Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuram

Thiruvananthapuram

അ​ധി​കൃ​ത​രു​ടെ ക​നി​വു​തേ​ടി താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി

സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം


നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം വ്യാ​പ​കം. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ മൂ​ന്നു​ക​ല്ലി​ന്‍​മൂ​ട്ടി​ലാ​ണു താ​ലൂ​ക്ക് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​ത്. ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യും ഇ​തേ കോ​ന്പൗ​ണ്ടി​ല്‍ ത​ന്നെ. പ​രാ​ധീ​ന​ത​ക​ളെ അ​തി​ജീ​വി​ച്ച് പ്ര​യാ​ണം തു​ട​രു​ന്ന ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളാ​ണ് രോ​ഗി​ക​ള്‍ നി​ര​ത്തു​ന്ന​ത്.

ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റി​നോ​ടു ചേ​ര്‍​ന്ന വാ​ര്‍​ഡ‍ി​ല്‍ റാ​ന്പ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന​ത് അ​ക്കൂ​ട്ട​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്നു. താ​ലൂ​ക്ക് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റി​നെ​ക്കു​റി​ച്ചു പൊ​തു​വേ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്. ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ഫി​സി​യോ​തെ​റാ​പ്പി സം​വി​ധാ​നം.

ഫി​സി​യോ​തെ​റാ​പ്പി​ക്കു വി​ധേ​യ​രാ​യി വ​യോ​ജ​ന​ങ്ങ​ള്‍ മു​ക​ളി​ല​ത്തെ വാ​ര്‍​ഡി​ലേ​യ്ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് പ​ട​വു​ക​ള്‍ ക​യ​റി​പ്പോ​കു​ന്ന​ത്. കെ​ട്ടി​ടം നി​ര്‍​മി​ച്ച​പ്പോ​ള്‍ റാ​ന്പ് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രി​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നു രോ​ഗി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന മ​റ്റൊ​രു യാ​ത​ന ഒ​പി യി​ല്‍ ആ​വ​ശ്യ​മാ​യ ക​സേ​ര​ക​ളി​ല്ലാ​യെ​ന്ന​താ​ണ്. ദി​വ​സ​വും ശ​രാ​ശ​രി മു​ന്നൂ​റു​ല​ധി​കം രോ​ഗി​ക​ള്‍ ഒ​പി യി​ലെ​ത്താ​റു​ണ്ട്.

തൈ​റോ​യി​ഡ്, ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ള്‍, അ​ല​ര്‍​ജി മു​ത​ലാ​യ​വ​യ്ക്ക് അ​ട​ക്കം പ​ത്ത് സ്പെ​ഷ​ല്‍ ഒ​പി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ന​ട​പ്പാ​ക്കി​യ പ്ര​ത്യേ​ക ചി​കി​ത്സാ പ​ദ്ധ​തി​യാ​യ ത​ണ​ലും കാ​ര്യ​ക്ഷ​മ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ​ത്ത് ഡോ​ക്ട​ര്‍​മാ​ര്‍ നി​ല​വി​ലു​ണ്ട്. അ​തേ സ​മ​യം, ആ​ശു​പ​ത്രി​യി​ല്‍ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. നൈ​റ്റ് വാ​ച്ച​ര്‍ -കം- ​ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്ന​താ​ണ് ത​സ്തി​ക. എ​ച്ച്എം​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​ത്കാ​ലി​ക നൈ​റ്റ് വാ​ച്ച​റെ നി​യോ​ഗി​ച്ചി​രി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ഐ ​പി സൗ​ക​ര്യ​മു​ള്ള​തി​നാ​ല്‍ നൈ​റ്റ് വാ​ച്ച​ര്‍ അ​നി​വാ​ര്യ​മാ​ണ്. ഐ​പി​യി​ല്‍ 25 കി​ട​ക്ക​ക​ളു​ണ്ട്. മൂ​ന്നു പേ ​വാ​ര്‍​ഡു​ക​ളും സു​സ​ജ്ജം. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്പെ​ഷ​ല്‍ ഒ​പി ഈ ​ആ​ശു​പ​ത്രി​യി​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്തം.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി​ട്ടും ഈ ​ഗ​വ. ആ​തു​രാ​ല​യ​ത്തി​ല്‍ ആം​ബു​ല​ന്‍​സി​ല്ല. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ന്‍​സി​ന് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ന്‍​സ് ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്.

District News

നെ‌ടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് : ഡോ​ക്ട​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സംഭവിച്ചെന്ന് റി​പ്പോ​ർ​ട്ട്

നെ​ടു​മ​ങ്ങാ​ട്: പ്ര​സ​വ​ത്തി​ൽ ന​വ​ജാത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ​തി​രേ​യാ​ണ് റി​പ്പോ​ർ​ട്ട്.

സി​സേ​റി​യ​ൻ ചെ​യ്യു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടെ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ നേ​ര​ത്തെ തീ​രു​മാ​നം എ​ടു​ക്കാ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണു ക​ണ്ടെ​ത്ത​ൽ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്നം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. 37 കാ​രി​യാ​യ നി​ര​ഞ്ജ​ന​ക്കാ​ണു കു​ഞ്ഞി​നെ ന​ഷ്ട​മാ​യ​ത്.

അ​മ്മ​ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും സി​സേ​റി​യ​ൻ ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഡോ​ക്ട​ർ വൈ​കി. വാ​ക്വം ഉ​പ​യോ​ഗി​ച്ച ശേ​ഷ​മാ​ണു സി​സേ​റി​യ​നി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. കു​ട്ടി​ക്കു വ​ള​ർ​ച്ച കു​റ​വാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​രോ​ഗ്യ​മ​ന്ത്രി​ക്കു കൈ​മാ​റും. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച​യാ​ണ് നി​ര​ഞ്ജ​ന​യു​ടെ പ്ര​സ​വം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ വേ​ദ​ന തു​ട​ങ്ങി​യി​ട്ടും വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.​ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഒ​രു മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീസ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദേ​ശി​ച്ചു.

സി​സേ​റി​യ​നു പി​ന്നാ​ലെ വി​തു​ര മ​ണ​ലി ആ​ദി​വാ​സി ഊ​രി​ലെ ര​ഞ്ജ​ന കൃ​ഷ്ണ​യു​ടെ പെ​ൺ​കു​ഞ്ഞാ​ണു മ​രി​ച്ച​ത്. ഉ​ത്ത​ര​വാ​ദി​യാ​യ ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​യ്ദ​ലി കാ​യ്പ്പാ​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത​ത്.

District News

ആരോഗ്യമേഖലയിലുണ്ടായത് വലിയമാറ്റങ്ങൾ: മുഖ്യമന്ത്രി

നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്ന​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കുക​യാ​യി​രു​ന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

1293 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലു​വ​രി പാ​ത​യു​ടെ ര​ണ്ടാം റീ​ച്ചി​ന്‍റെ നി​ർ​മാണോദ്ഘാ​ട​നം, മൂ​ന്നാം റീ​ച്ച് ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ചെ​യ്യ​ൽ, 89.4 കോ​ടി രൂ​പ​യി​ൽജി​ല്ലാ ​ആ​ശു​പ​ത്രി​യി​ൽ ആ​റു​നി​ല​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം, 9.61 കോ​ടി ചെ​ല​വി​ൽ നി​ർ​മിച്ച ടൂ​റി​സം വ​കു​പ്പിന്‍റെ മോ​ട്ട​ൽ ആ​രാം ഉ​ദ്ഘാ​ട​നം, 2.95 കോ​ടി രൂ​പ​യ്ക്ക് അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് നി​ർ​മിക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.

ക​ല്ലിം​ഗ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി.ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​നായി. മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ദേ​വ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നി​തി​ൻ അ​ഗ​ർ​വാ​ൾ, ഡോ.​ കെ.​ജെ. റീ​ന എന്നിവർ പ​ങ്കെ​ടു​ത്തു.

District News

പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍നി​ന്നു ബൈ​ക്ക് മോ​ഷ്ടിച്ച രണ്ടു യുവാക്കൾ‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: കോ​ട്ട​യ്ക്ക​കം രാ​ജ​ധാ​നി ബാ​റി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍നി​ന്ന് ബാ​ര്‍​ ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ചു ര​ണ്ടു​പേ​രെ ഫോ​ര്‍​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി. പാ​ല്‍​ക്കു​ള​ങ്ങ​ര മാ​ന​വ ന​ഗ​ര്‍ വ​യ​ലി​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണി (24), കോ​ട്ട​യം വൈ​ക്കം കൊ​ള്ളു​പു​ര​യ്ക്ക​ല്‍ ഹൗ​സി​ല്‍ ജി​നു ബേ​ബി (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി ബാ​റി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബൈക്കിന്‍റെ ലോ​ക്ക് പൊ​ട്ടി​ച്ച​ശേ​ഷം ഉ​രു​ട്ടി കി​ഴ​ക്കേ​ക്കോ​ട്ട ഭാ​ഗ​ത്ത് എ​ത്തി​ച്ചു. ജി​നു ബേ​ബി ഈ ​വാ​ഹ​ന​ത്തി​ന് 2500 രൂ​പ ന​ല്‍​കി​യ​ശേ​ഷം വാ​ഹ​ന​വു​മാ​യി സ്ഥ​ലം​വി​ട്ടു.

ജി​നു പി​ന്നീ​ട് വാ​ഹ​നം പൊ​ളി​ച്ച് യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ചു സൂ​ക്ഷി​ച്ച​ശേ​ഷം അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലെ ഒ​രു സ്‌​ക്രാ​പ് ക​ട​യി​ല്‍ 5000 രൂ​പ​യ് ക്കു വി​ല്‍​പ്പ​ന ന​ട​ത്തി. ജി​നു ബേ​ബി​ക്കെ​തി​രേ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ച്ചു​വി​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഫോ​ര്‍​ട്ട് സി​ഐ എ​സ്.​ബി. പ്ര​വീ​ണ്‍, എ​സ്​ഐമാ​രാ​യ അ​നു എ​സ്. നാ​യ​ര്‍, സു​ജോ ജോ​ര്‍​ജ് ആ​ന്‍റ​ണി, എ​എ​സ്​ഐ സി​ജു​മോ​ന്‍, സി​പി​ഒ​മാ​രാ​യ സു​നി​ല്‍​കു​മാ​ര്‍, ഗി​രീ​ഷ്, ഷി​ബു എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

District News

ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​യും ക​ണ്ടെ​ത്തി​യ സം​ഭ​വം : ത​ല​യോ​ട്ടി​ക​ള്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്

തി​രു​വ​ല്ലം: പൂ​ങ്കു​ള​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ ക​ണ്ടെ​ത്തി​യ ര​ണ്ടു ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ളും സ​പീ​പ​വാ​സി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചതെ​ന്നു തി​രു​വ​ല്ലം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ പു​ര​യി​ട​ത്തി​നു സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍​ഥി പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​ണ് ഇ​വ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ട‌െ​ത്ത​ൽ.

വീ​ടി​ന്‍റെ ടെ​റ​സി​നു​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ ണ​ങ്ങ​ളും വീ​ടു വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജോ​ലി​ക്കാ​ര​നാ​ണ് സ​മീ​പ​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കൊ​ണ്ടി​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി തി​രു​വ​ല്ലം പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യി ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. ‌

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി‌​യോ​ടെ​യാ​ണ് പൂ​ങ്കു​ളം ആ​ന​ക്കു​ഴി റോ​ഡി​ലു​ള്ള തൈ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ലും പു​റ​ത്തു​മാ​യി ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ​ണ​ളും ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന പു​ര​യി​ടം സൂ​ക്ഷി​പ്പു​കാ​ര​ന്‍ ച​ക്ക പ​റി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ല​യോ​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു തി​രു​വ​ല്ലം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഫോ​റ​ന്‍​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

District News

വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ൽ 25 മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ​ക്ക് 59.54 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

പാ​ലോ​ട് : വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ​താ​യി 25 മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​താ​യി ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​റി​യി​ച്ചു.

ഇ​തി​നാ​യി 59,54,353 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ൽ പ​ര​പ്പി​ൽ ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​യ ച​ന്ത, ഊ​ന്ന​ൻ​പാ​റ, വൈ​ദ്യ​ൻ മു​ക്ക്, മു​ള മു​ക്ക്, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ൽ പൊ​ൻ​മു​ടി അ​പ്പ​ർ സാ​നി​ട്ടോ​റി​യം (ഹൈ​മാ​സ്റ്റ് ), ഇ​ട​ക്കോ​ള​നി, ഇ​രു​തോ​ട്, ഇ​ക്ബാ​ൽ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ,

പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ത​ന്നൂ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡ്, വി.​കെ. പൊ​യ്ക, വ​ട്ട​ക്ക​രി​ക്ക​കം ആ​യി​ര​വ​ല്ലി ജം​ഗ്ഷ​ൻ, വാ​ഴ​ത്തോ​പ്പു പ​ച്ച, ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​കു​ളം ട​വ​ർ, പൊ​ട്ട​ൻ​ചി​റ, തു​മ്പാ​നൂ​ർ, ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ലം​കോ​ട്, ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, വേ​ങ്ക​വി​ള റോ​യ​ൽ​സി​മ്മിം​ഗ് പൂ​ൾ, ഇ​രി​യ​നാ​ട്, പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ള്ളി​യി​ൽ ആ​യി​ര​വ​ല്ലി ക്ഷേ​ത്രം, ഏ​റെ പേ​ര​യം, നെ​ടു​മ്പ, പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ തെ​ള്ളി​ക്ക​ച്ചാ​ൽ, വെ​ള്ളാ​ണി​ക്ക​ര ശി​വ​ക്ഷേ​ത്രം ജം​ഗ്ഷ​ൻ, ച​ക്ക​ക്കാ​ട് ജം​ഗ്ഷ​നു​ക​ളി​ലാ​ണ് പു​തി​യ​താ​യി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​തോ​ടെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന ലൈ​റ്റു​ക​ളു​ടെ എ​ണ്ണം 75 ആ​യി. മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഈ ​മാ​സം ത​ന്നെ ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​റി​യി​ച്ചു.

District News

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബു​ള്ള​റ്റി​ന് തീ​പി​ടി​ച്ചു

വി​ഴി​ഞ്ഞം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബു​ള്ള​റ്റി​നു തീ​പി​ടി​ച്ചു. ഉ​ട​മ​സ്ഥ​ൻ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ബാ​റ്റ​റി​യും എ​ൻ​ജി​നും പൊ​ട്ടി​ത്തെ​റി​ച്ച ബു​ള്ള​റ്റ് പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ ക​ട്ട​ച്ച​ൽ​മേ​ലെ വീ​ട്ടി​ൽ നി​തീ​ഷി​ന്‍റെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി പെ​രി​ങ്ങ​മ്മ​ല​യി​ൽപോ​യി വ​രു​ന്ന​തി​നിടെ ഇ​ന്ധ​ന​മ​ടി​ച്ച ശേ​ഷ​മാ​ണു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. പ​തി​വി​ല്ലാ​ത്ത രീ​തി​യി​ൽ കു​ലു​ക്ക​വും ശ​ബ്ദ​വും ഉ​ണ്ടാ​യെ​ങ്കി​ലും കാ​ര്യ​മാ​ക്കി​യിരുന്നില്ല. വീ​ടി​ന്‍റെ ഗേ​റ്റുതു​റ​ന്നു മു​റ്റ​ത്ത് എ​ത്തു​ന്ന​തി​നി​ട​യി​ൽ ബു​ള്ള​റ്റി​ൽനി​ന്നു തീ​യും പുകയും വ​രികയായിരുന്നു. എ​ൻ​ജി​ൻ ഓ​ഫാ​ക്കാ​തെ വാ​ഹ​ന​ത്തി​ൽ ഇ​രു​ന്നു ത​ന്നെ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കുന്ന​തി​നി​ട​യി​ൽ തീ ​ആ​ളി​പ്പടർന്നു.

തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ നിതീഷ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി. ബു​ള്ള​റ്റി​ന്‍റെ എ​ൻ​ജി​നും ബാ​റ്റ​റി​യു​മെ​ല്ലാം ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റ​ച്ച​തോ​ടെ നാ​ട്ടു​കാ​രും അ​ടു​ത്തി​ല്ല. ഒ​ടു​വി​ൽ വി​ഴി​ഞ്ഞ​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ​യ​ണ​ച്ചെ​ങ്കി​ലും ബു​ള്ള​റ്റ് പൂ​ർ​ണ​മായും നശിച്ചു.

District News

കു​ള​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ; വാ​ഗ്ദാ​ന​ത്തി​ല്‍ പു​തു​മ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍

നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭ​യി​ലെ കു​ള​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​മെ​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ വാ​ഗ്ദാ​നം ക​ട​ലാ​സി​ലൊ​തു​ങ്ങുന്നുവെന്ന് ആ​ക്ഷേ​പം. 2025- 2026 സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ കു​ള​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​മെ​ന്നു പു​തി​യ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലെ ക​ര​ട് രേ​ഖ​യി​ല്‍ ഭ​ര​ണ​സ​മി​തി അ​വ​കാ​ശ​പ്പെ​ടു​ന്നു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ശാ​സ്താം​കോ​വി​ല്‍ കു​ളം ന​വീ​ക​രി​ക്കും. ചു​റ്റി​ലും ത​റ​യോ​ട് പാ​കി ഇ​രി​പ്പി​ട​ങ്ങ​ളും ഓ​പ്പ​ണ്‍ ജി​മ്മും സ്ഥാ​പി​ക്കു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

പു​ത്ത​ന്പ​ലം വാ​ര്‍​ഡി​ലാ​ണ് മൂ​ല​ച്ച​ല്‍​ക്കോ​ണം കു​ളം. ഈ ​ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ളം ചോ​ര്‍​ന്നു​പോ​കാ​തി​രി​ക്കാ​നാ​ണു ന​വീ​ക​രി​ക്കു​ന്ന​ത്. പ​ള്ളി​വി​ളാ​കം വാ​ര്‍​ഡി​ലെ മ​രു​ത്തൂ​ര്‍ കൂ​ളം, വെ​ന്പ​തി​ക്ക​ര കു​ളം, ക​ള​ത്തു​വി​ള വാ​ര്‍​ഡി​ലെ കൈ​ത​ക്കു​ളം, നെ​ടും​കു​ളം, കു​റ​ക്കോ​ട്ടു​കോ​ണം കു​ളം, ആ​ലം​പൊ​റ്റ വാ​ര്‍​ഡി​ലെ കോ​ട്ടൂ​ര്‍​ക്കു​ളം, തൊ​ഴു​ക്ക​ല്‍ വാ​ര്‍​ഡി​ലെ എ​യ​ര്‍​ത്തോ​ട്ടു​കു​ളം, കു​ള​ത്താ​മ​ല്‍ വാ​ര്‍​ഡി​ലെ വെ​ണ്‍​കു​ളം,

ഇ​രു​ന്പി​ല്‍ വാ​ര്‍​ഡി​ലെ ഇ​രു​ന്പി​ല്‍ കു​ളം, നാ​രാ​യ​ണ​പു​രം വാ​ര്‍​ഡി​ലെ ത​ട്ടാ​ര​ക്കോ​ണം കു​ളം, അ​മ്മോ​ട്ടു​കോ​ണം കു​ളം, പു​ല്ലാ​മ​ല വാ​ര്‍​ഡി​ലെ പു​ത്ത​ന്‍​കു​ളം, ചു​ണ്ട​വി​ള വാ​ര്‍​ഡി​ലെ അ​ത്താ​ഴ​മം​ഗ​ലം തെ​ക്കേ​കു​ളം, അ​ത്താ​ഴ​മം​ഗ​ലം വാ​ര്‍​ഡി​ലെ അ​ത്താ​ഴ​മം​ഗ​ലം വ​ട​ക്കേ​കു​ളം മു​ത​ലാ​യ​വ​യു​ടെ ന​വീ​ക​ര​ണം 2025 -26 സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ കു​ള​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന പ​രി​സ്ഥി​തി സ്നേ​ഹി​ക​ളു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​യും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

വ​ര്‍​ഷം​തോ​റും അ​വ​ത​രി​പ്പി​ക്കു​ന്ന ന​ഗ​ര​സ​ഭ ബ​ജ​റ്റി​ല്‍ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് വ​ന്‍​തു​ക​ക​ള്‍ നീ​ക്കി വ​യ്ക്കാ​റു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​റി​ല്ലെ​ന്ന ആ​രോ​പ​ണ​വും ശ​ക്തം. പ​ല കു​ള​ങ്ങ​ളും സ​മീ​പ​വാ​സി​ക​ള്‍​ക്ക് ഒ​രു​കാ​ല​ത്ത് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യി​രു​ന്നു. മ​തി​യാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​തെ​യാ​ണ് അ​വ​യെ​ല്ലാം ന​ശി​ച്ച​തെ​ന്നു നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

District News

ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം: രോ​ഗി​ക​ൾ വ​ല​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ ള​ജു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി, ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്ക​ര​ണം തു​ട​രു​മ്പോ​ൾ എ​ന്തുചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​ല​ഞ്ഞ് രോ​ഗി​ക​ൾ. ഒ​പി​ക​ളി​ൽ ജൂ​ണിയ​ർ ഡോ​ക്ട​ർ​മാ​രെക്കണ്ടു മ​ട​ങ്ങു​ക​യാ​ണ് രോ​ഗി​ക​ൾ. അ​തേ​സ​മ​യം വി​ട്ടു​വീ​ഴ്ച​യ്ക്ക് ആ​രോ​ഗ്യ​വ​കു​പ്പും ഡോ​ക്ട​ർ​മാ​രും ത​യാ​റ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ക്കണ്ടു പ​രി​ഹാ​രം തേ​ടാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​മം.

