Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agriculture

തൊ​ഴി​ലു​റ​പ്പി​ൽ കൃ​ഷി​യു​റ​പ്പാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​മ​ല്ലാ​ത്ത ഭൂ​വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഏ​റ്റെ​ടു​ത്ത് കാ​ർ​ഷി​ക​മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി വി​ഷ​ര​ഹി​ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ​തി​നാ​ൽ കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. 60 ശ​ത​മാ​നം കാ​ർ​ഷി​ക​പ്ര​വൃ​ത്തി​ക​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണ്.

കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ കു​ളം കു​ഴി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ഏ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​മി​ല്ലാ​ത്ത ഭൂ​വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളും ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ​ട​ശേ​രി​ക്ക​ര തെ​ക്കും​മ​ല സ്വ​ദേ​ശി​നി രാ​ജ​മ്മ സ​ദാ​ന​ന്ദ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Agriculture

ച​ക്ക, മാ​ങ്ങ, വാ​ട്ടു​ക​പ്പ; വി​ള​വെ​ടു​പ്പി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും വേ​ന​ല്‍​ക്കാ​ലം

ച​ക്ക, മാ​ങ്ങ, വാ​ട്ടു​ക​പ്പ... വേ​ന​ല്‍​ക്കാ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് വി​ള​വെ​ടു​പ്പി​ന്‍റെ​യും സൂ​ക്ഷി​ച്ചു​വ​യ്ക്ക​ലി​ന്‍റെ​യും കാ​ലം കൂ​ടി​യാ​ണ്. വീ​ട്ടു​മു​റ്റ​ത്തും പ​റ​മ്പി​ലും പ്ലാ​വു​ക​ളി​ല്‍ ച​ക്ക​ക​ള്‍ മൂ​ത്തു തു​ട​ങ്ങി. തൊ​ടി​യി​ലെ മാ​വി​ല്‍ ക​ണ്ണി​മാ​ങ്ങ​ക​ള്‍ പാ​ക​മാ​യി.

വീ​ട്ട​മ്മ​മാ​ര്‍ അ​ച്ചാ​റി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പ​റ​മ്പി​ലെ ക​പ്പ വാ​ട്ടി ഉ​ണ​ക്കി മ​ഴ​ക്കാ​ല​ത്തേ​ക്കു​ള്ള ക​രു​ത​ലാ​യി സൂ​ക്ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണു ക​ര്‍​ഷ​ക​ര്‍. പൗ​രാ​ണി​ക​വും പു​രാ​ത​ന​വു​മാ​യ കാ​ര്‍​ഷി​ക സം​സ്കാ​രം പു​തി​യ കാ​ല​ത്തും ക​ര്‍​ഷ​ക​ര്‍ ത​നി​മ​യോ​ടെ തു​ട​രു​ക​യാ​ണ്.

ഒ​രു ച​ക്ക​യ്ക്ക് 45-50 രൂ​പ

നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ ച​ക്ക​ക​ള്‍​ക്ക് ക​ച്ച​വ​ട​ക്കാ​രെ​ത്തി​ത്തു​ട​ങ്ങി. ഒ​രു ച​ക്ക​യ്ക്ക് 45-50 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. വി​യ​റ്റ്നാം ഏ​ര്‍​ളി പോ​ലെ​യു​ള്ള ച​ക്ക​യി​ന​ങ്ങ​ള്‍​ക്ക് കി​ലോ​യ്ക്ക് 40 രൂ​പ​യും ല​ഭി​ക്കു​ന്നു. ക​ച്ച​വ​ട​ക്കാ​ര്‍ എ​ത്തി ഒ​രു പ്ലാ​വി​ല്‍​നി​ന്നും മു​ഴു​വ​ന്‍ ച​ക്ക​യും വാ​ങ്ങു​ക​യാ​ണ്.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ല്‍ ച​ക്ക ശേ​ഖ​രി​ച്ചു വ​ട​ക്ക​ഞ്ചേ​രി​യി​ലെ​യും പെ​രു​മ്പാ​വൂ​രി​ലെ​യും മൊ​ത്ത​വ്യാ​പാ​രി​ക​ള്‍​ക്ക് കൈ​മാ​റു​ക​യാ​ണ്. നേ​ര​ത്തെ ച​ക്ക പ​ഴു​ക്കാ​റാ​കു​മ്പോ​ള്‍ നാ​മ​മാ​ത്ര​മാ​യി കൊ​ണ്ടു​പോ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് മു​ഴു​വ​ന്‍ ച​ക്ക​യും വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ വാ​ങ്ങാ​ന്‍ ക​ച്ച​വ​ട​ക്കാ​രെ​ത്തു​ന്ന​ത്.

കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ന്‍ തു​ട​ങ്ങി കാ​ട്ടാ​ന വ​രെ​യു​ള്ള വ​ന്യ​ജീ​വി​ക​ള്‍ ച​ക്ക പ​ഴു​ക്കു​ന്ന സീ​സ​ണി​ല്‍ ഭീ​ഷ​ണി​യാ​യി​രു​ന്നു. നേ​ര​ത്തെ​യു​ള്ള വി​ല്പ​ന മൂ​ലം ഇ​ത്ത​രം വ​ന്യ​ജീ​വി ശ​ല്യം ഒ​ഴി​വാ​കു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണു മ​ല​യോ​ര നി​വാ​സി​ക​ള്‍. ച​ക്ക​യ്ക്ക് അ​വി​ചാ​രി​ത​മാ​യി വി​ല ല​ഭി​ക്കു​ന്ന​തും ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക വ​രു​മാ​ന​മാ​യി.

ബം​ഗ​ളു​രൂ, കൊ​ല്‍​ക്ക​ത്ത, പൂ​നെ, മും​ബൈ, ഡ​ല്‍​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണു ച​ക്ക ക​യ​റി പോ​കു​ന്ന​ത്. ച​ക്ക​പ്പു​ഴു​ക്ക്, ച​ക്ക​ക്കു​രു​കൊ​ണ്ടു​ള്ള വി​വി​ധ ക​റി​ക​ള്‍, ച​ക്ക വ​റു​ത്ത​ത്, ച​ക്ക​വ​ര​ട്ടി, ച​ക്ക​പ​ഴം​കൊ​ണ്ടു​ള്ള കു​മ്പി​ള​പ്പം തു​ട​ങ്ങി ച​ക്ക വി​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

ച​ക്ക​യു​ടെ പു​റം തോ​ട് ഒ​ഴി​കെ ബാ​ക്കി മു​ഴ​വ​ന്‍ ഭാ​ഗ​ങ്ങ​ളു​ടെ​യും പോ​ഷ​ക​മൂ​ല്യ​വും പ്രാ​ധാ​ന്യ​വും ആ​ളു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ക്കു​ക​യാ​ണ്. പ​ച്ച​ച​ക്ക പൊ​ടി​ച്ചു​ണ​ക്കി നി​ര​വ​ധി ക​മ്പ​നി​ക​ളും സം​ര​ഭ​ക​രും വി​വി​ധ​ത​രം ഉ​ല്പ​ന്ന​ങ്ങ​ളാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്.

വ​ര്‍​ഷം മു​ഴു​വ​ന്‍ ച​ക്ക രു​ചി ആ​സ്വ​ദി​ക്കാ​ന്‍ ച​ക്ക വ​ര​ട്ടി​യും വ​റു​ത്തും ഫ്രോ​സ​ണ്‍ ആ​യു​മൊ​ക്കെ സൂ​ക്ഷി​ക്കാ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ട്. ച​ക്ക​പ​ഴ​ങ്ങ​ള്‍​ക്കും ന​ല്ല ഡി​മാ​ന്‍റ് ഉ​ണ്ട്. തേ​നൂ​റു​ന്ന വ​രി​ക്ക​ച്ച​ക്ക മു​ത​ല്‍ നാ​രു​പോ​ലെ കു​ഴ​ഞ്ഞി​രി​ക്കു​ന്ന കൂ​ഴ​ച്ച​ക്ക വ​രെ​യു​ണ്ട്.

വാ​ട്ടു​ക​പ്പ​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ

മ​ധ്യ​കേ​ര​ള​ത്തി​ന്‍റെ പ്രി​യ ഭ​ക്ഷ​ണ​മാ​യ വാ​ട്ടു​ക​പ്പ​യു​ടെ ത​ല​വ​ര തെ​ളി​യു​ക​യാ​ണ്. വി​ല്‍​ക്കാ​ന്‍ വ​യ്യാ​തെ കെ​ട്ടി​ക്കി​ട​ന്ന വാ​ട്ടു​ക​പ്പ​യു​ടെ കെ​ട്ട​കാ​ലം ക​ഴി​ഞ്ഞു. കി​ട്ടാ​നി​ല്ലാ​താ​യാ​തോ​ടെ വി​ല​യും വ​ര്‍​ധി​ച്ചു. കി​ലോ​യ്ക്ക് 80 -110 രൂ​പ​യാ​ണു വി​ല.

ഒ​രു വ​ര്‍​ഷം മു​മ്പ് വാ​ട്ടു​കാ​പ്പ എ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ത്ത​വ​ണ മ​റി​ച്ചാ​ണ് സ്ഥി​തി. ഡ്ര​യ​റി​ല്‍ ഉ​ണ​ങ്ങാ​തെ, ക​ര്‍​ഷ​ക​ര്‍ നേ​രി​ട്ട് വാ​ട്ടി നി​ല​ത്തും പാ​റ​പ്പു​റ​ത്തും ഉ​ണ​ങ്ങു​ന്ന ക​പ്പ​യ്ക്കാ​ണ് ഡി​മാ​ന്‍​ഡ്. ഉ​ണ​ക്കു​ന്ന​തി​ലെ ചെ​ല​വും സ​മ​യ​ന​ഷ്ട​വും കാ​ര​ണം ഇ​ട​ക്കാ​ല​ത്ത് ക​ര്‍​ഷ​ക​ര്‍ പി​ന്‍​വാ​ങ്ങി​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യ ക​പ്പ 80-90 രൂ​പ​യ്ക്ക് കി​ട്ടും. പ​ക്ഷേ, നാ​ട​നോ​ടാ​ണു പ്രി​യം. എ​ന്നാ​ല്‍ ചെ​ല​വ് വ​ര്‍​ധി​ച്ച​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. മു​മ്പ് വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മൊ​ക്കെ ചേ​ര്‍​ന്ന് ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്ന ക​പ്പ വാ​ട്ട് ഇ​പ്പോ​ള്‍ കൂ​ലി​യ്ക്ക് തൊ​ഴി​ലാ​ളി​ക​ളെ നി​ര്‍​ത്തി​യാ​ണു ചെ​യ്യു​ന്ന​ത്.

1000 രൂ​പ കൂ​ലി​യും ഭ​ക്ഷ​ണ​വും ന​ല്‍​കി​യാ​ല്‍ പോ​ലും ക​പ്പ വാ​ട്ടാ​ന്‍ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ല. പു​തു​ത​ല​മു​റ​യ്ക്ക് ഉ​ണ​ര്‍​വേ​കി, കു​ടും​ബ അ​യ​ല്പ​ക്ക കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​ഘോ​ഷ​മാ​ക്കി ക​പ്പ​വാ​ട്ട് ന​ട​ക്കു​ന്നു​ണ്ട്.

 

District News

കാ​ട്ടാ​ന​കൾ കൃ​ഷി​ ന​ശി​പ്പി​ച്ചു

ഇ​രി​ട്ടി: കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ​യി​ൽ പ​ഴ​ശി​രാ​ജ ക​ള​രി അ​ക്കാ​ദ​മി​ക്ക് സ​മീ​പം കാ​ട്ടാ​ന​യെ​ത്തി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ച​യു​മാ​യി എ​ത്തി​യ ര​ണ്ടു കാ​ട്ടാ​ന​ക​ളാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ക​ള​രി അ​ക്കാ​ദ​മി​യു​ടെ പ​രി​സ​ര​ത്ത് നാ​ശം വി​ത​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ ഇ​വി​ടെ ചു​റ്റി​ത്തി​രി​ഞ്ഞ കാ​ട്ടാ​ന​ക​ൾ തെ​ങ്ങ് ഉ​ൾ​പ്പെ​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. കൃ​ഷി​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 60 തെ​ങ്ങി​ൻ തൈ​ക​ളാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.

ആ​റ​ളം ഫാ​മി​ൽ നി​ന്നും പു​ഴ​ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന​ക​ളാ ണ് ​നാ​ശം വി​ത​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ഇ​രി​ട്ടി ടൗ​ണി​ന് സ​മീ​പം കാ​ട്ടാ​ന എ​ത്തി​യി​രു​ന്ന​ത്. ഇ​തി​നെ വ​ന​പാ​ല​ക​ർ ആ​റ​ളം ഫാ​മി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി വി​ജ​യി​ച്ചി​രു​ന്നി​ല്ല.

കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ ആ​ന കാ​ട്ടി​ലേ​ക്ക് ക​യ​റാ​തെ തി​രി​കെ പോ​യി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ ആ​റ​ളം ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തെ പോ​കു​ക​യാ​ണ്. ഫാ​മി​നോ​ട് ചേ​ർ​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ആ​ന​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

ഇ​രി​ട്ടി ടൗ​ണി​ലും കാ​ട്ടാ​ന​യു​ടെ കാ​ൽ​പ്പാടു​ക​ൾ

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് കാ​ട്ടാ​ന​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ​ഴ​ശി പ​ദ്ധ​തി​യു​ടെ ച​തു​പ്പ് പ്ര​ദേ​ശ​ത്താ​ണ് ആ​ന​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പ​ശു​ക്ക​ളെ തീ​റ്റാ​ൻ എ​ത്തി​യ ആ​ളാ​ണ് ആ​ന​യു​ടെ കാൽപ്പാടുകൾ ക​ണ്ട​ത്. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ​യും വ​നം​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ച​തു​പ്പി​ൽ ആ​ഴ​ത്തി​ൽ കാ​ൽ​പ്പാ​ടു​ക​ൾ പ​തി​ഞ്ഞ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞയാ​ഴ്ച ജ​ബ്ബാ​ർ​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പമെ​ത്തി​യ കാ​ട്ടാ​ന​യാ​കാം ടൗ​ണി​ലു​മെ​ത്തി​യ​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് നി​ഗ​മ​നം.

Agriculture

കൃഷിതന്നെയാണു മനോജിനു ജീവിതം

സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ചി​ട്ടും അ​തി​നു പോ​കാ​തെ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ന​ടു​വി​ൽ വേ​ങ്കു​ന്ന് സ്വ​ദേ​ശി ക​ല്ലി​ടു​ക്ക​നാ​നി​ക്ക​ൽ മ​നോ​ജ് ജോ​സ​ഫ് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ തി​ക​ഞ്ഞ സം​തൃ​പ്ത​നാ​ണ്.

ബി​രു​ദ​വും ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്ലോ​മ​യും ക​ഴി​ഞ്ഞ മ​നോ​ജ് ജോ​സ​ഫി​ന് 2006 ലാ​ണ് ക​ഐ​സ്ഇ​ബി​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ കൃ​ഷി ജീ​വി​തം തു​ട​രാ​ൻ ആ​യി​രു​ന്നു മ​നോ​ജി​ന്‍റെ തീ​രു​മാ​നം.

അ​ന്ന് മ​നോ​ജി​ന്‍റെ കൂ​ടെ ജോ​ലി ല​ഭി​ച്ച​വ​ർ ഇ​പ്പോ​ൾ സീ​നി​യ​ർ സ​ബ് എ​ൻ​ജി​നി​യ​ർ​മാ​രാ​ണ്. എ​ന്നാ​ൽ സ്വ​ന്ത​മാ​യു​ള്ള ആ​റ് ഏ​ക്ക​റി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​റി​ലും സ​മ്മി​ശ്ര കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി നേ​ട്ടം കൊ​യ്യു​ക​യാ​ണ് ഈ 54​കാ​ര​ൻ. വേ​ങ്കു​ന്നി​ലു​ള്ള മ​നോ​ജി​ന്‍റെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യാ​ൽ ന​മ്മ​ൾ​ക്ക് അ​ത് മ​ന​സി​ലാ​കും.

40 ഇ​നം കു​രു​മു​ള​ക്, റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, ക​പ്പ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ, പ​ശു​വ​ള​ർ​ത്ത​ൽ, തേ​ൻ ഉ​ല്പാ​ദ​നം അ​ങ്ങ​നെ സ​ക​ല കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ഇ​ദ്ദേ​ഹം കൈ​വ​യ്ക്കു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു ഇ​ന​ത്തി​ൽ അ​ല്പം ഇ​ടി​വു വ​ന്നാ​ൽ മ​റ്റു​ള്ള​വ​യി​ൽ​നി​ന്ന് അ​തു ത​ര​ണം ചെ​യ്യു​ന്നു. ഈ ​രീ​തി തു​ട​രു​ന്ന​തു​കൊ​ണ്ടു ലാ​ഭ​മ​ല്ലാ​തെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​നോ​ജ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

2013ൽ ​ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​ൻ. 2018ൽ ​ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ ക​ർ​ഷ​ക​ൻ, 2024ൽ ​ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളും മ​നോ​ജി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ചു വ​ർ​ഷ​മാ​യി ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലും പ​ന്നി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലും ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​ഞ്ഞ​ൾ വി​ത്തു​ക​ൾ ഉ​ല്പാ​ദി​പ്പി​ച്ചു ന​ൽ​കു​ന്ന​ത് മ​നോ​ജാ​ണ്.

സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മ​ണ്ണി​ര ക​ന്പോ​സ്റ്റാ​ണ് പ്ര​ധാ​ന വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടെ മ​റ്റു രാ​സ​വ​ള​ങ്ങ​ളും പ്ര​യോ​ഗി​ക്കു​ന്നു. ന​ടു​വി​ൽ കൃ​ഷി​ഭ​വ​ന്‍റെ എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്ന മ​നോ​ജ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 40 ഇ​നം കു​രു​മു​ള​കു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ക​യും തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

മ​ണ്ണി​ര ക​ന്പോ​സ്റ്റി​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ന​ൽ​കു​ക​യും സൗ​ജ​ന്യ​മാ​യി മ​ണ്ണി​ര​ക​ളെ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് മ​നോ​ജി​ന്‍റെ പ​ക്ക​ൽ​നി​ന്നു മ​ണ്ണി​ര​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത്.

പൂ​ർ​വി​ക​രി​ൽ​നി​ന്നു പ​ക​ർ​ന്നു കി​ട്ടി​യ അ​നു​ഭ​വ​വും ത​ന്‍റേ​താ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ഓ​ർ​മ​വ​ച്ച കാ​ലം​തൊ​ട്ട് മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്ന മ​നോ​ജി​ന് കൃ​ഷി​ത​ന്നെ​യാ​ണു ജീ​വി​ത​വും. ര​ണ്ടു സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കു പു​റ​മെ ആ​വ​ശ്യാ​നു​സ​ര​ണം മ​റ്റു തൊ​ഴി​ലാ​ളി​ക​ളും മ​നോ​ജി​ന്‍റെ കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്നു​ണ്ട്.

ത​ന്‍റെ ലാ​ഭ​ത്തേ​ക്കാ​ൾ അ​വ​ർ​ക്ക് ന​ൽ​കു​ന്ന വേ​ത​ന​ത്തി​ലാ​ണ് മ​നോ​ജി​ന്‍റെ സം​തൃ​പ്തി. പു​ലി​ക്കു​രു​മ്പ ക്ഷീ​ര സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​നോ​ജി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഭാ​ര്യ ലി​നി​യും മ​ക്ക​ളാ​യ മൗ​റി​നും ഫ്ള​വ​റി​നും ജോ​ഷ​യും ഒ​പ്പ​മു​ണ്ട്.

കു​രു​മു​ള​ക് തൈ ​ഉ​ൾ​പ്പ​ടെ ത​ന്‍റെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ത്തു​ക​ളും സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മ​നോ​ജ് ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​തു ന​ൽ​കാ​നും ത​യാ​റാ​ണ്.

 

Agriculture

തി​രു​വാ​തി​ര ന​ക്ഷ​ത്ര​ത്തി​ന് ക​രി​മ​രം

തി​രു​വാ​തി​ര ജ​ന്മ​ക്ഷ​ത്ര​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ മ​ര​മാ​ണ് ക​രി​മ​രം. ആ​യു​സു മു​ഴു​വ​ൻ സാ​വ​ധാ​നം വ​ള​രു​ന്ന ഒ​രു വൃ​ക്ഷ​മാ​ണ് ക​രി​മ​രം. ക​രി​മ​രം തൈ​ക​ളാ​യി​രി​ക്കു​മ്പോ​ൾ ത​ണ​ലി​ൽ വ​ള​രു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ക​യും എ​ന്നാ​ൽ, മ​രം വ​ള​രു​ന്ന​ത​നു​സ​രി​ച്ച് സൂ​ര്യ​പ്ര​കാ​ശം ഇ​ഷ്ട​പ്പെ​ടു​ന്ന​തു​മാ​യ ഒ​രു മ​ര​മാ​ണ്.

ക​രി​മ​രം വി​ത്ത് മൂ​ല​വും മു​റി​ഞ്ഞ വേ​രി​ൽ നി​ന്നും പു​ന​രു​ൽ​ഭ​വം ന​ട​ക്കു​ന്നു. ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള മ​ണ്ണാ​ണ് വ​ള​രു​വാ​ൻ ന​ല്ല​ത്. എ​ഴു​പ​തു സെ​ന്‍റി​മീ​റ്റ​ർ​വ​രെ വ്യാ​സ​മു​ള്ള ത​ടി ല​ഭി​ക്കു​വാ​ൻ ഇ​രു​നൂ​റോ​ളം വ​ർ​ഷം വേ​ണ്ടി വ​രും.

ആ​ഫ്രി​ക്ക, മ​ലേ​ഷ്യ, മ്യാ​ൻ​മാ​ർ, ജ​പ്പാ​ൻ, ശ്രീ​ല​ങ്ക, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ അ​ർ​ധ​ഹ​രി​ത വ​ന​ങ്ങ​ളി​ൽ അ​ങ്ങി​ങ്ങു വ​ള​രു​ന്ന സാ​ന്ദ്ര​മാ​യ ത​ല​പ്പോ​ടു​കൂ​ടി​യ മ​ര​മാ​ണ് ക​രി​മ​രം. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ധാ​ര​ള​മാ​യി ക​ണ്ടു​വ​രു​ന്നു.

വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള ക​രി​മ​ര​ത്തി​ന്‍റെ ഇ​ല​യ്ക്ക് അ​ഞ്ചു മു​ത​ൽ പ​തി​ന​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും മൂ​ന്നു മു​ത​ൽ ആ​റു സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യും കാ​ണും. ഇ​ല​ക​ളി​ൽ ധാ​രാ​ളം ക​റു​ത്ത കു​ത്തു​ക​ൾ കാ​ണാ​റു​ണ്ട്.

ഏ​ക​ലിം​ഗ പു​ഷ്പ​ങ്ങ​ളാ​ണ്, പൂ​ക്ക​ൾ​ക്ക് പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ നി​റ​മാ​ണ്. ആ​ണ്‍ പൂ​ക്ക​ൾ കൂ​ട്ട​മാ​യി ഉ​ണ്ടാ​കും. ആ​ണ്‍ പൂ​ക്ക​ളെ​ക്കാ​ൾ പെ​ണ്‍ പൂ​ക്ക​ൾ​ക്ക് വ​ലി​പ്പം കൂ​ടു​ത​ലാ​ണ്. കാ​യ്ക​ൾ​ക്ക് ഏ​ക​ദേ​ശം ര​ണ്ടു സെ​ന്‍റീ​മീ​റ്റ​ർ വ്യ​സ​മു​ള്ള​താ​ണ്. മ​ര​ത്തി​ന് വ്യ​ക്ത​മാ​യ പൂ​ക്കാ​ല​മി​ല്ല എ​ങ്കി​ലും ഫെ​ബ്രു​വ​രി മു​ത​ലാ​ണ് മ​രം ന​ല്ല​തു​പോ​ലെ പൂ​ത്തു ക​ണ്ടു​വ​രു​ന്ന​ത്.

ഏ​ബ​ണേ​സി കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ക​രി​മ​ര​ത്തി​ന്‍റെ ശാ​സ്ത്രീ​യ​നാ​മം ഡ​യോ​സ്പൈ​റോ​സ് എ​ബ​ണി​യം എ​ന്നാ​ണ്. എ​ബ​ണി, മു​സ്ത​ന്പി, ക​രി​ന്താ​ളി എ​ന്നീ പേ​രു​ക​ളി​ലും സം​സ്കൃ​ത​ത്തി​ൽ ക​ര​വീ​ര: വ​യ​സി, ഇം​ഗ്ലീ​ഷി​ൽ സി​ലോ​ണ്‍ എ​ബ​ണി​ട്രീ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ക​രി​മ​ര​ത്തി​ന്‍റെ ത​ടി കൂ​ടു​ത​ലാ​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കൗ​തു​ക​വ​സ്തു​ക്ക​ൾ നി​ർ​മ്മി​ക്കു​വാ​നും ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു.

ക​രി​മ​ര​ത്തി​ന്‍റെ തൊ​ലി ക​ടും ചാ​ര​നി​റ​ത്തി​ലും ത​ടി​യു​ടെ പു​റം​ഭാ​ഗം വെ​ള്ള ചേ​ർ​ന്ന ചാ​ര​നി​റ​ത്തി​ലും കാ​ത​ൽ ക​ടും ക​റു​പ്പു​നി​റ​വു​മാ​ണ്. മ​റ്റു മ​ര​ത്തി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യ​തി​നാ​ലാ​കാം ഇ​തി​ന് ക​രി​മ​രം എ​ന്ന് പേ​രു വ​ന്ന​ത്.

ക​രി​മ​ര​ത്തി​ന്‍റെ തൊ​ലി വി​വി​ധ ഔ​ഷ​ധ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ല​ക​ൾ വ​യ​റി​ള​ക്കം, നേ​ത്ര​രോ​ഗ​ങ്ങ​ൾ, തീ​പ്പൊ​ള്ള​ൽ, ഗ്ര​ന്ഥി​ക​ളെ ബാ​ധി​ക്കു​ന്ന ക്ഷ​യം, ചൊ​റി​ചി​ര​ങ്ങു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. കേ​ര​ള​ത്തി​ൽ മ​റ്റു മ​ര​ങ്ങ​ളെ​യ​പേ​ക്ഷി​ച്ച് വ​ള​രെ​ക്കു​റ​ച്ചു മാ​ത്രം ക​ണ്ടു​വ​രു​ന്ന ഈ ​മ​ര​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.

വ​ള​രെ സാ​വ​ധാ​നം വ​ള​രു​ന്ന വൃ​ക്ഷ​മാ​യ​തി​നാ​ൽ കു​റ​ച്ചു സ്ഥ​ല​മു​ള്ള​വ​ർ​ക്കും ന​ട്ടു​പി​ടി​പ്പി​ക്കാ​വു​ന്ന​താ​ണ്. പു​തി​യ ത​ല​മു​റ​ക​ൾ​ക്കും ന​ഗ​ര​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ​ക്കും ക​രി​മ​രം എ​ന്താ​ണെ​ന്ന് അ​റി​യു​ന്ന​തി​നു വേ​ണ്ടി​യും പ്ര​ത്യേ​കി​ച്ച് തി​രു​വാ​തി​ര ന​ക്ഷ​ത്ര​ത്തി​ൽ​പ്പെ​ട്ട​വ​ർ ക​രി​മ​രം ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

സ്ഥ​ല പ​രി​മി​തി​യു​ള്ള​വ​ർ കു​റ​ച്ചു വ​ലു​പ്പ​മു​ള്ള ച​ട്ടി​ക​ളി​ൽ വ​ള​ർ​ത്താ​വു​ന്ന​താ​ണ്. മ​ണ്ണി​ൽ ന​ടു​ന്ന​വ​ർ ര​ണ്ട​ടി ച​തു​ര​ത്തി​ലും അ​ഴ​ത്തി​ലും കു​ഴി​യെ​ടു​ത്ത് ആ​വ​ശ്യ​ത്തി​നു ചാ​ണ​ക​പ്പൊ​ടി​യും മ​റ്റു ജൈ​വ വ​ള​ങ്ങ​ളും ചേ​ർ​ത്ത് ന​ടാ​വു​ന്ന​താ​ണ്.

മ​റ്റു കീ​ടാ​ക്ര​മ​ണ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ക​രി​മ​ര​ത്തെ ബാ​ധി​ക്കാ​ത്ത​തി​നാ​ൽ ത​രി​ശു​കി​ട​ക്കു​ന്ന പൊ​തു സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ൾ മൈ​താ​ന​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ലും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് ഈ ​മ​രം പ്ര​ച​രി​പ്പി​ക്കാ​നും ക​ണ്ടു​പ​ഠി​ക്കാ​നും ഉ​ത​കും.

 

Agriculture

വ​ര​ൾ​ച്ച​യ്ക്കെ​തി​രെ മു​ൻ​ക​രു​ത​ൽ, വേ​ന​ൽ പ​ച്ച​ക്ക​റി​കൃ​ഷി തു​ട​ങ്ങാം

നെ​ല്ല്

മു​ണ്ട​ക​ൻ കൊ​യ്ത്തി​ന് സ​മ​യ​മാ​യി. കൊ​യ്യാ​റാ​യ പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്തി​നു ഒ​രാ​ഴ്ച മു​ന്പു​ത​ന്നെ പാ​ട​ത്തെ വെ​ള്ളം വാ​ർ​ത്തു​ക​ള​യ​ണം. വി​ത്തെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പാ​ട​ങ്ങ​ളി​ൽ​നി​ന്നും കൊ​യ്ത്തി​ന് ര​ണ്ടാ​ഴ്ച മുമ്പെങ്കി​ലും ക​ള്ള​ക്ക​തി​രു​ക​ൾ നീ​ക്കം ചെ​യ്യ​ണം.

കൊ​യ്ത്ത് ക​ഴി​ഞ്ഞാ​ൽ നി​ലം ഉ​ഴു​തി​ട​ണം. ഈ​ർ​പ്പ​മു​ണ്ടെ​ങ്കി​ൽ എ​ള്ള്, പ​യ​ർ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ കൃ​ഷി ചെ​യ്യാം. കൊ​യ്ത്തി​നു​ശേ​ഷം നി​ലം ഉ​ഴു​ത് കു​റ​ച്ചു ദി​വ​സം ത​രി​ശി​ടു​ന്ന​ത് ത​ണ്ടു​തു​ര​പ്പ​ന്‍റെ ഉ​പ​ദ്ര​വം പു​ഞ്ച​യി​ലേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും.

നേ​രി​ട്ട് വി​ത്ത് വി​ത​ച്ച് കൃ​ഷി ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന പാ​ട​ങ്ങ​ൾ ന​ല്ല​പോ​ലെ ഉ​ഴു​തു നി​ര​പ്പാ​ക്ക​ണം. ഞാ​റ് പ​റി​ച്ച് ന​ടു​ന്ന പാ​ട​ങ്ങ​ളി​ൽ ഞാ​റ്റ​ടി ത​യാ​റാ​ക്കാം. കു​ട്ട​നാ​ട​ൻ പു​ഞ്ച​യി​ൽ മേ​ൽ​വ​ള​പ്ര​യോ​ഗ​വും സ​സ്യ​സം​ര​ക്ഷ​ണ​വും തു​ട​രാം.

തെ​ങ്ങ്

ജ​ല​സേ​ച​നം തു​ട​ര​ണം. ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ന​ന ന​ൽ​കാം. ന​ന​യു​ടെ തോ​ത് കു​റ​യ്ക്കാ​ൻ തെ​ങ്ങി​ൻ​ത​ട​ത്തി​ൽ പു​ത​യി​ട്ടു കൊ​ടു​ക്കാം. മ​ണ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ 3-4 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ന​യ്ക്ക​ണം. വി​ത്ത് തേ​ങ്ങാ​സം​ഭ​ര​ണ​ത്തി​ന് മാ​തൃ​വൃ​ക്ഷം തെ​ര​ഞ്ഞെ​ടു​ക്കാം.

സ്ഥി​ര​മാ​യി കാ​യ്ക്കു​ന്ന​തും വ​ർ​ഷ​ത്തി​ൽ 80 തേ​ങ്ങ കു​റ​യാ​തെ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. വി​ട​ർ​ന്ന 30ൽ ​കൂ​ടു​ത​ൽ ഓ​ല​ക​ൾ, ബ​ല​മു​ള്ള മ​ട​ലു​ക​ൾ, ക​രു​ത്തു​ള്ള കു​ല​ഞ്ഞെ​ട്ടു​ക​ളോ​ടു​കൂ​ടി​യ 12 കു​ല​ക​ളി​ൽ കൂ​ടു​ത​ൽ, ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള തേ​ങ്ങ​ക​ൾ തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ൾ മാ​തൃ​വൃ​ക്ഷ​ത്തി​നു​ണ്ടാ​ക​ണം.

വി​ത്തു​തേ​ങ്ങ ക​യ​റി​ൽ കെ​ട്ടി​യി​റ​ക്ക​ണം. വി​ത്തു​തേ​ങ്ങ മു​ള​പ്പി​ക്കു​ന്ന​തി​നു​മുമ്പ് 60 ദി​വ​സ​മെ​ങ്കി​ലും ത​ണ​ലി​ൽ സൂ​ക്ഷി​ക്ക​ണം. 3 ഇ​ഞ്ച് ക​ന​ത്തി​ൽ മ​ണ​ൽ വി​രി​ച്ച് അ​തി​ൽ തേ​ങ്ങ​യു​ടെ ഞെ​ട്ട​റ്റം മു​ക​ളി​ലാ​വും​വി​ധം നി​ര​ത്തി മ​ണ​ലി​ട്ട് മൂ​ടി​യി​ട​ണം.

തേ​ങ്ങ​യി​ലെ വെ​ള്ളം വ​റ്റി​പ്പോ​കാ​തി​രി​ക്കാ​നാ​ണി​ത്. ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ൽ 5 അ​ടു​ക്ക് വി​ത്തു തേ​ങ്ങ ഇ​ങ്ങ​നെ സം​ഭ​രി​ക്കാം. മ​ണ​ൽ മ​ണ്ണും ത​ണ​ലു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത്തു​തേ​ങ്ങ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ​ത​ന്നെ സൂ​ക്ഷി​ക്കാം.

ത​ണ​ലി​ൽ കൂ​ട്ടി​യി​ട്ട തേ​ങ്ങ​ക​ൾ തൊ​ണ്ട് ഉ​ണ​ങ്ങി​യ​തി​നു​ശേ​ഷം പാ​കി മു​ള​പ്പി​ക്കാം. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ല​ക​ൾ കാ​ർ​ന്നു തി​ന്നു​ന്ന തെ​ങ്ങോ​ല​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ എ​തി​ർ പ്രാ​ണി​ക​ളെ തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ലേ​ക്ക് വി​ട​ണം.

ഓ​ല​തീ​നി​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​വ നി​യ​ന്ത്രി​ക്കാ​ൻ കേ​ടാ​യ ഓ​ല​ക​ൾ വെ​ട്ടി​മാ​റ്റി 2 മി​ല്ലി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ വേ​പ്പ​ധി​ഷ്ഠി​ത കീ​ട​നാ​ശി​നി​ക​ൾ ത​ളി​ക്കു​ക.

ക​മു​ക്

ജ​ല​സേ​ച​നം തു​ട​രു​ക. അ​ട​യ്ക്കാ മ​ര​ങ്ങ​ളെ ചൂ​ടി​ൽ​നി​ന്നു സം​ര​ക്ഷി​ക്കാ​ൻ ത​ടി​യി​ൽ കു​മ്മാ​യം പൂ​ശു​ക​യോ ഉ​ണ​ക്ക ഓ​ല​ക​ൾ പൊ​തി​ഞ്ഞു​കെ​ട്ടു​ക​യോ ചെ​യ്യാം.

വാ​ഴ

ന​ന തു​ട​ര​ണം. വാ​ഴ​ത്ത​ട​ത്തി​ൽ പു​ത​യി​ട്ട് ഈ​ർ​പ്പം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. നേ​ന്ത്ര​വാ​ഴ ന​ട്ട് മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും മാ​സം 60 ഗ്രാം ​യൂ​റി​യ​യും 100 ഗ്രാം ​പൊ​ട്ടാ​ഷും ചേ​ർ​ക്കു​ക. മ​ണ്ണു പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ കൃ​ത്യ​മാ​യ വ​ള​ത്തി​ന്‍റെ തോ​ത് അ​റി​യാ​ൻ ക​ഴി​യും.

ഏ​ലം

പ്രാ​ഥ​മി​ക ത​വാ​ര​ണ​ക​ളി​ൽ ജ​ല​സേ​ച​നം തു​ട​രാം. പ​ന്ത​ലി​ട്ടു കൊ​ടു​ക്ക​ണം. ര​ണ്ടാം ത​വാ​ര​ണ​യി​ലും ക​ള​യെ​ടു​പ്പും ദൈ​നം​ദി​ന ജ​ല​സേ​ച​ന​വും ന​ട​ത്ത​ണം. ഏ​ല​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് തു​ട​രാം. പ​റി​ച്ചെ​ടു​ത്ത കാ​യ്ക​ൾ ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കാം.

ത​ണ​ൽ​മ​ര​ങ്ങ​ൾ കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ളം ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ത​ണ​ൽ ന​ൽ​കാ​ൻ ചെ​ടി​ക​ളു​ടെ മു​ക​ളി​ൽ ചെ​റി​യ പ​ന്ത​ൽ ഇ​ട്ട് കൊ​ടു​ക്കാം. ഉ​ണ​ക്കി​ൽ നി​ന്ന് ചെ​ടി​യെ സം​ര​ക്ഷി​ക്കാ​ൻ പു​ത​യി​ട്ടു കൊ​ടു​ക്ക​ണം.

കു​രു​മു​ള​ക്

മ​ണ്ണി​ൽ ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി വ​ള്ളി​യു​ടെ ചു​വ​ട്ടി​ൽ പു​ത​യി​ട്ടു കൊ​ടു​ക്ക​ണം. ന​ട്ട് ഒ​ന്ന് ര​ണ്ട് വ​ർ​ഷം മാ​ത്രം പ്രാ​യ​മെ​ത്തി​യ വ​ള്ളി​ക​ളെ പൊ​തി​ഞ്ഞു കെ​ട്ടി വേ​ന​ൽ​ച്ചൂ​ടി​ൽ നി​ന്നും സം​ര​ക്ഷി​ക്ക​ണം. തോ​ട്ട​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് തു​ട​രാം.

പ​റി​ച്ചെ​ടു​ത്ത കു​രു​മു​ള​ക് ഏ​റ്റ​വും ശു​ചി​യാ​യ രീ​തി​യി​ൽ ഉ​ണ​ക്കി സൂ​ക്ഷി​ക്ക​ണം. യാ​തൊ​രു​വി​ധ മാ​ലി​ന്യ​ങ്ങ​ളും കു​രു​മു​ള​കി​ൽ ക​ല​രാ​ൻ ഇ​ട​യാ​ക​രു​ത്. കൊ​ടി​ത്ത​ല​ക​ൾ ശേ​ഖ​രി​ക്കു​വാ​നു​ള്ള മാ​തൃ​കൊ​ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​രാം. തെ​ര​ഞ്ഞെ​ടു​ത്ത ചെ​ന്ത​ല​ക​ൾ മ​ണ്ണി​ൽ പ​ട​രാ​തെ ചെ​റി​യ താ​ങ്ങു​കാ​ലു​ക​ളി​ൽ ചു​റ്റി​വ​യ്ക്ക​ണം.

ഇ​ഞ്ചി, മ​ഞ്ഞ​ൾ

ഇ​ഞ്ചി​യു​ടെ വി​ള​വെ​ടു​പ്പും വി​ത്തി​ഞ്ചി സം​സ്ക​ര​ണ​വും സൂ​ക്ഷി​പ്പും തു​ട​രാം. വി​ത്തി​ന് സൂ​ക്ഷി​ക്കു​ന്ന ഇ​ഞ്ചി മൃ​ദു​ചീ​യ​ൽ രോ​ഗം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വി​ത്തു​പ​ചാ​രം ന​ട​ത്തി ത​ണ​ലി​ൽ ഉ​ണ​ക്ക​ണം.

മ​ഞ്ഞ​ളി​ന്‍റെ ഇ​ല​യും ത​ണ്ടും വാ​ടി​ത്തു​ട​ങ്ങു​ന്പോ​ൾ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കാം.

Agriculture

ഇ​ടു​ക്കി​ക്കാ​രി ഡി​പ്ലോ​സെ​ന്‍റ​റം പാ​പ്പി​ല്ലോ​സം

മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് ഓ​ർ​ക്കി​ഡ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പു​തി​യ സ​സ്യം ക​ണ്ടെ​ത്തി. തെ​ക്ക​ൻ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഡി​പ്ലോ​സെ​ൻ​റം എ​ന്ന ദേ​ശ​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചെ​ടി​ക്ക് പൂ​വി​ന്‍റെ ഘ​ട​നാ​സ്വ​ഭാ​വം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഡി​പ്ലോ​സെ​ന്‍റ​റം പാ​പ്പി​ല്ലോ​സം എ​ന്ന ശാ​സ്ത്ര​നാ​മം ന​ൽ​കി.

പാ​റ​ക​ൾ​ക്ക് മു​ക​ളി​ലും മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ളി​ലും പ​റ്റി​പ്പി​ടി​ച്ചു വ​ള​രു​ന്ന ഇ​വ​യ്ക്ക് മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​നെ പ്ര​തി​രോ​ധി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന വേ​രു​ക​ളു​ണ്ട്. ശാ​ഖ​ക​ളാ​യി പി​രി​യാ​ത്ത പൂ​ങ്കു​ല, വെ​ള്ള​യും പി​ങ്കും ക​ല​ർ​ന്ന പൂ​ക്ക​ൾ, ദ​ള​ങ്ങ​ളു​ടെ ആ​കൃ​തി എ​ന്നി​വ​കൊ​ണ്ടെ​ല്ലാം ഈ ​ഗ​ണ​ത്തി​ലെ മ​റ്റു ചെ​ടി​ക​ളി​ൽ നി​ന്ന് ഇ​വ വ്യ​ത്യാ​സ​പ്പെ​ടു​ന്നു. സു​ഗ​ന്ധ​മേ​റി​യ​തും മ​നോ​ഹ​ര​ങ്ങ​ളു​മാ​ണ് ഇ​വ​യു​ടെ പൂ​ക്ക​ൾ.

ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പൂ​വി​ട്ട് കാ​യ​ക​ൾ വി​ള​യു​ന്ന​ത്. ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​മ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യ ഡോ. ​ജോ​സ് മാ​ത്യു, പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി എ.​കെ. പ്ര​ദീ​പ്, വ​ണ്ടി​പ്പെ​രി​യാ​റി​ലെ ജോ​നാ​സ് ഓ​ർ​ക്കി​ഡേ​റി​യ​ത്തി​ന്‍റെ ഉ​ട​മ​യാ​യ മാ​ത്യു ജോ​സ് മാ​ത്യു, ക​ല്പ​റ്റ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നി​ലെ സ​ലിം പി​ച്ച​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഗ​വേ​ഷ​ണ​സം​ഘ​മാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ.

സ്പീ​ഷി​സ് എ​ന്ന ശാ​സ്ത്ര ജേ​ർ​ണ​ലി​ന്‍റെ പു​തി​യ പ​തി​പ്പി​ൽ മു​ഖ​ലേ​ഖ​ന​മാ​യി ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Kerala

കൃ​ഷി​ക്ക് 2071 കോ​ടി; മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന് 318 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി​​​ക്ക് 2071 കോ​​​ടി രൂ​​​പ​​​യും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് 318 കോ​​​ടി രൂ​​​പ​​​യും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ല്‍ വ​​​ക​​​യി​​​രു​​​ത്തി.

കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യ്ക്കാ​​​യി ലോ​​​ക ബാ​​​ങ്ക് വാ​​​യ്പാ സ​​​ഹാ​​​യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്ന കേ​​​ര​​​ള ക്ലൈ​​​മ​​​റ്റ് റ​​​സി​​​ലി​​​യ​​​ന്‍റ് അ​​​ഗ്രി വാ​​​ല്യൂ ചെ​​​യി​​​ന്‍ മോ​​​ഡ​​​നൈ​​​സേ​​​ഷ​​​ന്‍ (കേ​​​ര) എ​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് ബ​​​ജ​​​റ്റി​​​ല്‍ 100 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​ച്ചു. കാ​​​ര്‍​ഷി​​​ക​​​മേ​​​ഖ​​​ല​​​യ്ക്ക് പ്ര​​​ത്യേ​​​ക ഊ​​​ന്ന​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കാ​​​ര്‍​ഷി​​​കാ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​യു​​​ടെ ആ​​​കെ പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ല്‍ 2071.95 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ചു. ഇ​​​തി​​​ല്‍ 234.73 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര വി​​​ഹി​​​ത​​​മാ​​​യി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​ണ്. നെ​​​ല്ല് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ സം​​​യോ​​​ജ​​​ന​​​ത്തി​​​നാ​​​യി ബ​​​ജ​​​റ്റി​​​ല്‍ 150 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി.

വ്യ​വ​സാ​യ ധാ​തു മേ​ഖ​ല​യ്ക്ക് 1973 കോ​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വ്യ​​​​വ​​​​സാ​​​​യ ധാ​​​​തു മേ​​​​ഖ​​​​ല​​​​യ്ക്ക് ബ​​​​ജ​​​​റ്റി​​​​ല്‍ 1973.51 കോ​​​​ടി രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി. ധാ​​​​തു​​​​ക്ക​​​​ള്‍​ക്കാ​​​​യി 8.20 കോ​​​​ടി രൂ​​​​പ​​​​യും വി​​​​വ​​​​ര സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക്കാ​​​​യി 548.05 കോ​​​​ടി രൂ​​​​പ​​​​യും ഉ​​​​ള്‍​പ്പെ​​​​ടെ​​​​യാ​​​​ണി​​​​ത്.

Agriculture

ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ൽ തി​ള​ങ്ങി അ​സ്ഗ​ർ

കൊ​ല്ല​ത്തി​ന്‍റെ പ്ര​സി​ദ്ധി ലോ​ക​മെ​ങ്ങും അ​റി​യു​ന്ന​ത് ക​ശു​വ​ണ്ടി​യു​ടെ പേ​രി​ലാ​ണ്. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ൽ​നി​ന്നും ആ​ളു​ക​ൾ കൊ​ല്ല​ത്തെ​ത്തി​യാ​ൽ ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വാ​ങ്ങ​ലും രു​ചി​യ​റി​യ​ലും പ്ര​ധാ​ന​മാ​ണ്. ക​ശു​വ​ണ്ടി​യു​ടെ ഉ​പ​യോ​ഗം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​ശ്രേ​ണി​യി​ലു​ള്ള​വ​ർ കൊ​റി​ച്ചി​രു​ന്ന ക​ശു​വ​ണ്ടി ഇ​പ്പോ​ൾ സാ​ധാ​ര​ണ​ക്കാ​രും ക​ഴി​ക്കു​ന്നു. ബി​രി​യാ​ണി​യി​ലും ബി​സ്ക​റ്റി​ലും പു​ഡ്ഡി​ങ്ങി​ലും ക​റി​ക​ളി​ൽ​പോ​ലും ക​ശു​വ​ണ്ടി ചേ​ർ​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​യി. മു​ള​പ്പി​ച്ച ക​ശു​വ​ണ്ടി​പോ​ലും അ​ടു​ക്ക​ള​യി​ലേ​ക്കു വ​രി​ക​യാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി വ്യ​വ​സാ​യം പ്ര​ധാ​ന​മാ​യും കൊ​ല്ലം ജി​ല്ല​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ക​ശു​വ​ണ്ടി ബി​സി​ന​സി​ലൂ​ടെ സ്വ​ന്തം മേ​ൽ​വി​ലാ​സം സൃ​ഷ്ടി​ച്ച ക​ന്പ​നി​യാ​ണ് ഞ​ക്കാ​ട​ൻ കാ​ഷ്യു എ​ക്സ്പോ​ർ​ട്ട്സ് ആ​ൻ​ഡ് ഇം​പോ​ർ​ട്ട്സ്.

അ​വ​രു​ടെ സാ​ര​ഥി അ​സ്ഗ​ർ ബ​ഷീ​ർ എ​ന്ന യു​വാ​വ് പ​യ​റ്റി​ത്തെ​ളി​ഞ്ഞ​തു വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​ണ്. പ​ണ്ട​ത്തെ​പ്പോ​ലെ ക​ശു​വ​ണ്ടി​യു​ടെ ഈ​റ്റി​ല്ല​മെ​ന്നു കൊ​ല്ല​ത്തെ വി​ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും പ​ല ഫാ​ക്ട​റി​ക​ളും പൂ​ട്ടി​കി​ട​ക്കു​ന്പോ​ഴും ഈ ​യു​വാ​വ് നേ​ടി​യ വി​ജ​യം ചെ​റു​ത​ല്ല.

സ്വ​ന്തം മേ​ൽ​വി​ലാ​സം ഈ ​വ്യ​വ​സാ​യ​ത്തി​ൽ ഉ​ണ്ടാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചി​രി​ക്കു​ന്നു. ക​മ്പ​നി സ്ഥി​തി​ചെ​യ്യു​ന്ന​ത് കൊ​ല്ലം ജി​ല്ല​യി​ലെ വേ​ള​മാ​നൂ​ർ എ​ന്ന സ്ഥ​ല​ത്താ​ണ്. പ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലു​മാ​യി മു​ന്നൂ​റോ​ളം സ്ത്രീ​ക​ൾ തൊ​ഴി​ൽ ചെ​യ്യു​ന്നു​ണ്ട്.

ഇ​ക്കൂ​ട്ട​ത്തി​ൽ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്. പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ​രി​പ്പ് ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കോ​സ്റ്റ് ഗാ​ന​ഗ്രി എ​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ത്തി​ൽ​നി​ന്നു ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്തും ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ട്.

കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ അ​സ്ഗ​ർ പ​ത്ത് വ​ർ​ഷ​മാ​യി സ്വ​ന്ത​മാ​യി ബി​സി​ന​സ് ചെ​യ്യു​ന്നു. അ​സ്ഗ​റി​ന്‍റെ കു​ടും​ബം അ​ന്പ​തു​വ​ർ​ഷ​മാ​യി ക​ശു​വ​ണ്ടി ബി​സി​ന​സി​ൽ ഉ​ണ്ട്.

പ​ഴ​യ​തു​പോ​ലെ​യി​ല്ല

പ​ഴ​യ പോ​ലെ​യു​ള്ള ഉ​ത്പാ​ദ​നം ഇ​ന്നു കൊ​ല്ല​ത്ത് ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​ണ്. ഇ​ല്ലെ​ന്നാ​ണ് അ​സ്ഗ​ർ ബ​ഷീ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. പ​ല​രും വ്യ​വ​സാ​യം നി​ർ​ത്തി മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കു തി​രി​ഞ്ഞു.

മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ 50 ശ​ത​മാ​നം പോ​ലും ഫാ​ക്ട​റി​ക​ൾ ഇ​പ്പോ​ൾ കൊ​ല്ല​ത്തി​ല്ല. കു​ടി​ൽ വ്യ​വ​സാ​യ​മാ​യി​പ്പോ​ലും ഉ​ത്പാ​ദ​നം ന​ട​ന്നി​രു​ന്ന കൊ​ല്ല​ത്ത് ഇ​പ്പോ​ൾ ആ​യി​ര​ത്തി​ലേ​റെ ഫാ​ക്ട​റി​ക​ൾ കാ​ടു​പി​ടി​ച്ച് അ​ട​ഞ്ഞ് കി​ട​പ്പു​ണ്ട്.

ഇ​വി​ടെ ക്ഷീ​ണം സം​ഭ​വി​ച്ച​പ്പേ​ൾ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യ​വ​സാ​യം വ​ർ​ധി​ച്ചു. അ​തോ​ടെ പ​രി​പ്പ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ആ​ന്ധ്ര​യി​ൽ​നി​ന്നും വ​രു​ന്ന അ​വ​സ്ഥ​യു​ണ്ട്. കൂ​ലി​യും തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളും അ​തി​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​സ​ന്ധി

സം​സ്ഥാ​ന​ത്തെ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ച്ചെ​ല​വ് തി​രി​ച്ച​ടി​യാ​ണ്. ഉ​യ​ർ​ന്ന കൂ​ലി​നി​ര​ക്കും കു​റ​ഞ്ഞ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു.

Agriculture

കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ആ​ത്മ​സം​തൃ​പ്തി​യോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കാ​ർ​ഷി​ക വൃ​ത്തി​യി​ൽ ആ​ത്മ​സം​തൃ​പ്തി ക​ണ്ടെ​ത്തു​ക​യാ​ണ് ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ആ​സാ​ദ് തോ​മ​സ്.

സ്റ്റേ​ഷ​നി​ലെ ജോ​ലി​സ​മ​യം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ വീ​ട്ടി​ലെ​ത്തി കാ​ർ​ഷി​ക ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​ണ് ആ​സാ​ദി​ന്‍റെ രീ​തി. പു​ര​യി​ട​ത്തി​ൽ എ​ല്ലാ​ത്ത​രം കൃ​ഷി​ക​ളും ഉ​ണ്ടെ​ങ്കി​ലും ജാ​തി​ക്കൃ​ഷി​യി​ലാ​ണ് ഇ​ദ്ദേ​ഹം കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ നേ​രം ഇ​രു​ട്ടു​വോ​ളം കൃ​ഷി​പ്പ​ണി​ക​ളി​ലേ​ർ​പ്പെ​ടും.

കു​രു​മു​ള​കും ഏ​ല​വും ജാ​തി​യും ഉ​ൾ​പ്പെ​ടെ എ​ല്ലാ​ത്ത​രം കൃ​ഷി​ക​ളും ആ​സാ​ദി​ന്‍റെ കൃ​ഷി​യി​ട​ത്തെ ഫ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്നു. ജാ​തി​കൃ​ഷി​യി​ൽ പു​തു​മ തേ​ടു​ന്ന ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​പ്പ​ത്തി​യ​ഞ്ചോ​ളം ഇ​ന​ത്തി​ൽ​പ്പെ​ട്ട ജാ​തി മ​ര​ങ്ങ​ളാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

റൗ​ണ്ട് ലീ​ഫ്, ഇ​ന്തോ​നേ​ഷ്യ​ൻ, പാ​ല​ത്തി​ങ്ക​ൽ ഗോ​ൾ​ഡ്, നി​ല​മ്പൂ​ർ ജാ​തി, ആ​ല​പ്പു​ഴ ജാ​തി ഇ​ങ്ങ​നെ​യു​ള്ള ഓ​രോ ഇ​ന​വും വ്യ​ത്യ​സ്ത​വും ഏ​റെ കാ​യ്ഫ​ല​മു​ള്ള​വ​യു​മാ​ണ്. ഇ​വ​യു​ടെ എ​ല്ലാ​ത്തി​ന്‍റെ​യും തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്.

കൃ​ഷി​ച്ചെ​ല​വ് കു​റ​വും പ​രി​പാ​ലി​ക്കാ​ൻ എ​ളു​പ്പ​വും എ​ന്ന​താ​ണ് ജാ​തി​കൃ​ഷി​യോ​ട് താ​ത്പ​ര്യ​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ആ​സാ​ദ് പ​റ​യു​ന്നു. ജാ​തി​ക്കൃ​ഷി വീ​ട്ട​മ്മ​മാ​ർ​ക്കു​പോ​ലും നോ​ക്കി​ന​ട​ത്താ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​ന്ന​ത്ര പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​സാ​ദ് പ​റ​യു​ന്നു.

ഹൈ​റേ​ഞ്ചി​ലെ മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം എ​ന്ന നി​ല​യി​ൽ ആ​സാ​ദ് തോ​മ​സി​ന്‍റെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ള്ള പു​റം നാ​ടു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും ക​ഞ്ഞി​ക്കു​ഴി​യി​ൽ എ​ത്തു​ന്നു​ണ്ട്.

Agriculture

ഇ​ടു​ക്കി​യി​ലെ ഇ​ര​ട്ട​സു​ഗ​ന്ധം

എം​എ​സ്ഡ​ബ്ല്യു റാ​ങ്കോ​ടെ പാ​സാ​യ മ​രി​യ​യോ​ടും മ​രീ​ന​യോ​ടും ഇ​നി എ​ന്താ​ണു ഭാ​വി പ​രി​പാ​ടി​യെ​ന്ന് ചോ​ദി​ച്ച​വ​രോ​ട് അ​വ​ർ പ​റ​ഞ്ഞു ഞ​ങ്ങ​ൾ കൃ​ഷി​യി​ലേ​ക്കു തി​രി​യു​ക​യാ​ണെ​ന്ന്. ഇ​തു കേ​ട്ട​പ്പോ​ൾ പ​ല​രും അ​ത്ഭു​ത​പ്പെ​ട്ടു. എ​ന്തി​നാ​ണ് കൃ​ഷി​യി​ലേ​ക്ക് എ​ന്നു ചോ​ദി​ച്ച​വ​രു​ണ്ട്.

