു

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ് സ്റ്റ​ഡീ​സി​ൽ പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ഇം​ഗ്ലീ​ഷ് വ​കു​പ്പ് അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ജി ക​ല്ലി​ങ്ങ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍.​ജോ​യ്, ഫി​നാ​ന്‍​സ് ഓ​ഫീസ​ര്‍ ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പി​ള്ളി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ. ക​രു​ണ, പ്ര​ഫ.​ഡോ. ജെ. ​സ​നി​ല്‍​രാ​ജ്, ഷീ​ന സാ​റ വി​ന്നി, റോ​സ​ലി​ന്‍ അ​ല​ക്‌​സ എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.

അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കോ​ണ്‍​ന​ക്റ്റി​ക്ക​ട്ടി​ലെ ഡോ. ​കാ​ത്രി​ന്‍ മ​യേ​ഴ്‌​സ്, ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഡോ. ​പ്ര​ദോ​ഷ്കു​മാ​ര്‍ മി​ശ്ര, യൂ​നി​സെ​ഫ് ചെ​ന്നൈ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഷി​നു ഷോ​ബ വി​ന്‍​സ​ന്‍റ് എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി.

ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്കു​ള്ള ഫു​ള്‍​ബ്രൈ​റ്റ് ഫെ​ലോ​ഷി​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക ഓ​ണ്‍​ലൈ​ന്‍ സെ​ഷ​നും ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചു.

District News

കു​ട്ടം​കു​ളം ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു; ചു​റ്റു​മ​തി​ല്‍ പൊ​ളി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി

ഇ​രി​ങ്ങാ​ല​ക്കു​ട: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ തു​ക​വ​ക​യി​രു​ത്തി നി​ര്‍​മാ​ണം ആ​രം​ഭി​ച്ച കു​ട്ടം​കു​ളം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.

കു​ള​ത്തി​ന്‍റെ വ​ട​ക്കേ​ഭാ​ഗ​ത്തെ മ​തി​ലി​നോ​ടു​ചേ​ര്‍​ന്ന് മ​ര​ങ്ങ​ളും കു​റ്റിക്കാ​ടു​ക​ളും വൃ​ത്തി​യാ​ക്കി. പ​ഴ​യ, ബ​ല​ക്ഷ​യം​സം​ഭ​വി​ച്ച മ​തി​ല്‍​ക്കെ​ട്ട് പൊ​ളി​ച്ചു​മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ കു​ള​ത്തി​ന്‍റെ തെ​ക്കു​വ​ട​ക്കു​ഭാ​ഗ​ങ്ങ​ളി​ലെ മ​തി​ലു​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​കും. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ-​ഓ​പ്പ​റേ​റ്റീവ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്ലാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍.

 

District News

സ്കൂ​ട്ട​റ​പ​ക​ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കു പ​രി​ക്ക്

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​ത്തി​ലെ അ​ഴീ​ക്കോ​ട് ജെ​ട്ടി​വാ​ർ​ഡി​ൽ​നി​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഇ.​വി. വേ​ണു​വി​നാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

സ്കൂ​ട്ട​റി​ൽ കൂ​ടെ യാ​ത്ര​ചെ​യ്തി​രു​ന്ന ഒ​രു ബ​ന്ധു​വി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ രാ​വി​ലെ മ​ഞ്ഞ​ന​പ്പ​ള്ളി പ​രി​സ​ര​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഒ​രു​വോ​ട്ട​റെ ക​ണ്ടു മ​ട​ങ്ങും​വ​ഴി റോ​ഡി​ലെ ഹ​മ്പി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് സ്കൂ​ട്ട​ർ മ​റി​യു​ക​യാ​യി​രു​ന്നു.

District News

ഹ​രി​ത ബൂ​ത്ത് ഒ​രു​ങ്ങി

ഇ​രി​ങ്ങാ​ല​ക്കു​ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ 53 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ളോ​ടെ ഒ​രു​ക്കി. സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​നു​മു​ന്നി​ല്‍ ശു​ചി​ത്വ മി​ഷ​നും ന​ഗ​ര​സ​ഭ​യും​ചേ​ര്‍​ന്ന് പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി പ്ര​കൃ​തി​സൗ​ഹൃ​ദ സാ​മ​ഗ്രി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തോ​ടെ ഹ​രി​ത മാ​തൃ​കാ ബൂ​ത്ത് നി​ര്‍​മി​ച്ചു.

കു​രു​ത്തോ​ല, ഓ​ല മെ​ട​ഞ്ഞ​ത്, ക​ട​ലാ​സ്, കാ​ര്‍​ഡ്ബോ​ര്‍​ഡ് എ​ന്നി​വ​യി​ല്‍ പോ​സ്റ്റ​റു​ക​ള്‍ ത​യാ​റാ​ക്കി​യാ​ണ് മാ​തൃ​കാ ബൂ​ത്ത് ഒ​രു​ക്കി​യ​ത്. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി​ക്ക്, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ര​ജ​നീ​ഷ് രാ​ജ​ന്‍ എ​ന്നി​വ​ര്‍​ചേ​ര്‍​ന്ന് ഹ​രി​ത ബൂ​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ നി​സാ​ര്‍, ഇ​മ്ന, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന​ന്തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ലെ 37 ബൂ​ത്തു​ക​ളും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സ​ജ്ജ​മാ​ക്കി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ.​ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മാ​തൃ​കാ ഹ​രി​ത ബൂ​ത്ത് സ്ഥാ​പി​ച്ചു. പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ളാ​യ ഓ​ല, പ​നം​പ​ട്ട, കു​രു​ത്തോ​ല, പേ​പ്പ​ർ, മു​ള എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ബൂ​ത്ത് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ജൈ​വ, അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഓ​ല ഉ​പ​യോ​ഗി​ച്ച് നി​ർമി​ച്ച പ്ര​ത്യേ​ക വ​ല്ല​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ. ​പ്ര​മോ​ദ് ഹ​രി​ത ബൂ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ജോ​ൺ ദേ​വ​സ്യ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ഡി. ദി​ജി, ജോ​സ​ഫ് തോ​മ​സ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​ഹ​രീ​ഷ്, ആ​ർ.​ഐ. സു​മി​ത, സി​നോ​മ​രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​രു​പ​തി​ല​ധി​കം പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ്
ബൂ​ത്തു​ക​ൾ; സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ ബ​റ്റാ​ലി​യ​ൻ

മ​തി​ല​കം: മ​തി​ല​കം - ക​യ്പ​മം​ഗ​ലം തീ​ര​മേ​ഖ​ല​യി​ൽ ഇ​രു​പ​തി​ല​ധി​കം പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ൾ. ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്.

മ​തി​ല​കം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശ്രീ​നാ​രാ​യ​ണ​പു​രം, മ​തി​ല​കം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ത്തോ​ളം ബൂ​ത്തു​ക​ളാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ എ​മ്മാ​ട് യു​പി സ്കൂ​ൾ, ക​ഴു​വി​ല​ങ്ങ് സ്കൂ​ൾ, ആ​മ​ണ്ടൂ​ർ സ്കൂ​ൾ , ആ​ല വാ​സു​ദേ​വ​സി​ലാ​സം യു​പി സ്കൂ​ൾ, പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്നു. ക​യ്പ​മം​ഗ​ലം സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള എ​ട​ത്തി​രു​ത്തി, പെ​രി​ഞ്ഞ​നം, ക​യ്പ​മം​ഗ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​തി​നാ​റ് പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.

ഇ​തി​നു​പു​റ​മെ ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ൾ അ​തീ​വ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. പെ​രി​ഞ്ഞ​നം ഈ​സ്റ്റ് യു​പി സ്കൂ​ൾ, ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ, ചാ​മ​ക്കാ​ല മാ​പ്പി​ള ഗ​വ. ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യ​വ പ്ര​ശ്നബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബൂ​ത്തു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള വ​നി​താ ബ​റ്റാ​ലി​യ​ൻ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യി​രു​ന്നു.

പോ​ലീ​സി​നെ കൂ​ടാ​തെ എ​ക്സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​കും. ക്ല​സ്റ്റ​ർ പ​ട്രോ​ളിം​ഗ്, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ പ​ട്രോ​ളിം​ഗ്, സ്റ്റേ​ഷ​ൻ പ​ട്രോ​ളിം​ഗ് ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ൾ തീ​ര​ദേ​ശമേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​മെ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

District News

നെ​ഞ്ചി​ടി​പ്പോ​ടെ മു​ന്ന​ണി​ക​ള്‍, ആ​വേ​ശ​ത്തോ​ടെ വോ​ട്ട​ര്‍​മാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: വോ​ട്ടിം​ഗി​നാ​യി പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ള്‍ സ​ജ്ജ​മാ​യി, ജ​ന​വി​ധി​ക്കാ​യി വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ല്‍. വോ​ട്ട​ര്‍​മാ​രെ നേ​രി​ട്ടു​ക​ണ്ട് വോ​ട്ട് ത​ങ്ങ​ളു​ടെ പെ​ട്ടി​യി​ലേ​ക്കു വീ​ഴി​ക്കാ​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ നി​ശ​ബ്ദ​ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു ഇ​ന്ന​ലെ.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം​ ന​ട​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ 43 വാ​ര്‍​ഡു​ക​ളി​ലാ​യി 49 ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള സാ​മ​ഗ്രി​ക​ള്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് കേ​ാള​ജി​ല്‍ ന​ട​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള കാ​ട്ടൂ​ര്‍, കാ​റ​ളം, മു​രി​യാ​ട്, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലും വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പ​ടി​യൂ​ര്‍, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍, വേ​ളൂ​ക്ക​ര, പൂ​മം​ഗ​ലം, പു​ത്ത​ന്‍​ചി​റ തു​ട​ങ്ങി​യ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ന​ട​വ​ര​മ്പ് സ്‌​കൂ​ളി​ലു​മാ​ണു വി​ത​ര​ണം​ചെ​യ്ത​ത്. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

ക​യ്പ​മം​ഗ​ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ന​ട​ന്നു. മ​ണ്ഡ​ല​ത്തി​ലെ എ​ട​ത്തി​രു​ത്തി, ക​യ്പ​മം​ഗ​ലം, പെ​രി​ഞ്ഞ​നം, മ​തി​ല​കം, ശ്രീ​നാ​രാ​യ​ണ​പു​രം, എ​ട​വി​ല​ങ്ങ്, എ​റി​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 234 ബൂ​ത്തു​ക​ളി​ലേ​ക്കാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം​ചെ​യ്ത​ത്.
വൈ​കീ​ട്ടോ​ടെ വോ​ട്ടെ​ടു​പ്പി​നു​ള്ള ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​യി​രു​ന്നു.

District News

ഏ​നാ​ക്കു​ളം വൃ​ത്തി​യാ​ക്കി​യ മൂ​വ​ർ​സം​ഘ​ത്തി​ന് ജ​ന​കീ​യകൂ​ട്ടാ​യ്മ​യു​ടെ അ​നു​മോ​ദ​നം

ഏ​നാ​മാ​വ്: വെ​ങ്കി​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലും ച​ണ്ടി​യും നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന ഏ​നാ​ക്കു​ളം വൃ​ത്തി​യാ​ക്കി​യ മൂ​വ​ർ സം​ഘ​ത്തി​ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ അ​നു​മോ​ദ​നം.

എ​നാ​മാ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ തൈ​ക്കാ​ട്ടി​ൽ ജോ​സ​ഫ് ആ​റ്റ്‌​ലി, ലി​ജോ ചെ​റു​വ​ത്തൂ​ർ, ജോ​സ് ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​രാ​ണ് ഒ​രേ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള ഏ​നാ​ക്കു​ളം വൃ​ത്തി​യാ​ക്കി​യ​ത്.

കു​ള​ക്ക​ട​വി​ൽ ചേ​ർ​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ യോ​ഗ​ത്തി​ൽ റി​ട്ട. അ​ധ്യാ​പ​ക​നാ​യ കൊ​ച്ചു​പോ​ൾ കൊ​ള്ള​ന്നൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ​തി​നൊ ന്നാം ​വാ​ർ​ഡി​ൽ​നി​ന്നും മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളാ​യ സി.​എ. ജോ​ൺ​സ​ൺ, പി.​വി. അ​ഭി​ജി​ത്ത് എ​ന്നി​വ​രും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി കു​ള​ക്ക​ട​വി​ൽ എ​ത്തി.

വാ​ർ​ഡി​ന്‍റെ പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​ക്ഷം ഏ​നാ​ക്കു​ളം പൊ​തു​ജ​ന ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ര​ണ്ടു​സ്ഥാ​നാ​ർ​ഥി​ക​ളും ഉ​റ​പ്പു​ന​ൽ​കി.
കെ.​ഡി. ജോ​യ് , തോ​മ​സ് ജോ​സ​ഫ്, സി.​എം. പോ​ൾ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

111 പേ​ര്‍ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച് ഗ​ബ്രി​യേ​ല​ച്ച​ന്‍റെ ജ​ന്മ​ദി​നാ​ച​ര​ണം

തൃ​ശൂ​ർ: അ​മ​ല സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ പ​ദ്മ​ഭൂ​ഷ​ണ്‍ ഫാ. ​ഗ​ബ്രി​യേ​ല്‍ ചി​റ​മ്മ​ല്‍ സി​എം​ഐ​യു​ടെ 111-ാം ജ​ന്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​ല സ്കൂ​ള്‍ ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ 111 പേ​ര്‍ ര​ക്ത​ദാ​നം ചെ​യ്തു.

ഗ​ബ്രി​യേ​ല​ച്ച​ന്‍റെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ എ​ന്‍​ജി​നീ​യ​ര്‍ ആ​ര്‍.​കെ. ര​വി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​മ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്സ​ണ്‍ മു​ണ്ട​ന്‍​മാ​ണി, ബ്ല​ഡ് സെ​ന്‍റ​ര്‍ മേ​ധാ​വി ഡോ. ​വി​നു വി​പി​ന്‍, ചി​റ​മ്മ​ല്‍ കു​ടും​ബാം​ഗം ഗ​ബ്രി​യേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ക്താ​ര്‍​ബു​ദം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ ബോ​ണ്‍​മാ​രോ ചി​കി​ത്സ​യ്ക്കാ​യി ചി​റ​മ്മ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ര​ണ്ടു​ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി.

ര​ക്ത​ദാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണം, ഫ്ലാ​ഷ് മോ​ബ്, ഫാ​ന്‍​സി ഡ്ര​സ് എ​ന്നി​വ ന​ട​ത്തി.

District News

ക​ട​യി​ലേ​ക്കു കാ​ര്‍ പാ​ഞ്ഞു​ക​യ​റി; ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്ക്

പു​തു​ക്കാ​ട്: റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വ​ഴി​യോ ര​ത്തെ പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.​ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന പു​തു​ക്കാ​ട് സ്വ​ദേ​ശി ദേ​വ​ദാ​സ്, ക​ട​യു​ടെ മു​ന്പില്‍ നി​ന്നി​രു​ന്ന ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ വെ​ണ്ടോ​ര്‍ സ്വ​ദേ​ശി ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രുത​ര​മ​ല്ല.

ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ദ​ര്‍ശ​നം ക​ഴി​ഞ്ഞ് വ​ന്നി​രു​ന്ന ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പ​ടെ ആ​റു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

റെ​യി​ല്‍​വേ ഗേ​റ്റ് ക​ട​ന്നു​വ​ന്ന കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ന്‍​പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​ശേ​ഷം ക​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

കാ​ര്‍ വ​രു​ന്ന​തു​ക​ണ്ട് ക​ട​യു​ടെ മു​ന്പില്‍ നി​ന്നി​രു​ന്ന മൂ​ന്നു​പേ​ര്‍ ഓ​ടി​മാ​റി​യ​തു​മൂ​ലം പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​അ​പ​ക​ട​ത്തി​ല്‍ ക​ട പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

District News

ചു​ള്ളി​ക്കാ​വ് ചി​റ അ​ള​ന്ന് അ​തി​രി​ടാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

തൃ​ശൂ​ർ: മ​രോ​ട്ടി​ച്ചാ​ലി​ലെ ചു​ള്ളി​ക്കാ​വ് ചി​റ അ​ള​ന്ന് അ​തി​ർ​ത്തി നി​ശ്ച​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ചി​റ​യി​ലെ മ​ണ്ണും​ചെ​ളി​യും നീ​ക്കി കു​ടി​വെ​ള്ള​സ്രോ​ത​സ് ആ​ക്ക​ണ​മെ​ന്നും മ​ണ്ണെ​ടു​ത്ത് വ​ശ​ങ്ങ​ളി​ൽ ബ​ണ്ടു​കെ​ട്ടി കൃ​ഷി​യി​ട​ത്തി​ലേ​ക്കു വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് അ​ഡ്വ.​ കെ.​ബി. ഗം​ഗേ​ഷ് മു​ഖാ​ന്ത​രം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കെ​ഇ​ആ​ർ​ഐ, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സ​മി​തി​യും പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​റ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​ൻ റ​വ​ന്യൂ വ​കു​പ്പി​നോ​ട് ജ​സ്റ്റീ​സ് വി​ജു ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ട​ത്. ചി​റ​യി​ലെ മ​ണ്ണെ​ടു​ത്തു ബ​ണ്ടു​കെ​ട്ടി​യാ​ൽ കൃ​ഷി​യി​ട​ത്തി​ ലേ​ക്കു വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാം. ആ​ഴം കൂ​ട്ടു​ന്ന​തു കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മു​ണ്ടാ​ക്കും. ചി​റ​യു​ടെ വി​ക​സ​നം ടൂ​റി​സം സാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ക്കും.

കൊ​ച്ചി രാ​ജ​കു​ടും​ബം കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് കി​ര​ങ്ങാ​ട്ടു​മ​ന​യു​ടെ പാ​ട്ട​ഭൂ​മി​യി​ൽ ചി​റ കെ​ട്ടി​യ​തെ​ന്നും മ​രോ​ട്ടി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ മ​ണ്ണും മ​ര​വും ഉ​പ​യോ​ഗി​ച്ച് ചി​റ​കെ​ട്ടി ഒ​ന്പ​ത​ടി ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​യ​ർ​ത്തി ഇ​രു​ക​ര​ക​ളി​ലൂ​ടെ​യു​മു​ള്ള ക​നാ​ലു​ക​ളി​ലൂ​ടെ വെ​ള്ള​മെ​ത്തി​ച്ചു കൃ​ഷി​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നെ​ന്നു​മാ​ണ് പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

1971ൽ ​ആ​ണ് പ​ത്ത​ടി ഉ​യ​ര​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​ക്ക്ഡാം നി​ർ​മി​ച്ച​ത്. അ​ന്ന​ത്തെ ചെ​ക്ക്ഡാ​മി​ന്‍റെ ഉ​യ​ര​മോ വീ​തി​യോ പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ മാ​റ്റി​യി​ട്ടി​ല്ലെ​ന്നും ഇ​രു​ക​ര​ക​ളി​ലും പ​കു​തി​യോ​ളം ഉ​യ​ര​ത്തി​ൽ ചെ​ളി​യ​ടി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​തു നീ​ക്കം ചെ​യ്യാ​വു​ന്ന​താ​ണെ ​ന്നും പ​ഞ്ചാ​യ​ത്ത് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ചി​റ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്ക​ണ​മെ​ന്നു​മാ​ണ് കെ​ഇ​ആ​ർ​ഐ​യും ജ​ല​സേ​ച​ന​വ​കു​പ്പും ചേ​ർ​ന്നു ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലും പ​റ​യു​ന്ന​ത്.

District News

പെ​രി​ങ്ങ​ണ്ടൂ​ര്‍ പോ​പ്പ് പോ​ള്‍ മേ​ഴ്സിഹോം ​അ​ന്തേ​വാ​സി​ക​ളു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം

അ​ത്താ​ണി: പെ​രി​ങ്ങ​ണ്ടൂ​ര്‍ പോ​പ്പ് പോ​ള്‍ മേ​ഴ്സി ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ​യും അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ​യും ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ന്‍റെ​യും ഓ​പ്പ​ണ്‍ ജി​മ്മി​ന്‍റെ​യും ഉ​ദ് ഘാ​ട​നം ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന വി​കാ ​രി ഫാ. ​വ​ര്‍​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട്, കി​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​പീ​ റ്റ​ര്‍ എം.​രാ​ജ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ മ​ധു അ​മ്പ​ല​പു​രം, ഫാ. ​അ​നി​ഷ് ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഇടവകദിനവും വാ​ർ​ഷി​കവും

കോ​ട​ന്നൂ​ർ ഇ​ട​വ​ക
വി​ശ്വാ​സ​പ​രി​ശീ​ല​ന
വാ​ർ​ഷി​കം

തൃ​ശൂ​ർ: കോ​ട​ന്നൂ​ർ ഇ​ട​വ​ക വി​ശ്വാ​സ​പ​രി​ശീ​ല​ന വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം തൃ​ശൂ​ർ അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ റ​വ.​ഡോ. സൈ​ജോ തൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ആ​ന്‍റ​ണി ആ​ലു​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
25 വ​ർ​ഷ​ത്തെ അ​തി​രൂ​പ​ത സ​ർ​വീ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ ഗ്രേ​സി ആ​ന്‍റോ, മോ​ഡ​ൽ ടീ​ച്ച​ർ ബി​ന്ദു ബാ​ബു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പു​തു​ക്കി​പ്പ​ണി​യു​ന്ന സ്കൂ​ളി​ലെ ഒ​രു ക്ലാ​സ് റൂം ​സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​നാ​യി കാ​റ്റി​ക്കി​സം യൂ​ണി​റ്റ് സ്വ​രൂ​പി​ച്ച ഫ​ണ്ട് വി​കാ​രി, പ്രി​ൻ​സി​പ്പ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ്, സ്കൂ​ൾ ലീ​ഡ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ൾ പു​ന​ർ​നി​ർ​മാ​ണ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ്റ്റെ​യ്നി ചാ​ക്കോ​യ്ക്കു കൈ​മാ​റി.

ആ​രാ​ധ​നാ​മ​ഠം മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ദീ​പ തേ​രേ​സ്, ന​ട​ത്തു​കൈ​ക്കാ​ര​ൻ വി​ക്ട​ർ മ​ണ്ടും​പാ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. റാ​ഫി, സ്കൂ​ൾ ലീ​ഡ​ർ ഗോ​ഡ്വീ​ന സേ​വ്യ​ർ, പ്രി​ൻ​സി​പ്പ​ൽ ലോ​ജു​മോ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ല​ക്സ് ക​ള്ളി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി ഡി​റ്റി ബി​ജോ​യ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ലോ​ഗോ​സ് സ​മ്മാ​ന​വി​ത​ര​ണം, ഫു​ൾ എ ​പ്ല​സ് കി​ട്ടി​യ കു​ട്ടി​ക​ളെ​യും മ​റ്റു പ്ര​തി​ഭ ക​ളെ​യും ആ​ദ​രി​ക്ക​ൽ, സെ​യ്ന്‍റ് ഷോ ​എ​ന്നി​വ​യും ന​ട​ന്നു.

കു​റ്റൂ​ർ മേ​രി​മാ​താ
പ​ള്ളി​ ഇ​ട​വ​ക​ദി​നം

തൃ​ശൂ​ർ: കു​റ്റൂ​ർ മേ​രി​മാ​താ പ​ള്ളി​യി​ലെ ഇ​ട​വ​ക​ദി​നം ആ​ച​രി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. പൊ​തു​സ​മ്മേ​ള​നം മാ​ർ ബോ​സ്കോ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ. ​ജോ​ജു പൊ​റു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി​യോ​ഗ സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മി​ഷ​ൻ അ​തി​രൂ​പ​ത​യാ​യ ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​ത​യ് ക്കു സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യി ഒ​രു ല​ക്ഷം​രൂ​പ​യു​ടെ ചെ​ക്ക് ഫാ. ​ഫെ​നി​ക്സ് ത​ട്ടി​ൽ വ​ല്ല​ച്ചി​റ​ക്കാ​ര​നു കൈ​മാ​റി.

പൗ​രോ​ഹി​ത്യ-​സ​ന്യാ​സ ര​ജ​ത​ജൂ​ബി​ലി ആ​ച​രി​ക്കു​ന്ന ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ന്ത​പ്പി​ള്ളി​ൽ, സി​സ്റ്റ​ർ ജൂ​ലി​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​വാ​ഹ​ത്തി​ന്‍റെ ര​ജ​ത-​സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വി​വി​ധ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​വ​രെ​യും മെ​മ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.

സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ ചൂ​ണ്ട​ൽ, ഫാ. ​ക്ലീ​റ്റ​സ് കി​ഴ​ക്കൂ​ട​ൻ, സി​സ്റ്റ​ർ ആ​ലീ​സ്, സി​സ്റ്റ​ർ വി​ജ​യ് പൗ​ളി​ൻ, സി​ജോ​യ് ലൂ​യി​സ്, ന​ട​ത്തു​കൈ​ക്കാ​ര​ൻ ജോ​സ​ഫ് ഇ​മ്മ​ട്ടി, ക​ണ്‍​വീ​ന​ർ ജോ​മോ​ൻ കൊ​ള്ള​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കാ​ൻ​സ​ർരോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി വി​ഗ് ന​ല്കി അ​മ​ല

അ​മ​ല​ന​ഗ​ർ: കാ​ൻ​സ​ർ​രോ​ഗം ബാ​ധി​ച്ചു മു​ടി ന​ഷ്ട​മാ​യ 121 പേ​ർ​ക്കു സൗ​ജ​ന്യ​മാ​യി വി​ഗ്ഗു​ക​ൾ ന​ൽ​കി അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി. 39-ാമ​ത് സൗ​ജ​ന്യ വി​ഗ് വി​ത​ര​ണം പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി, പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ൻ എ​ച്ച്ഒ​ഡി ഡോ. ​രാ​കേ​ഷ് എ​ൽ. ജോ​ൺ, സീ​ന അ​ഗ​സ്റ്റി​ൻ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് വെ​ൽ​ന​സ് വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ ഡോ. ​നാ​ൻ​സി, പി.​കെ. സെ​ബാ​സ്റ്റ്യ​ൻ, കേ​ശ​ദാ​നം - സ്നേ​ഹ​ദാ​നം പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച 30 രോ​ഗി​ക​ൾ​ക്കു കൃ​ത്രി​മ​സ്ത​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. . കാ​ൻ​സ​ർ അ​തി​ജീ​വി​ച്ച ഫ്രാ​ൻ​സി​സ് അ​സീ​സി ര​ചി​ച്ച "കാ​ൻ​സ​റും പ്ര​ണ​യ​വും ചൂ​ടു​ള്ള പൊ​റോ​ട്ട​യും' എ​ന്ന പു​സ്ത​കം ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​തു​വ​രെ ന​ല്കി​യ​ത് 2397 വി​ഗ്

അ​മ​ല​ന​ഗ​ർ: 2397 കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും 700 സ്ത​നാ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി വി​ഗും നി​റ്റ​ഡ് നോ​ക്കേ​ഴ്സും ന​ൽ​കാ​നാ​യ നി​ർ​വൃ​തി​യി​ൽ അ​മ​ല ആ​ശു​പ​ത്രി.

ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി വി​ഗ് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​യി ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി പ​റ​ഞ്ഞു. 520 പു​രു​ഷ​ന്മാ​ർ ഉ​ൾ​പ്പ​ടെ 22,000 പേ​ർ 30 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ മു​ടി​ദാ​നം ചെ​യ്ത​താ​ണ് വി​ഗ് ന​ല്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

അ​മ​ല ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ​ല ആ​ശു​പ​ത്രി​ക്കു പു​റ​മേ​യു​ള്ള രോ​ഗി​ക​ൾ​ക്കും വി​ഗ് ന​ല്കു​ന്ന​ത്. അ​മ​ല ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 23 പേ​രും 30 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ മു​ടി മു​റി​ച്ചു​ന​ൽ​കി. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ കേ​ശ​ദാ​ന​ക്യാ​മ്പ് ന​ട​ത്തി​യ 18 സ്ഥാ​പ​ന​ങ്ങ​ളെ​യും കേ​ശ​ദാ​നം ന​ട​ത്തി​യ​വ​രെ​യും മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

District News

സി.​എ​ൻ. അ​സാ​ന്നി​ധ്യ​ത്തി​ലും സാ​ന്നി​ധ്യം: ജോ​സ​ഫ് ടാ​ജ​റ്റ്

തൃ​ശൂ​ർ: വി​ട​പ​റ​ഞ്ഞി​ട്ട് ഏ​ഴു​വ​ർ​ഷ​മാ​യെ​ങ്കി​ലും അ​സാ​ന്നി​ധ്യ​ത്തി​ലും പാ​ർ​ട്ടി​യി​ലെ സാ​ന്നി​ധ്യ​മാ​യി സി.​എ​ൻ. മാ​റി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ന്‍റെ ഏ​ഴാം ച​ര​മ​വാ​ർ​ഷി​കാ​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നേ​താ​ക്ക​ളാ​യ ജോ​സ് വ​ള്ളൂ​ർ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, കെ.​വി. ദാ​സ​ൻ, കെ.​ബി. ശ​ശി​കു​മാ​ർ, ജോ​സ​ഫ് ചാ​ലി​ശേ​രി, സു​നി​ൽ അ​ന്തി​ക്കാ​ട്, ഐ.​പി. പോ​ൾ, സി.​ഒ. ജേ​ക്ക​ബ്, ഡോ. ​നി​ജി ജ​സ്റ്റീ​ൻ, സി.​ബി. ഗീ​ത, കെ.​കെ. ബാ​ബു, അ​ഡ്വ. സി​ജോ ക​ട​വി​ൽ, കെ.​എ​ച്ച്. ഉ​സ്മാ​ൻ ഖാ​ൻ, കെ.​ബി. ജ​യ​റാം, എം.​എ​സ്. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, പി. ​ശി​വ​ശ​ങ്ക​ര​ൻ, എം.​എ​ൽ. ബേ​ബി, ശോ​ഭ സു​ബി​ൻ, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

സു​ര​ക്ഷ​യ്ക്കാ​യി 2000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി തൃ​ശൂ​ർ സി​റ്റി ജി​ല്ല​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​പ്പി​ച്ച് പോ​ലീ​സ്. ര​ണ്ടാ​യി​ര​ത്തോ​ളം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ള്ള​ത്.

ആ​കെ​യു​ള്ള 1648 ബൂ​ത്തു​ക​ളി​ലേ​ക്കാ​യി 20 അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ, 36 പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 277 എ​സ്ഐ​മാ​ർ, 1621 സീ​നി​യ​ർ സി​പി​ഒ​മാ​ർ, സി​പി​ഒ​മാ​ർ എ​ന്നി​വ​രെ​ക്കൂ​ടാ​തെ 680 സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​മു​ണ്ട്.
എ​ളു​പ്പ​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സി​റ്റി ജി​ല്ല​യെ ആ​റു താ​ത്കാ​ലി​ക ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നു​ക​ളാ​യി വി​ഭ​ജി​ച്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

ചാ​വ​ക്കാ​ട്, വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ചാ​വ​ക്കാ​ട് ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗു​രു​വാ​യൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. വ​ട​ക്കാ​ഞ്ചേ​രി, ചേ​ല​ക്ക​ര, പ​ഴ​യ​ന്നൂ​ർ, ചെ​റു​തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ വ​ട​ക്കാ​ഞ്ചേ​രി ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​ബാ​ബു ഡേ​വി​സി​നാ​ണു ചു​മ​ത​ല.

കു​ന്നം​കു​ളം, എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കു​ന്നം​കു​ളം ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സി.​ആ​ർ. സ​ന്തോ​ഷ്, തൃ​ശൂ​ർ, ഒ​ല്ലൂ​ർ സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ ചു​മ​ത​ല തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​ജി. സു​രേ​ഷ്, ഒ​ല്ലൂ​ർ സ​ബ് ഡി​വി​ഷ​ൻ ചു​മ​ത​ല അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​പി. സു​ധീ​ര​ൻ, ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ, പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ ഗു​രു​വാ​യൂ​ർ ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​ൻ.​എ​സ്. സ​ലീ​ഷ് എ​ന്നി​വ​രും ചു​മ​ത​ല വ​ഹി​ക്കും.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും അ​തീ​വ​ജാ​ഗ്ര​ത ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും പ​ട്രോ​ളിം​ഗും ആ​രം​ഭി​ച്ചു. ക്ര​മ​സ​മാ​ധാ​ന​നി​ല അ​വ​ലോ​ക​നം ചെ​യ്യാ​ൻ പ്ര​ത്യേ​ക ഇ​ല​ക്‌​ഷ​ൻ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും അ​തീ​വ​സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

District News

വോ​ട്ട​ർ​മാ​ർ ഇ​ന്നു ബൂ​ത്തി​ലേ​ക്ക്

തൃ​ശൂ​രി​ൽ ഫ​ലം പ്ര​വ​ച​നാ​തീ​തം;
ജ​യം അ​വ​കാ​ശ​പ്പെ​ട്ട് മു​ന്ന​ണി​ക​ൾ

ഷൈ​നി ജോ​ണ്‍

തൃ​ശൂ​ർ: രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം വ്യ​ക്തി​പ​ര​മാ​യ സ്വാ​ധീ​ന​വും വോ​ട്ടെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന​തി​നാ​ൽ തൃ​ശൂ​രി​ന്‍റെ ട്രെ​ൻ​ഡ് എ​ന്തെ​ന്ന​തു പ്ര​വ​ച​നാ​തീ​തം. ഇ​ന്നു രാ​വി​ലെ ഏ​ഴു​മു​ത​ൽ ജ​നം വി​ധി രേ​ഖ​പ്പെ​ടു​ത്തും. പ്ര​ചാ​ര​ണ​സ​മ​യ​ത്തും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും ശ​ക്തി തെ​ളി​യി​ച്ചെ​ങ്കി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ പാ​ർ​ട്ടി മ​റ​ക്കു​ന്ന​വ​ർ തൃ​ശൂ​ർ ആ​രെ​ടു​ക്കു​മെ​ന്നു തീ​രു​മാ​നി​ക്കും. ഇ​താ​ണ് തൃ​ശൂ​രി​ലെ ജ​ന​വി​ധി​യു​ടെ അ​നി​ശ്ചി​ത​ത്വം. ഏ​തു വ​ലി​യ കൊ​ന്പ​നെ​യും മു​ട്ടു​കു​ത്തി​ക്കാ​ൻ കെ​ൽ​പ്പു​ള്ള വോ​ട്ട​ർ​മാ​രെ​വ​ച്ചു​ള്ള ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കു മു​ന്ന​ണി​ക​ൾ​ക്കും ഭ​യം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​മാ​ണ് ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണം.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പും കൈ​വി​ട്ടാ​ൽ പ​രു​ങ്ങ​ലി​ലാ​കു​മെ​ന്ന പൂ​ർ​ണ​ബോ​ധ്യ​ത്തി​ലാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ. ജി​ല്ല കൈ​വി​ട്ട​താ​ണ് സം​സ്ഥാ​ന ഭ​ര​ണം​ത​ന്നെ കൈ​വി​ടാ​ൻ കാ​ര​ണ​മെ​ന്ന ബോ​ധ്യ​വു​മു​ണ്ട്. മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ൽ അ​ക്ക​ര​യെ​ത്ത​ന്നെ പ​ഞ്ചാ​യ​ത്തി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ ഇ​റ​ക്കി​യ​ത് രാ​ഷ്ട്രീ​യ​ത​ന്ത്രം.

ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു സീ​റ്റ് മാ​ത്ര​മാ​ണ് നേ​ടി​യ​തെ​ങ്കി​ലും കോ​ർ​പ​റേ​ഷ​നി​ൽ എൽഡിഎഫ്- യുഡി എഫ് ഒപ്പത്തിനൊപ്പം ആ​യി​രു​ന്നു. എ​ങ്കി​ലും, സ്വ​ത​ന്ത്ര​നെ മേ​യ​റാ​ക്കി എ​ൽ​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ചു. ഇ​ക്കു​റി വി​ജ​യി​ക്കു​മെ​ന്നു​റ​പ്പു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും പ്ര​ധാ​ന മൂ​ന്നു സീ​റ്റു​ക​ളി​ൽ വി​മ​ത​രു​ണ്ട്. എ​ൽ​ഡി​എ​ഫി​നൊ​പ്പം സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി​ക​ളു​ടെ ക​റ​യു​മു​ണ്ട്.

വി​ക​സ​ന​വും ക്ഷേ​മ​പെ​ൻ​ഷ​നും വോ​ട്ടു​ക​ളാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. യു​ഡി​എ​ഫി​നു ലോ​ക്സ​ഭാ തെ​ര ​ഞ്ഞെ​ടു​പ്പു​വി​ജ​യം മാ​ത്ര​മാ​ണു​ള്ള​ത്.

നി​യ​മ​സ​ഭ​യി​ൽ 14ൽ 13 ​മ​ണ്ഡ​ല​ങ്ങ​ളും ര​ണ്ടു ടേ​മു​ക​ളാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തും കോ​ർ​പ​റേ​ഷ​നും ഏ​ഴ് ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ഞ്ചെ​ണ്ണ​വും 16 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 13 എ​ണ്ണ​വും 86 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 69 എ​ണ്ണ​വും എ​ൽ​ഡി​എ​ഫ് നേ​ടി. ക​രു​വ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ അ​ഴി​മ​തി​വി​വാ​ദ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ്, ബി​ജെ​പി മു​ന്ന​ണി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക്സ​ഭാ എം​പി എ​ന്ന നേ​ട്ടം തൃ​ശൂ​രി​ൽ​നി​ന്നു സ്വ​ന്ത​മാ​ക്കി​യ ബി​ജെ​പി ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കു​ന്നു. കോ​ർ​പ​റേ​ഷ​നി​ലെ ഏ​താ​നും വാ​ർ​ഡു​ക​ളി​ലും അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ലും ഒ​തു​ങ്ങി​യ ബി​ജെ​പി, സു​രേ​ഷ് ഗോ​പി​യു​ടെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലു​ള്ള വി​ജ​യ​ത്തോ​ടെ മ​ത്സ​ര​ത്തി​ലും ഉ​ഷാ​റാ​യി.

ത​മി​ഴ്നാ​ട് ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റും മി​ന്നും​താ​ര​വു​മാ​യ ഖു​ശ്ബു​വി​നെ പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കി​യാ​ണ് മ​ഹി​ളാ​മോ​ർ​ച്ച വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ന​യ​മെ​ടു​ത്ത​ത്. ത​ദ്ദേ​ശ​മ​ത്സ​ര​ത്തി​ലും തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു നേ​താ​ക്ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു. ഒ​രു സീ​റ്റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു​പു​റ​മേ കൊ​ടു​ങ്ങ​ല്ലൂ​രും നേ​ടു​മെ​ന്നു ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ ഇ​ഴ​കീ​റി വി​ല​യി​രു​ത്തി​യാ​യി​രി​ക്കും വോ​ട്ട് കു​ത്തു​ക എ​ന്ന​തി​നാ​ൽ ആ​രു ജി​ല്ല പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന​ത് ഉ​റ്റു​നോ​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​ർ.

എ​ൽ​ഡി​എ​ഫി​ന് 27 ​സീ​റ്റുവരെ:
കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ

തൃ​ശൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 30ൽ 27 ​സീ​റ്റു​വ​രെ എ​ൽ​ഡി​എ​ഫി​നു കി​ട്ടു​മെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ. കോ​ർ​പ​റേ​ഷ​നി​ൽ വ്യ​ക്ത​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കും.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഏ​ഴി​ൽ അ​ഞ്ചി​ട​ത്ത് എ​ൽ​ഡി​എ​ഫാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ചാ​ല​ക്കു​ടി​യി​ലും മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 16 ൽ 13 ​ആ​ണ് നി​ല​വി​ൽ എ​ൽ​ഡി​എ​ഫ്. അ​ത് 14 ആ​ക്കി വ​ർ​ധി​പ്പി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല മെ​ച്ച​പ്പെ​ടു​ത്തും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് മേ​ധാ​വി​ത്വം. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്നു​വ​രെ മ​റി​ക​ട​ക്കാ​ൻ യു​ഡി​എ​ഫി​നോ ബി​ജെ​പി​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ശ​ബ്ദ​പ്ര​ചാ​ര​ണ​വും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും കു​ടി​ശി​ക​യി​ല്ലാ​തെ ന​ൽ​കി​യ​തും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​ത്തി​ന് ഇ​ട​യി​ല്ലാ​തെ​യാ​ക്കി. ഭ​ര​ണ​ത്തു​ട​ർ​ച്ച ത​ന്നെ​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ജി​ല്ല​യി​ൽ യു​ഡി​എ​ഫ്
ത​രം​ഗം: ജോ​സ​ഫ് ടാ​ജ​റ്റ്

തൃ​ശൂ​ർ: യു​ഡി​എ​ഫി​ന് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ജ​യം കൈ​വി​ട്ടു​പോ​കി​ല്ലെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഭ​രി​ക്കും. ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. വോ​ട്ട​ർ​മാ​ർ സ​ർ​ക്കാ​രി​നെ​തി​രേ​യാ​ണ്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ട്. തി​രി​ച്ച​ടി​ക്കു സാ​ധ്യ​ത​യി​ല്ല.

പ​ഞ്ചാ​യ​ത്തു​ക​ൾ സി​പി​എ​മ്മി​ന്‍റെ പ്ര​ചാ​ര​ണ​പ്ര​വൃ​ത്തി​ക​ളു​ടെ മാ​ർ​ഗ​മാ​ക്കി മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്. ശ​ബ​രി​മ​ല​ക്കേ​സി​ൽ വി​ശ്വാ​സി​ക​ൾ​ക്കേ​റ്റ ക​ന​ത്ത മു​റി​വ് വോ​ട്ടി​ൽ പ്ര​തി​ഫ​ലി​ക്കും. വി​ല​ക്ക​യ​റ്റം, മാ​ഫി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ എ​ൽ​ഡി​എ​ഫി​നെ​തി​രാ​കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​മാ​കെ വി​കേ​ന്ദ്രീ​ക​ര​ണം എ​ന്ന രീ​തി​യി​ലാ​ക്കി. ലൈ​ഫ് പ​ദ്ധ​തി, കി​ഫ്ബി ഇ​തൊ​ക്കെ ഉ​ദാ​ഹ​ര​ണ​മാ​ണ്. യു​ഡി​എ​ഫി​ന് ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞു. സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം താ​ഴേ​ത്ത​ട്ടി​ൽ ന​ട​പ്പാ​ക്കി. വോ​ട്ട​ർ​മാ​ർ​ക്കു താ​ത്പ​ര്യ​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ​തും വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ്.

ഭ​ര​ണ​വി​രു​ദ്ധ​ത എ​ൻ​ഡി​എ​യ്ക്ക്
അ​നു​കൂ​ലം: ജ​സ്റ്റി​ൻ ജേ​ക്ക​ബ്

തൃ​ശൂ​ർ: അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​നു​പു​റ​മേ കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് എ​ൻ​ഡി​എ സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്. കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ളും വി​ക​സ​ന​വു​മെ​ത്ത​ണ​മെ​ങ്കി​ൽ എ​ൻ​ഡി​എ വ​ര​ണം. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി എം​പി എ​ന്ന നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യെ ജ​ന​കീ​യ​മാ​ക്കും. കേ​ന്ദ്ര ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ച്ച സ്ത്രീ​ക​ളു​ടെ വോ​ട്ട് അ​നു​കൂ​ല​മാ​കും.

ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​നാ​യും ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കാ​യും സു​രേ​ഷ് ഗോ​പി വ​ക​യി​രു​ത്തി​യ കേ​ന്ദ്ര ഫ​ണ്ട് ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ടം വേ​ണ്ട​വി​ധം വി​നേി​യാ​ഗി​ക്കാ​തെ പാ​ഴാ​ക്കി​യ​തി​നെ​തി​രേ ജ​നം വോ​ട്ടു​ചെ​യ്യും.

District News

സൗ​ഹൃ​ദം ദേ​ശീ​യവേ​ദി യോഗം

പാ​ല​ക്കാ​ട്: പാ​ർ​ട്ടി ഏ​താ​യാ​ലും സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും വോ​ട്ട് സാ​മൂ​ഹ്യ ന​ൻ​മ​യ്ക്കാ​വ​ണ​മെ​ന്നും സം​ശു​ദ്ധ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്ത് സൗ​ഹൃ​ദം ദേ​ശീ​യ വേ​ദി. എ​ല്ലാ​വ​രും അ​വ​രു​ടെ വി​ല​യേ​റി​യ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും എ​ല്ലാ വോ​ട്ട​ർ​മാ​രോ​ടും ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

എ​സ്ഐ​ആ​ർ ഉം ​ബി​എ​ൽ​ഒ മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ സ​ന്പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ടു​ന്പ് സൗ​ഹൃ​ദ കേ​ന്ദ്ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ശെ​ന്തി​ൽ കു​മാ​ർ, വി. ​സു​ഭാ​ഷ്, എം. ​ബാ​ബു, ജി. ​ശ​ശി​കു​മാ​ർ, സ​തീ​ഷ് അ​ണ്ണാ​മ​ലൈ, എം. ​ന​ട​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റെ യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

അ​ട്ട​പ്പാ​ടി​യി​ൽ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം വ​സ്തു​നി​ഷ്ഠ​മാ​യി വി​ല​യി​രു​ത്തി വ​ന​പാ​ല​ക​ർ​ക്ക് ജോ​ലി​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

District News

ഉത്സവകാലത്ത് ഊ​ട്ടി​യി​ൽ സ്പെ​ഷൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നടത്തും

കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യ​ത്തി​നും ഊ​ട്ടി​ക്കും ഇ​ട​യി​ൽ പ്ര​ത്യേ​ക മൗ​ണ്ട​ൻ ട്രെ​യി​നു​ക​ൾ 25 മു​ത​ൽ സ​ർ​വീ​സ് തു​ട​ങ്ങും.

ക്രി​സ്മ​സ്, പു​തു​വ​ത്സ​രം, പൊ​ങ്ക​ൽ അ​വ​ധി​ദി​ന​ങ്ങ​ൾ പ്ര​മാ​ണി​ച്ചാ​ണ് 25 മു​ത​ൽ ജ​നു​വ​രി 26 വ​രെ മേ​ട്ടു​പ്പാ​ള​യ​ത്തി​നും ഊ​ട്ടി​ക്കും ഇ​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ക.

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ മേ​ട്ടു​പ്പാ​ള​യ​ത്തി​ൽ നി​ന്ന് നീ​ല​ഗി​രി ജി​ല്ല​യി​ലെ ഊ​ട്ടി​യി​ലേ​ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 7.10ന് ​ഒ​രു ട്രെ​യി​ൻ ഓ​ടു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് തീ​രു​മാ​നം. 25, 27, 29, 31 തീയ​തി​ക​ളി​ലും ജ​നു​വ​രി 2, 4, 15, 17, 23, 25 തീയ​തി​ക​ളി​ലും രാ​വി​ലെ 9.10 ന് ​മേ​ട്ടു​പ്പാ​ള​യ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 2.25 ന് ​ഊ​ട്ടി​യി​ൽ എ​ത്തി​ച്ചേ​രും.

26, 28, 30, ജ​നു​വ​രി 1, 3, 5, 16, 18, 24, 26 തീയ​തി​ക​ളി​ൽ ഊ​ട്ടി​യി​ൽനി​ന്ന് മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും. രാ​വി​ലെ 11. 25 ന് ​ഊ​ട്ടി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 4.20 ന് ​മേ​ട്ടു​പ്പാ​ള​യ​ത്ത് എ​ത്തി​ച്ചേ​രും.

District News

വോട്ടെടുപ്പ് ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഭി​ന്ന​ശേ​ഷി​ക്കാ​ർ ക്യൂ ​നി​ൽ​ക്കേ​ണ്ട​തി​ല്ല

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ, രോ​ഗ​ബാ​ധി​ത​ർ, പ്രാ​യ​മാ​യ​വ​ർ തു​ട​ങ്ങി​യ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ​ക്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും. ഈ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ക്യൂ​വി​ൽ കാ​ത്തു​നി​ൽ​ക്കാ​തെ പോ​ളിം​ഗ് ബൂ​ത്തി​ൽ പ്ര​വേ​ശി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഉ​ട​ൻ മ​ട​ങ്ങാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. കാ​ഴ്ചപ​രി​മി​ത​ർ, അം​ഗ​പ​രി​മി​ത​ർ, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക.

അ​വ​ശ​രാ​യ വോ​ട്ട​ർ​മാ​ർ​ക്കും കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ളു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​തി​നാ​യി നി​യ​മ​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വൈ​ദ്യു​തി, ശു​ദ്ധ​ജ​ലം, ഫ​ർ​ണീ​ച്ച​ർ, ശു​ചി​മു​റി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും. കൂ​ടാ​തെ, വോ​ട്ട് ചെ​യ്യാ​നാ​യി പു​റ​ത്ത് ക്യൂ​വി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം പ്ര​ത്യേ​ക മു​റി​യൊ​രു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യി​രി​ക്കും. ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക.

ശാ​രീ​രി​ക അ​വ​ശ​ത​ ഉ​ള്ള​വ​ർ​ക്ക്
സ​ഹാ​യി​യെ അ​നു​വ​ദി​ക്കും

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ധ​ത​യോ മ​റ്റു ശാ​രീ​രി​ക അ​വ​ശ​ത​ക​ളോ ഉ​ള്ള സ​മ്മ​തി​ദാ​യ​ക​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി സ​ഹാ​യി​യെ അ​നു​വ​ദി​ക്കും. അ​വ​രു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം 18 വ​യ​സി​നു മു​ക​ളി​ലു​ള്ള ഒ​രു സ​ഹാ​യി​യെ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി വോ​ട്ടിം​ഗ് ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക. സ​മ്മ​തി​ദാ​യ​ക​ന് ബാ​ല​റ്റ് യൂ​ണി​റ്റി​ലെ ചി​ഹ്നം തി​രി​ച്ച​റി​യാ​നും ബ​ട്ട​ണ്‍ അ​മ​ർ​ത്തി വോ​ട്ട് ചെ​യ്യാ​നും സാ​ധി​ക്കി​ല്ലെ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ സ​ഹാ​യി​യെ അ​നു​വ​ദി​ക്കൂ.