ആ​രോ​ഗ്യ​മ​ന്ത്രി​യി​ൽ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കൂ​വെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ വേ​ണ്ട​ത് സി​സ്റ്റ​ത്തി​നാ​ണെ​ന്നു കേ​ര​ള ഗ​വ​ൺ​മെന്‍റ് ​മെ​ഡി​ക്ക​ൽ കോളജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എം​സി​ടിഎ) ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ഒ​റ്റ​മൂ​ലികൊ​ണ്ട് പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ല. സി​സ്റ്റം ഇ​ങ്ങ​നെ എ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മെ​ന്നും കെ​ജി​എം​സി​ടിഎ ​പ്ര​തി​ക​രി​ച്ചു. ഒ​രി​ക്ക​ൽ പോ​ലും കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ​രി​മി​തി​ക​ൾ സ​ഹി​ച്ച് ഇ​നി ജോ​ലി ചെ​യ്യാ​നി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യ​മി​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട​ത് ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

District News

എ​സ്ഐ​ആ​ർ: ജി​ല്ല​യി​ൽ 25.26 ല​ക്ഷം വോ​ട്ട​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 25,26,325 വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ 13,21,354 പേ​ർ പുരുഷ ന്മാരും 12,04,917 പേ​ർ സ്ത്രീ​ക​ളും 54 പേ​ർ ഭി​ന്ന​ലിം​ഗ​ക്കാ​രു​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് കോ​വ​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ്; 199738. ഇ​തി​ൽ 97, 640 പേ​ർ പു​രു​ഷന്മാരും 1,02,096 പേ​ർ സ്ത്രീ​ക​ളും ഭി​ന്ന​ലിം​ഗ​ക്കാ​ർ ര​ണ്ടു പേ​രു​മാ​ണ്.

വ​ർ​ക്ക​ല​യി​ൽ ആ​കെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,82,681 ആ​ണ്. ഇ​തി​ൽ 85,848 പേ​ർ പു​രു​ഷന്മാ​രും 96,830 പേ​ർ സ്ത്രീ​ക​ളും മൂ​ന്നു പേ​ർ ഭി​ന്ന ലിം​ഗ​ക്കാ​രു​മാ​ണ്. ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 1,97,231 വോ​ട്ട​ർ​മാ​രി​ൽ 91,277 പേ​ർ പു​രു​ഷന്മാ​രും 1,05,951 പേ​ർ സ്ത്രീ​ക​ളും മൂ​ന്നുപേ​ർ ഭി​ന്ന​ലിം​ഗ​ക്കാ​രു​മാ​ണ്.

ചി​റ​യി​ൻ കീ​ഴ് മ​ണ്ഡ​ല​ത്തി​ലെ ആ​കെ വോ​ട്ട​ർ​മാ​ർ 1,94,181 ആ​ണ്. 90,033 പു​രു​ഷന്മാ​രും 1,04,140 സ്ത്രീ​ക​ളും എ​ട്ടു ഭി​ന്ന​ലിം​ഗ​ക്കാ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ 93,730 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,03, 276 സ്ത്രീ ​വോ​ട്ട​ർ​മാ​രും ഒ​രു ഭി​ന്ന​ലിം​ഗ വോ​ട്ട​റും ഉ​ൾ​പ്പെ​ടെ ആ​കെ 1,97,007 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 87,908 - 99, 208- രണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ പു​രു​ഷ-​വ​നി​ത-​ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം. മ​ണ്ഡ​ല​ത്തി​ലെ ആ​കെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,87,118 ആ​ണ്.

മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ചു​വ​ടെ ചേർക്കു ന്നു. മ​ണ്ഡ​ലം: ആ​കെ വോ​ട്ട​ർ​മാ​ർ-​പു​രു​ഷ​ൻ-​വ​നി​ത-​ഭി​ന്ന​ലിം​ഗം എന്നിവ ക്ര​മ​ത്തി​ൽ.

ക​ഴ​ക്കൂ​ട്ടം: 1,62,723-77,813-84, 910-പൂ​ജ്യം, വ​ട്ടി​യൂ​ർ​ക്കാ​വ്: 1,63, 063- 77,550-85,510-മൂ​ന്ന്, തി​രു​വ​ന​ന്ത​പു​രം:1,57,453- 75,669-81,769-15, നേ​മം: 1,69,371-81,809-87,553-ഒ​ൻ​പ​ത്, അ​രു​വി​ക്ക​ര:180182- 85, 576-94604-ര​ണ്ട്, പാ​റ​ശാ​ല:1,93, 742- 94.113-99628-ഒ​ന്ന്, കാ​ട്ടാ​ക്ക​ട: 1,75,589-84,293-91,292-നാ​ല്, നെ​യ്യാ​റ്റി​ൻ​ക​ര:166246-81658-84587-01.

District News

നി​ഡ്സ് 30-ാമത് വാ​ർ​ഷി​കം "നി​ഡ്സോ​ത്സ​വ്' സം​ഘ​ടി​പ്പി​ച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ഇ​ന്‍റ​ഗ്ര​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ 30-ാം വാ​ർ​ഷി​കം നി​ഡ്സോ​ത്സ​വ് - 2026 ലോ​ഗോ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​സെ​ൽ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ഡ്സ് പ്ര​സി​ഡ​ന്‍റും നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ. ക്രി​സ്തു​ദാ​സ് തോം​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് റ​വ. ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ൻ ജോ​ൺ​സ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​ഡ്സ് മു​ൻ പ്ര​സി​ഡ​ന്‍റ് മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി.
മി​ക​ച്ച സ്കൂ​ളി​നു​ള്ള എ​ൻ.​ടി. ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ക​ള്ളി​ക്കാ​ട് സെ​ന്‍റ് അ​ന്നാ എ​ൽ​പി​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ​യും ദേ​വ​ദാ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ശ​ര​ണ്യ​യ്ക്ക് എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യും സ​മ്മാ​നി​ച്ചു.

വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ന്‍റെ പ്ര​കാ​ശ​നം ബി​ഷ​പ് റ​വ.​ ഡോ. സെ​ൽ​വ​രാ​ജ​ൻ, നി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ.​ക്രി​സ്റ്റ​ഫ​ർ യ​ശ​യ്യ​യ്ക്കു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൗ​ജ​ന്യ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ബോ​ർ​ഡ് ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രൊ​മോ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​രാ​ഹു​ൽ ബി. ​ആ​ന്‍റോ നി​ർ​വ​ഹി​ച്ചു. നി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ യ​ശ​യ്യ, കെ​എ​സ്ബി​സി​ഡി​സി നെ​യ്യാ​റ്റി​ൻ​ക​ര മാ​നേ​ജ​ർ പി.​ഡി. അ​നി​ല, നി​ഡ്സ് മേ​ഖ​ല കോ-​ഓ​ഡി​നേ​റ്റ​ർ ഫാ. ​ബി​നു വ​ർ​ഗീ​സ്, വ​ർ​ക്കിം​ഗ് ക​ൺ​വീ​ന​ർ ഫാ. ​ലോ​റ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​സെ​ൽ​വ​രാ​ജ​ൻ, ബി​ഷ​പ് എ​മി​ര​റ്റ​സ് വി​ൻ​സ​ന്‍റ് സാ​മു​വ​ൽ, നി​ഡ്സ് മു​ൻ പ്ര​സി​ഡ​ന്‍റ് മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ്, മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​രാ​ഹു​ൽ ബി. ​ആ​ന്‍റോ, മി​ല്യ​നെ​യ​ർ ഫാ​ർ​മ​ർ ഓ​ഫ് ഇ​ന്ത്യ​യു​ടെ മി​ക​ച്ച ക​ർ​ഷ​ക കോ-​ഓ​ഡി​നേ​റ്റ​ർ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് സു​നി​ൽ​കു​മാ​ർ, ക​ള്ളി​ക്കാ​ട് സെ​ന്‍റ് അ​ന്നാ എ​ൽ​പി​എ​സ് സ്കൂ​ൾ മി​ക​ച്ച ക​ർ​ഷ​ക അധ്യാ​പ​ക​ൻ സെ​ൽ​വ​രാ​ജ്, യു​വ ക​ർ​ഷ​ക ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് സി​ജു, വി​ശി​ഷ്ട സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ക്സൈ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ ഷെ​റി​ൻ, ബി​എ​സ്‌സി ​ന​ഴ്സിം​ഗി​നു ര​ണ്ടാം റാ​ങ്ക് നേ​ടി​യ കു​മാ​രി നി​ത്യ റ്റൈ​റ്റ​സ് എ​ന്നി​വ​രെ ചടങ്ങിൽ ആ​ദ​രി​ച്ചു.

മി​ക​ച്ച നി​ഡ്സ് യൂ​ണി​റ്റ്, ക്ര​ഡി​റ്റ് യൂ​ണി​യ​ൻ, ന​ഴ്സ​റി സ്കൂ​ൾ, വ​നി​താ​വേ​ദി, കോ​ൾ​പിം​ഗ് എ​സ്എ​ച്ച്ജി, ക​ർ​ഷ​ക ​ക്ല​ബ്, മി​ക​ച്ച സ്കൂ​ൾ, ദേ​വ​ദാ​സ് മെ​മ്മോ​റി​യ​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്, ബാ​ല​ക​ർ​ഷ​ക, സ​മ​ഗ്ര​കൃ​ഷി, ടെ​റ​സി​ലെ കൃ​ഷി, വീ​ട്ടു​വ​ള​പ്പി​ലെ കൃ​ഷി, ക്ഷീ​ര ക​ർ​ഷ​ക എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

District News

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണു നീ​ക്കം ചെയ്യൽ : ഭൂ​വുട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ശ്ര​മി​ച്ച നാ​ലം​ഗസം​ഘം അ​റ​സ്റ്റി​ല്‍

തി​രു​വ​ല്ലം: ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം വ​സ്തു​വി​ല്‍നി​ന്നും മ​ണ്ണുനീ​ക്കം ചെ​യ്ത ഭൂ​വു​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച നാ​ലം​ഗ സം​ഘ​ത്തെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം ഹാ​ര്‍​ബ​ര്‍ റോ​ഡ് സ്വ​ദേ​ശി സ​ഫ​റു​ള്ള ഖാ​ന്‍ (30) , കോ​ളി​യൂ​ര്‍ മു​ട്ട​യ്ക്കാ​ട് കൈ​ലി​പ്പാ​റ സ്വ​ദേ​ശി ധ​നു​ഷ് (25), വി​ഴി​ഞ്ഞം തെ​ന്നൂ​ര്‍​ക്കോ​ണം കൈ​ത​വി​ളാ​കം സ്വ​ദേ​ശി അ​ജി (25), കോ​ളി​യൂ​ര്‍ മു​ട്ട​യ്ക്കാ​ട് ചി​ത്രാന​ഗ​ര്‍ സ്വ​ദേ​ശി നി​ധി​ന്‍ (21) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ളി​യൂ​രി​നു സ​മീ​പ​ത്തു​ള്ള വ​സ്തു​വി​ല്‍ നി​ന്നും കോ​വ​ളം സ്വ​ദേ​ശി വി​ക്ര​മ​ന്‍ (54) ദി​വ​സ​ങ്ങ​ളാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ദി​വ​സ​മാ​യ വെള്ളിയാ​ഴ്ച പ​ക​ല്‍ വ​സ്തു​വി​നു സ​മീ​പ​ത്തെ​ത്തി​യ പ്ര​തി​ക​ള്‍ നാ​ലു​പേ​രും ചേ​ര്‍​ന്ന് വി​ക്ര​മ​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് വി​ക്ര​മ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്നു വി​ക്ര​മ​ന്‍ തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക​ള്‍​ക്കെ​തി​രെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ളെ നാ​ലു​പേ​രു​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ല്ലം എ​സ്എ​ച്ച്​ഒ ജെ.​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്​ഐമാ​രാ​യ അ​രു​ണ്‍, മ​ഹേ​ഷ്, എ​സ്​സി​പി​ഒ പ്ര​ദീ​പ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

നഴ്സിംഗ് സീ​റ്റ് വാ​ഗ്ദാ​നം തട്ടിപ്പ്: പ്രതി പിടിയിൽ

നെ​ടു​മ​ങ്ങാ​ട്: ന​ഴ്സിം​ഗ് കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം പേ​ട്ട ആ​ന​യ​റ ക​ട​കം​പ​ള്ളി പു​ളി​ക്ക​ൽ അ​മ്പു ഭ​വ​നി​ൽ ല​തി​ക​യു​ടെ മ​ക​ൾ ബീ​ന​യെ​യാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പാ​റ​ശാ​ല​യി​ലു​ള്ള സ​ര​സ്വ​തി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ മ​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പ​രാ​തി​ക്കാ​രി​യി​ൽ നി​ന്നും 2,21,000 രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്.

പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ പ​രാ​തി​ക്കാ​രി​യെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ശ്യാം​രാ​ജ് ജെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന​മാ​യ നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

District News

നാടിനാവശ്യം ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അതീ​ത​മാ​യ സംഭാവനകളെ മാനിച്ചുള്ള വികസനം: ജോർജ് കുര്യൻ

നേ​മം : ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ കാ​ല​ത്തും നാ​ടി​നു ല​ഭി​ച്ച സം​ഭാ​വ​ന​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നു കേ​ന്ദ്ര മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​ര്‍ നേ​മം അ​ല്‍​സാ​ജ് ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ൻഖ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെയ്യുക യായിരുന്നു ജോർജ് കുര്യൻ.

എ​ല്ലാ കാ​ല​ത്തും വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഏ​റ്റ​ക്കുറ​ച്ചി​ലു​ണ്ടാ​കാ​ം. എങ്കിലും മു​മ്പേ​യു​ള്ള​വ​രു​ടെ സം​ഭാ​വ​ന​ക​ള്‍ മ​ന​സി​ലു​ണ്ടാ​ക​ണം. ക​ക്ഷി രാ​ഷ്ട്രീ​യ ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തുന്നിട​ത്താ​ണ് വി​ജ​യം. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍, സ​ര്‍​ക്കാ​ര്‍ വ​ഴി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട​ണം.

കേ​ന്ദ്ര ബ​ജ​റ്റി​ല്‍ അ​ഞ്ച് യൂ​ണി​വേ​ഴ്‌​സി​റ്റി ടൗ​ണ്‍​ഷി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ഴി​ഞ്ഞ​ത്തിന്‍റെ സാ​ധ്യ​ത​ക​ളുള്ള​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട​ണം. സോ​ളാ​ര്‍ എ​ന​ര്‍​ജി​യി​ലേ​യ്ക്ക് എ​ല്ലാ​വ​രും മാ​റ​ണം.

സോ​ളാറിൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ക​ത്തെത്ത​ന്നെ ആ​ദ്യ​ത്തെ എ​യ​ര്‍​പോ​ര്‍​ട്ടാ​ണ് നെ​ടു​മ്പാ​ശേ​രി എ​ന്നും അദ്ദേഹം പ​റ​ഞ്ഞു. മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ജി.​എ​സ്. ആ​ശ​നാ​ഥ്, കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ക​ര​മ​ന അ​ജി​ത്ത്, പാ​റ്റൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍, അ​ധ്യ​ക്ഷ മ​ഞ്ജു, വി. സ​ത്യ​വ​തി, ​കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പാ​പ്പ​നം​കോ​ട് സ​ജി, എ​സ്.​പി. ദീ​പ​ക്, കെ.​എ​സ്. ശ​ബ​രി​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വീ​ട്ടി​ലേ​ക്ക് ബോം​ബെ​റി​ഞ്ഞ് ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മ​ല​യി​ൻ​കീ​ഴ്: വീ​ട്ടി​ലേ​ക്കു ബോം​ബെ​റി​ഞ്ഞ് ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പു​ളി​യ​റ​ക്കോ​ണം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തു​നി​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ല​മു​ക​ൾ വ​ട്ട​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എ​സ്. ശ്രീ​നാ​ഥ് (24), പു​ളി​യ​റ​ക്കോ​ണം വ​ട​ക്കും​ക​ര വീ​ട്ടി​ൽ ബി. ​ആ​ദ​ർ​ശ് (23) എ​ന്നി​വ​രെ​യാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ 18നു ​രാ​ത്രി പു​ളി​യ​റ​ക്കോ​ണം രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഘോ​ഷ​യാ​ത്ര ത​ട​യാ​നും അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ്, ഉ​ത്സ​വ​സ​മി​തി അം​ഗ​മാ​യ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​നു മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് ബോം​ബേ​റി​ൽ ക​ത്തി​ന​ശി​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ഡോ​ക്ട​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക് : മെഡിക്കൽ കോളജിൽ രോഗികൾ വലഞ്ഞു

​ഒപിയിൽ തിക്കും തിരക്കും, പി​ജി വി​ദ്യാ​ര്‍​ഥിക​ളു​ടെ പ​ഠ​ന​ം മു​ട​ങ്ങി​

പേ​രൂ​ര്‍​ക്ക​ട: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​രം നീ​ളു​ന്ന​തി​നാ​ല്‍ മെഡിക്കൽ കോളജിലും രോ​ഗി​ക​ളും വ​ല​യു​ന്നു. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ള്‍ ഡോ​ക്ട​ര്‍​മാ​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ സ​മ​രം ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ത് രോ​ഗി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. പിജി വി​ദ്യാ​ര്‍​ത്ഥി​ക​ളും ഹൗ​സ് സ​ര്‍​ജ​ന്മാ​രു​മാ​ണ് ദി​വ​സ​ങ്ങ​ളാ​യി ഒപി​യി​ല്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു വ​രു​ന്ന​ത്.

ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​രം മൂ​ലം പി​ജി വി​ദ്യാ​ര്‍​ഥിക​ളു​ടെ പ​ഠ​ന​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഒപി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ചി​കി​ത്സ കി​ട്ടാ​തെ വ​രു​ന്ന​തി​നാ​ല്‍ വാ​ക്കേ​റ്റ​ത്തി​നു വ​രെ ത​യ്യാ​റാ​കു​ന്നു​ണ്ട്. വ​യോ​ധി​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ബ​ന്ധു​ക്ക​ളു​മൊ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി കാ​ത്തി​രു​ന്ന് തി​രി​കെ​പ്പോ​കു​ന്ന അ​വ​സ്ഥ ഇ​ന്ന​ലെ​യും ഉ​ണ്ടാ​യി. പ​ല​രും ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടാ​കു​മെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്.

ദൂ​രെ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​ ചി​കി​ത്സ​തേ​ടി പോ​കാം എ​ന്ന ധാ​ര​ണ​യി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ത​മ്പ​ടി​ച്ച് രണ്ടു​ദി​വ​സ​മാ​യി കാത്തുനി​ൽക്കുന്നവ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കാ​ഷ്വാ​ലി​റ്റി, ലേ​ബ​ര്‍ റൂം, ​ഐസി​യു എ​ന്നി​വ​യെ സ​മ​ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന ഒപി​യി​ലു​ള്ള തി​ര​ക്കും വാ​ക്കേ​റ്റ​ങ്ങ​ളും നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

26 മു​ത​ല്‍ എ​ല്ലാ പ​രീ​ക്ഷാ ജോ​ലി​ക​ളി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നും ദൂ​രെ​ ജി​ല്ല​ക​ളി​ല്‍ നി​ന്നു​പോ​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് രോ​ഗി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ഇ​വ​രെ എ​ങ്ങ​നെ ഉ​ള്‍​ക്കൊ​ള്ളു​മെ​ന്ന കാ​ര്യം​പോ​ലും സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചി​ട്ടി​ല്ല.

