Kerala
കോഴിക്കോട്: ദേശീയ പണിമുടക്ക് ഹര്‍ത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറ്റുന്നത് ശരിയാണോ എന്നത് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ദേശീയപണിമുടക്ക് ദിവസം പുതുയുഗ യാത്ര മാറ്റിവയ്ക്കാത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിമര്‍ശിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് വി.ഡി. സതീശന് പണിമുടക്ക് സംബന്ധിച്ച പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
കേരളത്തില്‍ വരുമ്പോള്‍ മാത്രമാണ് ഹര്‍ത്താലിനും ബന്ദിനും സമാനമായ അവസ്ഥയായി ദേശീയ പണിമുടക്ക് മാറുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ബംഗാളിലും ത്രിപുരയിലും പോലും ഇത്തരത്തില്‍ ഉണ്ടാകാറില്ലായിരുന്നു.
കേരളത്തില്‍ ജനജീവിതം മുഴുവന്‍ സ്തംഭിക്കുന്ന ഒന്നായി ഇത് മാറുന്നു. ഈ രീതി കാലഹരണപ്പെട്ടതാണോ എന്നതില്‍ പൊതു ചര്‍ച്ച വേണമെന്നും സതീശന് അഭിപ്രായപ്പെട്ടു.
NRI
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് കൈമാറി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂറോപ്പ് സീനിയർ വൈസ് പ്രസിഡന്റ് സിറോഷ് ജോർജ്.
കേരളത്തിന്റെ സമഗ്ര വികസനം, തൊഴിൽ - നിക്ഷേപ അവസരങ്ങളുടെ വിപുലീകരണം, ബ്രെയിൻ ഡ്രൈൻ എന്ന പ്രവണതയെ ബ്രെയിൻ ഗൈനായി മാറ്റുന്ന ദീർഘകാല ദർശനം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ആഗോള പരിചയവും വൈദഗ്ധ്യവും നിക്ഷേപ ശേഷിയും കേരളത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത സിറോഷ് ജോർജ് ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് യുവജനങ്ങൾക്ക് കേരളത്തിൽ തന്നെ ഉയർന്ന നിലവാരമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നയപരമായ മാറ്റങ്ങൾ നിർദേശിക്കപ്പെട്ടു.
പ്രവാസി മലയാളി സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നിക്ഷേപ സൗഹൃദ നയങ്ങൾ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തൽ, നവീകരണത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള സർക്കാർ പിന്തുണ എന്നിവ ആവശ്യമാണ് എന്നതിലും ചർച്ചയിൽ ഊന്നൽ നൽകി.
കേരളത്തെ ആഗോള തലത്തിൽ മത്സരക്ഷമമായ ഒരു നിക്ഷേപ-പ്രതിഭ കേന്ദ്രമാക്കി മാറ്റാനുള്ള വ്യക്തമായ ദർശനമാണ് ഐഒസി യൂറോപ്പ് മുന്നോട്ടുവച്ചത്.
പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നയപരമായ പിന്തുണയാണ് സംസ്ഥാനത്തിന്റെ ഭാവി വളർച്ചയ്ക്ക് നിർണായകമെന്ന് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു.
Kerala
തലശേരി: നല്ല കമ്യൂണിസ്റ്റുകാര്‍ക്കും ഇടതു സഹയാത്രികര്‍ക്കും ഇടതുസര്‍ക്കാരിനോട് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കവി സച്ചിദാനന്ദന്റെ പ്രസ്താവന ഈ നിഗമനത്തിന് അടിവരയിടുന്നതാണ്.
സിപിഎമ്മിനുണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും കുടുതല്‍ ബോധവാന്മാര് നല്ല കമ്യൂണിസ്റ്റുകളും ഇടതുസഹയാത്രികരുമാണെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി തലശേരിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു പ്രതിപക്ഷ നേതാവ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനവും അതുകഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമാണു സിപിഎം നടത്തിയത്. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ടും ഇല്ലാത്ത അവസ്ഥയായി. മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്. അത് അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ബോധ്യമുണ്ട്. ഇടതുപക്ഷ നിലപാടില്‍നിന്നും സിപിഎമ്മും സര്‍ക്കാരും തീവ്രവലതുപക്ഷമായി. സംഘ്പരിപവാറിന്റെ അതേ പാതയിലാണു സിപിഎം പ്രയാണം നടത്തുന്നത്.
ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടോ വന്നതിന്റെ പേരിലാണ് അടൂര്‍ പ്രകാശിനെ ചോദ്യംചെയ്തതെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ ഒരു വിരോധവുമില്ല. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടോയുള്ള പിണറായി വിജയനെക്കൂടി ചോദ്യംചെയ്യണം. മൂന്ന് സിപിഎം നേതാക്കളാണ് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്നത്.
പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തട്ടിയെടുത്തെന്ന് ആരോപണം ഉന്നയിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തി നെതിരേ നടപടി എടുത്തവരാണ് തട്ടിപ്പ് നടത്തി ജയിലില്‍ കിടക്കുന്നവര്ക്കെതിരേ നടപടി എടുക്കാത്തത്. ഇത് എന്തൊരു പാര്‍ട്ടിയാണ്? എസ്ഐടിക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടത് സിപിഎമ്മും സിപിഎം നേതാക്കളുമാണ്. എന്നിട്ടും പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
പോറ്റി കള്ളനാണെന്ന് അറിയുന്നതിനു മുന്‍പ് എടുത്ത ഫോട്ടോകളാണു പുറത്തു വന്നിരിക്കുന്നത്. ഇയാള്‍ കള്ളനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്കു മുഖ്യമന്ത്രി നില്‍ക്കുമോ? സ്വര്‍ണം കട്ടത് ആരാണെന്നു കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതാക്ക ള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം എല്ലാവരും ഫോട്ടോയെടുക്കും. അവരില്‍ ആരെങ്കിലും പിന്നീട് കേസുകളില്‍ പ്രതികളായാല്‍ ഭയങ്കര ബന്ധമാണെന്നു പറയും. അതൊക്കെ പറയുന്നതില്‍ മര്യാദയും അന്തസും വേണം. അത് സിപിഎമ്മിനില്ല.
പുതുയുഗ യാത്രയുടെ ഭാഗമായി കേരളത്തെ സംബന്ധിക്കുന്ന പരിപാടികള്‍ പ്രഖ്യാപിക്കും. ആരോ ഗ്യമേഖലയിലെ വിഷന്‍ ഡോക്യുമെന്റ് കോഴിക്കോട് അവതരിപ്പിക്കുന്നത് മുതല്‍ ജാഥ തിരുവനന്ത പുരത്ത് സമാപിക്കുന്നതു വരെ എവിടയൊക്കെയാണോ സര്‍ക്കാര്‍ പരാജയപ്പെട്ടത് അവിടെയൊക്കെ യുഡിഎഫിനുള്ള ബദല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും സതീശൻ പറഞ്ഞു. പത്രസമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ എംപി എന്നിവരും പങ്കെടുത്തു.
Kerala
കാസര്‍ഗോഡ്: രാഷ്ട്രീയ ജാഥകളില്നിന്ന് വ്യത്യസ്തമായി ഭാവികേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യുമെന്നും പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് തങ്ങള്‍ കൂടിക്കാഴ്ച നടത്തുകയെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്.
കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുഡിഎഫ് നേതൃത്വം വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും കോണ്‍ക്ലേവുകളിലെയും ഉരുത്തിരിഞ്ഞുവന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങളുണ്ട്. അതാണ് വിവിധ വകുപ്പുകളില്‍ നടപ്പാക്കാന്‍ പോകുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആറുലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണ് നമ്മുടെ തലയ്ക്കു മീതെവരുന്നത്. വിദേശത്തേക്ക് പഠനത്തിനു പോകുന്ന കുട്ടികളുടെ എണ്ണം ഇതുപോലെ തുടര്‍ന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കേരളം വൃദ്ധസദനമായി മാറും. കാര്‍ഷിക മേഖലയും തകര്‍ച്ചയിലാണ്.
പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്റ് പോലും നല്‍കുന്നില്ല. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്ക്കെതിരേ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സിപിഎമ്മിന്റെ വൈരുധ്യാത്മക ഭൗതികവാദമെന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഐക്യജനാധിപത്യ മുന്നണി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ‘പുതുയുഗ യാത്ര’ സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മോദി ഭരണകൂടത്തെ പോലെ ധാര്‍ഷ്ട്യവും ഫാസിസവുമാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന പിണറായി വിജയന് സര്‍ക്കാരിന്റെയും മുഖമുദ്രയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.സര്‍ക്കാരില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
10വര്‍ഷംകൊണ്ട് ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധി. ഭരണത്തിന്റെ തണലില്‍ ശബരിമലയിലെ സ്വര്‍ണവും സിപിഎം കൊള്ളസംഘം തട്ടിയെടുത്തു. ഈ സര്‍ക്കാരിനെ തുറന്നു കാട്ടുന്നതിനൊപ്പം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയേണ്ടതുണ്ടെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ട്. കടക്കെണിയില്‍നിന്നു കേരളത്തെ രക്ഷിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ വിദ്യാഭ്യാസ, വികസന മേഖലകളില്‍ യുഡിഎഫിന് കൃത്യമായ ബദല്‍ പദ്ധതികളും പരിപാടികളുമുണ്ട്.പുതുയുഗ യാത്രയുടെ ഭാഗമായി ഓരോ പ്രദേശങ്ങളിലെ പ്രത്യേകമായ പ്രശ്നങ്ങള്‍ അതത് പ്രദേശങ്ങളിലെ ജനങ്ങളുമായി ചര്‍ച്ച ചെയ്യും.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ രണ്ട് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഇനത്തില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയും 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. അതില്‍ പല സാധനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തേ 1,000 ലിറ്ററിന് 4.41 രൂപയാണ് നല്കിയിരുന്നതെങ്കില് അത് 14.41 രൂപയായി ഉയര്‍ന്നു. 2021 മേയ് മുതല്‍ നാല് തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. പതിനൊന്നു മാസമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം ആറു ലക്ഷം കോടിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശിക രണ്ടു ലക്ഷം കോടി വരും. ഇത് കൂടി കണക്കാക്കിയാല്‍ ആകെ കടം എട്ടു ലക്ഷം കോടിയാകും. തുച്ഛമായ വേതന വര്‍ധനവിന് വേണ്ടി തെരുവിലിറങ്ങിയ ആശ പ്രവര്‍ത്തകരെയും അങ്കണവാടി ജീവനക്കാരെയും അപമാനിച്ചതും ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രിമാരാണ്. അവര്‍ അനുഭവിച്ച അവഗണനയ്ക്കും അപമാനത്തിനും അടുത്ത യുഡിഎഫ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കും.
ആരോഗ്യ മേഖല വെന്റിലേറ്ററിലാണ്. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും നിരന്തരമായി വര്‍ധിക്കുകയാണ്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിയായ ഒരു കുഞ്ഞിന്റെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്നതും കേരളത്തിലാണ്.
ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിയുടെ ഏറ്റവും വലിയ സ്മാരകമായി ദേശീയപാത മാറിയിരിക്കുന്നു. ദേശീയ പാതയിലെ അഴിമതി നിര്‍മിതികള്‍ തകര്‍ന്നു വീഴുന്നത് പതിവ് സംഭവമായി. നൂറ്റമ്പതോളം സ്ഥലത്ത് ദേശീയപാത നിര്‍മാണത്തില്‍ പാളിച്ചകളുണ്ടായിട്ടും പിണറായി സര്‍ക്കാരിന് ഒരു പരാതിയും ഇല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണ്.