വോ​ട്ട് ചെ​യ്യു​ന്പോ​ൾ വോ​ട്ട​റു​ടെ ഇ​ട​തുക​യ്യി​ലെ ചൂ​ണ്ടു​വി​ര​ലി​ലും സ​ഹാ​യി​യു​ടെ വ​ല​തുക​യ്യി​ലെ ചൂ​ണ്ടു​വി​ര​ലി​ലും മാ​യാ​ത്ത മ​ഷി പു​ര​ട്ടും. സ്ഥാ​നാ​ർ​ഥി​ക​ളെ​യും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ​യും സ​ഹാ​യി​ക​ളാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഒ​രാ​ളെ ഒ​ന്നി​ല​ധി​കം സ​മ്മ​തി​ദാ​യ​ക​രു​ടെ സ​ഹാ​യി​യാ​ക്കാ​നും അ​നു​വ​ദി​ക്കി​ല്ല.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്
ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കണം

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ടെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കു​ന്പോ​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് 200 മീ​റ്റ​ർ അ​ക​ല​വും, ന​ഗ​ര​സ​ഭ​യി​ൽ 100 മീ​റ്റ​ർ അ​ക​ല​വും പാ​ലി​ക്ക​ണം. സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര്, പാ​ർ​ട്ടി ചി​ഹ്നം എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ബാ​ന​ർ ബൂ​ത്തി​ൽ സ്ഥാ​പി​ക്കാം. ബൂ​ത്തു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ൽ നി​ന്ന് രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി വാ​ങ്ങേ​ണ്ട​താ​ണ്. പോ​ളിം​ഗ് ദി​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 200 മീ​റ്റ​ർ പ​രി​ധി​യി​ലും, ന​ഗ​ര​സ​ഭ​യി​ൽ 100 മീ​റ്റ​ർ പ​രി​ധി​യി​ലും വോ​ട്ട് അ​ഭ്യ​ർ​ഥ​ന പാ​ടി​ല്ല.

ഒ​ബ്സ​ർ​വ​ർ, വ​ര​ണാ​ധി​കാ​രി, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കൊ​ഴി​കെ പോ​ളിം​ഗ് സ്റ്റേ​ഷ​ന​ക​ത്ത് മൊ​ബൈ​ൽ ഫോ​ണ്‍ അ​നു​വ​ദി​ക്കി​ല്ല. പോ​ളിം​ഗ് ദി​ന​ത്തി​ൽ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾക്കോ സ്ഥാ​നാ​ർ​ഥി​ക്കോ വോ​ട്ട​ർ​മാ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​തി​ന് വാ​ഹ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. നേ​രി​ട്ടോ അ​ല്ലാ​തെ​യോ ഇ​ത്ത​രം സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.

ഭാ​ഷാ ന്യൂ​ന​പ​ക്ഷ​പ്ര​ദേ​ശം: ബാ​ല​റ്റ്
പേ​പ്പ​റി​ൽ ത​മി​ഴിലും പേ​രു​ണ്ടാ​കും

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ള്ള നി​യോ​ജക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ബാ​ല​റ്റ് പേ​പ്പ​ർ, വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ പ​തി​പ്പി​ക്കു​ന്ന ബാ​ല​റ്റ് ലേ​ബ​ൽ എ​ന്നി​വ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് ത​മി​ഴ് ഭാ​ഷ​ക​ളി​ലു​മു​ണ്ടാ​വും.

ജി​ല്ല​യി​ൽ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 93 വാ​ർ​ഡു​ക​ളി​ൽ ത​മി​ഴ് ഭാ​ഷ​യി​ൽ കൂ​ടി വി​വ​ര​ങ്ങ​ൾ ബാ​ല​റ്റ് ലേ​ബ​ലി​ലും, ബാ​ല​റ്റ് പേ​പ്പ​റി​ലും ഉ​ണ്ടാ​കും. ഈ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വാ​ഡു​ക​ളി​ലേ​യ്ക്കു​ള്ള ബാ​ല​റ്റ് പേ​പ്പ​റി​ലും, ബാ​ല​റ്റ് ലേ​ബ​ലി​ലും അ​താ​ത് ഭാ​ഷ​ക​ളി​ൽ കൂ​ടി വി​വ​ര​ങ്ങ​ൾ അ​ച്ച​ടി​ച്ചി​ട്ടുണ്ടാ​വും.

സു​ര​ക്ഷ​യ്ക്കാ​യി 4500 പോ​ലീ​സ്
ഉ​ദ്യോ​ഗ​സ്ഥ​ർ

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും സു​ര​ക്ഷ​യ്ക്കു​മാ​യി 4500 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. 25 ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​ർ, 40 ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 300 സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ​ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ 140 പേ​ർ അ​ട​ങ്ങു​ന്ന ഒ​രു ക​ന്പ​നി കേ​ന്ദ്ര​സേ​ന​യെ​യും ജി​ല്ല​യി​ൽ വി​ന്യ​സി​ക്കും.

പ്ര​ശ്ന​ബാ​ധി​ത​മെ​ന്ന് ക​ണ്ടെ​ത്തി വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന ജി​ല്ല​യി​ലെ 180 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും ഒ​രു അ​ധി​ക പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വീ​തം വി​ന്യ​സി​ക്കും. പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന ഓ​രോ സം​ഘ​ത്തെ അ​ധി​ക​മാ​യി വി​ന്യ​സി​ക്കും. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന അ​ഗ​ളി, അ​ട്ട​പ്പാ​ടി മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ഞൂ​റോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ധി​ക​മാ​യി നി​യോ​ഗി​ക്കും.

ജി​ല്ല​യി​ൽ 20 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ

പാലക്കാട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 20 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ.

പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തും സ്വീ​ക​രി​ക്കു​ന്ന​തും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി 13 കേ​ന്ദ്ര​ങ്ങ​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക് ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ ഷൊ​ർ​ണൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഒ​റ്റ​പ്പാ​ലം എ​ൽ​എ​സ്എ​ൻ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പാ​ല​ക്കാ​ട് മു​നി​സി​പ്പ​ൽ ഹാ​ൾ (പു​തി​യ കെ​ട്ടി​ടം ഗ്രൗ​ണ്ട് ഫ്ലോ​ർ), ചി​റ്റൂ​ർ അ​ന്പാ​ട്ടു​പാ​ള​യം ത​ത്ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ഓ​ഫീ​സ്, പ​ട്ടാ​ന്പി ഗ​വ. ഹൈ​സ്കൂ​ൾ, ചെ​ർ​പ്പു​ള​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (മെ​യി​ൻ ബ്ലോ​ക്ക്), മ​ണ്ണാ​ർ​ക്കാ​ട് കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് കേ​ന്ദ്ര​ങ്ങ​ൾ.

ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ തൃ​ത്താ​ല കൂ​റ്റ​നാ​ട് വ​ട്ടേ​നാ​ട് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​ട്ടാ​ന്പി ശ്രീ ​നീ​ല​ക​ണ്ഠ സം​സ്കൃ​ത കോ​ള​ജ്, ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കെ​പി​ടി വൊ​ക്കേ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ ആ​ൻ​ഡ് എ​ൻ​എ​സ്എ​സ് ബി​എ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജ്, ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ ദാ​റു​ന്ന​ജാ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ട് വ്യാ​സ വി​ദ്യാ​പീ​ഠം, സെ​ൻ​ട്ര​ൽ സ്കൂ​ൾ, കു​ഴ​ൽ​മ​ന്ദം പെ​രി​യ​പാ​ലം സി​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചി​റ്റൂ​ർ കൊ​ഴി​ഞ്ഞാ​ന്പാ​റ നാ​ട്ടു​ക​ൽ ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ല​ങ്കോ​ട് ബി​എ​സ്എ​സ് എ​സ്എ​ച്ച്എ​സ്എ​സ് സ്കൂ​ൾ, നെ​ന്മാ​റ എ​ൻ​എ​സ്എ​സ് കോ​ള​ജ്, പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ്, ആ​ല​ത്തൂ​ർ എ​എ​സ്എം​എം എ​ച്ച്എ​സ്എ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​ന്ദ്ര​ങ്ങ​ൾ.

District News

സ്ത്രീ​സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്ക് ക​രു​ത്തേ​കി പി​എ​സ്എ​സ്പി ക​റിപൗ​ഡ​ർ നി​ർ​മാ​ണ പ​രി​ശീ​ല​നം

പാ​ല​ക്കാ​ട്: പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് (പി​എ​സ്എ​സ്പി) സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക​റി പൗ​ഡ​ർ നി​ർ​മാ​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പി​എ​സ്എ​സ്പി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ൻ വ​ലി​യ​പാ​ട​ത്ത് നി​ർ​വ​ഹി​ച്ചു.

വീ​ടു​ക​ളി​ൽനി​ന്ന് തു​ട​ങ്ങാ​വു​ന്ന ചെ​റി​യ ഭ​ക്ഷ്യ​വ​സ്തു നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഭാ​വി​യി​ൽ വ​ലി​യ വ്യ​വ​സാ​യ​ങ്ങ​ളാ​യി വ​ള​രു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ശീ​ല​ന​ത്തി​നാ​യി വ​ന്നി​ട്ടു​ള്ള വ​നി​ത​ക​ർ​ക്ക് ക​റി പൗ​ഡ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ, ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ, പാ​ക്കിം​ഗ് രീ​തി​ക​ൾ, മാ​ർ​ക്ക​റ്റിം​ഗ് സാ​ധ്യ​ത​ക​ൾ എ​ന്നി​വ ടി​ന്‍റു ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി. ജെ​ൻ​ഡ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ. അ​രു​ണ്‍ ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ സം​രം​ഭ​ക​ത്വ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​പ്പി​ക്കാ​നാ​ണ് പി​എ​സ്എ​സ്പിയു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ൾ. പ​ഠി​താ​വാ​യ സ്റ്റി​നി ബി​നോ​യ് ന​ന്ദി പ​റ​ഞ്ഞു. ആ​നി​മേ​റ്റ​ർ അ​നു കെ. ​ജോ​ർ​ജ് പ്രസംഗിച്ചു.

District News

നൂ​റ്റ​ന്പ​തുവ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള രാ​മ​ശേരി ഇ​ഡ​ലി​ക്കു ഭൗ​മസൂ​ചി​ക​ാപ​ദ​വി ല​ഭ്യ​മാ​ക്ക​ണം

രാ​മ​ശേ​രി: നൂ​റ്റ​ന്പ​ത് വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള രാ​മ​ശേ​രി ഇ​ഡ​ലി​ക്ക് ഭൗ​മസൂ​ചി​കപ​ദ​വി ല​ഭ്യ​മാ​ക്കി ഈ ​പൈ​തൃ​ക ഉ​ത്പ​ന്ന​ത്തെ​യും അ​തു​ണ്ടാ​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​ടും​ബ​ങ്ങ​ളെ​യും അ​ന്തസോ​ടെ നി​ല​നി​ർ​ത്താ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്ന് രാ​മ​ശേ​രി ഇ​ഡ​ലി സം​രം​ഭ​ക​രു​ടെ പ​ദ്ധ​തി ആ​സൂ​ത്ര​ണ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​മ​ശേ​രി ഇ​ഡ​ലി​യു​ടെ സ്വാ​ദ​റി​യാ​ൻ നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദസ​ഞ്ചാ​രി​ക​ളും ഭ​ക്ഷ​ണ​പ്രി​യ​രും രാ​മ​ശേ​രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ര​യും പ്രാ​ധാ​ന്യ​മേ​റി​യ രാ​മ​ശേ​രി ഇ​ഡ​ലി ത​യ്യാ​റാ​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന 9 കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

150 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന സം​രം​ഭ​മാ​യി​ട്ട് കൂ​ടി സ​ർ​ക്കാ​രി​ന്‍റെ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ന​ല്ല നി​ല​യി​ൽ വി​ക​സി​പ്പി​ക്കാ​നോ വി​പ​ണി ക​ണ്ടെ​ത്താ​നോ നാ​ളി​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്രാ​ദേ​ശി​ക സാ​ന്പ​ത്തി​ക വി​ക​സ​ന​ത്തി​ലും വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ലും ഉൗ​ന്നി​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന കു​ടും​ബ​ശ്രീ മി​ഷ​നും പ​ഞ്ചാ​യ​ത്തീ​രാ​ജ് സ്ഥാ​പ​ന​ങ്ങ​ളും ഇ​തു​വ​രെ സ​ഹാ​യി​ച്ചി​ല്ലെ​ന്ന് സം​രം​ഭ​ക​ർ പ​റ​ഞ്ഞു.

രാ​മ​ശേ​രി ഇ​ഡ​ലി​യു​ടെ ത​നി​മ​യും സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​വും നി​ല​നി​ർ​ത്തി ഗു​ണ​മേന്മയോ​ടെ ഉ​ത്പാ​ദ​ന​ശേ​ഷി കൂ​ട്ടു​ക, ആ​ധു​നി​ക വി​പ​ണ​ന സം​വി​ധാ​നം ഒ​രു​ക്കി മാ​ന്യ​മാ​യ വ​രു​മാ​നം സം​രം​ഭ​ക​ർ​ക്ക് ഉ​റ​പ്പാ​ക്കു​ക, വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും സാ​ന്പ​ത്തി​ക പി​ന്തു​ണ​യും ന​ൽ​കി മി​ക​ച്ച സം​രം​ഭ​ക​രാ​ക്കി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്.

രാ​മശേ​രി ഗാ​ന്ധി ആ​ശ്ര​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​രം​ഭ​ക​രു​ടെ പ​ദ്ധ​തി ആ​സൂ​ത്ര​ണ യോ​ഗ​ത്തി​ൽ ഗാ​ന്ധി ആ​ശ്ര​മം ട്ര​സ്റ്റി പു​തു​ശേ​രി ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി.

സ​ഹ​ജീ​വ​നം ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഗി​രീ​ഷ് ക​ടു​ന്തു​രു​ത്തി, സ​ർ​വോ​ദ​യ കേ​ന്ദ്രം ജോ. ​ഡ​യ​റ​ക്ട​ർ ഉ​ണ്ണി​ക്കു​ട്ട​ൻ മ​ട​ച്ചി​പ്പാ​ടം, ഗാ​ന്ധി ആ​ശ്ര​മം സ​പ്പോ​ർ​ട്ട് ഗ്രൂ​പ്പ് അം​ഗം ആ​ർ. രാ​മ​ദാ​സ്, കു​ടും​ബ​ശ്രീ മി​ഷ​ൻ മെ​ന്‍റ​ർ പി. ​അ​ശ്വ​തി, സി. ​മു​രു​കേ​ശ​ൻ, കെ.​ടി. രാ​ജേ​ശ്വ​രി, വി​ജ​യ​കു​മാ​രി മു​ത്തു​കു​മാ​ർ, എ​ൽ. സ്മി​ത, വി. ​ജാ​ന​കി, കെ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ്ര​സം​ഗി​ച്ചു.

District News

ക​രി​മ്പ എ​ക്യുമെ​നി​ക്ക​ൽ ച​ർ​ച്ച​സി​ന്‍റെ ഐ​ക്യ​ ക്രി​സ്മ​സ് ആ​ഘോ​ഷം 14ന്

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ എ​ക്യുമെ​നി​ക്ക​ൽ ച​ർ​ച്ച​സി​ന്‍റെ പു​ൽ​ക്കൂ​ട്- 2025 ഐ​ക്യക്രി​സ്മ​സ് ആ​ഘോ​ഷം 14ന് ​ക​രി​മ്പ നി​ർ​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ക​ല്ല​ടി​ക്കോ​ട്, കാ​ഞ്ഞി​ക്കു​ളം, ക​രി​മ്പ, ത​ച്ച​മ്പാ​റ, ഇ​രു​മ്പാ​മു​ട്ടി, പാ​ല​ക്ക​യം പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ള്ളി​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യി​ലാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷം.

രൂ​പ​താ​ധ്യ​ക്ഷ​ൻ റ​വ.​ഡോ. യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കും. ആ​ദ​രം, അ​വാ​ർ​ഡ് ദാ​നം, ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണം, വി​വി​ധ പ​ള്ളി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും. ആ​ലോ​ച​നാ യോ​ഗം എ​ക്യൂ​മെ​നി​ക്ക​ൽ ച​ർ​ച്ച​സ് ചെ​യ​ർ​മാ​ൻ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​പൗ​ലോ​സ് കി​ഴ​ക്ക​നേ​ട​ത്ത് അ​ധ്യക്ഷ​നാ​യി. ഫാ. ​ജോ​ജി വ​ട​ക്കേ​ക്ക​ര, ഫാ. ​അ​നീ​ഷ് ചെ​റു​പ​റ​മ്പി​ൽ, ഫാ. ​നീ​ലേ​ഷ് തു​രു​ത്തു​വേ​ലി, ഫാ. ​വ​ർ​ഗീ​സ് ജോ​ൺ, ഫാ. ​ആ​കാ​ശ് കൈ​ലാ​ത്ത്, ഫാ. ​ലാ​ലു ഓ​ലി​ക്ക​ൽ, ഫാ. ​ബി​നു സി. ​വ​ർ​ഗീ​സ്, ഫാ. ​ജോ​ർ​ജ് എ​ബ്ര​ഹാം, ഫാ. ​സാ​മു​വേ​ൽ വ​ർ​ഗീ​സ്, ത​മ്പി തോ​മ​സ്, ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, സ​ജീ​വ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

അ​ന്തി​മ​ഘ​ട്ട വോ​ട്ടു​റ​പ്പി​ക്കാ​ൻ...

വ​ട​ക്ക​ഞ്ചേ​രി: വോ​ട്ട​ർ​മാ​രെ സ്വീ​ക​രി​ച്ച് അ​ന്തി​മ​ഘ​ട്ട വോ​ട്ടു​റ​പ്പി​ക്കാ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കു സ​മീ​പം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ഒ​രു​ക്കി​യ​തു മ​നോ​ഹ​ര​ ഷെ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളുമെല്ലാം. പ​ല വാ​ർ​ഡു​ക​ളി​ലും ത്രി​കോ​ണ മ​ത്സ​ര​മാ​യ​തി​നാ​ൽ ഓ​രോ മു​ന്ന​ണി​ക​ളും മ​ത്സ​രി​ച്ച് അ​ല​ങ്കാ​ര പ​ണി​ക​ൾ ന​ട​ത്തി വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ​നി​ന്നും 100 മീ​റ്റ​ർ മാ​റി മാ​ത്ര​മേ ഇ​ത്ത​രം വോ​ട്ടു​പി​ടു​ത്ത കൗ​ണ്ട​റു​ക​ൾ പാ​ടു​ള്ളു എ​ന്ന​തി​നാ​ൽ കൃ​ത്യം 100 മീ​റ്റ​റി​ന്‍റെ അ​തി​ർ​ത്തി വ​രെ​യു​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും വോ​ട്ട​ഭ്യ​ർ​ഥ​നാ പോ​സ്റ്റ​റു​ക​ളും തോ​ര​ണ​ങ്ങ​ളു​മെ​ല്ലാം.

ര​ണ്ടു​ദി​വ​സം മു​മ്പു​ത​ന്നെ റോ​ഡ​രി​കു​ക​ൾ ബു​ക്കു​ചെ​യ്ത് മു​ന്ന​ണി​ക​ൾ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലേ​യു​മാ​യാ​ണ് ഇ​ത്ത​രം ഇ​രി​പ്പു കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

രാ​ത്രി മു​ഴു​വ​ൻ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ല്ല പ​ണി​യു​ണ്ടാ​യി​രു​ന്നു. ഓ​രോ മു​ന്ന​ണി​ക​ളും വ്യ​ത്യ​സ്ത​മാ​യ വ​ലി​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മാ​ണ് വീ​ടു​ക​ളി​ൽ ക​യ​റി സ്ലി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്.

വോ​ട്ട​ർ​മാ​ർ കൊ​ണ്ടു​വ​രു​ന്ന സ്ലി​പ്പു​ക​ൾ നോ​ക്കി ത​ങ്ങ​ളു​ടെ പ​ക്ഷം ഉ​റ​പ്പി​ക്കു​ന്ന മു​ന്ന​ണി പ്ര​തി​നി​ധി​ക​ളും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ പ​ല​രും പേ​രും വാ​ർ​ഡും ക്ര​മ​ന​മ്പ​റും ബൂ​ത്ത് ന​മ്പ​റു​മൊ​ക്കെ മ​റ്റൊ​രു പേ​പ്പ​റി​ൽ സ്വ​ന്ത​മാ​യി എ​ഴു​തി കൈ​യി​ൽ ക​രു​തി​യാ​ണ് വോ​ട്ടു​ചെ​യ്യാ​ൻ പോ​കു​ന്ന​ത്.

District News

വ​ട​ക്ക​ഞ്ചേ​രി​യി​ൽ വി​സ്മ​യ​വി​ജ​യ​ംതേടി...

വ​ട​ക്ക​ഞ്ചേ​രി: ഒ​രു​മാ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു ശേ​ഷം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​മ്പോ​ൾ മൂ​ന്നു മു​ന്ന​ണി​ക​ളും എ​ന്തെ​ന്നി​ല്ലാ​ത്ത പ്ര​തീ​ക്ഷ​യി​ലാ​ണ് വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

വ​ട​ക്ക​ഞ്ചേ​രി , കി​ഴ​ക്ക​ഞ്ചേ​രി , വ​ണ്ടാ​ഴി, ക​ണ്ണ​മ്പ്ര, പു​തു​ക്കോ​ട് എ​ന്നീ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണ തു​ട​ർ​ച്ച​യ​ല്ലാ​തെ മ​റ്റു അ​ത്ഭു​ത​ങ്ങ​ളൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നു എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യു​മ്പോ​ൾ വി​സ്മ​യ വി​ജ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം ഭ​ര​ണ​മാ​റ്റം സം​ഭ​വി​ക്കു​മെ​ന്നു യു​ഡി​എ​ഫും വി​ല​യി​രു​ത്തു​ന്നു. പ്ര​മു​ഖ മു​ന്ന​ണി​ക​ളെ ഞെ​ട്ടി​പ്പി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളും ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ​രെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യി​ട്ടു​ള്ള​ത്.

ഇ​തു​വ​ഴി വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വാ​ർ​ഡു​ക​ളി​ലു​ണ്ടാ​യി. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​കൊ​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും മ​റ്റു രാ​ഷ്ട്രീ​യ​മാ​യ ഏ​റെ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളും ഭ​ര​ണതു​ട​ർ​ച്ച മൂ​ല​മു​ള്ള നാ​ട്ടി​ലെ വി​ക​സ​നമു​ര​ടി​പ്പു​ക​ളും അ​ക്ര​മരാ​ഷ്ട്രീ​യ​വും അ​ധി​കാ​രരാ​ഷ്ട്രീ​യം വ​ഴി ജ​ന​ജീ​വി​തം ദുഃസ​ഹ​മാ​യ സ്ഥി​തി​യു​മെ​ല്ലാം ഭ​ര​ണ​മാ​റ്റ​ത്തി​നു​ള്ള കാ​ര​ണ​മാ​കു​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്നു.

എ​ന്നാ​ൽ വി​ക​സ​നതു​ട​ർ​ച്ച​യി​ൽ എ​ല്ലാ വാ​ർ​ഡി​ലും വ​മ്പ​ൻ ഭൂ​രി​പ​ക്ഷ​മാ​കും ഇ​ക്കു​റി​യെ​ന്നു എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം തി​രി​ച്ച​ടി​ക്കു​ക​യാ​ണ്.