സ​മ​രം ന​ട​ത്തു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഡ​യ​സ്‌​നോ​ണ്‍ ബാ​ധ​ക​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. കു​റ​ച്ചു​പേ​രെ​ങ്കി​ലും സ​മ​ര​ത്തി​ല്‍ നി​ന്നു പി​ന്മാ​റു​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ദി​നം​പ്ര​തി മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ചി​കി​ത്സാ പ്ര​തി​സ​ന്ധി തു​ട​രു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി : ഒപി സേ​വ​ന​ങ്ങ​ൾ തു​ട​ർ​ന്നും ബ​ഹി​ഷ്ക​രി​ക്കും

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക് ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ഒപി കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​ക​ൾ വ​ല​ഞ്ഞു.​ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​ജി​എം​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് നി​ല​വി​ലെ സ​മ​ര പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​താ​യി സം​ഘ​ട​ന അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒപി സേ​വ​ന​ങ്ങ​ൾ തു​ട​ർ​ന്നും ബ​ഹി​ഷ്ക​രി​ക്കും. അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ മാ​ത്രം തു​ട​രു​മെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

 

District News

പൊടിപടലം ചുഴലിക്കാറ്റായി; അമ്പരന്ന് നാട്ടുകാർ

പാ​റ​ശാ​ല : പൊടിപടലങ്ങൾ ര​ണ്ടു മി​നി​ട്ടോ​ളം ചു​ഴ​ലി​ക്കാ​റ്റിന്‍റെ രൂപത്തിൽ ചുറ്റിയടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പാ​റ​ശാ​ല കു​റും​ങ്കൂ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു​ള്ളി​ലെ മൈ​താ​ന​ത്തി​ലാ​ണ് പൊ​ടിപടലങ്ങൾ ചു​ഴ​ലി​ക്കാ​റ്റിന്‍റെ രൂപമാർജിച്ചത്. കഴിഞ്ഞ ദിവസം ഉ​ച്ച​യ്ക്ക് 12.30 നാ​ണ് പൊ​ടി ചു​ഴ​ലി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

പൊ​ടി​പ​ട​ലം അ​തി​വേ​ഗം വ​ള​രെ പൊ​ക്ക​ത്തി​ല്‍ ഉ​യ​ര്‍​ന്നു​പൊ​ങ്ങു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ളോ​ളം നീണ്ടു നി​ന്ന ഈ ​അ​ത്ഭു​ത പ്ര​തി​ഭാ​സം ഡി​പ്പോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഭ​യ​ത്തോ​ടെ​യും അ​ന്പ​ര​പ്പോ​ടെ​യു​മാ​ണ് ആ​ണ് നോ​ക്കി ക​ണ്ട​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ല്‍ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

District News

വ​നി​താ സ്ക്വാ​ഷ് ചാ​മ്പ്യൻഷി​പ്പി​ൽ എ​ൽഎ​ൻസിപിഇ​ക്ക് കി​രീ​ടം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ ഇ​ന്‍റ​ർ-​കോ​ളീജിയറ്റ് വ​നി​താ സ്ക്വാ​ഷ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കാ​ര്യ​വ​ട്ടം ല​ക്ഷ്മി​ഭാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ന് കി​രീ​ടം. പാ​ള​യം നാ​ഷ​ണ​ൽ ഗെ​യിം​സ് സ്ക്വാ​ഷ് കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​നെ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ൽഎ​ൻസിപിഇ കി​രീ​ടം നേ​ടി​യ​ത്.

സം​സ്ഥാ​ന ചാ​ന്പ്യ​ൻ സു​ഭ​ദ്ര കെ. ​സോ​ണി ന​യി​ച്ച ടീ​മി​ൽ ജു​നാ​കി ഗോ​സ്വാ​മി, സാ​ഗ​രി​ക ശ​ര​ണ്യ, ആർ.ശി​വ​ര​ഞ്ജി​നി, അ​ർ​ണ സിം​ഗ് എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് അം​ഗ​ങ്ങ​ൾ. യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്സ്, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് തു​ട​ങ്ങി​യ ടീ​മു​ക​ളെ മ​റി​ക​ട​ന്നാ​ണ് എ​ൽഎ​ൻസിപിഇ ക​ലാ​ശ​പ്പോ​ട്ടാ​ത്തി​ലെ​ത്തി​യ​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്സ് ചാ​ന്പ്യന്മാരാ​യി. വി​ജ​യി​ക​ളാ​യ ടീ​മു​ക​ൾ അ​ടു​ത്ത മാ​സം മും​ബൈ​യി​ലെ സോ​മ​യ്യ വി​ദ്യാ​വി​ഹാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തു​ന്ന ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ-​യൂ​ണി​വേ​ഴ്സി​റ്റി സ്ക്വാ​ഷ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

District News

മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ളജ് വീ​ട് നി​ർ​മിച്ചു ന​ൽ​കി

തിരുവനന്തപുരം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ളജ് എ​ൻഎ​സ്എ​സ് യൂ​ണി​റ്റ് കോ​ളജി​ലെ ചാ​വ​റ ക​നി​വ് എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചു പ​ണ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ച​ന്ദ്ര​ൻ -പ്രേ​മ​കു​മാ​രി ദ​മ്പ​തി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി.​ കോ​ളജി​നു സ​മീ​പം നി​ർ​മി​ച്ച വീ​ടി​ന്‍റെ പ്ര​വേ​ശ​ന ക​ർ​മം മാ​നേ​ജ​ർ റ​വ.​ഫാ​ദ​ർ സി​റി​യ​ക് മ​ഠ​ത്തി​ൽ സിഎംഐയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.

കോ​ള​ജ് ബ​ർ​സാ​ർ ഫാ​. മാ​ത്യു പു​ത്ത​ൻ​പു​ര​ക്ക​ൽ സിഎംഐ ,​ പ്രി​ൻ​സി​പ്പൽ ഡോ.​ജോ​ളി ജേ​ക്ക​ബ്, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ആർ.രാ​ജേ​ഷ് കു​മാ​ർ, ഡി.വി.ആ​തി​ര, കാമ്പ​സ് സൂ​പ്പ​ർ വൈ​സ​ർ ജോ​സ്മോ​ൻ ,വി​ദ്യാ​ർ​ഥിക​ൾ, ച​ന്ദ്ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക്രൈ​സ്റ്റ് ന​ഗ​ർ കോ​ളജ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ചു​ന​ൽ​കി​യ എ​ട്ടാ​മ​ത്തെ വീ​ടാ​ണി​ത്.

District News

യുവതിയെ തീകൊളുത്തിക്കൊന്ന കേസ് : അ​മ്മ​യും മ​ക​നും കു​റ്റ​ക്കാ​ർ

നെ​ടു​മ​ങ്ങാ​ട് : പ​തി​നൊ​ന്നു​കാ​രി​യാ​യ മ​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് യു​വ​തി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ൽ അ​മ്മ​യും മ​ക​നും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.​ പാ​ങ്ങോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ഴ​വി​ള അ​പ്പൂ​പ്പ​ൻ​പാ​റ സ്വ​ദേ​ശി​നി സി​ന്ധു​വി​നെ ഒ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ച​ന്ത​ക്കു​ന്ന് നി​വാ​സി സാ​ഗറും മാ​താ​വ് റാ​ഹി​ലാ ബീ​വി​യും ചേ​ർ​ന്ന് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്നു​വെ​ന്നാ​ണ് കേ​സ്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തൊ​ട്ട​ടു​ത്ത​ദി​വ​സം സി​ന്ധു മ​രി​ച്ചു.​പ​രി​സ​ര​വാ​സി​ക​ളാ​യ ദൃ​ക്‌​സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യ കേ​സി​ൽ സി​ന്ധു​വി​ന്‍റെ മ​ക​ളു​ടെ മൊ​ഴി നി​ർ​ണാ​യ​ക​മാ​യി.

2016 ഡി​സം​ബ​ർ 9ന് ​രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​നെ​ടു​മ​ങ്ങാ​ട് എ​സ്‌​സി/​എ​സ്ടി കോ​ട​തി ജ​ഡ്ജി ഷാ​ജ​ഹാ​നാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ സാ​ഗ​റി​നെ​യും റാ​ഹി​ലാ ബീ​വി​യെ​യും കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്.​പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​ആ​ർ.​സ​ന്ദീ​പ് ഹാ​ജ​രാ​യി. കേ​സി​ന്‍റെ വി​ധി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

District News

കോ​ര്‍​പ​റേ​ഷ​ന്‍ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി : സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഫേ ഒ​രു​ക്കും

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്‌​കൂ​ള്‍ ക​ഫേ ന​ട​പ്പാ​ക്ക​ണ​മെ​ന്നു കോ​ര്‍​പ​റേ​ഷ​ന്‍റെ 14–ാം പ​ഞ്ചവ​ല്‍​സ​ര പ​ദ്ധ​തി​യു​ടെ അ​ഞ്ചാം വാ​ര്‍​ഷി​ക പ​ദ്ധ​തി ക​ര​ട് രേ​ഖ​യി​ല്‍ നി​ര്‍​ദേ​ശം.

നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ല്‍ അ​വ​ത​രി​പ്പി​ച്ചു. മു​ട്ട​ത്ത​റ സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്റി​നു സ​മീ​പം വ​ലി​യ മൃ​ഗ​ങ്ങ​ളെ മ​റ​വു​ചെ​യ്യു​ന്ന​തി​നു​ള്ള ശ്മ​ശാ​നം നി​ര്‍​മി​ക്ക​ണ​മെ​ന്നും ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നു ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം കാ​ല്‍​ല​ക്ഷം ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

മ​റ്റു പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍

അ​ജൈ​വ മാ​ലി​ന്യം സൂ​ക്ഷി​ക്കാ​ന്‍ വീ​ടു​ക​ളി​ല്‍ തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്യ​ണം.

വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര മാ​റ്റു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം 75,000 രൂ​പ​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്ത​ണം.

നി​ല​വി​ലു​ള്ള പൈ​പ്പ് ലൈ​നി​ന്റെ നീ​ള​വും വ്യാ​സ​വും കൂ​ട്ട​ണം.

ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ വാ​ട്ട​ര്‍ ക​ണ​ക!്ഷ​ഷ​ന്‍ ന​ല്‍​ക​ണം.

ഉ​ട​മ നേ​രി​ട്ട് കൃ​ഷി ചെ​യ്യാ​ത്ത സ്ഥ​ല​ങ്ങ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ക​ര്‍ഷ​ക ഗ്രൂ​പ്പു​ക​ള്‍​ക്ക് കൈ​മാ​റ​ണം.

വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് യോ​ഗ ഹാ​ളും എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വ​യോ​ജ​ന ക്ല​ബു​ക​ളും രൂ​പീ​ക​രി​ക്ക​ണം.

ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന ന​ഗ​ര പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​ക​ണം.

 

District News

തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ വെ​ള്ള​ക്ക​ടു​വ ച​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ വെ​ള്ള​ക്ക​ടു​വ ച​ത്തു. 17 വ​യ​സ് പ്രാ​യ​മു​ള്ള മ​ല​ർ എ​ന്ന വെ​ള്ള​ക്ക​ടു​വ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ച​ത്ത​ത്. ഡ​ൽ​ഹി നാ​ഷ​ണ​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ നി​ന്ന് 2014 ലാ​ണ് മ​ല​ർ എ​ന്ന പെ​ണ്‍ വെ​ള്ള​ക്ക​ടു​വ​യേ​യും ശ്രാ​വ​ണ്‍ എ​ന്ന ആ​ണ്‍ വെ​ള്ള​ക്ക​ടു​വ​യേ​യും തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ച്ച​ത്.

പ്രാ​യാ​ധി​ക്യം കാ​ര​ണം അ​വ​ശ​ത​യി​ൽ ആ​യ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ മ​ല​റി​നെ പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് മാ​റ്റി പ്ര​ത്യേ​കം കൂ​ട്ടി​ലാ​ണ് പ​രി​ച​രി​ച്ചി​രു​ന്ന​ത്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി ഇ​വി​ടു​ത്തെ സ്ക്വീ​സ് കെ​യ്ജ് പു​തു​ക്കി പ​ണി​യു​ക​യും ചെ​യ്തി​രു​ന്നു. ഇ​റ​ച്ചി ച​വ​ച്ച​ര​ച്ച് ക​ഴി​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ മി​ൻ​സ്ഡ് മീ​റ്റ്, പാ​ൽ, മു​ട്ട എ​ന്നി​വ​യാ​ണ് ഭ​ക്ഷ​ണ​മാ​യി ന​ൽ​കി​യി​രു​ന്ന​ത്. പ്രാ​യ​മാ​യ മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന ജെ​റി​യാ​ട്രി​ക്ക് കെ​യ​ർ ചി​കി​ത്സ​യും ന​ല്കു​ന്നു​ണ്ടാ​യി​രു​ന്നു.

നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് ക​ടു​വ ച​ത്ത​ത്. തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും വൈ​കു​ന്നേ​രം നാ​ലോ​ടെ ദ​ഹ​നം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​നി ശ്രാ​വ​ണ്‍ എ​ന്ന വെ​ള്ള ക​ടു​വ​യും മൂ​ന്ന് ബം​ഗാ​ൾ ക​ടു​വ​ക​ളു​മാ​ണ് മൃ​ഗ​ശാ​ല​യി​ലു​ള്ള​ത്.

വെ​ള്ള ക​ടു​വ​ക​ൾ​ക്ക് സാ​ധാ​ര​ണ ബം​ഗാ​ൾ ക​ടു​വ​ക​ളെ​ക്കാ​ൾ ആ​യു​സും ആ​രോ​ഗ്യ​വും കു​റ​വാ​ണ്. ഇ​വ​യു​ടെ ശ​രാ​ശ​രി ആ​യു​സ് 12 വ​യ​സ്‌ ആ​ണെ​ങ്കി​ലും മൃ​ഗ​ശാ​ല​ക​ളി​ൽ 16 മു​ത​ൽ 18 വ​യ​സു വ​രെ വെ​ള്ള ക​ടു​വ​ക​ൾ ജീ​വി​ക്കാ​റു​ണ്ട്. മൃ​ഗ​ശാ​ല​ക​ളി​ൽ മാ​ത്രം പ്ര​ജ​ന​നം ന​ട​ത്തി എ​ടു​ക്കു​ന്ന​തു​കൊ​ണ്ട് വ​ലി​യ തോ​തി​ലു​ള്ള ഇ​ൻ​ബ്രീ​ഡി​ങ് കാ​ര​ണം ഇ​വ​യു​ടെ കാ​ഴ്ച, എ​ല്ലു​ക​ളു​ടെ ഗു​ണ നി​ല​വാ​രം, പ്ര​തി​രോ​ധ ശേ​ഷി എ​ന്നി​വ പൊ​തു​വെ ബം​ഗാ​ൾ ക​ടു​വ​ക​ളെ​ക്കാ​ൾ കു​റ​വാ​യി​രി​ക്കും.

പ്ര​ക​ട​മാ​കാ​ത്ത സ്വ​ഭാ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന എ​സ്എ​ൽ​സി45​എ2 ജീ​നാ​ണ് വെ​ള്ള​ക്ക​ടു​വ​ക​ളു​ടെ നി​റ​വ്യ​ത്യാ​സ​ത്തി​നു കാ​ര​ണം. സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ അ​നി​മ​ൽ ഡി​സീ​സ് പാ​ലോ​ട് നി​ന്നു​ള്ള ഡോ. ​സി.ഹ​രീ​ഷ്, ​മൃ​ഗ​ശാ​ല വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​നി​കേ​ഷ് കി​ര​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്രാ​യാ​ധി​ക്യ​ത്താ​ൽ ഉ​ണ്ടാ​കു​ന്ന മ​ൾ​ട്ടി​പ്പി​ൾ ഓ​ർ​ഗ​ൻ ഫെ​യ്‌ലർ ആ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പ​റ​ഞ്ഞു.

മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ മ​ഞ്ജു​ളാ ദേ​വി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. മൃ​ഗ​ശാ​ല സൂ​പ്ര​ണ്ട് രാ​ജേ​ഷ് വി. ​എ​സ്., ക്യൂ​റേ​റ്റ​ർ സം​ഗീ​ത, ബ​യോ​ള​ജി​സ്റ്റ് ശ്വേ​ത മു​കു​ന്ദ​ൻ, ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ജി​ജോ, ലാ​ബ് അ​സി​സ്റ്റ​ന്‍റ് രാ​ജേ​ഷ്, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, വാ​സു​ദേ​വ​ൻ, രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

സുരക്ഷാപരിശോധന: ക്രിമിനൽക്കേ​സ് പ്ര​തി​ക​ള്‍ പി​ടി​യി​ൽ

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി. ഓം​പ്ര​കാ​ശ്, ഷാ​ജ​ഹാ​ന്‍, എ​യ​ര്‍​പോ​ര്‍​ട്ട് ഡാ​നി, അ​ന​ന്തു, ആ​ദി​ത്യ​ന്‍, ബി​ജു​കു​മാ​ര്‍, പ​ട​ക്കി സാ​ബു, പ്ര​ഫു​ല്‍​രാ​ജ്, വി​ഷ്ണു, രാ​ജേ​ഷ്, രാ​ജേ​ഷ്, സാ​യ്കൃ​ഷ്ണ, നി​കേ​ഷ്‌​ലാ​ല്‍, ബി​നോ​യി, ജി​തി​ന്‍, ജി​ഷ്ണു, അ​ഭി​ലാ​ഷ്, സം​ഗീ​ത്, ശം​ഭു​ദേ​വ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ 82 പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പി​ടി​ച്ചു​പ​റി, കൊ​ല​പാ​ത​കം, മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം, ക​വ​ര്‍​ച്ച, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍, മാ​ന​ഭം​ഗ​ക്കേ​സ്, പോ​ക്‌​സോ കേ​സ് തു​ട​ങ്ങി​യ വി​വി​ധ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ് ഇ​വ​ര്‍. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​കാ​ര്‍​ത്തി​ക്കിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

District News

ഭക്ഷ്യവിഷബാധയെത്തുടർന്ന് മരണം : വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലെ ഭ​ക്ഷ​ണ​ശാ​ല​കളിൽ പരിശോധന നടത്തും

വി​ഴി​ഞ്ഞം : കടൽവിഭവങ്ങൾ ക​ഴി​ച്ച് ര​ണ്ട് പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലെ ഭ​ക്ഷ​ണ​ശാ​ല​കളിൽ പരിശോധനയ്ക്ക് ത​യ്യാ​റെ​ടു​ത്ത് അ​ധി​കൃ​ത​ർ. ഡിഎം​ഒ ഓ​ഫീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​ഴി​ഞ്ഞം, മു​ക്കോ​ല മേ​ഖ​ല​യി​ലെ​ ആ​രോ​ഗ്യ​വ​കു​പ്പു​ദ്യോഗ​സ്ഥ​രും സം​യു​ക്ത​മാ​യി വ്യാ​പ​ക പ​രിശോ​ധ​ന ന​ട​ത്തും. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സം​ശ​യ​മു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ സാ​മ്പി​ൾ ശേ​ഖ​ര​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ മ​നു​ഷ്യ​ന് ഹാ​നി​ക​ര​മാ​യ വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ അ​പ​ര്യാ​പ്ത​മെ​ന്ന​തും അ​ധി​കൃ​ത​രെ കു​ഴ​ക്കു​ന്നു​ണ്ട്.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വൈ​കു​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു.​ഫു​ഡ് സേ​ഫ്റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ജി​ല്ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​ർ ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മാ​ണ് ഒ​രു ലാ​ബു​ള്ള​ത്. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​റു​ടെ കീ​ഴി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ നി​ന്ന് മാ​സം തോ​റും നി​ശ്ചി​ത ക​ണ​ക്കി​ൽ മീ​ൻ​ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഇ​വ​യെ​ല്ലാം എ​ത്തി​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് സേ​ഫ്റ്റി ലാ​ബി​ലാ​ണ്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ എ​റ​ണാ​കു​ള​ത്തെ സി​ഫ്റ്റ് ലാ​ബി​നെ ആ​ശ്ര​യി​ക്ക​ണം. പ​തി​നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ഫ​ലം കി​ട്ട​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ങ്കി​ലും സാ​മ്പി​ളു​ക​ളു​ടെ അ​മി​ത​മാ​യ എ​ണ്ണ​ക്കൂ​ടു​ത​ൽ കാ​ര​ണം ഇ​തൊ​ന്നും​ന​ട​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഫാ​സ്റ്റ് ഫു​ഡ് ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് ര​ണ്ട് പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​പ്പോ​ൾ ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ച സാ​മ്പി​ൾ​ഫ​ല​വും മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​വ​യ​ല്ല. കൊ​ല്ല​ത്ത് നി​ന്നെ​ത്തി​യ സം​ഘം ക​ഴി​ച്ച ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ക​രം ക​ട​യി​ൽ ഐ​സ് ബോ​ക്സു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കൊ​ഞ്ച്, ക​ണ​വ, ചി​പ്പി എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.