മോദിയുടെയും അമിത്ഷായുടെയും മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്നയാളാണ് പിണറായി വിജയന്. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിടും. അതാണ് പിഎം ശ്രീയിലും തൊഴില്‍ ഭേദഗതി നിയമത്തിലും കണ്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സിപിഎം നേതാക്കള്‍ക്കും എതിരായ എത്രയെത്ര അഴിമതി കേസുകളിലാണ് ബിജെപി-സിപിഎം കൂട്ടുകെട്ടില്‍ ഒത്തുതീര്‍പ്പായത്. മൈക്കിന് മുന്നില്‍ വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടവും സ്റ്റേജിന് പിന്നില്‍ വര്‍ഗീയ വാദികളെ ആശ്ലേഷിക്കുന്ന കാപട്യവും കേരളത്തിലെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച് മത നിരപേക്ഷതയ്ക്ക് അല്പംപോലും പോറല്‍ ഏല്ക്കാതെ ആ ദൗത്യം യുഡിഎഫ് നിറവേറ്റും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പതിവ് രാഷ്ട്രീയ ജാഥ എന്നതിനും അപ്പുറം ജനങ്ങളെ കേട്ടും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരിക്കും പുതുയുഗ യാത്രയെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്.
ആ പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്നുവീഴും എന്ന തിരിച്ചറിവില്‍, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വി.ഡി. സതീശന് ആരോപിച്ചു.
ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡാണ് പ്രകോപനം ഉണ്ടാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം.
പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു.
Kerala
തിരുവനന്തപുരം: അന്വേഷണം മരവിപ്പിച്ചും കുറ്റപത്രം നൽകാതെയും പ്രതികളെ പുറത്തിറക്കി ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിന് എതിരായ പോരാട്ടമാണ് പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി വി.എൻ. വാസവനും മുൻ ദേവസ്വം പ്രസിഡന്റുമാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്.
മന്ത്രിമാർ കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുന്നത് ബിജെപിയുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തന്ത്രമാണ്. ലാവ്ലിൻ അന്വേഷണം സിബിഐക്കു വിട്ട ചീഫ് ജസ്റ്റീസിനെ നാടുകടത്താനും മുദ്രാവാക്യം വിളിക്കാനും നേതൃത്വം നൽകിയ ആളാണ് നിയമമന്ത്രിയുടെ കസേരയിൽ ഇരുന്ന് പ്രതിപക്ഷനേതാവ് ഹൈക്കോടതിയെ അധിക്ഷേപിച്ചെന്നു പറയുന്നത്. ധർമശാസ്താവിന്റെ സ്വർണം കട്ട സിപിഎം നേതാക്കൾ അഴിക്കുള്ളിൽ ആകുന്നതുവരെ സമരവുമായി മുന്നോട്ടു പോകും.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ രജിസ്റ്റർ തിരുത്തിയാണ് ദ്വാരപാലക ശിൽപം കടത്തിയത്. അതിന്റെ ഫോറൻസിക് പരിശോധനപോലും മൂന്നു ദിവസം മുൻപാണു നടത്തിയത്. എല്ലാം വൈകിക്കുന്നു. പ്രതികൾ പുറത്തിറങ്ങി എല്ലാ തെളിവുകളും നശിപ്പിച്ച് ശബരിമല സ്വർണക്കൊള്ള എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണു നടത്തുന്നത്.
ഏത് കോടതിയാണ് ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ചത്? കോടതി വിമർശിച്ചത് എസ്ഐടിയെയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തി അന്വേഷണം മരവിപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതി ശരിവച്ചതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കേണ്ടന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഇത് ഈ വിഷയത്തിലെ നിലപാടല്ല. പൊതു നിലപാടാണ്. കേസിൽ പ്രതിയായി എന്നതിന്റെ പേരിൽ അയോഗ്യനാക്കാൻ ആകില്ലെന്നും സതീശൻ വ്യക്തമാക്കി. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കമില്ല എന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയിലെ വിലയിരുത്തലിലാണ് തീരുമാനം.
സമാന ആരോപണം നേരിടുന്ന എൽഡിഎഫിലെ എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ തയാറാകാത്ത ഭരണപക്ഷത്തിന്റെ നിലപാടിനോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
എത്തിക്സ് കമ്മിറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും വിലയിരുത്തി. റോജി എം. ജോണും യു.എ. ലത്തിഫുമാണ് എത്തിക്സ് കമ്മറ്റിയിൽ ഈ നിലപാടിനെ എതിർക്കുക.
District News
ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്ര 24ന് ചങ്ങനാശേരിയില്‍ എത്തും. ജാഥയ്ക്ക് വരവേല്‍പ്പ് നല്കാന് 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം, കെ.എഫ് വര്‍ഗീസ്, പി.എസ്. രഘുറാം, വി.ജെ. ലാലി, അജീസ്ബെന് മാത്യുസ്, പി.എച്ച്. നാസര്‍, വിനു ജോബ്, കെ.എ. ജോസഫ്, ബാബു കോയിപ്പുറം, പി.എം. കബീര്‍, സോണി കുട്ടമ്പേരൂര്‍, ജോമി ജോസഫ്, ആന്റണി കുന്നുംപുറം, അഷറഫ് ഷൈനു, ഷാജി ആലുങ്കല്‍, ബെറ്റി ടോജോ, ഹസന് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്മാന് ജോമി ജോസഫ്, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. നെജിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, വൈസ് പ്രസിഡന്റ് മനുകുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മോട്ടി മുല്ലശേരി, സുനിമോള്‍ ചാക്കോ, വീണ ടി. ദിലീപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് തോന്നിപ്പോയെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
ബജറ്റിൽ കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ല എന്നത് സങ്കടകരമാണ്. ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനവുമായി കൂടിയാലോചിച്ച് വേണം ഇക്കാര്യത്തിൽ നയരൂപീകരണം നടത്താൻ കേരളത്തിലെ ധാതു സമ്പത്തിൽ പലരും കണ്ണ് വച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യുവാക്കളെ നാട്ടില്‍ നില്ക്കാന് പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചി ജെയിന് സര്‍വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഗള്‍ഫിലേക്ക് പോകുന്നതുപോലെയല്ല യൂറോപ്പിലേക്ക് പോകുന്നത്. ഗള്‍ഫില്‍ നിന്നും പണം നാട്ടിലേക്ക് വരുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്നും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേര്‍ന്ന ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
തുടര്‍ന്ന് രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പങ്കെടുത്തു. രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ അഭിമാനമാണ് ശശി തരൂരെന്നും ഈ തെരഞ്ഞെടുപ്പിൽ പോരാട്ടത്തിന്റെ മുഖമായിരിക്കും അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ശശി തരൂർ സജീവമാകും. 100 സീറ്റുകളിൽ അധികം നേടാനുള്ള പോരാട്ടത്തിന്റെ മുഖമായിരിക്കുമെന്നും അദ്ദേഹം.
അതേസമയം, നേമത്ത് മത്സരിക്കാമോ എന്ന വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാൻ ഇല്ലെന്നും സതീശന് പറഞ്ഞു. ദിവസവും എനിക്ക് എതിരെ 10 കാർഡ് ഇറക്കുകയാണ്. നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ് ശിവന്‍കുട്ടി. എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ല.
തെരഞ്ഞെടുപ്പിൽ ചർച്ചയാവുക പൊളിറ്റിക്കൽ അജണ്ടയാണ്. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും തനിക്ക് ഇങ്ങനെ പബ്ലിസിറ്റി തരല്ലേ. ശിവൻകുട്ടിയുടെ ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ തനിക്കെതിരെ ക്യാമ്പയിൻ നടക്കുന്നു.
എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചാരണം നടത്തുന്നു. എന്നെ തോട്ടയിട്ട് പിടിക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന് എതിരെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല.-സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: സോണിയാഗാന്ധിയേക്കുറിച്ചു മന്ത്രി വി. ശിവൻകുട്ടി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിക്കാൻ തയാറാണെങ്കിൽ മന്ത്രിക്കെതിരേ താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സതീശന്റെ പ്രസംഗത്തിലെ മന്ത്രി വി. ശിവൻകുട്ടിക്കെതിരേയുള്ള രൂക്ഷമായ പദപ്രയോഗങ്ങൾക്കെതിരേ ഭരണപക്ഷാംഗങ്ങൾ ഇന്നലെ നന്ദിപ്രമേയ ചർച്ചയ്ക്കിടയിൽ വിമർശനമുയർത്തിയിരുന്നു. തുടർന്നാണ് നിയമസഭയിൽ സതീശൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. സോണിയാഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്.
സോണിയാഗാന്ധിയുടെ കൈയിൽ കെട്ടിയ ചരട് ശബരിമലയിലെ സ്വർണം കൊണ്ടുണ്ടാക്കിയതാണെന്നും പറഞ്ഞു. സോണിയാഗാന്ധി തങ്ങളുടെ പ്രിയങ്കരിയായ നേതാവാണ്. മാത്രമല്ല അവർ തനിക്കു മാതൃതുല്യയാണ്. അവരേക്കുറിച്ചു ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ തങ്ങളെ വേദനിപ്പിച്ചു.
ശിവൻകുട്ടി പരാമർശങ്ങൾ പിൻവലിക്കണമെന്ന് താൻ വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പരാമർശങ്ങൾ സഭാരേഖകളിൽ നിന്നു നീക്കണമെന്ന് സ്പീക്കറോടു രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു താൻ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയത്. അതു ശിവൻകുട്ടിയെ അധിക്ഷേപിച്ചു കൊണ്ടല്ല പറഞ്ഞത്.
നിയമസഭയിൽ അദ്ദേഹം ഞങ്ങൾക്കു ക്ലാസ് നൽകേണ്ട എന്നു പറഞ്ഞു. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എങ്കിലും താൻ പ്രസ്താവന പിൻവലിക്കാമെന്ന് ഉറപ്പു നൽകുന്നു. ഒറ്റ ഉപാധി മാത്രമാണുള്ളത്. സോണിയാഗാന്ധിക്കെതിരേ ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണം.- സതീശൻ പറഞ്ഞു.
Kerala
കൊച്ചി: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന നേതാവ് ഇപ്പോൾ വധഭീഷണി നേരിടുകയാണെന്നും ടി.പിയുടെ ഗതി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാർ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടീൽ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സിപിഎമ്മിന്റെ ഗുണ്ടായിസമാണ് കണ്ണൂരിൽ നടക്കുന്നത്. പാർട്ടിയെ എതിർക്കുന്ന ആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരം യുദ്ധപ്രഖ്യാപനങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ തങ്ങളെ തടഞ്ഞുനിർത്താൻ കഴിയില്ല. പാർട്ടിക്കെതിരേ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ധിക്കാരം നിറഞ്ഞ സമീപനത്തിനെതിരേ അതിശക്തമായി നിലകൊള്ളുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പദ്ധതികള്‍ പൂർത്തിയാകാത്തതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയാണ് സതീശൻ വിമർശനം ഉന്നയിച്ചത്.
തുറമുഖത്തോടനുബന്ധിച്ചുള്ള റോഡ്, റെയിൽ ഔട്ട്റീച്ച് പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2019ൽ തന്നെ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. നിർമാണം തുടങ്ങി 11 വര്‍ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് ഔട്ട്റീച്ച് പൂർത്തിയാക്കാനായില്ല.