പ​ക്ഷേ, ഇ​തൊ​ക്കെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നു​ള്ള ഊ​ർ​ജ​മാ​ണെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി. ഇ​ന്ന് അ​ഞ്ചേ​ക്ക​റോ​ളം വ​രു​ന്ന സ്വ​ന്തം പു​ര​യി​ട​ത്തി​ൽ കൃ​ഷി ചെ​യ്ത് വി​പ്ല​വം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഇ​ടു​ക്കി ചേ​റ്റു​കു​ഴി കു​ഴി​ക്ക​ണ്ടം സ്വ​ദേ​ശി​ക​ളും ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രു​മാ​യ മ​രി​യ​യും മ​രീ​ന​യും.

കൃ​ഷി ചെ​യ്താ​ൽ​പ്പോ​രാ മാ​ർ​ക്ക​റ്റിം​ഗും ന​ല്ല രീ​തി​യി​ൽ ചെ​യ്താ​ൽ മാ​ത്ര​മേ മി​ക​ച്ച​നേ​ട്ടം കൊ​യ്യാ​ൻ ക​ഴി​യൂ. അ​തി​നു വ്യ​ത്യ​സ്ത​മാ​യ ഒ​രു രീ​തി ഈ ​മി​ടു​ക്കി​ക​ൾ ക​ണ്ടെ​ത്തി. "ത​നി ഇ​ടു​ക്കി​ക്കാ​രി’ എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് ആ​രം​ഭി​ച്ച​ത് അ​ങ്ങ​നെ​യാ​ണ്.

തു​ട​ർ​ന്ന് സ്വ​ന്തം ഉ​ത്പ​ന്ന​ങ്ങ​ളാ​യ ഏ​ല​വും കു​രു​മു​ള​കും ഗ്രാ​ന്പൂ​വും സ്വ​ന്തം ബ്രാ​ൻ​ഡി​ൽ ഇ​റ​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​നൊ​പ്പം ഹെ​വ​ൻ​ലി സ്പൈ​സ​സ് എ​ന്ന വെ​ബ്സൈ​റ്റും ആ​രം​ഭി​ച്ചു.

ക​ളി​ച്ചു ന​ട​ക്കു​ന്ന പ്രാ​യ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി

കൃ​ഷി ഞ​ങ്ങ​ളു​ടെ കു​ടും​ബ​കാ​ര്യ​മാ​ണ്. അ​ത് ആ​രും പ​ഠി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ചെ​റു പ്രാ​യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ കൈ​യും​പി​ടി​ച്ച് പ​റ​മ്പി​ൽ ഇ​റ​ങ്ങി​യ ഇ​വ​ർ​ക്ക് കൃ​ഷി​യു​ടെ എ ​ടു സെ​ഡ് കാ​ര്യം കാ​ണാ​പ്പാ​ഠ​മാ​ണ്.

ഏ​ല​ത്തി​നു പു​റ​മെ കു​രു​മു​ള​ക്, ഗ്രാ​ന്പൂ, പു​ളി, കൊ​ക്കോ, പ​ച്ച​ക്ക​റി​ക​ൾ, തേ​ൻ കൃ​ഷി തു​ട​ങ്ങി​യ​വ​യും ഇ​വ​ർ​ക്കു​ണ്ട്. ഏ​ല​ത്തി​നു ചി​ന്പു​പൊ​ട്ടു​ന്ന​തു മു​ത​ൽ വി​ള​വെ​ടു​ക്കു​ന്ന​തു​വ​രെ ചെ​യ്യേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​വ​ർ​ക്ക​റി​യാം. ഏ​ല​യ്ക്കാ വി​ള​വെ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ അ​ത് സ്റ്റോ​റി​ൽ എ​ത്തി​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​ണ്.

ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യും ഹെ​വ​ൻ​ലി സ്പൈ​സ​സ് എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ആ​ളു​ക​ൾ ബ​ന്ധ​പ്പെ​ടാ​റു​ണ്ട്. ദൂ​രെ​യു​ള്ള ആ​ളു​ക​ൾ​ക്ക് കൊ​റി​യ​ർ വ​ഴി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കും.

ഇ​തു കൂ​ടാ​തെ എ​ക്സ്പോ​ർ​ട്ടിം​ഗ് ലൈ​സ​ൻ​സ് നേ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​വ​ർ ആ​രം​ഭി​ച്ചു. ഫാം ​ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും പ​ഠ​നം ആ​രം​ഭി​ച്ചു.

ഫാം ​ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത

ഫാം ​ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​യു​ണ്ട്. ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ഇ​വ​ർ. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് ക​ണ്ട് നി​ര​വ​ധി​പേ​ർ കൃ​ഷി സ്ഥ​ലം കാ​ണാ​ൻ സാ​ധി​ക്കു​മോ​യെ​ന്നു ചോ​ദി​ച്ച് വി​ളി​ക്കാ​റു​ണ്ട്.

ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. അ​വ​ധി​ക്കാ​ല​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ കൂ​ടു​ത​ലും. ഇ​ത്ത​രം ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ലാ​ണി​വ​ർ.

ബ്രാ​ൻ​ഡാ​യി ത​നി ഇ​ടു​ക്കി​ക്കാ​രി

ത​നി ഇ​ടു​ക്കി​കാ​രി എ​ന്ന ബ്രാ​ൻ​ഡി​ലാ​ണ് ഏ​ല​ക്ക​യും കാ​പ്പി​പ്പൊ​ടി​യും കു​രു​മു​ള​കും തേ​നും ഗ്രാ​ന്പൂ​വും ഒ​ക്കെ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി​യെ നേ​രി​ൽ​ക​ണ്ട് ബ്രാ​ൻ​ഡ് പ​രി​ച​യ​പ്പെ​ടു​ത്താ​നും ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞു.

ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ പ്ര​ചോ​ദ​ന​മാ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. പെ​ട്ടെ​ന്ന് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്കാം എ​ന്നു​വി​ചാ​രി​ച്ചാ​ൽ വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. കൃ​ഷി പ​രീ​ക്ഷ​ണ​മാ​ണ്.

ആ​ദ്യം ചെ​റി​യ​രീ​തി​യി​ൽ ചെ​യ്ത് ആ​ത്മ​വി​ശ്വാ​സം നേ​ടി​യ​തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കാ​വൂ.

തോ​ട്ട​ത്തി​ൽ​നി​ന്ന് അ​ധി​ക വ​രു​മാ​നം

ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​ന് അ​ധി​ക വ​രു​മാ​നം നേ​ടാ​ൻ ക​ഴി​ക്കു​മെ​ന്ന് മ​രീ​ന​യും മ​രി​യ​യും പ​റ​യു​ന്നു. ഏ​ല​ത്തി​ന് ത​ണ​ൽ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ തോ​ട്ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​റു​ണ്ട്.

ഈ ​മ​ര​ങ്ങ​ളി​ൽ കു​രു​മു​ള​ക് ക​യ​റ്റി​യാ​ൽ മി​ക​ച്ച വി​ള​വു ല​ഭി​ക്കും. ഇ​തി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടാം. തോ​ട്ട​ങ്ങ​ളി​ൽ തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​കൊ​ണ്ട് ര​ണ്ടു ഗു​ണ​ങ്ങ​ളു​ണ്ട്.

പ​രാ​ഗ​ണം എ​ളു​പ്പ​മാ​ക്കാ​ൻ തേ​നീ​ച്ച​ക​ൾ സ​ഹാ​യി​ക്കും. ഇ​തി​നു പു​റ​മെ തേ​ൻ വി​ൽ​പ്പ​ന​യി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടാ​നും ക​ഴി​യും.

ഫോ​ണ്‍: 8137050948

 

District News

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് അ​ട​ച്ചി​ട്ടും വേ​ലി​യേ​റ്റം കു​ട്ട​നാ​ട്ടി​ൽ കൃ​ഷി​യു​ടെ ഭാ​വി എ​ന്താ​കും ?

മ​ങ്കൊ​മ്പ് : ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യി​ട്ടും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഒ​ഴു​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലും കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ ഒ​ഴു​ക്ക​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വേ​ലി​യേ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ട​ലി​ൽ നി​ന്നു​ള്ള വെ​ള്ളം ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു ക​യ​റു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്.

ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പൊ​തു​വെ തെ​ളി​ഞ്ഞ വെ​ള്ള​മാ​ണു​ള്ള​ത്. ഇ​ത് ഓ​രു​വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നാ​ണ് മു​തി​ർ​ന്ന ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

ക​ട​ലി​ൽനി​ന്നു​ള്ള നീ​രൊ​ഴു​ക്കു വ​ർ​ധി​ച്ചാ​ൽ വെ​ള്ള​ത്തി​ൽ ഉ​പ്പു​ര​സം കൂ​ടു​ത​ലാ​കും. ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പു​ത​ന്നെ കു​ട്ട​നാ​ടി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഓ​രു​വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​മ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തു വ​ലി​യ​തോ​തി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

നി​ല​വി​ൽ കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി പാ​തി​വ​ഴി പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ലി​ൽ നി​ന്നു​ള്ള വെ​ള്ളം ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു ക​യ​റു​ന്ന​ത് കൃ​ഷി​ക്കു ഭീ​ഷ​ണി​യാ​കാ​നി​ട​യു​ണ്ട്.


ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ താ​ഴ്ത്തി നി​ല​നി​ർ​ത്താ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

ഷ​ട്ട​റു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ താ​ഴ്ത്തി ക്ര​മീ​ക​രി​ക്കാ​ത്ത​തോ, മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഉ​യ​ർ​ത്തു​ന്ന​തോ ആ​ണ് വേ​ലി​യേ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Kerala

വന്യജീവികളെ ആകര്‍ഷിക്കാത്ത കൃഷി; പ്രത്യേക ദൗത്യവുമായി വനംവകുപ്പ്

കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്ത് രൂ​​ക്ഷ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന വ​​ന്യ​​ജീ​​വി​​ശ​​ല്യം ത​​ട​​യാ​​ന്‍ ഫ​​ല​​പ്ര​​ദ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്ന ആ​​ക്ഷേ​​പം ശ​​ക്ത​​മാ​​യി​​രി​​ക്കെ, വ​​നാ​​തി​​ര്‍ത്തി​​ക​​ളി​​ല്‍ വ​​ന്യ​​ജീ​​വി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കാ​​ത്ത ഇ​​നം വി​​ള​​ക​​ള്‍ ക​​ര്‍ഷ​​ക​​രെ​​ക്കൊ​​ണ്ടു കൃ​​ഷി​​ ചെ​​യ്യി​​ക്കാ​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി വ​​നം​​വ​​കു​​പ്പ്.

വ​​ന്യ​​ജീ​​വി​​ശ​​ല്യം പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള മാ​​ര്‍ഗ​​മെ​​ന്ന പേ​​രി​​ലാ​​ണു പ്ര​​ത്യേ​​ക ദൗ​​ത്യം ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വ​​ന്യ​​ജീ​​വി​​ശ​​ല്യം സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ‘സം​​സ്ഥാ​​ന സ​​വി​​ശേ​​ഷ ദു​​ര​​ന്ത​​മാ​​യി’ പ്ര​​ഖ്യാ​​പി​​ച്ച​​തി​​ന്‍റെ തു​​ട​​ര്‍ച്ച​​യാ​​യി​​ട്ടാ​​ണ് ‘മി​​ഷ​​ന്‍ മ​​ഞ്ഞ​​ക്കൊ​​ന്ന’ എ​​ന്ന പ​​ദ്ധ​​തി​​യോ​​ടൊ​​പ്പം ‘മി​​ഷ​​ന്‍ കൃ​​ഷി പു​​ന​​രു​​ജ്ജീ​​വ​​ന​​വും വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ ല​​ഘൂ​​ക​​ര​​ണ​​വും’ എ​​ന്ന മ​​റ്റൊ​​രു പ​​ദ്ധ​​തി​​യും വ​​നം​​വ​​കു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വ​​നാ​​തി​​ര്‍ത്തി​​ക​​ളി​​ല്‍ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ ആ​​ക​​ര്‍ഷി​​ക്കാ​​ത്ത​​തും എ​​ന്നാ​​ല്‍, ക​​ര്‍ഷ​​ക​​ര്‍ക്ക് മി​​ക​​ച്ച വ​​രു​​മാ​​നം ന​​ല്‍കു​​ന്ന​​തു​​മാ​​യ കൃ​​ഷി​​രീ​​തി​​ക​​ള്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​മെ​​ന്നാ​​ണു വ​​നം​​വ​​കു​​പ്പി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം. ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ, ഇ​​ന്‍ഷ്വ​​റ​​ന്‍സ് പ​​രി​​ര​​ക്ഷ, കാ​​ര്‍ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ബ്രാ​​ന്‍ഡിം​​ഗ്, മൂ​​ല്യാ​​ധി​​ഷ്ഠി​​ത ന​​ഷ്ട​​പ​​രി​​ഹാ​​രം എ​​ന്നി​​വ​​യും പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്ന് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് വ​​നം​​വ​​കു​​പ്പ് പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു.

കൃ​​ഷി, മൃ​​ഗ​​സം​​ര​​ക്ഷ​​ണം, ക്ഷീ​​ര​​വി​​ക​​സ​​നം എ​​ന്നീ വ​​കു​​പ്പു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ക. വ​​ന്യ​​ജീ​​വി​​ക​​ള്‍ നാ​​ട്ടി​​ലി​​റ​​ങ്ങി എ​​ല്ലാ​​ത്ത​​രം വി​​ള​​ക​​ളും ന​​ശി​​പ്പി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കൃ​​ഷി​​രീ​​തി​​ക​​ളി​​ല്‍ മാ​​റ്റം വ​​രു​​ത്താ​​നു​​ള്ള പ​​ദ്ധ​​തി. ഏ​​തു​​ ത​​രം വി​​ള​​ക​​ളാ​​ണ് പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

വ​​ന്യ​​ജീ​​വി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കു​​ന്ന വി​​ള​​ക​​ള്‍ ക​​ര്‍ഷ​​ക​​ര്‍ വ​​നാ​​തി​​ര്‍ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​താ​​ണ് വ​​ന്യ​​ജീ​​വി​​ശ​​ല്യ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്ന നി​​ല​​പാ​​ട് നേ​​ര​​ത്തേ​​ത​​ന്നെ വ​​നം​​വ​​കു​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. പ​​ക്ഷേ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് വാ​​ഴ, തെ​​ങ്ങ്, ക​​മു​​ക് അ​​ട​​ക്ക​​മു​​ള്ള കൃ​​ഷി​​ക​​ള്‍ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി വ​​നം​​വ​​കു​​പ്പ് പ്ര​​ത്യേ​​ക ദൗ​​ത്യം ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വ​​ന​​വു​​മാ​​യി കൂ​​ടി​​ക്ക​​ല​​ര്‍ന്നു സ്ഥി​​തി ചെ​​യ്യു​​ന്ന ജ​​ന​​വാ​​സ​​ മേ​​ഖ​​ല​​ക​​ളി​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക​​ര്‍ഷ​​ക​​രു​​ടെ ഉ​​പ​​ജീ​​വ​​ന​​മാ​​ര്‍ഗ​​ത്തെ വ​​നം​​വ​​കു​​പ്പി​​ന്‍റെ പു​​തി​​യ നീ​​ക്കം ബാ​​ധി​​ക്കു​​മോ​​യെ​​ന്ന് ആ​​ശ​​ങ്ക​​യു​​ണ്ട്.

വ​​ന​​വി​​സ്തൃ​​തി കൂ​​ടു​​ത​​ലു​​ള്ള ജി​​ല്ല​​ക​​ളി​​ലെ ക​​ര്‍ഷ​​ക​​രെ​​യാ​​ണ് ഇ​​തു പ്ര​​ധാ​​ന​​മാ​​യും ബാ​​ധി​​ക്കു​​ക. പ്ര​​ത്യേ​​ക ദൗ​​ത്യ​​ത്തി​​ന്‍റെ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​റാ​​യി പീ​​രു​​മേ​​ട് റി​​സ​​ര്‍ച്ച് വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് ഫോ​​റ​​സ്റ്റ് ക​​ണ്‍സ​​ര്‍വേ​​റ്റ​​ര്‍ ജോ​​ബ് നേ​​ര്യ​​പറ​​മ്പി​​ലി​​നെ വ​​നം​​വ​​കു​​പ്പ് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

Agriculture

ക​രി​യ​ർ മാ​റ്റി​യ അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി

പ​തി​ന​ഞ്ച് വ​ർ​ഷം മു​മ്പ് ന​ട​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന ക്ലാ​സ് വാ​ഴ​ക്കു​ളം ന​ടു​ക്ക​ര തൈ​യി​ൽ മ​നോ​ജി​ന്‍റെ ക​രി​യ​ർ​ത​ന്നെ മാ​റ്റി​മ​റി​ച്ചു.

ഐ​ടി​സി അ​ധ്യാ​പ​ക​നി​ൽ​നി​ന്ന് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ബ്രീ​ഡ​റി​ലേ​ക്കു​ള്ള മ​നോ​ജി​ന്‍റെ യാ​ത്ര തു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത് ഇ​ൻ​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ക്കു​ള​ത്തു ന​ട​ന്ന എം​പി​ഇ​ഡി​എ പ​രി​ശീ​ല​ന​മാ​ണ്.

ഒ​രു ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സി​ൽ​നി​ന്നു ല​ഭി​ച്ച അ​റി​വു​മാ​യി ചെ​റി​യ തോ​തി​ൽ അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ചു. നി​ര​വ​ധി ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

2010ൽ ​മ​റൈ​ൻ പ്രോ​ഡ​ക്ട് എ​ക്സ്പോ​ർ​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ (എം​പി​ഇ​ഡി​എ) സ​ഹാ​യ​ത്തോ​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ അ​ന്പ​തു ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ 15,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള കു​ള​ത്തി​ൽ മ​ത്സ്യ​ക്കൃ​ഷി ആ​രം​ഭി​ച്ചു.

ഏ​ഞ്ച​ൽ, ഗ​പ്പി മീ​നു​ക​ളെ​യാ​ണ് ആ​ദ്യം വ​ള​ർ​ത്തി​യ​ത്. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ല്ക്കു​ന്ന​തി​ലൂ​ടെ ചെ​റി​യ വ​രു​മാ​നം ല​ഭി​ച്ചു​തു​ട​ങ്ങി. വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ആ​ദ്യ​കാ​ല​ത്ത് ബു​ദ്ധി​മു​ട്ടി​യ​തെ​ന്ന് മ​നോ​ജ് പ​റ​ഞ്ഞു.

വ​രു​മാ​ന​ത്തി​ന്‍റെ ഇ​രു​പ​ത് ശ​ത​മാ​നം ഫാം ​വി​പു​ലീ​ക​ര​ണ​ത്തി​ന് മാ​റ്റി​വ​ച്ചു. പി​ന്നീ​ട്, ഓ​സ്കാ​ർ, ഡി​സ്ക​സ് തു​ട​ങ്ങി​യ മീ​നു​ക​ളു​ടെ ബ്രീ​ഡിം​ഗും റെ​യ​റിം​ഗും ആ​രം​ഭി​ച്ചു.

മ​ത്സ്യ​ക്കൃ​ഷി മേ​ഖ​ല​യി​ൽ വി​വി​ധ ബ​ന്ധ​ങ്ങ​ളും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​ന് ബ​ന്ധ​ങ്ങ​ൾ സ​ഹാ​യി​ച്ചെ​ന്നും ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ആ​ൽ​ബി​നോ, പി​ങ്ക്, ബ്ലാ​ക്ക് ജെ​യി​ന്‍റ് ഗൗ​രാ​മി, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​യ റെ​ഡ് സ്പോ​ർ​ട്ട് സെ​വ​റം, പ്ലാ​റ്റി, പ​ത്തി​നം ഗ​പ്പി​ക​ൾ, ര​ണ്ടി​നം സോ​ൾ ടെ​യി​ൽ, നാ​ലി​നം ഷ്രിം​ബ്സ് എ​ന്നി​വ​യെ ബ്രീ​ഡ് ചെ​യ്യു​ക​യും വ​ള​ർ​ത്തി വി​ല്പ​ന​യ്ക്കു യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

വി​പ​ണി​യു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് ബ്രീ​ഡ് ചെ​യി​ക്കു​ന്ന​തും വ​ള​ർ​ത്തു​ന്ന​തും. വി​പ​ണി​യി​ൽ കു​റ​ച്ചു​മാ​ത്രം എ​ത്തു​ന്ന ബ്രീ​ഡു​ക​ൾ​ക്കാ​ണ് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​ത്. ഇ​തു നോ​ക്കി​യാ​ണ് ഫാ​മി​ൽ ബ്രീ​ഡിം​ഗ് ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പു​ത​ന്നെ സെ​വ​റം മീ​നു​ക​ളെ ബ്രീ​ഡ് ചെ​യ്യി​പ്പി​ച്ചി​രു​ന്നു.

കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന്‍റെ സ​മ​യ​ത്ത് സെ​വ​റം ന​ല്ല രീ​തി​യി​ൽ വി​ല്പ​ന ന​ട​ത്താ​ൻ സാ​ധി​ച്ചു. വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നൊ​പ്പം സെ​വ​റം മീ​നു​ക​ളെ പാ​ഴ്സ​ൽ അ​യ​യ്ക്കാ​ൻ സാ​ധി​ച്ചു.

ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്നു കൂ​ടു​ത​ൽ മീ​ൻ കു​ഞ്ഞു​ങ്ങ​ൾ ക​യ​റി​പ്പോ​യ​ത്. എ​ല്ലാ ആ​ഴ്ച​യി​ലും മീ​ൻ​കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ൽ ഓ​വ​ർ സ്റ്റോ​ക്കാ​യി മീ​നു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ല.

ഗ്ലാ​സ്, ഫൈ​ബ​ർ, സി​മ​ന്‍റ്, പ​ടു​താ​ക്കു​ള​ങ്ങ​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് മീ​ൻ വ​ള​ത്തു​ന്ന​ത്. സ്വാ​ഭാ​വി​ക രീ​തി​യി​ലും കൃ​ത്രി​മ രീ​തി​യി​ലും ഫാ​മി​ൽ ബ്രീ​ഡിം​ഗും റെ​യ​റിം​ഗും ന​ട​ത്തു​ന്ന മ​നോ​ജി​ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്.

 

Agriculture

അ​ധി​ക​വ​രു​മാ​ന​ത്തി​ന് അ​വ​ക്കാ​ഡോ

നാ​ല്പ​തു വ​ർ​ഷ​മാ​യി പ​ഴ​ച്ചെ​ടി​ക​ളു​ടെ കൃ​ഷി​യും പ​രീ​ക്ഷ​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ൽ മേ​ലേ​ചി​ന്നാ​ർ വാ​ത്തു​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​പ്പ​ൻ​മാ​ക്ക​ൽ വീ​ട്ടി​ൽ ജോ​സ​ഫ് ജോ​സ​ഫ് എ​ന്ന ക​ർ​ഷ​ക​ൻ.

ത​ന്‍റെ അ​ഞ്ച​ര​യേ​ക്ക​ർ വ​സ്തു​വി​ൽ പ​ഴ​വ​ർ​ഗ​വി​ള​ക​ളു​ടെ ഒ​രു വ​ലി​യ ശേ​ഖ​ര​മാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത് അ​വ​ക്കാ​ഡോ ആ​ണ്. പൊ​ള്ളാ​ക്ക്, ഹാ​സ് എ​ന്ന​യി​ന​ങ്ങ​ളാ​ണു ന​ട്ടി​രി​ക്കു​ന്ന​ത്.

പൊ​ള്ളോ​ക്ക് ഇ​ന​ത്തി​ന്‍റെ ഒ​രു കാ​യ്ക്ക് എ​ഴു​ന്നൂ​റ് ഗ്രാം ​തൂ​ക്കം ഉ​ണ്ടാ​കും. ഹാ​സി​ന് മു​ന്നൂ​റു മു​ത​ൽ നാ​നൂ​റു ഗ്രാം​വ​രെ തൂ​ക്കം വ​രും. ഹാ​സ് ഇ​ന​ത്തി​ന് രു​ചി​യും ഓ​യി​ലി​ൽ അ​ള​വ് കൂ​ടു​ത​ലു​മു​ണ്ട്. കാ​യു​ടെ പു​റം​തോ​ടി​ന് ക​ട്ടി കൂ​ടു​ത​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ നാ​ളു​ക​ൾ സൂ​ക്ഷി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ൽ മാ​ർ​ക്ക​റ്റി​ൽ ഡി​മാ​ന്‍റും കൂ​ടു​ത​ലാ​ണ്.

മ​റ്റി​ന​ങ്ങ​ൾ പെ​ട്ടെ​ന്നു പ​ഴു​ത്തു​പോ​കു​മെ​ന്നാ​ണ് ജോ​സ​ഫി​ന്‍റെ അ​ഭി​പ്രാ​യം. നൂ​റു ശ​ത​മാ​ന​വും ജൈ​വ കൃ​ഷി രീ​തി പി​ന്തു​ട​രു​ന്ന തോ​ട്ട​ത്തി​ൽ നാ​നൂ​റ് അ​വ​ക്കാ​ഡോ മ​ര​മു​ണ്ട്. നി​ല​വി​ൽ അ​ഞ്ഞൂ​റ് കി​ലോ മു​ത​ൽ എ​ഴു​നൂ​റ്റി അ​മ്പ​തു കി​ലോ​വ​രെ വി​ള​വ് ല​ഭി​ക്കു​ന്നു​ണ്ട്. മ​ര​മൊ​ന്നി​ന കു​റ​ഞ്ഞ​ത് അ​ന്പ​തു കി​ലോ​ഗ്രാം എ​ന്ന തോ​തി​ൽ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള സ്ഥ​ല​മാ​യി​രി​ക്ക​ണം അ​വ​ക്കാ​ഡോ ന​ടു​വാ​ൻ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. പ​തി​നെ​ട്ട​ടി അ​ക​ല​ത്തി​ൽ വേ​ണം മ​ര​ങ്ങ​ൾ ന​ടു​വാ​ൻ. ര​ണ്ട​ടി വ​ലു​പ്പ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ആ​വ​ശ്യ​ത്തി​ന് ജൈ​വ​വ​ള​ങ്ങ​ൾ ഇ​ട്ട് കു​ഴി ഒ​രു​ക്കി വേ​ണം തൈ​ക​ൾ ന​ടാ​ൻ.

തൈ​ക​ളു​ടെ ചു​വ​ട്ടി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ള്ളം കെ​ട്ടി നി​ൽ​ക്ക​രു​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത് വി​ള​വ് വ​ർ​ധി​പ്പി​ക്കു​വാ​ൻ സ​ഹാ​യി​ക്കും. വി​ള​വെ​ടു​പ്പ് കൃ​ത്യ​മാ​യും സൂ​ക്ഷ്മ​ത​യോ​ടും വേ​ണ​മെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു.

എ​ഴു​പ​തു മു​ത​ൽ എ​ണ്‍​പ​തു ശ​ത​മാ​നം വി​ള​വാ​കു​മ്പോൾ കാ​യ്ക​ൾ പ​റി​ച്ചെ​ടു​ക്ക​ണം. കൂ​ടു​ത​ൽ മൂ​ത്തു​പോ​യാ​ൽ കാ​യ്ക​ൾ വി​ണ്ടു​കീ​റു​ക​യും വി​ല്പ​ന​ക്കു പ​റ്റാ​താ​കു​ക​യും ചെ​യ്യും.

അ​വ​ക്കാ​ഡോ​യി​ൽ വെ​സ്റ്റ് ഇ​ന്ത്യ​ൻ, മെ​ക്സി​ക്ക​ൻ, ഗ്വാ​ട്ടി​മാ​ല എ​ന്നീ മൂ​ന്നു വ​ർ​ഗ​ങ്ങ​ളാ​ണ് കാ​ണു​ന്ന​ത്. ഒ​ട്ടേ​റെ​യി​ന​ങ്ങ​ൾ അ​വ​ക്കാ​ഡോ​യി​ൽ ക​ണ്ടു​വ​രു​ന്നു​ണ്ട്. അ​താ​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ​വ തെ​ര​ഞ്ഞെ​ടു​ത്ത് ന​ടു​ന്ന​താ​ണ് ഉ​ത്ത​മം.

ദീ​ർ​ഘ​കാ​ല​ത്തെ കൃ​ഷി ജീ​വി​ത​ത്തി​ൽ​നി​ന്ന് പ​ഠി​ച്ച് ന​ല്ല​യി​ന​വും ഗു​ണ​മേ·​യു​ള്ള​തു​മാ​യ വി​വി​ധ​യി​നം ന​ടി​ൽ വ​സ്തു​ക്ക​ൾ വി​പ​ണ​നം ന​ട​ത്തു​വാ​നാ​യി ഉ​പ്പ​ൻ​മാ​ക്ക​ൽ എ​ന്ന പേ​രി​ൽ ഒ​രു ന​ഴ്സ​റി​യും ജോ​സ​ഫ് ന​ട​ത്തി​വ​രു​ന്നു.

വി​വി​ധ​യി​നം അ​വ​ക്കാ​ഡോ, കു​രു​മു​ള​കി​ന്‍റെ വി​വി​ധ​യി​നം, ജാ​തി, റം​ബൂ​ട്ടാ​ൻ തു​ട​ങ്ങി മ​റ്റെ​ല്ലാ​യി​ന​ങ്ങ​ളും, കു​രു​മു​ള​കി​ന് താ​ങ്ങു​കാ​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന താ​ങ്ങു​മ​ര​ങ്ങ​ളു​ടെ തൈ​ക​ളും വി​റ്റു​വ​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടാ​യി ന്ധ​ഭാ​ര്യ മി​നി​യും മ​ക്ക​ളാ​യ ഡോ​ണി​യ, ആ​ഗ്ന​സ്, ആ​ഷി​ൽ എ​ന്നി​വ​രു​മു​ണ്ട്. അ​ടി​മാ​ലി​യി​ൽ​നി​ന്നു മു​പ്പ​തു കി​ലോ​മീ​റ്റ​റും ക​ട്ട​പ്പ​ന​യി​ൽ നി​ന്നും ഇ​രു​പ​ത് കി​ലോ​മീ​റ്റ​റും നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​റും സ​ഞ്ച​രി​ച്ചാ​ൽ ഉ​പ്പ​ൻ​മാ​ക്ക​ൽ വീ​ട്ടി​ലെ​ത്താം.

ജോ​സ​ഫ് ജോ​സ​ഫ്
ഫോ​ണ്‍: 8590347709

Agriculture

കൃ​ഷി കു​റ​യു​ന്ന​തി​നു കാ​ര​ണം ഭൂ​മി​ക്കു​റ​വോ?

കാ​ർ​ഷി​ക​രം​ഗ​ത്ത് ഒ​രു​കാ​ല​ത്ത് സ്വ​യം​പ​ര്യാ​പ്ത​മാ​യി​രു​ന്ന മ​ല​യാ​ളി​യു​ടെ അ​ടു​ക്ക​ള ഇ​ന്നു പൂ​ർ​ണ​മാ​യും അ​ന്യ​സം​സ്ഥാ​ന​ത്തെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യോ​പ​യോ​ഗ​ത്തി​ന്‍റെ അ​റു​പ​തു ശ​ത​മാ​ന​ത്തോ​ളം ഇ​റ​ക്കു​മ​തി​യാ​ണ്.

അ​രി, പ​ച്ച​ക്ക​റി, പ​ഴം, ഗോ​ത​മ്പ്, ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കാ​ൻ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലോ​റി​ക​ൾ സം​സ്ഥാ​ന​ത്ത് എ​ത്ത​ണം. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ഭൂ​മി​യു​ടെ 1.2 ശ​ത​മാ​നം 38,860 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​സ്തൃ​തി.

ഇ​തി​ൽ 19.7 ല​ക്ഷം ഹെ​ക്ട​റാ​ണ് കൃ​ഷി​ക്കു യോ​ഗ്യ​മാ​യ ഭൂ​മി. ജ​ന​സാ​ന്ദ്ര​ത​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കേ​ര​ള​ത്തി​ലെ പ്ര​തി​ശീ​ർ​ഷ ഭൂ​ല​ഭ്യ​ത 0.18 ഹെ​ക്ട​ർ ആ​ണ്. കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേ​ണ്ട​ത്ര കൃ​ഷി ഭൂ​മി ല​ഭ്യ​മാ​ക്കാ​നും കേ​ര​ള ന​വോ​ധാ​ൻ എ​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി​യെ വാ​ണി​ജ്യ​കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, സം​രം​ഭ​ക​ർ, ക​യ​റ്റു​മ​തി​ക്കാ​ർ, സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ എ​ന്നി​വ​യ്ക്കു ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കാ​തെ, പാ​ട്ട വ്യ​വ​സ്ഥ​യി​ലാ​ണ് ഭൂ​മി കൈ​മാ​റു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ത​രി​ശു​ഭൂ​മി​യാ​ണ് കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്. കേ​ര​ള അ​ഗ്രോ​ബി​സി​ന​സ് ക​മ്പനി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ൾ​ക്കും പ​ങ്കാ​ളി​യാ​കാം.

എ​ന്നി​രു​ന്നാ​ലും, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന ഈ ​കാ​ല​ത്ത് വേ​ണ്ട​ത്ര കൃ​ഷി ഭൂ​മി ല​ഭ്യ​മി​ല്ലാ​ത്ത​തു മാ​ത്ര​മാ​ണോ കൃ​ഷി കു​റ​യു​ന്ന​തി​ന് പി​ന്നി​ൽ.

കൃ​ഷി ഭൂ​മി​യു​ടെ വ​ൻ​തോ​തി​ലു​ള്ള ഉ​പ​യോ​ഗ​മാ​റ്റ​വും തൊ​ഴി​ൽ ക്ഷാ​മ​വും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​രു​ന്ന​തും വി​ല​സ്ഥി​ര​ത​യു​ടെ അ​ഭാ​വ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​ണ് കൃ​ഷി കു​റ​യാ​ൻ കാ​ര​ണം.

കൃ​ഷി ഭൂ​മി​യും പാ​ട​ശേ​ഖ​ര​ങ്ങ​ളും വീ​ടു​ക​ൾ, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ, ടൗ​ണ്‍​ഷി​പ്പു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യാ​യി മാ​റി. ഭൂ​മി​യു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് മൂ​ല്യം ഉ​യ​ർ​ന്ന​തും ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യി.

കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലു​ള്ള വ​ർ​ധ​ന, തൊ​ഴി​ൽ ക്ഷാ​മം, കൃ​ഷി​യി​ലു​ള്ള യു​വാ​ക്ക​ളു​ടെ താ​ത്പ​ര്യ​ക്കു​റ​വ്, രാ​സ​വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി തു​ട​ങ്ങി​യ​വ​യു​ടെ ചെ​ല​വ് വ​ർ​ധ​ന, നാ​ശ​ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ മ​റ്റു​കാ​ര​ണ​ങ്ങ​ളാ​ണ്.

1970 ൽ 8.5 ​ല​ക്ഷം ഹെ​ക്ട​ർ നെ​ൽ​പ്പാ​ട​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ 2.4 ല​ക്ഷം ഹെ​ക്ട​ർ ആ​യി ചു​രു​ങ്ങി. പാ​ർ​പ്പി​ട​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ങ്ങ​ൾ​ക്കു​മാ​യി കൃ​ഷി ഭൂ​മി ത​രം​മാ​റ്റി​യ​താ​ണ് ഇ​തി​നു കാ​ര​ണം. റോ​ഡ്-​റെ​യി​ൽ വി​ക​സ​നം, ന​ഗ​ര​വ​ത്ക​ര​ണം, കൃ​ഷി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ​യും കൃ​ഷി ഭൂ​മി കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ന്ന​ത്, കൃ​ഷി ഒ​രു മോ​ശം തൊ​ഴി​ലാ​ണ് എ​ന്ന ചി​ന്ത ഒ​രു വി​ഭാ​ഗം യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ചേ​റി​ലും മ​ണ്ണി​ലും അ​ധ്വാ​നി​ക്കു​ന്ന​തി​ന് പ​ക​രം വെ​ള്ള​ക്കോ​ള​ർ ജോ​ലി​ക്കാ​ണ് യു​വാ​ക്ക​ൾ ആ​ദ്യ​പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്.

ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യ​തും കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യി. കൃ​ഷി അ​നു​ബ​ന്ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന യു​വാ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വു​മാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി പോ​യ​ത്. തൊ​ഴി​ലാ​ളി ക്ഷാ​മം മൂ​ലം നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശി​ട്ടു.

പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നു​ള്ള മ​റ്റൊ​രു കാ​ര​ണം. കാ​ർ​ഷി​ക വി​ള​ക​ൾ വി​ള​വെ​ടു​പ്പ് പ്രാ​യ​മാ​കു​ന്പോ​ഴാ​ണ് വെ​ള്ള​പ്പൊ​ക്കം, കാ​റ്റ്, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വി​ള​നാ​ശം സം​ഭ​വി​ക്കു​ന്ന​ത്.

വി​ള​നാ​ശ​ത്തി​നു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട​ത്ര സ​ഹാ​യം ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ക​ന​ത്ത​വെ​ല്ലു​വി​ളി​യാ​ണ് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ന​ൽ​കി​യ​ത്.

കൃ​ഷി​ഭൂ​മി​യി​ലേ​ക്കു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പൂ​ർ​ണ​മാ​യി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചു.

രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന, കൂ​ലി വ​ർ​ധ​ന, മേ​ഖ​ല​യി​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ അ​ഭാ​വ​വും കൃ​ഷി കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.

Agriculture

പൈ​നാ​പ്പി​ൾ കൃ​ഷി കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ

സ്വ​ർ​ഗീ​യ ഫ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​ഷ്ണ​മേ​ഖ​ലാ പ​ഴ​വ​ർ​ഗ​മാ​ണ് കൈ​ത​ച്ച​ക്ക. 1493ൽ ​കൊ​ളം​ബ​സ് അ​മേ​രി​ക്ക ക​ണ്ടു​പി​ടി​ച്ച​തി​നു​ശേ​ഷ​മാ​ണ് കൈ​ത​ച്ച​ക്ക​യെ​കു​റി​ച്ച് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ബ്ര​സീ​ലി​ന്‍റെ തെ​ക്കു​വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ലും വ​ട​ക്ക​ൻ അ​ർ​ജ​ന്‍റീ​ന​യി​ലും പ​രാ​ന-​പ​രാ​ഗ്വേ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് കൈ​ത​ച്ച​ക്ക ഉ​ത്ഭ​വി​ച്ച​തെ​ന്നാ​ണ് ശാ​സ്ത്ര​നി​ഗ​മ​നം. 550ക​ളി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​രാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു കൈ​ത​ച്ച​ക്ക എ​ത്തി​ച്ച​ത്.

ര​ണ്ടു പ​തി​റ്റാ​ണ്ടായി ​കേ​ര​ള​ത്തി​ൽ കൈ​ത കൃ​ഷി​ക്ക് പ്ര​ചാ​ര​മേ​റു​ക​യാ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് അ​റു​പ​തി​നാ​യി​രം ഹെ​ക്ട​റി​ൽ കൈ​ത​കൃ​ഷി​യു​ണ്ട്. ഓ​രോ വ​ർ​ഷ​വും ആ​റു ല​ക്ഷം ട​ണ്‍ പൈ​നാ​പ്പി​ൾ വി​ള​യി​ക്കു​ന്ന​തി​ലൂ​ടെ ഇ​പ്പോ​ൾ വ​രു​മാ​നം വ​രു​മാ​നം ര​ണ്ടായി​രം കോ​ടി രൂ​പ.

പൈ​നാ​പ്പി​ൾ സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഴ​ക്കു​ളം വ​ഴി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പൈ​നാ​പ്പി​ൾ പെ​രു​മ വ​ണ്ടിക​യ​റു​ന്ന​ത്. ഭൗ​മ​സൂ​ച​കാ പ​ദ​വി ല​ഭി​ച്ച വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ളി​ന്‍റെ മ​ണ​വും രു​ചി​യും വ​ലി​പ്പ​വു​മാ​ണ് ഇ​തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക വി​പ​ണി​ക്കു പു​റ​മേ വ​ട​ക്കേ ഇ​ന്ത്യ​യാ​ണ് പൈ​നാ​പ്പി​ളി​ന്‍റെ പ്ര​ധാ​ന വി​ൽ​പ​ന​കേ​ന്ദ്രം. എ, ​ബി, സി, ​ഡി എ​ന്നീ ഗ്രേ​ഡു​ക​ളി​ലാ​ണ് വി​പ​ണ​നം. ഒ​രു കി​ലോ​യ്ക്ക് മു​ക​ളി​ലു​ള്ള ച​ക്ക​ക​ളാ​ണ് എ ​ഗ്രേ​ഡ്. 600 ഗ്രാം ​മു​ത​ൽ ഒ​രു കി​ലോ​വ​രെ ബി ​ഗ്രേ​ഡും അ​തി​നു​താ​ഴെ സി, ​ഡി ഗ്രേ​ഡു​ക​ളും.

ഗ്രേ​ഡ് അ​നു​സ​രി​ച്ചാ​ണ് വി​ല. ഏ​ക്ക​റി​ന് ഒ​ൻ​പ​തി​നാ​യി​രം തൈ​ക​ളാ​ണ് ന​ടു​ക. 12 ട​ണ്‍​വ​രെ വി​ള​വു കി​ട്ടും. ഒ​ന്നാം വ​ർ​ഷം മു​ത​ൽ വി​ള​വെ​ടു​ക്കാം. ന​ട്ടാ​ൽ മൂ​ന്നു​വ​ർ​ഷം വ​രെ തു​ട​രെ വി​ള​വെ​ടു​ക്കാം.

പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ കാ​ര​ണം വ​രു​മാ​നം പെ​ട്ടെ​ന്ന് ല​ഭി​ക്കു​മെ​ന്ന​താ​ണ്. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലേ​ക്കു​പോ​ലും ആ​വ​ശ്യ​ത്തി​ന് പൈ​നാ​പ്പി​ൾ ന​ൽ​കാ​ൻ നി​ല​വി​ൽ സാ​ധി​ക്കു​ന്നി​ല്ല.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​പ്പ​ൽ മാ​ർ​ഗ​വും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പൈ​നാ​പ്പി​ൾ ക​യ​റ്റി അ​യ​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. വാ​ഴ​ക്കു​ള​ത്ത് നി​ന്ന് ഒ​മാ​നി​ലേ​ക്കാ​ണ് പൈ​നാ​പ്പി​ൾ ക​യ​റ്റി അ​യ​ച്ച​ത്.

ക​പ്പ​ലി​ൽ ചെ​ല​വ് കി​ലോ 20 രൂ​പ മാ​ത്രം. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ ഗ​ൾ​ഫി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാകും.

​ക്യൂ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്യൂ ​ഇ​ന​വും മൗ​റീ​ഷ്യ​സ് ഇ​ന​വു​മാ​ണ് കേ​ര​ള​ത്തി​ൽ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​രു ചെ​ടി​യി​ൽ​നി​ന്ന് ഒ​ന്നാം വി​ള​വെ​ടു​ത്ത് ക​ഴി​ഞ്ഞാ​ൽ അ​തി​ൽ​നി​ന്ന് പൊ​ട്ടി​മു​ള​ക്കു​ന്ന തൈ​യി​ൽ​നി​ന്ന് പി​ന്നീ​ടും വി​ള​വെ​ടു​ക്കാം.

ഇ​ത്ത​ര​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് വ​ർ​ഷം​വ​രെ വി​ള​വ് ല​ഭി​ക്കും. അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള എം​ഡി 2 ഇ​നം പോ​ലു​ള്ള പു​തി​യ സാ​ധ്യ​ത​ക​ളി​ലേ​ക്കു ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ മാ​റി​യി​ട്ടു​ണ്ട്. ഗോ​ൾ​ഡ​ൻ റൈ​പ്, സൂ​പ്പ​ർ സ്വീ​റ്റ് എ​ന്നെ​ല്ലാം വി​ശേ​ഷ​ണ​മു​ള്ള എം​ഡി 2 വി​ന് പെ​നാ​പ്പി​ൾ വി​പ​ണി​യി​ൽ വ​ലി​യ മൂ​ല്യ​മു​ണ്ട്.

മൗ​റീ​ഷ്യ​സ് ഇ​നം പാ​ക​മാ​യാ​ൽ അ​പ്പോ​ൾ​ത​ന്നെ വി​ള​വെ​ടു​ക്ക​ണം. വി​പ​ണി അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ ന​ഷ്ടം വ​രു​ത്തും. ഇ​ത് വ​രു​മാ​ന​ത്തെ​യും ക​യ​റ്റു​മ​തി​യെ​യും ബാ​ധി​ക്കും.

മൗ​റീ​ഷ്യ​സി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സൂ​ക്ഷി​പ്പു​കാ​ല​മു​ള്ള എം​ഡി 2 ഇ​നം കൂ​ടി കൃ​ഷി ചെ​യ്യാ​നാ​യാ​ൽ ക​യ​റ്റു​മ​തി വി​പ​ണി കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന​താ​ണ് നേ​ട്ടം. സി​ലി​ണ്ട ർ ​ആ​കൃ​തി​യു​ള്ള എം​ഡി 2വി​ന്‍റെ മൂ​ല്യ​വ​ർ​ധ​ന എ​ളു​പ്പ​മാ​ണ്.

മൗ​റീ​ഷ്യ​സി​ന്‍റെ തൊ​ലി​ക്കു താ​ഴെ​യു​ള്ള ക​ണ്ണി​ന് ആ​ഴം കു​ടു​ത​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ക​ന​ത്തി​ൽ തൊ​ലി ചെ​ത്തി നീ​ക്കേ​ണ്ടിവ​രും. എ​ഡി 2വി​ന് അ​തു കു​റ​വ​യ​തി​നാ​ൽ തൊ​ലി നീ​ക്കു​ന്പോ​ൾ ന​ഷ്ടം 30 ശ​ത​മാ​നം വ​രെ കു​റ​യും. രു​ചി​യി​ലും മ​ധു​ര​ത്തി​ലും എം​ഡി 2 ഏ​റെ മെ​ച്ച​വു​മാ​ണ്.

മൗ​റീ​ഷ്യ​സ് ഇ​നം കാ​നി ന​ട്ട് 12 മാ​സം പി​ന്നി​ടു​ന്ന​തോ​ടെ ആ​ദ്യ വ​ട്ടം വി​ള​വെ​ടു​പ്പു ന​ട​ക്കും. എം​ഡി 2 ഇ​ന​ത്തി​ന​ത് 18 മാ​സം വ​രെ​യെ​ടു​ക്കും. മു​ള​യ്ക്കു​ന്ന കാ​നി​ക​ളു​ടെ എ​ണ്ണ​വും കു​റ​വാ​യി​രി​ക്കും. ഇ​തും ക​ർ​ഷ​ക​രെ പി​ന്തി​രി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്.

അ​തേ​സ​മ​യം എം​ഡി 2 കൃ​ഷി വ്യാ​പ​ക​മാ​യാ​ൽ ഈ ​പ്ര​ശ്ന​ങ്ങ​ളൊ​ക്കെ പ​രി​ഹ​രി​ക്കാ​നാ​കും. മൗ​റീ​ഷ്യ​സ് ഇ​നം ഏ​ക്ക​റി​ൽ 10,000 തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. എ​ന്നാ​ൽ മു​ള്ളി​ല്ലാ​ത്ത ഇ​ന​മാ​യ എം​ഡി 2 കൂ​ടു​ത​ൽ അ​ടു​പ്പി​ച്ച് 18,000-25,000 വ​രെ തൈ​ക​ൾ ന​ടാം. അ​ത്ത​ര​ത്തി​ൽ ഉ​ൽ​പാ​ദ​ന​വും ഇ​ര​ട്ടി​യാ​കും.

 

 

 

Agriculture

സൂ​ര​ജി​ന്‍റെ വ​നാ​മി വി​ജ​യ​ഗാ​ഥ

എ​റ​ണാ​കു​ള​ത്ത് ഫു​ട്വെ​യ​ർ ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന സൂ​ര​ജ് ഭാ​ര്യാ​പി​താ​വി​ൽ​നി​ന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണു ചെ​മ്മീ​ൻ കൃ​ഷി​യി​ലേ​ക്കു ക​ട​ന്ന​ത്.

ഹൈ​ടെ​ക് രീ​തി​യി​ൽ ഏ​ഴു​വ​ർ​ഷ​മാ​യി വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി​ചെ​യ്യു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് ന​ന്ദ​ന അ​ക്വാ ഫാം ​ഉ​ട​മ സൂ​ര​ജ് ല​ക്ഷ​ങ്ങ​ളു​ടെ നേ​ട്ട​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ വ​നാ​മി വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ...

മ​ത്സ്യ​കൃ​ഷി​യി​ലെ വി​ജ്ഞാ​ന​കോ​ശം

എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് പാ​യി​ത്ര വീ​ട്ടി​ൽ സു​കു​മാ​ര​ന്‍റെ​യും വി​ജ​യ​മ്മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ൻ സൂ​ര​ജ് കൊ​ടു​ങ്ങ​ല്ലൂ​ർ പു​ല്ലൂ​റ്റി​ൽ​നി​ന്നു സി​നി​യെ വി​വാ​ഹം ചെ​യ്യു​ന്പോ​ൾ സി​നി​യു​ടെ അ​ച്ഛ​ൻ ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ ഭാ​ര്യാ​പി​താ​വ് സു​ധാ​ക​ര​ൻ ചെ​മ്മീ​ൻ കൃ​ഷി​യി​ലെ വി​ജ്ഞാ​ന​കോ​ശ​മാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട​യാ​ൾ ക​ണ്ട​ത്. നാ​രാ​യ​ണ​മം​ഗ​ലം ക​ണ​ക്ക​ൻ​ക​ട​വി​ൽ 17 ഏ​ക്ക​ർ പാ​ടം വാ​ങ്ങി അ​വി​ടെ മ​ത്സ്യ​ക്കൃ​ഷി ന​ട​ത്തി​യാ​ണ് സു​ധാ​ക​ര​ൻ "ത​ന്‍റേ​താ​യ മ​ത്സ്യ​ലോ​കം’ തീ​ർ​ത്ത​ത്.

2003ൽ ​ഗ​ൾ​ഫ് ജോ​ലി അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ അ​മ്മാ​യ​ച്ഛ​ൻ വ​ല്ലാ​ർ​പാ​ടം എം​പി​ഇ​ഡി​എ​യി​ലും കൊ​ച്ചി​യി​ലെ മ​റൈ​ൻ ഫി​ഷ​റീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും നാ​ഗ​പ​ട്ട​ണ​ത്തെ രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ അ​ക്വാ ക​ൾ​ച്ച​റി​ലു​മെ​ല്ലാം വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ൾ സ്വാ​യ​ത്ത​മാ​ക്കി.

ശേ​ഷ​മാ​ണ് മീ​ൻ പാ​ട​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്. ആ ​വ​ർ​ഷം ഗ്രീ​ൻ മ​ഡ് ക്രാ​ബ് ആ​യി​രു​ന്നു കൃ​ഷി. ഇ​തി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ല്ല ഞ​ണ്ടു ക​ർ​ഷ​ക​നു​ള്ള 2003ലെ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു.

പി​ന്നെ വി​വി​ധ​ത​രം മ​ത്സ്യ​ക്കൃ​ഷി​ക​ൾ പ​രീ​ക്ഷി​ച്ചു. ക​രി​മീ​ൻ, തി​ലാ​പ്പി​യ (പി​ലോ​പ്പി), ക​ണ​ന്പ്, തി​രു​ത, പൂ​മീ​ൻ. 2017ൽ ​ചെ​യ്ത കാ​ര​ച്ചെ​മ്മീ​ൻ കൃ​ഷി​ക്ക് സം​സ്ഥാ​ന​ത്തെ മി​ക​ച്ച ചെ​മ്മീ​ൻ ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ചു.

2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷ​മാ​ണ് വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്. ര​ണ്ടു പ്ര​കൃ​തി​ദ​ത്ത കു​ള​ങ്ങ​ളി​ലും ഒ​രു ബ​യോ​ഫ്ളോ​ക്ക് പോ​ണ്ടി​ലും ആ​യി​രു​ന്നു കൃ​ഷി. നാ​ല​ര ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ ഇ​റ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ഇ​തു വ​ൻ​വി​ജ​യ​മാ​യി.

ബി​രു​ദ​ധാ​രി​യാ​യ മ​ക​ൻ സ​നേ​ഷും അ​ച്ഛ​നൊ​പ്പം കൂ​ടി; പാ​ത പി​ന്തു​ട​ർ​ന്നു. ഇ​ന്ന് 76-ാം വ​യ​സി​ലും സു​ധാ​ക​ര​ൻ വ​നാ​മി കൃ​ഷി​യി​ൽ വി​ജ​യ​യാ​ത്ര തു​ട​രു​ന്നു. ഒ​പ്പം കു​റ​ച്ച് ക​രി​മീ​ൻ, തി​രു​ത, പൂ​മീ​ൻ, ചെമ്പ​ല്ലി എ​ന്നി​വ​യും.

 

 

Agriculture

എ​ള്ള് കൃ​ഷി​യി​ല്‍ ഷി​ബു - റോ​യി ട​ച്ച്; വി​ള​ഞ്ഞ​ത് നൂ​റു​മേ​നി

എ​ള്ള് കൃ​ഷി​യി​ല്‍ സ്വ​ന്തം കൃ​ഷി​അ​നു​ഭ​വ​ങ്ങ​ളും യ​ന്ത്ര​വ​ത്ക​ര​ണ​വും സ​മ​ന്വ​യി​പ്പി​ച്ച​പ്പോ​ള്‍ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി. ക​രി​മ​ണ്ണൂ​ര്‍ പ​ള്ളി​ക്കാ​മു​റി സ്വ​ദേ​ശി​യാ​യ പ​റ​യി​ട​ത്തി​ല്‍ അ​ഡ്വ. ഷി​ബു ജോ​സ​ഫും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് റോ​യി കൊ​ടു​വേ​ലി​യു​മാ​ണ് എ​ള്ള് കൃ​ഷി​യി​ല്‍ പു​തു​പ​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റാ​യ​ത്.

പ​ഴ​യ​കാ​ല​ത്ത് നി​ര​വ​ധി ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളി​ല്‍ എ​ള്ള് കൃ​ഷി സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. നെ​ല്‍​കൃ​ഷി സ​മൃ​ദ്ധ​മാ​യി​രു​ന്ന വേ​ള​യി​ല്‍ മ​ക​ര​ക്കൊ​യ്ത്തി​നു​ശേ​ഷം ത​രി​ശു​പാ​ട​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി എ​ള്ള് കൃ​ഷി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

എ​ന്നാ​ല്‍ നെ​ല്‍​കൃ​ഷി അ​ന്യം​നി​ന്നു​പോ​യ​തോ​ടെ ഏ​ക്ക​ര്‍​ക​ണ​ക്കി​നു പാ​ട​ങ്ങ​ള്‍ ഇ​ന്നു വ​ന്‍ നി​ര്‍​മി​തി​ക​ളാ​യി മാ​റി. ഇ​തി​നു​പു​റ​മേ തെ​ങ്ങും ക​മു​കും പൈ​നാ​പ്പി​ളും റം​ബു​ട്ടാ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഇ​ടം​നേ​ടു​ക​യും ചെ​യ്തു.

മി​ക​ച്ച സൂ​ര്യ​പ്ര​കാ​ശ​വും ഏ​റെ വ​ള​ക്കൂ​റു​മു​ള്ള മ​ണ്ണി​ലാ​ണ് സാ​ധാ​ര​ണ എ​ള്ള് സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്ന​ത്. ഇ​തി​നു പ​റ്റി​യ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഭൂ​രി​പ​ക്ഷം ക​ര്‍​ഷ​ക​രു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍​നി​ന്നും ഈ ​കൃ​ഷി അ​ന്യം​നി​ന്നു​പോ​കാ​ന്‍ കാ​ര​ണ​മാ​യി.

ഇ​തി​നി​ടെ​യാ​ണ് ഷി​ബു​വും റോ​യി​യും എ​ള്ള് കൃ​ഷി​യി​ല്‍ ഒ​രു കൈ ​പ​യ​റ്റാ​ന്‍ ത​യാ​റെ​ടു​ത്ത് മു​ന്നോ​ട്ടു​വ​ന്ന​ത്. റ​ബ​ര്‍​ത്തോ​ട്ടം വെ​ട്ടി ഹൗ​സ് പ്ലോ​ട്ട് തി​രി​ച്ച് വി​ല്‍​പ്പ​ന​യ്ക്കാ​യി​ട്ടി​രു​ന്ന ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് കാ​രെ​ള്ള് കൃ​ഷി ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഷി​ബു​വി​ന്‍റെ ബ​ന്ധു​വി​ന്‍റെ സ്ഥ​ല​മാ​യി​രു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം അ​റി​യി​ച്ച​തോ​ടെ സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​യി. സ്ഥ​ല​ത്തെ കാ​ടും​പ​ട​ലും നീ​ക്കി മ​ണ്ണ് ഉ​ഴു​തെ​ടു​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ ജോ​ലി.

തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചാ​ല്‍ ത​ങ്ങ​ളു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​കു​മെ​ന്ന തി​രി​ച്ച​റി​വി​ല്‍ ഭൂ​രി​ഭാ​ഗം ജോ​ലി​ക​ളും സ്വ​ന്തം നി​ല​യ്ക്ക് ചെ​യ്യാ​നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം. മ​റ്റു കൃ​ഷി​ക​ളും വീ​ട്ടി​ലെ അ​സൗ​ക​ര്യ​ങ്ങ​ളും മൂ​ലം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​നും പ​രി​മി​തി​യു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ല്‍ യ​ന്ത്ര​വ​ത്ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന രീ​തി​യാ​ണ് ഇ​വ​ര്‍ സ്വീ​ക​രി​ച്ച​ത്. ഒ​രേ​ക്ക​റി​ല്‍ 600 ഗ്രാം ​വി​ത്താ​ണ് വി​ത​ച്ച​ത്.

യ​ന്ത്ര​വ​ത്ക​ര​ണം ഫ​ലം ക​ണ്ടു

യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് കൃ​ഷി​യു​ടെ 90 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ചെ​റി​യ ട്രാ​ക്‌​ട​ര്‍ ഉ​പ​യോ​ഗി​ച്ച് നി​ലം ഉ​ഴു​തെ​ടു​ത്തു. പി​ന്നീ​ട് നെ​ല്‍​കൃ​ഷി​ക്ക് പാ​ടം ഒ​രു​ക്കു​ന്ന ഞ​വ​രി ഉ​പ​യോ​ഗി​ച്ച് വി​ത്ത് പാ​കു​ന്ന​തി​നു ചെ​റി​യ ബെ​ഡ്ഡു​ക​ള്‍ ത​യാ​റാ​ക്കി.

53 ബെ​ഡ്ഡു​ക​ളാ​ണ് ഇ​പ്ര​കാ​രം ത​യാ​റാ​ക്കി​യ​ത്. ഒ​രു ബെ​ഡ്ഡി​ല്‍ നാ​ലു ലൈ​ന്‍ എ​ന്ന ക​ണ​ക്കി​ല്‍ വി​ത്തു​ക​ള്‍ പാ​കു​ന്ന​തി​നു സ്വ​ന്തം പ​രി​ജ്ഞാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ കൈ ​ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ല്‍ ചെ​റി​യ കു​ഴി​ക​ളെ​ടു​ത്താ​ണ് വി​ത്തു​ക​ള്‍ പാ​കു​ന്ന​ത്. കൈ ​ഉ​പ​യോ​ഗി​ച്ചാ​ല്‍ വി​ര​ലു​ക​ളു​ടെ തൊ​ലി പോ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

അ​തി​നാ​ല്‍ ചെ​റു​വ​ലി​പ്പ​ത്തി​ലു​ള്ള പി​വി​സി പൈ​പ്പി​ന്‍റെ അ​ടി​ഭാ​ഗം ചെ​രി​ച്ച് മു​റി​ച്ച​ശേ​ഷം ഇ​തു​പ​യോ​ഗി​ച്ച് ചെ​റു​താ​യി മ​ണ്ണ് നീ​ക്കി ഇ​തി​നു​ള്ളി​ലൂ​ടെ വി​ത്തു​ക​ള്‍ കു​ഴി​യി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. കു​നി​ഞ്ഞു​നി​ന്നു വി​ത്ത് പാ​കു​ന്ന ഭാ​രി​ച്ച ജോ​ലി​യും ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​നാ​യി.

ഫോ​ളി​യാ​ര്‍ ഫെ​ര്‍​ട്ടി​ലൈ​സേ​ഷ​ന്‍

ശാ​സ്ത്രീ​യ​മാ​യ വ​ള​പ്ര​യോ​ഗ​മാ​ണ് കൃ​ഷി​യി​ട​ത്തി​ല്‍ സ്വീ​ക​രി​ച്ച​ത്. ആ​റു​ത​വ​ണ വ​ളം ന​ല്‍​കി​യെ​ങ്കി​ലും ഒ​രു ത​വ​ണ പോ​ലും ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ല്‍ നേ​രി​ട്ട് ന​ല്‍​കി​യി​ല്ല. മി​സ്റ്റ് ബ്ലോ​വ​ര്‍ ഉ​പ​യോ​ഗി​ച്ച് ഇ​ല​വ​ളം (ഫോ​ളി​യാ​ര്‍ ഫെ​ര്‍​ട്ടി​ലൈ​സേ​ഷ​ന്‍) സ്പ്രേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​ലൂ​ടെ വ​ളം അ​ല്പം പോ​ലും ന​ഷ്ട​പ്പെ​ടാ​തെ കൃ​ത്യ​മാ​യി ഓ​രോ ചെ​ടി​ക്കും ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ക​ള പ​റി​ക്കാ​ന്‍ മാ​ത്ര​മാ​ണ് മ​നു​ഷ്യാ​ധ്വാ​നം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തും ഇ​രു​വ​രും സ്വ​ന്ത​മാ​യി ചെ​യ്തു.

ഒ​രു ചെ​ടി​യി​ല്‍ 100 മു​ത​ല്‍ 150 വ​രെ കാ​യ്ക​ളാ​ണു​ള്ള​ത്. ഒ​രു​കാ​യ​യി​ല്‍ കു​റ​ഞ്ഞ​ത് 40-50 വ​രെ വി​ത്തു​ക​ളു​ണ്ട്. എ​ള്ളി​ല്‍ ഇ​രു​മ്പി​ന്‍റെ അം​ശം ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ല്‍ പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണി​ത്.

ന​വ​ജാ​ത ശി​ശു​ക്ക​ള്‍, കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​ല്ലാം ഏ​റെ ഉ​ത്ത​മം. അ​തി​നാ​ല്‍ വ​ന്‍ ഡി​മാ​ൻ​ഡാ​ണ് എ​ള്ളി​നു​ള്ള​ത്. ഇ​തോ​ടൊ​പ്പം പ​ല​ഹാ​ര​നി​ര്‍​മാ​ണ​ത്തി​നും മി​ഠാ​യി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നും എ​ള്ള് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്.

കാ​ഡ്‌​സ് പ​ഠ​ന​യാ​ത്ര

വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ യു​വ​ക​ര്‍​ഷ​ക​രു​ടെ എ​ള്ള് കൃ​ഷി കാ​ണാ​നും പ​ഠി​ക്കാ​നു​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് കൃ​ഷി​യി​ട​ത്തി​ല്‍ എ​ത്തു​ന്ന​ത്.

തൊ​ടു​പു​ഴ കാ​ഡ്‌​സ് ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ള്ള് കൃ​ഷി സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ക​ര്‍​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​വി​ടേ​ക്ക് പ​ഠ​ന​യാ​ത്ര​യും ന​ട​ത്തി​യി​രു​ന്നു. ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​നി​ന്നും നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്.

ക​രി​മ​ണ്ണൂ​ര്‍ കൃ​ഷി​ഭ​വ​നി​ല്‍​നി​ന്നു​ള്ള മി​ക​ച്ച പി​ന്തു​ണ ത​ങ്ങ​ള്‍​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യ​താ​യി ഷി​ബു​വും റോ​യി​യും പ​റ​ഞ്ഞു. സ്ഥ​ലം ല​ഭ്യ​മാ​യാ​ല്‍ അ​ടു​ത്ത സീ​സ​ണി​ല്‍ വി​പു​ല​മാ​യ രീ​തി​യി​ല്‍ കൃ​ഷി ന​ട​ത്താ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. ഈ ​വ​ര്‍​ഷം മ​ഴ മാ​റാ​ന്‍ താ​മ​സി​ച്ച​തി​നാ​ലാ​ണ് വി​ള​വെ​ടു​പ്പ് വൈ​കി​യ​തെ​ന്നും സാ​ധാ​ര​ണ 90 മു​ത​ല്‍ 100 ദി​വ​സം വ​രെ​യാ​ണ് വി​ള​വെ​ടു​പ്പി​നു വേ​ണ്ട​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

Agriculture

കാ​ണാ​തെ പോ​ക​രു​ത് കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​മ്പത്ത്

കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല(​കു​ഫോ​സ്)​യു​ടെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പ്ര​ഥ​മ പു​ര​സ്കാ​ര ജേ​താ​വ്, ഭാ​ര​തീ​യ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ ജ​ഗ്ജീ​വ​ൻ റാം ​അ​ഭി​ന​വ് കി​സാ​ൻ പു​ര​സ്കാ​ര ജേ​താ​വ്, അ​ക്വാ​ക​ൾ​ച്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (അ​ഡ്കോ​സ്) ചെ​യ​ർ​മാ​ൻ, കേ​ര​ള അ​ക്വാ ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ത്രൈ​മാ​സി​ക​യാ​യ ജ​ല ക​ർ​ഷ​ക​ൻ എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും ചെ​ന്നൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര ഓ​രു ജ​ല ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​ത​ന​മാ​യ കാ​ർ​ഷി​ക രീ​തി​ക​ൾ​ക്ക് നേ​തൃ​ത്വ​വും ന​ൽ​കി​വ​രു​ന്ന മ​ത്സ്യ​ക്ക​ർ​ഷ​ക​നാ​യ പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖം.

മൂ​ന്നു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ത്സ്യ​ക്കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രു​ഷോ​ത്ത​മ​ൻ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യു​ടെ​യും മൂ​ന്നു​പ​തി​റ്റാ​ണ്ടി​ലേ​റെ​യു​ള്ള ത​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തും​കൊ​ണ്ട് വി​ജ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യു​ള്ള ജൈ​ത്ര​യാ​ത്ര​യി​ലാ​ണ്.

ചെ​മ്മീ​ൻ​കൃ​ഷി​യും മ​ത്സ്യ​ക്കൃ​ഷി​യും ക​ല്ലു​മ്മ​ക്കാ​യ് കൃ​ഷി​യും ന​ട​ത്തു​ന്ന​തി​നു പു​റ​മേ മ​ത്സ്യ​വി​ത്തു​ൽ​പ്പാ​ദ​ന​വും അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി​യും ഇ​ദ്ദേ​ഹം ന​ട​ത്തു​ന്നു. ‌

അ​ഞ്ച​ര ഹെ​ക്ട​ർ ചെ​മ്മീ​ൻ​പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി​യ ഇ​ദ്ദേ​ഹം ത​ന്‍റെ കൃ​ഷി​യി​ടം പ​ത്ത് ഹെ​ക്ട​റാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണി​പ്പോ​ൾ.

ശാ​സ്ത്രീ​യ​രീ​തി വി​ജ​യ​ത്തി​നാ​ധാ​രം

തി​ക​ച്ചും ശാ​സ്ത്രീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൃ​ഷി രീ​തി​യാ​ണ് അ​ക്വാ​ക​ൾ​ച്ച​ർ. ഇ​ത് തെ​റ്റി​ക്കു​ക​യോ കൃ​ഷി രീ​തി​യി​ൽ വെ​ള്ളം ചേ​ർ​ക്കു​ക​യോ ചെ​യ്താ​ൽ കൈ​പൊ​ള്ളും. കൃ​ത്യ​മാ​യ രീ​തി​യി​ൽ കൃ​ഷി ചെ​യ്താ​ൽ കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാം.

വി​ത്തി​റ​ക്കു​ന്ന​തു​മു​ത​ൽ മാ​ർ​ക്ക​റ്റിം​ഗ് വ​രെ ശാ​സ്ത്രീ​യ രീ​തി സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് പ​രാ​ജ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ചി​ല​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ കാ​ര​ണം അ​ശാ​സ്ത്രീ​യ​ത കൊ​ണ്ടാ​വാം. ന​ല്ല വി​ത്ത് തെ​ര​ഞ്ഞെ​ടു​ക്കു​ക, ന​ല്ല ആ​സൂ​ത്ര​ണ​മു​ണ്ടാ​വു​ക, ആ​വ​ശ്യ​ത്തി​നു മാ​ത്രം തീ​റ്റ കൊ​ടു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്.

ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ തീ​റ്റ കൊ​ടു​ത്താ​ൽ പ​ണം ന​ഷ്ട​മാ​കു​ന്ന​തി​ന് പു​റ​മേ കു​ള​ത്തി​ലെ വെ​ള്ളം മോ​ശ​മാ​കു​ന്ന​തി​നും ഇ​തി​ലൂ​ടെ കൃ​ഷി നാ​ശ​ത്തി​നു​മി​ട​യാ​കും. ചെ​മ്മീ​ൻ പാ​ട​ത്തു​ള്ള വൈ​റ​സ് വ്യാ​പ​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

കൃ​ഷി ചെ​യ്യു​ന്ന​തി​ന് മൂ​ന്നു​ദി​വ​സം മുമ്പ് ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളെ ന​ശി​പ്പി​ക്കാ​നാ​യി അ​നു​കൂ​ല ബാ​ക്ടീ​രി​യ​ക​ളെ നി​ക്ഷേ​പി​ക്കും. കൃ​ഷി​യാ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ൽ ചെ​മ്മീ​ൻ​പാ​ട​ത്തെ വെ​ള്ളം മാ​റ്റു​ന്ന​തി​ലൂ​ടേ​യും പ​ക്ഷി, ഞ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടേ​യും വൈ​റ​സു​ക​ളു​ണ്ടാ​കാം.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഇ​ത് ക​ണ്ടെ​ത്താ​നാ​കും. എ​ങ്കി​ലും ഒ​രേ കൃ​ഷി​യു​ടെ ആ​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​വും ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്.

ഇ​തി​നാ​യാ​ണ് ചെ​മ്മീ​ൻ പാ​ട​ങ്ങ​ളി​ൽ ക​രി​മീ​ൻ, പൂ​മി​ൻ, കാ​ളാ​ഞ്ചി, തി​രി​ത, ചെ​ന്പ​ല്ലി എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ത് വൈ​റ​സു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ മാ​ർ​ഗ​മാ​ണ്.

ചെ​മ്മീ​ൻ പാ​ട​ത്തെ അ​ധി​ക വ​രു​മാ​നം

ചു​റ്റും ഉ​പ്പു​വെ​ള്ള​മാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ചെ​മ്മീ​ൻ പാ​ട​ങ്ങ​ളു​ടെ ബ​ണ്ടി​ന് മു​ക​ളി​ലെ ഉ​പ്പ് ഇ​റ​ങ്ങി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഈ ​സ​മ​യ​ത്താ​ണ് ബ​ണ്ടി​ന് മു​ക​ളി​ൽ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യേ​ണ്ട​ത്. കേ​ര​ള​ത്തി​ലെ ഓ​രു​ജ​ല ക​ർ​ഷ​ക​ർ ന​ന്നാ​യി കൃ​ഷി​ചെ​യ്താ​ൽ ഓ​ണ​ക്കാ​ല​ത്ത് വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി ല​ഭി​ക്കും.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ട​ണ്‍​ക​ണ​ക്കി​ന് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത പ​ച്ച​ക്ക​റി ഒ​ഴി​വാ​ക്കു​ന്ന​തി​നും ചെ​മ്മീ​ൻ പാ​ട​ത്ത് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും സാ​ധി​ക്കും. ഇ​ത് താ​ൻ തെ​ളി​യി​ച്ച​താ​ണ്.

ചെ​മ്മീ​ൻ പാ​ട​ത്തെ വി​ള​വെ​ടു​പ്പി​നു​ശേ​ഷം പാ​ട​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്പോ​ൾ കോ​രി​മാ​റ്റു​ന്ന സ്ല​റി മാ​ത്രം മ​തി ന​ല്ല പ​ച്ച​ക്ക​റി വി​ള​വി​നു​ള്ള വ​ള​മാ​ക്കു​വാ​ൻ. രാ​സ​വ​ള​ങ്ങ​ളു​ടെ ആ​വ​ശ്യ​മേ​യി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

150 ഗ്രാം ​മു​ത​ൽ 200 ഗ്രാം ​വ​രെ​യു​ള്ള ക​രി​മീ​ൻ 500 മു​ത​ൽ 2000 വ​രെ കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കും. മു​ട്ട​യി​ട്ടാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​രി​യു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ൻ​കൃ​ഷി​പോ​ലെ ക​രി​മീ​ൻ​കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​യെ​ങ്കി​ലും ക​രി​മീ​ൻ വി​ത്തു​ൽ​പ്പാ​ദ​നം ന​ഷ്ട​മ​ല്ലാ​യെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ മാ​ത്ര​മാ​ണ് ക​രി​മീ​ൻ വി​ത്തു​ൽ​പ്പാ​ദ​നം ന​ട​ന്നി​രു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ 18 രൂ​പ​ക്ക് കൊ​ടു​ക്കു​ന്ന ക​രി​മീ​ൻ വി​ത്ത് 10 രൂ​പ​യ്ക്കാ​ണ് പു​രു​ഷോ​ത്ത​മ​ൻ ന​ൽ​കി​യ​ത്.

ഉ​പ്പു​വെ​ള്ള​ത്തി​നു പു​റ​മേ ശു​ദ്ധ​ജ​ല​ത്തി​ൽ അ​ൽ​പം ഉ​പ്പി​ട്ടു​കൊ​ടു​ത്തും ന​ല്ല വി​ള​വു​ണ്ടാ​ക്കാ​ൻ ഈ ​ക​രി​മീ​ൻ വി​ത്തു​ക​ൾ​ക്കാ​വു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ൻ പാ​ട​ത്ത് ക​രി​മീ​ൻ കൃ​ഷി ന​ട​ത്തി വൈ​റ​സ്ബാ​ധ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ധി​ക വ​രു​മാ​നം നേ​ടാ​മെ​ന്നും ഇ​ദ്ദേ​ഹം തെ​ളി​യി​ച്ചി​രു​ന്നു.

 

Agriculture

കാ​ർ​ഷി​ക കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​യി വ​നി​താ ഗ്രീ​ൻ ആ​ർ​മി

പ​ണി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷി ഉ​പേ​ക്ഷി​ച്ചെ​ന്ന പ​രി​ഭ​വ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യാ​ണ് തി​രു​മാ​റാ​ടി​യി​ലെ വ​നി​താ ഗ്രീ​ൻ ആ​ർ​മി. എ​ന്തു കാ​ർ​ഷി​ക ജോ​ലി​യും വി​ശ്വ​സി​ച്ച് ഏ​ൽ​പി​ക്കാം, സ​മ​യ​ത്തു വെ​ടി​പ്പാ​യി ചെ​യ്തു ത​രും.

ഇ​വ​രു​ടെ കാ​ർ​ഷി​ക ന​ഴ്സ​റി​ക​ളി​ൽ വ​ഴു​ത​ന, പ​യ​ർ, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, പീ​ച്ചി​ൽ, പാ​വ​ൽ, പ​ട​വ​ലം, വെ​ണ്ട തു​ട​ങ്ങി​യ​വ​യു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​റ്റ​ഴി​ക്കു​ന്നു.

മാ​വ്, പ്ലാ​വ്, ക​ട​പ്ലാ​വ്, തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ​യു​ടെ തൈ​ക​ളും ത​യാ​റാ​ക്കു​ന്നു. ചേ​ന, ഇ​ഞ്ചി, ക​ച്ചോ​ലം, കാ​ച്ചി​ൽ, ചേ​ന്പ്, കി​ഴ​ങ്ങ് ന​ടീ​ൽ വ​സ്തു​ക്ക​ളും വി​ൽ​പ​ന​യ്ക്കു​ണ്ട്.

പു​ല്ലു​വെ​ട്ടും തെ​ങ്ങി​നു ത​ട​മെ​ടു​ക്ക​ലും തേ​ങ്ങാ പി​രി​ക്ക​ലും തെ​ങ്ങൊ​രു​ക്ക​ലും ഇ​വ​ർ​ക്ക് ന​ല്ല വ​രു​മാ​ന​മാ​ണ്. ദി​വ​സം മു​പ്പ​തു തെ​ങ്ങി​ൽ വ​രെ ക​യ​റി തേ​ങ്ങ​യി​ടു​ന്ന​വ​ർ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ഒ​രു തെ​ങ്ങി​ൽ തേ​ങ്ങ ഇ​ടാ​ൻ 65 രൂ​പ​യും മു​ക​ൾ​ഭാ​ഗം വെ​ടി​പ്പാ​ക്കി മ​രു​ന്ന​ടി​ക്കാ​ൻ 130 രൂ​പ​യു​മാ​ണ് കൂ​ലി.

പാ​ന്പാ​ക്കു​ട​യി​ലെ ബ​യോ​ഫാ​ർ​മ​സി​യി​ൽ രാ​സ, ജൈ​വ, കു​മി​ൾ കീ​ട​നാ​ശി​നി​ക​ൾ ത​യാ​റാ​ക്കി സം​ഘം ക​ർ​ഷ​ക​രി​ലെ​ത്തി​ക്കു​ന്നു​ണ്ട്. കു​മി​ൾ ബാ​ധ​യ്ക്ക് ജൈ​വ കു​മി​ൾ​നാ​ശി​നി​യും ബാ​ക്ടീ​രി​യ​ൽ രോ​ഗ​ത്തി​ന് ജീ​വാ​ണു കീ​ട​നാ​ശി​നി​ക​ളും കൊ​ടു​ക്കും.

പാ​ന്പാ​ക്കു​ട അ​ഗ്രോ വി​ക​സ​ന കേ​ന്ദ്രം ഇ​തോ​ട​കം പ​ത്തു കോ​ടി രൂ​പ​യു​ടെ ടേ​ണ്‍ ഓ​വ​ർ നേ​ടി​യ​താ​യും മൂ​ന്നു കോ​ടി രൂ​പ​യു​ടെ സ​ർ​വീ​സ് ചാ​ർ​ജ് വി​ത​ര​ണം ചെ​യ്ത​താ​യും ഹ​രി​ത സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഫ​സി​ലി​റ്റേ​റ്റ​റും മു​ൻ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​റു​മാ​യ വി.​സി. മാ​ത്യു പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു​ത​ന്നെ ഒ​രു ഹ​രി​ത സം​ഘ​ത്തി​ൽ ആ​ദ്യ​മാ​യി പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തും ഇ​വി​ടെ​യാ​ണ്. ന​ഗ​ര​ങ്ങ​ളി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ച്ച​ക്ക​റി​ക​ൾ ഗ്രോ​ബാ​ഗി​ലും ചെ​ടി​ച്ച​ട്ടി​യി​ലും ത​യ്യാ​റാ​ക്കി ന​ൽ​കു​ന്നു​ണ്ട്.

ച​ട്ടി​ക​ളി​ലും ഗ്രോ​ബാ​ഗി​ലും മ​ണ്ണും വി​ള​വും നി​റ​ച്ച് കി​ളി​ർ​പ്പി​ച്ച തൈ​ക​ൾ ഇ​വ​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ത​രും. കൂ​ത്താ​ട്ടു​കു​ളം, പാ​ന്പാ​ക്കു​ട, പി​റ​വം, രാ​മ​മം​ഗ​ലം, മു​ള​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ല​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന അ​റു​പ​ത് ഹെ​ക്ട​റി​ലേ​റെ പാ​ട​ങ്ങ​ളെ​യാ​ണു പ​ച്ച​പ്പ​ട്ടാ​ളം പ​ച്ച​പ്പ​ണി​യി​ച്ച​ത്.

ച​ല​ച്ചി​ത്ര ന​ട​ൻ ശ്രീ​നി​വാ​സ​ൻ പാ​ട്ട​ത്തി​നെ​ടു​ത്ത പാ​ട​വും ഇ​തി​ൽ​പ്പെ​ടും. കാ​ടും പ​ട​ലും ക​യ​റി​ക്കി​ട​ന്ന പ​ന്ത്ര​ണ്ട് ഏ​ക്ക​ർ ക​ര​ഭൂ​മി നെ​ൽ​പ്പാ​ട​മാ​ക്കി ഇ​വ​ർ കൂ​ത്താ​ട്ടു​ക​ളം കൃ​ഷി​ഭ​വ​നു കീ​ഴി​ൽ വി​സ്മ​യം തീ​ർ​ത്തു. ക​ണ്ട നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലും പി​റ​വ​ത്തെ ചേ​ല്ലേ​ത്തു പാ​ട​ത്തും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം വി​ത​യും കൊ​യ്ത്തും ന​ട​ത്തി​യ​ത് ഇ​തേ കൂ​ട്ടാ​യ്മ​യാ​ണ്.

 

Agriculture

മ​ണ്ണി​ല്ലാ​ക്കൃ​ഷി​യു​മാ​യി എ​ൻ​എ​ഫ്പി​ഒ

മ​ണ്ണി​ൽ ന​ടാ​തെ ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന വി​ദ്യ​വി​ക​സി​പ്പി​ച്ച് മ​റു​നാ​ട​ൻ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ നാ​ഷ​ണ​ൽ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ൻ​എ​ഫ്പി​ഒ). ഗ്രോ​ബാ​ഗു​ക​ളി​ൽ ച​കി​രി​ച്ചോ​റ് നി​റ​ച്ച് ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന രീ​തി​യാ​ണ് എ​ൻ​എ​ഫ്പി​ഒ വി​ക​സി​പ്പി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ലെ ന​ഞ്ച​ൻ​ഗോ​ഡി​ൽ സം​ഘ​ട​ന കോം​പോ എ​ക്സ്പേ​ർ​ട്ട് എ​ന്ന കെ​മി​ക്ക​ൽ ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ കൃ​ഷി വ​ൻ വി​ജ​യ​മാ​യി.

മ​ണ്ണി​ല്ലാ​ക്കൃ​ഷി കൂ​ടു​ത​ൽ തോ​ട്ട​ത്തി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ൻ​എ​ഫ്പി​ഒ. ചെ​ല​വു​കു​റ​വും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​വു​മാ​ണ് മ​ണ്ണി​ല്ലാ​കൃ​ഷി​യു​ടെ നേ​ട്ടം.

ഗ്രോ​ബാ​ഗി​ൽ ച​കി​രി​ച്ചോ​റും എ​ൻ​എ​ഫ്പി​ഒ സോ​യി​ൽ പ​വ​റും (സോ​യി​ൽ ഗോ​ൾ​ഡ് ജൈ​വ​വ​ളം) നി​റ​ച്ച​ശേ​ഷ​മാ​ണ് ഇ​ഞ്ചി​വി​ത്തു​ക​ൾ ന​ടു​ന്ന​ത്. റി​യോ​ഡി ജ​നീ​റോ, ചൈ​നീ​സ് വി​ത്തു​ക​ളാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട്ട​ത്. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ വ​ഴി ഗ്രോ​ബാ​ഗി​ലെ ചെ​ടി​ക​ൾ​ക്ക് വെ​ള്ള​ത്തോ​ടൊ​പ്പം വ​ള​വും ന​ൽ​കി.

ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് 22 ലി​റ്റ​ർ ശേ​ഷി​യു​ള്ള 22,000 ഗ്രോ​ബാ​ഗു​ക​ളി​ൽ കൃ​ഷി​ചെ​യ്യാം. ഒ​രു ഗ്രോ​ബാ​ഗി​ൽ​നി​ന്ന് മൂ​ന്നു മു​ത​ൽ അ​ഞ്ചു കി​ലോ​ഗ്രാം​വ​രെ വി​ള​വ് ല​ഭി​ക്കും. ക​ള വ​രാ​തി​രി​ക്കാ​ൻ വീ​ഡ്മാ​റ്റു​ക​ളി​ലാ​ണ് ഗ്രോ​ബാ​ഗു​ക​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ര​യും ബാ​ഗു​ക​ളി​ൽ ന​ടു​ന്ന​തി​ന് 30 ചാ​ക്ക് (1,800 കി​ലോ​ഗ്രാം) ഇ​ഞ്ചി​വി​ത്താ​ണ് വേ​ണ്ട​ത്. ആ​റ് കി​ലോ​ഗ്രാം ച​കി​രി​ച്ചോ​റാ​ണ് ഒ​രു ബാ​ഗി​ൽ വേ​ണ്ട​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ ച​കി​രി​ച്ചോ​ർ കു​റ​ഞ്ഞ വി​ല​യി​ൽ സു​ല​ഭ​മാ​ണ്.

ഉ​ത്പാ​ദ​നം കൂ​ടും

വി​ള​വെ​ടു​പ്പ് പ്രാ​യ​മാ​യ​പ്പോ​ൾ ഗ്രോ​ബാ​ഗു​ക​ളി​ൽ ഇ​ഞ്ചി​ക്കു മു​ക​ളി​ൽ വീ​ണ്ടും ച​കി​രി​ച്ചോ​റ് നി​റ​യ്ക്കും. ഒ​രു ഏ​ക്ക​റി​ൽ ഏ​ക​ദേ​ശം എ​ട്ടു ല​ക്ഷം രൂ​പ​യാ​ണ് മ​ണ്ണി​ല്ലാ ഇ​ഞ്ചി​ക്കൃ​ഷി​ക്ക് ചെ​ല​വ്. ഒ​രേ​സ്ഥ​ല​ത്ത് തു​ട​ർ​ച്ച​യാ​യി ഇ​ഞ്ചി​ക്കൃ​ഷി ചെ​യ്യാ​മെ​ന്ന​ത് മ​ണ്ണി​ല്ലാ​ക്കൃ​ഷി​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

ഒ​രു ബാ​ഗി​ലെ ചെ​ടി​യി​ൽ കീ​ട-​രോ​ഗ​ബാ​ധ ക​ണ്ടാ​ൽ അ​പ്പാ​ടെ നീ​ക്കം ചെ​യ്ത് മ​റ്റു ബാ​ഗു​ക​ളി​ലെ ചെ​ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. മ​ണ്ണി​ല്ലാ​ക്കൃ​ഷി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ഞ്ചി​യു​ടെ ഗു​ണ​നി​ല​വാ​രം സാ​ധാ​ര​ണ​രീ​തി​യി​ൽ വി​ള​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന​താ​ണ്.

ഗ്രോ​ബാ​ഗും ച​കി​രി​ച്ചോ​റും വി​ത്തും വ​ള​വും ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് എ​ൻ​എ​ഫ്പി​ഒ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും.

ഗ്രോ​ബാ​ഗി​ൽ കൃ​ഷി വി​ജ​യി​ച്ച​തോ​ടെ കൃ​ഷി​ക്കാ​യി സ്ഥ​ല​വും മ​ണ്ണും അ​ന്വേ​ഷി​ച്ചു ന​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​ൻ​എ​ഫ്പി​ഒ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജ് പ​റ​ഞ്ഞു.

മ​ഴ​യെ ആ​ശ്ര​യി​ച്ച് കൃ​ഷി ഇ​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ചെ​ടി​ക​ൾ​ക്ക് വെ​ള്ള​വും വ​ള​വും ഡ്രി​പ്പ് ഇ​റി​ഗേ​ഷ​നി​ലൂ​ടെ ന​ൽ​കാം. പോ​ളി ഹൗ​സി​ൽ വെ​ർ​ട്ടി​ക്ക​ൽ ഫാ​മിം​ഗി​ലും മ​ണ്ണി​ല്ലാ​കൃ​ഷി പ​രീ​ക്ഷി​ക്കാം.

പ​ര​ന്പ​രാ​ഗ​ത​രീ​തി​യെ അ​പേ​ക്ഷി​ച്ച് ചെ​ല​വേ​റു​മെ​ങ്കി​ലും ഉ​യ​ർ​ന്ന ഉ​ത്പ​ദാ​നം ല​ഭി​ക്കു​ന്ന​താ​ണ് മ​ണ്ണി​ല്ലാ ഇ​ഞ്ചി​ക്കൃ​ഷി. പ്ര​യോ​ഗി​ക്കു​ന്ന വ​ള​വും വെ​ള്ള​വും ഗ്രോ​ബാ​ഗി​നു പു​റ​ത്തു​പോ​കാ​ത്ത​താ​ണ് ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ത്തി​നു സ​ഹാ​യ​ക​മാ​കു​ന്ന​ത്.

മ​ണ്ണി​ൽ ന​ടു​ന്ന​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോൾ മ​ണ്ണി​ല്ലാ​ക്കൃ​ഷി​ക്ക് കു​റ​ഞ്ഞ അ​ള​വി​ൽ വെ​ള്ള​വും വ​ള​വും കീ​ട​നാ​ശി​ക​ളും മ​തി​യാ​കും. തു​ള്ളി​ന​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് വെ​ള്ളം-​വ​ളം-​കീ​ട​നാ​ശി​നി​പ്ര​യോ​ഗം.

 

Agriculture

സ​ർ​വ്വ​ജ​ന​യി​ലെ "ന​മ്മു​ടെ കൃ​ഷി​ത്തോ​ട്ടം'

കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​രം, സ്വ​യം പ​ര്യാ​പ്ത​ത, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ഉ​ള​വാ​ക്കു​ന്ന​തി​നും പ​ഠ​ന​ത്തി​ലെ നി​ഷ്ക്രി​യ​ത്വ​ത്തി​ൽ​നി​ന്ന് പ്രാ​യോ​ഗി​ക​വും അ​നു​ഭ​വ​പ​ര​മാ​യ വി​ദ്യ​യ്ക്കു​വേ​ണ്ടി​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​ക്കാ​ർ സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ന​മ്മു​ടെ കൃ​ഷി​ത്തോ​ട്ടം എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ സ്കൂ​ളി​ൽ മി​ക​വു​റ്റ രീ​തി​യി​ൽ ജൈ​വ​കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തി​വ​രു​ന്നു.

ന​ഗ​ര​സ​ഭ​യു​ടെ സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ൽ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ട​വ​മ​റ​ല ച​ലേ എ​മൃാ​ശി​ഴ എ​ന്ന കൃ​ഷി​രീ​തി സ്കൂ​ളി​ൽ 2022 കാ​ല​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ചു. കൂ​ടാ​തെ സ്കൂ​ളി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ കൃ​ഷി നി​ല​മാ​ക്കി മാ​റ്റി​യും ചെ​ടി​ച്ച​ട്ടി​ക​ളി​ൽ മ​ണ്ണ് നി​റ​ച്ചും മ​റ്റു​മാ​യി ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. വ​ഴു​ത​ന, പ​യ​ർ, ബീ​ൻ​സ്, കാ​ബേ​ജ്, ത​ക്കാ​ളി, കോ​ളി​ഫ്ള​വ​ർ, ക​ക്ക​രി, വാ​ഴ, ഇ​ഞ്ചി എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്.

ഓ​രോ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു. കൃ​ഷി​ഭ​വ​ൻ, ഞ​അ​ഞ​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് സ്വീ​ക​രി​ക്കു​ന്ന ഗു​ണ​മേന്മയു​ള്ള വി​ത്തു​ക​ളും തൈ​ക​ളു​മാ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​ല​സേ​ച​ന​ത്തി​നാ​യി സ്പ്രിം​ഗ്ല​ർ സെ​റ്റ് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ​യും വൈ​കി​ട്ടും ഇ​ന്‍റ​ർ​വെ​ൽ​സ​മ​യ​ത്തു​മാ​യി കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തി​വ​രു​ന്നു.

സ്കൂ​ൾ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, പി​ടി​എ അം​ഗ​ങ്ങ​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു.

കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​ൻ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ല​ഭി​ക്കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ കൃ​ഷി​യെ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നു.

കൃ​ഷി​ത്തോ​ട്ട​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ സ്കൂ​ൾ ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൂ​ടാ​തെ, അ​ധി​ക​മാ​യി വ​രു​ന്ന​തു വി​ല്പ​ന ന​ട​ത്തി മ​റ്റു സേ​വ​ന പ​ദ്ധ​തി​ക​ളി​ലേ​ക്കും നീ​ക്കി​വ​യ്ക്കു​ന്നു.

കൃ​ഷി​യോ​ടു​ള്ള അ​നു​കൂ​ല സ​മീ​പ​നം വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ വീ​ട്ടി​ലും, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​ത്തോ​ട്ടം ഒ​രു​ക്കു​വാ​ൻ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ്രാ​പ്ത​മാ​കു​ന്നു.

നൂ​ത​ന കൃ​ഷി​രീ​തി​ക​ളു​ടെ സാ​ധ്യ​ത​ക​ളി​ലൂ​ടെ കാ​ർ​ഷി​ക​വൃ​ത്തി​യി​ലൂ​ടെ സ​ന്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം കു​ട്ടി​ക​ളി​ൽ കൈ​വ​രി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും മ​റ്റ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ ഒ​രു ന​ല്ല പ​ച്ച​ക്ക​റി​ത്തോ​ട്ടം രൂ​പീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത്.

SUNDAY DEEPIKA

ബി​എം​ഡ​ബ്ല്യൂ​യി​ൽ​നി​ന്ന് ബ്രോ​യി​ല​റി​ലേ​ക്ക്

ജാ​ഗ്വ​ര്‍ ലാ​ൻ​ഡ് റോ​വ​ര്‍ ക​മ്പ​നി​യി​ലും തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ള്യു​വി​ലും ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​വ​രെ ശ​മ്പ​ള​മു​ള്ള ജോ​ലി​ചെ​യ്തി​രു​ന്ന എം​ബി​എ​ക്കാ​ര​ൻ. ജോ​ലി​യും ശ​ന്പ​ള​വും വേ​ണ്ടെ​ന്നു​വ​ച്ച് ഒ​രു​ദി​വ​സം അ​യാ​ൾ മ​ണ്ണി​ലേ​ക്കി​റ​ങ്ങി. 18 ഏ​ക്ക​ർ ഭൂ​മി​യി​ൽ പൊ​ന്നു​വി​ള​യി​ച്ചു. മു​ന്പു വാ​ങ്ങി​യി​രു​ന്ന ശ​ന്പ​ള​ത്തി​ന്‍റെ നാ​ലി​ര​ട്ടി വ​രു​മാ​നം നേ​ടു​ക​യാ​ണ് കോ​ട്ട​യം മ​ര​ങ്ങാ​ട്ടു​പി​ള്ളി പാ​ല​യ്ക്കാ​ട്ടു​മ​ല തെ​ങ്ങും​തോ​ട്ട​ത്തി​ല്‍ മാ​ത്തു​ക്കു​ട്ടി ടോം ​എ​ന്ന യു​വ​ക​ര്‍​ഷ​ക​ന്‍ ഇ​പ്പോ​ൾ.

മാ​ത്തു​ക്കു​ട്ടി​യു​ടെ തോ​ട്ട​ത്തി​ൽ റ​ബ​റും തെ​ങ്ങും ക​മു​കും ജാ​തി​യും കു​രു​മു​ള​കും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​മെ​ല്ലാ​മു​ണ്ട്. ഈ ​തൊ​ടി​യി​ലും പ​റ​മ്പി​ലും ഇ​ണ​ങ്ങാ​ത്ത മൃ​ഗ​ങ്ങ​ളി​ല്ല. പോ​ത്ത്, കോ​ഴി, താ​റാ​വ്, ആ​ട്, പ​ന്നി, മ​ത്സ്യം തു​ട​ങ്ങി യ​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. ഓ​മ​നി​ക്കാ​ന്‍ കു​തി​ര​യും ക​ഴു​ത​യും നാ​യ്ക്ക​ളും പൂ​ച്ച​ക​ളും. ടി​ജെ​ടി എ​ന്ന സ്വ​ന്തം ഔ​ട്ട്‌​ലെ​റ്റി​ലൂ​ടെ​യാ​ണ് മാം​സ​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തി​ന്‍റെ​യും വി​പ​ണ​നം ന​ട​ത്തു​ന്ന​ത്.

കോ​ർ​പ​റേ​റ്റ് ജോ​ലി പോ​രാ

കാ​ര്‍​ഷി​ക കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച മാ​ത്തു​ക്കു​ട്ടി ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ശേ​ഷം ജോ​ലി​തേ​ടി പോ​യെ​ങ്കി​ലും ര​ക്ത​ത്തി​ല​ലി​ഞ്ഞ കൃ​ഷി​പാ​ര​മ്പ​ര്യം പി​ന്തു​ട​ര്‍​ന്നു​കൊ​ണ്ടേ​യി​രു​ന്നു. കോ​ര്‍​പ​റേ​റ്റ് ജോ​ലി​യി​ലെ ശ​മ്പ​ള​വും പ്ര​മോ​ഷ​നും മാ​ത്തു​ക്കു​ട്ടി​ക്ക് സം​തൃ​പ്തി ന​ല്‍​കി​യി​ല്ല. കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം വാ​ണി​ജ്യ​കൃ​ഷി​യു​ടെ സാ​ധ്യ​ത​തേ​ടി സ​ര്‍​ദാ​ര്‍​ജി​യു​ടെ നാ​ടാ​യ പ​ഞ്ചാ​ബി​ലേ​ക്ക് ഒ​റ്റ​യാ​ത്ര. അ​വി​ട​ത്തെ കൃ​ഷി​യും കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ളും ക​ണ്ട് തീ​ര്‍​ച്ച​യും മൂ​ര്‍​ച്ച​യും വ​രു​ത്തി​യ തീ​രു​മാ​ന​ങ്ങ​ളു​മാ​യി​ട്ടാ​യി​രു​ന്നു നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം.

500 കോ​ഴി​ക​ളു​മാ​യി റ​ബ​ര്‍ തോ​ട്ട​ത്തി​ലെ ഒ​രു ഷെ​ഡി​ല്‍ കോ​ഴി വ​ള​ര്‍​ത്ത​ല്‍ ആ​ദ്യം തു​ട​ങ്ങി.​കോ​ഴി​ക്കൂ​ടു​ക​ള്‍ വി​ക​സി​ച്ച് ഇ​പ്പോ​ള്‍ ഏ​ഴാ​യി​രം കോ​ഴി​ക​ള്‍ വ​രെ​യു​ണ്ട്. കോ​ഴി​ക​ളെ ഇ​വി​ടെ​ത്ത​ന്നെ ഡ്ര​സ് ചെ​യ്തു വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കു​ന്ന മൂ​ല്യ​വ​ര്‍​ധി​ത രീ​തി​യാ​ണ് മാ​ത്തു​ക്കു​ട്ടി പി​ന്തു​ട​രു​ന്ന​ത്.

80 ല​ക്ഷ​ത്തി​ന്‍റെ ബി​എം​ഡ​ബ്ള്യു വി​റ്റി​രു​ന്ന മാ​ത്തു​ക്കു​ട്ടി 80 രൂ​പ​യ്ക്കു ന​ല്ല ബ്രോ​യി​ല​ര്‍ കോ​ഴി​യി​റ​ച്ചി വി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി. ലോ​ലി​പോ​പ്, ഡ്രം​സ്റ്റി​ക് എ​ന്നി​ങ്ങ​നെ​യാ​യി ദി​വ​സ​വും ശ​രാ​ശ​രി മൂ​ന്നു ട​ണ്‍ മാം​സ​മാ​ണു ചി​ക്ക​ന്‍ പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ല്‍​നി​ന്നു ക​യ​റി​പ്പോ​കു​ന്ന​ത്. മു​ട്ട​ക്കോ​ഴി​ക​ളാ​ണു മ​റ്റൊ​രു ആ​ദാ​യ മാ​ര്‍​ഗം. 60 മു​ട്ട​ക്കോ​ഴി​ക​ളു​ണ്ട്. നൂ​റു കാ​ട​ക​ളും അ​ത്ര​യും​ത​ന്നെ താ​റാ​വു​ക​ളു​മു​ണ്ട്.

കോ​ഴി സം​സ്ക​ര​ണ​ത്തി​ലെ ശേ​ഷി​ക്കു​ന്ന തൂ​വ​ലും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും വെ​റു​തേ ക​ള​യു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് മാ​ത്തു​ക്കു​ട്ടി​യു​ടെ ബി​സി​ന​സ് മ​ന​സ് പ​ന്നി വ​ള​ര്‍​ത്ത​ലി​ലേ​ക്കു തി​രി​ഞ്ഞ​ത്. നാ​ലു പ​ന്നി​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ പി​ഗ് ഫാ​മി​ല്‍ ഇ​പ്പോ​ള്‍ 400 പ​ന്നി​ക​ളു​ണ്ട്. കോ​ഴി​യി​റ​ച്ചി​ക്കൊ​പ്പം ഇ​പ്പോ​ൾ ന​ല്ല​യി​നം പ​ന്നി​യി​റ​ച്ചി​യും മാ​ത്തു​ക്കു​ട്ടി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.

കാ​ൽ​ല​ക്ഷം മീ​നു​ക​ൾ

പ​ന്നി​ഫാ​മി​ലെ മാ​ലി​ന്യം ഒ​ഴി​വാ​ക്കാ​ര​നാ​ണ് പ​റ​മ്പി​ലെ പാ​റ​ക്കു​ള​ത്തി​ല്‍ മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ അ​ഞ്ചു കു​ള​ങ്ങ​ളി​ലാ​യി 25,000 മീ​നു​ക​ളു​ണ്ട്. പ​ന്നി​ഫാ​മി​ലെ​യും ചി​ക്ക​ന്‍ പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ലെ​യും അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ആ​ഹാ​രം.

ചാ​ണ​കം ല​ഷ്യ​മി​ട്ടാ​ണു പ​ശു​ക്ക​ളെ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്്. ഒ​പ്പം ശു​ദ്ധ​മാ​യ പാ​ലും ല​ഭി​ക്കും. പ​ശു​ക്ക​ളെ വാ​ങ്ങി​യ​തോ​ടെ പ​റ​മ്പി​ലെ ര​ണ്ട​ര​യേ​ക്ക​റി​ല്‍ പു​ല്‍​കൃ​ഷി​യും തു​ട​ങ്ങി. പ​ശു​വി​ന്‍ ചാ​ണ​ക​വും മൂ​ത്ര​വും ഉ​പ​യോ​ഗി​ച്ചു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ലെ അ​വ​ശേ​ഷി​ക്കു​ന്ന സ്ല​റി തീ​റ്റ​പ്പു​ല്ലി​ന് ന​ല്ല വ​ള​മാ​യി. 600 കി​ലോ​ഗ്രാം തീ​റ്റ​പ്പു​ല്ല് ഇ​ന്ന് ആ​ന​ക​ള്‍​ക്കു​ള്ള തീ​റ്റ​യാ​യി ദി​വ​സ​വും വി​ല്‍​ക്കു​ന്നു. 45 ദി​വ​സം കൂ​ടു​മ്പോ​ള്‍ ഒ​രേ​ക്ക​റി​ല്‍​നി​ന്നും 11 ട​ണ്‍ പു​ല്ല് ല​ഭി​ക്കു​ന്നു​ണ്ട്.

പ​ശു​വ​ള​ര്‍​ത്ത​ല്‍ അ​ത്ര ആ​ദാ​യ​ക​ര​മാ​യി തോ​ന്നാ​ത്ത മാ​ത്തു​ക്കു​ട്ടി പോ​ത്തു​കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞു. ഹ​രി​യാ​ന​യി​ല്‍​നി​ന്നു​ള്ള മു​റ ഇ​ന​ത്തി​ല്‍ പെ​ട്ട 25 പോ​ത്തു​ക​ളാ​ണ് കൂ​ട്ടി​ല്‍ മി​നു​ങ്ങി​നി​ല്‍​ക്കു​ന്ന​ത്. ആ​ട് ഫാ​മി​ല്‍ ഇ​പ്പോ​ള്‍ 20 ആ​ടു​ക​ളു​ണ്ട്. ആ​ട്ടി​ന്‍​കു​ഞ്ഞു​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തോ​ടൊ​പ്പം മാം​സ ഉ​ത്പാ​ദ​ന​വു​മാ​ണ് ല​ക്ഷ്യം.

വെ​ണ്ട, വ​ഴു​ത​ന, പ​യ​ര്‍, പാ​വ​ല്‍, ചീ​ര, മു​ള​ക് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​ച്ച​ക്ക​റി കൃ​ഷി. പ​റ​മ്പി​ല്‍ അ​വി​ട​വി​ടാ​യി 100 ചു​വ​ട് പാ​ഷ​ന്‍ ഫ്രൂ​ട്ടു​മു​ണ്ട്. ന​ല്ല ആ​ദാ​യ​മാ​ണ് മാ​ത്തു​ക്കു​ട്ടി​ക്ക് പാ​ഷ​ന്‍ ഫ്രൂ​ട്ട് ന​ല്‍​കു​ന്ന​ത്. 250 ചു​വ​ട് റെ​ഡ് ലേ​ഡി പ​പ്പാ​യ​യും മി​ക​ച്ച ആ​ദാ​യം ന​ൽ​കു​ന്നു. കു​ഞ്ഞ​ന്‍ തെ​ങ്ങു​ക​ള്‍ മാ​ത്രം നൂ​റോ​ള​മു​ണ്ട്.

ക​മു​ക്, ജാ​തി, മാ​വ്, പ്ലാ​വ് എ​ന്നി​വ​യ്ക്കു പു​റ​മേ ചേ​ന​യും ചേ​മ്പും കാ​ച്ചി​ലും ക​പ്പ​യും ഇ​ഞ്ചി​യും, മ​ഞ്ഞ​ളും, വാ​ഴ​യു​മെ​ല്ലാം നൂ​റു​മേ​നി വി​ള​വു​ന​ല്‍​കു​ന്നു. അ​ല​ങ്കാ​ര കോ​ഴി​ക​ളും പ​ക്ഷി​ക​ളു​മു​ണ്ട്. പ​റ​മ്പി​നോ​ടു ചേ​ര്‍​ന്നു ത​രി​ശാ​യി കി​ട​ന്ന നെ​ല്‍​പ്പാ​ട​വും മാ​ത്തു​ക്കു​ട്ടി വെ​റു​തേ​യി​ട്ടി​ല്ല- ഉ​മ വി​ത്തു​പാ​കി പൊ​ന്നു വി​ള​യി​ച്ചു

പാ​ഴാ​ക്കി​ല്ല ഒ​ന്നും

മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും പു​ന​ര്‍ ഉ​പ​യോ​ഗ​ത്തി​നും ശാ​സ്ത്രീ​യ​മാ​യ മാ​ര്‍​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ചി​ക്ക​ന്‍ പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ല്‍​നി​ന്നു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴു​ങ്ങി വേ​വി​ച്ച് പ​ന്നി, മീ​ന്‍, താ​റാ​വ് എ​ന്നി​വ​യ്ക്ക് തീ​റ്റ​യ്ക്കു​ള്ള ഒ​രു ഭാ​ഗ​മാ​ക്കു​ന്നു. ഇ​വി​ട​ത്തെ ദ്ര​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ബ​യോ​ഗ്യാ​സ് ഉ​ണ്ടാ​ക്കു​ന്നു.

ശേ​ഷി​ക്കു​ന്ന സ്ല​റി നേ​രേ തീ​റ്റ​പ്പു​ല്ലു തോ​ട്ട​ത്തി​ലേ​ക്കും പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ലേ​ക്കു​മാ​ണു പോ​കു​ന്ന​ത്. പ​ന്നി ഫാ​മി​ലെ ഖ​ര​മാ​ലി​ന്യ​ങ്ങ​ള്‍ നേ​രേ സം​സ്ക​രി​ച്ച് ക​മ്പോ​സ്റ്റാ​ക്കി മാ​റ്റു​ക​യാ​ണ്. ദ്ര​വ​മാ​ലി​ന്യ​ങ്ങ​ള്‍ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ലേ​ക്ക്. കൂ​ടാ​തെ ഫാ​മു​ക​ളി​ല്‍​നി​ന്നു​ള്ള മൃ​ഗ​ങ്ങ​ളു​ടെ വി​സ​ർ​ജ്യ​വും മാ​ലി​ന്യ​വു​മെ​ല്ലാം ന​ല്ല വ​ള​മാ​ക്കി വി​ല്‍​ക്കു​ക​യാ​ണ്.

പു​ല​ര്‍​ച്ചെ മൂ​ന്നി​ന് മാ​ത്തു​ക്കു​ട്ടി​യും ഫാ​മും ഉ​ണ​രും. ആ​ദ്യം ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ലാ​ണ് തി​ര​ക്ക്. സം​സ്ക​രി​ച്ച മാം​സ ഉ​ത്പ​ന്ന​ങ്ങ​ൾ ജി​ല്ല​യു​ടെ വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലേ​ക്കും ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ചു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​യ്ക്കും. നേ​രം പു​ല​ര്‍​ന്നാ​ല്‍ ഫാ​മി​ലെ ഓ​രോ വി​ഭാ​ഗ​ത്തി​ലും ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കും. എ​ല്ലാ​യി​ട​ത്തും മാ​ത്തു​ക്കു​ട്ടി ഓ​ടി​യെ​ത്തും. ഉ​ച്ച​യ്ക്ക് അ​ല്പ​സ​മ​യം വി​ശ്ര​മം. അ​തു​ക​ഴി​ഞ്ഞാ​ല്‍ സാ​യാ​ഹ്നം​വ​രെ കൃ​ഷി​യി​ട​ത്തി​ല്‍.

കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ

പി​താ​വ് ടോ​മി​യും അ​മ്മ മോ​ളി​യും ഭാ​ര്യ തെ​രേ​സ, മ​ക്ക​ളാ​യ അ​ല​ക്സാ​ണ്ട​ര്‍, മ​രി​യ​ന്‍ എ​ന്നി​വ​രും മാ​ത്തു​ക്കു​ട്ടി​ക്ക് കൃ​ഷി​യി​ല്‍ താ​ങ്ങും ത​ണ​ലു​മാ​യി ഏ​പ്പോ​ഴു​മു​ണ്ട്. പു​തി​യ കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട​ണ​മെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ന്‍ കാ​ര്‍​ഷി​ക സം​രം​ഭ​ക​നാ​യി വ​ള​ര​ണ​മെ​ന്നാ​ണ് മാ​ത്തു​ക്കു​ട്ടി​യു​ടെ പ​ക്ഷം.

Agriculture

ക​പ്പ​ക്കൃ​ഷി​യി​ലെ സൂ​പ്പ​ർ​സ്റ്റാ​ർ

വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ൽ ഒ​രു തൈ ​ന​ട്ടാ​ൽ കൈ ​നി​റ​യെ ഫ​ലം കൊ​യ്യാ​മെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട കൊ​ല്ല​മു​ള​യി​ലെ സെ​ബാ​സ്റ്റ്യ​ൻ ഫി​ലി​പ്പോ​സി​ന്‍റെ വാ​ദം. അ​തി​നാ​ൽ, സെ​ബാ​സ്റ്റ്യ​ൻ മ​ക്ക​ളെ​പ്പോ​ലെ മ​ണ്ണി​നെ​യും സ്നേ​ഹി​ക്കു​ന്നു.

ആ​രു ച​തി​ച്ചാ​ലും മ​ണ്ണ് ത​ന്നെ ച​തി​ക്കി​ല്ലെ​ന്ന് ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ട്. ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ​യും പ​ഠി​പ്പി​ച്ച് വി​വാ​ഹം ചെ​യ്ത​യ​ച്ച​തും മ​ണ്ണു ത​ന്ന വി​ള​കൊ​ണ്ടാ​ണെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. 75 വ​യ​സൊ​ക്കെ ഇ​ദ്ദേ​ഹ​ത്തി​ന് വെ​റും അ​ക്ക​ങ്ങ​ൾ​മാ​ത്ര​മാ​ണ്.

അ​ഞ്ച് ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യി​ൽ ക​പ്പ​യും ഇ​ഞ്ചി​യു​മെ​ല്ലാം ചേ​ന​യും ചേ​ന്പു​മെ​ല്ലാം യ​ഥേ​ഷ്ടം വി​ള​യു​ന്നു. ക​പ്പ​യും ഇ​ഞ്ചി​യു​മാ​ണ് മു​ൻ നി​ര​ക്കാ​രെ​ങ്കി​ലും കാ​ച്ചി​ലും ചേ​ന്പും വാ​ഴ​യും തു​ട​ങ്ങി സ​ർ​വ്വ​തും ഇ​വി​ടെ​യു​ണ്ട്.

ക​പ്പ​ക്കൃ​ഷി

പു​തു​മ​ഴ പെ​യ്യുമ്പോ​ൾ മ​ണ്ണി​ൽ ത​ട​മെ​ടു​ക്കും. പി​ന്നീ​ട് ക​പ്പ​ത്ത​ണ്ട് ന​ടും. ഇ​ല മു​ള​യ്ക്കു​ന്പോ​ൾ ത​ട​ത്തി​ലേ​ക്ക് ചാ​ണ​ക​പ്പൊ​ടി ഇ​ടും. മൂ​ന്ന് ബാ​ച്ച് ആ​യി​ട്ടാ​ണ് ക​പ്പ​യ്ക്ക് വ​ളം ഇ​ടു​ന്ന​ത്. ഒ​പ്പം വ​ള​ർ​ന്നു വ​രു​ന്ന ക​ള​യും ഇ​വ​യ്ക്ക് വ​ള​മാ​കാ​റു​ണ്ട്.

ന​ല്ല ചൂ​ടു​ള്ള സ​മ​യ​ത്താ​ണ് വ​ളം ഇ​ടു​ന്ന​തെ​ങ്കി​ൽ അ​ൽ​പം ന​ന​ച്ച് കൊ​ടു​ക്കേ​ണ്ടി വ​രും. പ​ത്താം മാ​സം ക​പ്പ വി​ള​വെ​ടു​ക്കും. ന​ടാ​നു​ള്ള കമ്പ് എ​ടു​ക്കു​ന്പോ​ൾ എ​പ്പോ​ഴും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ് വ​ണ്ണ​മു​ള്ള ത​ണ്ട് എ​ടു​ക്കു​ക എ​ന്ന​ത്.