District News

പൂവച്ചലിലെ കുടിവെള്ള ക്ഷാമം : പ്രശ്നപരിഹാരത്തിനായി ഇടപെട്ട് ജനപ്രതിനിധികൾ

പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ളക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ഒ​ടു​വി​ൽ ജ​നപ്ര​തി​നി​ധി​ക​ൾ രം​ഗ​ത്ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ​ല ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ വെ​ള്ള​യ​മ്പ​ല​ത്തെ ജ​ല​ഭ​വ​നി​ലെ​ത്തി ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കാ​മെ​ന്ന് ജ​ല​ഭ​വ​ൻ അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി. പ​ഞ്ചാ​യ​ത്ത് 2010-15 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ കാ​പ്പി​ക്കാ​ട്, പാ​റ​മു​ക​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 സെ​ന്‍റ് സ്ഥ​ലം വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കാ​ൻ വാ​ങ്ങി​യി​രു​ന്നു.

കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ണി​യി​ല​ക്ക​ട​വി​ൽ​നി​ന്ന് ഇ​വി​ടു​ത്തെ ടാ​ങ്കു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. പി​ന്നീ​ട് ജ​ല​ജീ​വ​ൻ മി​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ച് 70.57 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടു​ത്തി കാ​പ്പി​ക്കാ​ട് വാ​ങ്ങി ന​ൽ​കി​യ വ​സ്തു​വി​ൽ ടാ​ങ്ക്നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പാ​റ​മു​ക​ളി​ലെ ടാ​ങ്ക് നി​ർ​മാ​ണം ക​രാ​റു​കാ​ര​ൻ ഉ​പേ​ക്ഷി​ച്ചു പോ​കു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ക്ഷാ​മം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നു പ​ഞ്ചാ​യ​ത്ത് സ​മി​തി പ​റ​ഞ്ഞു.

District News

കാ​ട്ടാ​ക്ക​ട​ പഞ്ചായത്തിലെ കി​ള്ളി​ച്ചി​റ നാ​ശ​ത്തി​ലേ​ക്ക്

കാ​ട്ടാ​ക്ക​ട: പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ശു​ദ്ധ​ജ​ല സ്രോ​ത​സാ​യി​രു​ന്ന കി​ള്ളി​ച്ചി​റ നാ​ശ​ത്തി​ലേ​ക്ക്. 50 സെ​ന്‍റ് വ​രു​ന്ന ചി​റ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മാ​ലി​ന്യ​വും ചെ​ളി​യും പാ​യ​ലും നി​റ​ഞ്ഞു ശോ​ച്യാ​വ​സ്ഥ​യി​ലാ​യി. ചെ​റി​യ തോ​ടു​ക​ൾ​വ​ഴി ചി​റ​യി​ലേ​ക്കു വ​ലി​യ​തോ​തി​ൽ മാ​ലി​ന്യം എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

ശു​ചി​മു​റി മാ​ലി​ന്യ​വും രാ​സ​ലാ​യി​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ളവ ക​ല​ർ​ന്ന വെ​ള്ള​വും ചി​റ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ കു​ള​ത്തി​ലെ മീ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ജീ​വി​ക​ൾ ച​ത്തു​പൊ​ങ്ങി. ഇ​തോ​ടെ കു​ള​ത്തി​ലെ വെ​ള്ളം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. വേ​ന​ലി​ൽ ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു കി​ള്ളി​ച്ചി​റ.

സ്വ​കാ​ര്യ​ഭൂ​മി​ക​ൾ​വ​രെ വൃ​ത്തി​യാ​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​ർ പ​ഞ്ചാ​യ​ത്ത് വ​ക കു​ള​ങ്ങ​ളെ മ​റ​ക്കു​ക​യാ​ണ്. ഇതിനാൽതന്നെ കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം പാ​യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

District News

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച : പ്രതി പോ​ലീ​സി​നെവെ​ട്ടി​ച്ച് ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്നു മു​ങ്ങി

പേ​രൂ​ര്‍​ക്ക​ട: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ അ​ഞ്ചാം പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ങ്ങി.​ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ബാ​ബു​വാ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​പ്പെ​ടാ​തെ മു​ങ്ങി​യ​ത്. ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഫ്ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന ച​ന്ദ്ര ശ്രീ​നി​വാ​സ​നെ (65) അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല​യും വ​ള​ക​ളും ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ പ്ര​തി​യാ​ണ് ബാ​ബു. നാ​ലം​ഗ സം​ഘം സം​ഭ​വ​ദി​വ​സം ത​ന്നെ പി​ടി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ബാ​ബു മു​ങ്ങു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന ഇ​യാ​ൾ ത​മ്പാ​നൂ​രി​ലെ ഒ​രു ഹോ​ട്ട​ൽ​മു​റി​യി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ൾ അ​വി​ടെ​നി​ന്ന് സ്ഥ​ലം വി​ട്ടി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഫോ​ർ​ട്ട് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ പി​ടി​യി​ലാ​യ കൂ​ട്ടാ​ളി​ക​ളി​ൽ നി​ന്നു​ള്ള ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണു പോ​ലീ​സ് ബാ​ബു​വി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അന്വേഷണം പുരോഗ മിക്കുകയാണ്.

District News

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്ര​സ​വ​ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: വ്യാ​പ​ക പ്ര​തി​ഷേ​ധം

നെ​ടു​മ​ങ്ങാ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ഇ​ന്ന​ലെ രാ​വി​ലെ​യും പ്ര​തി​ഷേ​ധി​ച്ചു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു വാ​ങ്ങ​ണ​മെ​ണെ​ങ്കി​ൽ ഡോ​ക്ട​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വി​തു​ര മ​ണ​ലി ആ​ദി​വാ​സി ഊ​രി​ലെ ബി​നി​ൽ മ​നോ​ഹ​ര​ന്‍റെ ഭാ​ര്യ ര​ഞ്ജ​ന കൃ​ഷ്ണ (37) ജ​ന്മം ന​ൽ​കി​യ കു​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ​തി​രെ കേ​സെ​ടു​ത്ത് സ​സ്പെ​ൻ​ഡ് ചെ​യ്താ​ൽ മാ​ത്ര​മേ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങൂ​വെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രി​ന്നു കു​ടും​ബം. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ൽ മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ ജി.​ആ​ർ. അ​നി​ലി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ആ​ദി​വാ​സി ക്ഷേ​മ സ​മി​തി​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തി.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഡോ​ക്ട​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു​വെ​ന്ന വാ​ർ​ത്ത വ​ന്നു. തു​ട​ർ​ന്നു മാ​താ പി​താ​ക്ക​ൾ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌ മോ​ർ​ട്ടം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കി. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കും.

ഡോ​. ബിന്ദു സുന്ദറിനെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്നു കു​ഞ്ഞു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽനി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്നുവെന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രാ​ണു സം​ഘ​ത്തി​ലു​ള്ള​ത്. അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഇ​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​തി​നൊ​പ്പം ഡോ​ക്ട​റെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ത​ന്നെ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

District News

ഭക്ഷ്യവിഷബാധയേറ്റ് മരണം; ജില്ലയിൽ മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ്യം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍ രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ഴി​ഞ്ഞ​ത്തുനി​ന്നു ക​ട​ല്‍ മത്സ്യവി​ഭ​വ​ങ്ങ​ള്‍ ക​ഴി​ച്ചു ര​ണ്ടുപേ​ര്‍ മ​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ മൂ​ന്നു പേ​ര്‍ കൂ​ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ലെ മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഇ​ന്ന​ലെ വീ​ട്ടി​ല്‍ നി​ന്നു പാ​കം ചെ​യ്ത മ​ത്സ്യം ക​ഴി​ച്ച​വ​ര്‍​ക്കും അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​ത്. നി​ല​വി​ല്‍ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ഇ​ന്ന​ലെ ന​ഗ​ര​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മ​ത്സ്യ മാ​ര്‍​ക്ക​റ്റാ​യ പാ​ള​യം, കോ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നും ഇ​ന്ന​ലെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. വി​പ​ണി​യി​ല്‍ എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളി​ല്‍ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്നും പ​ഴ​കി​യ മീ​നാ​ണോ വി​ല്‍​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ കൊ​ച്ചി​യി​ലെ സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്‌​നോ​ള​ജി​യി​ലേ​ക്ക് വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൻഖെ ഫ​ലം വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ. അ​തേ​സ​മ​യം മ​ത്സ്യം വാ​ങ്ങു​മ്പോ​ഴും പാ​കം ചെ​യ്തു ക​ഴി​ക്കു​മ്പോ​ഴും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ല്‍​കി.

District News

ഭക്ഷ്യവിഷബാധ: വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി ആ​രോ​ഗ്യ​വ​കു​പ്പ്

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: കടൽ മത്സ്യം കഴിച്ചു ര​ണ്ടുപേ​ർ മ​രി​ച്ച​തോ​ടെ വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ​് അധി​കൃ​ത​ർ.​ പ​തി​ന​ഞ്ചോ​ളം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ നോ​ട്ടീ​സ് ന​ൽ​കി. ഇ​ന്നും നാ​ളെ​യു​മാ​യി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കും.

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള ക​ർ​ശ​ന നി​യ​മം കേ​ര​ള​ത്തി​ൽ ഇ​ല്ലാ​ത്ത​തു മു​ത​ലെ​ടു​ത്താ​ണ് അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ വ​ള​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഫാ​സ്റ്റ് ഫു​ഡ് ക​ട​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട് നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും ക​ട​ക്ക് ലൈ​സ​ൻ​സ്ഇ​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഫു​ഡ് സേ​ഫ്റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. സം​ഭ​വം വി​വാ​ദ​മാ​യ ശേ​ഷ​മാ​ണ് തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു പോ​ലും തി​ടു​ക്ക​ത്തി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ത്ത​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​തു​ൾ​പ്പെ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് ഉ​ന്ന​ത​രാ​ഷ്ട്രി​യ ബ​ന്ധ​ങ്ങ​ളും പ്ര​തി​ബ​ന്ധ​മാ​കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ വി​ഴി​ഞ്ഞം ശു​ദ്ധ​മാ​യ മീ​നി​ന്‍റെ ക​ല​വ​റ​യെ​ന്ന വി​ശ്വാ​സ​ത്തി​നും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. വി​ഴി​ഞ്ഞ​ത്തു മീ​നി​ല്ലാ​തെ വ​ന്ന​തോ​ടെ ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ത​ര സം​സ്ഥാ​ന ങ്ങ​ളി​ൽ​നി​ന്നും മ​ത്സ്യം വി​ള​മ്പി​യ​താ​ണു വി​ന​യാ​യ​തെ​ന്നു ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ക​രു​തു​ന്നു. ഇ​വ​യു​ടെ വ​ര​വ് ത​ട​യു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം വ​ൻ വി​പ​ത്തി​ലേ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മൂ​ന്നു​മാ​സം മു​ൻ​പ് അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ഒ​രു ക​ണ്ടെ​യ്ന​ർ നി​റ​യെ ചെ​മ്പ​ല്ലി​മീ​നി​ന്‍റെ മു​ള്ളും ത​ല​യും ക​ഴി​ച്ച് ജി​ല്ല​യി​ലു​ട​നീ​ളം നൂ​റു​ക​ണ​ക്കി​ന് ആ​ളു ക​ൾ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​ന​ങ്ങി​യി​ല്ല. സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ഷ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തേ​ണ്ട​തി​ന് പ​ക​രം ലാ​ബ് റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി​വ​യ്ക്കു​ക​യാ ണു​ണ്ടാ​യ​ത്.

ര​ണ്ടു പേ​രു​ടെ ജീ​വ​ഹാ​നി​ക്ക് കാ​ര​ണ​മാ​യ ഹോ​ട്ട​ലി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നു കൊ​ഞ്ചി​ന്‍റെ​യും ക​ണ​വ​യു​ടെ​യും സാ​മ്പി​ളു​ക​ൾ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ​ക്ക് ശേ​ഖ​രി​ക്കാ​നാ​യ​ത്. ക​ല്ലു​മ്മ​ക്കാ​യ് പ്രാ​ദേ​ശി​ക​മാ​യി ശേ​ഖ​രി​ച്ച​താ​ണെ​ന്നും മീ​ൻ​മു​ട്ട കൊ​ച്ചി​യി​ൽ​നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ഇ​വ​യു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ലാ​ബി​ലേ​ക്ക് അ​യ​ച്ചാ​ലും ഫ​ലം വ​രാ​ൻ ഒ​രു മാ​സം​വ​രെ കാ​ത്തി രി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ​റി​വ്. അ​ത്ര​യും സ​മ​യ​ത്തി​നു​ള്ളി​ൽ എ​ല്ലാ​കോ​ലാ​ഹ​ല​ങ്ങ​ളും കെ​ട്ട​ട​ങ്ങും. അ​തോ​ടെ റി​പ്പോ​ർ​ട്ടും വെ​ളി​ച്ചം കാ​ണാ​തെ പോ​കും. പൊ​ടി​പ്പും തൊ​ങ്ങ​ലും​വ​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് വി​ഴി​ഞ്ഞ​ത്തെ മീ​ൻ കൊ​തി​യ​ൻ​മാ​രു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​ക്കി​യ​ത്.

ക​ട​ലി​ൽ​നി​ന്നു പി​ടി​കൂ​ടി മാ​യം ക​ല​ർ​ത്താ​ത്ത മീ​ൻ ക​ഴി​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണു ഇ​വി​ടെ വ​ന്നു പോ​കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​രു​ടെ വ​ര​വ് വ​ർ​ധി​ച്ച​തോ​ടെ സീ​ഫു​ഡ് ക​ട​ക​ളു​ടെ എ​ണ്ണ​വും കൂ​ണു​പോ​ലെ വ​ർ​ധി​ച്ചു. ചെ​റു​തും വ​ലു​തു​മാ​യി 150 ഓ​ളം ഭ​ക്ഷ​ണ​ശാ​ല​ക​ൾ വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക് കൂ​ട്ട​ൽ. മ​ത്സ​രം വ​ർ​ധി​ച്ച​തോ​ടെ മാ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള മീ​നു​ക​ളു​ടെ വ​ര​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

District News

50 പവനുമായി വയോധികനെ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി

നെ​ടു​മ​ങ്ങാ​ട്: 50 പ​വ​നും 50,000 രൂ​പ​യു​മാ​യി കു​ള​പ്പ​ട സു​വ​ർ​ണ ന​ഗ​ർ സ്വ​ദേ​ശി കെ.​ മോ​ഹ​ന​നെ (62) കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കൈം​ബ്രാ​ഞ്ച് ക​ര​കു​ളം പാ​ല​ത്തി​ന് സ​മീ​പം അ​ന്വേ​ഷ​ണം ആരംഭിച്ചു.

ഇ​ന്ന​ലെ രാ​വി​ലെ കി​ള്ളി​യാ​റി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വി​ടെ​നി​ന്നും ഒ​രു സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇൗ ​സ്കൂ​ട്ട​ർ മോ​ഹ​ന​ന്‍റേ​ത​ല്ലെ​ന്നു ക​ണ്ടെ​ത്തു​ക​യാ യി​രു​ന്നു.

2020 മേ​യ് എ​ട്ടി​നാ​ണ് പേ​രൂ​ർ​ക്ക​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത 50 പ​വ​നും അ​ര​ല​ക്ഷം രൂ​പ​യു​മാ​യി സ്വ​കാ​ര്യ​ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട മോ​ഹ​ന​നെ ക​ര​കു​ള​ത്ത് വ​ച്ചു കാ​ണാ​താ​യ​ത്.

ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​നു സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ ദൃ​ശ്യം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​തി​നു​ശേ​ഷം മോ​ഹ​ന​ൻ എ​വി​ടെ എ​ന്ന​ത് ഇ​ന്നും അ​ഞ്ജാ​ത​മാ​ണ്. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​വാ​നാ​യ​തോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്.

District News

നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് വി​ഐ​പി​യി​ൽ കോ​ട​തി സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു

75 സെന്‍റ് സ്ഥലം അനുവദിച്ചു

നെ​ടു​മ​ങ്ങാ​ട്: പ​ത്താം​ക​ല്ല് വി​ഐ​പി​യി​ൽ കോ​ട​തി സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. സ്ഥ​ല​മെ​ടു​പ്പ് സം​ബ​ന്ധി​ച്ചു നി​ല​നി​ന്ന ത​ട​സ​ങ്ങ​ൾ നീ​ങ്ങി.​അ​ഭി​ഭാ​ഷ​ക സ​മൂ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര പ്ര​യ​ത്ന​വും സ​ർ​ക്കാ​രി​ന്‍റെ അ​നു​ഭാ​വ​പൂ​ർ​വ​മു​ള്ള ന​ട​പ​ടി​ക​ളു​മാ​ണ് പു​തി​യ കോ​ർ​ട്ട് കോം​പ്ല​ക്സ് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത്.

അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു ന​ടു​വി​ൽ തി​ങ്ങി​ഞെ​രു​ങ്ങി​യും ചോ​ർ​ന്നൊ​ലി​ക്കു​ന്ന വാ​ട​ക​മു​റി​ക​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​മ്പ​തു കോ​ട​തി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് ഒ​ടു​വി​ൽ ഫ​ല​മു​ണ്ടാ​കു​ന്ന​ത്.

വാ​മ​ന​പു​രം ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ 12 ഏ​ക്ക​ർ സ്ഥ​ല​ത്തു നി​ന്നാ​ണ് 75 സെ​ന്‍റ് ഭൂ​മി കോ​ട​തി കെ​ട്ടി​ട​ത്തി​നാ​യി വി​ട്ടു​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം ടൂ​റി​സം വ​കു​പ്പി​ന്‍റെ മോ​ർ​ട്ട​ൽ ആ​രാ​മം തു​ട​ങ്ങാ​ൻ കെ​ടി​ഡി​സി​ക്കും കൈ​മാ​റി​യി​രു​ന്നു. 13 വ​ർ​ഷം മു​മ്പ് ഹൈ​ക്കോ​ട​തി സീ​നി​യ​ർ ജ​ഡ്ജ് ജ​സ്റ്റി​സ് പ​യ​സ് കു​ര്യാ​ക്കോ​സും ജി​ല്ലാ ജ​ഡ്ജി സു​ധീ​ന്ദ്ര​കു​മാ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​നു ന​ൽ​കി​യ നി​വേ​ദ​ന​മാ​ണ് ഇ​പ്പോ​ൾ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ​യും നെ​ടു​മ​ങ്ങാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​ലൂ​ടെ ല​ക്ഷ്യം ക​ണ്ട​ത്.

ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ക​ച്ചേ​രി ന​ട​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ കു​ടും​ബ​കോ​ട​തി, സ​ബ് കോ​ട​തി, ര​ണ്ടു മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ൾ, ര​ണ്ടു മു​ൻ​സി​ഫ് കോ​ട​തി​ക​ൾ എ​ന്നി​ങ്ങ​നെ ആ​റു കോ​ട​തി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​നം കേ​സു​ക​ൾ​ക്കാ​യു​ള്ള ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും പോ​ക്സോ കോ​ട​തി​യും എ​സ്‌​സി-​എ​സ്ടി കോ​ട​തി​യും ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വാ​ട​ക​മു​റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ചു​മ​രു​ക​ളി​ൽ ഈ​ർ​പ്പം പി​ടി​ച്ചു റി​ക്കാ​ർ​ഡു​ക​ളും ര​ജി​സ്റ്റ​റു​ക​ളും കേ​സ് ഫ​യ​ലു​ക​ളും സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വി​ഐ​പി വ​ക സ്ഥ​ല​ത്തി​നെ​തി​രെ റോ​ഡി​നും കി​ള്ളി​യാ​റി​നു​മി​ട​യി​ൽ 48 മീ​റ്റ​ർ വീ​തി​യി​ൽ റ​വ​ന്യു പു​റ​മ്പോ​ക്ക് കൈ​യേ​റ്റ​ക്കാ​രു​ടെ പി​ടി​യി​ലാ​ണ്. ഇ​തു വീ​ണ്ടെ​ടു​ത്ത് ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സ് നി​ർ​മാ​ണ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്നു​ണ്ട്.