പ്ര​മു​ഖ മു​ന്ന​ണി​ക​ളെ ഞെ​ട്ടി​പ്പി​ച്ചി​ട്ടു​ള്ള ഫ​ല​പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​കും ഇ​ക്കു​റി പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നും ഉ​യ​രു​ക​യെ​ന്ന് ബി​ജെ​പി​യും വാ​ദ​മു​ന്ന​യി​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി​യി​ലും കി​ഴ​ക്ക​ഞ്ചേ​രി​യി​ലു​മാ​യി സി​പി​എ​മ്മി​ലെ മു​ൻപ്ര​മു​ഖ​രാ​ണ് ഇ​ക്കു​റി സി​പി​എ​മ്മി​നെ​തി​രേ യു​ഡി​എ​ഫി​നൊ​പ്പംനി​ന്ന് മ​ത്സ​രരം​ഗ​ത്തു​ള്ള​ത്.
ഇ​ത്ത​ര​ത്തി​ൽ സി​പി​എ​മ്മി​ലെ പ്ര​മു​ഖ​രെ​ല്ലാം യു​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ന്ന​ത് അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​കു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

കു​ത്ത​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ തു​ട​രു​ന്ന വി​ക​സ​ന​മു​ര​ടി​പ്പു തി​രി​ച്ച​റി​ഞ്ഞ് ജ​നം വോ​ട്ടു ചെ​യ്യു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. എ​ന്നാ​ൽ ചു​വ​പ്പു കോ​ട്ട​ക​ൾ​ക്ക് യാ​തൊ​രു പോ​റ​ലു​മേ​ൽ​ക്കാ​തെ ക​ടും​ചു​വ​പ്പി​ൽ ഇ​ക്കു​റി​യും തി​ള​ങ്ങി നി​ൽ​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് പ​റ​യു​ന്നു. ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ സ്വ​പ്നം കാ​ണു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും യാ​ഥാ​ർ​ഥ്യ​മാ​ണ് ത​ങ്ങ​ൾ പ​റ​യു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​ഞ്ഞു.

എ​ന്നാ​ൽ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ത​ങ്ങ​ളു​ടെ ശ​ക്തി തെ​ളി​യി​ക്കു​ന്ന​താ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വം പ​റ​യു​ന്നു. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.​

നി​ല​വി​ലെ സ്ഥി​തി​പോ​ലെ പ്ര​തി​പ​ക്ഷ​മി​ല്ലാ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഭ​രി​ക്കാ​ൻ ഇ​ക്കു​റി എ​ൽ​ഡി​എ​ഫി​നാ​കി​ല്ലെ​ന്നു യു​ഡി​എ​ഫ് നേ​തൃ​ത്വം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. 15 ഡി​വി​ഷ​നു​ക​ളാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ പ​തി​നേ​ഴാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല കി​ഴ​ക്ക​ഞ്ചേ​രി , ത​രൂ​ർ എ​ന്നീ ഡി​വി​ഷ​നു​ക​ളി​ലും മി​ന്നും പ്ര​ക​ട​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ആ​ത്മ​വി​ശ്വാ​സം.

District News

കല്ലടിക്കോടൻ മ​ല​യോ​രമേ​ഖ​ല​യി​ൽ മൂന്നു മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​യി​ൽ

ക​ല്ല​ടി​ക്കോ​ട്: മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ ക​ല്ല​ടി​ക്കോ​ട്, പാ​ല​ക്ക​യം, കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​മ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫും, എ​ൽ​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ഇ​രു​മു​ന്ന​ണി​ക​ളും അ​വ​കാ​ശ​പ്പെ​ടു​ന്നു. നി​ല​മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ബി​ജെ​പി​യും പ​റ​യു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ, കോ​ങ്ങാ​ട്, പ​റ​ളി, കാ​രാ​കു​ർ​ശി എ​ന്നീ ഡി​വി​ഷ​നു​ക​ളി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ്. നി​ല​വി​ൽ ഈ ​നാ​ലു ഡി​വി​ഷ​നു​ക​ളും എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ കൈ​വ​ശ​മാ​ണ്. ഇ​തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യും പ​റ​ളി​യും കോ​ങ്ങാ​ടും തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന പ​രി​പൂ​ർ​ണ വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. നി​ല​വി​ൽ ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ച ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും പൊ​രി​ഞ്ഞ​പോ​രാ​ട്ട​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ൽ പ്ര​ഗ​ത്ഭ​രെ നി​ർ​ത്തി​യാ​ണ്‌ യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. കൂ​ട്ടു​കെ​ട്ടു​ക​ളും മു​ന്ന​ണി ബ​ന്ധ​ങ്ങ​ളും മാ​റി​മ​റി​ഞ്ഞ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഇ​രു​മു​ന്ന​ണി​ക​ളും വി​ജ​യ പ്ര​തീക്ഷ​യി​ലാ​ണ്.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ എ​ട്ട്:
പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്തം

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​കീ​ഴി​ൽ കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചു. 250 പോ​ലീ​സു​കാ​രു​ടെ സേ​വ​ന​മു​ണ്ടാ​കും. 90 സ്പെ​ഷ്യ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

മ​ണ്ണാ​ർ​ക്കാ​ട് സ്റ്റേ​ഷ​നു​കീ​ഴി​ൽ 193 ബൂ​ത്താ​ണ് 105 കെ​ട്ടി​ട​ങ്ങ​ളി​ലാ​യു​ള്ള​ത്. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി എ​ട്ടെ​ണ്ണ​മാ​ണു ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ണ്ടാ​കാ​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ മൂ​ന്നു​ബൂ​ത്തി​ലും അ​തീ​വ​സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് സേ​ന​യെ വി​ന്യ​സി​ക്കു​ക. ഓ​രോ ഗ്രൂ​പ്പി​ലും 20 പോ​ലീ​സു​കാ​രു​ണ്ടാ​കും.

മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്‌​പി എം. ​സ​ന്തോ​ഷ്‌​കു​മാ​ർ, എ​സ്എ​ച്ച്ഒ വി​പി​ൻ വേ​ണു​ഗോ​പാ​ൽ, എ​സ്ഐ എ.​കെ. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

District News

മ​ണ്ണാ​ർ​ക്കാ​ട്ട് ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ. ന​ഗ​ര​സ​ഭ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും അ​ല​ന​ല്ലൂ​ർ, തെ​ങ്ക​ര ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളു​മെ​ല്ലാം ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫാ​ണ് ഭ​രി​ച്ച​ത്. അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളും യു​ഡി​എ​ഫി​നാ​യി​രു​ന്നു. തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, ക​രി​മ്പ, കാ​രാ​ക്കു​റു​ശി പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​ന് നേ​ടാ​നാ​യ​ത്. മു​സ്ലീം ലീ​ഗി​ലെ വി​മ​തശ​ല്യം കാ​ര​ണം അ​ല​ന​ല്ലൂ​ർ, തെ​ങ്ക​ര ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ൾ ക​ഴി​ഞ്ഞ​തി​നു മു​മ്പ​ത്തെ​ത​വ​ണ എ​ൽ​ഡി​എ​ഫ് നേ​ടി​യി​രു​ന്നു.

ഇ​തേപ്ര​ശ്നം കാ​ര​ണം കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും എ​ൽ​ഡി​എ​ഫ് ഭ​രി​ച്ചു. എ​ന്നാ​ൽ ഇ​ത്ത​വ​ണ മു​സ്ലീം ലീ​ഗി​ന് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​ത് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​തൃ​ത്വം. പ​ല​യി​ട​ത്തും എ​ൽ​ഡി​എ​ഫി​ലെ വി​മ​ത​ശ​ല്യം പ്ര​തീ​ക്ഷ​ക്കു കാ​ര​ണ​മാ​യി​ട്ടു​മു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ സി​പി​എ​മ്മി​നെ​തി​രെ പ​ത്തു​ഡി​വി​ഷ​നു​ക​ളാ​യി വി​മ​ത​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​ത് യു​ഡി​എ​ഫി​നു ഗു​ണ​മാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലും സി​പി​എ​മ്മി​നെ​തി​രെ വി​മ​ത​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഇ​തും യു​ഡി​എ​ഫി​നു ഗു​ണ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സേ​വ് സി​പി​ഐ യു​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ഒ​രു വാ​ർ​ഡി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സേ​വ് സി​പി​ഐ മ​ത്സ​രി​ക്കു​ന്നു​മു​ണ്ട്. ഇ​തും യു​ഡി​എ​ഫി​നാ​ണ് ഗു​ണ​മാ​വു​ക. ചി​ല വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ചൊ​ല്ലി പ്ര​ശ്ന​മു​ള്ള​തൊ​ഴി​ച്ചാ​ൽ യു​ഡി​എ​ഫി​ന​ക​ത്ത് ഇ​ത്ത​വ​ണ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ല.

എ​ന്നാ​ൽ പി.​കെ. ശ​ശി​യെ അ​നു​കൂ​ലി​ക്കു​ന്ന ഒ​രു വി​ഭാ​ഗം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് മു​ന്ന​ണി​ക്കു ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​മ​തസ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് ത​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ബി​ജെ​പി​യും ശ​ക്ത​മാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്നു​സീ​റ്റ് ബി​ജെ​പി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റ് നേ​ടു​മെ​ന്നാ​ണ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. മ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി​ജെ​പി സീ​റ്റ് നേ​ടു​മെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ 281 ബൂ​ത്തു​ക​ൾ

മ​ണ്ണാ​ർ​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ 281 ബൂ​ത്തു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. എ​ല്ലാ ബൂ​ത്തി​ലും ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ സി. ​അ​ബ്ദു​ൾ​ല​ത്തീ​ഫ് പ​റ​ഞ്ഞു. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലു​മാ​യി മ​ത്സ​രി​ക്കു​ന്ന​ത് 651 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.

ഇ​തി​ൽ 334 പേ​ർ പു​രു​ഷ​ൻ​മാ​രും 317 വ​നി​ത​ക​ളു​മാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ 93 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്തി​ൽ 51, അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 80, ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ൽ 56, കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ൽ 79, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യത്തി​ൽ 69, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ 65, ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ 44, തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ 56 എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​രി ക്കു​ന്ന​ത്.

മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 58 സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. ഇ​ന്ന​ലെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി നേ​താ​ക്ക​ൾ ന​ഗ​ര​സ​ഭ​യി​ലും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു.

District News

ഇ​ന്നു ബൂ​ത്തി​ലേ​ക്ക്

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്, ജി​ല്ല​യി​ലെ 24 ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​ർ ബൂ​ത്തി​ലേ​ക്ക്. ജി​ല്ല​യി​ലാ​കെ സ​ജ്ജ​മാ​ക്കി​യ​തു 3054 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍.
പോ​ളിം​ഗ് രാ​വി​ലെ ഏ​ഴി​നാ​രം​ഭി​ച്ച് ആ​റു​വ​രെ തു​ട​രും. ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ലാ​യി 6724 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജി​ല്ല​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്. അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​കാ​രം 24,33,390 വോ​ട്ട​ര്‍​മാ​രാ​ണ് ജി​ല്ല​യി​ലു​ള​ള​ത്. ഇ​തി​ല്‍ 12,81,805 സ്ത്രീ​ക​ളും, 11,51,562 പു​രു​ഷ​ന്‍​മാ​രും 23 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സും 87 പ്ര​വാ​സി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

3054 പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ണ്ട്. 13ന് ​രാ​വി​ലെ എ​ട്ടു​മു​ത​ല്‍ 20 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും.

തി​രി​ഞ്ഞു​കൊ​ത്തും​വി​ഷ​യ​ങ്ങ​ൾ അ​ന​വ​ധി,
മു​ന്ന​ണി​ക​ൾ പ്രാ​ർ​ഥ​ന​യിൽ...

പാ​ല​ക്കാ​ട്: പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും ഒ​ളി​ഞ്ഞും​തെ​ളി​ഞ്ഞും അ​ന​വ​ധി വി​ഷ​യ​ങ്ങ​ൾ വോ​ട്ട​ർ​മാ​ർ​ക്കു മു​ന്നി​ലെ​ത്തു​ന്പോ​ൾ ഇ​തൊ​ന്നും തി​രി​ഞ്ഞു​കു​ത്ത​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും.

എ​ല​പ്പു​ള്ളി​യി​ലെ മ​ദ്യ​ശാ​ല ക​മ്പ​നി, ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള, കൊ​യ്‌​തെ​ടു​ത്ത നെ​ല്ല് സം​ഭ​രി​ക്കാ​തെ ക​ര്‍​ഷ​ക​രെ ക​ണ്ണീ​രി​ലാ​ക്കി​യ ന​ട​പ​ടി​ക​ള്‍, വ​ന്യ​മൃ​ഗ​ശ​ല്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​വും പ​രി​ഷ്ക​ര​ണ​ങ്ങ​ളു​മെ​ല്ലാം എ​ൽ​ഡി​എ​ഫും ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ നി​ര​ത്തി. മാ​റി​മാ​റി ഭ​രി​ച്ച​വ​രു​ടെ ചെ​യ്തി​ക​ൾ തു​റ​ന്നു​കാ​ട്ടി എ​ല്ലാം മാ​റു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി. ത​മ്മി​ല​ടി​യും വി​മ​ത​ശ​ല്യ​വു​മെ​ല്ലാം എ​ൽ​ഡി​എ​ഫി​നു ക​ല്ലു​ക​ടി​യാ​യി​ട്ടു​ണ്ട്.

മ​ണ്ണാ​ര്‍​ക്കാ​ട്, ആ​ന​ക്ക​ര, ആ​ല​ത്തൂ​ര്‍, ചി​റ്റൂ​ര്‍, മ​ണ്ണൂ​ര്‍, പ​ട്ടാ​മ്പി, ചെ​ര്‍​പ്പു​ള​ശ്ശേ​രി മേ​ഖ​ല​ക​ളി​ലെ​ല്ലാം സി​പി​എ​മ്മും സി​പി​ഐ​യും നേ​ര്‍​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന​തു അ​ണി​ക​ളെ അ​ന്പ​ര​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. ഘ​ട​ക​ക​ക്ഷി​യാ​യ ഐ​എ​ന്‍​എ​ലും ചി​ല​യി​ട​ങ്ങ​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മും ഒ​റ്റ​ക്ക് മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. വി​മ​ത​ശ​ല്യ​മാ​ണ് സി​പി​എ​മ്മി​നെ കു​ഴ​യ്ക്കു​ന്ന മ​റ്റൊ​രു വി​ഷ​യം.

കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ്രാ​ഞ്ച് ക​മ്മി​റ്റി​ത​ന്നെ പി​രി​ച്ചു​വി​ട്ട് സി​പി​എ​മ്മി​നെ വെ​ല്ലു​വി​ളി​ച്ച് യു​ഡി​എ​ഫി​നൊ​പ്പം ചേ​ര്‍​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ണ്ണാ​ര്‍​ക്കാ​ട്, കു​മ​രം​പു​ത്തൂ​ര്‍, ശ്രീ​കൃ​ഷ്ണ​പു​രം മേ​ഖ​ല​ക​ളി​ല്‍ കെ​ടി​ഡി​സി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ശ​ശി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ജ​ന​കീ​യ മു​ന്ന​ണി​യു​ണ്ടാ​ക്കി സി​പി​എ​മ്മി​നെ​തി​രേ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

സി​പി​ഐ​യി​ല്‍ സേ​വ് സി​പി​ഐ രൂ​പീ​ക​രി​ച്ച​വ​രും ജി​ല്ല​യി​ലു​ട​നീ​ളം മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​മാ​യി ഭ​രി​ക്കു​ന്ന പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ഇ​ത്ത​വ​ണ​യും കൈ​വി​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്.

ബി​ജെ​പി​യി​ലെ പ​ട​ല​പ്പി​ണ​ക്ക​വും ഉ​ള്ളു​ക​ള്ളി​ക​ളു​മെ​ല്ലാം മ​ണ്ഡ​ല​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്. നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി കൊ​ന്പു​കോ​ർ​ത്ത​ത് അ​ണി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ൻ വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളെ കൈ​പി​ടി​ച്ചു ക​യ​റ്റും എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

District News

വ​ള​ഞ്ഞ​വ​ട്ട​ത്ത് വി​ര​ണ്ടോ​ടി​യ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​ പേ​ർ​ക്കു പ​രി​ക്ക്

തി​രു​വ​ല്ല : തി​രു​വ​ല്ല​യി​ലെ വ​ള​ഞ്ഞ​വ​ട്ട​ത്ത് വി​ര​ണ്ടോ​ടി​യ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ​യാ​ണ് വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത്.

വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ബ്ല​സ​ൻ, അ​ച്ച​ൻ​കു​ഞ്ഞ്, കു​ഞ്ഞു​മോ​ൾ, ബോ​ബി, വി​ജ​യ​ൻ, ദാ​സ​പ്പ​ൻ, തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ​ർ​ഗീ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രു കി​ലോ​മീ​റ്റ​റില​ധി​കം ദൂ​രം വി​ര​ണ്ടോ​ടി​യ പോ​ത്ത് നേ​ർ​ക്കു​നേ​ർ വ​ന്ന​വ​രെ​യും പി​ടി​ച്ചു കെ​ട്ടാ​ൻ ഒ​രു​ങ്ങി​യ​വ​രെ​യും കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ല്ല​യി​ലെ​യും പ​രു​മ​ല​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വം അ​റി​ഞ്ഞ പു​ളി​ക്കീ​ഴ് എ​സ്എ​ച്ച്‌​ഒ അ​ജി​ത്തി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. 11 ഓ​ടെ പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​റ​ങ്ങി​യ പോ​ത്ത് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ക​യ​റി​യെ​ങ്കി​ലും ഇ​ട​യ്ക്കു പു​റ​ത്തി​റ​ങ്ങി പാ​ട​ത്തു കൂ​ടി ഓ​ടി. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ അ​ഗ്നി ര​ക്ഷാ​സ​ന​യും പോ​ലീ​സും ഉ​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​ർ സ​മീ​പ​ത്തെ മ​ര​ത്തി​ൽ പോ​ത്തി​നെ താ​ത്കാ​ലി​ക​മാ​യി പിടിച്ചുകെട്ടി. തു​ട​ർ​ന്ന് വ​ലി​യ വ​ടം ഉ​പ​യോ​ഗി​ച്ച് കാ​ലു​ക​ൾ ബ​ന്ധി​ച്ചു.

പൂ​ർ​ണ​മാ​യും ശാ​ന്ത​നാ​യ ശേ​ഷം മാ​ത്ര​മേ പോ​ത്തി​നെ സ്ഥ​ല​ത്തു​നി​ന്നും നീ​ക്കം ചെ​യ്യൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

പോ​ളിം​ഗ് കു​റ​വ് തി​രു​വ​ല്ല ന​ഗ​ര​സ​ഭാ വാ​ർ​ഡി​ൽ

ന​ഗ​ര​സ​ഭ​ക​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​വ​ല്ല ന​ഗ​ര​സ​ഭ മേ​രി​ഗി​രി വാ​ർ​ഡി​ൽ (34) 48.96 ശ​ത​മാ​നം.

പു​ഷ്പ​ഗി​രി വാ​ർ​ഡി​ൽ 50. 69 ശ​ത​മാ​നം, മ​ഞ്ഞാ​ടി 53.26 ശ​ത​മാ​ന​മാ​ണ് എ​ന്നി​ങ്ങ​നെ​യാ​ണ് പി​ന്നി​ലാ​യ മ​റ്റു വാ​ർ​ഡു​ക​ൾ. ഉ‍​യ​ർ​ന്ന പോ​ളിം​ഗ് 26 ാം വാ​ർ​ഡാ​യ കി​ഴ​ക്ക​ൻ​മു​റി​യി​ലാ​ണ്. 72.69 ശ​ത​മാ​നം.

അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 27 ാം വാ​ർ​ഡാ​ണ്. 52.35 ശ​ത​മാ​നം മാ​ത്ര​മാ​ണ് പോ​ളിം​ഗ്. 999 വോ​ട്ട​ർ​മാ​രി​ൽ 523 പേ​ർ മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. അ​ടൂ​രി​ലെ കൂ​ടി​യ പോ​ളിം​ഗ് വാ​ർ​ഡ് 12ലാ​ണ്. 73.57 ശ​ത​മാ​നം. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ കൂ​ടി​യ പോ​ളിം​ഗ് മൈ​ലാ​ടും​പാ​റ വാ​ർ​ഡി​ലാ​ണ് (വാ​ർ​ഡ് 7) 76.40 ശ​ത​മാ​നം. തൊ​ട്ടു​പി​ന്നി​ലു​ള്ള​ത് ക​ല്ല​റ​ക്ക​ട​വ് വാ​ർ​ഡി​ലാ​ണ് (വാ​ർ​ഡ് 18) 74.03 ശ​ത​മാ​നം. 62.21 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ അ​ഴൂ​ർ വെ​സ്റ്റ് വാ​ർ​ഡി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞു. ശാ​ര​ദാ​മ​ഠം വാ​ർ​ഡി​ൽ 62.70 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി.

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ മെ​ഡി​ക്ക​ൽ മി​ഷ​ൻ വാ​ർ​ഡി​ലാ​ണ് ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 79.71 ശ​ത​മാ​നം. പ​ന്ത​ള​ത്തെ ഒ​ട്ടു​മി​ക്ക വാ​ർ​ഡു​ക​ളി​ലും പോ​ളിം​ഗ് ശ​ത​മാ​നം 70 നു ​ മു​ക​ളി​ലാ​ണ്.

District News

കു​ട്ട​നാ​ട്ടി​ൽ നി​ലം ത​രി​ശി​ടു​ന്ന​ത് വ​ർ​ധി​ക്കു​ന്നു

ച​​മ്പ​​ക്കു​​ളം: കു​​ട്ട​​നാ​​ട്ടി​​ൽ ത​​രി​​ശു​നി​​ല​​ങ്ങ​​ളു​​ടെ അ​​ള​​വു വ​​ർ​​ധി​​ക്കു​​ന്നു. ജ​​ല​​സേ​​ച​​ന, ജ​​ല നി​​ർ​​ഗ​​മ​​ന സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ കൃ​​ഷി ചെ​​യ്യാ​​നാ​​വാ​​തെ ത​​രി​​ശാ​​യി മാ​​റ്റ​​പ്പെ​​ടു​​ന്ന നി​​ല​​ങ്ങ​​ളാ​​ണ​​ധി​​ക​​വും.

പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന റോ​​ഡു​​ക​​ളും വ​​ഴി​​ക​​ളു​​മാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ വി​​ല്ല​​നാ​​കു​​ന്ന​​ത്. ബ​​ന്ധ​​പ്പെ​​ട്ട പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​ക​​ളും ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളും കൂ​​ട്ടാ​​യി ചി​​ന്തി​​ച്ചാ​​ൽ സൗ​​ക​​ര്യം ഒ​​രു​​ക്കി കൃ​​ഷി ന​​ട​​ത്താ​​ൻ സാ​​ധി​​ക്കും.

ഇ​​ക്കാ​​ര്യ​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ പ​​ഠ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​വു​​ക​​യും നി​​ല​​വി​​ലു​​ള്ള ത​​രി​​ശുനി​​ല​​ങ്ങ​​ൾ കൃ​​ഷി​​യോ​​ഗ്യ​​മാ​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്രീ​​കൃ​​ത പ​​ദ്ധ​​തി​​ക​​ൾ ഉ​​ണ്ടാ​​വു​​ക​​യും വേ​​ണ​​മെ​​ന്നാ​​ണ് ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യം. ത​​രി​​ശുനി​​ല കൃ​​ഷി​​ക്കാ​​യി ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ പ​​ല പ​​ദ്ധ​​തി​​ക​​ൾ കൊ​​ണ്ടു​​വ​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​വ​​യെ​​ല്ലാം പ​​ണം പാ​​ഴാ​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ളാ​​യി മാ​​റു​​ന്ന അ​​വ​​സ്ഥ​​യാ​​ണ്.

District News

ഷോ​ക്കേ​റ്റു തെറിച്ചുവീണ് ഗൃഹനാഥന് പരിക്ക്

മ​​ങ്കൊ​​മ്പ്: കാ​​വാ​​ലം കി​​ഴ​​ക്കേ​​ചേ​​ന്നം​​ക​​രി​​യി​​ൽ വീ​​ടി​​നോ​​ടു​​ചേ​​ർ​​ന്നു​​ള്ള ഷെ​​ഡി​​ൽ തു​​ണി ഉ​​ണ​​ക്കാ​​നി​​ടു​​ന്ന​​തി​​നി​​ടെ ഗൃ​​ഹാ​​ഥ​​ന് ഷോ​​ക്കേ​​റ്റു.

നീ​​ലം​​പേ​​രൂ​​ർ ക​​ണ്ണ​​ന്ത​​റ വീ​​ട്ടി​​ൽ ജോ​​സു​​കു​​ട്ടി​​ക്കാ​​ണ് ഷോ​​ക്കേ​​റ്റ​​ത്. ഇ​​തി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​ൽ തെ​​റി​​ച്ചു​വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കൈ​​യ്ക്കു പ​​രി​​ക്കേ​​റ്റു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11 ഓ​​ടെ കോ​​ഴി​​ച്ചാ​​ൽ വ​​ട​​ക്കു പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന്‍റെ പു​​റം​​ബ​​ണ്ടി​​ലു​​ള്ള വീ​​ട്ടി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ടി​​നു സ​​മീ​​പ​​ത്തെ ഷെ​​ഡി​​നു​​ള്ളി​​ൽ തു​​ണി വി​​രി​​ച്ചി​​ടു​​ന്ന​​തി​​നി​​ടെ ഷോ​​ക്കേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു ഇ​​ട​​തു​​കൈ​​യു​​ടെ വി​​ര​​ലി​​നു ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു. ഇ​​ദ്ദേ​​ഹ​​ത്തെ തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

വീ​​ട്ടി​​ലേ​​ക്കു​​ള്ള സ​​ർ​​വീ​​സ് വ​​യ​​റി​​ലെ ത​​ക​​രാ​​റു​മൂ​​ല​​മാ​​ണ് ഷോ​​ക്കേ​​റ്റ​​തെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞ് കെ​​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി. പ്ര​​ദേ​​ശ​​ത്തെ വൈ​​ദ്യു​​തി ലൈ​​നു​​ക​​ൾ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​യ​​ർ​​ത്തു​​ന്നു​​വെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി. സ​​മീ​​പ​​ത്തെ കൃ​​ഷ്ണ​​പു​​രം തോ​​ടി​​നു കു​​റു​​കെ നാ​​ലോ​​ളം സ്ഥ​​ല​​ങ്ങ​​ളി​​ൽ വൈ​​ദ്യു​​തി ക​​മ്പി​​ക​​ൾ ക​​ട​​ന്നു​​പോ​​കു​​ന്നു​​ണ്ട്. വ​​ള്ള​​ങ്ങ​​ളും മ​​റ്റും ക​​ട​​ന്നു​​പോ​​കു​​ന്ന​​തി​​നാ​​ൽ അ​​പ​​ക​​ട സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ വാ​​ദം.