ക​പ്പ​ത്ത​ണ്ട് ലെ​വ​ലി​ൽ മു​റി​ക്കാ​നാ​ണ് ര​ണ്ടാ​മ​ത് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. അ​ര അ​ടി നീ​ള​ത്തി​ലാ​ണ് ക​പ്പ​ത്ത​ണ്ട് മു​റി​ക്കേ​ണ്ട​ത്. മു​റി​ച്ച ഭാ​ഗ​ത്തു​നി​ന്നും ഏ​ക​ദേ​ശം ഒ​രി​ഞ്ച് മു​ക​ളി​ൽ ചെ​റു​താ​യി വ​ര​ഞ്ഞു കൊ​ടു​ക്കു​ക. അ​വി​ടെ​യാ​ണ് വേ​രു കി​ളി​ർ​ത്തു വ​രു​ന്ന​ത്.

ഇ​ങ്ങ​നെ ചെ​യ്യു​മ്പോൾ വേ​രു​ക​ൾ​ക്കും ശ​ക്തി കൂ​ടും. ക​ല​ക്കി​വ​ച്ച റൂ​ട്ടെ​ക്സ് ലാ​യ​നി​യി​ൽ ത​ണ്ടി​ന്‍റെ മു​റി​ച്ച ഭാ​ഗം മു​ക്കി​വ​ച്ച് പ​ത്ത് മി​നി​ട്ടി​നു ശേ​ഷം ന​ട്ടാ​ൽ മ​തി.

 

Agriculture

കി​ട​ങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദി​ലെ ഫാം ​സി​സ്റ്റ​ർ

ജാ​നു​വും ഫെ​ബി​യും ജൂ​ലി​യും ഇ​ന്നു വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. നോ​ട്ട​ക്കാ​ര​ൻ അ​ഴ​ക​ൻ എ​ത്തു​ന്ന​തി​നു​മു​മ്പായി ത​ങ്ങ​ളെ കു​ളി​പ്പി​ക്കാ​നും തീ​റ്റ ത​രാ​നും ത​ങ്ങ​ളു​ടെ അ​മ്മ എ​ത്തി​യി​ട്ടു​ണ്ട്. പ​റ​ഞ്ഞു​വ​രു​ന്ന​ത് കി​ട​ങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് മി​ഷ​ൻ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ലി​റ്റി​ൽ ലൂ​ർ​ദ് വി​സി​റ്റേ​ഷ​ൻ കോ​ണ്‍​വെ​ന്‍റി​ലെ പ​ശു​ഫാ​മി​നെ​ക്കു​റി​ച്ചാ​ണ്.

പ​ശു​ക്ക​ൾ​ക്കും പ​ശു​ഫാം നോ​ട്ട​ക്കാ​ര​നും മ​റ്റു സ​ഹാ​യി​ക​ൾ​ക്കും എ​ല്ലാം സി​സ്റ്റ​ർ ജോ​സ​ഫൈ​ൻ എ​സ്വി​എം അ​മ്മ​യാ​ണ്. കി​ട​ങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് ആ​ശു​പ​ത്രി​ക്കും ന​ഴ്സിം​ഗ് കോ​ള​ജി​നും പു​റ​കി​ലു​ള്ള മ​ഠ​വും പ​രി​സ​ര​വും പ​ച്ച​പ്പ് നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്.

ക​പ്പ, വാ​ഴ, ചേ​ന, കാ​ച്ചി​ൽ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, പാ​വ​ൽ, കോ​വ​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി. അ​തി​രു​ക​ളി​ൽ തേ​ക്കും മാ​വും പ്ലാ​വും ധാ​രാ​ള​മു​ണ്ട്. മൂ​ത്ത ച​ക്ക​ക​ൾ നി​റ​ഞ്ഞ നി​ര​വ​ധി ബ​ഡ്ഡു​പ്ലാ​വു​ക​ളും കൃ​ഷി​യി​ട​ത്തെ സ​മൃ​ദ്ധ​മാ​ക്കു​ന്നു.

ക​ട​പ്ലാ​വ്, പേ​ര, ആ​ത്ത, പ​പ്പാ​യ, റം​ബൂ​ട്ടാ​ൻ, മാ​ങ്കോ​സ്റ്റി​ൻ എ​ന്നി​വ​യും മ​റ്റു ര​ണ്ടി​ട​ത്താ​യു​ള്ള മ​ഠ​ത്തി​ന്‍റെ കൃ​ഷി​ഭൂ​മി​യി​ലു​ണ്ട്. ഫാം ​സി​സ്റ്റ​ർ എ​ന്നു മ​ഠ​ത്തി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ക്കു​ന്ന സി​വി​ൽ എ​ൻ​ജി​നി​യ​റാ​യ സി​സ്റ്റ​ർ ജോ​സ​ഫൈ​ൻ പ​തി​നൊ​ന്നു വ​ർ​ഷ​മാ​യി കി​ട​ങ്ങൂ​രി​ലെ മ​ഠ​ത്തി​ലു​ണ്ട്.

പ്രീ​ഡി​ഗ്രി പ​ഠ​ന​ത്തി​നു​ശേ​ഷം സ​ഭാ​വ​സ്ത്രം സ്വീ​ക​രി​ച്ച ജോ​സ​ഫൈ​ൻ പി​ന്നീ​ട് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. മ​ഠ​ത്തി​ന്‍റെ ത​ന്നെ ക​ടു​ത്തു​രു​ത്തി, അ​മ​ന​ക​ര ഐ​ടി​സി​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

ജ​ന​റ​ലേ​റ്റി​ന്‍റെ കീ​ഴി​ൽ കു​ട്ട​നാ​ട് മു​ത​ൽ ബം​ഗ​ളൂ​രു വ​രെ​യു​ള്ള മ​ഠ​ങ്ങ​ളി​ൽ നി​ര​വ​ധി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. കി​ട​ങ്ങൂ​ർ ആ​ശു​പ​ത്രി, മ​ഠം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന മേ​ൽ​നോ​ട്ട ചു​ത​മ​ല വ​ഹി​ക്കു​മ്പോ​ഴും കൃ​ഷി​യും പ​ശു​വ​ള​ർ​ത്ത​ലും ഒ​രു ഹ​ര​മാ​യി സി​സ്റ്റ​ർ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വു​ക​യാ​ണ്.

പേ​രും ജ​ന​ന​മാ​സ​വും

അ​ഞ്ചു പ​ശു​ക്ക​ളും ര​ണ്ടു കി​ടാ​രി​ക​ളു​മാ​ണ് ഫാ​മി​ൽ ഉ​ള്ള​ത്. മ​ഠ​ത്തി​ലെ തൊ​ഴു​ത്തി​ൽ ജ​നി​ച്ച പ​ശു​ക്ക​ളാ​ണ് എ​ല്ലാം. രേ​ഖ​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ ജ​നി​ച്ച മാ​സം ക​ണ​ക്കാ​ക്കി പ​ശു​ക്ക​ൾ​ക്ക് പേ​രി​ടും, ജ​നു​വ​രി​യി​ൽ ജ​നി​ച്ച കി​ടാ​വ് ജാ​നു, ഫെ​ബ്രു​വ​രി​യി​ലേ​ത് ഫെ​ബി, ജൂ​ണി​ലേ​ത് ജൂ​ലി എ​ന്നി​ങ്ങ​നെ.

ഡി​സം​ബ​ർ 25ന് ​ജ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ ക്രി​സ്റ്റി എ​ന്ന പേ​രു​ന​ൽ​കു​മെ​ന്നും സി​സ്റ്റ​ർ പ​റ​ഞ്ഞു. രാ​വി​ലെ പ​ത്തു​മ​ണി​ക്കും വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്കു​മാ​ണ് പ​ശു​ക്ക​ളെ ക​റ​ക്കു​ന്ന​ത്. പ​റ​ന്പി​ലെ കൃ​ഷി​പ്പ​ണി​ക​ൾ​ക്കും പ​ശു​ക്ക​ൾ​ക്കു​ള്ള പു​ല്ല് അ​രി​യു​ന്ന​തി​നു​മാ​യി മാ​ത്തു​ക്കു​ട്ടി, തോ​മ​സ് എ​ന്നീ സ​ഹാ​യി​ക​ളു​മു​ണ്ട്.

പ​ശു​ത്തൊ​ഴു​ത്തി​ലെ പ​ണി​ക​ളെ​ല്ലാം സി​സ്റ്റ​റി​ന്‍റെ​യും അ​ഴ​ക​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​യ്യു​ന്ന​ത്. അ​ഴ​ക​ൻ മ​റ്റു ഫാ​മു​ക​ളി​ലും ക​റ​വ​യ്ക്കു പോ​കു​ന്ന​തി​നാ​ലാ​ണ് ആ​ദ്യ ക​റ​വ രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന​ത്. നാ​ല്പ​തി​ല​ധി​കം ലി​റ്റ​ർ പാ​ൽ പ​തി​വാ​യി ല​ഭി​ക്കും.

പ​ശു​ക്ക​ളി​ലേ​തെ​ങ്കി​ലും ച​ന​യി​ലാ​ണെ​ങ്കി​ൽ കു​റ​വു​ണ്ടാ​കും. ഇ​രു​പ​ത്തി​യ​ഞ്ച് ലി​റ്റ​റോ​ളം പാ​ൽ മ​ഠ​ത്തി​ലെ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ബാ​ക്കി മ​ഠ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​വ​ശ്യ​ക്കാ​ർ​ക്കും ന​ൽ​കും.

പു​ല്ലും വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​യു​മാ​ണ് പ​ശു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. പ​ശു​ക്ക​ൾ​ക്ക് വെ​ള്ളം കു​ടി​ക്കു​ന്ന​തി​നു​ള്ള ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​നം തൊ​ഴു​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

 

Agriculture

"കർഷകരെ റീബ്രാൻഡ് ചെയ്യണം"

പു​തു​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്കും കാ​ർ​ഷി​ക സം​രം​ഭ​മേ​ഖ​ല​യി​ലേ​ക്കും ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കൃ​ഷി​യെ​യും ക​ർ​ഷ​ക​രെ​യും റീ​ബ്രാ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന ആ​ശ​യം ക​ർ​ഷ​ക​ൻ മാ​സി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗ്രീ​ൻ ടോ​ക്ക് ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞു.

യു​വാ​ക്ക​ൾ​ക്ക് കൃ​ഷി​യി​ൽ ക​രി​യ​ർ ക​ണ്ടെ​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രു​ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ നി​ക്ഷേ​പ​ങ്ങ​ൾ എ​ത്തു​ന്ന​തി​നു​ള്ള വ​ഴി തു​റ​ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​വ​ർ ഏ​ക​ക​ണ്ഠ​മാ​യി പ​റ​ഞ്ഞു. "​യു​വാ​ക്ക​ൾ കൃ​ഷി വി​ടു​ന്നോ’ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഗ്രീ​ൻ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ർ​ഷി​ക ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യും സ​ഹോ​ദ​ര പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ക​ർ​ഷ​ക​ൻ മാ​സി​ക​യും സം​യു​ക്ത​മാ​യാ​ണ് കോ​ട്ട​യ​ത്ത് ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​ത്. കൃ​ഷി​യോ​ടു​ള്ള ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​തി​യ ത​ല​മു​റ​യു​ടെ സ​ജീ​വ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു ച​ർ​ച്ച​യു​ടെ ല​ക്ഷ്യം. രാ​ഷ്ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഗ്രീ​ൻ ടോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഷി​ക സം​രം​ഭ​ക​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗ​വു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫ്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യും സം​സ്ഥാ​ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മ​ശ​ക്തി പു​ര​സ്കാ​ര ജേ​താ​വു​മാ​യ കെ.​പി. പ്ര​ശാ​ന്ത്, ക​രി​മ്പ് ക​ർ​ഷ​ക​നും സം​രം​ഭ​ക​നു​മാ​യ മ​നു മാ​ത്യു, സ​മ്മി​ശ്ര ക​ർ​ഷ​ക​നും യൂ​ത്ത്ഫ്ര​ണ്ട്-​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ ജെ​ഫി​ൻ കെ. ​അ​ഗ​സ്റ്റി​ൻ, ക​ർ​ഷ​ക സം​രം​ഭ​ക​ൻ മാ​ത്തു​ക്കു​ട്ടി ടോം, ​ഫി​ലി​പ്സ് നാ​ച്ചു​റ​ൽ ഹ​ണി ആ​ൻ​ഡ് ബീ ​ഫാം ഉ​ട​മ ടോം ​ഫി​ലി​പ്പ്, യു​എ​ഫ്പി​എ ദേ​ശീ​യ ചെ​യ​ർ​മാ​നും ഇ​ഞ്ചി​ക്ക​ർ​ഷ​ക​നു​മാ​യ തോ​മ​സ് പി. ​മാ​ണി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.


ദീ​പി​ക ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ സി.​കെ. കു​ര്യാ​ച്ച​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ക​ർ​ഷ​ക​ൻ മാ​സി​ക എ​ഡി​റ്റ​ർ ഇ​ൻ-​ചാ​ർ​ജ് സെ​ബി​ൻ ജോ​സ​ഫ് സ്വാ​ഗ​ത​വും ജ​ന​റ​ൽ മാ​നേ​ജ​ർ സ​ർ​ക്കു​ലേ​ഷ​ൻ ജി​നോ പു​ന്ന​മ​റ്റം ന​ന്ദി​യും പ​റ​ഞ്ഞു.

കൃ​ഷി ലാ​ഭ​ക​ര​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യാ​ണെ​ന്നും എ​ന്തു കൃ​ഷി​യാ​ണ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് പ്ര​ധാ​ന​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കൃ​ഷി​യെ ഒ​രു ഉ​ദ്യോ​ഗ​മാ​യി ക​ണ്ട് അ​ധ്വാ​നി​ച്ചാ​ൽ മാ​ത്ര​മേ വി​ജ​യം ല​ഭി​ക്കൂ. പാ​ർ​ട്ട് ടൈം ​കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ന്പോ​ഴാ​ണ് പ​രാ​ജ​യം സം​ഭ​വി​ക്കു​ന്ന​ത്. വൈ​ദ​ഗ്ധ്യ​മു​ള്ള ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ൽ മി​ക​ച്ച വേ​ത​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഗ്രീ​ൻ ടോ​ക്ക് വി​ല​യി​രു​ത്തി.

ഗ്രീ​ൻ​ടോ​ക്കി​ലെ പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ

 പ​രമ്പരാ​ഗ​ത ക​ർ​ഷ​ക​നി​ൽ​നി​ന്ന് ക​ർ​ഷ​ക സം​രം​ഭ​ക​ൻ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റ​ണം.

വി​പണി സാ​ധ്യ​ത​ക​ൾ പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണം.

  • പ​ര​മ്പരാ​ഗ​ത കൃ​ഷി​ക്കൊ​പ്പം ഹൈ​ടെ​ക്ക് കൃ​ഷി​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.
  •  അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ജ​യി​ച്ച കൃ​ഷി മാ​തൃ​ക​ക​ൾ സം​സ്ഥാ​ന​ത്തു ന​ട​പ്പി​ലാ​ക്ക​ണം. ഇ​തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക പ​ദ്ധ​തി രൂ​പീ​ക​രി​ക്ക​ണം.

     ഏ​തു സീ​സ​ണി​ലും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു മി​നി​മം വി​ല ല​ഭി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ണം.
  •  കാ​ർ​ഷി​ക സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് മൂ​ല​ധ​ന സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണം.
  •  വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്ക​ണം.
  •  കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് അ​ഗ്രി​ക്ക​ൾ​ച്ച​ർ കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​വ​ർ കൂ​ടു​ത​ലാ​യി പ്രാ​ക്ടി​ക്ക​ൽ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു​ള്ള വ​ഴി​തു​റ​ക്ക​ണം.
  •  ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ (എ​ഫ്പി​ഒ) കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മാ​ക്ക​ണം.
  •  ക​ർ​ഷ​ക​രെ നോ​ള​ജ് ബാ​ങ്കു​ക​ളാ​ക്കി പ്ര​തി​ഫ​ലം ന​ൽ​കി അ​വ​രു​ടെ അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക​ണം.
  •  വി​ജ​യ​ഗാ​ഥ​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നൊ​പ്പം​ത​ന്നെ കാ​ർ​ഷി​ക അ​റി​വും പ്ര​ച​രി​ക്ക​പ്പെ​ടാ​ൻ അ​വ​സ​രം ഒ​രു​ക്ക​ണം.
  •  കൃ​ഷി​യി​ൽ വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും, ഉ​ത്പ​ന്ന​വി​പ​ണ​ന സൗ​ക​ര്യ​വും ശ​ക്തി​പ്പെ​ടു​ത്ത​ണം.
  •  കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ, വി​പ​ണി​ബ​ന്ധം, നൂ​ത​ന ഉ​ത്പാ​ദ​ന രീ​തി, അ​ഗ്രോ-​എ​ന്‍റ​ർ​പ്രൈ​സു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ യു​വാ​ക്ക​ളു​ടെ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്ക​ണം.

നി​ക്ഷേ​പ​ങ്ങ​ൾ വ​ര​ണം, ഗ്ലാ​മ​റു​ള്ള തൊ​ഴി​ൽ മേ​ഖ​ല​യാ​ക​ണം - അ​പു ജോ​ണ്‍ ജോ​സ​ഫ്

ക​ർ​ഷ​ക​ർ പ​രമ്പരാ​ഗ​ത കാ​ർ​ഷി​ക​രീ​തി​ക​ളി​ൽ​നി​ന്ന് ഹൈ​ടെ​ക്ക് ആ​യി മാ​റി​യെ​ന്ന വി​വ​രം പൊ​തു​സ​മൂ​ഹം അ​റി​യി​ക്ക​ണം. ഫാ​മിം​ഗി​നെ ഒ​രു ഗ്ലാ​മ​ർ തൊ​ഴി​ൽ മേ​ഖ​ല​യാ​യി മാ​റ്റ​ണം. ക​ർ​ഷ​ക​രു​ടെ വി​ജ​യ​ഗാ​ഥ​ക​ൾ സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്ത​ണം. ഇ​തി​നാ​യി മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ​യും പി​ന്തു​ണ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​ണ്.

കൃ​ഷി​കൊ​ണ്ട് അ​ന്ത​സാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കും. കു​ട്ടി​ക​ൾ കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ണ്ടാ​കു​ന്ന​തി​നാ​യി സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​ത​യി​ൽ കൃ​ഷി​യും ഉ​ൾ​പ്പെ​ടു​ത്ത​ണം. കൃ​ഷി​യി​ൽ പ്രാ​ക്ടി​ക്ക​ൽ അ​റി​വ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ്വീ​ക​രി​ക്ക​ണം.

വ​ർ​ഷം മു​ഴു​വ​ൻ വി​ള ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ക​ർ​ഷ​ക​ർ സ​മ്മി​ശ്ര​കൃ​ഷി ന​ട​പ്പി​ലാ​ക്ക​ണം. ഐ​ടി സ്റ്റാ​ർ​ട്ട്ആ​പ്പു​ക​ളി​ൽ നി​ക്ഷേ​പം എ​ത്തു​ന്ന​തു​പോ​ലെ കാ​ർ​ഷി​ക സ്റ്റാ​ർ​ട്ട്ആ​പ്പു​ക​ളി​ലും നി​ക്ഷേ​പം വ​ര​ണം. ഇ​തി​നാ​യി ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ പോ​ളി​സി​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണം.

ഐ​ടി ആ​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി. ഇ​ന്ത്യ​യി​ലും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലും പ്ര​ഫ​ഷ​ണ​ൽ ക​രി​യ​ർ. 2008 മു​ത​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കു തി​രി​ഞ്ഞു.

ത​മി​ഴ്നാ​ട് മീ​നാ​ക്ഷി​പു​ര​ത്ത് നാ​ളി​കേ​രം, മാ​വ് ഫാം. ​തൊ​ടു​പു​ഴ​യി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് 110 പ​ശു​ക്ക​ളു​ള്ള ഫാം. ​റ​ബ​ർ, ജാ​തി, ക​മു​ക്, തെ​ങ്ങ്, റം​ബൂ​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​രം വി​ള​ക​ളു​ടെ സ​മ്മി​ശ്ര​കൃ​ഷി. തൊ​ടു​പു​ഴ ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്.

കൃ​ഷി പ്ര​ഫ​ഷ​ൻ ആ​ക്ക​ണം, ഉ​ചി​ത​മാ​യ അം​ഗീ​കാ​രം ന​ൽ​ക​ണം - കെ.​പി. പ്ര​ശാ​ന്ത്

കൃ​ഷി​യെ ഒ​രു പ്ര​ഫ​ഷ​ൻ ആ​യി ക​രു​തി അ​ധ്വാ​നി​ച്ചാ​ൽ വേ​ണ്ട പ്ര​തി​ഫ​ല​വും മാ​ന​സി​ക സം​തൃ​പ്തി​യും ല​ഭി​ക്കും. പ​തി​നൊ​ന്നു വ​ർ​ഷം ട്രാ​ക്ട​ർ ഡ്രൈ​വിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ ട്രാ​ക്ട​ർ ഓ​ടി​യാ​ൽ ചെ​ല​വ് ക​ഴി​ഞ്ഞ് 500 രൂ​പ ല​ഭി​ക്കും.

വ​ര​ന്പ് കോ​രു​ന്ന യ​ന്ത്രം ക​ണ്ടു​പി​ടി​ച്ച​തോ​ടെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു തു​ട​ങ്ങി. കൃ​ഷി ലാ​ഭ​ക​ര​മാ​യ ഒ​രു തൊ​ഴി​ൽ മേ​ഖ​ല​യാ​ണ്. എ​ന്താ​ണ് കൃ​ഷി ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന​തി​ന് കൃ​ത്യ​മാ​യ വ്യ​ക്ത​ത​യാ​ണ് ആ​ദ്യം വേ​ണ്ട​ത്.

പാ​ർ​ട് ടൈം ​കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞാ​ൽ ന​ഷ്ടം സം​ഭ​വി​ക്കും. സ​ർ​ക്കാ​രി​ന്‍റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ആം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്. ക​ർ​ഷ​ക​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ങ്ങ​ൾ അ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ക്ക​ണം.

ക​ർ​ഷ​ക തൊ​ഴി​ലാ​ളി, ചേ​ർ​ത്ത​ല സ്വ​ദേ​ശി, സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മ​ശ​ക്തി പു​ര​സ്കാ​ര ജേ​താ​വ്. പ​ര​മ്പരാ​ഗ​ത കൃ​ഷി​രീ​തി​ക​ളും ആ​ധു​നി​ക കൃ​ഷി രീ​തി​യി​ലെ യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും പ​രി​ച​യ​വും. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ്. സ്വ​ന്ത​മാ​യു​ള്ള ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തു പ​ച്ച​ക്ക​റി​കൃ​ഷി​യും പാ​ട്ട​ത്തി​നെ​ടു​ത്ത നാ​ലേ​ക്ക​ർ സ്ഥ​ല​ത്തു നെ​ൽ​കൃ​ഷി​യും ചെ​യ്യു​ന്നു.

വി​ള​ക​ൾ​ക്ക് മി​നി​മം വി​ല ല​ഭി​ക്ക​ണം - ജെ​ഫി​ൻ കെ. ​അ​ഗ​സ്റ്റി​ൻ

കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മി​നി​മം വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കേ​ര​ള​ത്തി​ൽ ഒ​രു സീ​സ​ണി​ൽ ഒ​രു പ്ര​ത്യേ​ക വി​ള ല​ഭി​ക്കു​ന്ന​തി​നാ​ൽ കൃ​ഷി​ക്കാ​ർ​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്നി​ല്ല. ഇ​ട​നി​ല​ക്കാ​ർ ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​വ സം​ഭ​രി​ച്ചു വ​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണം. കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ൽ യ​ന്ത്ര​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തു​മൂ​ലം കൂ​ലി​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ സാ​ധി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ​ബ്സി​ഡി​യും വി​ള​നാ​ശം സം​ഭ​വി​ച്ചാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സും ല​ഭി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും അ​റി​യു​ന്നി​ല്ല. സ​ർ​ക്കാ​ർ സ​ബ്സി​ഡി​യെ​ക്കു​റി​ച്ചും ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ർ​ഷ​ക​രെ ബോ​ധ​വാ·ാ​രാ​ക്ക​ണം. പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക അ​റി​വു​ക​ൾ പു​തു​ത​ല​മു​റ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത് കൃ​ഷി കൂ​ടു​ത​ൽ ആ​യാ​സ​ക​ര​മാ​ക്കും.

തൊ​ടു​പു​ഴ സ്വ​ദേ​ശി. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​നേ​താ​വ്. സ്വ​ന്തം ഭൂ​മി​യി​ലും പാ​ട്ട​ത്തി​നെ​ത്തു ഭൂ​മി​യി​ലും സ​മ്മി​ശ്ര​കൃ​ഷി ചെ​യ്തു​വ​രു​ന്നു. നേ​ന്ത്ര​വാ​ഴ, ക​പ്പ എ​ന്നി​വ പ്ര​ധാ​ന വി​ള​ക​ൾ. ക​ണ്‍​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

സ​മൂ​ഹം ന​ൽ​കു​ന്ന പ​രി​ഗ​ണ​ന മാ​റ്റ​ണം - തോ​മ​സ് പി. ​മാ​ണി

സ​ർ​ക്കാ​രു​ക​ൾ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ഫ​ണ്ടു​ക​ൾ വ​ക​യി​രു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ള​വി​ത​ര​ണ​ത്തി​നു​മാ​ത്ര​മാ​ണ് ഇ​ത് ഉ​ത​കു​ന്ന​ത്. ഇ​തി​നു മാ​റ്റം വ​ര​ണം. ശാ​സ്ത്രീ​യ​മാ​യി കൃ​ഷി പ​ഠി​ച്ച​വ​ർ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്നി​ല്ല എ​ന്ന​തു പോ​രാ​യ്മ​യാ​ണ്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ത്തെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് അ​റി​വി​ല്ല. ഹൈ​ടെ​ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി രീ​തി​ക​ൾ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്ത​ണം. ആ​ഗോ​ള​ത​ല​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ മാ​റ്റ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ​ക്ക് സ​മൂ​ഹം പ​ര​ന്പ​രാ​ഗ​ത​മാ​യി ക​ൽ​പ്പി​ച്ചി​രി​ക്കു​ന്ന പ​രി​ഗ​ണ​ന​യ്്ക്കു മാ​റ്റം വ​രു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ​രി​ശീ​ല​നം സ​ർ​ക്കാ​ർ ന​ൽ​ക​ണം. കൂ​ടാ​തെ സ​ബ്സി​ഡി​ക​ൾ ഫ​ല​പ്ര​ദ​മാ​യി വി​ത​ര​ണം ചെ​യ്യ​ണം. ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ അ​ധ്വാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക​ണം.

സ്വ​ന്ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ഫാ​ർ​മേ​ഴ്സ് ആ​ൻ​ഡ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (യു​എ​ഫ്പി​സി​ഒ) ദേ​ശീ​യ ചെ​യ​ർ​മാ​ൻ. കേ​ര​ളം, ച​ണ്ഡി​ഗ​ഡ്, ഒ​ഡീ​ഷ, ഗോ​വ, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സം​ഘ​ട​ന​യി​ൽ 1500 ഓ​ളം അം​ഗ​ങ്ങ​ൾ. യു​എ​ഫ്പി​സി​ഒ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ. ക​ർ​ണാ​ട​ക മാ​ണ്ഡ്യ​യി​ൽ ഇ​ഞ്ചി, വാ​ഴ, ക​പ്പ, പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി ന​ട​ത്തു​ന്നു.

അ​റി​വു​ക​ൾ​ക്ക് ഓ​ണ​റേ​റി​യം ന​ൽ​ക​ണം - മാ​ത്തു​ക്കു​ട്ടി ടോം

​ഏ​തു തൊ​ഴി​ൽ മേ​ഖ​ല​പോ​ലെ​യും കൃ​ഷി​യി​ൽ വി​ജ​യി​ക്കാ​ൻ അ​റി​വും നൈ​പു​ണ്യ​വും അ​ധ്വാ​ന​വും അ​നി​വാ​ര്യ​മാ​ണ്. വി​ത്തു​മു​ത​ൽ വി​പ​ണി വ​രെ ക​ർ​ഷ​ക​ൻ കൂ​ടെ​യു​ണ്ടാ​ക​ണം. വി​പ​ണ​ന​ത്തി​ന് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ഫാം ​ടു ഡോ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണം.

ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കൃ​ഷി​യെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ​മാ​യ അ​റി​വു​ണ്ടാ​യി​രി​ക്ക​ണം. മ​റ്റു ക​ർ​ഷ​ക​ർ​ക്ക് അ​റി​വു​ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഓ​ണ​റേ​റി​യം ന​ൽ​ക​ണം. ഫാം ​ടൂ​റി​സ​ത്തി​നൊ​പ്പം താ​ത്പ​ര്യ​മു​ള്ള ഫാ​മു​ക​ളി​ൽ ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് ട്രെ​യി​നിം​ഗ് ന​ൽ​കാ​വു​ന്ന​താ​ണ്.

കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​മാ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ചെ​ല​വ് ഫാം ​ഉ​ട​മ​ക​ളും സ​ർ​ക്കാ​രും സം​യു​ക്ത​മാ​യി വ​ഹി​ക്ക​ണം. കൃ​ഷി​യും മൃ​ഗ​സം​ര​ക്ഷ​ണ​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​യാ​ൽ മാ​ത്ര​മേ ഫാം ​വി​ജ​യി​ക്കു​ക​യു​ള്ളൂ. ഉ​ത്പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​യി വി​പ​ണ​നം ചെ​യ്യു​ന്ന രീ​തി​യാ​ണ് ഫാ​മി​ൽ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്.

എം​ബി​എ ബി​രു​ദ​ധാ​രി. കോ​ട്ട​യം മ​ര​ങ്ങാ​ട്ടു​പ​ള്ളി സ്വ​ദേ​ശി. ബി​എം​ഡ​ബ്ല്യു ക​ന്പ​നി​യി​ലെ ജോ​ലി രാ​ജി​വ​ച്ച് കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി. 18 ഏ​ക്ക​റി​ൽ സ​മ്മി​ശ്ര കൃ​ഷി. പോ​ത്ത്, പ​ന്നി, ഫി​ഷ് ഫാം. ​സ്വ​ന്തം ഔട്ട്ല​റ്റി​ലൂ​ടെ മ​ത്സ്യ-​മാം​സ വി​പ​ണ​നം ന​ട​ത്തു​ന്നു.

വി​പ​ണി സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്ത​ണം - ടോം ​ഫി​ലി​പ്പ്

ഉ​ത്പ​ന്നം ഏ​താ​ണെ​ങ്കി​ലും ക​ർ​ഷ​ക​ൻ ത​ന്നെ വി​പ​ണി സാ​ധ്യ​ത ക​ണ്ടെ​ത്ത​ണം. ഇ​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി വി​ന​യോ​ഗി​ക്ക​ണം. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ന്‍റെ പു​ത്ത​ൻ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്ത​ണം.

വ​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​തി​നു സ​മാ​ന​മാ​യി ഫാ​മു​ക​ളി​ൽ ഇ​ന്‍റ​ണ്‍​ഷി​പ്പി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന അ​വ​സ​ര​മൊ​രു​ക്ക​ണം. ഫാം ​ടൂ​റി​സം മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​സം​രം​ഭ​ക​ർ​ക്ക് മി​ക​ച്ച സാ​ധ്യ​ത​യാ​ണു​ള്ള​ത്. ഇ​തു ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്ക​ണം.

എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി, തേ​നീ​ച്ച ക​ർ​ഷ​ക​ൻ. പി​താ​വ് കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് വ​ട്ടം​തൊ​ട്ടി​യി​ൽ ഫി​ലി​പ്പി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ലേ​ക്ക് തി​രി​ഞ്ഞു. ഫി​ലി​പ്സ് നാ​ച്ചു​റ​ൽ ഹ​ണി ആ​ൻ​ഡ് ബീ ​ഫാം ഉ​ട​മ.

വ​ൻ​തേ​നും ചെ​റു​തേ​നു​മാ​യി ഏ​ക​ദേ​ശം 70,000 ലി​റ്റ​ർ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു. തേ​നീ​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും തേ​നീ​ച്ച പെ​ട്ടി​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല്പ​ന​യും ന​ട​ത്തു​ന്നു.

കൃ​ഷി​യെ പാ​ഷ​നാ​യി കാ​ണ​ണം മ​നു മാ​ത്യു

കൃ​ഷി​യെ ഒ​രു പ്ര​ഫ​ഷ​ൻ ആ​യി കാ​ണു​ന്ന​തി​ലു​പ​രി ഒ​രു പാ​ഷ​നാ​യി കാ​ണ​ണം. കൃ​ഷി​യി​ൽ​നി​ന്നു​ള്ള ലാ​ഭം ല​ഭി​ക്കാ​ൻ കു​റ​ച്ചു സ​മ​യ​മെ​ടു​ക്കും. കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന യു​വാ​ക്ക​ൾ​ക്ക് ക്ഷ​മ ആ​വ​ശ്യ​മാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളെ ഫ​ല​പ​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ക്ക​ണം. ക​ർ​ഷ​ക​ർ ത​ന്നെ വി​പ​ണി സാ​ധ്യ​ത ക​ണ്ടെ​ത്ത​ണം. വ​ൻ​കി​ട ക​ർ​ഷ​ക​ർ ചെ​റു​കി​ട​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​ത കാ​ണി​ക്ക​ണം.

എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി. പാ​ലാ കു​റി​ഞ്ഞി സ്വ​ദേ​ശി. കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് വി​ദേ​ശ തു​ട​ർ​പ​ഠ​ന മോ​ഹം ഉ​പേ​ക്ഷി​ച്ചു. ക​രി​ന്പ് കൃ​ഷി ഒ​രു സം​രം​ഭ​മാ​യി തു​ട​ങ്ങി. കു​റി​ഞ്ഞി​യി​ലും പാ​ലാ​യി​ലും നാ​ട​ൻ ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ. 25 ഏ​ക്ക​റോ​ളം സ്ഥ​ല​ത്തു ക​രി​ന്പ് കൃ​ഷി. ക​ന്പ​നി വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ൽ.

 

Agriculture

പാ​ലി​ന്‍റെ പാ​ലാ​ഴി തീ​ർ​ത്ത് ല​ക്ഷ്മി

ഒ​രു നാ​ടി​നെ മു​ഴു​വ​ൻ പാ​ലൂ​ട്ടി സം​സ്ഥാ​ന​ത്തെ​യും പ​ല​ത​വ​ണ ജി​ല്ല​യി​ലെ​യും മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ല​ക്ഷ്മി എ​ന്ന വീ​ട്ട​മ്മ. പാ​ള​യം​പ​റ​ന്പ് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 1,13,181 ലി​റ്റ​ർ പാ​ൽ അ​ള​ന്നാ​ണു ല​ക്ഷ്മി മേ​നോ​ൻ ഇ​ത്ത​വ​ണ തൃ​ശൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച വ​നി​താ ക്ഷീ​ര​ക​ർ​ഷ​ക​യാ​യ​ത്.

ക്ഷീ​ര​സം​ഘ​ത്തി​ൽ അ​ള​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പാ​ൽ വീ​ട്ടി​ലും ഹോ​ട്ട​ലു​ക​ളി​ലും വി​ൽ​ക്കു​ന്നു. വീ​ട്ടി​ൽ​നി​ന്നും ക്ഷീ​ര​സം​ഘ​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ ഇ​രു​പ​തോ​ളം പോ​യി​ന്‍റു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നും ല​ക്ഷ്മി​യു​ടെ വ​ര​വും കാ​ത്ത് നി​ൽ​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ധ​വ​ള​വി​പ്ല​വ​ത്തി​ന്‍റെ ശ​ക്തി.

മി​ച്ചം​വ​രു​ന്ന പാ​ലി​ൽ​നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ മോ​ര്, തൈ​ര്, നെ​യ്യ് എ​ന്നി​വ​യും ഉ​ണ്ടാ​ക്കി ഭ​ർ​ത്താ​വ് ശി​വ​ദാ​സ​നൊ​പ്പം ഇ​വ​ർ വി​പ​ണ​നം ന​ട​ത്തു​ന്നു.

പ​ശു​ക്ക​ളെ പ്ര​ണ​യി​ച്ച ബി​രു​ദ​ധാ​രി

അ​ന്ന​മ​ന​ട കു​ഴി​ക്കാ​ട്ട് ഗോ​പാ​ല​കൃ​ഷ്ണ​മേ​നോ​ന്‍റെ​യും സാ​വി​ത്രി​യ​മ്മ​യു​ടെ​യും ഇ​ള​യ മ​ക​നും സാ​മ്പത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​ധാ​രി​യു​മാ​യ ശി​വ​ദാ​സ​ന് ചെ​റു​പ്പം മു​ത​ലേ പ​ശു​ക്ക​ളോ​ട് ഏ​റെ പ്രി​യ​മാ​യി​രു​ന്നു.

അ​ച്ഛ​ൻ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​നൊ​പ്പം പ​തി​ന​ഞ്ചോ​ളം എ​രു​മ​ക​ളെ​യും പ​ത്തോ​ളം പ​ശു​ക്ക​ളെ​യും വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്നു. അ​മ്മ​യാ​യി​രു​ന്നു അ​വ​യു​ടെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും. മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ എ​ന്നും ത​ല്പ​ര​നാ​യി​രു​ന്ന ശി​വ​ദാ​സ​ന് സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ജോ​ലി​സാ​ധ്യ​ത​ക​ൾ വ​ന്ന​പ്പോ​ഴും അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​രാ​ൻ അ​വ​ൻ തീ​രു​മാ​നി​ച്ചു.

ജീ​വി​ത​സ​ഖി​യാ​യി എ​ത്തി​യ ല​ക്ഷ്മി പ്രി​യ​ത​മ​ന്‍റെ ഇ​ഷ്ട​ത്തി​നു പൂ​ർ​ണ​പി​ന്തു​ണ​യേ​കി​യ​തോ​ടെ പു​തു​ച​രി​ത്രം​പി​റ​ന്നു.

ധ​വ​ള​വി​പ്ല​വ​ത്തി​ന്‍റെ "ഭാ​ഗ്യ​ല​ക്ഷ്മി'

പ​റ​വൂ​ർ ഇ​ള​ങ്കു​ന്ന​പ്പു​ഴ നെ​ല്ലാ​ട്ട് ക​ലാ​ധ​ര​മേ​നോ​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​യ ല​ക്ഷ്മി​ക്ക് പ​ശു​വി​നെ പ​രി​പാ​ലി​ച്ച് യാ​തൊ​രു പ​രി​ച​യ​വും ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ, ഈ ​എം​ബി​എ​ക്കാ​രി ഭ​ർ​ത്താ​വി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ വെ​സ്റ്റ്കൊ​ര​ട്ടി വാ​പ്പ​റ​ന്പി​ൽ "ല​ക്ഷ്മി ഡ​യ​റി ഫാം’ ​പി​റ​വി​കൊ​ണ്ടു.

ഇ​ന്ന് ഇ​വി​ടെ​യു​ള്ള 68 പ​ശു​ക്ക​ളി​ൽ 55 എ​ണ്ണം ക​റ​വ​പ്പ​ശു​ക്ക​ളാ​ണ്. ബാ​ക്കി​യു​ള്ള​വ ഗ​ർ​ഭി​ണി​ക​ളും. പ്ര​തി​ദി​നം 750 ലി​റ്റ​റി​ല​ധി​കം പാ​ൽ ല​ഭി​ക്കും. രാ​വി​ലെ 450 ലി​റ്റ​റും ഉ​ച്ച​തി​രി​ഞ്ഞ് മു​ന്നൂ​റും. 350-400 ലി​റ്റ​ർ പാ​ലാ​ണ് ക്ഷീ​ര​സം​ഘ​ത്തി​ൽ അ​ള​ക്കു​ന്ന​ത്. കൂ​ടാ​തെ വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള തൊ​ഴു​ത്തി​ലു​മു​ണ്ട് ഏ​ഴു പ​ശു​ക്ക​ൾ. ഇ​തി​ൽ മൂ​ന്നെ​ണ്ണ​ത്തി​നേ ഇ​പ്പോ​ൾ ക​റ​വ​യു​ള്ളൂ. ബാ​ക്കി​യു​ള്ള പ​ശു​ക്ക​ൾ ഗ​ർ​ഭി​ണി​ക​ളാ​ണ്.

ഫാ​മി​ലെ പ​ശു​ക്ക​ളി​ൽ 40 എ​ണ്ണം ജ​ഴ്സി​യാ​ണ്. പി​ന്നെ എ​ച്ച്എ​ഫ്, ക്രോ​സ് എ​ന്നി​വ​യും. പേ​രി​ന് ഓ​രോ ഗി​ർ, സ​ഹി​വാ​ൾ, സി​ന്ധി എ​ന്നീ നാ​ട​ൻ​പ​ശു​ക്ക​ളു​മു​ണ്ട്. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​ള്ള ഫാ​മി​ൽ ആ​റു നേ​പ്പാ​ളി​ക​ൾ സ​ഹാ​യ​ത്തി​നു​ണ്ട്.

പു​ല്ല​രി​യ​ലും കു​ളി​പ്പി​ക്ക​ലും തീ​റ്റ​കൊ​ടു​ക്ക​ലും എ​ല്ലാം ഇ​വ​ർ ചെ​യ്യും. ചി​ല​ർ ശി​വ​ദാ​സ​നോ​ടൊ​പ്പം ക​റ​വ​യ്ക്കും കൂ​ടും. എ​ല്ലാ​ത്തി​നെ​യും കൈ​കൊ​ണ്ടു​ക​റ​ന്നാ​ണു പാ​ലെ​ടു​ക്കു​ന്ന​ത്. മെ​ഷീ​ൻ ക​റ​വ ഇ​വി​ടെ​യി​ല്ല.

അ​തി​രാ​വി​ലെ പാ​ലു​മാ​യി...

പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ എ​ഴു​ന്നേ​ൽ​ക്കു​ന്ന ശി​വ​ദാ​സ​നും കു​ടും​ബ​വും പ​ശു​ക്ക​ളെ ക​റ​ന്ന് പാ​ലു​മാ​യി ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​ള​യം​പ​റ​ന്പ് ക്ഷീ​ര​സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ എ​ത്തും. ഈ ​യാ​ത്ര​യി​ൽ ഇ​രു​പ​തോ​ളം പോ​യി​ന്‍റു​ക​ളി​ലാ​യി ത​ന്നെ കാ​ത്തു​നി​ൽ​ക്കു​ന്ന 100-110 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 120 ലി​റ്റ​റോ​ളം പാ​ൽ അ​ള​ന്നു ന​ൽ​കും.

അ​വ​ർ കൊ​ണ്ടു​വ​രു​ന്ന പാ​ത്ര​ത്തി​ലേ​ക്കു ലി​റ്റ​ർ​പാ​ത്രം​കൊ​ണ്ട് അ​ള​ന്ന് ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​താ​ണു രീ​തി. അ​ല്ലാ​തെ പാ​യ്ക്കിം​ഗ് ഇ​ല്ല. ലി​റ്റ​റി​ന് 60 രൂ​പ നി​ര​ക്കി​ലാ​ണ് ചി​ല്ല​റ വി​ല്പ​ന. കൂ​ടാ​തെ പ്ര​തി​ദി​നം 130 ലി​റ്റ​റോ​ളം വീ​ട്ടി​ലും 100 ലി​റ്റ​റി​ല​ധി​കം ഹോ​ട്ട​ലു​ക​ൾ​ക്കും ന​ൽ​കു​ന്നു​ണ്ട്.

ശി​വ​ദാ​സ​ന്‍റെ പേ​രി​ൽ വെ​സ്റ്റ് കൊ​ര​ട്ടി ക്ഷീ​ര​സം​ഘ​ത്തി​ൽ 100-125 ലി​റ്റ​ർ ദി​നം​പ്ര​തി അ​ള​ന്നി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഇ​തു​വേ​ണ്ടെ​ന്നു​വ​ച്ചു. സൊ​സൈ​റ്റി​യി​ൽ നി​ന്ന് ലി​റ്റ​റി​ന് 45 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്പോ​ൾ വ്യ​ക്തി​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത് 60 രൂ​പ​യാ​ണ്.

Agriculture

മ​നു​വി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് മ​ധു​ര​മേ​കി ക​രിമ്പു​കൃ​ഷി

ജ​ർ​മ​നി​യി​ലെ തു​ട​ർ​പ​ഠ​ന സാ​ധ്യ​ത കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​തി​ൽ ത​ള​രാ​തെ മ​ധു​ര​മേ​റും ബി​സി​ന​സി​ൽ മു​ന്നേ​റു​ക​യാ​ണ് അ​ര​ക്ക​മ​റ്റ​ത്തി​ൽ മ​നു മാ​ത്യു. തൊ​ടു​പു​ഴ-​പാ​ല റൂ​ട്ടി​ൽ ക​ട​ന്നു​പോ​യി​ട്ടു​ള്ള​വ​ർ കു​റി​ഞ്ഞി​ക്കു സ​മീ​പ​മു​ള്ള നാ​ട​ൻ ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റ് ക​ണ്ടി​രി​ക്കും.

പ്ര​തി​സ​ന്ധി​യി​ൽ ത​ള​രാ​തെ നാ​ട്ടി​ൽ ഒ​രു സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​മെ​ന്ന എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മ​നു​വി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. 2017ൽ ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം പാ​സാ​യ മ​നു ജ​ർ​മ​നി​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.

ജ​ർ​മ​ൻ പ​ഠ​ന​വും വീ​സ പ്രോ​സ​സിം​ഗു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ലോ​കം മു​ഴു​വ​ൻ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ, മ​നു​വി​ന്‍റെ ജ​ർ​മ​ൻ മോ​ഹ​ത്തി​നും പൂ​ട്ടു​വീ​ണു.

തി​രി​ച്ച​ടി​യി​ൽ പി​ന്നോ​ട്ടു​പോ​കാ​തെ സ്വ​ന്ത​മാ​യി ഒ​രു സം​രം​ഭം തു​ട​ങ്ങി​യാ​ലോ എ​ന്ന ചി​ന്ത ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് മ​നു​വി​നു​ണ്ടാ​യ​ത്. മാ​തൃ​സ​ഹോ​ദ​ര​ൻ പൈ​നാ​പ്പി​ൾ കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​ൽ, ഈ ​പാ​ത പി​ന്തു​ട​ർ​ന്നാ​ലോ എ​ന്നാ​യി​രു​ന്നു ആ​ദ്യ​ചി​ന്ത.

കോ​വി​ഡ് കാ​ല​ത്ത് അ​മ്മാ​വ​ൻ റോ​ബി ജോ​ണി​നൊ​പ്പം പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച മ​നു പാ​ട്ട​ക്കൃ​ഷി വ്യ​വ​സ്ഥ​ക​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി. പാ​ലാ​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ ക​രി​ന്പു​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന് മ​നു ഇ​തി​ന​കം അ​റി​ഞ്ഞി​രു​ന്നു.

ക​രി​ന്പു​കൃ​ഷി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്നു മ​ന​സി​ലാ​ക്കു​ക​യും തു​ട​ർ​പ​ഠ​ന​ത്തി​നാ​യി തി​രു​വ​ല്ല ക​രി​ന്പു​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു വ​ർ​ഷം നീ​ണ്ടു​നി​ന്ന ഗ​വേ​ഷ​ണ​ത്തി​നി​ടെ ചെ​റി​യ തോ​തി​ൽ ക​രി​ന്പു​കൃ​ഷി ആ​രം​ഭി​ച്ചു.

നി​ല​വി​ൽ മു​പ്പ​തേ​ക്ക​റോ​ളം സ്ഥ​ല​ത്ത് മ​നു പാ​ട്ട​ക്കൃ​ഷി ചെ​യ്യു​ന്നു. പ​ത്തു​മാ​സ​വും വി​ള​ഞ്ഞ ക​രി​ന്പു​കി​ട്ടു​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി. മു​പ്പ​തി​നാ​യി​രം രൂ​പ വ​രെ പാ​ട്ടം ന​ൽ​കി ക​ര​ക്ക​ണ്ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളം ഒ​ഴു​കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യം.

ക​രി​ന്പി​ൻ നീ​രി​ൽ സ്വാ​ഭാ​വി​ക​മാ​യി ഉ​പ്പു​ര​സ​മു​ണ്ട്. നീ​രൊ​ഴു​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്താ​ൽ ഇ​വ​യി​ല്ലാ​താ​കും. ഭൂ​മി ത​ട്ടു​ത​ട്ടാ​യി തി​രി​ച്ചാ​ണ് കൃ​ഷി. കൃ​ഷി വ​കു​പ്പി​ന്‍റെ ലാ​ബി​ൽ മ​ണ്ണു പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് വ​ള​പ്ര​യോ​ഗം.

ചെ​ടി​ക്ക് യൂ​റി​യ കൂ​ടു​ത​ലാ​യാ​ൽ അ​ധി​കം ജ്യൂ​സ് ല​ഭി​ക്കി​ല്ല. പൊ​ട്ടാ​ഷ് ന​ൽ​കു​ന്ന​ത് മി​ക​ച്ച വി​ള​വ് ല​ഭി​ക്കും.

 

Agriculture

പ്ര​കൃ​തി​കൃ​ഷി വ്യാ​പ​ക​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ

രാ​ജ്യ​ത്തു പ്ര​കൃ​തി​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന്ധ​നാ​ഷ​ണ​ൽ മി​ഷ​ൻ ഫോ​ർ നാ​ച്ചു​റ​ൽ ഫാ​ർ​മിം​ഗ്’ (NMNF) എ​ന്ന പു​തി​യ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ രാ​സ​വ​ള​ങ്ങ​ളു​ടെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും അ​മി​ത ഉ​പ​യോ​ഗം മൂ​ലം ഉ​യ​ർ​ന്നു​വ​രു​ന്ന പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും പാ​ര​ന്പ​ര്യ​മാ​യി ഇ​ന്ത്യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്ന പ്ര​കൃ​തി​കൃ​ഷി​രീ​തി​ക​ൾ​ക്ക് വീ​ണ്ടും പ്രാ​ധാ​ന്യം ല​ഭി​ക്കാ​നു​ള്ള കാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​ന്നു.

ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്രാ​ദേ​ശി​ക കാ​ർ​ഷി​ക​പ​രി​സ്ഥി​തി സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് 15,000 പ്ര​കൃ​തി​കൃ​ഷി ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും ഇ​തു​വ​ഴി 1.7 ല​ക്ഷം ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ പ്ര​കൃ​തി​കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, ഡെ​മോ​ണ്‍​സ്ട്രേ​ഷ​ൻ ഫാ​മു​ക​ളു​ടെ രൂ​പീ​ക​ര​ണം, എ​ക്സ്പോ​ഷ​ർ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ കു​റ​ഞ്ഞ​ത് ഒ​രു കോ​ടി ക​ർ​ഷ​ക​രി​ലേ​ക്ക് പ്ര​കൃ​തി​കൃ​ഷി​യു​ടെ സ​ന്ദേ​ശം വ്യാ​പി​പ്പി​ച്ച് കാ​ർ​ഷി​ക​രീ​തി​ക​ളി​ൽ വി​പു​ല​മാ​യ മാ​റ്റം സൃ​ഷ്ടി​ക്കു​ക​യാ​ണു നാ​ഷ​ണ​ൽ മി​ഷ​ൻ ഫോ​ർ നാ​ച്ചു​റ​ൽ ഫാ​മിം​ഗി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

അ​തോ​ടൊ​പ്പം, പ്ര​കൃ​തി​കൃ​ഷി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ​ത​രം വി​ള​ക​ൾ​ക്കും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ക​യും അ​വ​യ്ക്ക് പൊ​തു​വാ​യ ദേ​ശീ​യ​ത​ല ബ്രാ​ൻ​ഡ് സം​വി​ധാ​ന​മാ​യി ന്ധ​പ്ര​കൃ​തി​കൃ​ഷി വി​ള’ എ​ന്ന പേ​രി​ൽ ഒ​രു ദേ​ശീ​യ ബ്രാ​ൻ​ഡ് രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ്യം.

കേ​ര​ള​ത്തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി 105 ക്ല​സ്റ്റ​റു​ക​ളി​ലാ​യി ആ​കെ 5100 ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ പ്ര​കൃ​തി​കൃ​ഷി ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് ല​ക്ഷ്യം. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സ്റ്റേ​റ്റ് നാ​ച്ചു​റ​ൽ ഫാ​ർ​മിം​ഗ് സെ​ൽ രൂ​പീ​ക​രി​ക്കു​ക​യും സം​സ്ഥാ​ന​ത​ല പ്ര​കൃ​തി​കൃ​ഷി​യു​ടെ ന​ട​ത്തി​പ്പി​നാ​യു​ള്ള ന​ട​പ്പാ​ക്ക​ൽ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കൃ​ഷി​വ​കു​പ്പ്, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ങ്ങ​ൾ (KVKs) തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ശാ​സ്ത്രീ​യ അ​റി​വു​ക​ൾ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

ഇ​തി​നാ​യി ഓ​രോ ജി​ല്ല​ക​ളി​ലും ഫാ​ർ​മ​ർ മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ (FMTs) തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല​ത്തി​ൽ ഇ​വ​രാ​ണ് പ്ര​ധാ​ന പ്ര​കൃ​തി​കൃ​ഷി ഡെ​മോ​ണ്‍​സ്ട്രേ​ഷ​ൻ മോ​ഡ​ലു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ മി​ഷ​ന്‍റെ ന​ട​പ്പാ​ക്ക​ലി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​യി (Krishi Sakhis) അ​ഥ​വാ ക​മ്മ്യൂ​ണി​റ്റി റി​സോ​ഴ്സ് പേ​ഴ്സ​ണു​ക​ൾ (CRPs) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് 125 താ​ല്പ​ര്യ​മു​ള്ള ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ പ്ര​കൃ​തി​കൃ​ഷി ക്ല​സ്റ്റ​റും രൂ​പീ​ക​രി​ക്കാ​നു​ള്ള ചു​മ​ത​ല ല​ഭി​ച്ചി​ട്ടു​ണ്ട്.

ഗ്രാ​മ​ത​ല​ത്തി​ൽ ക​ർ​ഷ​ക​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും, പ്ര​കൃ​തി​കൃ​ഷി​യു​ടെ പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് സി​ആ​ർ​പി​ക​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല.

Agriculture

ബ​ഹു​വി​ള​കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്ത് അ​ജി​ൽ പ​ന​ച്ചി​ക്ക​ൽ

ബ​ഹു​വി​ള​കൃ​ഷി​യി​ലൂ​ടെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ് അ​റ​ക്കു​ളം അ​ശോ​ക സ്വ​ദേ​ശി പ​ന​ച്ചി​ക്ക​ൽ അ​ജി​ൽ പി. ​ജേ​ക്ക​ബ്. പു​തു​ത​ല​മു​റ കൃ​ഷി​യി​ൽ​നി​ന്ന് അ​ക​ലു​ന്പോ​ൾ അ​വ​ർ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കാ​നും സ്വാ​ശ്ര​യ​ത്വം, സ്വ​യം​പ​ര്യാ​പ്ത​ത എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​മാ​ണ് ഈ ​യു​വ​ക​ർ​ഷ​ക​ൻ സ​മ്മി​ശ്ര കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

നാ​ലേ​ക്ക​ർ പു​ര​യി​ട​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ഹൈ​ബ്രീ​ഡ്, കേ​ര​ശ്രീ, ആ​യി​രം​കാ​ച്ചി, ഡിX​ടി , വെ​സ്റ്റ് കോ​സ്റ്റ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട തെ​ങ്ങ്, റ​ബ​ർ എ​ന്നി​വ​യ്ക്കു പു​റ​മെ നേ​ന്ത്ര​വാ​ഴ, പ​ച്ച​ക്ക​റി, പ​ഴ വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

പാ​ലാ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഗ്രി​മ ന​ഴ്സ​റി​യി​ൽ​നി​ന്ന് വാ​ങ്ങി​യ അ​ർ​ക്ക​മം​ഗ​ള ഇ​നം പ​യ​ർ​വി​ത്ത് 25 സെ​ന്‍റി​ൽ ന​ട്ട് പ​ന്ത​ലൊ​രു​ക്കി പ​രി​പാ​ലി​ച്ചു​വ​രു​ന്നു. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 40 - 45 രൂ​പ​യ്ക്കാ​ണ് നാ​ട​ൻ പ​യ​ർ വി​ൽ​പ്പ​ന ന​ട​ത്തി​വ​രു​ന്ന​ത്.