District News

സ്‌​കൂ​ള്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 26 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്

വെ​ള്ള​റ​ട: സ്‌​കൂ​ള്‍ ബ​സ് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കേ​റ്റു. പൂ​വ​ത്തൂ​ര്‍ എ​ല്‍​എം​എ​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ ബ​സാ​ണു മ​റി​ഞ്ഞ​ത്. മേ​ക്കൊ​ല്ല ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്കാ​ണു ബ​സ് മ​റി​ഞ്ഞ​ത്. ബ​സി​ല്‍ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

26 കു​ട്ടി​ക​ളും ഡ്രൈ​വ​റും ആ​യ​യും ഉ​ള്‍​പ്പെ​ടെ 28 പേ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ 25 കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണ്. ഒ​രു​കു​ട്ടി​യെ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്‌​കൂ​ളി​നു സ്വ​ന്ത​മാ​യി ബ​സി​ല്ല.

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്‌​ന​സ് ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ര​ക്ഷി​താ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മോ​ട്ട​ക്കാ​വ് വാ​ര്‍​ഡി​ലെ ക​നാ​ലി​നു സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പ്ര​ദേ​ശ വാ​സി​ക​ള്‍ പ​റ​ഞ്ഞു.

District News

നെ​യ്യാ​റ്റി​ന്‍​ക​ര സ്മാ​ര്‍​ട്ട് കൃ​ഷി ഭ​വ​ന്‍ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

നെ​യ്യാ​റ്റി​ൻ​ക​ര: പ​വി​ത്രാ​ന​ന്ദ​പു​രം ന​ഗ​റി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ്മാ​ര്‍​ട്ട് കൃ​ഷി ഭ​വ​ന്‍ മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ന​ബാ​ര്‍​ഡ് ആ​ർ​ഐ​ഡി​എ​ഫ് ഫ​ണ്ടി​ലെ 1.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബ​ഹു​നി​ല മ​ന്ദി​രം നി​ര്‍​മി​ക്കു​ന്ന​ത്. ഓ​ഫീ​സ്, സ്റ്റോ​ര്‍ റൂം, ​ട്രെ​യി​നിം​ഗ് ഹാ​ള്‍, ഇ​ക്കോ ഷോ​പ്പ് മു​ത​ലാ​യ​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പു​തി​യ കെ​ട്ടി​ടം. മു​ക​ളി​ലാ​യി പോ​ളി ഹൗ​സും ഒ​രു​ക്കും. ചു​റ്റു​മ​തി​ലും കി​ണ​റും വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ക​വാ​ട​വും അ​ട​ക്ക​മു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​യി​ലു​ണ്ട്. തൊ​ഴു​ക്ക​ലി​നു സ​മീ​പം പ​വി​ത്രാ​ന​ന്ദ​പു​രം ന​ഗ​റി​ലെ പ്രീ -​മെ​ട്രി​ക് ഹോ​സ്റ്റ​ലി​നോ​ട് ചേ​ര്‍​ന്ന് ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച 10 സെ​ന്‍റ് വ​സ്തു​വി​ലാ​ണ് സ്മാ​ര്‍​ട്ട് കൃ​ഷി ഭ​വ​ന്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. കെ​എ​ല്‍​ഡി​സി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. ഒ​ക്ടോ​ബ​റി​ലാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച​ത്.

നി​ല​വി​ല്‍ ഏ​റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് കൃ​ഷി ഭ​വ​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ന​ഗ​ര​സ​ഭ കൃ​ഷി ഭ​വ​ന്‍റെ ശോ​ച്യാ​വ​സ്ഥ ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. കൃ​ഷി ഭ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും ദീ​ര്‍​ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷി​ത കെ​ട്ടി​ടം പു​തി​യ സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

District News

പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ചു; നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൻ സം​ഘ​ർ​ഷം

നെ​ടു​മ​ങ്ങാ​ട്: പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ വി​തു​ര മ​ണ​ലി ആ​ദി​വാ​സി ഊ​രി​ലെ ബി​നിൽ മ​നോ​ഹ​ര​ന്‍റെ ഭാ​ര്യ ര​ഞ്ജ​ന കൃ​ഷ്ണ (37) ജ​ന്മം ന​ൽ​കി​യ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​ദി​വാ​സി യു​വ​തി​യെ യ​ഥാ​സ​മ​യം ലേ​ബ​ർ റൂ​മി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നോ, പ്ര​സ​വ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന ക​ൾ ന​ൽ​കാ​നോ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ബി​ന്ദു സു​ന്ദ​ർ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

കു​ഞ്ഞു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ യി. ​പ്ര​തി​ഷേ​ധം ഭ​യ​ന്നു കാ​റി​ൽ സ്ഥ​ലം​വി​ട്ട ഡോ​ക്ട​റെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നു റോ​ഡി​ൽ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ തി​രി​കെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നും പ്ര​സ​വ വാ​ർ​ഡി​നും മു​ന്നി​ൽ കൊ​ടി​ക​ളേ​ന്തി പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ്, ബി​ജെ​പി, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ പ​ല​വ​ട്ടം ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​ഡി​ഒ​യെ​യും പ്ര​വ​ർ​ത്ത​ക​ർ ത​ട​യാ​ൻ ശ്ര​മി​ച്ചു. ചി​കി​ത്സാ​പ്പി​ഴ​വാ​ണു കു​ഞ്ഞ് മ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​തെ പി​ന്മാ​റി​ല്ലെ​ന്നും അ​റി​യി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ആ​ശു​പ​ത്രി വ​ള​പ്പി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സൂ​പ്ര​ണ്ടി​ന്‍റെ കാ​ബി​നി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സ് ത​ട​ഞ്ഞ​ത് കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​നു വ​ഴി​വ​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​ഡി ഒ ജ​യ​കു​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഏ​റെ നേ​ര​ത്തെ സം​ഘ​ർ​ഷ​ത്തി​നും ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​റെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സ​സ്‌​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് ഉ​ട​ൻ ഇ​റ​ങ്ങു​മെ​ന്നും ആ​ർ​ഡിഒ സ​മ​ര​ക്കാ​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം അ​യ​ഞ്ഞ​ത്.

ഉ​ത്ത​ര​വി​റ​ങ്ങാ​തെ പി​ന്മാ​റി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച് രാത്രി വൈ കിയും ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ക​യാ​ണ് സ​മ​ര​ക്കാ​ർ. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

District News

ആ​ന​ക്കൊ​മ്പ് മോ​ഷ​ണം : അ​ന്വേ​ഷ​ണം ഇ​ത​ര ​സം​സ്ഥാ​ന​ സൈ​നി​ക​നെ കേ​ന്ദ്രീ​ക​രി​ച്ച്

പേ​രൂ​ര്‍​ക്ക​ട: പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ലെ ആ​ന​ക്കൊ​മ്പ് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ ഒ​രു സൈ​നി​ക​നാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി 20 പേ​രു​ടെ​യും പി​ന്നീ​ട് 50 പേ​രു​ടെ​യും വി​ര​ല​ട​യാ​ള​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ആ​ന​ക്കൊ​മ്പു​ക​ളി​ല്‍ പ​തി​ഞ്ഞി​ട്ടു​ള്ള വി​ര​ല​ട​യാ​ളം ഈ ​സൈ​നി​ക​ന്‍റേ​തു​മാ​യി ഒ​ത്തു​ചേ​ര്‍​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു സം​ശ​യം ഉ​ണ്ടാ​കാ​ന്‍ കാ​ര​ണം. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പൂ​ജ​പ്പു​ര പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പാ​ണ് അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യാ​യ പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ല്‍​നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ള്‍ മോ​ഷ​ണം പോ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ര്‍ പൂ​ജ​പ്പു​ര പോ​ലീ​സി​നും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണു സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

100 കി​ലോ​യോ​ളം ഭാ​ര​മു​ള്ള ആ​ന​ക്കൊ​മ്പു​ക​ള്‍​ക്ക് ര​ണ്ടു​കോ​ടി​യോ​ളം രൂ​പ വി​ല​വ​രും. അ​ക​ത്തു​നി​ന്നു​ള്ള​വ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ ആ​ന​ക്കൊ​മ്പു​ക​ള്‍ പു​റ​ത്തേ​ക്കു ക​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ല. മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​നു ക​ര​സേ​നാ മേ​ധാ​വി​യു​ടെ ക​മ​ന്‍​ഡേ​ഷ​ന്‍ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്ക് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ഡി​ജെ പാ​ര്‍​ക്കി​ടെ​യാ​ണ് ആ​ന​ക്കൊ​മ്പു​ക​ള്‍ മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. സൈ​നി​ക​രി​ല്‍ ചി​ല​ര്‍ അ​ന്വേ​ഷ​ണ​ത്തോ​ടു സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പോ​ലീ​സ് സൂ​ചി​പ്പി​ക്കു​ന്നു. ആ​ന​ക്കൊ​മ്പു​ക​ള്‍ ക്യാ​മ്പ് വി​ട്ടു​പോ​യി​ട്ടി​ല്ല എ​ന്ന് അ​നു​മാ​നി​ക്കു​ന്ന പോ​ലീ​സ് ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​യും ന​ട​ത്തി​വ​രു​ന്നു​ണ്ട്.

1929-ല്‍ ​അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തി​നു കൈ​മാ​റി​യ​താ​ണ് ആ​ന​ക്കൊ​മ്പു​ക​ള്‍. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ക്ല​ബി​ല്‍ ന​ട​ന്ന വി​രു​ന്നു സ​ത്കാ​ര​ത്തി​ല്‍ നൂറിലേ​റെ​പ്പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം സൈ​നി​ക ക്യാ​മ്പി​നു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​റും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ചോ​ദ്യം ചെ​യ്യ​ലും വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യ​ത്.

അ​തേ​സ​മ​യം സൈ​നി​ക​ന്‍റെ വി​ര​ല​ട​യാ​ളം പ​തി​ഞ്ഞ​തു​കൊ​ണ്ട് അ​യാ​ള്‍ മോ​ഷ്ടാ​വാ​ക​ണ​മെ​ന്നി​ല്ലെ​ന്നും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തേ​യു​ള്ളൂ​വെ​ന്നും പൂ​ജ​പ്പു​ര പോ​ലീ​സ് അ​റി​യി​ച്ചു. മൊ​ഴി​യെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സൈ​നി​ക​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​മു​ള്ള പു​റ​ത്തു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പൂ​ജ​പ്പു​ര എ​സ്ഐ അ​റി​യി​ച്ചു.

District News

ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം : ഇ​എ​സ്​ഐ ആ​ശു​പ​ത്രി​യി​ല്‍ രണ്ട് ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങി​

പേ​രൂ​ര്‍​ക്ക​ട: ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കംമൂ​ലം പേ​രൂ​ര്‍​ക്ക​ട ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ല്‍ ര ണ്ടു ശ​സ്ത്ര​ക്രി​യ​ക​ള്‍ മുടങ്ങി. അ​ന​സ്‌​തേ​ഷ്യാവി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രും സ​ര്‍​ജ​റി വി​ഭാ​ഗം ഡോ​ക്ട​റും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ഇ​തി​നു കാ​ര​ണം. അ​ന​സ്‌​തേ​ഷ്യ​യി​ലെ ബി​നി​ല്‍, പ്രി​യ എ​ന്നീ ഡോ​ക്ട​ര്‍​മാ​രും സ​ര്‍​ജ​റി​യി​ലെ ഗ​ണേ​ഷും ത​മ്മി​ലാ​യി​രു​ന്നു ത​ര്‍​ക്കം.

ഗ്രേ​ഡ് ത​സ്തി​ക​യി​ലു​ള്ള ഒ​രു അ​സി​സ്റ്റ​ന്‍റ് അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ അ​ന​സ്‌​തേ​ഷ്യ ഡോ​ക്ട​ര്‍​മാ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലേ​ക്ക് ഒ​രു അ​സി​സ്റ്റ​ന്‍റി​നെ എ​ത്തി​ച്ച​താ​ണ് പ്ര​ശ്‌​ന​ത്തി​നു​കാ​ര​ണ​മാ​യ​ത്. ഇ​ക്കാ​ര​ണ​ത്താ​ല്‍ സ​ര്‍​ജ​റി ഡോ​ക്ട​ര്‍​മാ​ര്‍​ക്കൊ​പ്പം സ​ഹ​ക​രി​ക്കാ​ന്‍​ല്‍ അ​ന​സ്‌​തേ​ഷ്യാ​വി​ഭാ​ഗം ത​യാ​റാ​യി​ല്ല. ഇ​തു​മൂ​ല​മാ​ണ് ഇ​ന്ന​ലെ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ടി​യി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങി​യ​ത്.

ഒ​രു രോ​ഗി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കു ത​യാ​റാ​ക്കി ക​ഴു​ത്തി​ല്‍ മാ​ര്‍​ക്ക് ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ചെ​റി​യ തോ​തി​ല്‍ തു​ട​ങ്ങി​യ ത​ര്‍​ക്കം അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ന്‍റെ ഇ​റ​ങ്ങി​പ്പോ​ക്കി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​ഞ്ചു സ​ര്‍​ജ​റി​ക​ളി​ല്‍ ര​ണ്ടു സ​ര്‍​ജ​റി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നി​ട്ടു​കൂ​ടി അ​തി​നു മു​ട​ക്ക​മു​ണ്ടാ​യ​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണേ​ണ്ട​ത്.

നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രു​മു​ണ്ട്. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹി​ച്ച​ശേ​ഷം അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ഇ​ന്നു ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​രു​ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​വും നി​രു​ത്ത​​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​വും ആ​ശു​പ​ത്രി​യി​ല്‍ വി​വാ​ദ​മാ​യ​തോ​ടെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

District News

നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ തീപിടിത്തം

തി​രു​വ​ല്ലം: നഗരത്തിന്‍റെ വിവി ധഇടങ്ങളിൽ തീപിടിത്തം. തി​രു​വ​ല്ലം ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ കോ​മ്പാ​ണ്ടി​നു​ള്ളിലെ ഏ​ക​ദേ​ശം 75 ഏ​ക്ക​റോ​ളം വ​രു​ന്ന അ​ടി​ക്കാ​ടി​നും പു​ല്ലി​നും റ​ബ​ര്‍ മ​ര​ങ്ങ​ള്‍​ക്കും തീ​പി​ടി​ച്ചു. ഇന്നലെ രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ണ​ങ്ങി​യ പു​ല്ലി​ന് അ​ജ്ഞാ​ത​ര്‍ തീ​യി​ട്ട​താ​കാം ശ​ക്ത​മാ​യ തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. സ്റ്റു​ഡി​യോ​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​രം, വി​ഴി​ഞ്ഞം, ചാ​ക്ക നി​ല​യ​ങ്ങ​ളി​ല്‍നി​ന്നും സേ​നയെത്തി ഏ​ക​ദേ​ശം അഞ്ചുമ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

വി​ഴി​ഞ്ഞം നി​ല​യ​ത്തി​ല്‍ നി​ന്നും മൂന്നും തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍നി​ന്നും ഒന്നും ചാ​ക്ക നി​ല​യ​ത്തി​ല്‍ നി​ന്നും ഒന്നും യൂ​ണി​റ്റു​ള്‍​പ്പെ​ടെ അഞ്ചു യൂ​ണി​റ്റ് ക്രൂ ​പ​ണി​യെ​ടു​ത്താ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടുള്ളത്.

പേ​രൂ​ര്‍​ക്ക​ട: പേരൂർക്കട മേഖല യിൽ ചപ്പു​ച​വ​റി​ന് തീ​യി​ട്ട​ത് ത​ടി​ക്ക​ട​യി​ലേ​ക്കു വ്യാ​പി​ച്ച് 10,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടമുണ്ടായി. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ നെ​ട്ട​യം മു​ക്കോ​ല​യ്ക്കു സ​മീ​പ​ത്തെ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​ടി​ക്ക​ട​യി​ലെ ത​ടി​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ പ​ക​ല്‍​സ​മ​യ​ത്താ​ണ് സം​ഭ​വം. വി​ജ​യ​ന്‍റെ സ​മീ​പ​വാ​സി​യാ​ണ് ച​പ്പു​ച​വ​റു​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​ത്. കാ​റ്റി​ല്‍ തീ ​പ​ട​ര്‍​ന്നു ത​ടി​ക്ക​ട​യി​ലേ​ക്കു വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യു​ടെ സ​മീ​പ​ത്തു​കി​ട​ന്ന ത​ടി​ക​ള്‍ ക​ത്തു​ന്ന​തി​നി​ടെ വി​വ​ര​മ​റി​ഞ്ഞു തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഫ​യ​ര്‍​ ആ​ൻഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ജി​ത്ത് എ​സ്. കു​മാ​ര്‍, സാ​ബു, എ​സ്. അ​നി​ല്‍​കു​മാ​ര്‍, സേ​നാം​ഗം വി.​എ​ല്‍. പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ക​ട​യ്ക്കു​ള്ളി​ലേ​ക്കു തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചു​ള്ളൂ​രി​ല്‍ ഒ​രേ​ക്ക​ര്‍ വ​രു​ന്ന സ്വ​കാ​ര്യ​ഭൂ​മി​യി​ലും‍ തീ​പി​ടി​ത്തമുണ്ടായി. ബാ​ല​സു​ബ്ര​ഹ്മ ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പ​റ​മ്പി​ലാ​യിരുന്നു തീ​പി​ടി​ച്ച​ത്. കൂ​ടി​ക്കി​ട​ന്ന ച​പ്പു​ച​വ​റു​ക​ളി​ല്‍ തു​ട​ങ്ങി​യ തീ ​പ്രദേശ ത്തു വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് വീ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വി​ടേ​ക്ക് തീ ​പ​ട​രാ​തെ സം​ര​ക്ഷി​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സിനു ക​ഴി​ഞ്ഞു. ചാ​ക്ക​യി​ല്‍നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഓ​രോ യൂ​ണി​റ്റ് എ​ത്തി രണ്ടു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

District News

വ​യോ​ധി​ക​യെ അ​ടി​ച്ചു​വീ​ഴ്ത്തി ക​വ​ര്‍​ച്ച; കേ​ര​ളം​വി​ട്ട ബാ​ബു​വി​നാ​യി അ​ന്വേ​ഷ​ണം

പേരൂ​ര്‍​ക്ക​ട: വ​യോ​ധി​ക​യെ അ​ടി​ച്ചു​വീ​ഴ്ത്തി ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ഞ്ചാം​പ്ര​തി കേ​ര​ളംവി​ട്ടു. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കി​യ​താ​യി ഫോ​ര്‍​ട്ട് പോ​ലീ​സ് അ​റി​യി​ച്ചു. ക​വ​ര്‍​ച്ച ന​ട​ത്തി​യ അഞ്ചം​ഗ ​സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ബാ​ബു​വി​നെ ക​ണ്ടെ​ത്താ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​ത്. ഫെ​ബ്രു​വ​രി 10ന് ​ആ​സൂ​ത്ര​ണം ന​ട​ത്തി​യ സം​ഘം 13നാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തിയത്.

ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഫ്ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന ച​ന്ദ്ര ശ്രീ​നി​വാ​സ​നെ (65) അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല​യും ആ​റു​വ​ള​ക​ളും ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ ശ​ര​ത്ത്, റീ​ന, ഷീ​ബ, രാ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബാ​ബു​വി​നെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞ: ഹര്‍ജി 23ന് പരിഗണിക്കും

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ല്‍ ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പേ​​​രി​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​ര്‍ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തു ചോ​​​ദ്യം​​​ചെ​​​യ്യു​​​ന്ന ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ഈ ​​​മാ​​​സം 23ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

20 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​ര്‍ക്ക് കോ​​​ട​​​തി നേ​​​ര​​​ത്തേ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു . ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ബെ​​​ഞ്ചാ​​​ണു വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

പ​​​ല​​​രും ദൈ​​​വ​​​തു​​​ല്യ​​​രാ​​​യി കാ​​​ണു​​​ന്ന നേ​​​താ​​​ക്ക​​​ളും മ​​​റ്റു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും എ​​​ന്നാ​​​ല്‍ അ​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഉ​​​ചി​​​ത​​​മാ​​​ണോ​​​യെ​​​ന്നാ​​​ണു പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തുണ്ടെന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ആ​​​ക്ടി​​​ലെ മൂ​​​ന്നാം അ​​​നു​​​ച്ഛേ​​​ദ​​​പ്ര​​​കാ​​​രം ദൈ​​​വ​​​നാ​​​മ​​​ത്തി​​​ലു​​​ള​​​ള സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യോ ദൃ​​​ഢ​​​പ്ര​​​തി​​​ജ്ഞ​​​യോ ആ​​​ണു വേ​​​ണ്ട​​​ത്. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ സി​​​പി​​​എം പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി പാ​​​ര്‍ട്ടി നേ​​​താ​​​വ് എ​​​സ്.​​​പി. ദീ​​​പ​​​ക്കാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്.