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഹാര്‍ബറും ഗ്രോത്ത് കോറിഡോർ തുടങ്ങാനായില്ല. എവിടെയാണ് കുറവ് സംഭവിച്ചതെന്ന് മനസിലാക്കണം. അത് കൂടി പരിഹരിച്ചുവേണം മുന്നോട്ടുപോകാൻ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിൽപ്പിയായ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങി മുൻ മുഖ്യമന്ത്രിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ധനമന്ത്രി എടുത്തുപറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തുന്ന കേരള യാത്ര ഫെബ്രുവരി ആറിന് ആരംഭിക്കും.
"പുതുയുഗ യാത്ര’ എന്നു പേരിട്ട യാത്രയിൽ എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികളും സ്വർണക്കൊള്ള അടക്കമുള്ള അഴിമതികളും തുറന്നുകാട്ടുന്നതിനു പുറമെ ഭാവികേരളത്തിന് യുഡിഎഫിന്റെ കർമപദ്ധതികളും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് സതീശൻ ദീപികയോട് പറഞ്ഞു.
രാഷ്ട്രീയം മാത്രം പറയുന്ന പതിവ് കേരള യാത്രകളിൽനിന്നു വ്യത്യസ്തമായ വിപുലമായ യാത്രയാണു നടത്തുക. കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ, പോരായ്മകൾ, വെല്ലുവിളികൾ, ആശങ്കകൾ എന്നിവയ്ക്കു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ബദൽ അവതരിപ്പിക്കും. സതീശൻ വ്യക്തമാക്കി.
സാന്പത്തികവും സാമൂഹ്യവും വികസനപരവുമായ കേരളത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം ഇതിനുള്ള പരിഹാരങ്ങളും കോണ്‍ഗ്രസ് നിർദേശിക്കും. കേരളത്തിന്റെ ഭാവിക്കായി പുതിയ സമീപനം സ്വീകരിക്കും. ജാതി സംഘടനാ നേതാക്കളുമായി ഏറ്റുമുട്ടിലിനില്ലെന്നും എന്നാൽ വർഗീയതയുമായ സമരസപ്പെടുന്ന പ്രശ്നമില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
കോണ്‍ഗ്രസും യുഡിഎഫും വർധിച്ച ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായാണു തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തർക്കങ്ങളില്ലാതെ വിജയം സുനിശ്ചിതമാക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപികയോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: പയ്യന്നൂരിലെ മുതിര്‍ന്ന സിപിഎം നേതാവ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കും. സിപിഎമ്മിന് സ്വന്തമായി കോടതിയുള്ളതു കൊണ്ട് ഇതൊന്നും പോലീസ് സ്റ്റേഷനിലേക്ക് പോകില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
ടി.ഐ. മധുസൂദനൻ എംഎൽഎയും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്.
ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നാലെ സിപിഎമ്മിൽ അമർഷം പുകയുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കടകംപള്ളിക്കുമേല് നടപടിയെടുക്കാതിരിക്കാന്‍ എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണ്.
2019 ല്‍ പോറ്റി സ്വര്‍ണക്കൊള്ള നടത്തിയെന്നറിഞ്ഞിട്ട് 2025 ല്‍ വീണ്ടും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ഏല്‍പ്പിച്ചത് ദേവസ്വം മന്ത്രിയും പ്രസിഡന്റും അറിഞ്ഞ് കൊണ്ടാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷം മാതൃകാപരമായാണ് സഭയില്‍ പ്രതിഷേധിച്ചത്. സഭയില്‍ എങ്ങനെ പെരുമാറണമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി എം.ബി. രാജേഷിനും വി. ശിവന്‍കുട്ടിക്കും സമനില തെറ്റിയോ എന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: അസത്യങ്ങളും അർധസത്യങ്ങളും കുത്തിനിറച്ച് സർക്കാർ ഗവർണറെക്കൊണ്ട് പ്രസംഗിപ്പിച്ച തെറ്റായ ഡോക്കുമെന്റാണ് നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ചുനിൽക്കുകയാണ്.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിക്കുന്നതാണ് നയപ്രഖ്യാപനം. കേന്ദ്രത്തിൽനിന്ന് 53,000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന സർക്കാർ അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തിൽ പറയുന്നില്ല. ഇപ്പോൾ മറ്റു ചില കണക്കുകളാണ് പറയുന്നതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ഉയർത്തിപ്പിടിക്കുന്ന മതേതരജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും നയപ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ മന്ത്രി സജി ചെറിയാൻ ഏറ്റവും വലിയ വർഗീയവാദം ഉയർത്തി. ആ മന്ത്രിയെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ടാണ് മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നെന്ന അവകാശവാദം ഉന്നയിക്കുന്നത്.
ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവർണർ വായിക്കേണ്ടത്. ഗവർണർ ബോധപൂർവം അത് വിട്ടുകളയുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്. അതിനുള്ള അധികാരം ഗവർണർക്കില്ല. സ്വന്തം കാര്യങ്ങൾ പറയുകയല്ല ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ചെയ്യേണ്ടത്. സർക്കാർവാദത്തോട് യോജിക്കുന്നു.
പക്ഷ, മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ തെറ്റായ അവകാശവാദങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഗവർണർക്കെതിരേ പറഞ്ഞത്. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴൊക്കെ ഗവർണറുമായി ഏറ്റുമുട്ടലുണ്ടാകും. സർക്കാരിന്റെ പ്രതിസന്ധി മാറിക്കഴിയുമ്പോൾ ഗവർണറുമായി സെറ്റിൽ ചെയ്യും.
സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെ പേരിലാണ് സർവകലാശാലകൾ സംഘർഷഭരിതമായത്. എന്നാൽ ഒരു രാത്രി കഴിഞ്ഞ് നേരം പുലർന്നപ്പോൾ എല്ലാം ഒത്തുതീർപ്പിലാക്കി. വിസിമാരെ രണ്ടുപേരും വീതംവച്ചെടുത്തു. എന്തിനാണ് ഇവർ കേരളത്തെ കബളിപ്പിച്ചത്. അതുപോലെ ഒരു നാടകമാണ് ഇന്നു സഭയിലും നടന്നത്. ഗവർണറും സർക്കാരും തമ്മിൽ തർക്കം എന്ന് കേൾക്കുമ്പോൾത്തന്നെ ജനങ്ങൾ ചിരിച്ചുതുടങ്ങിയിട്ടുണ്ട്.
പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ഇനി ചെയ്യുമെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഒരു വിശ്വാസ്യതയുമില്ലാത്ത ഡോക്കുമെന്റായി നയപ്രഖ്യാപന പ്രസംഗം മാറിയെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
ചേർത്തല: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ എസ്എൻഡിപിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. ഈഴവരെ മാത്രമല്ല, എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്.
എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ, ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല? അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണെന്നും നടേശൻ പ്രസ്താവനയിൽ ആരോപിച്ചു.
Kerala
കൊച്ചി : മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ്. ആദ്യം ബാലനും ഇപ്പോൾ സജി ചെറിയാനും വിവാദ പ്രസ്താവനകൾ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് പറയുന്നത്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കും.
സതീശനും പിണറായിയും നാളെ ഓർമയാകും. എന്നാൽ കേരളം ബാക്കിയുണ്ടാകണം. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റെത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വര്‍ഗീയത ആര് പറഞ്ഞാലും എതിര്‍ക്കും. വ്യക്തിപരമായും രാഷ്ട്രീയ ജീവിതത്തില്‍ എന്ത് നഷ്ടം വന്നാലും ഈ നിലപാടില്‍ മാറ്റമില്ല. വര്‍ഗീയതയുമായി ഏറ്റുമുട്ടി തോറ്റ് നിലത്ത് വീണാലും അത് വീരോചിതമായ ചരമമായിരിക്കും.
അല്ലാതെ വെറുതേ പോകില്ല. താൻ പറഞ്ഞിരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും സതീശൻ പറഞ്ഞു.
Kerala
കൊച്ചി: സംഘപരിവാറിന്റെ അതേ പാതയിലാണു കേരളത്തിലെ സിപിഎമ്മെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ജാതിമത ശക്തികള്‍ തമ്മിൽ സംഘര്‍ഷമുണ്ടാക്കി അതില്‍നിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാര്‍ രീതിയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും അവലംബിക്കുന്നത്. എന്നിട്ട് മതേതരത്വത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് കാന്തപുരത്തിന്റെ കേരളയാത്ര സമാപനച്ചടങ്ങില്‍ താന്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയത്.
മുഖ്യമന്ത്രി ഒരുതരത്തില്‍ വര്‍ഗീയതയാണു പറയുന്നത്. എന്നിട്ട് അദ്ദേഹം മതേതരത്വത്തിന്റെ വക്താവാകുന്നു. ഒരുവശത്ത് വിദ്വേഷപ്രചാരണം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശന് പറഞ്ഞു.
യുഡിഎഫ് വിപുലീകരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് വിപുലീകരിക്കും. കേരള കോണ്‍ഗ്രസ്- എം യുഡിഎഫിലേക്കു വരുമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. ശബരിമല സ്വര്ണക്കൊള്ളയില്നിന്നു ശ്രദ്ധ തിരിക്കാന്‍ സിപിഎം പലതും പറയുകയാണ്. സിപിഎമ്മിനു കൃത്യമായ മറുപടി ഇല്ലാത്തതുകൊണ്ടാണ് മരിച്ചുപോയ പ്രയാര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് പറയുന്നത്. ആ കാലത്തൊന്നും ഒരു വൃത്തികേടും നടന്നിട്ടില്ല. ഏതു കാലത്തെക്കുറിച്ച് ഹൈക്കോടതി അന്വേഷണം നടത്തിയാലും ഞങ്ങള്‍ സ്വാഗതം ചെയ്യും. ശങ്കരദാസിനെ അറസ്റ്റ് ചെയ്യുന്നതിലും പലരെയും ചോദ്യം ചെയ്യുന്നതിലും കാലതാമസമുണ്ടായി.
ദുരന്തബാധിതർക്കു വാടകയും ചികിത്സാ സഹായവും നല്‍കുന്നില്ല
വയനാട് ദുരന്തബാധിതരില്‍ പലര്‍ക്കും സര്‍ക്കാര്‍ വാടക നല്‍കുന്നില്ല. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു ചികിത്സാസഹായവും നല്‍കുന്നില്ല. ജനങ്ങള്‍ നല്കിയ 742 കോടി രൂപയാണ് ഖജനാവിലുള്ളത്. എന്നിട്ടാണ് സിഎംഡിആര്‍എഫിലേക്ക് പണം നല്‍കരുതെന്ന് യുഡിഎഫ് പ്രചരിപ്പിച്ചെന്നു പറയുന്നത്. ഞാനുള്‍പ്പെടെയുള്ളവരും യുഡിഎഫ് എംഎല്‍എമാരും സിഎംഡിആര്‍എഫിലേക്ക് പണം നല്‍കിയിട്ടുണ്ട്. 19 ലക്ഷത്തോളം രൂപയാണു ഞങ്ങള്‍ മാത്രം നല്‍കിയത്. എന്നിട്ടാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. വീട് നിര്‍മാണത്തിനുള്ള സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു.