നീ​ലം, മ​ൽ​ഗോ​വ, ബ്ലാ​ക്ക് പ്രി​യോ​ർ, ബ​നാ​ന, റോ​യ​ൽ മൂ​വാ​ണ്ട​ൻ, കോ​ട്ടൂ​ർ​ക്കോ​ണം തു​ട​ങ്ങി പ​ത്തോ​ളം മാ​വി​ന​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ൽ ത​ഴ​ച്ചു വ​ള​രു​ന്നു. ഡ്രാ​ഗ​ണ്‍ ഫൂ​ട്ട്, അ​ബി​യു, പു​ലാ​സാ​ൻ, റം​ബു​ട്ടാ​ൻ, സ​ലാ​ഡ് കു​ക്കും​ബ​ർ എ​ന്നി​വ​യെ​ല്ലാം കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

കാ​ഞ്ഞാ​ർ ഏ​ദ​ൻ ന​ഴ്സ​റി​യി​ൽ​നി​ന്നാ​ണ് റം​ബു​ട്ടാ​ൻ തൈ​ക​ൾ വാ​ങ്ങി​യ​ത്.മ​ല​പ്പു​റ​ത്തു​നി​ന്ന് വാ​ങ്ങി​യ മ​ഞ്ചേ​രി കു​ള്ള​ൻ അ​ഞ്ചാം മാ​സം കാ​യ്ഫ​ലം ന​ൽ​കി. മൂ​ന്നു മാ​സം ക​ഴി​യു​ന്പോ​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ജി​ൽ പ​റ​ഞ്ഞു.

ത​ക്കാ​ളി, പാ​വ​ൽ, കൊമ്പൻ മു​ള​ക് എ​ന്നി​വ​യും കീ​ട​ബാ​ധ​യി​ല്ലാ​തെ മി​ക​ച്ച വി​ള​വ് ന​ൽ​കു​ന്നു. നേ​ര​ത്തെ അ​റ​ക്കു​ളം മേ​ഖ​ല​യി​ൽ കു​രു​മു​ള​ക് കൃ​ഷി വ്യാ​പ​ക​മാ​യു​ണ്ടാ​യി​രു​ന്നു. കൃ​ഷി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ര​മു​ള​ക് പ​ട​ർ​ന്നു​ക​യ​റു​ന്ന​തി​നു​ള്ള പ​യ്യാ​നി​തൈ​ക​ൾ പു​ര​യി​ട​ത്തി​നു ചു​റ്റും ന​ട്ടു​പി​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

സീ​സ​ണാ​കു​ന്ന​തോ​ടെ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള ന​ല്ല​യി​നം കു​രു​മു​ള​ക് തൈ​ക​ൾ ന​ടു​ന്ന​തി​നു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ ഭാ​ര്യ ആ​ശ​യു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ട്.

മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗം, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ന്നീവ​ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനു പൊ​തു പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി​യാ​ണ് അ​ജി​ൽ. റ​യാ​ൻ, ആ​ൻ​റി​യ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

 

Agriculture

ഹ​രി​ത​നി​ശ​ബ്‌​ദ​ത​യി​ൽ ഒ​രു ഏ​ദ​ൻ​തോ​ട്ടം

കൊ​ല്ലം കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി കാ​ന്പ​സി​ലെ കോ​ണ്‍​വ​ന്‍റ് വ​ക കൃ​ഷി​യി​ട​വും പ​രി​സ​ര​വും ഹ​രി​ത​നി​ശ​ബ്ദ​ത​യി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വി​വി​ധ​ത​ര​ത്തി​ലു​ള്ള വി​ള​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ലെ പ​ശു​ഫാം പോ​ലും നി​ശ​ബ്ദ​മാ​ണ്.

സൊ​സൈ​റ്റി ഓ​ഫ് ദി ​സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഹോ​ളി ക്രോ​സി​ലെ സ​ന്യ​സ്ത​ർ ഈ ​കൃ​ഷി​ഭൂ​മി​യി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ്. ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ സി​സ്റ്റ​ർ മേ​രി സെ​ബാ​സ്റ്റ്യ​നെ കൃ​ഷി​യെ​ക്കു​റി​ച്ചു പ്ര​ത്യേ​കം പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് നേ​ര​ത്തേ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്നു സി​സ്റ്റ​ർ പെ​ട്രീ​ന സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ത്രെ​സി​ൽ​ഡ​യും മ​റ്റു സ​ന്യ​സ്ത​രും ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ഏ​ദ​ൻ​തോ​ട്ട​ത്തി​ന്‍റെ സ​മൃ​ദ്ധി​ക്കു പി​ന്നി​ലി​ല്ലെ​ന്നു സി​സ്റ്റ​ർ മേ​രി പ​റ​ഞ്ഞു. പൂ​ന്തോ​ട്ട​വും പ​ച്ച​ക്ക​റി​ത്തോ​ട്ട​വും ഫ​ല​വൃ​ഷ​ങ്ങ​ളും പ​ശു​ഫാ​മും ഒ​രി​ട​ത്തു​ത​ന്നെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണു പ്ര​ത്യേ​ക​ത. തെ​ങ്ങും മാ​വും പ്ലാ​വും പ​പ്പാ​യ​യും ഇ​ട​ക​ല​ർ​ന്നു​നി​ൽ​ക്കു​ന്നു.

പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ പ​യ​റും വെ​ണ്ട​യും വ​ഴു​ത​ന​യും ത​ക്കാ​ളി​യും ചീ​ര​യും പാ​വ​യ്ക്ക​യും പ​ട​വ​ല​വും വ​ള​രു​ന്നു. വാ​ഴ​ത്തോ​ട്ട​ത്തി​ൽ ഇ​ട​വി​ള​യാ​യി ചേ​ന്പും ചേ​ന​യും കാ​ച്ചി​ലും ചെ​റു​കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും കൃ​ഷി ചെ​യ്തി​രി​ക്കു​ന്നു.

Agriculture

മൂ​ത്തോ​രു​ടെ കൃ​ഷി​ക്കൂ​ട്ടം

അ​റു​പ​തു​ക​ഴി​ഞ്ഞ​വ​ർ കൃ​ഷി​യി​ലെ​ന്തു കാ​ട്ടാ​നെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. എ​ന്നാ​ൽ അ​റു​പ​ത​ല്ല, എ​ഴു​പ​ത് ക​ഴി​ഞ്ഞാ​ലും കൃ​ഷി​യി​ൽ ചി​ല ന​ല്ല കാ​ര്യ​ങ്ങ​ൾ കാ​ണി​ക്കാ​നു​ണ്ടെ​ന്ന് കോ​ട്ട​യം പാ​ന്പാ​ടി എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ "കൃ​ഷി​നി​റ​വ്@​എ​ലി​ക്കു​ളം 60+’’ ന്‍റെ അം​ഗ​ങ്ങ​ൾ തെ​ളി​യി​ച്ചു.

സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പൊ​തു കൂ​ട്ടാ​യ്മ​യാ​യ "നി​റ​വ് 60+’ ന്‍റെ ചി​ല പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ കൂ​ടി​യാ​ലെ​ന്ത് എ​ന്ന ചി​ന്ത​യു​ദി​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി​യു​ടെ​യും പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നു​മാ​യ എ​സ്. ഷാ​ജി എ​ന്നി​വ​രു​ടെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും കൂ​ടെ​യാ​യ​പ്പോ​ൾ ഒ​ന്ന​ല്ല എ​ട്ടു കൃ​ഷി​ക്കൂ​ട്ട​ങ്ങ​ളാ​ണ് പി​റ​വി​യെ​ടു​ത്ത​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി കൃ​ഷി​യി​ൽ താ​ല്പ​ര്യ​മു​ള്ള മു​തി​ർ​ന്ന​വ​രു​ടെ ക​ർ​ഷ​ക​സം​ഗ​മം പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ന്ധ​ഹാ​പ്പി​ന​സ്‌​സ് പാ​ർ​ക്കി​ലെ ആ​ദ്യ​കൂ​ടി​ച്ചേ​ര​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ഉൗ​ർ​ജ്ജ​വും ഉ​ന്മേ​ഷ​വും പ​ക​രു​ന്ന ഒ​ന്നാ​യി​രു​ന്നു​വെ​ന്ന് നി​റ​വ് 60+ന്‍റെ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ഗോ​പി​നാ​ഥ​പി​ള്ള​യും അ​തി​ന് കൃ​ഷി​കാ​ര്യ​ങ്ങ​ളെ എ​ങ്ങ​നെ മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ണ്‍, അ​സി. കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യി​യും വി​ശ​ദീ​ക​രി​ച്ചു.

മ​ല​നാ​ടി​ന്‍റെ പ്ര​ധാ​ന ഭ​ക്ഷ​ണ​യി​ന​മാ​യ ക​പ്പ​യും, കാ​ന്താ​രി​യും ക​ട്ട​നു​മൊ​ക്കെ നു​ക​ർ​ന്ന് ഗൗ​ര​വ​ത​ര​മാ​യ ച​ർ​ച്ച​യി​ലേ​ക്കു ക​ട​ന്നു. കൃ​ഷി ഭ​വ​നി​ൽ​നി​ന്നു പ​ച്ച​ക്ക​റി വി​ത്തു​ക​ളും ഇ​ത​ര ന​ടീ​ൽ വ​സ്തു​ക്ക​ളും കൃ​ഷി​ല​ഘു​ലേ​ഖ​ക​ളും ന​ൽ​കി.

 

 

 

SUNDAY DEEPIKA

കൈവിടില്ല, കൃഷി

ഒന്നരയേക്കർ ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിചെയ്ത് നല്ല വിളവും സന്തോഷവും കൊയ്തെടുക്കുകയാണ് സുനീഷ് എന്ന യുവാവ്. കൃഷി നഷ്ടമല്ലെന്ന് ഉറപ്പിച്ചു പറയുന്നു ഈ പത്തനംതിട്ടക്കാരൻ.

പ​ഠ​നം​ക​ഴി​യു​ന്ന​തി​നുമു​ന്പേ മ​റു​നാ​ടു​ക​ളി​ലേ​ക്കു ചേ​ക്കേ​റു​ന്ന യു​വാ​ക്ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വ​ള്ളി​ക്കോ​ട് വാ​ഴ​മു​ട്ടം ഈ​സ്റ്റ് സ്വ​ദേ​ശി കെ.​എ​സ്. സു​നീ​ഷ്.പ​ര​ന്പ​രാ​ഗ​ത​മാ​യി കാ​ർ​ഷി​ക​കു​ടും​ബ​മാ​യ​തു​കൊ​ണ്ട് മ​ണ്ണി​ൽ കി​ള​ച്ചും വി​ത്തു​പാ​കി​യു​മൊ​ക്കെ​യാ​യി​രു​ന്നു സു​നീ​ഷി​ന്‍റെ ബാ​ല്യം. വ​ള​ർ​ന്ന​പ്പോ​ഴും കൃ​ഷി​യെ സു​നീ​ഷ് ത​ന്‍റെ ഉ​റ്റ​തോ​ഴ​നാ​യി​ക്ക​ണ്ടു. അ​മ്മാ​വ​ൻ ത്യാ​ഗ​രാ​ജ​നും ന​ല്ല ക​ർ​ഷ​ക​നാ​യി​രു​ന്നു. അ​ങ്ങ​നെ സു​നീ​ഷ് കൃ​ഷി​യു​ടെ പാ​ത​യി​ൽ ന​ട​ത്തം​തു​ട​ങ്ങി.

കോ​ന്നി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ ജോ​ലി​ക്കു ക​യ​റി​യി​ട്ടും കൃ​ഷി​യെ വി​ട്ടു​ക​ള​യാ​ൻ സു​നീ​ഷ് ത​യാ​റാ​യി​ല്ല. ത​ന്‍റെ 70 സെ​ന്‍റ് പ​റ​ന്പി​ൽ ഇ​ഞ്ചി, മ​ഞ്ഞ​ൾ, ക​പ്പ, ചേ​മ്പ്, ചേ​ന, ചെ​റു​കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ, കാ​ച്ചി​ൽ, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ കൃ​ഷി​ചെ​യ്തു. ന​ല്ല വി​ള​വു​ല​ഭി​ച്ച​തോ​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ടി. അ​തോ​ടെ ഒ​ന്ന​ര​യേ​ക്ക​ർ ഭൂ​മി​കൂ​ടി പാ​ട്ട​ത്തി​നെ​ടു​ത്തു. അ​വി​ടെ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചു.

കണ്ടുപഠിച്ച കൃ​ഷിരീ​തി

പ​ല വി​ള​ക​ൾ​ക്കും പ​ല രീ​തി​യി​ലാ​ണ് നി​ല​മൊ​രു​ക്കു​ന്ന​ത്. ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യ്ക്ക് സ​മ​ച​തു​രാ​കൃ​തി​യി​ലു​ള്ള ത​ടം എ​ടു​ക്കും. എ​ന്നാ​ൽ ക​പ്പ, ചേ​മ്പ്, ചേ​ന എ​ന്നി​വ​യ്ക്ക് കൂ​മ്പാ​രം​പോ​ലെ മ​ണ്ണൊ​രു​ക്ക​ണം. എ​ല്ലാ വി​ള​ക​ൾ​ക്കും അ​ടി​സ്ഥാ​നവ​ളം ന​ൽ​കി​യാ​ണ് ന​ടു​ന്ന​ത്.

നെ​ൽ​കൃ​ഷി​ക്ക് നി​ലം ര​ണ്ടോ മൂ​ന്നോ​വ​ട്ടം ഉ​ഴു​ത് ഒ​രു​ക്കി​യെ​ടു​ക്കും. മൂ​ന്നു​ദി​വ​സം വെ​ള്ളം കെ​ട്ടി​നി​ർ​ത്തി മ​ണ്ണി​ന്‍റെ പു​ളി​പ്പു മാ​റ്റും. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വി​ത​യ്ക്ക​ണം. ഒ​രു ദി​വ​സം വി​ത്ത് വെ​ള്ള​ത്തി​ൽ മു​ക്കി വ​യ്ക്കാ​റു​ണ്ട്. കു​മി​ൾ​നാ​ശി​നി​ക​ളി​ൽ മു​ക്കി​വ​യ്ക്കു​ന്ന​ത് വി​ത്തി​ന്‍റെ ക​രു​ത്തി​നും ന​ല്ല​താ​ണ്. മു​ള വ​രാ​നാ​യി ചാ​ക്കി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തും മു​ൻ​ഗാ​മി​ക​ളി​ൽ​നി​ന്നു​ള്ള അ​റി​വ്. മു​ള വ​രു​ന്ന​മു​റ​യ്ക്ക് വി​ത​യ്ക്കും. ക​ഴി​യു​ന്ന​ത്ര ജോ​ലി​ക​ൾ ത​നി​യേ ചെ​യ്യും.

ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ രീ​തി​യി​ലാ​ണ് സു​നീ​ഷ് വി​ള​ക​ൾ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ ചാ​ലു​ക​ൾ​കീ​റി​യും വെ​ള്ള​മെ​ത്തി​ക്കും. ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത് നി​റ​ഞ്ഞ ആ​വേ​ശ​ത്തോ​ടെ.

കൃ​ഷി ന​ഷ്ട​മ​ല്ല

കൃ​ഷി​യി​ൽ​നി​ന്ന് ലാ​ഭ​മു​ണ്ടാ​ക്കാ​നാ​വു​മെ​ന്നാ​ണ് സു​നീ​ഷി​ന്‍റെ ഉ​റ​പ്പ്. വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ് വി​ള​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. വി​പ​ണി ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് കൃ​ഷി​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും വ​ലി​യ കാ​ര്യം. വി​ഷം ത​ളി​ക്കാ​തെ​യു​ള്ള ന​ല്ല പ​ച്ച​ക്ക​റി​ക​ളും വി​ള​ക​ളും ഉ​ണ്ടാ​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും അ​തു​വ​ഴി ന​ല്ല ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും യു​വാ​ക്ക​ൾ​ക്കു ക​ഴി​യും. വി​ഷ​ര​ഹി​ത വി​ള​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​വു​ന്ന​തും ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.

വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ടം പ്ര​തീ​ക്ഷി​ച്ച് കൃ​ഷി​യി​ലേ​ക്കെ​ത്തി അ​തു ല​ഭി​ക്കാ​തെ​വ​രു​ന്പോ​ഴാ​ണ് യു​വാ​ക്ക​ൾ പി​ന്നി​ലേ​ക്കു വ​ലി​യു​ന്ന​ത്. വി​പ​ണി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തും വി​ന​യാ​കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന കാ​റ്റും മ​ഴ​യും വ​ലി​യ ദു​രി​തം സ​മ്മാ​നി​ക്കും. അ​തു മു​ൻ​കൂ​ട്ടി​ക്ക​ണ്ടു​വേ​ണം കൃ​ഷി​യി​ലേ​ക്കി​റ​ങ്ങാ​ൻ. വ​ള​രെ ക്ഷ​മ​യോ​ടെ​ വേ​ണം വി​ള​ക​ളെ പ​രി​പാ​ലി​ക്കാ​ൻ. കൃ​ത്യ​സ​മ​യ​ത്തു വ​ള​പ്ര​യോ​ഗ​വും കീ​ട​ന​ശീ​ക​ര​ണ​വും ന​ട​ത്ത​ണം. മ​ണ്ണി​നെ ആ​ത്മാ​ർ​ഥ​മാ​യി സ്നേ​ഹി​ച്ചാ​ൽ അ​ത് കൂ​ടെ​നി​ൽ​ക്കു​മെ​ന്ന് 32കാരനായ സു​നീ​ഷ് പ​റ​യു​ന്നു.

വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് സു​നീ​ഷി​നാ​യി​രു​ന്നു.

Leader Page

‘ജീൻ എഡിറ്റഡ് കൃഷി’ ; തട്ടിപ്പോ ഹരിതവിപ്ലവമോ?

കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ മേ​യി​ൽ പു​റ​ത്തി​റ​ക്കി​യ ര​ണ്ടു ‘ജീ​ൻ എ​ഡി​റ്റ​ഡ്’ നെ​ല്ലി​ന​ങ്ങ​ൾ രാ​ജ്യ​ത്തെ കാ​ർ​ഷി​ക ഗ​വേ​ഷ​ണ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ്. ജീ​ൻ എ​ഡി​റ്റ​ഡ് നെ​ല്ലി​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ലോ​ക​ത്തി​ലെ ആ​ദ്യരാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​നെ​ല്ലി​ന​ങ്ങ​ൾ രാ​ജ്യ​ത്തു പു​തി​യ ഹ​രി​ത​വി​പ്ല​വ​ത്തി​നു തു​ട​ക്കം കു​റി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദം.

ജീ​ൻ എ​ഡി​റ്റിം​ഗി​ന് ഇ​ള​വു​ക​ൾ

ആ​ഗോ​ള നെ​ല്ലു​ത്പാ​ദ​ന​ത്തി​ൽ ചൈ​ന​യെ ക​ട​ത്തി​വെ​ട്ടി ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന അ​വ​സ​ര​മാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2024-25ൽ ​രാ​ജ്യ​ത്തെ നെ​ല്ലു​ത്പാ​ദ​നം 149.07 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. യു​എ​സ്ഡി​എയു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2024-25ൽ ​ചൈ​ന​യു​ടെ നെ​ല്ലു​ത്പാ​ദ​നം 145.25 ദ​ശ​ല​ക്ഷം ട​ണ്ണും. ഹ​രി​ത​വി​പ്ല​വം അ​ര​ങ്ങേ​റു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് 1965-66ൽ 31 ​ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്ന സ്ഥാ​ന​ത്തു​നി​ന്നാ​ണ് ആ​റു പ​തി​റ്റാ​ണ്ടു​കൊ​ണ്ട് നെ​ല്ലു​ത്പാ​ദ​നം അ​ഞ്ചി​ര​ട്ടി​യാ​യി കു​തി​ച്ചു​യ​ർ​ന്ന​ത്. പു​തി​യ നെ​ല്ലി​ന​ങ്ങ​ൾ ഗ​വേ​ഷ​ണ ത​ട്ടി​പ്പാ​ണെ​ന്ന് ആ​രോ​പി​ച്ച് ഒ​രു​വി​ഭാ​ഗം പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജ​നി​ത​ക വ്യ​തി​യാ​നം വ​രു​ത്തി​യ ജി​എം വി​ള​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ജീ​ൻ എ​ഡി​റ്റ​ഡ് നെ​ല്ലി​ന​ങ്ങ​ളി​ൽ ബാ​ക്‌​ടീ​രി​യ​ക​ളി​ൽ​നി​ന്നോ അ​ന്യ​വി​ള​ക​ളി​ൽ​നി​ന്നോ എ​ടു​ത്ത ബാ​ഹ്യ ജീ​നു​ക​ളൊ​ന്നും സ​ന്നി​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. എ​സ്ഡി​എ​ൻ1 (സൈ​റ്റ് ഡ​യ​റ​ക്‌​ട​ഡ് ന്യൂ​ക്ലി​യേ​സ്1) എ​ന്ന ജീ​ൻ എ​ഡി​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നെ​ല്ലി​ന​ങ്ങ​ളു​ടെ ത​ന​ത് ജെ​നോ​മി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക മാ​ത്ര​മാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ചെ​യ്ത​ത്.

2022ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ജി​എം വി​ള​ക​ൾ​ക്കു ന​ട​ത്തു​ന്ന ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​ടെ പ​രി​ധി​യി​ൽ​നി​ന്ന് എ​സ്ഡി​എ​ൻ1, എ​സ്ഡി​എ​ൻ2 എ​ന്നീ ജീ​ൻ എ​ഡി​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ജീ​ൻ എ​ഡി​റ്റ​ഡ് വി​ള​ക​ൾ ആ​ദ്യഘ​ട്ട​ങ്ങ​ളി​ൽ ജി​എം വി​ള​ക​ൾ​ക്കു ബാ​ധ​ക​മാ​യ സു​ര​ക്ഷാ​ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. എ​ന്നാ​ൽ, പി​ന്നീ​ട് ചി​ല ഇ​ള​വു​ക​ളു​ണ്ട്. 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നി​ത​ക എ​ൻ​ജി​നി​യ​റിം​ഗ് ന​ട​ത്തി​യ ജീ​വി​ക​ൾ​ക്കു​വേ​ണ്ടി 1989ൽ ​രൂ​പം ന​ൽ​കി​യ ച​ട്ട​ത്തി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ​യു​ള്ള വ​കു​പ്പു​ക​ൾ ജീ​ൻ എ​ഡി​റ്റ​ഡ് വി​ള​ക​ൾ​ക്കു ബാ​ധ​ക​മ​ല്ല. എ​ന്നാ​ൽ, അ​ന്തി​മ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന​തി​നു​മു​മ്പ് ബാ​ഹ്യ ജീ​നു​ക​ളി​ല്ലെ​ന്നു തെ​ളി​യി​ക്കു​ക​യും ‘റി​വ്യു ക​മ്മി​റ്റി ഓ​ൺ ജ​ന​റ്റി​ക് മാ​നി​പു​ലേ​ഷ​ൻ’ എ​ന്ന കേ​ന്ദ്ര​സ​മി​തി​യു​ടെ അ​നു​മ​തി വാ​ങ്ങു​ക​യും വേ​ണം.

ക​മ​ല​യും പു​സ​യും

ജീ​ൻ എ​ഡി​റ്റിം​ഗ് 2001 മു​ത​ലു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്. നാ​ഷ​ണ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ സ​യ​ൻ​സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജീ​ൻ എ​ഡി​റ്റ​ഡ് നെ​ൽ വി​ത്തി​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള ഗ​വേ​ഷ​ണം 2018ലാ​ണ് ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ ആ​രം​ഭി​ച്ച​ത്. വി​ക​സി​പ്പി​ച്ചെ​ടു​ത്ത ര​ണ്ടു നെ​ല്ലി​ന​ങ്ങ​ൾ 2023, 2024 വ​ർ​ഷ​ങ്ങ​ളി​ൽ അ​ഖി​ലേ​ന്ത്യാ സം​യോ​ജി​ത നെ​ല്ല് ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ള പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​ക്കി. ഇ​തി​ൽ ക​മ​ല (ഡി​ആ​ർ​ആ​ർ ധ​ൻ 100) എ​ന്ന ഇ​നം ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ നെ​ല്ല് ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണു പു​റ​ത്തി​റ​ക്കി​യ​ത്. ഏ​റെ പ്ര​ചാ​ര​ത്തി​ലു​ള്ള സാം​ബ മ​ഷൂ​റി എ​ന്ന ഇ​ന​ത്തി​ൽ ജീ​ൻ എ​ഡി​റ്റിം​ഗ് ന​ട​ത്തി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ക​മ​ല 20 ശ​ത​മാ​നം കൂ​ടു​ത​ൽ വി​ള​വു ന​ൽ​കും. ഹെ​ക്‌​ട​റി​ന് 5.37 ട​ണ്ണാ​ണ് ഉ​ത്പാ​ദ​നം.15-20 ദി​വ​സം നേ​ര​ത്തേ മൂ​പ്പെ​ത്തും. വ​ര​ൾ​ച്ച​യെ പ്ര​തി​രോ​ധി​ക്കും. കേ​ര​ള​ത്തി​ലും കൃ​ഷി ചെ​യ്യാം. വ​ർ​ൾ​ച്ച​യെ​യും ഉ​പ്പു​ര​സ​ത്തെ​യും ഒ​രു​പോ​ലെ പ്ര​തി​രോ​ധി​ക്കു​ന്ന നെ​ല്ലി​ന​മാ​ണ് ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ‍്യൂ​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​സ റൈ​സ് ഡി​എ​സ് ടി1. ​ക്ഷാ​ര​ഗു​ണ​മു​ള്ള മ​ണ്ണി​ലും വ​ള​രും. സാ​ധാ​ര​ണ മ​ണ്ണി​ൽ വ​ള​രു​മ്പോ​ഴും ന​ല്ല വി​ള​വു ല​ഭി​ക്കും.

കു​റ​ച്ചു വെ​ള്ളം, കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം

ജീ​ൻ എ​ഡി​റ്റ​ഡ് നെ​ല്ലി​ന​ങ്ങ​ൾ രാ​ജ്യ​ത്തെ നെ​ൽ​കൃ​ഷി​യി​ൽ വ​ഴി​ത്തി​രി​വാ​കു​മെ​ന്ന് ഐ​സി​എ​ആ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ലെ കൃ​ഷി​ഭൂ​മി​യു​ടെ 23 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന 50 ദ​ശ​ല​ക്ഷ​ത്തോ​ളം ഹെ​ക്‌​ട​റി​ലാ​ണ് നെ​ൽ​കൃ​ഷി. ആ​ഗോ​ള നെ​ല്ലു​ത്പാ​ദ​ന​ത്തി​ന്‍റെ 27 ശ​ത​മാ​ന​വും ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന​യാ​ണ്. 2024-25ൽ ​ഇ​ന്ത്യ 19.86 ദ​ശ​ല​ക്ഷം ട​ൺ അ​രി ക​യ​റ്റു​മ​തി ചെ​യ്തു. രാ​ജ്യ​ത്തെ നെ​ല്ലു​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​ക​ൾ ലോ​ക​ത്തി​ന്‍റെ​ത​ന്നെ ഭ​ക്ഷ്യ​സു​ര​ക്ഷ​യെ അ​ട്ടി​മ​റി​ക്കും. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്‍റെ അ​മി​ത​മാ​യ ചൂ​ഷ​ണം, കു​റ​ഞ്ഞ വി​ഭ​വ വി​നി​യോ​ഗശേ​ഷി, അ​സ​ന്തു​ലി​ത​മാ​യ രാ​സ​വ​ള പ്ര​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ പ​ഞ്ചാ​ബ് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഒ​രു കി​ലോ​ഗ്രാം നെ​ല്ലു​ത്പാ​ദി​പ്പി​ക്കാ​ൻ കു​റ​ഞ്ഞ​ത് 2,500 ലി​റ്റ​ർ വെ​ള്ളം വേ​ണം. രാ​ജ്യ​ത്തു ജ​ല​സേ​ച​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ 50 ശ​ത​മാ​ന​വും നെ​ൽ​കൃ​ഷി​യി​ലേ​ക്കാ​ണു പോ​കു​ന്ന​ത്. ചൂ​ടു കൂ​ടു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ ജ​ല​ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​യും.

അ​ടു​ത്ത ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ നെ​ൽ​കൃ​ഷി​ക്കു ല​ഭ്യ​മാ​യ ജ​ലം 10-15 ശ​ത​മാ​നം​ക​ണ്ട് കു​റ​യും. അ​തേ​സ​മ​യം ഉ​ത്പാ​ദ​നം 25 ശ​ത​മാ​ന​മെ​ങ്കി​ലും വ​ർ​ധി​പ്പി​ക്ക​ണം. കു​റ​ച്ചു വെ​ള്ളം​കൊ​ണ്ടു കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം എ​ന്ന​താ​ണ് വെ​ല്ലു​വി​ളി. ഇ​തി​നെ നേ​രി​ടാ​നു​ള്ള ഉ​ത്ത​ര​മാ​ണ് ജീ​ൻ എ​ഡി​റ്റിം​ഗി​ലൂ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത നെ​ല്ലി​ന​ങ്ങ​ൾ എ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം.

സു​സ്ഥി​ര കൃ​ഷി​ക്കു യോ​ജി​ച്ച​ത്

പ​ര​മ്പ​രാ​ഗ​ത പ്ര​ജ​ന​ന രീ​തി​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ജീ​ൻ എ​ഡി​റ്റിം​ഗ് വേ​ഗ​ത്തി​ൽ ഫ​ലം ന​ൽ​കും. കൃ​ത്യ​ത കൂ​ടു​ത​ലാ​ണ്. ജി​എം വി​ള​ക​ളി​ൽ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ജൈ​വസു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളി​ല്ല. അ​മേ​രി​ക്ക, ചൈ​ന, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ജീ​ൻ എ​ഡി​റ്റ​ഡ് വി​ള​ക​ളെ ജി​എം വി​ള​ക​ൾ​ക്കു ബാ​ധ​ക​മാ​യ ക​ർ​ശ​ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തേ പാ​ത​യാ​ണ് ഇ​ന്ത്യ​യും പി​ന്തു​ട​രു​ന്ന​ത്.

ക​മ​ല, ഡി​എ​സ്ടി റൈ​സ്1 എ​ന്നീ ജീ​ൻ എ​ഡി​റ്റ​ഡ് നെ​ല്ലി​ന​ങ്ങ​ൾ സു​സ്ഥി​ര​മാ​യ കൃ​ഷി​ക്കു യോ​ജി​ച്ച​വ​യാ​ണ്. അ​ഞ്ചു ദ​ശ​ല​ക്ഷം ഹെ​ക്‌​ട​റി​ൽ ഈ ​ഇ​ന​ങ്ങ​ൾ കൃ​ഷി​യി​റ​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ്ധ​തി. 15-20 ദി​വ​സം മൂ​പ്പ് കു​റ​വാ​യ​തി​നാ​ൽ ര​ണ്ട്-​മൂ​ന്ന് റൗ​ണ്ട് ജ​ല​സേ​ച​നം കു​റ​യ്ക്കാം. ഇ​തി​ലൂ​ടെ 7,500 ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം ലാ​ഭി​ക്കാം. അ​തേ​സ​മ​യം 4-5 ദ​ശ​ല​ക്ഷം ട​ൺ നെ​ല്ല് അ​ധി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാം. ഈ ​ഇ​ന​ങ്ങ​ൾ നെ​ൽ​കൃ​ഷി​യി​ൽ​നി​ന്നു​ള്ള മീ​ഥെ​യ്ൻ വാ​ത​ക വി​സ​ർ​ജ​നം കു​റ​യ്ക്കും. നൈ​ട്ര​ജ​ൻ രാ​സ​വ​ള വി​നി​യോ​ഗശേ​ഷി​യും കൂ​ടു​ത​ലാ​ണ്.

Agriculture

ഞാ​വ​ൽ രോ​ഹി​ണി ന​ക്ഷ​ത്ര​ക്കാ​രു​ടെ പു​ണ്യ​വൃ​ക്ഷം

രോ​ഹി​ണി ന​ക്ഷ​ത്ര​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട വൃ​ക്ഷ​മാ​ണ് ഞാ​വ​ൽ. മി​ർ​ട്ടേ​സി​യെ (MYRTACEAE) കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഞാ​വ​ലി​ന്‍റെ ശാ​സ്ത്രീ​യ നാ​മം സി​സി​ജി​യം ക്യു​മി​നി​യെ​ന്നും (Syzygium cumini) ഇം​ഗ്ലീ​ഷി​ൽ ബ്ലാ​ക്ക് പ്ലം ​എ​ന്നു​മാ​ണ്.

വ​ള​രെ​യ​ധി​കം ഔ​ഷ​ധ​ഗു​ണ​വും പോ​ഷ​ക മൂ​ല്ല്യ​വു​മു​ള്ള ഈ ​പ​ഴം പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ന​ല്ല​താ​ണ്. വി​റ്റാ​മി​ൻ സി​യും ഇ​രു​ന്പും ധാ​രാ​ളം അ​ട​ങ്ങി​യി​രി​ക്കു​ന്ന ഞാ​വ​ൽ​പ്പ​ഴ​ത്തി​ന്‍റെ കു​രു പൊ​ടി​ച്ച് പ്ര​മേ​ഹ​രോ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു.

ഒ​രു കാ​ല​ത്ത് പാ​ത​യോ​ര​ങ്ങ​ളി​ലും അമ്പ​ല​പ്പ​റമ്പു​ക​ളി​ലും ധാ​രാ​ള​മാ​യി ക​ണ്ടു വ​ന്നി​രു​ന്ന ഞാ​വ​ൽ ഇ​പ്പോ​ൾ വ​ള​രെ കു​റ​വാ​യാ​ണു കാ​ണു​ന്ന​ത്. ഞാ​വ​ലി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഔ​ഷ​ധ ഗു​ണ​മു​ള്ള​വ​യാ​ണ്.

തൊ​ലി, ഇ​ല, കാ​യ, പ​ഴം, വി​ത്ത്, വേ​ര് എ​ല്ലാം​ത​ന്നെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്. ത​ല​യി​ൽ പു​ര​ട്ടു​വാ​നു​ള്ള തൈ​ലം, പി​ത്ത സം​ബ​ന്ധ​മാ​യ അ​തി​സാ​രം, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നും ഞാ​വ​ൽ ഉ​പ​യോ​ഗി​ക്കു​ന്നു.

പൊ​തു​വേ ദോ​ഷ​ക​ര​മ​ല്ലാ​ത്ത ഒ​രു ഫ​ല​മാ​ണെ​ങ്കി​ലും ചി​ല​രി​ൽ പ​ല​വി​ധ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യേ​ക്കാം. അ​മി​ത​മാ​യി ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ല​ബ​ന്ധം, ഛർ​ദി, ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​യു​ക, മു​ഖ​ക്കു​രു പോ​ലു​ള്ള ച​ർ​മ്മ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യേ​ക്കാം.

ഗ​ർ​ഭി​ണി​ക​ൾ ഞാ​വ​ൽ​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. എ​ന്നാ​ൽ, മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും ഉ​ത്ത​മം. ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​വാ​നും ര​ക്ത​ശു​ദ്ധീ​ക​ര​ണ​ത്തി​നും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ മ​റി​ക​ട​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ലു​മാ​കാം പൂ​ർ​വി​ക​ർ ഈ ​പ​ഴ​ത്തെ ജം​ബൂ ഫ​ല​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഭാ​ര​ത​ത്തി​ൽ അ​ഞ്ചു​ത​ര​ത്തി​ലു​ള്ള ഞാ​വ​ലു​ക​ളെ​പ്പ​റ്റി പ​രാ​മ​ർ​ശ​മു​ണ്ട്. ജം​ബൂ, മ​ഹാ​ജം​ബൂ, ക്ഷു​ദ്ര ജം​ബൂ, ഭൂ​മി ജം​ബൂ എ​ന്നി​ങ്ങ​നെ വി​വി​ധ പേ​രു​ക​ളി​ൽ അ​റി​യു​ന്നു. അ​ൻ​പ​തു മു​ത​ൽ നൂ​റ​ടി വ​രെ ഉ​യ​രം വ​രു​ന്ന നി​ത്യ​ഹ​രി​ത വ​ന വൃ​ക്ഷ​മാ​ണ് ഞാ​വ​ൽ.

ഡി​സം​ബ​റി​ൽ പൂ​ക്കാ​ലം തു​ട​ങ്ങും. പു​ഷ്പ​ങ്ങ​ൾ ചെ​റു​തും മ​ങ്ങി​യ വെ​ള്ള​നി​റ​ത്തോ​ടും കൂ​ടി​യ​താ​ണ്. നേ​രി​യ മ​ണ​മു​ണ്ട്. ബാ​ഹ്യ​ദ​ള​ങ്ങ​ളും ദ​ള​ങ്ങ​ളും നാ​ലു വീ​ത​വും ധാ​രാ​ളം സ്വ​ത​ന്ത്ര കേ​സ​ര​ങ്ങ​ളും ര​ണ്ട​റ​ക​ളും അ​നേ​കം ബീ​ജാ​ണ്ഡ​ങ്ങ​ളു​മു​ള്ള​താ​ണ് അ​ണ്ഡാ​ശ​യം.

പ​ഴം മാം​സ​ള​മാ​ണ്. പ​ഴു​ത്ത കാ​യ്ക​ൾ മു​ന്തി​രി​പ്പ​ഴം​പോ​ലെ​യി​രി​ക്കും. പ​ഴ​ത്തി​ന്‍റെ മാം​സം തി​ന്നാ​ൻ കൊ​ള്ളാ​വു​ന്ന​താ​ണ്. തി​ന്നു ക​ഴി​ഞ്ഞാ​ൽ നാ​ക്കും ചു​ണ്ടും കു​റ​ച്ച് നേ​ര​ത്തേ​ക്കു ക​റു​ത്തി​രി​ക്കും.

ഞാ​വ​ൽ ന​ല്ല ത​ണ​ൽ വൃ​ക്ഷ​മാ​യി വ​ള​ർ​ത്തു​വാ​ൻ പ​റ്റു​ന്ന മ​ര​മാ​ണ്. പ​ച്ച നി​റ​ത്തോ​ടു​കൂ​ടി കു​ട പോ​ലെ വ​ള​ർ​ന്നു വ​രു​ന്ന ഞാ​വ​ൽ പാ​ത​യോ​ര​ത്തും സ്കൂ​ൾ-​കോ​ളേ​ജ് അ​ങ്ക​ണ​ങ്ങ​ളി​ലും ത​ണ​ൽ വൃ​ക്ഷ​മാ​യി വ​ള​ർ​ത്തു​ന്നു.

Agriculture

ഇ​വി​ടെ ഒ​ന്നും പാ​ഴ​ല്ല! ഇ​താ​ണ് "മാ​ത്തു​ക്കു​ട്ടി​യു​ടെ സ്വ​ർ​ഗ​രാ​ജ്യം'

ജാ​ഗ്വ​ർ, ലാ​ൻ​ഡ് റോ​വ​ർ, ബി​എം​ഡ​ബ്ല്യു ക​മ്പ​നി​ക​ളി​ലെ ആ​റ​ക്ക മാ​സ​ശ​ന്പ​ള​മു​ള്ള ജോ​ലി വേ​ണ്ട​ന്നു​വ​ച്ചു മ​ണ്ണി​ലേ​ക്കി​റ​ങ്ങി പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ് കോ​ട്ട​യം മ​ര​ങ്ങാ​ട്ടു​പ​ള്ളി പാ​ല​യ്ക്കാ​ട്ടു​മ​ല തെ​ങ്ങും​തോ​ട്ട​ത്തി​ൽ മാ​ത്തു​ക്കു​ട്ടി ടോം ​എ​ന്ന യു​വ​ക​ർ​ഷ​ക​ൻ.

മാ​ത്തു​ക്കു​ട്ടി​യു​ടെ 18 ഏ​ക്ക​റി​ൽ ഇ​ല്ലാ​ത്ത കൃ​ഷി​ക​ളി​ല്ല. റ​ബ​റും തെ​ങ്ങും ക​മു​കും ജാ​തി​യും കു​രു​മു​ള​കും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കൃ​ഷി ഇ​വ​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. പോ​ത്ത്, കോ​ഴി, താ​റാ​വ്, ആ​ട്, പ​ന്നി, മ​ത്സ്യം തു​ട​ങ്ങി കൈ​വ​യ്ക്കാ​ത്ത മേ​ഖ​ല​ക​ളി​ല്ല. ഓ​മ​നി​ക്കാ​ൻ കു​തി​ര​യും ക​ഴു​ത​യും നാ​യ്ക്ക​ളു​മു​ണ്ട്.

ഉ​പേ​ക്ഷി​ച്ച ജോ​ലി​യി​ലെ ശ​ന്പ​ള​ത്തി​ന്‍റെ നാ​ലി​ര​ട്ടി​യോ​ളം ആ​ദാ​യം ഇ​ന്നു പ്ര​തി​മാ​സം മാ​ത്തു​ക്കു​ട്ടി​ക്കു ല​ഭി​ക്കു​ന്നു. ടി​ജെ​ടി എ​ന്ന സ്വ​ന്തം ഔട്ട്‌ലെ​​റ്റി​ലൂ​ടെ​യാ​ണ് മാം​സ​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തി​ന്‍റെ​യും വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. ഹോ​സ്റ്റ​ലു​ക​ൾ, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണു മ​റ്റു വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ.

സ​ർ​ദാ​ർ​ജി​യി​ൽ​നി​ന്നു കി​ട്ടി​യ അ​റി​വ്

കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മാ​ത്തു​ക്കു​ട്ടി സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ മു​യ​ൽ വ​ള​ർ​ത്ത​ലി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. എം​ബി​എ ബി​രു​ദം നേ​ടി ജോ​ലി​ക്കു ചേ​ർ​ന്നെ​ങ്കി​ലും ര​ക്ത​ത്തി​ല​ലി​ഞ്ഞ കൃ​ഷി​പാ​ര​ന്പ​ര്യം പി​ന്തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.

കോ​ർ​പ​റേ​റ്റ് ജോ​ലി​യി​ലെ ശ​മ്പള​വും പ്ര​മോ​ഷ​നും മാ​ത്തു​ക്കു​ട്ടി​ക്ക് സം​തൃ​പ്തി ന​ൽ​കി​യി​ല്ല. കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം വാ​ണി​ജ്യ​കൃ​ഷി​യു​ടെ സാ​ധ്യ​ത​തേ​ടി സ​ർ​ദാ​ർ​ജി​യു​ടെ നാ​ടാ​യ പ​ഞ്ചാ​ബി​ലേ​ക്ക് ഒ​റ്റ​യാ​ത്ര. അ​വി​ടു​ത്തെ കൃ​ഷി​യും കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ളും ക​ണ്ട് തീ​ർ​ച്ച​യും മൂ​ർ​ച്ച​യും വ​രു​ത്തി​യ തീ​രു​മാ​ന​ങ്ങ​ളു​മാ​യി​ട്ടാ​യി​രു​ന്നു മാ​ത്തു​ക്കു​ട്ടി​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം.

 

Agriculture

ത​ഴു​താ​മ: ഔ​ഷ​ധ​ഗു​ണ​ത്തി​ൽ മു​മ്പ​ൻ

"ബൊ​യ​ർ​ഹാ​വി​യ ഡി​ഫ്യൂ​ഡി' എ​ന്ന ശാ​സ്ത്ര​നാ​മ​ത്തോ​ടു​കൂ​ടി​യ ത​ഴു​താ​മ​യ്ക്ക് "പു​ന​ർ​ന​വ' എ​ന്നു സം​സ്കൃ​ത​ത്തി​ലും "ത​മി​ഴാ​മ' എ​ന്നു ത​മി​ഴി​ലും "സ്പെ​ഡിം​ഗ് ഹോ​ഗ്വീ​ഡ്' എ​ന്ന് ഇം​ഗ്ലീ​ഷി​ലും പേ​രു​ക​ളു​ണ്ട്.

വേ​ന​ൽ​ക്കാ​ല​ത്ത് ഉ​ണ​ങ്ങു​ക​യും വ​ർ​ഷ​കാ​ല​ത്ത് ത​ളി​ർ​ത്ത് പ​ട​ർ​ന്നു വ​ള​രു​ക​യും ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ഇ​തി​നു പു​ന​ർ​ന​വ എ​ന്ന പേ​രു കി​ട്ടി​യ​ത്. ഔ​ഷ​ധ​സ​സ്യ​മാ​യ ഇ​തി​നെ "നി​ക്ടാ ജി​നേ​സി​യേ' എ​ന്ന സ​സ്യ​കു​ടും​ബ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ നീ​ര് ഇ​ല്ലാ​താ​ക്കാ​നു​ള്ള ഇ​തി​ന്‍റെ ക​ഴി​വാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഗു​ണം.

ഔ​ഷ​ധ​ച്ചെ​ടി: ത​ഴു​താ​മ​യു​ടെ ഇ​ല​യും വേ​രും സ​മൂ​ലം ഔഷ​ധ​യോ​ഗ്യ​മാ​ണ്. ഇ​ളം​ത​ണ്ടും ഇ​ല​യും ഭ​ക്ഷ്യ​യോ​ഗ്യ​വും. ഇ​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന തോ​ര​ൻ, മെ​ഴു​ക്കു​പു​ര​ട്ടി എ​ന്നി​വ ആ​രോ​ഗ്യ​പ്ര​ദ​മാ​യ ക​റി​ക​ൾ​ത​ന്നെ​യാ​ണ്.

ഇ​ന​ങ്ങ​ൾ: ത​ഴു​താ​മ വെ​ള്ള, ചു​വ​പ്പ്, നീ​ല, ഇ​ളം​പ​ച്ച എ​ന്നീ നി​റ​ങ്ങ​ളി​ൽ നാ​ല് ഇ​ന​ങ്ങ​ളു​ണ്ട്. ഭാ​ര​ത​ത്തി​ലു​ട​നീ​ളം ക​ള​യാ​യി വ​ള​രു​ന്ന ഈ ​ഔ​ഷ​ധ​ച്ചെ​ടി​യു​ടെ പൂ​ക്ക​ൾ ചെ​റു​തും കു​ല​ക​ളാ​യി കാ​ണ​പ്പെ​ടു​ന്ന​തു​മാ​ണ്. ഇ​തി​ൽ വെ​ള്ള​നി​റ​മു​ള്ള ഇ​നം വി​യ​ർ​പ്പി​നെ വ​ർ​ധി​പ്പി​ക്കും.

പ​ക്ഷ​വാ​ത​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ഇ​തു ഫ​ല​പ്ര​ദ​മാ​ണ്. കൂ​ടാ​തെ ഹൃ​ദ​യ​ത്തെ​യും വൃ​ക്ക​യെ​യും ഉ​ത്തേ​ജി​പ്പി​ക്കു​ന്ന ഒ​രു ഉ​ത്ത​മ ഒൗ​ഷ​ധ​വു​മാ​ണി​ത്. കു​ഷ്ഠ​ത്തി​നും പാ​ണ്ടു​രോ​ഗ​ത്തി​നും ത​ഴു​താ​മ തൈ​ല​രൂ​പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ച​ക​ര​സം​ഹി​ത​യി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

രാ​സ​ഘ​ട​ക​ങ്ങ​ൾ: ത​ഴു​താ​മ​യി​ൽ ധാ​രാ​ളം പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റും "പു​ന​ർ​ന്ന​വി​ൻ' എ​ന്ന ആ​ൽ​ക്ക​ലോ​യി​ഡും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ത​ഴു​താ​മ മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ത്വ​രി​ത​പ്പെ​ടു​ത്തും. നീ​ര്, ചു​മ എ​ന്നി​വ​യെ ശ​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം, വാ​ത​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഒ​രു ഉ​ത്ത​മ ഒൗ​ഷ​ധം​കൂ​ടി​യാ​ണി​ത്. ത​ഴു​താ​മ​യു​ടെ വേ​ര് പ​നി​യെ ദൂ​രീ​ക​രി​ക്കു​ന്നു. ആ​മ​വാ​തം ശ​മി​ക്കാ​നു​ള്ള ക​ഷാ​യ നി​ർ​മാ​ണ​ത്തി​ൽ ത​ഴു​താ​മ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്.

ആ​മ​വാ​ത​വും നീ​രും ശ​മി​ക്കാ​ൻ ത​ഴു​താ​മ ഇ​ല​ത്തോ​ര​ൻ വ​ള​രെ ന​ന്ന്. അ​തു​പോ​ലെ ചു​മ​യു​ടെ ശ​മ​ന​ത്തി​നും ത​ഴു​താ​മ ഉ​ത്ത​മ​മാ​ണ്. കൂ​ടാ​തെ മ​ഞ്ഞ​പ്പി​ത്തം, നേ​ത്ര​രോ​ഗ​ങ്ങ​ൾ, ഉ​ദ​ര​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ശ​മ​ന​ത്തി​നും ത​ഴു​താ​മ ഉ​ത്ത​മ​മാ​ണ്.

ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന നീ​രു മാ​റ്റാ​ൻ ത​ഴു​താ​മ​വേ​ര് അ​രി​ക്കാ​ടി​യി​ൽ അ​ര​ച്ചു​പു​ര​ട്ടു​ന്ന​തു ഫ​ല​പ്ര​ദ​മാ​ണ്. കൂ​ടാ​തെ ത​ഴു​താ​മ വേ​ര് പ​നി​യെ ശ​മി​പ്പി​ക്കു​ക​യും ചെ​യ്യും.

ത​ഴു​താ​മ​വേ​ര് ക​ഷാ​യം

മൂ​ത്ര​നാ​ളീ​വീ​ക്കം, മൂ​ത്ര​ക്ക​ല്ല്, എ​ലി​വി​ഷം, പാ​ന്പി​ൻ​വി​ഷം, ഉ​റ​ക്ക​മി​ല്ലാ​യ്മ, ര​ക്ത​വാ​തം, നേ​ത്ര​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ത​ഴു​താ​മ​വേ​ര് ക​ഷാ​യം അ​തീ​വ ഗു​ണ​ക​ര​മാ​ണ്.

ത​ഴു​താ​മ ഔ​ഷ​ധ​ങ്ങ​ൾ

ഗു​രു​ത​ര​മാ​യ അ​ൽ​സ​റേ​റ്റീ​വ് കോ​ളൈ​റ്റി​സ്, ഹീ​മോ​ഫീ​ലി​യ രോ​ഗം എ​ന്നി​വ​യ്ക്കു ചു​മ​ന്ന ത​ഴു​മ​താ​മ ഉ​പ​യോ​ഗി​ച്ചു​ള്ള ഔ​ഷ​ധ​ങ്ങ​ൾ മേന്മയേ​റി​യ​താ​ണ്. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​ത്തി​നും ത​ഴു​താ​മ വേ​രു ക​ഷാ​യം ന​ല്ല​താ​ണ്.

ത​ഴു​താ​മ ചേ​ർ​ന്ന ആ​യു​ർ​വേ​ദ ക​ഷാ​യ​ങ്ങ​ളി​ൽ ചി​ല​താ​ണ് പു​ന​ർ​ന്ന​വാ​ദി ക​ഷാ​യം, സു​കു​മാ​ര​ഘൃ​തം എ​ന്നി​വ. ഭ​ഗ​ന്ദം അ​ഥ​വാ ഫി​സ്റ്റു​ല​യ്ക്കു​ള്ള ഔ​ഷ​ധ​ത്തി​ൽ ത​ഴു​താ​മ​യും ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്.

Agriculture

ജീ​വാം​ശ​മാ​ണ് റോ​ബി​ന് കൃ​ഷി

ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​റ​ക്കു​ളം മൈ​ലാ​ടി സ്വ​ദേ​ശി​യാ​യ യു​വ​ക​ർ​ഷ​ക​ൻ റോ​ബി​ൻ ജോ​സ് കി​ഴ​ക്കേ​ക്ക​ര ത​ട്ടാം​പ​റ​ന്പി​ലി​ന് മ​ണ്ണി​നോ​ടും കൃ​ഷി​യോ​ടു​മു​ള്ള ഇ​ഷ്ടം പെ​ട്ടെ​ന്ന് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ പൊ​ട്ടി​മു​ള​ച്ച​ത​ല്ല.

മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കൃ​ഷി​കാ​ര്യ​ങ്ങ​ൾ ബാ​ല്യ​കാ​ലം മു​ത​ൽ ക​ണ്ടും​കേ​ട്ടും ന​ട​ന്ന​പ്പോ​ഴു​ദി​ച്ച​ഴി​ച്ച​താ​ണ് ഈ ​ഇ​ഷ്ടം. ത​ളി​ക​ത്ത​ട്ടു​പോ​ലെ​യു​ള്ള ഏ​ഴേ​ക്ക​റി​ലാ​ണ് റോ​ബി​ന്‍റെ സ​മ്മി​ശ്ര കൃ​ഷി​ത്തോ​ട്ടം.

ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന 450 റ​ബ​ർ, നാ​ലു​വ​ർ​ഷം പ്രാ​യ​മാ​യ 125 ജാ​തി, 45 ക​ശു​മാ​വ്, കാ​സ​ർ​കോ​ഡ​ൻ ക​മു​ക് -250, കൊ​ക്കോ -90, വാ​ഴ - 75 ഡി ഃ ​ടി തെ​ങ്ങ് -120 എ​ന്നി​വ​യെ​ല്ലാം ന​ട്ടു പ​രി​പാ​ലി​ച്ചു വ​രു​ന്നു. കാ​ഷ്യൂ കിം​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ശു​മാ​വി​ൻ തൈ​ക​ൾ ക​ണ്ണൂ​ർ പ​ടി​ക​ണ്ട​ത്ത് ന​ഴ്സ​റി​യി​ൽ നി​ന്നാ​ണ് വാ​ങ്ങി​യ​ത്.

ഒ​രു തൈ​യ്ക്ക് 150 രൂ​പ​യാ​യി​രു​ന്നു വി​ല. ഗോ​ൾ​ഡ​ൻ, ശ്രീ​ല​ങ്ക​ൻ ഇ​ന​ത്തി​ൽ പെ​ട്ട ജാ​തി തൈ​ക​ൾ തൃ​ശൂ​ർ പ​ട്ടി​ക്കാ​ട് പോ​ൾ​സ​ണ്‍ ന​ഴ്സ​റി​യി​ൽ നി​ന്നാ​ണ് എ​ത്തി​ച്ച​ത്.

മ​ഞ്ചേ​രി കു​ള്ള​ൻ ഇ​നം വാ​ഴ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ വെ​ള്ളാ​യ​ണി കൊ​ക്കോ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന കൊ​ക്കോ തൈ​ക​ളും പെ​ട്ടെ​ന്ന് ത​ഴ​ച്ചു വ​ള​ർ​ന്നു. വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ങ്ങ​ളും തോ​ട്ട​ത്തി​ലു​ണ്ട്.

കോ​ശേ​രി, നീ​ലം, മൂ​വാ​ണ്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​വ്, മി​റ​ക്കി​ൾ ഫ്രൂ​ട്ട്, റം​ബു​ട്ടാ​ൻ, ലൂ​ബി​ക്ക, നാ​ട​ൻ ബ​ഡ് ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട പ്ലാ​വ് എ​ന്നി​വ കൃ​ഷി ചെ​യ്തു​വ​രു​ന്നു. കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ് ഇ​വ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

വേ​ന​ലി​ൽ ചെ​ടി​ക​ൾ ന​ന​യ്ക്കു​ന്ന​തി​നാ​യി സ്പ്രിം​ഗ്ള​ർ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ചെ​ടി​ക​ൾ​ക്ക് പു​ത​യി​ടു​ന്ന​തും പ​തി​വാ​ണ്.

 

Agriculture

പാ​ല​മു​ക്കി​ലെ ച​ക്ക​വി​പ്ല​വം

ആ​ർ​ക്കും വേ​ണ്ടാ​തെ പ​റ​മ്പിൽ കി​ട​ന്നു പോ​കു​ന്ന ച​ക്ക​യി​ൽ​നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​സ്മ​യ​ക്ക​ല​വ​റ തീ​ർ​ക്കു​ക​യാ​ണ് ത​ങ്ക​ച്ച​ൻ യോ​ഹ​ന്നാ​ൻ. സ്റ്റാ​ർ ജാ​ക്ക് ബ്രാ​ൻ​ഡി​ൽ അ​റു​പ​തോ​ളം ച​ക്ക​വി​ഭ​വ​ങ്ങ​ളാ​ണ് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

48 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം 2018ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ ഏ​തു മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു ത​ങ്ക​ച്ച​ൻ. പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​യി​രു​ന്നു ആ​ദ്യം.

പി​ന്നീ​ട്, ച​ക്ക​യി​ൽ​നി​ന്നു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ച്ചാ​ലോ​യെ​ന്ന ചി​ന്ത​വ​ന്നു. ഇ​തോ​ടെ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബാ​ബു ജോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ്യ​വ​സാ​യ വ​കു​പ്പി​നെ സ​മീ​പി​ച്ചു.

ഇ​വി​ടെ​നി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഡി​ആ​ർ​ഡി​ഒ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ബാം​ഗ​ളൂ​രു ഡി​ഫ​ൻ​സ് ഫു​ഡ് റി​സ​ർ​ച്ച് ലാ​ബോ​ട്ട​റി​യി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി.