District News

വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ വ​ഴി​മു​ട​ക്കി തൊ​ണ്ടി മു​ത​ലു​ക​ൾ; തുടർക്കഥയായി അപകടങ്ങൾ

വി​ള​പ്പി​ൽ​ശാ​ല: റോ​ഡി​ന്‍റെ വ​ഴി​മു​ട​ക്കി​യാ​യി തൊ​ണ്ടി മു​ത​ലു​ക​ൾ. ഇ​വ അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. പേ​യാ​ട് - വി​ള​പ്പി​ൽ​ശാ​ല - വെ​ള്ള​നാ​ട് റോ​ഡി​ലാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ വി​ല്ല​നാ​യി മാ​റു​ന്ന​ത്.

വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ലാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ടി​പ്പ​റു​ക​ളും ജെ​സി​ബി​ക​ളും ലോ​റി​ക​ളും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്നു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ ഈ ​പാ​ർ​ക്കിം​ഗ് വ​രു​ത്തു​ന്ന അ​പ​ക​ടം ചി​ല്ല​റ​യ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഈ ​തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നി​ൽ​ത്ത​ട്ടി അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു.

2019-ലാ​ണു പോ​ലീ​സ് സ്റ്റേ​ഷ​ൻ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി​യ​ത്. തു​ട​ക്ക​ത്തി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലാ​ണ് തൊ​ണ്ടു​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ വ​സ്തു ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​വി​ടെ​നി​ന്നു പി​ന്നീ​ട് മാ​റ്റേ​ണ്ടി വ​ന്നു. ഇ​തോ​ടെ​യാ​ണ് റോ​ഡു​ത​ന്നെ പോ​ലീ​സ് പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കി​യ​ത്. കേ​സു​ക​ൾ തീ​ർ​പ്പാ​കു​ന്ന​തു​വ​രെ വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം പോ​ലീ​സി​നാ​ണ്.​

എ​ന്നാ​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഇ​വ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ലം ഇ​ല്ലാ​ത്ത​താ​ണ് പോ​ലീ​സു​കാ​രെ വ​ല​യ്ക്കു​ന്ന​ത്. സ​മീ​പ​ത്തെ​വി​ടെ​യെ​ങ്കി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്നു പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​വി​ടെ അ​ടു​ത്താ​ണ് ഇ​എം​എ​സ് അ​ക്കാ​ദ​മി​യു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഈ ​അ​ക്കാ​ദ​മി​യി​ലെ​ത്തി​യ​തും ഇ​തു​വ​ഴി​യാ​ണ്.

അ​ന്നു നാ​ലു​ദി​വ​സം ഈ ​തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു​വെ​ങ്കി​ലും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മീ​റ്റിം​ഗ് തീ​ർ​ന്ന​യു​ട​ൻ വീ​ണ്ടും ഇ​വ മാ​യ പോ​ലെ പ്ര​ത്യ​ക്ഷ​മാ​യി. ഇ​തു പ​രാ​തി​യാ​യി നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു മ​റ്റെ​ന്തു മാ​ർ​ഗ​മാ​ണു​ള്ള​തെ​ന്ന് ആ​ലോ​ചി​ക്കു​ക​യാ​ണ്.

District News

വാ​ഹ​ന ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടു​ത്തം

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ വാ​ഹ​ന ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​ട്ടാ​ക്ക​ട കി​ള്ളി തു​രു​മ്പാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​യാ​ബ​സാ​ർ ഗോ​ഡൗ​ണി​ന്‍റെ ഒ​രു വ​ശ​ത്തു​നി​ന്നു തീ​യും പു​ക​യും ഉ​യ​ർ​ന്ന​തു സ​മീ​പ​വാ​സി​ക​ൾ ക​ണ്ട​താ​ണ് ര​ക്ഷ​യാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നു മൂ​ന്നും ചെ​ങ്ക​ൽ​ചൂ​ള​യി​ൽ​നി​ന്നു ഒ​ന്നു​മ​ട​ക്കം നാ​ലൂ​യൂ​ണി​റ്റ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടു​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്തേ​ക്ക് അ​ഗ്നി​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളെ​ത്താ​ൻ ന​ന്നേ പ്ര​യാ​സ​പ്പെ​ട്ടു. മ​റ്റൊ​രു പു​ര​യി​ട​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

നി​മി​ഷം നേ​രം കൊ​ണ്ടാ​ണ് ഇ​വി​ടെ കി​ട​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ തീ ​ആ​ളി പ​ട​ർ​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ സീ​റ്റു​ക​ളും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ട​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

ട​യ​റും പ്ലാ​സ്റ്റി​ക്കും ഫൈ​ബ​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും സ്ഥ​ല​ത്ത് അ​ടു​ക്കി​ക്കൂ​ട്ടി വ​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്ത് വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​വി​ടേ​ക്കു തീ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. യാ​തൊ​രു​വി​ധ അ​ഗ്നി​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

District News

പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച: ര​ണ്ടാം പ്ര​തി പി​ടി​യി​ൽ

പൂ​വാ​ർ: പൂ​വാ​റി​ൽ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടാം പ്ര​തി​യെ പൂ​വാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 28നു ​പൂ​വാ​ർ സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ ഷാ​ജ​ഹാ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ മു​ഖ്യ​ആ​സൂ​ത്ര​ക​നും ര​ണ്ടാം പ്ര​തി​യു​മാ​യ പൂ​വാ​ർ തെ​ക്കേ തെ​രു​വ് താ​ഴ​ത്തെ വീ​ട്ടി​ൽ നൗ​ഷാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഷാ​ജ​ഹാ​ന്‍റെ ഭാ​ര്യ​യു​ടെ 37 പ​വ​ൻ സ്വ​ർ​ണ ഉ​രു​പ്പ​ടി ഉ​ൾ​പ്പെ​ടെ 36,65, 000 രൂ​പ​യു​ടെ മു​ത​ലു​ക​ളാ​ണ് നൗ​ഷാ​ദ് ക​വ​ർ​ന്ന​ത്. പൂ​വാ​ർ എ​സ്എ​ച്ച്ഒ ര​തീ​ഷ്, എ​സ്ഐ ജോ​സ്, സി​പി​ഒ​മാ​രാ​യ അ​ജി​ത്ത്, ആ​ന്‍റ​ണി, ശ​ശി നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ നൗ​ഷാ​ദാ​ണ് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും ക​വ​ർ​ച്ച ചെ​യ്ത മു​ത​ലു​മാ​യി നൗ​ഷാ​ദും ഒ​ന്നാം പ്ര​തി​യും ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഒ​ന്നാം പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക്ക​യാ​ണെ​ന്നും എ​സ്എ​ച്ച്ഒ ര​തീ​ഷ് അ​റി​യി​ച്ചു.

District News

വ​യോ​ധി​ക​യെ അ​ടി​ച്ചു​വീ​ഴ്ത്തി ക​വ​ര്‍​ച്ച; പ്ര​തി​ക​ള്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര്‍

പേ​രൂ​ര്‍​ക്ക​ട: ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഫ്‌​ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന ച​ന്ദ്ര ശ്രീ​നി​വാ​സ​നെ (65) അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ര്‍​ണാഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​വ​ര്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ​ന്നു പോ​ലീ​സ്. ച​ന്ദ്ര​യു​ടെ ഫ്‌​ളാ​റ്റി​നു താ​ഴ​ത്തെ നി​ല​യി​ല്‍ താ​മ​സി​ക്കു​ന്ന റീ​ന, ഇ​വ​രു​ടെ സു​ഹൃ​ത്ത് ഷീ​ബ, ഷീ​ബ​യു​ടെ സു​ഹൃ​ത്ത് ശ​ര​ത്ത്, ശ​ര​ത്തി​ന്‍റെ ജ​യി​ല്‍​കൂ​ട്ടാ​ളി രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ മൂ​ന്നു കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഷീ​ബ​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ശ​ര​ത്ത്, രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍​ക്കേ​സു​ക​ളു​ണ്ട്. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​തു​കൊ​ണ്ടാ​ണു കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ല്‍ സം​ഘം വി​ജ​യി​ച്ച​ത്. കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത് ക​വ​ര്‍​ച്ച​യ് ക്കു​ശേ​ഷം പ്ര​തി​ക​ള്‍ ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​യി​രു​ന്നു.

ച​ന്ദ്ര​യെ മ​ർദി​ച്ച​വ​ശ​യാ​ക്കി​യ​ശേ​ഷം മാ​ല​യും വ​ള​ക​ളും ഒ​രു ക​വ​റി​ലാ​ക്കി​യാ​ണ് പ്ര​തി​ക​ള്‍ സ്ഥ​ലം വി​ട്ടത്. സ്ത്രീ​ക​ളി​ലൊ​രാ​ളാ​ണ് ക​വ​ര്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. രാ​ജ​നും ബാ​ബു​വു​മാ​ണ് ഏ​റ്റ​വും പി​റ​കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​താ​യി ക​ണ്ട​ത്. ശ​ര​ത്ത് ഒ​രു ഓ​ട്ടോ​റി​ക്ഷ​യ്ക്കു കൈ​കാ​ണി​ക്കു​ന്ന​തും ഓ​ട്ടോ നി​ര്‍​ത്താ​തെ പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ വ​ള​രെ വേ​ഗ​ത്തി​ല്‍ പ്ര​തി​ക​ള്‍ ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച​ത്. റീ​ന ആ​ദ്യം മു​ത​ല്‍ അ​വ​സാ​നംവ​രെ താ​ന്‍ നി​ര​പ​രാ​ധി​യെ​ന്ന നി​ല​യി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്. പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ന്ന വേ​ള​യി​ല്‍ റീ​ന ഫ്‌​ളാ​റ്റി​ല്‍​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ത​ന്നെ പോ​ലീ​സ് സം​ശ​യി​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ അ​ട​വും ഇ​വ​ര്‍ പ്ര​യോ​ഗി​ച്ചു. പോ​ലീ​സ് സം​ഘം ഫ്‌​ളാ​റ്റി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തു​മ്പോ​ള്‍ ച​ന്ദ്ര​യു​ടെ സ​ഹാ​യി​യാ​യി​ട്ട് എ​ത്തി​യ​തും റീ​ന​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സ്വ​ബോ​ധം വീ​ണ്ടെ​ടു​ത്ത​പ്പോ​ള്‍ ച​ന്ദ്ര ത​ന്നെ​യാ​ണ്, ത​ന്നെ അ​ടി​ച്ചു​വീ​ഴ്ത്താ​ന്‍ മു​ന്നി​ല്‍ നി​ന്ന​ത് റീ​ന​യാ​ണെ​ന്നു പ​റ​ഞ്ഞ​ത്.

ക്രൂ​ര​മാ​യി ത​ന്നെ മ​ര്‍​ദി​ച്ചു​വെ​ന്നും സ്വ​ര്‍​ണാഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യെ​ന്നും ച​ന്ദ്ര പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ബാധ്യ​ത തീ​ര്‍​ക്കു​ന്ന​തി​നാ​ണ് ക്രി​മി​ന​ല്‍ സം​ഘം മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ കു​ഴി​ത്തു​റ​യി​ല്‍വ​ച്ചാ​ണ് നാലംഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടിയത്. മോ​ഷ​ണ​മു​ത​ലി​ന്‍റെ പ​കു​തി​ഭാ​ഗം പ​ങ്കി​ട്ടെ​ടു​ക്കു​ക​യും പ​കു​തി​ഭാ​ഗം ന​ഗ​ര​ത്തി​ലെ ഒ​രു ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വ​ച്ചു പ​ണം നേ​ടു​ക​യും ചെയ്തിരുന്നു കവർച്ചാസം ഘം. ഈ പ​ണം പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.

ശ​ര​ത്തി​ന്‍റെ ജ​യി​ല്‍​കൂ​ട്ടാ​ളി​യാ​യ ബാ​ബു​വാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ന്നാ​താ​യാ​ണ് സൂ​ച​ന​യെ​ന്നും ഫോ​ര്‍​ട്ട് സി.​ഐ. അ​റി​യി​ച്ചു.

District News

വേ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം

തി​രു​വ​ന​ന്ത​പു​രം: വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ പേ​രി​ലു​ള്ള തെ​ക്കേ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വേ​ളി സെ​ന്‍റ് തോ​മ​സ് പള്ളിയിൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​പ്പി​ച്ച് ഇ​ട​വ​ക​ചു​റ്റി തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ന​ട​ത്തി. നേ​ര​ത്തെ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ന്‍ എ​ച്ച്. പെ​രേ​ര മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ര്‍​ഥ​ന​യി​ല്‍ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ചാ​ന്‍​സി​ല​ര്‍ ഫാ. ​ജി. ജോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

തു​ട​ര്‍​ന്ന് ചെ​ണ്ട, ബാ​ന്‍​ഡ് മേ​ളം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ അ​ണി​ചേ​ർ​ന്ന തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു. അ​ള്‍​ത്താ​ര പാ​ല​ക​ര്‍, കൊ​ന്പ്രീ​യ സ​ഭാം​ഗ​ങ്ങ​ള്‍, പ്ര​ത്യേ​കം ഒ​രു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ള്‍, വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ള്‍, പ്ര​ത്യേ​കം ത​യാ​റാ​ക്കി അ​ല​ങ്ക​രി​ച്ച വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​സ്വ​രൂ​പം, മ​റ്റു വി​ശു​ദ്ധ​ന്മാ​രു​ടെ പ്ലോ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​ത്തി​നു മാ​റ്റു​കൂ​ട്ടി.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും തി​രു​സ്വ​രൂ​പ ദ​ര്‍​ശ​ന​ത്തി​നാ​യി തി​ങ്ങി​നി​റ​ഞ്ഞ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ മ​ധ്യേ​ഏ​ക​ദേ​ശം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം സ​ഞ്ച​രി​ച്ച്, ഇ​ട​വ​ക ചു​റ്റി​യു​ള്ള തി​രു​സ്വ​രൂ​പ പ്ര​ദ​ര്‍​ശ​നം തി​രി​കെ ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ബാ​സ്റ്റി​ന്‍, സ​ഹ​വി​കാ​രി ഫാ. ​ടി​നു ആ​ല്‍​ബി​ന്‍, ഇ​ട​വ​ക സെ​ക്ര​ട്ട​റി ആ​ന്‍​സ​ലോ​ണ്‍ ഡോ​റ​സ്, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ജോ​യി മാ​ര്‍​ഷ​ന്‍, ട്ര​ഷ​റ​ര്‍ ലൂ​ക്കോ​സ് ലാ​സ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക്, ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു ലോ​പ്പ​സ്, ജോ​യി ജേ​ക്ക​ബ്, സു​രി​ജി ബെ​ഞ്ച​മി​ന്‍, കെ​ജി​റ്റ​ന്‍ സേ​വ്യ​ര്‍, സൂ​സി ജെ​റാ​ള്‍​ഡ്, ജൂ​ഡി​റ്റ് സ​ന്തോ​ഷ്, തോ​ബി​യാ​സ് റോ​ക്കി, ജെ​സ്‌​ല​റ്റ് ജോ​ണ്‍​സ​ണ്‍, ഡെ​ല്‍​ഫി​ന്‍ ന്യൂ​ട്ട​ന്‍, രാ​ജ​ന്‍ ജോ​സ​ഫ്, ര​ജ​നി അ​നി​ല്‍, ഷീ​ജ പ​ത്രോ​സ്, റോ​ക്കി രാ​ജു, സ്വ​പ്ന എ​ഡ്വേ​ര്‍​ഡ്, മാ​ഗ്‌​ളി​ന്‍ അ​ലോ​ഷ്യ​സ്, ജോ​ണ്‍ സു​രേ​ഷ്, മ​റി​യം സ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്നു തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ്തി​കു​റി​ച്ച് ന​ട​ത്തു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ സ​മൂ​ഹ ബ​ലി​ക്കു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ റ​വ. ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വ വ​ഹി​ക്കും. കൃ​ത​ജ്ഞ​ത ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം സ​മൂ​ഹ​ബ​ലി​ക്കു​ശേ​ഷം കൊ​ടി​യി​റ​ക്കു​ക​ർ​മ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

District News

പോ​ലീ​സു​കാ​ര​നു മ​ർ​ദ​നം: രണ്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ​വച്ച് പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. വി​ന​യ് പ്ര​കാ​ശ്, സു​ർ​ജി​ത് എ​ന്നി​വ​രെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പോ​ലീ​സു​കാ​ര​നാ​യ മി​ഥു​ൻ റോ​യി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ആ​ളാ​ണ് വി​ന​യ് പ്ര​കാ​ശ്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം പോ​ലീ​സു​കാ​ര​നാ​യ മി​ഥു​ൻ റോ​യി​ക്കെ​തി​രേ ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​ക് എ​സി​പി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പോ​ലീ​സു​കാ​ര​നെ​തി​രേ ചു​മ​ത്തി​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചാ​ക്ക​യി​ലെ മാ​ളി​ൽ കൂ​ട്ടു​കാ​ര​നൊ​പ്പം ഷോ​പ്പിം​ഗി​നെ​ത്തി​യ മി​ഥു​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ട​ർ​ന്നെ​ത്തി മ​ർ​ദി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ പു​തുവ​ത്സ​ര​ദി​ന​ത്തി​ൽ ശം​ഖു​മു​ഖം ബീ​ച്ചി​ൽ പോ​ലീ​സും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണു മി​ഥു​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

District News

കാ​വ​ല്ലൂ​രി​ല്‍ പൊ​ന്നു​വി​ള​യു​ന്നു; കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ പ​ട്ടാ​ള​ച്ചി​ട്ട​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: വി​മു​ക്ത​ഭ​ട​നാ​യ കൃ​ഷ്ണേ​ട്ട​ന്‍ കൃ​ഷി​യി​ലും പ​ട്ടാ​ള​ച്ചി​ട്ട തു​ട​ര്‍​ന്ന​പ്പോ​ള്‍ കാ​വ​ല്ലൂ​ര്‍ ഏ​ലാ​യി​ല്‍ പൊ​ന്നു​വി​ള​യു​ന്നു. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​വ​ല്ലൂ​ര്‍ വ​സ​ന്ത​വി​ലാ​സ​ത്തി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി (65) ക്ക് ​ജീ​വ​ശ്വാ​സ​മാ​ണ് കൃ​ഷി. 1998-ലാ​ണു പ​ട്ടാ​ള​ത്തി​ല്‍ സി​ഗ്‌​ന​ല്‍​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് കൃ​ഷ്ണ​ന്‍​കു​ട്ടി വി​ര​മി​ച്ച​ത്. വി​ശ്ര​മ​ജീ​വി​തം മ​ണ്ണി​നോ​ടി​ണ​ങ്ങി കൃ​ഷി ചെ​യ്താ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു കൃ​ഷ്ണ​ൻ​കു​ട്ടി. കാ​വ​ല്ലൂ​ര്‍ ഏ​ലാ​യി​ല്‍ പാ​ട്ട​ത്തി​നെ​ടു​ത്ത 50 സെ​ന്‍റി​ല്‍ വാ​ഴ, മ​ര​ച്ചീ​നി, ചീ​ര എ​ന്നി​വ ന​ട്ടു ന​ന​ച്ചു. വി​ള​വെ​ടു​ക്കു​ന്ന ഇ​നം സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് എ​ടു​ത്ത​ശേ​ഷം മി​ച്ച​മു​ള്ള​തു സ​മീ​പ​വാ​സി​ക​ള്‍​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​ല്‍​ക്കു​ന്നു.