പ​​ഴ​​യ ക​​മ്പി​​ക​​ൾ മാ​​റ്റി പ​​ക​​രം ഇ​​വി​​ടെ കേ​​ബി​​ളു​​ക​​ൾ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ ഏ​​റെ​​ക്കാ​​ല​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. പ്ര​​ദേ​​ശ​​ത്തെ മി​ക്ക ​ലൈ​​നു​​ക​​ളും മാ​​റ്റി കേ​​ബി​​ളു​​ക​​ൾ സ്ഥാ​​പി​​ച്ചെ​​ങ്കി​​ലും അ​​പ​​ക​​ട​സാ​​ധ്യ​​ത ഏ​​റെ​​യു​​ള്ള ഇ​​വി​​ടെ ഇ​​തു​​വ​​രെ കേ​​ബി​​ളു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടി​​ല്ല. അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യം.

District News

തെ​രു​വു​നാ​യ ആ​ക്ര​മ​ണം : അ​ഞ്ചു വ​യ​സു​കാ​ര​ന് മു​ഖ​ത്തു ക​ടി​യേ​റ്റു

ച​​മ്പ​​ക്കു​​ളം: തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു വ​​യ​​സു​​കാ​​ര​​നു ക​​വി​​ളി​​ൽ ക​​ടി​​യേ​​റ്റു.

ച​​മ്പ​​ക്കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് ക​​ടി​​യേ​​റ്റ​​ത്. മാ​​താ​​പി​​താ​​ക്ക​​ൾ വി​​ദേ​​ശ​​ത്താ​​യ​​തി​​നാ​​ൽ അ​​മ്മ​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളോ​​ടൊ​​പ്പ​​മാ​​ണ് കു​​ട്ടി നി​​ൽ​​ക്കു​​ന്ന​​ത്. വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള ന​​ടു​​ഭാ​​ഗം ഗ​​വ. എ​​ൽ​പി ​സ്കൂ​​ൾ മു​​റ്റ​​ത്തു​​വ​​ച്ചാ​​ണ് തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണ​മു​​ണ്ടാ​​യ​​ത്. സ്കൂ​​ളി​​ന്‍റെ മു​​റ്റ​​ത്ത് മ​​റ്റു കു​​ട്ടി​​ക​​ളോ​​ടും ഇ​​ള​​യ സ​​ഹോ​​ദ​​ര​​നോ​​ടു​​മൊ​​പ്പം ക​​ളി​​ ക​​ണ്ടുകൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ഴാ​​ണ് തെ​​രു​​വു​​നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​റ്റു കു​​ട്ടി​​ക​​ൾ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് നാ​​യ ഓ​​ടി​​പ്പോ​​യി.

സ്കൂ​​ൾ വ​​രാ​​ന്ത​​യി​​ൽ കി​​ട​​ന്നി​​രു​​ന്ന തെ​​രു​​വു​​നാ​​യ ഓ​​ടി വ​​ന്ന് കു​​ട്ടി​​യെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കു​​ട്ടി​​യു​​ടെ മു​​ഖ​​ത്താ​​ണ് നാ​​യ മാ​​ര​​ക​​മാ​​യി ആ​​ക്ര​​മി​​ച്ച​​ത്. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന അ​​നു​​ജ​​ൻ ഭാ​​ഗ്യം കൊ​​ണ്ടാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. നാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണം നേ​​രി​​ട്ട കു​​ട്ടി​​യെ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് ​ന​​ൽ​​കി.

നാ​​യ​​യെ പി​​ടി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​ൽ നാ​​യ​​ക്ക് പേ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടോ ഇ​​ല്ല​​യോ എ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

നെ​​ടു​​മു​​ടി തെ​രു​വു​നാ​യ്ക്ക​ളു​ടെ
വി​ഹാ​ര​കേ​ന്ദ്രം

ക​​ഴി​​ഞ്ഞ പ​​ല മാ​​സ​​ങ്ങ​​ളാ​​യി നി​​ര​​വ​​ധി​ത്ത​വ​​ണ നെ​ടു​മു​ടി ​പ്ര​​ദേ​​ശ​​ത്തെ സ്കൂ​​ളു​​ക​​ളു​​ടെ സ​​മീ​​പ​​മു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലെ തെ​​രു​​വു​​നാ​​യ ശ​​ല്യ​​ത്തെ​​പ്പ​​റ്റി ദീ​​പി​​ക ഉ​​ൾ​​പ്പെടെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കാ​​രി​​ക​​ളു​​ടെ​​യോ വാ​​ർ​​ഡ് പ്ര​​തി​​നി​​ധി​​ക​​ളു​​ടെയോ ഭാ​​ഗ​​ത്തു​നി​​ന്ന് യാ​​തൊ​​രു ന​​ട​​പ​​ടി​​യും ഉ​​ണ്ടാ‌​​യി​​ല്ലെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. ര​​ണ്ടു മാ​​സം മു​​ന്പാ​​ണ് ച​​മ്പ​​ക്കു​​ള​​ത്തെ ഒ​​രു ക​​ച്ച​​വ​​ട സ്ഥാ​​പ​​ന​​ത്തി​​ൽ ക​​യ​​റി സ്ഥാ​​പ​​ന ഉ​​ട​​മ​​യെ തെ​​രു​​വു​​നാ​​യ ആ​​ക്ര​​മി​​ച്ച​​ത്.

ക​​ടയുട​​മ​​യു​​ടെ അ​​വ​​സ​​രോ​​ചി​​ത​​മാ​​യ ഇ​​ട​​പെ​​ട​​ൽ മൂ​​ലം നാ​​യ​​യെ പി​​ടി​​ക്കാ​​നാ​​യി. പേ​​വി​​ഷ​​ബാ​​ധ​​യു​​ള്ള​​താ​​ണ് ആ ​​തെ​​രു​​വു​​നാ​​യ​​യെ​​ന്ന് പി​​ന്നീ​​ടു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ തെ​​ളി​​ഞ്ഞു. ക​​ട ഉ​​ട​​മ ദി​​വ​​സ​​ങ്ങ​​ളോ​​ളം ചി​​കി​​ത്സ​​യി​​ലു​​മാ​​യി​​രു​​ന്നു.

അ​​ധി​​കാ​​രി​​ക​​ളു​​ടെ
നി​​സം​​ഗ​​ത

അ​​ധി​​കാ​​രി​​ക​​ളു​​ടെ നി​​സം​​ഗ​​ത​​യാ​​ണ് തെ​​രു​​വു​​നാ​​യ​​ക​​ൾ ഇ​​ത്ര​​യേ​​റെ പെ​​രു​​കുന്നതെന്നാണ് നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി.

ചി​​ല ആ​​ളു​​ക​​ൾ തെ​​രു​​വു​​നാ​​യ​​ക​​ൾ​​ക്ക് സ്ഥി​​ര​​മാ​​യി ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്നു​​ണ്ട്. ഇ​​തു​​മൂ​​ലം ഇ​വ ഈ ​​പ്ര​​ദേ​​ശ​​ത്തു​നി​​ന്നു വി​​ട്ടു​​പോ​​കു​​ന്നി​​ല്ലെ​​ന്ന് സ​​മീ​​പ​​ത്തെ ക​​ച്ച​​വ​​ട​​ക്കാ​​രു​​ം പറയുന്നു. നെ​​ടു​​മു​​ടി പ​​ഞ്ചാ​​യ​​ത്തി​​ലെ എ​​ട്ടു മു​​ത​​ൽ പ​​തി​​നൊ​​ന്നു വ​​രെ​​യു​​ള്ള വാ​​ർ​​ഡു​​ക​​ളി​​ൽ തെ​​രു​​വു​​നാ​​യ ശ​​ല്യം അ​​തി​​രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന​​ത് ഈ ​​പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ജീ​​വി​​തം ദുഃ​സ​​ഹ​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു.

ഇ​തു മൂ​​ലം പ്ര​​ഭാ​​ത, സാ​​യാ​​ഹ്ന ന​​ട​​ത്ത​​ങ്ങ​​ൾ പോ​​ലും പ​​ല​​രും ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

District News

ജില്ലാ കോ​ട​തി​പ്പാ​ലം: 2027ല്‍ ​പൂ​ര്‍​ത്തി​യാ​കും

ആ​ല​പ്പു​ഴ: കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം 2027ല്‍ ​പൂ​ര്‍​ത്തി​യാ​യേ​ക്കും. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് (കെ​ആ​ര്‍​ബി​എ​ഫ്) അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് നീ​ങ്ങു​ന്നു. നി​ല​വി​ല്‍ 27 ശ​ത​മാ​ന​ത്തോ​ളം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

മ​ത്സ്യ​ക​ന്യ​ക ശി​ല്പ​വും വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയു​ടെ പൈ​പ്പു​ക​ളു​മാ​ണ് നി​ര്‍​മാ​ണ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​ത്. നി​ല​വി​ല്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ലാ​ണ് നി​ര്‍​മാ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തെ 2026 ഓ​ഗ​സ്റ്റി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, നി​ല​വി​ല്‍ 2027 മാ​ര്‍​ച്ചോ​ടെ​യേ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​വൂ എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

നി​ല​വി​ല്‍ ക​നാ​ലി​ന്‍റെ ര​ണ്ടു​ക​ര​യി​ലും ഒ​രേ​സ​മ​യ​മാ​ണ് ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​ത്. റാ​മ്പ് റോ​ഡി​ന്‍റെയും ഫ്‌​ളൈ ഓ​വ​റി​ന്‍റെയും ജോ​ലി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ച്ച അ​വ​സ്ഥയി ലാ​ണ്. ക​ഴി​ഞ്ഞ ഓഗ​സ്റ്റ് അ​ഞ്ചി​നാ​ണ് പ​ഴ​യപാ​ലം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചുനീ​ക്കി​യ​ത്. ഏ​ക​ദേ​ശം 102 കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ ച്ചെല​വ് ക​ണ​ക്കു കൂ​ട്ടി​യ​രു​ന്ന​ത്. മി​ക്ക​വാ​റും ഈ ​തു​ക​യി​ല്‍ മാ​റ്റം വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ സൂ​ചി​പ്പി​ച്ചു.

റൗ​ണ്ട് ടേ​ബി​ള്‍ മാ​തൃ​ക​യി​ലാ​ണ് പാ​ലം വ​രി​ക. ഇ​രു ക​ര​ക​ളി​ലും മൂ​ന്നു ലൈ​ന്‍ ഗ​താ​ഗ​ത സൗ​ക​ര്യ​മു​ണ്ടാ​വും. മേ​ല്‍​പ്പാ​ല​വും അ​ടി​പ്പാ​ത​യും റാ​മ്പും ചേ​ര്‍​ന്ന​താ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ ഡി​സൈ​ന്‍. 5.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ മേ​ല്‍​പ്പാ​ല​വും റാ​മ്പു​ക​ളും ഉ​ണ്ടാ​വും. കൂ​ടാ​തെ 7.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ അ​ടി​പ്പാ​ത​യും ഉ​ണ്ടാ​വും.

ആ​കെ 168 പൈ​ലിം​ഗു​ക​ളാ​ണ് പാ​ല​ത്തി​ന് ആ​വ​ശം. ഇ​തി​ല്‍ 91 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ 174 ഗ​ര്‍​ഡ​റു​ക​ളാ​ണ് വേ​ണ്ട​ത്. ഇ​തി​ല്‍ 16 എ​ണ്ണം മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്.

District News

സി​ൽ​വ​ർലൈ​ൻ: സ​ർ​ക്കാ​രി​ന്‍റെ മ​ല​ക്കം മ​റി​ച്ചി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​ന്‍റെ വി​ജ​യം

ചാ​രും​മൂ​ട്: ക​മ്മീ​ഷ​ൻ മാ​ത്രം ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ക്കാ​ൻ ത​യാ​റാ​ക്കി​യ സി​ൽ​വ​ർലൈ​ൻ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യി​ൽനി​ന്നു പി​ന്നോ​ട്ട് പോ​കു​വാ​നു​ള്ള പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ജ​ന​പ​ക്ഷ​ത്തുനി​ന്നു കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളു​ടെ വി​ജ​യ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത പ​ദ്ധ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ നൂ​റ​നാ​ട്ടാ​ണ്. നൂ​റ​നാ​ട്ട് സം​ഘ​ടി​പ്പി​ച്ച രാ​പ്പ​ക​ൽ സ​മ​രം പി​ന്നീ​ട് കേ​ര​ളം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ദ്ധ​തി​യു​ടെ പേ​രി​ൽ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് ഗു​ണ്ടാ​യി​സ​ത്തി​ലൂ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ പൊ​ളി​ച്ചു മാ​റ്റു​ന്ന ത​ര​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യ്ക്കാ​യി ന​ട​ത്തി​യ ജ​ന​വി​രു​ദ്ധ ക​ല്ലി​ടീ​യി​ൽ കേ​ര​ള ജ​ന​ത ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും ക​ല്ലി​ടീ​ലി​ന്‍റെ പേ​രി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യു​മ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​രെ പോ​ലീ​സ് ന​ട​ത്തി​യി​ട്ടു​ള്ള ന​ര​നാ​യാ​ട്ട് പൊ​റു​ക്കു​വാ​നാ​വു​ന്ന​ത​ല്ലെ​ന്നും എം​പി പ​റ​ഞ്ഞൂ.

വ്യാ​പ​ക​മാ​യി ജൈ​വ​വൈ​വി​ധ്യ വ്യ​വ​സ്ഥ​യ്ക്കും പ​രി​സ്ഥി​തി​ക്കും കോ​ട്ടം ത​ട്ടു​ന്ന പ​ദ്ധ​തി​യി​ൽനി​ന്നു സ​ർ​ക്കാ​ർ പി​ന്നോ​ട്ട് പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥ​ലം ഏ​റ്റെ​ടു​പ്പി​നാ​യി പു​റ​ത്തി​റ​ക്കി​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​ടി​യ​ന്തര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ൾ​ക്കു നേ​രെ എ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള ജ​ന​ത​യോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

District News

ആ​ല​പ്പു​ഴ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​യാ​ത്ര

ആ​ല​പ്പു​ഴ: പി​ച്ചു അ​യ്യ​ര്‍ ജം​ഗ്ഷ​ന്‍-​വ​ഴി​ച്ചേ​രി മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​യാ​ത്ര. മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍​നി​ന്ന് ജ​ല അ​ഥോ​റി​റ്റി​യു​ടെ ഓ​ഫീ​സി​ലേ​ക്കു തി​രി​യു​ന്നി​ട​ത്ത് റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്താ​യി ടാ​ര്‍ പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​യാ​യി. ബാ​ക്കി​യി​ട​ത്ത് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞു. പ​രി​സ​ര​ത്ത് മെ​റ്റ​ല്‍​ക്ക​ഷ​ണ​ങ്ങ​ള്‍ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്.

റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് ആ​ളു​ക​ള്‍​ക്ക് അ​പ​ക​ടം പ​റ്റു​ന്ന​തു സ്ഥി​ര​മാ​ണ്. എ​ല്ലാദി​വ​സ​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍ വീ​ഴു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ​ല​രും വ​ള​വി​ന​ടു​ത്തെ​ത്തു​മ്പോ​ഴാ​ണ് കു​ഴി ശ്ര​ദ്ധി​ക്കു​ന്ന​ത്. പെ​ട്ടെ​ന്ന് ബ്രേ​ക്കു​പി​ടി​ക്കു​ന്ന​തോ​ടെ കു​ഴി​യി​ല്‍ വീ​ഴു​ന്ന​തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടും. എ​ന്നാ​ല്‍, വ​ള​വി​ലെ മെ​റ്റ​ല്‍​ക്ക​ഷ​ണ​ങ്ങ​ളി​ലും പൂ​ഴി​യി​ലും വാ​ഹ​നം ക​യ​റു​ന്ന​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വ​ണ്ടി​മ​റി​യു​ന്ന​തു സാ​ധാ​ര​ണ​യാ​ണ്.

മ​ഴ​പെ​യ്താ​ല്‍ ഇ​വി​ട​ത്തെ ദു​രി​തം ഇ​ര​ട്ടി​യാ​കും. കു​ഴി​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കും. സ്ഥ​ലം പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് കു​ഴി​യു​ടെ ആ​ഴം മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. കു​ഴി​യു​ണ്ടെ​ന്ന​റി​യാ​തെ വ​ള​വി​നോ​ടു ചേ​ര്‍​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​വ​ര്‍ അ​ഴു​ക്കു​വെ​ള്ള​ത്തി​ലേ​ക്കു മ​റി​ഞ്ഞു​വീ​ഴും.

ജി​ല്ലാ​ക്കോ​ട​തി​പ്പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ട​പ്പോ​ള്‍ മു​ത​ലാ​ണ് റോ​ഡി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ടു​തു​ട​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പി​ന്നീ​ട് അ​തു വ​ലു​താ​കു​ക​യാ​ണ്. ഇ​തു​വ​ഴി​യാ​ണ് എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ളും മ​റ്റു വ​ലി​യ വാ​ഹ​ന​ങ്ങ​ളു​മൊ​ക്കെ ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.

District News

തെ​ര​ഞ്ഞെ​ടു​പ്പുകാ​ലം ക​ഴി​ഞ്ഞു; ന​ഗ​രം ചി​റ​പ്പു​ത്സ​വ​ത്തി​ലേ​ക്ക്

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്സ​വം ക​ഴി​ഞ്ഞു, ഇ​നി ചി​റ​പ്പു​ത്സ​വ​ത്തി​ലേ​ക്ക് ന​ഗ​രം. 16നാ​ണ് ആ​ല​പ്പു​ഴ​ക്കാ​രു​ടെ ചി​റ​പ്പു​ത്സ​വ​ത്തി​ന് കൊ​ടി​യേ​റു​ക. മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ല്ല​യ്ക്ക​ല്‍ രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ചി​റ​പ്പ് 16ന് ​ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞത​വ​ണ ഇ​ല്ലാ​തി​രു​ന്ന അ​ല​ങ്കാ​രഗോ​പു​രം ഇ​ത്ത​വ​ണ ഉ​യ​രും. എവിജെ ജം​ഗ്ഷ​നി​ല്‍ ഗോ​പു​ര​ത്തി​ന് കാ​ല്‍​നാ​ട്ടി.

ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സാ​ണ് കാ​ല്‍​നാ​ട്ടു ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. മു​ല്ല​യ്ക്ക​ല്‍ ക്ഷേ​ത്ര​വും തെ​രു​വും അ​ല​ങ്ക​രി​ക്കാ​നു​ള്ള ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​യാ​ണ്. 27 വ​രെ​യാ​ണ് പ്ര​സി​ദ്ധ​മാ​യ മു​ല്ല​യ്ക്ക​ല്‍ ചി​റ​പ്പ് ന​ട​ക്കു​ക. 19ന് ​കി​ട​ങ്ങാം​പ​റ​മ്പ് ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലും ഉ​ത്സ​വ​ത്തി​ന് കൊ​ടി​ക​യ​റു​ന്ന​തോ​ടെ ചി​റ​പ്പി​ന്‍റെ ആ​വേ​ശം വാ​നോ​ള​മു​യ​രും.

കി​ട​ങ്ങാം​പ​റ​മ്പ് ഭൂ​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലും അ​ല​ങ്കാ​ര ഗോ​പു​ര​ത്തി​ന് കാ​ല്‍​നാ​ട്ടി. ശ്രീ​നാ​രാ​യ​ണഗു​രു പ്ര​തി​മ​യ്ക്ക് സ​മീ​പം ഭീ​മ ആ​ന്‍​ഡ് ബ്ര​ദ​ര്‍ വ​ക​യാ​യാ​ണ് അ​ല​ങ്കാ​ര ഗോ​പു​രം. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മു​ല്ല​യ്ക്ക​ല്‍ തെ​രു​വു കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​കൊണ്ട് അ​ല​ങ്ക​രി​ക്കും. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രും എ​ത്തി​ത്തു​ട​ങ്ങി.

16ന് ​മു​മ്പ് ന​ട​പ്പാ​ലം
തു​റ​ക്കും

മു​ല്ല​യ്ക്ക​ല്‍ ചി​റ​പ്പി​നു മു​മ്പാ​യി ഇ​രു​ക​ര​ക​ളാ​യ മു​ല്ല​യ്ക്ക​ലി​നെ​യും കി​ട​ങ്ങാം​പ​റ​മ്പി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന താ​ത്കാ​ലി​ക ന​ട​പ്പാ​ലം നി​ര്‍​മി​ക്കും.

കോ​ട​തി​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​റു​ക​ര​യി​ലേ​ക്ക് പോ​കാ​ന്‍ വ​ഴി ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍​ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പാ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ചി​റ​പ്പ് കാ​ല​ത്ത് ക​ച്ച​വ​ടം കു​റ​യു​മെ​ന്ന് കാ​ണി​ച്ച് വ്യാ​പാ​രി​ക​ള്‍ പ​ല​ത​വ​ണ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ജി​ല്ലാ കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തെ ബാ​ധി​ക്കാ​ത്ത വി​ധം മൂ​ന്നു മാ​സ​ത്തേ​ക്കാ​യി​രി​ക്കും താ​ത്കാ​ലി​ക ന​ട​പ്പാ​ലം സ​ജ്ജ​മാ​ക്കു​ക.

District News

ദൈ​വ​ദാ​സ​ന്‍ ജോ​സ​ഫ് ക​ണ്ട​ത്തി​ല​ച്ച​ന്‍റെ സ്മ​ര​ണ​ത്തി​രു​നാ​ള്‍

ചേ​ര്‍​ത്ത​ല: എ​എ​സ്എം​ഐ സ​ഭാ​സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നും ക​രു​ണാ​ര്‍​ദ്ര സ്‌​നേ​ഹ​ത്തി​ന്‍റെ കാ​വ​ലാ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദൈ​വ​ദാ​സ​ന്‍ ജോ​സ​ഫ് ക​ണ്ട​ത്തി​ല​ച്ച​ന്‍റെ 34-ാമ​ത് സ്മ​ര​ണ​ത്തി​രു​നാ​ള്‍ 12ന് ​ആ​ച​രി​ക്കും. ചേ​ര്‍​ത്ത​ല മ​തി​ല​കം ഗ്രീ​ന്‍​ഗാ​ര്‍​ഡ​ന്‍​സ്്‍ ചാ​പ്പ​ലി​ല്‍ 12ന് ​രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മ​രു​ത്തോ​ര്‍​വ​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ഞ്ഞേ​ലി നേ​തൃ​ത്വം ന​ല്കും. തു​ട​ര്‍​ന്ന് 11.30നു ​ന​ട​ക്കു​ന്ന യോ​ഗം മു​ട്ടം ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​എ​സ്എം​ഐ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ഇ​സ്‌​ബെ​ല്‍ ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജോ​സ​ഫ് ആ​ന്‍റണി ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍ ര​ചി​ച്ച ‘ദൈ​വ​ദാ​സ​ന്‍ ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍ ഒ​രു സ​ന്ത​ത സ​ഹ​ചാ​രി​യു​ടെ ഓ​ര്‍​മ​ക്കു​റി​പ്പു​ക​ളി​ലൂ​ടെ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ല്‍ സി​സ്റ്റ​ര്‍ ധ​ന്യ ഫ്രാ​ന്‍​സീ​സി​ന് ന​ല്കി നി​ര്‍​വ​ഹി​ക്കും. ഹാ​ര്‍​ബി​ന്‍​ഗ​ര്‍ ഓ​ഫ് ക​മ്പാ​ഷ​ന്‍ എ​ന്ന ബു​ള്ള​റ്റി​ന്‍ പ്ര​കാ​ശ​നം ഫാ. ​പോ​ള്‍ കാ​രാ​ച്ചി​റ നി​ര്‍​വ​ഹി​ക്കും. സ​ജി കു​ര്യാ​ക്കോ​സ്, സൈ​മ​ണ്‍ പാ​ലൂ​ത്ത​റ എ​ന്നി​വ​ര്‍ പ്രസംഗിക്കും. എ​ജ്യു​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍റാ ഫ്രാ​ന്‍​സി​സ് സ്വാ​ഗ​ത​വും സി​സ്റ്റ​ര്‍ റെ​ജീ​സ് മേ​രി ന​ന്ദി​യും പ​റ​യും.