ര​ണ്ട​ര​വ​ർ​ഷം​കൊ​ണ്ട് പ​ഴ​ങ്ങ​ൾ ദീ​ർ​ഘ​കാ​ലം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന ഹാ​ർ​ഡി​ൽ വി​ദ്യ പ​രി​ശീ​ലി​ച്ചു. കു​ക്കി​ക​ൾ, ബി​സ്ക​റ്റ്, ബ്ര​ഡു​ക​ൾ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ശാ​സ്ത്രീ​യ നി​ർ​മാ​ണ രീ​തി​യി​ൽ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് ബം​ഗ​ളൂ​രു​വി​ലെ ഐ​ഐ​എ​ച്ച്ആ​ർ​ൽ​നി​ന്ന് പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തു.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഭ​ക്ഷ്യ സം​സ്ക​ര​ണ​ത്തി​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലും തൃ​ശൂ​ർ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ​രി​ശീ​ല​നം നേ​ടി. 2021ൽ ​പാ​ല​മു​ക്ക് വ​ട്ട​മു​രി​ൽ സ്റ്റാ​ർ ജാ​ക്ക് ഫാ​ക്ട​റി ആ​രം​ഭി​ച്ചു.

 

Agriculture

കു​ട്ട​നാ​ട​ൻ താ​റാ​വി​ന്‍റെ കൂ​ട്ടു​കാ​ര​ൻ

കു​ട്ട​നാ​ടി​ന്‍റെ ത​ന​തു​വി​ഭ​വ​ങ്ങ​ളി​ൽ പ​ല​തും ലോ​ക​പ്ര​ശ​സ്ത​മാ​ണ്. അ​തു കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും വേ​ണ്ടി മൈ​ലു​ക​ൾ താ​ണ്ടി ക​ട​ൽ ക​ട​ന്നെ​ത്തു​ന്ന നി​ര​വ​ധി വി​ദേ​ശി​ക​ളു​ണ്ട്. കു​ട്ട​നാ​ട​ൻ താ​റാ​വും ക​രി​മീ​നും എ​ന്നു കേ​ട്ടാ​ൽ നാ​വി​ൽ വെ​ള്ള​മൂ​റാ​ത്ത​വ​രാ​യി ആ​രു​മി​ല്ല.

ത​ന​തു കു​ട്ട​നാ​ട​ൻ താ​റാ​വി​ന്‍റെ രു​ചി​യും ഗു​ണ​വും അ​ത്ര​യേ​റെ പ്ര​സി​ദ്ധ​വും അ​ന്യ​രാ​ജ്യ​ങ്ങ​ളി​ൽ​വ​രെ കീ​ർ​ത്തി കേ​ട്ട​തു​മാ​ണ്. കു​ട്ട​നാ​ട​ൻ താ​റാ​വി​ന​ങ്ങ​ളാ​യ ചാ​ര​യും ചെ​ന്പ​ല്ലി​യും ഓ​ള​പ്പ​ര​പ്പി​ൽ താ​ള​ത്തി​ൽ നീ​ന്തി ന​ട​ക്കു​ന്ന​തു​പോ​ലും ന​യ​നാ​ന​ന്ദ​ക​ര​മാ​ണ്.

ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി കു​ട്ട​നാ​ട​ൻ താ​റാ​വി​ന്‍റെ മൊ​ത്ത ഉ​ത്പാ​ദ​ക​നാ​യി പേ​രെ​ടു​ത്ത് ആ​ളാ​ണ് ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ മൂ​ന്നു​തെ​ങ്ങി​ൽ ഷോ​ബി ഫി​ലി​പ്പ് എ​ന്ന അ​ന്പ​ത്തി​യൊ​ന്പ​തു​കാ​ര​ൻ. ഇ​ഷ്ടി​ക ചൂ​ള​യി​ൽ​നി​ന്ന് ഒ​രു ചു​വ​ടു​മാ​റി താ​റാ​വ് കൃ​ഷി​യി​ലേ​ക്കും ഹാ​ച്ച​റി​യി​ലേ​ക്കും എ​ത്തി​യ​യാ​ളാ​ണ് ഇ​ദ്ദേ​ഹം.

ഇ​ന്നു ര​ണ്ടു ല​ക്ഷം താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളെ​വ​രെ വി​രി​യി​ച്ചി​റ​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഹാ​ച്ച​റി​യു​ടെ ഉ​ട​മ​യാ​ണ്. തി​രു​വ​ല്ല മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ്ത് ചെ​ന്നി​ത്ത​ല എ​ത്തി അ​വി​ടു​ന്ന് ഹ​രി​പ്പാ​ട് റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ഴാ​ണ് വി​സ്താ​ര​മേ​റി​യ ചെ​ന്നി​ത്ത​ല പു​ഞ്ച.

ഇ​തി​ന്‍റെ മൂ​ന്നാം ബ്ലോ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള തോ​ട്ടി​റ​ന്പി​ൽ മൂ​ന്നു​തെ​ങ്ങി​ൽ എ​ന്ന ത​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നാ​ണ് വി​ശാ​ല​മാ​യ ഹാ​ച്ച​റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​രി​യി​ക്കു​ന്ന​ത് ര​ണ്ടു​ല​ക്ഷം മു​ട്ട

1997 ൽ ​മൂ​ന്നു സെ​ക്ട​റു​ക​ളി​ലാ​യി 62,000 മു​ട്ട​ക​ൾ​വ​രെ വി​രി​യി​ച്ചെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ള​ള ഇ​ട​ത്ത​രം ഹാ​ച്ച​റി​യാ​യി തു​ട​ങ്ങി​യ​താ​ണ് ഇ​പ്പോ​ൾ 12 സെ​ക്ട​റു​ക​ളി​ലാ​യി 2 ല​ക്ഷം മു​ട്ട വ​രെ വി​രി​യി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​താ​യി മാ​റ്റി​യെ​ടു​ത്ത​ത്.

പു​ഞ്ച​പ്പാ​ട​ത്തെ കൃ​ഷി​പോ​ലെ​ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ് പു​ഞ്ച​പ്പാ​ട​ത്ത് ജീ​വി​ക്കു​ന്ന കു​ട്ട​നാ​ട​ൻ താ​റാ​വും. സ​മ​യം നോ​ക്കി വി​ത്തു വി​ത​ക്കും എ​ന്ന പോ​ലെ​യാ​ണ് താ​റാം​മു​ട്ട വി​രി​യി​ച്ച് കു​ഞ്ഞി​നെ ഇ​റ​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ചി​ങ്ങ​ക്കു​ഞ്ഞ്, വൃ​ശ്ചി​ക​ക്കു​ഞ്ഞ്, കും​ഭ​ക്കു​ഞ്ഞ് എ​ന്നി​ങ്ങ​നെ മൂ​ന്ന് ത​വ​ണ​യാ​ണ് കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കു​ക. മ​ല​യാ​ള​മാ​സ​ങ്ങ​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ വി​രി​യി​ക്ക​ലും.

താ​റാ​വു ക​ർ​ഷ​ക​രു​ടെ താ​റാ​വ് വ​ള​ർ​ത്തി വേ​ർ​തി​രി​ച്ച് മാ​റ്റു​ന്ന​തി​നു​ള്ള മൂ​ന്ന് മാ​സ കാ​ലാ​വ​ധി കൂ​ടി ക​ണ​ക്കാ​ക്കി​യാ​ണ് മു​ട്ട​വി​രി​യി​ക്ക​ൽ. മ​ഴ​ക്കാ​ല​ത്തു കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കാ​റി​ല്ല. അ​താ​ണ് കും​ഭം ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും ചി​ങ്ങം​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ൽ​നി​ന്നു ത​മി​ഴ്നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി വ​ള​ർ​ത്തു​ന്ന ചെ​ന്പ​നും ചാ​ര​യും ഇ​ന​ങ്ങ​ളു​ടെ മു​ട്ട​യാ​ണ് പ്ര​ധാ​ന​മാ​യും ഹാ​ച്ച​റി​യി​ലേ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ന​ന​വു പ​റ്റാ​ത്ത മു​ട്ട​യാ​ണ് വി​രി​യി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ന​വു പ​റ്റാ​ത്ത മു​ട്ട ല​ഭ്യ​മ​ല്ല എ​ന്ന​തു​കൊ​ണ്ടാ​ണ് മു​ട്ട​യ്ക്കു ത​മി​ഴ്നാ​ട്ടി​ലെ കു​ട്ട​നാ​ട​ൻ പൈ​തൃ​ക​മു​ള്ള ചെ​ന്പ​നെ​യും ചാ​ര​യെ​യും ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇ​തു​മൂ​ലം ഒ​രു മു​ട്ട​യ്ക്കു ശ​രാ​ശ​രി 11 രൂ​പ വി​ല ന​ല്കി​യാ​ണ് ഹാ​ച്ച​റി​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത്.

കു​ട്ട​നാ​ട​ൻ താ​റാ​വ് ക​ർ​ഷ​ക​രാ​ണ് പ്ര​ധാ​ന​മാ​യും ഷോ​ബി​യു​ടെ ഹാ​ച്ച​റി​യി​ൽ​നി​ന്നും കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങു​ന്ന​ത്. ര​ണ്ടു​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ​വ​രെ വി​രി​യി​ക്കാ​ൻ സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ലും മു​ട്ട​യി​ൽ പ​കു​തി​യും വി​രി​യാ​റി​ല്ല എ​ന്ന​തു​കൊ​ണ്ട് ഒ​രി​ക്ക​ൽ​പോ​ലും എ​ല്ലാ സെ​ക്ട​റു​ക​ളും പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​റി​ല്ല.

2014ന് ​മു​ൻ​പ് ധാ​രാ​ളം താ​റാ​വു​ക​ർ​ഷ​ക​ർ കു​ട്ട​നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​വ​ർ​ഷ​ത്തെ പ​ക്ഷി​പ്പ​നി​യോ​ടു കൂ​ടി പ​ല​രും താ​റാ​വു​കൃ​ഷി​യി​ൽ​നി​ന്നു പി​ൻ​മാ​റു​ക​യു​ണ്ടാ​യി. കു​ട്ട​നാ​ട​ൻ താ​റാ​വ് ക​ർ​ഷ​ക​രി​ൽ പ​ല​രും 5000 മു​ത​ൽ 10,000 വ​രെ താ​റാ​വു​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഒ​രേ​സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

25,000 താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളെ​വ​രെ ഒ​ന്നി​ച്ചു വി​രി​യി​ച്ചു​ന​ല്കി​യ അ​വ​സ​ര​ങ്ങ​ളു​മു​ണ്ട്. 9798 കാ​ല​ഘ​ട്ട​ത്തി​ൽ ഹാ​ച്ച​റി ആ​രം​ഭി​ച്ച കാ​ല​ഘ​ട്ടം മു​ത​ലു​ള്ള താ​റാ​വു​ക​ർ​ഷ​ക​ർ ഷോ​ബി​യെ വി​ട്ടു​പി​രി​യാ​തെ ഇ​ന്നും ആ​വ​ശ്യ​ക്കാ​രാ​യു​ണ്ട്.

എ​ന്നാ​ൽ, പ​ല ക​ർ​ഷ​ക​രും പ​ക്ഷി​പ്പ​നി​യു​ടേ​യും കോ​വി​ഡി​ന്േ‍​റ​യും കാ​ല​ത്ത് ഈ ​തൊ​ഴി​ൽ അ​വ​സാ​നി​പ്പി​ച്ച് മ​റ്റു ജോ​ലി​ക​ളി​ലേ​യ്ക്ക് മാ​റി​യി​ട്ടു​ണ്ട്. ഹാ​ച്ച​റി​യി​ൽ മു​ട്ട​വി​രി​യി​ക്കു​ന്ന​തി​ൽ സാ​ധാ​ര​ണ കാ​ല​ങ്ങ​ളി​ലെ ന​ഷ്ട​സാ​ധ്യ​ത 50% ആ​ണ്.

അ​താ​യ​ത് 25,000 കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ച്ചെ​ടു​ക്ക​ണ​മെ​ങ്കി​ൽ 50,000 മു​ട്ട​ക​ളെ​ങ്കി​ലും ആ​വ​ശ്യം വ​രും. സാ​ധാ​ര​ണ അ​ട​വ​ച്ച് കു​ഞ്ഞു​ങ്ങ​ളെ ഇ​റ​ക്കു​ന്ന​തു പോ​ലെ ത​ന്നെ 28 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഇ​വി​ടേ​യും മു​ട്ട​വി​രി​യി​ക്കു​ന്ന​ത്.

പ​കു​തി​യോ​ളം മു​ട്ട​ക​ൾ വി​രി​യാ​തെ കേ​ടാ​യി പോ​കാ​റു​ണ്ട്. ന​ഷ്ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​മാ​ൻ​ഡ് അ​നു​സ​രി​ച്ച് മു​ട്ട​ക​ൾ ഹാ​ച്ച​റി​യി​ലേ​ക്ക് എ​ടു​ക്കു​ന്ന​ത്.

 

Kerala

ത​രി​ശു​ഭൂ​മി​യി​ല്‍ കൃ​ഷി​യി​റ​ക്കും; ഭൂ​സ​മൃ​ദ്ധി പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കൃ​ഷി യോ​ഗ്യ​മാ​യ ത​രി​ശു​നി​ല​ങ്ങ​ളി​ല്‍ കൃ​ഷി​യി​റ​ക്കാ​നൊ​രു​ങ്ങി കു​ടും​ബ​ശ്രീ. കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ഫാം ​ലൈ​വ്‌​ലി​ഹു​ഡ് വി​ഭാ​ഗ​വും ഭൂ​വി​നി​യോ​ഗ വ​കു​പ്പും ചേ​ര്‍​ന്നാ​ണ് ഭൂ​സ​മൃ​ദ്ധി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നം ഈ ​മാ​സം അ​വ​സാ​നം കാ​സ​ര്‍​ഗോ​ഡ് ന​ട​ക്കും.

സം​സ്ഥാ​ന​ത്ത് ല​ഭ്യ​മാ​യ കൃ​ഷി​യോ​ഗ്യ​മാ​യ ത​രി​ശു​നി​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി ശാ​സ്ത്രീ​യ​മാ​യി കൃ​ഷി​യാ​രം​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. ഇ​തി​നാ​യി ഭൂ​വി​നി​യോ​ഗ വ​കു​പ്പ് ത​യാ​റാ​ക്കി​യ 1:5000 സ്‌​കെ​യി​ലി​ലു​ള്ള ഭൂ​പ​ട​ങ്ങ​ളി​ലെ കൃ​ഷി ചെ​യ്യാ​ന്‍ അ​നു​യോ​ജ്യ​മാ​യ ത​രി​ശു​ക​ളി​ല്‍ മ​ണ്ണ്, സൂ​ക്ഷ്മ കാ​ലാ​വ​സ്ഥ, ജ​ലം, മ​റ്റു ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ കോ​ര്‍​ത്തി​ണ​ക്കി​യ ഭൂ​ടാ​ഗിം​ഗ് രീ​തി അ​വ​ലം​ബി​ച്ചാ​ണ് ഓ​രോ പ്ര​ദേ​ശ​ത്തി​നും അ​നു​യോ​ജ്യ​മാ​യ കാ​ര്‍​ഷി​ക വി​ള​ക​ള്‍ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഭൂ ​ടാ​ഗിം​ഗി​ല്‍ ജി​യോ​ഗ്രാ​ഫി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്റ്റം (ജി​ഐ​എ​സ്) ഉ​പ​യോ​ഗി​ച്ച് ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി ലേ​ബ​ല്‍ ചെ​യ്യും. സു​സ്ഥി​ര​മാ​യ ഭൂ​മി പ​രി​പാ​ല​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും കാ​ര്‍​ഷി​ക ഉ​ല്‍​പ്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും ത​രി​ശു​ഭൂ​മി​യു​ടെ ശാ​സ്ത്രീ​യ​മാ​യ ഉ​പ​യോ​ഗം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു.

വെ​ബ് ജി​ഐ​എ​സ് ഡാ​റ്റ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭൂ​വി​നി​യോ​ഗം, ഭൂ​പ്ര​ദേ​ശം, മ​ണ്ണ്, ച​രി​വ്, ജ​ല​വി​ഭ​വ​ങ്ങ​ള്‍, തു​ട​ങ്ങി​യ തീ​മാ​റ്റി​ക് ലെ​യ​റു​ക​ള്‍ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ട് കൃ​ത്യ​ത​യോ​ടെ കൃ​ഷി ചെ​യ്യാ​വു​ന്ന ത​രി​ശു​ഭൂ​മി​ക​ള്‍ തി​രി​ച്ച​റി​യാ​നും മാ​പ്പ് ചെ​യ്യാ​നും ക​ഴി​യു​മെ​ന്ന് കു​ടും​ബ​ശ്രീ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ.​എ​സ്. ഷാ​ന​വാ​സ് പ​റ​ഞ്ഞു.

ഡാ​റ്റ ഉ​പ​യോ​ഗി​ച്ച് പു​ന​രു​ദ്ധാ​ര​ണ​ത്തി​നോ വ​ന​വ​ല്‍​ക്ക​ര​ണ​ത്തി​നോ കാ​ര്‍​ഷി​ക വി​പു​ലീ​ക​ര​ണ​ത്തി​നോ മു​ന്‍​ഗ​ണ​നാ മേ​ഖ​ല​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും. സ്‌​പേ​ഷ്യ​ല്‍ ഡാ​റ്റ പ്രാ​ദേ​ശി​ക സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ മൈ​ക്രോ ലെ​വ​ല്‍ ആ​സൂ​ത്ര​ണ​ത്തി​നും സ​ഹാ​യി​ക്കും. ഭൂ​സ​മൃ​ദ്ധി പ​ദ്ധ​തി​യി​ല്‍ ഇ​പ്ര​കാ​രം ക​ണ്ടെ​ത്തു​ന്ന ത​രി​ശ് ഭൂ​മി​യി​ല്‍ കു​ടും​ബ​ശ്രീ​യി​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് കൃ​ഷി ചെ​യ്യാം.

വ​നാ​തി​ര്‍​ത്തി​യി​ലു​ള്ള ഭൂ​വി​ഭ​വ​ങ്ങ​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ഉ​പ​യോ​ഗം പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന അ​വ​സ​ര​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും. ഭൂ​വി​നി​യോ​ഗ വ​കു​പ്പി​ന്‍റെ വെ​ബ് ജി​ഐ​എ​സ് പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ പി​ന്തു​ണ​യോ​ടെ, സു​സ്ഥി​ര വി​ക​സ​ന ഇ​ട​പെ​ട​ലു​ക​ള്‍​ക്കു​ള്ള സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ള്‍ തി​രി​ച്ച​റി​യാ​നും ക​ഴി​യും.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍, ത​രി​ശു​നി​ല​ങ്ങ​ളി​ല്‍ വ​രു​മാ​ന വ​ര്‍​ധ​ന​വി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും സ​ഹാ​യ​ക​മാ​യ പ്ര​ധാ​ന വി​ള​ക​ളു​ടെ കൃ​ഷി ആ​രം​ഭി​ക്കും. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍, കൃ​ഷി​യി​ട​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ല്‍ അ​നു​യോ​ജ്യ ഇ​ട​വി​ള​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

സം​സ്ഥാ​ന​ത്തെ ഏ​ക​ദേ​ശം 1,54,268.25 ഹെ​ക്ട​ര്‍ വി​സ്തൃ​തി​യി​ലു​ള്ള കൃ​ഷി യോ​ഗ്യ ത​രി​ശു ഭൂ​മി​യി​ലാ​ണ് ഭൂ​സ​മൃ​ദ്ധി പ​ദ്ധ​തി​യി​ല്‍ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. നാ​ല് ല​ക്ഷ​ത്തോ​ള​മു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ നേ​രി​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന പ​ദ്ധ​തി​യി​ല്‍ മൂ​ല്യ​വ​ര്‍​ധ​ന​വ്, ക​യ​റ്റു​മ​തി സാ​ധ്യ​ത എ​ന്നി​വ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.

Agriculture

വി​ശ്വ​രാ​ജി​ന് കൃ​ഷി ഒരു സർവീസ് കാര്യം

കൃ​ഷി വി​ശ്വ​രാ​ജി​ന് ജീ​വ​നാ​ണ്, ജീ​വി​ത​വും. പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​ക്ക് ഉ​ടു​ന്പ​ന്നൂ​ർ ഉ​പ്പു​കു​ന്ന് കാ​വി​ൽ​മ​റ​വി​ൽ വി​ശ്വ​രാ​ജി​ന്‍റെ ഒ​രു ദി​വ​സം ആ​രം​ഭി​ക്കും. പ​ച്ച​ക്ക​റി-​പ​ഴ​വ​ർ​ഗ​ത്തോ​ട്ട​ത്തി​ലും ജാ​തി മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ലും രാ​വി​ലെ ഒ​രു​മ​ണി​ക്കൂ​ർ ചെ​ല​വ​ഴി​ച്ച​ശേ​ഷം വേ​ണം ഇ​ദ്ദേ​ഹ​ത്തി​ന് ത​ന്‍റെ ഔ​ദ്യോ​ഗി​ക കു​പ്പാ​യ​ത്തി​ലേ​ക്കു ക​യ​റാ​ൻ.

ധൃ​തി​യി​ൽ വേ​ഷം മാ​റി പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച് പൈ​നാ​വി​ലെ പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് സെ​ക്ഷ​നി​ൽ എ​ത്ത​ണം. ഇ​വി​ടെ സീ​നി​യ​ർ ക്ലാ​ർ​ക്കാ​ണ് വി​ശ്വ​രാ​ജ്. സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ചാ​ൽ കൈ​യി​ൽ മ​ണ്ണു​പ​റ്റി​ക്കാ​തി​രി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് അ​ദ്ഭു​ത​മാ​ണ് വി​ശ്വ​രാ​ജ് എ​ന്ന സ​മ്മി​ശ്ര​ക​ർ​ഷ​ക​ൻ.

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള മൂ​ന്നേ​ക്ക​റി​ലും ഉ​പ്പു​കു​ന്ന് വ്യൂ ​പോ​യി​ന്‍റി​ലെ അ​റു​പ​ത് സെ​ന്‍റി​ലും ഇ​ദ്ദേ​ഹം സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്യു​ന്നു. കാ​പ്പി, ജാ​തി, വാ​ഴ, കു​രു​മു​ള​ക്, കൊ​ക്കോ, തെ​ങ്ങ്, പ​ച്ച​ക്ക​റി, മാം​ഗോ​സ്റ്റി​ൻ, സ​പ്പോ​ർ​ട്ട, റം​ബൂ​ട്ടാ​ൻ, സ്ട്രോ​ബ​റി, പേ​ര, അ​ബി​യു എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി​ക​ൾ. കൃ​ഷി​പ്പ​ണി​ക​ൾ​ക്ക് പ​ര​സ​ഹാ​യം ആ​ശ്ര​യി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് വി​ശ്വ​രാ​ജി​ന്‍റെ പ്ര​ത്യേ​ക​ത.

ഉ​പ്പു​കു​ന്ന് ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വൈ​കു​ന്നേ​രം കൃ​ഷി​പ്പ​ണി​ക​ൾ ന​ട​ത്തു​ക പ്ര​യാ​സ​മാ​ണ്. രാ​വി​ലെ വെ​ളി​ച്ചം വീ​ണു​ക​ഴി​ഞ്ഞാ​ൽ പ​ണി​ക​ൾ​ക്കാ​യി ഇ​റ​ങ്ങും. വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​യാ​യാ​ൽ പ്ര​ദേ​ശ​ത്ത് കോ​ട​മ​ഞ്ഞ് മൂ​ടും. തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന ആ​ളെ​പ്പോ​ലും കാ​ണാ​ൻ സാ​ധി​ക്കാ​തെ വ​രും. ഇ​ക്കാ​ര​ണ​ത്താ​ൽ, രാ​വി​ലെ ഒ​രു മ​ണി​ക്കൂ​റും അ​വ​ധി​ദി​വ​സ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കൃ​ഷി​ക്കാ​യി മാ​റ്റി​വ​യ്ക്കും.

ചെ​റു​കു​ന്നേ​ൽ മ​ൾ​ട്ടി​റൂ​ട്ട്, പി​ണ്ണാ​ക്ക​നാ​ട് കി​ണ​റ്റു​ക​ര ജാ​തി​ത്തൈ​ക​ളാ​ണു ന​ട്ടി​രി​ക്കു​ന്ന​ത്. ജാ​തി​യി​ൽ​നി​ന്നും കാ​പ്പി​ച്ചെ​ടി​യി​ൽ​നി​ന്നും കു​രു​മു​ള​കി​ൽ​നി​ന്നു​മാ​യി പ്ര​തി​വ​ർ​ഷം ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്.

മി​ക​ച്ച വി​ള​വു ല​ഭി​ച്ചാ​ൽ നൂ​റ്റമ്പത് കാ​പ്പി​യി​ൽ​നി​ന്ന് അ​ഞ്ഞൂ​റു കി​ലോ ഉ​ണ​ക്ക​ക്കാ​പ്പി​ക്കു​രു കി​ട്ടു​മെ​ന്ന് വി​ശ്വ​രാ​ജ് പ​റ​ഞ്ഞു. നീ​ല​മു​ണ്ട, ക​രി​മു​ണ്ട, പ​ന്നി​യൂ​ർ, ചെ​പ്പു​കു​ളം കു​രു​മു​ള​കു ചെ​ടി​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​ൽ​വ​ർ ഓ​ക്ക് താ​ങ്ങു​മ​ര​ങ്ങ​ളി​ലും മ​റ്റു വൃ​ക്ഷ​ങ്ങ​ളി​ലു​മാ​ണ് കു​രു​മു​ള​ക് പ​ട​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കു​രു​മു​ള​ക്, കാ​പ്പി​ക്കു​രു എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പ് സ​മ​യ​ത്തും വൃ​ക്ഷ​ങ്ങ​ളി​ലെ ച​വ​ർ ഇ​റ​ക്കു​ന്ന സ​മ​യ​ത്തും പ​ണി​ക്കാ​രു​ടെ സേ​വ​നം തേ​ടും.

ബാ​ക്കി സ​മ​യ​ങ്ങ​ളി​ൽ അ​മ്മ വി​ശ്വം​ഭ​രി​യും ഭാ​ര്യ​യും കൃ​ഷി​പ്പ​ണി​ക​ളി​ൽ സ​ഹാ​യി​ക്കും. വി​ശ്വ​രാ​ജി​ന്‍റെ ഭാ​ര്യ അ​നി​ത​യും ഒ​രേ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​രേ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്. ഉ​പ്പു​കു​ന്ന് വ്യൂ​പോ​യി​ന്‍റി​ന് അ​ടു​ത്തു​ള്ള സ്ഥ​ല​ത്ത് ക​പ്പ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​ട്ടു​പ​ന്നി​യു​ടെ​യും എ​ലി​യു​ടെ​യും ശ​ല്യം ക​പ്പ​യ്ക്കു​ണ്ടെ​ങ്കി​ലും എ​ല്ലാ​ത്ത​വ​ണ​യും മി​ക​ച്ച വി​ള​വു ല​ഭി​ക്കാ​റു​ണ്ട്. വി​ശ്വ​രാ​ജി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി മ​ക്ക​ളാ​യ വൈ​ഷ്ണ​വി​യും വി​ശ്വ​നി​യും കൂ​ടെ​യു​ണ്ട്.

മ​ൾ​ട്ടി​റൂ​ട്ട് ജാ​തി

നാ​ട​ൻ ജാ​തി​ക​ളു​ടെ താ​യ്വേ​രി​നു ബ​ലം കു​റ​വാ​ണ്. വ​ർ​ഷ​കാ​ല​ത്തു കാ​റ്റു​പി​ടി​ക്കു​ന്പോ​ൾ ജാ​തി നി​ലം​പ​തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നു​പ​രി​ഹാ​ര​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ​യാ​ണ് മ​ൾ​ട്ടി​റൂ​ട്ട് ജാ​തി​ക​ൾ.

താ​യ് വേ​രി​നു ബ​ലം കൂ​ടു​ത​ൽ ഉ​ള്ള കാ​ട്ടു​ജാ​തി​യും പ​ക്കു​വേ​രു​ക​ൾ ധാ​ര​മു​ള്ള നാ​ട​ൻ ജാ​തി​യും അ​പ്രോ​ച്ച് ഗ്രാ​ഫ്റ്റിം​ഗി​ലൂ​ടെ ഒ​ന്നി​പ്പി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് മ​ൾ​ട്ടി റൂ​ട്ട് ഗ്രാ​ഫ്റ്റിം​ഗ്.

ഒ​രു കാ​ട്ടു​ജാ​തി​ച്ചെ​ടി​യി​ലേ​ക്ക് ഒ​ന്നി​ല​ധി​കം നാ​ട​ൻ ജാ​തി​ക​ൾ ഗ്രാ​ഫ്റ്റ് ചെ​യ്യും. ഇ​തി​നു ശേ​ഷം ഈ ​ചെ​ടി​യി​ൽ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ജാ​തി മു​കു​ള​ങ്ങ​ൾ ബ​ഡ് ചെ​യ്യും.

വി​ശ്വ​രാ​ജ്: 9496539550.

Agriculture

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം മൃ​ഗ​ങ്ങ​ളി​ൽ

ഉ​ഷ്ണ​മേ​ഖ​ല​ക​ളി​ലെ ത​ടാ​ക​ങ്ങ​ൾ, ന​ദി​ക​ൾ, ചൂ​ടു നീ​രു​റ​വ​ക​ൾ, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ തു​ട​ങ്ങി​യ ഊ​ഷ്മ​ള​വും ആ​ഴം കു​റ​ഞ്ഞ​തു​മാ​യ ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ ലോ​ക​മെ​ന്പാ​ടും വ​സി​ക്കു​ന്ന ഒ​രു അ​മീ​ബ​യാ​ണ് നെ​ഗ്ലേ​രി​യ ഫൗ​ളേ​രി.

ഇ​തി​നെ സാ​ധാ​ര​ണ​യാ​യി ന്ധ​മ​സ്തി​ഷ്കം തി​ന്നു​ന്ന അ​മീ​ബ’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ല​ത്തി​ൽ വ​സി​ക്കു​ന്ന​തും ചൂ​ട് ഇ​ഷ്ട​പ്പെ​ടു​ന്ന​തു​മാ​യ ഒ​രു ഏ​ക​കോ​ശ ജീ​വി​യാ​ണ് നെ​ഗ്ലേ​രി​യ ഫൗ​ലേ​രി. ഇ​ത് അ​തി​വേ​ഗം 42 ഡി​ഗ്രി സെ​ന്‍റി​ഗ്രേ​ഡി​ൽ വ​ള​രു​ന്നു.

എ​ന്നാ​ൽ, അ​മീ​ബ​യ്ക്ക് പു​ന​രു​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 25 ഡി​ഗ്രി ചൂ​ട് മ​തി. ഇ​വ​യ്ക്കു മ​ണ്ണി​ലും ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഉ​പ്പു​വെ​ള്ള​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഈ ​രോ​ഗാ​ണു​വി​നു നി​ല​നി​ൽ​പ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ക​ട​ലി​ലും മ​റ്റും ഇ​വ​യെ ക​ണ്ടു​വ​രു​ന്നി​ല്ല.

ജീ​വി​ക്കാ​ൻ ആ​തി​ഥേ​യ​രു​ടെ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ത് ഒ​രു സ്വ​ത​ന്ത്ര ജീ​വി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഇ​വ മൂ​ല​മു​ണ്ടാ​കു​ന്ന അ​പൂ​ർ​വ​വും എ​ന്നാ​ൽ, മാ​ര​ക​വു​മാ​യ കേ​ന്ദ്ര നാ​ഡീ​വ്യൂ​ഹ അ​ണു​ബാ​ധ​യാ​ണ് പ്രൈ​മ​റി മെ​നി​ഞ്ജോ എ​ൻ​സെ​ഫ​ലൈ​റ്റി​സ് (പി​എ​എം) അ​ഥ​വാ നെ​ഗ്ലേ​രി​യാ​സി​സ്.

പ​ക​ർ​ച്ച

വെ​ള്ള​ത്തി​ന​ടി​യി​ലാ​യി അ​ഴു​ക്കി​ൽ കാ​ണ​പ്പെ​ടു​ന്ന അ​മീ​ബ ക​ല​ർ​ന്ന മ​ലി​ന​മാ​യ വെ​ള്ളം മൂ​ക്കി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ, ഇ​തു ത​ല​ച്ചോ​റി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യും വീ​ക്ക​മു​ണ്ടാ​ക്കു​ക​യും മ​സ്തി​ഷ്ക​ത്തി​ന്‍റെ നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ക്കു​മ്പോ​ഴോ ക​ളി​ക്കു​മ്പോ​ഴോ അ​ശ്ര​ദ്ധ​യാ​ൽ രോ​ഗം പ​ക​രാം. സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കു​ന്ന യൂ​ക്ക​റി​യോ​ട്ട് നെ​ഗ്ലേ​രി​യ ഫൗ​ളേ​രി എ​ന്ന അ​മീ​ബ ഗ​ന്ധം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന നാ​ഡി വ​ഴി​യാ​ണു മൂ​ക്കി​ൽ​നി​ന്ന് ത​ല​ച്ചോ​റി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക.

ഈ ​അ​ണു​ക്ക​ൾ നേ​രി​ട്ടു മ​സ്തി​ഷ്ക്ക​ത്തെ​യും അ​തി​നെ പൊ​തി​ഞ്ഞു സൂ​ക്ഷി​ക്കു​ന്ന ആ​വ​ര​ണ​മാ​യ മെ​നി​ഞ്ച​സി​നെ​യും ബാ​ധി​ക്കും. അ​വി​ടെ നാ​ഡീ​ക​ല​ക​ളെ ഭ​ക്ഷി​ച്ചു​കൊ​ണ്ട് അ​ത് വ​ള​രെ​യ​ധി​കം വ​ർ​ധി​ക്കു​ന്നു. സാ​ധാ​ര​ണ​യാ​യി അ​ണു​ക്ക​ൾ ത​ല​ച്ചോ​റി​ൽ പ്ര​വേ​ശി​ച്ചാ​ൽ 57 ദി​വ​സ​ങ്ങ​ൾ​ക്ക​കം ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങും.

ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ക​ഴു​ത്ത് ച​ലി​പ്പി​ക്കു​ന്പോ​ൾ മു​റു​ക്കം അ​നു​ഭ​വ​പ്പെ​ടും. അ​വി​ടെ മാ​ര​ക​മാ​യ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്നു. പ​തി​നാ​യി​ര​ത്തി​ൽ ഒ​രാ​ൾ​ക്ക് പി​ടി​പെ​ട്ടേ​ക്കാ​വു​ന്ന അ​പൂ​ർ​വ രോ​ഗ​മാ​യ​തി​നാ​ൽ ഏ​റെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല.

അ​തേ​സ​മ​യം രോ​ഗം ബാ​ധി​ച്ചാ​ൽ പി​ന്നീ​ടു ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ക​യെ​ന്ന​ത് പ്ര​യാ​സ​മേ​റി​യ കാ​ര്യ​വു​മാ​ണ്. കു​ട്ടി​ക​ളി​ലും കൗ​മാ​ര​പ്രാ​യ​ക്കാ​രി​ലു​മാ​ണ് ഇ​വ പ്ര​ധാ​ന​മാ​യും രോ​ഗ​മു​ണ്ടാ​ക്കു​ന്ന​ത്. ഈ ​രോ​ഗം ഒ​രാ​ളി​ൽ​നി​ന്നു വേ​റൊ​രാ​ളി​ലേ​ക്ക് പ​ക​രി​ല്ല.

ര​ണ്ട് ത​രം

നെ​ഗ്ലേ​റി​യ ഫൗ​ളേ​റി മൂ​ല​മു​ണ്ടാ​കു​ന്ന പ്രൈ​മ​റി അ​മീ​ബി​ക് മെ​നി​ഞ്ജോ എ​ൻ​സെ​ഫ​ലൈ​റ്റി​സ് (പി​എ​എം), അ​കാ​ന്ത​മീ​ബ സ്പീ​ഷീ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഗ്രാ​നു​ലോ​മാ​റ്റ​സ് അ​മീ​ബി​ക് എ​ൻ​സെ​ഫ​ലൈ​റ്റി​സ് (ജി​എ​ഇ) എ​ന്നി​ങ്ങ​നെ ര​ണ്ട് ത​ര​ത്തി​ൽ ഈ ​രോ​ഗം കാ​ണ​പ്പെ​ടു​ന്നു.

പ്രൈ​മ​റി അ​മീ​ബി​ക് മെ​നി​ഞ്ജോ എ​ൻ​സെ​ഫ​ലൈ​റ്റി​സ് (പി​എ​എം)

അ​മീ​ബ മൂ​ക്കി​ലൂ​ടെ പ്ര​വേ​ശി​ക്കു​ക​യും ഘ്രാ​ണ നാ​ഡി​യി​ലൂ​ടെ ത​ല​ച്ചോ​റി​ലേ​ക്കു കു​ടി​യേ​റു​ക​യും വീ​ക്കം, നെ​ക്രോ​സി​സ് എ​ന്നി​വ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ഈ ​രോ​ഗം കാ​ണാ​മെ​ങ്കി​ലും കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ്.

മൂ​ക്കി​നും ത​ല​ച്ചോ​റി​നു​മി​ട​യി​ൽ വ​രു​ന്ന നേ​ർ​ത്ത ചെ​റു​വി​ര​ൽ ന​ഖ​ത്തോ​ളം വ​രു​ന്ന ഒ​രു ഭാ​ഗം കു​ട്ടി​ക​ളി​ൽ താ​ര​ത​മ്യേ​ന ബ​ലം പ്രാ​പി​ച്ചു​വ​രാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​താ​ണ് കാ​ര​ണം.

ഗ്രാ​നു​ലോ​മാ​റ്റ​സ് അ​മീ​ബി​ക് എ​ൻ​സെ​ഫ​ലൈ​റ്റി​സ് (ജി​എ​ഇ)

ത​ല​വേ​ദ​ന, മാ​ന​സി​ക നി​ല​യി​ലെ മാ​റ്റ​ങ്ങ​ൾ, ശ്ര​ദ്ധ​കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​വി​ധം നാ​ഡീ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​ക​ൾ മു​ത​ൽ മാ​സ​ങ്ങ​ൾ വ​രെ സാ​വ​ധാ​ന​ത്തി​ൽ രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്നു.

ഗ്രാ​നു​ലോ​മാ​റ്റ​സ് അ​മീ​ബി​ക് എ​ൻ​സെ​ഫ​ലൈ​റ്റി​സ് (ജി​എ​ഇ) ച​ർ​മ്മം, ശ്വാ​സ​കോ​ശം, മ​റ്റ് അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ​യെ​യും ബാ​ധി​ച്ചേ​ക്കാം.

പ്രാ​ഥ​മി​ക അ​മീ​ബി​ക് മെ​നി​ഞ്ജോ എ​ൻ​സെ​ഫ​ലൈ​റ്റി​സി​നു (പി​എ​എം) സ​മാ​ന​മാ​ണ് ഈ ​രോ​ഗാ​വ​സ്ഥ​യെ​ങ്കി​ലും വി​ട്ടു​മാ​റാ​ത്ത വി​ധം രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യും ഒ​ന്നി​ല​ധി​കം അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഏ​ക​ദേ​ശം അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു, സാ​ധാ​ര​ണ​യാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കു​ന്നു.

ന​ട​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക, ആ​ഹാ​ര​ത്തി​നോ​ടു​ള്ള വി​മു​ഖ​ത, കൈ ​കാ​ലു​ക​ൾ കു​ഴ​യു​ക, ബോ​ധ​ക്ഷ​യം തു​ട​ങ്ങി​യ​വ​യാ​ണ് മൃ​ഗ​ങ്ങ​ളി​ൽ കാ​ണു​ന്ന പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ.

പ്ര​തി​രോ​ധം

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ മാ​ത്ര​മേ നെ​ഗ്ലേ​രി​യ ഫൗ​ലെ​റി അ​മീ​ബ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ളൂ. അ​തി​നാ​ൽ ഏ​റെ​ക്കാ​ല​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളി​ലും നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലും ഇ​റ​ങ്ങ​രു​ത്.

നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ക്ലോ​റി​നേ​റ്റ് ചെ​യ്തു വെ​ള്ളം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. സ്വി​മ്മിം​ഗ് പൂ​ളു​ക​ളി​ലെ വെ​ള്ളം നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റു​ക​യും ന​ന്നാ​യി പ​രി​പാ​ലി​ക്ക​പ്പെ​ടാ​ത്ത പൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യ​ണം.

വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ള​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ക​യും ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും വേ​ണം. അ​തി​നു​ശേ​ഷം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ.

മൂ​ക്കി​ൽ കൂ​ടി മാ​ത്ര​മേ അ​മീ​ബ ത​ല​ച്ചോ​റി​ൽ പ്ര​വേ​ശി​ക്കു​ക​യു​ള്ളൂ എ​ന്ന​തി​നാ​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ലും കു​ള​ങ്ങ​ളി​ലും കു​ളി​ക്കു​ന്പോ​ൾ "നോ​സ് ക്ലി​പ്പു​ക​ൾ’ ഉ​പ​യോ​ഗി​ക്കാം.

അ​ല്ലെ​ങ്കി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്പോ​ൾ മൂ​ക്ക് പൊ​ത്തി​പ്പി​ടി​ക്ക​ണം. കു​ളി​ക്കു​ന്പോ​ൾ വെ​ള്ളം കു​ടി​ച്ച​തു​കൊ​ണ്ട് രോ​ഗ​കാ​രി​യാ​യ അ​മീ​ബ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കി​ല്ല. മൂ​ക്കി​ൽ ശ​ക്ത​മാ​യി വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നു​ള്ള ക​രു​ത​ലോ​ടെ വേ​ണം നീ​ന്ത​ൽ, ഡൈ​വിം​ഗ് എ​ന്നി​വ​യ്ക്കു മു​തി​രാ​ൻ.

അ​മീ​ബ ഉ​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ന​സ്യം പോ​ലു​ള്ള ക്രി​യ​ക​ൾ ന​ട​ത്തു​ന്ന​തും ത​ല​വെ​ള്ള​ത്തി​ൽ മു​ക്കി മു​ഖം ക​ഴു​കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

ചി​കി​ത്സ

ഈ ​രോ​ഗം പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​നു​ള്ള ചി​കി​ത്സ നി​ല​വി​ലി​ല്ല. ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ ചി​കി​ത്സ​യി​ൽ ആ​ന്‍റി​ഫം​ഗ​ൽ മ​രു​ന്നു​ക​ളും മ​റ്റു അ​നു​ബ​ന്ധ ചി​കി​ത്സ​ക​ളും ന​ൽ​കു​ന്നു. ഇ​ത്ത​രം ചി​കി​ത്സ​യി​ൽ​പോ​ലും മ​ര​ണ​നി​ര​ക്ക് 97 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ ചി​കി​ൽ​സി​ക്കു​ക എ​ന്ന​ത് കൂ​ടാ​തെ, രോ​ഗി​യു​ടെ ശ്വാ​സ​കോ​ശം, ഹൃ​ദ​യം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​നി​ർ​ത്തു​ക, അ​പ​സ്മാ​രം നി​യ​ന്ത്രി​ക്കു​ക എ​ന്നി​വ​യാ​ണ് ചെ​യ്യാ​വു​ന്ന​ത്.

ഈ ​രോ​ഗ​ത്തി​ന് മ​ര​ണ​സാ​ധ്യ​ത വ​ള​രെ ഏ​റെ​യാ​ണ്. അ​തു​കൊ​ണ്ട് അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

മൃ​ഗ​ങ്ങ​ളി​ൽ

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം മൃ​ഗ​ങ്ങ​ൾ​ക്കും ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണ്. മൃ​ഗ​ങ്ങ​ളി​ൽ രോ​ഗം ക​ണ്ടു​പി​ടി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. മ​നു​ഷ്യ​രി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് മൃ​ഗ​ങ്ങ​ളി​ലും രോ​ഗം പ​ട​രു​ന്ന​ത്.

പ്ര​ധാ​ന​മാ​യും വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ​യു​ണ്ടാ​കു​ന്ന​ത്. പാ​യ​ൽ ഉ​ള്ള ശു​ദ്ധീ​ക​രി​ക്കാ​ത്ത ജ​ലാ​ശ​യ​ങ്ങ​ളി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കു​ളി​പ്പി​ക്കു​ക​യോ നീ​ന്താ​ൻ വി​ടു​ക​യോ ചെ​യ്യ​രു​ത്.

മൃ​ഗ​ങ്ങ​ളു​ടെ മൂ​ക്കു​വ​ഴി അ​മീ​ബ ത​ല​ച്ചോ​റി​ലേ​ക്കു പ്ര​വേ​ശി​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ളി​ലും രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​യ​ക​ൾ​ക്ക് രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ല​ക്ഷ​ണ​ങ്ങ​ൾ മ​നു​ഷ്യ​രി​ൽ

ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, ഛർ​ദി, മ​യ​ക്കം, അ​പ​സ്മാ​രം, ത​ള​ർ​ച്ച, ഫോ​ട്ടോ​ഫോ​ബി​യ (പ്ര​കാ​ശ​ത്തോ​ടു​ള്ള സം​വേ​ദ​ന​ക്ഷ​മ​ത), മാ​ന​സി​ക ആ​ശ​യ​ക്കു​ഴ​പ്പം, ചി​ല​ർ​ക്കു ഗ​ന്ധം തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി ന​ഷ്ട​പ്പെ​ടു​ക, ക​ഴു​ത്തി​ൽ ഞെ​രു​ക്കം അ​നു​ഭ​വ​പ്പെ​ടു​ക എ​ന്നി​വ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന​തോ​ടെ രോ​ഗി അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. അ​സു​ഖം ദ്രു​ത​ഗ​തി​യി​ൽ വ്യാ​പി​ക്കു​ന്ന​ത് മാ​ന​സി​കാ​വ​സ്ഥ​യി​ൽ മാ​റ്റം വ​രു​ത്താം.

കോ​മ അ​വ​സ്ഥ​യി​ലേ​ക്ക് വ​രെ പോ​കാം. ഉ​ട​ന​ടി ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ, സാ​ധാ​ര​ണ​യാ​യി 12 ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം.

District News

സം​യോ​ജി​ത കൃ​ഷി ക്ല​സ്റ്റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​റ​ക്കോ​ട് ബ്ലോ​ക്കി​ലെ പ​ള്ളി​ക്ക​ൽ സി​ഡി​എ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​ർ​മിം​ഗ് ക്ല​സ്റ്റ​റി​നു കീ​ഴി​ലു​ള്ള ലൈ​വ്‌ലി​ഹു​ഡ് സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നിർവ ഹിച്ചു. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ കു​റുപ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ലെ അ​ഞ്ചാ​മ​ത്തെ സം​യോ​ജി​ത കൃ​ഷി ക്ല​സ്റ്റ​റാണി​ത്. ‘കാ​ർ​ഷി​ക സം​സ്കൃ​തി​യി​ലൂ​ടെ’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി കാ​ർ​ഷി​ക ഉ​പ​ജീ​വ​ന മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രു​ടെ ഉ​ത്പാ​ദ​ന​വും ഉ​ത്പാ​ദ​നക്ഷ​മ​ത​യും വ​ർ​ധിപ്പി​ക്കു​ന്ന​തി​നാ​യി ഉ​പ​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ക​യും ക​ർ​ഷ​ക​ർ​ക്ക് ആ​വശ്യ​മാ​യ വി​ത്ത്, വ​ളം, തൈ​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ​ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ലൈ​വ്‌ലി​ഹു​ഡ് സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന‌​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഓ​രോ സീ​സ​ണി​ലെ വി​പ​ണിവി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നും ഉ​ത്പാ​ദ​നം സൃ​ഷ്ട‌ി​ക്കാ​നും ക്ല​സ്‌​റ്റ​ർ അ​ധി​ഷ്ഠി​ത പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യം വയ്ക്കു​ന്നു. സി​ഡിഎ​സി​ൽ കു​ടും​ബ​ശ്രീ ക​ർ​ഷ​ക​ർ ചേ​ർ​ന്ന് ഏ​ത്ത​വാ​ഴ, വി​വി​ധ കി​ഴ​ങ്ങുവ​ർ​ഗ​ങ്ങ​ൾ, പ​യ​ർ, പാ​വ​യ്ക്ക തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ കോ​-ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ആ​ദി​ല പ​ദ്ധ​തി വ​ിശ​ദീ​ക​ര​ണം ന​ട​ത്തി. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മ​നു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ.ജെ. ജ​ഗ​ദീ​ശ​ൻ, വി​ക​സ​നകാ​ര്യ​ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു ജ​യിം​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ന റെ​ജി, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ര​ഞ്ജി​നി കൃ​ഷ്ണ​കു​മാ​ർ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് മെം​ബ​ർ സെ​ക്ര​ട്ട​റി മു​ര​ളി മോ​ഹ​ൻ, മു​ൻ മെം​ബ​ർ ശി​വ​ദാ​സ​ൻ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.

Agriculture

സ​മ്മി​ശ്ര​കൃ​ഷി​യും പ​ശു​വ​ള​ർ​ത്ത​ലും ഒ​രു ഡെ​റി​സ് വി​സ്മ​യം

ഡെ​റി​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ എ​ന്തും വി​ള​യും. പ​ശു വ​ള​ർ​ത്ത​ലി​നൊ​പ്പം സ​മ്മി​ശ്ര​കൃ​ഷി രീ​തി​യു​ടെ പ്ര​ചാ​ര​ക കൂ​ടി​യാ​ണ് അ​വ​ർ. മാ​താ​പി​താ​ക്ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ കൃ​ഷി രീ​തി​യോ​ടെ​പ്പം ​'ക​ർ​ഷ​ക​ൻ’ മാ​സി​ക​യു​ടെ വാ​യ​ന​യി​ൽ​നി​ന്നു കി​ട്ടി​യ അ​റി​വും കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​വു​മാ​ണ് ക​ണ്ണൂ​ർ ആ​ല​ക്കോ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ അ​ള്ളും​പു​റ​ത്ത് ഡെ​റി​സ് ജോ​ർ​ജി​ന് സ​മ്മി​ശ്ര കൃ​ഷി​യി​ലേ​ക്ക് തി​രി​യാ​ൻ പ്ര​ചോ​ദ​നം ല​ഭി​ച്ച​ത്.

മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് ഇ​വ​രു​ടെ സ​ന്പു​ഷ്ട കൃ​ഷി​യി​ടം. പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ബി​രു​ദ​മു​ള്ള നാ​ല്പ​ത്തി​യേ​ഴു​കാ​രി​യാ​യ ഡെ​റി​സ് സ​മ്മി​ശ്ര കൃ​ഷി​യി​ൽ​നി​ന്നു മി​ക​ച്ച​വ​രു​മാ​ന​മാ​ണ് നേ​ടു​ന്ന​ത്. കൃ​ഷി​യി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ചെ​റു​പ്രാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണു കൃ​ഷി​യി​ലേ​ക്കു തി​രി​യാ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്നു ഡെ​റി​സ് പ​റ​യു​ന്നു.

2009ലാ​ണ് സ്വ​ന്ത​മാ​യി പ​ശു​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യം ചെ​റി​യ രീ​തി​യി​ലാ​ണ് പ​ശു​വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ പ​ത്തു പ​ശു​ക്ക​ളാ​ണു​ള്ള​ത്. ദി​വ​സേ​ന 100 ലി​റ്റ​റി​ല​ധി​കം പാ​ൽ സൊ​സൈ​റ്റി​യി​ൽ വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്.

ഒ​രു വ​ർ​ഷം ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ണ് പ​ശു​വ​ള​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ത്രം നേ​ടു​ന്ന​ത്. പ​ശു​ക്ക​ളു​ടെ പാ​ലു​ത്പാ​ദ​നം കു​റ​യു​ന്പോ​ൾ അ​വ​യെ കൊ​ടു​ത്ത് പു​തി​യ പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​തി​നാ​ൽ പാ​ലു​ത്പാ​ദ​ന​ത്തി​ൽ ഒ​രു കാ​ല​ത്തും കു​റ​വു വ​രാ​റി​ല്ല. ജേ​ഴ്സി, എ​ച്ച്എ​ഫ് ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​ക്ക​ളെ​യാ​ണ് കു​ടു​ത​ലാ​യി വ​ള​ർ​ത്തു​ന്ന​ത്.

ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​ക്ക​ളു​ടെ പാ​ലി​നു കൊ​ഴു​പ്പും ഗു​ണ​മേ·​യും കൂ​ടു​ത​ലാ​ണ്. ദീ​ർ​ഘ​കാ​ലം ക​റ​വ എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​ണ് ഇ​വ​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം. ചെ​ല​വു വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ആ​റു​മാ​സ​ത്തി​ല​ധി​കം ഒ​രു കി​ടാ​വി​നെ​യും വ​ള​ർ​ത്താ​റി​ല്ല.

ന​ല്ല ഇ​ന​ത്തി​ൽ​പ്പെ​ട്ട​വ ആ​യ​തി​നാ​ൽ അ​വ​യെ വാ​ങ്ങി​ക്കാ​ൻ മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​പോ​ലും ആ​ളു​ക​ൾ ഡെ​റി​സി​നെ തേ​ടി എ​ത്താ​റു​ണ്ട്. ചാ​ണ​കം, ക​ന്പോ​സ്റ്റ് വ​ള​മാ​ക്കി ന​ൽ​കു​ന്ന​തി​നാ​ൽ അ​തു വി​റ്റും ന​ല്ല വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ആ​വ​ശ്യ​മാ​യ തീ​റ്റ​പ്പു​ല്ല് കൃ​ഷി ചെ​യ്യു​ന്ന​ത്.

കൂ​ടാ​തെ ചോ​ളം, ക​ച്ചി എ​ന്നി​വ​യും പ​ശു​ക്ക​ൾ​ക്ക് ന​ല്കു​ന്നു​ണ്ട്. പ​ശു​ക്ക​ൾ​ക്ക് കൂ​ട് നി​ർ​മി​ക്കാ​നും ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ക്ഷീ​ര​വ​കു​പ്പി​ന്‍റെ​യും സ​ബ്സി​ഡി​യും ല​ഭി​ക്കു​ന്നു​ണ്ട്.

ഇ​ഞ്ചി, കാ​ച്ചി​ൽ, ചേ​ന, ചേ​ന്പ്, വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി​ക​ൾ കു​രു​മു​ള​ക്, ക​മു​ക് എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ മൂ​ന്നു ത​ര​ത്തി​ലു​ള്ള മ​ഞ്ഞ​ൾ​കൃ​ഷി​യും ഡെ​റി​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി മ​ഴ​മൂ​ലം ക​ശു​വ​ണ്ടി ഉ​ത്പാ​ദ​നം കാ​ര്യ​മാ​യി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​വ ഒ​ഴി​വാ​ക്കി, ക​ശു​മാ​വ് വെ​ട്ടി​യൊ​രു​ക്കി അ​തി​ൽ കാ​ച്ചി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച് അ​തി​ലൂ​ടെ​യും അ​വ​ർ​ക്ക് ന​ല്ല വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്.

ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്ത​തും വി​ഷ​ര​ഹി​ത​മാ​യ ഉ​ല്പ​ന്ന​ങ്ങ​ൾ ല​ഭി​ക്കും എ​ന്ന​തി​നാ​ൽ ഇ​വ വാ​ങ്ങാ​ൻ ആ​ളു​ക​ൾ ഡെ​റി​സി​നെ തേ​ടി വ​രാ​റു​ണ്ട്. കു​ടും​ബ​ശ്രീ, ടി​എ​സ്എ​സ്എ​സ് തു​ട​ങ്ങി​യ യൂ​ണി​റ്റു​ക​ൾ മു​ഖേ​ന​യും ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്. കൂ​ണ്‍ കൃ​ഷി​യും കോ​ഴി വ​ള​ർ​ത്ത​ലും ഡെ​റി​സി​നു​ണ്ട്.

ഭ​ർ​ത്താ​വ് ജോ​ർ​ജി​ന്‍റെ പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​ണ് പ​ശു വ​ള​ർ​ത്ത​ലി​നൊ​പ്പം സ​മ്മി​ശ്ര കൃ​ഷി ന​ട​ത്തു​ന്ന​തി​നും ഡെ​റി​സി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്. ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ ​വ​ർ​ഷം 12ൽ ​അ​ധി​കം അം​ഗീ​കാ​ര​ങ്ങ​ളാ​ണ് ഡെ​റി​സി​ന് ല​ഭി​ച്ച​ത്.

ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ക്ഷീ​ര​ക​ർ​ഷ​ക​യ്ക്കു​ള്ള നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ, ആ​ല​ക്കോ​ട് ടി​എ​സ്എ​സ്എ​സ്, ശ്രേ​യ​സ് ഗ്രൂ​പ്പു​ക​ൾ ന​ല്കു​ന്ന അ​വാ​ർ​ഡു​ക​ൾ, ആ​ല​ക്കോ​ട് പ​ള്ളി ന​ൽ​കു​ന്ന അം​ഗീ​കാ​രം തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അം​ഗീ​കാ​ര​ങ്ങ​ളും ഡെ​റി​സി​നെ തേ​ടി നേ​ര​ത്തെ എ​ത്തി​യി​ട്ടു​ണ്ട്.

കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള ക്ഷു​ദ്ര​ജീ​വി​ക​ൾ കൃ​ഷി​യെ ന​ശി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ക്കെ ത​ര​ണം ചെ​യ്താ​ണ് അ​വ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. അ​ടു​ത്ത​കാ​ലം വ​രെ മ​ക്ക​ൾ ജോ​ലി​യി​ൽ അ​മ്മ​യെ സ​ഹാ​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ മൂ​ത്ത​മ​ക​ൻ ഡി​ജോ കാ​ന​ഡ​യി​ലാ​ണ്. ര​ണ്ടാ​മ​ത്തെ മ​ക​ൻ ഡി​റ്റോ പ​ട്ടാ​ന്പി കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ക​യാ​ണ്. കൃ​ഷി വി​ജ​യ​ക​ര​മാ​യ​തോ​ടെ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കൃ​ഷി​ക​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഡെ​റി​സ്. അ​തി​ന് കൃ​ഷി​ഭ​വ​ന്‍റെ​യും ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സ​ഹാ​യം തേ​ടു​ന്നു​ണ്ട്.

ഡെ​റി​സ്: 9446291755

District News

ഹൈ​ടെ​ക് കൃ​ഷി​യു​മാ​യി ഡോ​ൺ ബോ​സ്കോ കാ​ന്പ​സി​ലെ സ​സ്യ​ല​യം

കൊ​ട്ടി​യം: ഡോ​ൺ ബോ​സ്കോ കോ​ള​ജ് കാ​ന്പ​സി​ലെ ഹൈ​ടെ​ക് കൃ​ഷി സ​സ്യ​ല​യം ആ​രെ​യും ആ​ക​ർ​ഷി​ക്കും. മ​ഞ്ഞും മ​ഴ​യും വെ​യി​ലും കാ​റ്റു​മൊ​ന്നും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​തെ ലാ​ഭ​ക​ര​മാ​യി കൃ​ഷി ചെ​യ്യാ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് കൊ​ട്ടി​യം ഡോ​ൺ​ബോ​സ്കോ കോ​ള​ജി​ലെ പോ​ളി​ഹൗ​സ്. ചെ​ടി​ക​ളു​ടെ ആ​ഢം​ബ​ര വീ​ടാ​യി ഇ​വി​ടെ പോ​ളി​ഹൗ​സ് മാ​റു​ന്നു. സ​മ​യാ​സ​മ​യം വെ​ള്ളം, വ​ളം, മ​ഞ്ഞു​മ​ഴ അ​ങ്ങ​നെ പ​ല​തും ചെ​ടി​ക​ളെ തേ​ടി​യെ​ത്തും. കൃ​ത്യ​മാ​യ ശു​ശ്രൂ​ഷ, പ​രി​ച​ര​ണം, വെ​യി​ലേ​റ്റു വാ​ടേ​ണ്ട, ഈ​ച്ച ശ​ല്യ​മോ പു​ഴ​ക്കു​ത്തോ ഇ​ല്ല. കോ​ള​ജ് എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പോ​ളി​ഹൗ​സി​ന്‍റെ​യും കൃ​ഷി​യു​ടേ​യും മേ​ൽ​നോ​ട്ടം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബോ​ബി ക​ണ്ണേ​ഴ​ത്ത് എ​സ്ഡി​ബി​യ്ക്കും അ​ഡ്മി​നി​സ്ട്ര​റ്റ​ർ ഫാ. ​ലി​ജോ ക​ള​ന്പാ​ട​ൻ എ​സ്ഡി​ബി​യ്ക്കു​മാ​ണ്.


പ​ച്ച​വി​രി​ച്ച എ​ട്ടേ​ക്ക​ർ ഭൂ​മി​യ്ക്കു ന​ടു​വി​ൽ ര​ണ്ടു​സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പോ​ളി​ഹൗ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. കോ​ള​ജി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് സാ​ര​ഥി​ക​ളാ​യ എ​ട്ടു​വൈ​ദി​ക​രും ര​ണ്ട് ബ്ര​ദ​ർ​മാ​രും താ​മ​സി​ക്കു​ന്ന​തും ഈ ​കാ​ന്പ​സി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി മാ​ത്ര​മ​ല്ല, ഹോ​സ്റ്റ​ലി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി​യും ഈ ​പോ​ളി​ഹൗ​സി​ൽ​നി​ന്നും കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന​ത്.


ചൂ​ടി​ന്‍റെ​യും ഈ​ർ​പ്പ​ത്തി​ന്‍റേ​യു​മെ​ല്ലാം വ്യ​തി​യാ​നം ഏ​റെ ബാ​ധി​ക്കാ​ത്ത വി​ള​യി​ന​ങ്ങ​ളാ​ണ് തെ​ര​ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പോ​ളി​ഹൗ​സി​ൽ ആ​ന​ക്കൊ​ന്പ​ൻ​ഇ​ന​ത്തി​ലു​ള്ള വെ​ണ്ട,മു​ള​ക്, വ​ഴു​ത​ന, പ​യ​ർ, ത​ക്കാ​ളി, ചീ​ര എ​ന്നി​വ കൃ​ഷി ചെ​യ്തി​രി​ക്കു​ന്നു. കൃ​ത്യ​മാ​യ വ​ള​വും വെ​ള്ള​വും ന​ൽ​കാ​ൻ ഇ​ന്‍​ലൈ​ന്‍ ഡ്രി​പ്പ​റു​മു​ണ്ട്. വ​ളം വെ​ള്ള​ത്തോ​ടു ല​യി​പ്പി​ച്ചു വി​ടു​ന്ന ഇ​ന്‍​ലൈ​ന്‍ ഫെ​ര്‍​ട്ടി​ഗേ​ഷ​നും ഇ​വി​ടെ​യു​ണ്ട്. ഒ​രു ചെ​ടി​ക്ക് വേ​ന​ല്‍​ക്കാ​ല​ത്ത് അ​ര ലി​റ്റ​ര്‍ മു​ത​ല്‍ ഒ​രു ലി​റ്റ​ര്‍ വ​രെ​യേ വെ​ള്ളം ആ​വ​ശ്യ​മു​ള്ളു​വെ​ന്നും ലി​ജോ അ​ച്ച​ൻ പ​റ​യു​ന്നു.


പോ​ളി​ഹൗ​സ് ക​ട​ന്നു കൃ​ഷി​ഭൂ​മി​യി​ലേ​ക്കി​റ​ങ്ങി​യാ​ൽ മൂ​ന്ന​ര ഏ​ക്ക​റി​ൽ ക​ശു​മാ​വു​തോ​ട്ട​മാ​ണ്. ബാ​ക്കി​ഭൂ​മി​യി​ൽ നേ​ര​ത്തെ വി​ള​വ് ത​രു​ന്ന​തും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​തു​മാ​യ റെ​ഡ് ലേ​ഡി പ​പ്പാ​യ മ​ര​ങ്ങ​ൾ പ​ഴ​ങ്ങ​ളു​മാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. വാ​ഴ,ക​ട​പ്ലാ​വ്, നാ​ര​കം, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യും ഫ​ല​ങ്ങ​ൾ ന​ൽ​കി നി​ൽ​ക്കു​ന്നു. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. ജൈ​വ​കൃ​ഷി​രീ​തി​യാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​രു​ന്ന​ടി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ൾ ആ​വ​ശ്യ​ത്തി​ല​ധി​കം ല​ഭി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​വി​ടു​ത്തെ കൃ​ഷി​യു​ടെ ഫ​ലം.

District News

സ്മാ​ര്‍​ട്ട് കൃ​ഷി​ഭ​വ​നി​ലൂ​ടെ മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കും: മ​ന്ത്രി പി. ​പ്ര​സാ​ദ്


കോ​ട്ടാ​ങ്ങ​ൽ: കൃ​ഷി​ഭ​വ​നു​ക​ളെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക​യും ക​ര്‍​ഷ​ക​ര്‍​ക്ക് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് സ്മാ​ര്‍​ട്ട് കൃ​ഷി​ഭ​വ​നി​ലൂ​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. കോ​ട്ടാ​ങ്ങ​ല്‍ സ്മാ​ര്‍​ട്ട് കൃ​ഷി​ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മി​ക​ച്ച കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും മാ​ത്ര​മ​ല്ല സ​മ​യ​ബ​ന്ധി​ത​മാ​യും കൃ​ത്യ​ത​യോ​ടെ​യും ക​ര്‍​ഷ​ക​ര്‍​ക്ക് സേ​വ​നം ന​ല്‍​കു​മ്പോ​ള്‍ കൃ​ഷി​ഭ​വ​നു​ക​ള്‍ സ്മാ​ര്‍​ട്ടാ​കും.


കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ച്ച് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​മ്പോ​ഴാ​ണ് സ്മാ​ര്‍​ട്ടെ​ന്ന പ​ദം പൂ​ര്‍​ണ​മാ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മു​ണ്ടാ​യി. 2023-2024 വ​ര്‍​ഷം 4.65 ശ​ത​മാ​നം വ​ള​ര്‍​ച്ച കെ​വ​രി​ച്ചു. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ ഏ​റെ ഉ​യ​ര്‍​ന്ന​താ​ണ് ഇ​ത്. ദേ​ശീ​യ ശ​രാ​ശ​രി താ​ഴോ​ട്ട് പോ​കു​മ്പോ​ഴാ​ണ് സം​സ്ഥാ​നം മു​ന്നേ​റി​യ​ത്. "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്', "കൃ​ഷി​കൂ​ട്ട​ങ്ങ​ള്‍' തു​ട​ങ്ങി​യ പ​ദ്ധ​തി കൃ​ഷി​യെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കി. 23,500 ഓ​ളം കൃ​ഷി​കൂ​ട്ട​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തു​ണ്ട്.


ഒ​രു കൃ​ഷി​ഭ​വ​ന്‍ ഒ​രു മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു വ​ച്ചി​രു​ന്നു. കേ​ര​ള​ഗ്രോ എ​ന്ന പേ​രി​ല്‍ 1000 ത്തോ​ളം മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വി​പ​ണി​യി​ലു​ണ്ട്. കേ​ര​ള​ത്തി​ലെ 15 ഓ​ളം ഷോ​റൂ​മു​ക​ള്‍​ക്ക് പു​റ​മെ ഓ​ണ്‍​ലൈ​നാ​യും കേ​ര​ള​ഗ്രോ വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്. 2031 ഓ​ടെ ക​ര്‍​ഷ​ക​ര്‍​ക്കെ​ല്ലാം സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വൃ​ക്ത​മാ​ക്കി.


പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി രാ​ജു, കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​എ. ജ​മീ​ല ബീ​വി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ആ​ർ. ക​രു​ണാ​ക​ര​ന്‍, ദീ​പ്തി ദാ​മോ​ദ​ര​ന്‍, ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ (എ​ക്സ്റ്റ​ന്‍​ഷ​ൻ) എ​സ് സ​പ്‌​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ള​ത്തൂ​ര്‍​മു​ഴി ദേ​വി ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജൈ​വ ഉ​ല്‍​പാ​ദ​നോ​പാ​ധി​ക​ൾ, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍, കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Agriculture

വ​ന്യ​ജീ​വി​ക​ൾ​ക്കു മാ​ത്രം മ​തി​യോ സം​ര​ക്ഷ​ണം?

വ​ന്യ​ജീ​വി​ക​ൾ കാ​ടു​നി​റ​ഞ്ഞ​പ്പോ​ൾ അ​ന്നം തേ​ടി മ​ല​മു​ക​ളി​ൽ കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ സ​ർ​ക്കാ​രു​ക​ളു​ടെ വി​രോ​ധി​ക​ളാ​യി മാ​റി​യോ. 1972ലെ ​വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ആ​ളെ​ക്കൊ​ല്ലി മൃ​ഗ​ങ്ങ​ളെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​ര​ക്ഷി​ച്ചു​വ​രു​ന്നു.

ഇ​തി​നു പ്ര​തി​വി​ധി​യാ​യി അ​ടു​ത്തി​ടെ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ വ​നം-​വ​ന്യ​ജീ​വി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്നു. നി​യ​മ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ബി​ല്ലി​ൽ കേ​ന്ദ്ര​നി​യ​മ​ത്തി​ലെ ഷെ​ഡ്യൂ​ൾ ര​ണ്ടി​ൽ​പെ​ട്ട ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ ജീ​വി​ക​ളെ വ​ധി​ക്കാ​ൻ ചീ​ഫ് വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​ന് ഉ​ത്ത​ര​വി​ടാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്.

ജി​ല്ലാ ക​ള​ക്ട​ർ അ​ല്ലെ​ങ്കി​ൽ ഫോ​റ​സ്റ്റ് ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ റി​പ്പോ​ർ​ട്ടി​ൻ​മേ​ലാ​ണ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​ത്ത​ര​വി​ടേ​ണ്ട​ത്. ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് ഏ​തു വ്യ​ക്തി​ക്കും ആ ​വ​ന്യ​ജീ​വി​യെ വ​ധി​ക്കാ​നും പി​ടി​കൂ​ടാ​നും അ​നു​മ​തി​യു​ണ്ട്.

വ​ന​ത്തി​നു പു​റ​ത്ത് ആ ​വ​ന്യ​ജീ​വി മ​നു​ഷ്യ​നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ത്ത​ര​വി​ടാം. ഒ​രു പ്ര​ദേ​ശ​ത്ത് മ​നു​ഷ്യ​ന്‍റെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ആ​റു​മാ​സ​ത്തേ​ക്ക് കൊ​ല്ലാ​നു​ള്ള വ്യ​വ​സ്ഥ​യും ഭേ​ദ​ഗ​തി​യി​ലു​ണ്ട്.

ഷെ​ഡ്യൂ​ൾ ര​ണ്ടി​ൽ പെ​ട്ട വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി പെ​രു​കി മ​നു​ഷ്യ ജീ​വ​നും അ​ല്ലെ​ങ്കി​ൽ സ്വ​ത്തി​നും (കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും) ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ്ര​ജ​ജ​നം ശാ​സ്ത്രീ​യ​മാ​യ മാ​ർ​ഗ​ത്തി​ൽ നി​യ​ന്ത്രി​ക്കാ​നും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് അ​ധി​കാ​രം ന​ൽ​കു​ന്നു.

നി​ല​വി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​ത്തി​ൽ ബി​ൽ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ശ​ദ​മാ​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മാ​ത്ര​മേ ബി​ൽ പാ​സാ​കാ​ൻ സാ​ധ്യ​ത​യു​ള്ളൂ. ഭേ​ദ​ഗ​തി പാ​സാ​ക്കി​യാ​ലും കേ​ന്ദ്ര​നി​യ​മ​ത്തെ മ​റി​ക​ട​ക്കാ​ൻ സം​സ്ഥാ​ന നി​യ​മ​ത്തി​നു ക​ഴി​യു​മോ​യെ​ന്നു ക​ണ്ട​റി​യ​ണം. തെ​രു​വു നാ​യ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് നാം ​ക​ണ്ട​താ​ണ്. പ​ര​മോ​ന്ന​ത​കോ​ട​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ പു​തി​യ ഭേ​ദ​ഗ​തി ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടേ​ക്കാം.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം 1972 സെ​ക്ഷ​ൻ ര​ണ്ടു പ്ര​കാ​രം ഷെ​ഡ്യൂ​ൾ ഒ​ന്നി​ലും ര​ണ്ടി​ലും പെ​ടു​ന്ന എ​ല്ലാ ജീ​വി​ക​ളെ​യും വ​ന്യ​മൃ​ഗ​മാ​യി ക​ണ​ക്കാ​ക്കു​ന്നു. മൃ​ഗ​ങ്ങ​ളെ നാ​ട്ടി​ൽ ക​ണ്ടാ​ലും വ​ന്യ​മൃ​ഗ​മാ​യി​ത​ന്നെ പ​രി​ഗ​ണി​ക്കും. അ​തി​നാ​ൽ പു​തി​യ നി​യ​മ​ത്തി​ൽ നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ൽ​പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

2016നും 2023​നും ഇ​ട​യി​ൽ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ 909 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 55,839 ആ​ക്ര​മ​ണ​ത്തി​ൽ 7492 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നു​തി​ന്നും കൃ​ഷി ന​ശി​പ്പി​ച്ചും വ​ന്യ​ജീ​വി​ക​ൾ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വ​രു​ത്തി വ​ച്ച ന​ഷ്ടം ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ്.

ഉ​ൾ​ക്കാ​ട്ടി​ൽ ആ​ന​യും ക​ടു​വ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഇ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ അ​സ​ന്തു​ലി​താ​വ​സ്ഥ​യു​ണ്ടാ​കു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ വ​ന്യ​ജീ​വി​ക​ൾ മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് തീ​റ്റ​യും ഇ​ര​യും തേ​ടി എ​ത്തു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​ശ്നം സം​ഭ​വി​ക്കു​മെ​ന്ന് നേ​ര​ത്തേ​ത​ന്നെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​ർ, വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം പ​തി​വാ​യി മാ​റി​യി​രി​ക്കു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന്യ​ജീ​വി ശ​ല്യം അ​ടു​ത്ത​യി​ടെ രൂ​ക്ഷ​മാ​യി.

വ​ന​ഭൂ​മി​യു​മാ​യി ചേ​ർ​ന്നു കി​ട​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​പ്പ, ചേ​ന, കാ​ച്ചി​ൽ, വാ​ഴ പോ​ലു​ള്ള കൃ​ഷി ക​ർ​ഷ​ക​ർ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ചു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച സോ​ളാ​ർ ഫെ​ൻ​സിം​ഗ്പോ​ലു​ള്ള മാ​ർ​ഗ​ങ്ങ​ൾ പാ​ടെ ത​ക​ർ​ന്നു.

കാ​ട്ടാ​ന ശ​ല്യം മൂ​ലം പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ റ​ബ​ർ​കൃ​ഷി പോ​ലും ഉ​പേ​ക്ഷി​ച്ച​മ​ട്ടാ​ണ്. നേ​ര​ത്തെ കാ​ട്ടു​പ​ന്നി​യെ​യും കു​ര​ങ്ങ​നെ​യും മാ​ത്രം പേ​ടി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ സ്ഥി​തി മാ​റി. ഉ​ൾ​ക്കാ​ട്ടി​ൽ ക​ടു​വ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ ഇ​വ ത​മ്മി​ലു​ള്ള അ​തി​ർ​ത്തി​ത്ത​ർ​ക്ക​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

ത​ർ​ക്ക​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന മൃ​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​ത്വം തേ​ടി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം നി​ഷ്ക്രി​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ 1972ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്. ക​ർ​ണാ​ട​കം, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​നി​യ​മ​ത്തി​ൽ നേ​ര​ത്തെ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ 75 നി​യ​മ​സ​ഭ മ​ണ്ഡ​ല​പ​രി​ധി​യി​ൽ വ​രു​ന്ന 273 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ബാ​ധി​ത പ്ര​ദേ​ശ​മാ​യും 30 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളെ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യും ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്.

വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന്‍റെ രീ​തി, തോ​ത്, നാ​ശ​ന​ഷ്ട​ങ്ങ​ൾ, പ​രി​ഹാ​ര​ക്രി​യ​യു​ടെ വ്യാ​പ്തി, സം​ഘ​ർ​ഷ സാ​ധ്യ​ത തു​ട​ങ്ങി​യ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​നം തി​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, കു​ട്ട​ന്പു​ഴ, മാ​ങ്കു​ളം, നൂ​ൽ​പ്പു​ഴ, പ​ന​മ​രം, ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി, ഇ​ടി​മി​ന്ന​ൽ എ​ന്നി​വ തീ​വ്ര സം​ഘ​ർ​ഷ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​ണ്.

അ​ഗ​ളി, ആ​റ​ളം, ആ​ര്യ​ങ്കാ​വ്, അ​യ്യ​ന്പു​ഴ, കാ​ന്ത​ല്ലൂ​ർ, കേ​ള​കം, കോ​ട​ശേ​രി, കൂ​വ​പ്പ​ടി, കോ​ട്ട​പ്പാ​ടി, കൊ​ട്ടി​യൂ​ർ, കു​ള​ത്തൂ​പ്പു​ഴ, മീ​ന​ങ്ങാ​ടി, മു​ള്ളം​കൊ​ല്ലി, പ​യ്യാ​വൂ​ർ, പെ​രി​ങ്ങ​മ​ല, പി​ണ്ടി​മ​ന, പൂ​ത്താ​ടി, പു​ൽ​പ്പ​ള്ളി, ഷോ​ള​യാ​ർ, വെ​ള്ള​മു​ണ്ട, വേ​ങ്ങൂ​ർ എ​ന്നി​വ​യാ​ണ് സം​ഘ​ർ​ഷ ബാ​ധി​ത പ്ര​ദേ​ശം.

അ​ശാ​സ്ത്രീ​യ​മാ​യ വി​ക​സ​ന​വും നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ളും മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​നു പ്ര​ധാ​ന​കാ​ര​ണ​മെ​ന്നാ​ണ് മാ​റി മാ​റി വ​രു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​റ​യു​ന്ന​ത്.

വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്ക് ക​ന്നു​കാ​ലി​ക​ൾ ക​ട​ന്നു ക​യ​റി തീ​റ്റ​യ്ക്കു​വേ​ണ്ടി മ​ത്സ​രം ന​ട​ത്തു​ന്ന​ത്, വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡു​ക​ൾ, വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ഭൂ​മി​യി​ലെ കൃ​ഷി രീ​തി​ക​ൾ, വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന എ​സ്റ്റേ​റ്റു​ക​ളി​ലെ അ​ടി​ക്കാ​ടു വെ​ട്ടാ​ത്ത​ത് എ​ന്നി​വ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി വി​ദ​ഗ്ധ​സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

വ​ന​ത്തി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നി​ല്ലെ​ന്നും ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം ഇ​ത്ത​രം പ്ര​തി​ഭാ​സം കാ​ണു​ന്നു​ണ്ടെ​ന്നു​മാ​ണ് നി​രീ​ക്ഷ​ണം. 2022 ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ഭേ​ഗ​തി നി​യ​മ​ത്തി​ൽ ര​ണ്ടു ഷെ​ഡ്യൂ​ളു​ക​ളി​ലാ​ണ് (ഒ​ന്ന്, ര​ണ്ട്) വ​ന്യ​ജീ​വി​ക​ളെ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ വേ​ട്ട​യാ​ട​ൽ, വ്യാ​പാ​രം എ​ന്നി​വ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു. ഷെ​ഡ്യൂ​ൾ ര​ണ്ടി​ലെ മൃ​ഗ​ങ്ങ​ളു​ടെ വേ​ട്ട​യാ​ട​ലി​നും വ്യാ​പാ​ര​ത്തി​നും ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്. ഷെ​ഡ്യൂ​ൾ മൂ​ന്നി​ൽ സം​ര​ക്ഷി​ത സ​സ്യ​ങ്ങ​ളും നാ​ലി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.

1972ലെ ​നി​യ​മ​ത്തി​ലെ ആ​റ് ഷെ​ഡ്യൂ​ളു​ക​ൾ ആ​ദ്യ നാ​ലി​ലും വ​ന്യ​ജീ​വി വി​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​നെ 2022ലെ ​നി​യ​മ​ത്തി​ൽ ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളി​ൽ ആ​ക്കി. 1972 നി​യ​മ​ത്തി​ലെ അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലെ വ​ർ​മി​ൻ വി​ഭാ​ഗ​ത്തെ​യും (വേ​ട്ട​യാ​ടാ​ൻ അ​നു​വാ​ദം) ര​ണ്ടാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

അ​തി​നാ​ൽ, പു​തി​യ നി​യ​മ​പ്ര​കാ​രം ഒ​ന്നാം ഷെ​ഡ്യൂ​ളി​ലെ മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ട​ണ​മെ​ങ്കി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഉ​ത്ത​ര​വ് ആ​വ​ശ്യ​മാ​ണ്. ര​ണ്ടാം ഷെ​ഡ്യൂ​ളി​ലെ വ​ന്യ​ജീ​വി​ക​ൾ മ​നു​ഷ്യ​ന്‍റെ ജീ​വ​നോ സ്വ​ത്തി​നോ ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​ക്കു​ന്ന​തി​നോ ഇ​ല്ലാ​യ്മ​ചെ​യ്യു​ന്ന​തി​നോ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് ഉ​ത്ത​ര​വ് ഇ​ടാം.

എ​ന്നി​രു​ന്നാ​ലും അ​പ​ട​കാ​രി​ക​ളാ​യ ജീ​വി​ക​ളെ വേ​ട്ട​യാ​ടാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം. ഇ​തി​നു കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ലെ ജെ​ല്ലി​ക്കെ​ട്ട് ഉ​ത്ത​ര​വ് മാ​തൃ​ക​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം വ​ന്യ​ജീ​വി​ക​ൾ പെ​രു​കു​ന്ന​തു നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗം സ്വീ​ക​രി​ക്ക​ണം. ശാ​സ്ത്രീ​യ പ്ര​ജ​ന​ന നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​ത് എ​ത്ര​ക​ണ്ടു ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന​തു സം​ശ​യ​മാ​ണ്.

ദേ​ശീ​യ മൃ​ഗ​മാ​യ കം​ഗാ​രു​വി​നെ​പ്പോ​ലും ഒ​രു നി​ശ്ചി​ത​കാ​ലം വേ​ട്ട​യാ​ടാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ക​ർ​ഷ സൗ​ഹൃ​ദ​മാ​യ ഒ​രു നി​യ​മ​മാ​ണ് കേ​ര​ള​ത്തി​നും ആ​വ​ശ്യം. നി​യ​മ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ സ്വ​ത​ന്ത്ര​മൃ​ഗ​വേ​ട്ട അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ല്ല, ഒ​രു വ​ർ​ഷ​ക്കാ​ലം ന​ട്ടു​പ​രി​പാ​ലി​ച്ച കൃ​ഷി ന​ശി​പ്പി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ തു​ര​ത്ത​ണ​മെ​ന്നു മാ​ത്ര​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ആ​ന, പു​ലി, കാ​ട്ടു​പോ​ത്ത്, പ​ന്നി എ​ന്നി​വ കൃ​ഷി ഭൂ​മി​യി​ൽ നാ​ശം വി​ത​ച്ചാ​ൽ ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​ര​വും ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്ക​ണം. ക​ണ​ക്കു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​ധ്വാ​ന​ത്തി​ന്‍റെ നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ​യെ​ന്നാ​ണ് പ​രാ​തി.

വ​ന്യ​ജീ​വി​യെ സം​ര​ക്ഷി​ക്കു​ന്ന​തു പോ​ലെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ചി​രു​ന്ന ക​ർ​ഷ​ക​രെ​ക്കൂ​ടി അ​ധി​കാ​രി​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ത്ര​മാ​ണ് അ​പേ​ക്ഷ.

 

Agriculture

പ​ന​മ​ര​ത്തെ പെ​ണ്‍​പു​ലി​ക​ൾ

മു​ൻ​ഗാ​മി​യു​ടെ ചാ​ര​ത്തി​ൽ​നി​ന്നും പു​ന​ർ​ജ·​മെ​ടു​ക്കു​ന്ന ഫീ​നി​ക്സ് പ​ക്ഷി​ക​ൾ ത​ള​ർ​ച്ച​യി​ല്ലാ​ത്ത പോ​രാ​ട്ട​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​തീ​ക​ങ്ങ​ളാ​ണ്. പ​ന​മ​രം ചെ​റു​കാ​ട്ടൂ​ർ ഗ്രാ​മ​ത്തി​നും പ​റ​യാ​നു​ണ്ട് ഒ​രു ഫീ​നി​ക്സ് പ​ക്ഷി​ക്കൂ​ട്ട​ത്തി​ന്‍റെ ക​ഥ.

പ​ച്ച​ക്ക​റി​തൈ ന​ഴ്സ​റി​യി​ലേ​ക്കും പി​ന്നീ​ട് ജൈ​വ​വ​ള​ത്തി​ന്‍റെ​യും ജൈ​വ ബൂ​സ്റ്റ​ർ നി​ർ​മാ​ണ​ത്തി​ലേ​ക്കും ക​ട​ന്ന അ​ഞ്ചം​ഗ വ​നി​താ​സം​ഘ​ത്തി​ന്‍റെ ക​ഥ. 2017 ൽ ​ഫീ​നി​ക്സ് കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്തി​ൽ ബീ​ന സ​ണ്ണി, റെ​ജീ​ന ജോ​സ​ഫ്, രാ​ജി ജോ​ണ്‍​സ​ണ്‍, അ​ന്ന​ക്കു​ട്ടി, ചി​ന്ന​മ്മ എ​ന്നി​വ​ർ ചേ​ർ​ന്ന് തു​ട​ങ്ങി​യ സം​രം​ഭം ഇ​ന്നു വി​ജ​യ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്.

2017ൽ ​കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ സാ​ന്പ​ത്തി​ക​സ​ഹാ​യ​വും ത​ന​തു ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​രം​ഭി​ച്ച ജീ​വ​ൻ ബ്രാ​ൻ​ഡ് ജൈ​വ​വ​ള വി​പ​ണി​യി​ൽ ശ്ര​ദ്ധേ​യ​മാ​ണ്.

ജൈ​വ​ള​ത്തി​നു പു​റ​മേ ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ബ​യോ ബൂ​സ്റ്റ​റു​ക​ളും വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു. എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ജീ​വ​ൻ എ​ന്ന ബ്രാ​ൻ​ഡി​ലാ​ണ് വി​പ​ണ​നം ചെ​യ്യു​ന്ന​ത്.

ജീ​വ​ൻ ബ്രാ​ൻ​ഡ്

വ​യ​നാ​ട് ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​യി​രു​ന്നു വ​നി​താ സം​ഘ​ത്തി​ന്‍റെ ആ​ദ്യ​ല​ക്ഷ്യം. ഈ ​ദൗ​ത്യം വി​ജ​യ​ത്തി​ൽ എ​ത്തി​യ​തോ​ടെ ജൈ​വ​വ​ളം, ബൂ​സ്റ്റ​ർ മേ​ഖ​ല​യി​ലേ​ക്ക് സം​ഘം ഒ​രു ചു​വ​ടു​കൂ​ടി മു​ന്നോ​ട്ട് വ​ച്ചു.

വ​യ​നാ​ട്ടി​ലും വ​യ​നാ​ട്ടി​ൽ​നി​ന്ന് ക​ർ​ണാ​ട​ക​യി​ലും ഇ​ഞ്ചി​ക്കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​രാ​ണ് ഇ​വ​രു​ടെ ജീ​വ​ൻ ജൈ​വ​ള​ത്തി​ന്‍റെ​യും ജീ​വ​ൻ ബൂ​സ്റ്റ​റി​ന്‍റെ​യും പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. ഇ​ല​യി​ലേ​ക്കു നേ​രി​ട്ടു ത​ളി​ക്കാ​വു​ന്ന​തും ചെ​ടി​യു​ടെ ചു​വ​ട്ടി​ൽ ഒ​ഴി​ക്കാ​വു​ന്ന​തു​മാ​യ ബ​യോ ബൂ​സ്റ്റ​റു​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

പ്ര​യോ​ഗ​ശേ​ഷം ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ റി​സ​ൽ​ട്ട് ല​ഭി​ക്കും. കൃ​ഷി​വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട്ടെ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ബൂ​സ്റ്റ​റു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. പ​ഴ​ങ്ങ​ൾ ഫെ​ർ​മ​ന്‍റേ​ഷ​ൻ ന​ട​ത്തി​യാ​ണ് ഇ​വ ത​യാ​റാ​ക്കു​ന്ന​ത്.

ഒ​രു ലി​റ്റ​ർ ബൂ​സ്റ്റ​ർ 100 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ നേ​ർ​പ്പി​ച്ചാ​ണ് ചെ​ടി​ക​ളി​ൽ പ്ര​യോ​ഗി​ക്കു​ന്ന​ത്. ബൂ​സ്റ്റ​ർ പ്ര​യോ​ഗ​ത്തി​ലൂ​ടെ ചെ​ടി​ക​ൾ അ​തി​വേ​ഗം ക​രു​ത്തോ​ടെ വ​ള​രു​ന്ന​ത് ക​ർ​ഷ​ക​ർ ശ്ര​ദ്ധി​ച്ച​തോ​ടെ ഇ​തി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റി.

ന​ഴ്സ​റി, വ​ളം, ബൂ​സ്റ്റ​ർ എ​ന്നി​വ​യു​ടെ ലാ​ഭം സം​ഘ​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ന​മ​ര​ത്ത് ന​ഴ്സ​റി​യും വ​ളം ഔ​ട്ട്ല​റ്റും നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​തോ​ടെ ഔ​ട്ട്ല​റ്റ് പൂ​ട്ടി.

ഈ ​പ്ര​തി​സ​ന്ധി​യെ​യും ഇ​വ​ർ അ​തി​ജീ​വി​ച്ചു. ഇ​പ്പോ​ൾ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സ് മു​ഖേ​നെ നേ​രി​ട്ടാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കും. ഇ​തി​നാ​വ​ശ്യ​മാ​യ വ​ണ്ടി​യും സം​ഘ​ത്തി​നു​ണ്ട്.

ന​ഴ്സ​റി​യു​ടെ​യും വ​ളം ഉ​ത്പാ​ദ​ന യൂ​ണി​റ്റി​ന്‍റെ​യും ദി​നേ​ന​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഞ്ചു​പേ​രും ചേ​ർ​ന്നാ​ണ് ചെ​യ്യു​ന്ന​ത്. ചി​ല​രു​ടെ ഭ​ർ​ത്താ​ക്ക​ൻ​മാ​ർ സ​ഹാ​യ​ത്തി​ന് എ​ത്താ​റു​ണ്ടെ​ന്നും സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ബീ​ന പ​റ​ഞ്ഞു.

 

Kerala

ഈ യുവാക്കൾ ചോദിക്കുന്നു .. ആരു പറഞ്ഞു കൃഷിക്കു ഗ്ലാമറില്ലെന്ന്..?

കോ​​​​​​​​ട്ട​​​​​​​​യം: കൃ​​​​​​​ഷി ന​​​​​​​ഷ്ടം മാ​​​​​​​ത്രം സ​​​​​​​മ്മാ​​​​​​​നി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും ഗ്ലാ​​​​​​​മ​​​​​​​റി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​തു​​​​​​​മാ​​​​​​​യ മേ​​​​​​​ഖ​​​​​​​ല​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് ആ​​​​​​​രെ​​​​​​​ങ്കി​​​​​​​ലും ക​​​​​​​രു​​​​​​​തു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ൽ നി​​​​​​​ങ്ങ​​​​​​​ൾ ഈ ​​​​​​​യു​​​​​​​വാ​​​​​​​ക്ക​​​​​​​ളു​​​​​​​മാ​​​​​​​യി പ​​​​​​​ത്തു മി​​​​​​​നി​​​​​​​റ്റ് സം​​​​​​​സാ​​​​​​​രി​​​​​​​ക്ക​​​​​​​ണം. കാ​​​​​​​ർ​​​​​​​ഷി​​​​​​​കമേ​​​​​​​ഖ​​​​​​​ല​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള നി​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സ​​​​​​​ക​​​​​​​ല തെ​​​​​​​റ്റി​​​​​​​ദ്ധാ​​​​​​​ര​​​​​​​ണ​​​​​​​കളും മാ​​​​​​​റും. വൈ​​​​​​​റ്റ് കോ​​​​​​​ള​​​​​​​ർ ജോ​​​​​​​ലി​​​​​​​ക​​​​​​​ളും ഗ്ലാ​​​​​​​മ​​​​​​​ർ പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ളും ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ചു കൃ​​​​​​​ഷി​​​​​​​രം​​​​​​​ഗ​​​​​​​ത്തേ​​​​​​​ക്ക് ഇ​​​​​​​റ​​​​​​​ങ്ങി അ​​​​​​​തി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ വ​​​​​​​ലി​​​​​​​യ വി​​​​​​​ജ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും നേ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ഉ​​​​​​​യ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ കീ​​​​​ഴ​​​​​ട​​​​​ക്കു​​​​​ക​​​​​​​യാ​​​​​​​ണ് ഈ ​​​​​​​യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ. അ​​​​​​​വ​​​​​​​രെ ഒ​​​​​​​രു​​​​​​​മി​​​​​​​പ്പി​​​​​​​ച്ച് ദീ​​​​​പി​​​​​ക​​​​​യും മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​ന്തം കാ​​​​​​​ർ​​​​​​​ഷി​​​​​​​ക പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യ ക​​​​​​​ർ​​​​​​​ഷ​​​​​​​ൻ മാ​​​​​​​സി​​​​​​​ക​​​​​യും ചേ​​​​​ർ​​​​​ന്നൊ​​​​​രു​​​​​​​ക്കി​​​​​​​യ ‘ഗ്രീ​​​​​​​ൻ ടോ​​​​​​​ക്ക്’ ച​​​​​​​ർ​​​​​​​ച്ച കൃ​​​​​​​ഷി​​​​​​​യു​​​​​​​ടെ അ​​​​​​​ന​​​​​​​ന്ത​​​​​​​സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ യു​​​​​​​വ​​​​​​​ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​യ്ക്കു മു​​​​​​​ന്നി​​​​​​​ൽ തു​​​​​​​റ​​​​​​​ന്നു കാ​​​​​​​ട്ടു​​​​​​​ന്ന​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു.


പു​​​​​​​​തു​​​​​​​​ത​​​​​​​​ല​​​​​​​​മു​​​​​​​​റ​​​​​​​​യെ കൃ​​​​​​​​ഷി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കും കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കസം​​​​​​​​രം​​​​​​​​ഭ ​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കും ആ​​​​​​​​ക​​​​​​​​ർ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി കൃ​​​​​​​​ഷി​​​​​​​​യെ​​​​​​​​യും ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രെ​​​​​​​​യും കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ധാ​​​​​​​ര​​​​​​​ണ​​​​​​​ക​​​​​​​ൾ തി​​​​​​​രു​​​​​​​ത്തി എ​​​​​​​ഴു​​​​​​​ത​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​ണ് രാ​​​​​​​​ഷ്‌​​​​​​​ട്ര​​​​​​​​ദീ​​​​​​​​പി​​​​​​​​ക ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ൻ ‘ഗ്രീ​​​​​​​​ൻ ടോ​​​​​​​​ക്ക്’ ച​​​​​​​​ർ​​​​​​​​ച്ച​​​​​​​യി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്ത യു​​​​​​​വ​​​​​​​ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ ഏ​​​​​ക​​​​​സ്വ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. യു​​​​​​​​വാ​​​​​​​​ക്ക​​​​​​​​ൾ​​​​​​​​ക്കു കൃ​​​​​​​​ഷി​​​​​​​​യി​​​​​​​​ൽ ക​​​​​​​​രി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​ൻ നി​​​​​​​ര​​​​​​​വ​​​​​​​ധി അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ട്. അ​​​​​​​തു തു​​​​​​​റ​​​​​​​ന്നു​​​​​​​കാ​​​​​​​ട്ടാ​​​​​​​ൻ മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​ വ​​​​​​​ര​​​​​​​ണം. പൊ​​​​​​​തു​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​വും അ​​​​​​​തു തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യ​​​​​​​ണം. യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ കൃ​​​​​​​ഷി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് അ​​​​​​​ക​​​​​​​ലു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന വി​​​​​​​ലാ​​​​​​​പം അ​​​​​​​തോ​​​​​​​ടെ നി​​​​​​​ലയ്ക്കും. ‘​യു​​​​​​​​വാ​​​​​​​​ക്ക​​​​​​​​ൾ കൃ​​​​​​​​ഷി വി​​​​​​​​ടു​​​​​​​​ന്നോ​?’​​എ​​​​​​​​ന്ന വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി​ ന​​​​​​​ട​​​​​​​ന്ന ഗ്രീ​​​​​​​​ൻ ടോ​​​​​​​​ക്കി​​​​​​​ൽ അ​​​​​​​വ​​​​​​​ർ പ​​​​​​​റ​​​​​​​ഞ്ഞു. ദീ​​​​​​​​പി​​​​​​​​ക​​​​​​​​യും ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ൻ മാ​​​​​​​​സി​​​​​​​​ക​​​​​​​​യും ചേ​​​​​​​​ർ​​​​​​​​ന്നു കോ​​​​​​​​ട്ട​​​​​​​​യ​​​​​​​​ത്താ​​​​​​​​ണ് ഗ്രീ​​​​​​​ൻ ടോ​​​​​​​ക്ക് സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്.


രാ​​​​​​​ഷ്‌​​​​ട്ര​​​​​​​ദീ​​​​​​​പി​​​​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​​​​നേ​​​​​​​ജിം​​​​​​​ഗ് ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​ർ ഫാ. ​​​​​​​മൈ​​​​​​​ക്കി​​​​​​​ൾ വെ​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ട്ട് ച​​​​​​​ർ​​​​​​​ച്ച ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം ചെ​​​​​​​യ്തു. ദീ​​​​​​​പി​​​​​​​ക ചീ​​​​​​​ഫ് ന്യൂ​​​​​​​സ് എ​​​​​​​ഡി​​​​​​​റ്റ​​​​​​​ർ സി.​​​​​​​കെ. കു​​​​​​​ര്യാ​​​​​​​ച്ച​​​​​​​ൻ മോ​​​​​​​ഡ​​​​​​​റേ​​​​​​​റ്റ് ചെ​​​​​​​യ്തു. ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ൻ മാ​​​​​​​സി​​​​​​​ക എ​​​​​​​ഡി​​​​​​​റ്റ​​​​​​​ർ ഇ​​​​​​​ൻ-​​​​​​​ചാ​​​​​​​ർ​​​​​​​ജ് സെ​​​​​​​ബി​​​​​​​ൻ ജോ​​​​​​​സ​​​​​​​ഫ് സ്വാ​​​​​​​ഗ​​​​​​​ത​​​​​​​വും ജ​​​​​​​ന​​​​​​​റ​​​​​​​ൽ മാ​​​​​​​നേ​​​​​​​ജ​​​​​​​ർ (സ​​​​​​​ർ​​​​​​​ക്കു​​​​​​​ലേ​​​​​​​ഷ​​​​​​​ൻ) ഫാ. ​​​​​​​ജി​​​​​​​നോ പു​​​​​​​ന്ന​​​​​​​മ​​​​​​​റ്റം ന​​​​​​​ന്ദി​​​​​​​യും പ​​​​​​​റ​​​​​​​ഞ്ഞു.

 

District News

കൃ​ഷി സ്ഥ​ല​ത്ത് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി; ഡ്രൈ​വ​ർ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: ക​ല്ലു​ർ​മ പാ​റ​ക്ക​ട​വി​ൽ കൃ​ഷി സ്ഥ​ല​ത്ത് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ ടാ​ങ്ക​ർ ലോ​റി​യും ഡ്രൈ​വ​റെ​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി ച​ങ്ങ​രം​കു​ളം പോ​ലീ​സ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് നീ​ല​യി​ൽ കോ​ൾ​പ​ട​വി​ലെ പു​ഞ്ച​പ്പാ​ട​ത്തേ​ക്ക് ടാ​ങ്ക​റി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​ത്.

ഏ​താ​നും ദി​വ​സം മു​ന്പും പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. പു​ഞ്ച കൃ​ഷി​യ്ക്ക് ഒ​രു​ങ്ങി​യ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ സി​സി ടി​വി​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​നം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ ടു​ത്തു. ക​ർ​ഷ​ക​രു​ടെ പ​രാ​തി​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ച​ങ്ങ​രം​കു​ളം സി​ഐ ഷൈ​ൻ പ​റ​ഞ്ഞു.

Agriculture

ഔ​ഷ​ധ​മൂ​ല്യ​മു​ള്ള ഞാ​വ​ൽ​പ​ഴം

ഭാ​ര​ത​ത്തി​ൽ പ്ര​ത്യേ​കി​ച്ച് കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി വ​ള​രു​ന്ന ഒ​രു നി​ത്യ​ഹ​രി​ത​വൃ​ക്ഷ​മാ​ണ് ഞാ​വ​ൽ (ഞാ​റ​മ​രം). വ​ള​രെ​യ​ധി​കം ഔ​ഷ​ധ​യോ​ഗ്യ​മാ​യ ഈ ​വൃ​ക്ഷം ഇ​രു​പ​തു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്നു.

മാ​ർ​ച്ച് - ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ പു​ഷ്പി​ക്കു​ക​യും ജൂ​ണ്‍- ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ പ​ഴു​ത്ത കാ​യ​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും. പു​ളി​യും മ​ധു​ര​വും ഒ​ത്തി​ണ​ങ്ങി​യ ഇ​രു​ണ്ട പ​ർ​പ്പി​ൾ നി​റ​മു​ള്ള ഇ​തി​ന്‍റെ ഫ​ല​ത്തി​ന് അ​ണ്ഡാ​കൃ​തി​യാ​ണ്.

ഫ​ല​ങ്ങ​ൾ താ​ഴെ വീ​ഴാ​തെ വ​ല​യോ തു​ണി​യോ വ​ലി​ച്ചു​കെ​ട്ടി ചി​ല്ലു​ക​ൾ ഉ​ല​ച്ചു​വേ​ണം പ​റി​ച്ചെ​ടു​ക്കാ​ൻ. ന​ന്നാ​യി പ​ഴു​ത്ത പ​ഴം നേ​രി​ട്ട് സം​സ്ക​രി​ച്ചും ര​ണ്ടാ​ഴ്ച​വ​രെ ഫ്രി​ഡ്ജി​ലും സൂ​ക്ഷി​ച്ച​ശേ​ഷം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ജൂ​സ്, ജെ​ല്ലി, ജാം, ​ല​സി, സ​ർ​ബ​ത്ത്, ഐ​സ്ക്രീം, വൈ​ൻ, വി​നാ​ഗി​രി എ​ന്നി​വ​യെ​ല്ലാം ഞാ​വ​ൽ​പ​ഴം ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്. ഞാ​വ​ലി​ന്‍റെ ഇ​ല​ക​ൾ​ക്ക് സു​ഗ​ന്ധ​മു​ണ്ട്.

ഇ​തി​ന്‍റെ ചെ​റി​യ പൂ​ക്ക​ൾ മ​ങ്ങി​യ നി​റ​ത്തോ​ടെ കു​ല​കു​ല​യാ​യി കാ​ണ​പ്പെ​ടു​ന്നു. ഞാ​വ​ൽ​പ​ഴ​ത്തി​ൽ ഒ​രു വി​ത്തു​ണ്ട്. ഉ​പ​യോ​ഗ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​യു​ർ​വേ​ദ​ത്തി​ൽ ഞാ​വ​ലി​നെ പ്ര​മേ​ഹ​ഘ്നൗ​ഷ​ധ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

പ​ല പേ​രു​ക​ൾ: ജാം​ബ​വം, മ​ഹാ​നീ​ലഃ, ഫ​ലേ​ന്ദ്ര​ഹഃ, ന​ന്ദീ, രാ​ജ​ജം​ബുഃ, സു​പ്ര​തീ​പ​ത്ര എ​ന്നി​ങ്ങ​നെ സം​സ്കൃ​ത​ത്തി​ലും ജാ​മു​ൻ​ട്രീ എ​ന്ന് ഇം​ഗ്ലീ​ഷി​ലും അ​റി​യ​പ്പെ​ടു​ന്നു. "മി​ർ​ട്ടേ​സി’ സ​സ്യ​കു​ടും​ബ​മാ​യ ഞാ​വ​ലി​ന്‍റെ ശാ​സ്ത്ര​നാം​മ ’സി​സി​ജി​യ​കു​മി​നി’ എ​ന്നാ​ണ്. ഞാ​വ​ലി​ന്‍റെ തൊ​ലി, ഇ​ല, ഫ​ലം, വി​ത്ത് എ​ന്നി​വ ഔ​ഷ​ധ​യോ​ഗ്യ​മാ​ണ്.

ര​സാ​ദി​ഗു​ണ​ങ്ങ​ൾ: മ​ധു​ര​ര​സ​വും ഗു​രു​ഗു​ണ​വും ശീ​ത​വീ​ര്യ​വും വി​പാ​ക​ത്തി​ൽ മ​ധു​ര​വും എ​ന്നി​ങ്ങ​നെ​യാ​ണ് ര​സാ​ദി​ഗു​ണ​ങ്ങ​ൾ. രാ​സ​ഘ​ട​ക​ങ്ങ​ൾ: ഞാ​വ​ൽ​പ​ഴ​ത്തി​ൽ പ്രോ​ട്ടീ​ൻ, ധാ​തു​ക്ക​ൾ, ഇ​രു​ന്പ്, വി​റ്റാ​മി​നു​ക​ൾ (എ, ​ബി, സി), ​അ​ന്ന​ജം, തൊ​ലി​യി​ൽ ബെ​റ്റു​ലി​നി​ക് അ​മ്ലം, ഹൈ​ലി​ക് അ​മ്ലം, ബീ​റ്റാ​സി​റ്റോ​സ്റ്റി​ലേ ടാ​നി​ൻ എ​ന്നീ രാ​സ​ഘ​ട​ക​ങ്ങ​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഞാ​വ​ൽ​വി​ത്തി​ൽ ജാ​രെ​ബാ​ലി​ൻ എ​ന്ന ഗ്ലൂ​ക്കോ​യി​യും അ​ലൂ​ജി​ക് എ​ന്ന അ​മ്ല​വും സു​ഗ​ന്ധ​തൈ​ല​വും അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഔ​ഷ​ധ​ഗു​ണ​ങ്ങ​ൾ: പ്ര​മേ​ഹം, അ​തി​സാ​രം, ക​ഫ​പി​ത്ത​ങ്ങ​ൾ, പൊ​ള്ള​ൽ എ​ന്നി​വ​യെ ഞാ​വ​ൽ ശ​മി​പ്പി​ക്കും. ഞാ​വ​ൽ​മ​ര​ത്തി​ന്‍റെ തൊ​ലി, ഞാ​വ​ൽ​പ​ഴം എ​ന്നി​വ വ​യ​റി​ള​ക്കം, വി​ര​ശ​ല്യം എ​ന്നി​വ​യ്ക്ക് ഉ​ത്ത​മ ഔ​ഷ​ധ​മാ​ണ്.

ഔ​ഷ​ധ​പ്ര​യോ​ഗ​ങ്ങ​ൾ: കു​ട്ടി​ക​ളു​ടെ വ​യ​റി​ള​ക്കം, അ​തി​സാ​രം, ര​ക്താ​തി​സാ​രം എ​ന്നി​വ ശ​മി​ക്കാ​ൻ: ഞാ​വ​ൽ​ത്തൊ​ലി വി​ധി​പ്ര​കാ​രം ക​ഷാ​യം​വ​ച്ച് അ​തി​ൽ തേ​നും ചേ​ർ​ത്ത് 25 മി.​ലി. വീ​തം ദി​വ​സം ര​ണ്ടു​നേ​രം ക​ഴി​ക്കു​ക.

വ​യ​റി​ള​ക്കം ശ​മി​ക്കാ​ൻ: ഞാ​വ​ലി​ന്‍റെ പ​ച്ച​ത്തൊ​ലി ഇ​ടി​ച്ചു​പി​ഴി​ഞ്ഞ നീ​രി​ൽ ആ​ട്ടി​ൻ​പാ​ൽ ചേ​ർ​ത്ത് കൊ​ടു​ക്കു​ക.

  1. ഞാ​വ​ൽ​പ​ഴ ഐ​സ്ക്രീം: ചേ​രു​വ​ക​ൾ: ഞാ​വ​ൽ​പ​ഴം ഒ​ന്ന​ര ക​പ്പ്, ചോ​ളം മാ​വ്- ര​ണ്ട് ടീ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര നാ​ല് ടീ​സ്പൂ​ണ്‍, കൊ​ഴു​പ്പി​ല്ലാ​ത്ത ത​ണു​ത്ത പാ​ൽ- അ​ര ലി​റ്റ​ർ.

രീ​തി: കാ​ൽ ലി​റ്റ​ർ പാ​ലി​ൽ ചോ​ള​മാ​വ് ക​ല​ക്കി​വ​യ്ക്കു​ക. ബാ​ക്കി പാ​ൽ തി​ള​പ്പി​ച്ച് ചോ​ളം- മാ​വ് മി​ശ്രി​തം ചേ​ർ​ത്ത് ഇ​ള​ക്കി കു​റു​ക്കു​ക. ചെ​റി​യ തീ​യി​ൽ കു​റു​ക്കി എ​ടു​ക്കു​ക.

അ​തി​ൽ പ​ഞ്ച​സാ​ര​യും ഞാ​വ​ൽ​പ​ഴ കു​ഴ​ന്പും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി വാ​യു ക​യ​റാ​ത്ത ഒ​രു പാ​ത്ര​ത്തി​ൽ വ​ച്ച് അ​ഞ്ചു മ​ണി​ക്കൂ​ർ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കു​ക.

പി​ന്നീ​ട് അ​ത് വീ​ണ്ടും മി​ക്സി​യി​ൽ അ​ടി​ച്ച് വീ​ണ്ടും പാ​ത്ര​ത്തി​ലാ​ക്കി ക​ട്ടി​യാ​വു​ന്ന​തു​വ​രെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കു​ക. ആ​വ​ശ്യാ​നു​സ​ര​ണം ഞാ​വ​ൽ ഐ​സ്ക്രീം എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം.

2. ഞാ​വ​ൽ​പ​ഴം പ​ച്ച​ടി

ചേ​രു​വു​ക​ൾ: കു​രു ക​ള​ഞ്ഞ് ചെ​റു​താ​യ​രി​ഞ്ഞ ഞാ​വ​ൽ​പ്പ​ഴം- അ​ര ക​പ്പ്, തൈ​ര്- ഒ​രു ക​പ്പ്, ഉ​പ്പ്- പാ​ക​ത്തി​ന്, ചെ​റു​താ​യി അ​രി​ഞ്ഞ എ​രി​വു​ള്ള പ​ച്ച​മു​ള​ക്- ഒ​രെ​ണ്ണം, വ​റു​ത്ത ജീ​ര​കം- അ​ര ടീ​സ്പൂ​ണ്‍.

രീ​തി: എ​ല്ലാ ചേ​രു​വ​ക​ളും ഒ​രു​മി​ച്ചു​ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി ഫ്രി​ഡ്ജി​ൽ​വ​ച്ച് ത​ണു​പ്പി​ച്ചോ അ​ല്ലാ​തെ​യോ ഉ​പ​യോ​ഗി​ക്കാം.

3. ഞാ​വ​ൽ​പ​ഴം ജ്യൂ​സ്

ചേ​രു​വ​ക​ൾ: ഞാ​വ​ൽ​പ​ഴം- 6 ക​പ്പ്, വെ​ള്ളം- ആ​റ് ക​പ്പ്, സ​ർ​വ​സു​ഗ​ന്ധി​പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍, ക​റു​വ​പ്പ​ട്ട ഒ​രു ചെ​റി​യ ക​ഷ​ണം, ഗ്രാ​ന്പൂ- 3 എ​ണ്ണം.

രീ​തി: ഒ​രു ത​ടി ത​വി ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കി അ​രി​മാ​റ്റി​യ ഞാ​വ​ൽ​പ​ഴ​ത്തി​ൽ ആ​റു ക​പ്പ് വെ​ള്ളം ഒ​ഴി​ക്കു​ക. സ​ർ​വ​സു​ഗ​ന്ധി, ക​റു​വ​പ്പ​ട്ട, ഗ്രാ​ന്പൂ എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കി തി​ള​പ്പി​ക്കു​ക.

ഒ​രു രാ​ത്രി മൂ​ടി​വ​ച്ച് ത​ണു​പ്പി​ക്കു​ക. പി​റ്റേ​ദി​വ​സം അ​രി​ച്ച് കു​പ്പി​ക​ളി​ലാ​ക്കി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ക. ആ​വ​ശ്യാ​നു​സ​ര​ണം ഉ​പ​യോ​ഗി​ക്കു​ക.

4. ഞാ​വ​ൽ​പ​ഴ സ​ർ​ബ​ത്ത്

ചേ​രു​വ​ക​ൾ: ഞാ​വ​ൽ​പ​ഴം- ഒ​രു ക​പ്പ്, വെ​ള്ളം- ര​ണ്ട് ക​പ്പ്, പ​ഞ്ച​സാ​ര- നാ​ല് ടീ​സ്പൂ​ണ്‍, കു​രു​മു​ള​കു​പൊ​ടി- അ​ര ടീ​സ്പൂ​ണ്‍, ജീ​ര​ക​പ്പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍, നാ​ര​ങ്ങ-1, ഐ​സ് - 3 എ​ണ്ണം, ഉ​പ്പ്- പാ​ക​ത്തി​ന്

രീ​തി: ഞാ​വ​ൽ​പ​ഴം ഒ​രു ക​പ്പ് വെ​ള്ള​ത്തി​ൽ വേ​വി​ച്ച് കു​രു ക​ള​ഞ്ഞ് മി​ക്സി​യി​ൽ അ​ടി​ച്ച് പ​ൾ​പ്പ് എ​ടു​ക്കു​ക. ഒ​രു ക​പ്പ് വെ​ള്ള​ത്തി​ൽ കു​രു​മു​ള​ക്, നാ​ര​ങ്ങാ​നീ​ര്, പ​ഞ്ച​സാ​ര, ജീ​ര​ക​പ്പൊ​ടി എ​ന്നി​യി​ട്ട് ഞാ​വ​ൽ​പ​ഴ​ത്തി​ന്‍റെ പ​ൾ​പ്പും ഒ​ഴി​ച്ച് ന​ന്നാ​യി ഇ​ള​ക്കി ഗ്ലാ​സി​ലൊ​ഴി​ച്ച് ഐ​സ്ക്യൂ​ബി​ട്ട് ഉ​പ​യോ​ഗി​ക്കു​ക.