കൂ​ടു​ത​ല്‍ വി​ള​വു​ണ്ടെ​ങ്കി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് ച​ന്ത​യി​ലെ​ത്തി​ച്ചു വി​ല്‍​ക്കും. കൃ​ഷി​യി​ല്‍ കൃ​ഷ​ണേ​ട്ട​ന് സ​ഹാ​യി​ക​ളാ​രു​മി​ല്ല. നെ​ടു​മ​ങ്ങാ​ട്, കി​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ന​ടീ​ലി​നു വാ​ഴ​ക്ക​ന്നു​ക​ള്‍ വാ​ങ്ങും. മ​ര​ച്ചീ​നി​യും ചീ​ര​യും പ്ര​ത്യേ​കി​ച്ചു പു​റ​ത്തു​നി​ന്നു വാ​ങ്ങാ​റി​ല്ല. കൃ​ഷി​ക്കു വ​ള​മി​ടീ​ലും ന​ന​യും പ​രി​പാ​ല​ന​വു​മെ​ല്ലാം ഒ​റ്റ​യ്ക്കു​ത​ന്നെ.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ത​ന്നെ​പ്പോ​ലെ കൃ​ഷി​യി​ല്‍ ജീ​വി​തം സ​മ​ര്‍​പ്പി​ച്ച വി​മു​ക്ത​ഭ​ട​ന്മാ​ര്‍ വേ​റെ​യി​ല്ലെ​ന്നാ​ണു കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ വി​ശ്വാ​സം. ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ കൃ​ഷി​പ്പ​ണി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ഈ ​വി​മു​ക്ത​ഭ​ട​ന്‍റെ തീ​രു​മാ​നം. വീ​ട്ടു​കാ​രു​ടെ ഉ​റ​ച്ച പി​ന്തു​ണ ഈ ​വ​യോ​ധി​ക​നു ക​രു​ത്തേ​കു​ന്നു. ഗീ​താ​കൃ​ഷ്ണ​നാ​ണു ഭാ​ര്യ. മ​ക്ക​ള്‍: രേ​വ​തി കൃ​ഷ്ണ​ന്‍, ആ​ര​തി കൃ​ഷ്ണ​ന്‍.

District News

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഭാ​ഗ​മാ​കാ​ന്‍ "പാ​ന്ത​ര്‍ സി​എ​ഫ്ടി' ക്രാ​ഷ് ഫ​യ​ര്‍ ടെ​ന്‍​ഡ​റു​ക​ള്‍

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് ശ​ക്തി​പ​ക​രാ​ന്‍ മൂ​ന്ന് ആ​ധു​നി​ക പാ​ന്ത​ര്‍ സി​എ​ഫ്ടി ക്രാ​ഷ് ഫ​യ​ര്‍ ടെ​ന്‍​ഡ​റു​ക​ള്‍ എ​ത്തി.
റോ​സ​ന്‍​ബോ​വ​ര്‍ നി​ര്‍​മി​ത​മാ​യ ആ​ധു​നി​ക പാ​ന്ത​ര്‍ സി​എ​ഫ്ടി ക്രാ​ഷ് ഫ​യ​ര്‍ ടെ​ന്‍​ഡ​റു​ക​ള്‍ ല​ഭ്യ​മാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ര്‍ ക്രാ​ഫ്റ്റ് റെ​സ്‌​ക്യൂ ആ​ന്‍​ഡ് ഫ​യ​ര്‍​ഫൈ​റ്റിം​ഗ് (എ​ആ​ര്‍​എ​ഫ്എ​ഫ്) വി​ഭാ​ഗം കൂ​ടു​ത​ല്‍ ക​രു​ത്തു​റ്റ​താ​യി.

700 എ​ച്ച്പി എ​ന്‍​ജി​ന്‍ ക​രു​ത്തേ​കു​ന്ന ഓ​രോ വാ​ഹ​ന​ത്തി​നും 30 സെ​ക്ക​ന്‍​ഡി​നു​ള്ളി​ല്‍ മ​ണി​യ്ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത കൈ​വ​രി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. അ​തി​നാ​ല്‍​ത​ന്നെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വ​ള​രെ വേ​ഗം സാ​ധ്യ​മാ​കും. ഓ​രോ ടെ​ന്‍​ഡ​റി​ലും 12500 ലി​റ്റ​ര്‍ വെ​ള്ളം, 1500 ലി​റ്റ​ര്‍ ഫോം, 250 ​കി​ലോ​ഗ്രാം ഡ്രൈ ​കെ​മി​ക്ക​ല്‍ പൗ​ഡ​ര്‍ എ​ന്നി​വ സം​ഭ​രി​ക്കാ​ന്‍ സാ​ധി​ക്കും. ഇ​തി​നാ​ല്‍​ത​ന്നെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത ശ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​ള​ള കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല.

എ​എ​എ​ച്ച്എ​ല്‍ സി​ഇ​ഒ (എ​യ്‌​റോ) അം​ബ​ര്‍ ദു​ബെ, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ചീ​ഫ് എ​യ​ര്‍​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ രാ​ഹു​ല്‍ ഭ​ട്‌​കോ​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പു​തി​യ ഫ​യ​ര്‍ ഡെ​ന്‍റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്.

District News

സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ളി​ൽ കാ​സ​ർ​ഗോ​ഡ് ചാ​മ്പ്യന്മാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കാ​സ​ർ​ഗോ​ഡി​നു കി​രീ​ടം. ആല​പ്പു​ഴ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു​ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​സ​ർ​ഗോ​ഡ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

കാ​സ​ർ​ഗോ​ഡി​നാ​യി മു​ഹ​മ്മ​ദ് നി​ഹാ​ദ് അ​ലി​യാ​ണ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കോ​ട്ട​യ​ത്തെ ഒ​ന്നി​നെ​തി​രെ ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് മ​ല​പ്പു​റം പ​രാ​ജ​യ​പ്പെ​ടു​ത്തി . വി​ജ​യി​ക​ൾ​ക്ക് മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

ജി​ല്ല ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് കെ.​രാ​ജീ​വ്, സെ​ക്ര​ട്ട​റി കെ.​എം. റ​ഫീ​ക്ക്, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ സു​ബ്ര​ഹ്മ​ണ്യം പോ​റ്റി, തി​രു​വ​ന​ന്ത​പു​രം കൊ​ന്പ​ൻ​സ് മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ കെ.​സി. ച​ന്ദ്ര​ഹാ​സ​ൻ,

മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​ര​വും ആ​ർ.​ബി.​ഐ ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ മു​ഹ​മ്മ​ദ് സാ​ജി​ദ്, ഗോ​കു​ൽ ജി ​പ്ര​ഭു, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ ളാ​യ ര​വീ​ന്ദ്ര​ൻ നാ​യ​ർ, വി.​പി.​ ഷാ​ജി, മു​ൻ ഫു​ട്ബോ​ൾ താ​രം കെ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ സമ്മാനദാനച്ചടങ്ങിൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

District News

ജ​ഗ​തിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

പേ​രൂ​ര്‍​ക്ക​ട: ജ​ഗ​തി പാ​ല​ത്തി​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ ക​ത്തി​ന​ശി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം കു​റ്റി​യാ​ണി​ക്കാ​ട് രു​ഗ്മി​ണി നി​വാ​സി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​രു​തി സെ​ന്‍ കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. രാ​ധാ​കൃ​ഷ്ണ​നും ഭാ​ര്യ​യും പാ​റ​ശാ​ല​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. ജ​ഗ​തി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ബോ​ണ​റ്റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​രു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഉ​ട​ന്‍​ത​ന്നെ ഇ​വ​ര്‍ കാ​ര്‍ നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി. അ​ല്‍​പ്പ​സ​മ​യ​ത്തി​ന​കം കാ​റി​ന്‍റെ ബോ​ണ​റ്റി​ലും അ​വി​ടെ​നി​ന്ന് ക്യാ​ബി​നി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ബാ​റ്റ​റി ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ രൂ​പേ​ഷ്, അ​നീ​ഷ്‌​കു​മാ​ര്‍, സേ​നാം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ഫി, അ​രു​ണ്‍, അ​നീ​ഷ്, അ​ഖി​ല്‍, ബാ​ബു, സു​ധി​ന്‍, ബി​ന്‍​സി, ര​ശ്മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​ഗ്നി​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ച കാ​ര്‍ പി​ന്നീ​ട് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി.

District News

മോഷ്ടിച്ച ഫോൺ ഉപയോഗിച്ച് പണം തട്ടി; രണ്ടുപേർ പിടിയിൽ

​പേ​രൂ​ര്‍​ക്ക​ട: മോ​ഷ്ടി​ച്ച സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം ത​ട്ടി​യ സു​ഹൃ​ത്തു​ക്ക​ളെ മ​ണ്ണ​ന്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം വെ​സ്റ്റ് ക​ല്ല​ട ത​റ​യി​ന്‍​മു​ക്ക് മ​നോ​ജ് ഭ​വ​നി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍ (28), പ​ത്ത​നം​തി​ട്ട വ​ട​ശേരി​ക്ക​ര മ​ണി​യാ​ര്‍ ചെ​മ്പ​ര​ത്തി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ന്ദീ​പ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി 2ന് ​വൈ​കു​ന്നേ​രം 5.30നാ​ണ് കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ (53) സ്മാ​ര്‍​ട്ട് ഫോ​ണ്‍ നാ​ലാ​ഞ്ചി​റ കു​രി​ശടി ജം​ഗ്ഷ​നി​ല്‍ വ​ച്ച് പ്ര​തി​ക​ള്‍ മോഷ്ടിച്ചത്. ഈ ​ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​രു​ന്ന ഗൂ​ഗി​ള്‍​പേ ആ​പ്പു​വ​ഴി സ​ന്തോ​ഷി​ന്‍റെ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 31, 762 രൂ​പ​യാ​ണ് ര​ണ്ടം​ഗ​സം​ഘം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത​ത്.

ഇ​രു​വ​രും വ​ര്‍​ഷ​ങ്ങ​ളാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഭാ​ഗ​ത്താ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. ക​വ​ര്‍​ച്ച ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ഇ​രു​വ​രും നാ​ലാ​ഞ്ചി​റ​യി​ലെ​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഹ​രി​കൃ​ഷ്ണ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നും സ​ന്ദീ​പി​നെ പ​ത്ത​നം​തി​ട്ട വ​ട​ശേരി​ക്ക​ര​യി​ലെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു ത​ന്നെ​യാ​ണോ പ്ര​തി​ക​ള്‍ പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത​ത് എ​ന്ന​തി​ല്‍ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നും അ​തി​നാ​യി അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ണ്ണ​ന്ത​ല സിഐ അ​റി​യി​ച്ചു.

പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ച മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സിഐ കെ. ​ക​ണ്ണ​ന്‍, എ​സ്ഐ​മാ​രാ​യ ആ​ര്‍.​എ​സ് വി​പി​ന്‍, മു​ഹ​മ്മ​ദ് യാ​സി​ന്‍, എ​സ്‌സിപിഒ​മാ​രാ​യ എ.​എ​സ് അ​നൂ​പ്, ഷ​ജീ​ര്‍, വി.​എ​സ് അ​ഭി​ലാ​ഷ്, സിപിഒ​മാ​രാ​യ എ​ച്ച്. മു​ജീ​ബ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​ ച​മ​ഞ്ഞെത്തിയ 17കാരി പിടിയിൽ

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​ച​മ​ഞ്ഞെത്തിയ 17കാ​രി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. ഇന്നലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. കോ​ട്ട​യം പെ​രു​ന്ന സ്വ​ദേ​ശി​നി​യും പേ​രൂ​ര്‍​ക്ക​ട​യി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന​യാ​ളു​മാ​യ 17കാരിയാണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷാലി​റ്റി ബ്ലോ​ക്കി​ലാ​ണ് ഡോ​ക്ട​ര്‍​വേ​ഷം ധ​രി​ച്ച് 17കാരി എ​ത്തി​യ​ത്.

സ്റ്റെ​ത​സ്‌​കോ​പ്പ് ധ​രി​ച്ച് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ അ​വ​ര്‍ ഇ​വ​രെ ചോ​ദ്യം ചെ​യ്തു. ഇവർ ഐ​ഡ​ന്‍റിറ്റി കാ​ര്‍​ഡ് ധ​രി​ക്കാ​തി​രു​ന്ന​താ​ണ് സം​ശ​യ​ത്തി​ന് ഇ​ട​ന​ല്‍​കി​യ​ത്. ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍ ന്യൂ​റോ​ള​ജി സ​ര്‍​ജ​നാ​ണ് താ​നെ​ന്ന് ഇ​വ​ര്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സിസിടിവി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. സൂ​പ്പ​ര്‍ സ്‌​പെ​ഷാലി​റ്റി ബ്ലോ​ക്കി​ലെ​ത്തു​ന്ന​തി​നു മു​മ്പ് കാ​ന്‍റീനി​ലും ആ​ശു​പ​ത്രി ഇ​ട​നാ​ഴി​യി​ലും ഇവർ ക​റ​ങ്ങി​ന​ട​ക്കു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​കു​ക​യും ചെ​യ്തു. കാ​ന്‍റീനി​ല്‍ ക​ണ്ട വേ​ഷ​മാ​യി​രു​ന്നി​ല്ല ഇവർക്കെന്നും പി​ന്നീ​ട് വേ​ഷം​മാ​റി​യാ​ണ് സൂ​പ്പ​ര്‍ സ്‌​പെ​ഷാലി​റ്റി ബ്ലോ​ക്കി​ലെ​ത്തി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇവരെ വ​നി​താ​ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചെ​റു​പ്പം​മു​ത​ല്‍ ത​നി​ക്ക് ഡോ​ക്ട​റാ​കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇവർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ടോ​യെ​ന്ന് അ​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

District News

പുതുതലമുറയ്ക്കറിയില്ല ഈ ഹൃദയബന്ധം

നെ​യ്യാ​റ്റി​ന്‍​ക​ര : ടെ​ലി​വി​ഷ​നും കം​പ്യൂ​ട്ട​റും മൊ​ബൈ​ല്‍ ഫോ​ണു​മൊ​ക്കെ പ്ര​ചാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും നെ​യ്യാ​റ്റി​ന്‍​ക​ര വ്ളാ​ങ്ങാ​മു​റി സ്വ​ദേ​ശി വി.​ജെ എ​ബി​ക്ക് റേ​ഡ‍ി​യോ​ക​ളോ​ട് വ​ല്ലാ​ത്തൊ​രു ഹൃ​ദ​യാ​ഭി​മു​ഖ്യ​മു​ണ്ട്.

വാ​ല്‍​വ് ചൂ​ടാ​യി വ​ന്ന​തി​നു ശേ​ഷം പാ​ട്ടു കേ​ള്‍​ക്കു​ന്ന റേ​ഡി​യോ​ക​ള്‍ മു​ത​ല്‍ ടേ​പ്പ് റി​ക്കോ​ര്‍​ഡ​റു​ക​ള്‍ വ​രെ എ​ബി​യു​ടെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നൂ​റോ​ളം റേ​ഡി​യോ​ക​ള്‍ മു​റി​യി​ലെ ഷെ​ല്‍​ഫി​ല്‍ അ​ടു​ക്കി​വ​ച്ചി​ട്ടു​ണ്ട്. പ​ല​തും ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

പ​ഴ​യ പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ റേ​ഡി​യോ​ക​ള്‍​ക്ക് പു​റ​മേ ആ​ദ്യം വാ​ങ്ങി​യ ട്രാ​ന്‍​സി​സ്റ്റ​ര്‍, ക്രി​സ്റ്റ​ല്‍ റേ​ഡി​യോ, സ്പീ​ഡോ മീ​റ്റ​ര്‍ ഘ​ടി​പ്പി​ച്ച ജ​ന​റ​ല്‍ ഇ​ല​ക്ടി​ക്ക​ല്‍ ക​ന്പ​നി​യു​ടെ റേ​ഡ‍ി​യോ എ​ന്നി​ങ്ങ​നെ പു​തു​ത​ല​മു​റ​യ്ക്ക് തി​ക​ച്ചും അ​പ​രി​ചി​ത​മാ​യ ഒ​ട്ടേ​റെ കൗ​തു​ക വി​ശേ​ഷ​ങ്ങ​ള്‍ എ​ബി പ​ങ്കു​വ​യ്ക്കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ഈ ​പാ​ട്ടു​പെ​ട്ടി​ക​ള്‍ മു​തി​ര്‍​ന്ന ത​ല​മു​റ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഗൃ​ഹാ​തു​ര​ത സ​മ്മാ​നി​ക്കു​ന്ന അ​നു​ഭ​വം.

റേ​ഡി​യോ ഉ​പ​യോ​ഗി​ക്കാ​ന്‍ ലൈ​സ​ന്‍​സ് ആ​വ​ശ്യ​മാ​യ കാ​ല​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ അ​ട​യാ​ളം എ​ബി​യു​ടെ ശേ​ഖ​ര​ത്തി​ലെ മ​റ്റൊ​രു ഏ​ട്. ഇ​ന്ന​ലെ ലോ​ക റേ​ഡി​യോ ദി​നം ക​ട​ന്നു​പോ​യി. റേ​ഡി​യോ ദി​ന​ത്തി​ല്‍ മാ​ത്ര​മ​ല്ല, തി​ര​ക്കേ​റി​യ ദി​വ​സ​ങ്ങ​ളി​ലാ​യാ​ലും വീ​ട്ടി​ലെ പാ​ട്ടു​പെ​ട്ടി​ക​ളു​മാ​യി അ​ല്‍​പ്പ നേ​രം ചെ​ല​വ​ഴി​ക്കാ​ന്‍ എ​ബി സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്.

District News

കോ​ഴി​ഫാം താ​ത്‌​കാ​ലി​ക​മാ​യി പൂ​ട്ടാ​ൻ നോ​ട്ടീ​സ് : കു​ഴി​ച്ചി​ട്ട കോ​ഴി​ക​ളെ വീ​ണ്ടും സം​സ്ക​രി​ക്കും

കാ​ട്ടാ​ക്ക​ട : കു​രു​തം​കോ​ട് സ്വ​കാ​ര്യ കോ​ഴി​ഫാ​മി​നു​സ​മീ​പം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ഴി​ച്ചു​മൂ​ടി​യ കോ​ഴി​ക​ളെ പു​റ​ത്തെ​ടു​ത്ത് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​ജെ.​സു​നി​ത പ​റ​ഞ്ഞു.

കു​രു​തം​കോ​ട് സ്വ​കാ​ര്യ കോ​ഴി​ഫാ​മി​ൽ ച​ത്ത കോ​ഴി​ക​ളെ നെ​യ്യാ​റി​ന്‍റെ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ഴി​ച്ചു​മൂ​ടി​യി​രു​ന്നു. പ്ര​ദേ​ശ​ത്താ​കെ ഈ​ച്ച​ശ​ല്യ​വും ദു​ർ​ഗ​ന്ധ​വും വ​ർ​ധി​ച്ച​തോ​ടെ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും പോ​ലീ​സും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ഴി​ഫാം താ​ത്‌​കാ​ലി​ക​മാ​യി പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. ച​ത്ത കോ​ഴി​ക​ളെ ശ​രി​യാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ഴി​ക​ളെ പു​റ​ത്തെ​ടു​ത്ത് വീ​ണ്ടും ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​ത്.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫാ​മി​ൽ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ അ​യ്യാ​യി​ര​ത്തി​ലേ​റെ ത്തി​ലേ​റെ കോ​ഴി​ക​ൾ ച​ത്ത​താ​യി ക​ണ്ടെ​ത്തി.

District News

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് വ​ര​വേ​ൽപ്പ്

നേ​മം : വെ​ള്ളാ​യ​ണി ദേ​വി​ക്ഷേ​ത്ര​ത്തി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ന​ട​ക്കു​ന്ന കാ​ളി​യൂ​ട്ട് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ങ്ക​തി​രു​മു​ടി​യി​ല്‍ ചാ​ര്‍​ത്തു​വാ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് നേ​മ​ത്ത് ഭ​ക്തി​നി​ര്‍​ഭ​ര വ​ര​വേ​ൽപ്പ്.

ഇ​ന്ന​ലെ വൈ​കുന്നേരം നേ​മ​ത്ത് നി​ന്നും ഘോ​ഷ​യാ​ത്ര​യാ​യി തി​രു​വാ​ഭാ​ര​ണ​ങ്ങ​ള​ട​ങ്ങി​യ പേ​ട​കം ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യി. പാ​റ​ശാ​ല ദേ​വ​സ്വം സ്‌​ട്രോ​ംഗ് റൂ​മി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ക്ത​ജ​ന​ങ്ങ​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. മു​ത്തു​കു​ട​ക​ള്‍, താ​ല​പ്പൊ​ലി, പ​ഞ്ച​വാ​ദ്യം , ചെ​ണ്ട​മേ​ളം, തെ​യ്യം, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍, വി​ള​ക്കു​കെ​ട്ട്, കു​തി​ര പോ​ലീ​സ് എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യാ​ണ് നേ​മ​ത്തു നി​ന്നും വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര എ​ത്തി​യ​ത്.