District News

വോ​ട്ടിം​ഗി​ൽ വ​നി​ത​ക​ളെ പി​ന്ത​ള്ളി പു​രു​ഷ കേ​സ​രി​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​നം 65.52% രേ​ഖ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​നി​താ വോ​ട്ട​ർ​മാ​രാ​ണ് കൂ​ടു​ത​ലെ​ങ്കി​ലും വോ​ട്ടിം​ഗി​ൽ പ​ങ്കെ​ടു​ത്ത പു​രു​ഷ​ന്മാ​രു​ടെ ശ​ത​മാ​നം സ്ത്രീ​ക​ളെ​ക്കാ​ൾ 1.14 ശ​ത​മാ​നം മു​ന്നി​ലെ​ത്തി എ​ന്ന കൗ​തു​ക​ക​ര​മാ​യ വ​സ്തു​ത​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ത്യേ​ക​ത.

ന​ഗ​ര​സ​ഭ​യി​ലെ 27 വാ​ർ​ഡു​ക​ളി​ലാ​യി ആ​കെ 21,124 വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 13,841 പേ​ർ മാ​ത്ര​മാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം:
പു​രു​ഷ​ന്മാ​ർ: 9,654 പു​രു​ഷ​ന്മാ​രി​ൽ 6,385 പേ​ർ (66.14 ശ​ത​മാ​നം) വോ​ട്ട് ചെ​യ്തു.
വ​നി​ത​ക​ൾ: 11,470 വ​നി​ത​ക​ളി​ൽ 7,456 പേ​ർ (65.00 ശ​ത​മാ​നം) മാ​ത്ര​മാ​ണ് വി​ധി നി​ർ​ണ​യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യ​ത്.

പോ​ളിം​ഗ് ശ​ത​മാ​നം താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, വ​നി​താ വോ​ട്ട​ർ​മാ​രെ​ക്കാ​ൾ 1.14 ശ​ത​മാ​നം അ​ധി​കം പു​രു​ഷ​ന്മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

27 വാ​ർ​ഡു​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ണ്ഡ​വ​ൻ​പാ​റ 22-ാം വാ​ർ​ഡി​ലാ​ണ് (78.52%). ഇ​വി​ടെ ആ​കെ​യു​ള്ള 824 വോ​ട്ട​ർ​മാ​രി​ൽ 647 പേ​ർ വോ​ട്ട് ചെ​യ്തു. പാ​ണ്ഡ​വ​ൻ​പാ​റ​യി​ൽ പു​രു​ഷ​ന്മാ​രി​ൽ 78.04 ശ​ത​മാ​ന​വും വ​നി​ത​ക​ളി​ൽ 78.95 ശ​ത​മാ​ന​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് അ​ങ്ങാ​ടി​ക്ക​ൽ 14-ാം വാ​ർ​ഡി​ലാ​ണ് (54.20%). ആ​കെ​യു​ള്ള 845 വോ​ട്ട​ർ​മാ​രി​ൽ 458 പേ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്.

അ​ങ്ങാ​ടി​ക്ക​ൽ വാ​ർ​ഡി​ൽ 385 പു​രു​ഷ​ന്മാ​രി​ൽ 223 പേ​രും (57.92%), 460 വ​നി​ത​ക​ളി​ൽ 235 പേ​രും (51.09%) മാ​ത്ര​മാ​ണ് വോ​ട്ടെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യ​ത്.

District News

കൃ​പാ​സ​ന​ത്തി​ൽ മ​രി​യ​ൻ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ കൃ​ത​ജ്ഞ​താ ദി​നം

ചേ​ര്‍​ത്ത​ല: മ​രി​യ​ൻ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ ദി​ന​ത്തി​ല്‍ ക​ല​വൂ​ർ കൃ​പാ​സ​നം മ​രി​യ​ൻ സ​ന്നി​ധാ​നം പൊ​തു​ജ​ന​ങ്ങ​ളു​ടെ വ​ണ​ക്ക-​ആ​ദ​ര​വു​ക​ൾ​ക്കും വ്യ​ക്തി​ഗ​ത പ്രാ​ർ​ഥ​ന​യ്ക്കു​മാ​യി തു​റ​ന്നു ന​ൽ​കി. വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​ത്തി​ന് ഫാ. ​അ​ല​ക്സ്‌ കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ, ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥശേരി​ൽ, ഫാ. ​ജോ​സ​ഫ് അ​ൽ​ഫോ​ന്‍​സ്, ഫാ. ​അ​ല​ക്സാ​ണ്ട​ർ കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി.

പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ സ​മ​യ​ത്തെ അ​നു​സ്മ​രി​ച്ച് ന​ട​ന്ന മ​രി​യ​ൻ ഉ​ട​മ്പ​ടി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കു കൃ​പാ​സ​നം സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി. ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ർ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നേ​ർ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു. സ്പി​രി​ച്വ​ൽ അ​നി​മേ​റ്റ​ർ ഫാ. ​അ​ല​ക്സ്‌ കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ സ​ണ്ണി പ​രു​ത്തി​യി​ൽ, വൈ​സ് ഡ​യ​റ​ക്ട​ർ ത​ങ്ക​ച്ച​ൻ പ​ന​യ്ക്ക​ൽ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ജോ​സ​ഫ് അ​രൂ​ർ, മീ​ഡി​യ സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ജോ​മോ​ൾ ജോ​സ​ഫ് ഒ​സി​വി, പി​ആ​ർ​ഒ എ​ഡ്വേ​ർ​ഡ് തു​റ​വൂ​ർ, കൃ​പാ​സാ​നം സെ​ക്ര​ട്ട​റി ടി.​എ​സ്. പീ​റ്റ​ർ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ജോ​സി ക​ണ്ട​ക്ക​ട​വ്, വോ​ള​ണ്ടി​യേ​ഴ്‌​സ് ക്യാ​പ്റ്റ​ൻ റോ​ബ​ർ​ട്ട് ക​ണ്ണ​ൻ​ചി​റ, ജോ​ഷി ത​ങ്കി, ഷാ​ജി ക​ണ്ട​നാ​ട്, ഔ​സേ​ഫ് ത​യ്യി​ൽ, സേ​വ്യ​ർ പോ​ള​ശേരി, ത​ങ്ക​ച്ച​ൻ, വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ദി​നം ആ​ച​രി​ച്ചു

ചേ​ന്ന​ങ്ക​രി: മ​നു​ഷ്യാ​വ​കാ​ശ​ദി​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ന്ന​ങ്ക​രി ദേ​വ​മാ​താ ഹൈ​സ്കൂളി​ൽ വി​ദ്യാ​ർ​ഥി പി​ര​മി​ഡ് ഒ​രു​ക്കി. വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​നേ​ജ​ർ ഫാ. ജോ​സ​ഫ് ബം​ഗ്ലാ​വു​പ​റ​മ്പി​ൽ ചൊ​ല്ലി​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​തി​ജ്ഞ കു​ട്ടി​ക​ൾ ഏ​റ്റു​ചൊ​ല്ലി. ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ചാ​ക്കോ, സ്മി​ത രാ​ജേ​ഷ്, യോ​ഹ​ന്നാ​ൻ ത​ര​ക​ൻ, ദീ​പാ ജോ​സ​ഫ്, തോ​മ​സ് പോ​ൾ, റോ​ബി​ൻ കു​ര്യ​ൻ, ജ​സ്റ്റി​ൻ ജോ​സ​ഫ്, സോ​ജ​ൻ ചാ​ക്കോ, സിസ്റ്റർ ​ടെ​യ്സി, സിസ്റ്റർ ജു​ബീ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 65.52 ശ​ത​മാ​നം പോ​ളിം​ഗ്

ചെ​ങ്ങ​ന്നൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മി​ക​ച്ച പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 27 വാ​ർ​ഡു​ക​ളി​ലാ​യി ആ​കെ 65.52 ശ​ത​മാ​നം വോ​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ വാ​ർ​ഡു​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ലി​യ വ്യ​ത്യാ​സം കാ​ണ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 78.52 ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ 22-ാം വാ​ർ​ഡ് പാ​ണ്ഡ​വ​ൻ​പാ​റ​യി​ലാ​ണ്. 73.29 ശ​ത​മാ​നം പോ​ളിം​ഗോ​ടെ 9-ാം വാ​ർ​ഡ് ഇ​ട​നാ​ട് ഈ​സ്റ്റ് ര​ണ്ടാ​മ​തെ​ത്തി.

ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് 54.2 ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ 14-ാം വാ​ർ​ഡ് അ​ങ്ങാ​ടി​ക്ക​ലി​ലാ​ണ്. 12-ാം വാ​ർ​ഡ് പു​ത്ത​ൻ​കാ​വ് വെ​സ്റ്റ് (58.77 ശ​ത​മാ​നം), 10-ാം വാ​ർ​ഡ് പു​ത്ത​ൻ​കാ​വ് ഈ​സ്റ്റ് (58.85 ശ​ത​മാ​നം) എ​ന്നി​വ​യാ​ണ് കു​റ​ഞ്ഞ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ മ​റ്റ് വാ​ർ​ഡു​ക​ൾ.

വാ​ർ​ഡ് തി​രി​ച്ചു​ള്ള
പോ​ളിം​ഗ് ശ​ത​മാ​നം

വാ​ർ​ഡ് ഒ​ന്ന് മു​ണ്ട​ൻ​കാ​വ് 61.68 ശ​ത​മാ​നം, ര​ണ്ട് കോ​ടി​യാ​ട്ടു​ക​ര 69.72 ശ​ത​മാ​നം, മൂ​ന്ന് ടെ​മ്പി​ൾ വാ​ർ​ഡ് 69.93, നാ​ല് മി​ത്ര​പ്പു​ഴ 63.92, അ​ഞ്ച് വാ​ഴാ​ർ മം​ഗ​ലം 66.83, ആ​റ് മം​ഗ​ലം സൗ​ത്ത് 68.67, ഏ​ഴ് മം​ഗ​ലം നോ​ർ​ത്ത് 69. 35, എ​ട്ട് ഇ​ട​നാ​ട് വെ​സ്റ്റ് 68. 42, ഒ​ൻ​പ​ത് ഇ​ട​നാ​ട് ഈ​സ്റ്റ് 73.29 , പ​ത്ത് പു​ത്ത​ൻ​കാ​വ് ഈ​സ്റ്റ് 58.85, 11 ആ​റാ​ട്ട് ക​ട​വ് 65.56, 12 പു​ത്ത​ൻ​കാ​വ് വെ​സ്റ്റ് 58.77,13 ശാ​സ്താം കു​ള​ങ്ങ​ര 64.23, 14 അ​ങ്ങാ​ടി​ക്ക​ൽ 54.2, 15 മ​ല​യി​ൽ 66.59, 16 ഐ​റ്റി​ഐ 71.38, 17 കോ​ള​ജ് 65.01, 18 അ​ങ്ങാ​ടി​ക്ക​ൽ സൗ​ത്ത് 69.95, 19 ഹാ​ച്ച​റി 65.36, 20 മൂ​ല​പ്പട​വ് 69.14, 21 തി​ട്ട​മേ​ൽ 59.22, 22 പാ​ണ്ഡ​വ​ൻ​പാ​റ 78.52, 23 ബ​ഥേ​ൽ 61.71, 24 ടൗ​ൺ 61.02, 25 റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ 60.14, 26 വ​ണ്ടി മ​ല 69.17, 27 വ​ലി​യ പ​ള്ളി 65.95.

 

District News

തുറവൂരിൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം​

തുറ​വൂ​ർ: മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ റോ​ഡി​ൽ അ​ല​ഞ്ഞുതി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ റോ​ഡി​ലി​റ​ങ്ങി ബൈ​ക്ക് യാ​ത്രി​ക​രെ​യും കാ​ൽ​ന​ടയാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു.

തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തെ​രു​വു​നാ​യ്ക്ക​ൾ കൈയട​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ളി​ൽ വ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​മാ​ണ്. തു​റ​വൂ​ർ ക​വ​ല, വ​ള​മം​ഗ​ലം, കാ​വി​ൽ, പ​ട്ട​ണ​ക്കാ​ട് അ​ന്ധ​കാ​ര​ന​ഴി പൊ​നാം​വെ​ളി, പ​ള്ളി​ത്തോ​ട്, ടിഡി, ചാ​വ​ടി, എ​ഴു​പു​ന്ന, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്.

തീ​ര​ദേ​ശ റോ​ഡി​ൽ നാ​യ്ക്ക​ൾ കു​റു​കെ ചാ​ടി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​മൂ​ലം മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​ല​ർ​ച്ചെ മ​ത്സ്യബ​ന്ധ​ന​ത്തി​നു പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​ത്ത്, എ​ഴു​പു​ന്ന, അ​രൂർ പ​ഞ്ചാ​യ​ത്തു​ക​ൾ യാ​തൊ​രു വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പമുണ്ട്. അ​ടി​യ​ന്തര​മാ​യി തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ന​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഹെ​ൽ​പ്പ് ഡെ​സ്ക്

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഹെ​ൽ​പ്പ് ഡ​സ്ക് തു​റ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. പ​ത്മ​കു​മാ​ർ ഉദ്ഘാടനം ചെയ്തു. മി​ക​ച്ച ചി​കി​ത്സ​യോ​ടൊ​പ്പം രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച സേ​വ​നാ​നു​ഭ​വം ന​ൽ​കു​ക എ​ന്ന​താ​ണ് ആ​ശു​പ​ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രെ​യാ​ണ് ഹെ​ൽ​പ്പ് ഡ​സ്കി​ൽ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

പിആ​ർഒ, ​എ​സ്ടി ​പ്ര​മോ​ട്ട​ർ എ​ന്നി​വ​രു​ടെ സേ​വ​നം ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും ല​ഭി​ക്കു​ന്ന​താ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ചി​കി​ത്സാവി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹെ​ൽ​പ്പ് ഡ​സ്ക് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട (ഹെ​ൽ​ത്ത്‌ കാ​ർ​ഡ്, മെ​ഡി​സെ​പ്, ആ​രോ​ഗ്യ​കി​ര​ണം തു​ട​ങ്ങി​യ)​ എ​ല്ലാ വി​വ​ര​ങ്ങ​ളും ഇ​വി​ടെനി​ന്നു ല​ഭി​ക്കു​ന്ന​താ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് സു​പ്ര​ണ്ട് ഡേ. ​എ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

മു​ട്ടം ഫൊ​റോ​ന​ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ

ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് കൊ​ടി​യേ​റും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ, പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സാ​ബു ജോ​ൺ, പ്ര​സു​ദേ​ന്തി പി.​ടി. ആ​ന്‍റണി പു​ളി​ക്ക​ൽ കു​ന്നും​പു​റം, ടോ​മി ആന്‍റണി എ​ന്നി​വ​ർ പ​റ​ഞ്ഞു.

തി​രു​നാ​ൾ ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കി​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി ഫാ. ​ബോ​ണി ക​ട്ട​യ്ക്ക​ക​ത്തൂ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. 13 ന് ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കി​ട്ട് 4.45ന് ​രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് പാ​ട്ടു​കു​ർ​ബാ​ന. ഫാ.​ സ​നു പു​തു​ശേ​രി, റ​വ.ഡോ. ​ഐ​സ​ക് ച​ക്കാ​ല​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​നാ​കും.

ഫാ. ​ലി​ജോ​യ് വ​ട​ക്കും​ഞ്ചേ​രി സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റെ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ 14ന് ​രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രു​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സി​റി​ൽ പാ​ല​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​യ്ക്ക് മു​ന്നി​ന് ദി​വ്യ​ബ​ലി, വൈ​കി​ട്ട് 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ സ​ച്ചി​ൻ മാ​മ്പു​ഴ​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം.

District News

ദേ​ശീ​യ​പാ​ത​യ്ക്കാ​യു​ള്ള ഡ്ര​ഡ്ജിം​ഗ്: പ​രി​സ്ഥി​തി​ക്കു ദോ​ഷ​മെ​ന്ന് വി​ദ​ഗ്ധ​ര്‍​

ആല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യ്ക്കുവേ​ണ്ടി അ​ട​ക്കം ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​ന്ന​തു പാ​രി​സ്ഥി​തി​ക പ്ര​ശ്‌​നം സൃ​ഷി​ടി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍. ഡ്ര​ഡ്ജിം​ഗ് വ​ഴി കാ​ര്‍​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് പു​റ​ത്തു​വ​രും. ഇ​ത് പ​രി​സ്ഥി​തി​ക്കു വ​ലി​യ നാ​ശം വ​രു​ത്തു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം.

ഇ​ത് ആ​ഗോ​ള താ​പ​ന​ത്തി​നു സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്ക​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ല​പാ​ട്. വേ​മ്പ​നാ​ട് കാ​യ​ല്‍ ഉ​ള്‍​പ്പെ​ടെ ഖ​ന​നം ന​ട​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളു​ടെ അ​ടി​ത്ത​ട്ടി​ല്‍ കാ​ര്‍​ബ​ണ്‍ കൂ​ടു​ത​ലാ​യി അ​ട​ങ്ങി​യ എ​ക്ക​ലാ​ണു​ള്ള​ത്. ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​മ്പോ​ള്‍ ഈ ​എ​ക്ക​ല്‍ വെ​ള്ള​വും വാ​യു​വു​മാ​യി ക​ല​രു​ക​യും ഹ​രി​ത​ഗൃ​ഹ വാ​ത​ക​മാ​യ കാ​ര്‍​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് രൂ​പ​പ്പെ​ടു​ക​യും ചെ​യ്യും.

വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍ ന​ട​ത്തി​യ പ​ഠ​ന​പ്ര​കാ​രം ഒ​രു ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് 86 ട​ണ്‍ വ​രെ എ​ക്ക​ലു​ണ്ടെ​ന്നു വ്യ​ക്ത​മാ​യെ​ന്നു കു​ട്ട​നാ​ട് രാ​ജ്യാ​ന്ത​ര കാ​യ​ല്‍​കൃഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. എ​ക്ക​ലി​ല്‍ 3% മു​ത​ല്‍ 10% വ​രെ കാ​ര്‍​ബ​ണ്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ജ​ലാ​ശ​യ​ങ്ങ​ളു​ടെ അ​ടി​ത്ത​ട്ട് ക​ല​ക്കി​യാ​ണു മ​ണ്ണെ​ടു​ക്കു​ന്ന​ത്. ക​ല​ങ്ങി പു​റ​ത്തേ​ക്കു വ​രു​ന്ന കാ​ര്‍​ബ​ണ്‍ അ​ന്ത​രീ​ക്ഷ വാ​യു​വു​മാ​യി ക​ല​രു​ന്ന​തോ​ടെ കാ​ര്‍​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് രൂ​പ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സ്വാ​ഭാ​വി​കരീ​തി​യി​ല്‍ ഈ ​കാ​ര്‍​ബ​ണ്‍ പു​റ​ത്തേ​ക്കു വ​രാ​തെ​യും വാ​ത​ക​ങ്ങ​ളാ​യി മാ​റാ​തെ​യും സം​ര​ക്ഷി​ക്കു​ന്ന​വ​യാ​ണു ജ​ലാ​ശ​യ​ങ്ങ​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും. കാ​യ​ലി​ല്‍ ആ​ഴ​വും ശേ​ഷി​യും കൂ​ട്ടു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​തു കാ​യ​ലി​ന്‍റെ സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യാ​ണു ഡ്ര​ഡ്ജി​ംഗ് സൃ​ഷ്ടി​ക്കു​ന്ന​ത്. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ട് ക​ല​ക്കി മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നു പ​ക​രം എ​ക്ക​ലും മ​ണ്ണും ചേ​ര്‍​ന്നു ക​ട്ട കു​ത്തി​യെ​ടു​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2033 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ കാ​ര്‍​ബ​ണ്‍ ശേ​ഖ​ര​ത്തി​ന്‍റെ മൂ​ല്യം (ബ്ലൂ ​കാ​ര്‍​ബ​ണ്‍ ഇ​ക്കോ​ണ​മി) 300 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​ണെ​ന്നാ​ണു ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ക്യോ​ട്ടോ ഉ​ട​മ്പ​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ്യാ​ന്ത​ര കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണു കാ​ര്‍​ബ​ണ്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു മൂ​ല്യം ഏ​ര്‍​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്.

മ​ത്സ്യ​സ​മ്പ​ത്തി​നെ​യും ബാ​ധി​ക്കു​ന്നു

ദേ​ശീ​യ​പാ​ത​യ്ക്കാ​യി കാ​യ​ലു​ക​ളി​ല്‍നി​ന്നു മ​ണ്ണ് എ​ടു​ക്കു​ന്ന​തു മ​ത്സ്യ​സ​മ്പ​ത്തി​നെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍ പു​ന്ന​മ​ട ഭാ​ഗ​ത്തു മ​ണ്ണെ​ടു​ക്ക​ല്‍ ആ​രം​ഭി​ച്ച ശേ​ഷം പ്ര​ദേ​ശ​ത്തു ക​രി​മീൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള മീ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ജില്ലയില്‍ വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍ പു​ന്ന​മ​ട​യി​ലും കാ​യം​കു​ളം ക​നാ​ലി​ലു​മാ​ണു ഡ്ര​ഡ്ജി​ംഗ് ന​ട​ക്കു​ന്ന​ത്.

കാ​യ​ല്‍ വെ​ള്ള​ത്തി​ലെ മ​ലി​നീ​ക​ര​ണ​ത്തി​നൊ​പ്പം ഡ്ര​ഡ്ജി​ംഗ് കാ​ര​ണം എ​ക്ക​ലും ചെ​ളി​യും കൂ​ടി ക​ല​ങ്ങി​യ​തോ​ടെ മീ​നു​ക​ള്‍​ക്കു ജീ​വി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യെ​ന്നു കു​ട്ട​നാ​ട് രാ​ജ്യാ​ന്ത​ര കാ​യ​ല്‍​കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജി.​ പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ ജീ​വി​ക്കു​ക​യും പ്ര​ജ​ന​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ക​രി​മീ​ന്‍, കൊ​ഞ്ച്, ക​ക്ക തു​ട​ങ്ങി​യ​വ​യു​ടെ നി​ല​നി​ല്‍​പ്പിനെ ഖ​ന​നം സാ​ര​മാ​യി ബാ​ധി​ക്കും.

ഖ​ന​ന​ത്തി​ല്‍ അ​ടി​ത്ത​ട്ട് ഇ​ള​കു​ന്ന​തോ​ടെ മീ​ന്‍കു​ഞ്ഞു​ങ്ങ​ള്‍ ചാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യ​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് കൂ​ട്ടാ​നാ​യി മീ​ന്‍​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​മ്പോ​ഴാ​ണു ഖ​ന​നം മീ​നു​ക​ളെ കൊ​ല്ലു​ന്ന​ത്. കാ​യ​ലി​ല്‍ ആ​ഴ​വും ശേ​ഷി​യും കൂ​ട്ടു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും കാ​യ​ലി​ന്‍റെ സ്വാ​ഭാ​വി​ക ആ​വാ​സവ്യ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യാ​ണു ഡ്ര​ഡ്ജി​ംഗ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ആ​ഴം കൂ​ട്ടാ​നാ​യി കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ട് ക​ല​ക്കി മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നു പ​ക​രം എ​ക്ക​ലും മ​ണ്ണും ചേ​ര്‍​ന്നു ക​ട്ട കു​ത്തി​യെ​ടു​ക്കു​ക​യാ​ണ വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മീ​ന്‍ ല​ഭ്യ​ത കു​റ​യു​ന്ന​ത് ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തി​രി​ച്ച​ട​യാ​യി. മീ​ന്‍​കു​ഞ്ഞു​ങ്ങ​ള്‍ ഇ​ല്ലാ​താ​കു​ന്ന​ത് അ​ടു​ത്ത വ​ര്‍​ഷ​ങ്ങ​ളി​ലും മീ​ന്‍ ല​ഭ്യ​ത കു​റ​യാ​ന്‍ ഇ​ട​യാ​ക്കും. ഇ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കും.