Kerala
തിരുവനന്തപുരം: മന്ത്രിസഭാംഗങ്ങളെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
110 സീറ്റ് നേടുമെന്ന് പറയുന്ന എൽഡിഎഫ്, ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ലെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് എൽഡിഎഫിന്റെ കേന്ദ്രസർക്കാർ വിരുദ്ധ സമരത്തെയും പരിഹസിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയിൽ ധവളപത്രമിറക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ എൽഡിഎഫ് തകർത്തു. തകർന്ന കേരളത്തെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിന് വ്യക്തമായ പദ്ധതി ഉണ്ട്.
ആരോഗ്യകേരളത്തെ വെന്റിലേറ്ററിൽ നിന്ന് തിരിച്ചുകൊണ്ടുവരും. ജനം യുഡിഎഫിനെ കാണുന്നത് രക്ഷകരായാണ്. മുഖ്യമന്ത്രി സമരത്തിൽ ഇരിക്കുന്നത് തമാശയാണ്. ആരെ കളിയാക്കാനാണ് സമരം?. ഡൽഹിയിൽ പോയാൽ അമിത ഷായും മോദിയും പറയുന്നിടത്ത് ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി. അവർക്ക് മുന്നിൽ 90 ഡിഗ്രി കുനിഞ്ഞ് നിൽക്കുന്നയാളാണ് മുഖ്യമന്ത്രി.
പിഎം ശ്രീയിൽ ഡൽഹിയിൽ പോയി ഒപ്പുവച്ച്, സ്വന്തം ക്യാബിനറ്റിലെ സഹപ്രവർത്തകരെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണവിരുദ്ധ വികാരം ഇനി പ്രതിഫലിക്കാൻ പോകുന്നതേ ഉള്ളൂ. ജനം എല്ലാം ഓർത്തിരിക്കണം. ഏറ്റവും കൂടുതൽ വോട്ട് യുഡിഎഫിന് കിട്ടാൻ പോകുന്നത് ഇടത് സർവീസ് സംഘടനകളിൽ നിന്നായിരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
District News
കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ദളിത് ക്രൈസ്തവ സഭാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാവുങ്കാല്‍, ബിഷപ് ഡോ. ജോര്‍ജ് ആറ്റിന്‍കര, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സണ്ണി കാഞ്ഞിരം, കേണല്‍ ജേക്കബ് ജോസഫ്, റവ. അനിയന് കെ. പോള്‍, ഫാ. ജോസ്കുട്ടി ഇടത്തിനകം, പാസ്റ്റര്‍ ജോസഫ് ടി. സാം, പാസ്റ്റര്‍ സാംകുട്ടി കെ. പോള്‍, പാസ്റ്റര്‍ ജേക്കബ് കെ. ഡാനിയല്‍, റവ. സുശീല്‍ സൈമണ്‍, ജേക്കബ് ജോസഫ്, ജയിംസ് ഇലവുങ്കല്‍, കെ.പി.പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിനു നിവേദനവും നല്കി.
Kerala
കൊച്ചി: സർക്കാർ കോടികൾ ചെലവഴിച്ച് വികസന കാര്യങ്ങൾക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്താണ് ഈ നീക്കമെന്നും സ്വന്തം പാർട്ടിക്കാരെ വോളണ്ടിയർമാരാക്കി സർക്കാരിൽ നിന്ന് ശമ്പളം നൽകി ഇതുവരെയുള്ള സർക്കാരിന്റെ നേട്ടങ്ങൾ ലഘുലേഖകളാക്കി ജനങ്ങൾക്ക് നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരും എൽഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ വിരോധമില്ല. എന്നാൽ സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. ഏതറ്റം വരെയും നിയമപോരാട്ടം നടത്തി ഈ പണം പാർട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കും.
പത്ത് കൊല്ലം ഭരിച്ചിട്ട് ഇനിയാണോ ജനങ്ങളോട് വികസനകാര്യത്തിൽ അഭിപ്രായം ചോദിക്കാൻ പോകുന്നത്?. ഇതുവരെയുള്ള സർക്കാരിന്റെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പാർട്ടിക്കാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇത് നടത്തുന്നത്. പാർട്ടിക്കാരെ പങ്കെടുപ്പിക്കണമെന്ന് സിപിഎം കത്ത് നൽകിയിട്ടുണ്ട്. അതിന് തെളിവുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സിഐടിയുവും കത്ത് നൽകിയിട്ടുണ്ട്. ഇത് മന്ത്രിയും വകുപ്പിലെ അധികാരികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ പരിപാടിയും നടക്കില്ല.
കോടതി ഉത്തരവ് അനുസരിച്ച് താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താനാവില്ല. ഒരുപാട് താത്കാലിക ജോലിക്കാരുണ്ട്. പാർട്ടിക്കാരെ ഖജനാവിൽ നിന്ന് പണമെടുത്ത് സഹായിക്കാൻ സിപിഎം നടത്തുന്ന ശ്രമമാണിത്.
ഈ പരിപാടികളിൽ നിന്ന് പിന്മാറണമെന്ന് വിനയപൂർവം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഇല്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും ആ പണം പാർട്ടിക്കാരെ കൊണ്ട് തിരിച്ചടപ്പിക്കും.-വി.ഡി. സതീശൻ പറഞ്ഞു.
Business
കൊച്ചി: ഫാഷന്‍ മേഖല സംരംഭകശക്തിയുടെ തെളിവാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
ഇന്ത്യന്‍ ഫാഷന്‍ ഫെയറിന്റെ (ഐഎഫ്എഫ്) ഭാഗമായി ഫാഷന്‍ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്കുന്ന ഐഎഫ്എഫ് അവാര്‍ഡ്സ് നൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ബാപ്പു ചമയം അര്‍ഹനായി. ഐഎഫ്എഫ് എക്സ്പോ ഡയറക്ടര്‍മാരായ പി.പി. സാദിഖ് , സമീര്‍ മൂപ്പന്, പി.വി. ഷാനവാസ് , ഷാനിര്‍ ജോനകശേരി, പി.വി. ഷഫീഖ് എന്നിവരും ഫാഷന്‍–റീട്ടെയില്‍ മേഖലകളിലെ സംരംഭകരും വ്യവസായ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
Kerala
കൊച്ചി: സിറോ മലബാര്‍ സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുപ്രധാന സിനഡ് നടക്കുന്നതിനിടെ ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് സതീശന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ എത്തിയത്.
പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദർശനം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ള സഭാധ്യക്ഷന്മാരുമായി ഒരു മണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയുള്ള സിബിഐ അന്വേഷണ ശിപാർശ സംബന്ധിച്ച ഫയൽ ഇന്നലെ ചേർന്ന മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ല.
പ്രളയത്തിൽ എല്ലാം നഷ്ടമായ പറവൂർ മണ്ഡലത്തിലുള്ളവർക്ക് വിദേശത്തു നിന്നു പണം കണ്ടെത്തി പുനരധിവാസം നടപ്പാക്കിയ പുനർജനി പദ്ധതി നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിനു വിടാൻ ശിപാർശ ചെയ്തിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ശിപാർശ പരിഗണിക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ ഒന്നും പറഞ്ഞില്ല. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം സംബന്ധിച്ച് മന്ത്രിമാരും ഒന്നും ചോദിച്ചതുമില്ല.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ എത്താൻ ഓരോ വകുപ്പുകളും നടപ്പാക്കേണ്ട വികസന പദ്ധതികൾ വേഗത്തിൽ പ്രായോഗിക തലത്തിൽ എത്തിക്കണമെന്ന നിർദേശം മുഖ്യമന്ത്രി ആവർത്തിച്ചു.
മാർച്ച് ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാമതും വിജയിക്കുന്നതു സംബന്ധിച്ച ചർച്ചയായിരുന്നു ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലെ പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗത്തിലും വകുപ്പുകൾ നടപ്പാക്കേണ്ട വികസന പദ്ധതികൾ സംബന്ധിച്ചു സമഗ്ര ചർച്ച നടന്നിരുന്നു.
Kerala
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാ അത്ത് ഇസ്ലാമി ആയിരിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവന ഇന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന തീവ്രലൈനിനു സമാനമായ കാന്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാ അത്ത് ഇസ്ലാമി ആയിരിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവന ഇന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന തീവ്രലൈനിനു സമാനമായ കാന്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകും എന്ന പ്രചരണമാണ് സിപിഎം നടത്തിയത്. മുസ്ലിം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങൾക്ക് ഇടയിൽ ഉണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള അതേ സംഘ്പരിവാർ തന്ത്രമാണ് എ.കെ. ബാലനും നടത്തിയത്.
നാലു പതിറ്റാണ്ട് ജമാഅത്ത് ഇസ്ലാമി പിന്താങ്ങിയ കാലത്ത് ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ലാമിയാണോ ഭരിച്ചിരുന്നതെന്ന് സതീശൻ ചോദിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ബാലന്റെ പ്രസ്താവന. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകൾ കൂട്ടിവായിച്ചാൽ അത് മനസിലാകും. വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയെ എതിർത്ത സിപിഐ നേതാവ് ബിനോയ് വിശ്വം എ.കെ. ബാലൻ നടത്തിയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അറിയാൻ ആഗ്രഹമുണ്ട്. വെള്ളാപ്പള്ളിയെ എതിർത്തതിന് ബിനോയ് വിശ്വത്തെ രൂക്ഷമായാണ് സിപിഎം നേതാക്കൾ വിമർശിച്ചത്.
ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലിയാണെന്നാണ് പറഞ്ഞത്. ഇടതു മുന്നണി ശിഥിലീകരിക്കപ്പെടുന്നതിന് ഇടയിലാണ് ബിജെപിയും സംഘ്പരിവാറും നടത്തുന്നതിന് സമാനമായ വർഗീയ കാന്പയിൻ സിപിഎം ഏറ്റെടുത്തിരിക്കുന്നത്. പ്രബുദ്ധ കേരളം സിപിഎം നേതാക്കൾ നടത്തുന്ന വിദ്വേഷ കാന്പയിൻ ചെറുത്ത് തോൽപ്പിക്കും.
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കു കൂട്ടുനിന്നത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറാണെന്ന ഗുരുതര ആരോപണം എസ്ഐടി കോടതിയിൽ ഉന്നയിച്ചിരിക്കുകയാണ്. എന്നിട്ടും സ്വർണം കവരാൻ കൂട്ടുനിൽക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കളെയും സിപിഎം സംരക്ഷിക്കുകയാണ്. പത്മകുമാർ പറഞ്ഞ ദൈവതുല്യനായ ആളെ സംരക്ഷിക്കാനാണോ ഇതൊക്കെ ചെയ്യുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് സതീശൻ പറഞ്ഞു.
Kerala
കൊച്ചി: പ്രിയങ്കരനായ സഹപ്രവര്‍ത്തകനും ജ്യേഷ്ഠസഹോദരനുമായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അനുസ്മരിച്ചു.
മധ്യകേരളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവും ഐക്യജനാധിപത്യ മുന്നണിയുടെ ജില്ലയിലെ മുഖവുമായിരുന്നു ഇബ്രാഹിംകുഞ്ഞ്.
യുഡിഎഫ് കുടുംബത്തിലെ ഒരു അംഗത്തെയാണു നഷ്ടമായത്. സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വി. ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിക്കുള്ള പണം യുകെയിൽനിന്ന് കണ്ടെത്തുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പദ്ധതി നടപ്പാക്കിയ മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വിജിലൻസ് റിപ്പോർട്ട്.
പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബർ 27മുതൽ 2022 മാർച്ച് എട്ടുവരെ ഈ അക്കൗണ്ട് വഴി വിനിമയം നടത്തുകയും ചെയ്തിരുന്നതായും പറയുന്നു.
ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജനി പദ്ധതിക്കായി 1,27,33,545 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയത്. പുനർജനി സ്പെഷൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ, കറന്റ് അക്കൗണ്ട് വഴിയുമാണ് പണം സ്വരൂപിച്ചത്.
അതേസമയം, യുകെയിലെ മലയാളികളിൽനിന്ന് പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്ക് അയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു ധാരണാപത്രവും ഒപ്പുവച്ചിട്ടില്ല. സാധാരണ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ ധാരണാപത്രം ഒപ്പുവയ്ക്കാറുണ്ട്.
ഒമാൻ എയർവെയ്സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി. സതീശൻ യുകെയിലേക്കു പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശനുവേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് നികുതി അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണ്.
വി.ഡി. സതീശന്റെ യുകെയിലെ താമസസൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോടു വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്കു പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി.ഡി. സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ച കേസിനെ സംബന്ധിച്ച് തന്നെ ബന്ധപ്പെടുത്തി അപമാനകരമായ പ്രസ്താവന നടത്തുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൂർത്തിയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി വാദം 15നു നടക്കും.
സർക്കാരിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായ ദേവസ്വം ബോർഡുകളുടെമേൽ സർക്കാരിന് അധികാരമില്ലെന്നു കടകംപള്ളി സുരേന്ദ്രൻ വാദിച്ചു.
ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ല. വസ്തുത ഇതായിരിക്കെ മുൻ ദേവസ്വം ബോർഡ് മന്ത്രി ആയതു കൊണ്ടു താൻ സ്വർണം മോഷ്ടിച്ചു എന്ന് എങ്ങനെ പ്രതിപക്ഷ നേതാവിനു പറയാൻ കഴിയുമെന്നു കടകംപള്ളി ചോദിച്ചു. ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കടകംപള്ളി വാദിച്ചു കടകപള്ളിയുടെ വാദം പൂർത്തിയായി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2016 മുതൽ 2021 വരെയാണ് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതു പോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. മാത്രമല്ല അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും കേസിൽ അറസ്റ്റിലായ പ്രതിയുമായ പത്മകുമാർ പറഞ്ഞത് ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ പരിഗണിച്ചതെന്നാണ്.
ഇതിൽ നിന്നെല്ലാം കടകംപള്ളിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവന. അല്ലാതെ കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നും ഉത്തമ ബോധ്യത്തിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും സതീശൻ മറുപടിയിൽ വ്യക്തമാക്കി.
മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശൻ മാപ്പ് പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.
District News
കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിജിലൻസ് കേസിൽ സിബിഐ അന്വേഷണം ശിപാർശ സംസ്ഥാന സർക്കാരിന്റെ നടപടി നിയമത്തിന്റെ വഴിയല്ലെന്നും രാഷ്ട്രീയ പ്രതികാരത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രസ്താവനയിൽ പറഞ്ഞു.
കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ സർക്കാരിന്റെയും അഴിമതികളും ഭരണപരാജയങ്ങളും കണക്കോടെ തുറന്നുകാട്ടുന്ന ഏറ്റവും ശക്തമായ ഭരണവിരുദ്ധ ശബ്ദമാണ് സതീശൻ.
ആ ശബ്ദത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിന്റെ പരിഭ്രാന്തിയാണ് അന്വേഷണ ഏജൻസികളെ ആയുധമാക്കി മാറ്റാനുള്ള ഈ നീക്കം. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത്, ലൈഫ് മിഷൻ, കെ-ഫോൺ, സ്പ്രിംഗ്ലർ, പിഎസ്സി നിയമന വിവാദങ്ങൾ, കസ്റ്റഡി മരണങ്ങൾ തുടങ്ങിയ നിരവധി ഗുരുതര വിഷയങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ച സർക്കാരാണ് ഇന്ന് പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് അതേ സിബിഐയെ വിളിച്ചു വരുത്തുന്നത്. ഇത് ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം മാത്രമാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തന്നെ പ്രതിയായ ലാവ്ലിൻ കേസിൽ ‘രാഷ്്ട്രീയ വേട്ട' വാദം ഉന്നയിച്ച സിപിഎം, ഇന്ന് രാഷ്ട്രീയ എതിരാളികളെ നേരിടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് കടുത്ത കപടതയാണ്. സ്വന്തം നേതാക്കൾ പ്രതിയായാൽ അന്വേഷണ ഏജൻസികൾ ഫാസിസ്റ്റ് ആയുധങ്ങളായി ചിത്രീകരിക്കപ്പെടുകയും പ്രതിപക്ഷ നേതാവായാൽ അവ നീതിയുടെ കാവൽക്കാരായി മാറുകയും ചെയ്യുന്നതാണ് ഇടതുപക്ഷത്തിന്റെ സമീപനമെന്നും കൊടിക്കുന്നിൽ വിമർശിച്ചു.
ഇത്തരം പ്രതികാര നടപടികൾ സതീശനെ ദുർബലപ്പെടുത്തില്ല. മറിച്ച്, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന പ്രതിപക്ഷ ശബ്ദത്തെ കൂടുതൽ ശക്തമാക്കും. കോൺഗ്രസ് പാർട്ടിയും യുഡിഎഫും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന പോരാട്ടത്തിൽ സതീശനോടൊപ്പം ഉറച്ചുനിൽക്കുമെന്നും കേരളത്തിലെ ജനങ്ങൾ ഈ രാഷ്ട്രീയ നാടകങ്ങൾ തിരിച്ചറിയുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
District News
കട്ടപ്പന: തൊണ്ടിമുതല്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തേ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതാണ്. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയത്.
ലഹരിമരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന് പിടിയിലായ വിദേശിയെ രക്ഷിക്കുന്നതിനുവേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് കേസ്. അത്രയും ഗുരുതരമായ കേസിലെ പ്രതിയായ ആളെയാണ് പിണറായി വിജയന് മന്ത്രിയാക്കിയത്.
ഇതിനെതിരേ പ്രതിപക്ഷം നിലപാടെടുത്തിട്ടും രണ്ടര വര്‍ഷക്കാലം അയാളെ പിണറായി വിജയന് മന്ത്രിയായി കൊണ്ടുനടന്നു.
പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസില്‍ കോടതിക്ക് സംശയം തോന്നിയതുകൊണ്ടു മാത്രമാണ് തെളിവ് നശിപ്പിച്ചതിനു പിന്നീട് കേസെടുത്തത്. പ്രതികളെ സംരക്ഷിക്കല്‍ തന്നെയാണ് എൽഡിഎഫും സിപിഎമ്മും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതികളെ സിപിഎം ഇപ്പോഴും സംരക്ഷിക്കുകയാണ്. കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.
കുത്തിത്തിരിപ്പിന് ഇപ്പോള്‍ സാധ്യത എല്‍ഡിഎഫിൽ
നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് യുഡിഎഫിലെ ഒരു ഘടകകക്ഷികളുമായും ചര്‍ച്ച ആരംഭിച്ചിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. കോണ്‍ഗ്രസിനേക്കാള്‍ കുത്തിത്തിരിപ്പിന് ഇപ്പോള്‍ സാധ്യത എല്‍ഡിഎഫിലാണ്. ഒരു വശത്ത് ടീം യുഡിഎഫ് നില്ക്കുമ്പോള് മറുവശത്ത് ശിഥിലമായ എല്‍ഡിഎഫാണ്. ചതിയന്‍ ചന്തുവും പിഎം ശ്രീയുമൊക്കെ എല്‍ഡിഎഫിലാണ്.
അടുത്ത തെരഞ്ഞെടുപ്പുവരെ എല്ലാ ദിവസവും വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തണമെന്നും ഇതുപോലെതന്നെ പിണറായി വിജയനെ സംരക്ഷിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നു വി.ഡി. സതീശൻ.
തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി മകൻ പ്രവർത്തിച്ചതുകൊണ്ട് മാതാവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ട സംഭവം സിപിഎം എത്രത്തോളം അധഃപതിച്ചു എന്നതാണ് വ്യക്തമാക്കുന്നത്. ആ കുടുംബത്തിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്യും.
അടിമാലി മണ്ണിടിച്ചിലിൽ ദുരന്തം അനുഭവിക്കുന്ന സന്ധ്യയുടെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സർക്കാരിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്വം ഉണ്ടായാൽ ആ കുടുംബത്തെ സഹായിക്കുന്നതിനുള്ള നടപടികൾ തങ്ങൾ നടത്തും.
Kerala
പറവൂര്‍: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്നും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അവാസ്തവമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരമായി എസ്ഐടിയുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.
ഏറ്റവും അവസാനമായി സിപിഎം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്ഐടിയില്‍ നിയമിച്ചു. സിപിഎം ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്ഐടിയില്‍ കടന്നുകയറി അന്വേഷണ രഹസ്യങ്ങള്‍ സിപിഎമ്മിനു ചോര്‍ത്താനുള്ള ശ്രമമാണു നടക്കുന്നത്. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്.
ഹൈക്കോടതി നിയോഗിച്ച എസ്ഐടി, ഉണ്ണികൃഷ്ണന് പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോയെടുത്തു എന്നല്ല അന്വേഷിക്കേണ്ടത്. ശബരിമലയിലെ സ്വര്‍ണം കവര്‍ന്നത് ആരാണ്, എവിടെയാണു വിറ്റത്, ഏതു കോടീശ്വരനാണ് ദ്വാരപാലക ശില്പം നല്‍കിയത് തുടങ്ങിയ കാര്യങ്ങളാണ്.
സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്വതന്ത്രനെ സ്വാധീനിക്കാന്‍ 50 ലക്ഷം രൂപയാണു സിപിഎം നല്‍കിയത്. ഇതുതന്നെയാണ് മറ്റത്തൂരിലും സംഭവിച്ചത്. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് പണം നല്കി ആളെ സ്വാധീനിക്കാന്‍ ബിജെപിയെപ്പോലെ ശ്രമിക്കുന്നത്.
വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളാണ്. എന്തടിസ്ഥാനത്തിലാണ് കലാപമുണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്കു കീഴിലുള്ള പോലീസ് നടപടിയെടുക്കണ്ടേ. എത്ര ഹീനമായ വര്‍ഗീയതയാണു പറയുന്നത്. സംഘപരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചാരണമാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്നും സതീശന് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച എസ്ഐടിയിൽ സിപിഎം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ടു പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ടു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്.
ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നത്.
എസ്ഐടിയുടെ നീക്കങ്ങൾ സർക്കാരിലേക്കു ചോർത്തുകയും അന്വേഷണത്തെ വഴിതിരിച്ചുവിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.
ശബരിമലയിലെ സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കത്തിന് പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടൽ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Kerala
അടൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
പഴയതലമുറയിലെ എല്ലാവരോടും മാറി നില്‍ക്കണമെന്നതല്ല ഇതിന്റെ അര്‍ഥം. പുതിയ തലമുറയില്പെട്ടവര്ക്കു കൂടി അവസരമുണ്ടാകണം. മുതിര്‍ന്ന നേതാക്കളുടെ ഉപദേശവും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം അവരില്‍ മത്സരിക്കാന്‍ സാധിക്കുന്നവരെ മത്സരിപ്പിക്കുകയും ചെയ്യും. ആരെയും ഒഴിവാക്കില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എഐ ചിത്രങ്ങള്‍ ഉണ്ടാക്കിയത് സിപിഎമ്മാണെന്നും സതീശന് പറഞ്ഞു.