District News

അ​ത്മീ​യ സേ​വ​ന​ത്തി​നൊ​പ്പം കൃ​ഷി​യും ദി​ന​ച​ര്യ : വേ​റി​ട്ട​വ​ഴി​യി​ൽ സെ​ന്‍റ് അ​ലോ​ഷ്യ​സ് ആ​ശ്ര​മം

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം


കൊ​ട്ടി​യം: ആ​ധ്യാ​ത്മി​ക​ത​യ്ക്കൊ​പ്പം കാ​ർ​ഷി​ക സം​സ്കാ​ര​വും ചേ​ർ​ത്തു പി​ടി​ക്കു​ന്ന ഒ​രു ആ​ശ്ര​മം. പ​ത്ത്ഏ​ക്ക​ർ ഹ​രി​ത​ഭൂ​മി​യി​ൽ ഗോ​ശാ​ല​യും ഫാം ​ടൂ​റി​സ​വും സ​മ്മി​ശ്ര​കൃ​ഷി​യും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ശ്ര​മം.​ഇ​താ​ണ് കൊ​ട്ടി​യം സെ​ന്‍റ് അ​ലോ​ഷ്യ​സ് ആ​ശ്ര​മം. കൊ​ട്ടി​യ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ദ​ക്ഷി​ണ​കേ​ര​ള ഒ​സി​ഡി സ​ഭ​യു​ടെ പ്രൊ​വി​ൻ​സ് ഹൗ​സ്. അ​ത്മീ​യ സേ​വ​ന​ത്തി​നൊ​പ്പം കൃ​ഷി​യും ദി​ന​ച​ര്യ​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​ർ.

പ്രാ​ർ​ഥ​ന​വ​ഴി​ക​ളി​ൽ ജൈ​വ​കൃ​ഷി​യു​ടെ​യും ഫാം​ടൂ​റി​സ​ത്തി​ന്‍റേ​യും പാ​ത​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചൊ​രു ജീ​വി​തം. പ​ശു​ക്ക​ളും പ​ന്നി​ക​ളും മ​ത്സ്യ​ങ്ങ​ളും കി​ളി​ക​ളും ഈ ​ഹ​രി​ത​ഭൂ​മി​യ്ക്ക് അ​ഴ​കാ​യി നി​ൽ​ക്കു​ന്നു. ആ​ശ്ര​മ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള പാ​ലും പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും മു​ട്ട​യും എ​ല്ലാം ഇ​വി​ടെ​ത്ത​ന്നെ ഉ​ത്പാദി​പ്പി​ക്കു​ന്നു. മി​ച്ച​മു​ള്ള​വ അ​ടു​ത്തു​ള്ള അ​യ​ൽ​വാ​സി​ക​ൾ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും കൊ​ടു​ക്കും.


ആ​ശ്ര​മ​ത്തി​ലെ സൂ​പ്പീ​രി​യ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ ഒ​സി​ഡി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​ന്നാം വ​ർ​ഷ​വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഫാ. ​സാ​ബു​തോ​മ​സ് ഒ​സി​ഡി​യാ​ണ് കൃ​ഷി​യു​ടെ​യും ഫാ​മു​ക​ളു​ടെ​യും ചു​മ​ത​ല​കൾ നോക്കുന്നത്.
മാ​ളി​യേ​ക്ക​ൽ അ​ച്ച​നും സാ​ബു​തോ​മ​സ് അ​ച്ച​നും കൃ​ഷി​പ​രി​പാ​ല​ന​ത്തി​ൽ മു​ന്നി​ലാ​ണ്. ഒ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്ന 16 സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളും സാ​ബു അ​ച്ച​നൊ​ടൊ​പ്പം കൃ​ഷി​ഭൂ​മി​യി​ൽ സ​ഹാ‍​യി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സ​ഹാ​യ​ത്തി​നാ​യി പ​ശു​ഫാ​മി​ലും പ​ന്നി​ഫാ​മി​ലും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്.
പ​ശു​ഫാ​മി​ൽ 14 ജേ​ഴ്സി, എ​ച്ച്എ​ഫ് ഇ​ന​ത്തി​ലു​ള്ള പ​ശു​ക്ക​ളാ​ണു​ള്ള​ത്. ആ​റെ​ണ്ണ​ത്തെ ക​റ​ക്കു​ന്നു​ണ്ട്.

മൂ​ന്നെ​ണ്ണം ചെ​ന​പ്പി​ടി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 40 ലിറ്റ​ർ പാ​ലോ​ളം ല​ഭി​ക്കു​ന്നു​ണ്ട്. ആ​ശ്ര​മ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പാ​ലെ​ടു​ത്ത​ശേ​ഷം ഹോ​ട്ട​ലു​ക​ൾ, വീ​ടു​ക​ൾ, കോ​ൺ​വ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ടു​ക്കു​ക​യാ​ണ്. പ​ശു​വി​ന്‍റെ ചാ​ണ​കം കൃ​ഷി​ക്കും കൂ​ടാ​തെ തീ​റ്റ​പ്പു​ൽ​കൃ​ഷി​ക്കും ഉ​പ​യോ​ഗി​ക്കു​ന്നു. ഒ​രു ഏ​ക്ക​ർ​ഭൂ​മി​യി​ൽ തീ​റ്റ​പ്പു​ൽ​കൃ​ഷി​യു​ണ്ട്.

പ​ന്നി​ഫാ​മി​ൽ നാ​ല്പ​തോ​ളം ഡ്യൂ​റോ​ക്, ലാ​ർ​ജ് യോ​ർ​ക്‌​ഷ​യ​ർ ഇ​ന​ത്തി​ലു​ള്ള പ​ന്നി​ക​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം വ​രും. പ​ന്നി​ക​ൾ​ക്കാ​യി വി​പ​ണി തേ​ടി പോ​കേ​ണ്ടി​വ​രു​ന്നി​ല്ല. പ​ന്നി​ക​ൾ​ക്കാ​യി പു​റ​ത്തു​നി​ന്നും ആ​ളു​ക​ൾ ആ​ശ്ര​മ​ത്തി​ൽ​എ​ത്തു​ന്നു​ണ്ട്. ശു​ചി​ത്വം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ണം ഒ​രു പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​മാ​ണ് പ​ന്നി​ക​ളു​ടെ തീ​റ്റ​യാ​യി എ​ത്തു​ന്ന​ത്.

ട​ർ​ക്കി കോ​ഴി​ക​ൾ 20 എ​ണ്ണ​ത്തോ​ളം വ​രും.​ഇ​വ​യ്ക്കു പ്ര​ത്യേ​ക​ കൂ​ട് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം 10 മു​ത​ൽ 15 വ​രെ മു​ട്ട​ല​ഭി​ക്കും. ഇ​ത് ആ​ശ്ര​മ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.


പീ​ച്ചി​ങ്ങ, പ​ട​വ​ലം, പാ​വ​യ്ക്ക, ചീ​ര, വെ​ണ്ട, വ​ഴു​ത​ന, പ​യ​ർ, വെ​ള്ള​രി, മ​ത്ത​ൻ, ചു​ര​യ്ക്ക,ത​ക്കാ​ളി,മു​ള​ക് ഇ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ന്നു. ആ​ശ്ര​മ​ത്തി​ലേ​ക്ക് പു​റ​ത്തു​നി​ന്നും പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങാ​റി​ല്ല. ക​പ്പ, ചേ​ന, ചേ​മ്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും ഇ​വി​ടെ സു​ല​ഭം. തെ​ങ്ങും ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​യ റം​ബുട്ടാ​ൻ, അ​ഭി​യൂ, അ​വ​ക്കാ​ഡോ, മു​ള്ളാ​ത്ത തു​ട​ങ്ങി​യ​വ​യും മാ​വും പ്ലാ​വും മു​രി​ങ്ങ​യും പ​പ്പാ​യ​യും ആ​വ​ശ്യ​ത്തി​ല​ധി​ക​മു​ണ്ട്. കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്കു ഫ്രൂ​ട്സ് വ​ള​ർ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലെ​ന്നു സാ​ബു അ​ച്ച​ൻ പ​റ​യു​ന്നു.

വി​വി​ധ​യി​നം വാ​ഴ​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ​റ​ന്പി​ൽ​നി​ന്നും ആ​വ​ശ്യ​ത്തി​ല​ധി​കം പ​ഴം ല​ഭി​ക്കു​ന്നു. ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന പൂ​ക്ക​ൾ​ക്കൊ​ണ്ടും കു​റ്റി​ച്ചെ​ടി​ക​ൾ​ക്കൊ​ണ്ടും നി​റ​ഞ്ഞ പൂ​ന്തോ​ട്ട​വും അ​തി​നു​ള്ളി​ൽ മ​ത്സ്യ​ക്കു​ള​വും ആ​ശ്ര​മ​ത്തി​നു പ്ര​ത്യേ​ക​ഭം​ഗി പ​ക​രു​ന്നു. മ​ത്സ്യ​ക്കു​ള​ത്തി​ൽ​ ഷാ​ർ​ക്ക് മീ​നെയാണ് വളർത്തുന്നത്. ഇ​വ​യെ​ല്ലാം കൂ​ടാ​തെ റ​ബ​ർ​ത്തോ​ട്ട​വു​മു​ണ്ട്. കൊ​ട്ടി​യം​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യി റ​ബ​ർ​കൃ​ഷി ചെ​യ്ത​തും ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​രാ​യി​രു​ന്നു.

District News

ലോ​ക കാ​ർ​ഷി​ക-​വ​ന​വ​ത്ക​ര​ണ സ​മ്മേ​ള​നം : കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ൾ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ലെ കി​ഗാ​ലി​യി​ൽ ന​ട​ക്കു​ന്ന ലോ​ക കാ​ർ​ഷി​ക-​വ​ന​വ​ത്ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വ​ന​ശാ​സ്ത്ര കോ​ള​ജി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക സം​ഘ​വും.

കാ​ർ​ഷി​ക സ​ർ​വ​ലാ​ശാ​ല ഡ​യ​റ​ക്ട​ർ ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നും സി​ൽ​വി​ക​ൾ​ച്ച​ർ ആ​ൻ​ഡ് അ​ഗ്രോ​ഫോ​റ​സ്ട്രി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​ടി.​കെ. കു​ഞ്ഞാ​മു, കേ​ര​ള ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡ് അം​ഗ​വും ഫോ​റ​സ്റ്റ് ബ​യോ​ള​ജി ആ​ൻ​ഡ് ട്രീ ​ഇം​പ്രൂ​വ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​എ.​വി. സ​ന്തോ​ഷ്കു​മാ​ർ, സി​ൽ​വി​ക​ൾ​ച്ച​ർ ആ​ൻ​ഡ് അ​ഗ്രോ​ഫോ​റ​സ്ട്രി വി​ഭാ​ഗം പ്ര​ഫ​സ​റും ഓ​ൾ ഇ​ന്ത്യ കോ​ഓ​ർ​ഡി​നേ​റ്റ​ഡ് റി​സ​ർ​ച്ച് പ്രോ​ജ​ക്ട് ഓ​ണ്‍ അ​ഗ്രോ​ഫോ​റ​സ്ട്രി ഇ​ൻ ചാ​ർ​ജു​മാ​യ ഡോ.​വി. ജ​മാ​ലു​ദ്ദീ​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ പി. ​നി​യാ​സ്, ഗ​വേ​ഷ​ക​രാ​യ ഡോ.​സു​സ്മി​ത ശി​ൽ, എ​ൽ​ദോ​സ് ജോ​ർ​ജ്, സ​ജി​ത സി​റി​ൽ എ​ന്നി​വ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കാ​ർ​ഷി​ക വ​ന​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളും പ്രാ​യോ​ഗി​ക സാ​ധ്യ​ത​ക​ളും അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ക​രു​ടെ മു​ന്നി​ൽ ഇ​വ​ർ അ​വ​ത​രി​പ്പി​ച്ചു. 20ന് ​ആ​രം​ഭി​ച്ച സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യ കാ​ർ​ഷി​ക സ​ന്പ്ര​ദാ​യ​ങ്ങ​ൾ, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത, ഏ​കോ​പി​ത കാ​ർ​ഷി​ക വ്യ​വ​സ്ഥ എ​ന്നി​വ​യാ​ണ് ലോ​ക​സ​മ്മേ​ള​ന​ത്തി​ന്‍റെ കേ​ന്ദ്രീ​യ വി​ഷ​യ​ങ്ങ​ൾ. "കാ​ർ​ഷി​ക വ​ന​വ​ത്ക​ര​ണം ജ​ന​ങ്ങ​ൾ​ക്കും ഭൂ​മി​ക്കും ലാ​ഭ​ത്തി​നും വേ​ണ്ടി' എ​ന്ന സ​ന്ദേ​ശ​മാ​ണ് സ​മ്മേ​ള​നം ന​ൽ​കു​ന്ന​ത്.

Agriculture

ആ​ദൂ​രി​ലെ കാ​ശു വാ​രു​ന്ന ക​ശു​മാ​വ് ഫാം

​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ചെ​റി​യൊ​രു ഗ്രാ​മ​മാ​ണ് ആ​ദൂ​ർ. ഇ​വി​ടെ കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ൽ ക​ശു​മാ​വി​ൻ തൈ​ക​ളു​ടെ ഉ​ല്പാ​ദ​ന​ത്തി​നാ​യി അ​ന്പ​തു വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഫാ​മു​ണ്ട്.

വി​ദൂ​ര​മാ​യൊ​രു സ്ഥ​ല​ത്തു​ള്ള ഒ​രു സാ​ധാ​ര​ണ സ​ർ​ക്കാ​ർ ഫാ​മെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ തോ​ന്നാം. പ​ക്ഷേ ക​ഴി​ഞ്ഞ​വ​ർ​ഷം ക​ശു​മാ​വി​ൻ തൈ​ക​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ മാ​ത്രം ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് വി​റ്റു​വ​ര​വാ​ണ് ആ​ദൂ​ർ-​ഗാ​ളി​മു​ഖ കാ​ഷ്യു പ്രൊ​ജ​നി ഓ​ർ​ച്ചാ​ഡ് എ​ന്ന ഈ ​സ്ഥാ​പ​നം നേ​ടി​യ​ത്.

250 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ദൂ​ർ ഫാ​മി​ൽ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ തൈ​ക​ൾ ഇ​ന്ന് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വി​ത​ര​ണ​ത്തി​നെ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 1.62 ല​ക്ഷം ക​ശു​മാ​വി​ൻ തൈ​ക​ളാ​ണ് ഇ​വി​ടെ ഉ​ല്പാ​ദി​പ്പി​ച്ച് ക​ശു​മാ​വ് വി​ക​സ​ന ഏ​ജ​ൻ​സി മു​ഖേ​ന സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്.

ജ·​നാ​ടാ​യ കോ​ഴി​ക്കോ​ട്ടു​നി​ന്നു സ്വ​ന്തം ആ​ഗ്ര​ഹ​പ്ര​കാ​രം ഈ ​ഗ്രാ​മ​ത്തി​ലേ​ക്കു സ്ഥ​ലം​മാ​റ്റം വാ​ങ്ങി​യെ​ത്തി നാ​ലു​വ​ർ​ഷ​മാ​യി ഇ​വി​ടു​ത്തെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ന്നി​ൽ​നി​ന്നു ന​യി​ക്കു​ക​യാ​ണ് എ​ൻ. സൂ​ര​ജ് എ​ന്ന യു​വ കൃ​ഷി ഓ​ഫീ​സ​ർ. സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഫാം ​ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം സൂ​ര​ജി​നെ തേ​ടി​യെ​ത്തി​യ​ത് ഇ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​ന​മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്.

ക​ശു​മാ​വ് വി​ക​സ​ന ഓ​ഫീ​സ​റു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് സൂ​ര​ജ് ഇ​വി​ടെ​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി രാ​സ​കീ​ട​നാ​ശി​നി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ക​ശു​മാ​വി​ൻ തൈ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും മി​ക​ച്ച വി​ള​വു​ണ്ടാ​ക്കാ​നും ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ച​താ​ണ് ആ​ദൂ​ർ ഫാ​മി​ന്‍റെ മാ​തൃ​ക.

ഒ​രു​പ​ടി കൂ​ടി ക​ട​ന്ന് രാ​സ​വ​ള​ങ്ങ​ൾ കൂ​ടി ഒ​ഴി​വാ​ക്കി ഒ​രു കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ ഫാം ​എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്കും ഇ​പ്പോ​ൾ അ​ടു​ക്കു​ക​യാ​ണ്. മ​ല​യോ​ര​ത്തി​ന്‍റെ പ്ര​കൃ​തി​ഭം​ഗി​യും ശു​ദ്ധ​വാ​യു​വും വെ​ള്ള​വു​മെ​ല്ലാ​മു​ള്ള ഇ​വി​ടം സ​ർ​ക്കാ​രി​ന്‍റെ ഫാം ​ടൂ​റി​സം മാ​പ്പി​ലും സ്ഥാ​നം പി​ടി​ച്ചു​ക​ഴി​ഞ്ഞു.

 

Agriculture

ജോ​ബ​ൻ​വി​ല്ല​യി​ലെ അ​മേ​രി​ക്ക​ൻ ബ്യൂ​ട്ടി

ക​ട​ൽ​ക​ട​ന്നെ​ത്തി​യ ഈ ​ചു​വ​പ്പ​ൻ താ​ര​ത്തെ ക​ട​വൂ​ർ മ​തി​ലി​ൽ ജോ​ബ​ൻ​വി​ല്ല​യി​ൽ ജോ​യി ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ ജോ​റാ​യി വി​ള​യി​ക്കു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന പോ​ളി​ഹൗ​സി​ൽ പൂ​ത്തു​ല​ഞ്ഞ് പാ​ക​മെ​ത്തി​നി​ൽ​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടു​ക​ൾ.

പേ​രി​ലും ക​ള​റി​ലു​മാ​ണ് ഡ്രാ​ഗ​ന്‍റെ പ​ത്രാ​സ്. 52 ബ​ക്ക​റ്റു​ക​ളി​ൽ 200ല​ധി​കം ചെ​ടി​ക​ളി​ലാ​ണ് ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടു​ക​ൾ വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ചെ​ടി​ക​ൾ മി​ക്ക വീ​ടു​ക​ളി​ലു​ണ്ടെ​ങ്കി​ലും പാ​ക​മാ​യി വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ഴ​ങ്ങ​ൾ കാ​ണു​ന്ന​തൊ​രു കൗ​തു​കം ത​ന്നെ​യാ​ണ്.

25 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം ക​ഴി​ഞ്ഞു നാ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ൾ കൗ​തു​ക​ത്തി​ന് ആ​രം​ഭി​ച്ച​താ​ണ് ഡ്രാ​ഗ​ണ്‍ കൃ​ഷി. ജൈ​വ​കൃ​ഷി രീ​തി​യാ​ണ് ജോ​യി പ​രീ​ക്ഷി​ക്കു​ന്ന​ത്. പ്ര​വാ​സ​ജീ​വി​തം എ​ന്നു പ​റ​ഞ്ഞാ​ൽ സൗ​ദി അ​റേ​ബ്യ​യി​ലും ഖ​ത്ത​റി​ലും യു​എ​ഇ​യി​ലും ജോ​ലി ചെ​യ്തു.

ക​ണ്‍​സ്ട്രേ​ഷ​ൻ മേ​ഖ​ല​യി​ൽ സേ​ഫ്റ്റി മാ​നേ​ജ​രു​മാ​യി​രു​ന്നു. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​ച്ചു നാ​ലു​വ​ർ​ഷം മു​ന്പു നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ ഒ​രു ഫാം ​സ​ന്ദ​ർ​ശി​ച്ച​തോ​ടെ​യാ​ണ് ഒ​രു കൗ​തു​ക​ത്തി​നു കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.

അ​കം ചു​വ​ന്നു മ​ധു​ര​മു​ള്ള ഹൈ​ബ്രി​ഡ് ഇ​ന​മാ​യ അ​മേ​രി​ക്ക​ൻ ബ്യൂ​ട്ടി ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ലു​പ്പ​മു​ള്ള നീ​ല വീ​പ്പ​ക​ൾ ര​ണ്ടാ​യി മു​റി​ച്ച് ആ​വ​ശ്യ​ത്തി​ന് ദ്വാ​ര​ങ്ങ​ൾ ഇ​ട്ട​ശേ​ഷം ന​ടീ​ൽ മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചാ​ണ് തൈ​ക​ൾ ന​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു മൂ​ട്ടി​ൽ ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ തൈ​ക​ൾ ന​ട്ടി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട കൃ​ഷി വി​ജ​യി​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ 140 തൈ​ക​ൾ കൂ​ടി വാ​ങ്ങി ന​ട്ടു. ഉ​ണ​ക്കി​പ്പൊ​ടി​ച്ച ചാ​ണ​ക​വും ആ​ട്ടി​ൻ കാ​ഷ്ഠ​വും പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ഇ​ള​ക്കി​യെ​ടു​ത്താ​ണ് വ​ള​മാ​യി ന​ൽ​കു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ ഇ​ട്ടു​കൊ​ടു​ക്കും. ജൈ​വ​വ​ളം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ക​യു​ള്ളൂ. തു​റ​സാ​യ ഇ​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന ചെ​ടി​ക​ൾ മേ​യ് മാ​സം മു​ത​ൽ പൂ​ക്കു​മെ​ങ്കി​ലും പോ​ളി​ഹൗ​സി​ൽ ജൂ​ണ്‍-​ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണു പൂ​ക്കു​ന്ന​ത്.

ഡി​സം​ബ​ർ​വ​രെ കാ​യ്ക​ൾ ല​ഭി​ക്കും. രാ​ത്രി എ​ട്ടി​നു​ശേ​ഷ​മാ​ണ് ഇ​വ പൂ​ക്കു​ന്ന​തെ​ന്നു ജോ​യി പ​റ​യു​ന്നു. 10 മ​ണി​യോ​ടെ എ​ല്ലാ പൂ​ക്ക​ളും വി​ട​രു​ക​യും പു​ല​ർ​ച്ച​യോ​ടെ വാ​ടു​ക​യും ചെ​യ്യും. പൂ​വി​രി​ഞ്ഞു 28 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​യ്ക​ൾ വി​ള​വെ​ടു​ക്കാം.

ഒ​രു കാ​യ്ക്ക് ശ​രാ​ശ​രി 450 ഗ്രാം ​മു​ത​ൽ 600 ഗ്രാം ​വ​രെ തൂ​ക്കം ല​ഭി​ക്കും. വി​രി​യു​ന്ന പൂ​ക്ക​ൾ എ​ല്ലാം കാ​യ്ക​ളാ​കും എ​ന്ന​താ​ണ് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ത്ത​വ​ണ 300 മു​ത​ൽ 500വ​രെ കാ​യ്ക​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം മു​ത​ൽ വി​പ​ണി​യി​ൽ വി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​രു​തു​ന്ന​താ​യി ജോ​യി പ​റ​ഞ്ഞു. തൃ​ക്ക​ട​വൂ​ർ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ങ്ങം ഒ​ന്നി​നു സ​മ്മി​ശ്ര​ജൈ​വ ക​ർ​ഷ​ക​നാ​യ ജോ​യി​യെ കൃ​ഷി​വ​കു​പ്പ് ആ​ദ​രി​ച്ചു.

ഭാ​ര്യ ലി​ജി ജോ​യി​യും ഒ​പ്പ​മു​ണ്ട്. മ​ക​ൻ ഹാ​രി​സ് ജോ​യി, മ​ക​ൾ ഹ​ന്ന ജോ​യി.

ഫോ​ണ്‍: 9846466680

Agriculture

മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ മാ​ണി​ക്യ​ങ്ങ​ൾ

മ​ണ്ണാ​ർ​ക്കാ​ട് പെ​രി​ന്പ​ടാ​രി​യി​ലെ സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്പെ​ഷ​ൽ സ്കൂ​ളി​ലെ​ത്തു​ന്ന​വ​രെ വ​ര​വേ​ല്ക്കു​ന്ന​ത് കു​ട്ടി​ക​ൾ ന​ട്ട ക​പ്പ​യും ചേ​ന​യും വെ​ണ്ട​യും വ​ഴു​ത​ന​ങ്ങ​യും ഇ​ഞ്ചി​യും മ​ഞ്ഞ​ളു​മൊ​ക്കെ​യാ​ണ്.

പ​ച്ച​ക്ക​റി​കൃ​ഷി, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, മൃ​ഗ​പ​രി​പാ​ല​നം, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, മീ​ൻ വ​ള​ർ​ത്ത​ൽ എ​ന്നി​ങ്ങ​നെ സം​യോ​ജി​ത കൃ​ഷി രീ​തി​യാ​ണ് ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ളി​ലെ മ​ഴ​വെ​ള്ള സം​ഭ​ര​ണി​യി​ലെ ജ​ലം കൃ​ഷി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വ​ളം സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

സി​സ്റ്റ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ ക​ർ​ഷ​ക​രാ​യ​പ്പോ​ൾ സ്കൂ​ൾ മു​റ്റ​ത്തെ കൃ​ഷി​യി​ലൂ​ടെ കൈ ​എ​ത്തി​പ്പി​ടി​ച്ച​ത് ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച സ്പെ​ഷ​ൽ സ്കൂ​ളി​നു​ള്ള സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡാ​ണ്.

"ആ​രോ​ഗ്യ സം​ര​ക്ഷ​ണം വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളി​ലൂ​ടെ' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് സ്കൂ​ൾ പ​രി​സ​ര​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​ള​വു​ക​ൾ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക​പ്പ, ചേ​ന, ചേ​ന്പ്, ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, മു​ള​ക്, മ​ത്ത​ൻ, കു​ന്പ​ള​ങ്ങ, പ​യ​ർ, ചീ​ര, മു​രി​ങ്ങ, കോ​വ​യ്ക്ക, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കൂ​വ എ​ന്നു വേ​ണ്ട എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും ഇ​വി​ടെ വി​ള​യി​ച്ചെ​ടു​ക്കു​ന്നു.

വി​വി​ധ​യി​നം ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ഫ​ല വൃ​ക്ഷ​ങ്ങ​ളാ​യ, മാ​വ്, പ്ലാ​വ്, സ​പ്പോ​ർ​ട്ട, നെ​ല്ലി, അ​വ​ക്കാ​ഡോ, പേ​ര​ക്ക തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ​യു​ണ്ട്. കൃ​ഷി​യു​ടെ ഓ​രോ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യും ജൈ​വ​വ​ള പ്ര​യോ​ഗ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

 

Agriculture

സ്കൂ​ള്‍ മു​റ്റ​ത്ത് വസന്തമൊരുക്കി കു​രു​ന്നു​ക​ളു​ടെ പൂന്തോട്ടം

സ്കൂ​ള്‍ മു​റ്റ​ത്ത് വ​ര്‍​ണാ​ഭ​മാ​യ വ​സ​ന്ത​കാ​ല​മൊ​രു​ക്കി പ​ഴ​യ​വി​ടു​തി ഗ​വ.​ യുപി ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. കു​ട്ടി​ക​ളി​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ ഇ​നം ചെ​ടി​ക​ളും ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​ത്.​

ഏ​റ്റ​വും ആ​ക​ര്‍​ഷ​ണം പൂ​ത്തുനി​ല്‍​ക്കു​ന്ന ജ​മ​ന്തി പൂ​ക്ക​ള്‍ ത​ന്നെ​യാ​ണ്. ഹൈ​റേ​ഞ്ചിന്‍റെ ഹ​രി​തവി​ദ്യാ​ല​യ​മെ​ന്നാ​ണ് രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പ​ഴ​യ​വി​ടു​തി യുപി ​സ്കൂ​ളി​നെ അ​റി​യ​പ്പെ​ടു​ന്ന​ത്.

ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​വും കു​ട്ടി​ക​ള്‍​ക്കു ത​ന്നെ​യാ​ണ്. കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും സ​ഹാ​യ​യ​ങ്ങ​ളും എ​ത്തി​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ.എ​സ്. ആ​സാ​ദ്, ജോ​ഷി തോ​മ​സ് അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​രും പിടിഎ​യും ഒ​പ്പ​മു​ണ്ട്.​

ജ​മ​ന്തി​ക്കൊ​പ്പം ചെ​ടി​ച്ച​ട്ടി​ക​ളി​ല്‍ വി​വി​ധ ഇ​നം ബോ​ള്‍​സ് ചെ​ടി​ക​ള്‍, വ​ള്ളി​യി​ല്‍ പ​ട​ര്‍​ന്നുക​യ​റി എ​ന്നും പൂ​ക്ക​ള്‍ ഉ​ണ്ടാ​കു​ന്ന വ​ള്ളി​ച്ചെ​ടി​ക​ള്‍, റോ​സ, മു​ല്ല അ​ങ്ങ​നെ നി​ര​വ​ധി​യാ​ണ് കു​രു​ന്നു​ക​ളു​ടെ പൂ​ന്തോ​ട്ട​ത്തി​ല്‍ പൂ​ത്തു​ല​ഞ്ഞുനി​ല്‍​ക്കു​ന്ന​ത്.

Agriculture

കാ​ലി​ട​റി​യ​പ്പോ​ഴും മ​ന​സ് ഇ​ട​റാ​തെ; മ​നു​വി​ന്‍റെ ഏ​ദ​ൻ​തോ​ട്ട​ത്തി​ൽ​ബി​വി 380 താ​രം

തോ​ൽ​വി​ക​ളെ മ​റി​ക​ട​ന്ന് വി​ജ​യം വ​രി​ക്കു​ന്ന ആ​ളു​ക​ളാ​ണ് എ​ന്നും എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മേ​കു​ന്ന​ത്. വി​ധി​ക്കു​മു​ന്നി​ൽ ത​ള​രാ​തെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ് പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ച്ചി​റ അ​രീ​ക്കാ​പ്പ​റ​ന്പി​ൽ മ​നു തോ​മ​സ്.

അ​ഞ്ചാം വ​യ​സി​ൽ പോ​ളി​യോ ബാ​ധി​ച്ച് കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി ന​ഷ്ട​മാ​യെ​ങ്കി​ലും ത​ള​ർ​ന്നി​ല്ല. കാ​ലി​ട​റി​യ​പ്പോ​ഴും മ​ന​സ് ഇ​ട​റാ​തെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ മു​ന്നേ​റി വി​ധി​യെ തോ​ൽ​പി​ച്ച് മി​ക​ച്ച ഭി​ന്ന​ശേ​ഷി ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ ക​ർ​ഷ​ക​ൻ.

ത​ന്‍റെ അ​ഞ്ചേ​ക്ക​ർ ഭൂ​മി​യി​ൽ 4,500 കോ​ഴി​ക​ളു​ള്ള ഫാ​മു​ൾ​പ്പെ​ടെ സ​മ്മി​ശ്ര​കൃ​ഷി​യാ​ണ് മ​നു ചെ​യ്തു​വ​രു​ന്ന​ത്. ഭി​ന്ന​ശേ​ഷി​മൂ​ലം പ​ക​ച്ചു നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മു​ന്നേ​റാ​നു​ള്ള പ്ര​ചോ​ദ​നം കൂ​ടി​യാ​ണ് ഈ ​ക​ർ​ഷ​ക​ന്‍റെ ജീ​വി​തം. കാ​ലു​ക​ൾ​ക്ക് ച​ല​ന​ശേ​ഷി ന​ഷ്ട​മാ​യ​തോ​ടെ വീ​ട്ടി​ലി​രു​ന്ന് പ​ഠി​ച്ച് എ​സ്എ​സ്എ​ൽ​സി ഉ​ന്ന​ത മാ​ർ​ക്കോ​ടെ വി​ജ​യി​ച്ചു.

തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും മ​നു കൃ​ഷി​യി​ലേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു. മു​പ്പ​ത്തി​മൂ​ന്നു വ​യ​സു​വ​രെ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​കാ​ട്ടാ​യി​രു​ന്നു മ​നു​വും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ടു കൃ​ഷി വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2012ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചേ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ​യോ​ടെ കൃ​ഷി ആ​രം​ഭി​ച്ചു.

കോ​ഴി​ഫാം, റ​ബ​ർ, കാ​പ്പി, ക​ശു​മാ​വ്, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക്, കൊ​ക്കോ, പ്ലാ​വ്, മാ​വ്, തേ​നീ​ച്ച, ജാ​തി, ക​പ്പ, താ​റാ​വ്, പ​ശു, മ​ത്സ്യ​ക്കൃ​ഷി, തീ​റ്റ​പ്പു​ൽ​ക്കൃ​ഷി, വാ​നി​ല തു​ട​ങ്ങി​യ​വ ഏ​ദ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന കൃ​ഷി​ഭൂ​മി​യി​ലു​ണ്ട്.

കോ​ഴി​ഫാം പ​രീ​ക്ഷ​ണം

കൃ​ഷി വ​ൻ വി​ജ​യ​മാ​യ​തോ​ടെ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും അ​നു​ബ​ന്ധ സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ലോ​ചി​ച്ച​പ്പോ​ഴാ​ണ് കോ​ഴി​ഫാം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ത​ന്‍റെ ആ​ഗ്ര​ഹം വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാ പി​ന്തു​ണ​യും കു​ടും​ബം ന​ൽ​കി.

തു​ട​ർ​ന്ന് ചെ​റി​യ രീ​തി​യി​ൽ തു​ട​ങ്ങി. ഇ​തി​ൽ നി​ന്ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ച​തോ​ടെ ഫാം ​വി​പു​ലീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ന് 4,500 കോ​ഴി​ക​ളു​ള്ള ഫാ​മി​ന് ഉ​ട​മ​യാ​ണ് മ​നു. വ​ർ​ഷം 300 മു​ട്ട​യി​ടു​ന്ന ബി​വി 380 കോ​ഴി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ഇ​വി​ടെ​യു​ള്ള​ത്.

ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ഇ​വ നാ​ല​ര​മാ​സ​മാ​കു​മ്പോൾ മു​ട്ട​യി​ടും. നാ​ട​ൻ കോ​ഴി​ക​ൾ​ക്കൊ​പ്പം, ട​ർ​ക്കി, ക​രി​ങ്കോ​ഴി, ഗി​നി​ക്കോ​ഴി, ഇ​റ​ച്ചി​ക്കോ​ഴി തു​ട​ങ്ങി​യ​വ​യും ഫാ​മി​ലു​ണ്ട്. മു​ട്ട​യി​ടാ​ൻ പ്രാ​യ​മാ​കുമ്പോ ​ൾ കോ​ഴി​യെ വി​ൽ​ക്കു​ന്ന​താ​ണ് മ​നു​വി​ന്‍റെ രീ​തി. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കോ​ഴി​ക​ളെ വി​ൽ​ക്കു​ന്ന​ത്.

വി​രി​ഞ്ഞ് ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് മ​നു വാ​ങ്ങു​ന്ന​ത്. ആ​ദ്യ മൂ​ന്നു ദി​വ​സം കൃ​ത്രി​മ ചൂ​ട് ന​ൽ​കു​ന്ന​തി​നൊ​പ്പം ധാ​ന്യ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​യി ന​ൽ​കും. ചൂ​ടി​നാ​യി വൈ​ദ്യു​തി, ഇ​ൻ​ഫ്രാ​റെ​ഡ് ബ​ൾ​ബു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വും കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​സ്ഥ​യും നോ​ക്കി ചൂ​ട് ക്ര​മീ​ക​രി​ക്കും. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ 29-32 ഡി​ഗ്രി എ​ന്ന നി​ല​യി​ലാ​ണ് ചൂ​ട് ന​ൽ​കു​ന്ന​ത്. പി​ന്നീ​ട് മൂ​ന്നു ഡി​ഗ്രി വീ​തം കു​റ​ച്ചു കൊ​ണ്ടു​വ​രും.

തു​ട​ർ​ന്ന് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കും. ഏ​ഴ്, പ​തി​നാ​ല്, ഇ​രു​പ​ത്തി​യൊ​ന്ന്, ഇ​രു​പ​ത്തി​യെ​ട്ട്, മു​പ്പ​ത്തി​യ​ഞ്ച് ദി​വ​സം പ്രാ​യ​മാ​കു​ന്പോ​ൾ വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ശ​രി​യാ​യ രീ​തി​യി​ൽ മ​രു​ന്ന് ന​ൽ​കു​ന്ന​തി​നാ​ൽ വ​സ​ന്ത, കോ​ഴി​വ​സൂ​രി എ​ന്നി​വ​യി​ൽ​നി​ന്ന് ഇ​വ​യെ സം​ര​ക്ഷി​ക്കും.

ഏ​ഴ്, ഇ​രു​പ​ത്തി​യൊ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ല​സോ​ട്ട​യും 14, 28 ദി​വ​സ​ങ്ങ​ളി​ൽ ഐ​ബി​ഡി​യും ന​ൽ​കും. ര​ണ്ടു മാ​സം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ആ​ർ2​ബി വാ​ക്സി​നും ന​ൽ​കും. തു​ട​ർ​ന്ന് ഓ​രോ ആ​റു മാ​സം കൂ​ടു​ന്പോ​ഴും ആ​ർ2​ബി ന​ൽ​കും.

 

Agriculture

ചേ​മ്പ് കൃ​ഷി അ​റി​യേ​ണ്ട​തെ​ല്ലാം

ന​മ്മു​ടെ നാ​ട്ടി​ൽ ഏ​റെ പ്രി​യ​മു​ള്ള ചെ​റു​ചേമ്പി​​ന്‍റെ കി​ഴ​ങ്ങും ത​ണ്ടും ഇ​ല​യും പോ​ഷ​ക, ഔ​ഷ​ധ​മൂ​ല്യം നി​റ​ഞ്ഞ​താ​ണ്. കി​ഴ​ങ്ങി​ൽ അ​ന്ന​ജ​വും (9.6-18.8%) ഭ​ക്ഷ്യ​നാ​രും, കാ​ൽ​സ്യം, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സി​യം, വി​റ്റാ​മി​ൻ (അ,​ഇ), ധാ​തു​ക്ക​ൾ, മാ​ൻ​ഗ​നീ​സ്, ഇ​രു​ന്പ് എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ചേ​ന്പി​ന്‍റെ അ​ന്ന​ജ​ത്തി​ന്‍റെ ക​ണി​ക​ക​ളു​ടെ വ​ലി​പ്പം തീ​രെ കു​റ​വാ​യ​തി​നാ​ൽ ദ​ഹ​ന​പ്ര​ക്രി​യ എ​ളു​പ്പ​ത്തി​ൽ ന​ട​ക്കു​ന്നു. കി​ഴ​ങ്ങു​ക​ളി​ലെ ഭ​ക്ഷ്യ​നാ​ര് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

ഇ​തു​കൂ​ടാ​തെ കി​ഴ​ങ്ങു​ക​ളി​ലെ വ​ഴു​വ​ഴു​പ്പ് ര​ക്ത​ത്തി​ലെ കൊ​ള​സ്ട്രോ​ൾ ലെ​വ​ൽ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. ചേ​ന്പി​ല​യി​ൽ പ്രോ​ട്ടീ​ൻ, ബീ​റ്റ-​ക​രോ​ട്ടി​ൻ, ഇ​രു​ന്പ്, ഫോ​ളി​ക് ആ​സി​ഡ്, ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​മ്പ്, വി​റ്റാ​മി​ൻ ഇ, ​ത​യാ​മി​ൻ, റൈ​ബോ​ഫ്ളാ​വി​ൻ, നി​യാ​സി​ൻ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ​മാ​റ്റ​ത്തി​ന്‍റെ ഈ ​സ​ന്ദ​ർ​ഭ​ത്തി​ലും ചേ​മ്പ് പ്ര​ത്യേ​കം പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്നു. വെ​ള്ള​ക്കെ​ട്ട്, ല​വ​ണ​ര​സം എ​ന്നി​വ ഒ​രു​പ​രി​ധി​വ​രെ ചെ​റു​ത്തു​നി​ൽ​ക്കാ​നു​ള്ള ക​ഴി​വ് ചേ​ന്പി​നു​ണ്ട്.

വി​വി​ധ ഇ​ന​ങ്ങ​ൾ

കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ഒ​ഡീ​ഷ​യി​ലെ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മാ​യി പ​ത്തോ​ളം മു​ന്തി​യ ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മി​ക്ക ഇ​ന​ങ്ങ​ളും 6 മു​ത​ൽ 8 മാ​സ​ങ്ങ​ൾ കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന​താ​ണ്.

5 മു​ത​ൽ 6 മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന, ഇ​ല​ക​ര​ച്ചി​ൽ രോ​ഗ​ത്തെ ചെ​റു​ത്തു​നി​ൽ​ക്കാ​ൻ ക​ഴി​വു​ള്ള, ചൊ​റി​ച്ചി​ൽ തീ​രെ ഇ​ല്ലാ​ത്ത ഇ​ന​മാ​യ മു​ക്ത​കേ​ശി എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. കേ​ര​ള​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ ശ്രീ​ടീ​ലി​യ ന​ല്ല പാ​ച​ക​ഗു​ണ​മു​ള്ള ഹ്ര​സ്വ​കാ​ല ഇ​ന​മാ​ണ് (4 മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന).

ഇ​തു​കൂ​ടാ​തെ ശ്രീ​കി​ര​ണ്‍, ശ്രീ​ഹീ​ര, ശ്രീ​ര​ശ്മി, ശ്രീ​പ​ല്ല​വി എ​ന്നി​വ​യും മി​ക​ച്ച ഇ​ന​ങ്ങ​ളാ​ണ്. ഒ​ട്ടേ​റെ നാ​ട​ൻ ഇ​ന​ങ്ങ​ളും പ്ര​ചാ​ര​ത്തി​ലു​ണ്ട്. താ​മ​ര​ക്ക​ണ്ണ​ൻ, ക​ണ്ണ​ൻ​ചേ​ന്പ്, കു​ട​ചേ​ന്പ് എ​ന്നി​വ.

ന​ടീ​ൽ സ​മ​യം

മ​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള കൃ​ഷി​യ്ക്ക് ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ വ​രെ​യാ​ണ് ന​ടാ​ൻ ഉ​ത്ത​മ​മാ​യ സ​മ​യം. ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​ല​ഭേ​ദ​മ​ന്യേ കൃ​ഷി ചെ​യ്യാ​വു​ന്ന​താ​ണ്.

ന​ടീ​ൽ​വ​സ്തു​ക്ക​ൾ

ത​ള്ള​ചേ​മ്പും വി​ത്തു​ചേമ്പും ന​ടീ​ൽ​വ​സ്തു​ക്ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും, വി​ത്തു​ചേമ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. 20-25 ഗ്രാം ​തൂ​ക്കം വ​രു​ന്ന വി​ത്തു ചേ​ന്പ് ന​ല്ല ന​ടീ​ൽ വ​സ്തു​വാ​ണ്.

നി​ല​മൊ​രു​ക്ക​ൽ

മ​ണ്ണി​ന്‍റെ സ്വ​ഭാ​വ​ത്തെ​യും പ​രി​പാ​ല​ന​രീ​തി​യെ​യും ആ​ശ്ര​യി​ച്ചു വി​വി​ധ​ത​ര​ത്തി​ൽ നി​ല​മൊ​രു​ക്കാ​വു​ന്ന​താ​ണ്. മ​ണ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ഴി​ക​ൾ എ​ടു​ത്തും എ​ക്ക​ൽ​മ​ണ്ണി​ൽ പൊ​ക്ക​ത്തി​ൽ കൂ​ന​കൂ​ട്ടി​യും പ​ണ​ക​ൾ എ​ടു​ത്തും കൃ​ഷി​ചെ​യ്യാം.

ജ​ല​സേ​ച​ന​സൗ​ക​ര്യ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ വാ​ര​ങ്ങ​ളും ചാ​ലു​ക​ളും എ​ടു​ത്ത് ന​ടു​ന്ന രീ​തി​യാ​ണ് ന​ല്ല​ത്.

ന​ടീ​ൽ രീ​തി

വി​ത്തു ചേ​ന്പു​ക​ൾ 60ഃ45 സെ.​മീ​റ്റ​ർ അ​ക​ല​ത്തി​ൽ ന​ടാം. ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്തേ​ക്ക് ന​ടാ​നാ​യി ഏ​ക​ദേ​ശം 3,7000 വി​ത്തു ചേ​ന്പു​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. ഇ​വ 2.57.5 സെ.​മി താ​ഴ്ച്ച​യി​ൽ ന​ടാ​വു​ന്ന​താ​ണ്.

ഈ ​അ​ക​ല​ത്തി​ൽ ന​ടു​ക​യാ​ണെ​ങ്കി​ൽ ഏ​ക​ദേ​ശം 800-1000 കി​ലോ ന​ടീ​ൽ​വ​സ്തു​ക്ക​ൾ ഒ​രു ഹെ​ക്ട​റി​ന് ആ​വ​ശ്യ​മാ​ണ്.

പു​ത​യി​ട​ൽ

വി​ത്തു ചേ​ന്പു​ക​ൾ മു​ള​യ്ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 30-45 ദി​വ​സം വേ​ണ്ടി​വ​രും. മ​ണ്ണി​ന്‍റെ താ​പ​നി​ല നി​യ​ന്ത്ര​ണ​ത്തി​നും ജ​ല​സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ള​ക​ൾ വ​ള​രാ​തി​രി​ക്കു​ന്ന​തി​നും പു​ത​യി​ട​ൽ സ​ഹാ​യ​ക​മാ​കു​ന്നു.

പ​ച്ചി​ല​യോ ക​രി​യി​ല​യോ കൊ​ണ്ട് പു​ത​യി​ടാം.

ഇ​ട​പോ​ക്ക​ൽ

സാ​ധാ​ര​ണ​യാ​യി 5-10% വ​രെ വി​ത്തു ചേ​ന്പു​ക​ൾ മു​ള​യ്ക്കാ​റി​ല്ല. ഇ​തി​നെ ത​ര​ണം ചെ​യ്യു​ന്ന​തി​ന് 2000 മു​ത​ൽ 3000 വ​രെ വി​ത്തു ചേ​ന്പു​ക​ൾ ഒ​രു ഹെ​ക്ട​റി​ന് എ​ന്ന തോ​തി​ൽ ഞാ​റ്റ​ടി​യി​ൽ അ​ടു​പ്പി​ച്ചു ന​ട്ട് മു​ള​പ്പി​ച്ച ശേ​ഷം ആ​വ​ശ്യാ​നു​സ​ര​ണം ഇ​ട​പോ​ക്ക​ലി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

വ​ള​പ്ര​യോ​ഗ​വും ഇ​ട​കി​ള​യ്ക്ക​ലും

ന​ടു​ന്ന​തി​നു മു​ൻ​പാ​യി ഹെ​ക്ട​റി​ന് 12 ട​ണ്‍ കാ​ലി​വ​ളം ഇ​ട്ട് മ​ണ്ണു​മാ​യി ഇ​ള​ക്കി ചേ​ർ​ക്കേ​ണ്ട​താ​ണ്. ഹെ​ക്ട​റി​ന് 80 കി​ലോ​ഗ്രാം പാ​ക്യ​ജ​ന​കം 25 കി​ലോ​ഗ്രാം ഭാ​വ​ഹം, 100 കി​ലോ​ഗ്രാം ക്ഷാ​രം എ​ന്ന തോ​തി​ൽ രാ​സ​വ​ള​ങ്ങ​ൾ ര​ണ്ടോ മൂ​ന്നോ ത​വ​ണ​ക​ളാ​യി ചേ​ർ​ക്കേ​ണ്ട​താ​ണ്.

വി​ത്തു​ക​ൾ മു​ള​ച്ച് ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷം മൂ​ന്നി​ലൊ​രു ഭാ​ഗം പാ​ക്യ​ജ​ന​ക​വും (60 കി​ലോ യൂ​റി​യ, അ​ല്ലെ​ങ്കി​ൽ 135 കി​ലോ അ​മോ​ണി​യം സ​ൾ​ഫേ​റ്റ്) ക്ഷാ​ര​വും (55 കി​ലോ മ്യു​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ്), മു​ഴു​വ​ൻ ഭാ​വ​ഹ​വും ( 125 കി​ലോ മ​സൂ​റി​ഫോ​സ്) ന​ൽ​കേ​ണ്ട​താ​ണ്.

ബാ​ക്കി പാ​ക്യ​ജ​ന​ക​വും ക്ഷാ​ര​വും ആ​ദ്യ​ത്തെ വ​ള​പ്ര​യോ​ഗ​ത്തി​നു ശേ​ഷം ഓ​രോ മാ​സം ഇ​ട​വി​ട്ട് ര​ണ്ട് തു​ല്യ ഭാ​ഗ​ങ്ങ​ളാ​യി ന​ൽ​കേ​ണ്ട​താ​ണ്. ക​ള​പ​റി​ക്ക​ലും മ​ണ്ണ​ണ​ച്ചു​കൊ​ടു​ക്ക​ലും രാ​സ​വ​ള​പ്ര​യോ​ഗ​ത്തോ​ടൊ​പ്പം ചെ​യ്യേ​ണ്ട​താ​ണ്.

മാ​തൃ​ചെ​ടി​യു​ടെ ചു​വ​ട്ടി​ലു​ള്ള ചെ​റി​യ ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത കി​ളി​ർ​പ്പു​ക​ൾ ര​ണ്ടാ​മ​ത്തെ ക​ള​പ​റി​യ്ക്ക​ലും ഇ​ട​കി​ള​യ്ക്ക​ലി​നോ​ടൊ​പ്പം മാ​റ്റേ​ണ്ട​താ​ണ്.

സി​ടി​സി​ആ​ർ​ഐ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ക​സ്റ്റ​മൈ​സ്ഡ് വ​ള​ങ്ങ​ൾ ഹെ​ക്ട​റി​ന് 600 കി​ലോ​ഗ്രാം എ​ന്ന തോ​തി​ൽ ര​ണ്ടു ത​വ​ണ​ക​ളാ​യി ന​ൽ​കി​യാ​ൽ മ​റ്റ് വ​ള​ങ്ങ​ൾ ഒ​ഴി​വാ​ക്കാം.

ജൈ​വ​കൃ​ഷി

ജൈ​വ​കൃ​ഷി​യ്ക്കാ​യി വി​ത്ത് ചേമ്പ് ചാ​ണ​കം, വേ​പ്പി​ൻ​പി​ണ്ണാ​ക്ക്, സ്യൂ​ഡോ​മോ​ണ​സ് ഫ്ളൂ​റ​സെ​ൻ​സ് (5 ഗ്രാം ​ഒ​രു കി​ലോ വി​ത്തി​ന്) എ​ന്നി​വ ക​ല​ർ​ന്ന മി​ശ്രി​ത​ത്തി​ൽ മു​ക്കി ത​ണ​ലി​ൽ സൂ​ക്ഷി​ക്ക​ണം. എ​ന്നി​ട്ട് അ​പ്ര​കാ​രം ത​യാ​റാ​ക്കി​യ വി​ത്ത് ന​ടാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക.

ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്തേ​ക്ക് കാ​ലി​വ​ളം 15 ട​ണ്‍ (400 ഗ്രാം ​ഒ​രു ചെ​ടി​ക്ക്), വേ​പ്പി​ൻ​പി​ണ്ണാ​ക്ക് ഒ​രു ട​ണ്‍ ഒ​രു ഹെ​ക്ട​റി​ന് (25- 30 ഗ്രാം ​ഒ​രു ചെ​ടി​ക്ക്), ജീ​വാ​ണു​വ​ള​ങ്ങ​ളാ​യ അ​സോ​സ്പൈ​റി​ല്ലം, ഫോ​സ്ഫ​റ​സ് ബാ​ക്ടീ​രി​യ എ​ന്നി​വ ഹെ​ക്ട​റി​ന് 3 കി​ലോ​ഗ്രാം വീ​ത​വും മൈ​ക്കോ​റൈ​സ 5 കി​ലോ​ഗ്രാ​മും ചേ​ർ​ക്ക​ണം.

വി​ത്ത് ചേ​ന്പ് ന​ടു​ന്ന​തി​നോ​ടൊ​പ്പം പ​യ​ർ വി​ത്തു​ക​ൾ ഇ​ട​ക​ളി​ൽ പാ​കി 45-60 ദി​വ​സം ക​ഴി​യു​ന്പോ​ൾ മ​ണ്ണി​നോ​ടൊ​പ്പം ചേ​ർ​ക്ക​ണം. കൂ​ടാ​തെ 2 ട​ണ്‍ ചാ​രം പ​ച്ചി​ല വ​ള​ത്തോ​ടൊ​പ്പം ചേ​ർ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ചേ​ന്പി​ലെ ഇ​ല​ക​രി​ച്ചി​ൽ രോ​ഗ​ത്തി​നെ​തി​രെ മു​ക്ത​കേ​ശി ഇ​നം ന​ടു​ന്ന​താ​ണ് ന​ല്ല​ത്.

കൂ​ടാ​തെ ട്രെെ​ക്കോ​ഡെ​ർ​മ ആ​സ്പെ​റെ​ല്ലം പോ​ഷി​പ്പി​ച്ച ചാ​ണ​ക​പ്പാ​ലി​ൽ ത​യ്യാ​റാ​ക്കി​യ വി​ത്ത് ചേ​ന്പ് ന​ടാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക. വെ​ർ​മി​കം​പോ​സ്റ് 100 ഗ്രാം ​ചെ​ടി​യൊ​ന്നി​ന് ഇ​ടു​ക. ക​രു​ത​ൽ ന​ട​പ​ടി​യാ​യി വെ​ർ​മി​വാ​ഷ് 100 മി​ല്ലി ലി​റ്റെ​ർ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ന് എ​ന്ന ക​ണ​ക്കി​ൽ ര​ണ്ടാ​ഴ്ച ഇ​ട​വി​ട്ട് ത​ളി​യ്ക്കു​ക.

അ​ല്ലെ​ങ്കി​ൽ അ​കോ​മി​ൻ 3 മി​ല്ലി ഒ​രു ലി​റ്റ​റി​ന് എ​ന്ന തോ​തി​ലോ പൊ​ട്ടാ​സി​യം ഫോ​സ്ഫോ​ണേ​റ്റ് 3 മി​ല്ലി ഒ​രു ലി​റ്റ​റി​ന് എ​ന്ന തോ​തി​ലോ ന​ട്ടു ഒ​രു മാ​സം ക​ഴി​ഞ്ഞ്, ര​ണ്ടാ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ നാ​ലു മാ​സം വ​രെ ത​ളി​ക്കാ​വു​ന്ന​താ​ണ്. വെ​ണ്ട വി​ള ഇ​ട​വി​ള​യാ​യോ പ​രി​ക്ര​മ​വി​ള​യാ​യോ ചേ​ന്പി​നോ​ടൊ​പ്പം കൃ​ഷി​ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്.

ജ​ല​സേ​ച​നം

മ​ഴ​യെ ആ​ശ്ര​യി​ച്ച് ചേമ്പ് കൃ​ഷി​ചെ​യ്യുമ്പോ​ൾ ജ​ല​സേ​ച​നം ന​ൽ​കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ മ​ഴ കു​റ​യു​ന്പോ​ഴോ, ഇ​ല്ലാ​ത്ത​പ്പോ​ഴോ 130-175 ലി​റ്റ​ർ വെ​ള്ളം ഒ​രു ദി​വ​സം ഒ​രു സെ​ന്‍റി​ന് ന​ൽ​കേ​ണ്ട​താ​ണ്.

വി​ള സ​മ്പ്രദാ​യ​ങ്ങ​ൾ

വ​ള​ർ​ച്ച​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ വി​വി​ധ ഹ്ര​സ്വ​കാ​ല വി​ള​ക​ളാ​യ പ​ച്ച​ക്ക​റി​ക​ൾ (മു​ള​ക്, ത​ക്കാ​ളി), ഇ​ല​ക്ക​റി​ക​ൾ (ചീ​ര, മ​ല്ലി),പ​യ​ർ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ഴു​ന്ന്, ചെ​റു​പ​യ​ർ മു​ത​ലാ​യ​വ ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്യാം.

കേ​ര​ള​ത്തി​ൽ ചേമ്പ് സാ​ധാ​ര​ണ​യാ​യി വാ​ഴ, തെ​ങ്ങ്, ക​മു​ക് എ​ന്നി​വ​യ്ക്കി​ട​യി​ൽ ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്നു.

ചു​രു​ക്ക​ത്തി​ൽ ഹെ​ക്ട​റി​ന് 2.5 ല​ക്ഷം-2.8 ല​ക്ഷം രൂ​പ ലാ​ഭം പ്ര​തീ​ക്ഷി​ക്കാ​വു​ന്ന കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്കും മ​ണ്ണി​നും വി​ള​സ​ന്പ്ര​ദാ​യ​ങ്ങ​ൾ​ക്കും യോ​ജി​ച്ച ഒ​രു കി​ഴ​ങ്ങ് വി​ള​യാ​ണ് ചേ​ന്പ്.

Latest News

Up