ക്ഷേ​ത്ര മൂ​ത്ത​വാ​ത്തി ശി​വ​കു​മാ​റി​ന്‍റെയും ഇ​ള​യ വാ​ത്തി ശ്രീ​രാ​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ദ​ര്‍​ശി​ക്കാ​ന്‍ നി​ര​വ​ധി ഭ​ക്ത​ങ്ങ​ളാ​ണ് ത​ടി​ച്ചു കൂ​ടി​യ​ത്. നാളെ രാ​വി​ലെ ത​ങ്ക​തി​രു​മു​ടി പു​റ​ത്തെ​ഴു​ന്ന​ള്ളി​ക്കു​ന്ന​തോ​ടെ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും.

District News

പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; നടപടിയില്ല

മല​യി​ൻ​കീ​ഴ്: മ​ല​യി​ൻ​കീ​ഴ്-​കാ​ട്ടാ​ക്ക​ട റോ​ഡി​ൽ ക​ന​റാ ബാ​ങ്കി​ന് സ​മീ​പ​ത്തെ ജ്വല്ല​റി​ക്ക് മു​ന്നി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി പ്ര​ദേ​ശ​ത്താ​കെ വെ​ള്ള​ക്കെ​ട്ട്. ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴി​ച്ചി​ട്ട പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്.​ സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

മ​ല​യി​ൻ​കീ​ഴ്-​ഊ​രൂ​ട്ട​മ്പ​ലം റോ​ഡി​ൽ മൂ​ന്നി​ട​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്.​റോ​ഡി​ൽ വാ​ട്ട​ർ അ​ഥോറിറ്റി പൈ​പ്പ് കു​ഴി​ച്ചി​ട്ട ഭാ​ഗ​ത്ത് മെ​റ്റ​ൽ ഇ​ടു​ന്ന​തി​നാ​യി വീ​ണ്ടും കു​ഴി​ച്ച​താ​ണ് പ​ല​യി​ട​ത്തും പൈ​പ്പ് പൊ​ട്ടാ​ൻ കാ​ര​ണം.​വാ​ട്ട​ർ അ​ഥോറിറ്റി അ​ധി​കൃ​ത​രെ​ത്തി ഈ ​ഭാ​ഗ​ത്തെ ചോ​ർ​ച്ച മാ​റ്റി​യെ​ങ്കി​ലും അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു.​പൈ​പ്പ് സ്ഥാ​പി​ച്ച​തി​ലെ അ​പാ​ക​ത​യാ​ണ് പൈ​പ്പ് പൊ​ട്ടാ​ൻ കാ​ര​ണം.​ പൈ​പ്പ് സ്ഥാ​പി​ക്കു​മ്പോ​ഴും പൈ​പ്പ് ക​ണ​ക്ട് ചെ​യ്യു​മ്പോ​ഴും വാ​ട്ട​ർ അഥോറിറ്റി എ​ൻ​ജി​നിയ​ർ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ്.​

അ​ണ​പ്പാ​ട്-​ചീ​നി​വി​ള റോ​ഡി​ലെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ടി​ട്ടും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ഈ റോ​ഡി​ലു​ടെ കാ​ൽ​ന​ട​പോ​ലും സാ​ദ്ധ്യ​മാ​കാ​ത്ത​വി​ധം പൊ​ടി​പ​ട​ല​വും പൈ​പ്പ് പൊ​ട്ട​ലും പ​തി​വാ​ണ്. റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു​ള്ള കു​ഴി​യെ​ടു​പ്പി​ൽ യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. പൈ​പ്പു​ക​ൾ പൊ​ട്ടി​യ​ത് വാ​ട്ട​ർ അ​ഥോറിറ്റിയെ അ​റി​യി​ച്ചാ​ലും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടാ​കും ക​രാ​റു​കാ​രെ​ത്തി പൈ​പ്പ് ചോ​ർ​ച്ച അ​ട​യ്ക്കു​ന്ന​ത്.

മ​ല​യി​ൻ​കീ​ഴ്-​ഊ​രൂ​ട്ട​മ്പ​ലം റോ​ഡി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​ളി​യോ​ട്ടു​കോ​ണം ച​ർ​ച്ചി​ന് മു​ന്നി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടാ​ണ് ചോ​ർ​ച്ച മാ​റ്റി​യ​ത്. മ​ല​യി​ൻ​കീ​ഴ്-​പാ​പ്പ​നം​കോ​ട് റോ​ഡി​ലും പൈ​പ്പ് പൊ​ട്ടി മാ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ളം പാ​ഴാ​യി​രു​ന്നു.

District News

പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ല്‍ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയതായി പരാതി

പേരൂ​ര്‍​ക്ക​ട: പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ല്‍ നി​ന്ന് രണ്ട് ആ​ന​ക്കൊ​മ്പു​ക​ള്‍ മോ​ഷ​ണം പോ​യതായി പരാതി. ക്യാ​മ്പി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഓ​ഫീ​സേ​ഴ്സ് ക്ല​ബ്ബി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്ന ആ​ന​ക്കൊ​മ്പു​ക​ളാ​ണ് കാ​ണാ​താ​യ​തായി സൈനിക കേന്ദ്രത്തിലെ ചാർജ് ഓഫീസർ പൂജപ്പുര പോലീസിൽ പരാതി നൽകിയത്

1929ല്‍ ​അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തി​ന് കൈ​മാ​റി​യ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ആ​ന​ക്കൊ​മ്പു​ക​ളാ​ണ് ഇ​വ. ര​ണ്ടു​കോ​ടി രൂ​പ മൂ​ല്യ​മു​ള്ള​താ​ണ് ആനക്കൊമ്പുകൾ. ബു​ധ​നാ​ഴ്ച ക്ല​ബ്ബി​ല്‍ ന​ട​ന്ന ഒ​രു വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​റ​ത്തു​നി​ന്ന് ആ​ളു​ക​ള്‍ എ​ത്തി​യി​രു​ന്നു. വി​രു​ന്നി​നാ​യി പു​റ​ത്തു​നി​ന്ന് എ​ത്തി​യ 18 പേരെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെന്ന് പോലീസ് പറഞ്ഞു.

സൈ​നി​ക ക്യാ​മ്പി​നു​ള്ളി​ലെ സിസിടിവി ദൃ​ശ്യ​ങ്ങ​ളും സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​റും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ല​ഭ്യ​മാ​യ സിസിടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു പൂ​ജ​പ്പു​ര പോ​ലീ​സ് അ​റി​യി​ച്ചു.

District News

സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ : കാ​സ​ര്‍​ഗോ​ഡ് ഫൈ​ന​ലി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കോ​ട്ട​യ​ത്തെ ത​ക​ര്‍​ത്ത് കാ​സ​ര്‍​ഗോ​ഡ് ഫൈ​ന​ലി​ല്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ സെ​മി​യി​ല്‍ മൂ​ന്നി​നെ​തി​രെ അ​ഞ്ച്ഗോ​ളു​ക​ള്‍​ക്കാ​ണ് കാ​സ​ര്‍​ഗോ​ഡ് കോ​ട്ട​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

13ാം മി​നി​ട്ടി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ നാ​യ​ക​ന്‍ ഉ​മ​ര്‍ അ​ഫാ​ഫ് കോ​ട്ട​യ​ത്തി​നെ​തി​രേ അ​ക്കൗ​ണ്ട് തു​റ​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ഇ​ട​ത് വി​ംഗില്‍ നി​ന്നും കാ​സ​ര്‍​ഗോ​ഡി​ന്‍റെ മ​ധ്യ​നി​ര താ​രം മു​ഹ​മ്മ​ദ് നി​ഹാ​ദ് അ​ലി മൈ​താ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു നി​ന്നും ഒ​റ്റ​യ്ക്ക് ന​ടത്തിയ മു​ന്നേ​റ്റം കോ​ട്ട​യ​ത്തി​ന്‍റെ വ​ല ച​ലി​പ്പി​ച്ചു. നി​ഹാ​ദ് തൊ​ടു​ത്ത ലോ​ംഗ് റേ​ഞ്ച് പോ​സ്റ്റി​ന്‍റെ ഇ​ട​തു​മൂ​ല​യി​ൽ ത​റ​ച്ച​പ്പോ​ൾ ഗാ​ല​റി ഇ​ള​കി മ​റി​ഞ്ഞു.

സ്കോ​ര്‍ 2-0. 43-ാം മി​നി​ട്ടി​ല്‍ അ​ഫാ​ഫ് വീ​ണ്ടും ഗോ​ള്‍ നേ​ടി. സ്കോ​ര്‍ 3-0. 56ാം മി​നി​ട്ടി​ല്‍ ല​ഭി​ച്ച പെ​നാ​ൽ​റ്റി കി​ക്ക് ഇ​ഷാം അ​ബ്ദു​ല്‍ ഖാ​ദ​ർ ഗോ​ളാ​ക്കി. ഹേ​മ​ന്ത് സ​നി​ല്‍​കു​മാ​റി​ന്‍റെ വ​ക​യാ​യി അ​ഞ്ചാം ഗോ​ൾ.

പ​ക​ര​ക്കാ​രാ​യി ഇ​റ​ങ്ങി​യ കൃ​ഷ​്ണ​ന്‍ ഡി.മേ​നോ​ന്‍ (84 മി​നി​ട്ട്)​ജ​ഗ​ന്‍​നാ​ഥ് (85 മി​നി​ട്ട്) ,ക്യാ​പ്റ്റ​ൻ ആ​ദി​ത്യ​ന്‍( 95മി​നി​ട്ട്) എ​ന്നി​വ​രാ​ണ് കോ​ട്ട​യ​ത്തി​നാ​യി ആ​ശ്വാ​സ​ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

District News

തി​രു​നാ​ള്‍

വെ​ട്ടു​വെ​ന്നി വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു

പാ​റ​ശാ​ല : വെ​ട്ടു​വെ​ന്നി വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര ഇ​ട​വ​ക തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി.

വൈ​കു​ന്നേ​രം 4. 30ന് ​വൈ​എം​സി​എ മൈ​താ​ന​ത്ത് നി​ന്നും തി​രു​നാ​ള്‍​ക്കൊ​ടി റാ​ലി ന​ട​ന്നു.
ഇ​ന്ന് ജ​പ​മാ​ല, നോ​വേ​ന, ദി​വ്യ​ബ​ലി​ റ​വ. പി.അ​ഗ​സ്റ്റി​ന്‍, റ​വ. ഫാ. ​പാ​ല്‍ റി​ച്ചാ​ര്‍​ഡ് ജോ​സ​ഫും നേതൃത്വം ന​ല്‍​കും. നാളെ രാ​വി​ലെ എ​ട്ടി​നു ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണം. രാ​ത്രി എ​ട്ടി​നു വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം.

16ന് ​രാ​ത്രി എ​ട്ടി​നു സ്‌​നേ​ഹ​വി​രു​ന്ന്. 17ന് ​രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി 9. 30ന് ​സ്‌​നേ​ഹ​വി​രു​ന്ന്. പ​ക​ല്‍ 11 നു ​കു​ഴി​ത്തു​റ ബി​ഷ​പ്പ് ആ​ല്‍​ബ​ര്‍​ട്ട് അ​ന​സ്താ​സി​ന്‍റെ കാ​ര്‍​മിക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. വൈ​കി​ട്ട് ആ​റി​ന് തി​രു​നാ​ള്‍ ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് മാ​ര്‍​ത്താ​ണ്ഡം ബി​ഷ​പ്പ് വി​ന്‍​സന്‍റ് ് മാ​ര്‍ പൗ​ലോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.  ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ നാ​ട​കം ഡാ​ന്‍​സ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.​

താ​ന്നി​ക്കു​ഴി സെ​ന്‍റ് ജൂ​ലി​യാ​ന ഇ​ട​വ​ക തി​രു​നാളി​നു കൊ​ടി​യേ​റി

നി​ല​മാ​മൂ​ട്: നാ​റാ​ണി താ​ന്നി​ക്കു​ഴി സെന്‍റ് ജൂ​ലി​യാ​ന ദേ​വാ​ല​യ ഇ​ട​വ​ക തി​രു​നാളി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജോ സോ​ള​മ​ൻ കൊ​ടി​യേ​റ്റു ന​ട​ത്തി. റ​വ. ഡോ. ​സി​റി​ൽ ഹാ​രി​ന്‍റെ മു​ഖ്യ​കാ​ർ​ക​ത്വ​ത്തി​ൽ ദി​വ്യ​പൂ​ജ​യും ന​ട​ന്നു.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഫാ. ​ജോ​ണ്‍​ബോ​സ്കോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഇന്ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഫാ. ​ജ​സ്റ്റി​ൻ ഫ്രാ​ൻ​സീ​സ് ന​യി​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം. നാളെ വൈ​കു​ന്നേ​രം 5.30ന് ​ഫാ.​സ്റ്റാ​ലി​ൻ ടോ​മി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ഫാ. ​അ​നു​രാ​ജ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തം.

തി​ങ്ക​ൾ വൈ​കു​ന്നേ​രം 5.30 ന് ​തി​രു​നാ​ൾ സ​മൂ​ഹ ബ​ലി. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ക്രി​സ്തു​ദാ​സ് തോം​സ​ണി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തോ​മ​സ് ജൂ​സ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് സ്നേ​ഹ​വി​രു​ന്ന്, ക​ലാ​വി​രു​ന്ന് സ​ഹ വി​കാ​രി ഫാ. ​ജാ​ന​യ്യ, സി​സ്റ്റ​ർ മേ​രി ജോ​സ​ഫ്, ഇ​ട​വ​ക അ​ജ​പാ​ല​ന​സ​മി​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

 

 

District News

കാ​ൽ​പ​ന്തു​ക​ളി​യി​ൽ അ​തീ​ന്ദ്ര​ന്‍റെ ഇ​ന്ദ്ര​ജാ​ലം

തോ​മ​സ് വ​ർ​ഗീ​സ്

തി​രു​വ​ന​ന്ത​പു​രം: മൈ​താ​ന​ത്തി​റ​ങ്ങി​യാ​ൽ ഒ​രു ഗോ​ളെ​ങ്കി​ലും എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ൽ നി​ക്ഷേ​പി​ക്ക​ണം. അ​താ​ണ് അ​തീ​ന്ദ്ര​ന്‍റെ ല​ക്ഷ്യം. ആ ​ല​ക്ഷ്യം ഇ​ക്കു​റി​യും കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി ത​ല​സ്ഥാ​ന​ത്തെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച പ്ര​ക​ട​നം സ​മ്മാ​നി​ക്കു​ന്നു.

സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ര​ണ്ടു മ​ത്സ​ര​ത്തി​നി​റ​ങ്ങി ര​ണ്ടി​ലും ഗോ​ൾ​നേ​ട്ട​വു​മാ​യി ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ആ​ല​പ്പു​ഴ​യു​ടെ കെ.​പി അ​തീ​ന്ദ്ര​നെ​ന്ന 18 കാ​ര​ൻ. യൂ​ത്ത് ഫുട്ബോ​ളി​ൽ ആ​ല​പ്പു​ഴയെ സെ​മി​യി​ൽ എ​ത്തിക്കുന്നതിൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​തും അ​തീ​ന്ദ്ര​ന്‍റെ പ്ര​ക​ട​ന​മാ​ണ്. ഇ​തി​നു മു​ന്പ് ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്തി​നും ക​ണ്ണൂ​രി​നു​മെ​തി​രേ ഗോ​ൾ നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഇ​ന്നു ന​ട​ക്കു​ന്ന സെ​മി​യി​ൽ മ​ല​പ്പു​റ​ത്തി​നെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി ആ​ല​പ്പു​ഴ​യെ ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു അ​തീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സ്ട്രൈ​ക്ക​ർ പൊ​സി​ഷ​നി​ലും മി​ഡ്ഫീ​ൽ​ഡി​ലും ഒ​രേ​പോ​ലെ ക​ളി​ക്കാ​ൻ മി​ടു​ക്കു കാ​ട്ടു​ന്ന ഈ ​കാ​ൽ​പ​ന്തു​ക​ളി​ക്കാ​ര​ൻ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത് . കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ​രി​ശീ​ല​നം. പി​കെ​ബി​സി ക്ല​ബി​ന്‍റെ പ​രി​ശീ​ല​ന​മാ​യി​രു​ന്നു. തു​ട​ർ​ന്ന് എം​എ​സ്പി മ​ല​പ്പു​റം ടീ​മി​നൊ​പ്പം രാ​ജ്യ​ത്തെ ത​ന്നെ സ്കൂ​ൾ ത​ല​ത്തി​ലെ മി​ക​ച്ച ടൂ​ർ​ണ​മെ​ന്‍റാ​യ സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ചു. 2022-ൽ ​ആ​ൻ​ഡ​മാ​നി​ൽ ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സി​ൽ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യ കേ​ര​ള ടീ​മി​ന്‍റെ ക​രു​ത്താ​യി മാ​റി.

സ്കൂ​ൾ ത​ല​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ത്തി​നു പി​ന്നാ​ലെ കേ​ര​ളാ പ്രീ​മി​യ​ർ ലീ​ഗി​ലും അ​തീ​ന്ദ്ര​ൻ ഇ​ടം​പി​ടി​ച്ചു. ഇ​ന്‍റ​ർ കേ​ര​ളാ എ​ഫ്സി​ക്കു​വേ​ണ്ടി അ​വ​സാ​ന​ത്തെ അ​ഞ്ചു മ​ത്സ​ര​ത്തി​നി​റ​ങ്ങി മൂ​ന്നു ഗോ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി. സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ല​പ്പു​ഴ​യ്ക്കു​വേ​ണ്ടി ജ​ഴ്സി അ​ണി​ഞ്ഞ് ര​ണ്ടു ഗോ​ൾ നേ​ട്ട​വും സ്വ​ന്ത​മാ​ക്കി. ഈ ​പ്ര​ക​ട​ന​ത്തോ​ടെ അ​തീ​ന്ദ്ര​നു മു​ന്നി​ൽ സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ളാ ക്യാ​ന്പി​ലേ​യ്ക്കു​ള്ള വാ​തി​ലും തു​റ​ന്നു. അ​ടു​ത്ത​വ​ർ​ഷം സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ഈ 18 ​കാ​ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടു മ​ത്സ​ര​ത്തി​നി​റ​ങ്ങി ര​ണ്ടി​ലും ഗോ​ൾ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യാ​ണ് യൂ​ത്തി​ലും തി​ള​ങ്ങി​യ​ത്.

കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി എ​ട​യ്ക്കാ​ട് കോ​യി​ക്ക​ൽ പ്ര​സാ​ദി​ന്‍റെ​യും ഷീ​ബ​യു​ടേ​യും മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ അ​തീ​ന്ദ്ര​ൻ. കോ​ഴി​ക്കോ​ടു​കാ​ര​ൻ ആ​ല​പ്പു​ഴ​യ്ക്കു വേ​ണ്ടി ജ​ഴ്സി അ​ണി​യു​ന്ന​തി​നു കാ​ര​ണം കോ​ച്ച് റോ​ബി​ൻ ആ​ല​പ്പു​ഴ​യി​ലാ​യ​തി​നാ​ലാ​ണ്. മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് അ​തീ​ന്ദ്ര​ൻ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

 

District News

പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​; നിരവധി കേസുകളിലെ പ്രതി പിടിയിൽ

വ​ലി​യ​തു​റ: പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ല്‍. ശം​ഖും​മു​ഖം രാ​ജീ​വ് ന​ഗ​ര്‍ വ​യ​ര്‍​ലെ​സ് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന റാം​ബോ രാ​ജേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന രാ​ജേ​ഷ് (43) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ രാ​ജേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പേ​രു​മാ​റു​ക​യും ചെ​യ്ത​താ​യി പോ​ലീ​സി​ല്‍ ല​ഭി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ്ര​തി പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​ട്ടു​ള​ള​താ​യി പ​റ​യു​ന്നു.

വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​ളി​ച്ച​തോ​ടെ പ്ര​തി സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ ദി​വ​സം രാ​ത്രി​ത​ന്നെ രാ​ജേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ അ​ശോ​ക കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Up