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് പോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ല. കര്‍ണാടക നേതൃത്വത്തോട് എഐസിസി കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ അവര്‍ വിശദീകരിക്കും. ഒരാളെപോലും വഴിയാധാരമാക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: “പോറ്റിയേ കേറ്റിയേ...” പാരഡി ഗാനം സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമാകുന്നു. തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ പാരഡി ഗാനം ആദ്യം സമൂഹമാധ്യമങ്ങളിലാണു പ്രചരിച്ചത്. എന്നാൽ, പിന്നീടു ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സർക്കാരിനും ഇടതുപക്ഷത്തിനുമെതിരേ പ്രതിപക്ഷവും പരിഹാസരൂപേണ പാരഡിഗാനം നന്നായി ഉപയോഗിച്ചു.
അപ്പോഴൊന്നും പരാതിയില്ലായിരുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പു ഫലം എതിരായപ്പോഴാണു പാട്ടിന്റെ തീവ്രതയെ സംബന്ധിച്ചു ബോധ്യപ്പെട്ടത്. ഇതോടെ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു പറഞ്ഞു നിയമപരമായി നേരിടാനുള്ള തയാറെടുപ്പുമായി സിപിഎം മുന്നോട്ടുപോകുകയാണ്.
പാരഡി ഗാനം പാടുന്നതു കേരളത്തിൽ ആദ്യമായല്ലെന്നും ഇതേ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ചു കെ. കരുണാകരൻ കാറിൽ സ്പീഡിൽ പോകുന്നതിനെ കളിയാക്കി സിപിഎമ്മും പാരഡി ഗാനം ഇറക്കിയിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ആ പാരഡി ഗാനം സിപിഎമ്മിന്റെ പാർട്ടി ചാനലിൽ അറിയപ്പെടന്ന രണ്ടു പേരെക്കൊണ്ടു പാടിച്ചിട്ടുമുണ്ട്. ഇതൊക്കെ പറയുന്പോൾ പഴയ കാര്യങ്ങൾ കൂടി ഓർക്കണം. കെ. കരുണാകരനെ കളിയാക്കി അയ്യപ്പന്റെ ഭക്തിഗാനം ഉപയോഗിച്ച് പാരഡിയുണ്ടാക്കാം. എന്നാൽ, സ്വർണംകട്ടവരെ കുറിച്ചു പാരഡി പാടില്ല. ഇത് എവിടത്തെ വാദമാണെന്നും സതീശൻ പറഞ്ഞു.
District News
കോട്ടയം: കലാലയ ജീവിതകാലത്തു ലഭിച്ച സൗഹൃദങ്ങളാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും പിന്ബലവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സിഎംഎസ് കോളജ് യൂണിയന്റെയും ആര്‍ട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദത്തിന്റെ പൂക്കാലമാണ് കാമ്പസ് ജീവിതമെന്നും വി.ഡി. സതീശന് പറഞ്ഞു.
കോളജ് യൂണിയന് ചെയര്മാന് സി. ഭഗത് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു സോസന്‍ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ റീനു ജേക്കബ്, ബര്‍സാര്‍ റവ. ഡോ. ഷിജു സാമുവല്‍, ജോണ്‍ കിഴക്കേതില്‍ എന്നിവര്‍ പ്രസംഗിച്ചു.
കോളജ് യൂണിയന്റെ പേരായ ചരിത്രയുടെ ലോഞ്ചിംഗും പ്രതിപക്ഷ നേതാവ് നിര്‍വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
District News
കണ്ണൂർ: പിണറായി വിജയന്റേയും എം.വി. ഗോവിന്ദന്റേയും നാട്ടിൽ കോൺഗ്രസുകാർക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവനയിൽ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോൾ സ്വന്തം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെയും പ്രവർത്തകരെയും ആക്രമിച്ച സിപിഎം ക്രിമിനലുകളെഅറസ്റ്റു ചെയ്യാൻ പോലീസ് തയാറാകണം. ഇല്ലെങ്കിൽ മുഖംമൂടി സംഘങ്ങളെ അയച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കരുതേണ്ടി വരും.
ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച സിപിഎം കേരളത്തിന്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്.ഇതാണോ പിണറായി വിജയന്റേയും എം.വി ഗോവിന്ദന്റേയും ജനാധിപത്യവും സോഷ്യലിസവുമെന്ന് അദ്ദേഹം ചോദിച്ചു.
District News
കൽപ്പറ്റ: ശബരിമല ശ്രീകോവിലിലെ വാതിലുകളും കട്ടിളപ്പടിയും ദ്വാരപാലക ശിൽപ്പങ്ങളും കൊള്ളയടിച്ചവരെ സർക്കാരും സിപിഎമ്മും സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട് ഡിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതാണ് ഈ ആരോപണം. മുൻ മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീണ്ടിക്കൊണ്ടുപോകാൻ എസ്ഐടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുകയാണ്.
പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള രണ്ടു പേർ ജയിലിലാണ്. എന്നിട്ടും അവർക്കെതിരേ നടപടി സ്വീകരിക്കാൻ സിപിഎം തയാറാകാത്തത് കൂടുതൽ നേതാക്കൾക്കെതിരേ മൊഴി നൽകുമോയെന്നു ഭയന്നാണ്. എസ്ഐടിയുടെ പേരിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. ഹൈക്കോടതി നേരിട്ടാണ് എസ്ഐടിയിലെ അംഗങ്ങളെ പോലും തീരുമാനിച്ചത്.
നാലര പതിറ്റാണ്ട് സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായുണ്ടായിരുന്ന ബന്ധം കേരളം മുഴുവൻ മറന്നുപോയെന്നു കരുതിയാണ് മുഖ്യമന്ത്രി പച്ചക്കള്ളവുമായി ഇറങ്ങിയത്.
ദേശീയപാതയിലെ അപകടത്തിൽ ഉത്തരവാദിത്വം ഇല്ലെങ്കിൽ എന്തിനാണ് നിർമാണത്തിൽ അവകാശവാദം ഉന്നയിച്ചതും റീൽസ് ഇട്ടതുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും.
പിണറായി ഭരണത്തിൽ കാർഷികരംഗവും തരിപ്പണമായി. നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നാളികേര സംഭരണം പരാജയപ്പെട്ടു. വന്യജീവികളുടെ ആക്രമണമുള്ള മലയോര മേഖലകളിൽ ജീവിക്കുന്നവരെ സർക്കാർ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
ഡൽഹിയിൽ പോയി മോദിയുടെയും അമിത്ഷായുടെയും മുന്നിൽ കുനിഞ്ഞുനിൽക്കലാണ് പിണറായി വിജയന്റെ പ്രധാന പരിപാടി. അവർ എവിടെ ഒപ്പിടാൻ പറഞ്ഞാലും അവിടൊക്കെ ഒപ്പിടും. അങ്ങനെയാണ് സിപിഎം പിബിയും മന്ത്രിസഭയും എൽഡിഎഫും അറിയാതെ പിഎം ശ്രീയിൽ ഒപ്പിട്ടത്.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സർക്കാരിനെതിരേ അതിശക്തമായ വികാരം ജനങ്ങൾക്കിടയിലുണ്ട്. എല്ലാ ജില്ലകളിലും യുഡിഎഫ് ഉജ്വല വിജയം നേടുമെന്നും സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി അംഗം പി.പി. ആലി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Kerala
ഇടുക്കി: അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്ത് ജയിലിലായവര്ക്കെതിരേ നടപടി എടുക്കാത്ത നാണംകെട്ട പാര്‍ട്ടിയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അണക്കരയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തതു പോലെ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില്‍ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് സ്വീകരിക്കും. പീഡനകേസ് പ്രതിയെയും സ്വര്‍ണം മോഷ്ടിച്ചവരെയും ഒപ്പം നിര്‍ത്തിയാണ് സിപിഎം വലിയ വര്‍ത്തമാനം പറയുന്നത്.
ജനങ്ങള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും താരതമ്യം ചെയ്യും. ഗൗരവകരമായ തെളിവുകള്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്ക്കെതിരേ കോടതിക്ക് മുന്നിലുള്ളതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം നിഷേധിച്ചത്. പരാതി പോലും ഇല്ലാത്ത സമയത്താണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായത്.
മുഖ്യമന്ത്രിക്ക് ആദ്യം ലഭിച്ച പരാതിയുടെ കോപ്പി നേതൃത്വത്തിന് കിട്ടിയിരുന്നു. ചൊവ്വാഴ്ച കിട്ടിയ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണിത്. പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയെ കുറിച്ച് അഭിമാനമാണുള്ളത്.
ശബരിമലയിലെ കൊള്ള അന്തരീക്ഷത്തില്‍ നിന്നും പോകുന്നതിനു വേണ്ടിയാണ് ഈ വിഷയത്തെ കുറിച്ച് സിപിഎം പറയുന്നത്. എത്രയോ സ്ത്രീകളുടെ പരാതിയാണ് എ.കെ.ജി സെന്ററിലെ അലമാരയില്‍ പൊടിപിടിച്ചു കിടക്കുന്നത്. കണ്ണൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കൊല്ലത്തു നിന്നും തിരുവനന്തപുരത്ത് നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടേതുള്‍പ്പെടെ പരാതികളുണ്ട്. പോലീസിന് കൊടുക്കാത്ത ആ പരാതികളൊക്കെ ഒന്ന് പൊടിതട്ടിയെടുക്ക്.
പീഡന കേസിലെ പ്രതികളും അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരും സിപിഎമ്മിന് ഒപ്പം നില്‍ക്കുകയാണ്. അവര്‍ക്കെതിരേ ഒരു നടപടിയും ഇല്ല. ഈ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആയാലും കുഴപ്പമില്ല. ജനങ്ങള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും താരതമ്യം ചെയ്യുമെന്നും സതീശന് പറഞ്ഞു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതി നൽകിയ പീഡന പരാതി ഒരു മണിക്കൂർപോലും കൈയിൽ വയ്ക്കാതെ ഡിജിപിക്കു കൈമാറുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടിക്ക് എന്തു ചെയ്യാനാകുമെന്ന് പ്രതിപക്ഷ നേതാവ് ആരാഞ്ഞു. പ്രധാനപ്പെട്ട പലര്‍ക്കുമെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പോലീസിന് കൈമാറിയിട്ടില്ലല്ലോ.
എന്നാല്‍ കെപിസിസി പ്രസിഡന്റിന് കിട്ടിയ പരാതി കൈമാറിയതോടെ അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് പോലീസാണ്. പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചത്.