District News

അ​റ​ക്കു​ളം​ കോ​ട്ട​മ​ല റോ​ഡ്: ക​ലു​ങ്ക് നി​ര്‍​മാ​ണം നി​ല​ച്ചു

അ​റ​ക്കു​ളം: മൂ​ല​മ​റ്റം ​കോ​ട്ട​മ​ല റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി അ​റ​ക്കു​ളം അ​ശോ​കക്ക​വ​ല​യി​ല്‍ ആ​രം​ഭി​ച്ച ക​ലു​ങ്ക് നി​ര്‍​മാ​ണം നി​ല​ച്ചു. നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ചി​ല രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് നി​ര്‍​മാ​ണപ്ര​വൃ​ത്തി​ക​ള്‍ നി​ല​ച്ച​ത്. അ​ശോ​ക ക​വ​ല​യി​ല്‍നി​ന്നു മൂ​ല​മ​റ്റം കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​ന്‍ വ​രെ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ശോ​ക ക​വ​ല​യി​ല്‍ പ​ഴ​യ ക​ലു​ങ്ക് പൊ​ളി​ച്ച് നി​ര്‍​മാ​ണ ജോ​ലി ആ​രം​ഭി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍നി​ന്ന് 6.85 കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​യി​രു​ന്നു റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. കോ​ട്ട​മ​ല റോ​ഡി​ന്റെ അ​വ​സാ​ന ഭാ​ഗ​ത്തെ മ​ണ്‍​റോ​ഡ് ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തോ​ടെ ഈ​വ​ഴി പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ക​ലു​ങ്കി​ന് അ​ടി​യി​ലൂ​ടെ വെ​ള്ള​മൊ​ഴു​കി​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തെ നി​ര്‍​മാ​ണപ്ര​വൃ​ത്തി​ക​ള്‍ വെ​ള്ളം വ​റ്റി​ച്ച് ചെ​യ്തി​ല്ലെ​ന്ന പ​രാ​തി​യു​മാ​യാ​ണ് ചി​ല​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ലം കൂ​ടി​യ ക​മ്പി​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ത്തി​യി​രു​ന്നു. സ​മ​ര​ത്തെത്തുട​ര്‍​ന്നു പ്ര​വൃ​ത്തി​യി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ക​രാ​റു​കാ​ര​ന്‍ ജോ​ലി നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ഡ​ബ്ല്യു​ഡി​യു​ടെ നി​ബ​ന്ധ​ന​യ​നു​സ​രി​ച്ചു​ള്ള ക​മ്പി ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്ന് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ചി​ല്ല.

സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്റെ ഒ​രു​ഭാ​ഗം പൊ​ളി​ച്ചാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​രു​ന്ന​ത്. ഈ ​ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മ​റു​വ​ശം പൊ​ളി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു പി​ഡ​ബ്ല്യു​ഡി​യു​ടെ ല​ക്ഷ്യം.

80,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കാ​ണി​ച്ച് കാ​ഞ്ഞാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ശേ​ഷം ക​രാ​റു​കാ​ര​ന്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ മൂ​ന്നു​പ്രാ​വ​ശ്യം ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​ട്ടും ആ​രും ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല. നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തോ​ടെ​ഇ​വി​ടെ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

കെഎസ്ആ​ര്‍​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​പ്പി​ച്ച് നി​ര്‍​ത്തി; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

മൂ​ല​മ​റ്റം: നി​യ​ന്ത്ര​ണംവി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​ണ്‍​തി​ട്ട​യി​ല്‍ ഇ​ടി​പ്പി​ച്ചു​ നി​ര്‍​ത്തി.​ ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. കു​മ​ളി​യി​ല്‍നി​ന്ന് വാ​ഗ​മ​ണ്‍ വ​ഴി തൊ​ടു​പു​ഴ​യ്ക്കു വ​ന്ന ബ​സ് പു​ള്ളി​ക്കാ​നം ഡി​സി കോ​ളേ​ജി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഒ​രാ​ള്‍ കൈ​കാ​ണി​ച്ച​തി​നെത്തുട​ര്‍​ന്നു ബ​സ് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.​ മു​ന്നോ​ട്ടുപോ​യാ​ല്‍ വ​ലി​യ വ​ള​വും കൊ​ക്ക​യു​മു​ള്ള​തി​നാ​ല്‍ ഡ്രൈ​വ​ര്‍ ബ​സ് തി​ട്ട​യി​ല്‍ ഇ​ടി​പ്പി​ച്ചുനി​ര്‍​ത്തി വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് തി​ട്ട​യി​ലി​ടി​ച്ച​തി​നെത്തു​ട​ര്‍​ന്നു നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഒ​രാ​ള്‍ കോ​ട്ട​യ​ത്തു ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​രെ മൂ​ല​മ​റ്റം ബി​ഷ​പ് വ​യ​ലി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മൂ​ല​മ​റ്റം- വാ​ഗ​മ​ണ്‍- കു​മ​ളി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ കാ​ല​പ്പ​ഴ​ക്കം വ​ന്ന​വ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. കൊ​ടും​വ​ള​വു​ക​ളും കു​ത്ത​നെ​ക​യ​റ്റ​വും ഇ​റ​ക്ക​വു​മു​ള്ള കൊ​ക്ക നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തു​കൂ​ടി കാ​ല​പ്പഴ​ക്കം ചെ​ന്ന ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പു​തി​യ ബ​സു​ക​ള്‍ ഇ​വി​ടേ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്
ക​ണ്ടംചെ​യ്യാ​റാ​യ ബ​സു​ക​ള്‍

വാ​ഗ​മ​ണ്‍, കു​മ​ളി, ഇ​ടു​ക്കി റൂ​ട്ടു​ക​ളി​ല്‍ ഓ​ടു​ന്ന ഭൂ​രി​ഭാ​ഗം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും കാ​ല​പ​ഴ​ക്കം ചെ​ന്ന​വ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 15 വ​ര്‍​ഷം ക​ഴി​ഞ്ഞ​തും ഉ​പേ​ക്ഷി​ക്കേ​ണ്ട​തു​മാ​യ ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. സ്‌​കൂ​ള്‍, കോ​ളജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ര്‍​ക്കാ​ര്‍ ജീ​വ​ന​കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രും. ഇ​തു വ​ഴി ബ​സു​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്.

നി​ര​വ​ധി ത​വ​ണ ബ​സു​ക​ള്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പു​തി​യ ബ​സു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ മെ​ല്ല​പ്പോ​ക്ക് തു​ട​രു​ക​യാ​ണ്. കാ​ല​പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ള്‍ നീ​ക്കി പു​തി​യ ബ​സു​ക​ള്‍ ഈ ​റൂ​ട്ടി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

District News

പോ​ക്സോ കേ​സി​ൽ 41കാ​ര​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും​

ചെ​റു​തോ​ണി : ഒ​ന്പതു വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 41കാ​ര​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും. ഇ​ടു​ക്കി അ​തി​വേ​ഗ ( പോ​ക്സോ ) കോ​ട​തി​യു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ജ​ഡ്ജ് വി. ​മ​ഞ്ജു​വാ​ണ് ഇ​ടു​ക്കി ഗാ​ന്ധി​ന​ഗ​ർ കോ​ള​നി നി​വാ​സി ഗി​രീ​ഷി​നെ ശി​ക്ഷി​ച്ച​ത്.

2024 ഓ​ണാ​വ​ധിക്കാ​ല​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി അ​വ​ധി​ക്കു വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ പ്ര​തി​യു​ടെ മ​ക​ളു​ടെ കൂ​ടെ ക​ളി​ക്കാ​ൻ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ചെ​ന്ന​സ​മ​യ​മാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. കേ​സി​ന്‍റെ വി​ചാ​ര​ണവേ​ള​യി​ൽ പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക​ളും പ്ര​തി​ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യ​തും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി.

പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം പ്ര​തി ആ​റു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പെ​ൺ​കു​ട്ടി​ക്കു മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോറി​റ്റി​യോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ്രോ​സീ​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷി​ജോ​മോ​ൻ ജോ​സ​ഫ് ക​ണ്ട​ത്തി​ങ്ക​ര​യി​ൽ ഹാ​ജ​രാ​യി.

District News

ആ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ന്‍

തൊ​ടു​പു​ഴ: ശാ​ന്തി​ഗി​രി കോ​ള​ജി​ലെ അ​നി​മേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ആ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​സ് ജോ​ണ്‍ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൊ​ടു​പു​ഴ​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍, അനി​മേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഡ്രോ​യിം​ഗ്‌​സു​ക​ള്‍, ക്രാ​ഫ്റ്റ് വ​ര്‍​ക്കു​ക​ള്‍, എ​ഐ അ​നി​മേ​ഷ​ന്‍ ഫി​ലി​മു​ക​ള്‍, കൂ​ടാ​തെ അ​വ​താ​ര്‍ സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സെ​റ്റ് വ​ര്‍​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ക​ല​യു​ടെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും സ​മ​ന്വ​യ​ത്തി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച എ​ക്‌​സി​ബി​ഷ​ന്‍ ന​വ്യാ​നു​ഭ​വ​മാ​യി മാ​റി.

District News

ഉ​ടു​മ്പ​ന്നൂ​ര്‍-​മ​ണി​യാ​റ​ന്‍​കു​ടി റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​തി​രേ പ​രാ​തി

തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍-​മ​ണി​യാ​റ​ന്‍​കു​ടി റോ​ഡ് നി​ര്‍​മാ​ണം നി​യ​മ​ക്കു​രു​ക്കി​ല്‍​പ്പെ​ടു​മോ​യെ​ന്ന് ആ​ശ​ങ്ക. കോ​ത​മം​ഗ​ലം, കോ​ട്ട​യം ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ലെ ന​ഗ​രം​പാ​റ, വേ​ളൂ​ര്‍ റി​സ​ര്‍​വ് വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ് നി​ര്‍​മാ​ണം 1980-ലെ ​കേ​ന്ദ്ര വ​ന​നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ അ​ന​ക് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​തി​നു പി​ന്നാ​ലെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ അ​ഞ്ചു വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി തേ​ടി വ​ക്കീ​ല്‍ നോ​ട്ടീ​സും അ​യ​ച്ചു.

18.29 കി​ലോമീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള മൂ​ന്നു മീ​റ്റ​ര്‍ വീ​തി​യു​ള്ള​താ​ണ് റോ​ഡ്. ആ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ള്‍ ധാ​രാ​ള​മു​ള്ള പ്ര​ദേ​ശ​മാ​ണി​തെ​ന്ന് അ​ഡ്വ.​ ടി. എ​സ്. സ​ന്തോ​ഷ് അ​യ​ച്ച നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത് വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും 1980-ല്‍ ​കേ​ന്ദ്ര വ​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മ്പോ​ള്‍ കൂ​പ്പ് റോ​ഡ് മാ​ത്ര​മാ​യി​രു​ന്നു. മെ​റ്റ​ലോ ടാ​റോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും വ​നം വ​കു​പ്പ് തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് ന​ല്‍​കി​യ​തെ​ന്നും നോ​ട്ടി​സി​ല്‍ പ​റ​യു​ന്നു.

District News

കൊ​റി​യ​ൻ അം​ബാ​സഡ​ർ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഓ​പ്പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ്ര​മോ​ദ് ദാ​സി​ന് വെ​ള്ളി മെ​ഡ​ൽ

ചെ​റു​തോ​ണി: നേ​പ്പാ​ളി​ൽ ന​ട​ന്ന 13-ാമ​ത് കൊ​റി​യ​ൻ അം​ബാ​സി​ഡ​ർ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഓ​പ്പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പാ​ര​ാവി​ഭാ​ഗ​ത്തി​ൽ താ​യ്ക്വോ​ണ്ട മ​ത്സ​ര​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി പ്ര​മോ​ദ് ദാ​സി​ന് വെ​ള്ളി​മെ​ഡ​ൽ.

ക​ഞ്ഞി​ക്കു​ഴി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ദാ​സി​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും മൂ​ന്നാ​മ​ത്തെ മ​ക​നാ​യ പ്ര​മോ​ദ് ജ​ന്മ​നാ ഇ​ട​തു കൈ ​ഇ​ല്ലാ​ത്ത​തും വ​ല​തു കൈ ​ശോ​ഷി​ച്ച​യാ​ളു​മാ​ണ്. ഇ​തെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് ഈ ​യു​വാ​വ് നേ​ട്ട​ങ്ങ​ൾ വാ​രി​ക്കൂ​ട്ടു​ന്ന​ത്. ഫു​ട്ബോ​ളി​ലും മാ​ര​ത്ത​ണി​ലും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ​തു​കൂ​ടാ​തെ ഒ​ന്പ​തു ലോ​ക റി​ക്കാ​ർ​ഡു​ക​ളു​ടെ ഉ​ട​മ​കൂ​ടി​യാ​ണ് പ്ര​മോ​ദ്.

ക​ഞ്ഞി​കു​ഴി എ​സ്എ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ൾ മു​ത​ൽ സ്പോ​ർ​ട്സ് രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

എ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി ഫു​ട്ബോ​ൾ താ​ര​മാ​യാ​ണ് തു​ട​ക്കം.

ഏ​ഷ്യ​യി​ലെ ആ​ദ്യ ഫി​ഫ ലൈ​സ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ച്ച് എ​ന്ന ബ​ഹു​മ​തി​ക്കും അ​ർ​ഹ​നാ​യി. വെ​ൺ​മ​ണി സ്വ​ദേ​ശി എ​ലി​സ​ബ​ത്താ​ണ് ഭാ​ര്യ. ചെ​റു​തോ​ണി യൂ​ണി​വേ​ഴ്സ​ൽ അ​ക്കാ​ദ​മി​യി​ലെ പോ​ൾ ജോ​ർ​ജാ​ണ് അം​ഗ​പ​രി​മി​ത​നാ​യ പ്ര​മോ​ദി​ന്‍റെ പ​രി​ശീ​ല​ക​ൻ.

District News

ക​ട്ട​പ്പ​ന​യി​ൽ സം​യു​ക്ത ക്രിസ്​മ​സ് ആ​ഘോ​ഷം 14ന്

​ക​ട്ട​പ്പ​ന: സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 14ന് ​വൈ​കു​ന്നേ​രം 4.30ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പ് ചെ​യ​ര്‍​മാ​ന്‍ റ​വ. വ​ര്‍​ഗീ​സ് ജേ​ക്ക​ബ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പാ അ​റി​യി​ച്ചു.

എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പ്, വൈ​എം​സി​എ, വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ള്‍, പ്ര​സ് ക്ല​ബ് ക​ട്ട​പ്പ​ന, എ​ച്ച്‌​സി​എ​ന്‍, റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ടൗ​ണ്‍, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ക​ട്ട​ന കാ​ര്‍​ഡ​മം വാ​ലി, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന എ​ലൈ​റ്റ്, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഗ്രീ​ന്‍​സി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റ​വ. വ​ര്‍​ഗീ​സ് ജേ​ക്ക​ബ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​നാ​കും. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മോ​ര്‍ പീ​ല​ക്സി​നോ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കും.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്ത്, ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ഏ​ബ്ര​ഹാം പു​റ​യാ​റ്റ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് ജേ​ക്ക​ബ്, വെ​ള്ള​യാം​കു​ടി ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി വി​കാ​രി ഫാ. ​ജി​തി​ന്‍ വ​ര്‍​ഗീ​സ്, ക​ട്ട​പ്പ​ന സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​സാ​ജോ ജോ​ഷ്യാ മാ​ത്യു. ക​ട്ട​പ്പ​ന സെ​ന്റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി ഫാ. ​ബി​നോ​യി ചാ​ക്കോ കു​ന്ന​ത്ത്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് സി​എ​സ്‌​ഐ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ബി​നോ​യി പി. ​ജേ​ക്ക​ബ്, ക​ട്ട​പ്പ​ന ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​ഷി​ജു വ​ട്ടം​പു​റ​ത്ത്, സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ബ്ര​ദ​ര്‍ ബൈ​ജു ചാ​ക്കോ വാ​ലു​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

District News

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തുടങ്ങി

ക​ട്ട​പ്പ​ന: ദൈ​വ​ത്തി​ന്‍റെ സ​മ​യം ര​ക്ഷ​യു​ടെ സ​മ​യ​മാ​ണ്, ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ച്ച ര​ക്ഷ​യു​ടെ സ​മ​യം. ആ ​സ​മ​യ​ത്തി​ന്‍റെ 2025 -ാം വ​ർ​ഷ​മാ​ണ് മ​ഹാ​ജു​ബി​ലി​യാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന ദേ​വാ​ല​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ‘കൃ​പാ​ഭി​ഷേ​കം - 2025’ ഉദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 14 വ​രെ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി ഒ​ന്പതു​വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​നാ ദേവാ​ല​യ​ത്തി​ലാ​ണ് കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​യെ അ​നു​സ്മ​രി​ക്കു​ന്ന ക്രി​സ്മ​സി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽനി​ന്നാ​യി പ​തി​നാ​യി​ര​ത്തി​ലേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ലാ​ണ് ക​ണ്‍​വൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​മാ​ത്യു ക​ല്ല​റ​യ്ക്ക​ൽ, ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ, ഫാ. ​ജോം പാ​റ​യ്ക്ക​ൽ, ഫാ. ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് രൂ​പ​താ​ധ്യക്ഷ​ൻ അ​ൾ​ത്താ​ര​യി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠി​ച്ചു തി​രി​തെ​ളി​ച്ചു ക​ണ്‍​വ​ൻ​ഷ​ൻ ഉദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യകാ​രു​ണ്യ ആ​രാ​ധ​ന​യും വി​ടു​ത​ൽ ശു​ശ്രു​ഷ​യും ന​ട​ത്തി.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്നു ​വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം മു​ഖ്യ ക​ർ​മി​ക​നും ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ൽ, ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏബ്ര​ഹാം പു​റ​യാ​റ്റ് മു​ഖ്യ കാ​ർ​മി​ക​നും ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​ന്പി​ൽ, ഫാ. ​ജോ​സ്മോ​ൻ കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

നാ​ലാം​ നാ​ൾ വൈ​കു​ന്നേ​രം 4.30ന് ​ക​ട്ട​പ്പ​ന ഫൊ റോ​ന വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ മു​ഖ്യക​ാ ർ​മി​ക​നും ഫാ. ​ആ​ന്‍റ​ണി പാ​ലാ​പു​ളി​ക്ക​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ സ​ഹ​ക​ാർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കു​ന്പ​സാ​ര​ത്തി​നും സ്പി​രി​ച്വൽ ഷെ​യ​റി​​ംഗി​നും പ്ര​ത്യേ​ക സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

District News

ജി​ല്ലാ വ്യാ​പാ​രോ​ത്സ​വ് 15 മു​ത​ൽ

തൊ​ടു​പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വ്യാ​പാ​രോ​ത്സ​വ് 15മു​ത​ൽ മാ​ർ​ച്ച് 31 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ ഉ​ത്സ​വം കൈ​നി​റ​യെ സ​മ്മാ​നം എ​ന്ന​താ​ണ് വ്യാ​പാ​രോ​ത്സ​വ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു നി​ശ്ചി​ത തു​ക​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​വ​ന്ന​വ​ർ​ക്ക് അ​താ​തു ക​ട​ക​ൾ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ​ഇ​തി​നു പു​റ​മേ ബംപ​ർ സ​മ്മാ​ന​മാ​യി ഇ​ന്നോ​വ ക്രി​സ്റ്റ കാ​റും ര​ണ്ടാം സ​മ്മാ​ന​മാ​യി അ​ഞ്ച് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​രോ മാ​രു​തി ആ​ൾ​ട്ടോ കാ​റും ന​ൽ​കും.

പ്ര​തി​മാ​സ ന​റു​ക്കെ​ടു​പ്പു​ക​ളി​ൽ ടെ​ലി​വി​ഷ​ൻ, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ എ​ന്നി​വ​യും ദ്വൈ​വാ​ര ന​റു​ക്കെ​ടു​പ്പു​ക​ളി​ൽ മി​ക്സി, പ്ര​ഷ​ർ​കു​ക്ക​ർ, ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ തു​ട​ങ്ങി​യ​വ​യും സ​മ്മാ​ന​മാ​യി വി​ത​ര​ണം ചെ​യ്യും. ഇ​ന്നു തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ് ട്ര​സ്റ്റ് ഹാ​ളി​ൽ ചേ​രു​ന്ന ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈം​പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​മീ​ദ് പൊ​തു​യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​സു​ര​ക്ഷാ​നി​ധി​യു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ വി​നോ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​കെ.​ സാ​ബു വ്യാ​പാ​രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്രേ​ഡേ​ഴ്സ് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡ​യ​സ് ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ആ​ർ.​ ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ച​ട​ങ്ങി​ൽ വെ​ള്ളപ്പൊ​ക്ക​ത്തി​ൽ ന​ഷ്ടം നേ​രി​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈം​പി​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റന്പി​ൽ, വ്യാ​പാ​രോ​ത്സ​വ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ വി​നോ​ദ്, തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഭൂമിയാകുളത്ത് 500 രൂ​പ​യു​ടെ വ്യാ​ജ​ൻ

ചെ​റു​തോ​ണി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഭൂ​മി​യാം​കു​ളം മേ​ഖ​ല​യി​ൽ 500 രൂ​പ​യു​ടെ വ്യാ​ജ പ​തി​പ്പ് ക​ണ്ടെ​ത്തി. ഭൂ​മി​യാം​കു​ളം - സെ​മി​നാ​രി​പ്പ​ടി - ത​ടി​യ​മ്പാ​ട് റോ​ഡി​ൽ ക​ള​ഞ്ഞു​പോ​യ നി​ല​യി​ൽ കി​ട്ടി​യ​ത് 18,500 രൂ​പ​യു​ടെ വ്യാ​ജനോ​ട്ടു​ക​ൾ.

500 രൂ​പ​യു​ടെ ഈ ​നോ​ട്ടു​ക​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ ആ​രെ​യും അ​ബ​ദ്ധ​ത്തി​ലാ​ക്കും. നോ​ട്ടി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നു​ള്ള​തി​ന് പ​ക​രം ചി​ൽ​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​ത് ശ്ര​ദ്ധി​ച്ചു നോ​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മേ വ്യാ​ജ​നെ തി​രി​ച്ച​റി​യാ​നാ​വൂ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥിക​ളി​ലാ​രോ വോ​ട്ടി​ന് നോ​ട്ട് ന​ൽ​കാ​ൻ കൊ​ണ്ടു​വ​ന്ന വ്യാ​ജ​നാ​ണോ ഇ​തെ​ന്ന് ജ​ന​ങ്ങ​ൾ സം​ശ​യി​ക്കു​ന്നു. പ്രാ​യ​മാ​യ​വ​രെ വ്യാ​ജനോ​ട്ട് ന​ൽ​കി ക​ബ​ളി​ച്ച് വോ​ട്ട് നേ​ടാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നോ​യെ​ന്നും സം​ശ​യി​ക്കു​ന്നു.

സം​ഭ​വ​ത്തെത്തുട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ത​മാ​ശ​യ്ക്കാ​ണെ​ങ്കി​ൽ പോ​ലും ഇ​ത്ത​രം വ്യാ​ജ നോ​ട്ടു​ക​ൾ ത​യാറാ​ക്കു​ന്ന ഉ​റ​വി​ടം ക​ണ്ടെ​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 76.15 ശ​ത​മാ​നം പോ​ളിം​ഗ്

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 76.15 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

12743 വോ​ട്ട​ർ​മാ​രി​ൽ 9704 വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വാ​ർ​ഡ് ഒ​ന്ന് - കൊ​ച്ചു​മു​ല്ല​ക്കാ​നം:1099 - 801(72.88), ര​ണ്ട് - മു​ല്ല​ക്കാ​നം:1043 -783(75.07), മൂ​ന്ന് - പു​ന്ന​സി​റ്റി: 724-515 (71.13), നാ​ല് - രാ​ജാ​ക്കാ​ട്: 828-576(69.56), അ​ഞ്ച് - ക​ന​ക​ക്കു​ന്ന്:1061-789(74.36), ആ​റ് - എ​ൻ.​ആ​ർ സി​റ്റി:861 - 630 (73.17), ഏ​ഴ് - വാ​ക്കാ​സി​റ്റി: 957 -743(77.63), എ​ട്ട് - അ​ടി​വാ​രം: 746 -582(78.01), ഒ​ന്പത് - പ​ഴ​യ​വി​ടു​തി: 966-755 (78.15), പ​ത്ത് - കു​രി​ശും​പ​ടി: 962 - 749(77.85),11- ചെ​രു​പു​റം:1006 -825(82),12- ക​ള്ളി​മാ​ലി: 946-767(81.07),13 - ഉ​ണ്ട​മ​ല: 746-567(76),14- പ​ന്നി​യാ​ർ​കൂ​ട്ടി: 798-622 (77.94).

രാ​ജ​കു​മാ​രി​യി​ൽ
74.55 ശ​ത​മാ​നം

രാ​ജ​കു​മാ​രി:​ പ​തി​നാ​ല് വാ​ർ​ഡു​ക​ളു​ള്ള രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 74.55 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 14329 വോ​ട്ട​ർ​മാ​രി​ൽ 10683 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബ്രാ​ക്ക​റ്റി​ൽ ശ​ത​മാ​നം വാ​ർ​ഡ് 1 - പു​ത​കി​ൽ: 959 - 704 (73.41), 2 കും​ഭ​പ്പാ​റ: 979 - 731 (74.67), 3. ക​ജ​നാ​പ്പാ​റ: 769- 557(72.43), 4. അ​ര​മ​ന​പ്പാ​റ: 745 -500(67.11), 5. ബി ​ഡി​വി​ഷ​ൻ: 943 -778(82.5), 6. മ​ഞ്ഞ​ക്കു​ഴി: 955 - 727(76.13),7 പു​ത​യ​ൽ​പ്പാ​റ:1151-884(76.8), 8 മു​രി​ക്കും​തൊ​ട്ടി:1142-864(75.66),9 കു​ള​പ്പാ​റ​ച്ചാ​ൽ:1321 -975(73.81),10. പ​ന്നി​യാ​ർ: 936-704 (75.21),11. രാ​ജ​കു​മാ​രി നോ​ർ​ത്ത്:1290-960 (74.42),12. രാ​ജ​കു​മാ​രി സൗ​ത്ത്: 832-571(68.63),13. ന​ടു​മ​റ്റം: 1186 - 926 (78.08),14. രാ​ജ​കു​മാ​രി വെ​സ്റ്റ്:1121-802(71.54).

District News

പ്ര​തീ​ക്ഷ​യോ​ടെ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് ഫ​ലം വ​രാ​ന്‍ ര​ണ്ടു​നാ​ള്‍ ശേ​ഷി​ക്കേ വി​ജ​യ​പ്ര​തീ​ക്ഷ​യോ​ടെ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും. ജി​ല്ല​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ന​ഗ​ര​സ​ഭ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന​ത്തി​ലാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളും. വാ​ര്‍​ഡ് പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ല്‍ പ​ല​യി​ട​ത്തും ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ള്‍​ക്കു പ​ക​രം ന​വീ​ന പ്ര​ചാ​ര​ണ​രീ​തി​ക​ള്‍ സ്വീ​ക​രി​ച്ച​ത് പ്രാ​യ​മാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ എ​ത്ര​മാ​ത്രം സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് സം​ശ​യം ബാ​ക്കി നി​ല്‍​ക്കു​ക​യാ​ണ്.

ഓ​രോ ബു​ത്തി​ലെ​യും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൂ​ട്ട​ലും കി​ഴി​ക്ക​ലു​മാ​ണ് ഇ​തു​വ​രെ ന​ട​ന്ന​ത്. പ​ല​യി​ട​ത്തും പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ര്‍​ന്ന​ത് ത​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും പ​ങ്കു​വ​യ്ക്കു​ന്ന​ത്.

എ​ന്നാ​ല്‍, യു​വ​ജ​ന​ങ്ങ​ളു​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​യേ​റ്റം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന ചി​ന്ത​യും മു​ന്ന​ണി​ക​ളു​ടെ മു​ന്നി​ലു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​വ​ണ അ​തു തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം. എ​ന്നാ​ല്‍ ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് എ​ല്‍​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ എ​ന്‍​ഡി​എ​യും പ​ങ്കു​വ​യ്ക്കു​ന്നു.

തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​ക​ള്‍ യു​ഡി​എ​ഫി​ന് നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തു തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് എ​ല്‍​ഡി​എ​ഫും പ​റ​യു​ന്നു. കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടി ന​ഗ​ര​സ​ഭ​ക​ളി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് എ​ന്‍​ഡി​എ​യു​ടെ വി​ല​യി​രു​ത്ത​ല്‍. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളും ഇ​ത്ത​വ​ണ​യും സ്വ​ന്ത​മാ​ക്കു​മെ​ന്ന ഉ​റ​ച്ച​വി​ശ്വാ​സം എ​ല്‍​ഡി​എ​ഫ് പ്ര​ക​ടി​പ്പി​ക്കു​മ്പോ​ള്‍ വ​ലി​യ മു​ന്നേ​റ്റം കൈ​വ​രി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

എ​ന്‍​ഡി​എ ആ​ക​ട്ടെ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ക്കാ​മെ​ന്നും ഏ​താ​നും പ​ഞ്ചാ​യ​ത്തു​ക​ളി​ലെങ്കി​ലും ഭ​ര​ണം പി​ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തു​ന്നു. സം​സ്ഥാ​ന, ദേ​ശീ​യ വി​ഷ​യ​ങ്ങ​ളൊ​ന്നും കാ​ര്യ​മാ​യി ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ടാ​തെ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മാ​യും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളും സ്ഥാ​നാ​ര്‍​ഥി​യു​ടെ മി​ക​വി​ലും ഊ​ന്നി​യാ​യി​രു​ന്നു മൂന്നു മു​ന്ന​ണി​ക​ളു​ടേ​യും പ്ര​ചാ​ര​ണം.

ആ​ള്‍​ക്കൂ​ട്ടം കു​റ​ഞ്ഞു

ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നു​മു​ന്ന​ണി​ക​ളു​ടെയും സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കു​റ​വാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​തു​വാ​യ വി​ല​യി​രു​ത്ത​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ടും​ബ​സ​മ്മേ​ള​ന​ങ്ങ​ളും സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ​ഴി പ്ര​ചാ​ര​ണം ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും മ​റ്റു​ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തം കു​റ​വാ​യ​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും കൂ​ലി​ക്ക് ആ​ളു​ക​ളെ നി​യോ​ഗി​ച്ചാ​ണ് ഫ്ള​ക്‌​സു​ക​ളും പോ​സ്റ്റ​റു​ക​ളും സ്ഥാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യം പ​രി​മി​ത​മാ​യി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും ബൂ​ത്തു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യു​മു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ബ​ന്ധു​ക്ക​ളാ​യ ആ​ളു​ക​ളെ​യാ​ണ് ബൂ​ത്തി​ലുൾ‍​പ്പെ​ടെ നി​യോ​ഗി​ച്ച​ത്.

ബി​സി​ന​സ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ ത​ക​ര്‍​ച്ച​യും വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വോ​ട്ട​ര്‍​മാ​രെ വീ​ടു​ക​ളി​ലെ​ത്തി പോ​ളിം​ഗി​ന് എ​ത്തി​ക്കു​ന്ന​തി​നാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും മ​റ്റും കി​ണ​ഞ്ഞു ശ്ര​മി​ച്ച​ത്. ഇ​തു​മൂ​ലം പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞു.

യു​ഡി​എ​ഫ് നേ​ടും: സി.​പി. ​മാ​ത്യു

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് ജി​ല്ല​യി​ല്‍ മി​ക​ച്ച​വി​ജ​യം നേ​ടു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​പി​ടി​ക്കും.​ തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഭ​ര​ണ​ത്തുട​ര്‍​ച്ച​യു​ണ്ടാ​കും. യു​വ​ജ​ന​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് പ​ഠ​ന​ത്തി​നും ജോ​ലി​ക്കും മ​റ്റും പോ​യ​താണ് വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും കു​റ​വ് വ​രാ​ന്‍ കാ​ര​ണം.

എ​ല്‍​ഡി​എ​ഫി​ന് വ​ന്‍​മു​ന്നേ​റ്റം:
സി.​വി.​ വ​ര്‍​ഗീ​സ്

തൊ​ടു​പു​ഴ:: ഇ​ടു​ക്കി​യി​ല്‍ ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തേക്കാ​ള്‍ മു​ന്നേ​റ്റം എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം നി​ല​നി​ര്‍​ത്തും. എ​ട്ടി​ല്‍ അ​ഞ്ചു​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണം നേ​ടും. ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കും. കൂടു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് മു​ന്നി​ലെ​ത്തും.

District News

കോ​ട്ട​യം ഇ​ന്നു പ​പ്പാ​ന​ഗ​ര​മാ​കും

ബോ​ണ്‍ ന​ത്താ​ലേ സീ​സ​ണ്‍ - 5ല്‍ അ​ണി​നി​ര​ക്കുന്നത്
5000 ​ക്രി​സ്മ​സ് പ​പ്പാ​മാ​ര്‍

കോ​ട്ട​യം: കോ​ട്ട​യം ഇ​ന്നു പ​പ്പാ ന​ഗ​ര​മാ​കും. ഒ​ന്നും ര​ണ്ടു​മ​ല്ല ആ​യി​ര​ക്ക​ണ​ക്കി​നു ക്രി​സ്മ​സ് പ​പ്പ​മാ​ര്‍ ന​ഗ​ര​ത്തി​നു ക്രി​സ്മ​സ് വി​രു​ന്നാ​യി​യെ​ത്തും. കോ​ട്ട​യം സി​റ്റി​സ​ണ്‍സ് ഫോ​റ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ക്രി​സ്മ​സ് പ​പ്പാ വി​ളം​ബ​ര റാ​ലി (ബോ​ണ്‍ ന​ത്താ​ലേ സീ​സ​ണ്‍-5) ഇ​ന്നു ന​ട​ക്കും. ഈ ​വ​ര്‍ഷം 5000 പപ്പാ​മാ​രാ​ണ് റാ​ലി​യി​ല്‍ അ​ണി​ചേ​രു​ന്ന​ത്.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ല്‍ ഹ​മീ​ദ് ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളു​ടെ​യും താ​ള​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ശാ​സ്ത്രി റോ​ഡ്, സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​ന്‍, കെ​കെ റോ​ഡ് വ​ഴി മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ എ​ത്തി​ച്ചേ​രും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത്, കെ​ഇ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍, പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട്, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീന്‍സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍കു​ന്നേ​ല്‍, മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സോ​ജി ക​ന്നാ​ലി​ല്‍, ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് കു​ന്ന​ത്ത്, ക​ട്ട​ച്ചി​റ മേ​രി മൗ​ണ്ട് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​സി സെ​ബാ​സ്റ്റ്യ​ന്‍, ബി​സി​എം കോ​ള​ജ് ബ​ര്‍സാ​ര്‍ ഫാ. ​ഫി​ല്‍മോ​ന്‍ ക​ള​ത്ര, തി​രു​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ലീ​സ് മ​ണി​യ​ങ്ങാ​ട്ട്, ഗി​രി​ദീ​പം എ​ച്ച്എ​സ്എ​സ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​സൈ​ജു കു​ര്യ​ന്‍ ഒ​ഐ​സി, ഏ​റ്റു​മാ​നൂ​ര്‍ എ​സ്എ​ഫ്എ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ.​പി.​കെ. റോ​യി എ​സ്എ​ഫ്എ​സ്, ക​ടു​ത്തു​രു​ത്തി എ​സ്‌​കെ​പി​എ​സ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​അ​ജീ​ഷ് കാ​ഞ്ഞി​ര​ക്കാ​ട്ട്, എ​സ്എ​ച്ച് മൗ​ണ്ട് എ​സ്എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​റെ​ജി ജോ​ര്‍ജ് ഒ​എ​സ്എ​ച്ച്, പ്രോ​ഗ്രാം കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ള്‍, കെ​ഇ സ്‌​കൂ​ൾ, ബി​സി​എം കോ​ള​ജ്, മു​ണ്ട​ക്ക​യം എം​എം​ടി ന​ഴ്‌​സിം​ഗ് കോ​ള​ജ്, ചെ​ത്തി​പ്പു​ഴ ന​ഴ്‌​സിം​ഗ് കോ​ള​ജ്, കാ​രി​ത്താ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, മേ​രി മൗ​ണ്ട് പ​ബ്ലി​ക് സ്‌​കൂ​ള്‍, കോ​ട്ട​യം എ​സ്എ​ച്ച് ന​ഴ്‌​സിം​ഗ് കോ​ള​ജ് എ​ന്നി​വ​ര്‍ ക്രി​സ്മ​സ് ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് കോ​ട്ട​യം സി​റ്റി​സ​ണ്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് അ​റി​യി​ച്ചു.

District News

വോ​​ട്ട​​ര്‍​മാ​​ര്‍​ക്ക് ന​​ന്ദി പ​​റ​​ഞ്ഞ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍

കോ​​ട്ട​​യം: ഒ​​രു മാ​​സ​​മാ​​യി വോ​​ട്ടു​​തേ​​ടി​​യു​​ള്ള നെ​​ട്ടോ​​ട്ട​​ത്തി​​നൊ​​ടു​​വി​​ല്‍ അ​​വ​​സാ​​ന വോ​​ട്ടും മെ​​ഷീ​​നി​​ല്‍ കു​​ത്തി പ​​ച്ച തെ​​ളി​​ഞ്ഞ​​തോ​​ടെ ഒ​​രു ദീ​​ര്‍​ഘ നി​​ശ്വാ​​സ​​മാ​​യി​​രു​​ന്നു സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കും. യു​​ദ്ധം ക​​ഴി​​ഞ്ഞ പ്ര​​തീ​​തി. വീ​​ടു​​ക​​യ​​റി​​യും കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ള്‍ ന​​ട​​ത്തി​​യും സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ വ​​ഴി​​യും കാ​​ടി​​ള​​ക്കി​​യു​​ള്ള പ്ര​​ചാ​​ര​​ണ​​മാ​​യി​​രു​​ന്നു എ​​ല്ലാ​​വ​​രും ന​​ട​​ത്തി​​യ​​ത്. പ്ര​​ചാ​​ര​​ണ​​ത്തി​​നു ഫ​​ല​​മു​​ണ്ടാ​​യോ എ​​ന്ന​​റി​​യാ​​ന്‍ ര​​ണ്ടു​​നാ​​ള്‍ കൂ​​ടി ക​​ഴി​​യ​​ണം.

ജോ​​ലി​​യും ബി​​സി​​ന​​സും ഒ​​ക്കെ ഉ​​പേ​​ക്ഷി​​ച്ചാ​​ണ് പ​​ല സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും പ്ര​​ചാ​​ര​​ണ​​ത്തി​​നി​​റ​​ങ്ങി​​യ​​ത്. ഇ​​ന്ന​​ലെ മു​​ത​​ല്‍ പ​​ല​​രും തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ല്‍ സ​​ജീ​​വ​​മാ​​യി. വോ​​ട്ട​​ര്‍​മാ​​ര്‍​ക്ക് ഫോ​​ണി​​ല്‍ കൂ​​ടി​​യും സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ വ​​ഴി​​യും ന​​ന്ദി അ​​റി​​യി​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​യി​​രു​​ന്നു മി​​ക്ക​​രും. വാ​​ര്‍​ഡു​​ക​​ളി​​ല്‍ സ്ഥാ​​പി​​ച്ച പ്ര​​ചാ​​ര​​ണ ബോ​​ര്‍​ഡു​​ക​​ളും കൊ​​ടി​​ക​​ളും തോ​​ര​​ണ​​ങ്ങ​​ളും ഒ​​ക്കെ അ​​ഴി​​ച്ചു​​മാ​​റ്റു​​ന്ന തി​​ര​​ക്കി​​ലാ​​യി​​രു​​ന്നു ചി​​ല​​ര്‍. ചി​​ല​​ര്‍ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം സി​​നി​​മ കാ​​ണു​​ന്ന​​തി​​നും യാ​​ത്ര പോ​​കു​​ന്ന​​തി​​നും സ​​മ​​യം ക​​ണ്ടെ​​ത്തി.

ചി​​ല​​ര്‍ പ്രാ​​ര്‍​ഥ​​നാ​​ല​​യ​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു. ചി​​ല​​രാ​​ക​​ട്ടെ വീ​​ട്ടി​​ല്‍ വി​​ശ്ര​​മി​​ക്കാ​​നാ​​ണ് സ​​മ​​യം ചെ​​ല​​വ​​ഴി​​ച്ച​​ത്. ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലും അ​​യ​​ല്‍​വീ​​ടു​​ക​​ളി​​ലും സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി​​യും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം വോ​​ട്ടി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ കൂ​​ട്ടി​​യും കി​​ഴി​​ച്ചും ഇ​​ന്ന​​ല​​ത്തെ പ​​ക​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ ക​​ഴി​​ച്ചു​​കൂ​​ട്ടി.

District News

കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ള്‍

വ​​ന്‍ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തു​​മെ​​ന്ന് യു​​ഡി​​എ​​ഫ്

ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ വി​​ജ​​യം തു​​ട​​രു​​മെ​​ന്ന് എ​​ല്‍​ഡി​​എ​​ഫ്

10 പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഭ​​ര​​ണ​​വും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ പ്രാ​​തി​​നി​​ധ്യ​​വും നേ​​ടു​​മെ​​ന്ന് ബി​​ജെ​​പി

കോ​​ട്ട​​യം: വോ​​ട്ടു​​ക​​ള്‍ പെ​​ട്ടി​​യി​​ലാ​​യ​​തോ​​ടെ മു​​ന്ന​​ണി​​ക​​ളും പാ​​ര്‍​ട്ടി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും കൂ​​ട്ട​​ലും കി​​ഴി​​ക്ക​​ലു​​മാ​​യി വി​​ജ​​യ​​പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. കാ​​ര്യ​​മാ​​യ അ​​ടി​​യൊ​​ഴു​​ക്കു​​ക​​ള്‍ ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് മൂ​​ന്നു മു​​ന്ന​​ണി​​ക​​ളു​​ടെ​​യും ക​​ണ​​ക്കു​​കൂ​​ട്ട​​ലെ​​ങ്കി​​ലും പ​​ല​​യി​​ട​​ത്തും ആ​​ശ​​ങ്ക​​യു​​മു​​ണ്ട്. യു​​ഡി​​എ​​ഫി​​ന്‍റെ​​യും എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ​​യും എ​​ന്‍​ഡി​​എ​​യു​​ടെ​​യും ജി​​ല്ലാ നേ​​തൃ​​യോ​​ഗ​​ങ്ങ​​ള്‍ ചേ​​ര്‍​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​ലോ​​ക​​നം ന​​ട​​ത്തി. പ്രാ​​ദേ​​ശി​​ക​​മാ​​യും അ​​വ​​ലോ​​ക​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി.

ജി​​ല്ല​​യി​​ല്‍ യു​​ഡി​​എ​​ഫി​​ന് വ​​ലി​​യ തി​​രി​​ച്ചു​​വ​​ര​​വു​​ണ്ടാ​​കു​​മെ​​ന്ന് ജി​​ല്ലാ നേ​​തൃ​​ത്വം അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. ശ​​ബ​​രി​​മ​​ല സ്വ​​ര്‍​ണ​​ക്കൊ​​ള്ള ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളും സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ ന​​യ​​ങ്ങ​​ളും യു​​ഡി​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍. ഭൂ​​രി​​പ​​ക്ഷം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും യു​​ഡി​​എ​​ഫ് ഭ​​ര​​ണ​​ത്തി​​ലെ​​ത്തും. എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ പ​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ഇ​​ത്ത​​വ​​ണ തി​​രി​​ച്ചു​​പി​​ടി​​ക്കും.

പു​​തു​​പ്പ​​ള്ളി, മ​​ണ​​ര്‍​കാ​​ട്, പാ​​മ്പാ​​ടി പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ ഇ​​ത്ത​​വ​​ണ യു​​ഡി​​എ​​ഫ് ഭ​​രി​​ക്കു​​മെ​​ന്നാ​​ണ് നേ​​താ​​ക്ക​​ളു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ത​​വ​​ണ ഒ​​രി​​ട​​ത്തു മാ​​ത്ര​​മാ​​ണ് ഭ​​ര​​ണം ല​​ഭി​​ച്ച​​തെ​​ങ്കി​​ല്‍ ഇ​​ത്ത​​വ​​ണ മൂ​​ന്നു​​മു​​ത​​ല്‍ ആ​​റു​​വ​​രെ ബ്ലോ​​ക്കു​​ക​​ളി​​ല്‍ ഭ​​ര​​ണ​​ത്തി​​ലെ​​ത്താ​​മെ​​ന്നാ​​ണ് യു​​ഡി​​എ​​ഫി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ കേ​​വ​​ല​​ഭൂ​​രി​​പ​​ക്ഷം ഉ​​റ​​പ്പാ​​ണ്. കു​​റ​​വി​​ല​​ങ്ങാ​​ട്, പൂ​​ഞ്ഞാ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ക​​ങ്ങ​​ഴ, എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം സീ​​റ്റു​​ക​​ള്‍ തി​​രി​​ച്ചു​​പി​​ടി​​ക്കു​​മെ​​ന്നും യു​​ഡി​​എ​​ഫ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ല്‍ സ​​മ്പൂ​​ര്‍​ണ ആ​​ധി​​പ​​ത്യ​​മാ​​ണ് യു​​ഡി​​എ​​ഫി​​ന്‍റെ പ്ര​​തീ​​ക്ഷ. ക​​ഴി​​ഞ്ഞ​​ത​​വ​​ണ ന​​ഷ്ട​​പ്പെ​​ട്ട പാ​​ലാ​​യി​​ല്‍ ഇ​​ത്ത​​വ​​ണ ഭ​​ര​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കു​​മെ​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ളാ​​ണ് താ​​ഴെ​​ത്ത​​ട്ടി​​ല്‍​നി​​ന്നും ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും നേ​​താ​​ക്ക​​ള്‍ പ​​റ​​ഞ്ഞു.

എ​​ല്‍​ഡി​​എ​​ഫാ​​ക​​ട്ടെ ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ വി​​ജ​​യം തു​​ട​​രു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​ക​​സ​​ന ക്ഷേ​​മ നേ​​ട്ട​​ങ്ങ​​ള്‍ വോ​​ട്ടാ​​യി മാ​​റു​​മെ​​ന്നും യു​​ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണ​​ങ്ങ​​ളെ പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​യെ​​ന്നു​​മാ​​ണ് എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ 14 മു​​ത​​ല്‍ 16 സീ​​റ്റു​​ക​​ള്‍ വ​​രെ ല​​ഭി​​ക്കാം. അ​​തി​​ര​​മ്പു​​ഴ, കു​​റി​​ച്ചി സീ​​റ്റു​​ക​​ള്‍ പി​​ടി​​ച്ചെ​​ടു​​ക്കു​​മെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന എ​​ല്‍​ഡി​​എ​​ഫ് കു​​റ​​വി​​ല​​ങ്ങാ​​ട്, എ​​രു​​മേ​​ലി സീ​​റ്റു​​ക​​ളി​​ല്‍ ചെ​​റി​​യ ആ​​ശ​​ങ്ക​​യും പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. അ​​മ്പ​​തി​​നു മു​​ക​​ളി​​ല്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഭ​​ര​​ണം ല​​ഭി​​ക്കും.

ചി​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ ന​​ഷ്ട​​പ്പെ​​ട്ടാ​​ലും പു​​തി​​യ​​വ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് സി​​പി​​എ​​മ്മി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. മു​​ത്തോ​​ലി, രാ​​മ​​പു​​രം പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ തി​​രി​​ച്ചു​​പി​​ടി​​ക്കു​​മ്പോ​​ള്‍ മാ​​ഞ്ഞൂ​​ര്‍, മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ പ്ര​​തീ​​ക്ഷ​​യി​​ല്ല. മ​​ണ​​ര്‍​കാ​​ട്, പാ​​മ്പാ​​ടി, പു​​തു​​പ്പ​​ള്ളി, കൂ​​രോ​​പ്പ​​ട, പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്നും സി​​പി​​എം വി​​ല​​യി​​രു​​ത്തി. ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന പ​​ള്ളി​​ക്ക​​ത്തോ​​ട്ടി​​ലും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​മാ​​ണെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍. ഇ​​വി​​ടെ ഭ​​ര​​ണം കി​​ട്ടു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ല്ല.

ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ഈ​​രാ​​റ്റു​​പേ​​ട്ട ഒ​​ഴി​​കെ​​യു​​ള്ള ബ്ലോ​​ക്കു​​ക​​ളി​​ല്‍ ഭ​​ര​​ണം ല​​ഭി​​ക്കും. ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ല്‍ പാ​​ലാ​​യ്ക്കു പു​​റ​​മേ കോ​​ട്ട​​യ​​വും ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് സി​​പി​​എം ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും ഏ​​റ്റു​​മാ​​നൂ​​രി​​ലും വൈ​​ക്ക​​ത്തും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ ഫ​​ലം പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​ണ്. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ ഭ​​ര​​ണം ല​​ഭി​​ക്കി​​ല്ലെ​​ന്നും സി​​പി​​എം നേ​​താ​​ക്ക​​ള്‍ പ​​റ​​ഞ്ഞു.

പ​​ത്തി​​ല​​ധി​​കം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ഭ​​ര​​ണം നേ​​ടു​​മെ​​ന്നാ​​ണ് ബി​​ജെ​​പി​​യു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. ഭൂ​​രി​​പ​​ക്ഷം പ​​ഞ്ചാ​​യ​​ത്തി​​ലും ബി​​ജെ​​പി​​ക്ക് അം​​ഗ​​ങ്ങ​​ളു​​ണ്ടാ​​കും. ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ല്‍ കോ​​ട്ട​​യം, വൈ​​ക്കം, ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ബി​​ജെ​​പി നി​​ര്‍​ണാ​​യ​​ക​​മാ​​യി​​രി​​ക്കും. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ലും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലും ഇ​​ത്ത​​വ​​ണ ബി​​ജെ​​പി അ​​ക്കൗ​​ണ്ട് തു​​റ​​ക്കു​​മെ​​ന്നും ബി​​ജെ​​പി നേ​​താ​​ക്ക​​ള്‍ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

Latest News

Up