കുറ്റകൃത്യം നടന്നെന്ന പരാതി ആയതിനാല്‍ അത് പോലീസിനു കൈമാറി. തെറ്റ് ചെയ്താല്‍ അതു പോലീസ് അന്വേഷിച്ച് തീരുമാനം എടുക്കട്ടെയെന്നും സതീശൻ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണാപഹരണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില അറസ്റ്റുകൾ ഒഴിവാക്കാൻ എസ്ഐടിക്കുമേൽ സമ്മർദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ‘തദ്ദേശം 2025’ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു ഘട്ടമായതിനാൽ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം. സമ്മർദമില്ലെങ്കിൽ ഇപ്പോൾ ഒരു വലിയ അറസ്റ്റ് ഉണ്ടാകുമായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചയാളെ അറസ്റ്റ് ചെയ്യേണ്ട സമയമാണിത്. മുന്‍പ് എൻ. വാസുവിനെയും എ. പത്മകുമാറിനെയും അറസ്റ്റ് ചെയ്യാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സർക്കാരിൽനിന്നും സമ്മർദമുണ്ടായി. എന്നാൽ ആ സമ്മർദത്തിന് എസ്ഐടി വഴങ്ങിയില്ല.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്ന എസ്ഐടിയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള വളരെ ഗൗരവത്തോടെ ചർച്ച ചെയ്തു വരികയാണ്. അത് ഒഴിവാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. ഇവർ തമ്മിലുള്ള ബന്ധങ്ങളുടെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഏത് കോടീശ്വരനാണ് സ്വർണം വിറ്റതെന്നു ചോദിച്ചതിനാണ് കടകംപള്ളി രണ്ടുകോടിയുടെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചത്. കോടതിയിൽ എത്തിയപ്പോൾ മാനം പത്തുലക്ഷമായി കുറഞ്ഞു. സ്വപ്ന സുരേഷ് മുന്‍പൊരു ആരോപണം ഉന്നയിച്ചപ്പോൾ പോലും വക്കീൽ നോട്ടീസ് അയയ്ക്കാത്തയാളാണ് തനിക്കെതിരേ കോടതിയിൽ പോയതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
രാഹുൽ വിഷയത്തിൽ അതിശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ഒരാളെ ശിക്ഷിക്കാനാവില്ല. നിയമനടപടി എടുക്കേണ്ടത് പോലീസാണ്. തെറ്റുചെയ്ത ഒരാളെയും കോൺഗ്രസ് സംരക്ഷിക്കില്ല.
ബലാൽസംഗ കേസിൽ പ്രതിയായ ആളിനെതിരേ പോലും സിപിഎം നടപടി സ്വീകരിച്ചിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന ും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ഡ്രൈവറുമായി സംഘർഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണ്.
എന്നാൽ കുറ്റപത്രം നൽകിയപ്പോൾ അവർ രണ്ടുപേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ്. ഇപ്പോൾ ഡ്രൈവറാണ് കേസിലെ പ്രതിയെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്.
ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നു സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്റെ മാനനഷ്ട ഹർജിയിൽ പറയുന്നത്.
Kerala
തിരുവനന്തപുരം: മസാല ബോണ്ടിലെ ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മസാല ബോണ്ടിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായത്. സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണത്. അത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടില്‍ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല.
അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീര്‍ക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യൂ എന്ന കമ്പനിയില്‍ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്.
അന്നത്തെ ധനകാര്യ മന്ത്രി നല്കിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. അദ്ദേഹം ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനില്‍ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. അത് വലിയ രീതിയില്‍ കൊട്ടിഘോഷിക്കുകയും ചെയ്തു.
പിആർ സ്റ്റണ്ടായിരുന്നു മുഴുവന്‍. ഇതിന്റെ പുറകില്‍ അഴിമതിയും ഉണ്ടായിരുന്നു. ഈ മൂന്ന് കൊല്ലത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്താണെന്ന കാര്യത്തില്‍ തനിക്ക് ഒരു പിടിയുമില്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് തൃശൂർ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുപോലെ ഒരു നോട്ടീസ് വന്നത്. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഭയപ്പെടുത്തലായിരുന്നു. ഇപ്പോൾ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത് സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തില്‍ ബിജെപിയെ സഹായിക്കാൻ വേണ്ടി സിപിഎം നേതൃത്വത്തെ പേടിപ്പിക്കുന്നതാണെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി പോലും ഇല്ലാതെ നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരാൾക്കെതിരെ ഒന്നിൽ കൂടുതൽ തവണ നടപടി സ്വീകരിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ള ഒഴിവാക്കാനാണ് ഈ വിഷയം സിപിഎം വീണ്ടും ഉയർത്തിക്കൊണ്ടു വന്നതെന്നും സതീശൻ പറഞ്ഞു. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച നേതാക്കൾക്കെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കുന്നില്ലെന്നും മാധ്യമങ്ങളോട് സതീശൻ പറഞ്ഞു.
പോലീസ് ജീപ്പിനുനേരെ ബോംബ് എറിഞ്ഞിട്ട് കോടതി 20 വർഷം ശിക്ഷിച്ച ഒരാൾ സിപിഎമ്മിന്റെ സ്ഥാനാർഥിയാണ്. അയാൾക്കെതിരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു ധാർമികതയുടെയും പ്രശ്നമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. എന്ത് കുറ്റം ചെയ്താലും അവർക്ക് കുട പിടിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം പുറത്തേക്കു കൊണ്ടു പോയത് കടകംപള്ളി സുരേന്ദ്രന് അറിയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു എന്നതിനുള്ള തെളിവ് തങ്ങൾ ഹാജരാക്കാം.
എല്ലാവരുടെയും പേരുകൾ പുറത്ത് വരും. അതുകൊണ്ടാണ് ശബരിമലയിലെ കവർച്ചക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിച്ചത്. അതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെക്കൊണ്ട് ജനങ്ങൾ പറയിക്കും.
സ്വർണക്കൊള്ള രാഷ്ട്രീയമായി എടുത്ത തീരുമാനമാണ്. ആദ്യ കളവ് ആരും അറിഞ്ഞില്ലെന്ന് കണ്ടാണ് രണ്ടാമതും കക്കാനാണ് ദ്വാരപാലക ശിൽപം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്. ആദ്യം മോഷണം നടത്തിയെന്ന് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയില്ലായിരുന്നെങ്കിലും കട്ടവർക്ക് അറിയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
District News
തലയോലപ്പറമ്പ്: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി സുബ്രഹ്മണ്യൻപോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് തന്റെ പക്കലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.തലയോലപ്പറമ്പ് കെ.ആർ. ഓഡിറ്റോറിയത്തിൽ വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് ത്രിതല പഞ്ചായത്ത് സ്ഥാനാർഥി സംഗമവും പ്രവർത്തക കൺവൻഷനും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2019ൽ നടന്ന സ്വർണക്കൊള്ള അറിഞ്ഞിട്ടും 2024ൽ ദ്വാരപാലക ശിൽപം ചെന്നൈയിൽ കൊണ്ടുപോകുന്നതിന് കുടപിടിച്ചയാളാണ് മന്ത്രി വി.എൻ. വാസവനെന്നും അതിനാലാണ് വാസവൻ രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിനെ ചവിട്ടിപ്പുറത്താക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടതെന്നും വി.ഡി. സതീശൻ കുട്ടിച്ചേർത്തു.
യുഡിഎഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അധ്യക്ഷതവഹിച്ചു. എംപിമാരായ ഫ്രാൻസിസ് ജോർജ്, ജെബി മേത്തർ, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എംഎൽഎ, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ്, തമ്പി ചന്ദ്രൻ, മോഹൻ ഡി. ബാബു, ബി.അനിൽകുമാർ, എം .കെ. ഷിബു ,പി.ഡി .ഉണ്ണി, നിസാർ പ്ലാപ്പള്ളിൽ, കെ, ഗിരീശൻ, കെ.കെ.മോഹനൻ, എൻ. എം.താഹ തങ്കമ്മവർഗീസ്, സിറിൽ ജോസഫ്, ജയ്ജോൺ, പി.വി.പ്രസാദ്,എ. സനീഷ്കുമാർ,കെ.ഡി.ദേവരാജൻ, വി.ടി.ജയിംസ്,പി.കെ. ദിനേശൻ, പി.പി. സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടങ്ങിയിട്ടേയുള്ളൂവെന്നും സിപിഎമ്മില്‍ കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ശബരിമല അയ്യപ്പന്റെ സ്വര്‍ണം അപഹരിച്ചതില് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ള വ്യക്തമായ പങ്ക് തിരിച്ചറിഞ്ഞ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ വിധി പറയും.
സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്കുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. അതിനാല്‍ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയ്ക്ക് ഇനിയും കേരളം സാക്ഷ്യം വഹിക്കുമെന്ന് വി.ഡി. സതീശന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.
കൊള്ളക്കാരുടെയും കൊടും ക്രിമിനലുകളുടെയും പാര്‍ട്ടിയായി സിപിഎം മാറി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് വിധിച്ച ക്രിമിനലിനെയും വെള്ളപൂശി സിപിഎം തദ്ദേശസ്ഥാനാര്ഥിയാക്കിയിരിക്കുന്നു.
പിണറായി ഭരണത്തെ മടുത്തുവെറുത്ത ജനങ്ങളുടെ വിധി യുഡിഎഫിന് അനുകൂലമാകും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാത്തത് അവർ തമ്മിലുള്ള രഹസ്യധാരണകൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനോ മന്ത്രിമാരോ ജനങ്ങളുടെ മുഖത്തുനോക്കാന്‍ പറ്റാത്തതുകൊണ്ട് പ്രചാരണത്തിന് ഇറങ്ങുന്നില്ല.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിനിറങ്ങിയിട്ടും ജനങ്ങള്‍ തിരിച്ചടി നല്കി. സ്വര്‍ണത്തട്ടിപ്പ് മറയ്ക്കാനാണ് യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയ അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരേയുള്ള പുതിയ കഥ തത്പരകക്ഷികള്‍ പുറത്തുവിട്ടത്.
വടക്കേ ഇന്ത്യയില്‍ മിഷണറിമാരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ആരാധന തടസപ്പെടുത്തുകയും ചെയ്യുന്ന ബിജെപി കേരളത്തില്‍ ക്രൈസ്തവപ്രീണനം നടത്തുന്നത് ഇരട്ടത്താപ്പാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടങ്ങിയിട്ടേയുള്ളുവെന്നും കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ശബരിമല അയ്യപ്പന്റെ സ്വര്‍ണം അപഹരിച്ചതില് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ള വ്യക്തമായ പങ്ക് തിരിച്ചറിഞ്ഞ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ വിധി പറയും. സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്കുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്.
പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. അതിനാല്‍ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയ്ക്ക് ഇനിയും കേരളം സാക്ഷ്യം വഹിക്കുമെന്ന് സതീശന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ പറഞ്ഞു.
കൊള്ളക്കാരുടെയും കൊടും ക്രിമിനലുകളുടെയും പാര്‍ട്ടിയായി സിപിഎം മാറി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് വിധിച്ച ക്രിമിനലിനെയും വെള്ളപൂശി സിപിഎം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നു. പിണറായി ഭരണത്തെ വെറുത്തുമടുത്ത ജനങ്ങളുടെ വിധി യുഡിഎഫിന് അനുകൂലമാകും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാത്തത് അവന് തമ്മിലുള്ള രഹസ്യ ധാരണകൊണ്ടാണ്. വടക്കേ ഇന്ത്യയില്‍ മിഷനറിമാരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ആരാധന തടസപ്പെടുത്തുകയും ചെയ്യുന്ന ബിജെപി കേരളത്തില്‍ ക്രൈസ്തവപ്രീണനം നടത്തുന്നത് ഇരട്ടത്താപ്പാണ്.
ആട്ടിന്‍തോലണിഞ്ഞ ബിജെപിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തിലെ ക്രൈസ്തവര്‍ മനസിലാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കിട്ടാമായിരുന്ന വോട്ടകൂടി ഇല്ലാതാകാന്‍ പിണറായി ഭരണം ഇടയാക്കുമെന്നും റബര്‍, നെല്ല് വിലയിടിവില്‍ കര്‍ഷകരുടെ തിരിച്ചടി ഉറപ്പാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
Kerala
തൊടുപുഴ: ശബരിമലയിലെ സ്വർണക്കൊള്ളയുടെ വിവരം അറിയാമായിരുന്നിട്ടും അതു തടയാൻ സർക്കാർ ശ്രമിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൊടുപുഴയിൽ യുഡിഎഫ് മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമായി കേരളം മാറി. ആരോഗ്യരംഗം താറുമാറായി. വൈദ്യുതിമേഖല തകർന്നു. മലയോര ജനത വന്യജീവി ഭീഷണിയിലാണ്. ഇതിനെതിരേ സർക്കാർ അനങ്ങുന്നില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ പങ്കും സംശയനിഴലിലാണെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, എംപിമാരായ ഡീൻ കുര്യാക്കോസ്, കെ. ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, നജീബ് കാന്തപുരം, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ.പൗലോസ്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ജോബിൻ എസ്. കൊട്ടാരം രചിച്ച ‘കേരളത്തിന്റെ സമഗ്ര വികസനത്തിന് പി.ജെ. ജോസഫിന്റെ വിലപ്പെട്ട നിർദേശങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് നിർവഹിച്ചു.
District News
പറവൂര്‍: സിപിഎമ്മുകാര്‍ വിക സന വിരോധികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചിറ്റാറ്റുകര മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് പൂയപ്പിളളിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് വരുന്നതോടെ ചിറ്റാറ്റുകരയുടെ വികസന മുരടിപ്പിന് അന്ത്യമാകുമെന്നും സതീശന് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. സുദര്ശന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം ചെയര്മാന് പി.എം. ബഷീര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം.ടി. ജയന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പില്‍, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.എസ്. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കൊച്ചി: ലഹരിക്കെതിരെ സ്പോർട്സ് എന്ന ആശയവുമായി വടുതല ഡോൺ ബോസ്കോ സ്പോർട്സ് സെന്റർ സ്പോർട്സ് ഫോർ ചേഞ്ച് മെഗാ ലോഞ്ചും വാക്കത്തണും സംഘടിപ്പിച്ചു. രാജേന്ദ്ര മൈതാനിയിൽ നിന്ന് ആരംഭിച്ച വാക്കത്തൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
പുതുതലമുറയ്ക്കു മുമ്പിൽ വലിയൊരു കെണിയാണ് ലഹരി മാഫിയ ഒരുക്കുന്നതെന്നും ഈ കെണി തകർത്തെറിയുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ വാക്കത്തണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെ ആറായിരത്തിലേറെ പേർ അണിനിരന്ന വാക്കത്തൺ ദർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിച്ചു.
എംഎൽഎമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ അസി. പോലീസ് കമ്മീഷണർ രാജ്കുമാർ, എക്സൈസ് ഓഫീസർ അബ്ദുൽ ബാസിത്, ചലച്ചിത്ര താരം സാധിക വേണുഗോപാൽ, ബാലതാരം ദേവനന്ദ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തലകറക്കം ഉണ്ടായതിനെ തുടർന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഡോക്ടർമാർ രണ്ടു ദിവസത്തെ വിശ്രമം നിർദേശിച്ചു. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പരിപാടികൾ റദ്ദാക്കി.
ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് കെപിസിസിയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് പങ്കെടുക്കാനായി തയാറെടുക്കുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ട സാഹചര്യത്തിലാണ് വിശ്രമം നിർദേശിച്ചത്.
തുടർന്നു കെപിസിസിയുടെ സെക്രട്ടേറിയറ്റ് സമരത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.
Kerala
കൊച്ചി: സംസ്ഥാനത്തു കാര്‍ഷിക മേഖല പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാവപ്പെട്ട കര്‍ഷകരുടെ ചുടുകണ്ണീരാണ് പാടത്തു വീഴുന്നത്.
നെല്ലുസംഭരണം പരിതാപകരമായ അവസ്ഥയിലാണ്. നെല്ലെടുക്കാന്‍ മില്ലുകാരോ സപ്ലൈകോയോ സര്‍ക്കാരോ ഇല്ലാത്ത അവസ്ഥയാണ്.
തീരപ്രദേശത്ത് പട്ടിണിയും വറുതിയുമാണ്. മണ്ണെണ്ണ സബ്സിഡിയില്ല, മത്സ്യലഭ്യതയില്ല. ആയിരക്കണക്കിന് കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഒരു രൂപ പോലും തീരപ്രദേശത്ത് ചെലവാക്കിയില്ലെന്ന് സതീശൻ ആരോപിച്ചു.
District News
കൊച്ചി: കൊച്ചി നഗരത്തെ നരക തുല്യമാക്കിയ ഭരണമായിരുന്നു എല്‍ഡിഎഫിന്റേതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചി കോര്പറേഷന് ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് കുറ്റപത്രം പുറത്തിറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊതുക് നിവാരണം, വെള്ളക്കെട്ട് ഇല്ലാതാക്കല്‍, മാലിന്യ സംസ്കരണം തുടങ്ങി നഗരത്തെ ബാധിക്കുന്ന പ്രാഥമിക വിഷയങ്ങളില്‍ കോര്പറേഷന് ചെറു വിരല്‍ അനക്കിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനായി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കിയെങ്കിലും അമ്പേ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കൊച്ചി നഗരത്തിന് പ്രത്യേക പരിഗണന നല്‍കും. യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി യാഥാര്‍ഥ്യമാക്കും. കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇന്ധന ഗതാഗതത്തിനും രണ്ടാം ഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിനും മൂന്നാം ഘട്ടത്തില്‍ യാത്രാ ഗതാഗതത്തിനും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളെയും 11 മിനി പോര്‍ട്ടുകളെയും ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ മംഗലാപുരം മുതല്‍ കന്യാകുമാരിവരെയുള്ള മത്സ്യബന്ധന മേഖലയ്ക്കും ഉണര്‍വാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഇനിയും വികസിക്കേണ്ടതുണ്ട്, ഗ്രേറ്റര്‍ കൊച്ചിക്കും അപ്പുറത്തുള്ള വികസനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കൊച്ചി കോര്പറേഷന് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അതിനുള്ള വിശ്രമമില്ലാത്ത നാളുകളാണ് ഇനിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ ഹൈബി ഈഡന്, അഡ്വ. ജെബി മേത്തര്‍, എംഎല്‍എമാരായ കെ.ബാബു, ടി.ജെ.വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 13 ജില്ലകളിലും സംഘടിപ്പിച്ച വാക്കത്തണിന്റെ സമാപനം ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കുഗ്രാമങ്ങളിൽപോലും ഏതു തരത്തിലുള്ള ലഹരിമരുന്നും ലഭ്യമാണ്. കാരിയര്‍മാരും വിതരണക്കാരും പെരുകുകയാണ്. ലഹരിവിരുദ്ധപ്രചാരണമല്ല പോലീസും എക്സൈസും നടത്തേണ്ടത്. അവര്‍ നടപടിയെടുക്കുകയാണ് വേണ്ടത്. കൃത്യമായ നയം ഉണ്ടാകണം, നടപടിയും.- സതീശന് പറഞ്ഞു.
വാക്കത്തണിന്റെ സമാപനം വഴി ഈ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഒന്നാം ഘട്ടം സമാപിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലകളില്‍നിന്ന് നിയോജക മണ്ഡലങ്ങളിലേക്കും കലാലയങ്ങളിലേക്കും നീളുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും. ലഹരിയുടെ വേരറുക്കും വരെയാണ് ഈ സമരം. ഓരോ കുടുംബങ്ങളില്‍ നിന്നും പോരാളികള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
മറൈൻ ഡ്രൈവില്‍നിന്ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലേക്കു നടന്ന ഗ്രേറ്റ് വാക്കത്തണില്‍ പൗരപ്രമുഖരും വിദ്യാര്‍ഥികളും കലാകാരന്മാരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.
District News
നേമം: നാലു പതിറ്റാണ്ട് തിരുവനന്തപുരം നഗരത്തെ നരകമാക്കിയ എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
നഗരസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് നടത്തുന്ന ജനകീയ വിചാരണ യാത്രയുടെ നേമം ബ്ലോക്ക് പര്യടനം തിരുമല ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായത് യുഡിഎഫിന് വലിയ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്.
നഗര ഭരണത്തിനുള്ള കൃത്യമായ പദ്ധതികളുമായിട്ടാണ് യു ഡിഎഫ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അന്തിമ പോരാട്ടത്തിനു മുന്‍പുള്ള പോരാട്ടം കൂടിയാണിത്. എന്തിനും കടക്ക് പുറത്ത് എന്നു ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ചു പറയാന്‍ പോവുകയാണ് കടക്ക് പുറത്തെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്റെ കഴിഞ്ഞകാലത്തെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള യാത്രയുടെ തുടക്കമാണിതെന്ന് ജാഥ ക്യാപ്റ്റന്‍ കെ. മുരളീധരന് പറഞ്ഞു. എം.എം. ഹസന്, എം.വിന്‍സന്റ് എംഎല്‍എ, പാലോട് രവി, വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥ്, ടി. ശരത്ചന്ദ്രപ്രസാദ്, കൈമനം പ്രഭാകരന്, കെ.പി. അജിത്ത് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരം ഭരിക്കേണ്ടേത് യുഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്ന മുന്നണിയാകണം: കെ. മുരളീധരന്
നേമം : അടുത്ത് അധികാരത്തില്‍ വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്ന മുന്നണിയാകണം കോര്‍പറേഷനില്‍ വരേണ്ടതെന്നു കെ. മുരളീധരന്. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള യാത്രയുടെ തുടക്കാമാണിതെന്നും ജാഥ ക്യാപ്റ്റന്‍ കെ.മുരളീധരന് പറഞ്ഞു. ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് റോഡുകളെല്ലാം സ്മാര്ട്ടല്ലാതായിരിക്കുകയാണ്.
റോഡുകളില്‍ പൈപ്പുകള്‍ പൊട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഹൈടെക് സിറ്റിയായ കഴക്കൂട്ടത്ത് തെരുവ് വിളക്കുകള്‍ പോലും കത്തുന്നില്ല. ഇതിനെല്ലാം പരിഹാരമായി ഹൈടെക് സ്ഥാനാര്‍ഥിയായ ശബരീനാഥിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നഗരസഭ യോഗവും സമാധാനപരമായി നടന്നിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. നേമം ബ്ലോക്കിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ജാഥ രാത്രി സത്യന്‍നഗറിലെ പള്ളിത്തറയില്‍ സമാപിച്ചു.
Kerala
തിരുവനന്തപുരം: അധികാരത്തിൽ വന്നാൽ സാമൂഹിക സുരക്ഷാ പെൻഷൻ 2500 രൂപയാക്കുമെന്ന് പറഞ്ഞ ഇടതുസർക്കാർ കഴിഞ്ഞ നാലര കൊല്ലവും ഒരു രൂപ പോലും കൂട്ടിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇപ്പോൾ തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ചയിൽ പെൻഷൻ 2000 രൂപയാക്കിയെന്ന് കൊട്ടിഘോഷിക്കുകയാണ്. മലയാളികളുടെ സാമാന്യ ബുദ്ധിയെയാണു സർക്കാർ ചോദ്യം ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു.